വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അർമ്മഗെദ്ദോൻ

അർമ്മഗെദ്ദോൻ

നിർവ്വ​ചനം: എബ്രാ​യ​യിൽ നിന്നും എടുത്തി​ട്ടു​ള​ള​തും അനേകം വിവർത്ത​ക​രാൽ “അർമ്മ​ഗെ​ദ്ദോൻ” എന്ന്‌ തർജ്ജമ ചെയ്യ​പ്പെ​ട്ടി​ട്ടു​ള​ള​തു​മായ ഹാർ-മഗെ​ദ്ദോൻ എന്ന ഗ്രീക്ക്‌ പദത്തിന്റെ അർത്ഥം “മെഗി​ദ്ദോ പർവ്വതം” അല്ലെങ്കിൽ “സൈന്യ​ങ്ങൾ സമ്മേളി​ക്കുന്ന പർവ്വതം” എന്നാണ്‌. ബൈബിൾ ആ പേരിനെ ബന്ധപ്പെ​ടു​ത്തു​ന്നത്‌ ഒരു ന്യൂക്ലി​യർ സർവ്വനാ​ശ​ത്തോ​ടല്ല മറിച്ച്‌ ലോക​വ്യാ​പ​ക​മാ​യി നടക്കാൻ പോകുന്ന “സർവ്വശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധ”ത്തോടാണ്‌. (വെളി. 16:14, 16) യഹോ​വ​യാം ദൈവ​ത്തി​നും യേശു​ക്രി​സ്‌തു മുഖാ​ന്ത​ര​മു​ളള രാജ്യ​ത്തി​നു​മെ​തി​രാ​യി ഭൂമി​യി​ലെ രാഷ്‌ട്രീയ ഭരണാ​ധി​കാ​രി​കൾ ഒത്തു ചേരുന്ന “സ്ഥലത്തെ [ഗ്രീക്ക്‌, റേറാ​പോൺ; അതായത്‌, അവസ്ഥ അല്ലെങ്കിൽ സാഹച​ര്യം]”യാണ്‌ ഇത്‌ കൃത്യ​മാ​യി അർത്ഥമാ​ക്കു​ന്നത്‌. അത്തരം എതിർപ്പ്‌ ദൈവ​രാ​ജ്യ​ത്തി​ന്റെ ദൃശ്യ​പ്ര​തി​നി​ധി​ക​ളായ, യഹോ​വ​യു​ടെ ഭൂമി​യി​ലെ ദാസൻമാർക്കെ​തി​രെ​യു​ളള ആഗോ​ള​വ്യാ​പ​ക​മായ നടപടി​യാൽ പ്രകട​മാ​ക്ക​പ്പെ​ടും.

ചിലർ “തെർമോ​ന്യൂ​ക്ലി​യർ അർമ്മ​ഗെ​ദ്ദോൻ” എന്ന്‌ വിളി​ക്കുന്ന നടപടി​യാൽ ഭൂമിയെ നശിപ്പി​ക്കാൻ ദൈവം മനുഷ്യ​രെ അനുവ​ദി​ക്കു​മോ?

സങ്കീ. 96:10: “യഹോവ തന്നെ രാജാ​വാ​യി​രി​ക്കു​ന്നു. ഫലഭൂ​യി​ഷ്‌ഠ​മായ ഭൂമി​യും [എബ്രായ, റെറവെൽ; ഫലഭൂ​യി​ഷ്‌ഠ​വും ജനവാ​സ​മു​ള​ള​തു​മായ ഭൂമി, വാസ​യോ​ഗ്യ​മായ ഭൂഗോ​ളം] ഇളക്ക​പ്പെ​ടാൻ കഴിയാ​ത്ത​വണ്ണം ഉറപ്പായി സ്ഥാപി​ത​മാ​യി​ത്തീ​രു​ന്നു.”

സങ്കീ. 37:29: “നീതി​മാൻമാർ തന്നെ ഭൂമിയെ കൈവ​ശ​മാ​ക്കും, അവർ അതിൽ എന്നേക്കും വസിക്കും.”

