വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ—അതു വാസ്‌തവത്തിൽ ദൈവനിശ്വസ്‌തമോ?

ബൈബിൾ—അതു വാസ്‌തവത്തിൽ ദൈവനിശ്വസ്‌തമോ?

അധ്യായം 18

ബൈബിൾ—അതു വാസ്‌ത​വ​ത്തിൽ ദൈവ​നി​ശ്വ​സ്‌ത​മോ?

1. മനുഷ്യ​നി​ല്ലാത്ത എന്തു പ്രാപ്‌തി​യാണ്‌ സ്രഷ്ടാ​വി​നു​ള്ളത്‌?

 ഒരു മനുഷ്യ​നും ഭാവി​യെ​ക്കു​റിച്ച്‌ കൃത്യ​ത​യോ​ടെ സകല വിശദാം​ശ​ങ്ങ​ളും സഹിതം മുൻകൂ​ട്ടി പറയാൻ കഴിയില്ല. അത്‌ മനുഷ്യ​ന്റെ കഴിവി​ന​തീ​ത​മാണ്‌. എന്നാൽ, പ്രപഞ്ച​ത്തി​ന്റെ സ്രഷ്ടാ​വി​ന്റെ പക്കൽ ആവശ്യ​മാ​യി​രി​ക്കുന്ന സകല വസ്‌തു​ത​ക​ളും ഉണ്ട്‌, അവന്‌ സംഭവ​ങ്ങളെ നിയ​ന്ത്രി​ക്കാൻ പോലും സാധി​ക്കും. അതു​കൊണ്ട്‌, “ആരംഭ​ത്തി​ങ്കൽ തന്നേ അവസാ​ന​വും പൂർവ്വ​കാ​ലത്തു തന്നേ മേലാൽ സംഭവി​പ്പാ​നു​ള്ള​തും . . . പ്രസ്‌താ​വി​ക്കു”ന്നവൻ എന്ന്‌ അവനെ​ക്കു​റി​ച്ചു പറയാൻ കഴിയും.—യെശയ്യാ​വു 46:10; 41:22, 23.

2. ബൈബിൾ ദൈവ​നി​ശ്വ​സ്‌ത​മാ​ണെന്ന്‌ നമ്മെ ബോധ്യ​പ്പെ​ടു​ത്തുന്ന തെളി​വേത്‌?

2 ബൈബിളിൽ നൂറു​ക​ണ​ക്കി​നു പ്രവച​ന​ങ്ങ​ളുണ്ട്‌. അവ ഇന്നോളം കൃത്യ​മാ​യി നിവൃ​ത്തി​യേ​റി​യി​ട്ടു​ണ്ടോ? ഉണ്ടെങ്കിൽ ബൈബിൾ “ദൈവ​ശ്വാ​സീ​യമാ”ണെന്നു​ള്ള​തി​ന്റെ ശക്തമായ ഒരു സൂചന​യാ​യി​രി​ക്കും അത്‌. (2 തിമൊ​ഥെ​യൊസ്‌ 3:16, 17) ഇനിയും സംഭവി​ക്കാ​നി​രി​ക്കുന്ന കാര്യ​ങ്ങളെ സംബന്ധിച്ച കൂടു​ത​ലായ പ്രവച​ന​ങ്ങ​ളിൽ അതു ദൃഢവി​ശ്വാ​സം ജനിപ്പി​ക്കു​ക​യും ചെയ്യും. അതു​കൊണ്ട്‌ ഇതി​നോ​ടകം നിവൃ​ത്തി​യാ​യി​ട്ടുള്ള ചില പ്രവച​നങ്ങൾ പുനഃ​പ​രി​ശോ​ധി​ക്കു​ന്നതു പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കും.

സോരി​ന്റെ പതനം

3. സോരി​നെ​ക്കു​റിച്ച്‌ എന്തു മുൻകൂ​ട്ടി പറയ​പ്പെട്ടു?

3 സോർ ഫൊയ്‌നി​ക്യ​യി​ലെ ഒരു പ്രമുഖ തുറമുഖ നഗരം ആയിരു​ന്നു. അത്‌ യഹോ​വയെ ആരാധി​ച്ചി​രുന്ന അതിന്റെ തെക്കൻ അയൽദേ​ശ​മായ പുരാതന ഇസ്രാ​യേ​ലി​നോ​ടു വഞ്ചനാ​പ​ര​മാ​യി ഇടപെ​ട്ടി​രു​ന്നു. യഹോവ സോരി​ന്റെ സമ്പൂർണ നാശ​ത്തെ​ക്കു​റിച്ച്‌, അതു സംഭവി​ക്കു​ന്ന​തിന്‌ 250-ലധികം വർഷം മുമ്പ്‌ യെഹെ​സ്‌കേൽ എന്ന ഒരു പ്രവാ​ച​ക​നി​ലൂ​ടെ ഇങ്ങനെ മുൻകൂ​ട്ടി പറയു​ക​യു​ണ്ടാ​യി: “ഞാൻ അനേകം ജാതി​കളെ നിന്റെ നേരെ പുറ​പ്പെ​ട്ടു​വ​രു​മാ​റാ​ക്കും. അവർ സോരി​ന്റെ മതിലു​കളെ നശിപ്പി​ച്ചു, അതിന്റെ ഗോപു​ര​ങ്ങളെ ഇടിച്ചു​ക​ള​യും; ഞാൻ അതിന്റെ പൊടി അടിച്ചു​വാ​രി​ക്ക​ളഞ്ഞു അതിനെ വെറും പാറയാ​ക്കും. അതു സമു​ദ്ര​ത്തി​ന്റെ നടുവിൽ വലവി​രി​ക്കു​ന്ന​തി​ന്നുള്ള സ്ഥലമായ്‌[ത്തീ]രും.” സോരി​നെ ഉപരോ​ധി​ക്കുന്ന ആദ്യത്തെ ജനതയു​ടെ​യും അതിന്റെ നേതാ​വി​ന്റെ​യും പേരും യെഹെ​സ്‌കേൽ മുൻകൂ​ട്ടി പറഞ്ഞു: “ഞാൻ . . . നെബൂ​ഖ​ദ്‌നേസർ എന്ന ബാബേൽരാ​ജാ​വി​നെ . . . സോരി​ന്നു​നേരെ വരുത്തും.”—യെഹെ​സ്‌കേൽ 26:3-5, 7.

4. (എ) ബാബി​ലോൻ സോരി​നെ ജയിച്ച​ട​ക്കും എന്ന പ്രവചനം നിവൃ​ത്തി​യാ​യ​തെ​ങ്ങനെ? (ബി) ബാബി​ലോ​ന്യർ കൊള്ള​മു​തൽ എടുത്തു​കൊ​ണ്ടു​പോ​കു​ന്ന​തിൽ പരാജ​യ​പ്പെ​ട്ട​തെ​ന്തു​കൊണ്ട്‌?

4 മുൻകൂട്ടി പറഞ്ഞതു​പോ​ലെ, നെബൂ​ഖ​ദ്‌നേസർ പിന്നീട്‌ സോർ വൻകര കീഴട​ക്കു​ക​തന്നെ ചെയ്‌തു. “നെബൂ​ഖ​ദ്‌നേസർ നടത്തിയ . . . 13 വർഷത്തെ ഉപരോ​ധ​ത്തെ​ക്കു​റി​ച്ചു” ദി എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക പ്രസ്‌താ​വി​ക്കു​ന്നു.1 ഉപരോ​ധ​ത്തി​നു​ശേഷം അദ്ദേഹം കൊള്ള​മു​തൽ ഒന്നും എടുക്കാ​ഞ്ഞ​താ​യി റിപ്പോർട്ടു ചെയ്യ​പ്പെട്ടു: ‘അവന്‌ അവി​ടെ​നി​ന്നു പ്രതി​ഫലം കിട്ടി​യില്ല.’ (യെഹെ​സ്‌കേൽ 29:18) എന്തു​കൊണ്ട്‌? കാരണം സോർ നഗരത്തി​ന്റെ ഒരു ഭാഗം സ്ഥിതി​ചെ​യ്‌തി​രു​ന്നത്‌ ഒരു ഇടുങ്ങിയ കടലി​ടു​ക്കിന്‌ അപ്പുറ​ത്തുള്ള ഒരു ദ്വീപി​ലാ​യി​രു​ന്നു.2 സോരി​ന്റെ നിക്ഷേ​പ​ങ്ങ​ളി​ല​ധി​ക​വും വൻകര​യിൽനിന്ന്‌ ദ്വീപി​ലുള്ള ആ നഗരഭാ​ഗ​ത്തേക്കു മാറ്റി​യി​രു​ന്നു, നെബൂ​ഖ​ദ്‌നേസർ ആ ഭാഗം കീഴട​ക്കി​യില്ല.

5, 6. മഹാനായ അലക്‌സാ​ണ്ടർ സോർ ദ്വീപ​ന​ഗ​രത്തെ നശിപ്പി​ക്കു​ക​യും പ്രവചനം അതിന്റെ വിശദാം​ശങ്ങൾ സഹിതം നിവർത്തി​ക്കു​ക​യും ചെയ്‌ത​തെ​ങ്ങനെ?

5 എന്നാൽ യെഹെ​സ്‌കേൽ മുൻകൂ​ട്ടി പറഞ്ഞി​രു​ന്ന​തു​പോ​ലെ നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ ജയിച്ച​ടക്കൽ “[സോരി​ന്റെ] പൊടി അടിച്ചു​വാ​രി​ക്ക​ളഞ്ഞു അതിനെ വെറും പാറയാ”ക്കിയില്ല. സോരി​നെ “കടലിൽ ഇട്ടുക​ള​യും” എന്ന സെഖര്യാ​വി​ന്റെ പ്രവച​ന​വും നിവൃ​ത്തി​യാ​യില്ല. (സെഖര്യാ​വു 9:4) ഈ പ്രവച​നങ്ങൾ തെറ്റാ​യി​രു​ന്നോ? ഒരിക്ക​ലു​മല്ല. യെഹെ​സ്‌കേ​ലി​ന്റെ പ്രവച​ന​ത്തിന്‌ 250-ലധികം വർഷങ്ങൾക്കു ശേഷവും സെഖര്യാ​വി​ന്റെ പ്രവച​ന​ത്തിന്‌ ഏതാണ്ട്‌ 200 വർഷങ്ങൾക്കു ശേഷവും മഹാനായ അലക്‌സാ​ണ്ട​റി​ന്റെ നേതൃ​ത്വ​ത്തി​ലുള്ള ഗ്രീക്ക്‌ സൈന്യം പൊ.യു.മു. 332-ൽ സോരി​നെ പൂർണ​മാ​യും നശിപ്പി​ച്ചു. “നഗരത്തി​ന്റെ വൻകര ഭാഗത്തു​നി​ന്നുള്ള അവശി​ഷ്ട​ങ്ങൾകൊണ്ട്‌ അദ്ദേഹം 332-ൽ ദ്വീപി​നെ വൻകര​യു​മാ​യി ബന്ധിപ്പി​ക്കുന്ന ഒരു വലിയ [ചിറ] കെട്ടി. ഏഴു മാസക്കാ​ലത്തെ ഉപരോ​ധ​ത്തി​നു​ശേഷം . . . അദ്ദേഹം സോർ പിടി​ച്ചെ​ടു​ക്കു​ക​യും അതിനെ നശിപ്പി​ക്കു​ക​യും ചെയ്‌തു” എന്ന്‌ എൻ​സൈ​ക്ലോ​പീ​ഡിയ അമേരി​ക്കാ​നാ വിശദീ​ക​രി​ക്കു​ന്നു.3

6 അങ്ങനെ യെഹെ​സ്‌കേ​ലും സെഖര്യാ​വും മുൻകൂ​ട്ടി പറഞ്ഞതു​പോ​ലെ സോരി​ന്റെ പൊടി​യും അവശി​ഷ്ട​ങ്ങ​ളും വെള്ളത്തി​ന്റെ നടുവി​ലാ​കു​ക​തന്നെ ചെയ്‌തു. അവൾ ഒരു വെറും പാറയാ​യി​ത്തീർന്നു. ആ സ്ഥലം സന്ദർശിച്ച ഒരാൾ പറഞ്ഞതു​പോ​ലെ “വല വിരി​ക്കു​ന്ന​തി​നുള്ള ഒരു സ്ഥലം” തന്നെ.4 അതു​കൊണ്ട്‌ നൂറു​ക​ണ​ക്കി​നു വർഷങ്ങൾക്കു മുമ്പു നടത്തിയ പ്രവച​നങ്ങൾ അവയുടെ കൃത്യ​മായ വിശദാം​ശ​ത്തിൽ നിവൃ​ത്തി​യാ​യി!

കോ​രെ​ശും ബാബി​ലോ​ന്റെ പതനവും

7. യഹൂദ​ന്മാ​രെ​യും ബാബി​ലോ​നെ​യും കുറിച്ച്‌ ബൈബിൾ എന്തു മുൻകൂ​ട്ടി പറഞ്ഞു?

