വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അന്യഭാഷകൾ സംസാരിക്കൽ

അന്യഭാഷകൾ സംസാരിക്കൽ

നിർവ്വ​ചനം: ആദിമ ക്രിസ്‌തീയ സഭയിലെ ചില ശിഷ്യൻമാർക്ക്‌ തങ്ങളു​ടെ​ത​ല്ലാഞ്ഞ ഒരു ഭാഷയിൽ പ്രസം​ഗി​ക്കു​ന്ന​തി​നോ മററു​വി​ധ​ങ്ങ​ളിൽ ദൈവത്തെ മഹത്വ​പ്പെ​ടു​ത്തു​ന്ന​തി​നോ അവരെ പ്രാപ്‌ത​രാ​ക്കി​യ​തും പരിശു​ദ്ധാ​ത്‌മാവ്‌ മുഖാ​ന്തരം നൽക​പ്പെ​ട്ട​തു​മായ ഒരു പ്രത്യേക പ്രാപ്‌തി.

ദൈവാ​ത്മാ​വു​ളള എല്ലാവ​രും “അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കു”മെന്ന്‌ ബൈബിൾ പറയു​ന്നു​ണ്ടോ?

1 കൊരി. 12:13, 30: “സത്യമാ​യി നാമെ​ല്ലാ​വ​രും ഏക ആത്‌മാ​വി​നാൽ ഏക ശരീര​മാ​കു​മാറ്‌ സ്‌നാ​പ​ന​മേ​ററു . . . എല്ലാവർക്കും രോഗ​ശാ​ന്തി​വരം ഇല്ല, ഉണ്ടോ? എല്ലാവ​രും ഭാഷക​ളിൽ സംസാ​രി​ക്കു​ന്നില്ല, ഉണ്ടോ?” (കൂടാതെ 1 കൊരി​ന്ത്യർ 14:26)

1 കൊരി. 14:5: “നിങ്ങൾ എല്ലാവ​രും അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്ക​ണ​മെന്ന്‌ ഞാൻ ആഗ്രഹി​ക്കു​ന്നു, എന്നാൽ അതില​ധി​കം ഞാൻ ആഗ്രഹി​ക്കു​ന്നത്‌ നിങ്ങൾ പ്രവചി​ക്ക​ണ​മെ​ന്നാണ്‌. വാസ്‌ത​വ​ത്തിൽ അന്യഭാഷ സംസാ​രി​ക്കു​ന്നവൻ സഭക്ക്‌ ആത്‌മീ​ക​വർദ്ധന ലഭി​ക്കേ​ണ്ട​തിന്‌ ഭാഷാ​ന്തരം ചെയ്യു​ന്നി​ല്ലെ​ങ്കിൽ പ്രവചി​ക്കു​ന്ന​വ​നാണ്‌ അവനെ​ക്കാൾ വലിയവൻ.”

ഒരു വ്യക്തി ഒരിക്ക​ലും പഠിച്ചി​ട്ടി​ല്ലാത്ത ഒരു ഭാഷയിൽ ഹർഷോൻമാ​ദ​ത്തോ​ടെ സംസാ​രി​ക്കു​ന്നു​വെ​ങ്കിൽ അത്‌ അയാൾക്ക്‌ പരിശു​ദ്ധാ​ത്മാ​വു​ണ്ടെന്ന്‌ തെളി​യി​ക്കു​ന്നു​വോ?

“അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കാ​നു​ളള” പ്രാപ്‌തി സത്യ​ദൈ​വ​ത്തിൽ നിന്നല്ലാ​തെ മറേറ​തെ​ങ്കി​ലും ഉറവിൽ നിന്ന്‌ വരാൻ കഴിയു​മോ?

1 യോഹ. 4:1: “പ്രിയ​മു​ള​ള​വരേ, എല്ലാ നിശ്വ​സ്‌ത​മൊ​ഴി​ക​ളെ​യും [“എല്ലാ ആത്മാവി​നെ​യും,” KJ, RS] വിശ്വ​സി​ക്കാ​തെ ആ നിശ്വസ്‌ത മൊഴി​കൾ ദൈവ​ത്തിൽ നിന്ന്‌ ഉത്ഭവി​ക്കു​ന്ന​താ​ണോ എന്ന്‌ പരി​ശോ​ധി​ച്ചു നോക്കുക.” (മത്തായി 7:21-23; 2 കൊരി​ന്ത്യർ 11:14, 15 കൂടെ കാണുക.)

