തീയതികൾ
നിർവ്വചനം: തീയതികൾ സംഭവങ്ങൾ നടക്കുന്ന സമയത്തെ കുറിക്കുന്നു. ചില വ്യക്തികളുടെ ജീവിതത്തോട്, ചില ഭരണാധികാരികൾ അധികാരത്തിലിരുന്ന കാലഘട്ടത്തോട് അല്ലെങ്കിൽ ചില സുപ്രധാന സംഭവങ്ങളോട് ബന്ധപ്പെടുത്തിയാണ് ബൈബിളിൽ തീയതികൾ കൊടുത്തിരിക്കുന്നത്. ആദാമിന്റെ സൃഷ്ടിവരെ പിന്നോക്കം നീണ്ടു കിടക്കുന്ന പൂർണ്ണമായ ഏക കാലഗണന അതിലാണുളളത്. ദൈവോദ്ദേശ്യത്തിന്റെ നിവൃത്തിയിൽ ചില സുപ്രധാന സംഭവങ്ങൾ നടക്കാനുളള സമയവും ബൈബിൾ കാലഗണന വളരെ കൃത്യമായി മുൻകൂട്ടിപ്പറഞ്ഞു. ഇന്നു ലോകത്തിന്റെ വളരെയധികം ഭാഗങ്ങളിൽ പ്രചാരത്തിലുളള ഗ്രിഗോറിയൻ കലണ്ടർ 1582 വരെ ഉപയോഗത്തിൽ വന്നിരുന്നില്ല. പുരാതന ചരിത്രത്തിലെ ചില സംഭവങ്ങൾ എന്നു നടന്നു എന്നതിനെപ്പററി ലൗകിക ഉറവുകളിൽ വിയോജിപ്പുണ്ട്. എന്നിരുന്നാലും ബാബിലോന്റെ വീഴ്ചയുടെ വർഷമായ പൊ. യു. മു. 539, അതുകൊണ്ട് തന്നെ യഹൂദൻമാർ അടിമത്തത്തിൽ നിന്ന് മടങ്ങിയ വർഷമായ പൊ. യു. മു. 537 എന്നിവപോലെ ചില സുപ്രധാന തീയതികൾ നന്നായി സ്ഥിരീകരിക്കപ്പെട്ടിട്ടുളളവയാണ്. (എസ്രാ 1:1-3) അത്തരം തീയതികൾ തുടക്കത്തിനുളള അടിസ്ഥാനങ്ങളായി ഉപയോഗിച്ചുകൊണ്ട് പുരാതന ബൈബിൾ സംഭവങ്ങളുടെ ആധുനിക കലണ്ടറുകൾ അനുസരിച്ചുളള തീയതികൾ പ്രസ്താവിക്കുക സാദ്ധ്യമാണ്.
ബൈബിൾ സൂചിപ്പിക്കുന്ന പ്രകാരം ഏതാനും ആയിരം വർഷങ്ങൾ മാത്രമല്ല മറിച്ച് ദശലക്ഷക്കണക്കിന് വർഷങ്ങൾ മനുഷ്യർ ഭൂമിയിൽ ഉണ്ടായിരുന്നിട്ടുണ്ട് എന്ന് ശാസ്ത്രജ്ഞൻമാർ തെളിയിച്ചിട്ടുണ്ടോ?
കാല നിർണ്ണയത്തിനു വേണ്ടി ശാസ്ത്രജ്ഞൻമാർ ഉപയോഗിക്കുന്ന രീതികൾ പ്രയോജനകരമായ, എന്നാൽ മിക്കപ്പോഴും പരസ്പര വിരുദ്ധമായ, ഫലങ്ങൾ കൈവരുത്തുന്ന ചില അഭ്യൂഹങ്ങളിൽ കെട്ടുപണി ചെയ്യപ്പെട്ടിട്ടുളളതാണ്. അതുകൊണ്ട് അവർ നൽകുന്ന തീയതികളിൽ കൂടെക്കൂടെ മാററം വരുത്തുന്നുണ്ട്.
