വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തുവിന്റെ തിരിച്ചുവരവ്‌

ക്രിസ്‌തുവിന്റെ തിരിച്ചുവരവ്‌

നിർവ്വ​ചനം: ഭൂമി വിട്ട്‌ പോകു​ന്ന​തിന്‌ മുമ്പ്‌ താൻ തിരി​ച്ചു​വ​രു​മെന്ന്‌ യേശു​ക്രി​സ്‌തു വാഗ്‌ദാ​നം ചെയ്‌തു. ദൈവ​രാ​ജ്യ​ത്തോട്‌ ബന്ധപ്പെട്ട പുളക​പ്ര​ദ​മായ സംഭവങ്ങൾ ആ വാഗ്‌ദാ​ന​ത്തോട്‌ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. വരവും സാന്നി​ദ്ധ്യ​വും തമ്മിൽ ഒരു വ്യത്യാ​സ​മു​ണ്ടെ​ന്നു​ള​ളത്‌ കുറി​ക്കൊ​ളേ​ള​ണ്ട​താണ്‌. അപ്രകാ​രം ഒരു വ്യക്തി​യു​ടെ വരവ്‌ (ആദ്യമാ​യി വരു​മ്പോ​ഴോ മടങ്ങി​വ​രു​മ്പോ​ഴോ) ഒരു നിശ്ചിത സമയത്ത്‌ സംഭവി​ക്കു​ന്നു, സാന്നി​ദ്ധ്യ​മാ​കട്ടെ അതേ തുടർന്ന്‌ വർഷങ്ങ​ളോ​ളം നീണ്ടു നിന്നേ​ക്കാം. ബൈബി​ളിൽ എർക്കോ​മാ​യി (“വരിക” എന്നർത്ഥം) എന്ന ഗ്രീക്കു പദം തന്റെ സാന്നി​ദ്ധ്യ​കാ​ലത്ത്‌ ഒരു നിശ്ചിത സമയത്ത്‌ ഒരു പ്രധാ​ന​പ്പെട്ട വേലയി​ലേക്ക്‌ യേശു ശ്രദ്ധ തിരി​ക്കു​ന്ന​തി​നെ പരാമർശി​ക്കാ​നും ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, അതായത്‌ സർവ്വശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധത്തിൽ യഹോ​വ​യു​ടെ വധാധി​കൃ​ത​നാ​യി​ട്ടു​ളള തന്റെ വേല.

ക്രിസ്‌തു​വി​ന്റെ സാന്നി​ദ്ധ്യ​ത്തോട്‌ ബന്ധപ്പെട്ട സംഭവങ്ങൾ വളരെ ഹ്രസ്വ​മായ ഒരു സമയത്താ​ണോ സംഭവി​ക്കു​ന്നത്‌ അതോ പലവർഷ​ങ്ങ​ളി​ലൂ​ടെ​യാ​ണോ?

മത്താ. 24:37-39: “നോഹ​യു​ടെ നാളുകൾ പോലെ മനുഷ്യ​പു​ത്രന്റെ സാന്നി​ദ്ധ്യ​വും [“വരവ്‌,” RS, TEV; “സാന്നിദ്ധ്യം,” Yg, Ro, ED; ഗ്രീക്ക്‌, പറൂസിയ] ആകും. ജലപ്ര​ള​യ​ത്തി​നു​മു​മ്പു​ളള കാലത്ത്‌ നോഹ പെട്ടക​ത്തിൽ കയറിയ നാൾ വരെ അവർ തിന്നും കുടി​ച്ചും പുരു​ഷൻമാർ വിവാഹം കഴിച്ചും സ്‌ത്രീ​കൾ വിവാ​ഹ​ത്തി​നു കൊടു​ക്ക​പ്പെ​ട്ടും പോന്നു; ജലപ്ര​ളയം വന്ന്‌ എല്ലാവ​രെ​യും അടി​ച്ചൊ​ഴു​ക്കി​ക്കൊ​ണ്ടു​പോ​കു​ന്ന​തു​വരെ അവർ ശ്രദ്ധി​ച്ച​തു​മില്ല, അങ്ങനെ​തന്നെ മനുഷ്യ​പു​ത്രന്റെ സാന്നി​ദ്ധ്യ​വു​മാ​കും.” (ഇവിടെ വിവരി​ച്ചി​രി​ക്കുന്ന “നോഹ​യു​ടെ നാളു​ക​ളി​ലെ” സംഭവങ്ങൾ അനേക വർഷങ്ങ​ളി​ലൂ​ടെ​യാണ്‌ സംഭവി​ച്ചത്‌. യേശു തന്റെ സാന്നി​ദ്ധ്യ​ത്തെ അന്നു സംഭവി​ച്ച​തി​നോട്‌ താരത​മ്യ​പ്പെ​ടു​ത്തി.)

