വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ത്രിത്വം

ത്രിത്വം

നിർവ്വ​ചനം: ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ മതങ്ങളു​ടെ കേ​ന്ദ്രോ​പ​ദേശം. അത്താനാ​സി​യോ​സി​ന്റെ വിശ്വാ​സ​പ്ര​മാ​ണ​മ​നു​സ​രിച്ച്‌ മൂന്ന്‌ ദിവ്യ ആളുക​ളുണ്ട്‌ (പിതാവ്‌, പുത്രൻ, പരിശു​ദ്ധാ​ത്മാവ്‌), അവരിൽ ഓരോ​രു​ത്ത​രും നിത്യ​നും, ഓരോ​രു​ത്ത​രും സർവ്വശ​ക്ത​നും ആരും മററു​ള​ള​വ​രിൽനിന്ന്‌ വലുതോ ചെറു​തോ അല്ലാത്ത​വ​നു​മാണ്‌ എന്ന്‌ പറയ​പ്പെ​ടു​ന്നു. ഓരോ​രു​ത്ത​രും ദൈവ​മാണ്‌, എന്നാൽ മൂന്നു​പേ​രും കൂടെ ചേരു​മ്പോ​ഴും ഒരു ദൈവ​മെ​യു​ളളു എന്നും പറയ​പ്പെ​ടു​ന്നു. ഈ മൂന്ന്‌ “ആളുകൾ വേർപെട്ട, വെവ്വേ​റെ​യായ വ്യക്തി​കളല്ല മറിച്ച്‌ ദിവ്യ​സാ​രാം​ശം അടങ്ങിയ മൂന്നു രൂപങ്ങൾ മാത്ര​മാ​ണെ​ന്നും ഈ വിശ്വാ​സ​പ്ര​മാ​ണം സംബന്ധിച്ച മററു പ്രസ്‌താ​വ​നകൾ ഊന്നി​പ്പ​റ​യു​ന്നു. അപ്രകാ​രം ചില ത്രിത്വ​വാ​ദി​കൾ യേശു​ക്രി​സ്‌തു ദൈവ​മാ​ണെ​ന്നും അല്ലെങ്കിൽ യേശു​വും പരിശു​ദ്ധാ​രൂ​പി​യും യഹോവ തന്നെയാ​ണെ​ന്നു​മു​ളള തങ്ങളുടെ വിശ്വാ​സം ഊന്നി​പ്പ​റ​യു​ന്നു. ഒരു ബൈബിൾ ഉപദേ​ശമല്ല.

 ത്രി​ത്വോ​പ​ദേശം എവി​ടെ​നിന്ന്‌ ഉത്ഭവിച്ചു?

ദി ന്യൂ എൻ​സൈ​ക്ലോ​പ്പീ​ഡിയ ബ്രിട്ടാ​നിക്ക ഇപ്രകാ​രം പറയുന്നു: “ത്രിത്വ​മെന്ന പദമോ അത്തരത്തിൽ വ്യക്തമായ ഒരു ഉപദേ​ശ​മോ പുതി​യ​നി​യ​മ​ത്തിൽ കാണ​പ്പെ​ടു​ന്നില്ല, യേശു​വും അവന്റെ അനുയാ​യി​ക​ളും: ‘ഇസ്രാ​യേലേ കേൾക്ക: നമ്മുടെ ദൈവ​മായ കർത്താവ്‌ ഏകകർത്താവ്‌’ (ആവ. 6:4) എന്ന പഴയനി​യ​മ​ത്തി​ലെ പ്രസ്‌താ​വ​നയെ എതിർക്കാൻ ഉദ്ദേശി​ച്ച​തു​മില്ല. . . . ത്രി​ത്വോ​പ​ദേശം സാവകാ​ശം അനേക നൂററാ​ണ്ടു​ക​ളി​ലൂ​ടെ​യും പല ഭിന്നത​ക​ളി​ലൂ​ടെ​യു​മാണ്‌ വികാസം പ്രാപി​ച്ചത്‌ . . . നാലാം നൂററാ​ണ്ടി​ന്റെ അവസാ​ന​ത്തോ​ടെ ത്രി​ത്വോ​പ​ദേശം ഏതാണ്ട്‌ ഇന്നോളം നിലനി​ന്നു​പോ​ന്നി​ട്ടു​ളള രൂപം കൈ​ക്കൊ​ണ്ടു.”—(1976), മൈ​ക്രോ​പ്പീ​ഡിയ, വാല്യം X, പേ. 126.

ദി ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ ഇപ്രകാ​രം പറയുന്നു: ‘മൂന്നാ​ളു​കൾ ചേർന്നു​ളള ഒരു ദൈവം’ എന്ന നിർദ്ദിഷ്ട രൂപം നാലാം നൂററാ​ണ്ടി​നു മുമ്പ്‌ ഉറപ്പായി സ്ഥാപി​ക്ക​പ്പെ​ട്ടി​രു​ന്നില്ല, തീർച്ച​യാ​യും ക്രിസ്‌തീയ ജീവി​ത​ത്തി​ലേ​ക്കോ അതിന്റെ വിശ്വാസ പ്രമാ​ണ​ത്തി​ലേ​ക്കോ സ്വീക​രി​ക്ക​പ്പെ​ട്ടി​രു​ന്നില്ല. എന്നിരു​ന്നാ​ലും ത്രിത്വ വിശ്വാ​സ​ത്തിൽ ഒന്നാം സ്ഥാനത്ത്‌ നിൽക്കു​ന്നത്‌ കൃത്യ​മാ​യും ഈ നിർദ്ദിഷ്ട രൂപം തന്നെയാണ്‌. അപ്പോ​സ്‌ത​ലിക പിതാ​ക്കൻമാർക്കി​ട​യിൽ അത്തര​മൊ​രു മനോ​ഭാ​വ​ത്തോ​ടൊ കാഴ്‌ച​പ്പാ​ടോ​ടൊ വിദൂ​ര​ത്തി​ലെ​ങ്കി​ലും അടുത്തു​വ​രുന്ന യാതൊ​ന്നു​മി​ല്ലാ​യി​രു​ന്നു.”—(1967), വാല്യം XIV, പേ. 299.

ദി എൻ​സൈ​ക്ലോ​പ്പീ​ഡിയ അമേരി​ക്കാ​നാ​യിൽ നാം ഇപ്രകാ​രം വായി​ക്കു​ന്നു: “ക്രിസ്‌ത്യാ​നി​ത്വം യഹൂദ​മ​ത​ത്തിൽനിന്ന്‌ വന്നിട്ടു​ള​ള​താണ്‌, യഹൂദ​മ​ത​മാ​കട്ടെ വളരെ കർശന​മാ​യി ഏക​ദൈ​വ​ത്തിൽ [ദൈവം ഒരാൾ മാത്ര​മാ​ണെന്ന്‌] വിശ്വ​സി​ച്ചി​രു​ന്നു. യെരൂ​ശ​ലേ​മിൽ നിന്ന്‌ നിഖ്യാ​യി​ലേക്ക്‌ നയിച്ച വഴി യാതൊ​രു പ്രകാ​ര​ത്തി​ലും നേരായ ഒന്നായി​രു​ന്നില്ല. നാലാം നൂററാ​ണ്ടി​ലെ ത്രിത്വ​വാ​ദം ദൈവ​ത്തി​ന്റെ സ്വഭാവം സംബന്ധിച്ച ആദിമ ക്രിസ്‌ത്യാ​നി​ക​ളു​ടെ പഠിപ്പി​ക്ക​ലി​നെ കൃത്യ​മാ​യി പ്രതി​ഫ​ലി​പ്പി​ച്ചില്ല; മറിച്ച്‌ അത്‌ ഈ പഠിപ്പ​ക്ക​ലിൽ നിന്നുളള ഒരു വ്യതി​ച​ല​ന​മാ​യി​രു​ന്നു.”—(1956), വാല്യം XXVII, പേ. 294L.

നോവേ ഡിക്‌ഷെ​നെയർ യൂണി​വേ​ഴ്‌സൽ പറയു​ന്ന​ത​നു​സ​രിച്ച്‌, “ക്രിസ്‌തീ​യ​സ​ഭകൾ പഠിപ്പി​ക്കുന്ന മൂന്നു ദിവ്യ​വ്യ​ക്തി​ക​ള​ട​ങ്ങിയ ത്രിത്വ​വി​ശ്വാ​സ​ത്തിന്‌ ജൻമം നൽകിയ ത്രിത്വ​ഗു​ണ​ങ്ങ​ളു​ടെ തത്വജ്ഞാ​ന​പ​ര​മായ അടിസ്ഥാ​നം നൽകി​യത്‌ പ്ലേറേ​റാ​ണിക ത്രിത്വ​വി​ശ്വാ​സ​മാ​ണെന്ന്‌ കാണാം, അതുത​ന്നെ​യും പുരാതന ജനതക​ളു​ടെ നേര​ത്തെ​യു​ളള ത്രിത്വ​ങ്ങ​ളു​ടെ പുനർക്ര​മീ​ക​രണം മാത്ര​മാ​യി​രു​ന്നു. . . . ദിവ്യ​ത്രി​ത്വം സംബന്ധിച്ച ഈ ഗ്രീക്ക്‌ തത്വചി​ന്ത​കന്റെ [പ്ലേറേറാ പൊ. യു. മു. 4-ാം നൂററാണ്ട്‌] ആശയം എല്ലാ പുരാതന [പുറജാ​തി] മതങ്ങളി​ലും കാണാൻ കഴിയും.”—(പാരീസ്‌, 1865-1870) എം. ലക്കാട്രേ എഡിററ്‌ ചെയ്‌തത്‌, വാല്യം 2, പേ. 1467.

ഡിക്‌ഷ​നറി ഓഫ്‌ ദി ബൈബിൾ എന്ന തന്റെ ഗ്രന്ഥത്തിൽ ജോൺ എൽ. മക്കൻസി, എസ്സ്‌. ജെ. പറയുന്നു: “ഏക സ്വഭാ​വ​ത്തി​ലു​ളള മൂന്നാ​ളു​കൾ എന്ന ആശയം ‘വ്യക്തി’ ‘സ്വഭാവം’ എന്ന പദങ്ങളു​പ​യോ​ഗി​ച്ചാണ്‌ നിർവ്വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌, അവയാ​കട്ടെ ഗ്രീക്ക്‌ തത്വജ്ഞാ​ന​ത്തിൽനി​ന്നും എടുത്തി​ട്ടു​ളള പദങ്ങളാണ്‌; വാസ്‌ത​വ​ത്തിൽ അവ ബൈബി​ളിൽ കാണ​പ്പെ​ടു​ന്നില്ല. ചില ദൈവ​ശാ​സ്‌ത്ര​ജ്ഞൻമാർ ഈ പദങ്ങളും ‘സാരാം​ശം’ ‘തത്വം’ എന്നിങ്ങ​നെ​യു​ളള മററു പല പദങ്ങളും തെററാ​യി ദൈവ​ത്തി​നു ബാധക​മാ​ക്കി​ക്കൊണ്ട്‌ ദീർഘ​കാ​ലം വാഗ്വാ​ദങ്ങൾ നടത്തി​യ​തി​ന്റെ ഫലമാ​യി​ട്ടാണ്‌ ത്രിത്വ​ത്തി​നു​ളള നിർവ്വ​ചനം ഉരുത്തി​രി​ഞ്ഞു വന്നത്‌.”—(ന്യൂ​യോർക്ക്‌, 1965), പേ. 899.

ത്രിത്വവാദികൾതന്നെ സമ്മതി​ക്കു​ന്ന​തു​പോ​ലെ “ത്രിത്വം” എന്ന പദമോ ത്രിത്വ​വി​ശ്വാ​സ​ത്തി​ന്റെ ഒരു പ്രഖ്യാ​പ​ന​മോ ബൈബി​ളിൽ കാണ​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും ആ വിശ്വാ​സ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന ആശയം അവിടെ കാണ​പ്പെ​ടു​ന്നു​ണ്ടോ?

“പരിശു​ദ്ധാ​ത്മാവ്‌” ഒരു വ്യക്തി ആണെന്ന്‌ ബൈബിൾ പഠിപ്പി​ക്കു​ന്നു​ണ്ടോ?

പരിശു​ദ്ധാ​ത്മാ​വി​നെ (“പരിശു​ദ്ധാ​രൂ​പി​യെ,” KJ) പരാമർശി​ക്കുന്ന ചില ഒററപ്പെട്ട വാക്യങ്ങൾ ആളത്വത്തെ സൂചി​പ്പി​ക്കു​ന്ന​താ​യി തോന്നി​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌ പരിശു​ദ്ധാ​ത്മാ​വി​നെ​പ്പ​ററി ‘പഠിപ്പി​ക്കു​ക​യും’ ‘സാക്ഷ്യം വഹിക്കു​ക​യും’ ‘സംസാ​രി​ക്കു​ക​യും’ ‘കേൾക്കു​ക​യും’ ചെയ്യുന്ന ഒരു സഹായി (ഗ്രീക്ക്‌, പാരക്ലി​റേ​റാസ്‌; “ആശ്വാ​സകൻ,” KJ; “വക്താവ്‌,” JB, NE) എന്നനി​ല​യിൽ പരാമർശി​ച്ചി​രി​ക്കു​ന്നു. (യോഹ. 14:16, 17, 26; 15:26; 16:13) എന്നാൽ ആളുകൾ പരിശു​ദ്ധാ​ത്മാ​വി​നാൽ “നിറഞ്ഞു” എന്നും ചിലർ അതിൽ ‘സ്‌നാ​പ​ന​മേ​ററു’ അല്ലെങ്കിൽ അതിനാൽ “അഭി​ഷേകം ചെയ്യ​പ്പെട്ടു” എന്നും മററു വാക്യങ്ങൾ പറയുന്നു. (ലൂക്കോ. 1:41; മത്താ. 3:11; പ്രവൃ. 10:38) പരിശു​ദ്ധാ​ത്മാ​വി​നെ സംബന്ധിച്ച ഈ പരാമർശ​നങ്ങൾ തീർച്ച​യാ​യും ഒരു ആളിന്‌ യോജി​ക്കു​ന്നില്ല. ബൈബിൾ മൊത്ത​ത്തിൽ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌ എന്ന്‌ മനസ്സി​ലാ​ക്കു​ന്ന​തിന്‌ ഈ വാക്യ​ങ്ങ​ളെ​ല്ലാം പരിഗ​ണി​ക്കേ​ണ്ട​തുണ്ട്‌. യുക്തി​യ​നു​സ​രിച്ച്‌ നാം എന്തു നിഗമ​ന​ത്തി​ലെ​ത്തി​ച്ചേ​രു​ന്നു? ആദ്യം പറഞ്ഞ വാക്യ​ങ്ങ​ളിൽ ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വിന്‌ ആളത്വം ആരോ​പി​ക്കുന്ന ഒരു അലങ്കാ​ര​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌; ബൈബിൾ ജ്ഞാനത്തി​നും പാപത്തി​നും മരണത്തി​നും ജലത്തി​നും രക്തത്തി​നും ആളത്വം ആരോ​പി​ക്കു​ന്ന​തു​പോ​ലെ​തന്നെ. (“ആത്മാവ്‌” എന്ന ശീർഷ​ക​ത്തിൻ കീഴിൽ 380, 381 പേജുകൾ കൂടെ കാണുക.)

പിതാ​വി​ന്റെ വ്യക്തി​പ​ര​മായ നാമം യഹോവ എന്നാ​ണെന്ന്‌ വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ നമ്മോടു പറയുന്നു. പുത്രൻ യേശു​ക്രി​സ്‌തു​വാ​ണെ​ന്നും അവ നമ്മെ അറിയി​ക്കു​ന്നു. എന്നാൽ തിരു​വെ​ഴു​ത്തു​ക​ളിൽ ഒരിട​ത്തും പരിശു​ദ്ധാ​ത്മാ​വിന്‌ വ്യക്തി​പ​ര​മായ ഒരു നാമം നൽക​പ്പെ​ട്ടി​ട്ടില്ല.

സ്‌തേ​ഫാ​നോ​സിന്‌ സ്വർഗ്ഗ​ത്തി​ന്റെ ഒരു ദർശനം നൽക​പ്പെട്ടു എന്നും അതിൽ “ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ യേശു നിൽക്കുന്ന”തായി അവൻ കണ്ടു എന്നും പ്രവൃ​ത്തി​കൾ 7:55, 56 റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ അവൻ പരിശു​ദ്ധാ​ത്മാ​വി​നെ കണ്ടതായി പറഞ്ഞില്ല. (വെളി​പ്പാട്‌ 7:10; 22:1, 3 കൂടെ കാണുക.)

ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ ഇപ്രകാ​രം സമ്മതിച്ചു പറയുന്നു: “പു[തിയ] നി[യമ]ത്തിലെ ഭൂരി​പക്ഷം വാക്യ​ങ്ങ​ളും പരിശു​ദ്ധാ​ത്മാ​വി​നെ ആരോ ആയിട്ടല്ല എന്തോ ആയിട്ടാണ്‌ വെളി​പ്പെ​ടു​ത്തു​ന്നത്‌; വിശേ​ഷി​ച്ചും ആത്മാവും ദൈവ​ത്തി​ന്റെ ശക്തിയു​മാ​യി​ട്ടു​ളള സമാന്ത​ര​പ്ര​യോ​ഗ​ങ്ങ​ളിൽ ഇതു കാണാൻ കഴിയും.” (1967, വാല്യം XIII, പേ. 575) അത്‌ ഇപ്രകാ​ര​വും റിപ്പോർട്ടു ചെയ്യുന്നു: “വ്യപ​ദേ​ഷ്ടാ​ക്കൾ [രണ്ടാം നൂററാ​ണ്ടി​ലെ ക്രിസ്‌തീയ ഗ്രീക്ക്‌ എഴുത്തു​കാർ] ആത്മാവി​നെ​പ്പ​ററി വളരെ മടിച്ചു സംസാ​രി​ച്ചു; ഒരളവി​ലു​ളള മുൻവി​ചാ​ര​ത്തോ​ടെ വ്യക്തി​ത്വ​മാ​രോ​പി​ക്കാ​തെ എന്ന്‌ പറയേ​ണ്ടി​യി​രി​ക്കു​ന്നു.”—വാല്യം XIV, പേ. 296.

പിതാവും പുത്ര​നും വേർപെ​ട്ട​വ​രും വ്യത്യ​സ്‌ത​രു​മായ രണ്ടു വ്യക്തി​കളല്ല എന്ന്‌ പഠിപ്പി​ക്കു​ന്ന​വ​രോട്‌ ബൈബിൾ യോജി​ക്കു​ന്നു​ണ്ടോ?

മത്താ. 26:39, RS: “അൽപദൂരം കൂടി മുമ്പോ​ട്ടു​പോ​യി അവൻ [യേശു​ക്രി​സ്‌തു] കമിഴ്‌ന്നു വീണു പ്രാർത്ഥി​ച്ചു, ‘പിതാവേ, കഴിയു​മെ​ങ്കിൽ ഈ പാനപാ​ത്രം എന്നിൽനിന്ന്‌ നീങ്ങി​പ്പോ​കട്ടെ; എന്നാലും ഞാൻ ഇച്‌ഛി​ക്കു​ന്ന​തു​പോ​ലെയല്ല, നീ ഇച്‌ഛി​ക്കു​ന്ന​തു​പോ​ലെ​യാ​കട്ടെ.’” (പിതാ​വും പുത്ര​നും വ്യത്യ​സ്‌ത​വ്യ​ക്തി​ക​ള​ല്ലാ​യി​രു​ന്നെ​ങ്കിൽ അത്തരം പ്രാർത്ഥന അർത്ഥശൂ​ന്യ​മാ​യി​രി​ക്കു​മാ​യി​രു​ന്നു. യേശു തന്നോ​ടു​തന്നെ പ്രാർത്ഥി​ക്കു​ക​യാ​യി​രി​ക്കു​മാ​യി​രു​ന്നു. അവന്റെ ഇഷ്‌ടം അവശ്യം അവന്റെ പിതാ​വി​ന്റെ​തു​തന്നെ ആയിരി​ക്കു​മാ​യി​രു​ന്നു.)

