വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ” ഉപയോഗിക്കേണ്ട വിധം

“തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ” ഉപയോഗിക്കേണ്ട വിധം

ബൈബിൾ മനസ്സി​ലാ​ക്കാൻ മററു​ള​ള​വരെ സഹായി​ക്കു​ന്ന​തിൽ നാം പിൻപ​റേ​റ​ണ്ടത്‌ യേശു​ക്രി​സ്‌തു​വും അവന്റെ അപ്പോ​സ്‌ത​ലൻമാ​രും വച്ച മാതൃ​ക​യാണ്‌. ചോദ്യ​ങ്ങൾക്ക്‌ മറുപ​ടി​യാ​യി യേശു തിരു​വെ​ഴു​ത്തു​കൾ ഉദ്ധരി​ക്കു​ക​യും ബൈബിൾ പറയു​ന്നത്‌ സ്വീക​രി​ക്കാൻ പരമാർത്ഥ​ഹൃ​ദ​യ​രായ ആളുകളെ സഹായി​ക്കു​ന്ന​തിന്‌ ചില​പ്പോൾ ഉചിത​മായ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ക്കു​ക​യും ചെയ്‌തു. (മത്താ. 12:1-12) താൻ പഠിപ്പി​ച്ചത്‌ ‘വിശദീ​ക​രി​ക്കു​ക​യും പരാമർശ​ന​ങ്ങ​ളാൽ തെളി​യി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ ന്യായ​വാ​ദം ചെയ്യു​ന്നത്‌’ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഒരു പതിവാ​ക്കി. (പ്രവൃ. 17:2, 3) ഈ പുസ്‌ത​ക​ത്തി​ലെ വിവര​ങ്ങൾക്ക്‌ അതുതന്നെ ചെയ്യാൻ നിങ്ങളെ സഹായി​ക്കു​ന്ന​തിന്‌ കഴിയും.

ഓരോ വിഷയ​വും പൊതു​വാ​യും വിശാ​ല​മാ​യും ചർച്ച​ചെ​യ്യു​ന്ന​തി​നു പകരം തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ ന്യായ​വാ​ദം ചെയ്യൽ ഇന്ന്‌ അനേകം ആളുകൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളിൽ പ്രഥമ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്നു.

സത്യ​ത്തോട്‌ ആദരവ്‌ കാണി​ക്കാത്ത ആളുക​ളോട്‌ “തർക്കിച്ച്‌ ജയിക്കു​ന്ന​തിന്‌” ആരെ​യെ​ങ്കി​ലും സഹായി​ക്കു​ന്ന​തി​നല്ല ഈ പ്രസി​ദ്ധീ​ക​രണം തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌. മറിച്ച്‌, ന്യായ​വാ​ദം ചെയ്യാൻ നിങ്ങളെ അനുവ​ദി​ക്കുന്ന വ്യക്തി​ക​ളു​മാ​യി അതു ചെയ്യു​ന്ന​തിന്‌ ഉദ്ദേശി​ക്ക​പ്പെ​ട്ടി​ട്ടു​ളള വിലപ്പെട്ട വിവരങ്ങൾ അതു പ്രദാനം ചെയ്യുന്നു. അവരിൽ ചിലർ തൃപ്‌തി​ക​ര​മായ ഉത്തരങ്ങൾ ലഭിക്കാൻ അവർ യഥാർത്ഥ​ത്തിൽ ആഗ്രഹി​ക്കുന്ന ചോദ്യ​ങ്ങൾ ചോദി​ച്ചേ​ക്കാം. മററു​ള​ളവർ സംഭാ​ഷ​ണ​ത്തി​നി​ട​യിൽ വെറുതെ തങ്ങളുടെ സ്വന്തം വിശ്വാ​സങ്ങൾ പ്രസ്‌താ​വി​ക്കു​ക​യും അത്‌ ഏതാണ്ട്‌ ഒരു ബോദ്ധ്യ​ത്തോ​ടെ തന്നെ ചെയ്യു​ക​യും ചെയ്‌തേ​ക്കാം. എന്നാൽ അവർ മറെറാ​രു വീക്ഷണം ശ്രദ്ധി​ക്കാൻ മനസ്സുളള ന്യായ​ബോ​ധ​മു​ളള വ്യക്തി​ക​ളാ​ണോ? അങ്ങനെ​യെ​ങ്കിൽ സത്യസ്‌നേ​ഹി​ക​ളായ ആളുക​ളു​ടെ ഹൃദയങ്ങൾ സ്വാഗതം ചെയ്യു​മെന്ന ഉറപ്പോ​ടെ ബൈബിൾ പറയുന്ന വിവരങ്ങൾ നിങ്ങൾക്ക്‌ അവരു​മാ​യി പങ്കുവ​യ്‌ക്കാൻ കഴിയും.

