വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഷ്ടത

കഷ്ടത

നിർവ്വ​ചനം: വേദന​യോ ദുരി​ത​മോ സഹിക്കു​മ്പോൾ ഒരു വ്യക്തി​ക്കു​ണ്ടാ​കുന്ന അനുഭവം. കഷ്‌ടത ശാരീ​രി​ക​മോ മാനസി​ക​മോ വൈകാ​രി​ക​മോ ആയിരു​ന്നേ​ക്കാം. അനേക​കാ​ര്യ​ങ്ങൾ കഷ്‌ടത കൈവ​രു​ത്തി​യേ​ക്കാം; ഉദാഹ​ര​ണ​ത്തിന്‌, യുദ്ധത്തി​ന്റെ​യും വ്യാപാ​ര​ലോ​ക​ത്തി​ലെ അത്യാ​ഗ്ര​ഹ​ത്തി​ന്റെ​യും ഫലമാ​യു​ളള നാശന​ഷ്‌ടം, ദോഷ​ക​ര​മായ പാരമ്പര്യ ഘടകങ്ങൾ, രോഗം, അപകടങ്ങൾ, “പ്രകൃതി വിപത്തു​കൾ,” മററു​ള​ളവർ പറയു​ന്ന​തോ ചെയ്യു​ന്ന​തോ ആയ ദയയി​ല്ലാത്ത കാര്യങ്ങൾ, ഭൂതസ​മ്മർദ്ദങ്ങൾ, വരാനി​രി​ക്കുന്ന അനർത്ഥത്തെ സംബന്ധി​ച്ചോ ഒരുവന്റെ സ്വന്തം ബുദ്ധി​മോ​ശത്തെ സംബന്ധി​ച്ചോ ഉളള തിരി​ച്ച​റിവ്‌. ഈ വിവിധ കാരണ​ങ്ങ​ളാ​ലു​ണ്ടാ​കുന്ന കഷ്‌ട​തകൾ ഇവിടെ പരിഗ​ണി​ക്ക​പ്പെ​ടും. എന്നാൽ മററു മനുഷ്യ​രു​ടെ അവസ്ഥ​യോ​ടു​ളള വേദക​ത്വം നിമി​ത്ത​വും ഭക്തികെട്ട പെരു​മാ​ററം നിരീ​ക്ഷി​ക്കു​ന്ന​തി​ലു​ളള സങ്കടത്താ​ലും കഷ്‌ടത അനുഭ​വ​വേ​ദ്യ​മാ​യേ​ക്കാം.

  ദൈവം കഷ്ടത അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

അതിന്‌ വാസ്‌ത​വ​ത്തിൽ ആരാണ്‌ ഉത്തരവാ​ദി?

കഷ്ടപ്പാ​ടിൽ അധിക​ത്തി​നും മനുഷ്യർത​ന്നെ​യാണ്‌ ഉത്തരവാ​ദി​കൾ. അവർ യുദ്ധങ്ങ​ളിൽ എർപ്പെ​ടു​ന്നു, കുററ​കൃ​ത്യ​ങ്ങൾ ചെയ്യുന്നു, ചുററു​പാ​ടു​കൾ മലിന​മാ​ക്കു​ന്നു, മിക്ക​പ്പോ​ഴും സഹമനു​ഷ്യ​രോ​ടു​ളള പരിഗ​ണ​ന​യെ​ക്കാൾ ഉപരി അത്യാ​ഗ്ര​ഹ​ത്താൽ പ്രേരി​ത​രാ​യിട്ട്‌ വ്യാപാ​രങ്ങൾ ചെയ്യുന്നു, ചില​പ്പോൾ തങ്ങളുടെ ആരോ​ഗ്യ​ത്തിന്‌ ഹാനി​ക​ര​മാ​ണെന്ന്‌ അറിയാ​വുന്ന ചില ശീലങ്ങൾ വച്ചുപു​ലർത്തു​ന്നു. ഇത്തരം കാര്യങ്ങൾ ചെയ്യു​മ്പോൾ അവർ മററു​ള​ള​വ​രെ​യും തങ്ങളെ​ത്ത​ന്നെ​യും ദ്രോ​ഹി​ക്കു​ന്നു. അവർ ചെയ്യുന്ന കാര്യ​ങ്ങ​ളു​ടെ അനന്തര​ഫ​ല​ങ്ങ​ളിൽനിന്ന്‌ മനുഷ്യർ വിമു​ക്ത​രാ​യി​രി​ക്കു​മെന്ന്‌ പ്രതീ​ക്ഷി​ക്ക​ണ​മോ? (ഗലാ. 6:7; സദൃശ. 1:30-33) മനുഷ്യർതന്നെ ചെയ്യുന്ന ഈ കാര്യ​ങ്ങൾക്ക്‌ ദൈവത്തെ കുററ​പ്പെ​ടു​ത്തു​ന്നത്‌ ന്യായ​യു​ക്ത​മാ​യി​രി​ക്കു​മോ?

സാത്താ​നും അവന്റെ ഭൂതങ്ങൾക്കും ഉത്തരവാ​ദി​ത്വ​ത്തിൽ പങ്കുണ്ട്‌. ദുഷ്‌ടാ​ത്‌മാ​ക്ക​ളു​ടെ സ്വാധീ​നം നിമിത്തം വളരെ​യ​ധി​കം കഷ്‌ട​ത​യു​ണ്ടാ​കു​ന്നുണ്ട്‌ എന്ന്‌ ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നു. ഏത്‌ കഷ്‌ട​തകൾ സംബന്ധിച്ച്‌ വളരെ​യ​ധി​കം ആളുകൾ ദൈവത്തെ കുററ​പ്പെ​ടു​ത്തു​ന്നു​വോ അവയൊ​ന്നും ദൈവ​ത്തിൽനിന്ന്‌ വരുന്ന​വയല്ല.—വെളി. 12:12; പ്രവൃ. 10:38; “പിശാ​ചായ സാത്താൻ” എന്ന ശീർഷ​ക​ത്തിൻ കീഴിൽ 363, 364 പേജുകൾ കൂടെ കാണുക.