ആയിരത്തിത്തൊളളായിരത്തി എൺപത്തിരണ്ട് മാർച്ച് 18-ലെ ന്യൂ സയൻറിസ്ററിൽ
വന്ന ഒരു റിപ്പോർട്ട് ഇപ്രകാരം വായിക്കപ്പെടുന്നു: “‘ഒരു വർഷം മുൻപ് മാത്രം ഞാൻ നടത്തിയ പ്രസ്താവനകൾ ഞാൻ നടത്തിയത് ഓർക്കുമ്പോൾ എനിക്ക് അമ്പരപ്പ് തോന്നുന്നു’ എന്ന് കഴിഞ്ഞ വെളളിയാഴ്ച വൈകുന്നേരം റോയൽ ഇൻസ്ററിററ്യൂഷനിലെ മാന്യസദസ്സിന്റെ മുമ്പാകെ റിച്ചാർഡ് ലിക്കി പ്രസ്താവിച്ചു. അടുത്ത കാലത്ത് ദി മെയ്ക്കിംഗ് ഓഫ് മാൻകൈൻഡ് എന്ന ബി. ബി. സി. റെറലിവിഷൻ പരമ്പരയിൽ ഞാൻ പിന്താങ്ങിയ പരമ്പരാഗത ജ്ഞാനം ‘പല സുപ്രധാന മണ്ഡലങ്ങളിലും സാദ്ധ്യതയനുസരിച്ച് തെററായിരുന്നു’ എന്ന് വെളിപ്പെടുത്താനാണ് അദ്ദേഹം അവിടെ എത്തിയത്. വിശേഷിച്ച് മനുഷ്യന്റെ ഏററം പ്രായമേറിയ പൂർവ്വികന് അദ്ദേഹം റെറലിവിഷനിൽ അവകാശപ്പെട്ട 15-20 ദശലക്ഷം വർഷങ്ങളേക്കാൾ വളരെ പ്രായക്കുറവാണ് എന്ന് അദ്ദേഹം ഇപ്പോൾ കാണുന്നു.”—പേ. 695.ഓരോരോ കാലഘട്ടങ്ങളിൽ കാലഗണനയ്ക്കുളള പുതിയ സമ്പ്രദായങ്ങൾ വികസിപ്പിച്ചെടുക്കപ്പെടുന്നു. ഇവ എത്രത്തോളം ആശ്രയിക്കത്തക്കവയാണ്? തെർമോലൂമിനെസ്സൻസ് എന്ന രീതിയെപ്പററി ദി ന്യൂ എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക (1976, മാക്രോപ്പീഡിയ, വാല്യം 5, പേ. 509) പറയുന്നു: “നേട്ടത്തേക്കാൾ പ്രതീക്ഷയാണ് അതിന്റെ സവിശേഷത എന്നതാണ് തെർമോലൂമിനെസ്സൻസ് കാലനിർണ്ണയ സമ്പ്രദായത്തിന്റെ ഇന്നത്തെ അവസ്ഥ.” കൂടാതെ, അമീനോ ആസിഡ് റെയ്സ്മൈസേഷൻ രീതികൊണ്ട് 70,000 വർഷത്തെ പഴക്കമുണ്ടെന്ന് കണക്കാക്കപ്പെട്ടിരുന്ന ഒരു അസ്ഥിപഞ്ചരത്തിന്റെ പ്രായം റേഡിയോ കാർബൺ കാലനിർണ്ണയമനുസരിച്ച് 8,300 അല്ലെങ്കിൽ 9,000 വർഷം മാത്രമാണെന്ന് സയൻസ് (ആഗസ്ററ് 28, 1981, പേ. 1003) റിപ്പോർട്ടു ചെയ്യുന്നു.