7 യഹൂദന്മാരെയും ബാബി​ലോ​നെ​യും സംബന്ധിച്ച പ്രവച​ന​ങ്ങ​ളും ശ്രദ്ധേ​യ​മാണ്‌. ബാബി​ലോൻ യഹൂദ​ന്മാ​രെ അടിമ​ത്ത​ത്തി​ലേക്കു കൊണ്ടു​പോ​യെന്നു ചരി​ത്ര​രേ​ഖകൾ കാണി​ക്കു​ന്നു. എന്നാൽ, അതു സംഭവി​ക്കു​ന്ന​തിന്‌ ഏതാണ്ട്‌ 40 വർഷം മുമ്പ്‌ യിരെ​മ്യാ​വും ഏതാണ്ട്‌ 150 വർഷം മുമ്പ്‌ യെശയ്യാ​വും അതേക്കു​റി​ച്ചു മുൻകൂ​ട്ടി പറയു​ക​യു​ണ്ടാ​യി. യഹൂദ​ന്മാർ അടിമ​ത്ത​ത്തിൽനി​ന്നു മടങ്ങി​പ്പോ​കു​മെ​ന്നും യെശയ്യാ​വു മുൻകൂ​ട്ടി പറഞ്ഞു. 70 വർഷത്തി​നു​ശേഷം യഹൂദ​ന്മാർ തങ്ങളുടെ ദേശത്ത്‌ പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​മെന്ന്‌ യിരെ​മ്യാ​വും പ്രവചി​ച്ചു.—യെശയ്യാ​വു 39:6, 7; 44:26; യിരെ​മ്യാ​വു 25:8-12; 29:10.

8, 9. (എ) ബാബി​ലോൻ കീഴട​ക്കി​യത്‌ ആർ, എങ്ങനെ? (ബി) ബാബി​ലോ​നെ​ക്കു​റി​ച്ചുള്ള പ്രവച​നത്തെ ചരിത്രം സ്ഥിരീ​ക​രി​ക്കു​ന്ന​തെ​ങ്ങനെ?

8 പൊ.യു.മു. 539-ൽ മേദ്യ​രും പേർഷ്യ​രും ബാബി​ലോൻ കീഴട​ക്കി​യതു നിമി​ത്ത​മാണ്‌ ഈ മടങ്ങി​പ്പോ​ക്കു സാധ്യ​മാ​യി​ത്തീർന്നത്‌. അത്‌ സംഭവി​ക്കു​ന്ന​തിന്‌ ഏതാണ്ട്‌ 200 വർഷം മുമ്പ്‌ യെശയ്യാ​വും ഏതാണ്ട്‌ 50 വർഷം മുമ്പ്‌ യിരെ​മ്യാ​വും അതേക്കു​റി​ച്ചു മുൻകൂ​ട്ടി പറഞ്ഞു. ബാബി​ലോ​ന്യ ഭടന്മാർ യുദ്ധം ചെയ്യു​ക​യി​ല്ലെന്ന്‌ യിരെ​മ്യാവ്‌ പറഞ്ഞു. ബാബി​ലോ​ന്റെ സംരക്ഷക വെള്ളങ്ങൾ, യൂഫ്ര​ട്ടീസ്‌ നദി, “വറ്റിപ്പോ”കുമെന്ന്‌ യെശയ്യാ​വും യിരെ​മ്യാ​വും മുൻകൂ​ട്ടി പറഞ്ഞു. ജയിച്ച​ട​ക്കുന്ന പേർഷ്യൻ സൈന്യാ​ധി​പൻ കോ​രെശ്‌ ആയിരി​ക്കു​മെ​ന്നു​പോ​ലും യെശയ്യാ​വു പറഞ്ഞു. അദ്ദേഹ​ത്തി​ന്റെ മുന്നിൽ “[ബാബി​ലോ​ന്റെ] വാതി​ലു​കൾ അടയാ​തി​രി”ക്കുമെ​ന്നും അവൻ പറഞ്ഞു.—യിരെ​മ്യാ​വു 50:38; 51:11, 30; യെശയ്യാ​വു 13:17-19; 44:27; 45:1.

9 കോരെശ്‌ യഥാർഥ​ത്തിൽ യൂഫ്ര​ട്ടീ​സി​ന്റെ ഒഴുക്ക്‌ തിരി​ച്ചു​വി​ട്ടെ​ന്നും “നദിയി​ലൂ​ടെ നടന്നു​പോ​കാൻ കഴിയ​ത്ത​ക്ക​വി​ധം അതിന്റെ ആഴം അത്രയ്‌ക്കു കുറഞ്ഞു”വെന്നും ഗ്രീക്ക്‌ ചരി​ത്ര​കാ​ര​നായ ഹിറോ​ഡോ​ട്ടസ്‌ വിശദീ​ക​രി​ച്ചു.5 അങ്ങനെ, രാത്രി​യിൽ ശത്രു ഭടന്മാർ നദിയി​ലൂ​ടെ മാർച്ചു ചെയ്‌ത്‌ അശ്രദ്ധ​മാ​യി തുറന്നി​ട്ടി​രുന്ന കവാട​ങ്ങ​ളി​ലൂ​ടെ നഗരത്തി​നു​ള്ളിൽ പ്രവേ​ശി​ച്ചു. “കോ​രെശ്‌ ചെയ്യാൻ പോകുന്ന കാര്യം ബാബി​ലോ​ന്യർ അറിഞ്ഞി​രു​ന്നെ​ങ്കിൽ അവർ നദിയി​ങ്ക​ലു​ണ്ടാ​യി​രുന്ന എല്ലാ തെരു​വു​ക​വാ​ട​ങ്ങ​ളും അടച്ചു​പൂ​ട്ടു​മാ​യി​രു​ന്നു . . . എന്നാൽ പേർഷ്യർ ഓർക്കാ​പ്പു​റ​ത്തു​വന്ന്‌ നഗരം കീഴട​ക്കു​ക​യാ​യി​രു​ന്നു,” ഹിറോ​ഡോ​ട്ടസ്‌ തുടരു​ന്നു.6 വാസ്‌ത​വ​ത്തിൽ, ബൈബിൾ വിശദീ​ക​രി​ക്കു​ന്ന​ത​നു​സ​രി​ച്ചും ഹിറോ​ഡോ​ട്ടസ്‌ സ്ഥിരീ​ക​രി​ക്കു​ന്ന​ത​നു​സ​രി​ച്ചും ബാബി​ലോ​ന്യർ കുടി​ച്ചു​കൂ​ത്താ​ട്ട​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.7 (ദാനീ​യേൽ 5:1-4, 30) ബാബി​ലോൻ ഒടുവിൽ നിവാ​സി​ക​ളി​ല്ലാത്ത ശൂന്യ​ശി​ഷ്ട​മാ​യി​ത്തീ​രു​മെന്ന്‌ യെശയ്യാ​വും യിരെ​മ്യാ​വും മുൻകൂ​ട്ടി പറഞ്ഞു. അതാണു സംഭവി​ച്ച​തും. ഇന്ന്‌ ബാബി​ലോൻ മൺകൂ​ന​ക​ളു​ടെ ഒരു ശൂന്യ​കൂ​മ്പാ​ര​മാണ്‌.—യെശയ്യാ​വു 13:20-22; യിരെ​മ്യാ​വു 51:37, 41-43.

10. കോ​രെ​ശി​നാ​ലുള്ള യഹൂദ​ന്മാ​രു​ടെ വിടു​ത​ലി​നെ ഏതു തെളിവ്‌ സ്ഥിരീ​ക​രി​ക്കു​ന്നു?

10 കോരെശ്‌ യഹൂദ​ന്മാ​രെ തങ്ങളുടെ സ്വദേ​ശത്തു പുനഃ​സ്ഥാ​പി​ക്കു​ക​യും ചെയ്‌തു. രണ്ടു നൂറ്റാ​ണ്ടി​ലേ​റെ​ക്കാ​ലം മുമ്പ്‌ യഹോവ കോ​രെ​ശി​നെ​ക്കു​റിച്ച്‌ ഇങ്ങനെ മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു: “അവൻ എന്റെ ഹിത​മൊ​ക്കെ​യും നിവർത്തി​ക്കും.” (യെശയ്യാ​വു 44:28) പ്രവചി​ച്ച​തു​പോ​ലെ​തന്നെ 70 വർഷത്തി​നു​ശേഷം അതായത്‌ പൊ.യു.മു. 537-ൽ കോ​രെശ്‌ തടവു​കാ​രെ അവരുടെ സ്വദേ​ശ​ത്തേക്കു മടക്കി അയച്ചു. (എസ്രാ 1:1-4) കോ​രെശ്‌ സിലിണ്ടർ എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരു പുരാതന പേർഷ്യൻ ആലേഖനം കണ്ടെത്തി​യി​ട്ടുണ്ട്‌, അത്‌ തടവു​കാ​രെ തങ്ങളുടെ സ്വദേ​ശ​ങ്ങ​ളി​ലേക്കു തിരി​ച്ച​യ​യ്‌ക്കുന്ന കോ​രെ​ശി​ന്റെ നയത്തെ​ക്കു​റി​ച്ചു വ്യക്തമാ​യി പ്രസ്‌താ​വി​ക്കു​ന്നു. “ബാബി​ലോൻ നിവാ​സി​കളെ സംബന്ധി​ച്ചാ​ണെ​ങ്കിൽ അവയിലെ (മുൻ)നിവാ​സി​ക​ളെ​യെ​ല്ലാം ഞാൻ കൂട്ടി​വ​രു​ത്തു(കയും) (അവർക്ക്‌) അവരുടെ വാസസ്ഥാ​നം തിരികെ കൊടു​ക്കു​ക​യും ചെയ്‌തു” എന്ന്‌ കോ​രെശ്‌ പറഞ്ഞതാ​യി രേഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു.8

മേദോ-പേർഷ്യ​യും ഗ്രീസും

11. മേദോ-പേർഷ്യ അധികാ​ര​ത്തി​ലേ​റു​ന്ന​തും ഗ്രീസ്‌ അതിനെ ജയിച്ച​ട​ക്കു​ന്ന​തും സംബന്ധിച്ച്‌ ബൈബിൾ എങ്ങനെ​യാ​ണു മുൻകൂ​ട്ടി പറഞ്ഞത്‌?

11 ബാബിലോൻ ഒരു ലോക​ശക്തി ആയിരു​ന്ന​പ്പോൾത്തന്നെ “മേദ്യ​യി​ലെ​യും പേർഷ്യ​യി​ലെ​യും രാജാ​ക്കന്മാ”രെ പ്രതി​നി​ധീ​ക​രി​ക്കുന്ന രണ്ടു​കൊ​മ്പുള്ള ഒരു ആലങ്കാ​രിക ആട്ടു​കൊ​റ്റൻ അതിനെ ജയിച്ച​ട​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ മുൻകൂ​ട്ടി പറഞ്ഞു. (ദാനി​യേൽ 8:20, ഓശാന ബൈബിൾ) മുൻകൂ​ട്ടി പറഞ്ഞതു​പോ​ലെ, പൊ.യു.മു. 539-ൽ ബാബി​ലോ​നെ കീഴട​ക്കി​യ​പ്പോൾ മേദോ-പേർഷ്യ അടുത്ത ലോക​ശക്തി ആയിത്തീർന്നു. എന്നിരു​ന്നാ​ലും, ക്രമേണ ഗ്രീസാ​യി തിരി​ച്ച​റി​യി​ക്ക​പ്പെട്ട “ഒരു കോലാ​ട്ടു​കൊ​റ്റൻ” “അതിനെ [“ആട്ടു​കൊ​റ്റനെ”, NW] ഇടിച്ചു അതിന്റെ കൊമ്പു രണ്ടും തകർത്തു​ക​ളഞ്ഞു.” (ദാനീ​യേൽ 8:1-7) പൊ.യു.മു. 332-ൽ ഗ്രീസ്‌ മേദോ-പേർഷ്യ​യെ തോൽപ്പി​ക്കു​ക​യും അടുത്ത ലോക​ശക്തി ആയിത്തീ​രു​ക​യും ചെയ്‌ത​പ്പോ​ഴാണ്‌ ഇതു സംഭവി​ച്ചത്‌.

12. ഗ്രീസി​ന്റെ ഭരണ​ത്തെ​ക്കു​റി​ച്ചു ബൈബിൾ എന്താണു പറഞ്ഞത്‌?

