വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുരിശ്‌

കുരിശ്‌

നിർവ്വ​ചനം: യേശു വധിക്ക​പ്പെട്ട സംവി​ധാ​നത്തെ ക്രൈ​സ്‌തവ ലോക​ത്തി​ലെ മിക്കവ​രും കുരിശ്‌ എന്നാണ്‌ പരാമർശി​ക്കു​ന്നത്‌. ഈ പദം ലത്തീനി​ലെ ക്രുക്‌സ്‌ എന്ന പദത്തിൽ നിന്നാണ്‌ എടുത്തി​ട്ടു​ള​ളത്‌.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ യേശു​വി​നെ പരമ്പരാ​ഗ​ത​മാ​യു​ളള കുരി​ശിൻമേ​ല​ല്ലാ​തെ കൈകൾ മുകളി​ലേ​ക്കാ​യി ഒരു ദണ്ഡനസ്‌തം​ഭ​ത്തിൽ കിടക്കു​ന്ന​താ​യി കാണി​ച്ചി​രി​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടാണ്‌?

“കുരിശ്‌” എന്ന്‌ പല ആധുനിക ബൈബിൾ ഭാഷാ​ന്ത​ര​ങ്ങ​ളി​ലും തർജ്ജമ ചെയ്‌തി​രി​ക്കുന്ന (പു. ലോ. ഭാ. “ദണ്ഡന സ്‌തംഭം”) ഗ്രീക്കു പദം സ്‌റേ​റാ​റോസ്‌ ആണ്‌. പുരാതന ഗ്രീക്ക്‌ ഭാഷയിൽ ഈ പദത്തിന്റെ അർത്ഥം നേരെ​യു​ളള ഒരു സ്‌തംഭം അല്ലെങ്കിൽ തൂണ്‌ എന്നാണ്‌. പിൽക്കാ​ലത്ത്‌ അത്‌ കുറുകെ ഒരു കഷണവും കൂടെ വച്ച ഒരു കഴുമ​രത്തെ അർത്ഥമാ​ക്കാൻ ഉപയോ​ഗി​ച്ചു തുടങ്ങി. ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌ ദി ഇംപീ​രി​യൽ ബൈബിൾ ഡിക്ഷ്‌നറി അത്‌ അംഗീ​ക​രി​ക്കു​ന്നു: “കുരിശ്‌ എന്നതി​നു​ളള ഗ്രീക്കു പദം [സ്‌റേ​റാ​റോസ്‌] ഒരു സ്‌തം​ഭത്തെ, ലംബമാ​യി നാട്ടിയ ഒരു തൂണിനെ അല്ലെങ്കിൽ എന്തെങ്കി​ലും തൂക്കി​യി​ടാ​വു​ന്ന​തോ ഒരു സ്ഥലം [വേലി​കെട്ടി] അടക്കാൻ ഉപയോ​ഗി​ക്കാ​വു​ന്ന​തോ ആയ ഒരു കുററി​യെ ഉചിത​മാ​യി അർത്ഥമാ​ക്കി. . . . റോമാ​ക്കാർക്കി​ട​യി​ലും ക്രുക്‌സ്‌ (അതിൽ നിന്നാണ്‌ ക്രോസ്‌ എടുത്തി​ട്ടു​ള​ളത്‌) തുടക്ക​ത്തിൽ ലംബമാ​യി നാട്ടിയ ഒരു തൂൺ ആയിരു​ന്ന​താ​യി തോന്നു​ന്നു.”—പി. ഫെയർബേൺ എഡിററ്‌ ചെയ്‌തത്‌ (ലണ്ടൻ, 1874), വാല്യം I, പേ. 376.

