വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗവൺമെൻറ്‌

ഗവൺമെൻറ്‌

നിർവ്വ​ചനം: നിയമങ്ങൾ നിർമ്മി​ക്കു​ന്ന​തി​നും അവ നടപ്പാ​ക്കു​ന്ന​തി​നു​മു​ളള ക്രമീ​ക​രണം. ഗവൺമെൻറു​കൾ അവയുടെ അധികാ​ര​ത്തി​ന്റെ ഉറവും പരിധി​യും അനുസ​രിച്ച്‌ ഇനം തിരി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. തന്റെ ഇഷ്ടത്തി​നും ഉദ്ദേശ്യ​ത്തി​നും ചേർച്ച​യിൽ മററു​ള​ള​വർക്ക്‌ അധികാ​രം നൽകുന്ന അഖിലാ​ണ്ഡ​പ​ര​മാ​ധി​കാ​രി യഹോ​വ​യാണ്‌. എന്നിരു​ന്നാ​ലും യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തി​ന്റെ മുഖ്യ എതിരാ​ളി​യായ പിശാ​ചായ സാത്താ​നാണ്‌ “ഈ ലോക​ത്തി​ന്റെ ഭരണാ​ധി​പൻ”—ഇത്‌ ദൈവ​ത്തി​ന്റെ അനുവാ​ദ​ത്തോ​ടെ ഒരു പരിമി​ത​മായ കാല​ത്തേ​ക്കാണ്‌. ബൈബിൾ ആഗോള രാഷ്‌ട്രീയ ഭരണവ്യ​വ​സ്ഥി​തി​യെ ഒരു മൃഗമാ​യി ചിത്രീ​ക​രി​ക്കു​ക​യും “മഹാസർപ്പം [പിശാ​ചായ സാത്താൻ] മൃഗത്തിന്‌ അതിന്റെ ബലവും അതിന്റെ സിംഹാ​സ​ന​വും വലിയ അധികാ​ര​വും നൽകി” എന്ന്‌ പറയു​ക​യും ചെയ്യുന്നു.—യോഹ. 14:30; വെളി. 13:2; 1 യോഹ. 5:19.

നിലനിൽക്കുന്ന സന്തുഷ്ടി വാസ്‌ത​വ​മാ​യും കൈവ​രു​ത്തുന്ന ഒരു ഗവൺമെൻറ്‌ സ്ഥാപി​ക്കാൻ മനുഷ്യർക്ക്‌ സാദ്ധ്യ​മാ​ണോ?

മനുഷ്യ ചരി​ത്ര​ത്തി​ന്റെ രേഖ എന്തു കാണി​ക്കു​ന്നു?

സഭാ. 8:9: “മനുഷ്യൻ മനുഷ്യ​ന്റെ​മേൽ അവന്റെ ദോഷ​ത്തി​നാ​യി അധികാ​രം നടത്തി​യി​രി​ക്കു​ന്നു.” (ചില ഗവൺമെൻറു​ക​ളും ഭരണാ​ധി​പൻമാ​രും വളരെ ഉയർന്ന ആദർശ​ങ്ങ​ളു​മാ​യി ഭരണം ആരംഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇത്‌ സത്യമാണ്‌.)

“നിലവിൽ വന്നിട്ടു​ളള എല്ലാ സംസ്‌ക്കാ​ര​ങ്ങ​ളും അന്തിമ​മാ​യി തകർന്നു പോയി​ട്ടുണ്ട്‌. ചരിത്രം പരാജ​യ​പ്പെട്ട ശ്രമങ്ങ​ളു​ടെ അല്ലെങ്കിൽ നടപ്പിൽ വരുത്താൻ കഴിയാഞ്ഞ മോഹ​ങ്ങ​ളു​ടെ ഒരു കഥയാണ്‌. . . . അതു​കൊണ്ട്‌ ഒരു ചരി​ത്ര​കാ​ര​നെന്ന നിലയിൽ ഒരുവൻ ദുരന്തം ഒഴിവാ​ക്കാ​നാ​വില്ല എന്ന ബോധ​ത്തോ​ടെ ജീവി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.”—രാഷ്‌ട്രീയ ശാസ്‌ത്ര​ജ്ഞ​നും ഭരണം സംബന്ധിച്ച പ്രൊ​ഫ​സ​റു​മായ ഹെൻട്രി കിസ്സിം​ഗർ ദി ന്യൂ​യോർക്ക്‌ ടൈംസ്‌, ഒക്‌ടോ​ബർ 13, 1974, പേ. 30B-ൽ ഉദ്ധരി​ക്ക​പ്പെ​ട്ട​പ്ര​കാ​രം.

