വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തത്വജ്ഞാനം

തത്വജ്ഞാനം

നിർവ്വ​ചനം: തത്വജ്ഞാ​നം (ഫിലോ​സഫി) എന്ന പദം “ജ്ഞാന​ത്തോ​ടു​ളള സ്‌നേഹം” എന്നർത്ഥം വരുന്ന രണ്ട്‌ ഗ്രീക്ക്‌ മൂലപ​ദ​ങ്ങ​ളിൽ നിന്ന്‌ എടുത്തി​ട്ടു​ള​ള​താണ്‌. ഇവിടെ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത​നുസ​രിച്ച്‌ തത്വജ്ഞാ​നം ദൈവ​വി​ശ്വാ​സ​ത്തി​ന്റെ അംഗീ​കാ​ര​ത്തിൻമേൽ പടുത്തു​യർത്ത​പ്പെ​ട്ടതല്ല, മറിച്ച്‌ അത്‌ ആളുകൾക്ക്‌ പ്രപഞ്ച​ത്തെ​പ്പ​ററി ഏകീകൃ​ത​മായ ഒരു വീക്ഷണം നൽകു​ന്ന​തി​നും അവരെ വിമർശ​ന​ബു​ദ്ധി​യു​ളള ചിന്തക​രാ​ക്കു​ന്ന​തി​നും ശ്രമി​ക്കു​ന്നു. സത്യത്തി​നു​വേ​ണ്ടി​യു​ളള അന്വേ​ഷ​ണ​ത്തിൽ അത്‌ നിരീ​ക്ഷ​ണ​ത്തേ​ക്കാ​ള​ധി​കം പ്രമു​ഖ​മാ​യി അഭ്യൂ​ഹത്തെ ഒരു മാർഗ്ഗ​മാ​യി ഉപയോ​ഗി​ക്കു​ന്നു.

നമ്മിലാർക്കെ​ങ്കി​ലും യഥാർത്ഥ അറിവും ജ്ഞാനവും നേടാൻ കഴിയു​ന്ന​തെ​ങ്ങ​നെ​യാണ്‌?

സദൃ. 1:7; സങ്കീ. 111:10: “യഹോ​വ​യോ​ടു​ളള ഭയമാണ്‌ അറിവി​ന്റെ​യും . . . ജ്ഞാനത്തി​ന്റെ​യും ആരംഭം.” (പ്രപഞ്ചം ബുദ്ധി​ശ​ക്തി​യു​ളള ഒരു സ്രഷ്ടാ​വി​ന്റെ ഉൽപ്പന്നം ആയിരി​ക്കാ​തെ അന്ധവും ബുദ്ധി​ശ​ക്തി​യി​ല്ലാ​ത്ത​തു​മായ ഒരു ശക്തിയു​ടെ ഉൽപ്പന്നം മാത്ര​മാ​യി​രു​ന്നെ​ങ്കിൽ പ്രപഞ്ചത്തെ സംബന്ധിച്ച്‌ ഏകീകൃത വീക്ഷണം സാധി​ക്കു​മാ​യി​രു​ന്നില്ല, ഉവ്വോ? അതിൽതന്നെ ന്യായ​യു​ക്ത​മ​ല്ലാത്ത എന്തി​ന്റെ​യെ​ങ്കി​ലും പഠനത്തി​ന്റെ ഫലമായി ജ്ഞാന​മെന്ന്‌ വിളി​ക്ക​പ്പെ​ടാൻ യോഗ്യ​മായ ഒന്നും ലഭിക്കു​ക​യില്ല, ലഭിക്കു​മോ? ദൈവ​ത്തെ​യും അവന്റെ ഉദ്ദേശ്യ​ങ്ങ​ളെ​യും കണക്കി​ലെ​ടു​ക്കാ​തെ വിടാൻ ശ്രമി​ച്ചു​കൊണ്ട്‌ പ്രപഞ്ച​ത്തെ​യോ ജീവ​നെ​ത്ത​ന്നെ​യോ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കു​ന്നവർ എപ്പോ​ഴും നിരാ​ശ​രാ​യി​ത്തീ​രു​ന്നു. അവർ തങ്ങൾ പഠിക്കു​ന്നത്‌ തെററാ​യി വ്യാഖ്യാ​നി​ക്കു​ക​യും അവർ മനസ്സി​ലാ​ക്കുന്ന വസ്‌തു​തകൾ തെററാ​യി ഉപയോ​ഗി​ക്കു​ക​യും ചെയ്യുന്നു. ദൈവ​ത്തി​ലു​ളള വിശ്വാ​സ​ത്തി​ന്റെ ഉപേക്ഷണം സൂക്ഷ്‌മ​മായ അറിവി​ന്റെ താക്കോൽ തന്നെ നശിപ്പി​ക്കു​ക​യും യഥാർത്ഥ​ത്തിൽ പൊരു​ത്ത​മു​ളള ചിന്തയു​ടെ എന്തെങ്കി​ലും ചട്ടക്കൂട്‌ ഉണ്ടായി​രി​ക്കു​ന്നത്‌ അസാദ്ധ്യ​മാ​ക്കി​ത്തീർക്കു​ക​യും ചെയ്യുന്നു.)

