വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആദാമും ഹവ്വായും

ആദാമും ഹവ്വായും

നിർവ്വ​ചനം: ആദാമാ​യി​രു​ന്നു ആദ്യത്തെ മനുഷ്യ​ജീ​വി. “ആദാം” എന്ന എബ്രായ പദം ഉചിത​മാ​യി “മനുഷ്യൻ,” “ഭൗമിക മനുഷ്യൻ,” “മനുഷ്യ വർഗ്ഗം” എന്നൊക്കെ തർജ്ജമ ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. ഹവ്വാ, ആദ്യത്തെ സ്‌ത്രീ, ആദാമി​ന്റെ ഭാര്യ​യാ​യി​രു​ന്നു.

ആദാമും ഹവ്വായും വെറും രൂപക (സങ്കൽപ്പ)കഥാപാ​ത്രങ്ങൾ മാത്ര​മാ​യി​രു​ന്നോ?

ഒരേ ആദിമ മാതാ​പി​താ​ക്ക​ളിൽ നിന്ന്‌ നാമെ​ല്ലാം ഉത്ഭവിച്ചു എന്നു വിശ്വ​സി​ക്കു​ന്നത്‌ യുക്തി​ര​ഹി​ത​മാ​ണോ?

“മിക്ക പ്രമുഖ മതങ്ങളും ദീർഘ​കാ​ല​മാ​യി പ്രസം​ഗി​ച്ചു​കൊ​ണ്ടി​രു​ന്നത്‌ ശാസ്‌ത്രം ഇപ്പോൾ സ്ഥിരീ​ക​രി​ക്കു​ന്നു: എല്ലാ വർഗ്ഗങ്ങ​ളി​ലും​പെട്ട മനുഷ്യർ . . . ഒരേ ആദ്യ മനുഷ്യ​നിൽ നിന്ന്‌ ഉത്ഭവി​ച്ചി​ട്ടു​ള​ള​വ​രാണ്‌.”—മനുഷ്യ​രി​ലെ പാരമ്പ​ര്യ​ഗു​ണം [ഇംഗ്ലീഷ്‌] (ഫില​ദെൽഫിയ ആൻഡ്‌ ന്യൂ​യോർക്ക്‌, 1972), അമ്രാം ഷീൻഫെൽഡ്‌, പേ. 238.

“മുഴു മനുഷ്യ​വർഗ്ഗ​ത്തി​ന്റെ​യും പിതാ​വും മാതാ​വു​മായ ആദാമി​നെ​യും ഹവ്വാ​യെ​യും സംബന്ധി​ച്ചു​ളള ബൈബിൾ കഥ ഇന്ന്‌ ശാസ്‌ത്രം തെളി​യി​ച്ചി​രി​ക്കുന്ന അതേ സത്യം നൂററാ​ണ്ടു​കൾക്കു മുമ്പേ പറഞ്ഞു: ഭൂമി​യി​ലെ സകല ജനങ്ങളും ഒരേ കുടും​ബ​ത്തിൽപെ​ട്ട​വ​രാ​ണെ​ന്നും അവർക്ക്‌ ഒരു പൊതു ഉത്ഭവമാ​ണു​ള​ള​തെ​ന്നും.”—മനുഷ്യ​വർഗ്ഗ​ത്തി​ലെ വംശങ്ങൾ [ഇംഗ്ലീഷ്‌] (ന്യൂ​യോർക്ക്‌, 1978), രൂത്ത്‌ ബെനഡി​ക്‌ററ്‌ ആൻഡ്‌ ജീൻ വെൽറ​റ്‌ഫിഷ്‌, പേ. 3.

പ്രവൃ. 17:26: “മുഴു ഭൂമു​ഖ​ത്തും നിവസി​ക്കാൻ [ദൈവം] ഏകമനു​ഷ്യ​നിൽ നിന്ന്‌ മനുഷ്യ​ജ​ന​ത​ക​ളെ​യെ​ല്ലാം ഉളവാക്കി.”

മുഴു ഭൗമിക മനുഷ്യ​വർഗ്ഗ​ത്തെ​യും പ്രതി​നി​ധാ​നം ചെയ്യാൻ വെറു​മൊ​രു രൂപക കഥാപാ​ത്ര​മാ​യി​ട്ടാ​ണോ ബൈബിൾ ആദാമി​നെ അവതരി​പ്പി​ക്കു​ന്നത്‌?

യൂദ 14: “ആദാമിൽ നിന്നുളള വംശാ​വ​ലി​യി​ലെ ഏഴാമ​നായ ഹാനോക്ക്‌ പ്രവചി​ച്ചു.” (ആദിമ മനുഷ്യ​രി​ലെ എല്ലാവ​രിൽ നിന്നു​മു​ളള ഏഴാമ​നാ​യി​രു​ന്നില്ല ഹാനോക്ക്‌.)

