വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 16

ഭൂമിയിലായിരുന്നപ്പോൾ യേശു എന്താണ്‌ ചെയ്‌തത്‌?

ഭൂമിയിലായിരുന്നപ്പോൾ യേശു എന്താണ്‌ ചെയ്‌തത്‌?

നിസ്സഹാ​യ​നായ ഒരു ശിശു, ജ്ഞാനി​യായ ഒരു പ്രവാ​ചകൻ, മരണ​ത്തോ​ടു മല്ലടി​ക്കുന്ന ഒരു മനുഷ്യൻ . . . ഇതൊ​ക്കെ​യാണ്‌ യേശു എന്നു കേൾക്കു​മ്പോൾ പലരു​ടെ​യും മനസ്സി​ലേക്ക്‌ വരുന്നത്‌. യേശു​വി​ന്റെ ഭൂമി​യി​ലെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾക്ക്‌ ആഗ്രഹ​മു​ണ്ടോ? യേശു ചെയ്‌ത ചില പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അവ നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യു​മെ​ന്നും ഈ പാഠത്തിൽ നമ്മൾ പഠിക്കും.

1. യേശു ചെയ്‌ത പ്രധാ​ന​പ്പെട്ട കാര്യം എന്തായി​രു​ന്നു?

ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു ചെയ്‌ത ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യം ‘ദൈവ​രാ​ജ്യ​ത്തിന്റ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കുക’ എന്നതാ​യി​രു​ന്നു. (ലൂക്കോസ്‌ 4:43 വായി​ക്കുക.) ദൈവം കൊണ്ടു​വ​രാൻ പോകുന്ന ഒരു രാജ്യ​ത്തി​ലൂ​ടെ അഥവാ ഗവൺമെ​ന്റി​ലൂ​ടെ മനുഷ്യ​രു​ടെ എല്ലാ പ്രശ്‌ന​ങ്ങ​ളും പരിഹ​രി​ക്കും എന്നതാ​യി​രു​ന്നു ആ സന്തോ​ഷ​വാർത്ത. a അതിനു​വേണ്ടി യേശു മൂന്നര വർഷക്കാ​ലം തന്റെ സമയവും ഊർജ​വും ചെലവ​ഴി​ച്ചു.—മത്തായി 9:35.

2. യേശു എന്തിനാണ്‌ അത്ഭുതങ്ങൾ ചെയ്‌തത്‌?

‘യേശു​വി​നെ ഉപയോ​ഗിച്ച്‌ ദൈവം അത്ഭുത​ങ്ങ​ളും അടയാ​ള​ങ്ങ​ളും മഹത്തായ കാര്യ​ങ്ങ​ളും ചെയ്‌തു’ എന്നു ബൈബിൾ പറയുന്നു. (പ്രവൃ​ത്തി​കൾ 2:22) യേശു പ്രകൃ​തി​ശ​ക്തി​കളെ നിയ​ന്ത്രി​ച്ചു, ആയിര​ങ്ങൾക്കു ഭക്ഷണം കൊടു​ത്തു, രോഗി​കളെ സുഖ​പ്പെ​ടു​ത്തി, മരിച്ച​വരെ ഉയിർപ്പി​ക്കു​ക​പോ​ലും ചെയ്‌തു. ദൈവ​ത്തി​ന്റെ ശക്തിയാ​ലാണ്‌ യേശു ഇതെല്ലാം ചെയ്‌തത്‌. (മത്തായി 8:23-27; 14:15-21; മർക്കോസ്‌ 6:56; ലൂക്കോസ്‌ 7:11-17) യേശു​വി​നെ ദൈവ​മാണ്‌ അയച്ച​തെന്നു യേശു ചെയ്‌ത അത്ഭുതങ്ങൾ തെളി​യി​ച്ചു. നമ്മുടെ എല്ലാ പ്രശ്‌ന​ങ്ങ​ളും പരിഹ​രി​ക്കാൻ യഹോ​വ​യ്‌ക്കു കഴിയു​മെ​ന്നും യേശു അതിലൂ​ടെ കാണിച്ചു.

3. യേശു​വി​ന്റെ ജീവി​ത​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

യേശു എപ്പോ​ഴും യഹോ​വയെ അനുസ​രി​ച്ചു. (യോഹ​ന്നാൻ 8:29 വായി​ക്കുക.) എതിർപ്പു​ക​ളൊ​ക്കെ ഉണ്ടായി​രു​ന്നെ​ങ്കി​ലും, മരി​ക്കേ​ണ്ടി​വ​ന്നി​ട്ടും യേശു അത്‌ വിശ്വ​സ്‌ത​മാ​യി ചെയ്‌തു. എത്ര ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളി​ലും മനുഷ്യർക്കു ദൈവത്തെ അനുസ​രി​ക്കാൻ കഴിയു​മെന്നു യേശു തെളി​യി​ച്ചു. അങ്ങനെ, തന്റെ “കാലടി​കൾക്കു തൊട്ടു​പി​ന്നാ​ലെ ചെല്ലാ​നാ​യി” യേശു നമുക്കു​വേണ്ടി ഒരു മാതൃക വെച്ചു.—1 പത്രോസ്‌ 2:21.