സദൃ. 2:4-7: “അതിനെ വെളളി​യെ​പ്പോ​ലെ അന്വേ​ഷി​ക്കു​ക​യും മറഞ്ഞി​രി​ക്കുന്ന നിക്ഷേ​പ​ങ്ങ​ളെ​പ്പോ​ലെ തേടു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ നിങ്ങൾ യഹോ​വാ​ഭയം മനസ്സി​ലാ​ക്കു​ക​യും ദൈവിക പരിജ്ഞാ​നം തന്നെ കണ്ടെത്തു​ക​യും ചെയ്യും. എന്തു​കൊ​ണ്ടെ​ന്നാൽ യഹോവ തന്നെ ജ്ഞാനം നൽകുന്നു; അവന്റെ വായിൽ നിന്ന്‌ പരിജ്ഞാ​ന​വും വിവേ​ക​വും വരുന്നു. നീതി​മാൻമാർക്കാ​യി അവൻ പ്രാ​യോ​ഗിക ജ്ഞാനം കരുതി വെക്കും.” (തന്റെ എഴുത​പ്പെട്ട വചനത്തി​ലൂ​ടെ​യും ദൃശ്യ​സ്ഥാ​പ​ന​ത്തി​ലൂ​ടെ​യും യഹോവ ആവശ്യ​മായ സഹായം നൽകുന്നു. ഒരുവന്റെ ചിന്താ​പ്രാ​പ്‌തി നിർമ്മാ​ണാ​ത്മ​ക​മാ​യി ഉപയോ​ഗി​ക്കു​ന്ന​തുൾപ്പെടെ ആത്മാർത്ഥ​മായ ആഗ്രഹ​വും വ്യക്തി​പ​ര​മായ ശ്രമവും കൂടെ ആവശ്യ​മാണ്‌.)

ഈ ഉറവിൽ നിന്ന്‌ പൂർണ്ണ​മായ സത്യം കണ്ടെത്താൻ പ്രതീ​ക്ഷി​ക്കു​ന്നത്‌ ന്യായ​യു​ക്ത​മാ​യി​രി​ക്കു​മോ?

