വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏററുപറയൽ

ഏററുപറയൽ

നിർവ്വ​ചനം: പരസ്യ​മാ​യോ അല്ലെങ്കിൽ സ്വകാ​ര്യ​മാ​യോ ഉളള ഒരു പ്രഖ്യാ​പനം അല്ലെങ്കിൽ സമ്മതം, (1) ഒരുവൻ വിശ്വ​സി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ അല്ലെങ്കിൽ (2) അവന്റെ പാപങ്ങ​ളു​ടെ.

ചെവി​യി​ലു​ളള പാപോ​ച്ചാ​രണം (പുരോ​ഹി​തന്റെ ചെവി​യി​ലേ​ക്കു​ളള വ്യക്തി​പ​ര​മായ ഏററു​പ​റ​ച്ചിൽ) സഹിത​മു​ളള രഞ്‌ജി​പ്പി​ന്റെ മതപര​മായ ചടങ്ങ്‌, കത്തോ​ലി​ക്കാ സഭ പഠിപ്പി​ക്കു​ന്ന​തു​പോ​ലെ​യു​ള​ളത്‌, തിരു​വെ​ഴു​ത്തു​പ​ര​മാ​ണോ?

പുരോഹിതനെ അഭിസം​ബോ​ധന ചെയ്യുന്ന വിധം

ഇന്നും മിക്ക​പ്പോ​ഴും ഉപയോ​ഗി​ക്ക​പ്പെ​ടുന്ന പരമ്പരാ​ഗത സൂത്ര​വാ​ക്യം ഇതാണ്‌: “പിതാവേ എന്നെ അനു​ഗ്ര​ഹി​ക്ക​ണമേ, എന്തു​കൊ​ണ്ടെ​ന്നാൽ ഞാൻ പാപം ചെയ്‌തി​രി​ക്കു​ന്നു. എന്റെ ഇതിനു മുമ്പത്തെ കുമ്പസാ​രം കഴിഞ്ഞിട്ട്‌ [സമയ​ദൈർഘ്യം] ആയി.”—യു. എസ്‌. കാത്തലിക്‌ മാഗസിൻ, ഒക്‌ടോ​ബർ 1982, പേ. 6.

മത്താ. 23:1, 9, JB: “യേശു പറഞ്ഞു, . . . ‘നിങ്ങൾ ഭൂമി​യിൽ ആരെയും പിതാ​വെന്ന്‌ വിളി​ക്ക​രുത്‌, എന്തു​കൊ​ണ്ടെ​ന്നാൽ നിങ്ങൾക്ക്‌ ഒരു പിതാ​വേ​യു​ളളു, അവൻ സ്വർഗ്ഗ​ത്തി​ലാണ്‌.’”

ക്ഷമിക്കപ്പെടാവുന്ന പാപങ്ങൾ

“എല്ലാ പാപവും, അത്‌ എത്രതന്നെ ഗൗരവ​മു​ള​ള​താ​യി​രു​ന്നാ​ലും ക്ഷമിക്ക​പ്പെ​ടാം എന്ന്‌ സഭ എന്നും പഠിപ്പി​ച്ചി​ട്ടുണ്ട്‌.”—ദി കാത്തലിക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ (നിഹിൽ ഒബ്‌സ്‌റ​റാ​റ​റും ഇംപ്രി​മാ​ത്തൂ​റും ഉളളത്‌), ആർ. സി. ബ്രോ​ഡ​റിക്‌ (നാഷ്‌വിൽ, ടെന്നെസി; 1976), പേ. 554.

എബ്രാ. 10:26, JB: “സത്യത്തിന്റെ പരിജ്ഞാ​ന​ത്തി​ലെ​ത്തി​യ​ശേഷം നാം മന:പൂർവ്വം എന്തെങ്കി​ലും പാപങ്ങൾ ചെയ്‌താൽ അവക്കു​വേണ്ടി യാതൊ​രു യാഗവും അവശേ​ഷി​ച്ചി​ട്ടില്ല.”

