വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അപ്പോസ്‌തലിക പിൻതുടർച്ച

അപ്പോസ്‌തലിക പിൻതുടർച്ച

നിർവ്വ​ചനം: പന്ത്രണ്ട്‌ അപ്പോ​സ്‌ത​ലൻമാർക്ക്‌ ദിവ്യ​നി​യ​മ​ന​ത്താൽ അധികാ​രം ലഭിച്ച പിൻഗാ​മി​ക​ളു​ണ്ടെ​ന്നു​ളള പഠിപ്പി​ക്കൽ. റോമൻ കത്തോ​ലി​ക്കാ​സ​ഭ​യിൽ, ഒരു സംഘമെന്ന നിലയിൽ മെത്രാൻമാർ അപ്പോ​സ്‌ത​ലൻമാ​രു​ടെ പിൻഗാ​മി​ക​ളാ​ണെന്ന്‌ പറയ​പ്പെ​ടു​ന്നു. പോപ്പ്‌ പത്രോ​സി​ന്റെ പിൻഗാ​മി​യാ​ണെ​ന്നും അവകാ​ശ​പ്പെ​ടു​ന്നു. റോമൻ പാപ്പാ​മാർ മുഴു​സ​ഭ​യു​ടെ​യും​മേൽ യേശു ശ്രേഷ്‌ഠാ​ധി​കാ​രം കൊടു​ത്ത​താ​യി പറയ​പ്പെ​ടുന്ന പത്രോ​സി​ന്റെ നേരി​ട്ടു​ളള പിൻഗാ​മി​യും അതേ സ്ഥാനവും ഉത്തരവാ​ദി​ത്ത​ങ്ങ​ളും ഉളളവ​നു​മാ​ണെ​ന്നാണ്‌ അവകാ​ശ​വാ​ദം. ഇത്‌ ഒരു ബൈബിൾ ഉപദേ​ശമല്ല.

സഭ പണിയ​പ്പെട്ട “പാറ” പത്രോ​സാ​യി​രു​ന്നു​വോ?

മത്താ. 16:18, JB: “ഞാൻ ഇപ്പോൾ നിന്നോട്‌ പറയുന്നു: നീ പത്രോ​സാ​കു​ന്നു, ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും. അധോ​ലോ​ക​ഗോ​പു​ര​ങ്ങൾക്ക്‌ ഒരിക്ക​ലും അതി​നെ​തി​രെ പ്രബല​പ്പെ​ടാൻ കഴിക​യില്ല.” (സന്ദർഭ​ത്തിൽനിന്ന്‌ [13, 20 വാക്യങ്ങൾ] യേശു ആരാണ്‌ എന്നതിനെ കേന്ദ്രീ​ക​രി​ച്ചാണ്‌ ചർച്ച എന്നു കാണുക.)

അപ്പോസ്‌തലൻമാരായ പത്രോ​സും പൗലോ​സും “പാറ,” “മൂലക്കല്ല്‌” ആരായി​രി​ക്കു​ന്ന​താ​യി​ട്ടാണ്‌ മനസ്സി​ലാ​ക്കി​യത്‌?

പ്രവൃ. 4:8-11, JB: “പത്രോസ്‌ പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ​വ​നാ​യി അവരെ സംബോ​ധന ചെയ്‌തു, ‘ജനത്തിന്റെ ഭരണാ​ധി​പൻമാ​രും മൂപ്പൻമാ​രു​മാ​യു​ളേ​ളാ​രെ! . . . നിങ്ങൾ ക്രൂശി​ച്ച​വ​നും ദൈവം മരിച്ച​വ​രിൽനിന്ന്‌ ഉയർപ്പി​ച്ച​വ​നു​മായ നസ്രാ​യ​നായ യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തിൽ അല്ലാതെ മററാ​രു​ടെ​യും നാമത്തി​ലല്ല ഈ മനുഷ്യന്‌ പൂർണ്ണാ​രോ​ഗ്യ​വാ​നാ​യി ഇന്ന്‌ ഇവിടെ നിങ്ങളു​ടെ മുമ്പിൽ നിൽക്കാൻ സാധി​ക്കു​ന്നത്‌. പണിക്കാ​രായ നിങ്ങൾ തളളി​ക്ക​ള​ഞ്ഞ​തെ​ങ്കി​ലും മുഖ്യ​ക​ല്ലാ​ണെന്ന്‌ [“മൂലക്കല്ല്‌,” NAB] തെളി​ഞ്ഞത്‌ ഇവൻതന്നെ.’”

1 പത്രോ. 2:4-8 JB: “ജീവനുളള കല്ലുകൾ എന്ന നിലയിൽ ഒരു ആത്മീയ ഭവനമാ​യി . . . പണിയ​പ്പെ​ടേ​ണ്ട​തിന്‌ നിങ്ങൾ അവന്റെ [കർത്താ​വായ യേശു​ക്രി​സ്‌തു] അടുത്തു ചെല്ലു​വിൻ. തിരു​വെ​ഴു​ത്തു​കൾ പറയും​പ്ര​കാ​രം: ഞാൻ തെര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന ഒരു മൂലക്കല്ല്‌ ഞാൻ സീയോ​നിൽ സ്ഥാപി​ച്ചി​രി​ക്കു​ന്നതു എങ്ങനെ​യെന്നു കാണുക, അതിൽ ആശ്രയം വയ്‌ക്കു​ന്നവൻ നിരാ​ശ​നാ​വു​ക​യില്ല. അതിന്റെ അർത്ഥം വിശ്വാ​സി​ക​ളായ നിങ്ങൾക്ക്‌ അതു വില​പ്പെ​ട്ട​താണ്‌ എന്നാണ്‌; എന്നാൽ അവിശ്വാ​സി​കൾക്ക്‌ പണിക്കാർ തളളി​ക്കളഞ്ഞ കല്ലുതന്നെ മുഖ്യ​കല്ല്‌, ഇടർച്ച​ക്കല്ല്‌, മനുഷ്യ​രെ ഇടിച്ചു​ക​ള​യുന്ന പാറ ആണെന്ന്‌ തെളി​ഞ്ഞി​രി​ക്കു​ന്നു.”