2 തിമൊ. 3:16; യോഹ. 17:17: “എല്ലാ തിരു​വെ​ഴു​ത്തും ദൈവ​നി​ശ്വ​സ്‌ത​മാണ്‌.” “[യേശു തന്റെ സ്വർഗ്ഗീയ പിതാ​വി​നോട്‌ പറഞ്ഞു:] നിന്റെ വചനം സത്യമാ​കു​ന്നു.” (പ്രപഞ്ച​ത്തി​ന്റെ സ്രഷ്ടാ​വിന്‌ അതിനെ സംബന്ധിച്ച്‌ പൂർണ്ണ​മായ ഗ്രാഹ്യ​മു​ണ്ടാ​യി​രി​ക്കു​മെന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌ ന്യായ​യു​ക്ത​മല്ലേ? ബൈബി​ളിൽ അവൻ പ്രപഞ്ചത്തെ സംബന്ധിച്ച്‌ എല്ലാ കാര്യ​വും നമ്മോട്‌ പറഞ്ഞി​ട്ടില്ല, എന്നാൽ അതിൽ അവൻ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ വെറും ഊഹമല്ല; അത്‌ സത്യമാണ്‌. ഭൂമി​യെ​യും മനുഷ്യ​വർഗ്ഗ​ത്തെ​യും സംബന്ധി​ച്ചു​ളള തന്റെ ഉദ്ദേശ്യ​മെ​ന്താ​ണെ​ന്നും അത്‌ എങ്ങനെ നിവർത്തി​ക്കു​മെ​ന്നും കൂടെ അവൻ ബൈബി​ളിൽ പ്രസ്‌താ​വി​ച്ചി​ട്ടുണ്ട്‌. അവന്റെ സർവ്വശ​ക്തി​യും അതി​ശ്രേ​ഷ്‌ഠ​മായ ജ്ഞാനവും അന്യൂ​ന​മായ നീതി​യും വലിയ സ്‌നേ​ഹ​വും അവന്റെ ഉദ്ദേശ്യ​ങ്ങൾ പൂർണ്ണ​മാ​യി നിവർത്തി​ക്ക​പ്പെ​ടു​മെ​ന്നും അത്‌ ഏററം മെച്ചപ്പെട്ട രീതി​യി​ലാ​യി​രി​ക്കു​മെ​ന്നും ഉറപ്പ്‌ നൽകുന്നു. അപ്രകാ​രം അവന്റെ ഉദ്ദേശ്യ​പ്ര​ഖ്യാ​പനം പൂർണ്ണ​മാ​യും ആശ്രയ​യോ​ഗ്യ​മാ​ണെ​ന്നും അത്‌ സത്യമാ​ണെ​ന്നും അവന്റെ ഗുണങ്ങൾ നമുക്ക്‌ ഉറപ്പു തരുന്നു.)

മാനുഷ തത്വശാ​സ്‌ത്ര​ത്തി​ന്റെ ഉത്ഭവം എവി​ടെ​നി​ന്നാണ്‌?