വെളി. 11:18: “രാഷ്‌ട്രങ്ങൾ കോപാ​കു​ല​രാ​യി നിന്റെ സ്വന്തം [യഹോ​വ​യു​ടെ] കോപ​വും . . . ഭൂമിയെ നശിപ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വരെ നശിപ്പി​ക്കാ​നു​ളള നിയമിത സമയവും വന്നു.”

ബൈബിളിൽ പരാമർശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​പ്ര​കാ​രം അർമ്മ​ഗെ​ദ്ദോൻ എന്താണ്‌?

വെളി. 16:14, 16: “അവ വാസ്‌ത​വ​ത്തിൽ ഭൂതനി​ശ്വ​സ്‌ത​മൊ​ഴി​ക​ളാണ്‌, അവ അടയാ​ളങ്ങൾ കാണി​ച്ചു​കൊണ്ട്‌ സർവ്വശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധത്തി​ലേക്ക്‌ മുഴു​നി​വ​സിത ഭൂമി​യി​ലെ​യും രാജാ​ക്കൻമാ​രെ കൂട്ടി​ച്ചേർക്കാൻ അവരുടെ അടുക്ക​ലേക്ക്‌ പുറ​പ്പെ​ടു​ന്നു. അവ അവരെ എബ്രാ​യ​യിൽ ഹാർ-മഗെ​ദ്ദോൻ [അർമ്മ​ഗെ​ദ്ദോൻ] എന്ന്‌ വിളി​ക്ക​പ്പെ​ടുന്ന സ്ഥലത്ത്‌ കൂട്ടി​ച്ചേർത്തു.”

മദ്ധ്യപൂർവ്വദേശത്ത്‌ മാത്ര​മാ​യി​രി​ക്കു​മോ അർമ്മ​ഗെ​ദ്ദോൻ യുദ്ധം നടക്കുക?

എല്ലാ രാഷ്‌ട്ര​ങ്ങ​ളി​ലെ​യും ഭരണാ​ധി​പൻമാ​രും സൈന്യ​ങ്ങ​ളും ദൈവ​ത്തി​നെ​തി​രാ​യി ഒന്നിച്ചു കൂട്ട​പ്പെ​ടും

വെളി. 16:14: “സർവ്വശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധത്തി​ലേക്ക്‌ മുഴു​നി​വ​സി​ത​ഭൂ​മി​യി​ലെ​യും രാജാ​ക്കൻമാ​രെ കൂട്ടി​ച്ചേർക്കാൻ അവ അവരുടെ അടുക്ക​ലേക്ക്‌ പുറ​പ്പെ​ടു​ന്നു.”

വെളി. 19:19: “കാട്ടു​മൃ​ഗ​വും [മാനുഷ രാഷ്‌ട്രീ​യാ​ധി​പ​ത്യം മൊത്ത​ത്തിൽ] ഭൂമി​യി​ലെ രാജാ​ക്കൻമാ​രും അവരുടെ സൈന്യ​ങ്ങ​ളും കുതി​ര​പ്പു​റ​ത്തി​രി​ക്കു​ന്ന​വ​നോ​ടും അവന്റെ സൈന്യ​ത്തോ​ടും യുദ്ധം ചെയ്യാൻ കൂട്ടി​ച്ചേർക്ക​പ്പെ​ട്ടത്‌ ഞാൻ കണ്ടു.”

യിരെ. 25:33: “അന്നാളിൽ യഹോ​വ​യാൽ നിഗ്ര​ഹി​ക്ക​പ്പെ​ട്ടവർ നിശ്ചയ​മാ​യും ഭൂമി​യു​ടെ ഒരററം മുതൽ മറേറ അററം വരെ ഉണ്ടായി​രി​ക്കും.”

അർമ്മഗെദ്ദോൻ (ഹാർ-മഗെ​ദ്ദോൻ) എന്ന പേരിന്റെ ഉപയോ​ഗം യുദ്ധം അക്ഷരീയ മെഗി​ദ്ദോ പർവ്വത​ത്തിൽ നടക്കും എന്ന്‌ അർത്ഥമാ​ക്കാ​വു​ന്നതല്ല

മെഗി​ദ്ദോ എന്നൊരു അക്ഷരീയ പർവ്വത​മില്ല; പുരാതന മെഗി​ദ്ദോ​യു​ടെ അവശി​ഷ്ടങ്ങൾ കാണ​പ്പെ​ടു​ന്നത്‌ 70 അടി (21 മീററർ) ഉയരമു​ളള ഒരു മൊട്ട​ക്കു​ന്നി​ലാണ്‌.