ദൈവ​പു​ത്രന്റെ വധത്തോട്‌ ബന്ധപ്പെട്ട സാഹച​ര്യം അതായി​രു​ന്നോ? ഉപയോ​ഗി​ക്ക​പ്പെട്ട സംവി​ധാ​നത്തെ തിരി​ച്ച​റി​യി​ക്കാൻ ബൈബിൾ സൈ​ലോൺ എന്ന പദവും കൂടി ഉപയോ​ഗി​ക്കു​ന്നു എന്നത്‌ കുറി​ക്കൊ​ളേ​ള​ണ്ട​താണ്‌. ലിഡലി​നാ​ലും സ്‌കോ​ട്ടി​നാ​ലു​മു​ളള ഏ ഗ്രീക്ക്‌-ഇംഗ്ലീഷ്‌ ലെക്‌സി​ക്കൻ അതിന്റെ അർത്ഥം ഇങ്ങനെ നിർവ്വ​ചി​ക്കു​ന്നു: ഉപയോ​ഗി​ക്കാൻ തക്കവണ്ണം മുറിച്ച തടി, വിറക്‌, ഉരുളൻ തടി മുതലാ​യവ . . . തടിക്ക​ഷണം, തടി, തുലാം, തൂണ്‌ . . . ഗദ, മുട്ടവടി . . . കുററ​പ്പു​ള​ളി​കളെ തൂക്കാ​നു​പ​യോ​ഗി​ച്ചി​രുന്ന സ്‌തംഭം . . . ജീവനു​ളള തടി, മരം.” അത്‌ “NT-യിൽ കുരി​ശി​നെ സംബന്ധി​ച്ചും” പറയു​ക​യും ദൃഷ്ടാ​ന്ത​ങ്ങ​ളെന്ന നിലയിൽ പ്രവൃ​ത്തി​കൾ 5:30-ഉം 10:39-ഉം എടുത്തു പറയു​ക​യും ചെയ്യുന്നു. (ഓക്‌സ്‌ഫോർഡ്‌, 1968, പേ. 1191, 1192) എന്നിരു​ന്നാ​ലും ആ വാക്യ​ങ്ങ​ളിൽ KJ, RS, JB, Dy എന്നിവ സൈ​ലോ​ണി​നെ “മരം” എന്ന്‌ വിവർത്തനം ചെയ്യുന്നു. (ഈ വിവർത്ത​നത്തെ ഗലാത്യർ 3:13; ആവർത്തനം 21:22, 23 എന്നിവ​യോ​ടു താരത​മ്യം ചെയ്യുക.)