മത്തായി 24:37-ൽ പറൂസിയ എന്ന ഗ്രീക്ക്‌ പദം ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അതിന്റെ അർത്ഥം കൃത്യ​മാ​യി പറഞ്ഞാൽ “ഒപ്പമു​ണ്ടാ​യി​രി​ക്കുക” എന്നാണ്‌. ലിഡൽ ആൻഡ്‌ സ്‌കോ​ട്ട്‌സ്‌ ഗ്രീക്ക്‌-ഇംഗ്ലീഷ്‌ ഡിക്ഷ്‌ണ​റി​യിൽ (ഓക്‌സ്‌ഫോർഡ്‌, 1968) പറൂസിയ എന്നതിന്‌ ഒന്നാമത്‌ കൊടു​ത്തി​രി​ക്കുന്ന നിർവ്വ​ചനം “ആളുക​ളു​ടെ സാന്നി​ദ്ധ്യം” എന്നാണ്‌. ആ വാക്കിന്റെ ആശയം പൗലോസ്‌ തന്റെ സാന്നി​ദ്ധ്യ​ത്തെ (പറൂസിയ) അസാന്നി​ദ്ധ്യ​ത്തോട്‌ (അപൂസിയ) വിപരീത താരത​മ്യം ചെയ്യുന്ന ഫിലി​പ്പ്യർ 2:12-ൽ വ്യക്തമാ​യി സൂചി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. നേരെ​മ​റിച്ച്‌, അർമ്മ​ഗെ​ദ്ദോൻ യുദ്ധത്തിൽ യഹോ​വ​യു​ടെ വധാധി​കൃ​ത​നാ​യി “മനുഷ്യ​പു​ത്രൻ ശക്തി​യോ​ടും വലിയ മഹത്വ​ത്തോ​ടും കൂടെ വാന​മേ​ഘ​ങ്ങ​ളിൽ വരുന്ന”തിനെ​പ്പ​ററി പറയുന്ന മത്തായി 24:30-ൽ എർക്കോ​മെ​നോൺ എന്ന ഗ്രീക്ക്‌ പദമാണ്‌ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌. ചില വിവർത്തകർ രണ്ടു ഗ്രീക്ക്‌ പദത്തി​നും ‘വരവ്‌’ എന്ന പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു, എന്നാൽ കൂടുതൽ ശ്രദ്ധയു​ള​ളവർ ഇവ രണ്ടും തമ്മിലു​ളള വ്യത്യാ​സം വ്യക്തമാ​ക്കു​ന്നു.

ക്രിസ്‌തു മാനു​ഷ​നേ​ത്ര​ങ്ങൾക്ക്‌ ദൃശ്യ​മായ ഒരു വിധത്തിൽ മടങ്ങി​വ​രു​മോ?

