വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സഹജജ്ഞാനം—ജനനത്തിനു മുമ്പു പ്രോഗ്രാം ചെയ്‌തിരിക്കുന്ന ജ്ഞാനം

സഹജജ്ഞാനം—ജനനത്തിനു മുമ്പു പ്രോഗ്രാം ചെയ്‌തിരിക്കുന്ന ജ്ഞാനം

അധ്യായം 13

സഹജജ്ഞാ​നം—ജനനത്തി​നു മുമ്പു പ്രോ​ഗ്രാം ചെയ്‌തി​രി​ക്കുന്ന ജ്ഞാനം

1. സഹജജ്ഞാ​ന​ത്തെ​ക്കു​റി​ച്ചുള്ള ഡാർവി​ന്റെ അഭി​പ്രാ​യങ്ങൾ എന്തായി​രു​ന്നു?

 “സഹജജ്ഞാ​ന​ത്തി​ന്റെ അനേകം വശങ്ങൾ വളരെ വിസ്‌മ​യാ​വ​ഹ​മാണ്‌. അതു​കൊ​ണ്ടു​തന്നെ അവയുടെ വികാസം എന്റെ മുഴു സിദ്ധാ​ന്ത​ത്തെ​യും പൊളി​ക്കാൻ മതിയാ​യ​താ​ണെന്ന്‌ വായന​ക്കാ​രനു തോന്നി​യേ​ക്കാം” എന്ന്‌ ഡാർവിൻ എഴുതി. സഹജജ്ഞാ​നം ഉത്തരം മുട്ടി​ക്കുന്ന ഒരു പ്രശ്‌ന​മാ​യി അദ്ദേഹ​ത്തി​നു തോന്നി എന്നുള്ളതു സ്‌പഷ്ടം. കാരണം അദ്ദേഹ​ത്തി​ന്റെ അടുത്ത വാചകം ഇതായി​രു​ന്നു: “ജീവനെ കുറിച്ച്‌ എന്നപോ​ലെ​തന്നെ മാനസിക പ്രാപ്‌തി​ക​ളു​ടെ ഉത്ഭവ​ത്തെ​ക്കു​റി​ച്ചും എനിക്ക്‌ ഒന്നും പറയാ​നില്ല.”1

2. ചില ശാസ്‌ത്ര​ജ്ഞ​ന്മാർ ഇന്ന്‌ സഹജജ്ഞാ​നത്തെ വീക്ഷി​ക്കു​ന്ന​തെ​ങ്ങനെ?

2 സഹജജ്ഞാനം വിശദീ​ക​രി​ക്കു​ന്ന​തിൽ ഇന്നത്തെ ശാസ്‌ത്ര​ജ്ഞ​ന്മാർ ഡാർവി​നെ​ക്കാൾ ഒട്ടും മെച്ചമല്ല. ഒരു പരിണാ​മ​വാ​ദി ഇപ്രകാ​രം പറയുന്നു: “നിഷ്‌കൃഷ്ട പെരു​മാറ്റ മാതൃ​കകൾ കൈമാ​റു​ന്ന​തി​നു പ്രാപ്‌ത​മാ​യി​രി​ക്കു​ന്ന​തി​ന്റെ യാതൊ​രു സൂചന​യും ജനിതക സംവി​ധാ​നം പ്രകടി​പ്പി​ക്കു​ന്നില്ല എന്നതാണു വ്യക്തമായ വസ്‌തുത. . . . സഹജമായ ഏതൊരു പെരു​മാറ്റ മാതൃ​ക​യും ഉടലെ​ടു​ത്തത്‌ എങ്ങനെ​യെ​ന്നും പാരമ്പ​ര്യ​ത്തി​ലൂ​ടെ പിന്നീട്‌ സ്ഥിര​പ്പെ​ട്ടത്‌ എങ്ങനെ​യെ​ന്നും ചിന്തി​ക്കു​മ്പോൾ നമുക്ക്‌ ഉത്തരം കിട്ടു​ന്നില്ല.”2

3, 4. ദേശാ​ട​ന​ത്തിന്‌ ഇടയാ​ക്കുന്ന സഹജജ്ഞാ​നം ഉത്ഭവിച്ച വിധ​ത്തെ​ക്കു​റിച്ച്‌ ഒരു പുസ്‌ത​ക​ത്തിന്‌ എന്താണു പറയാ​നു​ള്ളത്‌, അതിന്റെ വിശദീ​ക​രണം തൃപ്‌തി​ക​ര​മ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

3 ഡാർവിനിൽനിന്നും മറ്റു പരിണാ​മ​വാ​ദി​ക​ളിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി, പക്ഷിക​ളെ​ക്കു​റി​ച്ചുള്ള ഒരു പ്രശസ്‌ത ഗ്രന്ഥം, സഹജജ്ഞാ​ന​ത്തി​ന്റെ ഏറ്റവും നിഗൂ​ഢ​മായ ഒരു വശത്തെ—ദേശാ​ട​ന​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന സഹജജ്ഞാ​നത്തെ—വിശദീ​ക​രി​ക്കു​ന്ന​തിൽ യാതൊ​രു പ്രയാ​സ​വും കാണു​ന്നില്ല. അത്‌ ഇങ്ങനെ പറയുന്നു: “ആ പ്രക്രിയ പരിണാ​മ​പ​ര​മായ ഒന്നായി​രു​ന്നു എന്നുള്ള​തി​നു സംശയ​മില്ല: ഉഷ്‌ണ കാലാ​വ​സ്ഥ​ക​ളിൽ മുട്ടവി​രി​ഞ്ഞു​ണ്ടാ​കുന്ന പക്ഷികൾ തീറ്റ തേടി ഒരുപക്ഷേ മറ്റുസ്ഥ​ല​ങ്ങ​ളി​ലേക്കു പോയി​രി​ക്കാം.”3

4 അത്തരമൊരു ലളിത​മായ ഉത്തരത്തിന്‌ അനേകം ദേശാ​ട​ന​പ്പ​ക്ഷി​ക​ളു​ടെ​യും അമ്പരപ്പി​ക്കുന്ന അഭ്യാ​സ​ങ്ങളെ വിശദീ​ക​രി​ക്കാ​നാ​വു​മോ? പരീക്ഷ​ണാർഥ​മുള്ള അത്തരം ചുറ്റി​ത്തി​രി​യ​ലു​ക​ളും പഠി​ച്ചെ​ടുത്ത പെരു​മാ​റ്റ​രീ​തി​ക​ളും ജനിതക രേഖയിൽ ചേർക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും അതു​കൊണ്ട്‌ കുഞ്ഞുങ്ങൾ അവ അവകാ​ശ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും ശാസ്‌ത്ര​ജ്ഞ​ന്മാർക്ക​റി​യാം. ദേശാ​ടനം നൈസർഗി​ക​മാ​ണെ​ന്നും “ഗതകാല അനുഭ​വത്തെ ആശ്രയി​ച്ചു​ള്ള​തല്ലെ”ന്നും അംഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌.4 ഏതാനും ഉദാഹ​ര​ണങ്ങൾ പരിചി​ന്തി​ക്കുക.

ദേശാ​ട​ക​രു​ടെ അമ്പരപ്പി​ക്കുന്ന അഭ്യാ​സ​ങ്ങൾ

5. ആർട്ടിക്‌ കടൽക്കാ​ക്ക​കളെ ദീർഘ​ദൂര ചാമ്പ്യ​ന്മാ​രാ​ക്കു​ന്നത്‌ ഏതു ദേശാ​ട​ന​ങ്ങ​ളാണ്‌, ഒരു ശാസ്‌ത്രജ്ഞൻ ഏതു ചോദ്യം ഉന്നയി​ക്കു​ന്നു?