ജെ. ഡി. പാർസൺസി​നാ​ലു​ളള ദി നോൺ ക്രിസ്‌ത്യൻ ക്രോസ്സ്‌ (ലണ്ടൻ, 1986) എന്ന പുസ്‌തകം പറയുന്നു: “പുതിയ നിയമ​ത്തി​ലെ നിരവധി എഴുത്തു​ക​ളിൽ യേശു​വി​നു​വേണ്ടി ഉപയോ​ഗി​ക്ക​പ്പെട്ട സ്‌റേ​റാ​റോസ്‌ ഒരു സാധാരണ സ്‌റേ​റാ​റോസ്‌ അല്ലാതെ മറെറ​ന്തെ​ങ്കി​ലു​മാ​ണെന്ന്‌ പരോ​ക്ഷ​മാ​യി​പ്പോ​ലും തെളിവു നൽകുന്ന ഒരൊററ വാചകം പോലും മൂല​ഗ്രീ​ക്കി​ലില്ല; അതു ഒററത്ത​ടി​യാ​യി​രി​ക്കാ​തെ രണ്ടു തടികൾ കുറുകെ വച്ച്‌ ആണിയ​ടി​ച്ച​താ​ണെ​ന്നു​ള​ള​തിന്‌ അത്രയും പോലും തെളി​വില്ല . . . സഭയുടെ ഗ്രീക്ക്‌ ഭാഷയി​ലു​ളള രേഖകൾ നമ്മുടെ സ്വന്തം ഭാഷയി​ലേക്ക്‌ വിവർത്തനം ചെയ്‌ത​പ്പോൾ നമ്മുടെ ഉപദേ​ഷ്ടാ​ക്കൻമാർ സ്‌റേ​റാ​റോസ്‌ എന്ന പദം ‘കുരിശ്‌’ എന്ന്‌ തർജ്ജമ ചെയ്‌ത​തും ആ നടപടി​യെ പിന്താ​ങ്ങാൻ വേണ്ടി നമ്മുടെ നിഘണ്ടു​ക്ക​ളിൽ സ്‌റേ​റാ​റോസ്‌ എന്നതിന്‌ ‘കുരിശ്‌’ എന്ന്‌ അർത്ഥം കൊടു​ത്ത​തും വളരെ തെററി​ദ്ധാ​ര​ണക്ക്‌ ഇടയാക്കി. അപ്പോ​സ്‌ത​ലൻമാ​രു​ടെ നാളു​ക​ളിൽ അതിന്റെ പ്രാഥ​മിക അർത്ഥം അതായി​രു​ന്നില്ല എന്നും പിന്നെ​യും ദീർഘ​നാൾ കഴിയു​ന്ന​തു​വരെ പ്രാഥ​മിക അർത്ഥം അതായി​ത്തീർന്നില്ല എന്നും അങ്ങനെ ആയെങ്കിൽതന്നെ അത്‌ സ്ഥിരീ​ക​രി​ക്കത്തക്ക തെളി​വൊ​ന്നും ഇല്ലാതി​രി​ക്കെ യേശു​വി​നെ വധിക്കാൻ ഉപയോ​ഗിച്ച സ്‌റേ​റാ​റോസ്‌ ആ പ്രത്യേ​കാ​കൃ​തി​യി​ലു​ള​ള​താ​ണെന്ന്‌ ഏതോ കാരണ​ത്താൽ അനുമാ​നി​ച്ച​തു​കൊ​ണ്ടു മാത്ര​മാണ്‌ അങ്ങനെ സംഭവി​ച്ച​തെ​ന്നും ശ്രദ്ധാ​പൂർവ്വം വിശദീ​ക​രി​ക്കാ​തെ​യാണ്‌ അവർ അപ്രകാ​രം ചെയ്‌തത്‌.”—പേ. 23, 24; ദ കംപാ​നി​യൻ ബൈബിൾ (തെറ്റ്‌ഫോർഡ്‌, ഇംഗ്ലണ്ട്‌, 1974), അപ്പെൻഡി​ക്‌സ്‌ നമ്പർ 162 കൂടെ കാണുക.

അപ്രകാ​രം യേശു മരിച്ചത്‌ ലംബമായ ഒരു സ്‌തം​ഭ​ത്തി​ലാ​ണെ​ന്നും പരമ്പരാ​ഗ​ത​മായ കുരി​ശി​ലല്ല എന്നുമാണ്‌ തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നത്‌.

ക്രൈസ്‌തവലോകം ഉപയോ​ഗി​ക്കുന്ന കുരി​ശി​ന്റെ ചരി​ത്ര​പ​ര​മായ ഉത്ഭവം എന്തായി​രു​ന്നു?