 കഷ്‌ട​തക്ക്‌ തുടക്ക​മി​ട്ടത്‌ എങ്ങനെ​യാണ്‌? കാരണ​ങ്ങളെ സംബന്ധി​ച്ചു​ളള അന്വേ​ഷണം നമ്മുടെ ആദ്യമാ​താ​പി​താ​ക്ക​ളായ ആദാമി​ലും ഹവ്വായി​ലും ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നു. യഹോ​വ​യാം ദൈവം അവരെ പൂർണ്ണ​ത​യു​ള​ള​വ​രാ​യി സൃഷ്‌ടി​ക്കു​ക​യും പറുദീ​സാ ചുററു​പാ​ടു​ക​ളിൽ ആക്കിവ​യ്‌ക്കു​ക​യും ചെയ്‌തു. അവർ ദൈവത്തെ അനുസ​രി​ച്ചി​രു​ന്നെ​ങ്കിൽ അവർക്ക്‌ ഒരിക്ക​ലും രോഗം ബാധി​ക്കു​ക​യോ അവർ മരിക്കു​ക​യോ ചെയ്യു​ക​യി​ല്ലാ​യി​രു​ന്നു. അവർക്ക്‌ എന്നേക്കും പൂർണ്ണ​ത​യു​ളള മാനുഷ ജീവിതം ആസ്വദി​ക്കാ​മാ​യി​രു​ന്നു. കഷ്‌ടത മനുഷ്യ​വർഗ്ഗ​ത്തി​നു​വേ​ണ്ടി​യു​ളള യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നില്ല. എന്നാൽ യഹോവ അവർക്ക്‌ നൽകി​യ​തി​ന്റെ തുടർന്നു​ളള ആസ്വാ​ദനം അനുസ​ര​ണത്തെ ആശ്രയി​ച്ചി​രി​ക്കു​മെന്ന്‌ ആദാമി​നോട്‌ അവൻ വ്യക്തമാ​യി പറഞ്ഞു. ജീവനിൽ തുടരു​ന്ന​തിന്‌ അവർ ശ്വസി​ക്കു​ക​യും ഭക്ഷണപാ​നീ​യങ്ങൾ കഴിക്കു​ക​യും ഉറങ്ങു​ക​യും ചെയ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു​വെന്ന്‌ സ്‌പഷ്‌ട​മാണ്‌. ജീവിതം പൂർണ്ണ​മാ​യി ആസ്വദി​ക്കു​ന്ന​തി​നും അത്തരം ജീവി​ത​ത്താൽ നിത്യ​കാ​ല​ത്തേക്ക്‌ അനു​ഗ്ര​ഹി​ക്ക​പ്പെ​ടു​ന്ന​തി​നും അവർ ദൈവ​ത്തി​ന്റെ ധാർമ്മിക പ്രമാ​ണ​ങ്ങ​ളും അനുസ​രി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. എന്നാൽ സ്വന്തം വഴിയെ പോകു​ന്ന​തി​നെ​യും ശരിയും തെററും സംബന്ധിച്ച്‌ സ്വന്തം നിലവാ​രങ്ങൾ സ്ഥാപി​ക്കു​ന്ന​തി​നെ​യും അവർ തെര​ഞ്ഞെ​ടു​ക്കു​ക​യും അതുവഴി അവർ ജീവദാ​താ​വായ ദൈവ​ത്തിൽനിന്ന്‌ അകന്നു​മാ​റു​ക​യും ചെയ്‌തു. (ഉൽപ. 2:16, 17; 3:1-6) പാപം മരണത്തി​ലേക്ക്‌ നയിച്ചു. പാപി​ക​ളെന്ന നിലയി​ലാണ്‌ ആദാമും ഹവ്വായും മക്കളെ ഉൽപ്പാ​ദി​പ്പി​ച്ചത്‌, തങ്ങൾക്ക്‌ മേലാൽ ഇല്ലാതി​രു​ന്നത്‌ മക്കൾക്ക്‌ കൈമാ​റി​കൊ​ടു​ക്കാൻ അവർക്ക്‌ കഴിയു​മാ​യി​രു​ന്നില്ല. തെററു​ചെ​യ്യാ​നു​ളള ചായ്‌വോ​ടെ, രോഗ​ത്തി​ലേക്ക്‌ നയിക്കാ​വുന്ന ബലഹീ​ന​ത​ക​ളോ​ടെ, കാല​ക്ര​മ​ത്തിൽ മരണത്തി​നി​ട​യാ​ക്കുന്ന പാപക​ര​മായ ഒരു അവകാശം സഹിതം പാപത്തിൽ എല്ലാവ​രും ജനിച്ചു. ഇന്ന്‌ ഭൂമി​യി​ലു​ളള എല്ലാവ​രും പാപത്തിൽ ജനിച്ച​വ​രാ​ക​യാൽ നാമെ​ല്ലാ​വ​രും വിവിധ വിധത്തി​ലു​ളള കഷ്‌ടത അനുഭ​വി​ക്കു​ന്നു.—ഉൽപ. 8:21; റോമ. 5:12.

“കാലവും മുൻകൂ​ട്ടി​ക്കാ​ണാൻ കഴിയാത്ത കാര്യ​ങ്ങ​ളും” നമുക്ക്‌ സംഭവി​ക്കുന്ന കാര്യ​ങ്ങളെ സ്വാധീ​നി​ക്കു​ന്നു എന്ന്‌ സഭാ​പ്ര​സം​ഗി 9:11 പറയുന്നു. പിശാച്‌ നേരി​ട്ടോ അല്ലെങ്കിൽ മററ്‌ മനുഷ്യ​രോ ഒന്നും ചെയ്യാ​തെ​തന്നെ, യാദൃ​ച്ഛി​ക​മാ​യി നാം ഒരു തെററായ സമയത്ത്‌ ഒരു പ്രത്യേക സ്ഥലത്താ​യി​രി​ക്കു​ന്ന​തി​നാൽ ചില​പ്പോൾ നമുക്ക്‌ പരുക്ക്‌ ഏറേറ​ക്കാം.

മനുഷ്യവർഗ്ഗത്തിന്‌ ആശ്വാസം കൈവ​രു​ത്താൻ ദൈവം ഒന്നും ചെയ്യാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌? ആദാം ചെയ്‌ത ഒരു സംഗതിക്ക്‌ നാമെ​ല്ലാ​വ​രും കഷ്ടത അനുഭ​വി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌?

വളരെ​യ​ധി​കം കഷ്ടപ്പാ​ടു​കൾ നമുക്ക്‌ എങ്ങനെ ഒഴിവാ​ക്കാം എന്ന്‌ ബൈബി​ളി​ലൂ​ടെ ദൈവം നമ്മോട്‌ പറയുന്നു. ജീവിതം സംബന്ധിച്ച്‌ ഏററം നല്ല ബുദ്ധി​യു​പ​ദേശം അവൻ നമുക്ക്‌ നൽകി​യി​ട്ടുണ്ട്‌. അത്‌ ബാധക​മാ​ക്ക​പ്പെ​ടു​മ്പോൾ നമ്മുടെ ജീവിതം അർത്ഥവ​ത്താ​കു​ന്നു, സന്തുഷ്ട കുടും​ബ​ജീ​വി​ത​ത്തിന്‌ ഇടയാ​ക്കു​ന്നു, യഥാർത്ഥ​ത്തിൽ അന്യോ​ന്യം സ്‌നേ​ഹി​ക്കുന്ന ആളുക​ളു​മാ​യി അത്‌ നമ്മെ അടുത്ത സഹവാ​സ​ത്തിൽ കൊണ്ടു​വ​രു​ന്നു, അനാവ​ശ്യ​മായ വളരെ​യ​ധി​കം ശാരീ​രിക കഷ്ടതക്കി​ട​യാ​ക്കാ​വുന്ന നടപടി​ക​ളിൽനിന്ന്‌ നമ്മെ സംരക്ഷി​ക്കു​ന്നു. നാം ആ സഹായം അവഗണി​ച്ചു കളയു​ന്നു​വെ​ങ്കിൽ നാം നമ്മു​ടെ​മേൽത്ത​ന്നെ​യും മററു​ള​ള​വ​രു​ടെ​മേ​ലും വരുത്തി​വ​യ്‌ക്കുന്ന പ്രയാ​സ​ങ്ങൾക്ക്‌ ദൈവത്തെ കുററ​പ്പെ​ടു​ത്തു​ന്നത്‌ ന്യായ​മാ​ണോ?—2 തിമൊ. 3:16, 17; സങ്കീ. 119:97-105.