5 ആർട്ടിക്‌ കടൽക്കാ​ക്കകൾ ദീർഘ​ദൂര ചാമ്പ്യ​ന്മാ​രാണ്‌. ആർട്ടിക്‌ വൃത്തത്തി​ന്റെ വടക്കു കൂടു​കൂ​ട്ടുന്ന അവ വേനൽ അവസാ​നി​ക്കു​ന്ന​തോ​ടെ ദക്ഷിണ​ധ്രു​വ​ത്തി​നു സമീപ​മുള്ള കട്ടിയായ ഹിമത്തിൽ അന്റാർട്ടിക്‌ വേനൽക്കാ​ലം കഴിച്ചു​കൂ​ട്ടാ​നാ​യി തെക്കോ​ട്ടു പറക്കുന്നു. ആർട്ടി​ക്കി​ലേക്കു തിരി​ച്ചു​പോ​കു​ന്ന​തി​നു​മുമ്പ്‌ അവ അന്റാർട്ടിക്ക ഭൂഖണ്ഡം മുഴു​വ​നും ചുറ്റി​ക്ക​റ​ങ്ങി​യേ​ക്കാം. അങ്ങനെ അവ ഏതാണ്ട്‌ 35,000 കിലോ​മീ​റ്റർ വരുന്ന ഒരു വാർഷിക ദേശാ​ടനം പൂർത്തി​യാ​ക്കു​ന്നു. രണ്ടു ധ്രുവ​മേ​ഖ​ല​ക​ളി​ലും സമൃദ്ധ​മായ ഭക്ഷ്യ​ശേ​ഖ​രങ്ങൾ ലഭ്യമാണ്‌, അതു​കൊണ്ട്‌ ഒരു ശാസ്‌ത്രജ്ഞൻ പിൻവ​രുന്ന ചോദ്യം ഉന്നയി​ക്കു​ന്നു: “ആ ശേഖരങ്ങൾ അങ്ങകലെ ഉള്ള കാര്യം അവ എങ്ങനെ കണ്ടുപി​ടി​ച്ചു?”5 പരിണാ​മ​ത്തിന്‌ ഉത്തരമില്ല.

6, 7. ബ്ലാക്ക്‌പോൾ വാർബ്ല​റി​ന്റെ ദേശാ​ട​ന​ത്തിൽ വളരെ വിചി​ത്ര​മാ​യി കാണ​പ്പെ​ടുന്ന സംഗതി​ക​ളേവ, അതിന്റെ അഭ്യാ​സ​ത്തി​ന്റെ വ്യാപ്‌തി മനസ്സി​ലാ​ക്കാൻ ഏതു ചോദ്യ​ങ്ങൾ നമ്മെ സഹായി​ക്കു​ന്നു?

6 പരിണാമത്തിന്‌ വിശദീ​ക​രി​ക്കാൻ കഴിയാത്ത മറ്റൊ​ന്നാണ്‌ ബ്ലാക്ക്‌പോൾ വാർബ്ല​റി​ന്റെ ദേശാ​ടനം. അതിന്‌ 21 ഗ്രാം തൂക്ക​മേ​യു​ള്ളൂ. എങ്കിലും ശരത്‌കാ​ലത്ത്‌ അത്‌ അലാസ്‌ക​യിൽനി​ന്നു കാനഡ​യു​ടെ കിഴക്കൻ തീര​ത്തേ​ക്കോ ന്യൂ ഇംഗ്ലണ്ടി​ലേ​ക്കോ യാത്ര​ചെ​യ്യു​ന്നു, അവിടെ അത്‌ ആർത്തി​യോ​ടെ തീറ്റ കൊത്തി​വി​ഴു​ങ്ങി കൊഴു​പ്പു സംഭരി​ക്കു​ക​യും ഒരു ശീതക്കാ​റ്റി​ന്റെ വരവി​നാ​യി കാത്തി​രി​ക്കു​ക​യും ചെയ്യുന്നു. കാറ്റ്‌ എത്തു​മ്പോൾ പക്ഷി പറന്നു​യ​രു​ന്നു. അതിന്റെ അന്തിമ ലക്ഷ്യസ്ഥാ​നം തെക്കേ അമേരി​ക്ക​യാണ്‌. എന്നാൽ ആദ്യം അത്‌ ആഫ്രി​ക്ക​യ്‌ക്കു പോകു​ന്നു. അറ്റ്‌ലാ​ന്റിക്ക്‌ സമു​ദ്ര​ത്തി​നു മുകളി​ലൂ​ടെ—ഏതാണ്ട്‌ 6,100 മീറ്റർവരെ ഉയരത്തിൽ—പറക്കവെ അത്‌ അവിടെ വീശി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരു കാറ്റിനെ വാഹന​മാ​ക്കി തെക്കേ അമേരി​ക്ക​യി​ലേക്കു തിരി​ക്കു​ന്നു.

7 ശീതക്കാറ്റിന്റെ വരവി​നാ​യി കാത്തി​രി​ക്ക​ണ​മെ​ന്നും അത്‌ നല്ല കാലാ​വ​സ്ഥയെ അർഥമാ​ക്കു​ന്നു​വെ​ന്നും തനിക്കു പോ​കേ​ണ്ട​യി​ട​ത്തേക്കു തന്നെയാണ്‌ ആ കാറ്റു വീശു​ന്ന​തെ​ന്നും വാർബ്ലർ എങ്ങനെ അറിയു​ന്നു? അധിക​മ​ധി​കം ഉയരത്തി​ലേക്കു പോയി നേർത്ത​തും തണുത്ത​തും ഓക്‌സി​ജൻ 50 ശതമാനം കുറവാ​യി​രി​ക്കു​ന്ന​തു​മായ വായു ഉള്ളിട​ത്തേക്കു ചെല്ലണ​മെന്ന്‌ അത്‌ എങ്ങനെ അറിയു​ന്നു? അതിനെ തെക്കേ അമേരി​ക്ക​യി​ലേക്കു വഹിച്ചു​കൊ​ണ്ടു​പോ​കുന്ന പ്രതി​ലോ​മ​വാ​തം വീശു​ന്നത്‌ അത്രയും ഉയരത്തിൽ മാത്ര​മാ​ണെന്ന്‌ അത്‌ എങ്ങനെ അറിയു​ന്നു? ഈ കാറ്റിന്റെ തെക്കു​പ​ടി​ഞ്ഞാ​റൻ പ്രവാ​ഹ​ത്തിൽ യാത്ര​ചെ​യ്യാൻ കഴിയ​ത്ത​ക്ക​വണ്ണം ആഫ്രി​ക്ക​യി​ലേക്കു പറക്കേ​ണ്ട​തുണ്ട്‌ എന്നും അത്‌ എങ്ങനെ അറിയു​ന്നു? ഇതൊ​ന്നും ബ്ലാക്ക്‌പോൾ മനസ്സറി​ഞ്ഞു ചെയ്യു​ന്നതല്ല. പാതയി​ല്ലാ സമു​ദ്ര​ങ്ങൾക്കു മുകളി​ലൂ​ടെ മൂന്നോ നാലോ ദിനരാ​ത്രങ്ങൾ പറന്ന്‌ 3,900-ത്തോളം കിലോ​മീ​റ്റർ യാത്ര​ചെ​യ്യു​മ്പോൾ സഹജജ്ഞാ​നം ഒന്നു മാത്ര​മാണ്‌ അതിനെ നയിക്കു​ന്നത്‌.

8. കൂടു​ത​ലായ ഏത്‌ ദേശാടന അഭ്യാ​സ​ങ്ങ​ളെ​ക്കു​റി​ച്ചാണ്‌ ഇവിടെ പരാമർശി​ച്ചി​രി​ക്കു​ന്നത്‌?

8 വെള്ള കൊക്കു​കൾ വേനൽക്കാ​ലം കഴിച്ചു​കൂ​ട്ടു​ന്നതു യൂറോ​പ്പി​ലാണ്‌, എന്നാൽ ശൈത്യ​കാ​ലം ചെലവ​ഴി​ക്കാ​നാ​യി അവ 12,800 കിലോ​മീ​റ്റർ പറന്ന്‌ ദക്ഷിണാ​ഫ്രി​ക്ക​യി​ലേക്കു പോകു​ന്നു. മണൽക്കോ​ഴി ആർട്ടിക്‌ തുന്ദ്ര​യിൽനിന്ന്‌ അർജന്റീ​ന​യി​ലെ പാംപാ​സ്‌വരെ യാത്ര​ചെ​യ്യു​ന്നു. ചില നീർക്കാ​ടകൾ പാംപാ​സിന്‌ 1,600 കിലോ​മീ​റ്റർ അപ്പുറ​ത്തേക്കു ദേശാ​ടനം ചെയ്‌ത്‌ തെക്കേ അമേരി​ക്ക​യു​ടെ അറ്റത്തോ​ളം ചെല്ലുന്നു. കുറ്റി​ത്തൂ​വൽ തുടയുള്ള വാൾകൊ​ക്ക​ന്മാർ പുറങ്ക​ട​ലി​നു മുകളി​ലൂ​ടെ 10,000 കിലോ​മീ​റ്റർ പറന്ന്‌ അലാസ്‌ക​യിൽനി​ന്നു തഹീതി​യി​ലേ​ക്കും മറ്റു ദ്വീപു​ക​ളി​ലേ​ക്കും യാത്ര​ചെ​യ്യു​ന്നു. ഇതുമാ​യുള്ള താരത​മ്യ​ത്തിൽ വളരെ ഹ്രസ്വ​മായ ദൂരമേ പറക്കു​ന്നു​ള്ളൂ​വെ​ങ്കി​ലും വലുപ്പം പരിഗ​ണി​ക്കു​മ്പോൾ ഇത്രയും തന്നെ അത്ഭുത​ക​ര​മായ കഴിവുള്ള ഒരു പക്ഷിയാണ്‌ മൂന്നു ഗ്രാം ഭാരമുള്ള മാണി​ക്യ​ക​ണ്‌ഠൻ മൂളി​ക്കു​രു​വി (ruby-throated hummingbird). മെക്‌സി​ക്കോ ഉൾക്കടൽ കുറുകെ കടന്ന്‌ 1,000 കിലോ​മീ​റ്റർ ദേശാ​ടനം നടത്തുന്ന ആ കൊച്ചു പക്ഷി ഓരോ സെക്കന്റി​ലും ഏകദേശം 75 തവണ വെച്ച്‌ 25 മണിക്കൂർ നേരം ചിറക​ടി​ക്കു​ന്നു. അറുപതു ലക്ഷത്തി​ല​ധി​കം തവണയാണ്‌ അത്‌ നിറു​ത്താ​തെ ചിറക​ടി​ക്കു​ന്നത്‌!