“ക്രിസ്‌തീയ കാലത്തിന്‌ വളരെ മുമ്പേ​യു​ളള പല വ്യത്യസ്‌ത വസ്‌തു​ക്ക​ളും പുരാതന ലോക​ത്തി​ന്റെ മിക്കവാ​റും എല്ലാഭാ​ഗ​ങ്ങ​ളി​ലും തന്നെ വിവിധ രൂപത്തി​ലു​ളള കുരി​ശു​കൾ ആലേഖനം ചെയ്യ​പ്പെ​ട്ട​നി​ല​യിൽ കണ്ടെത്ത​പ്പെ​ട്ടി​ട്ടുണ്ട്‌. ഇൻഡ്യ​യും സിറി​യ​യും പേർഷ്യ​യും ഈജി​പ്‌റ​റു​മെ​ല്ലാം എണ്ണമററ ദൃഷ്ടാ​ന്തങ്ങൾ ലഭ്യമാ​ക്കി​യി​ട്ടുണ്ട്‌ . . . മതപര​മായ ഒരു പ്രതീ​ക​മെന്ന നിലയി​ലു​ളള കുരി​ശി​ന്റെ ഉപയോ​ഗം ക്രിസ്‌തീയ കാലത്തിന്‌ മുൻപും അ​ക്രൈ​സ്‌ത​വ​ജ​ന​ങ്ങ​ളു​ടെ​യി​ട​യി​ലും മിക്കവാ​റും ആഗോള വ്യാപ​ക​മാ​യി ഉണ്ടായി​രു​ന്ന​താ​യി കണക്കാ​ക്കാം; മിക്കയി​ട​ങ്ങ​ളി​ലും അതു പ്രകൃ​തി​യാ​രാ​ധ​ന​യു​ടെ ഏതെങ്കി​ലും രൂപ​ത്തോട്‌ ബന്ധപ്പെ​ട്ടി​രു​ന്നു.”—എൻ​സൈ​ക്ലോ​പ്പീ​ഡിയ ബ്രിട്ടാ​നിക്ക (1946), വാല്യം 6, പേ. 753.

“[രണ്ട്‌ ദണ്ഡുക​ളു​ളള കുരി​ശി​ന്റെ] ആകൃതി പുരാതന കൽദയ​യി​ലാണ്‌ ഉത്ഭവി​ച്ചത്‌, (തമ്മൂസി​ന്റെ പേരിന്റെ ആദ്യക്ഷ​ര​മായ നിഗൂഢ താവിന്റെ ആകൃതി അതിന്‌ ഉണ്ടായി​രു​ന്ന​തി​നാൽ) അത്‌ തമ്മൂസ്‌ ദേവന്റെ പ്രതീ​ക​മാ​യി ആ രാജ്യ​ത്തും ഈജി​പ്‌ററ്‌ ഉൾപ്പെ​ടെ​യു​ളള അയൽ രാജ്യ​ങ്ങ​ളി​ലും ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്നു. ക്രി. വ. മൂന്നാം നൂററാ​ണ്ടി​ന്റെ മദ്ധ്യ​ത്തോ​ടെ സഭകൾ ക്രിസ്‌തീയ വിശ്വാ​സ​ത്തി​ന്റെ ചില പഠിപ്പി​ക്ക​ലു​ക​ളിൽ നിന്ന്‌ അകന്നു പോവു​ക​യോ അവയെ വൈകൃ​ത​മാ​ക്കു​ക​യോ ചെയ്‌തി​രു​ന്നു. വിശ്വാ​സ​ത്യാ​ഗി​യാ​യി​ത്തീർന്ന സഭാ വ്യവസ്ഥി​തി​യു​ടെ അന്തസ്സ്‌ ഉയർത്തു​ന്ന​തിന്‌ വിശ്വാ​സ​ത്താ​ലു​ളള നവീക​രണം കൂടാതെ പുറജാ​തി​കൾ ക്രിസ്‌തീയ സഭയി​ലേക്ക്‌ സ്വീക​രി​ക്ക​പ്പെ​ടു​ക​യും മിക്കവാ​റും അവരുടെ അടയാ​ള​ങ്ങ​ളും പ്രതീ​ക​ങ്ങ​ളും നിലനിർത്താൻ അനുവ​ദി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. അതു​കൊണ്ട്‌ താവ്‌ അല്ലെങ്കിൽ T ഏററം അധിക​മാ​യി കാണപ്പെട്ട രൂപത്തിൽ, കുറു​കെ​യു​ളള ദണ്ഡ്‌ താഴ്‌ത്തിയ രൂപത്തിൽ, ക്രിസ്‌തു​വി​ന്റെ കുരി​ശാ​യി സ്വീക​രി​ക്ക​പ്പെട്ടു.”—ആൻ എക്‌സ്‌പോ​സി​റ​ററി ഡിക്ഷ്‌നറി ഓഫ്‌ ന്യൂ ടെസ്‌റ​റ​മെൻറ്‌ വേഡ്‌സ്‌ (ലണ്ടൻ, 1962), ഡബ്‌ളി​യൂ. ഈ. വൈൻ, പേ. 256.