ഭരണതലത്തിൽ മാനുഷ ശ്രമങ്ങൾക്ക്‌ തടസ്സം സൃഷ്‌ടി​ക്കു​ന്നത്‌ എന്ത്‌?

യിരെ. 10:23: “യഹോവേ, ഭൗമമ​നു​ഷ്യ​നു​ള​ളതല്ല അവന്റെ വഴി​യെന്ന്‌ ഞാൻ നന്നായി അറിയു​ന്നു. തന്റെ കാലടി​കളെ നയിക്കു​ന്ന​തു​പോ​ലും നടക്കുന്ന മനുഷ്യ​നു​ള​ളതല്ല.” (തന്റെ മാനുഷ സൃഷ്ടികൾ ദൈവ​ത്തിൽ നിന്ന്‌ സ്വത​ന്ത്ര​രാ​യി സ്വന്തം പാത കണ്ടുപി​ടി​ക്കാൻ ദൈവം അവരെ അധികാ​ര​പ്പെ​ടു​ത്തി​യില്ല.)

ഉൽപ. 8:21: “മനുഷ്യ​ന്റെ ഹൃദയ​ത്തി​ന്റെ ചായ്‌വ്‌ അവന്റെ ബാല്യം മുതൽ തന്നെ ചീത്തയാണ്‌.” (ഭരണാ​ധി​പൻമാർ മാത്രമല്ല ഭരിക്ക​പ്പെ​ടു​ന്ന​വ​രു​മെ​ല്ലാം സ്വാർത്ഥ​ചാ​യ്‌വു​കൾ സഹിതം പാപത്തിൽ ജനിച്ചി​രി​ക്കു​ന്നു.)

2 തിമൊ. 3:1-4: “അന്ത്യനാ​ളു​ക​ളിൽ ഇടപെ​ടാൻ പ്രയാ​സ​മേ​റിയ സമയങ്ങൾ വരും. എന്തു​കൊ​ണ്ടെ​ന്നാൽ മനുഷ്യർ സ്വസ്‌നേ​ഹി​ക​ളും പണസ്‌നേ​ഹി​ക​ളും . . . യാതൊ​ന്നി​നും വഴങ്ങാ​ത്ത​വ​രും . . . അഹങ്കാ​ര​ത്താൽ ചീർത്ത​വ​രും ആയിരി​ക്കും.” (ഇന്ന്‌ മനുഷ്യ​വർഗ്ഗം അഭിമു​ഖീ​ക​രി​ക്കുന്ന പ്രശ്‌നങ്ങൾ സ്ഥായി​യാ​യി പരിഹ​രി​ക്കു​ന്ന​തിന്‌ ഒററ രാഷ്‌ട്ര​ത്തെ​ക്കൊണ്ട്‌ കഴിയു​ക​യില്ല; അതിന്‌ പൂർണ്ണ​മായ അന്താരാ​ഷ്‌ട്ര സഹകരണം ആവശ്യ​മാണ്‌. എന്നാൽ സ്വാർത്ഥ താൽപ​ര്യ​ങ്ങൾ അതിന്‌ തടസ്സം സൃഷ്ടി​ക്കു​ക​യും രാഷ്‌ട്ര​ത്തി​നു​ള​ളിൽ തന്നെയു​ളള വിവിധ സംഘട​ന​കൾക്കി​ട​യി​ലെ യഥാർത്ഥ സഹകര​ണ​ത്തിന്‌ വിലങ്ങു തടിയാ​യി​രി​ക്കു​ക​യും ചെയ്യുന്നു.)