“മുഴു നിവസിത ഭൂമി​യി​ലെ​യും” രാജാ​ക്കൻമാ​രും അവരുടെ സൈന്യ​ങ്ങ​ളും മെഗി​ദ്ദോ​യ്‌ക്ക്‌ താഴെ​യു​ളള എസ്‌ദ്രാ​യേ​ലോൺ സമതലത്ത്‌ ഒതുങ്ങു​ക​യില്ല. ആ സമതലം 20 മൈൽ (32 കി. മീ.) മാത്രം നീളവും കിഴക്കേ അററത്ത്‌ 18 മൈൽ (29 കി. മീ.) മാത്രം വീതി​യു​മു​ളള ഒരു ത്രി​കോ​ണ​മാണ്‌.—ദി ജിയോ​ഗ്രഫി ഓഫ്‌ ദി ബൈബിൾ (ന്യൂ​യോർക്ക്‌, 1957), ഡെന്നിസ്‌ ബാലി, പേ. 148.

ചരിത്രത്തിൽ മെഗി​ദ്ദോ വഹിച്ച പങ്കു നിമിത്തം ആ പേര്‌ ഉചിത​മാണ്‌; മെഗി​ദ്ദോക്ക്‌ താഴെ​യു​ളള സമതലം പല നിർണ്ണാ​യക യുദ്ധങ്ങ​ളു​ടെ​യും വേദി​യാ​യി​രു​ന്നു

കനാന്യ സൈന്യാ​ധി​പ​നാ​യി​രുന്ന സിസെര ന്യായാ​ധി​പ​നായ ബാരാ​ക്കി​ന്റെ മുൻപിൽ തോൽപ്പി​ക്ക​പ്പെ​ടു​വാൻ യഹോവ ഇടയാ​ക്കി​യത്‌ അവിടെ വച്ചായി​രു​ന്നു.—ന്യായാ. 5:19, 20; 4:12-24.

ഈജി​പ്‌റ​റി​ലെ ഫറവോ​നാ​യി​രുന്ന തുത്‌മോസ്‌ III പറഞ്ഞു: “മെഗി​ദ്ദോ പിടി​ച്ച​ട​ക്കു​ന്നത്‌ ആയിരം പട്ടണങ്ങൾ പിടി​ച്ച​ട​ക്കു​ന്ന​തിന്‌ സമമാണ്‌!”—എൻഷ്യൻറ്‌ നിയർ ഈസ്‌റേറൺ ടെക്‌സ്‌റ​റ്‌സ്‌ റിലേ​റ​റിംഗ്‌ ററു ദി ഓൾഡ്‌ റെറസ്‌റ​റ​മെൻറ്‌ (പ്രിൻസ്‌ററൺ, എൻ. ജെ.; 1969) ജെയിംസ്‌ പ്രിറ​റ്‌ചാർഡ്‌ എഡിററ്‌ ചെയ്‌തത്‌, പേ. 237.

മെഗി​ദ്ദോ (“സൈന്യ​ങ്ങ​ളു​ടെ സമ്മേളി​ക്കൽ” എന്ന്‌ അർത്ഥം) എന്ന പരാമർശനം ഉചിത​മാണ്‌, കാരണം അർമ്മ​ഗെ​ദ്ദോൻ എല്ലാ രാഷ്‌ട്ര​ങ്ങ​ളി​ലെ​യും ഭരണാ​ധി​പൻമാ​രും അവരുടെ സൈന്യ​ങ്ങ​ളും മററു പിന്തു​ണ​ക്കാ​രും ഉൾപ്പെ​ടുന്ന ഒരു ലോക സാഹച​ര്യ​മാണ്‌.

