വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 01

ദൈവം പറയുന്ന കാര്യങ്ങൾ നമുക്ക്‌ പ്രയോജനം ചെയ്യുന്നു

ദൈവം പറയുന്ന കാര്യങ്ങൾ നമുക്ക്‌ പ്രയോജനം ചെയ്യുന്നു

ജീവി​ത​ത്തെ​ക്കു​റി​ച്ചും ഭാവി​യെ​ക്കു​റി​ച്ചും മനുഷ്യൻ അനുഭ​വി​ക്കുന്ന കഷ്ടപ്പാ​ടു​ക​ളെ​ക്കു​റി​ച്ചും മരണ​ത്തെ​ക്കു​റി​ച്ചും ഒക്കെ പല ചോദ്യ​ങ്ങ​ളും അനേക​രു​ടെ​യും മനസ്സി​ലുണ്ട്‌. ഇവയ്‌ക്കുള്ള ഉത്തരം പലരും ബൈബി​ളിൽനിന്ന്‌ കണ്ടെത്തി​യി​രി​ക്കു​ന്നു. ഇതിനു പുറമേ, ഓരോ ദിവസ​ത്തെ​യും കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ചിന്തക​ളും നമുക്കുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, വീട്ടു​ചെ​ല​വു​കൾ എങ്ങനെ നടത്തും, കുടും​ബ​ത്തിൽ സന്തോ​ഷ​മു​ണ്ടാ​കാൻ എന്തു ചെയ്യണം എന്നൊക്കെ. ഇവയ്‌ക്കുള്ള നല്ല മാർഗ​നിർദേ​ശ​ങ്ങ​ളും ബൈബി​ളിൽനിന്ന്‌ കിട്ടുന്നു. നിങ്ങൾക്കും നിങ്ങൾ അറിയുന്ന മറ്റുള്ള​വർക്കും ബൈബി​ളിൽനിന്ന്‌ പ്രയോ​ജനം നേടാൻ കഴിയി​ല്ലേ?

1. ബൈബിൾ ഉത്തരം നൽകുന്ന ചില ചോദ്യ​ങ്ങൾ ഏതെല്ലാ​മാണ്‌?

ജീവൻ എങ്ങനെ ഉണ്ടായി? മനുഷ്യ​നെ സൃഷ്ടി​ച്ച​തി​ന്റെ ഉദ്ദേശ്യം എന്താണ്‌? നല്ല ആളുകൾക്കു​പോ​ലും ദുരി​തങ്ങൾ ഉണ്ടാകു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? മരിക്കു​മ്പോൾ എന്താണു സംഭവി​ക്കു​ന്നത്‌? എല്ലാവർക്കും സമാധാ​നം വേണ​മെ​ങ്കിൽ പിന്നെ എന്തു​കൊ​ണ്ടാണ്‌ ഇത്രയ​ധി​കം യുദ്ധങ്ങൾ? ഭൂമി എന്നെങ്കി​ലും നശിച്ചു​പോ​കു​മോ? ഈ ചോദ്യ​ങ്ങൾക്കുള്ള ബൈബി​ളി​ന്റെ ഉത്തരം ലക്ഷക്കണ​ക്കിന്‌ ആളുകൾ മനസ്സി​ലാ​ക്കി​യി​ട്ടുണ്ട്‌. നിങ്ങ​ളെ​യും അതിനു പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

2. ഓരോ ദിവസ​ത്തെ​യും കാര്യങ്ങൾ നന്നായി കൊണ്ടു​പോ​കാൻ ബൈബിൾ എങ്ങനെ​യാണ്‌ സഹായി​ക്കു​ന്നത്‌?

ബൈബിൾ നമുക്ക്‌ ആവശ്യ​മായ മാർഗ​നിർദേ​ശങ്ങൾ തരുന്നുണ്ട്‌. കുടും​ബ​ത്തിൽ സന്തോ​ഷ​വും സമാധാ​ന​വും ഉണ്ടായി​രി​ക്കാൻ, ടെൻഷൻ മാറ്റാൻ, പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോ​ഴും മുന്നോ​ട്ടു പോകാൻ, ഇതു​പോ​ലെ പല വിഷയ​ങ്ങ​ളെ​ക്കു​റി​ച്ചും ബൈബിൾ എന്താണു പറയു​ന്ന​തെന്നു നമ്മൾ ഇനി മനസ്സി​ലാ​ക്കാൻ പോകു​ക​യാണ്‌. ‘തിരു​വെ​ഴു​ത്തു​കൾ മുഴുവൻ (ബൈബി​ളി​ലു​ള്ള​തെ​ല്ലാം) ഉപകാ​ര​പ്പെ​ടു​ന്ന​താണ്‌’ എന്ന്‌ നിങ്ങൾക്ക്‌ അപ്പോൾ ഉറപ്പാ​കും.​—2 തിമൊ​ഥെ​യൊസ്‌ 3:​16.