അവ പരിമി​തി​ക​ളു​ളള മനുഷ്യ​രിൽ നിന്ന്‌ വരുന്നു: ബൈബിൾ നമ്മോ​ടി​പ്ര​കാ​രം പറയുന്നു: “തന്റെ കാലടി​കളെ നയിക്കു​ന്ന​തു​പോ​ലും നടക്കുന്ന മനുഷ്യ​നു​ള​ളതല്ല.” (യിരെ. 10:23) ആ പരിമി​തി​കൾ അവഗണി​ക്കാൻ ശ്രമി​ക്കു​ന്നത്‌ നല്ല ഫലങ്ങൾ കൈവ​രു​ത്തി​യി​ട്ടില്ല എന്ന്‌ ചരിത്രം സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ഒരവസ​ര​ത്തിൽ, “യഹോവ ചുഴലി​ക്കാ​റ​റിൽനിന്ന്‌ ഇയ്യോ​ബി​നോട്‌ ഉത്തരം പറഞ്ഞു​കൊണ്ട്‌ ഇപ്രകാ​രം ചോദി​ച്ചു: ‘അറിവി​ല്ലാത്ത വാക്കു​ക​ളാൽ ആലോ​ച​നയെ ഇരുളാ​ക്കു​ന്നോ​രി​വൻ ആർ? ദയവായി കായബ​ല​മു​ളള ഒരു പുരു​ഷ​നെ​പ്പോ​ലെ നീ അരമു​റു​ക്കി​ക്കൊൾക, ഞാൻ നിന്നോട്‌ ചോദി​ക്കാം, നീ എന്നെ അറിയി​ക്കുക. ഞാൻ ഭൂമിയെ സ്ഥാപി​ച്ച​പ്പോൾ നീ എവി​ടെ​യാ​യി​രു​ന്നു? നിനക്ക്‌ വിവേ​ക​മു​ണ്ടെ​ങ്കിൽ എന്നോട്‌ പറയുക.’” (ഇയ്യോ. 38:1-4) (പ്രകൃ​ത്യാ തന്നെ മനുഷ്യർക്ക്‌ പരിമി​തി​ക​ളുണ്ട്‌. കൂടാതെ അവരുടെ ജീവി​താ​നു​ഭവം താരത​മ്യേന ഹ്രസ്വ​വും സാധാ​ര​ണ​യാ​യി ഒരു സംസ്‌ക്കാ​ര​ത്തിൽ അല്ലെങ്കിൽ ചുററു​പാ​ടിൽ ഒതുങ്ങി നിൽക്കു​ന്ന​തു​മാണ്‌. അവർക്കു​ളള അറിവും അങ്ങനെ പരിമി​ത​മാണ്‌. എല്ലാ കാര്യ​ങ്ങ​ളും അന്യോ​ന്യം ബന്ധപ്പെ​ട്ടു​കി​ട​ക്കു​ന്ന​തി​നാൽ അവർ കൂടെ​ക്കൂ​ടെ മുമ്പേ വേണ്ടത്ര പരിഗ​ണി​ച്ചി​ട്ടി​ല്ലാത്ത വശങ്ങൾ കണ്ടെത്തു​ന്നു. അവർ തുടക്ക​മി​ടുന്ന ഏതു തത്വജ്ഞാ​ന​ത്തി​ലും ഈ പരിമി​തി​കൾ പ്രതി​ഫ​ലി​ക്കും.)

അവ അപൂർണ്ണ മനുഷ്യ​രാൽ വികസി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​യാണ്‌: “എല്ലാവ​രും പാപം​ചെ​യ്‌ത്‌ ദൈവ​തേ​ജ​സ്സിൽ കുറവു​ള​ള​വ​രാ​യി​ത്തീർന്നി​രി​ക്കു​ന്നു.” (റോമ. 3:23) “മനുഷ്യ​ന്റെ മുമ്പിൽ ശരിയായ ഒരു വഴിയുണ്ട്‌, എന്നാൽ അതിന്റെ പിന്നീ​ടു​ളള അവസാ​ന​മോ മരണവ​ഴി​കൾ അത്രേ.” (സദൃ. 14:12) (അത്തരം അപൂർണ്ണത നിമിത്തം മാനുഷ തത്വജ്ഞാ​നം ഒരുപക്ഷേ നൈമി​ഷി​ക​മായ ഉല്ലാസ​ങ്ങ​ളി​ലേ​ക്കും എന്നാൽ നൈരാ​ശ്യ​ത്തി​ലേ​ക്കും വളരെ​യ​ധി​കം അസന്തു​ഷ്ടി​യി​ലേ​ക്കും നയിക്കുന്ന അടിസ്ഥാ​ന​പ​ര​മായ ഒരു സ്വാർത്ഥ​തയെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു.)

