വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനേകം ശിഷ്യൻമാർ യേശുവിനെ അനുഗമിക്കുന്നത്‌ ഉപേക്ഷിക്കുന്നു

അനേകം ശിഷ്യൻമാർ യേശുവിനെ അനുഗമിക്കുന്നത്‌ ഉപേക്ഷിക്കുന്നു

അധ്യായം 55

അനേകം ശിഷ്യൻമാർ യേശുവിനെ അനുഗമിക്കുന്നത്‌ ഉപേക്ഷിക്കുന്നു

സ്വർഗ്ഗത്തിൽ നിന്നുളള സാക്ഷാൽ അപ്പമെന്ന നിലയിലുളള തന്റെ പങ്കിനെ സംബന്ധിച്ച്‌ യേശു കഫർന്നഹൂമിലെ സിന്നഗോഗിൽ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. ഗലീലാക്കടലിന്റെ കിഴക്കേ കരയിൽ അത്ഭുതകരമായി നൽകപ്പെട്ട അപ്പവും മൽസ്യവും ഭക്ഷിച്ചശേഷം ജനങ്ങൾ അവനെ കണ്ടത്തിയപ്പോൾ അവൻ ആരംഭിച്ച ചർച്ചയുടെ ഒരു തുടർച്ചയാണിത്‌ എന്നത്‌ വ്യക്തമാണ്‌.

യേശു ഇപ്രകാരം തുടരുന്നു: “ഞാൻ നൽകാനിരിക്കുന്ന അപ്പം ഈ ലോകത്തിന്റെ ജീവനുവേണ്ടിയുളള എന്റെ മാംസമാകുന്നു.” തന്റെ പുത്രനെ ഒരു രക്ഷകനായി നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രയധികം സ്‌നേഹിച്ചു എന്ന്‌ രണ്ടു വർഷങ്ങൾക്കുമുമ്പ്‌ പൊ. യു. 30-ലെ വസന്തത്തിൽ യേശു നിക്കോദേമൊസിനോട്‌ പറഞ്ഞിരുന്നു. അപ്രകാരം താൻ പെട്ടെന്നു തന്നെ അർപ്പിക്കാൻ പോകുന്ന ബലിയിൽ വിശ്വാസമർപ്പിച്ചുകൊണ്ട്‌ പ്രതീകാത്മകമായി തന്റെ മാംസം ഭക്ഷിക്കുന്ന മനുഷ്യവർഗ്ഗലോകത്തിലെ ഏതൊരാൾക്കും നിത്യജീവൻ നേടാൻ കഴിയും എന്ന്‌ യേശു പ്രകടമാക്കുകയായിരുന്നു.

എന്നിരുന്നാലും, യേശുവിന്റെ വാക്കുകളിൽ ജനങ്ങൾ ഇടറിപ്പോകുന്നു. “നമുക്ക്‌ ഭക്ഷിക്കാൻ ഈ മനുഷ്യൻ എങ്ങനെയാണ്‌ അവന്റെ മാംസം തരിക?” എന്ന്‌ അവർ ചോദിക്കുന്നു. തന്റെ മാംസം ഭക്ഷിക്കുന്നത്‌ ആലങ്കാരികമായി ചെയ്യപ്പെടേണ്ടതാണ്‌ എന്ന്‌ തന്റെ ശ്രോതാക്കൾ മനസ്സിലാക്കണമെന്ന്‌ യേശു ആഗ്രഹിക്കുന്നു. അതുകൊണ്ട്‌ അത്‌ ഊന്നിപ്പറയാൻവേണ്ടി അക്ഷരാർത്ഥത്തിൽ എടുത്താൽ അതിലും അസ്വീകാര്യമായ ഒന്ന്‌ അവൻ പറയുന്നു.

“നിങ്ങൾ മനുഷ്യപുത്രന്റെ മാംസം ഭക്ഷിക്കുകയും അവന്റെ രക്തം കുടിക്കുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്ക്‌ നിങ്ങളിൽതന്നെ ജീവൻ ഇല്ല,” എന്ന്‌ അവൻ പ്രഖ്യാപിക്കുന്നു. “എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‌ നിത്യജീവനുണ്ട്‌, ഒടുക്കത്തെ നാളിൽ ഞാൻ അവനെ ഉയർപ്പിക്കും; എന്തുകൊണ്ടെന്നാൽ എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവുമാകുന്നു. എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവൻ എന്നോടും ഞാൻ അവനോടും ഉളള ഐക്യത്തിൽ വസിക്കുന്നു.”

നരഭോജികളായിരിക്കാൻ ആളുകളെ പ്രോൽസാഹിപ്പിക്കുകയായിരുന്നെങ്കിൽ അവന്റെ പഠിപ്പിക്കൽ കേൾവിക്കാർക്ക്‌ അങ്ങേയററം അരോചകമായി തോന്നുമായിരുന്നു എന്നതിന്‌ സംശയമില്ല. എന്നാൽ അവൻ തീർച്ചയായും അക്ഷരാർത്ഥത്തിൽ മാംസം ഭക്ഷിക്കാനും രക്തം പാനംചെയ്യാനും ആവശ്യപ്പെടുകയായിരുന്നില്ല. നിത്യജീവൻ ലഭിക്കുന്ന എല്ലാവരും തന്റെ പൂർണ്ണതയുളള ശരീരം ഏൽപ്പിച്ചുകൊടുത്തുകൊണ്ടും തന്റെ ജീവരക്തം ഊററിക്കൊടുത്തുകൊണ്ടും താൻ അർപ്പിക്കാൻ പോകുന്ന ബലിയിൽ വിശ്വാസമർപ്പിക്കണം എന്ന്‌ അവൻ ഊന്നിപ്പറയുകമാത്രമാണ്‌ ചെയ്യുന്നത്‌. എന്നിരുന്നാലും അവന്റെ ശിഷ്യൻമാരിൽ തന്നെ അനേകർപോലും അവന്റെ ഉപദേശം മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല, അതുകൊണ്ട്‌ അവർ എതിർത്തു പറയുന്നു: “ഈ സംസാരം ഞെട്ടിക്കുന്നതാണ്‌; ഇതിന്‌ ശ്രദ്ധകൊടുക്കാൻ ആർക്ക്‌ കഴിയും?”