നിങ്ങൾക്ക്‌ ആവശ്യ​മായ പ്രത്യേക വിവരങ്ങൾ നിങ്ങൾക്ക്‌ എങ്ങനെ​യാണ്‌ ഈ കൈപ്പു​സ്‌ത​ക​ത്തിൽ കണ്ടെത്താൻ കഴിയുക? മിക്ക​പ്പോ​ഴും ചർച്ച​ചെ​യ്യ​പ്പെ​ടുന്ന വിഷയ​ത്തി​ന്റെ മുഖ്യ​ത​ല​ക്കെ​ട്ടി​ലേക്ക്‌ തിരി​ക്കു​ന്ന​തി​നാൽ എളുപ്പ​ത്തിൽ നിങ്ങൾക്ക്‌ അതു കണ്ടെത്താം. എല്ലാ മുഖ്യ ശീർഷ​ക​ങ്ങ​ളു​ടെ​യും കീഴിൽ മുഖ്യ ചോദ്യ​ങ്ങൾ എളുപ്പ​ത്തിൽ കണ്ടെത്താം. അവ വലിയ അക്ഷരത്തിൽ ഇടത്തെ മാർജിൻവരെ എത്തിച്ച്‌ അച്ചടി​ച്ചി​രി​ക്കു​ന്നു. നിങ്ങൾക്ക്‌ ആവശ്യ​മായ വിവരങ്ങൾ പെട്ടെന്ന്‌ കണ്ടെത്താൻ കഴിയു​ന്നി​ല്ലെ​ങ്കിൽ പുസ്‌ത​ക​ത്തി​ന്റെ അവസാനം ചേർത്തി​രി​ക്കുന്ന വിഷയ​സൂ​ചിക നോക്കുക.

ഒരു ചർച്ചക്കു​വേണ്ടി നേരത്തെ തയ്യാറാ​കു​ന്നത്‌ എല്ലായ്‌പ്പോ​ഴും പ്രയോ​ജ​ന​ക​ര​മാണ്‌. ഈ പുസ്‌ത​ക​ത്തി​ന്റെ ചില ഭാഗങ്ങൾ നിങ്ങൾക്ക്‌ ഇപ്പോ​ഴും പരിചി​ത​മ​ല്ലെ​ങ്കി​ലും നിങ്ങൾക്ക്‌ അതു നന്നായി ഉപയോ​ഗി​ക്കാൻ കഴിയും. എങ്ങനെ? നിങ്ങൾ ചർച്ച​ചെ​യ്യാൻ ഉദ്ദേശി​ക്കുന്ന വിവര​ത്തോട്‌ ഏററവും ഒത്തുവ​രുന്ന ചോദ്യം കണ്ടുപി​ടി​ച്ച​ശേഷം അതിനു താഴെ​യു​ളള ഉപശീർഷ​കങ്ങൾ പരി​ശോ​ധി​ക്കുക. ഈ ഉപശീർഷ​കങ്ങൾ ഏതു ചോദ്യ​ത്തോട്‌ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു​വോ അതിന്‌ താഴെ​യാ​യി ഇടത്തെ മാർജി​നിൽ നിന്ന്‌ അൽപ്പം വലത്തു​മാ​റി ചെരിഞ്ഞ വലിയ അക്ഷരങ്ങ​ളിൽ അച്ചടി​ച്ചി​രി​ക്കു​ന്നു. നിങ്ങൾക്ക്‌ ഇപ്പോൾ തന്നെ ആ വിഷയം സംബന്ധിച്ച്‌ കുറച്ച്‌ അറിവു​ണ്ടെ​ങ്കിൽ ഉപശീർഷ​കങ്ങൾ പുനര​വ​ലോ​കനം ചെയ്യു​ക​യും അവക്ക്‌ താഴെ വരുന്ന വിവര​ങ്ങ​ളിൽ ചിലത്‌ പെട്ടെന്ന്‌ ഒന്നു മറിച്ചു​നോ​ക്കു​ക​യും ചെയ്യേ​ണ്ടതേ ആവശ്യ​മാ​യി​രി​ക്കു​ക​യു​ളളു. കാരണം നിങ്ങൾക്ക്‌ ഉപയോ​ഗി​ക്കാ​വുന്ന സഹായ​ക​മായ ന്യായ​വാ​ദ​ങ്ങ​ളാണ്‌ അവയിൽ കൊടു​ത്തി​രി​ക്കു​ന്നത്‌. സ്വന്തം വാക്കു​ക​ളിൽ ആശയങ്ങൾ അവതരി​പ്പി​ക്കാൻ മടിക്ക​രുത്‌.