മനുഷ്യ​രു​ടെ കാര്യാ​ദി​ക​ളിൽ മനുഷ്യാ​തീത ശക്തികൾ ഇടപെ​ടു​ന്നു​ണ്ടെ​ന്നും ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നു. “മുഴു ലോക​വും ദുഷ്ടനാ​യ​വന്റെ അധികാ​ര​ത്തിൽ കിടക്കു​ന്നു.” (1 യോഹ. 5:19) “നമുക്ക്‌ പോരാ​ട്ടം ഉളളത്‌ ജഡരക്ത​ങ്ങ​ളോ​ടല്ല, മറിച്ച്‌ . . . ഈ അന്ധകാ​ര​ത്തി​ന്റെ ലോകാ​ധി​പ​തി​ക​ളോട്‌, സ്വർഗ്ഗീയ സ്ഥലങ്ങളി​ലെ ദുഷ്ടാ​ത്മ​സേ​ന​ക​ളോട്‌ അത്രേ.” (എഫേ. 6:12) “സർവ്വശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധത്തിന്‌ മുഴു​നി​വ​സിത ഭൂമി​യി​ലെ​യും രാജാ​ക്കൻമാ​രെ കൂട്ടി​ച്ചേർക്കേ​ണ്ട​തിന്‌ . . . ഭൂതനി​ശ്വ​സ്‌ത​മൊ​ഴി​കൾ അവരുടെ അടുക്ക​ലേക്ക്‌ പുറ​പ്പെ​ടു​ന്നു.”—വെളി. 16:14.

മനുഷ്യർക്ക്‌ ഗവൺമെൻറി​ന്റെ അഴിമ​തി​യിൽ നിന്നും മർദ്ദന​ത്തിൽ നിന്നും സ്ഥായി​യായ ആശ്വാസം എങ്ങനെ നേടാം?

മററാളുകളെ അധികാ​ര​ത്തി​ലേ​റ​റു​ന്നത്‌ പ്രശ്‌നം പരിഹ​രി​ക്കു​മോ?

സ്വത​ന്ത്ര​മായ തെര​ഞ്ഞെ​ടുപ്പ്‌ ഉളളയി​ട​ങ്ങ​ളിൽ അധികാ​ര​ത്തി​ലി​രി​ക്കുന്ന ആളുകൾ താരത​മ്യേന ചുരു​ങ്ങിയ വർഷങ്ങ​ളിൽ അധികാ​ര​ത്തിൽനിന്ന്‌ സാധാ​ര​ണ​യാ​യി പുറത്താ​ക്ക​പ്പെ​ടു​ന്നു എന്നത്‌ വാസ്‌ത​വ​മല്ലേ? എന്തു​കൊണ്ട്‌? അവരുടെ പ്രവർത്ത​ന​ത്തിൽ ഭൂരി​ഭാ​ഗം പേരും സംതൃ​പ്‌തരല്ല.

സങ്കീ. 146:3, 4: “നിങ്ങൾ പ്രഭു​ക്കൻമാ​രി​ലും രക്ഷിക്കാൻ കഴിയാത്ത ഭൗമമ​നു​ഷ്യ​പു​ത്ര​നി​ലും ആശ്രയം വയ്‌ക്ക​രുത്‌. അവന്റെ ആത്മാവ്‌ പോകു​ന്നു, അവൻ തന്റെ മണ്ണി​ലേക്ക്‌ തിരികെ പോകു​ന്നു; അന്നുതന്നെ അവന്റെ ചിന്തകൾ നശിക്കു​ന്നു.” (അതു​കൊണ്ട്‌ കാര്യങ്ങൾ മെച്ച​പ്പെ​ടു​ത്തു​ന്ന​തിന്‌ ഭരണാ​ധി​കാ​രി​കൾ ഏർപ്പെ​ടു​ത്തുന്ന ഏതു പദ്ധതി​യും മററു​ള​ള​വ​രു​ടെ കൈക​ളിൽ ചെന്നെ​ത്തു​ക​യും മിക്ക​പ്പോ​ഴും ഉപേക്ഷി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു.)