12 തുടർന്ന്‌ സംഭവി​ക്കു​ന്ന​താ​യി മുൻകൂ​ട്ടി പറയ​പ്പെ​ട്ടത്‌ എന്താ​ണെന്നു ശ്രദ്ധി​ക്കുക: “കോലാ​ട്ടു​കൊ​ററൻ ഏററവും വലുതാ​യി​ത്തീർന്നു; എന്നാൽ അതു ബലപ്പെ​ട്ട​പ്പോൾ വലിയ കൊമ്പു തകർന്നു​പോ​യി; അതിന്നു പകരം . . . ഭംഗി​യുള്ള നാലു കൊമ്പു മുളെച്ചു വന്നു.” (ദാനീ​യേൽ 8:8) ഇതിന്റെ അർഥ​മെ​ന്താണ്‌? ബൈബിൾ പിൻവ​രു​ന്ന​പ്ര​കാ​രം വിശദീ​ക​രി​ക്കു​ന്നു: “പരുപ​രുത്ത കോലാ​ട്ടു​കൊ​ററൻ യവനരാ​ജാ​വും അതിന്റെ കണ്ണുക​ളു​ടെ നടുവി​ലുള്ള വലിയ കൊമ്പു ഒന്നാമത്തെ രാജാ​വും ആകുന്നു. അതു തകർന്ന ശേഷം അതിന്നു പകരം നാലു കൊമ്പു മുളെ​ച്ച​തോ: നാലു രാജ്യം ആ ജാതി​യിൽനി​ന്നു​ത്ഭ​വി​ക്കും; അതിന്റെ ശക്തി​യോ​ടെ അല്ലതാ​നും.”—ദാനീ​യേൽ 8:21, 22.

13. രേഖ​പ്പെ​ടു​ത്ത​പ്പെട്ട്‌ 200-ലധികം വർഷങ്ങൾക്കു ശേഷം ഗ്രീസി​നെ​ക്കു​റി​ച്ചുള്ള പ്രവചനം നിവൃ​ത്തി​യാ​യ​തെ​ങ്ങനെ?

13 “ഈ യവനരാ​ജാ​വു” മഹാനായ അലക്‌സാ​ണ്ടർ ആയിരു​ന്നു​വെന്ന്‌ ചരിത്രം കാണി​ക്കു​ന്നു. എന്നാൽ പൊ.യു.മു. 323-ലെ അദ്ദേഹ​ത്തി​ന്റെ മരണ​ശേഷം അദ്ദേഹ​ത്തി​ന്റെ സാമ്രാ​ജ്യം സെല്യൂ​ക്കസ്‌ നൈ​ക്കേറ്റർ, കസ്സാണ്ടർ, ടോളമി ലാഗസ്‌, ലൈസി​മാ​ക്കസ്‌ എന്നീ നാലു സൈന്യാ​ധി​പ​ന്മാർക്കാ​യി ഒടുവിൽ വിഭജി​ക്ക​പ്പെട്ടു. ബൈബിൾ മുൻകൂ​ട്ടി പറഞ്ഞി​രു​ന്ന​തു​പോ​ലെ​തന്നെ “പകരം നാലു കൊമ്പു മുളെ”ച്ചു. എന്നാൽ, മുൻകൂ​ട്ടി പറഞ്ഞതു​പോ​ലെ​തന്നെ ഇവരി​ലാർക്കും അലക്‌സാ​ണ്ട​റിന്‌ ഉണ്ടായി​രു​ന്ന​ത്ര​യും ശക്തി ഒരിക്ക​ലും ഉണ്ടായി​രു​ന്നില്ല. അങ്ങനെ, ഈ പ്രവചനം രേഖ​പ്പെ​ടു​ത്ത​പ്പെട്ട്‌ 200-ലധികം വർഷങ്ങൾക്കു ശേഷം അതു നിവൃ​ത്തി​യാ​കാൻ തുടങ്ങി—ബൈബിൾ നിശ്വ​സ്‌ത​മാ​ണെന്നു സ്ഥിരീ​ക​രി​ക്കുന്ന ശ്രദ്ധേ​യ​മായ മറ്റൊരു തെളിവ്‌!

മിശിഹാ മുൻകൂ​ട്ടി പറയ​പ്പെ​ട്ടു

14. യേശു​ക്രി​സ്‌തു​വിൽ നിവൃ​ത്തി​യായ അനേകം പ്രവച​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ഒരു പണ്ഡിതൻ എന്താണു പറഞ്ഞത്‌?

14 യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള അനേകം ബൈബിൾ പ്രവച​നങ്ങൾ പ്രത്യേ​കി​ച്ചും ശ്രദ്ധേ​യ​മാണ്‌. പ്രൊ​ഫസർ ജെ. പി. ഫ്രീ ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “ഈ പ്രവച​ന​ങ്ങ​ളെ​ല്ലാം ഒരു മനുഷ്യ​നിൽ തന്നെ നിവൃ​ത്തി​യേ​റു​ന്ന​തിന്‌ ഒട്ടും സാധ്യ​ത​യില്ല. എന്നിട്ടും അവ നിവൃ​ത്തി​യേ​റി​യെ​ന്നത്‌ ആ പ്രവച​നങ്ങൾ വെറും മനുഷ്യ​രു​ടെ ബുദ്ധി​പൂർവ​ക​വും വിദഗ്‌ധ​വു​മായ ഊഹാ​പോ​ഹങ്ങൾ അല്ല എന്നതിന്റെ ശ്രദ്ധേ​യ​മായ തെളി​വാണ്‌.”9

15. ക്രിസ്‌തു​വി​നു സ്വാധീ​നം ചെലു​ത്താൻ കഴിയാ​ഞ്ഞ​വ​യാ​യി അവനിൽ നിവൃ​ത്തി​യായ ചില പ്രവച​ന​ങ്ങ​ളേവ?

15 ഇവയിൽ അനേകം പ്രവച​ന​ങ്ങ​ളു​ടെ​യും നിവൃ​ത്തി​യു​ടെ മേൽ യേശു​വിന്‌ സ്വാധീ​നം ചെലു​ത്താൻ ആകുമാ​യി​രു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, അവന്‌ യഹൂദാ ഗോ​ത്ര​ത്തി​ലോ ദാവീ​ദി​ന്റെ സന്തതി​യാ​യി​ട്ടോ ജനിക്കാൻ തക്കവണ്ണം ക്രമീ​ക​ര​ണം​ചെ​യ്യാൻ കഴിയു​മാ​യി​രു​ന്നില്ല. (ഉല്‌പത്തി 49:10; യെശയ്യാ​വു 9:6, 7; 11:1, 10; മത്തായി 1:2-16) ബേത്‌ളേ​ഹെ​മിൽ താൻ ജനിക്കു​ന്ന​തി​നി​ട​യാ​ക്കിയ സംഭവ​ങ്ങളെ നിയ​ന്ത്രി​ക്കാ​നും അവനു കഴിയു​മാ​യി​രു​ന്നില്ല. (മീഖാ 5:2; ലൂക്കൊസ്‌ 2:1-7) 30 വെള്ളി​ക്കാ​ശിന്‌ ഒറ്റി​ക്കൊ​ടു​ക്ക​പ്പെ​ടാ​നും (സെഖര്യാ​വു 11:12; മത്തായി 26:15); ശത്രുക്കൾ തന്നെ തുപ്പാ​നും (യെശയ്യാ​വു 50:6; മത്തായി 26:67); വധസ്‌തം​ഭ​ത്തിൽ തൂങ്ങി​ക്കി​ട​ക്കവേ അധി​ക്ഷേ​പി​ക്ക​പ്പെ​ടാ​നും (സങ്കീർത്തനം 22:7, 8; മത്തായി 27:39-43); കുത്തി​ത്തു​ള​യ്‌ക്ക​പ്പെ​ട്ടി​ട്ടും തന്റെ ശരീര​ത്തി​ലെ ഒരു അസ്ഥി​പോ​ലും ഒടിയാ​തി​രി​ക്കാ​നും (സെഖര്യാ​വു 12:10; സങ്കീർത്തനം 34:20; യോഹ​ന്നാൻ 19:33-37); തന്റെ വസ്‌ത്ര​ങ്ങൾക്കാ​യി ഭടന്മാർ ചീട്ടി​ടാ​നും (സങ്കീർത്തനം 22:18; മത്തായി 27:35) തക്കവണ്ണം അവന്‌ കാര്യ​ങ്ങളെ ക്രമീ​ക​രി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല. യേശു​വെന്ന മനുഷ്യ​നിൽ നിവൃ​ത്തി​യായ അനേകം പ്രവച​ന​ങ്ങ​ളിൽ ഏതാനു​മെണ്ണം മാത്ര​മാ​ണിവ.

യെരൂ​ശ​ലേ​മി​ന്റെ നാശം

16. യെരൂ​ശ​ലേ​മി​നെ​ക്കു​റിച്ച്‌ യേശു എന്തു പ്രവചി​ച്ചു?

16 യേശു യഹോ​വ​യു​ടെ ഏറ്റവും വലിയ പ്രവാ​ച​ക​നാ​യി​രു​ന്നു. ആദ്യമാ​യി, യെരൂ​ശ​ലേ​മിന്‌ എന്തു സംഭവി​ക്കു​മെ​ന്നാണ്‌ അവൻ പറഞ്ഞ​തെന്നു ശ്രദ്ധി​ക്കുക: “നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും കൂർത്ത പത്തലു​കൾകൊണ്ട്‌ ഒരു കോട്ട നിർമി​ക്കു​ക​യും നിന്നെ വളയു​ക​യും എല്ലാ വശങ്ങളിൽനി​ന്നും നിന്നെ ഞെരു​ക്കു​ക​യും അവർ നിന്നെ​യും നിന്നി​ലുള്ള നിന്റെ മക്കളെ​യും നില​ത്തെ​റി​യു​ക​യും ചെയ്യും, അവർ നിന്നിൽ കല്ലിൻമേൽ കല്ല്‌ ശേഷി​പ്പി​ക്കാ​തി​രി​ക്കു​ക​യും ചെയ്യും . . . എന്തു​കൊ​ണ്ടെ​ന്നാൽ നിന്റെ പരി​ശോ​ധ​ന​യു​ടെ സമയം നീ തിരി​ച്ച​റി​ഞ്ഞില്ല.” (ലൂക്കൊസ്‌ 19:43, 44, NW) യേശു ഇങ്ങനെ​യും പറഞ്ഞു: “സൈന്യ​ങ്ങൾ യെരൂ​ശ​ലേ​മി​നെ വളഞ്ഞി​രി​ക്കു​ന്നതു കാണു​മ്പോൾ അതിന്റെ ശൂന്യ​കാ​ലം അടുത്തി​രി​ക്കു​ന്നു എന്നു അറിഞ്ഞു​കൊൾവിൻ. അന്നു യെഹൂ​ദ്യ​യി​ലു​ള്ളവർ മലകളി​ലേക്കു ഓടി​പ്പോ​കട്ടെ.”—ലൂക്കൊസ്‌ 21:20, 21.

17. സൈന്യ​ങ്ങൾ യെരൂ​ശ​ലേ​മി​നെ വളയു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ പ്രവചനം നിവൃ​ത്തി​യാ​യ​തെ​ങ്ങനെ, അതു​കൊണ്ട്‌ ആളുകൾക്കു നഗരത്തിൽനിന്ന്‌ ഓടി​പ്പോ​കാൻ കഴിഞ്ഞ​തെ​ങ്ങനെ?

17 പ്രവചിച്ചതുപോലെതന്നെ സെസ്റ്റ്യസ്‌ ഗാലസി​ന്റെ നേതൃ​ത്വ​ത്തി​ലുള്ള റോമൻ സൈന്യം പൊ.യു. 66-ൽ യെരൂ​ശ​ലേ​മി​നെ​തി​രെ വന്നു. എന്നിരു​ന്നാ​ലും, വിചി​ത്ര​മെന്നു പറയട്ടെ അയാൾ ഉപരോ​ധം പൂർത്തി​യാ​ക്കി​യില്ല. എന്നാൽ ഒന്നാം നൂറ്റാ​ണ്ടി​ലെ ചരി​ത്ര​കാ​ര​നായ ഫ്‌ളേ​വി​യസ്‌ ജോസീ​ഫസ്‌ റിപ്പോർട്ടു ചെയ്‌ത​തു​പോ​ലെ: “യാതൊ​രു കാരണ​വു​മി​ല്ലാ​തെ​തന്നെ അയാൾ നഗരത്തിൽനി​ന്നു പിൻവാ​ങ്ങി.”10 അപ്രതീ​ക്ഷി​ത​മാ​യി ഉപരോ​ധം നീക്കി​യ​തോ​ടെ യെരൂ​ശ​ലേ​മിൽനിന്ന്‌ ഓടി​പ്പോ​കാ​നുള്ള യേശു​വി​ന്റെ പ്രബോ​ധനം അനുസ​രി​ക്കു​ന്ന​തി​നുള്ള അവസരം ലഭ്യമാ​യി. ഓടി​പ്പോ​യവർ ക്രിസ്‌ത്യാ​നി​ക​ളാ​യി​രു​ന്നു​വെന്ന്‌ ചരി​ത്ര​കാ​ര​നായ യൂസി​ബി​യസ്‌ റിപ്പോർട്ടു ചെയ്‌തു.11

18. (എ) റോമൻ സൈന്യം യെരൂ​ശ​ലേ​മിൽനി​ന്നു പിൻവാ​ങ്ങി നാലു വർഷം ആകുന്ന​തി​നു മുമ്പ്‌, പൊ.യു. 70-ൽ എന്തു സംഭവി​ച്ചു? (ബി) യെരൂ​ശ​ലേ​മി​ന്റെ നാശം എത്ര പൂർണ​മാ​യി​രു​ന്നു?

