വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക


ബൈബിൾപാഠങ്ങളിൽനിന്ന്‌ പരമാവധി പ്രയോജനം നേടാം

ബൈബിൾപാഠങ്ങളിൽനിന്ന്‌ പരമാവധി പ്രയോജനം നേടാം

ഞങ്ങളുടെകൂടെ പഠിക്കാൻ: ഈ ലഘുപ​ത്രിക തന്ന വ്യക്തി​യോ​ടു ബൈബിൾ പഠിപ്പി​ക്കാ​മോ എന്നു ചോദി​ക്കാം അല്ലെങ്കിൽ ഞങ്ങളുടെ വെബ്‌​സൈ​റ്റായ jw.org-ൽ ബൈബിൾപ​ഠ​ന​ത്തി​നാ​യി അപേക്ഷി​ക്കാം.

ആദ്യഭാ​ഗം

ഓരോ ഖണ്ഡിക​യും വായി​ക്കുക. പ്രധാന ആശയങ്ങൾ മനസ്സി​ലാ​ക്കാൻ തടിച്ച അക്ഷരത്തിൽ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങ​ളും (A) ബൈബിൾവാ​ക്യ​ങ്ങ​ളും (B) നോക്കുക. ചില ബൈബിൾവാ​ക്യ​ങ്ങൾ “വായി​ക്കുക” എന്നു പ്രത്യേ​കം കൊടു​ത്തി​ട്ടുണ്ട്‌.

മധ്യഭാ​ഗം

ഇനി പഠിക്കാൻ പോകുന്ന കാര്യങ്ങൾ എന്താ​ണെന്ന്‌ മനസ്സി​ലാ​ക്കാ​നാ​യി ആഴത്തിൽ പഠിക്കാൻ എന്ന തലക്കെ​ട്ടി​നു താഴെ​യുള്ള വാചകങ്ങൾ (C) സഹായി​ക്കും. ഉപതല​ക്കെ​ട്ടു​കൾ (D) പ്രധാ​ന​പ്പെട്ട ആശയങ്ങൾ പരിച​യ​പ്പെ​ടു​ത്തു​ന്നു. ബൈബിൾവാ​ക്യ​ങ്ങൾ വായി​ക്കുക, ചോദ്യ​ങ്ങ​ളു​ടെ ഉത്തരം പറയുക, വീഡി​യോ​കൾ (E) കാണുക.

ചിത്ര​ങ്ങ​ളും ചിത്ര​ക്കു​റി​പ്പു​ക​ളും (F) നന്നായി നിരീ​ക്ഷി​ക്കുക. ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ എന്ന ഭാഗത്തെ (G) ചോദ്യം വായി​ക്കു​മ്പോൾ, എന്തു മറുപടി പറയാൻ കഴിയു​മെന്നു ചിന്തി​ക്കുക.

അവസാ​ന​ഭാ​ഗം

ചുരു​ക്ക​ത്തിൽ, ഓർക്കു​ന്നു​ണ്ടോ? എന്നീ ഭാഗങ്ങ​ളോ​ടെ (H) ഓരോ പാഠവും അവസാ​നി​ക്കു​ന്നു. പാഠം പഠിച്ചു​ക​ഴിഞ്ഞ ദിവസത്തെ തീയതി എഴുതുക. നിങ്ങൾക്കു ചെയ്യാൻ എന്ന ഭാഗത്ത്‌ (I) എഴുതുന്ന കാര്യങ്ങൾ പരീക്ഷി​ച്ചു നോക്കാം. കൂടുതൽ മനസ്സി​ലാ​ക്കാൻ എന്ന ഭാഗത്ത്‌ (J) വായി​ക്കാ​നും കാണാ​നും ആയി കൂടുതൽ വിവര​ങ്ങ​ളുണ്ട്‌.

ബൈബിൾവാ​ക്യ​ങ്ങൾ എങ്ങനെ കണ്ടുപി​ടി​ക്കാം?

ബൈബി​ളി​ലെ വാക്യങ്ങൾ എഴുതു​ന്നത്‌ പുസ്‌ത​ക​ത്തി​ന്റെ പേര്‌ (A), അധ്യായം (B), വാക്യം അല്ലെങ്കിൽ വാക്യങ്ങൾ (C) എന്ന ക്രമത്തി​ലാണ്‌. ഉദാഹ​ര​ണ​ത്തിന്‌, യോഹ​ന്നാൻ 17:3 എന്ന്‌ എഴുതി​യാൽ യോഹ​ന്നാൻ എന്ന പുസ്‌തകം, 17-ാം അധ്യായം, 3-ാം വാക്യം എന്നാണ്‌ മനസ്സി​ലാ​ക്കേ​ണ്ടത്‌.