യോഹ. 8:17, 18, RS: “[യേശു യഹൂദ പരീശൻമാ​രോട്‌ ഇങ്ങനെ മറുപടി പറഞ്ഞു:] രണ്ടു മനുഷ്യ​രു​ടെ സാക്ഷ്യം സത്യമാ​ണെന്ന്‌ നിങ്ങളു​ടെ നിയമ​ത്തിൽ എഴുത​പ്പെ​ട്ടി​ട്ടു​ണ്ട​ല്ലോ; ഞാൻ എനിക്കു​തന്നെ സാക്ഷ്യം വഹിക്കു​ന്നു, എന്നെ അയച്ച പിതാ​വും എനിക്ക്‌ സാക്ഷ്യം വഹിക്കു​ന്നു.” (അതു​കൊണ്ട്‌ പിതാ​വിൽ നിന്ന്‌ വേർപെട്ട വ്യത്യ​സ്‌ത​നായ ഒരു വ്യക്തി​യാ​യി​രി​ക്കു​ന്ന​താ​യി യേശു സുനി​ശ്ചി​ത​മാ​യി തന്നെപ്പ​റ​റി​ത്തന്നെ പറഞ്ഞു.)

“യഹോവ” എന്നതിൻ കീഴിൽ 197, 198 പേജുകൾ കൂടെ കാണുക.

 ത്രിത്വത്തിന്റെ ഭാഗമാ​യി പറയ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രെ​ല്ലാം നിത്യൻമാ​രാ​ണെന്ന്‌, ആർക്കും ആരംഭ​മി​ല്ലെന്ന്‌, ബൈബിൾ പഠിപ്പി​ക്കു​ന്നു​ണ്ടോ?

കൊലൊ. 1:15, 16, RS: “അവൻ [യേശു​ക്രി​സ്‌തു] അദൃശ്യ​നായ ദൈവ​ത്തി​ന്റെ പ്രതി​രൂ​പ​വും സകല സൃഷ്ടി​ക്കും ആദ്യജാ​ത​നും ആകുന്നു; സ്വർഗ്ഗ​ത്തി​ലു​ള​ള​തും ഭൂമി​യി​ലു​ള​ള​തും എല്ലാം അവനിൽ സൃഷ്ടി​ക്ക​പ്പെട്ടു.” ഏതർത്ഥ​ത്തി​ലാണ്‌ യേശു​ക്രി​സ്‌തു “സകല സൃഷ്ടി​ക്കും ആദ്യജാത”നായി​രി​ക്കു​ന്നത്‌? (1) “ആദ്യജാ​തൻ” ഇവിടെ അർത്ഥമാ​ക്കു​ന്നത്‌ പ്രധാ​ന​പ്പെട്ട, ഏററം ശ്രേഷ്‌ഠ​നായ, ഏററം ശ്രദ്ധേ​യ​നായ എന്നാണ്‌ എന്ന്‌ ത്രിത്വ​വാ​ദി​കൾ പറയുന്നു; അപ്രകാ​രം ക്രിസ്‌തു സൃഷ്ടി​യു​ടെ ഭാഗമാ​യി​ട്ടല്ല സൃഷ്ടി​ക്ക​പ്പെ​ട്ട​വ​യോ​ടു​ളള ബന്ധത്തിൽ ഏററം ശ്രദ്ധേ​യ​നാ​യി​രി​ക്കു​ന്ന​താ​യി മനസ്സി​ലാ​ക്ക​പ്പെ​ടണം. അങ്ങനെ​യാ​ണെ​ങ്കിൽ, ത്രിത്വ​വി​ശ്വാ​സം ശരിയാ​ണെ​ങ്കിൽ പിതാ​വും പരിശു​ദ്ധാ​ത്മാ​വും കൂടെ സകല സൃഷ്ടി​ക്കും ആദ്യജാ​ത​നാ​യി​രി​ക്കു​ന്ന​താ​യി പറയ​പ്പെ​ടാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌? എന്നാൽ ബൈബിൾ ഇത്‌ പുത്ര​നു​വേണ്ടി മാത്രമേ ഉപയോ​ഗി​ക്കു​ന്നു​ളളു. “ആദ്യജാ​തൻ” എന്നതിന്റെ പതിവു​ളള അർത്ഥമ​നു​സ​രിച്ച്‌ യഹോ​വ​യു​ടെ പുത്രൻമാ​രു​ടെ കുടും​ബ​ത്തിൽ യേശു ഏററം മൂത്തവ​നാണ്‌ എന്ന്‌ അത്‌ സൂചി​പ്പി​ക്കു​ന്നു. (2) കൊ​ലൊ​സ്സ്യർ 1:15-ന്‌ മുമ്പായി “ആദ്യജാ​തൻ” എന്ന പദപ്ര​യോ​ഗം ബൈബി​ളിൽ 30-ലധികം പ്രാവ​ശ്യം കാണ​പ്പെ​ടു​ന്നു. ഓരോ​ത​വ​ണ​യും ജീവി​കൾക്ക്‌ അത്‌ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നി​ടത്ത്‌ ഒരേ അർത്ഥമാ​ണു​ള​ളത്‌—ആദ്യജാ​തൻ ആ കൂട്ടത്തി​ന്റെ ഭാഗമാണ്‌. “ഇസ്രാ​യേ​ലി​ന്റെ ആദ്യജാ​തൻ” ഇസ്രാ​യേ​ലി​ന്റെ പുത്രൻമാ​രിൽ ഒരാളാണ്‌; “ഫറവോ​ന്റെ ആദ്യജാ​തൻ” ഫറവോ​ന്റെ കുടും​ബ​ത്തിൽപെ​ട്ട​വ​നാണ്‌; “മൃഗത്തി​ന്റെ കടിഞ്ഞൂ​ലു​ക​ളും” മൃഗങ്ങൾ തന്നെയാണ്‌. അപ്പോൾ പിന്നെ അതിന്‌ കൊ​ലൊ​സ്സ്യർ 1:15-ൽ ചിലർ ഒരു വ്യത്യ​സ്‌ത​മായ അർത്ഥം കൊടു​ക്കാൻ ഇടയാ​ക്കു​ന്നത്‌ എന്താണ്‌? അത്‌ ബൈബി​ളി​ലെ പദപ്ര​യോ​ഗ​മാ​ണോ അതോ അത്‌ അവർ നേരത്തെ മുറുകെ പിടി​ച്ചി​രി​ക്കു​ന്ന​തും തെളി​വ​ന്വേ​ഷി​ക്കു​ന്ന​തു​മായ ഒരു വിശ്വാ​സ​മാ​ണോ? (3) “അവനിൽ എല്ലാം സൃഷ്ടി​ക്ക​പ്പെട്ടു . . . അവനി​ലൂ​ടെ​യും അവനാ​യി​ട്ടും എല്ലാം സൃഷ്ടി​ക്ക​പ്പെട്ടു” എന്ന്‌ കൊ​ലൊ​സ്സ്യർ 1:16, 17 (RS) പറയു​മ്പോൾ അത്‌ സൃഷ്ടി​ക്ക​പ്പെ​ട്ട​വ​യിൽനിന്ന്‌ യേശു​വി​നെ ഒഴിവാ​ക്കി നിർത്തു​ന്നു​ണ്ടോ? “എല്ലാം” എന്ന്‌ ഇവിടെ വിവർത്തനം ചെയ്യ​പ്പെ​ട്ടി​രി​ക്കുന്ന ഗ്രീക്ക്‌ വാക്ക്‌ പാസ്‌ എന്നതിന്റെ ഒരു വിഭക്തി രൂപമായ പാൻററാ ആണ്‌. ലൂക്കോസ്‌ 13:2-ൽ RS അത്‌ “മറെറ​ല്ലാം” എന്നാണ്‌ വിവർത്തനം ചെയ്‌തിരിക്കുന്നത്‌; JB “മറെറന്തും” എന്ന്‌ വായിക്കപ്പെടുന്നു. NE “മററാരെയും” എന്ന്‌ പറയുന്നു. (ലൂക്കോസ്‌ 21:29 NE-യിലും ഫിലി​പ്പ്യർ 2:21 JB-യിലും കൂടെ കാണുക.) പുത്രനെ സംബന്ധിച്ച്‌ ബൈബിൾ പറയുന്ന മറെറ​ല്ലാ​റ​റി​നോ​ടു​മു​ളള ചേർച്ച​യിൽ കൊ​ലൊ​സ്സ്യർ 1:16,17-ലെ പാൻറ​റാക്ക്‌ NW അതേ അർത്ഥം തന്നെ കൊടു​ക്കു​ന്നു; അതു​കൊണ്ട്‌ ഭാഗി​ക​മാ​യി അത്‌ ഇങ്ങനെ വായി​ക്ക​പ്പെ​ടു​ന്നു, “അവൻ മുഖാ​ന്തരം മറെറ​ല്ലാം സൃഷ്ടി​ക്ക​പ്പെട്ടു . . . മറെറ​ല്ലാം അവനി​ലൂ​ടെ​യും അവനു​വേ​ണ്ടി​യും സൃഷ്ടി​ക്ക​പ്പെട്ടു.” അപ്രകാ​രം അവൻ സൃഷ്ടി​ക്ക​പ്പെട്ട ഒരുവ​നാ​യി, ദൈവ​ത്താൽ ഉൽപാ​ദി​പ്പി​ക്ക​പ്പെട്ട സൃഷ്ടി​യു​ടെ ഭാഗമാ​യി​രി​ക്കു​ന്ന​താ​യി കാണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

വെളി. 1:1; 3:14, RS: “യേശുക്രിസ്‌തുവിന്റെ വെളി​പ്പാട്‌, ദൈവം അത്‌ അവനു കൊടു​ത്തു . . . ‘ലാവോ​ദി​ക്യ സഭയുടെ ദൂതന്‌ എഴുതുക: “വിശ്വ​സ്‌ത​നും സത്യവാ​നു​മായ സാക്ഷി​യും ദൈവ​ത്തി​ന്റെ സൃഷ്ടി​യു​ടെ ആരംഭ​വും [ഗ്രീക്ക്‌, ആർക്കേ] ആയ ആമേൻ പറയുന്നു.”’” (KJ, Dy, CC, NW എന്നിവ​യും മററു​ള​ള​വ​യും സമാന​മാ​യി വായി​ക്ക​പ്പെ​ടു​ന്നു.) ആ വിവർത്തനം ശരിയാ​ണോ? പുത്രൻ ‘ദൈവ​ത്തി​ന്റെ സൃഷ്ടി​യു​ടെ ആരംഭകൻ’ ആണ്‌, അവൻ അതിന്റെ ‘ആത്യന്തിക ഉറവാ​യി​രു​ന്നു’ എന്നാണ്‌ അർത്ഥമാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്നത്രെ ചിലർ കൈ​ക്കൊ​ണ്ടി​രി​ക്കുന്ന വീക്ഷണം. എന്നാൽ ലിഡലി​ന്റെ​യും സ്‌കോ​ട്ടി​ന്റെ​യും ഗ്രീക്ക്‌-ഇംഗ്ലീഷ്‌ ലെക്‌സി​ക്കൻ ആർക്കെ​യു​ടെ ആദ്യ അർത്ഥമാ​യി കൊടു​ത്തി​രി​ക്കു​ന്നത്‌ “ആരംഭം” എന്നാണ്‌. (ഓക്‌സ്‌ഫോർഡ്‌, 1968, പേ. 252) വെളി​പ്പാട്‌ 3:14-ൽ ഉദ്ധരി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ ഒരു സൃഷ്ടി​യാ​ണെ​ന്നും, ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളിൽ ആദ്യത്ത​വ​നാ​ണെ​ന്നും അവന്‌ ഒരു ആരംഭം ഉണ്ടെന്നും ഉളളതാണ്‌ യുക്ത്യാ​നു​സൃ​ത​മായ നിഗമനം. അനേകം ബൈബിൾ വ്യാഖ്യാ​താ​ക്കൾ സമ്മതി​ക്കു​ന്ന​പ്ര​കാ​രം പുത്രൻ വ്യക്തി​ത്വ​മാ​രോ​പി​ക്ക​പ്പെട്ട ജ്ഞാനമാ​യി പരാമർശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നി​ട​മായ സദൃശ​വാ​ക്യ​ങ്ങൾ 8:22 താരത​മ്യം ചെയ്യുക. RS, NE, JB എന്നിവ​യെ​ല്ലാം അനുസ​രിച്ച്‌ അവിടെ സംസാ​രി​ക്കു​ന്ന​യാൾ “സൃഷ്ടി​ക്ക​പ്പെട്ട”തായി പറയ​പ്പെ​ട്ടി​രി​ക്കു​ന്നു.)

മശിഹാ​യെ സംബന്ധിച്ച്‌ പ്രവാ​ച​ക​പ​ര​മാ​യി മീഖാ 5:2 (KJ) പറയുന്നു: “അവന്റെ പുറപ്പാട്‌ പണ്ടേയു​ള​ളത്‌, നിത്യ​ത​യിൽ നിന്നു​തന്നെ ഉളളതാ​കു​ന്നു.” Dy ഇപ്രകാ​രം വായി​ക്ക​പ്പെ​ടു​ന്നു: “അവന്റെ പുറപ്പാട്‌ ആരംഭ​ത്തിൽ തന്നെ, നിത്യ​ത​യു​ടെ നാളു​ക​ളിൽ നിന്നു​ത​ന്നെ​യു​ള​ളത്‌.” അത്‌ അവനെ ദൈവ​ത്തെ​പ്പോ​ലെ​തന്നെ ആക്കുന്നു​ണ്ടോ? “നിത്യ​ത​യു​ടെ നാളു​ക​ളിൽ” എന്ന്‌ പറയു​ന്ന​തി​നു​പ​കരം ആ എബ്രായ പദപ്ര​യോ​ഗം RS, “പുരാതന നാളു​ക​ളിൽ” എന്നും JB, “പണ്ടേയുളള നാളു​ക​ളിൽ” എന്നും NW, “അനിശ്ചി​ത​കാല നാളു​ക​ളിൽ” എന്നും വിവർത്തനം ചെയ്‌തി​രി​ക്കു​ന്നു എന്നത്‌ ശ്രദ്ധാർഹ​മാണ്‌. മുകളിൽ ചർച്ച​ചെ​യ്യ​പ്പെട്ട വെളി​പ്പാട്‌ 3:14-ന്റെ വെളി​ച്ച​ത്തിൽ വീക്ഷി​ക്ക​പ്പെ​ടു​മ്പോൾ യേശു​വിന്‌ ആരംഭ​മി​ല്ലാ​യി​രു​ന്നു എന്ന്‌ മീഖാ 5:2 തെളി​യി​ക്കു​ന്നില്ല.

ത്രിത്വത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​താ​യി പറയ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രിൽ ആരും മററു​ള​ള​വ​രേ​ക്കാൾ വലിയ​വ​രോ ചെറി​യ​വ​രോ അല്ലെന്നും എല്ലാവ​രും തുല്യ​രും എല്ലാവ​രും സർവ്വശ​ക്ത​രു​മാ​ണെ​ന്നും ബൈബിൾ പഠിപ്പി​ക്കു​ന്നു​ണ്ടോ?

മർക്കോ. 13:32, RS: “ആ നാളും നാഴി​ക​യും സംബന്ധിച്ച്‌ പിതാ​വ​ല്ലാ​തെ സ്വർഗ്ഗ​ത്തി​ലെ ദൂതൻമാ​രോ പുത്ര​നോ കൂടെ അറിയു​ന്നില്ല.” (പിതാ​വും പുത്ര​നും പരിശു​ദ്ധാ​ത്മാ​വും ഒത്തു​ചേർന്ന്‌ ഒരു ദൈവ ശിരസ്സാ​യി​രി​ക്കുന്ന തുല്യ​രാ​യി​രു​ന്നെ​ങ്കിൽ തീർച്ച​യാ​യും സംഗതി അങ്ങനെ​യാ​യി​രി​ക്കു​മാ​യി​രു​ന്നില്ല. ചിലർ നിർദ്ദേ​ശി​ക്കു​ന്ന​തു​പോ​ലെ തന്റെ മനുഷ്യ പ്രകൃ​ത​ത്താ​ലാണ്‌ പുത്രൻ പരിമി​തി​യു​ള​ള​വ​നാ​യി​രു​ന്ന​തെ​ങ്കിൽ പരിശു​ദ്ധാ​ത്മാ​വിന്‌ എന്തു​കൊ​ണ്ടാണ്‌ അറിയാൻ പാടി​ല്ലാ​ഞ്ഞത്‌ എന്ന ചോദ്യം അവശേ​ഷി​ക്കു​ന്നു.)

മത്താ. 20:20-23, RS: “സെബദീപുത്രൻമാരുടെ അമ്മ . . . അവനോട്‌ [യേശു​വി​നോട്‌] പറഞ്ഞു: ‘എന്റെ ഈ പുത്രൻമാർ ഇരുവ​രും നിന്റെ രാജ്യ​ത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ നിന്റെ ഇടത്തും ഇരിക്കാൻ കൽപി​ച്ചാ​ലും.’ എന്നാൽ യേശു ഉത്തരമാ​യി പറഞ്ഞു: . . . ‘നിങ്ങൾ എന്റെ പാനപാ​ത്രം കുടി​ക്കും, എന്നാൽ എന്റെ വലത്തും ഇടത്തും ഇരിക്കാ​നു​ളള വരം നൽകുക എന്നത്‌ എന്റേതല്ല; എന്റെ പിതാവ്‌ അത്‌ ആർക്കായി ഒരുക്കി​യി​രി​ക്കു​ന്നു​വോ അവർക്ക്‌ അത്‌ കിട്ടും.’” (ചിലർ അവകാ​ശ​പ്പെ​ടു​ന്ന​തു​പോ​ലെ യേശു ദൈവ​മാ​ണെ​ങ്കിൽ ഇത്‌ എത്ര വിചി​ത്ര​മാ​യി​രി​ക്കു​ന്നു! യേശു ഇവിടെ കേവലം “മനുഷ്യ സ്വഭാവ”മനുസ​രിച്ച്‌ ഉത്തരം പറയു​ക​യാ​യി​രു​ന്നോ? ത്രിത്വ​വാ​ദി​കൾ പറയു​ന്ന​തു​പോ​ലെ യേശു വാസ്‌ത​വ​ത്തിൽ “ദൈവ-മനുഷ്യൻ”—ഒരേ സമയം ദൈവ​വും മനുഷ്യ​നും, ഏതെങ്കി​ലും ഒന്നല്ല—ആയിരു​ന്നെ​ങ്കിൽ അത്തര​മൊ​രു വിശദീ​ക​രണം കൊടു​ക്കു​ന്നത്‌ പരസ്‌പര യോജി​പ്പി​ലാ​യി​രി​ക്കു​മോ? പുത്രൻ പിതാ​വിന്‌ തുല്യ​ന​ല്ലെ​ന്നും പിതാവ്‌ തനിക്കാ​യി​ത്തന്നെ ചില അവകാ​ശങ്ങൾ നീക്കി​വ​ച്ചി​ട്ടു​ണ്ടെ​ന്നു​മല്ലേ മത്തായി 20:23 കാണി​ക്കു​ന്നത്‌?)