18 അതിനുശേഷം നാലു വർഷം ആകുന്ന​തി​നു മുമ്പ്‌, പൊ.യു. 70-ൽ സൈന്യാ​ധി​പ​നായ ടൈറ്റ​സി​ന്റെ നേതൃ​ത്വ​ത്തി​ലുള്ള റോമൻ സൈന്യം മടങ്ങി​ച്ചെ​ല്ലു​ക​യും യെരൂ​ശ​ലേ​മി​നെ വളയു​ക​യും ചെയ്‌തു. അവർ ചുറ്റും മൈലു​ക​ളോ​ളം ദൂരത്തിൽ നിന്നി​രുന്ന മരങ്ങൾ മുറിച്ച്‌ നഗരത്തി​നു ചുറ്റും ഒരു മതിൽ പണിതു, ‘കൂർത്ത പത്തലു​കൾകൊ​ണ്ടുള്ള ഒരു കോട്ട’ തന്നെ. അതിന്റെ ഫലമായി ജോസീ​ഫസ്‌ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “രക്ഷപ്പെ​ടു​ന്ന​തി​നുള്ള സകല പ്രത്യാ​ശ​യും ഇപ്പോൾ യഹൂദ​ന്മാർക്കു നഷ്ടമായി.”12 ഏതാണ്ട്‌ അഞ്ചു മാസത്തെ ഉപരോ​ധ​ത്തി​നു​ശേഷം മൂന്നു ഗോപു​ര​ങ്ങ​ളും ഒരു ഭിത്തി​യു​ടെ ഒരു ഭാഗവു​മൊ​ഴിച്ച്‌ ബാക്കി​യു​ണ്ടാ​യി​രു​ന്ന​തെ​ല്ലാം “പൂർണ​മാ​യും നിലം​പ​തി​ച്ചു . . . അതായത്‌ ഒരിക്കൽ അതിൽ ആളുകൾ പാർത്തി​രു​ന്ന​താ​ണെന്ന്‌ അവിടെ വന്നവരെ വിശ്വ​സി​പ്പി​ക്കാൻ അവിടെ യാതൊ​ന്നും ബാക്കി​യു​ണ്ടാ​യി​രു​ന്നില്ല” എന്ന്‌ ജോസീ​ഫസ്‌ അഭി​പ്രാ​യ​പ്പെട്ടു.13

19. (എ) യെരൂ​ശ​ലേ​മി​ന്റെ​മേ​ലു​ണ്ടായ വിപത്ത്‌ എത്ര ഭയങ്കര​മാ​യി​രു​ന്നു? (ബി) ടൈറ്റ​സി​ന്റെ കമാനം ഇപ്പോൾ എന്തിന്റെ ഒരു മൂക സ്‌മാ​ര​ക​മാണ്‌?

19 ഉപരോധത്തിന്റെ സമയത്ത്‌ ഏതാണ്ട്‌ 11,00,000 പേർ മരണമ​ടഞ്ഞു, 97,000 പേരെ തടവു​കാ​രാ​യി കൊണ്ടു​പോ​യി.14 യേശു​വി​ന്റെ പ്രവചനം നിവൃത്തി ആയതി​നുള്ള ഒരു സാക്ഷ്യം ഇന്നും റോമിൽ കാണാൻ കഴിയും. യെരൂ​ശ​ലേ​മി​നെ വിജയ​ക​ര​മാ​യി പിടി​ച്ചെ​ടു​ത്ത​തി​ന്റെ സ്‌മരണ നിലനിർത്തു​ന്ന​തി​നു​വേണ്ടി പൊ.യു. 81-ൽ റോമാ​ക്കാർ സ്ഥാപിച്ച ടൈറ്റ​സി​ന്റെ കമാനം ആണ്‌ അത്‌. ബൈബിൾ പ്രവച​ന​ത്തി​ലെ മുന്നറി​യി​പ്പു​കൾക്കു ചെവി​കൊ​ടു​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ന്നതു വിപത്തി​ലേക്കു നയിക്കും എന്ന വസ്‌തു​ത​യു​ടെ ഒരു മൂക സ്‌മാ​ര​ക​മാ​യി ആ കമാനം നില​കൊ​ള്ളു​ന്നു.

ഇപ്പോൾ നിവൃ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന പ്രവച​ന​ങ്ങൾ

20. ഏതു ചോദ്യ​ത്തിന്‌ ഉത്തരമാ​യാണ്‌ ഒരു വലിയ ലോക​മാ​റ്റം സമീപ​മാ​ണെന്ന്‌ നമുക്ക്‌ അറിയാൻ കഴിയു​ന്ന​തി​നുള്ള “അടയാളം” യേശു നൽകി​യത്‌?

20 ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ അത്ഭുത​ക​ര​മായ ഒരു ലോക​മാ​റ്റം സമീപ​മാണ്‌. ഒന്നാം നൂറ്റാ​ണ്ടി​ലെ ആളുകൾക്ക്‌ യെരൂ​ശ​ലേ​മി​ന്റെ ആസന്ന നാശ​ത്തെ​ക്കു​റിച്ച്‌ അറിയാൻ കഴിയ​ത്ത​ക്ക​വണ്ണം യേശു സംഭവങ്ങൾ മുൻകൂ​ട്ടി പറഞ്ഞതു​പോ​ലെ​തന്നെ ഒരു ലോക​മാ​റ്റം സമീപ​മാ​ണെന്ന്‌ ഇന്നത്തെ ആളുകൾക്ക്‌ അറിയാൻ കഴിയ​ത്ത​ക്ക​വ​ണ്ണ​വും അവൻ സംഭവങ്ങൾ മുൻകൂ​ട്ടി പറഞ്ഞു. “നിന്റെ സാന്നി​ധ്യ​ത്തി​ന്റെ​യും വ്യവസ്ഥി​തി​യു​ടെ സമാപ​ന​ത്തി​ന്റെ​യും അടയാളം എന്തായി​രി​ക്കും” എന്ന അവന്റെ ശിഷ്യ​ന്മാ​രു​ടെ ചോദ്യ​ത്തി​നു മറുപ​ടി​യാ​യാണ്‌ യേശു ഈ “അടയാളം” നൽകി​യത്‌.—മത്തായി 24:3, NW.

21. (എ) ക്രിസ്‌തു​വി​ന്റെ “സാന്നി​ധ്യം” എന്താണ്‌, “വ്യവസ്ഥി​തി​യു​ടെ സമാപന”മെന്താണ്‌? (ബി) യേശു നൽകിയ അടയാ​ള​ത്തെ​ക്കു​റിച്ച്‌ നമുക്ക്‌ എവിടെ വായി​ക്കാൻ കഴിയും?

21 ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ ക്രിസ്‌തു​വി​ന്റെ ഈ “സാന്നി​ധ്യം” മനുഷ്യ രൂപത്തി​ലാ​യി​രി​ക്കു​ക​യില്ല, പകരം അവൻ മർദിത മനുഷ്യ​വർഗത്തെ വിടു​വി​ക്കുന്ന സ്വർഗ​ത്തി​ലെ ഒരു ശക്തനായ ഭരണാ​ധി​കാ​രി ആയിരി​ക്കും. (ദാനീ​യേൽ 7:13, 14) അവന്റെ “സാന്നി​ധ്യം” “വ്യവസ്ഥി​തി​യു​ടെ സമാപന”മെന്ന്‌ അവൻ വിളിച്ച സമയത്താ​യി​രി​ക്കും. അങ്ങനെ​യെ​ങ്കിൽ, ഭരണാ​ധി​കാ​രി എന്ന നിലയിൽ അവൻ അദൃശ്യ​നാ​യി സാന്നി​ധ്യ​വാ​നാ​യി​രി​ക്കു​ക​യും ഈ വ്യവസ്ഥി​തി​യു​ടെ സമാപനം ആസന്നമാ​യി​രി​ക്കു​ക​യും ചെയ്യുന്ന സമയത്തി​ന്റെ അടയാളം എന്നനി​ല​യിൽ യേശു പറഞ്ഞ​തെ​ന്താ​യി​രു​ന്നു? ബൈബി​ളിൽ മത്തായി 24, മർക്കൊസ്‌ 13, ലൂക്കൊസ്‌ 21 എന്നീ അധ്യാ​യ​ങ്ങ​ളിൽ വിവരി​ച്ചി​രി​ക്കുന്ന സംഭവങ്ങൾ ഒത്തു​ചേർന്ന്‌ ഒരു സംയുക്ത അടയാ​ള​മാ​യി​ത്തീ​രു​ന്നു. അവ നിങ്ങൾക്കു പുനര​വ​ലോ​കനം ചെയ്യാ​വു​ന്ന​താണ്‌. പ്രധാ​ന​പ്പെട്ട ചിലത്‌ പിൻവ​രു​ന്ന​വ​യാണ്‌:

22. 1914-നു ശേഷം നടന്നി​ട്ടുള്ള യുദ്ധങ്ങൾ അടയാ​ള​ത്തി​ന്റെ ഭാഗമാ​യി​രു​ന്നി​ട്ടു​ള്ളത്‌ എങ്ങനെ, അവ എത്ര വിനാ​ശ​ക​മാ​യി​രു​ന്നു?

22 വലിയ യുദ്ധങ്ങൾ: “ജാതി ജാതി​യോ​ടും രാജ്യം രാജ്യ​ത്തോ​ടും എതിർക്കും.” (മത്തായി 24:7) 1914 മുതൽ ഇതിന്‌ വമ്പിച്ച നിവൃ​ത്തി​യാ​ണു​ണ്ടാ​യി​രി​ക്കു​ന്നത്‌. 1914-ൽ തുടങ്ങിയ ഒന്നാം ലോക​മ​ഹാ​യു​ദ്ധം യന്ത്ര​ത്തോ​ക്കു​കൾ, ടാങ്കുകൾ, അന്തർവാ​ഹി​നി​കൾ, വിമാ​നങ്ങൾ, വിഷവാ​തകം എന്നിവ​യു​ടെ വൻതോ​തി​ലുള്ള ഉപയോ​ഗ​ത്തി​നു തുടക്ക​മി​ട്ടു. 1918-ൽ അത്‌ അവസാ​നി​ച്ച​പ്പോ​ഴേ​ക്കും ഏതാണ്ട്‌ 1 കോടി 40 ലക്ഷം പടയാ​ളി​ക​ളും പൗരന്മാ​രും കശാപ്പു ചെയ്യ​പ്പെ​ട്ടി​രു​ന്നു. ഒരു ചരി​ത്ര​കാ​രൻ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ഒന്നാം ലോക​മ​ഹാ​യു​ദ്ധം ഒന്നാമത്തെ ‘സമഗ്ര’ യുദ്ധമാ​യി​രു​ന്നു.”15 1939 മുതൽ 1945 വരെ നടന്ന രണ്ടാം ലോക​മ​ഹാ​യു​ദ്ധം അതി​ലേറെ വിനാ​ശ​ക​മാ​യി​രു​ന്നു, പടയാ​ളി​ക​ളു​ടെ​യും പൗരന്മാ​രു​ടെ​യും മരണ സംഖ്യ ഏതാണ്ട്‌ അഞ്ചര കോടി​യാ​യി വർധി​പ്പി​ച്ചു​കൊ​ണ്ടു​തന്നെ. അത്‌ തികച്ചും പുതിയ ഒരു ഭീതി അവതരി​പ്പി​ച്ചു—അണു​ബോം​ബു​കൾ! അന്നുമു​തൽ ചെറു​തും വലുതു​മായ ബഹുദശം യുദ്ധങ്ങ​ളിൽ 3 കോടി​യി​ല​ധി​കം പേർ കൊല്ല​പ്പെ​ട്ടി​രി​ക്കു​ന്നു. ജർമൻ വാർത്താ​മാ​സി​ക​യായ ഡേർ സ്‌പീ​ജെൽ ഇപ്രകാ​രം അഭി​പ്രാ​യ​പ്പെ​ടു​ന്നു: “1945-നു ശേഷം ഒറ്റ ദിവസം​പോ​ലും ഈ ലോകത്ത്‌ യഥാർഥ സമാധാ​നം ഉണ്ടായി​രു​ന്നി​ട്ടില്ല.”16

23. 1914 മുതൽ ഭക്ഷ്യക്ഷാ​മങ്ങൾ ലോകത്തെ എത്ര​ത്തോ​ളം ക്ലേശി​പ്പി​ച്ചി​ട്ടുണ്ട്‌?