9. (എ) ദേശാ​ട​ന​ത്തി​നുള്ള കഴിവു​കൾ പഠി​ച്ചെ​ടു​ത്ത​വയല്ല, ജനനത്തി​നു മുമ്പു പ്രോ​ഗ്രാം​ചെ​യ്യ​പ്പെട്ടവ ആയിരി​ക്ക​ണ​മെന്ന്‌ എന്തു കാണി​ക്കു​ന്നു? (ബി) മാങ്ക്‌സ്‌ ഷീർവാ​ട്ട​റി​നെ​യും അഞ്ചൽപ്രാ​വു​ക​ളെ​യും ഉപയോ​ഗി​ച്ചു നടത്തിയ ഏതു പരീക്ഷ​ണ​ങ്ങ​ളാണ്‌ ഈ പക്ഷികൾക്ക്‌ ഏതവസ്ഥ​യി​ലും ദിശ മനസ്സി​ലാ​ക്കാ​നുള്ള പ്രാപ്‌തി​യു​ണ്ടെന്നു കാണി​ക്കു​ന്നത്‌?

9 പലപ്പോഴും കൊച്ചു പക്ഷികൾ ആദ്യമാ​യി ദേശാ​ടനം നടത്തു​ന്നത്‌ മുതിർന്ന പക്ഷികൾ കൂടെ​യി​ല്ലാ​തെ ആണ്‌. ന്യൂസി​ലൻഡി​ലെ നീളവാ​ലൻ കുയിൽ കുഞ്ഞുങ്ങൾ 6,400 കിലോ​മീ​റ്റർ യാത്ര​ചെ​യ്‌ത്‌ തങ്ങൾക്കു മുമ്പായി പസഫി​ക്കി​ലേക്കു പോയ തന്തപക്ഷി​യു​ടെ​യും തള്ളപക്ഷി​യു​ടെ​യും അടു​ത്തേക്കു പോകു​ന്നു. മാങ്ക്‌സ്‌ ഷീർവാ​ട്ട​റു​കൾ അവയുടെ കുഞ്ഞു​ങ്ങളെ പിന്നിൽ വിട്ടു​കൊണ്ട്‌ വെയിൽസിൽനി​ന്നു ബ്രസീ​ലി​ലേക്കു ദേശാ​ടനം ചെയ്യുന്നു, പറക്കമു​റ്റുന്ന ഉടനെ ഈ കുഞ്ഞുങ്ങൾ അവയെ അനുഗ​മി​ക്കു​ന്നു. ഒരു പക്ഷിക്കുഞ്ഞ്‌ ദിവസ​വും ശരാശരി 750 കിലോ​മീ​റ്റർ പിന്നി​ട്ടു​കൊണ്ട്‌ 16 ദിവസ​ത്തി​നു​ള്ളിൽ ആ യാത്ര പൂർത്തി​യാ​ക്കി. ഒരു മാങ്ക്‌സ്‌ ഷീർവാ​ട്ട​റി​നെ വെയിൽസിൽനി​ന്നു ബോസ്റ്റ​ണി​ലേക്കു കൊണ്ടു​പോ​യി—അതിന്റെ സാധാരണ ദേശാടന പാതയിൽനി​ന്നു വളരെ അകലെ. എന്നിട്ടും അത്‌ 5,100 കിലോ​മീ​റ്റർ അകലെ വെയിൽസി​ലുള്ള സ്വന്തം കൂട്ടി​ലേക്ക്‌ 12 1/2 ദിവസ​ത്തി​നു​ള്ളിൽ മടങ്ങി​യെത്തി. അഞ്ചൽപ്രാ​വു​കളെ സ്വന്തം കൂടു​ക​ളിൽ നിന്ന്‌ 1,000 കിലോ​മീ​റ്റർ അകലെ ഏതു ദിശയിൽ കൊണ്ടു​പോ​യി​വി​ട്ടി​ട്ടും അവ ഒരു ദിവസം​കൊണ്ട്‌ തിരി​ച്ചെത്തി.

10. അഡേലി പെൻഗ്വി​നു​ക​ളു​ടെ ദിശാ​ബോധ സഞ്ചാര പ്രാപ്‌തി​കൾ പ്രകട​മാ​ക്കുന്ന പരീക്ഷ​ണ​മേത്‌?

10 അവസാനമായി ഒരു ഉദാഹ​രണം കൂടി: നടക്കു​ക​യും നീന്തു​ക​യും ചെയ്യുന്ന പറക്കാത്ത പക്ഷികൾ. അഡേലി പെൻഗ്വി​നു​ക​ളു​ടെ കാര്യ​മെ​ടു​ക്കുക. ആ പെൻഗ്വി​നു​കളെ അവയുടെ സങ്കേത​ങ്ങ​ളിൽനിന്ന്‌ 2,000 കിലോ​മീ​റ്റർ ദൂരെ കൊണ്ടു​പോ​യി വിട്ട​പ്പോൾ പെട്ടെന്നു തന്നെ അവ സ്വയം ദിശ മനസ്സി​ലാ​ക്കി നേർരേ​ഖ​യിൽ സഞ്ചാരം തുടങ്ങി. എന്നാൽ അവ പോയത്‌ സ്വന്തം സങ്കേത​ത്തി​ലേക്കല്ല പിന്നെ​യോ തീറ്റ തേടി പുറങ്ക​ട​ലി​ലേ​ക്കാണ്‌. ഒടുവിൽ കടലിൽനിന്ന്‌ അവ സങ്കേത​ത്തി​ലേക്കു മടങ്ങി. ഈ പെൻഗ്വി​നു​കൾ ഇരുട്ടുള്ള ശൈത്യ​ങ്ങൾ സമു​ദ്ര​ത്തിൽ കഴിച്ചു​കൂ​ട്ടു​ന്നു. എന്നാൽ അവ ഇരുളടഞ്ഞ ശൈത്യ​കാ​ലത്ത്‌ ദിശാ ബോധം നിലനിർത്തു​ന്നത്‌ എങ്ങനെ​യാണ്‌? ആർക്കും അറിഞ്ഞു​കൂ​ടാ.

11. അത്തരം വിസ്‌മ​യാ​വ​ഹ​മായ ദിശാ​ബോധ സഞ്ചാര പാടവം പ്രകടി​പ്പി​ക്കു​ന്ന​തി​നു പക്ഷികൾക്ക്‌ എന്താവ​ശ്യ​മാണ്‌?