മത്താ. 12:31, 32, RS: “സകല പാപവും ദൂഷണ​വും മനുഷ്യ​രോട്‌ ക്ഷമിക്ക​പ്പെ​ടും, എന്നാൽ ആത്മാവിന്‌ നേരെ​യു​ളള ദൂഷണ​മോ ക്ഷമിക്ക​പ്പെ​ടു​ക​യില്ല. മനുഷ്യ​പു​ത്രനു നേരെ ആരെങ്കി​ലും ഒരു വാക്കു പറഞ്ഞാൽ അത്‌ അവനോട്‌ ക്ഷമിക്കും; പരിശു​ദ്ധാ​ത്മാ​വി​നെ​തി​രെ ആരെങ്കി​ലും സംസാ​രി​ച്ചാ​ലോ ഈ യുഗത്തി​ലും വരാനി​രി​ക്കുന്ന യുഗത്തി​ലും അവനോട്‌ ക്ഷമിക്ക​പ്പെ​ടു​ക​യില്ല.” (പരിശു​ദ്ധാ​ത്മാവ്‌ ഒരു ആളായി​രി​ക്കു​ക​യും ദൈവ​മാ​യി​രി​ക്കു​ക​യു​മാ​ണെ​ങ്കിൽ ഈ വാക്യം ത്രിത്വ​വി​ശ്വാ​സ​ത്തിന്‌ നേരെ വിപരീ​ത​മാ​യി​രി​ക്കും, കാരണം ഏതോ വിധത്തിൽ പരിശു​ദ്ധാ​ത്മാവ്‌ പുത്ര​നേ​ക്കാൾ വലിയ​വ​നാ​ണെന്ന്‌ അത്‌ അർത്ഥമാ​ക്കും. മറിച്ച്‌ “ആത്മാവ്‌” ആരു​ടേ​താ​യി​രി​ക്കു​ന്നു​വോ ആ പിതാവ്‌ മനുഷ്യ​പു​ത്ര​നായ യേശു​വി​നേ​ക്കാൾ വലിയ​വ​നാണ്‌ എന്നാണ്‌ യേശു​വി​ന്റെ വാക്കുകൾ കാണി​ക്കു​ന്നത്‌.)

യോഹ. 14:28, RS: “[യേശു പറഞ്ഞു:] നിങ്ങൾ എന്നെ സ്‌നേ​ഹി​ക്കു​ന്നു​വെ​ങ്കിൽ ഞാൻ പിതാ​വി​ന്റെ അടുക്കൽ പോകു​ന്ന​തിൽ നിങ്ങൾ സന്തോ​ഷി​ക്കു​മാ​യി​രു​ന്നു; എന്തു​കൊ​ണ്ടെ​ന്നാൽ പിതാവ്‌ എന്നെക്കാൾ വലിയ​വ​നാ​കു​ന്നു.”

1 കൊരി. 11:3, RS: “ഏതു പുരു​ഷ​ന്റെ​യും തല ക്രിസ്‌തു, സ്‌ത്രീ​യു​ടെ തല അവളുടെ ഭർത്താവ്‌, ക്രിസ്‌തു​വി​ന്റെ തല ദൈവം എന്ന്‌ നിങ്ങൾ മനസ്സി​ലാ​ക്ക​ണ​മെന്ന്‌ ഞാൻ ആഗ്രഹി​ക്കു​ന്നു.” (അപ്പോൾ വ്യക്തമാ​യും ക്രിസ്‌തു ദൈവമല്ല, ദൈവ​ത്തിന്‌ ക്രിസ്‌തു​വി​നേ​ക്കാൾ ഉയർന്ന സ്ഥാനമാ​ണു​ള​ളത്‌. ഇത്‌ ക്രിസ്‌തു സ്വർഗ്ഗ​ത്തി​ലേക്ക്‌ മടങ്ങി​പ്പോ​യി ഏതാണ്ട്‌ 22 വർഷം കഴിഞ്ഞ്‌ പൊ. യു. ഏതാണ്ട്‌ 55-ൽ ആണ്‌ എഴുത​പ്പെ​ട്ടത്‌ എന്ന്‌ കുറി​ക്കൊ​ള​ളുക. അതു​കൊണ്ട്‌ ഇവിടെ പ്രസ്‌താ​വി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന സത്യം സ്വർഗ്ഗ​ത്തി​ലാ​യി​രി​ക്കുന്ന ദൈവ​വും ക്രിസ്‌തു​വും തമ്മിലു​ളള ബന്ധത്തിന്‌ ബാധക​മാ​കു​ന്നു.)

1 കൊരി. 15:27, 28, RS: “‘ദൈവം സകലവും അവന്റെ [യേശു​വി​ന്റെ] കാൽക്കീ​ഴാ​ക്കി​യി​രി​ക്കു​ന്നു.’ എന്നാൽ ‘സകലവും അവന്റെ കീഴി​ലാ​ക്കി​യി​രി​ക്കു​ന്നു’ എന്നു പറയു​മ്പോൾ സകലവും അവന്‌ കാൽക്കീ​ഴാ​ക്കി​ക്കൊ​ടു​ത്തവൻ ഒഴിവാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്ന്‌ സ്‌പഷ്ട​മാണ്‌. സകലവും അവന്‌ കീഴ്‌പ്പെട്ടു വന്നശേഷം ദൈവം സകലർക്കും സകലവും ആകേണ്ട​തിന്‌ പുത്രൻ തന്നെയും സകലവും കീഴാ​ക്കി​ക്കൊ​ടു​ത്ത​വന്‌ കീഴ്‌പ്പെ​ട്ടി​രി​ക്കും.”

ഷദ്ദായി എന്ന എബ്രായ പദവും പന്റോ​ക്രാ​ത്തോർ എന്ന ഗ്രീക്കു പദവും “സർവ്വശക്തൻ” എന്നാണ്‌ വിവർത്തനം ചെയ്യ​പ്പെ​ടു​ന്നത്‌. മൂലഭാ​ഷ​ക​ളി​ലെ ഈ രണ്ടു പദങ്ങളും പിതാ​വായ യഹോ​വ​ക്കാണ്‌ ആവർത്തിച്ച്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. (പുറ. 6:3; വെളി. 19:6) ഈ പദങ്ങളിൽ ഒന്നും പുത്ര​നോ പരിശു​ദ്ധാ​ത്‌മാ​വി​നോ വേണ്ടി ഒരിക്ക​ലും ഉപയോ​ഗി​ച്ചി​ട്ടില്ല.

ത്രിത്വത്തിന്റെ ഭാഗമാ​ണെന്ന്‌ പറയ​പ്പെ​ട്ടി​രി​ക്കുന്ന ഓരോ​രു​ത്ത​രും ദൈവ​മാ​ണെന്ന്‌ ബൈബിൾ പഠിപ്പി​ക്കു​ന്നു​ണ്ടോ?

പ്രാർത്ഥ​ന​യിൽ യേശു പറഞ്ഞു: “പിതാവേ, . . . ഏകസത്യ​ദൈ​വ​മായ നിന്നെ​യും നീ അയച്ചി​രി​ക്കുന്ന യേശു​ക്രി​സ്‌തു​വി​നെ​യും അറിയു​ന്ന​താണ്‌ നിത്യ​ജീ​വൻ.” (യോഹ. 17:1-3, RS; ചെരി​ച്ചെ​ഴുത്ത്‌ കൂട്ടി​ച്ചേർത്തത്‌.) (മിക്ക ഭാഷാ​ന്ത​ര​ങ്ങ​ളും പിതാ​വി​നോ​ടു​ളള ബന്ധത്തിൽ “ഏകസത്യ​ദൈവം” എന്ന പദപ്ര​യോ​ഗ​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. “ആര്‌ മാത്രം യഥാർത്ഥ​ത്തിൽ ദൈവ​മാ​യി​രി​ക്കു​ന്നു​വോ” എന്നാണ്‌ NE വായി​ക്ക​പ്പെ​ടു​ന്നത്‌. അവനെ​പ്പോ​ലെ മററു രണ്ടു​പേർകൂ​ടി അവനാ​യി​രി​ക്കുന്ന അതേ രീതി​യിൽ ദൈവ​മാ​യി​ട്ടു​ണ്ടെ​ങ്കിൽ അവന്‌ “ഏക സത്യ​ദൈ​വ​മോ” “താൻ മാത്രം യഥാർത്ഥ​ത്തിൽ ദൈവ​മാ​യി​രി​ക്കു​ന്ന​വ​നോ” ആയിരി​ക്കാൻ കഴിയു​ക​യില്ല, ഉവ്വോ? “ദൈവങ്ങ”ളെന്നു പരാമർശി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന മററു​ള​ള​വ​രെ​ല്ലാം ഒന്നുകിൽ വ്യാജ​ദൈ​വ​ങ്ങ​ളോ അല്ലെങ്കിൽ സത്യ​ദൈ​വ​ത്തി​ന്റെ വെറും പ്രതി​ബിം​ബ​ങ്ങ​ളോ മാത്ര​മാ​യി​രി​ക്കണം.)

1 കൊരി. 8:5, 6, RS: “ആകാശത്തിലോ ഭൂമി​യി​ലോ ദൈവങ്ങൾ എന്ന്‌ വിളി​ക്ക​പ്പെ​ടു​ന്നവർ ഉണ്ടായി​രു​ന്നേ​ക്കാ​മെ​ങ്കി​ലും—വാസ്‌ത​വ​ത്തിൽ അനേകം ‘ദൈവ​ങ്ങ​ളും’ അനേകം ‘കർത്താ​ക്കൻമാ​രും’ ഉണ്ട്‌—പിതാ​വായ ഏക ദൈവമെ നമുക്കു​ളളു; അവനിൽ നിന്ന്‌ സകലവും ഉണ്ടായി, അവനായി നാം സ്ഥിതി​ചെ​യ്യു​ന്നു. യേശ​ക്രി​സ്‌തു എന്ന ഏക കർത്താ​വും നമുക്കുണ്ട്‌, അവൻ മുഖാ​ന്ത​ര​മാണ്‌ സകലവും, അവൻ മുഖാ​ന്തരം നാമും സ്ഥിതി​ചെ​യ്യു​ന്നു. (ഇത്‌ പിതാ​വി​നെ ക്രിസ്‌ത്യാ​നി​ക​ളു​ടെ “ഏക ദൈവ”മായി​ട്ടും യേശു​ക്രി​സ്‌തു​വിൽ നിന്ന്‌ തികച്ചും വ്യത്യ​സ്‌ത​നാ​യി​ട്ടും അവതരി​പ്പി​ക്കു​ന്നു.)

1 പത്രോ. 1:3, RS: “നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ ദൈവ​വും പിതാ​വു​മാ​യവൻ വാഴ്‌ത്ത​പ്പെ​ട്ട​വ​നാ​യി​രി​ക്കട്ടെ!” (യേശു​വി​ന്റെ സ്വർഗ്ഗാ​രോ​ഹ​ണ​ത്തി​നു ശേഷവും തിരു​വെ​ഴു​ത്തു​കൾ ആവർത്തിച്ച്‌ പിതാ​വി​നെ യേശു​ക്രി​സ്‌തു​വി​ന്റെ “ദൈവ”മെന്ന്‌ പരാമർശി​ക്കു​ന്നു. യേശു​വി​ന്റെ പുനരു​ത്ഥാ​ന​ശേഷം യോഹ​ന്നാൻ 20:17-ൽ അവൻ തന്നെ പിതാ​വി​നെ​ക്കു​റിച്ച്‌ “എന്റെ ദൈവം” എന്ന്‌ പറഞ്ഞു. പിന്നീട്‌ സ്വർഗ്ഗ​ത്തി​ലെ​ത്തിയ ശേഷം വെളി​പ്പാട്‌ 3:12-ൽ അവൻ അതേ പദങ്ങൾ വീണ്ടും ഉപയോ​ഗി​ച്ചു. എന്നാൽ ബൈബി​ളിൽ ഒരിട​ത്തും പിതാവ്‌ പുത്ര​നെ​പ്പ​ററി “എന്റെ ദൈവം” എന്നു പറഞ്ഞതാ​യി​ട്ടോ പിതാ​വോ പുത്ര​നോ പരിശു​ദ്ധാ​ത്മാ​വി​നെ​ക്കു​റിച്ച്‌ “എന്റെ ദൈവം” എന്ന്‌ പറഞ്ഞതാ​യി​ട്ടോ റിപ്പോർട്ട്‌ ചെയ്യ​പ്പെ​ട്ടി​ട്ടില്ല.)

ക്രിസ്‌തു ദൈവ​മാണ്‌ എന്ന്‌ തെളി​യി​ക്കാ​നു​ളള ശ്രമത്തിൽ ചിലർ ഉപയോ​ഗി​ക്കുന്ന തിരു​വെ​ഴു​ത്തു​കളെ സംബന്ധി​ച്ചു​ളള വിവര​ങ്ങൾക്ക്‌ “യേശു​ക്രി​സ്‌തു” എന്ന ശീർഷ​ക​ത്തിൻ കീഴിൽ 212-216 പേജുകൾ കാണുക

തിയൊ​ളോ​ജി​ക്കൽ ഇൻവെ​സ്‌റ​റി​ഗേ​ഷൻസ്‌ എന്ന ഗ്രന്ഥത്തിൽ കാൾ റാനർ, എസ്സ്‌. ജെ., ഇപ്രകാ​രം സമ്മതിച്ചു പറയുന്നു: “Θεός [ദൈവം] എന്നത്‌ ആത്മാവിന്‌ ഒരിക്ക​ലും ഉപയോ​ഗി​ക്ക​പ്പെ​ട്ടി​ട്ടില്ല,” “ὁ θεός [അക്ഷരാർത്ഥ​ത്തിൽ ദൈവം, the God] എന്നത്‌ πνεῦμα ἅγιον [പരിശു​ദ്ധാ​ത്മാ​വി]നെ സംബന്ധിച്ച്‌ പറയാൻ പുതിയ നിയമ​ത്തിൽ ഒരിക്ക​ലും ഉപയോ​ഗി​ച്ചി​ട്ടില്ല.”—(ബാൾട്ടി​മോർ, എംഡി.; 1961), ജർമ്മൻ ഭാഷയിൽ നിന്ന്‌ വിവർത്തനം ചെയ്യ​പ്പെ​ട്ടത്‌, വാല്യം I, പേ. 138, 143.

ത്രിത്വവാദികൾ തങ്ങളുടെ വിശ്വാ​സത്തെ പിന്താ​ങ്ങാൻ ഉപയോ​ഗി​ക്കുന്ന ഏതെങ്കി​ലും തിരു​വെ​ഴു​ത്തു​കൾ ആ പഠിപ്പി​ക്ക​ലിന്‌ ഒരു ഉറച്ച അടിസ്ഥാ​നം നൽകു​ന്നു​വോ?

ദൈവത്തെ സംബന്ധി​ച്ചു​ളള സത്യം അറിയാൻ വേണ്ടി യഥാർത്ഥ​മാ​യി അന്വേ​ഷി​ക്കുന്ന ഒരു വ്യക്തി അപ്പോൾതന്നെ താൻ വിശ്വ​സി​ക്കുന്ന കാര്യ​ങ്ങ​ളോട്‌ യോജി​പ്പി​ലാ​ണെന്ന്‌ വരുത്തി​ത്തീർക്കാൻ കഴിയുന്ന ഒരു വാക്യം കണ്ടുപി​ടി​ക്കാൻ ബൈബിൾ പരി​ശോ​ധി​ക്കു​കയല്ല ചെയ്യു​ന്നത്‌. ദൈവ​ത്തി​ന്റെ വചനം തന്നെ എന്തു പറയുന്നു എന്നറി​യാൻ അയാൾ ആഗ്രഹി​ക്കു​ന്നു. ഒന്നില​ധി​കം വിധങ്ങ​ളിൽ മനസ്സി​ലാ​ക്കാ​വുന്ന വാക്യങ്ങൾ ഉണ്ട്‌ എന്ന്‌ അയാൾ കണ്ടെത്തി​യേ​ക്കാം, എന്നാൽ അതേ വിഷയം സംബന്ധിച്ച മററു ബൈബിൾ പ്രസ്‌താ​വ​ന​ക​ളു​മാ​യി അവ താരത​മ്യം ചെയ്യു​മ്പോൾ അവയുടെ അർത്ഥം വ്യക്തമാ​കും. ത്രിത്വ​ത്തി​നു “തെളി​വാ​യി” ഉപയോ​ഗി​ക്ക​പ്പെ​ടുന്ന മിക്കവാ​ക്യ​ങ്ങ​ളും മൂന്നല്ല രണ്ടു​പേരെ മാത്രമേ പരാമർശി​ക്കു​ന്നു​ളളു എന്ന്‌ ആദ്യം തന്നെ കുറി​ക്കൊ​ളേ​ള​ണ്ട​താണ്‌; അതു​കൊണ്ട്‌ ആ വാക്യ​ത്തിന്‌ ത്രിത്വ​വാ​ദി​കൾ നൽകുന്ന വിശദീ​ക​രണം ശരിയാ​യി​രു​ന്നാൽ തന്നെ ബൈബിൾ ത്രിത്വം പഠിപ്പി​ക്കു​ന്നു എന്ന്‌ അവ തെളി​യി​ക്കു​ന്നില്ല. പിൻവ​രു​ന്നവ പരിഗ​ണി​ക്കുക:

(മററു​പ്ര​കാ​ര​ത്തിൽ സൂചി​പ്പി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ങ്കിൽ തുടർന്നു​ളള ഭാഗത്ത്‌ ഉദ്ധരി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​ക​ളെ​ല്ലാം RS-ൽ നിന്നു​ള​ള​വ​യാണ്‌.)

യഹോവക്കുളള സ്ഥാന​പ്പേ​രു​കൾ യേശു​വിന്‌ ഉപയോ​ഗി​ച്ചി​ട്ടു​ള​ള​തോ അങ്ങനെ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി ചിലർ അവകാ​ശ​പ്പെ​ടു​ന്ന​തോ ആയ വാക്യങ്ങൾ

ആൽഫയും ഒമേഗ​യും: ഈ സ്ഥാനപ്പേർ ഉചിത​മാ​യും ആർക്കു​ള​ള​താണ്‌? (1) വെളി​പ്പാട്‌ 1:8-ൽ അതിന്റെ ഉടമ സർവ്വശ​ക്ത​നായ ദൈവ​മാ​ണെന്ന്‌ പറയ​പ്പെ​ട്ടി​രി​ക്കു​ന്നു. 11-ാം വാക്യ​ത്തിൽ KJ അനുസ​രിച്ച്‌ അത്‌ തുടർന്നു​ളള വിവരണം യേശു​ക്രി​സ്‌തു​വാ​യി തിരി​ച്ച​റി​യി​ക്കുന്ന ആളിന്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. എന്നാൽ 11-ാം വാക്യ​ത്തി​ലെ ആൽഫയും ഒമേഗ​യും എന്ന പ്രയോ​ഗം വ്യാജ​മാ​ണെന്ന്‌ പണ്ഡിതൻമാർ തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. അതു​കൊണ്ട്‌ RS, NE, JB, NAB, Dy എന്നീ ഭാഷാ​ന്ത​ര​ങ്ങ​ളിൽ അത്‌ കാണ​പ്പെ​ടു​ന്നില്ല. (2) വെളി​പ്പാട്‌ പുസ്‌ത​ക​ത്തി​ന്റെ എബ്രായ ഭാഷയി​ലേ​ക്കു​ളള പല വിവർത്ത​ന​ങ്ങ​ളും 8-ാം വാക്യ​ത്തിൽ വിവരി​ച്ചി​രി​ക്കു​ന്നത്‌ യഹോ​വ​യെ​യാ​ണെന്ന്‌ തിരി​ച്ച​റി​യു​ന്നു, അതു​കൊണ്ട്‌ അവ അവിടെ ദൈവ​ത്തി​ന്റെ വ്യക്തി​പ​ര​മായ നാമം പുന:സ്ഥാപിച്ചിരിക്കുന്നു. NW, 1984-ലെ റഫറൻസ്‌ പതിപ്പ്‌, കാണുക. (3) ആത്മീയ ജയശാ​ലി​ക​ളാ​യി​രി​ക്കുന്ന ക്രിസ്‌ത്യാ​നി​കൾ ആൽഫയും ഒമേഗ​യും എന്ന്‌ വിളി​ക്ക​പ്പെ​ടു​ന്ന​വന്റെ ‘പുത്രൻമാ​രാ’യിരി​ക്കും എന്ന്‌ വെളി​പ്പാട്‌ 21:6, 7 സൂചി​പ്പി​ക്കു​ന്നു. ആത്മാഭി​ഷിക്ത ക്രിസ്‌ത്യാ​നി​കൾക്ക്‌ യേശു​ക്രി​സ്‌തു​വി​നോ​ടു​ളള ബന്ധത്തെ​ക്കു​റിച്ച്‌ അങ്ങനെ ഒരിക്ക​ലും പറയ​പ്പെ​ട്ടി​ട്ടില്ല. യേശു അവരെ​പ്പ​ററി തന്റെ ‘സഹോ​ദ​രൻമാർ’ എന്നാണ്‌ പറഞ്ഞത്‌. (എബ്രാ. 2:11; മത്താ. 12:50; 25:40) എന്നാൽ യേശു​വി​ന്റെ ആ ‘സഹോ​ദ​രൻമാർ’ “ദൈവ​ത്തി​ന്റെ പുത്രൻമാർ” എന്ന്‌ പരാമർശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (ഗലാ. 3:26; 4:6) (4) വെളി​പ്പാട്‌ 22:12-ൽ, TEV യേശു എന്ന പേരു കൂട്ടി​ച്ചേർത്തി​രി​ക്കു​ന്നു, അതു​കൊണ്ട്‌ 13-ാം വാക്യ​ത്തി​ലെ ആൽഫയും ഒമേഗ​യും യേശു​വിന്‌ ബാധക​മാ​കു​ന്ന​താ​യി തോന്നാ​നി​ട​യാ​ക്കി​യി​രി​ക്കു​ന്നു. എന്നാൽ ഗ്രീക്കിൽ യേശു എന്ന പേര്‌ അവിടെ കാണ​പ്പെ​ടു​ന്നില്ല, മററു ഭാഷാ​ന്ത​രങ്ങൾ അത്‌ ഉൾപ്പെ​ടു​ത്തു​ന്ന​തു​മില്ല. (5) വെളി​പ്പാട്‌ 22:13-ൽ ആൽഫയും ഒമേഗ​യും “ആദിയും അന്തവും” ആയിരി​ക്കു​ന്ന​താ​യി​കൂ​ടെ പറയ​പ്പെ​ട്ടി​രി​ക്കു​ന്നു, ആ പദങ്ങൾ വെളി​പ്പാട്‌ 1:17, 18-ൽ യേശു​വിന്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. സമാന​മാ​യി “അപ്പോ​സ്‌തലൻ” എന്ന പദം യേശു​ക്രി​സ്‌തു​വി​നും അവന്റെ അനുയാ​യി​ക​ളിൽ ചിലർക്കും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. അവർ ഒരേ ആളാ​ണെ​ന്നോ തുല്യ​സ്ഥാ​ന​മു​ള​ള​വ​രാ​ണെ​ന്നോ അത്‌ തെളി​യി​ക്കു​ന്നില്ല, ഉവ്വോ? (എബ്രാ. 3:1) അതു​കൊണ്ട്‌ “ആൽഫയും ഒമേഗ​യും” എന്ന സ്ഥാന​പ്പേര്‌ പുത്രനല്ല സർവ്വശ​ക്ത​നായ ദൈവ​മായ പിതാ​വിന്‌ ബാധക​മാ​കു​ന്നു എന്ന നിഗമ​ന​ത്തി​ലേക്ക്‌ തെളി​വു​കൾ വിരൽചൂ​ണ്ടു​ന്നു.