മർക്കോ. 3:29, JB: “ആരെങ്കിലും പരിശു​ദ്ധാ​ത്മാ​വി​നെ​തി​രെ ദൂഷണം പറഞ്ഞാൽ അവന്‌ ഒരിക്ക​ലും ക്ഷമ കിട്ടു​ക​യില്ല: അവൻ നിത്യ​മായ ഒരു പാപം സംബന്ധിച്ച്‌ കുററ​ക്കാ​ര​നാണ്‌.”

പരിഹാരം ചെയ്യേണ്ട വിധം

മിക്ക​പ്പോ​ഴും കുമ്പസാ​ര​ക്കാ​രൻ അനുത​പി​ക്കുന്ന പാപി​യോട്‌ ഒരു നിശ്ചിത സംഖ്യ “സ്വർഗ്ഗ​സ്ഥ​നായ പിതാവേ”യും “നൻമ നിറഞ്ഞ മറിയമേ” എന്ന പ്രാർത്ഥ​ന​യും ചൊല്ലാൻ നിർദ്ദേ​ശി​ക്കു​ന്നു.

മത്താ. 6:7, JB: “നിങ്ങൾ പ്രാർത്ഥി​ക്കു​മ്പോൾ പുറജാ​തി​ക​ളെ​പ്പോ​ലെ ജല്‌പനം ചെയ്യരുത്‌ [അതായത്‌ അർത്ഥശൂ​ന്യ​മായ രീതി​യിൽ വാക്കുകൾ ആവർത്തി​ച്ചു​കൊ​ണ്ടി​രി​ക്ക​രുത്‌] എന്തു​കൊ​ണ്ടെ​ന്നാൽ അധികം വാക്കുകൾ ഉപയോ​ഗി​ക്കു​ന്ന​തി​നാൽ തങ്ങൾ ശ്രവി​ക്ക​പ്പെ​ടു​മെന്ന്‌ അവർ വിചാ​രി​ക്കു​ന്നു.”

മത്താ. 6:9-12, JB: “നിങ്ങൾ ഇതു​പോ​ലെ പ്രാർത്ഥി​ക്കണം: ‘സ്വർഗ്ഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ . . . ഞങ്ങളുടെ കടങ്ങൾ ഞങ്ങളോട്‌ ക്ഷമിക്ക​ണമേ.’” (മറിയ​യോ​ടോ, മറിയ​യി​ലൂ​ടെ​യോ പ്രാർത്ഥി​ക്കാൻ ബൈബി​ളി​ലൊ​രി​ട​ത്തും നമ്മോട്‌ കൽപ്പി​ച്ചി​ട്ടില്ല. ഫിലി​പ്പ്യർ 4:6 കാണുക, കൂടാതെ “മറിയ” എന്ന ശീർഷ​ക​ത്തിൽ 258, 259 എന്നീ പേജു​ക​ളും.)

റോമർ 12:9, JB: “നിങ്ങളുടെ സ്‌നേഹം ഒരു നാട്യ​മാ​കാ​തി​രി​ക്കട്ടെ, എന്നാൽ തിൻമ​യേ​ക്കാ​ള​ധി​ക​മാ​യി നൻമയെ ഇഷ്ടപ്പെ​ടു​വിൻ.”

പാപങ്ങൾ ക്ഷമിക്കാൻ യേശു തന്റെ അപ്പോ​സ്‌ത​ലൻമാ​രെ അധികാ​ര​പ്പെ​ടു​ത്തി​യി​ല്ലേ?

