ഭാഗം 1—ഓർക്കുന്നുണ്ടോ?
താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ അധ്യാപകനോടൊപ്പം ചർച്ച ചെയ്യുക:
ഭാവിയെക്കുറിച്ച് ബൈബിൾ തരുന്ന വാഗ്ദാനങ്ങളിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്താണ്?
(പാഠം 02 കാണുക.)
ബൈബിൾ ദൈവത്തിന്റെ വചനമാണെന്നു നിങ്ങൾ വിശ്വസിക്കുന്നത് എന്തുകൊണ്ടാണ്?
യഹോവ എന്ന പേര് ഉപയോഗിക്കേണ്ടത് എന്തുകൊണ്ട്?
(പാഠം 04 കാണുക.)
“ജീവന്റെ ഉറവ്” ദൈവമാണെന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 36:9) നിങ്ങൾ അത് വിശ്വസിക്കുന്നുണ്ടോ?
(പാഠം 06 കാണുക.)
സുഭാഷിതങ്ങൾ 3:32 വായിക്കുക.
നമുക്കു കിട്ടാവുന്നതിൽവെച്ച് ഏറ്റവും നല്ല സുഹൃത്ത് യഹോവയാണെന്നു പറയുന്നത് എന്തുകൊണ്ട്?
തന്റെ സുഹൃത്തുക്കൾ എന്തു ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നത്? അതു ന്യായമാണെന്നു നിങ്ങൾക്കു തോന്നുന്നില്ലേ?
സങ്കീർത്തനം 62:8 വായിക്കുക.
നിങ്ങൾ യഹോവയോടു പ്രാർഥിച്ച ചില കാര്യങ്ങൾ എന്തൊക്കെയാണ്? ഇനി എന്തിനൊക്കെവേണ്ടി പ്രാർഥിക്കാം?
യഹോവ പ്രാർഥനകൾക്ക് മറുപടി തരുന്നത് എങ്ങനെയാണ്?
(പാഠം 09 കാണുക.)
എബ്രായർ 10:24, 25 വായിക്കുക.
യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങുകൾക്കു കൂടുന്നത് നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യും?
ശ്രമം ചെയ്താണെങ്കിലും മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നത് നല്ലതാണെന്നു തോന്നുന്നുണ്ടോ?
(പാഠം 10 കാണുക.)
ദിവസവും ബൈബിൾ വായിക്കുന്നതു നല്ലതാണെന്നു പറയുന്നത് എന്തുകൊണ്ട്? ഓരോ ദിവസവും ബൈബിൾ വായിക്കാൻ നിങ്ങൾ എന്തൊക്കെയാണു ചെയ്തിരിക്കുന്നത്?
(പാഠം 11 കാണുക.)
ഇതുവരെയുള്ള ബൈബിൾപഠനത്തിൽനിന്ന് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്താണ്?
ബൈബിൾ പഠിക്കാൻ തുടങ്ങിയതിൽപ്പിന്നെ നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായോ? പഠനം തുടരാൻ നിങ്ങളെ എന്തു സഹായിക്കും?
(പാഠം 12 കാണുക.)