ലൂക്കോ. 3:23-38: “യേശു​വി​നു തന്നെയും അവൻ പ്രവൃത്തി ആരംഭി​ക്കു​മ്പോൾ ഏകദേശം മുപ്പതു വയസ്സാ​യി​രു​ന്നു, അവൻ . . . ആദാമി​ന്റെ മകനായ . . . അബ്രഹാ​മി​ന്റെ മകനായ . . . ദാവീ​ദി​ന്റെ മകനാ​യി​രു​ന്നു.” (ദാവീ​ദും അബ്രഹാ​മും സുപ്ര​സിദ്ധ ചരിത്ര പുരു​ഷൻമാ​രാ​യി​രു​ന്നു. അതു​കൊണ്ട്‌ ആദാം ഒരു യഥാർത്ഥ വ്യക്തി​യാ​യി​രു​ന്നു​വെന്ന്‌ നിഗമനം ചെയ്യു​ന്നത്‌ യുക്തി​സ​ഹ​മല്ലേ?)

ഉൽപ. 5:3: “ആദാം നൂററി​മു​പ്പതു സംവൽസരം ജീവിച്ചു. അപ്പോൾ അവൻ തന്റെ സാദൃ​ശ്യ​ത്തിൽ തന്റെ സ്വരൂ​പ​പ്ര​കാ​ര​മു​ളള ഒരു പുത്രന്റെ പിതാ​വാ​യി​ത്തീർന്നു, അവന്‌ ശേത്ത്‌ എന്നു പേരിട്ടു.” (തീർച്ച​യാ​യും എല്ലാ ആദിമ മനുഷ്യ​രും കൂടെ ചേർന്നല്ല ശേത്തിനെ ജനിപ്പി​ച്ചത്‌, എല്ലാ ആദിമ മനുഷ്യ​രും നൂററി​മു​പ്പ​താ​മത്തെ വയസ്സിൽ പുത്രൻമാ​രെ ജനിപ്പി​ച്ച​തു​മില്ല.)

ഹവ്വായോട്‌ ഒരു സർപ്പം സംസാ​രി​ച്ചു എന്ന പ്രസ്‌താ​വന ഈ വിവരണം ഒരു രൂപക​മാ​യി​രി​ക്കേ​ണ്ടത്‌ ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു​വോ?

ഉൽപ. 3:1-4: “യഹോ​വ​യാം ദൈവം ഉണ്ടാക്കിയ വയലിലെ എല്ലാ കാട്ടു​ജ​ന്തു​ക്ക​ളെ​ക്കാ​ളും സർപ്പം ഏററം ജാഗ്ര​ത​യു​ള​ള​താ​ണെന്ന്‌ തെളിഞ്ഞു. അതു​കൊണ്ട്‌ അത്‌ സ്‌ത്രീ​യോട്‌ ഇങ്ങനെ പറയാൻ തുടങ്ങി: ‘തോട്ട​ത്തി​ലെ യാതൊ​രു വൃക്ഷത്തിൽ നിന്നും നിങ്ങൾ തിന്നരു​തെന്ന്‌ ദൈവം വാസ്‌ത​വ​മാ​യും പറഞ്ഞി​ട്ടു​ണ്ടോ?’ അതിങ്കൽ സ്‌ത്രീ സർപ്പ​ത്തോട്‌ പറഞ്ഞു: ‘. . .“നിങ്ങൾ അതിൽ നിന്ന്‌ തിന്നരുത്‌, നിങ്ങൾ മരിക്കാ​തി​രി​ക്കേ​ണ്ട​തിന്‌ നിങ്ങൾ അതു തൊട​രുത്‌” എന്ന്‌ ദൈവം പറഞ്ഞി​രി​ക്കു​ന്നു.’ അതിങ്കൽ സർപ്പം സ്‌ത്രീ​യോട്‌ പറഞ്ഞു: ‘നിശ്ചയ​മാ​യും നിങ്ങൾ മരിക്ക​യില്ല.’”

യോഹ. 8:44: “[യേശു പറഞ്ഞു:] പിശാച്‌ . . . ഭോഷ്‌ക്കു പറയു​ന്ന​വ​നും ഭോഷ്‌ക്കി​ന്റെ പിതാ​വു​മാണ്‌.” (അതു​കൊണ്ട്‌ ഏദനിൽ പറയപ്പെട്ട ആദ്യത്തെ ഭോഷ്‌ക്കി​ന്റെ ഉറവ്‌ പിശാ​ചാ​യി​രു​ന്നു. അവൻ സർപ്പത്തെ ഒരു ദൃശ്യ വക്താവാ​യി ഉപയോ​ഗി​ച്ച​തേ​യു​ളളു. ഉൽപ്പത്തി വിവരണം ഒരു പാഠം പഠിപ്പി​ക്കാൻ വേണ്ടി രൂപക കഥാപാ​ത്ര​ങ്ങളെ ഉപയോ​ഗി​ക്കു​കയല്ല. വെളി​പ്പാട്‌ 12:9 കൂടെ കാണുക.)