ഇന്ന്‌ ‘ഭാഷക​ളിൽ സംസാ​രി​ക്കു​ന്ന​വ​രിൽ’ പെന്ത​ക്കോ​സ്‌തു​കാ​രും ബാപ്‌റ​റി​സ്‌റ​റു​ക​ളും റോമൻ കത്തോ​ലി​ക്ക​രും എപ്പിസ്‌ക്കോ​പ്പേ​ലി​യൻ സഭക്കാ​രും മെതഡി​സ്‌ററു സഭക്കാ​രും ലൂഥറൻ സഭക്കാ​രും പ്രെസ്‌ബി​റേ​റ​റി​യൻ സഭക്കാ​രും എല്ലാം ഉണ്ട്‌. പരിശു​ദ്ധാ​ത്‌മാവ്‌ തന്റെ ശിഷ്യൻമാ​രെ ‘സകല സത്യത്തി​ലേ​ക്കും വഴിന​ട​ത്തും’ എന്ന്‌ യേശു പറഞ്ഞു. (യോഹ. 16:13) ഈ ഓരോ മതത്തി​ലെ​യും അംഗങ്ങൾ “അന്യഭാ​ഷകൾ” സംസാ​രി​ക്കുന്ന മററു​ള​ളവർ “എല്ലാ സത്യത്തി​ലേ​ക്കും” വഴിന​ട​ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു എന്ന്‌ വിശ്വ​സി​ക്കു​ന്നു​വോ? അവർ യോജി​പ്പി​ല​ല്ലാ​ത്ത​തി​നാൽ അത്‌ എങ്ങനെ ശരിയാ​യി​രി​ക്കാൻ കഴിയും? അവർ “അന്യഭാ​ഷ​ക​ളിൽ” സംസാ​രി​ക്കുക സാദ്ധ്യ​മാ​ക്കു​ന്നത്‌ ഏത്‌ ആത്‌മാ​വാണ്‌?

ഫൗണ്ടൻ ട്രസ്‌റ​റും ചർച്ച്‌ ഓഫ്‌ ഇംഗ്ലണ്ടി​ന്റെ ഇവാഞ്ച​ലി​ക്കൽ കൗൺസി​ലും ചേർന്നു​ളള ഒരു സംയുക്ത പ്രസ്‌താ​വന ഇപ്രകാ​രം സമ്മതിച്ചു പറഞ്ഞു: “അതു​പോ​ലു​ളള ഒരു പ്രതി​ഭാ​സം മാന്ത്രി​ക​മോ ഭൂതങ്ങ​ളിൽ നിന്നു​ള​ള​തോ ആയ ഒരു സ്വാധീ​ന​ത്താൽ സംഭവി​ക്കാ​മെന്ന്‌ ഞങ്ങളും തിരി​ച്ച​റി​യു​ന്നു.” (ഗോസ്‌പൽ ആൻഡ്‌ സ്‌പി​രി​ററ്‌, ഏപ്രിൽ 1977, ഫൗണ്ടൻ ട്രസ്‌റ​റും ചർച്ച്‌ ഓഫ്‌ ഇംഗ്ലണ്ടി​ന്റെ ഇവാഞ്ച​ലി​ക്കൽ കൗൺസി​ലും ചേർന്ന്‌ പ്രസി​ദ്ധീ​ക​രി​ച്ചത്‌, പേ. 12) റിലി​ജി​യസ്‌ മൂവ്‌മെൻറ്‌സ്‌ ഇൻ കണ്ടെ​മ്പ്രറി അമേരിക്ക എന്ന പുസ്‌തകം (ഇർവിംഗ്‌ ഐ. സാരേ​റ​റ്‌സ്‌കി​യും മാർക്ക്‌ പി. ലിയോ​ണും ചേർന്ന്‌ എഡിററു ചെയ്‌തത്‌, എൽ. പി. ഗെർലാ​ക്കി​നെ ഉദ്ധരി​ച്ചു​കൊണ്ട്‌) റിപ്പോർട്ടു ചെയ്യു​ന്നത്‌ ഹയിത്തി​യിൽ ‘അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കു​ന്നത്‌’ പെന്ത​ക്കോ​സ്‌തു​കാ​രു​ടെ​യും വൂഡൂ മതത്തി​ന്റെ​യും സവി​ശേ​ഷ​ത​യാണ്‌ എന്നാണ്‌.—(പ്രിൻസ്‌ടൺ, എൻ. ജെ.; 1974), പേ. 693; 2 തെസ്സ​ലോ​നീ​ക്യർ 2:9, 10 കൂടെ കാണുക.