എഫേ. 2:20, JB: “നിങ്ങൾ അപ്പോ​സ്‌ത​ലൻമാ​രും പ്രവാ​ച​കൻമാ​രും അടിസ്ഥാ​ന​ങ്ങ​ളാ​യി​രി​ക്കുന്ന ഒരു കെട്ടി​ട​ത്തി​ന്റെ ഭാഗമാണ്‌; യേശു​ക്രി​സ്‌തു​ത​ന്നെ​യാണ്‌ അതിന്റെ മുഖ്യ മൂലക്കല്ല്‌.”

(കത്തോ​ലി​ക്കാ സഭയാൽ ഒരു പുണ്യ​വാ​നാ​യി വീക്ഷി​ക്ക​പ്പെട്ട) അഗസ്‌റ​റി​ന്റെ വിശ്വാ​സം എന്തായി​രു​ന്നു?

“എന്റെ പൗരോ​ഹി​ത്യ​ത്തി​ന്റെ അതേ കാലഘ​ട്ട​ത്തിൽ ഡൊണാ​ത്തൂ​സി​ന്റെ ഒരു കത്തി​നെ​തി​രെ ഞാനും ഒരു പുസ്‌ത​ക​മെ​ഴു​തി . . . ഈ പുസ്‌ത​ക​ത്തി​ന്റെ ഒരു ഭാഗത്തു അപ്പോ​സ്‌ത​ല​നായ പത്രോ​സി​നെ​പ്പ​ററി ഞാൻ ഇപ്രകാ​രം പറഞ്ഞു: ‘ഒരു പാറമേൽ എന്ന പോലെ അവന്റെ​മേൽ സഭ പണിയ​പ്പെട്ടു.’ . . . എന്നാൽ പിന്നീട്‌ വളരെ കൂടെ​ക്കൂ​ടെ കർത്താവ്‌ പറഞ്ഞ​തെ​ന്താ​ണെന്ന്‌ ഞാൻ ഇപ്രകാ​രം വിശദീ​ക​രി​ച്ചു​വെന്ന്‌ എനിക്ക​റി​യാം: ‘നീ പത്രോ​സാ​കു​ന്നു, ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും,’ എന്നത്‌ ‘നീ ജീവനു​ളള ദൈവ​ത്തി​ന്റെ പുത്ര​നായ ക്രിസ്‌തു ആകുന്നു’ എന്നു പത്രോസ്‌ ആരെ ഏററു പറഞ്ഞു​വോ അവന്റെ​മേൽ പണിയ​പ്പെ​ടു​ന്ന​താ​യി മനസ്സി​ലാ​ക്കേ​ണ്ട​താണ്‌. ഈ പാറയെ അനുഗ​മി​ക്കാൻ വിളി​ക്ക​പ്പെട്ട പത്രോസ്‌ ഈ പാറമേൽ പണിയ​പ്പെട്ട സഭയെ പ്രതി​നി​ധാ​നം ചെയ്‌തു, അവൻ ‘സ്വർഗ്ഗ​രാ​ജ്യ​ത്തി​ന്റെ താക്കോ​ലു​കൾ’ സ്വീക​രി​ച്ചി​രി​ക്കു​ന്നു. എന്തു​കൊ​ണ്ടെ​ന്നാൽ നീ പത്രോസ്‌ ആകുന്നു എന്നാണ്‌, നീ പാറയാ​കു​ന്നു എന്നല്ല അവനോട്‌ പറയ​പ്പെ​ട്ടത്‌. എന്നാൽ ‘പാറ ക്രിസ്‌തു​വാ​യി​രു​ന്നു.’ അവനെ ഏററു​പ​റ​യു​ക​യിൽ, മുഴു സഭയും ചെയ്യു​ന്ന​തു​പോ​ലെ തന്നെ, ശീമോൻ, പത്രോസ്‌ എന്നു വിളി​ക്ക​പ്പെട്ടു.”—ദി ഫാദേർസ്‌ ഓഫ്‌ ദി ചർച്ച്‌—സെൻറ്‌ അഗസ്‌റ​റിൻ, ദി റിട്രാ​ക്‌റേ​റ​ഷൻസ്‌ (വാഷിം​ഗ്‌ടൺ, ഡി. സി.; 1968) മേരി ഐ. ബോഗ​നാൽ തർജ്ജമ ചെയ്യ​പ്പെ​ട്ടത്‌, ബുക്ക്‌ 1, പേ. 90.

തങ്ങളുടെയിടയിൽ പത്രോ​സിന്‌ പ്രഥമ സ്ഥാനം ഉണ്ടായി​രു​ന്ന​താ​യി മററ്‌ അപ്പോ​സ്‌ത​ലൻമാർ വീക്ഷി​ച്ചോ?

ലൂക്കോ. 22:24-26, JB: “ആരെയാകുന്നു ഏററം വലിയ​വ​നാ​യി എണ്ണേണ്ടത്‌ എന്നതി​നെ​ക്കു​റിച്ച്‌ അവർക്കി​ട​യിൽ [അപ്പോ​സ്‌ത​ലൻമാർ] ഒരു തർക്കവും ഉണ്ടായി, എന്നാൽ അവൻ അവരോട്‌ പറഞ്ഞു, ‘പുറജാ​തി​കൾക്കി​ട​യിൽ രാജാ​ക്കൻമാ​രാണ്‌ അവരു​ടെ​മേൽ കർത്തൃ​ത്വം നടത്തു​ന്നത്‌, അവരു​ടെ​മേൽ അധികാ​ര​മു​ള​ളവർ ഉപകാ​രി​കൾ എന്നു വിളി​ക്ക​പ്പെ​ടു​ന്നു. നിങ്ങളു​ടെ ഇടയിൽ അങ്ങനെ​യാ​യി​രി​ക്ക​രുത്‌.’” (പത്രോസ്‌ “പാറ”യായി​രു​ന്നെ​ങ്കിൽ “ആരെയാണ്‌ ഏററം വലിയ​വ​നാ​യി എണ്ണേണ്ടത്‌” എന്ന തർക്കം ഉണ്ടാകു​മാ​യി​രു​ന്നോ?)

സഭയുടെ ശിരസ്സാ​യി​രി​ക്കുന്ന യേശു​ക്രി​സ്‌തു ജീവ​നോ​ടി​രി​ക്കു​ന്ന​തി​നാൽ അവന്‌ പിന്തു​ടർച്ച​ക്കാ​രെ ആവശ്യ​മു​ണ്ടോ?