ദൃഷ്ടാന്തം: ഗാരുഢ വിദ്യ പ്രയോ​ഗി​ക്കുന്ന ഒരുവൻ തന്റെ ശബ്ദം മറെറാ​രു ഉറവിൽനിന്ന്‌ വരുന്ന​താ​യി തോന്നാ​നി​ട​യാ​ക്കു​ന്നത്‌ അസാധാ​ര​ണമല്ല. യഹോവ ബിലെ​യാ​മി​ന്റെ പെൺക​ഴുത സംസാ​രി​ക്കാ​നി​ട​യാ​ക്കി എന്നു പറയുന്ന സംഖ്യാ​പു​സ്‌തകം 22:26-31 താരത​മ്യം ചെയ്യുക.

“ഒന്നാം മനുഷ്യ​നായ ആദാം” ഒരു രൂപക കഥാപാ​ത്രം മാത്ര​മാ​യി​രു​ന്നെ​ങ്കിൽ “അവസാ​നത്തെ ആദാ”മായ യേശു​ക്രി​സ്‌തു​വി​നെ സംബന്ധി​ച്ചെന്ത്‌?

1 കൊരി. 15:45, 47: “ഇപ്രകാ​രം പോലും എഴുത​പ്പെ​ട്ടി​രി​ക്കു​ന്നു: ‘ഒന്നാം മനുഷ്യ​നായ ആദാം ജീവനു​ളള ദേഹി​യാ​യി​ത്തീർന്നു.’ അവസാ​നത്തെ ആദാം ജീവൻ നൽകുന്ന ഒരു ആത്മാവാ​യി​ത്തീർന്നു. ഒന്നാം മനുഷ്യൻ ഭൂമി​യിൽ നിന്നു​ള​ള​വ​നും പൊടി​കൊ​ണ്ടു​ള​ള​വ​നും ആകുന്നു. രണ്ടാമത്തെ മനുഷ്യൻ സ്വർഗ്ഗ​ത്തിൽ നിന്നു​ള​ള​വ​നാ​കു​ന്നു.” (അപ്രകാ​രം ആദാം ദൈവ​ത്തി​നെ​തി​രെ പാപം ചെയ്‌ത ഒരു യഥാർത്ഥ വ്യക്തി​യാ​യി​രു​ന്നു​വെ​ന്നു​ള​ള​തി​ന്റെ നിഷേധം യേശു​ക്രി​സ്‌തു​വി​ന്റെ വ്യക്തി​ത്വ​ത്തെ സംബന്ധി​ച്ചും സംശയ​മു​ള​ള​താ​യി സൂചി​പ്പി​ക്കു​ന്നു. അത്തരം നിഷേധം മനുഷ്യ​വർഗ്ഗ​ത്തി​നു​വേണ്ടി യേശു​ക്രി​സ്‌തു തന്റെ ജീവനെ നൽകേ​ണ്ടത്‌ ആവശ്യ​മാ​ക്കി​ത്തീർത്ത​തി​ന്റെ കാരണം തിരസ്‌ക്ക​രി​ക്കു​ന്ന​തി​ലേക്ക്‌ നയിക്കു​ന്നു. അതിന്റെ തിരസ്‌ക്ക​രണം ക്രിസ്‌തീയ വിശ്വാ​സം തളളി​ക്ക​ള​യു​ന്ന​തി​നെ അർത്ഥമാ​ക്കു​ന്നു.)

യേശുതന്നെ ഉൽപ്പത്തി പുസ്‌ത​ക​ത്തി​ലെ വിവര​ണത്തെ എങ്ങനെ​യാണ്‌ വീക്ഷി​ച്ചത്‌?