യോഹ. 14:19: “അൽപസ​മയം കൂടെ കഴിഞ്ഞാൽ ലോകം എന്നെ മേലാൽ കാണു​ക​യില്ല, എന്നാൽ നിങ്ങൾ [യേശു​വി​ന്റെ വിശ്വസ്‌ത അപ്പോ​സ്‌ത​ലൻമാർ] എന്നെ കാണും, എന്തു​കൊ​ണ്ടെ​ന്നാൽ ഞാൻ ജീവി​ക്കു​ന്നു, നിങ്ങളും ജീവി​ക്കും.” (താൻ വീണ്ടും വരു​മെ​ന്നും തന്നോ​ടൊ​പ്പ​മാ​യി​രി​ക്കാൻ അവരെ സ്വർഗ്ഗ​ത്തി​ലേക്ക്‌ കൊണ്ടു​പോ​കു​മെ​ന്നും യേശു അപ്പോ​സ്‌ത​ലൻമാ​രോട്‌ വാഗ്‌ദാ​നം ചെയ്‌തി​ട്ടു​ണ്ടാ​യി​രു​ന്നു. അവരും അവനെ​പ്പോ​ലെ ആത്‌മ​സൃ​ഷ്‌ടി​ക​ളാ​യി​രി​ക്കു​ന്നതി​നാൽ അവർക്ക്‌ അവനെ കാണാൻ കഴിയും. എന്നാൽ ലോകം വീണ്ടും അവനെ കാണു​ക​യില്ല. 1 തിമൊ​ഥെ​യോസ്‌ 6:16 താരത​മ്യം ചെയ്യുക.)

പ്രവൃ. 13:34: “വീണ്ടും ദ്രവത്വ​ത്തി​ലേക്ക്‌ മടങ്ങാ​ത്ത​വണ്ണം അവൻ [ദൈവം] അവനെ [യേശു​വി​നെ] മരിച്ച​വ​രിൽ നിന്ന്‌ ഉയർപ്പി​ച്ചു.” (മനുഷ്യ ശരീരങ്ങൾ പ്രകൃ​ത്യാ ദ്രവത്വ​മു​ള​ള​വ​യാണ്‌. അതു​കൊ​ണ്ടാണ്‌ 1 കൊരി​ന്ത്യർ 15: 42, 44-ൽ “ദ്രവത്വ​ത്തെ” “ഭൗതിക ശരീര”ത്തോടു​ളള സമാന​ത​യിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. യേശു​വിന്‌ ഇനി ഒരിക്ക​ലും അങ്ങനെ​യൊ​രു ശരീര​മു​ണ്ടാ​യി​രി​ക്കു​ക​യില്ല.)

യോഹ. 6:51: “സ്വർഗ്ഗ​ത്തിൽ നിന്ന്‌ ഇറങ്ങി വന്ന ജീവനു​ളള അപ്പം ഞാനാ​കു​ന്നു; ആരെങ്കി​ലും ഈ അപ്പം ഭക്ഷിക്കു​ന്നു​വെ​ങ്കിൽ അവൻ എന്നേക്കും ജീവി​ക്കും; ഞാൻ കൊടു​ക്കുന്ന അപ്പം വാസ്‌ത​വ​മാ​യും ലോക​ത്തി​ന്റെ ജീവനു​വേ​ണ്ടി​യു​ളള എന്റെ മാംസ​മാ​കു​ന്നു.” (അങ്ങനെ കൊടു​ത്ത​ശേഷം യേശു വീണ്ടും അത്‌ തിരികെ എടുക്കു​ന്നില്ല. അതുവഴി യേശു തന്റെ പൂർണ്ണ​ത​യു​ളള മാനു​ഷ​ജീ​വന്റെ ബലിയിൽ നിന്നുളള പ്രയോ​ജ​നങ്ങൾ മനുഷ്യ​വർഗ്ഗ​ത്തിന്‌ ലഭിക്കാ​തെ​യാ​ക്കു​ന്നില്ല.)

“ഉത്‌പ്രാ​പണം” എന്നതിൻ കീഴിൽ 313, 314 പേജുകൾ കൂടെ കാണുക.

യേശു സ്വർഗ്ഗ​ത്തി​ലേക്ക്‌ കയറി​പ്പോയ “അതേവി​ധ​ത്തിൽ” അവൻ വരും എന്നതിന്റെ അർത്ഥ​മെ​ന്താണ്‌?