ഭരണാ​ധി​പൻ ആരുതന്നെ ആയിരു​ന്നാ​ലും അയാൾ അപ്പോ​ഴും സാത്താന്റെ അധികാ​ര​ത്തിൽ കിടക്കുന്ന ലോക​ത്തി​ന്റെ ഭാഗമാ​യി​രി​ക്കും.—1 യോഹ. 5:19.

അക്രമാസക്ത വിപ്ലവം ആണോ അതിനു​ളള പ്രതി​വി​ധി?

അഴിമ​തി​ക്കാ​രായ ഭരണാ​ധി​പൻമാർ പുറത്താ​ക്ക​പ്പെ​ട്ടാ​ലും അനീതി​പ​ര​മായ നിയമങ്ങൾ റദ്ദാക്ക​പ്പെ​ട്ടാ​ലും പുതിയ ഗവൺമെൻറ്‌ അപ്പോ​ഴും അപൂർണ്ണ​രായ മനുഷ്യ​രാ​ലു​ള​ള​തും സാത്താന്റെ നിയ​ന്ത്ര​ണ​ത്തി​ലാ​ണെന്ന്‌ ബൈബിൾ വ്യക്തമാ​യി പറയുന്ന രാഷ്‌ട്രീയ വ്യവസ്ഥി​തി​യു​ടെ ഭാഗവു​മാ​യി​രി​ക്കും.

മത്താ. 26:52: “നിന്റെ വാൾ അതിന്റെ സ്ഥാനത്തു തിരികെ വയ്‌ക്കുക, എന്തു​കൊ​ണ്ടെ​ന്നാൽ വാൾ എടുക്കു​ന്ന​വ​രെ​ല്ലാം വാളാൽ നശിക്കും.” (ദൈവ​പു​ത്രന്‌ എതി​രെ​തന്നെ ഗവൺമെൻറി​ന്റെ അധികാ​രം അന്യാ​യ​മാ​യി ഉപയോ​ഗി​ക്ക​പ്പെട്ട ഒരു സമയത്താണ്‌ യേശു ഇത്‌ തന്റെ അപ്പോ​സ്‌ത​ലൻമാ​രിൽ ഒരാ​ളോട്‌ പറഞ്ഞത്‌. പൊരു​തു​ന്നത്‌ ശരിയായ ഒരു സംഗതി​യാ​യി​രു​ന്നെ​ങ്കിൽ ഇതിലും മെച്ചമായ ഏതു കാര്യ​ത്തി​നു​വേ​ണ്ടി​യാ​യി​രു​ന്നു ഒരുവന്‌ പൊരു​താ​മാ​യി​രു​ന്നത്‌?)

സദൃ. 24:21, 22: “എന്റെ മകനെ, യഹോ​വ​യെ​യും രാജാ​വി​നെ​യും ഭയപ്പെ​ടുക. ഒരു മാററ​ത്തി​നു​വേണ്ടി നിൽക്കു​ന്ന​വ​രോട്‌ ഇടപെ​ട​രുത്‌. അവരുടെ ആപത്ത്‌ പെട്ടെന്നു വരും, മാററ​ത്തി​നു​വേണ്ടി നിൽക്കു​ന്ന​വർക്കു വരുന്ന നാശം ആരറി​യു​ന്നു?”

അപ്പോൾ പിന്നെ അഴിമ​തി​യു​ടെ​യും മർദ്ദന​ത്തി​ന്റെ​യും ആയ പ്രശന​ങ്ങൾക്കു​ളള പരിഹാ​ര​മെ​ന്താണ്‌?