11 പക്ഷികൾക്ക്‌ ഇപ്രകാ​രം ദിശാ​ബോ​ധ​ത്തോ​ടെ സഞ്ചരി​ക്കാൻ കഴിയു​ന്ന​തെ​ങ്ങനെ? അവ സൂര്യ​ന​ക്ഷ​ത്രാ​ദി​കളെ ഉപയോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ടാ​യി​രി​ക്കാ​മെന്നു പരീക്ഷ​ണങ്ങൾ സൂചി​പ്പി​ക്കു​ന്നു. ഈ ജ്യോ​തിർഗോ​ള​ങ്ങ​ളു​ടെ ചലനവു​മാ​യി അനുരൂ​പ​പ്പെ​ടാൻ ഇടയാ​ക്കുന്ന ആന്തരിക ഘടികാ​രങ്ങൾ അവയ്‌ക്ക്‌ ഉള്ളതായി കാണ​പ്പെ​ടു​ന്നു. എന്നാൽ ആകാശം മേഘാ​വൃ​ത​മാ​ണെ​ങ്കി​ലോ? ചില പക്ഷികൾക്കെ​ങ്കി​ലും അപ്പോൾ ഉപയോ​ഗി​ക്കാ​വുന്ന അന്തർനിർമിത കാന്തദി​ക്‌സൂ​ച​കങ്ങൾ ഉണ്ട്‌. എന്നാൽ ഒരു ദിക്‌സൂ​ച​ക​ത്തി​ന്റെ മാർഗ​ദർശനം മാത്രം പോരാ. അവയുടെ തലയിൽ ആരംഭ​സ്ഥാ​ന​വും ലക്ഷ്യസ്ഥാ​ന​വും അടയാ​ള​പ്പെ​ടു​ത്തിയ ഒരു “ഭൂപടം” ഉണ്ടായി​രി​ക്കേ​ണ്ട​തുണ്ട്‌. ഈ ഭൂപട​ത്തിൽ വഴി അടയാ​ള​പ്പെ​ടു​ത്തി​യി​രി​ക്കണം, കാരണം വഴി അപൂർവ​മാ​യേ നേർരേ​ഖ​യി​ലാ​യി​രി​ക്കാ​റു​ള്ളൂ. എന്നാൽ അവ ഭൂപട​ത്തിൽ അവയുടെ സ്ഥാനം മനസ്സി​ലാ​ക്കു​ന്നി​ല്ലെ​ങ്കിൽ ഇതൊ​ന്നും ഉപകരി​ക്കു​ന്നില്ല! മാങ്ക്‌സ്‌ ഷീർവാ​ട്ട​റിന്‌ ബോസ്റ്റ​ണിൽ നിന്ന്‌ വെയിൽസി​ലേ​ക്കുള്ള ദിശ നിർണ​യി​ക്കാൻ അതിന്റെ അപ്പോ​ഴത്തെ സ്ഥാനം മനസ്സി​ലാ​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. അഞ്ചൽപ്രാ​വിന്‌ സ്വന്തം കൂട്ടി​ലേ​ക്കുള്ള വഴി തിട്ട​പ്പെ​ടു​ത്താൻ എവി​ടേ​ക്കാണ്‌ അതിനെ എടുത്തു​കൊ​ണ്ടു​പോ​യ​തെന്ന്‌ അറി​യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.

12. (എ) യിരെ​മ്യാവ്‌ ദേശാ​ട​ന​ത്തെ​ക്കു​റിച്ച്‌ എന്തു പറഞ്ഞു, അവൻ എപ്പോ​ഴാണ്‌ അതു പറഞ്ഞത്‌, ഇത്‌ ശ്രദ്ധേ​യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ദേശാ​ട​ന​ത്തി​ന്റെ എല്ലാ വിശദാം​ശ​ങ്ങ​ളും നാം ഒരിക്ക​ലും മനസ്സി​ലാ​ക്കു​ക​യി​ല്ലാ​യി​രു​ന്നേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

12 മധ്യകാലഘട്ടംവരെ, വ്യാപ​ക​മായ പക്ഷി ദേശാ​ട​ന​ത്തി​ന്റെ വാസ്‌ത​വി​ക​തയെ കുറിച്ച്‌ അനേക​രും തർക്കി​ച്ചി​രു​ന്നു. എന്നാൽ ബൈബിൾ പൊ.യു.മു. ആറാം നൂറ്റാ​ണ്ടിൽ അതേക്കു​റി​ച്ചു പറയു​ക​യു​ണ്ടാ​യി: “ആകാശ​ത്തി​ലെ പെരു​ഞാറ തന്റെ കാലം അറിയു​ന്നു; കുറു​പ്രാ​വും മീവൽപ​ക്ഷി​യും കൊക്കും മടങ്ങി​വ​ര​വി​ന്നുള്ള സമയം അനുസ​രി​ക്കു​ന്നു.” പക്ഷി ദേശാ​ട​നത്തെ കുറിച്ച്‌ വളരെ​യ​ധി​കം കാര്യങ്ങൾ ഇപ്പോൾ മനസ്സി​ലാ​ക്കി​യി​ട്ടുണ്ട്‌. എന്നാൽ ഒട്ടേറെ കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ കഴിയാ​ത്ത​താ​യി ഇപ്പോ​ഴും അവശേ​ഷി​ക്കു​ന്നു. അംഗീ​ക​രി​ച്ചാ​ലും ഇല്ലെങ്കി​ലും ബൈബിൾ പറയു​ന്നതു സത്യമാണ്‌: “അവൻ സകലവും അതതിന്റെ സമയത്തു ഭംഗി​യാ​യി ചെയ്‌തു നിത്യ​ത​യും മനുഷ്യ​രു​ടെ ഹൃദയ​ത്തിൽ വെച്ചി​രി​ക്കു​ന്നു; എങ്കിലും ദൈവം ആദി​യോ​ടന്തം ചെയ്യുന്ന പ്രവൃ​ത്തി​യെ ഗ്രഹി​പ്പാൻ അവർക്കു കഴിവില്ല.”—യിരെ​മ്യാ​വു 8:7; സഭാ​പ്ര​സം​ഗി 3:11.

ദിശാ​ബോ​ധ​ത്തോ​ടെ സഞ്ചരി​ക്കുന്ന മറ്റു ജീവികൾ

13. പക്ഷികൾക്കു പുറമേ, ദേശാ​ടനം നടത്തുന്ന മറ്റു ചില ജീവി​ക​ളേവ?

13 അലാസ്‌കയിലെ കാരിബു, ശൈത്യ​കാ​ലത്ത്‌ 1,280 കിലോ​മീ​റ്റർ തെക്കോ​ട്ടു ദേശാ​ടനം നടത്തുന്നു. ആർട്ടിക്‌ സമു​ദ്ര​ത്തിൽനിന്ന്‌ ദേശാ​ടനം ചെയ്‌ത്‌ അവി​ടേ​ക്കു​തന്നെ മടങ്ങുന്ന അനേകം തിമിം​ഗ​ലങ്ങൾ 9,600-ലധികം കിലോ​മീ​റ്റർ സഞ്ചരി​ക്കു​ന്നു. കടൽക്ക​ര​ടി​കൾ (fur seals) പ്രിബി​ലോഫ്‌ ദ്വീപു​കൾക്കും തെക്കൻ കാലി​ഫോർണി​യ​യ്‌ക്കും ഇടയി​ലാ​യി 4,800 കിലോ​മീ​റ്റർ ദേശാ​ടനം നടത്തുന്നു. പച്ച കടലാ​മകൾ ബ്രസീ​ലി​ന്റെ തീരത്തു​നി​ന്നു ചെറിയ അസെൻഷൻ ദ്വീപു​വരെ അറ്റ്‌ലാ​ന്റിക്ക്‌ സമു​ദ്ര​ത്തി​ലൂ​ടെ 2,250 കിലോ​മീ​റ്റർ സഞ്ചരി​ക്കു​ക​യും തിരി​ച്ചു​പോ​കു​ക​യും ചെയ്യുന്നു. ചില ഞണ്ടുകൾ കടൽത്ത​ട്ടി​ലൂ​ടെ 240 കിലോ​മീ​റ്റർവരെ ദേശാ​ടനം നടത്തുന്നു. സാൽമൺ അവ ഉണ്ടായ നീരൊ​ഴു​ക്കു​ക​ളിൽ നിന്ന്‌ അകലെ പുറങ്ക​ട​ലിൽ ഏതാനും വർഷം ചെലവ​ഴി​ക്കു​ന്നു. എന്നിട്ട്‌ നൂറു​ക​ണ​ക്കി​നു കിലോ​മീ​റ്റർ സഞ്ചരിച്ച്‌ ആ നീരൊ​ഴു​ക്കു​ക​ളി​ലേ​ക്കു​തന്നെ മടങ്ങി പോകു​ന്നു. അറ്റ്‌ലാ​ന്റി​ക്കി​ലെ സാർഗാ​സോ കടലിൽ ഉണ്ടാകുന്ന ചെറിയ മനിഞ്ഞിൽ മത്സ്യങ്ങൾ അവയുടെ ആയുസ്സി​ന്റെ അധിക​പ​ങ്കും ഐക്യ​നാ​ടു​ക​ളി​ലെ​യും യൂറോ​പ്പി​ലെ​യും ശുദ്ധജല നീരൊ​ഴു​ക്കു​ക​ളി​ലാ​ണു ചെലവ​ഴി​ക്കു​ന്നത്‌, എന്നാൽ മുട്ടയി​ടാ​നാ​യി അവ സാർഗാ​സോ കടലി​ലേക്കു മടങ്ങി​പ്പോ​കു​ന്നു.