“റേഡിയോ ആക്ററീവതയുളള വസ്തുക്കളുടെ പഠനത്തിൽ നിന്ന് നിർണ്ണയിക്കപ്പെട്ടിരിക്കുന്ന തീയതികൾ എല്ലാം തന്നെ ഏതാനും വർഷത്തിന്റെയല്ല, ദീർഘകാലഘട്ടത്തിന്റെ തന്നെ വ്യത്യാസമുളളതായിരിക്കാമെന്ന് ഭൗതിക ശാസ്ത്രജ്ഞനായ റോബർട്ട് ജെൻട്രി വിശ്വസിക്കുന്നതായി” പോപ്പുലർ സയൻസ് (നവംബർ 1979, പേ. 81) റിപ്പോർട്ടു ചെയ്യുന്നു. “മനുഷ്യൻ 3.6 ദശലക്ഷം വർഷങ്ങളല്ല ഏതാനും ആയിരം വർഷങ്ങൾ മാത്രമെ ഈ ഭൂമിയിൽ നടന്നിട്ടുളളു എന്ന നിഗമനത്തിലേക്ക് അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ നയിക്കും” എന്ന് പ്രസ്തുത ലേഖനം ചൂണ്ടിക്കാട്ടുന്നു.
എന്നിരുന്നാലും ഭൂമിയുടെ പ്രായം മനുഷ്യന്റെ പ്രായത്തേക്കാൾ വളരെ കൂടുതലാണെന്ന് ശാസ്ത്രജ്ഞൻമാർ വിശ്വസിക്കുന്നു എന്നത് കുറിക്കൊളേളണ്ടതുണ്ട്. ബൈബിൾ അതിനോട് വിയോജിക്കുന്നില്ല.
ബൈബിൾ പ്രസ്താവിക്കുന്ന പ്രളയത്തിന് മുമ്പുണ്ടായിരുന്ന ആളുകളുടെ പ്രായം നാം ഇന്ന് ഉപയോഗിക്കുന്ന അതേ വർഷങ്ങളിലാണോ എണ്ണപ്പെട്ടിരുന്നത്?
ആ “വർഷങ്ങൾ” ഇന്നത്തെ മാസങ്ങൾക്ക് തുല്യമാണ് എന്ന് വാദിക്കുകയാണെങ്കിൽ ഏഴു വർഷം മാത്രം പ്രായമുളളപ്പോൾ ഏനോശ് ഒരു പിതാവായിത്തീർന്നു, ഒരു പുത്രനെ ജനിപ്പിച്ചപ്പോൾ കേനാന് അഞ്ചു വയസ്സേ ഉണ്ടായിരുന്നുളളു. (ഉൽപ. 5:9, 12) വ്യക്തമായും അത് അസാദ്ധ്യമാണ്.
പ്രളയത്തോടുളള ബന്ധത്തിൽ നൽകപ്പെട്ടിരിക്കുന്ന വിശദമായ കാലക്കണക്ക് ഉൽപത്തി 7:11, 24-ന്റെയും 8:3, 4-ന്റെയും താരതമ്യം അഞ്ചു മാസങ്ങൾ (രണ്ടാം മാസം 17-ാം തീയതി മുതൽ 7-ാം മാസം 17-ാം തീയതിവരെ) 150 ദിവസങ്ങൾ അല്ലെങ്കിൽ അഞ്ച് 30 ദിവസമാസങ്ങളായിരുന്നു എന്ന് കാണിക്കുന്നു. കൃത്യമായി ഒരു “പത്താം മാസത്തെപ്പററിയും അതിനു ശേഷമുളള സമയത്തെപ്പററിയും പരാമർശിച്ച ശേഷമാണ് അടുത്ത വർഷത്തെപ്പററി പറയുന്നത്. (ഉൽപ. 8:5, 6, 8, 10, 12-14) വ്യക്തമായും അവരുടെ വർഷങ്ങൾ പന്ത്രണ്ട് 30 ദിവസമാസങ്ങൾ ചേർന്നതായിരുന്നു. യിസ്രായേല്യർ ഋതുക്കളനുസരിച്ചുളള തങ്ങളുടെ ഫലശേഖരപ്പെരുന്നാൾ ചില നിശ്ചിത ദിവസങ്ങളിൽ നടത്തിയിരുന്നുവെന്നതിനാൽ പുരാതനകാലം മുതൽ കൃത്യമായും ചന്ദ്രമാസമനുസരിച്ചുളള അവരുടെ കലണ്ടർ സൗരവർഷത്തിന്റെ ദൈർഘ്യവുമായി ഒത്തുവരാൻ ചില പൊരുത്തപ്പെടുത്തലുകൾ അവർ കാലാകാലങ്ങളിൽ നടത്തിയിരുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. അതുവഴി ഉൽസവങ്ങൾ കൃത്യമായും ആ ഋതുക്കളിൽ തന്നെ നടത്തപ്പെടാൻ കഴിയുമായിരുന്നു.—ലേവ്യ. 23:39.