23 ഭക്ഷ്യക്ഷാമങ്ങൾ: “ക്ഷാമവും [‘ഭക്ഷ്യക്ഷാ​മങ്ങൾ,’ NW] . . . ഉണ്ടാകും.” (മത്തായി 24:7) ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു ശേഷം വ്യാപ​ക​മായ അളവിൽ ക്ഷാമമു​ണ്ടാ​യി. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു ശേഷം ക്ഷാമം അതിലും രൂക്ഷമാ​യി. ഇന്നോ? “ഇന്ന്‌ വിശപ്പ്‌ തികച്ചും പുതി​യൊ​രു അളവി​ലെ​ത്തി​യി​രി​ക്കു​ക​യാണ്‌. . . . 40 കോടി ആളുകൾ എന്നും പട്ടിണി​യു​ടെ വക്കിലാണ്‌” എന്ന്‌ ലണ്ടൻ ടൈംസ്‌ പറയുന്നു.17 ടൊറ​ന്റോ​യി​ലെ ദ ഗ്ലോബ്‌ ആൻഡ്‌ മെയിൽ പിൻവ​രു​ന്ന​പ്ര​കാ​രം പറയുന്നു: “80 കോടി​യി​ല​ധി​കം ആളുകൾക്കു വേണ്ടത്ര ആഹാരം ലഭിക്കു​ന്നില്ല.”18 പോഷ​കാ​ഹാ​ര​ക്കു​റവു മൂലം “ഓരോ വർഷവും 1 കോടി 20 ലക്ഷം കുട്ടികൾ അവരുടെ ആദ്യ പിറന്നാ​ളി​നു മുമ്പ്‌ മരണമ​ട​യു​ന്നു” എന്ന്‌ ലോകാ​രോ​ഗ്യ സംഘടന റിപ്പോർട്ടു ചെയ്യുന്നു.19

24. 1914-നു ശേഷം ഭൂകമ്പ​ങ്ങ​ളിൽ എന്തു വർധനവ്‌ ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌?

24 ഭൂകമ്പങ്ങൾ: “വലിയ ഭൂകമ്പ​വും [‘ഭൂകമ്പങ്ങൾ,’ NW] . . . ഉണ്ടാകും.” (ലൂക്കൊസ്‌ 21:11) ഭൂകമ്പ​രോ​ധക എഞ്ചിനീ​യ​റി​ങ്ങി​ലെ ഒരു വിദഗ്‌ധ​നായ ജോർജ്‌ ഡബ്ലിയു. ഹൗസ്‌നെർ, 1976-ൽ ചൈന​യി​ലെ റ്റാങ്‌-ഷാനിൽ ഉണ്ടായ​തും ലക്ഷക്കണ​ക്കി​നാ​ളു​ക​ളു​ടെ ജീവന​പ​ഹ​രി​ച്ച​തു​മായ ഭൂകമ്പത്തെ “മാനവ​ച​രി​ത്ര​ത്തി​ലെ ഏറ്റവും വലിയ ഭൂകമ്പ വിപത്ത്‌” എന്നു വിളിച്ചു.20 ഇറ്റാലി​യൻ ആനുകാ​ലി​ക​പ്ര​സി​ദ്ധീ​ക​ര​ണ​മായ ഇൽ പിക്കോ​ളോ ഇപ്രകാ​രം റിപ്പോർട്ടു ചെയ്‌തു: “സ്ഥിതി​വി​വ​ര​ക്ക​ണ​ക്കു​കൾ കാണി​ക്കു​ന്ന​ത​നു​സ​രിച്ച്‌ നമ്മുടെ തലമുറ ജീവി​ക്കു​ന്നത്‌ ഭൂകമ്പങ്ങൾ ഉയർന്ന അളവിൽ സംഭവി​ക്കുന്ന ആപത്‌ക​ര​മായ ഒരു കാലഘ​ട്ട​ത്തി​ലാണ്‌.”21 ശരാശരി കണക്കനു​സ​രിച്ച്‌, കഴിഞ്ഞ നൂറ്റാ​ണ്ടു​ക​ളിൽ ഭൂകമ്പം മൂലം മരിച്ച​തി​ന്റെ പത്തിര​ട്ടി​യോ​ളം ആളുകൾ 1914-നു ശേഷം ഓരോ വർഷവും അവ നിമിത്തം മരിച്ചി​ട്ടുണ്ട്‌.

25. അടയാ​ള​ത്തി​ന്റെ ഒരു ഭാഗത്തി​ന്റെ നിവൃ​ത്തി​യെ​ന്ന​നി​ല​യിൽ 1914 മുതൽ ദുരി​ത​പൂർണ​മായ എന്തെല്ലാം മഹാവ്യാ​ധി​കൾ ഉണ്ടായി​ട്ടുണ്ട്‌?

25 രോഗം: “മഹാവ്യാ​ധി​ക​ളും അവിട​വി​ടെ ഉണ്ടാകും.” (ലൂക്കൊസ്‌ 21:11) സയൻസ്‌ ഡൈജസ്റ്റ്‌ ഇപ്രകാ​രം റിപ്പോർട്ടു ചെയ്‌തു: “1918-ലെ സ്‌പാ​നീഷ്‌ ഇൻഫ്‌ളു​വൻസാ എന്ന പകർച്ച​വ്യാ​ധി ഭൂമി​യിൽ ത്വരി​ത​ഗ​മനം നടത്തി 2 കോടി 10 ലക്ഷം ആളുക​ളു​ടെ ജീവന​പ​ഹ​രി​ച്ചു.” അത്‌ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “മുഴു ചരി​ത്ര​ത്തി​ലും മരണം ഇത്ര നിർദ​യ​മാ​യി, വേഗത്തിൽ സന്ദർശനം നടത്തി​യി​ട്ടില്ല. . . . പകർച്ച​വ്യാ​ധി അതേ വേഗത്തിൽ പടർന്നു​പി​ടി​ച്ചി​രു​ന്നെ​ങ്കിൽ മാസങ്ങൾക്കു​ള്ളിൽ മനുഷ്യ​രാ​ശി നിർമൂ​ല​മാ​ക്ക​പ്പെ​ടു​മാ​യി​രു​ന്നു.”22 അന്നുമു​തൽ ഹൃ​ദ്രോ​ഗം, കാൻസർ, ഗുഹ്യ​രോ​ഗം എന്നിവ​യും മറ്റനേകം മഹാവ്യാ​ധി​ക​ളും ദശകോ​ടി​ക്ക​ണ​ക്കി​നാ​ളു​കളെ അംഗഭം​ഗ​പ്പെ​ടു​ത്തു​ക​യും കൊല്ലു​ക​യും ചെയ്‌തി​രി​ക്കു​ന്നു.

26. 1914-നു ശേഷം നിയമ​രാ​ഹി​ത്യം വർധി​ച്ചി​രി​ക്കു​ന്ന​തെ​ങ്ങനെ?

26 കുറ്റകൃത്യം: “നിയമ​രാ​ഹി​ത്യ​ത്തി​ന്റെ വർധനവ്‌.” (മത്തായി 24:12, NW) കൊല​പാ​തകം, കവർച്ച, ബലാൽസം​ഗം, ഭീകര​പ്ര​വർത്തനം, അഴിമതി—പട്ടിക നീണ്ടതും സുവി​ദി​ത​വു​മാണ്‌. പല പ്രദേ​ശ​ങ്ങ​ളി​ലും ആളുകൾ അവരുടെ തെരു​വു​ക​ളിൽക്കൂ​ടി നടക്കാൻ ഭയപ്പെ​ടു​ന്നു. 1914-നു ശേഷമുള്ള ഈ നിയമ​രാ​ഹി​ത്യ പ്രവണ​തയെ സ്ഥിരീ​ക​രി​ച്ചു​കൊണ്ട്‌ ഭീകര​പ്ര​വർത്തനം സംബന്ധിച്ച ഒരു ഗവേഷകൻ ഇങ്ങനെ പറയുന്നു: “ഒന്നാം ലോക​മ​ഹാ​യു​ദ്ധം​വ​രെ​യുള്ള കാലഘട്ടം മൊത്ത​ത്തിൽ കൂടുതൽ മനുഷ്യ​ത്വ​പ​ര​മാ​യി​രു​ന്നു.”23

27. ഭയത്തെ​ക്കു​റി​ച്ചുള്ള പ്രവച​ന​ത്തിന്‌ ഇന്ന്‌ എന്തു നിവൃ​ത്തി​യാണ്‌ ഉണ്ടായി​ക്കൊ​ണ്ടി​രി​ക്കു​ന്നത്‌?

27 ഭയം: “ഭയങ്കര​കാ​ഴ്‌ച​ക​ളും [“ഭയാന​ക​മായ ദൃശ്യ​ങ്ങ​ളും,NW] . . . ഉണ്ടാകും.” (ലൂക്കൊസ്‌ 21:11) ഹാംബർഗി​ന്റെ ഡൈ വെൽറ്റ്‌ നമ്മുടെ കാലത്തെ “ഭയത്തിന്റെ നൂറ്റാണ്ട്‌” എന്നു വിളിച്ചു.24 മനുഷ്യ​വർഗം നേരി​ടുന്ന തികച്ചും പുതിയ ഭീഷണി​കൾ മുമ്പെ​ന്ന​ത്തേ​തി​ലു​മ​ധി​ക​മാ​യി ഭയം ജനിപ്പി​ക്കു​ന്നു. ന്യൂക്ലി​യർ ഉന്മൂല​ന​വും മലിനീ​ക​ര​ണ​വും പോ​ലെ​യുള്ള കാര്യങ്ങൾ ചരി​ത്ര​ത്തി​ലാ​ദ്യ​മാ​യി “ഭൂമിയെ നശിപ്പി​ക്കു”മെന്ന്‌ ഭീഷണി മുഴക്കു​ന്നു. (വെളി​പ്പാ​ടു 11:18) കുറ്റകൃ​ത്യം, പണപ്പെ​രു​പ്പം, ആണവാ​യു​ധങ്ങൾ, പട്ടിണി, രോഗം എന്നിവ​യു​ടെ​യും മറ്റു തിന്മക​ളു​ടെ​യും അതി​പ്ര​സരം തങ്ങളുടെ സുരക്ഷി​ത​ത്വ​ത്തെ​ക്കു​റി​ച്ചും ജീവി​ത​ത്തെ​ക്കു​റി​ച്ചും ആളുകൾക്കുള്ള ഭയത്തെ ഊട്ടി​വ​ളർത്തി​യി​രി​ക്കു​ന്നു.

അതിനെ വ്യത്യ​സ്‌ത​മാ​ക്കു​ന്നത്‌ എന്ത്‌?

28. ഇപ്പോൾ സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന അടയാ​ള​ത്തി​ന്റെ സവി​ശേ​ഷ​തകൾ നമ്മുടെ നാളിനെ “വ്യവസ്ഥി​തി​യു​ടെ സമാപന”മായി തിരി​ച്ച​റി​യി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

28 എന്നാൽ, ഈ സംഗതി​ക​ളിൽ പലതും പൊയ്‌പോയ നൂറ്റാ​ണ്ടു​ക​ളി​ലും സംഭവി​ച്ചി​ട്ടു​ണ്ടെന്ന്‌ ചിലർ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. അങ്ങനെ​യെ​ങ്കിൽ അവ ഇപ്പോൾ സംഭവി​ക്കു​ന്ന​തി​നെ വ്യത്യ​സ്‌ത​മാ​ക്കു​ന്ന​തെ​ന്താണ്‌? ഒന്നാമ​താ​യി, അടയാ​ള​ത്തി​ന്റെ ഭാഗമായ എല്ലാ സംഭവ​ങ്ങ​ളും 1914-നു ശേഷം നിരീ​ക്ഷി​ക്കാൻ കഴിഞ്ഞി​ട്ടുണ്ട്‌. രണ്ടാമ​താ​യി, അടയാ​ള​ത്തി​ന്റെ ഫലങ്ങൾ ലോക​വ്യാ​പ​ക​മാ​യി “അവിട​വി​ടെ” അനുഭ​വ​വേ​ദ്യ​മാ​കു​ന്നുണ്ട്‌. (മത്തായി 24:3, 7, 9) മൂന്നാ​മ​താ​യി, ഈ കാലഘ​ട്ട​ത്തിൽ അവസ്ഥകൾ ഒന്നി​നൊന്ന്‌ മോശ​മാ​യി​ത്തീർന്നി​രി​ക്കു​ന്നു: “ഇതു ഒക്കെയും ഈററു​നോ​വി​ന്റെ ആരംഭ​മ​ത്രേ”; “ദുഷ്ടമ​നു​ഷ്യ​രും മായാ​വി​ക​ളും [“വഞ്ചകരും,” NW] . . . മേ[ൽ]ക്കുമേൽ ദോഷ​ത്തിൽ മുതിർന്നു​വ​രും.” (മത്തായി 24:8; 2 തിമൊ​ഥെ​യൊസ്‌ 3:13) നാലാ​മ​താ​യി, യേശു മുൻകൂ​ട്ടി പറഞ്ഞതു​പോ​ലെ ഈ കാര്യ​ങ്ങ​ളോ​ടെ​ല്ലാ​മൊ​പ്പം ആളുക​ളു​ടെ മനോ​ഭാ​വ​ങ്ങ​ളി​ലും നടപടി​ക​ളി​ലും മാറ്റവും ഉണ്ടായി​ട്ടുണ്ട്‌. അവൻ ഇങ്ങനെ മുൻകൂ​ട്ടി പറഞ്ഞു: “അനേക​രു​ടെ സ്‌നേഹം തണുത്തു​പോ​കും.”—മത്തായി 24:12.

