വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജനനദിവസം

ജനനദിവസം

നിർവ്വ​ചനം: ഒരുവൻ ജനിച്ച ദിവസ​മോ അതിന്റെ വാർഷി​ക​മോ. ചില സ്ഥലങ്ങളിൽ ഒരുവന്റെ ജനന വാർഷി​കം, പ്രത്യേ​കിച്ച്‌ ഒരു കുട്ടി​യു​ടേത്‌ ഒരു സൽക്കാര പാർട്ടി​യോ​ടും സമ്മാന​ദാ​ന​ത്തോ​ടും​കൂ​ടെ ആഘോ​ഷി​ക്ക​പ്പെ​ടു​ന്നു. ബൈബിൾപ​ര​മായ ഒരു ആചാരമല്ല.

ജൻമദി​നാ​ഘോ​ഷങ്ങൾ സംബന്ധിച്ച ബൈബിൾ പരാമർശ​നങ്ങൾ അവയെ ഒരു അനുകൂ​ല​മായ വെളി​ച്ച​ത്തിൽ നിർത്തു​ന്നു​വോ? അത്തരം ആഘോ​ഷ​ങ്ങളെ സംബന്ധിച്ച്‌ ബൈബി​ളിൽ രണ്ട്‌ പരാമർശ​ന​ങ്ങ​ളെ​യു​ളളു:

ഉൽപ. 40:20-22: “മൂന്നാം ദിവസം ഫറവോ​ന്റെ ജനനദി​വ​സ​മാ​യി​രു​ന്നു, അവൻ ഒരു വിരുന്നു കഴിക്കാൻ പുറ​പ്പെട്ടു . . . അതിൻപ്ര​കാ​രം പാനപാ​ത്ര​വാ​ഹ​ക​രിൽ പ്രധാ​നി​യെ പാനപാ​ത്ര​വാ​ഹ​ക​നെന്ന സ്ഥാനത്തു വീണ്ടും നിയമി​ച്ചു . . . അപ്പക്കാ​രു​ടെ പ്രധാ​നി​യെ​യോ അവൻ തൂക്കി​ലി​ടു​വി​ച്ചു.”

മത്താ. 14:6-10: “എന്നാൽ ഹെരോ​ദാ​വി​ന്റെ ജൻമദി​നാ​ഘോ​ഷ​ത്തി​നി​ട​യിൽ ഹെരോ​ദി​യാ​യു​ടെ മകൾ നൃത്തം ചെയ്‌തു, അവൾ ആവശ്യ​പ്പെ​ടുന്ന എന്തും അവൾക്ക്‌ നൽകാ​മെന്ന്‌ ശപഥപൂർവ്വം വാഗ്‌ദാ​നം ചെയ്യാൻ തക്കവണ്ണം അയാളെ പ്രസാ​ദി​പ്പി​ച്ചു. അവൾ തന്റെ അമ്മയുടെ ഉപദേ​ശ​പ്ര​കാ​രം: ‘യോഹ​ന്നാൻ സ്‌നാ​പ​കന്റെ തല ഒരു താലത്തിൽ വച്ച്‌ എനിക്കു തരണം’ എന്ന്‌ പറഞ്ഞു. . . . അവൻ ആളയച്ച്‌ കാരാ​ഗൃ​ഹ​ത്തിൽ വച്ച്‌ യോഹ​ന്നാ​ന്റെ തല വെട്ടിച്ചു.”

ബൈബി​ളി​ലു​ള​ള​തെ​ല്ലാം അതിൽ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ മതിയായ കാരണ​ത്തോ​ടെ​യാണ്‌. (2 തിമൊ. 3:16, 17) ജൻമദി​നാ​ഘോ​ഷ​ത്തെ​പ്പ​ററി ദൈവ​ത്തി​ന്റെ വചനം അനുകൂ​ല​മ​ല്ലാത്ത രീതി​യിൽ റിപ്പോർട്ടു ചെയ്യു​ന്നു​വെന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ കുറി​ക്കൊ​ള​ളു​ക​യും അവ ഒഴിവാ​ക്കു​ക​യും ചെയ്യുന്നു.

ആദിമ ക്രിസ്‌ത്യാ​നി​ക​ളും ബൈബിൾ കാലങ്ങ​ളി​ലെ യഹൂദ​രും ജൻമദി​നാ​ഘോ​ഷ​ങ്ങളെ എങ്ങനെ വീക്ഷിച്ചു?

“ഒരു ജൻമദി​നാ​ഘോ​ഷ​ത്തി​ന്റെ ആശയം പൊതു​വെ അക്കാലത്തെ ക്രിസ്‌ത്യാ​നി​ക​ളു​ടെ ചിന്തയിൽ നിന്ന്‌ വളരെ വിദൂ​ര​ത്തി​ലാ​യി​രു​ന്നു.”—ആദ്യത്തെ മൂന്നു നൂററാ​ണ്ടു​ക​ളി​ലെ ക്രിസ്‌തീയ മതത്തി​ന്റെ​യും സഭയു​ടെ​യും ചരിത്രം [ഇംഗ്ലീഷ്‌] (ന്യൂ​യോർക്ക്‌, 1848), അഗസ്‌റ​റസ്‌ നിയാൻഡർ (ഹെൻട്രി ജോൺ റോസി​നാൽ തർജ്ജമ ചെയ്യ​പ്പെ​ട്ടത്‌), പേ. 190.