ആര്‌ അല്ലെങ്കിൽ എന്ത്‌ ആയിരി​ക്കും അർമ്മ​ഗെ​ദ്ദോ​നിൽ നശിപ്പി​ക്ക​പ്പെ​ടുക?

ദാനി. 2:44: “സ്വർഗ്ഗ​സ്ഥ​നായ ദൈവം . . . ഒരു രാജ്യം സ്ഥാപി​ക്കും. അത്‌ ഈ രാജ്യ​ങ്ങ​ളെ​യെ​ല്ലാം തകർത്ത്‌ ഇല്ലാതാ​ക്കു​ക​യും അതുതന്നെ അനിശ്ചി​ത​കാ​ല​ങ്ങ​ളോ​ളം നിലനിൽക്കു​ക​യും ചെയ്യും.”

വെളി. 19:17, 18: “ഒരു ദൂതൻ സൂര്യ​നിൽ നിൽക്കു​ന്നതു ഞാൻ കണ്ടു, അവൻ ഉറച്ച ശബ്ദത്തിൽ ആകാശ​മ​ദ്ധ്യേ പറക്കുന്ന സകല പക്ഷിക​ളോ​ടും വിളിച്ചു പറഞ്ഞു: ‘രാജാ​ക്കൻമാ​രു​ടെ മാംസ​ള​ഭാ​ഗ​ങ്ങ​ളും സൈന്യാ​ധി​പൻമാ​രു​ടെ മാംസ​ള​ഭാ​ഗ​ങ്ങ​ളും വീരൻമാ​രു​ടെ മാംസ​ള​ഭാ​ഗ​ങ്ങ​ളും കുതി​ര​ക​ളു​ടെ​യും കുതി​ര​പ്പു​റ​ത്തി​രി​ക്കു​ന്ന​വ​രു​ടെ​യും മാംസ​ള​ഭാ​ഗ​ങ്ങ​ളും സ്വത​ന്ത്രൻമാ​രും അടിമ​ക​ളും ചെറി​യ​വ​രും വലിയ​വ​രു​മായ എല്ലാവ​രു​ടെ​യും മാംസ​ള​ഭാ​ഗ​ങ്ങ​ളും തിന്നാൻ ദൈവ​ത്തി​ന്റെ വലിയ അത്താഴ വിരു​ന്നിന്‌ വന്നുകൂ​ടു​വിൻ.’”

1 യോഹ. 2:16, 17: “ലോക​ത്തി​ലു​ള​ള​തെ​ല്ലാം—ജഡമോ​ഹം, കൺമോ​ഹം, ഒരുവന്റെ ജീവന​ത്തി​ന്റെ പ്രതാ​പ​പ്ര​ക​ടനം—പിതാ​വിൽ നിന്നല്ല ലോക​ത്തിൽ നിന്നത്രേ ഉത്ഭവി​ക്കു​ന്നത്‌. കൂടാതെ ഈ ലോകം കടന്നു​പോ​വു​ക​യാ​കു​ന്നു, അങ്ങനെ തന്നെ അതിന്റെ മോഹ​വും, എന്നാൽ ദൈ​വേഷ്ടം ചെയ്യു​ന്ന​വ​നോ എന്നേക്കും ഇരിക്കു​ന്നു.”

വെളി. 21:8: “ഭീരുക്കൾ, അവിശ്വാ​സി​കൾ, തങ്ങളുടെ മ്ലേച്ഛതകൾ നിമിത്തം അറക്കത്ത​ക്കവർ, കൊല​പാ​ത​കി​കൾ, ദുർവൃ​ത്തർ, ആത്മവിദ്യ ആചരി​ക്കു​ന്നവർ, വിഗ്ര​ഹാ​രാ​ധി​കൾ എന്നിവരെ സംബന്ധി​ച്ചും ഭോഷ്‌ക്കു​പ​റ​യുന്ന സകലരെ സംബന്ധി​ച്ചു​മാ​ണെ​ങ്കിൽ അവരുടെ ഓഹരി തീയും ഗന്ധകവും കത്തുന്ന തടാക​ത്തി​ലാ​യി​രി​ക്കും. അതിന്റെ അർത്ഥം രണ്ടാം മരണം എന്നാണ്‌.”