എബ്രാ. 7:23-25, JB: “അവരിൽ ഓരോ​രു​ത്തർക്കും മരണം​മൂ​ലം അന്ത്യം സംഭവി​ച്ച​തി​നാൽ [ഇസ്രാ​യേ​ലിൽ] മററു പുരോ​ഹി​തൻമാർ വലിയ ഒരു സംഖ്യ ഉണ്ടായി​രു​ന്നു; എന്നാൽ ഇവനാ​കട്ടെ [യേശു​ക്രി​സ്‌തു] എന്നേക്കും ഇരിക്കു​ന്ന​തു​കൊണ്ട്‌ അവന്റെ പൗരോ​ഹി​ത്യ​ത്തിന്‌ നഷ്ടപ്പെ​ടാൻ കഴിയു​ക​യില്ല. അപ്പോൾ താൻ മുഖാ​ന്തരം ദൈവ​ത്തി​ങ്ക​ലേക്ക്‌ വരുന്ന സകലർക്കും വേണ്ടി പക്ഷവാദം ചെയ്യാൻ എന്നേക്കും ജീവി​ച്ചി​രി​ക്കു​ന്ന​വ​നാ​ക​യാൽ രക്ഷിപ്പാ​നു​ളള അവന്റെ ശക്തി സുനി​ശ്ചി​ത​മാ​ണെന്ന്‌ സിദ്ധി​ക്കു​ന്നു.”

റോമ. 6:9, JB: “നമുക്ക്‌ അറിയാ​വു​ന്ന​തു​പോ​ലെ മരിച്ച​വ​രു​ടെ ഇടയിൽനിന്ന്‌ ഉയർപ്പി​ക്ക​പ്പെട്ട ക്രിസ്‌തു വീണ്ടും ഒരിക്ക​ലും മരിക്കു​ക​യില്ല.”

എഫേ. 5:23, JB: “ക്രിസ്‌തു സഭയുടെ ശിരസ്സാ​കു​ന്നു.”

പത്രോസിന്‌ ഭരമേൽപ്പി​ക്ക​പ്പെട്ട “താക്കോ​ലു​കൾ” എന്തായി​രു​ന്നു?

മത്താ. 16:19, JB: “സ്വർഗ്ഗരാജ്യത്തിന്റെ താക്കോ​ലു​കൾ ഞാൻ നിനക്ക്‌ തരും: ഭൂമി​യിൽ നീ കെട്ടു​ന്ന​തെ​ല്ലാം സ്വർഗ്ഗ​ത്തിൽ കെട്ട​പ്പെ​ട്ട​താ​യി പരിഗ​ണി​ക്ക​പ്പെ​ടും; ഭൂമി​യിൽ നീ അഴിക്കു​ന്ന​തെ​ല്ലാം സ്വർഗ്ഗ​ത്തിൽ അഴിക്ക​പ്പെ​ട്ട​താ​യി പരിഗ​ണി​ക്ക​പ്പെ​ടും.”

മനുഷ്യർക്ക്‌ പദവി​ക​ളും അവസര​ങ്ങ​ളും തുറന്നു​കൊ​ടു​ക്കു​ന്ന​തിന്‌ താൻ തന്നെ ഉപയോ​ഗി​ക്കുന്ന ഒരു പ്രതീ​കാ​ത്മക താക്കോ​ലി​നെ വെളി​പ്പാട്‌ പുസ്‌ത​ക​ത്തിൽ യേശു പരാമർശി​ച്ചു

വെളി. 3:7, 8, JB: “ദാവീദിന്റെ താക്കോ​ലു​ള​ള​വ​നാ​യി വിശു​ദ്ധ​നും വിശ്വ​സ്‌ത​നു​മാ​യ​വന്റെ സന്ദേശം ഇതാകു​ന്നു, തന്നിമി​ത്തം അവൻ തുറക്കു​മ്പോൾ ആർക്കും അടക്കാൻ കഴിക​യില്ല, അവൻ അടക്കു​മ്പോൾ ആർക്കും തുറക്കാൻ കഴിക​യില്ല: . . . ആർക്കും അടയ്‌ക്കാൻ കഴിയാത്ത ഒരു വാതിൽ ഞാൻ നിങ്ങൾക്ക്‌ മുൻപിൽ തുറന്നി​രി​ക്കു​ന്നു.”

സ്വർഗ്ഗീയരാജ്യത്തിൽ പ്രവേ​ശി​ക്കാ​നു​ളള ലക്ഷ്യത്തിൽ ദൈവാ​ത്മാ​വി​നെ സ്വീക​രി​ക്കു​ന്ന​തി​നു​ളള അവസരം (യഹൂദർക്കും ശമര്യർക്കും പുറജാ​തി​കൾക്കും) തുറന്നു കൊടു​ക്കു​ന്ന​തിന്‌ തന്നെ ഭരമേൽപ്പിച്ച “താക്കോ​ലു​കൾ” പത്രോസ്‌ ഉപയോ​ഗി​ച്ചു