29. ‘അന്ത്യകാ​ലത്തെ’ക്കുറി​ച്ചുള്ള ബൈബി​ളി​ന്റെ വിവരണം ഇന്നത്തെ ആളുക​ളു​ടെ ധാർമിക അവസ്ഥയു​മാ​യി ചേർച്ച​യി​ലാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

29 അതേ, അന്ത്യത്തി​ന്റെ മുൻകൂ​ട്ടി പറഞ്ഞ നിർണാ​യക സമയത്താ​ണു നാമി​പ്പോൾ ജീവി​ക്കു​ന്നത്‌ എന്നതിന്റെ ശക്തമായ തെളി​വു​ക​ളി​ലൊ​ന്നാണ്‌ ആളുകൾക്കി​ട​യി​ലെ ധാർമിക അധഃപ​തനം. ലോക​ത്തിൽ നിങ്ങൾ കാണുന്ന കാര്യ​ങ്ങളെ നമ്മുടെ കാല​ത്തെ​ക്കു​റി​ച്ചുള്ള ഈ പ്രാവ​ച​നിക വാക്കു​ക​ളു​മാ​യി താരത​മ്യം ചെയ്യുക: “അന്ത്യകാ​ലത്തു ദുർഘ​ട​സ​മ​യങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്‌നേ​ഹി​ക​ളും ദ്രവ്യാ​ഗ്ര​ഹി​ക​ളും വമ്പു പറയു​ന്ന​വ​രും അഹങ്കാ​രി​ക​ളും ദൂഷക​ന്മാ​രും അമ്മയപ്പ​ന്മാ​രെ അനുസ​രി​ക്കാ​ത്ത​വ​രും നന്ദി​കെ​ട്ട​വ​രും അശുദ്ധ​രും വാത്സല്യ​മി​ല്ലാ​ത്ത​വ​രും ഇണങ്ങാ​ത്ത​വ​രും ഏഷണി​ക്കാ​രും അജി​തേ​ന്ദ്രി​യ​ന്മാ​രും ഉഗ്രന്മാ​രും സൽഗു​ണ​ദ്വേ​ഷി​ക​ളും ദ്രോ​ഹി​ക​ളും ധാർഷ്ട്യ​ക്കാ​രും നിഗളി​ക​ളു​മാ​യി ദൈവ​പ്രി​യ​മി​ല്ലാ​തെ ഭോഗ​പ്രി​യ​രാ​യി ഭക്തിയു​ടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജി​ക്കു​ന്ന​വ​രു​മാ​യി​രി​ക്കും.”—2 തിമൊ​ഥെ​യൊസ്‌ 3:1-5.

1914—ചരി​ത്ര​ത്തി​ലെ വഴിത്തി​രിവ്‌

30, 31. (എ) 1914-നു മുമ്പു ജീവി​ച്ചി​രു​ന്നവർ ലോകാ​വ​സ്ഥ​കളെ എങ്ങനെ​യാ​ണു വീക്ഷി​ച്ചത്‌, ഭാവി എന്തു കൈവ​രു​ത്തു​മെ​ന്നാണ്‌ അവർ വിചാ​രി​ച്ചത്‌? (ബി) നാം “അന്ത്യകാല”ത്താണെന്നു കാണി​ക്കു​ന്ന​തിന്‌ അടയാ​ള​ത്തി​നു പുറമേ മറ്റെന്തും​കൂ​ടെ ബൈബിൾ പ്രദാ​നം​ചെ​യ്യു​ന്നു?

30 മാനുഷിക കാഴ്‌ച​പ്പാ​ടിൽ, ബൈബിൾ മുൻകൂ​ട്ടി പറഞ്ഞ ലോക കുഴപ്പ​ങ്ങ​ളും ആഗോള യുദ്ധങ്ങ​ളും 1914-നു മുമ്പു​ണ്ടാ​യി​രുന്ന ലോക​ത്തി​ന്റെ ചിന്താ​ഗ​തി​യിൽനി​ന്നു വളരെ വ്യത്യ​സ്‌ത​മാ​യി​രു​ന്നു. ജർമൻ ഭരണത​ന്ത്ര​ജ്ഞ​നായ കോൺറാഡ്‌ അഡെനൗർ ഇങ്ങനെ പറഞ്ഞു: “ചിന്തക​ളും ചിത്ര​ങ്ങ​ളും എന്റെ മനസ്സി​ലേക്കു വരുന്നു, . . . ഈ ഭൂമി​യിൽ യഥാർഥ സമാധാ​ന​വും സ്വസ്ഥത​യും സുരക്ഷി​ത​ത്വ​വും ഉണ്ടായി​രുന്ന 1914-നു മുമ്പുള്ള വർഷങ്ങ​ളെ​ക്കു​റി​ച്ചുള്ള ചിന്തകൾ—ഭയമെ​ന്താ​ണെന്നു നമുക്ക്‌ അറിയി​ല്ലാ​യി​രുന്ന ഒരു സമയം. . . . 1914-നു ശേഷം സുരക്ഷി​ത​ത്വ​വും സ്വസ്ഥത​യും മനുഷ്യ​രു​ടെ ജീവി​ത​ത്തിൽനിന്ന്‌ അപ്രത്യ​ക്ഷ​മാ​യി​രി​ക്കു​ന്നു.”25 1914-നു മുമ്പു ജീവി​ച്ചി​രുന്ന ആളുകൾ വിചാ​രി​ച്ചത്‌ ഭാവി “ഒന്നി​നൊ​ന്നി​നു മെച്ച​പ്പെടു”മെന്നാണ്‌ എന്ന്‌ ബ്രിട്ടീഷ്‌ ഭരണത​ന്ത്ര​ജ്ഞ​നായ ഹാരൊൾഡ്‌ മാക്‌മി​ല്ലൻ റിപ്പോർട്ടു ചെയ്‌തു.261913: രണ്ടു ലോക​ങ്ങൾക്കു മധ്യേ അമേരിക്ക (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇപ്രകാ​രം അഭി​പ്രാ​യ​പ്പെ​ടു​ന്നു: “‘ലോക​സ​മാ​ധാ​നം വാഗ്‌ദാ​നം ചെയ്യുന്ന അവസ്ഥാ​വി​ശേ​ഷങ്ങൾ ഒരിക്ക​ലും ഇപ്പോ​ഴ​ത്തെ​ക്കാൾ അനുകൂ​ല​മാ​യി​രു​ന്നി​ട്ടില്ല’ എന്ന്‌ [1913-ൽ] സ്റ്റെയ്‌റ്റ്‌ സെക്ര​ട്ട​റി​യായ ബ്രൈയൻ പറയു​ക​യു​ണ്ടാ​യി.”27

31 അങ്ങനെ, ഒന്നാം ലോക​മ​ഹാ​യു​ദ്ധം പൊട്ടി​പ്പു​റ​പ്പെ​ടു​ന്ന​തി​നു തൊട്ടു​മു​മ്പു​വരെ ലോക​നേ​താ​ക്ക​ന്മാർ സാമൂ​ഹിക പുരോ​ഗ​തി​യു​ടെ​യും പ്രബു​ദ്ധ​ത​യു​ടെ​യും ഒരു യുഗ​ത്തെ​ക്കു​റി​ച്ചു മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു. എന്നാൽ ബൈബിൾ നേരേ വിപരീത സംഗതി​യാണ്‌ മുൻകൂ​ട്ടി പറഞ്ഞി​രു​ന്നത്‌—അതായത്‌ 1914 മുതൽ 1918 വരെ നടന്ന മുമ്പെ​ങ്ങു​മു​ണ്ടാ​യി​ട്ടി​ല്ലാത്ത തരത്തി​ലുള്ള യുദ്ധം “അന്ത്യകാല”ത്തിന്റെ തുടക്കത്തെ വിശേ​ഷ​വ​ത്‌ക​രി​ക്കു​മെന്ന്‌ അതു പറഞ്ഞു. (2 തിമൊ​ഥെ​യൊസ്‌ 3:1) 1914, ദൈവ​ത്തി​ന്റെ സ്വർഗീയ രാജ്യ​ത്തി​ന്റെ പിറവി​യെ​യും അതിനെ തുടർന്നു​ണ്ടാ​കുന്ന അഭൂത​പൂർവ​മായ ലോക കുഴപ്പ​ത്തെ​യും അടയാ​ള​പ്പെ​ടു​ത്തു​മെ​ന്നു​ള്ള​തി​ന്റെ കാലഗ​ണ​നാ​പ​ര​മായ തെളി​വും ബൈബിൾ പ്രദാ​നം​ചെ​യ്‌തു.28 എന്നാൽ 1914 ചരി​ത്ര​ത്തി​ലെ അത്തര​മൊ​രു വഴിത്തി​രി​വാ​യി​രി​ക്കു​മെന്ന്‌ അന്നു ജീവി​ച്ചി​രുന്ന ആർക്കെ​ങ്കി​ലും അറിയാ​മാ​യി​രു​ന്നോ?

32. (എ) ബൈബിൾ കാലഗണന പരിചി​ത​മാ​യി​രുന്ന ആളുകൾ 1914-നെക്കു​റിച്ച്‌ ആ വർഷത്തി​നു പതിറ്റാ​ണ്ടു​കൾക്കു മുമ്പ്‌ എന്താണു പറഞ്ഞു​കൊ​ണ്ടി​രു​ന്നത്‌? (ബി) കൂടെ​ക്കൊ​ടു​ത്തി​രി​ക്കുന്ന ചാർട്ട​നു​സ​രിച്ച്‌ 1914-നെക്കു​റി​ച്ചു മറ്റുള്ളവർ എന്താണു പറഞ്ഞി​ട്ടു​ള്ളത്‌?

32 ആ വർഷത്തി​നു പതിറ്റാ​ണ്ടു​കൾക്കു മുമ്പു​തന്നെ ആളുക​ളു​ടെ ഒരു സംഘടന 1914-ന്റെ പ്രാധാ​ന്യം അറിയി​ച്ചു​കൊ​ണ്ടി​രു​ന്നു. 1914 ആഗസ്റ്റ്‌ 30-ലെ ന്യൂ​യോർക്ക്‌ വേൾഡ്‌ ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “യൂറോ​പ്പിൽ യുദ്ധം ഭീകര​മാ​യി പൊട്ടി​പ്പു​റ​പ്പെ​ട്ടത്‌ അസാധാ​ര​ണ​മായ ഒരു പ്രവചനം നിറ​വേ​റ്റി​യി​രി​ക്കു​ന്നു. കഴിഞ്ഞ കാൽനൂ​റ്റാ​ണ്ടു​കാ​ല​മാ​യി പ്രസം​ഗ​ക​രി​ലൂ​ടെ​യും അച്ചടിച്ച സാഹി​ത്യ​ത്തി​ലൂ​ടെ​യും ‘അന്തർദേ​ശീയ ബൈബിൾ വിദ്യാർഥി​കൾ’ [യഹോ​വ​യു​ടെ സാക്ഷികൾ] . . . ബൈബി​ളിൽ മുൻകൂ​ട്ടി പറഞ്ഞി​രി​ക്കുന്ന ക്രോ​ധ​ദി​വസം 1914-ൽ തുടങ്ങു​മെന്നു ലോകത്തെ അറിയി​ച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. ‘1914-ലേക്ക്‌ നോക്കുക!’ എന്നതാ​യി​രു​ന്നു . . . സുവി​ശേഷ പ്രസം​ഗ​ക​രു​ടെ ആഹ്വാനം.”29

പ്രവച​നത്തെ നിവർത്തി​ക്കുന്ന ഒരു ജനം

33. അടയാ​ള​ത്തി​ന്റെ കൂടു​ത​ലായ ഏതു ഭാഗമാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ നിവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌?

