ഭാഗം 4—ഓർക്കുന്നുണ്ടോ?
താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ അധ്യാപകനോടൊപ്പം ചർച്ച ചെയ്യുക:
സുഭാഷിതങ്ങൾ 13:20 വായിക്കുക.
സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ നന്നായി ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ടാണ്?
(പാഠം 48 കാണുക.)
ബൈബിളിലെ ഏത് ഉപദേശമാണ്. . .
ഭർത്താവിനും ഭാര്യയ്ക്കും പ്രയോജനം ചെയ്യുന്നത്?
മാതാപിതാക്കൾക്കും കുട്ടികൾക്കും പ്രയോജനം ചെയ്യുന്നത്?
ഏതു വിധത്തിലുള്ള സംസാരമാണ് യഹോവയ്ക്ക് ഇഷ്ടപ്പെടുന്നത്? ഏതു വിധത്തിലുള്ള സംസാരമാണ് യഹോവയ്ക്ക് ഇഷ്ടപ്പെടാത്തത്?
(പാഠം 51 കാണുക.)
വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ നല്ല തീരുമാനങ്ങളെടുക്കാൻ ഏതു ബൈബിൾതത്ത്വങ്ങൾ നിങ്ങളെ സഹായിക്കും?
(പാഠം 52 കാണുക.)
യഹോവയ്ക്ക് ഇഷ്ടപ്പെടുന്ന വിധത്തിലുള്ള വിനോദങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം?
(പാഠം 53 കാണുക.)
മത്തായി 24:45-47 വായിക്കുക.
ആരാണ് “വിശ്വസ്തനും വിവേകിയും ആയ അടിമ?”
(പാഠം 54 കാണുക.)
നിങ്ങളുടെ സമയവും ഊർജവും വസ്തുവകകളും എല്ലാം ഉപയോഗിച്ച് എങ്ങനെയാണു സഭയെ പിന്തുണയ്ക്കാൻ കഴിയുക?
(പാഠം 55 കാണുക.)
സങ്കീർത്തനം 133:1 വായിക്കുക.
സഭയുടെ ഐക്യം നിലനിറുത്തുന്നതിനുവേണ്ടി നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്?
(പാഠം 56 കാണുക.)
ഗുരുതരമായ പാപം ചെയ്തുപോയാൽ യഹോവയിൽനിന്ന് എങ്ങനെ സഹായം തേടാം?
(പാഠം 57 കാണുക.)
1 ദിനവൃത്താന്തം 28:9-ഉം അടിക്കുറിപ്പും വായിക്കുക.
യഹോവയെ ആരാധിക്കുന്നതിനെ മറ്റുള്ളവർ എതിർക്കുമ്പോഴോ അല്ലെങ്കിൽ മറ്റുള്ളവർ സത്യം ഉപേക്ഷിച്ച് പോകുമ്പോഴോ, ‘പൂർണമായി അർപ്പിതമായ ഹൃദയത്തോടെ’ യഹോവയെ ആരാധിക്കുന്നു എന്ന് നമുക്ക് എങ്ങനെ തെളിയിക്കാം?
യഹോവയോടു വിശ്വസ്തത കാണിക്കാനും വ്യാജമതത്തിൽനിന്ന് ഒഴിഞ്ഞിരിക്കാനും നിങ്ങൾക്ക് എന്തെങ്കിലും മാറ്റങ്ങൾ ഇനിയും വരുത്തേണ്ടതുണ്ടോ?
(പാഠം 58 കാണുക.)
എതിർപ്പും ഉപദ്രവവും നേരിടാൻ നമുക്ക് എങ്ങനെ ഒരുങ്ങാം?
(പാഠം 59 കാണുക.)
ആത്മീയ പുരോഗതി വരുത്തുന്നതിൽ തുടരാൻ നിങ്ങൾ എന്തൊക്കെ ലക്ഷ്യങ്ങളാണു വെച്ചിരിക്കുന്നത്?
(പാഠം 60 കാണുക.)