എല്ലാ കഷ്ടതക്കും അവസാനം വരുത്താൻ യഹോവ കരുതൽ ചെയ്‌തി​രി​ക്കു​ന്നു. അവൻ ആദ്യ മാനുഷ ജോടി​യെ പൂർണ്ണ​ത​യു​ള​ള​വ​രാ​യി സൃഷ്ടി​ക്കു​ക​യും അവർക്ക്‌ ജീവിതം സന്തോ​ഷ​ക​ര​മാ​യി​രി​ക്കു​ന്ന​തിന്‌ വേണ്ട എല്ലാ കരുത​ലും സ്‌നേ​ഹ​പൂർവ്വം ഏർപ്പെ​ടു​ത്തു​ക​യും ചെയ്‌തു. അവർ മന:പൂർവ്വം ദൈവ​ത്തി​നു നേരെ പുറം​തി​രി​ച്ച​പ്പോൾ മാതാ​പി​താ​ക്കൾ ചെയ്‌ത കാര്യ​ങ്ങ​ളിൽനിന്ന്‌ അവരുടെ മക്കളെ സംരക്ഷി​ക്കാൻ വേണ്ടി അവരുടെ കാര്യ​ത്തിൽ ഇടപെ​ടാൻ ദൈവ​ത്തിന്‌ കടപ്പാ​ടു​ണ്ടാ​യി​രു​ന്നോ? (ആവ. 32:4, 5; ഇയ്യോ. 14:4) നമുക്ക്‌ നന്നായി അറിയാ​വു​ന്ന​തു​പോ​ലെ, വിവാ​ഹിത ദമ്പതി​കൾക്ക്‌ കുട്ടി​കളെ ജനിപ്പി​ക്കു​ന്ന​തി​ല​ട​ങ്ങി​യി​രി​ക്കുന്ന സന്തോഷം ആസ്വദി​ക്കാൻ കഴിയും, എന്നാൽ അവർക്ക്‌ ഉത്തരവാ​ദി​ത്വ​ങ്ങ​ളു​മുണ്ട്‌. മാതാ​പി​താ​ക്ക​ളു​ടെ മനോ​ഭാ​വ​ങ്ങ​ളും പ്രവർത്ത​ന​ങ്ങ​ളും അവരുടെ മക്കളെ ബാധി​ക്കു​ന്നു. എന്നിരു​ന്നാ​ലും അത്ഭുത​ക​ര​മായ അനർഹ​ദ​യ​യു​ടെ ഒരു പ്രകട​ന​മെ​ന്ന​നി​ല​യിൽ, ഒരു മറുവി​ല​യാ​യി തന്റെ ജീവനെ വച്ചു​കൊ​ടു​ക്കു​ന്ന​തി​നും വിലമ​തി​പ്പോ​ടെ ആ കരുത​ലിൽ വിശ്വാ​സം പ്രകട​മാ​ക്കുന്ന, ആദാമി​ന്റെ സന്തതി​യിൽപെ​ട്ട​വർക്ക്‌ ആശ്വാസം പ്രദാനം ചെയ്യു​ന്ന​തി​നു​മാ​യി യഹോവ തന്റെ സ്വന്തം പ്രിയ​പു​ത്രനെ ഭൂമി​യി​ലേക്ക്‌ അയച്ചു. (യോഹ. 3:16) തൽഫല​മാ​യി ഇന്ന്‌ ജീവി​ച്ചി​രി​ക്കുന്ന ആളുകൾക്ക്‌ ആദാം നഷ്‌ട​പ്പെ​ടു​ത്തി​യത്‌ തിരികെ കിട്ടു​ന്ന​തി​നു​ളള അവസരം തുറന്നു​കി​ട്ടി​യി​രി​ക്കു​ന്നു—കഷ്‌ട​ത​യിൽനിന്ന്‌ സ്വത​ന്ത്ര​മായ, പറുദീ​സാ​ഭൂ​മി​യി​ലെ പൂർണ്ണ​ത​യു​ളള മാനു​ഷ​ജീ​വൻ. അത്‌ എത്രയോ ഔദാ​ര്യ​പൂർവ്വ​ക​മായ ഒരു കരുത​ലാണ്‌!

“മറുവില” എന്നതിൻ കീഴിൽ 306-308 പേജുകൾ കൂടെ കാണുക.

എന്നാൽ സ്‌നേ​ഹ​വാ​നായ ഒരു ദൈവം കഷ്ടത ഇത്രയും കാലം തുടരാൻ അനുവ​ദി​ച്ച​തെ​ന്തു​കൊ​ണ്ടാണ്‌?