രക്ഷകൻ: തിരു​വെ​ഴു​ത്തു​കൾ ആവർത്തിച്ച്‌ ദൈവത്തെ രക്ഷകൻ എന്ന്‌ പരാമർശി​ക്കു​ന്നു. യെശയ്യാവ്‌ 43:11-ൽ “ഞാനല്ലാ​തെ ഒരു രക്ഷകനു​മില്ല” എന്ന്‌ പോലും ദൈവം പറയുന്നു. യേശു​വും രക്ഷക​നെന്ന്‌ വിളി​ക്ക​പ്പെ​ട്ടി​ട്ടു​ള​ള​തു​കൊണ്ട്‌ ദൈവ​വും യേശു​വും ഒരാൾ തന്നെയാ​ണോ? ഒരിക്ക​ലു​മല്ല. തീത്തോസ്‌ 1:1-4-ൽ “നമ്മുടെ രക്ഷകനായ ദൈവത്തെ”ക്കുറി​ച്ചും പിന്നീട്‌ “പിതാ​വായ ദൈവ​ത്തെ​യും നമ്മുടെ രക്ഷകനായ യേശു​ക്രി​സ്‌തു”വിനെ​യും കുറി​ച്ചും പറയുന്നു. അതു​കൊണ്ട്‌ രണ്ടു​പേ​രും രക്ഷകൻമാ​രാണ്‌. “നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു മുഖാ​ന്തരം നമ്മുടെ രക്ഷകനായ ദൈവം” എന്ന്‌ പറഞ്ഞു​കൊണ്ട്‌ യൂദാ 25 ആ ബന്ധം വ്യക്തമാ​ക്കു​ന്നു. (ചെരി​ച്ചെ​ഴുത്ത്‌ കൂട്ടി​ച്ചേർത്തത്‌.) (പ്രവൃ​ത്തി​കൾ 13:23 കൂടെ കാണുക.) ന്യായാ​ധി​പൻമാർ 3:9-ൽ യെശയ്യാവ്‌ 43:11-ൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന അതേ എബ്രായ പദം (മൊശി​യാ, “രക്ഷകൻ” അല്ലെങ്കിൽ “വിമോ​ചകൻ” എന്ന്‌ വിവർത്തനം ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌) ഇസ്രാ​യേ​ലി​ലെ ഒരു ന്യായാ​ധി​പ​നാ​യി​രുന്ന ഒത്‌നി​യേ​ലിന്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. അത്‌ തീർച്ച​യാ​യും ഒത്‌നി​യേ​ലി​നെ യഹോ​വ​യാ​ക്കി​യില്ല, ഉവ്വോ? ഇസ്രാ​യേ​ലിന്‌ രക്ഷ അല്ലെങ്കിൽ മോചനം കൈവ​രു​ത്തി​യത്‌ യഹോവ മാത്ര​മാ​ണെ​ന്നും ചുററു​മു​ളള ജനതക​ളു​ടെ ദൈവ​ങ്ങ​ളിൽ നിന്ന്‌ രക്ഷ വന്നി​ല്ലെ​ന്നു​മാണ്‌ 11-ാം വാക്യം അർത്ഥമാ​ക്കു​ന്നത്‌ എന്ന്‌ യെശയ്യാവ്‌ 43:1-12 വരെയു​ളള വാക്യ​ങ്ങ​ളു​ടെ ഒരു വായന കാണി​ച്ചു​ത​രു​ന്നു.

ദൈവം: യെശയ്യാവ്‌ 43:10-ൽ യഹോവ പറയുന്നു: “എനിക്കു മുമ്പേ ഒരു ദൈവ​വും ഉണ്ടാക്ക​പ്പെ​ട്ടില്ല, എനിക്കു​ശേഷം ആരും ഉണ്ടാവു​ക​യു​മില്ല.” യെശയ്യാവ്‌ 9:6-ൽ യേശു​വി​നെ പ്രവച​ന​പ​ര​മാ​യി “ശക്തനായ ദൈവം” എന്ന്‌ വിളി​ച്ചി​രി​ക്കു​ന്ന​തി​നാൽ യേശു യഹോ​വ​തന്നെ ആയിരി​ക്കണം എന്നാണോ ഇതിന്റെ അർത്ഥം? വീണ്ടും അതിന്റെ സന്ദർഭം അല്ല! എന്ന്‌ ഉത്തരം പറയുന്നു. വിഗ്ര​ഹാ​രാ​ധി​ക​ളായ പുറജാ​തി ജനതക​ളൊ​ന്നും യഹോ​വക്ക്‌ മുമ്പേ ഒരു ദൈവത്തെ ഉണ്ടാക്കി​യില്ല, എന്തു​കൊ​ണ്ടെ​ന്നാൽ യഹോ​വക്ക്‌ മുമ്പായി ആരും ഉണ്ടായി​രു​ന്നില്ല. ഭാവി​യിൽ എന്നെങ്കി​ലും പ്രവചി​ക്കാൻ കഴിയുന്ന ഒരു ജീവനു​ളള യഥാർത്ഥ ദൈവത്തെ അവർ ഉണ്ടാക്കു​ക​യു​മി​ല്ലാ​യി​രു​ന്നു. (യെശ. 46:9, 10) ഉചിത​മാ​യി ദൈവ​മെന്ന്‌ വിളി​ക്ക​പ്പെ​ടുന്ന ആരെയും യഹോവ ഒരിക്ക​ലും ആസ്‌തി​ക്യ​ത്തി​ലേക്ക്‌ കൊണ്ടു​വ​ന്നില്ല എന്ന്‌ അതിന്‌ അർത്ഥമില്ല. (സങ്കീ. 82:1, 6; യോഹ. 1:1, NW) യെശയ്യാവ്‌ 9:6-ൽ യേശു​വി​നെ “ശക്തനായ ദൈവം” എന്ന്‌ വിളി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ യെശയ്യാവ്‌ 10:21-ൽ യഹോ​വ​യെ​യും വിളി​ച്ചി​രി​ക്കു​ന്നു; എന്നാൽ സർവ്വശ​ക്ത​നായ ദൈവം എന്ന്‌ വിളി​ച്ചി​രി​ക്കു​ന്നത്‌ യഹോ​വയെ മാത്ര​മാണ്‌.—ഉൽപ. 17:1.

ഒരു പ്രത്യേക സ്ഥാന​പ്പേ​രോ വർണ്ണനാ​ത്മ​ക​മായ പദപ്ര​യോ​ഗ​മോ തിരു​വെ​ഴു​ത്തു​ക​ളിൽ ഒന്നില​ധി​കം സ്ഥലത്തു കാണ​പ്പെ​ടു​ന്നു​വെ​ങ്കിൽ അത്‌ എല്ലായ്‌പ്പോ​ഴും ഒരേ ആളി​നെ​ത്തന്നെ പരാമർശി​ക്കു​ന്നു എന്ന്‌ നാം ചാടി നിഗമനം ചെയ്യരുത്‌. അത്തരം ന്യായ​വാ​ദം നെബു​ഖ​ദ്‌നേസ്സർ യേശു​ക്രി​സ്‌തു ആയിരു​ന്നു എന്ന നിഗമ​ന​ത്തി​ലേക്ക്‌ നയിക്കും, എന്തു​കൊ​ണ്ടെ​ന്നാൽ രണ്ടു​പേ​രും “രാജാ​ക്കൻമാ​രു​ടെ രാജാവ്‌” എന്ന്‌ വിളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു (ദാനി. 2:37; വെളി. 17:14); അതു​പോ​ലെ യേശു​വി​ന്റെ ശിഷ്യൻമാർ യഥാർത്ഥ​ത്തിൽ യേശു​ക്രി​സ്‌തു​വാ​യി​രു​ന്നു എന്ന നിഗമ​ന​ത്തി​ലും; കാരണം യേശു​വും ശിഷ്യൻമാ​രും “ലോക​ത്തി​ന്റെ പ്രകാശം” എന്ന്‌ വിളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (മത്താ. 5:14; യോഹ. 8:12) നാം എല്ലായ്‌പ്പോ​ഴും സന്ദർഭ​വും അതേ പദപ്ര​യോ​ഗം ബൈബി​ളിൽ മററു ഭാഗങ്ങ​ളിൽ കാണ​പ്പെ​ടു​ന്ന​തും കണക്കി​ലെ​ടു​ക്കണം.

വ്യക്തമായും യഹോ​വയെ പരാമർശി​ക്കുന്ന എബ്രായ തിരു​വെ​ഴു​ത്തു​ഭാ​ഗങ്ങൾ നിശ്വസ്‌ത ബൈബിൾ എഴുത്തു​കാർ യേശു​ക്രി​സ്‌തു​വിന്‌ ബാധക​മാ​ക്കി​യി​രി​ക്കു​ന്നത്‌

യെശയ്യാവ്‌ 40:3 വ്യക്തമാ​യും യഹോ​വ​യു​ടെ മുമ്പാകെ വഴി​യൊ​രു​ക്കു​ന്ന​തി​നെ​പ്പ​ററി ചർച്ച​ചെ​യ്യു​മ്പോൾ യോഹ​ന്നാൻ 1:23-ൽ യെശയ്യാവ്‌ 40:3 ഉദ്ധരി​ച്ചു​കൊണ്ട്‌ യേശു​ക്രി​സ്‌തു​വി​നു വഴി​യൊ​രു​ക്കാൻ വേണ്ടി യോഹ​ന്നാൻ സ്‌നാ​പകൻ ചെയ്‌ത​തിന്‌ അത്‌ ബാധക​മാ​ക്കി​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? എന്തു​കൊ​ണ്ടെ​ന്നാൽ യേശു അവന്റെ പിതാ​വി​നെ പ്രതി​നി​ധാ​നം ചെയ്‌തു. അവൻ അവന്റെ പിതാ​വി​ന്റെ നാമത്തിൽ വന്നു, അവൻ പിതാ​വിന്‌ പ്രസാ​ദ​ക​ര​മാ​യത്‌ ചെയ്‌ത​തു​കൊണ്ട്‌ പിതാവ്‌ എല്ലായ്‌പ്പോ​ഴും തന്നോ​ടു​കൂ​ടെ​യു​ണ്ടെന്ന്‌ അവന്‌ ഉറപ്പു​മു​ണ്ടാ​യി​രു​ന്നു.—യോഹ. 5:43; 8:29.

സങ്കീർത്തനം 102 ദൈവത്തെ സംബോ​ധന ചെയ്യു​ന്നു​വെന്ന്‌ അത്‌ പറഞ്ഞി​രി​ക്കെ, എബ്രായർ 1:10-12-ൽ സങ്കീർത്തനം 102:25-27 ഉദ്ധരിച്ച്‌ അത്‌ പുത്രന്‌ ബാധക​മാ​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? എന്തു​കൊ​ണ്ടെ​ന്നാൽ സങ്കീർത്ത​ന​ക്കാ​രൻ അവിടെ വർണ്ണി​ക്കുന്ന സൃഷ്ടി​ക്രി​യ​ക​ളെ​ല്ലാം ദൈവം നിർവ്വ​ഹി​ച്ചത്‌ പുത്ര​നി​ലൂ​ടെ​യാണ്‌. (കൊ​ലൊ​സ്സ്യർ 1:15, 16; സദൃശ​വാ​ക്യ​ങ്ങൾ 8:22, 27-30 കാണുക.) എബ്രായർ 1:5ബി-യിൽ 2 ശമൂവേൽ 7:14-ൽ നിന്നുളള ഉദ്ധരണി ദൈവ​പു​ത്രന്‌ ബാധക​മാ​ക്കി​യി​രി​ക്കു​ന്നത്‌ ശ്രദ്ധി​ക്കേ​ണ്ട​തുണ്ട്‌. ആ വാക്യം ആദ്യം ശലോ​മോന്‌ ബാധക​മാ​യി​രു​ന്നെ​ങ്കി​ലും പിന്നീട്‌ അത്‌ യേശു​ക്രി​സ്‌തു​വിന്‌ ബാധക​മാ​ക്കി​യി​രി​ക്കു​ന്ന​തി​നാൽ ശലോ​മോ​നും യേശു​ക്രി​സ്‌തു​വും ഒരാളാണ്‌ എന്ന്‌ അതിനർത്ഥ​മില്ല. യേശു “ശലോ​മോ​നെ​ക്കാൾ വലിയ​വ​നാണ്‌”, ശലോ​മോ​നാൽ മുൻനി​ഴ​ലാ​ക്ക​പ്പെട്ട വേല നിവൃ​ത്തി​ക്കു​ക​യും ചെയ്യുന്നു.—ലൂക്കോ. 11:31.

പിതാവിനെയും പുത്ര​നെ​യും പരിശു​ദ്ധാ​ത്മാ​വി​നെ​യും ഒരുമിച്ച്‌ പരാമർശി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ

മത്തായി 28:19; 2 കൊരി​ന്ത്യർ 13:14 എന്നിവ അതിനു​ളള ഉദാഹ​ര​ണ​ങ്ങ​ളാണ്‌. എന്നാൽ ഈ വാക്യങ്ങൾ പിതാ​വും പുത്ര​നും പരിശു​ദ്ധാ​ത്മാ​വും സഹതു​ല്യ​രാ​ണെ​ന്നോ സഹനി​ത്യൻമാ​രാ​ണെ​ന്നോ അവർ എല്ലാവ​രും ദൈവ​മാ​ണെ​ന്നോ പറയു​ന്നില്ല. ഇതി​നോ​ടകം  408-412 പേജു​ക​ളിൽ അവതരി​പ്പിച്ച തിരു​വെ​ഴു​ത്തു​പ​ര​മായ തെളി​വു​കൾ ആ വാക്യ​ങ്ങ​ളിൽ അത്തരം ആശയങ്ങൾ കണ്ടെത്തു​ന്ന​തി​നെ​തി​രെ വാദി​ക്കു​ന്നു.

മാക്‌ളി​ന്റോ​ക്കി​ന്റെ​യും സ്‌​റ്രേ​റാം​ഗി​ന്റെ​യും സൈ​ക്ലോ​പ്പീ​ഡിയ ഓഫ്‌ ബിബ്‌ളി​ക്കൽ, തിയൊ​ളോ​ജി​ക്കൽ ആൻഡ്‌ എക്ലിസി​യാ​സ്‌റ​റി​ക്കൽ ലിററ​റേച്ചർ ത്രിത്വ​വി​ശ്വാ​സ​ത്തി​നു​വേണ്ടി വാദി​ക്കു​ന്നു​വെ​ങ്കി​ലും മത്തായി 28:18-20-നെപ്പററി ഇപ്രകാ​രം സമ്മതിച്ചു പറയുന്നു: “ഈ വാക്യം അതിൽതന്നെ പരാമർശി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന മൂന്നു വിഷയ​ങ്ങ​ളു​ടെ വ്യക്തി​ത്വ​മോ തുല്യ​ത​യോ അല്ലെങ്കിൽ ദിവ്യ​ത്വ​മോ അസന്നി​ഗ്‌ദ്ധ​മാ​യി തെളി​യി​ക്കു​ന്നില്ല.” (1981-ലെ പതിപ്പ്‌, വാല്യം X, പേ. 552) മൂന്നും കൂടി ഒന്നിച്ചു പരാമർശി​ക്കുന്ന മററു വാക്യ​ങ്ങളെ സംബന്ധിച്ച്‌ അവ അവയിൽതന്നെ ത്രിത്വം തെളി​യി​ക്കാൻ “മതിയാ​യതല്ല” എന്ന്‌ മേൽപ്പറഞ്ഞ സൈ​ക്ലോ​പ്പീ​ഡിയ സമ്മതി​ക്കു​ന്നു. (ദൈവ​ത്തെ​യും ക്രിസ്‌തു​വി​നെ​യും ദൂതൻമാ​രെ​യും കുറിച്ച്‌ ഒരുമിച്ച്‌ പറഞ്ഞി​രി​ക്കുന്ന 1 തിമൊ​ഥെ​യോസ്‌ 5:21 താരത​മ്യം ചെയ്യുക.)

എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ ദൈവ​ത്തിന്‌ ബഹുവചന നാമങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കുന്ന വാക്യങ്ങൾ

ഉൽപത്തി 1:1-ൽ “ദൈവ”മെന്ന സ്ഥാന​പ്പേര്‌ എലോ​ഹിം എന്ന പദത്തിന്റെ വിവർത്ത​ന​മാണ്‌, എബ്രാ​യ​യിൽ അത്‌ ബഹുവ​ച​ന​രൂ​പ​മാണ്‌. ഇത്‌ ത്രിത്വ​ത്തി​ന്റെ ഒരു സൂചന​യാ​യി ത്രിത്വ​വാ​ദി​കൾ വ്യാഖ്യാ​നി​ക്കു​ന്നു. “നമ്മുടെ ദൈവ​മായ [എലോ​ഹി​മിൽനിന്ന്‌] കർത്താവ്‌ ഏക കർത്താ​വാ​കു​ന്നു” എന്ന്‌ ആവർത്തനം 6:4 പറയു​മ്പോൾ അത്‌ ത്രിത്വ​ത്തി​ലെ അംഗങ്ങൾക്കി​ട​യി​ലു​ളള ഐക്യ​ത്തെ​യാണ്‌ സൂചി​പ്പി​ക്കു​ന്നത്‌ എന്ന്‌ അവർ വിശദീ​ക​രി​ക്കു​ന്നു.