അവ ഭൂതാ​ത്മാ​ക്ക​ളാൽ സ്വാധീ​നി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു: “മുഴു​ലോ​ക​വും ദുഷ്ടന്റെ അധികാ​ര​ത്തിൽ കിടക്കു​ന്നു.” (1 യോഹ. 5:19) “പിശാച്‌ എന്നും സാത്താൻ എന്നും വിളി​ക്ക​പ്പെ​ടു​ന്നവൻ . . . മുഴു നിവസി​ത​ഭൂ​മി​യെ​യും വഴി​തെ​റ​റി​ക്കു​ക​യാ​കു​ന്നു.” (വെളി. 12:9) “നിങ്ങൾ ഒരു കാലത്ത്‌ ഈ ലോക​വ്യ​വ​സ്ഥി​തി​ക്ക​നു​സ​ര​ണ​മാ​യി, അനുസ​ര​ണ​ക്കേ​ടി​ന്റെ മക്കളിൽ ഇപ്പോൾ പ്രവർത്തി​ക്കുന്ന ആത്മാവായ വായു​വി​ന്റെ അധികാ​ര​ത്തി​ന്റെ ഭരണാ​ധി​പന്‌ അനുസ​ര​ണ​മാ​യി നടന്നു.” (എഫേ. 2:2) (ആരോ​ഗ്യാ​വ​ഹ​വും നീതി​നി​ഷ്‌ഠ​വു​മായ ദൈവ​ത്തി​ന്റെ നിബന്ധ​നകൾ അനുസ​രി​ക്കാ​തി​രി​ക്കാൻ പ്രോൽസാ​ഹി​പ്പി​ക്കുന്ന തത്വശാ​സ്‌ത്രങ്ങൾ അത്തരം സ്വാധീ​നത്തെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. ചരിത്രം സാക്ഷ്യം വഹിക്കു​ന്ന​പ്ര​കാ​രം, മാനുഷ തത്വജ്ഞാ​ന​ങ്ങ​ളും പദ്ധതി​ക​ളും മിക്ക​പ്പോ​ഴും മനുഷ്യ​വർഗ്ഗ​ത്തി​ലെ വലിയ വിഭാഗം ആളുകൾക്ക്‌ ദുരിതം കൈവ​രു​ത്തി​യി​രി​ക്കു​ന്ന​തിൽ അതിശ​യ​മില്ല.)

മാനുഷ തത്വജ്ഞാ​ന​ത്തിന്‌ പകരം യേശു​ക്രി​സ്‌തു​വി​ന്റെ പ്രബോ​ധ​നങ്ങൾ പഠിക്കു​ന്നത്‌ വ്യക്തമായ ചിന്തയു​ടെ തെളി​വാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

കൊലൊ. 1:15-17: “അവൻ [യേശു​ക്രി​സ്‌തു] അദൃശ്യ​നായ ദൈവ​ത്തി​ന്റെ പ്രതി​ച്ഛാ​യ​യും സകല സൃഷ്ടി​ക്കും ആദ്യജാ​ത​നു​മാ​കു​ന്നു; എന്തു​കൊ​ണ്ടെ​ന്നാൽ അവൻ മുഖാ​ന്തരം സ്വർഗ്ഗ​ങ്ങ​ളി​ലും ഭൂമി​യി​ലു​മു​ളള മററ്‌ സകലതും സൃഷ്ടി​ക്ക​പ്പെട്ടു . . . മറെറ​ല്ലാം അവൻ മുഖാ​ന്ത​ര​വും അവനു​വേ​ണ്ടി​യും സൃഷ്ടി​ക്ക​പ്പെട്ടു. കൂടാതെ അവൻ എല്ലാറ​റി​നും മുമ്പേ​യാണ്‌, അവൻ മുഖാ​ന്തരം മറെറ​ല്ലാം ആസ്‌തി​ക്യ​ത്തി​ലേക്ക്‌ വരുത്ത​പ്പെട്ടു.” (ദൈവ​വു​മാ​യു​ളള അവന്റെ അടുത്ത​ബന്ധം ദൈവത്തെ സംബന്ധി​ച്ചു​ളള സത്യം പഠിക്കാൻ നമ്മെ സഹായി​ക്കു​ന്ന​തിന്‌ അവനെ പ്രാപ്‌ത​നാ​ക്കു​ന്നു. കൂടാതെ, അവൻ മുഖാ​ന്തരം മററു സകലവും സൃഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാൽ സൃഷ്ടി​ക്ക​പ്പെട്ട മുഴു​പ്ര​പ​ഞ്ച​ത്തെ​യും സംബന്ധിച്ച്‌ യേശു​വിന്‌ പൂർണ്ണ​മായ അറിവുണ്ട്‌. യാതൊ​രു മാനു​ഷ​ത​ത്വ​ജ്ഞാ​നി​ക്കും ഇവയൊ​ന്നും വച്ചു നീട്ടാ​നില്ല.)