ആ നാശം എന്നേക്കു​മു​ള​ള​താ​യി​രി​ക്കു​മോ?

മത്താ. 25:46: “ഇവർ [ക്രിസ്‌തു​വി​ന്റെ “സഹോ​ദ​രൻമാർ”ക്ക്‌ നൻമ​ചെ​യ്യാൻ വിസമ്മ​തി​ച്ചവർ] നിത്യ​ഛേ​ദ​ന​ത്തി​ലേക്ക്‌ പോകും.”

2 തെസ്സ. 1:8, 9: “ദൈവത്തെ അറിയാ​ത്ത​വ​രും നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​നെ​ക്കു​റി​ച്ചു​ളള സുവാർത്ത അനുസ​രി​ക്കാ​ത്ത​വ​രും . . . നിത്യ​നാ​ശം എന്ന ശിക്ഷാ​വി​ധി അനുഭ​വി​ക്കും.”

അതിജീവകർ ഉണ്ടായി​രി​ക്കു​മോ?

സെഫ. 2:3: “യഹോ​വ​യു​ടെ ന്യായ​ത്തീർപ്പു​കൾ അനുഷ്‌ഠി​ച്ചി​രി​ക്കു​ന്ന​വ​രായ ഭൂമി​യി​ലെ സകല സൗമ്യൻമാ​രു​മാ​യു​ളേ​ളാ​രെ യഹോ​വയെ അന്വേ​ഷി​പ്പിൻ, നീതി അന്വേ​ഷി​പ്പിൻ, സൗമ്യത അന്വേ​ഷി​പ്പിൻ. യഹോ​വ​യു​ടെ കോപ​ദി​വ​സ​ത്തിൽ ഒരുപക്ഷേ നിങ്ങൾ മറക്ക​പ്പെ​ട്ടേ​ക്കാം.”

റോമ. 10:13: “യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവ​രും രക്ഷിക്ക​പ്പെ​ടും.”

സങ്കീ. 37:34: “യഹോ​വ​യിൽ പ്രത്യാ​ശിച്ച്‌ അവന്റെ വഴി അനുസ​രി​ക്കുക, ഭൂമിയെ കൈവ​ശ​മാ​ക്കാൻ അവൻ നിന്നെ ഉയർത്തും. ദുഷ്ടൻമാർ ഛേദി​ക്ക​പ്പെ​ടു​മ്പോൾ നീ അതു കാണും.”

യോഹ. 3:16: “തന്റെ ഏകജാ​ത​നായ പുത്ര​നിൽ വിശ്വ​സി​ക്കുന്ന യാതൊ​രു​വ​നും നശിപ്പി​ക്ക​പ്പെ​ടാ​തെ നിത്യ​ജീ​വൻ ഉണ്ടായി​രി​ക്കേ​ണ്ട​തിന്‌ ദൈവം . . . അവനെ നൽകി.”

വെളി. 7:9, 10, 14: “നോക്കൂ! എല്ലാ രാഷ്‌ട്ര​ങ്ങ​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും ജനങ്ങളി​ലും ഭാഷക​ളി​ലും നിന്നു​ള​ള​താ​യി ഒരു മനുഷ്യ​നും എണ്ണാൻ കഴിയാത്ത ഒരു മഹാപു​രു​ഷാ​രം വെളള​യു​ടു​പ്പു​ക​ള​ണിഞ്ഞ്‌ കൈയ്യിൽ കുരു​ത്തോ​ല​ക​ളു​മാ​യി സിംഹാ​സ​ന​ത്തി​നും, കുഞ്ഞാ​ടി​നും മുമ്പാകെ നിൽക്കു​ന്നതു ഞാൻ കണ്ടു. ‘രക്ഷക്ക്‌ ഞങ്ങൾ സിംഹാ​സ​ന​ത്തി​ലി​രി​ക്കുന്ന ഞങ്ങളുടെ ദൈവ​ത്തോ​ടും കുഞ്ഞാ​ടി​നോ​ടും കടപ്പെ​ട്ടി​രി​ക്കു​ന്നു’ എന്ന്‌ അവർ ഉറച്ച ശബ്ദത്തിൽ ആർത്തു​കൊ​ണ്ടി​രി​ക്കു​ന്നു. . . . ‘ഇവരാണ്‌ മഹോ​പ​ദ്ര​വ​ത്തിൽ നിന്ന്‌ പുറത്തു വരുന്നവർ.’”