ഇവിടെ എബ്രായ നാമത്തി​ന്റെ ബഹുവ​ചനം മഹത്വ​ത്തി​ന്റെ അല്ലെങ്കിൽ ശ്രേഷ്‌ഠ​ത​യു​ടെ ബഹുവ​ച​ന​മാണ്‌. (NAB, സെൻറ്‌ ജോസഫ്‌ എഡിഷൻ, ബൈബിൾ ഡിക്ഷ്‌നറി, പേ. 330; കൂടാതെ ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ, 1967, വാല്യം V, പേ. 287 കാണുക.) ഒരു ദൈവ​ശി​ര​സ്സി​നു​ള​ളി​ലെ വ്യക്തി​ക​ളു​ടെ ബഹുത്വ​ത്തി​ന്റെ ആശയം അത്‌ നൽകു​ന്നില്ല. അതേരീ​തി​യിൽ ന്യായാ​ധി​പൻമാർ 16:23-ൽ വ്യാജ​ദൈ​വ​മായ ദാഗോ​നെ പരാമർശി​ക്കു​മ്പോൾ എലോ​ഹിം എന്ന സ്ഥാന​പ്പേ​രി​ന്റെ ഒരു രൂപം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു; എന്നാൽ ഒരു ദൈവമേ പരാമർശി​ക്ക​പ്പെ​ടു​ന്നു​ളളു എന്ന്‌ കാണി​ച്ചു​കൊണ്ട്‌ അതേത്തു​ടർന്നു വരുന്ന ക്രിയ ഏക വചനരൂ​പ​ത്തി​ലാണ്‌. ഉൽപത്തി 42:30-ൽ യോ​സേഫ്‌ ഈജി​പ്‌റ​റി​ലെ “കർത്താവ്‌” (അഡോണെ, ശ്രേഷ്‌ഠ​ത​യു​ടെ ബഹുവ​ചനം) ആയിരി​ക്കു​ന്ന​താ​യി പറയ​പ്പെ​ട്ടി​രി​ക്കു​ന്നു.

ഗ്രീക്ക്‌ ഭാഷയിൽ ‘മഹത്വ​ത്തി​ന്റെ അല്ലെങ്കിൽ ശ്രേഷ്‌ഠ​ത​യു​ടെ ബഹുവചന’രൂപമില്ല. അതു​കൊണ്ട്‌ ഉൽപത്തി 1:1-ൽ LXX വിവർത്തകർ എലോ​ഹിം എന്നതിന്‌ പകരം ഹോ തേയോസ്‌ (ദൈവം, ഏകവചനം) ഉപയോ​ഗി​ച്ചു. മർക്കോസ്‌ 12:29-ൽ ആവർത്തനം 6:4 ഉദ്ധരി​ച്ചു​കൊണ്ട്‌ യേശു നൽകുന്ന ഒരു മറുപടി രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നി​ടത്ത്‌ അതു​പോ​ലെ​തന്നെ ഗ്രീക്ക്‌ ഏകവച​ന​രൂ​പ​മായ ഹോ തേയോസ്‌ ആണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

ആവർത്തനം 6:4-ന്റെ എബ്രായ പാഠത്തിൽ ചതുര​ക്ഷ​രങ്ങൾ രണ്ടു പ്രാവ​ശ്യം വരുന്നുണ്ട്‌. അതു​കൊണ്ട്‌ കൂടുതൽ ഉചിത​മാ​യി അത്‌ “നമ്മുടെ ദൈവ​മായ യഹോവ ഏക യഹോ​വ​യാ​കു​ന്നു” (NW) എന്ന്‌ വായി​ക്ക​പ്പെ​ടേ​ണ്ട​താണ്‌. ഇത്‌ ആരോട്‌ പ്രസ്‌താ​വി​ക്ക​പ്പെ​ട്ടു​വോ ആ ഇസ്രാ​യേൽ ജനത ത്രിത്വ​ത്തിൽ വിശ്വ​സി​ച്ചി​രു​ന്നില്ല. ബാബി​ലോ​ണി​യാ​ക്കാ​രും ഈജി​പ്‌റ​റു​കാ​രും ദൈവ​ങ്ങ​ളു​ടെ ത്രിത്വ​ങ്ങളെ ആരാധി​ച്ചി​രു​ന്നു, എന്നാൽ യഹോവ അവരിൽനിന്ന്‌ വ്യത്യ​സ്‌ത​നാ​ണെന്ന്‌ ഇസ്രാ​യേ​ല്യർക്ക്‌ വ്യക്തമാ​ക്കി കൊടു​ക്ക​പ്പെട്ടു.

ഏതു ഭാഷാ​ന്തരം ഉപയോ​ഗി​ക്കു​ന്നു എന്നതിനെ ആശ്രയിച്ച്‌ ഒരു വ്യക്തിക്ക്‌ ഒന്നില​ധി​കം നിഗമ​ന​ങ്ങ​ളിൽ എത്തി​ച്ചേ​രാൻ കഴിയുന്ന വാക്യങ്ങൾ

ഒരു ബൈബിൾ ഭാഗം വ്യാക​ര​ണ​പ​ര​മാ​യി ഒന്നില​ധി​കം വിധങ്ങ​ളിൽ ഭാഷാ​ന്തരം ചെയ്യാൻ കഴിയു​മെ​ങ്കിൽ ശരിയായ ഭാഷാ​ന്തരം ഏതാണ്‌? ബൈബി​ളി​ന്റെ ശേഷം ഭാഗങ്ങ​ളു​മാ​യി യോജി​പ്പി​ലു​ള​ളത്‌. ഒരു വ്യക്തി ബൈബി​ളി​ന്റെ ശേഷം ഭാഗങ്ങൾ അവഗണി​ക്കു​ക​യും ഒരു പ്രത്യേക വാക്യ​ത്തി​ന്റെ തനിക്ക്‌ ഇഷ്ടപ്പെട്ട വിവർത്ത​നത്തെ ചുററി​പ്പ​ററി തന്റെ വിശ്വാ​സം കെട്ടു​പ​ണി​ചെ​യ്യു​ക​യു​മാ​ണെ​ങ്കിൽ അയാളു​ടെ വിശ്വാ​സം, ദൈവ​വ​ച​ന​ത്തെയല്ല മറിച്ച്‌ അയാളു​ടെ സ്വന്തം ആശയങ്ങ​ളെ​യും ഒരുപക്ഷേ മറെറാ​രു അപൂർണ്ണ മനുഷ്യ​ന്റെ ആശയങ്ങ​ളെ​യു​മാണ്‌ പ്രതി​ഫ​ലി​പ്പി​ക്കു​ന്നത്‌.

യോഹന്നാൻ 1:1, 2:

RS ഇപ്രകാ​രം വായി​ക്ക​പ്പെ​ടു​ന്നു: “ആദിയിൽ വചനം ഉണ്ടായി​രു​ന്നു, വചനം ദൈവ​ത്തോ​ടു​കൂ​ടെ​യാ​യി​രു​ന്നു, വചനം ദൈവ​മാ​യി​രു​ന്നു. അവൻ ആദിയിൽ ദൈവ​ത്തോ​ടു​കൂ​ടെ​യാ​യി​രു​ന്നു.” (KJ, Dy, JB, NAB എന്നിവ​യും സമാന​മായ പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ക്കു​ന്നു.) എന്നിരുന്നാലും, NW വായി​ക്കു​ന്നത്‌ ഇപ്രകാ​ര​മാണ്‌: “ആദിയിൽ വചനം ഉണ്ടായി​രു​ന്നു, വചനം ദൈവ​ത്തോ​ടു​കൂ​ടെ​യാ​യി​രു​ന്നു, വചനം ഒരു ദൈവ​മാ​യി​രു​ന്നു. ഈ ഒരുവൻ ആദിയിൽ ദൈവ​ത്തോ​ടു​കൂ​ടെ​യാ​യി​രു​ന്നു.”

യോഹ​ന്നാൻ 1:1, 2-ന്റെ ഏതു ഭാഷാ​ന്ത​ര​മാണ്‌ സന്ദർഭ​ത്തോട്‌ യോജി​ക്കു​ന്നത്‌? യോഹ​ന്നാൻ 1:18 പറയുന്നു: “ആരും ഒരുനാ​ളും ദൈവത്തെ കണ്ടിട്ടില്ല.” “വചനം ജഡമായി നമ്മു​ടെ​യി​ട​യിൽ പാർത്തു . . . നാം അവന്റെ മഹിമ കണ്ടിരി​ക്കു​ന്നു” എന്ന്‌ 14-ാം വാക്യം വ്യക്തമാ​യി പ്രസ്‌താ​വി​ക്കു​ന്നു. കൂടാതെ ആദിയിൽ അവൻ “ദൈവ​ത്തോട്‌ കൂടെ​യാ​യി​രു​ന്നു” എന്ന്‌ 1, 2 വാക്യങ്ങൾ പറയുന്നു. ആർക്കെ​ങ്കി​ലും ആരോ​ടെ​ങ്കി​ലും കൂടെ​യാ​യി​രി​ക്കാ​നും അതേസ​മയം ആ വ്യക്തി​യാ​യി​രി​ക്കാ​നും കഴിയു​മോ? യോഹ​ന്നാൻ 17:3-ൽ “ഏകസത്യ​ദൈവ”മെന്ന്‌ യേശു തന്റെ പിതാ​വി​നെ അഭിസം​ബോ​ധന ചെയ്യുന്നു; അതു​കൊണ്ട്‌ യേശു “ഒരു ദൈവ”മെന്നനി​ല​യിൽ തന്റെ പിതാ​വി​ന്റെ ദിവ്യ​ഗു​ണ​ങ്ങളെ പ്രതി​ഫ​ലി​പ്പി​ക്കുക മാത്രമെ ചെയ്യു​ന്നു​ളളു.—എബ്രാ. 1:3.

“ഒരു ദൈവം” എന്നുളള വിവർത്തനം ഗ്രീക്ക്‌ വ്യാകരണ നിയമ​ങ്ങ​ളോട്‌ ചേർച്ച​യി​ലാ​ണോ? “വചനം ദൈവ​മാ​യി​രു​ന്നു” എന്ന്‌ തന്നെ വിവർത്തനം ചെയ്യ​പ്പെ​ടേ​ണ്ട​താണ്‌ എന്ന്‌ ചില പ്രാമാ​ണിക ഗ്രന്ഥങ്ങൾ ശക്തമായി വാദി​ക്കു​ന്നു. എന്നാൽ എല്ലാവ​രും അതി​നോട്‌ യോജി​ക്കു​ന്നില്ല. “ഉപപദം ഇല്ലാത്ത ഗുണസം​ബ​ന്ധ​മായ ആഖ്യാത നാമങ്ങൾ: മർക്കോസ്‌ 15:39-ഉം യോഹ​ന്നാൻ 1:1-ഉം” എന്ന തന്റെ ലേഖന​ത്തിൽ ഫിലിപ്പ്‌ ബി. ഹാർണർ “ക്രിയക്കു മുമ്പു വരുന്ന ഉപപദ​മി​ല്ലാത്ത ഒരു ആഖ്യാ​ത​ത്തോ​ടു​കൂ​ടിയ” യോഹ​ന്നാൻ 1:1-ലേതു​പോ​ലു​ളള അത്തരം വാചകങ്ങൾ “അർത്ഥത്തിൽ മുഖ്യ​മാ​യും ഗുണസം​ബ​ന്ധ​മാണ്‌. അവ ലോ​ഗോ​സിന തെയോ​സി​ന്റെ സ്വഭാ​വ​മു​ണ്ടെന്ന്‌ സൂചി​പ്പി​ക്കു​ന്നു” എന്ന്‌ പറയു​ക​യു​ണ്ടാ​യി. അദ്ദേഹം ഇങ്ങനെ നിർദ്ദേ​ശി​ക്കു​ന്നു: “ഒരുപക്ഷേ ഈ വാചകം ‘വചനത്തിന്‌ ദൈവ​ത്തി​ന്റെ അതേ സ്വഭാവം ഉണ്ടായി​രു​ന്നു’ എന്ന്‌ ഭാഷാ​ന്തരം ചെയ്യാൻ കഴിയും.” (ജേണൽ ഓഫ ബിബ്ലിക്കൽ ലിററ​റേച്ചർ, 1973, പേ. 85, 87) അങ്ങനെ, ഈ വാക്യ​ത്തിൽ രണ്ടാമത്തെ തെയോസ എന്ന പദം നിശ്ച​യോ​പ​പദം (ഹോ) കൂടാ​തെ​യു​ള​ള​താ​ണെ​ന്നും ഗ്രീക്ക്‌ വാക്യ​ത്തി​ലെ ക്രിയക്ക്‌ മുമ്പ്‌ വെച്ചി​രി​ക്കു​ന്നു എന്നുമു​ളള വസ്‌തുത പ്രാധാ​ന്യ​മു​ള​ള​താണ്‌. “വചനം ദൈവ​മാ​യി​രു​ന്നു” എന്ന്‌ യോഹ​ന്നാൻ 1:1-ൽ വിവർത്തനം ചെയ്യു​ന്ന​തിൽ നിർബന്ധം പിടി​ക്കുന്ന ഭാഷാ​ന്ത​ര​ക്കാർ ക്രിയ​ക്കു​മുമ്പ്‌ ഉപപദ​മി​ല്ലാത്ത ഒരു ഏകവചന ആഖ്യാ​ത​നാ​മം വരുന്ന മററു വാക്യങ്ങൾ വിവർത്തനം ചെയ്യു​മ്പോൾ അനിശ്ച​യോ​പ​പദം (ഒരു) ഉപയോ​ഗി​ക്കാൻ മടിക്കു​ന്നി​ല്ലെ​ന്നു​ള​ളത്‌ കൗതു​ക​ക​ര​മാണ്‌. അങ്ങനെ യോഹ​ന്നാൻ 6:70-ൽ JB-യും KJ-യും ഇസ്‌ക​രി​യോ​ത്താ യൂദായെ “ഒരു പിശാച്‌” എന്ന്‌ പരാമർശി​ക്കു​ന്നു, യോഹ​ന്നാൻ 9:17-ൽ അവർ യേശു​വി​നെ “ഒരു പ്രവാ​ചകൻ” എന്നു വർണ്ണി​ക്കു​ന്നു.

ജോൺ എൽ. മക്കൻസി, എസ്സ്‌. ജെ. തന്റെ ഡിക്‌ഷ​നറി ഓഫ്‌ ദി ബൈബിൾ എന്ന ഗ്രന്ഥത്തിൽ പറയുന്നു: “യോഹ​ന്നാൻ 1:1 കൃത്യ​മാ​യി ഇങ്ങനെ വിവർത്തനം ചെയ്യ​പ്പെ​ടണം, ‘വചനം ദൈവ​ത്തോ​ടു​കൂ​ടെ [= പിതാവ്‌] ആയിരു​ന്നു, വചനം ഒരു ദിവ്യ​നാ​യി​രു​ന്നു.’” (ബ്രായ്‌ക്ക​ററ്‌ അദ്ദേഹ​ത്തി​ന്റേ​താണ്‌. നീൽ ഒബ്‌സ്‌റ​റാ​റ​റും ഇംപ്രി​മാ​ത്തൂ​റും സഹിതം പ്രസി​ദ്ധീ​ക​രി​ച്ചത്‌) (ന്യൂ​യോർക്ക്‌, 1965), പേ. 317.

മേൽപ​റ​ഞ്ഞ​തി​നോ​ടു​ളള ചേർച്ചയിൽ, AT ഇങ്ങനെ വായി​ക്ക​പ്പെ​ടു​ന്നു: “വചനം ദിവ്യ​നാ​യി​രു​ന്നു;” Mo, “ലോഗോസ്‌ ദിവ്യ​നാ​യി​രു​ന്നു;” NTIV, “വചനം ഒരു ദൈവ​മാ​യി​രു​ന്നു.” തന്റെ ജർമ്മൻ ഭാഷാ​ന്ത​ര​ത്തിൽ ലുഡ്‌വിഗ്‌ തിമ്മേ അത്‌ ഈ വിധത്തിൽ പറഞ്ഞി​രി​ക്കു​ന്നു, “വചനം ഒരുതരം ദൈവ​മാ​യി​രു​ന്നു.” (യേശു​ക്രി​സ്‌തു​വാ​യി​ത്തീർന്ന) വചനത്തെ സംബന്ധിച്ച്‌ “ഒരു ദൈവം” എന്ന്‌ പറയു​ന്നത്‌ ശേഷം തിരു​വെ​ഴു​ത്തു​ക​ളി​ലെ ആ പദത്തിന്റെ ഉപയോ​ഗ​ത്തോട്‌ യോജി​പ്പി​ലാണ്‌. ഉദാഹ​ര​ണ​ത്തിന്‌ സങ്കീർത്തനം 82:1-6-ൽ ഇസ്രാ​യേ​ലി​ലെ മാനുഷ ന്യായാ​ധി​പൻമാ​രെ “ദൈവങ്ങൾ” എന്ന്‌ വിളി​ച്ചി​രി​ക്കു​ന്നു. (എബ്രായ, എലോ​ഹിം; യോഹ​ന്നാൻ 10:34-ൽ ഗ്രീക്ക്‌, തെയോയ്‌) എന്തു​കൊ​ണ്ടെ​ന്നാൽ അവർ യഹോ​വ​യു​ടെ പ്രതി​നി​ധി​ക​ളാ​യി​രു​ന്നു, അവന്റെ നിയമം പ്രസ്‌താ​വി​ക്കേ​ണ്ടി​യു​മി​രു​ന്നു.

NW അനുബന്ധം, 1984 റഫറൻസ്‌ എഡിഷൻ, പേ. 1579 കൂടെ കാണുക.

യോഹന്നാൻ 8:58:

RS ഇങ്ങനെ വായി​ക്ക​പ്പെ​ടു​ന്നു: “യേശു അവരോട്‌ പറഞ്ഞു, ‘സത്യമാ​യി, സത്യമാ​യി, ഞാൻ നിങ്ങ​ളോട്‌ പറയുന്നു, അബ്രഹാം ആയിരു​ന്ന​തി​നു മുമ്പേ ഞാൻ ആകുന്നു [ഗ്രീക്ക്‌, ഈഗോ ഐമി].’” (NE, KJ, TEV, JB, NAB എന്നിവ​യെ​ല്ലാം “ഞാൻ ആകുന്നു” എന്ന്‌ വായി​ക്ക​പ്പെ​ടു​ന്നു, അത്‌ ഒരു പദവി നാമമാ​ണെന്ന്‌ കാണി​ക്കാൻ ചിലർ വലിയ അക്ഷരം പോലും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. അപ്രകാ​രം ആ പദപ്ര​യോ​ഗത്തെ പുറപ്പാട്‌ 3:14-മായി ബന്ധിപ്പി​ക്കാൻ അവർ ശ്രമി​ക്കു​ന്നു, അവിടെ അവരുടെ വിവർത്ത​ന​മ​നു​സ​രിച്ച്‌ ദൈവം തനിക്കു​തന്നെ “ഞാൻ ആകുന്നു” എന്ന സ്ഥാനപ്പേർ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.) എന്നിരു​ന്നാ​ലും NW-ൽ യോഹ​ന്നാൻ 8:58-ന്റെ അവസാ​ന​ഭാ​ഗം ഇപ്രകാ​രം വായി​ക്ക​പ്പെ​ടു​ന്നു: “അബ്രഹാം ആസ്‌തി​ക്യ​ത്തിൽ വരുന്ന​തി​നു മുൻപേ ഞാൻ ഉണ്ടായി​രു​ന്നു.” (AT, Mo, CBW, SE എന്നീ വിവർത്ത​ന​ങ്ങ​ളി​ലെ വാചക​ഘ​ട​ന​ക്കും ഇതേ ആശയമാ​ണു​ള​ളത്‌.)