യോഹ. 20:21-23, JB: “‘പിതാവ്‌ എന്നെ അയച്ചതു​പോ​ലെ ഞാനും നിങ്ങളെ അയക്കുന്നു.’ ഇതു പറഞ്ഞിട്ട്‌ അവൻ അവരു​ടെ​മേൽ ഊതി അവരോട്‌ പറഞ്ഞു: ‘പരിശു​ദ്ധാ​ത്മാ​വി​നെ കൈ​ക്കൊ​ള​ളു​വിൻ. ആരുടെ പാപങ്ങൾ നിങ്ങൾ മോചി​ക്കു​ന്നു​വോ അവർക്ക്‌ അവ മോചി​ക്ക​പ്പെ​ട്ടി​രി​ക്കും. ആരുടെ പാപങ്ങൾ നിങ്ങൾ നിർത്തു​ന്നു​വോ അവർക്കു അവ നിർത്ത​പ്പെ​ട്ടി​രി​ക്കും.’”

അപ്പോ​സ്‌ത​ലൻമാർ എങ്ങനെ​യാണ്‌ ഇത്‌ മനസ്സി​ലാ​ക്കു​ക​യും പ്രാ​യോ​ഗി​ക​മാ​ക്കു​ക​യും ചെയ്‌തത്‌? ഒരു അപ്പോ​സ്‌തലൻ സ്വകാ​ര്യ​മായ ഒരു കുമ്പസാ​രം കേട്ടിട്ട്‌ പാപ​മോ​ചനം നൽകി​യ​തായ ഒരു സന്ദർഭ​ത്തി​ന്റെ പോലും രേഖ ബൈബി​ളി​ലില്ല. എന്നിരു​ന്നാ​ലും ദൈവ​ത്തിൽ നിന്ന്‌ ക്ഷമ ലഭിക്കു​ന്ന​തി​നു​ളള നിബന്ധ​നകൾ ബൈബി​ളിൽ പറഞ്ഞി​ട്ടുണ്ട്‌. പരിശു​ദ്ധാ​ത്മാ​വി​ന്റെ മാർഗ്ഗ​നിർദ്ദേ​ശ​ത്തിൽ വ്യക്തികൾ അത്തരം നിബന്ധ​ന​ക​ളിൽ എത്തി​ച്ചേ​രു​ന്നു​ണ്ടോ എന്ന്‌ അപ്പോ​സ്‌ത​ലൻമാർക്ക്‌ തിരി​ച്ച​റി​യു​ന്ന​തി​നും അതിന്റെ അടിസ്ഥാ​ന​ത്തിൽ ദൈവം അവരോട്‌ ക്ഷമിച്ചോ ഇല്ലയോ എന്ന്‌ പ്രസ്‌താ​വി​ക്കു​ന്ന​തി​നും കഴിയു​മാ​യി​രു​ന്നു. ഉദാഹ​ര​ണ​ങ്ങൾക്ക്‌ പ്രവൃ​ത്തി​കൾ 5:1-11, 1 കൊരി​ന്ത്യർ 5:1-5, 2 കൊരി​ന്ത്യർ 2:6-8 എന്നിവ കാണുക.

കൂടാതെ “അപ്പോ​സ്‌ത​ലിക പിന്തു​ടർച്ച” എന്ന മുഖ്യ ശീർഷ​ക​വും കാണുക.

സ്വകാര്യ കുമ്പസാ​ര​ത്തി​ന്റെ ഉത്ഭവം സംബന്ധിച്ച്‌ പണ്ഡിതൻമാ​രു​ടെ വീക്ഷണങ്ങൾ വ്യത്യ​സ്‌ത​ങ്ങ​ളാണ്‌

ആർ. സി. ബ്രോ​ഡ​റി​ക്കി​നാ​ലു​ളള ദി കാത്തലിക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ പ്രസ്‌താ​വി​ക്കു​ന്നു: “നാലാം നൂററാ​ണ്ടു മുതൽ സ്വകാര്യ കുമ്പസാ​രം സ്വീകാ​ര്യ​മായ ഒരു രീതി​യാ​യി​രു​ന്നി​ട്ടുണ്ട്‌.”—പേ. 58.