“പിൽക്കാല എബ്രായർ ജൻമദി​നാ​ഘോ​ഷ​ങ്ങളെ വിഗ്ര​ഹാ​രാ​ധ​ന​യു​ടെ ഭാഗമാ​യി വീക്ഷിച്ചു, ആ ദിവസ​ങ്ങ​ളോട്‌ ബന്ധപ്പെട്ട്‌ അവർ കണ്ട സാധാരണ ആചാരങ്ങൾ ആ വീക്ഷണ​ത്തിന്‌ ധാരാ​ള​മായ തെളി​വാ​യി​രു​ന്നു.”—ദി ഇംപീ​രി​യൽ ബൈബിൾ ഡിക്ഷ്‌നറി (ലണ്ടൻ, 1874), പാട്രിക്‌ ഫെയർബേൺ എഡിററ്‌ ചെയ്‌തത്‌, വാല്യം I, പേ. 225.

ജൻമദിനാഘോഷങ്ങളോട്‌ ബന്ധപ്പെട്ട ജനപ്രീ​തി​നേ​ടി​യി​ട്ടു​ളള ആചാര​ങ്ങ​ളു​ടെ ഉത്ഭവം എന്താണ്‌?

“ഇന്ന്‌ പിറന്നാ​ളാ​ഘോ​ഷി​ക്കു​ന്ന​തിന്‌ ആളുകൾ ഉപയോ​ഗി​ക്കുന്ന വിവിധ ആചാര​ങ്ങൾക്ക്‌ ഒരു ദീർഘ​കാ​ലത്തെ ചരി​ത്ര​മുണ്ട്‌. അവയുടെ ഉത്ഭവം മന്ത്രത്തി​ന്റെ​യും മതത്തി​ന്റെ​യും മണ്ഡലത്തി​ലാണ്‌. അനു​മോ​ദ​നങ്ങൾ അർപ്പി​ക്കുക, സമ്മാനങ്ങൾ നൽകുക, കത്തിച്ച മെഴു​കു​തി​രി​കൾ സഹിത​മു​ളള ആഘോ​ഷങ്ങൾ നടത്തുക എന്നിവ പുരാ​ത​ന​കാ​ലത്ത്‌ ജൻമദി​നം ആഘോ​ഷി​ക്കു​ന്ന​യാ​ളെ ഭൂതങ്ങ​ളിൽ നിന്ന്‌ സംരക്ഷി​ക്കു​ന്ന​തി​നും വരും വർഷ​ത്തേ​ക്കു​ളള അയാളു​ടെ സുരക്ഷി​ത​ത്വം ഉറപ്പു വരുത്തു​ന്ന​തി​നും വേണ്ടി​യാ​യി​രു​ന്നു. . . . നാലാം നൂററാ​ണ്ടു​വരെ ജൻമദി​നാ​ഘോ​ഷത്തെ ഒരു പുറജാ​തി ആചാരം എന്ന നിലയിൽ ക്രിസ്‌ത്യാ​നി​ത്വം തളളി​ക്ക​ള​ഞ്ഞി​രു​ന്നു.”—സ്‌ക്വാ​ബി​ഷേ സീററൂങ്ങ്‌ (മാഗസിൻ സപ്ലി​മെൻറ്‌ സീററ്‌ ഊണ്ട്‌ വെൽററ്‌) ഏപ്രിൽ 3⁄4, 1981, പേ. 4.