ഏതു വിവർത്ത​ന​മാണ്‌ സന്ദർഭ​ത്തോ​ടു ചേർച്ച​യി​ലു​ള​ളത്‌? യേശു മറുപടി പറഞ്ഞ, യഹൂദൻമാ​രിൽനി​ന്നു​ളള ആ ചോദ്യം (57-ാം വാക്യം) പ്രായം സംബന്ധി​ച്ചാ​യി​രു​ന്നു, അവൻ ആരെന്നു​ള​ള​താ​യി​രു​ന്നില്ല. യുക്തി​യ​നു​സ​രിച്ച്‌ യേശു​വി​ന്റെ മറുപ​ടി​യും അവന്റെ പ്രായം, അവൻ എത്രകാ​ലം അസ്‌തി​ത്വ​ത്തി​ലു​ണ്ടാ​യി​രു​ന്നു എന്നതു സംബന്ധി​ച്ചാ​യി​രു​ന്നു. രസാവ​ഹ​മാ​യി, ഈഗോ ഐമി എന്നത്‌ പരിശു​ദ്ധാ​ത്മാ​വി​ന്റെ ഒരു സ്ഥാന​പ്പേ​രാ​ക്കാൻ ആരും ഒരു ശ്രമവും നടത്തി​യി​ട്ടില്ല.

എ. ററി. റോബർട്ട്‌സ​നാ​ലു​ളള ഏ ഗ്രാമർ ഓഫ്‌ ദി ഗ്രീക്ക്‌ ന്യൂ ടെസ്‌റ​റ​മെൻറ്‌ ഇൻ ദി ലൈററ്‌ ഓഫ്‌ ഹിസ്‌റേ​റാ​റി​ക്കൽ റിസേർച്ച്‌ എന്ന ഗ്രന്ഥം പറയുന്നു: “[ഐമി] എന്നുളള ക്രിയ . . . ചില​പ്പോൾ അത്‌ [ഈഗോ ഐമി]യിൽ എന്നപോ​ലെ (യോഹ. 8:58) മററു ക്രിയ​കൾപോ​ലെ​യു​ളള ആഖ്യാ​ത​മെ​ന്ന​നി​ല​യിൽ അസ്‌തി​ത്വ​ത്തെ കുറി​ക്കു​ന്നു.”—നാഷ്‌വിൽ, ടെന്നെ.; 1934, പേ. 394.

NW അനുബന്ധം 1984 റഫറൻസ്‌ എഡിഷൻ, പേ. 1582, 1583 കൂടെ കാണുക.

പ്രവൃത്തികൾ 20:28:

JB ഇപ്രകാ​രം വായി​ക്ക​പ്പെ​ടു​ന്നു: “നിങ്ങ​ളെ​ത്ത​ന്നെ​യും താൻ സ്വന്ത രക്തത്താൽ വിലക്കു​വാ​ങ്ങിയ ദൈവ​ത്തി​ന്റെ സഭയെ മേയി​പ്പാൻ പരിശു​ദ്ധാ​ത്‌മാവ്‌ നിങ്ങളെ മേൽവി​ചാ​ര​കൻമാ​രാ​ക്കി​വച്ച ആട്ടിൻകൂ​ട്ടം മുഴു​വ​നെ​യും സൂക്ഷി​ച്ചു​കൊൾക.” (KJ, Dy, NAB എന്നിവ​യി​ലും സമാന​മായ പദപ്ര​യോ​ഗ​മാ​ണു​ള​ളത്‌.) എന്നിരു​ന്നാ​ലും NW-ൽ വാക്യ​ത്തി​ന്റെ അവസാ​ന​ഭാ​ഗം ഇങ്ങനെ വായി​ക്ക​പ്പെ​ടു​ന്നു: “തന്റെ സ്വന്തം [പുത്രന്റെ] രക്തത്താൽ.” (TEV-യും അതു​പോ​ലെ തന്നെയാണ്‌. RS-ന്റെ 1953-ലെ പതിപ്പിൽ “സ്വന്തം രക്തത്താൽ” എന്നാ​ണെ​ങ്കി​ലും 1971-ലെ പതിപ്പിൽ “സ്വന്തം പുത്രന്റെ രക്തത്താൽ” എന്നാണ്‌ വായിക്കപ്പെടുന്നത്‌. Ro-യും Da-യും വെറുതെ “സ്വന്തമാ​യ​വന്റെ രക്തത്താൽ” എന്ന്‌ വായി​ക്ക​പ്പെ​ടു​ന്നു.)

ഇതിൽ ഏതു വിവർത്ത​നമാ(ങ്ങളാ)ണ്‌ 1 യോഹ​ന്നാൻ 1:7-നോട്‌ യോജി​ക്കു​ന്നത്‌? അത്‌ പറയുന്നു: “അവന്റെ [ദൈവ​ത്തി​ന്റെ] പുത്ര​നായ യേശു​വി​ന്റെ രക്തം സകല പാപങ്ങ​ളിൽ നിന്നും നമ്മെ ശുദ്ധീ​ക​രി​ക്കു​ന്നു.” (വെളി​പ്പാട്‌ 1:4-6 കൂടെ കാണുക.) യോഹ​ന്നാൻ 3:16-ൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ നമുക്ക്‌ ജീവൻ ഉണ്ടാ​കേ​ണ്ട​തിന്‌ ദൈവം തന്റെ ഏകജാ​ത​പു​ത്രനെ അയച്ചോ അതോ അവൻ തന്നെ മനുഷ്യ​നാ​യി വന്നോ? ദൈവ​ത്തി​ന്റെയല്ല അവന്റെ പുത്രന്റെ രക്തമാണ്‌ ചൊരി​യ​പ്പെ​ട്ടത്‌.

NW അനുബന്ധം, 1984 റഫറൻസ്‌ എഡിഷൻ പേ. 1580 കൂടെ കാണുക.

റോമർ 9:5:

JB ഇപ്രകാ​രം വായി​ക്ക​പ്പെ​ടു​ന്നു: “അവർ പൂർവ്വ​പി​താ​ക്കൻമാ​രിൽനിന്ന്‌ ജനിച്ചവർ, അവരുടെ ജഡത്തിൽനി​ന്നും രക്തത്തിൽ നിന്നു​മ​ല്ലോ എല്ലാവ​രി​ലും മീതെ​യു​ളള ക്രിസ്‌തു, എന്നെന്നും വാഴ്‌ത്ത​പ്പെട്ട ദൈവം വന്നത്‌! ആമേൻ.” (KJ, Dy സമാന​മാ​യി വായി​ക്ക​പ്പെ​ടു​ന്നു.) എന്നിരു​ന്നാ​ലും NW-ൽ ആ വാക്യ​ത്തി​ന്റെ അവസാ​ന​ഭാ​ഗം ഇപ്രകാ​രം വായി​ക്ക​പ്പെ​ടു​ന്നു: “ജഡപ്ര​കാ​രം ക്രിസ്‌തു​വും അവരിൽ നിന്ന്‌ ജനിച്ചു: എല്ലാവർക്കും മീതെ​യു​ളള ദൈവം എന്നേക്കും വാഴ്‌ത്ത​പ്പെ​ട്ട​വ​നാ​കട്ടെ. ആമേൻ.” (RS, NE, TEV, NAB, Mo എന്നിവ​യെ​ല്ലാം NW-ലേതിനു സമാന​മായ പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ക്കു​ന്നു.)

ക്രിസ്‌തു “എല്ലാവർക്കും മീതെയു”ളളവനാ​ണെ​ന്നും അവൻ ദൈവ​മാ​ണെ​ന്നു​മാ​ണോ ഈ വാക്യം പറയു​ന്നത്‌? അതോ ദൈവ​ത്തെ​യും ക്രിസ്‌തു​വി​നെ​യും അതു വ്യത്യസ്‌ത വ്യക്തി​ക​ളാ​യി പരാമർശി​ക്കു​ക​യും ദൈവം “എല്ലാറ​റി​ലും മീതെ”യാണെന്ന്‌ പറയു​ക​യും ചെയ്യു​ന്നു​വോ? റോമർ 9:5-ന്റെ ഏതു വിവർത്ത​ന​മാണ്‌ റോമർ 15:5, 6-നോട്‌ ചേർച്ച​യി​ലാ​യി​രി​ക്കു​ന്നത്‌? അത്‌ ആദ്യം തന്നെ ദൈവത്തെ യേശു​ക്രി​സ്‌തു​വിൽനിന്ന്‌ വേർതി​രി​ച്ചു കാണി​ക്കു​ക​യും അതിനു​ശേഷം “നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ ദൈവ​വും പിതാ​വു​മാ​യ​വനെ മഹത്വ​പ്പെ​ടു​ത്താൻ” വായന​ക്കാ​രനെ പ്രോൽസാ​ഹി​പ്പി​ക്കു​ക​യും ചെയ്യുന്നു. (2 കൊരി​ന്ത്യർ 1:3; എഫേസ്യർ 1:3 എന്നിവ കൂടെ കാണുക.) റോമർ 9-ാം അദ്ധ്യാ​യ​ത്തിൽ എന്താണ്‌ തുടർന്ന്‌ വരുന്ന​തെന്ന്‌ പരിഗ​ണി​ക്കുക. ദൈ​വോ​ദ്ദേ​ശ്യ​ങ്ങ​ളു​ടെ നിവൃത്തി ജഡപ്ര​കാ​ര​മു​ളള അവകാ​ശ​ത്തെയല്ല ദൈവ​ത്തി​ന്റെ ഇഷ്ടത്തെ​യാണ്‌ ആശ്രയി​ച്ചി​രി​ക്കു​ന്നത്‌ എന്ന്‌ 6-13 വാക്യങ്ങൾ കാണി​ക്കു​ന്നു. ദൈവം എല്ലാറ​റി​നും മീതേ​യാണ്‌ എന്ന വസ്‌തുത വിശേ​ഷ​വൽക്ക​രി​ക്കാൻ 14-18 വാക്യ​ങ്ങ​ളിൽ പുറപ്പാട്‌ 9:16-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന, ഫറവോ​നോ​ടു​ളള ദൈവ​ത്തി​ന്റെ ദൂതിനെ പരാമർശി​ച്ചി​രി​ക്കു​ന്നു. 19-24 വാക്യ​ങ്ങ​ളിൽ കുശവ​നും അയാൾ നിർമ്മി​ക്കുന്ന മൺപാ​ത്ര​ങ്ങ​ളു​മാ​യു​ളള സാദൃ​ശ്യ​ത്തിൽ ദൈവ​ത്തി​ന്റെ ശ്രേഷ്‌ഠത കൂടു​ത​ലാ​യി ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. അതു​കൊണ്ട്‌ 5-ാം വാക്യ​ത്തിൽ “എല്ലാവർക്കും മീതെ​യു​ളള ദൈവം എന്നേക്കും വാഴ്‌ത്ത​പ്പെ​ട്ട​വ​നാ​കട്ടെ. ആമേൻ” എന്ന പദപ്ര​യോ​ഗം എത്രയോ ഉചിതമാണ്‌!—NW.

ദി ന്യൂ ഇൻറർനാ​ഷണൽ ഡിക്‌ഷ​നറി ഓഫ്‌ ന്യൂ ടെസ്‌റ​റ​മെൻറ്‌ തിയോ​ളജി പ്രസ്‌താ​വി​ക്കു​ന്നു: “റോമർ 9:5-നെ സംബന്ധിച്ച്‌ തർക്കമുണ്ട്‌. . . . ആ പദങ്ങൾ ക്രിസ്‌തു​വിന്‌ ബാധക​മാ​ക്കുക എളുപ്പ​വും ഭാഷാ​പ​ര​മാ​യി തികച്ചും സാദ്ധ്യ​വു​മാണ്‌. അപ്പോൾ ആ വാക്യം, ‘എല്ലാറ​റി​നും​മീ​തേ​യു​ളള ദൈവ​മായ ക്രിസ്‌തു എന്നേക്കും വാഴ്‌ത്ത​പ്പെ​ട്ടവൻ. ആമേൻ’ എന്ന്‌ വായി​ക്ക​പ്പെ​ടും. അപ്പോ​ഴും ക്രിസ്‌തു​വി​നെ ദൈവ​ത്തോട്‌ പൂർണ്ണ​മാ​യി തുല്യ​നാ​ക്കാൻ കഴിയു​ക​യില്ല, മറിച്ച്‌ ദിവ്യ​സ്വ​ഭാ​വ​മു​ള​ള​വ​നാ​യി വിവരി​ക്കാ​നേ കഴിയു​ക​യു​ളളു, എന്തു​കൊ​ണ്ടെ​ന്നാൽ തേയോസ്‌ എന്ന പദത്തിന്‌ നിശ്ച​യോ​പ​പ​ദ​മില്ല. . . . ആ പ്രസ്‌താ​വന ദൈവ​ത്തി​ങ്ക​ലേക്ക്‌ തന്നെ തിരിച്ചു വിട​പ്പെ​ട്ടി​രി​ക്കുന്ന ഒരു സ്‌തു​തി​യാ​യി കണക്കാ​ക്കു​ന്ന​താണ്‌ കുറച്ചു​കൂ​ടെ സ്വീകാ​ര്യ​മായ വിശദീ​ക​രണം.”—(ഗ്രാൻഡ്‌ റാപ്പി​ഡ്‌സ്‌, മിച്ചിഗൻ; 1976), ജർമ്മൻ ഭാഷയിൽനിന്ന്‌ വിവർത്തനം ചെയ്യ​പ്പെ​ട്ടത്‌, വാല്യം 2, പേ. 80.

NW അനുബന്ധം 1984 റഫറൻസ്‌ എഡിഷൻ, പേ. 1580, 1581 കാണുക.

ഫിലിപ്പ്യർ 2:5, 6:

KJ ഇപ്രകാ​രം വായി​ക്ക​പ്പെ​ടു​ന്നു: “ക്രിസ്‌തു​യേ​ശു​വി​ലു​ണ്ടാ​യി​രുന്ന ഈ മനസ്സ്‌ നിങ്ങളി​ലു​മു​ണ്ടാ​യി​രി​ക്കട്ടെ: അവൻ ദൈവ​രൂ​പ​ത്തി​ലാ​യി​രി​ക്കെ ദൈവ​ത്തോട്‌ സമനാ​യി​രി​ക്കു​ന്നത്‌ കവർച്ച​യെന്ന്‌ വിചാ​രി​ച്ചില്ല.” (Dy-ക്കും അതേ പദപ്രയോഗമാണുളളത്‌. JB ഇപ്രകാ​രം വായി​ക്ക​പ്പെ​ടു​ന്നു: “അവൻ ദൈവ​ത്തോ​ടു​ളള അവന്റെ സമത്വം മുറു​കെ​പ്പി​ടി​ച്ചില്ല.”) എന്നാൽ NW-ൽ ആ വാക്യ​ത്തി​ന്റെ അവസാ​ന​ഭാ​ഗം ഇപ്രകാ​ര​മാണ്‌ വായി​ക്ക​പ്പെ​ടു​ന്നത്‌: “അവൻ ദൈവ​രൂ​പ​ത്തിൽ സ്ഥിതി​ചെ​യ്‌തി​രു​ന്നെ​ങ്കി​ലും അവൻ ഒരു പിടി​ച്ചെ​ടു​ക്ക​ലി​നെ​പ്പ​ററി, [ഗ്രീക്ക്‌, ഹാർപ്പാ​ഗ്‌മോൻ] അതായത്‌ ദൈവ​ത്തോട്‌ തുല്യ​നാ​യി​രി​ക്ക​ണ​മെന്ന്‌ ചിന്തി​ച്ചില്ല.” (RS, NE, TEV, NAB എന്നിവ​യും അതേ ആശയം നൽകുന്നു.)

ഏത്‌ ആശയമാണ്‌ സന്ദർഭ​ത്തിന്‌ ചേരു​ന്നത്‌? ഇവിടെ ചർച്ച​ചെ​യ്യ​പ്പെ​ടുന്ന കാര്യ​ത്തിൽ ക്രിസ്‌തു​വി​നെ അനുക​രി​ക്കാൻ 5-ാം വാക്യം ക്രിസ്‌ത്യാ​നി​കളെ ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു. “ദൈവ​ത്തോട്‌ തുല്യ​നാ​യി​രി​ക്കു​ന്നത്‌” “കവർച്ചയല്ല” അവരുടെ അവകാ​ശ​മാണ്‌ എന്ന്‌ പരിഗ​ണി​ക്കാൻ അവർ പ്രോൽസാ​ഹി​പ്പി​ക്ക​പ്പെ​ടു​മോ? തീർച്ച​യാ​യും ഇല്ല! മറിച്ച്‌ “ഒരു പിടി​ച്ചെ​ടു​ക്ക​ലി​നെ​പ്പ​ററി, അതായത്‌ ദൈവ​ത്തോട്‌ തുല്യ​നാ​യി​രി​ക്ക​ണ​മെന്ന്‌ ചിന്തി​ക്കാഞ്ഞ”വനെ (NW) അവർക്ക്‌ അനുക​രി​ക്കാൻ കഴിയും. (ഉൽപത്തി 3:5 താരത​മ്യ​പ്പെ​ടു​ത്തുക.) ആ വിവർത്തനം “പിതാവ്‌ എന്നെക്കാൾ വലിയ​വ​നാണ്‌” എന്ന്‌ യേശു​ക്രി​സ്‌തു​തന്നെ പറഞ്ഞതി​നോ​ടു യോജി​പ്പി​ലാണ്‌.—യോഹ. 14:28.

ദി എക്‌സ്‌പോ​സി​റേ​റ​ഴ്‌സ്‌ ഗ്രീക്ക്‌ റെറസ്‌റ​റ​മെൻറ്‌ പറയുന്നു: “[ഹർപ്പാ​സോ] അല്ലെങ്കിൽ [ഹർപ്പാ​ഗമോൻ ഉൾപ്പെടെ] അതിന്റെ ഏതെങ്കി​ലും വ്യുൽപ്പ​ന്ന​ങ്ങൾക്ക്‌ ‘കൈവശം വച്ചു​കൊ​ണ്ടി​രി​ക്കുക,’ ‘നിലനിർത്തുക’ എന്ന്‌ അർത്ഥം വരുന്ന യാതൊ​രു വേദഭാ​ഗ​വും നമുക്ക്‌ കാണാൻ കഴിയു​ക​യില്ല. അതിന്‌ എല്ലായ്‌പ്പോ​ഴും ‘പിടി​ച്ചെ​ടു​ക്കുക,’ ‘അക്രമാ​സ​ക്ത​മാ​യി തട്ടിപ്പ​റി​ക്കുക’ എന്ന്‌ അർത്ഥമു​ള​ള​താ​യി തോന്നു​ന്നു. അങ്ങനെ ‘കടന്നു​പി​ടി​ക്കുക’ എന്ന അർത്ഥത്തിൽനിന്ന്‌ തികച്ചും വ്യത്യ​സ്‌ത​മായ ‘മുറുകെ പിടി​ക്കുക’ എന്നതി​ലേക്ക്‌ വഴുതി മാറു​ന്നത്‌ അനുവ​ദ​നീ​യമല്ല.”—(ഗ്രാൻഡ്‌ റാപ്പി​ഡ്‌സ്‌, മിച്ചിഗൻ; 1967), ഡബ്‌ളി​യു. റോബർട്ട്‌സൺ നിക്കോൾ എഡിററു ചെയ്‌തത്‌, വാല്യം III, പേ. 436, 437.

കൊലൊസ്സ്യർ 2:9:

KJ ഇപ്രകാ​രം വായി​ക്ക​പ്പെ​ടു​ന്നു: “അവനിൽ [ക്രിസ്‌തു] ദൈവ​ശി​ര​സ്സി​ന്റെ [ഗ്രീക്ക്‌, തെയോ​റ​റി​റേ​റാസ്‌] സർവ്വ സമ്പൂർണ്ണ​ത​യും ദേഹരൂ​പ​ത്തിൽ വസിക്കു​ന്നു.” (NE, RS, JB, NAB, Dy എന്നീ വിവർത്ത​ന​ങ്ങ​ളും സമാന​മായ ആശയമാണ്‌ നൽകു​ന്നത്‌.) എന്നിരു​ന്നാ​ലും NW ഇപ്രകാ​രം വായി​ക്ക​പ്പെ​ടു​ന്നു: “അവനി​ലാണ്‌ ദിവ്യ​ഗു​ണ​ങ്ങ​ളു​ടെ സർവ്വ സമ്പൂർണ്ണ​ത​യും ദേഹരൂ​പ​ത്തിൽ വസിക്കു​ന്നത്‌.” (AT, We, CKW “ദൈവ ശിരസ്സ്‌” എന്നതിനു പകരം “ദൈവ സ്വഭാവം” എന്ന്‌ വായി​ക്ക​പ്പെ​ടു​ന്നു. 2 പത്രോസ്‌ 1:4 താരത​മ്യം ചെയ്യുക.)