“ക്രിസ്‌തു​വി​ന്റെ ജനനത്തിന്‌ വളരെ മുമ്പുളള കാലഘ​ട്ട​ങ്ങ​ളി​ലും, അതിനു​ശേഷം സഭയുടെ പഠിപ്പി​ക്ക​ലു​കൾ സ്‌പർശി​ക്കാത്ത ദേശങ്ങ​ളി​ലും കുരിശ്‌ ഒരു വിശുദ്ധ പ്രതീ​ക​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്നു എന്നത്‌ വിചി​ത്ര​മെ​ങ്കി​ലും നിഷേ​ധി​ക്കാ​നാ​വാത്ത ഒരു വസ്‌തു​ത​യാണ്‌. . . . ഗ്രീക്ക്‌ ബാക്കസ്സും ററിറി​യൻ തമ്മൂസും കൽദേയൻ ബേലും നോഴ്‌സു​കാ​രു​ടെ ഓഡി​നു​മെ​ല്ലാം അവരുടെ ഭക്തൻമാർക്ക്‌ ഒരു കുരിശു രൂപത്താൽ പ്രതീ​ക​പ്പെ​ടു​ത്ത​പ്പെ​ട്ടി​രു​ന്നു.”—ദി ക്രോസ്‌ ഇൻ റിച്ച്വൽ, ആർക്കി​റെ​റ​ക്‌ച്ചർ, ആൻഡ്‌ ആർട്ട്‌ (ലണ്ടൻ, 1900), ജി. എസ്സ്‌ ററിയാക്ക്‌, പേ. 1.

“‘കൈപി​ടി​യു​ളള കുരിശ്‌’ . . . ഈജി​പ്‌റ​റി​ലെ പുരോ​ഹി​തൻമാ​രും പുരോ​ഹിത രാജാ​ക്കൻമാ​രും സൂര്യ​ദേ​വന്റെ പുരോ​ഹി​തൻമാ​രെന്ന നിലയി​ലു​ളള അവരുടെ അധികാ​ര​ത്തി​ന്റെ പ്രതീ​ക​മാ​യി അവരുടെ കൈക​ളിൽ വഹിച്ചി​രു​ന്നു, അത്‌ ‘ജീവന്റെ ചിഹ്നം’ എന്ന്‌ വിളി​ക്ക​പ്പെ​ടു​ക​യും ചെയ്‌തി​രു​ന്നു.”—ദി വർഷിപ്പ്‌ ഓഫ്‌ ദി ഡെഡ്‌ (ലണ്ടൻ, 1904), കേണൽ ജെ. ഗാർനി​യർ, പേ. 226.

“ഈജി​പ്‌റ​റി​ലെ സ്‌മാ​ര​ക​ങ്ങ​ളി​ലും ശവകു​ടീ​ര​ങ്ങ​ളി​ലും എല്ലായി​ട​ത്തും തന്നെ വിവിധ രൂപത്തി​ലു​ളള കുരി​ശു​കൾ കാണ​പ്പെ​ടു​ന്നു, അവയെ ലിംഗ​ത്തി​ന്റെ [പുരുഷ ലൈം​ഗി​കാ​വ​യ​വ​ത്തി​ന്റെ] അല്ലെങ്കിൽ രതി​ക്രി​യ​യു​ടെ പ്രതീ​ക​മാ​യാണ്‌ പല പ്രാമാ​ണി​കൻമാ​രും കണക്കാ​ക്കു​ന്നത്‌. . . . ഈജി​പ്‌റ​റി​ലെ ശവകു​ടീ​ര​ങ്ങ​ളിൽ ക്രുക്‌സ്‌ അൻസാത്ത [മുകളിൽ ഒരു വളയം അല്ലെങ്കിൽ കൈ പിടി​യു​ളള കുരിശ്‌] ലിംഗ​ത്തി​ന്റെ ചിത്രീ​ക​ര​ണ​ത്തോ​ടൊ​പ്പം കാണ​പ്പെ​ടു​ന്നു.”—ഏ ഷോർട്ട്‌ ഹിസ്‌റ​ററി ഓഫ്‌ സെക്‌സ്‌ വർഷിപ്പ്‌ (ലണ്ടൻ, 1940), എച്ച്‌. കട്‌നർ, പേ. 16, 17; ദി നോൺ ക്രിസ്‌ത്യൻ ക്രോസ്‌, പേ. 183 കൂടെ കാണുക.