പ്രവൃ. 2:14-39, JB: “പത്രോസ്‌ പതി​നൊ​ന്നു​പേ​രോ​ടു​കൂ​ടെ എഴു​ന്നേ​ററ്‌ നിന്ന്‌ ഉറക്കെ അവരോട്‌ പറഞ്ഞത്‌: ‘യഹൂദ പുരു​ഷൻമാ​രും യെരൂ​ശ​ലേ​മിൽ പാർക്കുന്ന എല്ലാവ​രു​മാ​യു​ളേ​ളാ​രെ . . . നിങ്ങൾ ക്രൂശിച്ച ഈ യേശു​വി​നെ ദൈവം കർത്താ​വും ക്രിസ്‌തു​വു​മാ​ക്കി​വ​ച്ചി​രി​ക്കു​ന്നു.’ ഇതു കേൾക്ക​യിൽ അവർ ഹൃദയ​ത്തിൽ കുത്തു​കൊ​ണ്ട​വ​രാ​യിട്ട്‌ പത്രോ​സി​നോ​ടും ശേഷം അപ്പോ​സ്‌ത​ലൻമാ​രോ​ടും ‘സഹോ​ദ​രൻമാ​രേ ഞങ്ങൾ എന്തു ചെയ്യണം’ എന്നു ചോദി​ച്ചു. ‘നിങ്ങൾ അനുത​പി​ക്കണം, നിങ്ങളു​ടെ പാപങ്ങ​ളു​ടെ മോച​ന​ത്തി​നാ​യി ഓരോ​രു​ത്ത​രും യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തിൽ സ്‌നാ​പനം ഏൽക്കണം, അപ്പോൾ പരിശു​ദ്ധാ​ത്മാവ്‌ എന്ന ദാനം നിങ്ങൾക്ക്‌ ലഭിക്കും. വാഗ്‌ദത്തം ചെയ്യ​പ്പെ​ട്ടതു നിങ്ങൾക്കും നിങ്ങളു​ടെ മക്കൾക്കും നമ്മുടെ ദൈവ​മായ കർത്താവ്‌ തന്റെ അടുക്ക​ലേക്ക്‌ വിളി​ച്ചു​വ​രു​ത്തുന്ന എല്ലാവർക്കും വേണ്ടി​യാ​ണ​ല്ലോ’ എന്ന്‌ പത്രോസ്‌ ഉത്തരം പറഞ്ഞു.”

പ്രവൃ. 8:14-17, JB: “ശമര്യർ ദൈവ​വ​ചനം സ്വീക​രി​ച്ചു എന്ന്‌ യെരൂ​ശ​ലേ​മി​ലു​ളള അപ്പോ​സ്‌ത​ലൻമാർ കേട്ട​പ്പോൾ അവർ പത്രോ​സി​നെ​യും യോഹ​ന്നാ​നെ​യും അവരുടെ അടുക്കൽ അയച്ചു. അവർ അവിടെ ചെന്ന്‌ ശമര്യർക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭി​ക്കേ​ണ്ട​തിന്‌ അവർക്കാ​യി പ്രാർത്ഥി​ച്ചു. എന്തെന്നാൽ അന്നുവരെ അവരിൽ ആരു​ടെ​മേ​ലും അവൻ വന്നിരു​ന്നില്ല: അവർ കർത്താ​വായ യേശു​വി​ന്റെ നാമത്തിൽ സ്‌നാ​പനം കഴിപ്പി​ക്ക​പ്പെ​ട്ടതേ ഉണ്ടായി​രു​ന്നു​ളളു. അനന്തരം അവർ അവരു​ടെ​മേൽ കൈകൾ വെച്ചു, അവർക്കു പരിശു​ദ്ധാ​ത്മാ​വു ലഭിച്ചു.” (പത്രോ​സാണ്‌ ഈ സന്ദർഭ​ത്തിൽ നേതൃ​ത്വ​മെ​ടു​ത്തി​രു​ന്നത്‌ എന്ന്‌ 20-ാം വാക്യം സൂചി​പ്പി​ക്കു​ന്നു.)

പ്രവൃ. 10:24-48, JB: “പിറേറന്നാൾ അവർ കൈസ​ര്യ​യിൽ എത്തി, കൊർന്നേ​ല്യൊസ്‌ [പരിച്‌ഛേദന ഏൽക്കാത്ത ഒരു വിജാ​തീ​യൻ] അവർക്കു​വേണ്ടി കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു. . . . പത്രോസ്‌ അവരോട്‌ സംസാ​രി​ച്ചു . . . പത്രോസ്‌ സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾതന്നെ കേട്ടു​കൊ​ണ്ടി​രുന്ന എല്ലാവ​രു​ടെ​മേ​ലും പരിശു​ദ്ധാ​ത്മാവ്‌ വന്നു.”

സ്വർഗ്ഗം, പത്രോസ്‌ തീരു​മാ​നങ്ങൾ ചെയ്യാൻ വേണ്ടി കാത്തി​രി​ക്കു​ക​യും അവൻ നയിച്ച വഴിയേ നീങ്ങു​ക​യും ചെയ്‌തോ?

പ്രവൃ. 2:4, 14, JB: “എല്ലാവരും പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ​വ​രാ​യി​ത്തീ​രു​ക​യും പരിശു​ദ്ധാ​ത്മാവ്‌ സംസാ​രി​പ്പാൻ വരം നൽകി​യ​തു​പോ​ലെ അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കാൻ തുടങ്ങു​ക​യും ചെയ്‌തു. . . . അപ്പോൾ [സഭയുടെ ശിരസ്സായ ക്രിസ്‌തു പരിശു​ദ്ധാ​ത്മാവ്‌ മുഖാ​ന്തരം അവർക്ക്‌ ഉത്തേജനം നൽകി​യ​ശേഷം] പത്രോസ്‌ പതി​നൊ​ന്നു​പേ​രോ​ടു​കൂ​ടെ എഴു​ന്നേ​ററു നിന്ന്‌ അവരെ സംബോ​ധന ചെയ്‌തു.” (33-ാം വാക്യം കാണുക.)

പ്രവൃ. 10:19, 20, JB: “‘ചില പുരു​ഷൻമാർ നിന്നെ കാണാൻ വന്നിരി​ക്കു​ന്നു വേഗത്തിൽ ഇറങ്ങി​ച്ചെ​ല്ലുക, അവരോ​ടു​കൂ​ടെ [വിജാ​തീ​യ​നായ കൊർന്നേ​ല്യൊ​സി​ന്റെ ഭവനത്തി​ലേക്ക്‌] പോകാൻ മടിക്കേണ്ട; വരാൻ അവരോട്‌ ആവശ്യ​പ്പെ​ട്ടത്‌ ഞാനാണ്‌’ എന്ന്‌ ആത്മാവ്‌ അവനോട്‌ [പത്രോസ്‌] പറയേണ്ടി വന്നു.”

മത്താ. 18:18, 19 താരത​മ്യം ചെയ്യുക.

രാജ്യത്തിൽ പ്രവേ​ശി​ക്കാൻ യോഗ്യൻ ആരെന്ന്‌ വിധി​ക്കു​ന്നത്‌ പത്രോ​സാ​ണോ?

2 തിമൊ. 4:1, JB: “ക്രിസ്‌തുയേശു . . . ജീവി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ​യും മരിച്ച​വ​രു​ടെ​യും ന്യായാ​ധി​പ​തി​യാ​യി​രി​ക്കേ​ണ്ട​താണ്‌.”