പ്രവൃ. 1:9-11: “അവർ [യേശു​വി​ന്റെ അപ്പോ​സ്‌ത​ലൻമാർ] നോക്കി​ക്കൊ​ണ്ടു നിൽക്കേ അവൻ ആരോ​ഹണം ചെയ്‌തു, ഒരു മേഘം അവനെ അവരുടെ ദൃഷ്‌ടി​യിൽ നിന്ന്‌ മറച്ചു. അവൻ പോക​യിൽ അവർ ആകാശ​ത്തേക്ക്‌ ഉററു​നോ​ക്കി​ക്കൊണ്ട്‌ നിൽക്കേ, നോക്കൂ! വെളള വസ്‌ത്രം ധരിച്ച രണ്ടു പുരു​ഷൻമാർ അവരുടെ അടുക്കൽ നിന്ന്‌ അവരോട്‌ പറഞ്ഞു: ‘ഗലീലാ പുരു​ഷൻമാ​രെ, നിങ്ങൾ ആകാശ​ത്തി​ലേക്ക്‌ നോക്കി നിൽക്കു​ന്നത്‌ എന്ത്‌? നിങ്ങളിൽ നിന്ന്‌ ആകാശ​ത്തി​ലേക്ക്‌ എടുക്ക​പ്പെട്ട ഈ യേശു ആകാശ​ത്തി​ലേക്ക്‌ പോകു​ന്ന​താ​യി നിങ്ങൾ കണ്ട അതേവി​ധ​ത്തിൽ വീണ്ടും വരും.’” (“അതേവിധ”ത്തിൽ എന്നല്ലാതെ അതേ ശരീര​ത്തിൽ എന്ന്‌ ഇവിടെ പറയു​ന്നില്ല എന്ന്‌ കുറി​ക്കൊ​ള​ളുക. അവന്റെ ആരോ​ഹ​ണ​ത്തി​ന്റെ “വിധം” എന്തായി​രു​ന്നു? 9-ാം വാക്യം കാണി​ക്കു​ന്ന​തു​പോ​ലെ അവൻ കാഴ്‌ച​യിൽ നിന്ന്‌ അപ്രത്യ​ക്ഷ​നാ​യി, അവന്റെ ശിഷ്യൻമാർ മാത്രമേ അവന്റെ പോക്ക്‌ കണ്ടുളളു. എന്താണ്‌ സംഭവി​ച്ച​തെന്ന്‌ ലോകം പൊതു​വിൽ തിരി​ച്ച​റി​ഞ്ഞില്ല. യേശു​വി​ന്റെ തിരി​ച്ചു​വ​രവു സംബന്ധി​ച്ചും അത്‌ സത്യമാ​യി​രി​ക്കും.)

അവൻ ‘മേഘങ്ങ​ളിൽ വരു​മെ​ന്നും’ ‘എല്ലാ കണ്ണും അവനെ കാണു​മെ​ന്നും’ പറഞ്ഞി​രി​ക്കു​ന്ന​തി​ന്റെ അർത്ഥ​മെ​ന്താണ്‌?

വെളി. 1:7: “നോക്കൂ! അവൻ മേഘങ്ങ​ളോ​ടെ വരുന്നു, എല്ലാ കണ്ണും, അവനെ കുത്തി​ത്തു​ള​ച്ച​വ​രും അവനെ കാണും; ഭൂമി​യി​ലെ എല്ലാ ഗോ​ത്ര​ങ്ങ​ളും അവനെ​ച്ചൊ​ല്ലി മാറത്ത​ടി​ച്ചു വിലപി​ക്കും.” (മത്തായി 24:30; മർക്കോസ്‌ 13:26; ലൂക്കോസ്‌ 21:27 കൂടെ.)