കൊലൊ. 1:19, 20: “അവനിൽ [യേശു​ക്രി​സ്‌തു] സർവ്വസ​മ്പൂർണ്ണ​ത​യും വസിക്കാ​നും അവൻ ദണ്ഡനസ്‌തം​ഭ​ത്തിൽ ചൊരിഞ്ഞ രക്തത്തി​ലൂ​ടെ സമാധാ​നം സ്ഥാപിച്ച്‌ മററ്‌ സകലതും തന്നോട്‌ വീണ്ടും നിരപ്പി​ക്കാ​നും ദൈവ​ത്തിന്‌ പ്രസാദം തോന്നി.” (അപ്രകാ​രം ആരിലൂ​ടെ സകല സൃഷ്ടി​യെ​യും തിരികെ തന്നോട്‌ നിരപ്പിൽ കൊണ്ടു​വ​രാൻ ദൈവം ഉദ്ദേശി​ച്ചി​രി​ക്കു​ന്നു​വോ ആ ഒരുവൻ യേശു​ക്രി​സ്‌തു​വാണ്‌. ദാനി​യേൽ 7:13, 14-ൽ പ്രകട​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തു​പോ​ലെ ദൈവം മുഴു​ഭൂ​മി​യു​ടെ​മേ​ലു​മു​ളള ഭരണാ​ധി​പ​ത്യ​വും യേശു​വി​നെ ഭരമേൽപ്പി​ച്ചി​രി​ക്കു​ന്നു. അതു​കൊണ്ട്‌ നമ്മുടെ ഭാവി ജീവി​ത​പ്ര​ത്യാ​ശ അവനെ അറിയു​ന്ന​തി​നെ​യും അവന്റെ പ്രബോ​ധ​ന​ങ്ങ​ളോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കു​ന്ന​തി​നെ​യും ആശ്രയി​ച്ചി​രി​ക്കു​ന്നു.)

കൊലൊ. 2:8: “മനുഷ്യ​രു​ടെ സമ്പ്രദാ​യ​മ​നു​സ​രി​ച്ചു​ളള തത്വജ്ഞാ​ന​ത്താ​ലും വെറും വഞ്ചനയാ​ലും നിങ്ങളെ ഇരയായി പിടി​ച്ചു​കൊണ്ട്‌ പോകുന്ന ആരെങ്കി​ലും ഉണ്ടാ​യേ​ക്കാം എന്നതി​നാൽ സൂക്ഷി​ക്കുക, അവ ലോക​ത്തി​ന്റെ ആദ്യ പാഠങ്ങൾക്കൊ​ത്ത​വ​ണ്ണ​മ​ല്ലാ​തെ ക്രിസ്‌തു​വിന്‌ ഒത്തവണ്ണമല്ല.” (പ്രപഞ്ച​ത്തിൽ ദൈവം കഴിഞ്ഞാൽ പിന്നെ ഏററം വലിയ​വ​നായ യേശു​ക്രി​സ്‌തു​വി​ന്റെ ഒരു ശിഷ്യ​നാ​യി​രു​ന്നു​കൊണ്ട്‌ യഥാർത്ഥ​ജ്ഞാ​നം സമ്പാദി​ക്കു​ന്ന​തി​നേ​ക്കാൾ ഉപരി​യാ​യി അത്തരം വഞ്ചനാ​ത്മ​ക​മായ തത്വജ്ഞാ​നം തെര​ഞ്ഞെ​ടു​ക്കു​ന്നത്‌ എത്രയോ സങ്കടക​ര​മായ ഒരു പിശകാ​യി​രി​ക്കും!)