2 തിമൊ. 4:8, JB: “ഇനിയും എനിക്കു ലഭിക്കാ​നി​രി​ക്കു​ന്നത്‌ എനിക്കാ​യി കരുതി​വ​ച്ചി​രി​ക്കുന്ന നീതി​യു​ടെ കിരീ​ട​മാണ്‌, അതു നീതി​യു​ളള ന്യായാ​ധി​പ​തി​യായ കർത്താവ്‌ [യേശു​ക്രി​സ്‌തു] ആ ദിവസ​ത്തിൽ എനിക്കു തരും; എനിക്കു മാത്രമല്ല അവന്റെ പ്രത്യ​ക്ഷ​ത​ക്കാ​യി കാത്തി​രുന്ന എല്ലാവർക്കും.”

പത്രോസ്‌ റോമി​ലാ​യി​രു​ന്നോ?

തിരു​വെ​ഴു​ത്തു​ക​ളി​ലെ ഒൻപത്‌ വാക്യങ്ങൾ റോമി​നെ പരാമർശി​ക്കു​ന്നു; അവയിൽ ഒന്നു പോലും പത്രോസ്‌ അവി​ടെ​യാ​യി​രു​ന്നു എന്ന്‌ പറയു​ന്നില്ല. 1 പത്രോസ്‌ 5:13 അവൻ ബാബി​ലോ​ണി​ലാ​യി​രു​ന്നു എന്ന്‌ കാണി​ക്കു​ന്നു. അതു റോമി​നെ സംബന്ധിച്ച നിഗൂ​ഢ​മായ ഒരു പരാമർശ​ന​മാ​യി​രു​ന്നോ? അവൻ ബാബി​ലോ​ണി​ലാ​യി​രു​ന്നത്‌ യഹൂദ​രോട്‌ പ്രസം​ഗി​ക്കാ​നു​ളള അവന്റെ നിയോ​ഗ​ത്തോട്‌ (ഗലാത്യർ 2:9-ൽ സൂചി​പ്പി​ക്കുന്ന പ്രകാരം) യോജി​പ്പി​ലാണ്‌, കാരണം പുരാതന ബാബി​ലോൺ നഗരത്തി​ലും സമീപ​പ്ര​ദേ​ശ​ങ്ങ​ളി​ലും യഹൂദൻമാ​രു​ടെ ഒരു വലിയ സംഖ്യ​യു​ണ്ടാ​യി​രു​ന്നു. ദി എൻ​സൈ​ക്ലോ​പ്പീ​ഡി​യാ യൂദേ​യിക്ക (യെരൂ​ശ​ലേം, 1971, വാല്യം 15, കോളം 755), ബാബി​ലോ​ണി​യൻ തൽമൂ​ദി​ന്റെ നിർമ്മാ​ണ​ത്തെ​പ്പ​ററി ചർച്ച​ചെ​യ്യു​ക​യിൽ പൊതു​യു​ഗ​ത്തിൽ ഉണ്ടായി​രുന്ന “ബാബി​ലോ​ണി​ലെ വലിയ അക്കാഡ​മി​കളെ” പരാമർശി​ക്കു​ന്നു.

പത്രോസ്‌ മുതൽ ആധുനിക നാളിലെ പാപ്പാ​മാർവരെ ഇടമു​റി​യാത്ത പിൻതു​ടർച്ച​യു​ടെ രേഖയു​ണ്ടോ?

ഈശോ​സഭാ വൈദി​ക​നായ ജോൺ മക്കെൻസി, നോട്ടർ ഡാമിൽ ദൈവ​ശാ​സ്‌ത്ര പ്രൊ​ഫ​സ്സ​റാ​യി​രി​ക്കെ ഇപ്രകാ​രം എഴുതി: “സഭാധി​കാര പിന്തു​ടർച്ച​യി​ലെ മുഴു ശൃംഖ​ല​യു​ടെ​യും ചരി​ത്ര​പ​ര​മായ തെളിവ്‌ ഇല്ല.”—ദി റോമൻ കാത്തലിക്‌ ചർച്ച്‌ (ന്യൂ​യോർക്ക്‌, 1969), പേ. 4.

ദി ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ ഇപ്രകാ​രം സമ്മതിച്ചു പറയുന്നു: “ . . . രേഖക​ളു​ടെ ദൗർല​ഭ്യം മെത്രാൻ സ്ഥാനത്തി​ന്റെ ആദ്യകാ​ല​വി​കാ​സം സംബന്ധിച്ച്‌ വളരെ കാര്യങ്ങൾ അവ്യക്ത​മാ​യി വിട്ടി​രി​ക്കു​ന്നു . . . “—(1967), വാല്യം 1, പേ. 696.

ദിവ്യനിയമനം സംബന്ധിച്ച്‌ അവകാ​ശ​വാ​ദം പുറ​പ്പെ​ടു​വി​ക്കു​ന്നവർ ദൈവ​ത്തെ​യും ക്രിസ്‌തു​വി​നെ​യും അനുസ​രി​ക്കു​ന്നി​ല്ലെ​ങ്കിൽ ആ അവകാ​ശ​വാ​ദ​ത്തിന്‌ ഒരു അർത്ഥവു​മി​ല്ല

മത്താ. 7:21-23, JB: “‘കർത്താവേ, കർത്താവേ’ എന്ന്‌ എന്നോട്‌ പറയു​ന്ന​വരല്ല മറിച്ച്‌ സ്വർഗ്ഗ​സ്ഥ​നായ എന്റെ പിതാ​വി​ന്റെ ഇഷ്ടം ചെയ്യു​ന്ന​വ​ന​ത്രേ സ്വർഗ്ഗ​രാ​ജ്യ​ത്തിൽ കടക്കു​ന്നത്‌. ‘കർത്താവേ, കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചി​ക്കു​ക​യും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താ​ക്കു​ക​യും നിന്റെ നാമത്തിൽ അനേകം അത്ഭുതങ്ങൾ പ്രവർത്തി​ക്കു​ക​യും ചെയ്‌തി​ല്ല​യോ’ എന്ന്‌ പലരും ആ നാൾ വരു​മ്പോൾ എന്നോട്‌ പറയും. അപ്പോൾ ഞാൻ അവരുടെ മുഖത്തു നോക്കി പറയും: ഞാൻ നിങ്ങളെ ഒരു നാളും അറിഞ്ഞി​ട്ടില്ല; ദുഷ്ടൻമാ​രെ എന്നെ വിട്ടു​പോ​കു​വിൻ!”