“മേഘങ്ങ​ളാൽ” എന്താണ്‌ സൂചി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌? അദൃശ്യത. ഒരു വിമാനം ഒരു കനത്ത മേഘത്തി​ലോ മേഘത്തിന്‌ മുകളി​ലോ ആയിരി​ക്കു​മ്പോൾ നിലത്തു​ള​ള​വർക്ക്‌ അതിന്റെ എൻജി​നു​ക​ളു​ടെ അലർച്ച കേൾക്കാ​മെ​ങ്കി​ലും സാധാ​ര​ണ​യാ​യി അതു കാണാൻ കഴിയു​ക​യില്ല. യഹോവ മോശ​യോ​ടു പറഞ്ഞു: “ഞാനിതാ ഒരു ഇരുണ്ട മേഘത്തിൽ നിന്റെ​യ​ടു​ക്കൽ വരുന്നു.” മോശ ദൈവത്തെ കണ്ടില്ല. എന്നാൽ ആ മേഘം യഹോ​വ​യു​ടെ അദൃശ്യ​സാ​ന്നി​ദ്ധ്യ​ത്തെ സൂചി​പ്പി​ച്ചു. (പുറ. 19:9; ലേവ്യാ​പു​സ്‌തകം 16:2; സംഖ്യാ​പു​സ്‌തകം 11:25 എന്നിവ​കൂ​ടെ കാണുക.) ക്രിസ്‌തു ദൃശ്യ​മാ​യി ആകാശ​ങ്ങ​ളിൽ പ്രത്യ​ക്ഷ​പ്പെ​ടു​ക​യാ​ണെ​ങ്കിൽ “എല്ലാക​ണ്ണും” അവനെ കാണു​ക​യില്ല എന്നുള​ളത്‌ സ്‌പഷ്ട​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌ അവൻ ആസ്‌​ത്രേ​ലി​യാക്ക്‌ മുകളി​ലാണ്‌ പ്രത്യ​ക്ഷ​പ്പെ​ടു​ന്ന​തെ​ങ്കിൽ അവൻ യൂറോ​പ്പി​ലും ആഫ്രി​ക്ക​യി​ലും അമേരി​ക്ക​ക​ളി​ലും ദൃശ്യ​നാ​യി​രി​ക്കു​ക​യില്ല, ഉവ്വോ?

ഏതർത്ഥ​ത്തി​ലാണ്‌ ‘എല്ലാ കണ്ണും അവനെ കാണു​ന്നത്‌’? ഭൂമി​യി​ലെ സംഭവ​ങ്ങ​ളിൽ നിന്ന്‌ അവൻ അദൃശ്യ​മാ​യി സാന്നി​ദ്ധ്യ​വാ​നാ​ണെന്ന്‌ അവർ തിരി​ച്ച​റി​യും. കൂടാതെ ഭൗതി​ക​മ​ല്ലാത്ത കാഴ്‌ചയെ പരാമർശിച്ച്‌ യോഹ​ന്നാൻ 9:41 ഇപ്രകാ​രം റിപ്പോർട്ടു ചെയ്യുന്നു: “യേശു [പരീശൻമാ​രോട്‌] ഇപ്രകാ​രം പറഞ്ഞു: ‘നിങ്ങൾ കുരു​ടൻമാ​രാ​യി​രു​ന്നു​വെ​ങ്കിൽ നിങ്ങൾക്ക്‌ പാപം ഇല്ലാതി​രി​ക്കു​മാ​യി​രു​ന്നു. എന്നാലി​പ്പോൾ “ഞങ്ങൾ കാണുന്നു” എന്ന്‌ നിങ്ങൾ പറയു​ന്ന​തു​കൊണ്ട്‌ നിങ്ങളു​ടെ പാപം നിലനിൽക്കു​ന്നു.’” (റോമർ 1:20 താരത​മ്യം ചെയ്യുക.) യേശു​വി​ന്റെ തിരി​ച്ചു​വ​ര​വി​നെ തുടർന്ന്‌ ചിലയാ​ളു​കൾ വിശ്വാ​സം പ്രകട​മാ​ക്കു​ന്നു; അവർ അവന്റെ സാന്നി​ദ്ധ്യ​ത്തി​ന്റെ അടയാളം തിരി​ച്ച​റി​യു​ന്നു. മററു​ള​ളവർ തെളിവു തളളി​ക്ക​ള​യു​ന്നു, എന്നാൽ ദുഷ്ടൻമാ​രെ നശിപ്പി​ക്കാ​നു​ളള ദൈവ​ത്തി​ന്റെ വധാധി​കൃ​ത​നെന്ന നിലയിൽ ക്രിസ്‌തു നടപടി സ്വീക​രി​ക്കു​മ്പോൾ അവന്റെ ശക്തിയു​ടെ പ്രത്യ​ക്ഷ​ത​യിൽ നിന്ന്‌ ഈ നാശം മനുഷ്യ​രിൽ നിന്നല്ല, സ്വർഗ്ഗ​ത്തിൽ നിന്നാ​ണെന്ന്‌ അവർ പോലും തിരി​ച്ച​റി​യും. അവർക്ക്‌ മുന്നറി​യിപ്പ്‌ ലഭിച്ചി​രു​ന്ന​തി​നാൽ എന്താണ്‌ സംഭവി​ക്കു​ന്നത്‌ എന്ന്‌ അവർ തിരി​ച്ച​റി​യും. അവരെ പിടി​കൂ​ടുന്ന സംഗതി​കൾ നിമിത്തം “അവർ മാറത്ത​ടിച്ച്‌ വിലപി​ക്കും.”