ആഴത്തിൽ പഠിക്കാൻ

യേശു എങ്ങനെ​യാ​ണു സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ച​തെ​ന്നും അത്ഭുതങ്ങൾ ചെയ്‌ത​തെ​ന്നും നോക്കാം.

4. യേശു സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചു

കഴിയു​ന്നത്ര ആളുകളെ സന്തോ​ഷ​വാർത്ത അറിയി​ക്കാൻ പൊടി നിറഞ്ഞ വഴിക​ളി​ലൂ​ടെ നൂറു​ക​ണ​ക്കി​നു കിലോ​മീ​റ്റ​റു​കൾ യേശു കാൽന​ട​യാ​യി സഞ്ചരിച്ചു. ലൂക്കോസ്‌ 8:1 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • തന്റെ അടു​ത്തേക്ക്‌ വന്നവ​രോ​ടു മാത്ര​മാ​ണോ യേശു പ്രസം​ഗി​ച്ചത്‌?

  • കഴിയു​ന്നത്ര ആളുകളെ സന്തോ​ഷ​വാർത്ത അറിയി​ക്കാൻ യേശു എത്ര​ത്തോ​ളം ശ്രമം ചെയ്‌തു?

മിശിഹ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​മെന്നു ദൈവം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. യശയ്യ 61:1, 2 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • യേശു എങ്ങനെ​യാണ്‌ ഈ പ്രവചനം നിറ​വേ​റ്റി​യത്‌?

  • ഈ സന്തോ​ഷ​വാർത്ത മറ്റുള്ള​വ​രും കേൾക്ക​ണ​മെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ?

5. യേശു പ്രധാ​ന​പ്പെട്ട ഉപദേ​ശങ്ങൾ നൽകി

സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചതു കൂടാതെ, ജീവി​ത​ത്തിൽ വിജയി​ക്കാൻ ആവശ്യ​മായ പല ഉപദേ​ശ​ങ്ങ​ളും യേശു നൽകി. അതിനുള്ള ചില ഉദാഹ​ര​ണങ്ങൾ യേശു ഒരു മലമു​ക​ളിൽവെച്ച്‌ നടത്തിയ പ്രസം​ഗ​ത്തിൽ കാണാം. ഗിരി​പ്ര​ഭാ​ഷണം എന്നാണ്‌ പൊതു​വെ ഇത്‌ അറിയ​പ്പെ​ടു​ന്നത്‌. മത്തായി 6:14, 34; 7:12 എന്നീ വാക്യങ്ങൾ വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • ജീവി​ത​ത്തിൽ വിജയി​ക്കാൻ എന്ത്‌ ഉപദേ​ശ​ങ്ങ​ളാണ്‌ യേശു നൽകി​യത്‌?

  • ഇതൊക്കെ അനുസ​രി​ക്കു​ന്ന​തു​കൊണ്ട്‌ ഇപ്പോ​ഴും പ്രയോ​ജ​ന​മു​ണ്ടോ?

6. യേശു അത്ഭുതങ്ങൾ ചെയ്‌തു

യഹോവ കൊടുത്ത ശക്തി​കൊണ്ട്‌ യേശു അനേകം അത്ഭുതങ്ങൾ ചെയ്‌തു. ഉദാഹ​ര​ണ​ത്തിന്‌, മർക്കോസ്‌ 5:25-34 വായി​ക്കുക, അല്ലെങ്കിൽ വീഡി​യോ കാണുക. അതിനു ശേഷം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

  • രോഗി​യായ ഈ സ്‌ത്രീക്ക്‌ ഏതു കാര്യ​ത്തിൽ ഉറച്ച വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു?

  • ആ വിവര​ണ​ത്തിൽ നിങ്ങൾക്ക്‌ ഇഷ്ടപ്പെട്ട കാര്യം എന്താണ്‌?

യോഹ​ന്നാൻ 5:36 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • യേശു ചെയ്‌ത അത്ഭുതങ്ങൾ എന്തിന്റെ “തെളി​വാണ്‌?”

നിങ്ങൾക്ക്‌ അറിയാ​മോ?

യേശുവിനെക്കുറിച്ചുള്ള മിക്ക കാര്യ​ങ്ങ​ളും നമ്മൾ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നത്‌ ബൈബി​ളി​ലെ മത്തായി, മർക്കോസ്‌, ലൂക്കോസ്‌, യോഹ​ന്നാൻ എന്നീ സുവി​ശേ​ഷ​ങ്ങ​ളിൽനി​ന്നാണ്‌. ഓരോ എഴുത്തു​കാ​ര​നും യേശു​വി​നെ​ക്കു​റി​ച്ചുള്ള വ്യത്യ​സ്‌ത​മായ വിവരങ്ങൾ എഴുതി​യി​ട്ടുണ്ട്‌. അതൊക്കെ ചേർത്തു​വെ​ച്ചാൽ യേശു​വി​ന്റെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ മനോ​ഹ​ര​മായ ഒരു ചിത്രം നമുക്കു കിട്ടും.