ദാനി. 2:44: “സ്വർഗ്ഗ​സ്ഥ​നായ ദൈവം ഒരുനാ​ളും നശിപ്പി​ക്ക​പ്പെ​ടു​ക​യി​ല്ലാത്ത ഒരു രാജ്യം [ഒരു ഗവൺമെൻറ്‌] സ്ഥാപി​ക്കും. ആ രാജ്യം മറെറാ​രു ജനത്തിന്‌ ഏൽപ്പി​ക്ക​പ്പെ​ടു​ക​യില്ല. അത്‌ ഈ രാജ്യ​ങ്ങ​ളെ​യെ​ല്ലാം തകർത്ത്‌ നശിപ്പി​ക്കു​ക​യും അതു തന്നെ അനിശ്ചി​ത​കാ​ല​ങ്ങ​ളോ​ളം നിലനിൽക്കു​ക​യും ചെയ്യും.”

സങ്കീ. 72:12-14: “സഹായ​ത്തി​നു​വേണ്ടി നിലവി​ളി​ക്കുന്ന ദരി​ദ്ര​നെ​യും സഹായി​ക്കാ​നാ​ളി​ല്ലാ​തെ ദുരി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​നെ​യും അവൻ [യഹോവ നിയമി​ച്ചി​രി​ക്കുന്ന രാജാ​വായ യേശു​ക്രി​സ്‌തു] വിടു​വി​ക്കും. എളിയ​വ​നോ​ടും ദരി​ദ്ര​നോ​ടും അവന്‌ ദയ തോന്നും, ദരി​ദ്ര​രു​ടെ ദേഹി​കളെ അവൻ രക്ഷിക്കും. മർദ്ദന​ത്തിൽ നിന്നും അക്രമ​ത്തിൽനി​ന്നും അവൻ അവരുടെ ദേഹിയെ വീണ്ടെ​ടു​ക്കും, അവരുടെ രക്തം അവന്റെ ദൃഷ്ടി​യിൽ വില​യേ​റി​യ​താ​യി​രി​ക്കും.” (ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ അത്തരം ആളുക​ളോട്‌ അവനു​ണ്ടാ​യി​രുന്ന താൽപ്പ​ര്യം—അവരെ സൗഖ്യ​മാ​ക്കി​യ​തും, ജനക്കൂ​ട്ട​ങ്ങൾക്ക്‌ ആഹാരം നൽകി​യ​തും അവർക്കു​വേണ്ടി തന്റെ ജീവ​നെ​പ്പോ​ലും നൽകി​യ​തും—വാസ്‌ത​വ​ത്തിൽ പ്രവച​ന​ങ്ങ​ളിൽ മുൻകൂ​ട്ടി​പ്പറഞ്ഞ വിധത്തി​ലു​ളള രാജാ​വാ​യി​രി​ക്കും അവനെന്ന്‌ കാണി​ക്കു​ന്നു.)

“രാജ്യം” എന്ന ശീർഷ​ക​ത്തിൻ കീഴിൽ 227-232 പേജുകൾ കൂടെ കാണുക.

ഗവൺമെൻറിന്റെ ഭാവി സംബന്ധിച്ച്‌ ബൈബിൾ പറയു​ന്നത്‌ നാം ഗൗരവ​മാ​യി എടു​ക്കേ​ണ്ടത എന്തു​കൊണ്ട്‌?

മനുഷ്യർക്ക്‌ അടിയ​ന്തി​ര​മാ​യി ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ മാനു​ഷ​ഭ​ര​ണാ​ധി​പൻമാർ നൽകു​ന്നി​ല്ല