അവൻ ഇന്നോളം അത്‌ അനുവ​ദി​ച്ച​തി​നാൽ നാം പ്രയോ​ജനം അനുഭ​വി​ച്ചി​ട്ടു​ണ്ടോ? “ചിലർ താമസം എന്ന്‌ വിചാ​രി​ക്കു​ന്ന​തു​പോ​ലെ യഹോവ തന്റെ വാഗ്‌ദ​ത്തങ്ങൾ സംബന്ധിച്ച്‌ താമസ​മു​ള​ള​വനല്ല, മറിച്ച്‌ ആരും നശിപ്പി​ക്ക​പ്പെ​ടാ​തെ അനുതാ​പ​ത്തി​ലേക്ക്‌ വരണ​മെന്ന്‌ അവൻ ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട്‌ അവൻ നിങ്ങ​ളോട്‌ ദീർഘക്ഷമ കാണി​ക്കു​ന്ന​തേ​യു​ളളു.” (2 പത്രോ. 3:9) ആദാമും ഹവ്വായും പാപം ചെയ്‌ത​യു​ടനെ ദൈവം അവരെ കൊന്നു​ക​ള​ഞ്ഞി​രു​ന്നു​വെ​ങ്കിൽ നമ്മിലാ​രും ഇന്ന്‌ ജീവി​ച്ചി​രി​ക്കു​ക​യി​ല്ലാ​യി​രു​ന്നു. തീർച്ച​യാ​യും അതല്ല നമ്മൾ ആഗ്രഹി​ക്കു​ന്നത്‌. കൂടാതെ, പിൽക്കാ​ലത്ത്‌ എന്നെങ്കി​ലും പാപി​ക​ളാ​യി​രുന്ന എല്ലാവ​രെ​യും നശിപ്പി​ച്ചി​രു​ന്നെ​ങ്കി​ലും നാം ജനിക്കു​ക​യി​ല്ലാ​യി​രു​ന്നു. ഈ പാപപൂർണ്ണ​മായ ലോകം ഇന്നോളം തുടരാൻ ദൈവം അനുവ​ദി​ച്ചി​രി​ക്കു​ന്നു എന്ന വസ്‌തുത ജീവ​നോ​ടി​രി​ക്കു​ന്ന​തി​നും അവന്റെ വഴികൾ പഠിക്കു​ന്ന​തി​നും നിത്യ​ജീ​വ​നു​വേ​ണ്ടി​യു​ളള അവന്റെ സ്‌നേ​ഹ​പൂർവ്വ​ക​മായ കരുത​ലിൽനിന്ന്‌ പ്രയോ​ജനം അനുഭ​വി​പ്പാൻ തക്കവണ്ണം നമ്മുടെ ജീവി​ത​ത്തിൽ ആവശ്യ​മായ മാററം​വ​രു​ത്തു​ന്ന​തി​നും നമുക്ക്‌ അവസരം പ്രദാനം ചെയ്‌തി​രി​ക്കു​ന്നു. യഹോവ നമുക്ക്‌ ഈ അവസരം നൽകി​യി​രി​ക്കു​ന്നു എന്നതു​തന്നെ അവന്റെ ഭാഗത്തെ വലിയ സ്‌നേ​ഹ​ത്തി​ന്റെ തെളി​വാണ്‌. ഈ ദുഷ്‌ട​വ്യ​വ​സ്ഥി​തി​യെ നശിപ്പി​ക്കാൻ ദൈവ​ത്തിന്‌ ഒരു നിശ്ചി​ത​സ​മ​യ​മു​ണ്ടെ​ന്നും പെട്ടെ​ന്നു​തന്നെ അങ്ങനെ ചെയ്യു​മെ​ന്നും ബൈബിൾ കാണിച്ചു തരുന്നു.—ഹബ. 2:3; സെഫ. 1:14.

ഈ വ്യവസ്ഥി​തി​യിൽ തന്റെ ദാസൻമാ​രു​ടെ​മേൽ വന്നേക്കാ​വുന്ന ഏതു ഉപദ്ര​വ​വും നീക്കം ചെയ്യു​ന്ന​തിന്‌ ദൈവ​ത്തിന്‌ കഴിയും, അവൻ അപ്രകാ​രം ചെയ്യു​ന്ന​തു​മാണ്‌. ഈ കഷ്ടതക്ക്‌ ഇടയാ​ക്കു​ന്നത്‌ ദൈവമല്ല. എന്നാൽ യേശു​ക്രി​സ്‌തു മുഖാ​ന്തരം ദൈവം മരിച്ച​വരെ ഉയർപ്പി​ക്കു​ക​യും അനുസ​ര​ണ​മു​ള​ള​വരെ അവരുടെ രോഗ​ങ്ങ​ളിൽനിന്ന്‌ സൗഖ്യ​മാ​ക്കു​ക​യും പാപത്തി​ന്റെ സകല കണിക​ക​ളെ​യും വേരോ​ടെ പിഴു​തു​മാ​റ​റു​ക​യും മുമ്പത്തെ ദുഃഖങ്ങൾ നമ്മുടെ മനസ്സിൽനിന്ന്‌ മാഞ്ഞു​പോ​കാൻ ഇടയാ​ക്കു​ക​യും​പോ​ലും ചെയ്യും.—യോഹ. 5:28, 29; വെളി. 21:4; യെശ. 65:17.

ഏദനിൽ ഉന്നയി​ക്ക​പ്പെട്ട വിവാ​ദ​ങ്ങൾക്ക്‌ തീർപ്പു കൽപി​ക്കു​ന്ന​തിന്‌ ഈ കാലമ​ത്ര​യും ആവശ്യ​മാ​യി​രു​ന്നു. വിശദാം​ശ​ങ്ങൾക്ക്‌ 363, 364, കൂടാതെ 428-430 പേജുകൾ കാണുക.

ആശ്വാസം ലഭിക്കാൻ നമുക്ക്‌ വ്യക്തി​പ​ര​മാ​യി തിടുക്കം അനുഭ​വ​പ്പെ​ടു​ന്നു. എന്നാൽ ദൈവം നടപടി​യെ​ടു​ക്കു​മ്പോൾ അത്‌ ഏതാനും പേർക്കു​വേണ്ടി മാത്ര​മാ​യി​രി​ക്കാ​തെ ശരിയാ​യ​തി​നെ സ്‌നേ​ഹി​ക്കുന്ന എല്ലാവർക്കും വേണ്ടി​യാ​യി​രി​ക്കേ​ണ്ട​തുണ്ട്‌. ദൈവ​ത്തിന്‌ മുഖപ​ക്ഷ​മില്ല.—പ്രവൃ. 10:34.

ദൃഷ്ടാ​ന്തങ്ങൾ: ഒരു വേദനാ​ജ​ന​ക​മായ ശസ്‌ത്ര​ക്രി​യ​യിൽനിന്ന്‌ പ്രയോ​ജ​ന​ക​ര​മായ ഫലം ഉണ്ടാകാം എന്നുള​ള​തു​കൊണ്ട്‌ സ്‌നേ​ഹ​നി​ധി​യായ ഒരു പിതാ​വോ മാതാ​വോ തന്റെ കുട്ടിയെ അതിന്‌ വിധേ​യ​മാ​ക്കും എന്നത്‌ ഒരു വസ്‌തു​ത​യല്ലേ? കൂടാതെ, വേദനാ​ക​ര​മായ രോഗ​ങ്ങൾക്ക്‌ “പെട്ടെ​ന്നു​ളള പരിഹാ​രങ്ങൾ” മിക്ക​പ്പോ​ഴും ഉപരി​പ്ല​വ​മാ​ണെ​ന്നു​ള​ളത്‌ സത്യമല്ലേ? കാരണം നീക്കം ചെയ്യു​ന്ന​തിന്‌ കൂടുതൽ സമയം പലപ്പോ​ഴും ആവശ്യ​മാണ്‌.

ദൈവം ആദാമി​നോട്‌ ക്ഷമിക്കു​ക​യും അങ്ങനെ മനുഷ്യ​വർഗ്ഗം അനുഭ​വിച്ച ഭയങ്കര​മായ കഷ്ടത തടയു​ക​യും ചെയ്യാ​ഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌?

