വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗലീലയിലെ മറെറാരു പ്രസംഗപര്യടനം

ഗലീലയിലെ മറെറാരു പ്രസംഗപര്യടനം

അധ്യായം 49

ഗലീലയിലെ മറെറാരു പ്രസംഗപര്യടനം

ഏകദേശം രണ്ടു വർഷത്തെ തീവ്രമായ പ്രസംഗത്തിനുശേഷം ഇപ്പോൾ യേശു തന്റെ ശ്രമം ചുരുക്കാനും അതിനെ നിസ്സാരമായി എടുക്കാനും തുടങ്ങുമോ? നേരെമറിച്ച്‌, ഗലീലയിലെ മൂന്നാമത്തെതായ മറെറാരു പര്യടനത്തിനിറങ്ങിക്കൊണ്ട്‌ അവൻ തന്റെ പ്രസംഗപ്രവർത്തനം വിപുലീകരിക്കുന്നു. സിന്നഗോഗുകളിൽ പഠിപ്പിച്ചുകൊണ്ടും, രാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചുകൊണ്ടും അവൻ ആ പ്രദേശത്തെ എല്ലാ നഗരങ്ങളും ഗ്രാമങ്ങളും സന്ദർശിക്കുന്നു. ഈ പര്യടനത്തിൽ അവൻ കാണുന്നവ, പ്രസംഗവേല ഊർജ്ജിതപ്പെടുത്തേണ്ടതിന്റെ ആവശ്യം സംബന്ധിച്ച്‌ അവനെ എന്നത്തേക്കാളുമധികം ബോദ്ധ്യപ്പെടുത്തുന്നു.

യേശു പോകുന്നേടത്തെല്ലാം ആത്‌മീയ രോഗശാന്തിയും, ആശ്വാസവും ആവശ്യമായ പുരുഷാരങ്ങളെ കാണുന്നു. അവർ കുഴഞ്ഞവരും ചിന്നിയവരുമായി, ഇടയനില്ലാത്ത ആടുകളെപ്പോലെയാണ്‌, അവന്‌ അവരോട്‌ അനുകമ്പ തോന്നുന്നു. അവൻ തന്റെ ശിഷ്യരോടിങ്ങനെ പറയുന്നു: “ഉവ്വ്‌, കൊയ്‌ത്തു വലുതാണ്‌, എന്നാൽ വേലക്കാർ ചുരുക്കം. അതുകൊണ്ട്‌ തന്റെ കൊയ്‌ത്തിനു വേലക്കാരെ അയക്കാൻ കൊയ്‌ത്തിന്റെ യജമാനനോട്‌ അപേക്ഷിക്കുക.”

യേശുവിന്‌ ഒരു പ്രവർത്തനപദ്ധതിയുണ്ട്‌. ഏതാണ്ട്‌ ഒരു വർഷം മുൻപ്‌ താൻ തെരഞ്ഞെടുത്തിരുന്ന തന്റെ 12 അപ്പൊസ്‌തലൻമാരെ അവൻ വിളിച്ചുവരുത്തുന്നു. പ്രസംഗകരുടെ ആറ്‌ സംഘങ്ങളെ ഉണ്ടാക്കിക്കൊണ്ട്‌ അവൻ അവരെ ജോടികളായി തിരിക്കുകയും ഇങ്ങനെ പറഞ്ഞുകൊണ്ട്‌ അവർക്ക്‌ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു: “ജാതികളുടെ വഴിയേ പോകരുത്‌, ഒരു ശമര്യപട്ടണത്തിലും പ്രവേശിക്കയുമരുത്‌, എന്നാൽ പകരം ഇസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുത്തേക്കുതന്നെ തുടർച്ചയായിപോകുക. നിങ്ങൾ പോകുമ്പോൾ ‘സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു’വെന്നു പറഞ്ഞുകൊണ്ട്‌ പ്രസംഗിക്കുക.”

അവർ പ്രസംഗിക്കേണ്ട ഈ രാജ്യം, യേശു തന്റെ മാതൃകാ പ്രാർത്ഥനയിൽ എന്തിനുവേണ്ടി പ്രാർത്ഥിക്കുവാൻ അവരെ പഠിപ്പിച്ചുവോ ആ രാജ്യമാണ്‌. ദൈവത്തിന്റെ നിയുക്ത രാജാവായ യേശുക്രിസ്‌തു അവിടെ ഉണ്ടായിരുന്നുവെന്ന അർത്ഥത്തിൽ രാജ്യം സമീപിച്ചിരുന്നു. ആ മനുഷ്യാതീത ഗവൺമെൻറിന്റെ പ്രതിനിധികളെന്ന നിലയിലുളള അവന്റെ ശിഷ്യൻമാരുടെ സാക്ഷ്യങ്ങൾ സ്ഥിരീകരിക്കുന്നതിന്‌ രോഗികളെ സൗഖ്യമാക്കാനും മരിച്ചവരെ ഉയർപ്പിക്കാൻ പോലും യേശു അവരെ അധികാരപ്പെടുത്തുന്നു. ഈ സേവനങ്ങൾ സൗജന്യമായി നടത്താൻ അവൻ അവർക്കു നിർദ്ദേശം നൽകുന്നു.