  • മത്തായി

    സുവി​ശേ​ഷ​ങ്ങ​ളിൽ ആദ്യം എഴുതി​യത്‌ ഇതാണ്‌. യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​കൾക്കു മത്തായി പ്രാധാ​ന്യം കൊടു​ത്തു, പ്രത്യേ​കിച്ച്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ യേശു പഠിപ്പിച്ച കാര്യ​ങ്ങൾക്ക്‌.

  • മർക്കോസ്‌

    ഇതാണ്‌ ഏറ്റവും ചെറിയ സുവി​ശേഷം. യേശു​വി​ന്റെ ജീവി​ത​ത്തി​ലെ സംഭവ​ബ​ഹു​ല​മായ നിമി​ഷങ്ങൾ മർക്കോസ്‌ ആവേശ​ക​ര​മാ​യി വരച്ചു​കാ​ട്ടു​ന്നു.

  • ലൂക്കോസ്‌

    പ്രാർഥ​ന​യു​ടെ പ്രാധാ​ന്യ​ത്തി​നും സ്‌ത്രീ​ക​ളോ​ടുള്ള യേശു​വി​ന്റെ നല്ല പെരു​മാ​റ്റ​ത്തി​നും ഈ സുവി​ശേഷം മുഖ്യ​ശ്രദ്ധ കൊടു​ക്കു​ന്നു.

  • യോഹന്നാൻ

    ഈ സുവി​ശേ​ഷ​ത്തിൽ യേശു കൂട്ടു​കാ​രോ​ടും മറ്റുള്ള​വ​രോ​ടും സംസാ​രിച്ച കാര്യങ്ങൾ അവതരി​പ്പി​ക്കു​ന്നു. അത്‌ യേശു​വി​ന്റെ വ്യക്തി​ത്വം നന്നായി മനസ്സി​ലാ​ക്കാൻ സഹായി​ക്കു​ന്നു.

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “യേശു ഒരു നല്ല മനുഷ്യ​നാ​യി​രു​ന്നു. അതിൽ കൂടുതൽ ഒന്നുമില്ല.”

  • നിങ്ങളു​ടെ അഭി​പ്രാ​യം എന്താണ്‌?

ചുരു​ക്ക​ത്തിൽ

യേശു ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചു, അത്ഭുതങ്ങൾ ചെയ്‌തു, എല്ലാ സാഹച​ര്യ​ങ്ങ​ളി​ലും യഹോ​വയെ അനുസ​രി​ച്ചു.

ഓർക്കുന്നുണ്ടോ?

  • ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു ചെയ്‌ത പ്രധാ​ന​പ്പെട്ട കാര്യം എന്തായി​രു​ന്നു?

  • യേശു ചെയ്‌ത അത്ഭുതങ്ങൾ എന്താണു തെളി​യി​ച്ചത്‌?

  • ജീവി​ത​ത്തിൽ വിജയി​ക്കാൻ ആവശ്യ​മായ എന്തൊക്കെ ഉപദേ​ശ​ങ്ങ​ളാണ്‌ യേശു നൽകി​യത്‌?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

യേശു ഏറ്റവും കൂടുതൽ സംസാ​രി​ച്ചത്‌ ഏതു വിഷയ​ത്തെ​ക്കു​റിച്ച്‌ ആയിരു​ന്നു?

“ദൈവ​രാ​ജ്യം—അത്‌ യേശു​വിന്‌ ഇത്ര പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

യേശു ചെയ്‌ത അത്ഭുതങ്ങൾ ശരിക്കും നടന്നതാ​ണെന്ന്‌ എങ്ങനെ വിശ്വ​സി​ക്കാം?

“യേശു​വി​ന്റെ അത്ഭുതങ്ങൾ—നിങ്ങൾക്ക്‌ എന്തു പഠിക്കാ​നാ​വും?” (വീക്ഷാ​ഗോ​പു​രം 2004 ജൂലൈ 15)

മറ്റുള്ളവരെ സഹായി​ക്കാൻ യേശു ചെയ്‌ത ത്യാഗങ്ങൾ മനസ്സി​ലാ​ക്കി​യത്‌ ഒരാളു​ടെ ജീവിതം മാറ്റി​യത്‌ എങ്ങനെ?

“ഞാൻ ഞാൻ എന്ന ഒറ്റ വിചാ​രമേ എനിക്ക്‌ ഉണ്ടായി​രു​ന്നു​ള്ളൂ” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

a ദൈവരാജ്യത്തെക്കുറിച്ചുള്ള കൂടു​ത​ലായ വിവരങ്ങൾ 31-33 പാഠങ്ങ​ളിൽ ചർച്ച ചെയ്യും.