മനുഷ്യർക്ക്‌ എല്ലായി​ട​ത്തും അത്യാ​വ​ശ്യ​മാ​യി​രി​ക്കു​ന്ന​തും മാനു​ഷ​ഗ​വൺമെൻറു​കൾ നൽകാ​ത്ത​തും എന്നാൽ ദൈവം വാഗ്‌ദാ​നം ചെയ്‌തി​ട്ടു​ള​ള​തു​മായ ഈ കാര്യങ്ങൾ പരിഗ​ണി​ക്കുക: (1) യുദ്ധഭീ​ഷ​ണി​യിൽ നിന്ന്‌ സ്വത​ന്ത്ര​മായ ഒരു ലോക​ത്തി​ലെ ജീവിതം.—യെശ. 2:4; സങ്കീ. 46:9, 10. (2) എല്ലാവർക്കും വേണ്ടത്ര ഭക്ഷണം.—സങ്കീ. 72:16. (3) എല്ലാവർക്കും സുഖ​പ്ര​ദ​മായ പാർപ്പി​ടം.—യെശ. 65:21. (4) തങ്ങൾക്കും തങ്ങളുടെ കുടും​ബ​ത്തി​നും വേണ്ടി കരുതാൻ ആവശ്യ​മു​ള​ള​വർക്കെ​ല്ലാം സംതൃ​പ്‌തി​ദാ​യ​ക​മായ തൊഴിൽ.—യെശ. 65:22. (5) രോഗ​ത്താ​ലും അസുഖ​ങ്ങ​ളാ​ലും വികല​മാ​ക്ക​പ്പെ​ടാത്ത ജീവിതം.—വെളി. 21:3, 4. (6) നീതി; മതപര​വും വർഗ്ഗീ​യ​വും സാമ്പത്തി​ക​വും ദേശീ​യ​വു​മായ മുൻവി​ധി​ക​ളിൽ നിന്നുളള വിടുതൽ.—യെശ. 9:7; 11:3-5. (7) ഒരുവന്റെ ജീവനോ വസ്‌തു​ക്കൾക്കോ കുററ​വാ​ളി​ക​ളിൽ നിന്നുളള ഭീഷണി കൂടാ​തെ​യു​ളള സുരക്ഷി​ത​മായ ജീവി​ത​ത്തി​ന്റെ ആസ്വാ​ദനം.—മീഖാ 4:4; സദൃ. 2:22. (8) ഏററം വിലമ​തി​ക്ക​പ്പെ​ടുന്ന ഗുണങ്ങ​ളിൽ സ്‌നേ​ഹ​വും ദയയും സഹമനു​ഷ്യ​രോ​ടു​ളള പരിഗ​ണ​ന​യും സത്യസ​ന്ധ​ത​യും ഉൾപ്പെ​ടുന്ന ഒരു ലോകം.—സങ്കീ. 85:10, 11; ഗലാ. 5:22, 23.

ആയിര​ക്ക​ണ​ക്കിന്‌ വർഷങ്ങ​ളി​ലൂ​ടെ രാഷ്‌ട്രീയ ഭരണാ​ധി​കാ​രി​കൾ തങ്ങളുടെ ജനങ്ങൾക്ക്‌ മെച്ചപ്പെട്ട അവസ്ഥകൾ വാഗ്‌ദാ​നം ചെയ്‌തു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. എന്തു ഫലങ്ങ​ളോ​ടെ? പല രാജ്യ​ങ്ങ​ളി​ലും ആളുകൾക്ക്‌ ഭൗതിക സ്വത്തു​ക്ക​ളു​ണ്ടെ​ങ്കി​ലും അവർ സന്തുഷ്ടരല്ല, അവർ അഭിമു​ഖീ​ക​രി​ക്കുന്ന പ്രശ്‌നങ്ങൾ മുമ്പെ​ന്ന​ത്തേ​ക്കാൾ സങ്കീർണ്ണ​വു​മാണ്‌.