“ബാബി​ലോ​ന്യ സൂര്യ​ദേ​വന്റെ പ്രതീ​ക​ങ്ങ​ളാ​യി​ട്ടാണ്‌ ഈ കുരി​ശു​കൾ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്നത്‌, ⊕, അവ ആദ്യമാ​യി ജൂലി​യസ്‌ സീസ്സറി​ന്റെ, ക്രി. മു. 100-44, ഒരു നാണയ​ത്തി​ലും, പിന്നീട്‌ അയാളു​ടെ പിൻഗാ​മി [അഗസ്‌റ​റസ്‌], ക്രി. മു. 20, അടിച്ച ഒരു നാണയ​ത്തി​ലും കാണ​പ്പെ​ടു​ന്നു. കോൺസ്‌റ​റൻറ​യി​ന്റെ നാണയ​ങ്ങ​ളിൽ ഏററം അധിക​മാ​യി കാണ​പ്പെ​ടുന്ന പ്രതീകം ആണ്‌ ☧. ചുററു​മു​ളള വൃത്തം കൂടാ​തെ​യും നെടു​കെ​യും കുറു​കെ​യു​മാ​യി തുല്യ​ദൈർഘ്യ​മു​ളള നാലു ഭുജങ്ങ​ളോ​ടു​കൂ​ടെ​യു​മു​ളള അതേ ചിഹ്നമാണ്‌ ഇത്‌; ഇതായി​രു​ന്നു ‘സൂര്യ ചക്രം’ എന്ന പേരിൽ വിശേ​ഷാൽ ആരാധി​ക്ക​പ്പെട്ടു പോന്നത്‌. കോൺസ്‌റ​റൻറ​യിൻ സൂര്യ​ദേ​വന്റെ ഒരു ആരാധ​ക​നാ​യി​രു​ന്നു​വെ​ന്നും ആകാശ​ത്തിൽ അത്തര​മൊ​രു കുരിശു കണ്ടതാ​യു​ളള ഐതി​ഹ്യ​ത്തി​നും ഒരു കാൽ നൂററാ​ണ്ടു​കൂ​ടെ കഴിഞ്ഞ ശേഷം മാത്ര​മാണ്‌ അദ്ദേഹം ഒരു ‘പളളി​യിൽ’ പ്രവേ​ശി​ച്ചത്‌ എന്നും കൂടെ പ്രസ്‌താ​വി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.”—ദി കംപാ​നി​യൻ ബൈബിൾ, അപ്പെൻഡി​ക്‌സ്‌ നമ്പർ 162; ദി നോൺ ക്രിസ്‌ത്യൻ ക്രോസ്‌, പേ. 133-141 കൂടെ കാണുക.

കുരി​ശി​നെ വന്ദിക്കു​ന്നത്‌ തിരു​വെ​ഴു​ത്തു​പ​ര​മായ ഒരു ആചാര​മാ​ണോ?

1 കൊരി. 10:14: “എന്റെ പ്രിയരേ, വിഗ്ര​ഹാ​രാ​ധന വിട്ടോ​ടു​വിൻ.” (ശക്തമായ ഭക്തിയു​ടെ വണക്കത്തി​ന്റെ അല്ലെങ്കിൽ ആരാധ​ന​യു​ടെ വിഷയ​മായ എന്തി​ന്റെ​യെ​ങ്കി​ലും രൂപം അല്ലെങ്കിൽ പ്രതീ​ക​മാണ്‌ വിഗ്രഹം.)