അതിലും കൂടുതൽ ആവശ്യ​മാ​ണെന്ന്‌ നിങ്ങൾക്ക്‌ തോന്നു​ന്നു​ണ്ടോ—ഒരു പക്ഷേ യഥാർത്ഥ ബൈബിൾ വാക്യങ്ങൾ, ആ ബൈബിൾ വാക്യ​ങ്ങ​ളോ​ടു​ളള ബന്ധത്തിൽ ഉപയോ​ഗി​ക്കാ​വുന്ന ന്യായ​വാ​ദങ്ങൾ, ബൈബിൾ പറയു​ന്ന​തി​ന്റെ ന്യായ​യു​ക്തത വ്യക്തമാ​ക്കാൻ നിങ്ങളെ സഹായി​ക്കുന്ന ചില ദൃഷ്ടാ​ന്തങ്ങൾ എന്നിവ? അങ്ങനെ​യെ​ങ്കിൽ നിങ്ങൾ ആരുമാ​യി ചർച്ച​ചെ​യ്യു​ന്നു​വോ ആ വ്യക്തിയെ ഈ പുസ്‌ത​ക​ത്തി​ലു​ളള വിവരങ്ങൾ കാണി​ക്കാൻ നിങ്ങൾ ആഗ്രഹി​ച്ചേ​ക്കാം. എന്നിട്ട്‌ അയാൾ ഉന്നയിച്ച ചോദ്യ​ത്തോട്‌ ബന്ധപ്പെട്ട വിവരങ്ങൾ ഉൾക്കൊ​ള​ളുന്ന ഭാഗം അയാ​ളോ​ടൊത്ത്‌ വായി​ക്കുക. നിങ്ങൾ ഈ വിവരങ്ങൾ നേരത്തെ പഠിച്ചി​ട്ടി​ല്ലെ​ങ്കിൽകൂ​ടി അതുപ​യോ​ഗിച്ച്‌ തൃപ്‌തി​ക​ര​മായ ഒരു ഉത്തരം കൊടു​ക്കു​ന്ന​തിന്‌ നിങ്ങൾക്ക്‌ കഴിയും. ലളിത​മാ​യും ചുരു​ക്ക​മാ​യും ആവശ്യ​മായ വിവര​ങ്ങ​ളെ​ല്ലാം ഈ പുസ്‌ത​ക​ത്തിൽതന്നെ കൊടു​ത്തി​ട്ടുണ്ട്‌.