ദി ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ പറയുന്നു: “കത്തോ​ലി​ക്ക​രും പ്രോ​ട്ട​സ്‌റ​റൻറു​കാ​രു​മായ പല സമകാ​ലിക ചരി​ത്ര​കാ​രൻമാ​രും സ്വകാര്യ കുമ്പസാ​ര​ത്തി​ന്റെ തുടക്കം അയർല​ണ്ടി​ലെ​യും വെയിൽസി​ലെ​യും ബ്രിട്ട​നി​ലെ​യും സഭക​ളോ​ടു​ളള സാധാരണ അച്ചടക്ക​ത്തി​ലാ​ണെന്നു കണ്ടെത്തി​യി​രി​ക്കു​ന്നു. അവിടെ കുമ്പസാ​രം ഉൾപ്പെ​ടെ​യു​ളള കൂദാ​ശകൾ ഒരു സന്യാ​സാ​ശ്ര​മ​ത്തി​ലെ അധിപ​തി​യും അദ്ദേഹ​ത്തി​ന്റെ സന്യാ​സ​വൈ​ദീ​ക​രു​മാ​യി​രു​ന്നു നടത്തി​യി​രു​ന്നത്‌. സന്യാ​സി​കൾക്കി​ട​യി​ലെ കുമ്പസാ​ര​വും, പരസ്യ​വും രഹസ്യ​വു​മായ ആത്മീയ മാർഗ്ഗ​നിർദ്ദേ​ശ​വും മാതൃ​ക​യാ​ക്കി​ക്കൊണ്ട്‌ ആവർത്തി​ച്ചു​ളള കുമ്പസാ​ര​വും ഭക്തിയു​ടെ പേരി​ലു​ളള കുമ്പസാ​ര​വും അൽമാ​യർക്കി​ട​യിൽ ഏർപ്പെ​ടു​ത്തി​യ​താ​യി തോന്നു​ന്നു. . . . എന്നിരു​ന്നാ​ലും 11-ാം നൂററാ​ണ്ടു വരെ സ്വകാര്യ പാപങ്ങൾ കുമ്പസാര സമയത്തും അവക്കു​വേണ്ടി പരിഹാ​രം ചെയ്യു​ന്ന​തി​നു മുൻപും മോചി​ക്ക​പ്പെ​ട്ടി​രു​ന്നില്ല.”—(1967), വാല്യം XI, പേ. 75.

ചരി​ത്ര​കാ​ര​നായ ഏ. എച്ച്‌. സെയിസ്‌ ഇപ്രകാ​രം റിപ്പോർട്ടു ചെയ്യുന്നു: “പരസ്യ​മാ​യും രഹസ്യ​മാ​യു​മു​ളള കുമ്പസാ​രം ബാബി​ലോ​ണി​യ​യിൽ നിലവി​ലി​രു​ന്ന​താ​യി മതചട​ങ്ങു​കൾ സംബന്ധിച്ച ടെക്‌സ്‌ററ്‌ ബുക്കുകൾ കാണി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ കൂടുതൽ നേര​ത്തെ​യു​ള​ള​തും കൂടുതൽ സാധാ​ര​ണ​വു​മാ​യി​രു​ന്നത്‌ സ്വകാര്യ കുമ്പസാ​ര​മാ​യി​രു​ന്ന​താ​യി തോന്നു​ന്നു.”—ദി റിലി​ജി​യൻസ്‌ ഓഫ്‌ എൻഷൻറ്‌ ഈജി​പ്‌ററ്‌ ആൻഡ്‌ ബാബി​ലോ​ണിയ (എഡിൻബർഗ്‌, 1902), പേ. 497.

കുമ്പസാരം സംബന്ധിച്ച്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വിശ്വാ​സ​മെ​ന്താണ്‌?