14. മൊണാർക്ക്‌ ചിത്ര​ശ​ല​ഭ​ങ്ങ​ളു​ടെ ദേശാ​ടനം സംബന്ധിച്ച്‌ വിസ്‌മ​യാ​വ​ഹ​മാ​യി​രി​ക്കുന്ന സംഗതി ഏത്‌, ഏതു രഹസ്യ​മാ​ണു പിടി​കി​ട്ടാ​ത്തത്‌?

14 ശരത്‌കാലത്ത്‌ കാനഡ വിടുന്ന മൊണാർക്ക്‌ ചിത്ര​ശ​ല​ഭ​ങ്ങ​ളിൽ അനേക​വും കാലി​ഫോർണി​യ​യി​ലോ മെക്‌സി​ക്കോ​യി​ലോ ആണ്‌ ശൈത്യ​കാ​ലം കഴിച്ചു​കൂ​ട്ടു​ന്നത്‌. ചിലത്‌ 3,200-ലേറെ കിലോ​മീ​റ്റർ പറക്കുന്നു; ഒരു ചിത്ര​ശ​ലഭം ഒരു ദിവസം 130 കിലോ​മീ​റ്റർ സഞ്ചരിച്ചു. അവ സംരക്ഷിത വൃക്ഷങ്ങ​ളിൽ പാർക്കു​ന്നു—വർഷം​തോ​റും ഒരേ തോപ്പു​ക​ളിൽ, ഒരേ വൃക്ഷങ്ങ​ളിൽതന്നെ. എന്നാൽ ചിത്ര​ശ​ല​ഭങ്ങൾ ഒന്നുത​ന്നെ​യാ​യി​രി​ക്കു​ക​യില്ല! വസന്തത്തിൽ മടക്കയാ​ത്ര നടത്തു​മ്പോൾ അവ പാൽക്ക​റ​യുള്ള ചെടി​ക​ളിൽ മുട്ടകൾ നിക്ഷേ​പി​ക്കു​ന്നു. ഇങ്ങനെ ഉണ്ടാകുന്ന പുതിയ ചിത്ര​ശ​ല​ഭങ്ങൾ വടക്കോ​ട്ടുള്ള ദേശാ​ടനം തുടരു​ന്നു. അടുത്ത വസന്തത്തിൽ അവ തന്തയെ​യും തള്ളയെ​യും പോ​ലെ​തന്നെ തെക്കോ​ട്ടു 3,200 കിലോ​മീ​റ്റർ യാത്ര​ചെ​യ്യു​ക​യും അവ പാർത്ത അതേ വൃക്ഷ​ത്തോ​പ്പു​കളെ തന്നെ പൊതി​യു​ക​യും ചെയ്യുന്നു. പരാഗ​ണ​ത്തി​ന്റെ കഥ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇപ്രകാ​രം അഭി​പ്രാ​യ​പ്പെ​ടു​ന്നു: “ശിശി​ര​നി​ദ്രാ സ്ഥലങ്ങൾ മുമ്പൊ​രി​ക്ക​ലും കണ്ടിട്ടി​ല്ലാത്ത കുഞ്ഞു​ങ്ങ​ളാണ്‌ ശരത്‌കാ​ലത്ത്‌ തെക്കോ​ട്ടു വരുന്നത്‌. ഈ സ്ഥലങ്ങൾ കണ്ടെത്താൻ അവയെ പ്രാപ്‌ത​മാ​ക്കു​ന്നത്‌ എന്താ​ണെ​ന്നു​ള്ളത്‌ ഇപ്പോ​ഴും പ്രകൃ​തി​യി​ലെ പിടി​കി​ട്ടാത്ത രഹസ്യ​ങ്ങ​ളിൽ ഒന്നാണ്‌.”6

15. ഏത്‌ ഒറ്റപ്പദം ജന്തുക്ക​ളു​ടെ ജ്ഞാനം സംബന്ധിച്ച പല ചോദ്യ​ങ്ങൾക്കും ഉത്തരം​നൽകു​ന്നു?

15 സഹജജ്ഞാനം ദേശാ​ട​ന​ത്തിൽ പരിമി​ത​പ്പെ​ട്ടി​രി​ക്കു​ന്നില്ല. ഏതാനും ഉദാഹ​ര​ണ​ങ്ങ​ളു​ടെ ചുരു​ക്ക​ത്തി​ലുള്ള ഒരു പരി​ശോ​ധന ഇതു തെളി​യി​ക്കു​ന്നു.

കുരു​ട​രായ ദശലക്ഷ​ക്ക​ണ​ക്കി​നു ചിതലു​കൾക്ക്‌ തങ്ങളുടെ ജോലി​കൾ ഒരേ സമയത്തു ചെയ്‌തു​കൊണ്ട്‌ സങ്കീർണ​മായ പുറ്റുകൾ നിർമി​ക്കാ​നും അവയെ ശീതീ​ക​രി​ക്കാ​നും എങ്ങനെ കഴിയും? സഹജജ്ഞാ​നം.

പുതിയ യൂക്കാ ചെടി​ക​ളും പുതിയ നിശാ​ശ​ല​ഭ​ങ്ങ​ളും ഉണ്ടാക​ത്ത​ക്ക​വണ്ണം യൂക്കാ പുഷ്‌പത്തെ പരപരാ​ഗണം നടത്തു​ന്ന​തിന്‌ എടുക്കേണ്ട പല പടിക​ളെ​ക്കു​റിച്ച്‌ പ്രൊ​ണൂ​ബാ നിശാ​ശ​ല​ഭ​ത്തിന്‌ അറിയാ​വു​ന്ന​തെ​ങ്ങനെ? സഹജജ്ഞാ​നം.

വെള്ളത്തി​ന​ടി​യിൽ തന്റെ “മുങ്ങൽ മണി”ക്കുള്ളിൽ കഴിയുന്ന എട്ടുകാ​ലി ഓക്‌സി​ജൻ തീർന്നു​പോ​കു​മ്പോൾ തന്റെ ജലാന്തർ മണിയിൽ ഒരു ദ്വാര​മി​ട​ണ​മെ​ന്നും പഴയ വായു പുറത്തു​ക​ള​യ​ണ​മെ​ന്നും ദ്വാരം അടയ്‌ക്ക​ണ​മെ​ന്നും ശുദ്ധവാ​യു​വി​ന്റെ ഒരു പുതിയ ശേഖരം താഴേക്കു കൊണ്ടു​വ​ര​ണ​മെ​ന്നു​മൊ​ക്കെ അറിയു​ന്ന​തെ​ങ്ങനെ? സഹജജ്ഞാ​നം.

മൈ​മോ​സാ ഗേർഡ്‌ലർ വണ്ടിന്‌ മൈ​മോ​സാ വൃക്ഷശി​ഖ​ര​ത്തി​ന്റെ തൊലി​ക്ക​ടി​യിൽ മുട്ടക​ളി​ട​ണ​മെ​ന്നും ജീവനുള്ള തടിയിൽ അതിന്റെ മുട്ടകൾ വിരി​യു​ക​യി​ല്ലാ​ത്ത​തു​കൊണ്ട്‌ തായ്‌ത്ത​ടി​യിൽ ഒന്നോ അതില​ധി​ക​മോ അടി ഉള്ളി​ലേക്കു കടന്നു​ചെന്ന്‌ ശിഖരത്തെ നിർജീ​വ​മാ​ക്കാൻ തക്കവണ്ണം ചുറ്റു​മുള്ള തൊലി മുറി​ച്ചു​ക​ള​യ​ണ​മെ​ന്നും എങ്ങനെ അറിയാം? സഹജജ്ഞാ​നം.