33 “അന്ത്യകാ​ലത്തു” എല്ലാ ജനതക​ളിൽനി​ന്നു​മുള്ള ആളുകൾ “യഹോ​വ​യു​ടെ പർവ്വത​ത്തി​ലേക്കു” ആലങ്കാ​രി​ക​മാ​യി പോകു​മെ​ന്നും അവിടെ അവൻ “[അവർക്കു] തന്റെ വഴികളെ ഉപദേ​ശി​ച്ചു”കൊടു​ക്കു​മെ​ന്നും ബൈബിൾ മുൻകൂ​ട്ടി പറഞ്ഞു. അത്തരം പ്രബോ​ധ​ന​ത്തി​ന്റെ ഒരു ഫലത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു: “അവർ തങ്ങളുടെ വാളു​കളെ കൊഴു​ക്ക​ളാ​യും കുന്തങ്ങളെ വാക്കത്തി​ക​ളാ​യും അടിച്ചു​തീർക്കും; . . . അവർ ഇനി യുദ്ധം അഭ്യസി​ക്ക​യും ഇല്ല.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നതു ഞങ്ങൾ.) (യെശയ്യാ​വു 2:2-4) യുദ്ധത്തി​ന്റെ കാര്യ​ത്തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സുവി​ദി​ത​മായ രേഖ ഈ പ്രവച​ന​ത്തി​ന്റെ ഒരു വ്യക്തമായ നിവൃ​ത്തി​യാണ്‌.

34. യഹോ​വ​യു​ടെ സാക്ഷികൾ ‘തങ്ങളുടെ വാളു​കളെ കൊഴു​ക്ക​ളാ​യി അടിച്ചു​തീർ’ത്തിരി​ക്കു​ന്നു​വെ​ന്ന​തിന്‌ എന്തു തെളി​വുണ്ട്‌?

34 രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു മുമ്പും പിമ്പും ജർമനി​യി​ലെ ഒരു പ്രൊ​ട്ട​സ്റ്റൻറ്‌ നേതാ​വാ​യി​രുന്ന മാർട്ടിൻ നീമോ​ളർ യഹോ​വ​യു​ടെ സാക്ഷി​കളെ “ബൈബി​ളി​ന്റെ കാര്യ​ഗൗ​ര​വ​മുള്ള പണ്ഡിത​ന്മാർ” എന്നു പരാമർശി​ച്ചു. “യുദ്ധത്തിൽ സേവി​ക്കാ​നോ മനുഷ്യ​രെ വെടി​വെ​ക്കാ​നോ വിസമ്മ​തി​ച്ച​തു​കൊണ്ട്‌ അവരിൽ ശതസഹ​സ്ര​ക്ക​ണ​ക്കി​നു​പേർക്ക്‌ തടങ്കൽപ്പാ​ള​യ​ങ്ങ​ളി​ലേക്കു പോ​കേ​ണ്ടി​വ​രി​ക​യും അവി​ടെ​വെച്ച്‌ മരി​ക്കേ​ണ്ടി​വ​രി​ക​യും ചെയ്‌തി​രി​ക്കു​ന്നു.” ഒരു അന്തരം ചൂണ്ടി​ക്കാ​ട്ടി​ക്കൊണ്ട്‌ അദ്ദേഹം ഇങ്ങനെ​യെ​ഴു​തി: “ക്രിസ്‌തീയ സഭകൾ യുഗങ്ങ​ളി​ലു​ട​നീ​ളം യുദ്ധ​ത്തെ​യും സൈന്യ​ത്തെ​യും ആയുധ​ങ്ങ​ളെ​യും അനു​ഗ്ര​ഹി​ക്കു​ന്ന​തിന്‌ എല്ലായ്‌പോ​ഴും സമ്മതം കാട്ടി​യി​രി​ക്കു​ന്നു . . . തങ്ങളുടെ ശത്രു​വി​ന്റെ നാശത്തി​നു​വേണ്ടി അവർ ഒട്ടും ക്രിസ്‌തീ​യ​മ​ല്ലാത്ത രീതി​യിൽ പ്രാർഥി​ച്ചി​രി​ക്കു​ന്നു.”30 അപ്പോൾ, സത്യ​ക്രി​സ്‌ത്യാ​നി​കളെ സംബന്ധിച്ച്‌ യേശു നൽകിയ തിരി​ച്ച​റി​യൽ അടയാളം പ്രകട​മാ​ക്കു​ന്നത്‌ ആരാണ്‌? അവൻ പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യ​ന്മാർ എന്നു എല്ലാവ​രും അറിയും.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നതു ഞങ്ങൾ.) (യോഹ​ന്നാൻ 13:35) 1 യോഹ​ന്നാൻ 3:10-12 വ്യക്തമാ​ക്കു​ന്ന​തു​പോ​ലെ ദൈവ​ത്തി​ന്റെ ദാസന്മാർ പരസ്‌പരം കൊല്ലു​ന്നില്ല. അപ്രകാ​രം ചെയ്യു​ന്നത്‌ സാത്താന്റെ മക്കളാണ്‌.

35. (എ) യഹോ​വ​യു​ടെ സാക്ഷി​കളെ ഏകീക​രി​ക്കു​ന്നത്‌ എന്താണ്‌? (ബി) ദൈവ​രാ​ജ്യ​ത്തോ​ടുള്ള അവരുടെ കൂറ്‌ തിരു​വെ​ഴു​ത്തു​പ​ര​മാ​യി ന്യായീ​ക​രി​ക്ക​പ്പെ​ടു​ന്നു​ണ്ടോ?

35 ദൈവരാജ്യത്തോടുള്ള പൊതു​വായ കൂറും ബൈബിൾ തത്ത്വങ്ങ​ളോ​ടുള്ള വിശ്വ​സ്‌ത​മായ പറ്റിനിൽപ്പു​മാണ്‌ യഹോ​വ​യു​ടെ സാക്ഷി​കളെ ഒരു ലോക​വ്യാ​പക സാഹോ​ദ​ര്യ​ത്തി​ലേക്ക്‌ ഏകീക​രി​ക്കു​ന്നത്‌. ആ രാജ്യം, നിയമ​ങ്ങ​ളും അധികാ​ര​വു​മുള്ള ഒരു യഥാർഥ ഗവൺമെ​ന്റാ​ണെ​ന്നും പെട്ടെ​ന്നു​തന്നെ അത്‌ മുഴു ഭൂമി​യെ​യും ഭരിക്കു​മെ​ന്നു​മുള്ള ബൈബി​ളി​ന്റെ പഠിപ്പി​ക്കൽ അവർ പൂർണ​മാ​യി അംഗീ​ക​രി​ക്കു​ന്നു. അതിന്‌ ഇപ്പോൾത്തന്നെ വർധി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ദശലക്ഷ​ക്ക​ണ​ക്കി​നു പ്രജകൾ ഭൂമി​യി​ലുണ്ട്‌, ഭാവി സംസ്‌കാ​ര​ത്തി​ന്റെ അടിസ്ഥാ​ന​മെ​ന്ന​നി​ല​യിൽ അവർ കരുപ്പി​ടി​പ്പി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. രാജ്യ​ത്തെ​ക്കു​റിച്ച്‌ ദാനീ​യേൽ പ്രവാ​ചകൻ പിൻവ​രു​ന്ന​പ്ര​കാ​രം എഴുതാൻ നിശ്വ​സ്‌ത​നാ​ക്ക​പ്പെട്ടു: “സ്വർഗ്ഗ​സ്ഥ​നായ ദൈവം ഒരുനാ​ളും നശിച്ചു​പോ​കാത്ത ഒരു രാജത്വം സ്ഥാപി​ക്കും; . . . അതു [ഇപ്പോൾ സ്ഥിതി​ചെ​യ്യുന്ന] ഈ രാജത്വ​ങ്ങളെ ഒക്കെയും തകർത്തു നശിപ്പി​ക്ക​യും എന്നേക്കും നിലനി​ല്‌ക്ക​യും ചെയ്യും.” (ദാനീ​യേൽ 2:44) പിൻവ​രു​ന്ന​പ്ര​കാ​രം പഠിപ്പി​ച്ച​പ്പോൾ യേശു രാജ്യ​ത്തി​നു മുൻഗണന കൊടു​ത്തു: “നിങ്ങൾ ഈവണ്ണം പ്രാർത്ഥി​പ്പിൻ: സ്വർഗ്ഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, . . . നിന്റെ രാജ്യം വരേണമേ.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നതു ഞങ്ങൾ.)—മത്തായി 6:9, 10.

36. (എ) ദൈവം എന്തു പരസ്യ​പ്പെ​ടു​ത്ത​പ്പെ​ടാൻ ആഗ്രഹി​ക്കു​ന്നു? (ബി) ആരാണ്‌ അതു ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നത്‌?

36 ബൈബിൾ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യാ​യി 1914-നു ശേഷം നടന്ന അനേകം സംഭവങ്ങൾ, ദൈവ​ത്തി​ന്റെ സ്വർഗീയ രാജ്യം വളരെ പെട്ടെ​ന്നു​തന്നെ ‘മറ്റെല്ലാ രാജത്വ​ങ്ങ​ളെ​യും തകർത്തു നശിപ്പി​ക്കു’മെന്നു പ്രകട​മാ​ക്കു​ന്നു. അടയാ​ള​ത്തി​ന്റെ പിൻവ​രുന്ന പ്രധാ​ന​പ്പെട്ട ഭാഗം കാണി​ക്കു​ന്ന​ത​നു​സ​രിച്ച്‌ ഈ വസ്‌തുത പരസ്യ​പ്പെ​ടു​ത്ത​പ്പെ​ടാൻ ദൈവം ആഗ്രഹി​ക്കു​ന്നു: “രാജ്യ​ത്തി​ന്റെസുവി​ശേഷം സകലജാ​തി​കൾക്കും സാക്ഷ്യ​മാ​യി ഭൂലോ​ക​ത്തിൽ ഒക്കെയും പ്രസം​ഗി​ക്ക​പ്പെ​ടും; അപ്പോൾ അവസാനം വരും.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നതു ഞങ്ങൾ.) (മത്തായി 24:14) ദശലക്ഷ​ക്ക​ണ​ക്കി​നു യഹോ​വ​യു​ടെ സാക്ഷികൾ, ഒരു ലോക​വ്യാ​പക സഹോ​ദ​ര​വർഗം, ഇപ്പോൾ ഈ പ്രവച​നത്തെ നിവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

37. അർമ​ഗെ​ദോ​നി​ലെ ഈ വ്യവസ്ഥി​തി​യു​ടെ അന്ത്യം നല്ല വാർത്ത ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

37 ദൈവം ആഗ്രഹി​ക്കുന്ന അളവോ​ളം രാജ്യ​ത്തെ​ക്കു​റി​ച്ചുള്ള പ്രസംഗം നിർവ​ഹി​ക്ക​പ്പെ​ട്ടു​ക​ഴി​യു​മ്പോൾ “ലോകാ​രം​ഭം​മു​തൽ ഇന്നുവ​രെ​യും സംഭവി​ച്ചി​ട്ടി​ല്ലാ​ത്ത​തും ഇനിമേൽ സംഭവി​ക്കാ​ത്ത​തും ആയ വലിയ കഷ്ടം [“മഹോ​പ​ദ്രവം,” NW]” ലോകം കാണു​മെന്ന്‌ യേശു പറഞ്ഞു. ഇത്‌ അർമ​ഗെ​ദോൻ യുദ്ധത്തിൽ അതിന്റെ പരിസ​മാ​പ്‌തി​യി​ലെ​ത്തും, അത്‌ സാത്താന്റെ ദുഷ്ട സ്വാധീ​നത്തെ അവസാ​നി​പ്പി​ക്കും. അത്‌ ദുഷ്ട രാഷ്‌ട്ര​ങ്ങ​ളെ​യും ആളുക​ളെ​യും മുഴു ഭൂമി​യിൽനി​ന്നും തുടച്ചു​നീ​ക്കു​ക​യും ആഗതമാ​കുന്ന “നീതി വസിക്കുന്ന” പറുദീ​സക്ക്‌ വഴിതു​റ​ക്കു​ക​യും ചെയ്യും.—മത്തായി 24:21; 2 പത്രൊസ്‌ 3:13; വെളി​പ്പാ​ടു 16:14-16; 12:7-12; 2 കൊരി​ന്ത്യർ 4:4.

38. (എ) നിവൃ​ത്തി​യേ​റിയ പ്രവച​ന​ങ്ങ​ളു​ടെ ബൈബിൾ രേഖ എന്തു സ്ഥാപി​ച്ചി​രി​ക്കു​ന്നു? (ബി) ഭാവിയെ സംബന്ധിച്ച പ്രവച​നങ്ങൾ എന്ത്‌ അർഹി​ക്കു​ന്നു?

