വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എതിർക്രിസ്‌തു

എതിർക്രിസ്‌തു

നിർവ്വ​ചനം: എതിർക്രി​സ്‌തു എന്നു വച്ചാൽ ക്രിസ്‌തു​വിന്‌ എതിരായ അല്ലെങ്കിൽ പകരമു​ളള എന്നാണ്‌ അർത്ഥം. യേശു​വി​നെ​പ്പ​ററി ബൈബിൾ പറയുന്ന കാര്യങ്ങൾ നിഷേ​ധി​ക്കുന്ന എല്ലാവർക്കും, അവന്റെ രാജ്യത്തെ എതിർക്കുന്ന എല്ലാവർക്കും അവന്റെ അനുഗാ​മി​കളെ ഉപദ്ര​വി​ക്കുന്ന എല്ലാവർക്കും, ആ പദം ബാധക​മാ​കു​ന്നു. ക്രിസ്‌തു​വി​നെ പ്രതി​നി​ധാ​നം ചെയ്യു​ന്ന​താ​യി അവകാ​ശ​പ്പെ​ടുന്ന, അല്ലെങ്കിൽ അനുചി​ത​മാ​യി ക്രിസ്‌തു​വി​ന്റെ സ്ഥാനം തങ്ങൾക്കാ​യി ഏറെറ​ടു​ക്കുന്ന വ്യക്തി​ക​ളും സ്ഥാപന​ങ്ങ​ളും രാഷ്‌ട്ര​ങ്ങ​ളും അതിൽ ഉൾപ്പെ​ടും.

ഒററ എതിർക്രി​സ്‌തു​വി​നെ മാത്രമേ ബൈബിൾ പരാമർശി​ക്കു​ന്നു​ളേളാ?

1 യോഹ. 2:18: “കുഞ്ഞു​ങ്ങളെ, ഇത്‌ അന്ത്യനാ​ഴിക ആകുന്നു, എതിർക്രി​സ്‌തു വരുന്നു എന്ന്‌ നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ, ഇപ്പോൾ തന്നെ അനേകം എതിർക്രി​സ്‌തു​ക്കൾ ഉണ്ടായി​രി​ക്കു​ന്നു എന്ന വസ്‌തു​ത​യാൽ ഇത്‌ അന്ത്യനാ​ഴി​ക​യാ​കു​ന്നു എന്ന്‌ നമുക്ക്‌ അറിയാം.”

2 യോഹ. 7: “യേശു​ക്രി​സ്‌തു​വി​നെ ജഡത്തിൽ വന്നവൻ എന്ന്‌ ഏററു​പ​റ​യാത്ത വഞ്ചകൻമാർ പലരും ലോക​ത്തി​ലേക്ക്‌ പുറ​പ്പെ​ട്ടി​രി​ക്കു​ന്നു. ഇങ്ങനെ​യു​ള​ളവൻ ആകുന്നു വഞ്ചകനും എതിർക്രി​സ്‌തു​വും.” (1 യോഹ​ന്നാൻ 2:18-ലെ “അനേകം എതിർക്രി​സ്‌തു​ക്കളെ” ഇവിടെ “എതിർക്രി​സ്‌തു” എന്ന്‌ സംയു​ക്ത​മാ​യി പരാമർശി​ച്ചി​രി​ക്കു​ന്നു​വെന്നു കാണുക.)

എതിർക്രിസ്‌തുവിന്റെ വരവ്‌ ഏതെങ്കി​ലും ഭാവി​കാ​ല​ത്തേക്ക്‌ കരുതി വച്ചിരി​ക്കു​ന്ന​താ​ണോ?

1 യോഹ. 4:3: “യേശു​വി​നെ ഏററു പറയാത്ത യാതൊ​രു നിശ്വസ്‌ത മൊഴി​യും ദൈവ​ത്തിൽനിന്ന്‌ ഉത്ഭവി​ക്കു​ന്നില്ല. മാത്ര​വു​മല്ല വരാനി​രി​ക്കു​ന്നു എന്ന്‌ നിങ്ങൾ കേട്ടി​ട്ടു​ളള എതിർക്രി​സ്‌തു​വി​ന്റെ നിശ്വ​സ്‌ത​മൊ​ഴി ഇതു തന്നെ, അത്‌ ഇപ്പോൾതന്നെ ലോക​ത്തി​ലുണ്ട്‌.” (അത്‌ പൊ. യു. ഒന്നാം നൂററാ​ണ്ടി​ന്റെ അവസാ​ന​ത്തോ​ട​ടുത്ത്‌ എഴുത​പ്പെ​ട്ട​താണ്‌.)