പൂർണ​വ​ളർച്ച​യെ​ത്താ​തെ ജനിക്കുന്ന പയർ മണിയു​ടെ അത്രയും മാത്രം വലുപ്പ​മുള്ള കണ്ണു കാണാൻ വയ്യാത്ത കങ്കാരു കുഞ്ഞിന്‌ ജീവൻ നിലനിർത്ത​ണ​മെ​ങ്കിൽ താൻ തള്ളയുടെ രോമ​ങ്ങൾക്കി​ട​യി​ലൂ​ടെ പരസഹാ​യം കൂടാതെ ഏന്തിവ​ലിഞ്ഞ്‌ അവളുടെ ഉദരത്തി​ലേ​ക്കും പിന്നെ ശിശു​ധാ​നി​യി​ലേ​ക്കും ചെല്ലണ​മെ​ന്നും അവളുടെ മുല​ഞെ​ട്ടു​ക​ളി​ലൊ​ന്നിൽ പറ്റിപ്പി​ടി​ക്ക​ണ​മെ​ന്നും എങ്ങനെ അറിയാം? സഹജജ്ഞാ​നം.

പൂന്തേൻ എവി​ടെ​യാ​ണെ​ന്നും എത്ര​ത്തോ​ള​മു​ണ്ടെ​ന്നും എത്ര ദൂരെ​യാ​ണെ​ന്നും ഏതു ദിശയി​ലാ​ണെ​ന്നും ഏതിനം പുഷ്‌പ​ത്തി​ലാ​ണെ​ന്നു​മൊ​ക്കെ നൃത്തമാ​ടുന്ന ഒരു തേനീച്ച മറ്റു തേനീ​ച്ച​കളെ അറിയി​ക്കു​ന്ന​തെ​ങ്ങനെ? സഹജജ്ഞാ​നം.

16. ജന്തുക്ക​ളു​ടെ പെരു​മാ​റ്റ​ത്തി​നു പിന്നിലെ മുഴു ജ്ഞാനവും എന്ത്‌ ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു?

16 ഇത്തരം ചോദ്യ​ങ്ങ​ളു​ടെ ഒരു നീണ്ട പട്ടിക ഇനിയും ഉണ്ട്‌, അവ ഒരു പുസ്‌ത​ക​ത്തിൽ നിറയ്‌ക്കാൻ മാത്ര​മുണ്ട്‌. എങ്കിലും എല്ലാ ചോദ്യ​ങ്ങൾക്കും ഉത്തരം ഒന്നുതന്നെ ആയിരി​ക്കും: “അവ സഹജജ്ഞാ​ന​മു​ള്ള​വ​യാണ്‌.” (സദൃശ​വാ​ക്യ​ങ്ങൾ 30:24, NW) “അത്തരം സങ്കീർണ​മായ സഹജജ്ഞാ​ന​ത്തിന്‌ വികാ​സം​പ്രാ​പി​ക്കാ​നും പിൻത​ല​മു​റ​ക​ളി​ലേക്കു കൈമാ​റ​പ്പെ​ടാ​നും എങ്ങനെ സാധി​ക്കു​മാ​യി​രു​ന്നു” എന്ന്‌ ഒരു ഗവേഷകൻ ചോദി​ക്കു​ന്നു.7 മനുഷ്യ​രു​ടെ പക്കൽ അതിനുള്ള വിശദീ​ക​രണം ഇല്ല. പരിണാ​മ​ത്തിന്‌ അതു വിശദീ​ക​രി​ക്കാൻ ആവില്ല. എന്നാൽ അത്തരം ബുദ്ധി​ശ​ക്തിക്ക്‌ ബുദ്ധി​ശ​ക്തി​യുള്ള ഒരു ഉറവിടം ആവശ്യ​മാണ്‌. അത്തരം ജ്ഞാനത്തിന്‌ ജ്ഞാനമുള്ള ഒരു ഉറവിടം ആവശ്യ​മാണ്‌. അതിന്‌ ബുദ്ധി​മാ​നും ജ്ഞാനി​യു​മായ ഒരു സ്രഷ്ടാവ്‌ ആവശ്യ​മാണ്‌.

17. അനേകം പരിണാ​മ​വാ​ദി​ക​ളു​ടെ​യും ഏതു യുക്തി​വാ​ദം ഒഴിവാ​ക്കു​ന്നതു ബുദ്ധി​യാണ്‌?

17 എന്നാൽ പരിണാ​മ​ത്തിൽ വിശ്വ​സി​ക്കുന്ന അനേക​രും രണ്ടാമ​തൊന്ന്‌ ചിന്തി​ക്കാ​തെ​തന്നെ, സൃഷ്ടി​ക്കുള്ള അത്തരം തെളി​വു​ക​ളെ​ല്ലാം അപ്രസ​ക്ത​വും ശാസ്‌ത്ര പരിഗണന അർഹി​ക്കാ​ത്ത​വ​യും ആണെന്നു പറഞ്ഞു​കൊണ്ട്‌ തള്ളിക്ക​ള​യു​ന്നു. എന്നിരു​ന്നാ​ലും, തെളി​വു​കൾ വിലയി​രു​ത്തു​ന്ന​തിൽ നിന്ന്‌ നിങ്ങളെ തടയാൻ ഈ ഇടുങ്ങിയ സമീപ​നത്തെ അനുവ​ദി​ക്ക​രുത്‌. അടുത്ത അധ്യാ​യ​ത്തിൽ കൂടുതൽ കാര്യങ്ങൾ വിവരി​ക്കു​ന്ന​താ​യി​രി​ക്കും.

[അധ്യയന ചോദ്യ​ങ്ങൾ]

[160-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ഡാർവിൻ: ‘മാനസിക പ്രാപ്‌തി​ക​ളു​ടെ ഉത്ഭവ​ത്തെ​ക്കു​റിച്ച്‌ എനിക്ക്‌ ഒന്നും പറയാ​നില്ല’

[160-ാം പേജിലെ ആകർഷ​ക​വാ​ക്യം]

സഹജജ്ഞാനം എങ്ങനെ ഉണ്ടായി എന്നും പാരമ്പ​ര്യ​മാ​യി​ത്തീർന്നു​വെ​ന്നും ഉള്ളതിന്‌ “നമുക്ക്‌ ഉത്തരം കിട്ടു​ന്നില്ല”

[167-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“അവ സഹജജ്ഞാ​ന​മു​ള്ള​വ​യാണ്‌”

[164, 165 പേജു​ക​ളി​ലെ ചതുരം/ചിത്രങ്ങൾ]

കൂടുകൂട്ടലും സഹജജ്ഞാ​ന​വും

ശാസ്‌ത്ര​ലേ​ഖ​ക​നായ ജി. ആർ. ടെയ്‌ലർ ഇങ്ങനെ പറയുന്നു: ജനിതക സംവി​ധാ​ന​ത്തിന്‌ “കൂടു​കൂ​ട്ട​ലിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന പ്രവർത്തന പരമ്പര​പോ​ലെ​യുള്ള ഒരു പ്രത്യേക പെരു​മാറ്റ വിധം കൈമാ​റാൻ കഴിയു​മെ​ന്നു​ള്ള​തി​ന്റെ നേരിയ സൂചന പോലും ലഭിച്ചിട്ടില്ല.”a എന്നാൽ കൂടു​കൂ​ട്ട​ലിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന സഹജജ്ഞാ​നം കൈമാ​റ​പ്പെ​ടു​ന്ന​താണ്‌, പഠിപ്പി​ക്ക​പ്പെ​ടു​ന്നതല്ല. ഏതാനും ഉദാഹ​ര​ണങ്ങൾ പരിചി​ന്തി​ക്കുക.