അത്‌ വാസ്‌ത​വ​ത്തിൽ കഷ്ടത തടയു​മാ​യി​രു​ന്നോ, അതോ അത്‌ ദൈവത്തെ ആ കഷ്ടതക്ക്‌ ഉത്തരവാ​ദി​യാ​ക്കു​മാ​യി​രു​ന്നോ? ഒരു പിതാവ്‌ ഉചിത​മായ ശിക്ഷണ നടപടി​കൾ സ്വീക​രി​ക്കാ​തെ തന്റെ മക്കളുടെ ഭാഗത്തെ മന:പൂർവ്വ​മായ തെററ്‌ വെറുതെ അവഗണി​ക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു? മക്കൾ മിക്ക​പ്പോ​ഴും ആദ്യം ഒരുതരം തെററി​ലും പിന്നീട്‌ മററു​ള​ള​വ​യി​ലും ഉൾപ്പെ​ടു​ന്നു, അതിന്റെ ഉത്തരവാ​ദി​ത്വ​ത്തി​ല​ധി​ക​വും പിതാ​വി​ന്റെ ഭാഗത്താണ്‌.

അതു​പോ​ലെ, ആദാമി​ന്റെ ഭാഗത്തെ മന:പൂർവ്വ​പാ​പം യഹോവ ക്ഷമിച്ചു​ക​ള​ഞ്ഞി​രു​ന്നെ​ങ്കിൽ അത്‌ വാസ്‌ത​വ​ത്തിൽ ദൈവത്തെ ആ തെററിൽ ഓഹരി​ക്കാ​രാ​നാ​ക്കു​മാ​യി​രു​ന്നു. അത്‌ ലോക​ത്തി​ലെ അവസ്ഥകൾ ഒരുത​ര​ത്തി​ലും മെച്ച​പ്പെ​ടു​ത്തു​മാ​യി​രു​ന്നില്ല. (സഭാ​പ്ര​സം​ഗി 8:11 താരത​മ്യം ചെയ്യുക.) കൂടാതെ, അത്‌ ദൈവ​ത്തി​ന്റെ ദൂതപു​ത്രൻമാർക്കി​ട​യിൽ അവനോ​ടു​ളള അനാദ​ര​വിന്‌ ഇടയാ​ക്കി​യേനെ, മാത്ര​വു​മല്ല അതിലും മെച്ചമായ എന്തി​നെ​ങ്കി​ലു​മു​ളള പ്രത്യാ​ശക്ക്‌ യാതൊ​രു യഥാർത്ഥ അടിസ്ഥാ​ന​വു​മില്ല എന്നും അത്‌ അർത്ഥമാ​ക്കി​യേനെ. എന്നാൽ അത്തര​മൊ​രു സാഹച​ര്യം ഒരിക്ക​ലും ഉണ്ടാകാ​മാ​യി​രു​ന്നില്ല. എന്തു​കൊ​ണ്ടെ​ന്നാൽ നീതി എന്നത്‌ യഹോ​വ​യു​ടെ ഭരണാ​ധി​പ​ത്യ​ത്തി​ന്റെ മാററ​മി​ല്ലാത്ത ഒരു അടിസ്ഥാ​ന​മാണ്‌.—സങ്കീ. 89:14.

ശാരീരികവും മാനസി​ക​വു​മാ​യി ഗുരു​ത​ര​മായ വൈക​ല്യ​ങ്ങ​ളോ​ടെ കുട്ടികൾ ജനിക്കാൻ ദൈവം അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

ദൈവം അത്തരം വൈക​ല്യ​ങ്ങൾക്ക്‌ ഇടയാ​ക്കു​ന്നില്ല. തങ്ങളുടെ സ്വന്തം സാദൃ​ശ്യ​ത്തിൽ പൂർണ്ണ​ത​യു​ളള മക്കളെ ജനിപ്പി​ക്കാ​നു​ളള പ്രാപ്‌തി​യോ​ടെ​യാണ്‌ അവൻ ആദ്യമാ​നുഷ ജോടി​യെ പൂർണ്ണ​രാ​യി സൃഷ്ടി​ച്ചത്‌.—ഉൽപ. 1:27, 28.

നാം ആദാമിൽ നിന്ന്‌ പാപം അവകാ​ശ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ആ അവകാശം അതോ​ടൊ​പ്പം ശാരീ​രി​ക​വും മാനസി​ക​വു​മായ വൈക​ല്യ​ത്തി​നു​ളള സാദ്ധ്യ​ത​യും സംവഹി​ക്കു​ന്നു. (റോമ. 5:12; കൂടുതൽ വിശദാം​ശ​ങ്ങൾക്ക്‌  പേജ്‌ 394 കാണുക.) പാപത്തി​ന്റെ ഈ അവകാശം ഗർഭപാ​ത്ര​ത്തിൽ നാം ഉളവാ​കുന്ന ആ നിമിഷം മുതൽ നമ്മോ​ടൊ​പ്പ​മുണ്ട്‌. അക്കാര​ണ​ത്താ​ലാണ്‌ “പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു” എന്ന്‌ ദാവീദ്‌ രാജാവ്‌ എഴുതി​യത്‌. (സങ്കീ. 51:5) ആദാം പാപം ചെയ്‌തി​ല്ലാ​യി​രു​ന്നെ​ങ്കിൽ അഭികാ​മ്യ​മായ ഗുണങ്ങളേ കൈമാ​റി​ക്കൊ​ടു​ക്കാൻ ഉണ്ടായി​രി​ക്കു​മാ​യി​രു​ന്നു​ളളു. (യോഹ​ന്നാൻ 9:1, 2 വാക്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ളള അഭി​പ്രാ​യ​ങ്ങൾക്ക്‌ പേജ്‌ 319 കാണുക.)

തങ്ങളുടെ അജാത ശിശു​ക്കൾക്ക്‌ ഉപദ്രവം ചെയ്യാൻ മാതാ​പി​താ​ക്കൾക്ക്‌ കഴിയും—ഉദാഹ​ര​ണ​മാ​യി, ഗർഭം ധരിച്ചി​രി​ക്കു​മ്പോൾ മയക്കു​മ​രുന്ന്‌ ദുരു​പ​യോ​ഗി​ക്കു​ക​യോ പുകവ​ലി​ക്കു​ക​യോ ചെയ്യു​ന്ന​തി​നാൽ. തങ്ങളുടെ കുഞ്ഞു​ങ്ങ​ളു​ടെ ജൻമ വൈക​ല്യ​ങ്ങൾക്കോ മോശ​മായ ആരോ​ഗ്യ​ത്തി​നോ എല്ലായ്‌പ്പോ​ഴും മാതാ​പി​താ​ക്ക​ളാണ്‌ ഉത്തരവാ​ദി​ക​ളാ​യി​രി​ക്കു​ന്നത്‌ എന്നത്‌ തീർച്ച​യാ​യും ശരിയാ​യി​രി​ക്കു​ക​യില്ല.