ഈ പുസ്‌തകം ഒരു സഹായി മാത്ര​മാ​ണെന്ന്‌ ഓർമ്മി​ക്കുക. ആധികാ​രി​ക​മാ​യത്‌ ബൈബി​ളാണ്‌. അത്‌ ദൈവ​ത്തി​ന്റെ വചനമാണ്‌. ഈ പുസ്‌ത​ക​ത്തി​ലെ ഉദ്ധരണി​കൾ ബൈബി​ളിൽ നിന്നാ​യി​രി​ക്കു​മ്പോൾ നിങ്ങളു​മാ​യി സംസാ​രി​ക്കുന്ന ആളുകളെ ആ വസ്‌തുത ബോദ്ധ്യ​പ്പെ​ടു​ത്തുക. സാദ്ധ്യ​മാ​കു​മ്പോ​ഴൊ​ക്കെ അവരുടെ ബൈബിൾ തുറന്ന്‌ വാക്യങ്ങൾ എടുത്തു നോക്കാൻ അവരോട്‌ ആവശ്യ​പ്പെ​ടുക. അപ്പോൾ നിങ്ങൾ പറയുന്ന കാര്യങ്ങൾ യഥാർത്ഥ​ത്തിൽ അവരുടെ സ്വന്തം തിരു​വെ​ഴു​ത്തു പ്രതി​ക​ളിൽ ഉണ്ടെന്ന്‌ അവർക്കു ബോദ്ധ്യ​മാ​കും. പരക്കെ ഉപയോ​ഗി​ക്ക​പ്പെ​ടുന്ന ചില ഭാഷാ​ന്ത​ര​ങ്ങ​ളിൽ ചില തിരു​വെ​ഴു​ത്തു​ക​ളി​ലെ സുപ്ര​ധാ​ന​മായ ഭാഗങ്ങൾ വ്യത്യ​സ്‌ത​മായ ഒരു വിധത്തി​ലാണ്‌ ഭാഷാ​ന്തരം ചെയ്‌തി​രി​ക്കു​ന്ന​തെ​ങ്കിൽ മിക്ക​പ്പോ​ഴും അതു ചൂണ്ടി​ക്കാ​ണി​ക്കു​ക​യും താരതമ്യ പഠനത്തിന്‌ പല വ്യത്യസ്‌ത ഭാഷാ​ന്ത​ര​ങ്ങ​ളിൽ നിന്നുളള തർജ്ജമകൾ നൽകു​ക​യും ചെയ്‌തി​രി​ക്കു​ന്നു.

ഏതെൻസി​ലെ ആളുക​ളോട്‌ പ്രസം​ഗി​ച്ച​പ്പോൾ “ഒരു അജ്ഞാത ദൈവ​ത്തിന്‌” എന്ന്‌ എഴുതിയ ബലിപീ​ഠത്തെ പരാമർശി​ക്കു​ക​യും പൊതു​വെ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രുന്ന ചില ലൗകിക ഉറവു​ക​ളിൽ നിന്ന്‌ ഉദ്ധരി​ക്കു​ക​യും ചെയ്‌ത​തി​ലെ അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ മാതൃ​ക​യോ​ടു​ളള ചേർച്ച​യിൽ (പ്രവൃ. 17:22-28), ഈ പുസ്‌തകം ലൗകിക ചരി​ത്ര​ത്തിൽ നിന്നും വിശ്വ​വി​ജ്ഞാ​ന​കോ​ശ​ങ്ങ​ളിൽ നിന്നും മതപര​മായ പ്രാമാ​ണിക ഗ്രന്ഥങ്ങ​ളിൽ നിന്നും ബൈബിൾ-ഭാഷാ നിഘണ്ടു​ക്ക​ളിൽ നിന്നു​മു​ളള ഉദ്ധരണി​കൾ ചുരു​ക്ക​മാ​യി ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. അപ്രകാ​രം വ്യാജ മതാചാ​ര​ങ്ങ​ളു​ടെ ഉത്ഭവങ്ങൾ, ചില ഉപദേ​ശ​ങ്ങ​ളു​ടെ വികാസം, എബ്രായ, ഗ്രീക്ക്‌ പദങ്ങളു​ടെ അർത്ഥം എന്നിവ സംബന്ധിച്ച്‌ വെറുതെ തറപ്പിച്ചു പ്രസ്‌താ​വ​നകൾ ചെയ്യു​ന്ന​തി​നു പകരം അത്തരം പ്രസ്‌താ​വ​നകൾ ചെയ്യാ​നു​ളള കാരണ​ങ്ങ​ളും​കൂ​ടെ ഈ പുസ്‌തകം കാണിച്ചു തരുന്നു. എന്നിരു​ന്നാ​ലും സത്യത്തി​ന്റെ അടിസ്ഥാന ഉറവെന്ന നിലയിൽ അത്‌ ബൈബി​ളി​ലേക്ക്‌ ശ്രദ്ധ തിരി​ച്ചു​വി​ടു​ന്നു.