 ഇന്ന്‌ ‘അന്യഭാ​ഷ​ക​ളിൽ’ സംസാ​രി​ക്കു​ന്നത്‌ ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ ചെയ്‌ത​തു​പോ​ലെ തന്നെയാ​ണോ?

ഒന്നാം നൂററാ​ണ്ടിൽ “അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കു”ന്നതുൾപ്പെ​ടെ​യു​ളള ആത്‌മാ​വി​ന്റെ അത്‌ഭു​ത​വ​രങ്ങൾ, ദൈവ​ത്തി​ന്റെ അംഗീ​കാ​രം യഹൂദ ആരാധനാ വ്യവസ്ഥി​തി​യിൽനിന്ന്‌, പുതു​താ​യി സ്ഥാപി​ത​മായ ക്രിസ്‌തീ​യ​സ​ഭ​യി​ലേക്ക്‌ മാറി​യി​രി​ക്കു​ന്ന​താ​യി തെളി​യി​ച്ചു. (എബ്രാ. 2:2-4) ആ ലക്ഷ്യം ഒന്നാം നൂററാ​ണ്ടിൽതന്നെ നേടി​യ​തി​നാൽ അത്‌ നമ്മു​ടെ​നാ​ളിൽ വീണ്ടും വീണ്ടും തെളി​യി​ക്കേണ്ട ആവശ്യ​മു​ണ്ടോ?

ഒന്നാം നൂററാ​ണ്ടിൽ “അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കാ​നു​ളള” വരം യേശു തന്റെ അനുഗാ​മി​കൾക്ക്‌ നിയോ​ഗി​ച്ചു കൊടുത്ത അന്താരാ​ഷ്‌ട്ര സാക്ഷീ​കരണ വേലക്ക്‌ ആക്കം കൂട്ടി. (പ്രവൃ. 1:8; 2:1-11; മത്താ. 28:19) ഇന്ന്‌ “അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കു”ന്നവർ അതിനു​വേ​ണ്ടി​യാ​ണോ ആ പ്രാപ്‌തി ഉപയോ​ഗി​ക്കു​ന്നത്‌?

ഒന്നാം നൂററാ​ണ്ടിൽ, ക്രിസ്‌ത്യാ​നി​കൾ ‘അന്യഭാ​ഷ​ക​ളിൽ സംസാ​രി​ച്ച​പ്പോൾ’ ആ ഭാഷകൾ അറിയാ​മാ​യി​രു​ന്ന​വർക്ക്‌ അവർ പറഞ്ഞത്‌ മനസ്സി​ലാ​യി. (പ്രവൃ. 2:4, 8) ഇന്ന്‌ ‘അന്യഭാ​ഷ​ക​ളി​ലു​ളള സംസാ​ര​ത്തിൽ’ മിക്ക​പ്പോ​ഴും ആർക്കും മനസ്സി​ലാ​കാത്ത ശബ്ദത്തി​ലു​ളള ഹർഷോൻമാ​ദ​പ​ര​മായ അട്ടഹാ​സ​മാണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്നത്‌ വാസ്‌ത​വ​മല്ലേ?