പുറ. 20:4, 5, JB: “നീ നിനക്കു​വേണ്ടി ആകാശ​ത്തി​ലൊ, താഴെ ഭൂമി​യി​ലൊ, ഭൂമി​ക്ക​ടി​യിൽ വെളള​ത്തി​ലൊ ഉളള എന്തി​ന്റെ​യെ​ങ്കി​ലും രൂപമോ സാദൃ​ശ്യ​മോ കൊത്തി​യു​ണ്ടാ​ക്ക​രുത്‌; നീ അവയുടെ മുമ്പിൽ കുമ്പി​ടു​ക​യോ അവയെ സേവി​ക്കു​ക​യോ ചെയ്യരുത്‌.” (തന്റെ ജനം ആളുകൾ അവയുടെ മുമ്പിൽ കുമ്പി​ടാൻ തക്കവണ്ണം ഒരു പ്രതിമ ഉണ്ടാക്കുക പോലു​മ​രുത്‌ എന്ന്‌ ദൈവം കൽപ്പിച്ചു എന്ന്‌ കുറി​ക്കൊ​ള​ളുക.)

ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പ്പീ​ഡി​യ​യി​ലെ ഈ അഭി​പ്രായ പ്രകടനം രസാവ​ഹ​മാണ്‌: “ഗൊൽഗോ​ഥ​യി​ലെ ക്രിസ്‌തു​വി​ന്റെ രക്ഷാകര മരണത്തി​ന്റെ ചിത്രീ​ക​രണം ആദ്യ ക്രിസ്‌തീയ നൂററാ​ണ്ടു​ക​ളി​ലെ പ്രതീ​കാ​ത്മക കലാസൃ​ഷ്ടി​ക​ളിൽ കാണ​പ്പെ​ടു​ന്നില്ല. കൊത്തി​യു​ണ്ടാ​ക്കിയ പ്രതി​മകൾ സംബന്ധിച്ച പഴയ നിയമ വിലക്കു​ക​ളാൽ സ്വാധീ​നി​ക്ക​പ്പെ​ട്ടിട്ട്‌ കർത്താ​വി​ന്റെ പീഡാ​സഹന ഉപകരണം പോലും ചിത്രീ​ക​രി​ക്കാൻ ആദിമ ക്രിസ്‌ത്യാ​നി​കൾക്കു മനസ്സി​ല്ലാ​യി​രു​ന്നു.”—(1967), വാല്യം IV, പേ. 486.

ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളെ​ക്കു​റിച്ച്‌ ഹിസ്‌റ​ററി ഓഫ്‌ ദി ക്രിസ്‌ത്യൻ ചർച്ച്‌ എന്ന പുസ്‌തകം പറയുന്നു: “കുരിശു രൂപത്തി​ന്റെ ഉപയോ​ഗ​മോ ഏതെങ്കി​ലും വസ്‌തു​ക്കൾ കൊണ്ടു​ളള കുരി​ശി​ന്റെ ചിത്രീ​ക​ര​ണ​മോ ഇല്ലായി​രു​ന്നു.”—(ന്യൂ​യോർക്ക്‌, 1897), ജെ. എഫ്‌. ഹേർസ്‌ററ്‌, വാല്യം I, പേ. 366.

ഒരു വ്യക്തി ഒരു കുരിശ്‌ വില​പ്പെ​ട്ട​താ​യി കാത്തു​സൂ​ക്ഷി​ക്കു​ന്നു​വെ​ങ്കി​ലും അതിനെ ആരാധി​ക്കാ​ത്തി​ട​ത്തോ​ളം അതിൽ എന്തെങ്കി​ലും കുഴപ്പ​മു​ണ്ടോ?