ഇതു ബൈബി​ളി​നു പകരമുള്ള പുസ്‌ത​കമല്ല, ബൈബിൾ പഠിക്കാൻ സഹായി​ക്കുന്ന ഒരു പുസ്‌ത​ക​മാണ്‌. അതു​കൊണ്ട്‌ ഓരോ പാഠത്തി​ലും കൊടു​ത്തി​രി​ക്കുന്ന ബൈബിൾവാ​ക്യ​ങ്ങൾ എടുത്തു​നോ​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അങ്ങനെ നിങ്ങൾക്ക്‌ ബൈബി​ളു​മാ​യി പരിച​യ​ത്തി​ലാ​കാൻ കഴിയും.

ആഴത്തിൽ പഠിക്കാൻ

ബൈബിൾ എങ്ങനെ​യാ​ണു പലരെ​യും സഹായി​ച്ചി​രി​ക്കു​ന്നത്‌? ബൈബിൾവാ​യന എങ്ങനെ രസകര​മാ​ക്കാം? ബൈബിൾ പഠിക്കാൻ മറ്റുള്ള​വ​രു​ടെ സഹായം വേണ്ടത്‌ എന്തു​കൊ​ണ്ടാണ്‌? നമുക്കു നോക്കാം.

3. ബൈബിൾ നമുക്ക്‌ വഴി കാണി​ക്കു​ന്നു

ബൈബിൾ നല്ല ഒരു ടോർച്ച്‌ പോ​ലെ​യാണ്‌. നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും ഭാവി​യിൽ എന്തു സംഭവി​ക്കു​മെന്നു മനസ്സി​ലാ​ക്കാ​നും അതു സഹായി​ക്കു​ന്നു.

സങ്കീർത്തനം 119:105 വായി​ക്കുക. എന്നിട്ട്‌ താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

  • ഈ വാക്യ​ത്തിൽ ദൈവ​വ​ച​നത്തെ എന്തി​നോ​ടാണ്‌ താരത​മ്യം ചെയ്‌തി​രി​ക്കു​ന്നത്‌?

  • ബൈബി​ളിന്‌ നിങ്ങളെ സഹായി​ക്കാൻ കഴിയു​മെന്നു തോന്നു​ന്നു​ണ്ടോ?

4. ബൈബിൾ നമ്മുടെ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം തരും

വർഷങ്ങ​ളാ​യി പല സംശയ​ങ്ങ​ളും ഉണ്ടായി​രുന്ന ഒരു സ്‌ത്രീ​ക്കു ബൈബി​ളിൽനിന്ന്‌ ഉത്തരം കിട്ടി. അതെക്കു​റിച്ച്‌ അവർ പറയു​ന്നതു കേൾക്കാം. വീഡി​യോ കാണുക. അതിനു ശേഷം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

  • വീഡി​യോ​യിൽ കണ്ട സ്‌ത്രീക്ക്‌ എന്തെല്ലാം സംശയ​ങ്ങ​ളാണ്‌ ഉണ്ടായി​രു​ന്നത്‌?

  • ബൈബി​ളിൽനിന്ന്‌ മനസ്സി​ലാ​ക്കിയ കാര്യങ്ങൾ അവരെ സഹായി​ച്ചത്‌ എങ്ങനെ?

ചോദ്യ​ങ്ങൾ ചോദി​ക്കാൻ ബൈബിൾ നമ്മളോ​ടു പറയുന്നു. മത്തായി 7:7 വായി​ക്കുക. എന്നിട്ട്‌ താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യം ചർച്ച ചെയ്യുക.

  • ബൈബി​ളിൽനിന്ന്‌ ഉത്തരം കിട്ടാൻ ആഗ്രഹി​ക്കുന്ന എന്തൊക്കെ ചോദ്യ​ങ്ങൾ നിങ്ങൾക്കുണ്ട്‌?

5. ബൈബിൾവാ​യന രസകര​മാ​ക്കാം!

ബൈബിൾ വായി​ക്കാൻ ഇഷ്ടപ്പെ​ടുന്ന ധാരാളം ആളുക​ളുണ്ട്‌. അവർക്ക്‌ അതിൽനിന്ന്‌ പ്രയോ​ജ​ന​വും കിട്ടി​യി​രി​ക്കു​ന്നു. വീഡി​യോ കാണുക. അതിനു ശേഷം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

  • വായനാ​ശീ​ല​ത്തെ​ക്കു​റിച്ച്‌ പല ചെറു​പ്പ​ക്കാ​രും എന്താണു പറഞ്ഞത്‌?

  • എന്നാൽ ബൈബിൾ വായി​ക്കു​ന്നത്‌ ആ ചെറു​പ്പ​ക്കാർക്ക്‌ ഇഷ്ടമാണ്‌. എന്തു​കൊണ്ട്‌?