പരസ്യപ്രഖ്യാപനത്തിലൂടെ ഒരുവന്റെ വിശ്വാ​സം ഏററു​പ​റ​യൽ

റോമ. 10:9, 10: “യേശു കർത്താ​വാ​കു​ന്നു എന്ന ‘നിന്റെ സ്വന്തം വായിലെ വചനം’ നീ പരസ്യ​മാ​യി പ്രഖ്യാ​പി​ക്കു​ക​യും ദൈവം അവനെ മരിച്ച​വ​രു​ടെ ഇടയിൽ നിന്ന്‌ ഉയർപ്പി​ച്ചു​വെന്ന്‌ നീ നിന്റെ ഹൃദയ​ത്തിൽ വിശ്വ​സി​ക്കു​ക​യും ചെയ്‌താൽ നീ രക്ഷിക്ക​പ്പെ​ടും. എന്തു​കൊ​ണ്ടെ​ന്നാൽ ഒരുവൻ നീതി​ക്കാ​യി ഹൃദയം​കൊണ്ട്‌ വിശ്വ​സി​ക്കു​ന്നു, എന്നാൽ രക്ഷക്കായി ഒരുവൻ വായി​കൊണ്ട്‌ പരസ്യ​പ്ര​ഖ്യാ​പനം നടത്തുന്നു.”

മത്താ. 10:32, 33: “അപ്പോൾ മനുഷ്യ​രു​ടെ മുമ്പാകെ എന്നോ​ടു​ളള [യേശു​ക്രി​സ്‌തു​വി​നോട്‌] ഐക്യം ഏററു​പ​റ​യുന്ന ഏവനോ​ടു​മു​ളള ഐക്യം ഞാൻ സ്വർഗ്ഗ​ത്തി​ലു​ളള എന്റെ പിതാ​വി​ന്റെ മുമ്പാകെ ഏററു പറയും; എന്നാൽ മനുഷ്യ​രു​ടെ മുമ്പാകെ എന്നെ തളളി​പ്പ​റ​യുന്ന ഏവനെ​യും സ്വർഗ്ഗ​ത്തി​ലു​ളള എന്റെ പിതാ​വി​ന്റെ മുമ്പാകെ ഞാനും തളളി​പ്പ​റി​യും.”

ഒരു വ്യക്തി ദൈവ​ത്തി​നെ​തി​രെ പാപം ചെയ്യു​മ്പോൾ

മത്താ. 6:6-12: “നീ പ്രാർത്ഥി​ക്കു​മ്പോൾ നിന്റെ സ്വകാര്യ മുറി​യിൽ കടന്നു നിന്റെ കതകട​ച്ച​ശേഷം രഹസ്യ​ത്തി​ലു​ളള നിന്റെ പിതാ​വി​നോട്‌ പ്രാർത്ഥി​ക്കുക . . . ‘സ്വർഗ്ഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടേ​ണമേ . . . ഞങ്ങളോട്‌ കടപ്പെ​ട്ടി​രി​ക്കു​ന്ന​വ​രോട്‌ ഞങ്ങൾ ക്ഷമിച്ചി​രി​ക്കു​ന്ന​തു​പോ​ലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോട്‌ ക്ഷമിക്ക​ണമേ.’”

സങ്കീ. 32:5: “എന്റെ പാപം ഒടുവിൽ ഞാൻ നിന്നോട്‌ [ദൈവ​ത്തോട്‌] ഏററു​പ​റഞ്ഞു, എന്റെ അകൃത്യം ഞാൻ മറച്ചതു​മില്ല. ‘എന്റെ ലംഘന​ങ്ങളെ ഞാൻ യഹോ​വ​യോട്‌ ഏററു പറയും’ എന്നു ഞാൻ പറഞ്ഞു. നീ തന്നെ എന്റെ പാപങ്ങ​ളു​ടെ കുററം ക്ഷമിച്ചു തരിക​യും ചെയ്‌തു.”