“അവനെ കുത്തി​ത്തു​ള​ച്ചവർ” ആരാണ്‌? യേശു​വി​നെ വധിച്ച സമയത്ത്‌ അക്ഷരാർത്ഥ​ത്തിൽ റോമൻ പടയാ​ളി​ക​ളാണ്‌ അത്‌ ചെയ്‌തത്‌. എന്നാൽ അവർ പണ്ടേ മരിച്ചു പോയി​രി​ക്കു​ന്നു. അതു​കൊണ്ട്‌ ഇത്‌ “അന്ത്യ നാളു​ക​ളിൽ” ക്രിസ്‌തു​വി​ന്റെ യഥാർത്ഥ അനുഗാ​മി​കളെ സമാന​മാ​യി ഉപദ്ര​വി​ക്കു​ക​യോ അല്ലെങ്കിൽ ‘കുത്തി​ത്തു​ള​ക്കു​ക​യോ’ ചെയ്യു​ന്ന​വരെ പരാമർശി​ക്കണം.—മത്താ. 25:40, 45.

ഒരു വ്യക്തി ദൃശ്യ​ന​ല്ലെ​ങ്കിൽ അയാൾ ‘വന്നു’ അല്ലെങ്കിൽ ‘സാന്നി​ദ്ധ്യ​വാ​നാണ്‌’ എന്ന്‌ വാസ്‌ത​വ​ത്തിൽ പറയാൻ കഴിയു​മോ?

അപ്പോ​സ്‌ത​ല​നായ പൗലോസ്‌ കൊരി​ന്തി​ലെ സഭയിൽ “ശരീര​ത്തിൽ ഹാജരാ​കാ​ത്ത​വ​നെ​ങ്കി​ലും ആത്മാവിൽ സാന്നി​ദ്ധ്യ​വാ​നാ”യിരി​ക്കു​ന്ന​താ​യി പറഞ്ഞു.—1 കൊരി. 5:3.

ബാബേൽഗോ​പു​രം പണിത​വ​രു​ടെ ഭാഷ കലക്കാ​നാ​യി താൻ ‘ഇറങ്ങി​ച്ചെ​ല്ലു​ന്ന​താ​യി’ യഹോവ പറഞ്ഞു. (ഉൽപ. 11:7) ഇസ്രാ​യേ​ല്യ​രെ ഈജി​പ്‌റ​റി​ന്റെ അടിമ​ത്ത​ത്തിൽ നിന്ന്‌ മോചി​പ്പി​ക്കാ​നാ​യി താൻ “ഇറങ്ങി​ച്ചെ​ല്ലു​മെ​ന്നും” അവൻ പറഞ്ഞു. ഇസ്രാ​യേ​ല്യ​രെ വാഗ്‌ദത്ത നാട്ടി​ലേക്ക്‌ നയിക്കാൻ “ഞാൻ തന്നെ പോരും” എന്ന്‌ ദൈവം മോശക്ക്‌ ഉറപ്പു​കൊ​ടു​ത്തു. (പുറ. 3:8; 33:14) എന്നാൽ യാതൊ​രു മനുഷ്യ​നും ഒരിക്ക​ലും ദൈവത്തെ കണ്ടില്ല.—പുറ. 33:20; യോഹ. 1:18.