അക്കാലത്ത് ഉപയോഗിച്ചിരുന്ന മാസങ്ങളുടെയും വർഷങ്ങളുടെയും ദൈർഘ്യം സൂചിപ്പിക്കുന്നു.എന്നേക്കും ജീവിക്കാനായി ദൈവം മനുഷ്യരെ സൃഷ്ടിച്ചുവെന്ന് മനസ്സിൽ പിടിക്കുക. ആദാമിന്റെ പാപമായിരുന്നു മരണത്തിലേക്ക് നയിച്ചത്. (ഉൽപ. 2:17; 3:17-19; റോമ. 5:12) പ്രളയത്തിന് മുൻപ് ജീവിച്ചിരുന്നവർ നാം ഇന്ന് ആയിരിക്കുന്നതിനേക്കാൾ പൂർണ്ണതയോട് അടുത്തവരായിരുന്നു, അതുകൊണ്ട് അവർ വളരെ ദീർഘകാലം ജീവിച്ചു. എന്നാൽ ഓരോരുത്തരും ഒരു ആയിരം വർഷത്തിനുളളിൽ മരിച്ചു.
ദൈവത്തിന്റെ രാജ്യം 1914-ൽ സ്ഥാപിതമായി എന്ന് യഹോവയുടെ സാക്ഷികൾ പറയുന്നത് എന്തുകൊണ്ട്?
തെളിവുകളുടെ രണ്ടു രേഖകൾ ആ വർഷത്തിലേക്ക് വിരൽ ചൂണ്ടുന്നു: (1) ബൈബിൾ കാലക്കണക്ക് (2) പ്രവചനത്തിന്റെ നിവൃത്തിയായി 1914 മുതൽ നടന്ന സംഭവങ്ങൾ. ഇവിടെ നാം കാലക്കണക്ക് പരിഗണിക്കുന്നതായിരിക്കും. പ്രവചനത്തിന്റെ നിവൃത്തിക്ക് “അന്ത്യനാളുകൾ” എന്ന മുഖ്യ ശീർഷകത്തിൻ കീഴിൽ കാണുക.