 യോഹ. 2:1: “ആരെങ്കി​ലും ഒരു പാപം തീർച്ച​യാ​യും ചെയ്യു​ന്നു​വെ​ങ്കിൽ പിതാ​വി​ന്റെ അടുക്കൽ നമു​ക്കൊ​രു സഹായി​യുണ്ട്‌, നീതി​മാ​നായ യേശു​ക്രി​സ്‌തു.”

ഒരു വ്യക്തി തന്റെ സഹമനു​ഷ്യ​നെ​തി​രെ തെററു ചെയ്യു​മ്പോൾ അല്ലെങ്കിൽ അയാൾക്കെ​തി​രെ തെററ്‌ ചെയ്യ​പ്പെ​ടു​മ്പോൾ

മത്താ. 5:23, 24: “നീ നിന്റെ വഴിപാട്‌ ബലിപീ​ഠ​ത്തി​ലേക്ക്‌ കൊണ്ടു​വ​രു​മ്പോൾ അവി​ടെ​വച്ച്‌ നിന്റെ സഹോ​ദ​രന്‌ നിനക്കു വിരോ​ധ​മാ​യി എന്തെങ്കി​ലും ഉണ്ടെന്ന്‌ ഓർമ്മി​ച്ചാൽ നിന്റെ വഴിപാട്‌ ബലിപീ​ഠ​ത്തി​ന്റെ മുമ്പിൽ വച്ചിട്ട്‌ പോയി ആദ്യം നിന്റെ സഹോ​ദ​ര​നു​മാ​യി സമാധാ​ന​ത്തി​ലാ​വുക, പിന്നെ തിരിച്ചു വന്നിട്ട്‌ നിന്റെ വഴിപാട്‌ അർപ്പി​ക്കുക.”

മത്താ. 18:15: “നിന്റെ സഹോ​ദരൻ ഒരു പാപം ചെയ്യു​ന്നു​വെ​ങ്കിൽ, പോയി നീയും അവനും മാത്ര​മു​ള​ള​പ്പോൾ അവന്റെ കുററം വെളി​പ്പെ​ടു​ത്തുക.”

ലൂക്കോ. 17:3: “നിന്റെ സഹോ​ദരൻ ഒരു പാപം ചെയ്യു​ന്നു​വെ​ങ്കിൽ അവനെ ശാസിക്ക; അവൻ മാനസ്സാ​ന്ത​ര​പ്പെ​ട്ടാൽ അവനോട്‌ ക്ഷമിക്കുക.”

എഫേ. 4:32: “തമ്മിൽ തമ്മിൽ ദയയും മനസ്സലി​വു​മു​ള​ള​വ​രാ​യി ക്രിസ്‌തു മുഖാ​ന്തരം ദൈവം നിങ്ങ​ളോട്‌ സൗജന്യ​മാ​യി ക്ഷമിച്ച​തു​പോ​ലെ സൗജന്യ​മാ​യി അന്യോ​ന്യം ക്ഷമിപ്പിൻ.”

ആരെങ്കിലും ഗൗരവ​ത​ര​മായ തെററിൽ അകപ്പെ​ടു​ക​യും ആത്മീയ സഹായം ആവശ്യ​മാ​യി​രി​ക്കു​ക​യും ചെയ്യു​മ്പോൾ