ക്രിസ്‌തു​വി​ന്റെ മറുവി​ല​യാ​ഗ​ത്തി​ന്റെ പ്രയോ​ജ​നങ്ങൾ യഹോവ സ്‌നേ​ഹ​പൂർവ്വം കുട്ടി​കൾക്ക്‌ നീട്ടി​ക്കൊ​ടു​ക്കു​ന്നു. ദൈവത്തെ വിശ്വ​സ്‌ത​ത​യോ​ടെ സേവി​ക്കുന്ന മാതാ​പി​താ​ക്ക​ളോ​ടു​ളള പരിഗണന നിമിത്തം അവൻ അവരുടെ പ്രായ​പൂർത്തി​യാ​കാത്ത കുട്ടി​കളെ വിശു​ദ്ധ​രാ​യി വീക്ഷി​ക്കു​ന്നു. (1 കൊരി. 7:14) ഇത്‌ തങ്ങളുടെ കുഞ്ഞു​ങ്ങ​ളോ​ടു​ളള സ്‌നേ​ഹ​പൂർവ്വ​ക​മായ താൽപ​ര്യം നിമിത്തം ദൈവ​മു​മ്പാ​കെ​യു​ളള തങ്ങളുടെ സ്വന്തം നിലസം​ബ​ന്ധിച്ച്‌ ശ്രദ്ധാ​ലു​ക്ക​ളാ​യി​രി​ക്കാൻ ദൈവ​ഭ​യ​മു​ളള മാതാ​പി​താ​ക്കളെ പ്രേരി​പ്പി​ക്കു​ന്നു. വിശ്വാ​സം പ്രകട​മാ​ക്കാ​നും ദൈവ​ത്തി​ന്റെ കൽപന​ക​ളോ​ടു​ളള അനുസ​രണം തെളി​യി​ക്കാ​നും തക്ക പ്രായ​മായ കുട്ടി​കൾക്ക്‌ തന്റെ ദാസൻമാ​രെ​ന്ന​നി​ല​യിൽ ഒരു അംഗീ​കൃത നിലയു​ണ്ടാ​യി​രി​ക്കാ​നു​ളള പദവി യഹോവ വച്ചുനീ​ട്ടു​ന്നു. (സങ്കീ. 119:9; 148:12, 13; പ്രവൃ. 16:1-3) തന്റെ പിതാ​വി​ന്റെ ഒരു പൂർണ്ണ പ്രതി​ബിം​ബ​മാ​യി​രുന്ന യേശു ഒരു കുട്ടിയെ മരിച്ച​വ​രു​ടെ​യി​ട​യിൽ നിന്ന്‌ ഉയർപ്പി​ച്ചു​കൊ​ണ്ടു​പോ​ലും കുട്ടി​ക​ളു​ടെ ക്ഷേമത്തി​ലു​ളള തന്റെ പ്രത്യേക താൽപ​ര്യം പ്രകട​മാ​ക്കി എന്നത്‌ ശ്രദ്ധാർഹ​മാണ്‌. തീർച്ച​യാ​യും മശി​ഹൈ​ക​രാ​ജാ​വെ​ന്ന​നി​ല​യിൽ അവൻ അങ്ങനെ ചെയ്യു​ന്ന​തിൽ തുടരും.—മത്താ. 19:13-15; ലൂക്കോ. 8:41, 42, 49-56.

സ്വത്തിനും ജീവനും വ്യാപ​ക​മായ നാശത്തി​നി​ട​യാ​ക്കുന്ന “പ്രകൃതി വിപത്തു​കൾ” ദൈവം എന്തു​കൊ​ണ്ടാണ്‌ അനുവ​ദി​ക്കു​ന്നത്‌?

ഇന്നത്തെ വാർത്ത​ക​ളിൽ നാം കൂടെ​ക്കൂ​ടെ കേൾക്കുന്ന ഭൂകമ്പ​ങ്ങ​ളും ചുഴലി​ക്കൊ​ടു​ങ്കാ​റ​റു​ക​ളും വെളള​പ്പൊ​ക്ക​ങ്ങ​ളും വരൾച്ച​ക​ളും അഗ്നിപർവ്വത സ്‌ഫോ​ട​ന​ങ്ങ​ളും ഒന്നും ദൈവം വരുത്തു​ന്നതല്ല. ചില ജനങ്ങളെ ശിക്ഷി​ക്കാൻ വേണ്ടി അവൻ ഇവയെ ഉപയോ​ഗി​ക്കു​ന്നതല്ല. ഇവ, വലിയ ഒരളവു​വരെ, ഭൂമി​യു​ടെ സൃഷ്ടി​മു​തൽ പ്രവർത്ത​ന​ത്തി​ലു​ണ്ടാ​യി​രു​ന്നി​ട്ടു​ളള പ്രകൃ​തി​ശ​ക്തി​കൾ മൂലം ഉണ്ടാകു​ന്ന​താണ്‌. ബൈബിൾ നമ്മുടെ നാളി​ലേക്ക്‌ വലിയ ഭൂകമ്പ​ങ്ങ​ളും ഭക്ഷ്യക്ഷാ​മ​ങ്ങ​ളും മുൻകൂ​ട്ടി​പ്പ​റഞ്ഞു, എന്നാൽ ദൈവ​മോ യേശു​ക്രി​സ്‌തു​വോ അവക്ക്‌ ഉത്തരവാ​ദി​ക​ളാ​ണെന്ന്‌ അത്‌ അർത്ഥമാ​ക്കു​ന്നില്ല, താൻ മുൻകൂ​ട്ടി​പ്പ​റ​യുന്ന കാലാ​വ​സ്ഥക്ക്‌ ഒരു കാലാ​വസ്ഥാ നിരീ​ക്ഷകൻ ഉത്തരവാ​ദി​യാ​യി​രി​ക്കാ​ത്ത​തു​പോ​ലെ​തന്നെ. ഈ വ്യവസ്ഥി​തി​യു​ടെ സമാപ​ന​ത്തി​ന്റെ സംയുക്ത അടയാ​ള​ത്തിൽ മുൻകൂ​ട്ടി​പ്പ​റ​യ​പ്പെട്ട മറെറല്ലാ കാര്യ​ങ്ങ​ളോ​ടു​മൊ​പ്പം ഇവ സംഭവി​ക്കു​ന്ന​തി​നാൽ അവ ദൈവ​രാ​ജ്യ​ത്തി​ന്റെ അനു​ഗ്ര​ഹങ്ങൾ ആസന്നമാണ്‌ എന്നതി​നു​ളള തെളി​വി​ന്റെ ഭാഗമാണ്‌.—ലൂക്കോ. 21:11, 31.