യിരെ​മ്യാവ്‌ 7:9-15 കൂടെ കാണുക.

അപ്പോസ്‌തലൻമാരുടെ പിൻഗാ​മി​ക​ളാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നവർ യേശു​ക്രി​സ്‌തു​വി​ന്റെ​യും അപ്പോ​സ്‌ത​ലൻമാ​രു​ടെ​യും ഉപദേ​ശ​ങ്ങ​ളോ​ടും അനുഷ്‌ഠാ​ന​ങ്ങ​ളോ​ടും പററി നിന്നി​ട്ടു​ണ്ടോ?

ഒരു കത്തോ​ലി​ക്കാ നിഘണ്ടു ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “റോമാ​സഭ അപ്പോ​സ്‌ത​ലി​ക​മാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ അവളുടെ ഉപദേശം ഒരിക്ക​ലാ​യി അപ്പോ​സ്‌ത​ലൻമാർക്ക്‌ വെളി​പ്പെ​ടു​ത്ത​പ്പെട്ട വിശ്വാ​സ​മാണ്‌, ആ വിശ്വാ​സ​ത്തോട്‌ യാതൊ​ന്നും കൂട്ടാ​തെ​യും അതിൽനിന്ന്‌ യാതൊ​ന്നും എടുത്തു​ക​ള​യാ​തെ​യും അവൾ അതു കാക്കു​ക​യും വിശദീ​ക​രി​ക്കു​ക​യും ചെയ്യുന്നു.” (ലണ്ടൻ, 1957, ഡബ്ലിയു. ഇ. ആഡിസ്‌ ആൻഡ്‌ ററി. ആർനോൾഡ്‌, പേ. 176) വസ്‌തു​തകൾ അതി​നോട്‌ യോജി​ക്കു​ന്നു​വോ?

ദൈവത്തിന്റെ താദാ​ത്മ്യം

“ക്രിസ്‌തു​മ​ത​ത്തി​ന്റെ കേന്ദ്ര വിശ്വാ​സ​പ്ര​മാ​ണത്തെ അർത്ഥമാ​ക്കാൻ ഉപയോ​ഗി​ച്ചി​രി​ക്കുന്ന പദമാണ്‌ ത്രിത്വം.”—ദി കാത്തലിക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ (1912), വാല്യം XV, പേ. 47.

“ത്രിത്വം എന്ന വാക്കോ കൃത്യ​മാ​യി ആ ഉപദേ​ശ​മോ പുതിയ നിയമ​ത്തിൽ കാണ​പ്പെ​ടു​ന്നില്ല . . . ആ വിശ്വാ​സ​പ്ര​മാ​ണം പല നൂററാ​ണ്ടു​ക​ളി​ലൂ​ടെ​യും അനേകം തർക്കങ്ങ​ളി​ലൂ​ടെ​യും ക്രമേണ വികാസം പ്രാപി​ച്ച​താണ്‌.”—ദി ന്യൂ എൻ​സൈ​ക്ലോ​പ്പീ​ഡിയ ബ്രിട്ടാ​നിക്ക (1976), മൈ​ക്രോ​പ്പീ​ഡിയ, വാല്യം X, പേ. 126.

“പുതിയ നിയമ​ത്തി​ലെ ത്രി​ത്വോ​പ​ദേ​ശ​ത്തെ​പ്പ​ററി ചില ഗൗരവ​ത​ര​മായ വ്യവസ്ഥകൾ വയ്‌ക്കാ​തെ ഒരുവൻ സംസാ​രി​ക്ക​രു​തെന്ന്‌ കൂടുതൽ കൂടുതൽ കത്തോ​ലി​ക്ക​രുൾപ്പെ​ടെ​യു​ളള ബൈബിൾ വ്യാഖ്യാ​താ​ക്കൾക്കും ബൈബിൾ ദൈവ​ശാ​സ്‌ത്ര​ജ്ഞൻമാർക്കു​മി​ട​യിൽ ഒരു ധാരണ​യു​ണ്ടാ​യി​ട്ടുണ്ട്‌. അതു​പോ​ലെ​തന്നെ ഒരുവൻ വ്യവസ്ഥ​വ​യ്‌ക്കാ​തെ ത്രി​ത്വോ​പ​ദേ​ശ​ത്തെ​പ്പ​ററി സംസാ​രി​ക്കു​മ്പോൾ ഒരുവൻ ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ ഉത്ഭവകാ​ല​ത്തു​നിന്ന്‌ നാലാം നൂററാ​ണ്ടി​ന്റെ അവസാന ചതുർഥാം​ശ​ത്തി​ലേക്ക്‌ നീങ്ങി​യി​രി​ക്കു​ന്നു എന്ന്‌ സമാന​മായ ഒരു ധാരണ​യും വിശ്വാസ സത്യങ്ങൾ സംബന്ധിച്ച ചരി​ത്ര​കാ​രൻമാ​രു​ടെ​യും വ്യവസ്ഥാ​പിത ദൈവ​ശാ​സ്‌ത്ര​ജ്ഞൻമാ​രു​ടെ​യും ഇടയിൽ ഉണ്ടായി​ട്ടുണ്ട്‌.”—ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ (1967), വാല്യം XIV, പേ. 295.