ദാനിയേൽ 4:1-17 വായിക്കുക. ഈ പ്രവചനം നെബൂഖദ്നേസറിൽ നിവൃത്തിയായി എന്ന് 20-37 വരെയുളള വാക്യങ്ങൾ കാണിക്കുന്നു. എന്നാൽ അതിന് വലിപ്പമേറിയ ഒരു നിവൃത്തിയും കൂടെയുണ്ട്. നമുക്കെങ്ങനെയറിയാം? ദൈവം നെബൂഖദ്നേസറിന് നൽകിയ സ്വപ്നം ദൈവത്തിന്റെ രാജ്യത്തെ സംബന്ധിച്ചും “താൻ ആഗ്രഹിക്കുന്നവന്, . . . മനുഷ്യവർഗ്ഗത്തിലെ ഏററം എളിയവന് അത് കൊടുക്കുമെന്നുളള” അവന്റെ വാഗ്ദത്തം സംബന്ധിച്ചുമാണ് പ്രതിപാദിക്കുന്നതെന്ന് 3, 17 വാക്യങ്ങൾ കാണിക്കുന്നു. തന്റെ സ്വന്തം പുത്രനായ യേശുക്രിസ്തു തന്റെ പ്രതിനിധി എന്ന നിലയിൽ മനുഷ്യവർഗ്ഗത്തിൻമേൽ ഭരണം നടത്തണമെന്നുളളതാണ് യഹോവയുടെ ഉദ്ദേശ്യമെന്ന് മുഴുബൈബിളും പ്രകടമാക്കുന്നു. (സങ്കീ. 2:1-8; ദാനി. 7:13, 14; 1 കൊരി. 15:23-25; വെളി. 11:15; 12:10) യേശുവിനെ സംബന്ധിച്ചുളള ബൈബിളിന്റെ വിവരണം അവൻ യഥാർത്ഥത്തിൽ “മനുഷ്യവർഗ്ഗത്തിലെ ഏററം എളിയവനാ”യിരുന്നുവെന്നു പ്രകടമാക്കുന്നു. (ഫിലി. 2:7, 8; മത്താ. 11:28-30) അപ്പോൾ മനുഷ്യവർഗ്ഗത്തിൻമേലുളള ഭരണം യഹോവ തന്റെ സ്വന്തം പുത്രന് നൽകുന്ന സമയത്തേക്കാണ് പ്രാവചനിക സ്വപ്നം വിരൽ ചൂണ്ടുന്നത്.
ദാനി. 4:16) വന്യമൃഗങ്ങളുടെ സ്വഭാവ വിശേഷങ്ങൾ പ്രകടമാക്കുന്ന ഗവൺമെൻറുകൾ മാനവചരിത്രത്തിൽ ആധിപത്യം പുലർത്തിയിരുന്നു. ആധുനിക കാലങ്ങളിൽ സാധാരണയായി ഗരുഡൻ ഐക്യനാടുകളെയും, സിംഹം ബ്രിട്ടനെയും, വ്യാളം ചൈനയെയും പ്രതിനിധാനം ചെയ്യാൻ ഉപയോഗിക്കപ്പെടുന്നു. ലോകഗവൺമെൻറുകളുടെയും സാത്താന്റെ സ്വാധീനത്തിൻ കീഴിലുളള ആഗോള മാനുഷ ഭരണവ്യവസ്ഥിതിയുടെയും പ്രതീകങ്ങളായി ബൈബിളും വന്യമൃഗങ്ങളെ ഉപയോഗിക്കുന്നു. (ദാനി. 7:2-8, 17, 23; 8:20-22; വെളി. 13:1, 2) വ്യവസ്ഥിതിയുടെ സമാപനത്തിലേക്ക് വിരൽ ചൂണ്ടിയ തന്റെ പ്രവചനത്തിൽ യേശു പ്രകടമാക്കിയതുപോലെ “ജനതകളുടെ നിയമിതകാലങ്ങൾ പൂർത്തിയാകുന്നതുവരെ യെരൂശലേം ജനതകളാൽ ചവിട്ടിമെതിക്കപ്പെടു”മായിരുന്നു. (ലൂക്കോ. 21:24) “യെരൂശലേം” ദൈവരാജ്യത്തെ പ്രതിനിധാനം ചെയ്തു. എന്തുകൊണ്ടെന്നാൽ അതിന്റെ രാജാക്കൻമാർ “യഹോവയുടെ രാജത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുന്നതായി” പറയപ്പെട്ടിരുന്നു. (1 ദിന. 28:4, 5; മത്താ. 5:34, 35) അതുകൊണ്ട് വന്യമൃഗങ്ങളാൽ പ്രതിനിധാനം ചെയ്യപ്പെട്ട പുറജാതി ഗവൺമെൻറുകൾ മാനുഷകാര്യാദികൾ നിയന്ത്രിക്കാനുളള ദൈവരാജ്യത്തിന്റെ അവകാശത്തെ ‘ചവിട്ടിമെതിക്കുക’യും സാത്താന്റെ നിയന്ത്രണത്തിൻകീഴിൽ അവതന്നെ ആധിപത്യം നടത്തുകയും ചെയ്യുമായിരുന്നു.—ലൂക്കോസ് 4:5, 6 താരതമ്യം ചെയ്യുക.