അർമ്മഗെദ്ദോനിൽ കൊച്ചു​കു​ട്ടി​കൾക്ക്‌ എന്തു സംഭവി​ക്കും?

ആ ചോദ്യ​ത്തിന്‌ ബൈബിൾ നേരിട്ട്‌ ഉത്തരം നൽകു​ന്നില്ല, നമ്മൾ ന്യായാ​ധി​പൻമാ​രല്ല. എന്നിരു​ന്നാ​ലും സത്യ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ കൊച്ചു​കു​ട്ടി​കളെ “വിശുദ്ധ”രായി ദൈവം വീക്ഷി​ക്കു​ന്നു എന്ന്‌ ബൈബിൾ കാണി​ച്ചു​ത​രിക തന്നെ ചെയ്യുന്നു. (1 കൊരി. 7:14) കഴിഞ്ഞ കാലങ്ങ​ളിൽ ദൈവം ദുഷ്ടൻമാ​രെ നശിപ്പി​ച്ച​പ്പോൾ അവൻ അവരുടെ കൊച്ചു​കു​ട്ടി​ക​ളെ​യും​കൂ​ടി നശിപ്പി​ച്ചു എന്നും അതു വെളി​പ്പെ​ടു​ത്തു​ന്നു. (സംഖ്യ 16:27, 32; യെഹെ. 9:6) ആരും നശിച്ചു​പോ​കാൻ ദൈവം ആഗ്രഹി​ക്കു​ന്നില്ല, അതു​കൊണ്ട്‌ മാതാ​പി​താ​ക്കൾക്കും കുട്ടി​കൾക്കും പ്രയോ​ജനം ലഭിക്കാൻ വേണ്ടി അവൻ ഇപ്പോൾ ഒരു മുന്നറി​യിപ്പ്‌ മുഴക്കി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഇപ്പോ​ഴും അർമ്മ​ഗെ​ദ്ദോ​നി​ലും തങ്ങളുടെ കുട്ടി​കളെ ദൈവം പ്രീതി​യോ​ടെ വീക്ഷി​ക്കാൻ ഇടയാ​ക്കുന്ന ഒരു ഗതി പിന്തു​ട​രു​ന്നത്‌ മാതാ​പി​താ​ക്ക​ളു​ടെ ഭാഗത്ത്‌ ജ്ഞാനമാ​യി​രി​ക്കു​ക​യി​ല്ലേ?

ദുഷ്ടൻമാരുടെ നാശത്താൽ ദൈവ​ത്തി​ന്റെ സ്‌നേഹം ലംഘി​ക്ക​പ്പെ​ടു​ന്നു​വോ?

2 പത്രോ. 3:9: “ആരും നശിച്ചു​പോ​കാ​നാ​ഗ്ര​ഹി​ക്കാ​തെ, എല്ലാവ​രും അനുതാ​പ​ത്തി​ലേക്ക്‌ വരണ​മെന്ന്‌ യഹോവ ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട്‌ അവൻ . . . നിങ്ങ​ളോട്‌ ക്ഷമ കാണി​ക്കു​ക​യാണ്‌.”

ലൂക്കോ. 18:7, 8: “രാപ്പകൽ തന്നോട്‌ നിലവി​ളി​ക്കുന്ന തന്റെ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ കാര്യ​ത്തിൽ ദൈവം ദീർഘ​ക്ഷ​മ​യു​ള​ള​വ​നാ​ണെ​ങ്കി​ലും അവരോട്‌ നീതി​നിർവ്വ​ഹി​ക്ക​പ്പെ​ടാൻ അവൻ ഇടയാ​ക്കു​ക​യി​ല്ലേ? അവരോട്‌ വേഗത്തിൽ നീതി നിർവ്വ​ഹി​ക്ക​പ്പെ​ടാൻ അവൻ ഇടയാ​ക്കും എന്ന്‌ ഞാൻ നിങ്ങ​ളോട്‌ പറയുന്നു.”