ബൈബിൾ പ്രവച​നങ്ങൾ പൂർണ്ണ​മാ​യും ആശ്രയ​യോ​ഗ്യ​മെന്ന്‌ തെളി​ഞ്ഞി​രി​ക്കു​ന്നു

ബാബി​ലോൺ ലോകാ​ധി​പ​ത്യ​ത്തി​ലേക്ക്‌ വരു​മെ​ന്നും അവസാനം അതിന്റെ അധികാ​രം എങ്ങനെ തകർന്നു പോകു​മെ​ന്നും നശിപ്പി​ക്ക​പ്പെ​ട്ടു​ക​ഴി​ഞ്ഞാൽ അതിന്റെ തലസ്ഥാന നഗരി​യിൽ മേലാൽ മനുഷ്യ​വാ​സം ഉണ്ടായി​രി​ക്കു​ക​യില്ല എന്ന വസ്‌തു​ത​യും ഒരു നൂററാ​ണ്ടു മുമ്പു​തന്നെ ദൈവ​ത്തി​ന്റെ വചനം മുൻകൂ​ട്ടി​പ്പ​റഞ്ഞു. (യെശ. 13:17-22) കോ​രെശ്‌ ജനിക്കു​ന്ന​തിന്‌ ഏതാണ്ട്‌ രണ്ട്‌ നൂററാ​ണ്ടു മുമ്പു​തന്നെ ബൈബിൾ അയാളു​ടെ പേരും അന്താരാ​ഷ്‌ട്ര കാര്യ​ങ്ങ​ളിൽ അയാൾക്കു​ളള പങ്കും മുൻകൂ​ട്ടി​പ്പ​റഞ്ഞു. (യെശ. 44:28; 45:1, 2) മേദോ​പേർഷ്യ ഒരു ലോക​ശ​ക്തി​യാ​കു​ന്ന​തിന്‌ മുൻപു​തന്നെ അതിന്റെ ഉയർച്ച​യും അത്‌ രണ്ടു ശക്തികൾ ചേർന്നു​ള​ള​താ​ണെന്ന വസ്‌തു​ത​യും അത്‌ എങ്ങനെ അവസാ​നി​ക്കു​മെന്ന കാര്യ​വും എല്ലാം മൂൻകൂ​ട്ടി പറയ​പ്പെട്ടു. ഏതാണ്ട്‌ രണ്ടു നൂററാ​ണ്ടു​കൾക്ക്‌ മുൻപു​തന്നെ ഗ്രീസ്സി​ലെ ആദ്യരാ​ജാ​വി​ന്റെ കീഴിലെ ആ ലോക​സാ​മ്രാ​ജ്യ​ത്തി​ന്റെ ഗതിയും അതിന്‌ ശേഷം അത്‌ നാലായി പിരി​യു​മെന്ന സംഗതി​യും മുൻകൂ​ട്ടി​പ്പ​റ​യ​പ്പെട്ടു.—ദാനി. 8:1-8, 20-22.

ബൈബിൾ നമ്മുടെ നാളിലെ അവസ്ഥകൾ വിശദ​മാ​യി മുൻകൂ​ട്ടി​പ്പ​റഞ്ഞു. ദൈവ​ത്തി​ന്റെ കയ്യാൽ സകല മാനു​ഷ​ഗ​വൺമെൻറു​ക​ളും അവസാ​നി​പ്പി​ക്ക​പ്പെ​ടു​മെ​ന്നും ദൈവ​പു​ത്ര​നായ യേശു​ക്രി​സ്‌തു​വി​ന്റെ കൈക​ളി​ലെ മശി​ഹൈക രാജ്യം മുഴു മനുഷ്യ​വർഗ്ഗ​ത്തെ​യും ഭരിക്കു​മെ​ന്നും നമുക്ക്‌ മുന്നറി​യിപ്പ്‌ നൽകു​ക​യും ചെയ്‌തി​രി​ക്കു​ന്നു.—ദാനി. 2:44; 7:13, 14.

തികച്ചും ആശ്രയ​യോ​ഗ്യ​മെന്ന്‌ തെളി​ഞ്ഞി​രി​ക്കുന്ന വിവര​ങ്ങ​ളു​ടെ ഈ ഉറവിന്‌ ശ്രദ്ധ​കൊ​ടു​ക്കു​ന്നത്‌ ജ്ഞാനത്തി​ന്റെ ഗതിയാ​യി​രി​ക്കു​ക​യി​ല്ലേ?