1 യോഹ. 2:18: “ഇപ്പോൾ തന്നെ അനേകം എതിർക്രി​സ്‌തു​ക്കൾ ഉണ്ടായി​രി​ക്കു​ന്നു എന്ന വസ്‌തു​ത​യാൽ ഇത്‌ അന്ത്യനാ​ഴി​ക​യാ​ണെന്ന്‌ നമുക്ക​റി​യാം.” (“അന്ത്യനാ​ഴിക” എന്നതി​നാൽ പ്രത്യ​ക്ഷ​ത്തിൽ അപ്പോ​സ്‌ത​ലിക കാലത്തി​ന്റെ അന്ത്യ​ത്തെ​യാണ്‌ യോഹ​ന്നാൻ അർത്ഥമാ​ക്കി​യത്‌. മററ്‌ അപ്പോ​സ്‌ത​ലൻമാർ മരിച്ചി​രു​ന്നു, യോഹ​ന്നാൻ തന്നെയും വളരെ പ്രായാ​ധി​ക്യ​മു​ള​ള​വ​നാ​യി​രു​ന്നു.)

എതിർക്രിസ്‌തുവായി തിരി​ച്ച​റി​യ​പ്പെ​ടുന്ന ചിലർ—

യേശുവാണ്‌ യഥാർത്ഥ മശിഹാ എന്നത്‌ നിഷേ​ധി​ക്കു​ന്ന​വർ

1 യോഹ. 2:22: “യേശു, ക്രിസ്‌തു [അല്ലെങ്കിൽ മശിഹ, അഭിഷി​ക്തൻ] ആണ്‌ എന്നതിനെ നിഷേ​ധി​ക്കു​ന്നവൻ അല്ലാതെ ആരാകു​ന്നു നുണയൻ? അവൻ ആകുന്നു എതിർക്രി​സ്‌തു.”

യേശു ദൈവ​ത്തി​ന്റെ അതുല്യ​നായ പുത്ര​നാ​ണെ​ന്നത്‌ നിഷേ​ധി​ക്കുന്ന എല്ലാവ​രും

1 യോഹ. 2:22: “ഇവനാണ്‌ എതിർക്രി​സ്‌തു, പിതാ​വി​നെ​യും പുത്ര​നെ​യും നിഷേ​ധി​ക്കു​ന്നവൻ തന്നെ.”

യോഹ​ന്നാൻ 10:36; ലൂക്കോസ്‌ 9:35 ഇവ താരത​മ്യം ചെയ്യുക.

വിശ്വാസത്യാഗികൾ

1 യോഹ. 2:18, 19: “അനേകം എതിർക്രി​സ്‌തു​ക്കൾ ഉണ്ടായി​രി​ക്കു​ന്നു . . . അവർ നമ്മുടെ ഇടയിൽ നിന്ന്‌ പുറ​പ്പെ​ട്ടു​വെ​ങ്കി​ലും നമ്മുടെ തരക്കാ​രാ​യി​രു​ന്നില്ല.”

ക്രിസ്‌തുവിന്റെ യഥാർത്ഥ അനുയാ​യി​കളെ എതിർക്കു​ന്ന​വർ

യോഹ. 15:20, 21: “അവർ എന്നെ പീഡി​പ്പി​ച്ചു​വെ​ങ്കിൽ നിങ്ങ​ളെ​യും പീഡി​പ്പി​ക്കും . . . എന്നാൽ എന്റെ നാമം നിമിത്തം അവർ ഇതെല്ലാം നിങ്ങ​ളോട്‌ ചെയ്യും.”

രാജാവെന്ന നിലയിൽ ക്രിസ്‌തു​വി​നെ എതിർക്കു​ന്ന​വ​രോ അല്ലെങ്കിൽ മശിഹാ​യു​ടെ സ്ഥാനം തങ്ങൾക്കു​വേ​ണ്ടി​തന്നെ വ്യാജ​മാ​യി അവകാ​ശ​പ്പെ​ടു​ന്ന​വ​രോ ആയ വ്യക്തി​ക​ളും രാഷ്‌ട്ര​ങ്ങ​ളും

സങ്കീ. 2:2: “യഹോ​വ​ക്കും അവന്റെ അഭിഷി​ക്ത​നും [ക്രിസ്‌തു അല്ലെങ്കിൽ മശിഹാ] വിരോ​ധ​മാ​യി ഭൂമി​യി​ലെ രാജാ​ക്കൻമാർ നിലപാട്‌ സ്വീക​രി​ക്കു​ക​യും ഉന്നത ഉദ്യോ​ഗ​സ്ഥൻമാർ കൂട്ടം ചേരു​ക​യും ചെയ്‌തി​രി​ക്കു​ന്നു.”

വെളി​പ്പാട്‌ 17:3, 12-14; 19:11-21 കൂടെ കാണുക.

മത്താ. 24:24: “സാദ്ധ്യ​മെ​ങ്കിൽ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ​പോ​ലും വഴി​തെ​റ​റി​ക്കാൻ തക്കവണ്ണം കളള​ക്രി​സ്‌തു​ക്ക​ളും കളള​പ്ര​വാ​ച​കൻമാ​രും എഴു​ന്നേ​ററ്‌ വലിയ അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും കാണി​ക്കും.”