ഒന്നാം നൂററാ​ണ്ടിൽ, സഭകൾ ‘അന്യഭാ​ഷ​ക​ളി​ലു​ളള സംസാരം’ ഒന്നോ രണ്ടോ പേർ മാത്ര​മാ​യി പരിമി​ത​പ്പെ​ടു​ത്ത​ണ​മാ​യി​രു​ന്നു, ഏതു യോഗ​ത്തി​ലും അവർ അത്‌ നിർവ​ഹി​ച്ചേ​ക്കു​മാ​യി​രു​ന്നു; അവർ “ഒരാൾക്കു​ശേഷം മറെറാ​രാൾ” എന്ന ക്രമത്തിൽ സംസാ​രി​ക്ക​ണ​മാ​യി​രു​ന്നെ​ന്നും വ്യാഖ്യാ​നി​ക്കാൻ ആൾ ഇല്ലാത്ത​പ്പോൾ അവർ നിശബ്‌ദ​രാ​യി​രി​ക്ക​ണ​മാ​യി​രു​ന്നെ​ന്നും ബൈബിൾ കാണി​ക്കു​ന്നു. (1 കൊരി. 14:27, 28, RS) ഇന്ന്‌ ചെയ്യു​ന്നത്‌ അങ്ങനെ​യാ​ണോ?

“ആത്മാവ്‌” എന്ന ശീർഷ​ക​ത്തിൻ കീഴിൽ 381, 382 പേജുകൾ കൂടെ കാണുക.

തിരുവെഴുത്തുകളിൽ പറഞ്ഞി​രി​ക്കു​ന്ന​തിന്‌ അപ്പുറ​മു​ളള കാര്യ​ങ്ങ​ളി​ലേക്ക്‌ പരിശു​ദ്ധാ​ത്‌മാവ്‌ കാരി​സ്‌മാ​റ​റി​ക്കു​കാ​രെ നയിക്കു​ക​യാ​യി​രി​ക്കു​മോ?

2 തിമൊ. 3:16, 17: “എല്ലാ തിരു​വെ​ഴു​ത്തും ദൈവ​നി​ശ്വ​സ്‌ത​വും ദൈവ​ത്തി​ന്റെ മനുഷ്യൻ സകല സൽപ്ര​വൃ​ത്തി​ക്കും പൂർണ്ണ​മാ​യും സജ്ജനായി തികച്ചും പ്രാപ്‌ത​നാ​യി​രി​ക്കേ​ണ്ട​തിന്‌ പഠിപ്പി​ക്ക​ലി​നും ശാസന​ക്കും കാര്യങ്ങൾ നേരെ​യാ​ക്കു​ന്ന​തി​നും നീതി​യിൽ ശിക്ഷണം നൽകു​ന്ന​തി​നും പ്രയോ​ജ​ന​ക​ര​വു​മാ​കു​ന്നു.” (ദൈവ​ത്തി​ന്റെ ആത്‌മാവ്‌ യേശു​ക്രി​സ്‌തു​വി​ലൂ​ടെ​യും അപ്പോ​സ്‌ത​ലൻമാ​രി​ലൂ​ടെ​യും വെളി​പ്പെ​ടു​ത്തി​യ​തിന്‌ വിപരീ​ത​മായ ഒരു നിശ്വസ്‌ത ദൂതു​ണ്ടെന്ന്‌ ആരെങ്കി​ലും അവകാ​ശ​പ്പെ​ട്ടാൽ സാദ്ധ്യ​ത​യ​നു​സ​രിച്ച്‌ അത്‌ അതേ ഉറവിൽ നിന്ന്‌ ആയിരി​ക്കു​മോ?)

ഗലാ. 1:8: “ഞങ്ങൾ നിങ്ങ​ളോട്‌ അറിയിച്ച സുവാർത്തക്ക്‌ ഉപരി​യാ​യി [“വിപരീ​ത​മാ​യി,” NE] ഞങ്ങളാ​കട്ടെ സ്വർഗ്ഗ​ത്തിൽനി​ന്നു​ളള ഒരു ദൂതനാ​കട്ടെ നിങ്ങ​ളോട്‌ സുവാർത്ത അറിയി​ച്ചാൽ അവൻ ശപിക്ക​പ്പെ​ട്ട​വ​നാ​കട്ടെ.”

‘അന്യഭാ​ഷ​ക​ളി​ലു​ളള സംസാര’ത്തെ അനുകൂ​ല​മാ​യി വീക്ഷി​ക്കുന്ന മതസ്ഥാ​പ​ന​ങ്ങ​ളി​ലെ അംഗങ്ങ​ളു​ടെ ജീവി​ത​രീ​തി അവർക്ക്‌ ദൈവ​ത്തി​ന്റെ ആത്‌മാ​വുണ്ട്‌ എന്നതിന്റെ തെളിവ്‌ നൽകു​ന്നു​ണ്ടോ?