നമുക്ക്‌ ആശ്വാ​സ​വും പ്രതീ​ക്ഷ​യും തരാൻ ബൈബി​ളി​നു കഴിയു​മെന്നു ബൈബിൾതന്നെ ഉറപ്പു തരുന്നു. റോമർ 15:4 വായി​ക്കുക. എന്നിട്ട്‌ താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യം ചർച്ച ചെയ്യുക.

  • വാക്യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന ‘പ്രത്യാ​ശ​യെ​ക്കു​റി​ച്ചും ആശ്വാ​സ​ത്തെ​ക്കു​റി​ച്ചും’ കൂടുതൽ അറിയാൻ നിങ്ങൾക്ക്‌ ആഗ്രഹ​മി​ല്ലേ?

6. ബൈബിൾ മനസ്സി​ലാ​ക്കാൻ സഹായം സ്വീക​രി​ക്കു​ക

ബൈബിൾ വായി​ക്കു​ന്ന​തോ​ടൊ​പ്പം അതിലെ വിവരങ്ങൾ മനസ്സി​ലാ​ക്കാൻ മറ്റുള്ള​വ​രു​ടെ സഹായം തേടു​ന്ന​തും നല്ലതാ​ണെന്ന്‌ പലരും പറയുന്നു. പ്രവൃ​ത്തി​കൾ 8:26-31 വായിക്കുക. എന്നിട്ട്‌ താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യം ചർച്ച ചെയ്യുക.

  • ബൈബിൾ മനസ്സി​ലാ​ക്കാൻ നമ്മൾ എന്തു ചെയ്യണം?​—30, 31 വാക്യങ്ങൾ കാണുക.

ദൈവ​വ​ചനം പഠിക്കാൻ ഒരു എത്യോ​പ്യ​ക്കാ​രന്‌ സഹായം വേണ്ടി​വന്നു. ഇന്നു നമുക്കും ബൈബിൾ മനസ്സി​ലാ​ക്കാൻ മറ്റുള്ള​വ​രു​ടെ സഹായം വേണം

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “നിങ്ങൾക്കു വേറെ പണി​യൊ​ന്നു​മി​ല്ലേ? ബൈബിൾ പഠിച്ചിട്ട്‌ എന്താ കാര്യം?”

  • അവരോട്‌ എന്തു പറയും? എന്തു​കൊണ്ട്‌?

ചുരു​ക്ക​ത്തിൽ

ജീവി​ത​ത്തിൽ നമുക്ക്‌ വേണ്ട ഉപദേ​ശ​ങ്ങ​ളും പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങ​ളും ബൈബി​ളിൽ കാണാം. മാത്രമല്ല ബൈബിൾ നമുക്ക്‌ ആശ്വാ​സ​വും ഭാവി​യി​ലേക്ക്‌ ഒരു നല്ല പ്രത്യാ​ശ​യും തരുന്നു.

ഓർക്കുന്നുണ്ടോ?

  • ബൈബിൾ എന്തി​നൊ​ക്കെ​യുള്ള ഉപദേ​ശങ്ങൾ തരുന്നു?

  • ബൈബിൾ ഏതൊക്കെ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം തരുന്നുണ്ട്‌?

  • ബൈബി​ളിൽനിന്ന്‌ എന്ത്‌ അറിയാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

ബൈബിൾ പറയുന്ന കാര്യങ്ങൾ ഇന്നു നടപ്പി​ലാ​ക്കാൻ പറ്റുന്ന​താ​ണോ?

“ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ​—കാലത്തെ വെല്ലുന്ന ജ്ഞാനം!” (വീക്ഷാ​ഗോ​പു​രം 2018 നമ്പർ 1)

കുട്ടിക്കാലം മുതൽ പലപല പ്രശ്‌നങ്ങൾ അനുഭ​വിച്ച ഒരാളെ ബൈബിൾ സഹായി​ച്ചത്‌ എങ്ങനെ​യെന്നു കാണുക.

സന്തോഷമുള്ള ഒരു പുതിയ ജീവിതം ഞാൻ തുടങ്ങി (2:​53)

കുടുംബജീവിതം സന്തോ​ഷ​മു​ള്ള​താ​ക്കാൻ ബൈബിൾ തരുന്ന ഉപദേശം.

“സന്തുഷ്ട​കു​ടും​ബ​ങ്ങ​ളു​ടെ 12 രഹസ്യങ്ങൾ” (ഉണരുക! 2018 നമ്പർ 2)

ലോകം ഭരിക്കു​ന്നത്‌ ആരാ​ണെ​ന്നാണ്‌ ബൈബിൾ പറയു​ന്നത്‌?

ബൈബിൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?​—ദൈർഘ്യ​മേ​റി​യത്‌ (3:​14)