പുരോഹിതൻമാരുടെ ബ്രഹ്മച​ര്യം

സാച്ചെർഡോ​ത്താ​ലിസ്‌ സെലി​ബാ​ത്തൂസ്‌ (പൗരോ​ഹി​ത്യ ബ്രഹ്മച​ര്യം, 1967), എന്ന തന്റെ ചാക്രിക ലേഖന​ത്തിൽ പോൾ VI-ാമൻ പാപ്പാ ബ്രഹ്മച​ര്യം പുരോ​ഹി​തൻമാർക്കു​ളള ഒരു നിബന്ധ​ന​യാ​യി സ്ഥിരീ​ക​രി​ച്ചു, എന്നാൽ “ക്രിസ്‌തു​വി​ന്റെ​യും അപ്പോ​സ്‌ത​ലൻമാ​രു​ടെ​യും പഠിപ്പി​ക്കൽ കാത്തു​സൂ​ക്ഷി​ച്ചി​രി​ക്കുന്ന പുതിയ നിയമ​ത്തിൽ . . . വിശുദ്ധ ശുശ്രൂ​ഷ​ക​രു​ടെ ബ്രഹ്മച​ര്യം വ്യക്തമാ​യി ആവശ്യ​പ്പെ​ടു​ന്നില്ല” എന്ന്‌ അദ്ദേഹം സമ്മതിച്ചു പറഞ്ഞു, “ . . . തന്റെ അപ്പോ​സ്‌ത​ലൻമാ​രെ തെര​ഞ്ഞെ​ടു​ക്കു​ന്ന​തിൽ യേശു തന്നെ അതൊരു അവശ്യ​യോ​ഗ്യ​ത​യാ​ക്കി​യില്ല, ആദിമ ക്രിസ്‌തീയ സമൂഹ​ങ്ങ​ളിൽ അദ്ധ്യക്ഷത വഹിച്ച​വർക്ക്‌ അപ്പോ​സ്‌ത​ലൻമാ​രും അതു നിർബ്ബ​ന്ധ​മാ​ക്കി​യില്ല.”—ദി പേപ്പൽ എൻ​സൈ​ക്ലി​ക്കൽസ്‌ 1958-1981 (ഫാൾസ്‌ ചർച്ച്‌, വ.; 1981), പേ. 204.

1 കൊരി. 9:5, NAB: “ശേഷം അപ്പോ​സ്‌ത​ലൻമാ​രെ​യും കർത്താ​വി​ന്റെ സഹോ​ദ​രൻമാ​രെ​യും കേഫാ​വി​നെ​യും​പോ​ലെ വിശ്വാ​സി​യായ ഒരു സ്‌ത്രീ​യെ വിവാഹം കഴിക്കാൻ ഞങ്ങൾക്ക്‌ അവകാ​ശ​മി​ല്ല​യോ?” (“കേഫാവ്‌” എന്നത്‌ പത്രോ​സിന്‌ നൽക​പ്പെ​ട്ടി​രി​ക്കുന്ന ഒരു അരാമ്യ നാമമാണ്‌; യോഹ​ന്നാൻ 1:42 കാണുക. ശീമോ​ന്റെ അല്ലെങ്കിൽ പത്രോ​സി​ന്റെ അമ്മാവി​യ​മ്മ​യെ​പ്പ​ററി പരാമർശി​ക്കുന്ന മർക്കോസ്‌ 1:29-31 കൂടെ കാണുക.)

1 തിമൊ. 3:2, Dy: “അതുകൊണ്ട്‌ ഒരു മെത്രാൻ . . . ഏകഭാ​ര്യ​യു​ടെ ഭർത്താ​വാ​യി​രി​ക്കു​ന്നത്‌ ഉചിത​മാണ്‌. [“ഒരിക്കൽ മാത്രം വിവാഹം ചെയ്‌ത​യാൾ,” NAB].”

ക്രിസ്‌തീയ യുഗത്തിന്‌ മുൻപ്‌ ബുദ്ധമതം അതിലെ പുരോ​ഹി​തൻമാ​രും സന്യാ​സി​ക​ളും ബ്രഹ്മച​ര്യം പാലി​ക്ക​ണ​മെന്ന്‌ നിഷ്‌ക്കർഷി​ച്ചു. (ക്രിസ്‌തീയ സഭയിലെ പൗരോ​ഹി​ത്യ ബ്രഹ്മച​ര്യ​ത്തി​ന്റെ ചരിത്രം, [ഇംഗ്ലീഷ്‌] ലണ്ടൻ, 1932, നാലാം പതിപ്പ്‌, പരിഷ്‌ക്ക​രി​ച്ചത്‌, ഹെൻറി. സി. ലീ, പേ. 6) അതിനു മുൻപ്‌ പോലും എ. ഹിസ്‌ലോ​പ്പി​നാ​ലു​ളള ദി ററു ബാബി​ലോൺസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌ ബാബി​ലോ​ണി​ലെ പൗരോ​ഹി​ത്യ​വർഗ്ഗ​ത്തി​ലെ ഉന്നതസ്ഥാ​നീ​യർ ബ്രഹ്മച​ര്യം അനുഷ്‌ഠി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.—(ന്യൂ​യോർക്ക്‌, 1943), പേ. 219.

1 തിമൊ. 4:1-3, JB: “എന്നാൽ അന്ത്യകാ​ലത്ത്‌ വിശ്വാ​സം ത്യജി​ക്കു​ക​യും വഞ്ചകാ​ത്മാ​ക്ക​ളെ​യും പിശാ​ചു​ക്ക​ളിൽ നിന്ന്‌ വരുന്ന ഉപദേ​ശ​ങ്ങ​ളെ​യും ശ്രദ്ധി​ക്കാൻ ഇഷ്ടപ്പെ​ടു​ക​യും ചെയ്യുന്ന ചിലർ ഉണ്ടായി​രി​ക്കു​മെന്ന്‌ ആത്മാവ്‌ വ്യക്തമാ​യി പറഞ്ഞി​രി​ക്കു​ന്നു; . . . വിവാഹം വിലക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്ന്‌ അവർ പറയും.”

ലോകത്തിൽനിന്ന്‌ വേർപെട്ടു നിൽക്കൽ

പോൾ ആറാമൻ പാപ്പാ 1965-ൽ ഐക്യ​രാ​ഷ്‌ട്ര​ങ്ങളെ അഭിസം​ബോ​ധന ചെയ്യു​ക​യിൽ ഇപ്രകാ​രം പറഞ്ഞു: “ഐക്യ​ത്തി​നും സമാധാ​ന​ത്തി​നും വേണ്ടി​യു​ളള അന്തിമ പ്രത്യാ​ശ​യെന്ന നിലയിൽ ഭൂമി​യി​ലെ ജനങ്ങൾ ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളി​ലേക്ക്‌ നോക്കു​ന്നു; എന്റെതി​നോ​ടൊ​പ്പം അവരു​ടെ​യും ആദരവും പ്രത്യാ​ശ​യും ഇവിടെ കാഴ്‌ച​വ​യ്‌ക്കാൻ ഞാൻ ധൈര്യ​പ്പെ​ടു​ക​യാണ്‌.”—പാപ്പാ​യു​ടെ സന്ദർശനം [ഇംഗ്ലീഷ്‌] (ന്യൂ​യോർക്ക്‌, 1965), റൈറം-ലൈഫ്‌ സ്‌പെ​ഷ്യൽ റിപ്പോർട്ട്‌, പേ. 26.