ഒരു സംഘ​മെ​ന്ന​നി​ല​യിൽ അവർ സൗമ്യ​ത​യും ആത്‌മ​നി​യ​ന്ത്ര​ണ​വും​പോ​ലെ​യു​ളള ആത്‌മാ​വി​ന്റെ ഫലങ്ങൾ ഒരു ശ്രദ്ധേ​യ​മാ​യ​വി​ധ​ത്തിൽ പ്രകട​മാ​ക്കു​ന്നു​ണ്ടോ? ആരാധ​ന​ക്കാ​യു​ളള അവരുടെ മീററിം​ഗു​ക​ളിൽ സംബന്ധി​ക്കു​ന്ന​വർക്ക്‌ ഈ ഗുണങ്ങൾ എളുപ്പ​ത്തിൽ തിരി​ച്ച​റി​യാൻ കഴിയു​ന്നു​ണ്ടോ?—ഗലാ. 5:22, 23.

അവർ യഥാർത്ഥ​ത്തിൽ “ലോക​ത്തി​ന്റെ ഭാഗമല്ലാ”തിരി​ക്കു​ന്നു​ണ്ടോ? അതിനാൽ അവർ ദൈവ​ത്തി​ന്റെ രാജ്യ​ത്തിന്‌ പൂർണ്ണ​ഭക്തി കൊടു​ക്കു​ന്നു​ണ്ടോ, അതോ അവർ ലോക​ത്തി​ന്റെ രാഷ്‌ട്രീയ കാര്യ​ങ്ങ​ളിൽ ഉൾപ്പെ​ടു​ക​യാ​ണോ? യുദ്ധകാ​ല​ഘ​ട്ട​ങ്ങ​ളിൽ അവർ രക്തപാ​ത​ക​ത്തിൽനിന്ന്‌ ഒഴിവു​ള​ള​വ​രാ​യി​രു​ന്നി​ട്ടു​ണ്ടോ? ലോക​ത്തി​ന്റെ അധാർമ്മിക നടത്തയിൽനിന്ന്‌ ഒഴിവു​ള​ള​വ​രാ​യി​രി​ക്കു​ന്ന​തി​നാൽ ഒരു സംഘ​മെ​ന്ന​നി​ല​യിൽ അവർക്ക്‌ ഒരു സൽപ്പേ​രു​ണ്ടോ?—യോഹ. 17:16; യെശ. 2:4; 1 തെസ്സ. 4:3-8.

“അന്യഭാ​ഷ​ക​ളിൽ സംസാരി”ക്കാനുളള പ്രാപ്‌തി​യാൽ ആണോ ഇന്ന്‌ സത്യ​ക്രി​സ്‌ത്യാ​നി​കൾ തിരി​ച്ച​റി​യ​പ്പെ​ടു​ന്നത്‌?

യോഹ. 13:35: “നിങ്ങളു​ടെ​യി​ട​യിൽ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ അതിനാൽ നിങ്ങൾ എന്റെ ശിഷ്യൻമാ​രാ​ണെന്ന്‌ എല്ലാവ​രും അറിയും.”

1 കൊരി. 13:1, 8: “ഞാൻ മനുഷ്യ​രു​ടെ​യും ദൂതൻമാ​രു​ടെ​യും ഭാഷക​ളിൽ സംസാ​രി​ച്ചാ​ലും സ്‌നേ​ഹ​മി​ല്ലെ​ങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താ​ള​മോ ആയിത്തീർന്നി​രി​ക്കു​ന്നു. സ്‌നേഹം ഒരിക്ക​ലും നിലച്ചു​പോ​കു​ന്നില്ല. പ്രവച​ന​വ​രങ്ങൾ ഉണ്ടെങ്കിൽ അവ നീങ്ങി​പ്പോ​കും; അന്യഭാ​ഷ​ക​ളു​ണ്ടെ​ങ്കിൽ അത്‌ നിലച്ചു​പോ​കും.”