2 തെസ്സ. 1:6: “നിങ്ങളെ [അവന്റെ ദാസൻമാ​രെ] ഉപദ്ര​വി​ക്കു​ന്ന​വർക്ക്‌ ഉപദ്രവം തിരികെ കൊടു​ക്കു​ന്നത്‌ ദൈവ​ത്തി​ന്റെ ഭാഗത്ത്‌ നീതി​യാണ്‌.”

ഒരു നിഷ്‌പക്ഷ നില സ്വീക​രി​ക്കുക സാദ്ധ്യ​മാ​ണോ?

2 തെസ്സ. 1:8: “[സ്വന്തം തെര​ഞ്ഞെ​ടു​പ്പി​നാൽ] ദൈവത്തെ അറിയാ​ത്ത​വർക്കും നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​നെ​ക്കു​റി​ച്ചു​ളള സുവാർത്ത അനുസ​രി​ക്കാ​ത്ത​വർക്കും അവൻ പ്രതി​കാ​രം നൽകുന്നു.”

മത്താ. 24:37-39: “നോഹ​യു​ടെ നാളുകൾ പോലെ തന്നെ . . . പ്രളയം വന്ന്‌ എല്ലാവ​രെ​യും അടി​ച്ചൊ​ഴു​ക്കി​ക്കൊ​ണ്ടു പോകു​ന്ന​തു​വരെ അവർ ശ്രദ്ധി​ച്ചില്ല, മനുഷ്യ​പു​ത്രന്റെ സാന്നി​ദ്ധ്യ​വും അങ്ങനെ തന്നെയാ​യി​രി​ക്കും.”

മത്താ. 12:30: “എന്റെ പക്ഷത്തല്ലാ​ത്തവൻ എനിക്ക്‌ എതിരാണ്‌, എന്നോ​ടു​കൂ​ടെ ചേർക്കാ​ത്തവൻ ചിതറി​ക്കു​ന്നു.”

ആവർത്തനം 30:19, 20 താരത​മ്യം ചെയ്യുക.

ദൈവത്തിനെതിരെയുളള യുദ്ധത്തിൽ കലാശി​ക്കുന്ന ലോക​സാ​ഹ​ച​ര്യ​ത്തി​ലേക്ക്‌ രാഷ്‌ട്ര​ങ്ങളെ തളളി​ക്കൊ​ണ്ടു​പോ​കു​ന്നത്‌ ആരുടെ സ്വാധീ​ന​മാണ്‌?

വെളി. 16:13, 14: “മഹാസർപ്പ​ത്തി​ന്റെ [പിശാ​ചായ സാത്താൻ; വെളി. 12:9] വായിൽനി​ന്നും കാട്ടു​മൃ​ഗ​ത്തി​ന്റെ വായിൽനി​ന്നും കളള​പ്ര​വാ​ച​കന്റെ വായിൽനി​ന്നും തവളക​ളെ​പ്പോ​ലെ മൂന്ന്‌ അശുദ്ധ​നി​ശ്വസ്‌ത മൊഴി​കൾ വരുന്നതു ഞാൻ കണ്ടു. അവ വാസ്‌ത​വ​ത്തിൽ ഭൂതനി​ശ്വസ്‌ത മൊഴി​ക​ളാ​കു​ന്നു, അടയാ​ള​ങ്ങ​ളും കാണി​ക്കു​ന്നു, അവ മുഴു​നി​വ​സി​ത​ഭൂ​മി​യി​ലു​മു​ളള രാജാ​ക്കൻമാ​രെ സർവ്വശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധത്തിന്‌ കൂട്ടി​ച്ചേർപ്പാൻ അവരുടെ അടുക്ക​ലേക്ക്‌ പുറ​പ്പെ​ടു​ന്നു.”

ലൂക്കോസ്‌ 4:5, 6; 1 യോഹ​ന്നാൻ 5:19 താരത​മ്യം ചെയ്യുക; കൂടാതെ പ്രവൃ​ത്തി​കൾ 5:38, 39; 2 ദിനവൃ​ത്താ​ന്തം 32:1, 16, 17.