മത്താ. 19:4, 5: “[യേശു] പറഞ്ഞു: ‘അവരെ [ആദാമി​നെ​യും ഹവ്വാ​യെ​യും] സൃഷ്ടി​ച്ചവൻ ആദിമു​തൽ ആണും പെണ്ണു​മാ​യി അവരെ നിർമ്മി​ച്ചു​വെ​ന്നും “ഈ കാരണ​ത്താൽ ഒരു മനുഷ്യൻ അപ്പനെ​യും അമ്മയെ​യും വിട്ട്‌ പിരിഞ്ഞ്‌ അവന്റെ ഭാര്യ​യോട്‌ പററി​നിൽക്കും, അവർ ഇരുവ​രും ഒരു ജഡമാ​യി​രി​ക്കും” എന്ന്‌ അവൻ അരുളി​ച്ചെ​യ്‌തു എന്നും നിങ്ങൾ [ഉൽപത്തി 1:27; 2:24-ൽ] വായി​ച്ചി​ട്ടി​ല്ല​യോ?’” (ഉൽപത്തി പുസ്‌ത​ക​ത്തി​ലെ വിവരണം ഒരു വസ്‌തു​ത​യാ​ണെന്ന്‌ യേശു വിശ്വ​സിച്ച സ്ഥിതിക്ക്‌ നാമും അതു വിശ്വ​സി​ക്കേ​ണ്ട​തല്ലേ?)

ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ—

‘ആദാമി​ന്റെ പാപം ദൈവ​ത്തി​ന്റെ ഇഷ്ടം, ദൈവ​ത്തി​ന്റെ പ്ലാൻ, ആയിരു​ന്നു.’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘അനേക​മാ​ളു​കൾ അങ്ങനെ പറഞ്ഞി​ട്ടുണ്ട്‌. എന്നാൽ നിങ്ങൾ ആവശ്യ​പ്പെട്ട എന്തെങ്കി​ലും ഞാൻ ചെയ്‌താൽ അതിന്‌ നിങ്ങൾ എന്നെ കുററം വിധി​ക്കു​മോ? . . . അപ്പോൾ പിന്നെ ആദാമി​ന്റെ പാപം ദൈവ​ത്തി​ന്റെ ഇഷ്ടമാ​യി​രു​ന്നെ​ങ്കിൽ, ഒരു പാപി​യെന്ന നിലയിൽ ആദാം ഏദെനിൽ നിന്ന്‌ പുറത്താ​ക്ക​പ്പെ​ട്ട​തെ​ന്തു​കൊ​ണ്ടാണ്‌? (ഉൽപ. 3:17-19, 23, 24)’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘അതു രസകര​മായ ഒരു ആശയമാണ്‌, അതിനു​ളള ഉത്തരത്തിൽ ദൈവം യഥാർത്ഥ​ത്തിൽ ഏതു തരം വ്യക്തി​യാണ്‌ എന്നുള​ളത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. നിങ്ങൾ തന്നെ ഒരുവ​നു​വേണ്ടി ആസൂ​ത്രണം ചെയ്‌ത ഒരു കാര്യം അയാൾ ചെയ്‌ത​തി​ന്റെ പേരിൽ അയാളെ കുററം വിധി​ക്കു​ന്നത്‌ നീതി​യോ സ്‌നേ​ഹ​പൂർവ്വ​ക​മായ ഒരു സംഗതി​യോ ആയിരി​ക്കു​മോ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘യഹോവ സ്‌നേ​ഹ​വാ​നായ ഒരു ദൈവ​മാണ്‌. (1 യോഹ. 4:8) അവന്റെ വഴിക​ളെ​ല്ലാം നീതി​യാ​കു​ന്നു. (സങ്കീ. 37:28; ആവ. 32:4) ആദാം പാപം ചെയ്യുക എന്നത്‌ ദൈവ​ത്തി​ന്റെ ഇഷ്ടമാ​യി​രു​ന്നില്ല; അവൻ അതി​നെ​തി​രെ ആദാമിന്‌ മുന്നറി​യിപ്പ്‌ നൽകി. (ഉൽപ. 2:17)’ (2) ‘നമ്മുടെ കാര്യ​ത്തി​ലെ​ന്ന​തു​പോ​ലെ, താൻ ചെയ്യാൻ ആഗ്രഹി​ക്കു​ന്നത്‌ തെര​ഞ്ഞെ​ടു​ക്കാൻ ദൈവം ആദാമിന്‌ സ്വാത​ന്ത്ര്യം അനുവ​ദി​ച്ചു. പൂർണ്ണത അനുസ​ര​ണ​ക്കേട്‌ കാണി​ക്കു​ന്ന​തിന്‌ സ്വാത​ന്ത്ര്യം പ്രയോ​ഗി​ക്കു​ന്ന​തി​നെ തളളി​ക്ക​ള​ഞ്ഞില്ല. ഫലം മരണമാ​യി​രി​ക്കു​മെ​ന്നു​ളള മുന്നറി​യിപ്പ്‌ ഉണ്ടായി​രു​ന്നി​ട്ടും ആദാം ദൈവ​ത്തി​നെ​തി​രെ മൽസരി​ക്കാൻ തീരു​മാ​നി​ച്ചു.’ (142-ാം പേജു കൂടെ കാണുക.)