യോഹ. 15:19, JB: “[യേശുക്രിസ്‌തു പറഞ്ഞു:] നിങ്ങൾ ലോക​ത്തി​ന്റെ​താ​യി​രു​ന്നെ​ങ്കിൽ ലോകം അതിന്റെ സ്വന്ത​മെ​ന്ന​പോ​ലെ നിങ്ങളെ സ്‌നേ​ഹി​ക്കു​മാ​യി​രു​ന്നു; എന്നാൽ നിങ്ങൾ ലോക​ത്തി​ന്റെ​താ​യി​രി​ക്കാ​ത്ത​തി​നാൽ, എന്റെ തെര​ഞ്ഞെ​ടുപ്പ്‌ നിങ്ങളെ ലോക​ത്തിൽ നിന്ന്‌ പിൻവ​ലി​ച്ച​തി​നാൽ, ലോകം നിങ്ങളെ വെറു​ക്കു​ന്നു.”

യാക്കോ. 4:4, JB: “ലോകത്തെ നിങ്ങളു​ടെ സ്‌നേ​ഹി​ത​നാ​ക്കു​ന്നത്‌ ദൈവത്തെ നിങ്ങളു​ടെ ശത്രു​വാ​ക്കു​ന്നു​വെന്ന്‌ നിങ്ങൾ തിരി​ച്ച​റി​യു​ന്നി​ല്ല​യോ?”

യുദ്ധായുധങ്ങളുടെ ഉപയോ​ഗം

കത്തോ​ലി​ക്കാ ചരി​ത്ര​കാ​ര​നായ ഇ. ഐ. വാററ്‌കിൻ എഴുതു​ന്നു: “ഇതു സമ്മതി​ക്കുക വേദനാ​ജ​ന​ക​മാ​ണെ​ങ്കി​ലും തങ്ങളുടെ രാജ്യത്തെ ഗവൺമെൻറു​കൾ നടത്തി​യി​ട്ടു​ളള എല്ലാ യുദ്ധങ്ങ​ളെ​യും മെത്രാൻമാർ എന്നും പിന്താ​ങ്ങി​യി​ട്ടുണ്ട്‌ എന്ന ചരി​ത്ര​പ​ര​മായ വസ്‌തുത വ്യാജ​മായ നല്ല ദൃഷ്ടാന്തം വയ്‌ക്കാ​നു​ളള താൽപ്പ​ര്യ​ത്തി​ലും സത്യസ​ന്ധ​മ​ല്ലാത്ത ഭക്തിയു​ടെ പേരി​ലും നമുക്ക്‌ നിഷേ​ധി​ക്കാ​നാ​വില്ല. ദേശീയ സഭാ നേതൃ​ത്വം ഏതെങ്കി​ലും യുദ്ധം അനീതി​യാണ്‌ എന്ന്‌ പറഞ്ഞ്‌ അതിനെ കുററം വിധി​ച്ച​താ​യു​ളള ഒരൊററ സന്ദർഭം പോലും വാസ്‌ത​വ​ത്തിൽ എനിക്ക്‌ അറിഞ്ഞു​കൂ​ടാ . . . ഔദ്യോ​ഗിക സിദ്ധാന്തം എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും പ്രയോ​ഗ​ത്തിൽ കത്തോ​ലി​ക്കാ മെത്രാൻമാർ യുദ്ധ സമയത്ത്‌ അനുസ​രി​ച്ചി​ട്ടു​ളള തത്വം ‘എന്റെ രാജ്യം എല്ലായ്‌പ്പോ​ഴും ശരി’ എന്നതു​തന്നെ ആയിരു​ന്നി​ട്ടുണ്ട്‌.”—മോറൽസ്‌ ആൻഡ്‌ മി​സൈൽസ്‌ (ലണ്ടൻ, 1959), ചാൾസ്‌. എസ്‌. തോംസൺ എഡിററ്‌ ചെയ്‌തത്‌, പേ. 57, 58.

മത്താ. 26:52, JB: “യേശു അപ്പോൾ പറഞ്ഞു, ‘നിന്റെ വാൾ തിരികെ വയ്‌ക്കുക, എന്തു​കൊ​ണ്ടെ​ന്നാൽ വാൾ എടുക്കു​ന്ന​വ​നെ​ല്ലാം വാളാൽ മരിക്കും.’”

1 യോഹ. 3:10-12, JB: “ഈ വിധത്തിൽ ദൈവ​ത്തി​ന്റെ മക്കളെ​യും പിശാ​ചി​ന്റെ മക്കളെ​യും നമുക്ക്‌ തിരി​ച്ച​റി​യാം: തന്റെ സഹോ​ദ​രനെ സ്‌നേ​ഹി​ക്കാത്ത ആരും . . . ദൈവ​ത്തി​ന്റെ കുട്ടിയല്ല . . . ദുഷ്ടനാ​യ​വ​ന്റേ​താ​യി തന്റെ സഹോ​ദ​രന്റെ കഴുത്ത​റുത്ത കയീ​നെ​പ്പോ​ലെ​യാ​യി​രി​ക്കാ​തെ നാം അന്യോ​ന്യം സ്‌നേ​ഹി​ക്കണം.”

മേൽപ​റ​ഞ്ഞ​തി​ന്റെ വെളി​ച്ച​ത്തിൽ, അപ്പോ​സ്‌ത​ലൻമാ​രു​ടെ പിൻഗാ​മി​കൾ എന്ന്‌ അവകാ​ശ​പ്പെ​ടു​ന്നവർ ക്രിസ്‌തു​വും അപ്പോ​സ്‌ത​ലൻമാ​രും ചെയ്‌ത​തു​പോ​ലെ പഠിപ്പി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്‌തി​ട്ടു​ണ്ടോ?