നിങ്ങളു​ടെ ഏററം അടുത്ത ഒരു സുഹൃത്ത്‌ ഒരു തെററായ ആരോ​പ​ണ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ വധിക്ക​പ്പെ​ട്ടാൽ നിങ്ങൾക്ക്‌ എന്തു തോന്നും? നിങ്ങൾ ആ വധായു​ധ​ത്തി​ന്റെ ഒരു രൂപമു​ണ്ടാ​ക്കു​മോ? നിങ്ങൾ അതു വില​പ്പെ​ട്ട​താ​യി കണക്കാ​ക്കു​മോ, അതോ അത്‌ കാണാ​തി​രി​ക്കാൻ തന്നെ നിങ്ങൾ ആഗ്രഹി​ക്കു​മോ?

പുരാതന യിസ്രാ​യേ​ലിൽ അവിശ്വ​സ്‌ത​രായ യഹൂദൻമാർ വ്യാജ​ദൈ​വ​മായ തമ്മൂസി​ന്റെ മരണ​ത്തെ​ച്ചൊ​ല്ലി വിലപി​ച്ചി​രു​ന്നു. അവർ ചെയ്‌തു​കൊ​ണ്ടി​രു​ന്ന​തി​നെ​പ്പ​ററി ഒരു ‘മ്ലേച്ഛകാ​ര്യം’ എന്ന നിലയിൽ യഹോവ സംസാ​രി​ച്ചു. (യെഹെ. 8:13, 14) ചരിത്രം പറയും​പ്ര​കാ​രം തമ്മൂസ്‌ ഒരു ബാബി​ലോ​ന്യ ദേവനാ​യി​രു​ന്നു. കുരിശ്‌ തമ്മൂസി​ന്റെ ചിഹ്നമാ​യി ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്നു. നി​മ്രോ​ദി​ന്റെ നാളു​ക​ളി​ലെ ബാബി​ലോ​ന്റെ തുടക്കം മുതൽ അത്‌ യഹോ​വ​യ്‌ക്ക്‌ എതിരും സത്യാ​രാ​ധ​ന​യു​ടെ ശത്രു​വും ആയിരു​ന്നു. (ഉൽപ. 10:8-10; യിരെ. 50:29) അതു​കൊണ്ട്‌ കുരി​ശി​നെ പൂജ്യ​മാ​യി കണക്കാ​ക്കുക വഴി ഒരു വ്യക്തി സത്യ​ദൈ​വ​ത്തി​നെ​തി​രായ ഒരു ആരാധനാ ചിഹ്ന​ത്തെ​യാണ്‌ ബഹുമാ​നി​ക്കു​ന്നത്‌.

യെഹെ​സ്‌ക്കേൽ 8:17 പ്രസ്‌താ​വി​ക്കുന്ന പ്രകാരം വിശ്വാ​സ​ത്യാ​ഗി​ക​ളായ യഹൂദൻമാർ ‘യഹോ​വ​യു​ടെ മൂക്കിന്‌ നേരെ ചുളളി നീട്ടി.’ അവൻ അതിനെ “മ്ലേച്ഛവും” തന്നെ ‘വെറു​പ്പി​ക്കു​ന്നതു’മായി വീക്ഷിച്ചു. എന്തു​കൊണ്ട്‌? ഈ “ചുളളി” ചില വ്യാഖ്യാ​താ​ക്കൾ വിശദീ​ക​രി​ക്കുന്ന പ്രകാരം ലിംഗാ​രാ​ധ​ന​യിൽ ഉപയോ​ഗി​ച്ചി​രുന്ന പുരുഷ ലൈം​ഗി​കാ​വ​യ​വത്തെ പ്രതി​നി​ധാ​നം ചെയ്‌തു. അങ്ങനെ​യെ​ങ്കിൽ നാം കണ്ടു കഴിഞ്ഞ​തു​പോ​ലെ പുരാ​ത​ന​കാ​ലത്ത്‌ ലിംഗാ​രാ​ധ​ന​യു​ടെ ഒരു പ്രതീ​ക​മാ​യി ഉപയോ​ഗി​ച്ചി​രുന്ന കുരി​ശി​ന്റെ ഉപയോ​ഗത്തെ യഹോവ എങ്ങനെ വീക്ഷി​ക്കും?