അന്നോളം എന്താണ് സംഭവിക്കേണ്ടിയിരുന്നത്? വൃക്ഷത്താലും അതിന്റെ വേരിനാലും പ്രതിനിധാനം ചെയ്യപ്പെട്ട, മനുഷ്യവർഗ്ഗത്തിൻമേലുളള ഭരണത്തിന് “ഒരു മൃഗത്തിന്റെ ഹൃദയം” ഉണ്ടായിരിക്കും. (യഹോവ യേശുക്രിസ്തുവിന് രാജ്യം നൽകുന്നതിന് മുൻപ് എത്രകാലത്തേക്ക് അത്തരം ഗവൺമെൻറുകൾ നിയന്ത്രണം ചെലുത്താൻ അനുവദിക്കപ്പെടുമായിരുന്നു? ദാനിയേൽ 4:16 “ഏഴു കാലങ്ങൾ” എന്ന് പറയുന്നു. (AT യും MO യും കൂടാതെ JB 13-ാം വാക്യത്തെ സംബന്ധിച്ചുളള അടിക്കുറിപ്പും, “ഏഴുവർഷങ്ങൾ”) പ്രാവചനിക സമയം കണക്കാക്കുമ്പോൾ ഒരു ദിവസം ഒരു വർഷമായി എണ്ണണം എന്ന് ബൈബിൾ കാണിക്കുന്നു. (യെഹെ. 4:6; സംഖ്യ. 14:34) അപ്പോൾ എത്ര “ദിവസങ്ങളാണ്” ഉൾപ്പെട്ടിരിക്കുന്നത്? വെളിപ്പാടിലെ പ്രവചനത്തിൽ 42 മാസം (3 1⁄2 വർഷങ്ങൾ) 1,260 ദിവസങ്ങളായി എണ്ണപ്പെട്ടിരിക്കുന്നു എന്ന് 11:2, 3 വാക്യങ്ങൾ വ്യക്തമായി പ്രസ്താവിക്കുന്നു. ഏഴുവർഷങ്ങൾ അതിന്റെ ഇരട്ടി അല്ലെങ്കിൽ 2,520 ദിവസങ്ങൾ ആയിരിക്കും. “ഒരു ദിവസത്തിന് ഒരു വർഷം” എന്ന നിയമം ബാധകമാക്കുമ്പോൾ അത് 2,520 വർഷങ്ങളാണ്.