അടുത്തതായി, തങ്ങളുടെ പ്രസംഗപര്യടനത്തിന്‌ ഭൗതികമായ ഒരുക്കങ്ങൾ നടത്തരുതെന്ന്‌ അവൻ തന്റെ ശിഷ്യരോടു പറയുന്നു. “നിങ്ങളുടെ മടിശ്ശീലയിൽ പൊന്നോ വെളളിയോ ചെമ്പോ യാത്രക്ക്‌ ഒരു ഭക്ഷണ സഞ്ചിയൊ രണ്ട്‌ അടിയുടുപ്പോ ചെരിപ്പോ വടിയോ ശേഖരിക്കരുത്‌; എന്തുകൊണ്ടെന്നാൽ വേലക്കാരൻ തന്റെ ആഹാരം അർഹിക്കുന്നു.” ദൂതിനെ വിലമതിക്കുന്നവർ പ്രതികരിക്കുകയും ഭക്ഷണവും പാർപ്പിടവും നൽകുകയും ചെയ്യും. യേശു പറയുന്നതുപോലെ: “നിങ്ങൾ ഏതു പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോൾ അതിൽ അർഹതയുളളവർ ആരെന്ന്‌ അന്വേഷിക്കുകയും നിങ്ങൾ പുറപ്പെടുന്നതുവരെ അവിടെത്തന്നെ പാർക്കുകയും ചെയ്യുക.”

അനന്തരം യേശു രാജ്യദൂതുമായി വീട്ടുകാരെ സമീപിക്കുന്നതെങ്ങനെയെന്നതു സംബന്ധിച്ച്‌ നിർദ്ദേശങ്ങൾ നൽകുന്നു. “നിങ്ങൾ ഭവനത്തിലേക്കു പ്രവേശിക്കുമ്പോൾ,” അവൻ നിർദ്ദേശിക്കുന്നു, “വീട്ടുകാരെ അഭിവാദനം ചെയ്യുക; ഭവനം അർഹിക്കുന്നുവെങ്കിൽ നിങ്ങൾ ആശംസിക്കുന്ന സമാധാനം അതിൻമേൽ വരട്ടെ; എന്നാൽ അത്‌ അർഹിക്കുന്നില്ലെങ്കിൽ നിങ്ങളിൽ നിന്നുളള സമാധാനം നിങ്ങളുടെമേൽ മടങ്ങിവരട്ടെ. എവിടെയെങ്കിലും ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ, നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കാതെയൊ ഇരുന്നാൽ ആ ഭവനത്തിൽനിന്നൊ പട്ടണത്തിൽനിന്നൊ പോകുമ്പോൾ നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളവിൻ.”

അവരുടെ ദൂതിനെ തിരസ്‌കരിക്കുന്ന പട്ടണത്തെക്കുറിച്ച്‌ അതിൻമേലുളള ന്യായവിധി അതികഠിനമായിരിക്കുമെന്ന്‌ യേശു വെളിപ്പെടുത്തുന്നു. അവൻ വിശദീകരിക്കുന്നു: “സോദോമിനും ഗൊമോറയ്‌ക്കും ന്യായവിധി ദിവസത്തിൽ ആ പട്ടണത്തേക്കാൾ സഹിക്കാവതാകും” എന്ന്‌ സത്യമായും ഞാൻ നിങ്ങളോട്‌ പറയുന്നു. മത്തായി 9:35–10:15; മർക്കോസ്‌ 6:6-12; ലൂക്കോസ്‌ 9:1-5.

▪ ഗലീലയിലെ ഒരു മൂന്നാമത്തെ പ്രസംഗപര്യടനം യേശു തുടങ്ങുന്നതെപ്പോൾ, അത്‌ അവനെ എന്തു സംബന്ധിച്ച്‌ ബോദ്ധ്യം വരുത്തുന്നു?

▪ തന്റെ 12 അപ്പൊസ്‌തലൻമാരെ പ്രസംഗിക്കാനയക്കുമ്പോൾ അവൻ അവർക്ക്‌ എന്തു നിർദ്ദേശങ്ങൾ കൊടുക്കുന്നു?

▪ രാജ്യം സമീപിച്ചിരുന്നുവെന്ന്‌ പഠിപ്പിക്കുന്നത്‌, ശിഷ്യൻമാരെ സംബന്ധിച്ചിടത്തോളം ശരിയായിരുന്നതെന്തുകൊണ്ട്‌?