മററു​ള​ള​വ​രു​മാ​യി ബൈബിൾ സത്യങ്ങൾ പങ്കുവ​യ്‌ക്കു​ന്ന​തിന്‌ വഴി​യൊ​രു​ക്കാൻ കൂടു​ത​ലായ സഹായങ്ങൾ എന്ന നിലയിൽ ഈ പുസ്‌ത​ക​ത്തി​ന്റെ പ്രാരംഭ ഭാഗങ്ങ​ളിൽ “വയൽ ശുശ്രൂ​ഷ​യിൽ ഉപയോ​ഗി​ക്കാ​നു​ളള മുഖവു​ര​ക​ളും” “സാദ്ധ്യ​ത​യു​ളള സംഭാ​ഷണം മുടക്കി​ക​ളോട്‌ എങ്ങനെ പ്രതി​ക​രി​ക്കാം” എന്നതു സംബന്ധിച്ച നിർദ്ദേ​ശ​ങ്ങ​ളും പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. സാദ്ധ്യ​ത​യു​ളള മററ​നേകം “സംഭാ​ഷണം മുടക്കി​കൾ” ചില പ്രത്യേക വിശ്വാ​സ​ങ്ങ​ളോട്‌ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. അവ ഇത്തരം വിശ്വാ​സങ്ങൾ ചർച്ച​ചെ​യ്‌തി​രി​ക്കുന്ന മുഖ്യ ഭാഗങ്ങ​ളു​ടെ അവസാ​ന​ത്തിൽ പരിചി​ന്തി​ച്ചി​രി​ക്കു​ന്നു. ഈ മറുപ​ടി​കൾ നിങ്ങൾ മന:പാഠമാ​ക്കാൻ ഉദ്ദേശി​ക്ക​പ്പെ​ട്ടി​ട്ടില്ല. എന്നാൽ ഇവ ഫലകര​മാ​ണെന്ന്‌ മററു​ള​ളവർ കണ്ടെത്തി​യത്‌ എന്തു​കൊ​ണ്ടെന്ന്‌ അപഗ്ര​ഥി​ക്കു​ന്നത്‌ സഹായ​ക​മാ​ണെന്ന്‌ നിങ്ങൾ തീർച്ച​യാ​യും കണ്ടെത്തും; അപ്പോൾ നിങ്ങൾക്ക്‌ ആശയങ്ങൾ നിങ്ങളു​ടെ സ്വന്ത വാക്കു​ക​ളിൽ പ്രകടി​പ്പി​ക്കാൻ കഴിയും.

ഈ കൈപ്പു​സ്‌ത​ക​ത്തി​ന്റെ ഉപയോ​ഗം തിരു​വെ​ഴു​ത്തു​ക​ളിൽ നിന്ന്‌ ന്യായ​വാ​ദം ചെയ്യു​ന്ന​തി​നു​ളള പ്രാപ്‌തി വളർത്തി​യെ​ടു​ക്കു​ന്ന​തി​നും “ദൈവ​ത്തി​ന്റെ മഹനീ​യ​കാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌” പഠിക്കാൻ മററു​ള​ള​വരെ സഹായി​ക്കു​ന്ന​തിന്‌ അവ ഫലകര​മാ​യി ഉപയോ​ഗി​ക്കു​ന്ന​തി​നും നിങ്ങളെ സഹായി​ക്കേ​ണ്ട​താണ്‌.—പ്രവൃ. 2:11.