പരിശു​ദ്ധാ​ത്മാവ്‌ തന്റെ അനുഗാ​മി​ക​ളു​ടെ​മേൽ വരു​മെ​ന്നും അവർ ഭൂമി​യു​ടെ അതിവി​ദൂര ഭാഗ​ത്തോ​ളം തന്റെ സാക്ഷി​ക​ളാ​യി​രി​ക്കു​മെ​ന്നും യേശു പറഞ്ഞു. (പ്രവൃ. 1:8) “എല്ലാജ​ന​ത​ക​ളി​ലെ​യും ആളുകളെ ശിഷ്യ​രാ​ക്കാൻ” അവൻ അവർക്ക്‌ നിർദ്ദേശം നൽകി. (മത്താ. 28:19) ‘രാജ്യ​ത്തി​ന്റെ ഈ സുവാർത്ത സകല ജനതകൾക്കും ഒരു സാക്ഷ്യ​മാ​യി നിവസിത ഭൂമി​യി​ലെ​ല്ലാം പ്രസം​ഗി​ക്ക​പ്പെ​ടു​മെ​ന്നും’ അവൻ മൂൻകൂ​ട്ടി പറഞ്ഞു. (മത്താ. 24:14) വ്യക്തി​ക​ളെ​ന്ന​നി​ല​യി​ലും ഒരു സംഘ​മെ​ന്ന​നി​ല​യി​ലും ആരാണ്‌ ഇന്ന്‌ ഈ വേല ചെയ്യു​ന്നത്‌? യേശു പറഞ്ഞതി​നോ​ടു​ളള ചേർച്ച​യിൽ ഒരു സംഘത്തിന്‌ പരിശു​ദ്ധാ​ത്മാവ്‌ ഉണ്ടോ എന്നതിന്റെ തെളി​വെ​ന്ന​നി​ല​യിൽ നാം ഇതിനാ​യി നോ​ക്കേ​ണ്ട​തല്ലേ?

“പൂർണ്ണ​മാ​യത്‌” വരുന്ന​തു​വരെ ‘അന്യഭാ​ഷ​ക​ളി​ലു​ളള സംസാരം’ തുട​രേ​ണ്ട​താ​ണോ?

1 കൊരി​ന്ത്യർ 13:8-ൽ പല അത്ഭുത വരങ്ങളെ സംബന്ധി​ച്ചു​ളള പരാമർശ​ന​മുണ്ട്‌—പ്രവചനം, അന്യഭാ​ഷകൾ, പരിജ്ഞാ​നം. “ഭാഗി​ക​മാ​യി നാം അറിയു​ന്നു, ഭാഗി​ക​മാ​യി നാം പ്രവചി​ക്കു​ന്നു” എന്ന്‌ പറഞ്ഞു​കൊണ്ട്‌ 9-ാം വാക്യം ഈ വരങ്ങളിൽ രണ്ടെണ്ണത്തെ വീണ്ടും പരാമർശി​ക്കു​ന്നു. (KJ) അല്ലെങ്കിൽ RS വായി​ക്ക​പ്പെ​ടുന്ന പ്രകാരം: “നമ്മുടെ അറിവ്‌ അപൂർണ്ണ​മാണ്‌, നമ്മുടെ പ്രവച​ന​വും അപൂർണ്ണ​മാണ്‌.” അതിനു​ശേഷം 10-ാം വാക്യം ഇപ്രകാ​രം പറയുന്നു: “പൂർണ്ണ​മാ​യത്‌ വരു​മ്പോ​ഴോ ഭാഗി​ക​മാ​യത്‌ നീങ്ങി​പ്പോ​കും.” (KJ) പൂർണ്ണ​മാ​യത്‌ എന്ന്‌ വിവർത്തനം ചെയ്‌തി​രി​ക്കു​ന്നത്‌ റെറലി​യോൺ എന്ന ഗ്രീക്ക്‌ പദമാണ്‌, അത്‌ പൂർണ്ണ വളർച്ച​യെ​ത്തിയ, പൂർത്തി​യായ അല്ലെങ്കിൽ സമ്പൂർണ്ണം എന്ന ആശയമാണ്‌ നൽകുന്നത്‌. Ro, By, NW “സമ്പൂർണ്ണം” എന്ന പദമാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഭാഷാ​വ​രത്തെ സംബന്ധി​ച്ചല്ല “അപൂർണ്ണം,” “ഭാഗികം” അല്ലെങ്കിൽ അംശികം എന്ന്‌ പറഞ്ഞി​രി​ക്കു​ന്നത്‌ എന്ന്‌ കുറി​ക്കൊ​ള​ളുക. അത്‌ “പ്രവചന”ത്തെയും “പരിജ്ഞാന”ത്തെയും സംബന്ധി​ച്ചാണ്‌. മററ്‌ വാക്കു​ക​ളിൽ പറഞ്ഞാൽ ആ അത്ഭുത വരങ്ങൾ ഉണ്ടായി​രു​ന്ന​പ്പോ​ഴും ആദിമ ക്രിസ്‌ത്യാ​നി​കൾക്ക്‌ ദൈ​വോ​ദ്ദേ​ശ്യ​ത്തെ​ക്കു​റിച്ച്‌ അപൂർണ്ണ​മോ ഭാഗി​ക​മോ ആയ ഗ്രാഹ്യ​മേ ഉണ്ടായി​രു​ന്നു​ളളു. എന്നാൽ പ്രവച​നങ്ങൾ നിവൃ​ത്തി​യേ​റു​മ്പോൾ, ദൈ​വോ​ദ്ദേ​ശ്യം നിവർത്തി​ക്ക​പ്പെ​ടു​മ്പോൾ, “പൂർണ്ണ​മാ​യത്‌” അല്ലെങ്കിൽ സമ്പൂർണ്ണ​മാ​യത്‌ വരുമാ​യി​രു​ന്നു. അതു​കൊണ്ട്‌ ‘ഭാഷാ​വരം’ എത്രനാൾ തുടരും എന്നല്ല ഇവിടെ ചർച്ച​ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്ന്‌ സ്‌പഷ്‌ട​മാണ്‌.