ഏഴുകാലങ്ങളുടെ എണ്ണൽ എന്ന് ആരംഭിച്ചു? ദൈവത്തിന്റെ മാതൃകാ രാജ്യത്തിലെ അവസാനത്തെ രാജാവായിരുന്ന സിദെക്കിയാവ് ബാബിലോന്യരാൽ യെരൂശലേമിലെ സിംഹാസനത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ടശേഷം. (യെഹെ. 21:25-27) അവസാനം പൊ. യു. മു. 607 ഒക്ടോബർ ആരംഭത്തോടെ യഹൂദ്യപരമാധികാരത്തിന്റെ അവസാനത്തെ അവശിഷ്ടവും അപ്രത്യക്ഷമായിരുന്നു. അപ്പോഴേക്കും ബാബിലോന്യർ അധികാരിയാക്കി വച്ച യഹൂദ്യഗവർണർ ഗെദല്യാവ് വധിക്കപ്പെടുകയും ശേഷിച്ച യഹൂദർ ഈജിപ്ററിലേക്ക് പലായനം ചെയ്യുകയും ചെയ്തിരുന്നു. (യിരെമ്യാവ്, അദ്ധ്യായം 40-43) ആശ്രയയോഗ്യമായ ബൈബിൾ കാലഗണന ഇത് പൊ. യു. മു. 537-ന് (ആ വർഷത്തിലായിരുന്നു യഹൂദൻമാർ അടിമത്തത്തിൽ നിന്ന് മടങ്ങിവന്നത്) 70 വർഷം മുൻപ് സംഭവിച്ചു എന്ന് സൂചിപ്പിക്കുന്നു, അതായത് പൊ. യു. മു. 607 ഒക്ടോബർ ആരംഭത്തിൽ. (യിരെ. 29:10; ദാനി. 9:2; കൂടുതൽ വിശദാംശങ്ങൾക്ക് “നിന്റെ രാജ്യം വരണമേ” എന്ന പുസ്തകത്തിന്റെ 195-201 വരെ പേജുകൾ കാണുക.)
അപ്പോൾ 1914 വരെയുളള സമയം കണക്കാക്കുന്നത് എങ്ങനെയാണ്? ചാർട്ടിൽ കാണിച്ചിരിക്കുന്നതുപോലെ, പൊ. യു. മു. 607 ഒക്ടോബർ ആരംഭത്തിൽ നിന്ന് 2,520 വർഷം എണ്ണുമ്പോൾ നാം 1914 ഒക്ടോബർ ആരംഭത്തിൽ വന്നെത്തുന്നു.
“ഏഴു കാലങ്ങ”ളുടെ കണക്കാക്കൽ
“ഏഴു കാലങ്ങൾ”=7 × 360 = 2,520 വർഷങ്ങൾ
ഒരു ബൈബിൾ “കാലം” അല്ലെങ്കിൽ വർഷം =12 × 30 ദിവസം =360. (വെളി. 11:2, 3; 12:6, 14)
“ഏഴുകാലങ്ങ”ളുടെ നിവൃത്തിയിൽ ഒരു ദിവസം ഒരു വർഷത്തിന് തുല്യം. (യെഹെ. 4:6; സംഖ്യ. 14:34)
പൊ. യു. മു. 607 ഒക്ടോബർ ആരംഭം മുതൽ പൊ. യു. മു. 607 ഡിസംബർ 31 വരെ = 1⁄4 വർഷം
പൊ. യു. മു. 606 ജനുവരി 1, മുതൽ പൊ. യു. മു. 1 ഡിസംബർ 31 = 606 വർഷം
പൊ. യു. 1 ജനുവരി 1 മുതൽ 1913 ഡിസംബർ 31 = 1913 വർഷങ്ങൾ
1914 ജനുവരി 1 മുതൽ 1914 ഒക്ടോബർ ആദ്യം വരെ = 3⁄4 വർഷം
മൊത്തം: 2,520 വർഷങ്ങൾ
അപ്പോൾ എന്തു സംഭവിച്ചു? മനുഷ്യവർഗ്ഗത്തിൻമേലുളള ഭരണം യഹോവ തന്റെ പുത്രനായ, സ്വർഗ്ഗത്തിൽ മഹത്വീകരിക്കപ്പെട്ട, യേശുക്രിസ്തുവിന് ഏൽപ്പിച്ചു കൊടുത്തു.—ദാനി. 7:13, 14.