“ഓരോ​രു​ത്ത​രു​ടെ​യും ജനനത്തിന്‌ തുണയാ​യി​രി​ക്കു​ക​യും ജീവി​ത​ത്തിൽ കാവൽ ചെയ്യു​ക​യും ചെയ്യുന്ന ഒരു ആത്മാവ്‌ അല്ലെങ്കിൽ ഭൂതം ഉണ്ട്‌ എന്ന്‌ ഗ്രീക്കു​കാർ വിശ്വ​സി​ച്ചി​രു​ന്നു. ഏതു ദേവന്റെ ജൻമദി​ന​ത്തിൽ ഒരു വ്യക്തി ജനിക്കു​ന്നു​വോ ആ ദേവനു​മാ​യി ഈ ആത്മാവിന്‌ ഒരു നിഗൂഢ ബന്ധമു​ണ്ടാ​യി​രു​ന്നു. റോമാ​ക്കാ​രും ഈ ആശയ​ത്തോട്‌ യോജി​ച്ചി​രു​ന്നു. . . . മനുഷ്യ​രു​ടെ വിശ്വാ​സ​ങ്ങ​ളിൽ ഈ ആശയം ഇന്നും തുടർന്നു പോരു​ന്നു, കാവൽ മാലാഖ, വളർത്തമ്മ ചമയുന്ന ദേവത​മാർ, പേരിനു കാരണ​മായ പുണ്യ​വാൻ എന്നിവ​യി​ലെ​ല്ലാം ഇതു പ്രതി​ഫ​ലി​ച്ചു കാണുന്നു. . . . കേക്കിന്റെ മുകളിൽ മെഴു​കു​തി​രി കത്തിക്കുന്ന ആചാരം ഗ്രീക്കു​കാ​രു​ടെ​യി​ട​യി​ലാണ്‌ ആരംഭി​ച്ചത്‌. . . . ചന്ദ്രന്റെ ആകൃതി​യി​ലു​ളള തേൻ ചേർത്ത കേക്കു​ക​ളിൽ തിരി​കൊ​ളു​ത്തി [അർത്തേ​മി​സി​ന്റെ] ആലയ ബലിപീ​ഠ​ത്തിൽ പ്രതി​ഷ്‌ഠി​ച്ചി​രു​ന്നു. . . . ജനങ്ങളു​ടെ വിശ്വാ​സ​മ​നു​സ​രിച്ച്‌ ജൻമദിന മെഴു​കു​തി​രി​കൾക്ക്‌ ആഗ്രഹ സഫലീ​ക​ര​ണ​ത്തി​നു​ളള പ്രത്യേക മാന്ത്രിക ശക്തിയു​ണ്ടാ​യി​രു​ന്നു. . . . മനുഷ്യൻ ആദ്യമാ​യി തന്റെ ദൈവ​ങ്ങൾക്ക്‌ ബലിപീ​ഠങ്ങൾ പണിത കാലം മുതൽ കത്തുന്ന തിരി​കൾക്കും യാഗാ​ഗ്നി​ക്കും പ്രത്യേക നിഗൂഢ പ്രാധാ​ന്യം ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌. അപ്രകാ​രം ജൻമദിന മെഴു​കു​തി​രി​കൾ ജൻമദി​ന​മാ​ഘോ​ഷി​ക്കുന്ന ശിശു​വിന്‌ മാനവും ബഹുമ​തി​യും ആയിരി​ക്കു​ന്നതു കൂടാതെ അതിന്‌ സൗഭാ​ഗ്യ​വും കൈവ​രു​ത്തു​ന്നു. . . . ജൻമദി​നാ​ശം​സ​ക​ളും സന്തുഷ്ടി നേരലും ഈ വിശേ​ഷ​ദി​വ​സ​ത്തി​ന്റെ ഒരു അവിഭാ​ജ്യ​ഘ​ട​ക​മാണ്‌. . . അതിന്റെ ഉത്ഭവത്തിൽ ഈ ആശയം മാന്ത്രിക വിദ്യ​യിൽ വേരൂ​ന്നി​യി​രു​ന്നു. . . . പിറന്നാൾ ആശംസ​കൾക്ക്‌ നൻമക്കോ തിൻമ​ക്കോ ആയി ശക്തി പ്രയോ​ഗി​ക്കാൻ കഴിയും. കാരണം ആ ദിവസം ഒരുവൻ ആത്മമണ്ഡ​ല​വു​മാ​യി കൂടുതൽ അടുപ്പ​ത്തി​ലാണ്‌.”—ദി ലോർ ഓഫ്‌ ബെർത്ത്‌ഡെ​യിസ്‌ (ന്യൂ​യോർക്ക്‌, 1952) റാൽഫ്‌ ആൻഡ്‌ അഡെലിൻ ലിൻറൺ, പേ. 8, 18-20.

കുടുംബാംഗങ്ങളും സുഹൃ​ത്തു​ക്ക​ളും മററു സന്ദർഭ​ങ്ങ​ളിൽ ഭക്ഷിക്കാ​നും പാനം ചെയ്യാ​നും സന്തോ​ഷി​ക്കാ​നും ആരോ​ഗ്യാ​വ​ഹ​മായ വിധത്തിൽ കൂടി​വ​രു​ന്ന​തിൽ തെററില്ല

സഭാപ്ര. 3:12, 13: “ഒരുവന്റെ ജീവി​ത​ത്തിൽ സന്തോ​ഷി​ക്കു​ന്ന​തി​നേ​ക്കാ​ളും നൻമ ചെയ്യു​ന്ന​തി​നേ​ക്കാ​ളും മെച്ചമാ​യി അവർക്ക്‌ ഒന്നുമില്ല; ഓരോ മനുഷ്യ​നും തിന്നു​ക​യും തീർച്ച​യാ​യും കുടി​ക്കു​ക​യും തന്റെ കഠിനാ​ദ്ധ്വാ​ന​ത്തി​നെ​ല്ലാം നൻമകാ​ണു​ന്ന​തി​നേ​ക്കാ​ളും തന്നെ. അതു ദൈവ​ത്തി​ന്റെ ദാനമ​ത്രേ.”

1 കൊരി. 10:31 കൂടെ കാണുക.