ചെയ്യ​പ്പെ​ടുന്ന ദ്രോ​ഹ​ത്തി​നു​ളള വലിയ ഉത്തരവാ​ദി​ത്വം മിക്ക​പ്പോ​ഴും മനുഷ്യർ വഹിക്കു​ന്നു. ഏതുവി​ധ​ത്തിൽ? വേണ്ടത്ര മുന്നറി​യിപ്പ്‌ നൽക​പ്പെ​ടു​മ്പോ​ഴും അപകട​മേ​ഖ​ല​യിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ അനേകർ വിസമ്മ​തി​ക്കു​ന്നു, അല്ലെങ്കിൽ ആവശ്യ​മായ മുൻക​രു​ത​ലു​കൾ എടുക്കു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ന്നു.—സദൃ. 22:3; മത്തായി 24:37-39 താരത​മ്യം ചെയ്യുക.

ദൈവ​ത്തിന്‌ അത്തരം പ്രകൃതി ശക്തികളെ നിയ​ന്ത്രി​ക്കാൻ കഴിയും. മശി​ഹൈ​ക​രാ​ജ്യ​ത്തിൻ കീഴിൽ താൻ മനുഷ്യ​വർഗ്ഗ​ത്തി​നു​വേണ്ടി എന്തു​ചെ​യ്യും എന്നതിന്‌ ഉദാഹ​ര​ണ​മാ​യി ഗലീലാ കടലിലെ ഒരു കൊടു​ങ്കാ​ററ്‌ ശമിപ്പി​ക്കാൻ അവൻ യേശു​വി​നെ അധികാ​ര​പ്പെ​ടു​ത്തി. (മർക്കോ. 4:37-41) ദൈവ​ത്തിന്‌ നേരെ പുറം​തി​രി​ക്കുക വഴി തനിക്കും തന്റെ സന്തതി​കൾക്കും വേണ്ടി​യു​ളള അത്തരം ദിവ്യ ഇടപെ​ട​ലു​കളെ ആദാം നിരാ​ക​രി​ച്ചു. ക്രിസ്‌തു​വി​ന്റെ മശി​ഹൈക ഭരണത്തിൻ കീഴിൽ ജീവി​ക്കാ​നു​ളള വരം ലഭിക്കു​ന്നവർ അത്തരം സ്‌നേ​ഹ​പൂർവ്വ​ക​മായ കരുതൽ, ദൈവ​ത്താൽ അധികാ​ര​പ്പെ​ടു​ത്ത​പ്പെട്ട ഒരു ഗവൺമെൻറി​നു​മാ​ത്രം നൽകാൻ കഴിയുന്ന കരുതൽ, അനുഭ​വി​ക്കും.—യെശ. 11:9.

ദുരിതം അനുഭ​വി​ക്കുന്ന ആളുകൾ അവരുടെ ദുഷ്ടത നിമിത്തം ദൈവ​ത്താൽ ശിക്ഷി​ക്ക​പ്പെ​ടു​ന്ന​താ​ണോ?

ജീവിതം സംബന്ധിച്ച ദൈവ​ത്തി​ന്റെ നിലവാ​രങ്ങൾ ലംഘി​ക്കു​ന്നവർ അതിന്റെ ചീത്തഫ​ലങ്ങൾ അനുഭ​വി​ക്കു​ന്നു. (ഗലാ. 6:7) ചില​പ്പോൾ അവർ അതിന്റെ കൈ​പ്പേ​റിയ വിളവ്‌ പെട്ടെ​ന്നു​തന്നെ കൊയ്യു​ന്നു. മററു​സ​ന്ദർഭ​ങ്ങ​ളിൽ അവർ ദീർഘ​കാ​ലം അഭിവൃ​ദ്ധി​പ്പെ​ടു​ന്ന​താ​യി തോന്നി​യേ​ക്കാം. അതിൽനിന്ന്‌ വിപരീ​ത​മാ​യി യാതൊ​രു തെററും ചെയ്യാഞ്ഞ യേശു​ക്രി​സ്‌തു കഠിന​മാ​യി ദ്രോ​ഹി​ക്ക​പ്പെ​ടു​ക​യും കൊല്ല​പ്പെ​ടു​ക​യും ചെയ്‌തു. അതു​കൊണ്ട്‌ ഈ വ്യവസ്ഥി​തി​യിൽ ഐശ്വ​ര്യം ദൈവാ​നു​ഗ്ര​ഹ​ത്തി​ന്റെ തെളി​വാ​യി​ട്ടോ വിപത്ത്‌ അവന്റെ അംഗീ​കാ​ര​മി​ല്ലാ​യ്‌മ​യു​ടെ തെളി​വാ​യി​ട്ടോ വീക്ഷി​ക്ക​പ്പെ​ട​രുത്‌.

ഇയ്യോ​ബിന്‌ തന്റെ വസ്‌തു​വ​കകൾ നഷ്ടമാ​വു​ക​യും ഒരു അറക്കത്തക്ക രോഗം ബാധി​ക്കു​ക​യും ചെയ്‌ത​പ്പോൾ അത്‌ ദൈവ​ത്തി​ന്റെ അംഗീ​കാ​ര​മി​ല്ലായ്‌മ നിമി​ത്ത​മാ​യി​രു​ന്നില്ല. സാത്താ​നാ​യി​രു​ന്നു അതിന്‌ ഉത്തരവാ​ദി എന്ന്‌ ബൈബിൾ വ്യക്തമാ​യി പറയുന്നു. (ഇയ്യോ. 2:3, 7, 8) എന്നാൽ ഇയ്യോ​ബി​ന്റെ അവസ്ഥ അവൻ എന്തൊ ദുഷ്ടത പ്രവർത്തി​ച്ചി​ട്ടുണ്ട്‌ എന്നതിന്റെ തെളി​വാണ്‌ എന്ന്‌ അവനെ സന്ദർശി​ക്കാൻ വന്ന അവന്റെ സുഹൃ​ത്തു​ക്കൾ വാദിച്ചു. (ഇയ്യോ. 4:7-9; 15:6, 20-24) എന്നാൽ ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌ യഹോവ അവരെ ശാസിച്ചു: “എന്റെ കോപം നിങ്ങളു​ടെ നേരെ ജ്വലി​ച്ചി​രി​ക്കു​ന്നു . . . എന്തു​കൊ​ണ്ടെ​ന്നാൽ എന്റെ ദാസനായ ഇയ്യോബ്‌ ചെയ്‌ത​തു​പോ​ലെ നിങ്ങൾ എന്നെ സംബന്ധിച്ച്‌ സത്യം സംസാ​രി​ച്ചി​ട്ടില്ല.”—ഇയ്യോ. 42:7.