എന്നിരു​ന്നാ​ലും ‘ഭാഷാ​വരം’ എത്രകാ​ല​ത്തേക്ക്‌ ക്രിസ്‌തീയ അനുഭ​വ​ത്തി​ന്റെ ഭാഗമാ​യി​രി​ക്കും എന്ന്‌ ബൈബിൾ സൂചി​പ്പി​ക്കുക തന്നെ ചെയ്യുന്നു. രേഖയ​നു​സ​രിച്ച്‌ ഈ വരവും ആത്‌മാ​വി​ന്റെ മററ്‌ വരങ്ങളും യേശു​ക്രി​സ്‌തു​വി​ന്റെ അപ്പോ​സ്‌ത​ലൻമാ​രു​ടെ കൈ​വെ​പ്പോ​ടെ​യോ അല്ലെങ്കിൽ അവരുടെ സാന്നി​ദ്ധ്യ​ത്തി​ലോ ആണ്‌ മററു​ള​ള​വർക്ക്‌ നൽക​പ്പെ​ട്ടത്‌. (പ്രവൃ. 2:4, 14, 17; 10:44-46; 19:6; പ്രവൃ​ത്തി​കൾ 8:14-18 കൂടെ കാണുക.) അതു​കൊണ്ട്‌ അവരുടെ മരണ​ശേഷം, ആ വിധത്തിൽ അവരിൽനിന്ന്‌ വരങ്ങൾ സ്വീക​രി​ച്ച​വ​രും മരിച്ചു കഴിഞ്ഞ​പ്പോൾ, ദൈവാ​ത്‌മാ​വി​ന്റെ പ്രവർത്ത​ന​ഫ​ല​മാ​യു​ളള അത്‌ഭു​ത​വ​ര​ങ്ങ​ളും അവസാ​നി​ച്ചി​രി​ക്കണം. അത്തര​മൊ​രു വീക്ഷണം ആ വരങ്ങളു​ടെ ഉദ്ദേശ്യം സംബന്ധിച്ച്‌ എബ്രായർ 2:2-4-ൽ പറഞ്ഞി​രി​ക്കു​ന്ന​തി​നോട്‌ യോജി​പ്പി​ലാണ്‌.

“പുതു​ഭാ​ഷ​ക​ളിൽ സംസാ​രി​ക്കാ​നു​ളള” പ്രാപ്‌തി വിശ്വാ​സി​കളെ തിരി​ച്ച​റി​യി​ക്കുന്ന അടയാ​ള​മാ​യി​രി​ക്കു​മെന്ന്‌ മർക്കോസ്‌ 16:17, 18 (KJ) കാണി​ക്കു​ന്നി​ല്ലേ?