ആഫ്രിക്കയിലെയും ഏഷ്യയി​ലെ​യും വേഴാ​മ്പ​ലു​കൾ. പെൺപക്ഷി കളിമണ്ണു കൊണ്ടു​വന്ന്‌ ഒരു പൊള്ള​യായ മരത്തി​ലുള്ള പൊത്തി​ന്റെ വാതിൽ അടയ്‌ക്കു​ന്നു, എന്നാൽ അവൾ തനിക്കു കഷ്ടിച്ചു തിങ്ങി​ഞെ​രു​ങ്ങി അകത്തു കടക്കാൻ കഴിയ​ത്ത​ക്ക​വ​ണ​മുള്ള ഒരു ദ്വാരം​മാ​ത്രം ബാക്കി​യി​ടു​ന്നു. പൊത്തി​ന​കത്തു കയറി​ക്ക​ഴി​യു​മ്പോൾ ആൺപക്ഷി അവൾക്കു കൂടുതൽ ചേറു കൊണ്ടു​വ​ന്നു​കൊ​ടു​ക്കു​ന്നു. അവൾ ഒരു വിടവു​മാ​ത്രം അവശേ​ഷി​പ്പി​ച്ചു​കൊണ്ട്‌ ദ്വാരം അടയ്‌ക്കു​ന്നു. ഈ വിടവി​ലൂ​ടെ​യാണ്‌ ആൺപക്ഷി അവളെ​യും പിന്നീട്‌ മുട്ടവി​രി​ഞ്ഞു​ണ്ടാ​കുന്ന കുഞ്ഞു​ങ്ങ​ളെ​യും തീറ്റു​ന്നത്‌. ആൺപക്ഷിക്ക്‌ മേലാൽ വേണ്ടു​വോ​ളം തീറ്റ കൊണ്ടു​വ​രാൻ കഴിയാ​താ​കു​മ്പോൾ പെൺപക്ഷി ചുവരു പൊളി​ച്ചു പുറത്തു​ക​ട​ക്കു​ന്നു. ഇത്തവണ പൊത്തി​ന്റെ വാതിൽ നന്നാക്കു​ന്നതു കുഞ്ഞു​ങ്ങ​ളാണ്‌, തന്തപക്ഷി​യും തള്ളപക്ഷി​യും അവയ്‌ക്ക്‌ തീറ്റ കൊണ്ടു​വ​ന്നു​കൊ​ടു​ക്കു​ന്നു. പല ആഴ്‌ചകൾ കഴിയു​മ്പോൾ കുഞ്ഞുങ്ങൾ ഭിത്തി പൊളി​ച്ചു പുറത്തു കടക്കു​ക​യും കൂട്‌ ഉപേക്ഷി​ക്കു​ക​യും ചെയ്യുന്നു. പറക്കാൻപോ​കാ​തെ അടയി​രി​ക്കുന്ന സമയത്ത്‌ പെൺപ​ക്ഷി​ക്കു തൂവലു​കൾ മുഴു​വ​നും പൊഴി​ച്ചു​ക​ളഞ്ഞ്‌ ഒരു പുതിയ തൂവൽ ശേഖരം വളർത്തി​യെ​ടു​ക്കാൻ കഴിയു​ന്നു എന്നുള്ളത്‌ ഉദ്ദേശ്യ​പൂർവ​ക​മായ രൂപകൽപ്പ​ന​യു​ടെ ഒരു തെളി​വല്ലേ?

ശരപ്പക്ഷികൾ. ശരപ്പക്ഷി​ക​ളു​ടെ ഒരു വർഗം ഉമിനീർ കൊണ്ടാണ്‌ കൂടു​ണ്ടാ​ക്കു​ന്നത്‌. പ്രജനന കാലം ആരംഭി​ക്കു​ന്ന​തി​നു മുമ്പായി ഉമിനീർ ഗ്രന്ഥികൾ വീർക്കു​ക​യും പശിമ​യുള്ള ഒരു ശ്ലേഷ്‌മ സ്രവം ഉത്‌പാ​ദി​പ്പി​ക്കു​ക​യും ചെയ്യുന്നു. അതിന്റെ ഉത്‌പാ​ദ​ന​ത്തോ​ടെ അതുപ​യോ​ഗിച്ച്‌ എന്തു ചെയ്യണം എന്നുള്ള സഹജമായ അറിവും വന്നെത്തു​ന്നു. പക്ഷികൾ ഉമിനീര്‌ ഒരു പാറയു​ടെ പുറത്തു തേച്ചു​വെ​ക്കു​ന്നു; അത്‌ ഉറയ്‌ക്കു​മ്പോൾ കൂടുതൽ പാളികൾ കൂട്ടി​ച്ചേർക്കു​ന്നു. ഒടുവിൽ കപ്പിന്റെ ആകൃതി​യി​ലുള്ള ഒരു കൂട്‌ പൂർത്തി​യാ​കു​ന്നു. ശരപ്പക്ഷി​ക​ളു​ടെ മറ്റൊരു വർഗം ഒരു ചായക്ക​ര​ണ്ടി​യെ​ക്കാൾ ഒട്ടും വലുത​ല്ലാത്ത കൂടുകൾ നിർമി​ച്ചിട്ട്‌ അവ പനയോ​ല​ക​ളിൽ ഒട്ടിച്ചു​വെ​ക്കു​ന്നു, എന്നിട്ട്‌ ആ കൂട്ടി​നു​ള്ളിൽ മുട്ടകൾ പറ്റിച്ചു​വെ​ക്കു​ന്നു.

ചക്രവർത്തി പെൻഗ്വി​നു​കൾ സ്വന്തം ശരീര​ത്തിൽത്തന്നെ കൂടുകൾ വഹിക്കു​ന്നു. അന്റാർട്ടി​ക്ക​യി​ലെ ശൈത്യ​കാ​ലത്ത്‌ പെൺപക്ഷി ഒരു മുട്ടയി​ട്ടിട്ട്‌ രണ്ടോ മൂന്നോ മാസ​ത്തേക്ക്‌ മീൻപി​ടി​ക്കാൻ പോകു​ന്നു. ആൺപക്ഷി ആ മുട്ട എടുത്ത്‌ രക്തക്കു​ഴ​ലു​കൾ ധാരാ​ള​മുള്ള തന്റെ പാദങ്ങ​ളു​ടെ പുറത്തു വെക്കുന്നു. അവന്റെ ഉദരത്തിൽനി​ന്നു തൂങ്ങി​ക്കി​ട​ക്കുന്ന ഒരു പോത​സഞ്ചി മുട്ടയെ മൂടി​ക്കി​ട​ക്കു​ന്നു. തള്ളപ്പക്ഷി തന്തയെ​യും കുഞ്ഞി​നെ​യും മറന്നു​പോ​കു​ന്നില്ല. മുട്ട വിരി​യുന്ന ഉടനെ അവൾ വയറു നിറയെ ആഹാര​വു​മാ​യി മടങ്ങി​വന്ന്‌ അവർക്ക്‌ അതു കക്കി കൊടു​ക്കു​ന്നു. പിന്നെ ആൺപക്ഷി മീൻപി​ടി​ക്കാൻ പോകു​ന്നു. തള്ള കുഞ്ഞിനെ പാദങ്ങ​ളി​ലെ​ടു​ത്തു വെക്കു​ക​യും തന്റെ പോത​സ​ഞ്ചി​കൊണ്ട്‌ അതിനെ മൂടു​ക​യും ചെയ്യുന്നു.

ആഫ്രി​ക്ക​യി​ലെ നെയ്‌ത്തു​കാ​രൻ പക്ഷികൾ അവയുടെ തൂങ്ങി​ക്കി​ട​ക്കുന്ന കൂടുകൾ പുല്ലും മറ്റു നാരു​ക​ളും ഉപയോ​ഗി​ച്ചു നിർമി​ക്കു​ന്നു. വിവിധ നെയ്‌ത്തു രീതികൾ ഉപയോ​ഗി​ക്കു​ന്ന​തി​നും വ്യത്യസ്‌ത തരത്തി​ലുള്ള കെട്ടുകൾ ഇടുന്ന​തി​നും ഉള്ള നൈസർഗിക പ്രാപ്‌തി അവയ്‌ക്കുണ്ട്‌. സാമൂ​ഹി​ക​വാ​സ​ന​യുള്ള നെയ്‌ത്തു​കാ​രൻ പക്ഷികൾ ബഹുശാ​ലാ​ഭ​വ​ന​ങ്ങ​ളോട്‌ ഉപമി​ക്കാ​വുന്ന കൂടുകൾ നിർമി​ക്കു​ന്നു. അവ ബലിഷ്‌ഠ​മായ വൃക്ഷ​ക്കൊ​മ്പു​ക​ളിൽ ഏതാണ്ട്‌ 5 മീറ്റർ വ്യാസ​മുള്ള പുല്ലു​മേഞ്ഞ മേൽക്കൂര നിർമി​ക്കു​ന്നു. അതിന​ടി​യിൽ അനേകം ജോടി​കൾ കൂടു​കൂ​ട്ടു​ന്നു. ഒരു മേൽക്കൂ​ര​യ്‌ക്കു കീഴിൽ നൂറി​ല​ധി​കം കൂടുകൾ ആകുന്ന​തു​വരെ പുതിയ കൂടുകൾ കൂട്ടി​ച്ചേർക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു.