മനുഷ്യവർഗ്ഗത്തിന്റെ പ്രശ്‌ന​ങ്ങൾക്കു​ളള ഏക യഥാർത്ഥ പരിഹാ​രം ദൈവ​ത്താ​ലു​ളള ഗവൺമെൻറ്‌ മാത്ര​മാണ്‌

പരിഹ​രി​ക്ക​പ്പെ​ടേണ്ട പ്രശ്‌നങ്ങൾ യാതൊ​രു മനുഷ്യർക്കും ഇല്ലാത്ത​തരം ശക്തിയും പ്രാപ്‌തി​ക​ളും ഗുണങ്ങ​ളും ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു. മനുഷ്യ​വർഗ്ഗത്തെ പിശാ​ചി​ന്റെ​യും അവന്റെ ഭൂതങ്ങ​ളു​ടെ​യും സ്വാധീ​ന​ത്തിൽ നിന്ന്‌ സ്വത​ന്ത്ര​മാ​ക്കാൻ ദൈവ​ത്തിന്‌ കഴിയും, അങ്ങനെ ചെയ്യു​മെന്ന്‌ അവൻ വാഗ്‌ദാ​നം ചെയ്‌തി​ട്ടു​മുണ്ട്‌. എന്നാൽ യാതൊ​രു മനുഷ്യ​നും അതിന്‌ കഴിയു​ക​യില്ല. വൈദ്യ​ശാ​സ്‌ത്ര​ത്തിന്‌ ഒരിക്ക​ലും ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യു​ന്ന​തിന്‌ ദൈവം കരുതൽ ചെയ്‌തി​ട്ടുണ്ട്‌—രോഗ​വും മരണവും അവസാ​നി​പ്പി​ക്കു​ക​യും ആളുകൾ ആഗ്രഹി​ക്കുന്ന തരം വ്യക്തി​ക​ളാ​യി​രി​ക്കു​ന്നത്‌ സാദ്ധ്യ​മാ​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ പാപം നീക്കി​ക്ക​ള​യുക. ഭക്ഷ്യോൽപ്പാ​ദനം സംബന്ധിച്ച പ്രശ്‌നം പരിഹ​രി​ക്കു​ന്ന​തി​നും അപായ​ക​ര​മായ മലിനീ​ക​രണം തടയു​ന്ന​തി​നും ആവശ്യ​മായ (ഭൂമി​യെ​യും സകല ജീവിത പ്രക്രി​യ​യെ​യും സംബന്ധിച്ച) അറിവ്‌ സ്രഷ്ടാ​വി​നുണ്ട്‌, എന്നാൽ മാനുഷ ശ്രമങ്ങൾ മിക്ക​പ്പോ​ഴും കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടി​ക്കു​ന്നു. ദൈവ​വ​ചനം നൽകുന്ന മാർഗ്ഗ​നിർദ്ദേ​ശ​ത്തോട്‌ പ്രതി​ക​രി​ക്കു​ന്നവർ ദയയും സ്‌നേ​ഹ​വും ഉയർന്ന ധാർമ്മിക നിലവാ​ര​ങ്ങ​ളു​മു​ള​ള​വ​രാ​യി, എല്ലാ ജനതക​ളിൽ നിന്നും വംശങ്ങ​ളിൽ നിന്നും ഭാഷാ​കൂ​ട്ട​ങ്ങ​ളിൽ നിന്നും ഉളളവ​രാ​ണെ​ങ്കി​ലും സഹമനു​ഷ്യർക്കെ​തി​രെ ആയുധ​മെ​ടു​ക്കാൻ വിസമ്മ​തി​ക്കുന്ന ഒരു സമൂഹ​മാ​യി, യഥാർത്ഥ സമാധാ​ന​ത്തി​ലും സാഹോ​ദ​ര്യ​ത്തി​ലും ജീവി​ക്കാൻ കഴിയ​ത്ത​ക്ക​വണ്ണം ദൈവ​വ​ചനം ഇപ്പോൾ തന്നെ അവരുടെ ജീവി​ത​ത്തിന്‌ മാററം വരുത്തു​ന്നു.

ദൈവ​രാ​ജ്യം എപ്പോ​ഴാണ്‌ ഇപ്പോ​ഴത്തെ ഈ വ്യവസ്ഥി​തി​യെ നീക്കം ചെയ്യു​ന്നത്‌?തീയതി​കൾ” എന്നും “അന്ത്യനാ​ളു​കൾ” എന്നും ഉളള മുഖ്യ​ശീർഷ​കങ്ങൾ കാണുക.