ഈ വാക്യങ്ങൾ ‘പുതു​ഭാ​ഷ​ക​ളിൽ സംസാ​രി​ക്കു​ന്ന​തി​നെ​പ്പ​ററി’ മാത്രമല്ല സർപ്പങ്ങളെ പിടി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും മാരക​മായ വിഷം കുടി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും കൂടെ പറയു​ന്നു​ണ്ടെ​ന്നു​ള​ളത്‌ കുറി​ക്കൊ​ള​ളുക. “അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കുന്ന” എല്ലാവ​രും ഇത്തരം നടപടി​കൾക്കും പ്രോൽസാ​ഹി​പ്പി​ക്കു​ന്നു​ണ്ടോ?

ഈ വാക്യങ്ങൾ എല്ലാ ബൈബിൾ പണ്ഡിതൻമാ​രും സ്വീക​രി​ക്കാ​ത്ത​തി​ന്റെ കാരണങ്ങൾ “രോഗ​ശാ​ന്തി” എന്നതിൻ കീഴിൽ 158, 159 പേജു​ക​ളിൽ കാണുക.

ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ—

‘നിങ്ങൾ അന്യഭാ​ഷാ​സം​സാ​ര​ത്തിൽ വിശ്വ​സി​ക്കു​ന്നു​ണ്ടോ?’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘യഹോ​വ​യു​ടെ സാക്ഷികൾ പല ഭാഷകൾ സംസാ​രി​ക്കു​ന്നുണ്ട്‌, എന്നാൽ ഞങ്ങൾ ആവേശം പൂണ്ട്‌ “ആർക്കും അറിഞ്ഞു​കൂ​ടാത്ത, ഭാഷകൾ” സംസാ​രി​ക്കുന്ന രീതി​യില്ല. ഇന്ന്‌ “അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കു​ന്നവർ” ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ ചെയ്‌ത​തു​പോ​ലെ​ത​ന്നെ​യാണ്‌ ചെയ്യു​ന്നത്‌ എന്ന്‌ നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ എന്ന്‌ ഞാനൊ​ന്നു ചോദി​ച്ചോ​ട്ടെ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: ‘താരത​മ്യ​ത്തിൽ രസകര​മെന്ന്‌ ഞാൻ കണ്ടെത്തിയ ചില ആശയങ്ങൾ കാണിച്ചു തരാം. (ഒരുപക്ഷേ  401, 402 പേജു​ക​ളിൽ നിന്നുളള ചില വിവരങ്ങൾ ഉപയോ​ഗി​ക്കാം.)’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ “അന്യഭാ​ഷ​ക​ളിൽ സംസാ​രി​ച്ചെ”ന്നും അത്‌ അന്നത്തെ ചില പ്രത്യേ​കാ​വ​ശ്യ​ങ്ങൾ നിറ​വേ​റ​റി​യെ​ന്നും ഞങ്ങൾ വിശ്വ​സി​ക്കു​ന്നു. ആ ആവശ്യങ്ങൾ എന്തൊ​ക്കെ​യാ​യി​രു​ന്നു​വെന്ന്‌ നിങ്ങൾക്ക​റി​യാ​മോ?’

പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘ദൈവം തന്റെ അംഗീ​കാ​രം യഹൂദ വ്യവസ്ഥി​തി​യിൽനിന്ന്‌ പുതു​താ​യി രൂപം​കൊണ്ട ക്രിസ്‌തീയ സഭയി​ലേക്ക്‌ മാററി എന്നതിന്‌ ഒരു അടയാ​ള​മാ​യി അത്‌ ഉതകി. (എബ്രാ. 2:2-4)’ (2) ‘ചുരു​ങ്ങിയ സമയം​കൊണ്ട്‌ അന്താരാ​ഷ്‌ട്രീ​യ​മാ​യി സുവാർത്ത പ്രചരി​പ്പി​ക്കാ​നു​ളള ഒരു പ്രാ​യോ​ഗിക മാർഗ്ഗ​മാ​യി​രു​ന്നു അത്‌. (പ്രവൃ. 1:8)’