തന്റെ ശിഷ്യൻമാരിൽ പലരും പിറുപിറുക്കുന്നതായി മനസ്സിലാക്കിക്കൊണ്ട്‌ യേശു ചോദിക്കുന്നു: “നിങ്ങൾക്ക്‌ ഇത്‌ ഇടർച്ചയാകുന്നുവോ? അങ്ങനെയെങ്കിൽ മനുഷ്യപുത്രൻ മുമ്പേ ആയിരുന്ന സ്ഥാനത്തേക്ക്‌ കയറിപ്പോകുന്നത്‌ നിങ്ങൾ കണ്ടാലോ? . . . ഞാൻ നിങ്ങളോട്‌ സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനുമാകുന്നു. എന്നാൽ നിങ്ങളിൽ ചിലർ വിശ്വസിക്കുന്നില്ല.”

യേശു ഇപ്രകാരം തുടരുന്നു: “എന്റെ പിതാവ്‌ അനുവദിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴിയുകയില്ല എന്നു ഞാൻ പറഞ്ഞത്‌ ഇതുകൊണ്ടാണ്‌.” അതോടുകൂടെ അവന്റെ ശിഷ്യൻമാരിൽ അനേകർ അവനെ അനുഗമിക്കാതെ അവനെ ഉപേക്ഷിച്ചുപോകുന്നു. അതുകൊണ്ട്‌ യേശു തന്റെ 12 അപ്പൊസ്‌തലൻമാരുടെ നേരെ തിരിഞ്ഞ്‌ ചോദിക്കുന്നു: “നിങ്ങളും പോകാൻ ആഗ്രഹിക്കുന്നില്ല, ഉവ്വോ?”

പത്രോസ്‌ ഉത്തരമായി: “കർത്താവെ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിന്റെ പക്കൽ നിത്യജീവന്റെ വചനങ്ങളുണ്ട്‌; നീ ദൈവത്തിൽ നിന്നുളള പരിശുദ്ധനെന്ന്‌ ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞുമിരിക്കുന്നു.” പത്രോസിനും ശേഷം അപ്പൊസ്‌തലൻമാർക്കും ഈ സംഗതി സംബന്ധിച്ച യേശുവിന്റെ ഉപദേശം പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ കൂടി വിശ്വസ്‌തതയുടെ എത്ര നല്ല ഒരു പ്രകടനമായിരുന്നു അത്‌!”

പത്രോസിന്റെ മറുപടിയിൽ സംപ്രീതനായെങ്കിലും യേശു ഇപ്രകാരം നിരീക്ഷിക്കുന്നു: “നിങ്ങൾ പന്ത്രണ്ടുപേരെ ഞാൻ തെരഞ്ഞെടുത്തു, അല്ലേ? എങ്കിലും നിങ്ങളിൽ ഒരുവൻ ഒരു ദൂഷകനാണ്‌.” അവൻ യൂദാ ഈസ്‌കാരിയോത്തയെപ്പററിയാണ്‌ സംസാരിക്കുന്നത്‌. ഒരുപക്ഷേ ഈ ഘട്ടത്തിൽ യേശു യൂദായിൽ തെററായ ഒരു ഗതിയുടെ “ആരംഭം” അല്ലെങ്കിൽ തുടക്കം തിരിച്ചറിയുന്നു.

തന്നെ രാജാവാക്കാനുളള ശ്രമത്തെ ചെറുത്തുകൊണ്ട്‌ യേശു ജനങ്ങളെ നിരാശപ്പെടുത്തിക്കഴിഞ്ഞതേയുളളു, അവർ ഇങ്ങനെ ന്യായവാദം ചെയ്യുന്നുണ്ടാവണം. ‘മശിഹായുടെ ഉചിതമായ സ്ഥാനം ഏറെറടുക്കുന്നില്ലെങ്കിൽ പിന്നെ എങ്ങനെയാണ്‌ ഇവൻ മശിഹായായിരിക്കുക?’ അത്‌ ഇപ്പോഴും ആളുകൾക്ക്‌ മറക്കാൻ കഴിയാത്ത ഒരു സംഗതിയാണ്‌. യോഹന്നാൻ 6:51-71; 3:16.

▪ ആർക്കുവേണ്ടിയാണ്‌ യേശു തന്റെ മാംസം നൽകുന്നത്‌, അവർ ‘അവന്റെ മാംസം ഭക്ഷിക്കുന്നത്‌’ എങ്ങനെയാണ്‌?

▪ യേശുവിന്റെ കൂടുതലായ ഏതു വാക്കുകൾ ജനങ്ങളെ ഞെട്ടിക്കുന്നു, എന്നാൽ അവൻ എന്താണ്‌ ഊന്നിപ്പറയുന്നത്‌?

▪ അനേകർ യേശുവിനെ അനുഗമിക്കുന്നത്‌ ഉപേക്ഷിക്കുമ്പോൾ, പത്രോസിന്റെ പ്രതികരണം എന്താണ്‌?