ക്രിസ്‌തുവിന്റെ സാന്നി​ദ്ധ്യ​ത്തോട്‌ ബൈബിൾ ബന്ധപ്പെ​ടു​ത്തുന്ന ചില സംഭവങ്ങൾ എന്തൊ​ക്കെ​യാണ്‌?

ദാനി. 7:13, 14: “ആകാശ​മേ​ഘ​ങ്ങ​ളോ​ടെ മനുഷ്യ പുത്ര​നോട്‌ [യേശു​ക്രി​സ്‌തു] സദൃശ​നായ ഒരുവൻ വരാനി​ട​യാ​യി; നാളു​ക​ളു​ടെ പുരാ​ത​ന​നാ​യ​വന്റെ [യഹോ​വ​യാം ദൈവം] അടുക്ക​ലേക്ക്‌ അവന്‌ പ്രവേ​ശനം ലഭിച്ചു, അവർ അവനെ ആ ഒരുവന്റെ അടുത്തു​തന്നെ വരുമാ​റാ​ക്കി. ജനതക​ളും ദേശീയ സംഘങ്ങ​ളും ഭാഷക്കാ​രും എല്ലാം അവനെ​ത്തന്നെ സേവി​ക്കേ​ണ്ട​തിന്‌ അവന്‌ ഭരണാ​ധി​പ​ത്യ​വും മഹത്വ​വും രാജ്യ​വും നൽക​പ്പെട്ടു.”

1 തെസ്സ. 4:15, 16: “കർത്താ​വി​ന്റെ സാന്നി​ദ്ധ്യം വരെ ജീവ​നോ​ടെ ശേഷി​ക്കു​ന്ന​വ​രായ നമ്മൾ യാതൊ​രു പ്രകാ​ര​ത്തി​ലും മരണത്തിൽ നിദ്ര​കൊ​ണ്ട​വർക്ക്‌ മുമ്പാ​കു​ക​യില്ല എന്ന്‌ യഹോ​വ​യു​ടെ വചനത്താൽ ഞങ്ങൾ നിങ്ങ​ളോട്‌ പറയുന്നു; എന്തു​കൊ​ണ്ടെ​ന്നാൽ കർത്താവു താൻ ആജ്ഞാപ​ര​മായ ഒരു ആഹ്വാ​ന​ത്തോ​ടും പ്രധാ​ന​ദൂ​തന്റെ ശബ്ദത്തോ​ടും ദൈവ​ത്തി​ന്റെ കാഹള​ത്തോ​ടും കൂടെ സ്വർഗ്ഗ​ത്തിൽ നിന്ന്‌ ഇറങ്ങി വരിക​യും ക്രിസ്‌തു​വി​നോ​ടു​ളള ഐക്യ​ത്തിൽ മരിച്ചവർ ആദ്യം ഉയർത്തെ​ഴു​ന്നേൽക്കു​ക​യും ചെയ്യും.” (അതു​കൊണ്ട്‌ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ ഭരിക്കാ​നു​ള​ളവർ അവനോ​ടു​കൂ​ടെ സ്വർഗ്ഗ​ത്തി​ലാ​യി​രി​ക്കാൻ വേണ്ടി പുനരു​ത്ഥാ​ന​ത്തി​ലേക്ക്‌ വരുത്ത​പ്പെ​ടും—ആദ്യം കഴിഞ്ഞു​പോയ വർഷങ്ങ​ളിൽ മരിച്ചു​പോ​യ​വ​രും പിന്നീട്‌ കർത്താ​വി​ന്റെ തിരി​ച്ചു​വ​ര​വി​നെ തുടർന്ന്‌ മരിക്കു​ന്ന​വ​രും.)