തെക്കൻ ഏഷ്യയി​ലെ തുന്നാരൻ, പഞ്ഞിയോ മരപ്പട്ട​യു​ടെ നാരു​ക​ളോ ചിലന്തി​വ​ല​യോ ഉപയോ​ഗിച്ച്‌ നൂലു​ണ്ടാ​ക്കു​ന്നു. ചെറിയ കഷണങ്ങൾ കൂട്ടി​ച്ചേർത്താണ്‌ അത്‌ നീളമുള്ള നൂൽ നിർമി​ക്കു​ന്നത്‌. ഒരു വലിയ ഇലയുടെ രണ്ട്‌ അരികു​ക​ളി​ലും അത്‌ ചുണ്ടു​കൊണ്ട്‌ ദ്വാര​ങ്ങ​ളി​ടു​ന്നു. എന്നിട്ട്‌ ചുണ്ട്‌ ഒരു സൂചി​യാ​യി ഉപയോ​ഗിച്ച്‌ അത്‌ നൂലു​കൊണ്ട്‌ ഇലയുടെ രണ്ട്‌ അരികു​ക​ളും വലിച്ച​ടു​പ്പി​ക്കു​ന്നു, നാം ഷൂസിന്റെ ചരടു കെട്ടു​ന്ന​തു​പോ​ലെ​തന്നെ. നൂൽ തീരാ​റാ​കു​മ്പോൾ അത്‌ ഒന്നുകിൽ മുറു​കി​യി​രി​ക്കു​ന്ന​തി​നു​വേണ്ടി കെട്ടി​ടു​ക​യോ അല്ലെങ്കിൽ ഒരു പുതിയ കഷണം നൂലു​മാ​യി സംയോ​ജി​പ്പിച്ച്‌ തുന്നൽ തുടരു​ക​യോ ചെയ്യുന്നു. ഈ വിധത്തിൽ തുന്നാരൻ വലിയ ഇലയെ ഒരു കപ്പിന്റെ ആകൃതി​യി​ലാ​ക്കു​ക​യും അതിൽ കൂടു​കൂ​ട്ടു​ക​യും ചെയ്യുന്നു.

പെൻഡുലിൻ റ്റിറ്റിന്റെ തൂങ്ങി​ക്കി​ട​ക്കുന്ന കൂട്‌ ഏതാണ്ട്‌ കമ്പിളി​പോ​ലെ​യാണ്‌. കാരണം അത്‌ കൂടു നിർമി​ക്കു​ന്ന​തിന്‌ മാർദ​വ​മുള്ള സസ്യ പദാർഥ​ങ്ങ​ളും പുല്ലും ആണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. നീളം​കൂ​ടിയ പുൽനാ​രു​കൾ അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും നെയ്‌ത്‌ അത്‌ കൂടിന്റെ അടിസ്ഥാന ഘടന നിർമി​ക്കു​ന്നു. പക്ഷി അതിന്റെ ചുണ്ടു​കൊണ്ട്‌ നാരു​ക​ളു​ടെ അറ്റങ്ങൾ നെയ്‌ത്തു കണ്ണികൾക്കി​ട​യി​ലേക്കു തള്ളി​വെ​ക്കു​ന്നു. എന്നിട്ട്‌ മാർദ​വ​മുള്ള പദാർഥ​ത്തി​ന്റെ നീളം​കു​റഞ്ഞ നാരുകൾ എടുത്ത്‌ നെയ്‌ത്തി​നി​ട​യിൽ തള്ളിക്ക​യ​റ്റു​ന്നു. ഈ പ്രക്രിയ ഏതാണ്ട്‌ പൗരസ്‌ത്യ ദേശത്തെ നെയ്‌ത്തു​കാർ പരവതാ​നി നെയ്യു​ന്നതു പോ​ലെ​യാണ്‌. ഈ കൂടുകൾ പേഴ്‌സു​ക​ളാ​യോ കുട്ടി​കൾക്കുള്ള വള്ളി​ച്ചെ​രു​പ്പു​ക​ളാ​യോ പോലും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌, അത്രമാ​ത്രം ബലവും മാർദ​വ​വും ഉണ്ട്‌ അവയ്‌ക്ക്‌.

കൊമ്പൻ മുണ്ടി സാധാ​ര​ണ​ഗ​തി​യിൽ അതിന്റെ കൂട്‌ ഉണ്ടാക്കു​ന്നത്‌ പരന്ന ഒരു ചെറു​ദ്വീ​പി​ലാണ്‌. എന്നാൽ, അതു പാർക്കു​ന്നി​ടത്ത്‌ ഇത്തരം ദ്വീപു​കൾ വളരെ വിരള​മാണ്‌. അതു​കൊണ്ട്‌ കൊമ്പൻ മുണ്ടി സ്വന്തമാ​യി ദ്വീപു​ണ്ടാ​ക്കു​ന്നു! അത്‌ ജലത്തിൽ യോജിച്ച ഒരു സ്ഥലം തിര​ഞ്ഞെ​ടു​ത്തിട്ട്‌ ചുണ്ടിൽ കല്ലുകൾ ചുമന്നു​കൊ​ണ്ടു​വന്ന്‌ അവി​ടെ​യി​ടു​ന്നു. ഒരു ദ്വീപ്‌ രൂപം​കൊ​ള്ളു​ന്ന​തു​വരെ അത്‌ ജലത്തിൽ ഏതാണ്ട്‌ അറുപതു മുതൽ തൊണ്ണൂ​റു വരെ സെന്റി​മീ​റ്റർ ആഴത്തിൽ കല്ലുകൾ കൂനകൂ​ട്ടു​ന്നു. ഈ കൽക്കൂ​മ്പാ​ര​ത്തി​ന്റെ അടിഭാ​ഗ​ത്തിന്‌ നാലു മീറ്റർവരെ വ്യാസ​മു​ണ്ടാ​യി​രു​ന്നേ​ക്കാം, അതിന്‌ ഒരു ടണ്ണില​ധി​കം ഭാരവും വരാം. കൊമ്പൻ മുണ്ടി കല്ലു​കൊ​ണ്ടുള്ള ഈ ദ്വീപിൽ സസ്യപ​ദാർഥങ്ങൾ കൊണ്ടു​വന്ന്‌ അതിന്റെ വലിയ കൂടു നിർമി​ക്കു​ന്നു.

[161-ാം പേജിലെ ചിത്രങ്ങൾ]

ആർട്ടിക്‌ കടൽക്കാക്ക ഓരോ വർഷവും 35,000 കിലോ​മീ​റ്റർ ദേശാ​ടനം നടത്തുന്നു

ഒരു പയറു​മ​ണി​യു​ടെ വലുപ്പ​മുള്ള തലച്ചോ​റോ​ടു​കൂ​ടിയ ഈ വാർബ്ല​റിന്‌ കാലാ​വ​സ്ഥ​യെ​യും ദിശാ​ബോ​ധ​ത്തോ​ടെ​യുള്ള സഞ്ചാര​ത്തെ​യും​കു​റിച്ച്‌ ഇത്രയ​ധി​കം കാര്യങ്ങൾ അറിയാ​വു​ന്ന​തെ​ങ്ങനെ?

[162-ാം പേജിലെ ചിത്രങ്ങൾ]

ദേശാടന വേളയിൽ ഈ മൂളി​ക്കു​രു​വി ഓരോ സെക്കന്റി​ലും ഏകദേശം 75 തവണ വെച്ച്‌ 25 മണിക്കൂർ നേരം ചിറക​ടി​ക്കു​ന്നു

തലയിൽ ഒരു “ഭൂപട”വുമായി മുട്ടവി​രി​ഞ്ഞു​പു​റ​ത്തു​വ​രുന്ന ദേശാ​ട​ന​പ്പ​ക്ഷി​കൾക്ക്‌ അവ എവി​ടെ​യാ​ണെ​ന്നും എങ്ങോ​ട്ടാ​ണു പോകു​ന്ന​തെ​ന്നും അറിയാം

[163-ാം പേജിലെ ചിത്രം]

പെൻഗ്വിനുകൾക്ക്‌ കടലിൽ മാസങ്ങ​ളോ​ളം ഇരുട്ടിൽ കഴിഞ്ഞു​കൂ​ടാ​നും പിന്നെ അവയുടെ സങ്കേത​ങ്ങ​ളി​ലേക്ക്‌ വഴി​തെ​റ്റാ​തെ ദേശാ​ടനം നടത്താ​നും കഴിയും

[166-ാം പേജിലെ ചിത്രങ്ങൾ]

3,200 കിലോ​മീ​റ്റർ തെക്കോ​ട്ടു യാത്ര​ചെയ്‌ത ശേഷം മൊണാർക്ക്‌ ചിത്ര​ശ​ല​ഭങ്ങൾ അവയുടെ ശൈത്യ​കാല താവള​ങ്ങ​ളിൽ വിശ്ര​മി​ക്കു​ന്നു