38 നിവൃത്തിയേറിയ വളരെ​യ​ധി​കം പ്രവച​നങ്ങൾ ഇപ്പോൾത്തന്നെ ബൈബി​ളി​ന്റെ വിശ്വാ​സ്യ​തയെ തെളി​യി​ക്കു​ന്ന​തു​കൊണ്ട്‌ തീർച്ച​യാ​യും അതു “ദൈവ​ശ്വാ​സീയ [“ദൈവ​നി​ശ്വസ്‌ത,” NW]”മായ പുസ്‌ത​ക​മെന്ന നിലയിൽ ചിര​പ്ര​തിഷ്‌ഠ നേടി​യി​രി​ക്കു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 3:16) അതു​കൊണ്ട്‌ അതിനെ “മനുഷ്യ​ന്റെ വചനമാ​യി​ട്ടല്ല സാക്ഷാൽ ആകുന്ന​തു​പോ​ലെ ദൈവ​വ​ച​ന​മാ​യി​ട്ടു തന്നേ” അംഗീ​ക​രി​ക്കുക. (1 തെസ്സ​ലൊ​നീ​ക്യർ 2:13) അതിന്റെ രചയി​താ​വായ യഹോ​വ​യാം ദൈവം “ആരംഭ​ത്തി​ങ്കൽ തന്നേ അവസാ​ന​വും . . . പ്രസ്‌താ​വി​ക്കു”ന്നവനാ​യ​തു​കൊണ്ട്‌ ഭാവി​യിൽ നിവൃ​ത്തി​യാ​കാ​നുള്ള പ്രവച​ന​ങ്ങ​ളിൽ നിങ്ങൾക്കു പൂർണ വിശ്വാ​സം ഉണ്ടായി​രി​ക്കാൻ കഴിയും. (യെശയ്യാ​വു 46:10) സംഭവി​ക്കാൻ പോകു​ന്നത്‌ സത്യത്തിൽ അത്ഭുതാ​വ​ഹ​മാണ്‌. അടുത്ത അധ്യാ​യ​ത്തിൽ അതി​നെ​ക്കു​റി​ച്ചു വായി​ക്കു​മ്പോൾ നിങ്ങൾ ആകൃഷ്ട​രാ​കും.

[അധ്യയന ചോദ്യ​ങ്ങൾ]

[216-ാം പേജിലെ ആകർഷ​ക​വാ​ക്യം]

നിവൃത്തിയായ പ്രവച​നങ്ങൾ ദൃഢവി​ശ്വാ​സം ജനിപ്പി​ക്കു​ന്നു

[222-ാം പേജിലെ ആകർഷ​ക​വാ​ക്യം]

യെരൂശലേമിന്റെ നാശം യേശു മുൻകൂ​ട്ടി പറഞ്ഞു

[226-ാം പേജിലെ ആകർഷ​ക​വാ​ക്യം]

അടയാളത്തിന്റെ ഭാഗമായ എല്ലാ സംഭവ​ങ്ങ​ളും നമ്മുടെ കാലത്ത്‌ നിരീ​ക്ഷി​ക്കാ​വു​ന്ന​താണ്‌

[227-ാം പേജിലെ ആകർഷ​ക​വാ​ക്യം]

‘1914-നു മുമ്പ്‌ . . . ഈ ഭൂമി​യിൽ യഥാർഥ സമാധാ​ന​വും സ്വസ്ഥത​യും സുരക്ഷി​ത​ത്വ​വും ഉണ്ടായി​രു​ന്നു’

[229-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“അവർ ഇനി [“മേലാൽ,” NW] യുദ്ധം അഭ്യസി​ക്ക​യും ഇല്ല”

[231-ാം പേജിലെ ആകർഷ​ക​വാ​ക്യം]

സ്രഷ്ടാവിനാൽ നിശ്വ​സ്‌ത​മായ ഒരു പുസ്‌ത​ക​മെന്ന നിലയിൽ ബൈബിൾ അതിന്റെ വിശ്വാ​സ​യോ​ഗ്യത തെളി​യി​ച്ചി​രി​ക്കു​ന്നു

[228-ാം പേജിലെ ചതുരം]

1914—ചരി​ത്ര​ത്തി​ലെ ഒരു വഴിത്തി​രിവ്‌

രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു​ശേ​ഷ​വും ആധുനിക ചരി​ത്ര​ത്തി​ലെ വലിയ വഴിത്തി​രി​വാ​യി അനേക​രും 1914-നെ പരാമർശി​ക്കു​ന്നു:

“വാസ്‌ത​വ​ത്തിൽ നമ്മുടെ കാലത്തെ വഴിത്തി​രി​വി​നെ അടയാ​ള​പ്പെ​ടു​ത്തു​ന്നത്‌ ഹിറോ​ഷി​മ​യു​ടെ വർഷമല്ല, 1914 എന്ന വർഷമാണ്‌.”—റെനി ആൽ​ബ്രെ​ച്‌റ്റ്‌-കാരീ, ദ സയന്റി​ഫിക്ക്‌ മന്ത്‌ലി, ജൂലൈ 1951.

“ലോക​ത്തി​ലെ പ്രവണ​ത​ക​ളെ​ക്കു​റി​ച്ചു ബോധ​മുള്ള ഏവരും 1914 മുതൽ ഇന്നോളം മേൽക്കു​മേൽ വിനാ​ശ​ക​മായ വിപത്തി​ലേ​ക്കുള്ള നിയത​വും മുൻനി​ശ്ചി​ത​വും​പോ​ലെ തോന്നുന്ന ലോക​ത്തി​ന്റെ പ്രയാ​ണ​ത്താൽ വളരെ​യ​ധി​കം അസ്വസ്ഥ​രാ​യി​രി​ക്കു​ന്നു. നാശത്തി​ലേ​ക്കുള്ള പതനത്തെ തടുക്കാൻ ഒന്നും ചെയ്യാ​നാ​വി​ല്ലെന്ന്‌ ഗൗരവ​ബോ​ധ​ത്തോ​ടെ ചിന്തി​ക്കുന്ന പലരും വിചാ​രി​ക്കാ​നി​ട​യാ​യി​രി​ക്കു​ന്നു. അവർ മനുഷ്യ​രാ​ശി​യെ കാണു​ന്നത്‌ കുപി​ത​രായ ദൈവ​ങ്ങ​ളാൽ നയിക്ക​പ്പെ​ടുന്ന, മേലാൽ വിധി​യു​ടെ​മേൽ ജയം നേടാൻ കഴിയാത്ത, ഒരു ഗ്രീക്ക്‌ ദുരന്ത​ക​ഥ​യി​ലെ നായക​നെ​പ്പോ​ലെ​യാണ്‌.”—ബെർട്രണ്ട്‌ റസ്സൽ, ദ ന്യൂ​യോർക്ക്‌ ടൈംസ്‌ മാഗസിൻ, സെപ്‌റ്റം​ബർ 27, 1953.

“ആധുനിക യുഗം . . . 1914-ൽ തുടങ്ങി, അത്‌ എപ്പോൾ അല്ലെങ്കിൽ എങ്ങനെ അവസാ​നി​ക്കു​മെന്ന്‌ ആർക്കും അറിയാൻ പാടില്ല. . . . അത്‌ കൂട്ടനാ​ശ​ത്തിൽ കലാശി​ച്ചേ​ക്കാം.”—ദ സിയാറ്റ്‌ൽ ടൈംസ്‌, ജനുവരി 1, 1959.

“1914 എന്ന വർഷത്തിൽ അന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന, അന്ന്‌ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രുന്ന ലോകം അന്ത്യത്തി​ലേക്കു വന്നു.”—ജെയിംസ്‌ കാമെ​റോൺ, 1959-ൽ പ്രസി​ദ്ധീ​ക​രിച്ച 1914.

“ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ മുഴു​ലോ​ക​വും യഥാർഥ​ത്തിൽ പൊട്ടി​ത്തെ​റി​ച്ചു. എന്തു​കൊ​ണ്ടെന്ന്‌ ഇപ്പോ​ഴും നമുക്ക​റി​യില്ല. . . . ആദർശ​ലോ​കം ദൃഷ്ടി​പ​ഥ​ത്തി​ലാ​യി​രു​ന്നു. സമാധാ​ന​വും ഐശ്വ​ര്യ​വു​മു​ണ്ടാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ സകലവും പൊട്ടി​ത്തെ​റി​ച്ചു. അന്നുമു​തൽ നമ്മുടെ ജീവിതം അനിശ്ചി​താ​വ​സ്ഥ​യി​ലാണ്‌.”—ഡോ. വോക്കർ പേഴ്‌സി, അമേരി​ക്കൻ മെഡിക്കൽ ന്യൂസ്‌, നവംബർ 21, 1977.

“1914-ൽ ലോക​ത്തി​നു സ്ഥിരത നഷ്ടപ്പെട്ടു, അതു വീണ്ടെ​ടു​ക്കാൻ ഇതുവരെ അതിനു സാധി​ച്ചി​ട്ടില്ല. . . . ഇത്‌ ദേശീയ അതിർത്തി​കൾക്ക്‌ അകത്തും പുറത്തും അസാധാ​ര​ണ​മായ ക്രമരാ​ഹി​ത്യ​ത്തി​ന്റെ​യും അക്രമ​ത്തി​ന്റെ​യും ഒരു സമയമാ​യി​രു​ന്നി​ട്ടുണ്ട്‌.”—ദി ഇക്കോ​ണ​മിസ്റ്റ്‌, ലണ്ടൻ, ആഗസ്റ്റ്‌ 4, 1979.

“1914-ൽ നാഗരി​ക​ത്വ​ത്തിന്‌ ക്രൂര​വും ഒരുപക്ഷേ മാരക​വു​മായ ഒരു അസ്വാ​സ്ഥ്യം പിടി​പെട്ടു.”—ഫ്രാങ്ക്‌ പേറ്റേർസ്‌, സെൻറ്‌ ലൂയി പോസ്റ്റ്‌-ഡിസ്‌പാച്ച്‌, ജനുവരി 27, 1980.

“സകലവും ഒന്നി​നൊ​ന്നു മെച്ച​പ്പെ​ടു​മാ​യി​രു​ന്നു. ഞാൻ പിറന്നു​വീ​ണത്‌ അങ്ങനെ​യുള്ള ലോക​ത്തി​ലേ​ക്കാ​യി​രു​ന്നു. . . . പെട്ടെന്ന്‌, അപ്രതീ​ക്ഷി​ത​മാ​യി, 1914-ലെ ഒരു പ്രഭാ​ത​ത്തിൽ സകലവും അവസാ​ന​ത്തി​ലേക്കു വന്നു.”—ബ്രിട്ടീഷ്‌ ഭരണത​ന്ത്ര​ജ്ഞ​നായ ഹാരൊൾഡ്‌ മാക്‌മി​ല്ലൻ, ദ ന്യൂ​യോർക്ക്‌ ടൈംസ്‌, നവംബർ 23, 1980.

[217-ാം പേജിലെ ചിത്രം]

സോർ ദ്വീപ​ന​ഗ​ര​ത്തി​ലേക്കു ചിറ കെട്ടി​യത്‌ ബൈബിൾ പ്രവചനം നിവർത്തി​ച്ചു

[218-ാം പേജിലെ ചിത്രം]

യൂഫ്രട്ടീസ്‌ നദിയു​ടെ വറ്റിക്കൽ ബൈബിൾ പ്രവചനം നിവർത്തി​ച്ചു

[219-ാം പേജിലെ ചിത്രം]

കളിമണ്ണുകൊണ്ടുള്ള ഈ കോ​രെശ്‌ സിലിണ്ടർ (ലംബമാ​യി കാണി​ച്ചി​രി​ക്കു​ന്നു) തടവു​കാ​രെ തിരി​ച്ച​യ​യ്‌ക്കുന്ന കോ​രെ​ശി​ന്റെ പതിവി​നെ​ക്കു​റി​ച്ചു പറയുന്നു

[220-ാം പേജിലെ ചിത്രം]

മഹാനായ അലക്‌സാ​ണ്ട​റി​ന്റെ രൂപമുള്ള വലിയ സ്വർണ മെഡൽ. അദ്ദേഹ​ത്തി​ന്റെ വീരകൃ​ത്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പ്രവച​ന​ത്തിൽ മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു

[221-ാം പേജിലെ ചിത്രങ്ങൾ]

തന്നെക്കുറിച്ചുള്ള അനേകം പ്രവച​ന​ങ്ങ​ളു​ടെ നിവർത്തി​യിൽ യേശു​വിന്‌ സ്വാധീ​നം ചെലു​ത്താൻ കഴിയു​മാ​യി​രു​ന്നില്ല

[223-ാം പേജിലെ ചിത്രം]

യെരൂശലേമിന്റെ നാശത്തി​നു ശേഷം നിക്ഷേ​പങ്ങൾ എടുത്തു​കൊ​ണ്ടു​പോ​കു​ന്ന​താ​യി ചിത്രീ​ക​രി​ക്കുന്ന ടൈറ്റ​സി​ന്റെ കമാന​ത്തി​നു​ള്ളി​ലെ ഈ ചുവർകൊ​ത്തു​പണി ഒരു മൂക സ്‌മാ​ര​ക​മാണ്‌

[230-ാം പേജിലെ ചിത്രം]

ഈ വ്യവസ്ഥി​തി സമാപി​ക്കു​മ്പോൾ അതിജീ​വകർ നീതി​പൂർവ​ക​മായ ഒരു പുതിയ വ്യവസ്ഥി​തി​യി​ലേക്കു പ്രവേ​ശി​ക്കും