കൊ​ലൊ​സ്സ്യർ 2:9-ന്‌ എല്ലാവ​രും ഒരേ വ്യാഖ്യാ​നമല്ല നൽകു​ന്നത്‌ എന്ന്‌ സമ്മതി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. എന്നാൽ കൊ​ലൊ​സ്സ്യർക്കു​ളള നിശ്വസ്‌ത ലേഖന​ത്തി​ന്റെ ശേഷം ഭാഗങ്ങ​ളോട്‌ യോജി​പ്പി​ലാ​യി​രി​ക്കു​ന്നത്‌ എന്താണ്‌? ക്രിസ്‌തു​വിന്‌, അവൻ ദൈവ​മാ​യി​രി​ക്കു​ന്ന​തു​കൊണ്ട്‌, ത്രിത്വ​ത്തി​ന്റെ ഒരു ഭാഗമാ​യി​രി​ക്കു​ന്ന​തു​കൊണ്ട്‌, അവന്റേ​താ​യി​രി​ക്കുന്ന എന്തെങ്കി​ലും അവനിൽ ഉണ്ടോ? അതോ അവനിൽ വസിക്കുന്ന “സമ്പൂർണ്ണത” മററാ​രു​ടെ​യെ​ങ്കി​ലും തീരു​മാ​ന​പ്ര​കാ​രം അവന്റേ​താ​യി​ത്തീർന്ന​താ​ണോ? കൊ​ലൊ​സ്സ്യർ 1:19 (KJ, Dy) പറയുന്നു, അങ്ങനെ​യാ​യി​രി​ക്കാൻ “പിതാ​വിന്‌ പ്രസാദം തോന്നി​യ​തി​നാൽ” എല്ലാ സമ്പൂർണ്ണ​ത​യും ക്രിസ്‌തു​വിൽ വസിച്ചു എന്ന്‌. അത്‌ “ദൈവ​ത്തി​ന്റെ തന്നെ തെര​ഞ്ഞെ​ടു​പ്പി​നാ​ലാ​യി​രു​ന്നു” എന്ന്‌ NE പറയുന്നു.

കാലൊ​സ്സ്യർ 2:9-നോട്‌ ചേർന്നു​ളള സന്ദർഭം പരിഗ​ണി​ക്കുക. 8-ാം വാക്യ​ത്തിൽ മാനുഷ പാരമ്പ​ര്യ​ത്തി​നും തത്വജ്ഞാ​ന​ത്തി​നും വേണ്ടി വാദി​ക്കു​ന്ന​വ​രാൽ വഴി​തെ​റ​റി​ക്ക​പ്പെ​ടു​ന്ന​തി​നെ​തി​രെ വായന​ക്കാർക്ക്‌ മുന്നറി​യിപ്പ്‌ നൽക​പ്പെ​ട്ടി​രി​ക്കു​ന്നു. ക്രിസ്‌തു​വിൽ “ജ്ഞാനത്തി​ന്റെ​യും പരിജ്ഞാ​ന​ത്തി​ന്റെ​യും എല്ലാ നിക്ഷേ​പ​ങ്ങ​ളും ഒളിഞ്ഞി​രി​ക്കു​ന്നു” എന്ന്‌ അവരോട്‌ പറയ​പ്പെ​ട്ടി​രി​ക്കു​ന്നു. “അവനിൽ വസിക്കാ​നും” “അവനിൽ വേരൂ​ന്നി​യും കെട്ടു​പ​ണി​ചെ​യ്യ​പ്പെ​ട്ടും വിശ്വാ​സ​ത്തിൽ ഉറപ്പു​ള​ള​വ​രാ​യി​ത്തീ​രാ​നും” അവർ പ്രോൽസാ​ഹി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (3, 6, 7 വാക്യങ്ങൾ) അവനി​ലാണ്‌, അല്ലാതെ മാനുഷ തത്വജ്ഞാ​ന​ത്തി​ന്റെ ഉപജ്ഞാ​താ​ക്ക​ളി​ലോ ഉപദേ​ഷ്ടാ​ക്ക​ളി​ലോ അല്ല മൂല്യ​വ​ത്തായ ഒരു പൂർണ്ണത വസിക്കു​ന്നത്‌. ക്രിസ്‌തു​വിൽ വസിക്കുന്ന പൂർണ്ണത ക്രിസ്‌തു​വി​നെ ദൈവം തന്നെയാ​ക്കി എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇവിടെ പറയു​ക​യാ​യി​രു​ന്നോ? ക്രിസ്‌തു “ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരിക്കു​ന്ന​താ​യി” പറയ​പ്പെ​ട്ടി​രി​ക്കുന്ന കൊ​ലൊ​സ്സ്യർ 3:1 അനുസ​രിച്ച്‌ അങ്ങനെയല്ല.—KJ, Dy, TEV, NAB കാണുക.

ലിഡലി​ന്റെ​യും സ്‌കോ​ട്ടി​ന്റെ​യും ഗ്രീക്ക്‌-ഇംഗ്ലീഷ്‌ ലെക്‌സി​ക്കൻ അനുസ​രിച്ച്‌ തെയോ​ട്ടെസ്‌ (ആ നിർദ്ദേ​ശിക രൂപത്തിൽ നിന്നാണ്‌ തെയോ​റെ​റ​റേ​റാസ്‌ എടുത്തി​ട്ടു​ള​ളത്‌) എന്നതിന്റെ അർത്ഥം “ദിവ്യ​ത്വം, ദിവ്യ സ്വഭാവം” എന്നാണ്‌. (ഓക്‌സ്‌ഫോർഡ്‌, 1968, പേ. 792) യഥാർത്ഥ​ത്തിൽ ദിവ്യ​നോ ദിവ്യ​സ്വ​ഭാ​വ​മു​ള​ള​വ​നോ ആയിരി​ക്കു​ന്നത്‌ ദൈവ​പു​ത്ര​നായ യേശു​വി​നെ പിതാ​വി​നോട്‌ സഹതു​ല്യ​നോ സഹനി​ത്യ​നോ ആക്കുന്നില്ല, എല്ലാ മനുഷ്യ​രും “മനുഷ്യ​ത്വ​ത്തിൽ” അല്ലെങ്കിൽ “മനുഷ്യ സ്വഭാ​വ​ത്തിൽ” പങ്കു പററു​ന്ന​തി​നാൽ അവർ സഹതു​ല്യ​രോ സമപ്രാ​യ​ക്കാ​രോ ആകാത്ത​തു​പോ​ലെ തന്നെ.

തീത്തോസ്‌ 2:12:

RS ഇപ്രകാ​രം വായി​ക്ക​പ്പെ​ടു​ന്നു: “നമ്മുടെ മഹാ​ദൈ​വ​വും രക്ഷകനു​മായ യേശു​ക്രി​സ്‌തു​വി​ന്റെ മഹത്വ​ത്തി​ന്റെ പ്രത്യ​ക്ഷ​ത​യായ നമ്മുടെ അനുഗൃ​ഹീത പ്രത്യാ​ശ​ക്കാ​യിട്ട്‌ കാത്തി​രി​ക്കു​ന്നു.” (NE, TEV, JB എന്നിവ​യിൽ സമാന​മായ പദപ്ര​യോ​ഗം കാണ​പ്പെ​ടു​ന്നു.) എന്നിരു​ന്നാ​ലും NW ഇപ്രകാ​രം വായി​ക്ക​പ്പെ​ടു​ന്നു: “സന്തുഷ്ട പ്രത്യാ​ശ​ക്കാ​യി​ട്ടും നമ്മുടെ മഹാ​ദൈ​വ​ത്തി​ന്റെ​യും രക്ഷകനായ യേശു​ക്രി​സ്‌തു​വി​ന്റെ​യും പ്രത്യ​ക്ഷ​ത​ക്കാ​യി​ട്ടും നാം കാത്തി​രി​ക്കു​ക​യിൽ.” (NAB-ക്ക്‌ സമാന​മായ വിവർത്ത​ന​മാ​ണു​ള​ളത്‌.)

“പിതാ​വായ ദൈവ​ത്തെ​യും നമ്മുടെ രക്ഷകനായ യേശു​ക്രി​സ്‌തു​വി​നെ​യും”പരാമർശി​ക്കുന്ന തീത്തോസ്‌ 1:4-നോട്‌ ഇതിൽ ഏതു ഭാഷാ​ന്ത​ര​മാണ്‌ യോജി​ക്കു​ന്നത്‌? ദൈവം രക്ഷകനാ​യി​രി​ക്കു​ന്ന​താ​യി തിരു​വെ​ഴു​ത്തു​ക​ളിൽ പറയ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ഈ വാക്യം വ്യക്തമാ​യും ദൈവ​ത്തെ​യും ആരിലൂ​ടെ ദൈവം രക്ഷ പ്രദാനം ചെയ്യു​ന്നു​വോ ആ യേശു​ക്രി​സ്‌തു​വി​നെ​യും വേർതി​രി​ച്ചു കാണി​ക്കു​ന്നു.

ക്രിസ്‌തു ദൈവ​വും രക്ഷകനു​മാ​ണെന്ന്‌ തീത്തോസ്‌ 2:12 സൂചി​പ്പി​ക്കു​ന്നു എന്ന്‌ ചിലർ വാദി​ക്കു​ന്നു. രസാവഹമായി, RS, NE, TEV, JB എന്നീ ഭാഷാ​ന്ത​രങ്ങൾ ഇത്തരം ഒരു വീക്ഷണം അനുവ​ദി​ക്ക​ത്ത​ക്ക​തായ ഒരു വിധത്തിൽ തിത്തോസ്‌ 2:12 വിവർത്തനം ചെയ്‌തി​രി​ക്കു​ന്നു. എന്നാൽ 2 തെസ്സ​ലൊ​നീ​ക്യർ 1:12-ന്റെ വിവർത്ത​ന​ത്തിൽ അവർ അതേ നിയമം അനുസ​രി​ച്ചി​ട്ടില്ല. ദി ഗ്രീക്ക്‌ ടെസ്‌റ​റ​മെൻറ്‌ എന്ന ഗ്രന്ഥത്തിൽ ഹെൻട്രി അൽഫോർഡ്‌ ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “തീത്തോസ്‌ 2:12-ൽ ദൈവ​ത്തെ​യും ക്രിസ്‌തു​വി​നെ​യും വേർതി​രി​ച്ചു കാണി​ക്കുന്ന ഒരു വിവർത്തനം ആ വാചക​ത്തി​ന്റെ എല്ലാ വ്യാകരണ നിബന്ധ​ന​ക​ളെ​യും തൃപ്‌തി​പ്പെ​ടു​ത്തു​ന്നു എന്ന്‌ പറയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു: അത്‌ ഘടനാ​പ​ര​മാ​യും സന്ദർഭ​മ​നു​സ​രി​ച്ചും കൂടുതൽ സാദ്ധ്യ​ത​യു​ള​ള​തും അപ്പോ​സ്‌ത​ലന്റെ രചനാ​രീ​തി​യോട്‌ കൂടുതൽ ചേർച്ച​യി​ലു​ള​ള​തു​മാ​ണെ​ന്നും തന്നെ.”—(ബോസ്‌ററൺ, 1877), വാല്യം III, പേ. 421.

NW അനുബന്ധം, 1984 റഫറൻസ്‌ എഡിഷൻ, പേ. 1581, 1582 കൂടെ കാണുക.

എബ്രായർ 1:8:

RS ഇപ്രകാ​രം വായി​ക്ക​പ്പെ​ടു​ന്നു: “പുത്ര​നെ​ക്കു​റി​ച്ചോ അവൻ പറയുന്നു, ‘ദൈവമെ, നിന്റെ സിംഹാ​സനം എന്നും എന്നേക്കു​മു​ള​ളത്‌’.” (KJ, NE, TEV, Dy, JB, NAB എന്നിവ​യി​ലും കാണു​ന്നത്‌ സമാന​മായ വിവർത്ത​ന​ങ്ങ​ളാണ്‌.) എന്നിരു​ന്നാ​ലും NW ഇപ്രകാ​രം വായി​ക്ക​പ്പെ​ടു​ന്നു: “എന്നാൽ പുത്രനെ സംബന്ധി​ച്ചോ: ‘ദൈവം എന്നും എന്നേക്കും നിന്റെ സിംഹാ​സ​ന​മാ​കു​ന്നു.’” (AT, Mo, TC, By എന്നിവ​യും ഇതേ ആശയമാണ്‌ നൽകു​ന്നത്‌.)

ഏതു വിവർത്ത​ന​മാണ്‌ സന്ദർഭ​ത്തോട്‌ ചേർച്ച​യി​ലാ​യി​രി​ക്കു​ന്നത്‌? തൊട്ടു മുമ്പുളള വാക്യങ്ങൾ ദൈവത്തെ അഭിസം​ബോ​ധന ചെയ്യു​ന്ന​താ​യി​ട്ടല്ല ദൈവം സംസാ​രി​ക്കു​ന്ന​താ​യി​ട്ടാണ്‌ പറയു​ന്നത്‌; തൊട്ടു പിന്നാലെ വരുന്ന വാക്യ​ത്തിൽ “ദൈവം, നിന്റെ ദൈവം” എന്ന പദപ്ര​യോ​ഗം കാണുന്നു. ഇവിടെ അഭിസം​ബോ​ധന ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​യാൾ അത്യു​ന്ന​ത​നായ ദൈവമല്ല എന്നും മറിച്ച്‌ ആ ദൈവ​ത്തി​ന്റെ ഒരു ആരാധ​ക​നാണ്‌ എന്നും അത്‌ കാണി​ക്കു​ന്നു. എബ്രായർ 1:8, സങ്കീർത്തനം 45:6-ൽ നിന്ന്‌ ഉദ്ധരി​ക്കു​ന്നു, അതാകട്ടെ ആദ്യം ഇസ്രാ​യേ​ലി​ലെ ഒരു മാനുഷ രാജാ​വി​നെ അഭിസം​ബോ​ധന ചെയ്‌തി​രു​ന്നു. സ്‌പഷ്ട​മാ​യി, ഈ സങ്കീർത്തനം രചിച്ച ബൈബിൾ എഴുത്തു​കാ​രൻ ആ മാനുഷ രാജാവ്‌ സർവ്വശ​ക്ത​നായ ദൈവ​മാ​ണെന്ന്‌ വിചാ​രി​ച്ചില്ല. മറിച്ച്‌ RS-ൽ സങ്കീർത്തനം 45:6 വായി​ക്ക​പ്പെ​ടു​ന്നത്‌ “നിന്റെ ദിവ്യ സിംഹാ​സനം” എന്നാണ്‌. (NE പറയുന്നു: “നിന്റെ സിംഹാ​സനം ദൈവ​ത്തി​ന്റെ സിംഹാ​സനം പോ​ലെ​യാണ്‌.” JP [7-ാം വാക്യം] “ദൈവ​ത്താൽ നൽകപ്പെട്ട നിന്റെ സിംഹാ​സനം.”) സാദ്ധ്യ​ത​യ​നു​സ​രിച്ച്‌ സങ്കീർത്തനം 45 എഴുത​പ്പെ​ട്ട​പ്പോൾ അഭിസം​ബോ​ധന ചെയ്യപ്പെട്ട രാജാ​വാ​യി​രുന്ന ശലോ​മോൻ “യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​താ​യി” പറയ​പ്പെട്ടു. (1 ദിനവൃ. 29:23, NW) ക്രിസ്‌തു​വി​ന്റെ രാജത്വ​ത്തി​ന്റെ “സിംഹാ​സനം” അല്ലെങ്കിൽ ഉറവ്‌, അതിനെ പിന്താ​ങ്ങു​ന്നവൻ, ദൈവ​മാണ്‌ എന്ന വസ്‌തു​ത​യോ​ടു​ളള ചേർച്ച​യിൽ ദൈവം അത്തരം അധികാ​രം അവന്‌ നൽകുന്നു എന്ന്‌ ദാനി​യേൽ 7:13, 14-ഉം ലൂക്കോസ്‌ 1:32-ഉം കാണി​ക്കു​ന്നു.

എബ്രായർ 1:8, 9; സങ്കീർത്തനം 45:6, 7-ൽ നിന്ന്‌ ഉദ്ധരി​ക്കു​ന്നു, അതേ സംബന്ധിച്ച്‌ ബൈബിൾ പണ്ഡിത​നായ ബി. എഫ്‌. വെസ്‌റ​റ്‌കോട്ട്‌ ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “LXX. രണ്ടു രീതി​യി​ലു​ളള വിവർത്ത​നങ്ങൾ അനുവ​ദി​ക്കു​ന്നു: [ഹൊ തെയോസ്‌] രണ്ടിട​ത്തും സംബോ​ധി​ക​യാ​യി കണക്കാ​ക്കാ​വു​ന്ന​താണ്‌. (ദൈവമേ, നിന്റെ സിംഹാ​സനം . . . അതു​കൊണ്ട്‌ ദൈവമേ, നിന്റെ ദൈവം . . . ) അല്ലെങ്കിൽ ആദ്യ രീതി​യിൽ അതിനെ കർത്താ​വാ​യി​ട്ടോ (അല്ലെങ്കിൽ ആഖ്യാ​ത​മാ​യി​ട്ടോ) എടുക്കാം, (ദൈവം നിന്റെ സിംഹാ​സ​ന​മാ​കു​ന്നു, അല്ലെങ്കിൽ നിന്റെ സിംഹാ​സനം ദൈവ​മാ​കു​ന്നു . . . ) [ഹോ തെയോസ്‌ സൂ] എന്നതിന്‌ സമാനാ​ധി​ക​ര​ണ​മാ​യിട്ട്‌ രണ്ടാമത്തെ വിധത്താ​ലാ​ണെ​ങ്കിൽ (അതു​കൊണ്ട്‌ ദൈവം, നിന്റെ ദൈവം തന്നെ . . . ) ആദ്യം എഴുത​പ്പെ​ട്ട​പ്പോൾ [എലോ​ഹിം] ഒരു രാജാ​വി​നെ അഭിസം​ബോ​ധന ചെയ്‌തു പറഞ്ഞതാ​യി​രി​ക്കാൻ സാദ്ധ്യ​ത​യില്ല. ആ ആശയം LXX-ൽ [ഹോ തെയോസ്‌] സംബോ​ധി​ക​യാ​ണെ​ന്നു​ളള വിശ്വാ​സ​ത്തി​നെ​തി​രാണ്‌. അതു​കൊണ്ട്‌ വാക്യ​ത്തി​ന്റെ ആദ്യഭാ​ഗം ദൈവം നിന്റെ സിംഹാ​സ​ന​മാ​കു​ന്നു (അല്ലെങ്കിൽ നിന്റെ സിംഹാ​സനം ദൈവ​മാ​കു​ന്നു) എന്ന വിവർത്തനം സ്വീക​രി​ക്കു​ക​യാണ്‌ ഏററം നല്ലത്‌ എന്ന്‌ തോന്നു​ന്നു, അതായത്‌, ‘നിന്റെ രാജ്യം നീക്കം ചെയ്യാ​നാ​വാത്ത പാറയായ ദൈവ​ത്തിൻമേ​ലാണ്‌ സ്ഥാപി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌’ എന്ന്‌.”—ദി എപ്പിസൽ ററു ദി ഹീബ്രൂസ്‌ (ലണ്ടൻ, 1889), പേ. 25, 26.