മാനുഷ തത്വശാ​സ്‌ത്രം വച്ചുനീ​ട്ടുന്ന “ജ്ഞാനത്തെ” ദൈവം എങ്ങനെ വീക്ഷി​ക്കു​ന്നു?

1 കൊരി. 1:19-25: “‘ജ്ഞാനി​ക​ളു​ടെ ജ്ഞാനം ഞാൻ നശിപ്പി​ക്കു​ക​യും ബുദ്ധി​മാൻമാ​രു​ടെ ബുദ്ധി ഞാൻ തളളി​ക്ക​ള​യു​ക​യും ചെയ്യും’ എന്ന്‌ എഴുതി​യി​രി​ക്കു​ന്നു​വ​ല്ലോ. ജ്ഞാനി എവിടെ? ശാസ്‌ത്രി എവിടെ? ഈ വ്യവസ്ഥി​തി​യി​ലെ താർക്കി​കൻ എവിടെ? ദൈവം ലോക​ത്തി​ന്റെ ജ്ഞാനം ഭോഷ​ത്വ​മാ​ക്കി​യി​ല്ല​യോ? ദൈവ​ത്തി​ന്റെ ജ്ഞാനത്തിൽ ലോകം അതിന്റെ ജ്ഞാനത്താൽ ദൈവത്തെ അറിയാ​യ്‌ക​കൊണ്ട്‌ പ്രസം​ഗി​ക്ക​പ്പെ​ടു​ന്ന​തി​ന്റെ ഭോഷ​ത്വ​ത്താൽ [ലോക​ത്തി​ന്റെ വീക്ഷണ​ത്തിൽ] വിശ്വ​സി​ക്കു​ന്ന​വരെ രക്ഷിക്കാൻ ദൈവ​ത്തിന്‌ പ്രസാദം തോന്നി. . . . എന്തു​കൊ​ണ്ടെ​ന്നാൽ ദൈവ​ത്തി​ന്റെ ഭോഷ​ത്വം [ലോക​ത്തി​ന്റെ വീക്ഷണ​ത്തിൽ] മനുഷ്യ​രെ​ക്കാൾ ജ്ഞാനമു​ള​ള​തും ദൈവ​ത്തി​ന്റെ ബലഹീനത [ലോക​ത്തി​ന്റെ വീക്ഷണ​ത്തിൽ] മനുഷ്യ​രെ​ക്കാൾ ശക്തവു​മാ​കു​ന്നു.” (ദൈവ​ത്തി​ന്റെ ഭാഗത്തെ അത്തരം വീക്ഷണം തീർച്ച​യാ​യും ഏകപക്ഷീ​യ​മോ ന്യായ​ര​ഹി​ത​മോ അല്ല. ലോക​ത്തി​ലേ​ക്കും ഏററം പ്രചാ​ര​മു​ളള പുസ്‌ത​ക​മായ ബൈബി​ളിൽ അവൻ തന്റെ ഉദ്ദേശ്യം വ്യക്തമാ​യി പ്രസ്‌താ​വി​ച്ചി​ട്ടുണ്ട്‌. ശ്രദ്ധി​ക്കുന്ന സകലരു​മാ​യും അത്‌ ചർച്ച​ചെ​യ്യാൻ അവൻ തന്റെ സാക്ഷി​കളെ അയച്ചി​ട്ടുണ്ട്‌. ദൈവ​ത്തെ​ക്കാൾ കൂടുതൽ ജ്ഞാനം തനിക്കു​ണ്ടെന്ന്‌ ഏതെങ്കി​ലും സൃഷ്ടി വിചാ​രി​ക്കു​ന്നു​വെ​ങ്കിൽ അത്‌ എത്ര മൗഢ്യ​മാ​യി​രി​ക്കും!)