വാസ്‌ത​വ​ത്തിൽ ദുഷ്ടൻമാർക്ക്‌ ഒരു കാലഘ​ട്ട​ത്തേക്ക്‌ ഐശ്വ​ര്യ​മാ​യി​രു​ന്നേ​ക്കാം. ആസാഫ്‌ ഇപ്രകാ​രം എഴുതി: “ദുഷ്ടൻമാ​രു​ടെ സമാധാ​നം കണ്ടപ്പോൾ എനിക്ക്‌ അഹങ്കാ​രി​ക​ളോട്‌ അസൂയ തോന്നി. അവർക്ക്‌ മർത്ത്യ​രായ മനുഷ്യർക്കു​ളള കുഴപ്പങ്ങൾ ഇല്ലല്ലോ, മററു മനുഷ്യ​രെ​പ്പോ​ലെ അവർ ബാധി​ക്ക​പ്പെ​ടു​ന്നില്ല. അവർ പരിഹ​സി​ക്കു​ക​യും ചീത്തക്കാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ക​യും ചെയ്യുന്നു; വഞ്ചന​യെ​പ്പ​ററി അവർ അഹങ്കാ​ര​പൂർവ്വം സംസാ​രി​ക്കു​ന്നു. നോക്കൂ! അനിശ്ചി​ത​കാ​ല​ത്തോ​ളം സ്വസ്ഥത അനുഭ​വി​ക്കുന്ന ഇവരാണ്‌ ദുഷ്ടൻമാർ. അവർ തങ്ങളുടെ സമ്പത്ത്‌ വർദ്ധി​പ്പി​ച്ചി​രി​ക്കു​ന്നു.”—സങ്കീ. 73:3, 5, 8,12.

ദൈവ​ത്തോട്‌ കണക്കു​ബോ​ധി​പ്പി​ക്കാ​നു​ളള ദിവസം വരും. അപ്പോൾ ദുഷ്ടൻമാ​രെ എന്നേക്കു​മാ​യി നശിപ്പി​ച്ചു​കൊണ്ട്‌ അവൻ അവരെ ശിക്ഷി​ക്കും. സദൃശ​വാ​ക്യ​ങ്ങൾ 2:21, 22 ഇപ്രകാ​രം പറയുന്നു: “നീതി​മാൻമാ​രാ​യി​രി​ക്കും ഭൂമി​യിൽ വസിക്കു​ന്നത്‌, നിഷ്‌ക്ക​ള​ങ്കൻമാ​രാ​യി​രി​ക്കും അതിൽ ശേഷി​ച്ചി​രി​ക്കു​ന്നത്‌. എന്നാൽ ദുഷ്ടൻമാ​രെ സംബന്ധി​ച്ചാ​ണെ​ങ്കിൽ, അവർ ഭൂമി​യിൽനി​ന്നു​തന്നെ ഛേദി​ക്ക​പ്പെ​ടും, വഞ്ചകൻമാ​രെ സംബന്ധി​ച്ചാ​ണെ​ങ്കിൽ അവർ അതിൽനിന്ന്‌ പറിച്ചു നീക്ക​പ്പെ​ടും.” അപ്പോൾ നീതി​മാൻമാർ—അവരിൽ അനേകർ വിപത്തു​കൾ അനുഭ​വി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കാം—പൂർണ്ണ​മായ ആരോ​ഗ്യ​വും ഭൂമി​യി​ലെ സമൃദ്ധ​മായ ഉൽപ്പന്ന​ങ്ങ​ളു​ടെ ഉദാര​മായ ഒരു ഓഹരി​യും ആസ്വദി​ക്കും.

ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ—

‘ദൈവം എന്തു​കൊ​ണ്ടാണ്‌ ഇത്രയ​ധി​കം കഷ്ടത അനുവ​ദി​ക്കു​ന്നത്‌?’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘ഇത്‌ നമ്മെ​യെ​ല്ലാം ആഴമായി ഉൽക്കണ്‌ഠ​പ്പെ​ടു​ത്തുന്ന ഒരു സംഗതി​യാണ്‌. ഇങ്ങനെ​യൊ​രു ചോദ്യം ചോദി​ക്കാൻ നിങ്ങളെ ഇന്ന്‌ പ്രേരി​പ്പിച്ച സംഗതി എന്താ​ണെന്ന്‌ ഞാനൊ​ന്നു ചോദി​ച്ചോ​ട്ടെ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘( 393-396 പേജു​ക​ളി​ലെ വിവരങ്ങൾ ഉപയോ​ഗി​ക്കുക.)’ (2) ‘(അയാൾക്ക്‌ വ്യക്തി​പ​ര​മാ​യി കഷ്ടത വരുത്തി​യി​ട്ടു​ളള പ്രത്യേക സാഹച​ര്യ​ത്തിൽ നിന്നുളള ആശ്വാസം വച്ചുനീ​ട്ടുന്ന മററു തിരു​വെ​ഴു​ത്തു​കൾ അവതരി​പ്പി​ക്കുക.)’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും (ലോക​ത്തി​ലെ അനീതി നിമി​ത്ത​മാണ്‌ അവർ ഉൽക്കണ്‌ഠ​പ്പെ​ടു​ന്ന​തെ​ങ്കിൽ): ‘ഈ അവസ്ഥകൾ ഇന്നു നിലവി​ലു​ള​ള​തെ​ന്തു​കൊ​ണ്ടാ​ണെന്ന്‌ ബൈബിൾ കാണിച്ചു തരുന്നു. (സഭാ. 4:1; 8:9) നമുക്ക്‌ ആശ്വാസം കൈവ​രു​ത്തു​ന്ന​തിന്‌ ദൈവം എന്താണ്‌ ചെയ്യാൻ പോകു​ന്നത്‌ എന്നും അത്‌ കാണിച്ചു തരുന്നു​വെന്ന്‌ നിങ്ങൾ മനസ്സി​ലാ​ക്കി​യി​രു​ന്നോ? (സങ്കീ. 72:12, 14; ദാനി. 2:44)’

മറെറാ​രു സാദ്ധ്യത: ‘പ്രത്യ​ക്ഷ​ത്തിൽ, നിങ്ങൾ ദൈവ​ത്തിൽ വിശ്വ​സി​ക്കുന്ന ഒരാളാണ്‌. ദൈവം സ്‌നേ​ഹ​മാ​ണെന്ന്‌ നിങ്ങൾ വിശ്വ​സി​ക്കു​ന്നു​വോ? . . . അവൻ ജ്ഞാനമു​ള​ള​വ​നും സർവ്വശ​ക്ത​നു​മാ​ണെന്ന്‌ നിങ്ങൾ വിശ്വ​സി​ക്കു​ന്നു​വോ? . . . അപ്പോൾ കഷ്ടത അനുവ​ദി​ച്ചി​രി​ക്കു​ന്ന​തിന്‌ അവന്‌ നല്ല കാരണം ഉണ്ടായി​രി​ക്കണം. ആ കാരണങ്ങൾ എന്തൊ​ക്കെ​യാ​ണെന്ന്‌ ബൈബിൾ കാണിച്ചു തരുന്നു. ( 393-396 പേജുകൾ കാണുക.)’