മത്താ. 25:31-33: “മനുഷ്യ​പു​ത്രൻ തന്റെ മഹത്വ​ത്തിൽ സകല ദൂതൻമാ​രു​മാ​യി വന്നെത്തു​മ്പോൾ അവൻ തന്റെ മഹത്വ​മു​ളള സിംഹാ​സ​ന​ത്തിൽ ഇരിക്കും. സകല ജനതക​ളും അവന്റെ മുമ്പാകെ കൂട്ടി വരുത്ത​പ്പെ​ടും, ഒരു ഇടയൻ ചെമ്മരി​യാ​ടു​കളെ കോലാ​ടു​ക​ളിൽ നിന്ന്‌ വേർതി​രി​ക്കു​ന്ന​തു​പോ​ലെ അവൻ ആളുകളെ തമ്മിൽ വേർതി​രി​ക്കും. അവൻ ചെമ്മരി​യാ​ടു​കളെ തന്റെ വലത്തും കോലാ​ടു​കളെ തന്റെ ഇടത്തും നിറു​ത്തും.”

2 തെസ്സ. 1:7-9: “കർത്താ​വായ യേശു​ക്രി​സ്‌തു തന്റെ ശക്തിയു​ളള ദൂതൻമാ​രു​മാ​യി അഗ്നിജ്വാ​ല​യിൽ പ്രത്യ​ക്ഷ​നാ​യി ദൈവത്തെ അറിയാ​ത്ത​വർക്കും നമ്മുടെ കർത്താ​വായ യേശു​വി​നെ​ക്കു​റി​ച്ചു​ളള സുവാർത്ത അനുസ​രി​ക്കാ​ത്ത​വർക്കും പ്രതി​കാ​രം കൊടു​ക്കു​മ്പോൾ കഷ്ടമനു​ഭ​വി​ക്കു​ന്ന​വ​രായ നിങ്ങൾക്ക്‌ ഞങ്ങളോ​ടു​കൂ​ടെ ആശ്വാസം ലഭിക്കും. അവർ കർത്താ​വി​ന്റെ മുമ്പാകെ നിന്നും അവന്റെ ശക്തിയു​ടെ മഹത്വ​ത്തിൽ നിന്നും നിത്യ​നാ​ശ​മെന്ന ശിക്ഷാ​വി​ധി അനുഭ​വി​ക്കും.”

ലൂക്കോ. 23:42, 43: “അവൻ [യേശു​വി​നോ​ടു​കൂ​ടെ തൂക്ക​പ്പെ​ട്ട​വ​രിൽ സഹതാപം കാട്ടിയ ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രൻ] യേശു​വി​നോട്‌ തുടർന്നി​ങ്ങനെ പറഞ്ഞു: ‘യേശുവെ, നീ നിന്റെ രാജ്യ​ത്തിൽ പ്രവേ​ശി​ക്കു​മ്പോൾ എന്നേക്കൂ​ടെ ഓർക്ക​ണമേ.’ അവൻ അവനോട്‌ പറഞ്ഞു: ‘സത്യമാ​യും ഇന്ന്‌ ഞാൻ നിന്നോട്‌ പറയുന്നു, നീ എന്നോ​ടു​കൂ​ടെ പറുദീ​സ​യിൽ ഉണ്ടായി​രി​ക്കും.’” (യേശു​വി​ന്റെ ഭരണത്തിൻകീ​ഴിൽ മുഴു​ഭൂ​മി​യും ഒരു പറുദീ​സ​യാ​യി​ത്തീ​രും, ദൈവ​ത്തി​ന്റെ ഓർമ്മ​യി​ലു​ളള മരിച്ചവർ ഭൂമി​യിൽ എന്നേക്കും പൂർണ്ണ​ത​യു​ളള ജീവിതം ആസ്വദി​ക്കാ​നു​ളള അവസര​ത്തോ​ടെ ഉയർപ്പി​ക്ക​പ്പെ​ടും.)

“അന്ത്യനാ​ളു​കൾ” എന്ന ശീർഷ​ക​ത്തിൻ കീഴിൽ 234-239 പേജുകൾ കാണുക.