യാക്കോ. 5:14-16: “നിങ്ങളു​ടെ​യി​ട​യിൽ ആർക്കെ​ങ്കി​ലും [ആത്മീയ] ദീനം ബാധി​ച്ചി​രി​ക്കു​ന്നു​വോ? അയാൾ സഭയിലെ പ്രായ​മേ​റിയ പുരു​ഷൻമാ​രെ തന്റെ അടുക്ക​ലേക്ക്‌ വിളി​ക്കട്ടെ, അവർ അയാളെ യഹോ​വ​യു​ടെ നാമത്തിൽ എണ്ണപൂശി അയാൾക്കു​വേണ്ടി പ്രാർത്ഥി​ക്കട്ടെ. വിശ്വാ​സ​ത്തോ​ടു​കൂ​ടിയ പ്രാർത്ഥന ദീനക്കാ​രനെ സൗഖ്യ​മാ​ക്കും, യഹോവ അയാളെ എഴു​ന്നേൽപ്പി​ക്കും. അയാൾ പാപങ്ങൾ ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ അത്‌ [ദൈവ​ത്താൽ] ക്ഷമിക്ക​പ്പെ​ടും. അതു​കൊണ്ട്‌ നിങ്ങൾക്ക്‌ സൗഖ്യം വരേണ്ട​തിന്‌ നിങ്ങൾ പാപങ്ങൾ അന്യോ​ന്യം ഏററു പറയു​ക​യും ഒരുവൻ മറെറാ​രു​ത്ത​നു​വേണ്ടി പ്രാർത്ഥി​ക്കു​ക​യും ചെയ്യു​വിൻ.”

സദൃ. 28:13: “തന്റെ ലംഘന​ങ്ങളെ മറക്കു​ന്നവൻ വിജയി​ക്കു​ക​യില്ല, എന്നാൽ അവയെ ഏററു പറഞ്ഞ്‌ ഉപേക്ഷി​ക്കു​ന്ന​വന്‌ കരുണ ലഭിക്കും.”

പാപം ചെയ്യു​ന്നവർ സഹായം തേടു​ന്നി​ല്ലെ​ങ്കി​ലെന്ത്‌?

ഗലാ. 6:1: “സഹോ​ദ​രൻമാ​രെ, തിരി​ച്ച​റി​വി​ല്ലാ​തെ ഒരു മനുഷ്യൻ തെററായ ഒരു ചുവട്‌ വയ്‌ക്കു​ന്നു​വെ​ങ്കി​ലും ആത്മീയ യോഗ്യ​ത​യു​ള​ള​വ​രായ നിങ്ങൾ ആ മനുഷ്യ​നെ സൗമ്യ​ത​യു​ടെ ആത്മാവിൽ യഥാസ്ഥാ​ന​പ്പെ​ടു​ത്തു​വിൻ, നിങ്ങളും പരീക്ഷി​ക്ക​പ്പെ​ടാ​തി​രി​ക്കാൻ ഓരോ​രു​ത്ത​രും അവനവ​ന്റെ​മേൽ ദൃഷ്ടി​വ​ച്ചു​കൊ​ണ്ടു​തന്നെ.”

1 തിമൊ. 5:20: “മററു​ള​ള​വർക്കും ഭയം ഉണ്ടാ​കേ​ണ്ട​തിന്‌ പതിവാ​യി പാപം ചെയ്യു​ന്ന​വരെ സകല കാണി​ക​ളു​ടെ​യും [ആ സംഗതി സംബന്ധിച്ച്‌ വ്യക്തി​പ​ര​മാ​യി അറിവു​ള​ളവർ] മുമ്പാകെ ശാസിക്ക.”

1 കൊരി. 5:11-13: “എന്നാൽ സഹോ​ദരൻ എന്ന്‌ വിളി​ക്ക​പ്പെ​ടുന്ന ഒരുവൻ ഒരു ദുർവൃ​ത്ത​നോ അത്യാ​ഗ്ര​ഹി​യോ വിഗ്ര​ഹാ​രാ​ധി​യോ മോശ​മായ സംസാ​ര​മു​ള​ള​വ​നൊ മുഴു​ക്കു​ടി​യ​നോ പിടി​ച്ചു​പ​റി​ക്കാ​ര​നോ ആകുന്നു​വെ​ങ്കിൽ അങ്ങനെ​യു​ള​ള​വ​നോ​ടു​കൂ​ടെ ഭക്ഷണം കഴിക്ക​പോ​ലു​മ​രുത്‌. . . . ‘ആ ദുഷ്ടനെ നിങ്ങളു​ടെ ഇടയിൽ നിന്ന്‌ നീക്കി​ക്ക​ള​യു​വിൻ.’”