അങ്ങനെയെങ്കിൽ ഇപ്പോഴും ഭൂമിയിൽ ഇത്രയധികം ദുഷ്ടതയുളളതെന്തുകൊണ്ടാണ്? ക്രിസ്തു സിംഹാസനസ്ഥനാക്കപ്പെട്ട ശേഷം സാത്താനും അവന്റെ ഭൂതങ്ങളും സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് തളളിയിടപ്പെട്ടു. (വെളി. 12:12) യഹോവയുടെ പരമാധികാരവും മശിഹ എന്ന നിലയിൽ തന്നെയും അംഗീകരിക്കാൻ വിസമ്മതിച്ച എല്ലാവരെയും നശിപ്പിക്കാൻ രാജാവെന്ന നിലയിൽ ക്രിസ്തു ഉടനടി പുറപ്പെട്ടില്ല. മറിച്ച്, അവൻ മുൻകൂട്ടി പറഞ്ഞിരുന്ന പ്രകാരം ഒരു ആഗോള പ്രസംഗവേല നിർവ്വഹിക്കപ്പെടേണ്ടതുണ്ടായിരുന്നു. (മത്താ. 24:14) ഇതിന്റെ ഫലമായി സകല ജനതകളിലെയും ആളുകൾ വേർതിരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നീതിമാൻമാരെന്ന് തെളിയുന്നവർക്ക് നിത്യജീവന്റെതായ ഒരു ഭാവി നൽകപ്പെടുകയും ദുഷ്ടൻമാർ മരണത്തിലെ നിത്യഛേദനത്തിലേക്ക് തളളപ്പെടുകയും ചെയ്യും. (മത്താ. 25:31-46) അതുവരെയും “അന്ത്യനാളുകളി”ലേക്കായി മുൻകൂട്ടിപ്പറയപ്പെട്ട പ്രയാസകരമായ സാഹചര്യങ്ങൾതന്നെ പ്രാബല്യത്തിലിരിക്കും. “അന്ത്യനാളുകൾ” എന്ന ശീർഷകത്തിൻ കീഴിൽ കാണിച്ചിരിക്കുന്നതുപോലെ ആ സംഭവങ്ങൾ 1914 മുതൽ വ്യക്തമായി കാണപ്പെട്ടിരിക്കുന്നു. ഈ ദുഷ്ടവ്യവസ്ഥിതി എന്തിൽ അവസാനിക്കുമോ ആ “മഹോപദ്രവം” ഉൾപ്പെടെ യേശു മുൻകൂട്ടിപ്പറഞ്ഞ സകലതും നിവൃത്തിയാകും.—മത്താ. 24:21, 22.
ഈ ദുഷ്ടലോകത്തിന്റെ അന്ത്യം എപ്പോൾ സംഭവിക്കും?
യേശു ഇപ്രകാരം മറുപടി പറഞ്ഞു: “ആ നാളും നാഴികയും സംബന്ധിച്ച് പിതാവല്ലാതെ സ്വർഗ്ഗത്തിലെ ദൂതൻമാരോ പുത്രനോകൂടി അറിയുന്നില്ല.” എന്നിരുന്നാലും മത്താ. 24:36, 34.
അവൻ ഇപ്രകാരവും കൂടെ പ്രസ്താവിച്ചു: “സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ യാതൊരു പ്രകാരത്തിലും നീങ്ങിപ്പോവുകയില്ല.”—കൂടാതെ, 1914-ൽ യേശുക്രിസ്തുവിന്റെ കൈകളിലെ രാജ്യം സ്ഥാപിതമായതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങളെ സംബന്ധിച്ച് പറഞ്ഞശേഷം വെളിപ്പാട് 12:12 കൂട്ടിച്ചേർക്കുന്നു: “സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുളേളാരെ സന്തോഷിക്ക! ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം, എന്തുകൊണ്ടെന്നാൽ പിശാച് തനിക്ക് അൽപ്പകാലമേ ശേഷിച്ചിട്ടുളളു എന്നറിഞ്ഞ് മഹാക്രോധത്തോടെ നിങ്ങളുടെ അടുത്തേക്ക് ഇറങ്ങി വന്നിരിക്കുന്നു.”