1 യോഹ​ന്നാൻ 5:7, 8:

KJ ഇപ്രകാ​രം വായി​ക്ക​പ്പെ​ടു​ന്നു: “സ്വർഗ്ഗ​ത്തിൽ സാക്ഷ്യം വഹിക്കുന്ന മൂവർ ഉണ്ട്‌, പിതാവ്‌, വചനം, പരിശു​ദ്ധാ​രൂ​പി; ഈ മൂവരും ഒന്നാണ്‌. ഭൂമി​യിൽ സാക്ഷ്യം വഹിക്കുന്ന മൂവരും ഉണ്ട്‌, ആത്മാവ്‌, ജലം, രക്തം: അവരുടെ സാക്ഷ്യം ഒന്നുതന്നെ.” (Dy-യിലും ത്രിത്വ​ത്തി​ന്റെ ഈ വാക്യം ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.) എന്നിരു​ന്നാ​ലും NW-ൽ “സ്വർഗ്ഗ​ത്തിൽ, പിതാവ്‌, വചനം, പരിശു​ദ്ധാ​രൂ​പി: ഇവർ മൂവരും ഒന്നാണ്‌. ഭൂമി​യിൽ സാക്ഷ്യം വഹിക്കുന്ന മൂവരും ഉണ്ട്‌” എന്നീ വാക്കുകൾ വിട്ടു കളഞ്ഞി​രി​ക്കു​ന്നു. (RS, NE, TEV, JB, NAB എന്നിവ​യും ഈ ത്രിത്വ​ത്തി​ന്റെ വാക്യം വിട്ടു​ക​ള​ഞ്ഞി​രി​ക്കു​ന്നു.)

ഈ ത്രിത്വ വാക്യത്തെ സംബന്ധിച്ച്‌ പാഠനി​രൂ​പ​ക​നായ എഫ്‌. എച്ച്‌. ഏ. സ്‌ക്രി​വെനർ ഇപ്രകാ​രം എഴുതി: “തർക്കവി​ഷ​യ​മായ ഈ വാക്കുകൾ സെൻറ്‌ യോഹ​ന്നാ​നാൽ എഴുത​പ്പെ​ട്ട​വയല്ല എന്നുളള നമ്മുടെ ബോദ്ധ്യം പ്രഖ്യാ​പി​ക്കാൻ നാം മടിച്ചു നിൽക്കേ​ണ്ട​തില്ല: അവ ആദ്യം ആഫ്രി​ക്ക​യിൽ നിന്നുളള ചില ലത്തീൻ പ്രതി​ക​ളി​ലാണ്‌ മാർജ്ജി​നിൽ നിന്ന്‌ ചേർക്ക​പ്പെ​ട്ടത്‌. അവ 8-ാം വാക്യത്തെ സംബന്ധി​ച്ചു​ളള യാഥാ​സ്ഥി​തി​ക​വും ഭക്തിപ​ര​വു​മായ ഒരു വിശദീ​ക​ര​ണ​മെന്ന നിലയിൽ അവിടെ ഉൾപ്പെ​ടു​ത്തി​യി​രു​ന്ന​താണ്‌: ലത്തീനിൽ നിന്ന്‌ അത്‌ രണ്ടോ മൂന്നോ പിൽക്കാല ഗ്രീക്ക്‌ കൈ​യ്യെ​ഴു​ത്തു പ്രതി​ക​ളി​ലും അവിടെ നിന്ന്‌ അവക്ക്‌ ഒരു തരത്തി​ലും അർഹത​യി​ല്ലാത്ത സ്ഥാനത്ത്‌, ഗ്രീക്കി​ന്റെ അച്ചടിച്ച പതിപ്പു​ക​ളി​ലും കടന്നു​കൂ​ടി.”—ഏ പ്ലെയിൻ ഇൻ​ട്രൊ​ഡക്ഷൻ ററു ദി ക്രിട്ടി​സി​സം ഓഫ്‌ ദി ന്യൂ ടെസ്‌റ​റ​മെൻറ്‌ (കേം​ബ്രി​ഡ്‌ജ്‌, 1883, മൂന്നാം പതിപ്പ്‌), പേ. 654.

ഈ വാക്യം സംബന്ധിച്ച JB-യിലെ അടിക്കു​റി​പ്പും NW അനുബന്ധം, 1984 റഫറൻസ്‌ എഡിഷൻ, പേ. 1580-ഉം കൂടെ കാണുക.

തങ്ങളുടെ വിശ്വാ​സ​ത്തി​ന്റെ ഘടകങ്ങൾ ഉൾക്കൊ​ള​ളു​ന്നു എന്ന്‌ ത്രിത്വ​വാ​ദി​കൾ അവകാ​ശ​പ്പെ​ടുന്ന മററ്‌ തിരു​വെ​ഴു​ത്തു​കൾ

ഈ വേദഭാ​ഗ​ങ്ങ​ളിൽ ആദ്യ​ത്തേത്‌ പുത്രനെ സംബന്ധിച്ച്‌ മാത്ര​വും മറേറത്‌ പിതാ​വി​നെ​യും പുത്ര​നെ​യും സംബന്ധി​ച്ചു​മേ പറയു​ന്നു​ളളു എന്ന്‌ കുറി​ക്കൊ​ള​ളുക. അവയി​ലൊ​ന്നും പിതാ​വി​നെ​യും പുത്ര​നെ​യും പരിശു​ദ്ധാ​ത്മാ​വി​നെ​യും പരാമർശി​ക്കു​ക​യോ അവർ മൂന്നും ചേർന്ന്‌ ഒരു ദൈവ​മാ​ണെന്നു പറയു​ക​യോ ചെയ്യു​ന്നില്ല.

യോഹന്നാൻ 2:19-22:

അവൻ ഇവിടെ പറഞ്ഞതിൽ നിന്ന്‌ മരിച്ച​വ​രു​ടെ​യി​ട​യിൽ നിന്ന്‌ യേശു തന്നെത്തന്നെ പുനരു​ത്ഥാ​ന​ത്തി​ലേക്ക്‌ കൊണ്ടു​വ​രു​മെ​ന്നാ​ണോ അവൻ അർത്ഥമാ​ക്കി​യത്‌? യേശു ദൈവ​മാണ്‌ എന്നാണോ അതിന്റെ അർത്ഥം? എന്തു​കൊ​ണ്ടെ​ന്നാൽ പ്രവൃ​ത്തി​കൾ 2:32 പറയുന്നു, “ഈ യേശു​വി​നെ ദൈവം ഉയർപ്പി​ച്ചു.” തീർച്ച​യാ​യും അല്ല. അത്തരം ഒരു വീക്ഷണം യേശു​വി​നെ പുനരു​ത്ഥാ​ന​ത്തിൽ കൊണ്ടു​വ​ന്ന​തി​ന്റെ മഹത്വം പുത്രനല്ല പിതാ​വിന്‌ നൽകുന്ന ഗലാത്യർ 1:1-ന്‌ വിരു​ദ്ധ​മാ​യി​രി​ക്കും. സമാന​മായ പദപ്ര​യോ​ഗ​രീ​തി ഉപയോ​ഗി​ച്ചു​കൊണ്ട്‌ ലൂക്കോസ്‌ 8:48-ൽ ഒരു സ്‌ത്രീ​യോട്‌ യേശു ഇപ്രകാ​രം പറഞ്ഞത്‌ ഉദ്ധരി​ച്ചി​രി​ക്കു​ന്നു: “നിന്റെ വിശ്വാ​സം നിന്നെ സൗഖ്യ​മാ​ക്കി​യി​രി​ക്കു​ന്നു.” അവൾ അവളെ​ത്തന്നെ സൗഖ്യ​മാ​ക്കി​യോ? ഇല്ല; അവൾക്ക്‌ വിശ്വാ​സം ഉണ്ടായി​രു​ന്ന​തി​നാൽ അവളെ സൗഖ്യ​മാ​ക്കി​യത്‌ ക്രിസ്‌തു​വി​ലൂ​ടെ​യു​ളള ദൈവ​ത്തിൽ നിന്നുളള ശക്തിയാ​യി​രു​ന്നു. (ലൂക്കോ. 8:46; പ്രവൃ. 10:38) അതു​പോ​ലെ ഒരു മനുഷ്യ​നെന്ന നിലയി​ലു​ളള യേശു​വി​ന്റെ പൂർണ്ണ​മായ അനുസ​ര​ണ​ത്താൽ പിതാവ്‌ തന്നെ മരിച്ച​വ​രിൽ നിന്ന്‌ ഉയർപ്പി​ക്കാ​നു​ളള ധാർമ്മി​ക​മായ അടിസ്ഥാ​നം യേശു നൽകി, അതുവഴി യേശു​വി​നെ ദൈവ​ത്തി​ന്റെ പുത്ര​നാ​യി അംഗീ​ക​രി​ച്ചു​കൊ​ണ്ടു​തന്നെ. യേശു​വി​ന്റെ വിശ്വ​സ്‌ത​മായ ജീവി​ത​ഗതി നിമിത്തം തന്റെ പുനരു​ത്ഥാ​ന​ത്തിന്‌ ഉത്തരവാ​ദി യേശു​വാ​ണെന്ന്‌ ഉചിത​മാ​യി​ത്തന്നെ പറയാൻ കഴിയു​മാ​യി​രു​ന്നു.

വേഡ്‌ പിക്‌ച്ചേ​ഴ്‌സ്‌ ഇൻ ദി ന്യൂ ടെസ്‌റ​റ​മെൻറ്‌ എന്ന ഗ്രന്ഥത്തിൽ ഏ. ററി. റോബർട്ട്‌സൺ പറയുന്നു: “[യോഹ​ന്നാൻ] 2:19-ൽ ‘മൂന്ന്‌ ദിവസം കൊണ്ട്‌ ഞാൻ അത്‌ ഉയർത്തും’ എന്ന്‌ യേശു പറഞ്ഞത്‌ ഓർമ്മി​ക്കുക. പിതാ​വി​നെ ആശ്രയി​ക്കാ​തെ സ്വന്ത നിലയിൽ മരിച്ച​വ​രിൽ നിന്ന്‌ തന്നെത്തന്നെ ഉയർപ്പി​ക്കു​മെന്ന്‌ അവൻ അർത്ഥമാ​ക്കി​യില്ല (റോമ. 8:11).”—(ന്യൂ​യോർക്ക്‌, 1932), വാല്യം V, പേ. 183.

യോഹന്നാൻ 10:30:

“ഞാനും പിതാ​വും ഒന്നാകു​ന്നു” എന്ന്‌ പറയു​ക​യിൽ അവർ തുല്യ​രാ​യി​രു​ന്നു എന്ന്‌ യേശു അർത്ഥമാ​ക്കി​യോ? അങ്ങനെ അർത്ഥമാ​ക്കി​യെന്ന്‌ ചില ത്രിത്വ​വാ​ദി​കൾ പറയുന്നു. എന്നാൽ യോഹ​ന്നാൻ 17:21, 22-ൽ തന്റെ ശിഷ്യൻമാ​രെ സംബന്ധിച്ച്‌ “അവർ എല്ലാവ​രും ഒന്നാ​കേ​ണ്ട​തിന്‌” എന്ന്‌ യേശു പ്രാർത്ഥി​ച്ചു. അവൻ ഇപ്രകാ​രം കൂട്ടി​ച്ചേർത്തു, “നാമൊ​ന്നാ​യി​രി​ക്കു​ന്ന​തു​പോ​ലെ അവരെ​ല്ലാ​വ​രും ഒന്നാ​കേ​ണ്ട​തിന്‌.” ഈ സന്ദർഭ​ങ്ങ​ളി​ലെ​ല്ലാം “ഒന്ന്‌” എന്നുള​ള​തിന്‌ അവൻ ഒരേ ഗ്രീക്ക്‌ പദം (ഹെൻ) ആണ്‌ ഉപയോ​ഗി​ച്ചത്‌. പ്രസ്‌പ​ഷ്ട​മാ​യി യേശു​വി​ന്റെ ശിഷ്യൻമാ​രെ​ല്ലാ​വ​രും ത്രിത്വ​ത്തി​ന്റെ ഭാഗമാ​യി​ത്തീ​രു​ന്നില്ല. എന്നാൽ അവർ പിതാ​വി​നോ​ടും പുത്ര​നോ​ടും കൂടെ ഉദ്ദേശ്യ​ത്തി​ന്റെ ഐക്യ​ത്തിൽ പങ്കു ചേരുന്നു, ദൈവ​ത്തെ​യും ക്രിസ്‌തു​വി​നെ​യും തമ്മിൽ ബന്ധിപ്പി​ക്കുന്ന അതേ ഒരുമ തന്നെ.

ത്രിത്വത്തിലുളള വിശ്വാ​സം അതി​നോട്‌ പററി​നിൽക്കു​ന്ന​വരെ ഏതു സ്ഥാനത്ത്‌ ആക്കിവ​യ്‌ക്കു​ന്നു?

അത്‌ അവരെ വളരെ അപകട​ക​ര​മായ ഒരു സ്ഥാനത്ത്‌ ആക്കി വയ്‌ക്കു​ന്നു. ത്രിത്വ​വി​ശ്വാ​സം ബൈബി​ളിൽ കാണ​പ്പെ​ടു​ന്നി​ല്ലെ​ന്നും ബൈബിൾ പഠിപ്പി​ക്കു​ന്ന​തി​നോട്‌ അത്‌ യോജി​പ്പി​ലല്ല എന്നുമു​ള​ള​തിന്‌ തെളി​വു​കൾ അനി​ഷേ​ധ്യ​മാണ്‌. (മുൻപേ​ജു​കൾ കാണുക.) അത്‌ സത്യ​ദൈ​വത്തെ തികച്ചും തെററായ രീതി​യിൽ അവതരി​പ്പി​ക്കു​ന്നു. എന്നിരു​ന്നാ​ലും യേശു​ക്രി​സ്‌തു പറഞ്ഞു: “സത്യാ​രാ​ധകർ പിതാ​വി​നെ ആത്മാവി​ലും സത്യത്തി​ലും ആരാധി​ക്കുന്ന നാഴിക വരുന്നു, ഇപ്പോൾ വന്നുമി​രി​ക്കു​ന്നു. തന്നെ ആരാധി​ക്കാൻ അങ്ങനെ​യു​ള​ള​വ​രെ​യാണ്‌ പിതാവ്‌ അന്വേ​ഷി​ക്കു​ന്നത്‌. ദൈവം ആത്മാവാ​കു​ന്നു, അവനെ ആരാധി​ക്കു​ന്നവർ ആത്മാവി​ലും സത്യത്തി​ലും ആരാധി​ക്കണം.” (യോഹ. 4:23, 24, RS) ആരുടെ ആരാധന ‘സത്യത്തി​ലു​ളള’തല്ലാതി​രി​ക്കു​ന്നു​വോ, ദൈവ​ത്തി​ന്റെ സ്വന്തം വചനത്തിൽ പറഞ്ഞി​രി​ക്കുന്ന സത്യങ്ങൾക്ക്‌ ചേർച്ച​യി​ല​ല്ലാ​തി​രി​ക്കു​ന്നു​വോ അങ്ങനെ​യു​ള​ളവർ “സത്യാ​രാ​ധകര”ല്ല എന്ന്‌ യേശു വ്യക്തമാ​ക്കി. ഒന്നാം നൂററാ​ണ്ടി​ലെ യഹൂദ മതനേ​താ​ക്കൻമാ​രോട്‌ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളു​ടെ പാരമ്പ​ര്യ​ത്തി​നു വേണ്ടി നിങ്ങൾ ദൈവ​ത്തി​ന്റെ വചനം നിഷ്‌ഫ​ല​മാ​ക്കി​യി​രി​ക്കു​ന്നു. കപട ഭക്തിക്കാ​രെ! ‘ഈ ജനം അധരം​കൊണ്ട്‌ എന്നെ ബഹുമാ​നി​ക്കു​ന്നു, എന്നാൽ അവരുടെ ഹൃദയം എന്നിൽ നിന്ന്‌ അകന്നി​രി​ക്കു​ന്നു; മനുഷ്യ​രു​ടെ ഉപദേ​ശ​ങ്ങളെ വിശ്വാ​സ​സ​ത്യ​ങ്ങ​ളാ​യി പഠിപ്പി​ച്ചു​കൊണ്ട്‌ അവർ വ്യർത്ഥ​മാ​യി എന്നെ ആരാധി​ക്കു​ന്നു’ എന്ന്‌ പറഞ്ഞ​പ്പോൾ യെശയ്യാവ്‌ നിങ്ങ​ളെ​പ്പ​ററി ശരിയാ​യി​ത്തന്നെ പ്രവചി​ച്ചു.” (മത്താ. 15:6-9, RS) ബൈബി​ളി​ലെ വ്യക്തമായ സത്യങ്ങൾക്കു മേലായി മാനുഷ പാരമ്പ​ര്യ​ങ്ങൾക്കു​വേണ്ടി വാദി​ക്കുന്ന ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ ആളുകൾക്ക്‌ അത്‌ ഇന്ന്‌ തുല്യ​ശ​ക്തി​യോ​ടെ​തന്നെ ബാധക​മാ​കു​ന്നു.

ത്രിത്വ​ത്തെ സംബന്ധിച്ച്‌ (ഇംഗ്ലീ​ഷി​ലു​ളള) വിശ്വാ​സ​പ്ര​മാ​ണം പറയു​ന്നത്‌ അതിലെ അംഗങ്ങൾ “അഗ്രാ​ഹ്യ​മാണ്‌” എന്നാണ്‌. ഈ വിശ്വാ​സം പഠിപ്പി​ക്കു​ന്നവർ മിക്ക​പ്പോ​ഴും പറയാ​റു​ള​ളത്‌ അത്‌ ഒരു “മർമ്മ”മാണ്‌ എന്നാണ്‌. “ഞങ്ങൾ അറിയു​ന്ന​തി​നെ ആരാധി​ക്കു​ന്നു,” എന്ന്‌ യേശു പറഞ്ഞ​പ്പോൾ സ്‌പഷ്ട​മാ​യി അത്തര​മൊ​രു ത്രിത്വ​ദൈ​വ​മാ​യി​രു​ന്നില്ല യേശു​വി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌. (യോഹ. 4:22, RS) നിങ്ങൾ ആരാധി​ക്കുന്ന ദൈവത്തെ നിങ്ങൾക്ക്‌ യഥാർത്ഥ​ത്തിൽ അറിയാ​മോ?

ഗൗരവ​ത​ര​മായ ചോദ്യ​ങ്ങൾ നമ്മെ ഓരോ​രു​ത്ത​രെ​യും അഭിമു​ഖീ​ക​രി​ക്കു​ന്നു: നാം ആത്മാർത്ഥ​മാ​യി സത്യത്തെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ? നാം വാസ്‌ത​വ​ത്തിൽ ദൈവ​വു​മാ​യി ഒരു അംഗീ​കൃത ബന്ധം ആഗ്രഹി​ക്കു​ന്നു​വോ? എല്ലാവ​രും യഥാർത്ഥ​ത്തിൽ സത്യത്തെ സ്‌നേ​ഹി​ക്കു​ന്നില്ല. അനേകർ ബന്ധുക്ക​ളു​ടെ​യും സഹപ്ര​വർത്ത​ക​രു​ടെ​യും അംഗീ​കാ​രം ഉണ്ടായി​രി​ക്കു​ന്ന​തി​നെ സത്യ​ത്തോ​ടും ദൈവ​ത്തോ​ടു​മു​ളള സ്‌നേ​ഹ​ത്തിന്‌ മേലായി പ്രതി​ഷ്‌ഠി​ച്ചി​രി​ക്കു​ന്നു. (2 തെസ്സ. 2:9-12; യോഹ. 5:39-44) എന്നാൽ തന്റെ സ്വർഗ്ഗീയ പിതാ​വി​നോ​ടു​ളള ആത്മാർത്ഥ​മായ പ്രാർത്ഥ​ന​യിൽ യേശു പറഞ്ഞതു​പോ​ലെ: “ഏക സത്യ​ദൈ​വ​മായ നിന്നെ​യും നീ അയച്ചി​രി​ക്കുന്ന യേശു​ക്രി​സ്‌തു​വി​നെ​യും സംബന്ധി​ച്ചു​ളള അറിവ്‌ ഉൾക്കൊ​ള​ളു​ന്നത്‌ നിത്യ​ജീ​വനെ അർത്ഥമാ​ക്കു​ന്നു.” (യോഹ. 17:3, NW) സങ്കീർത്തനം 144:15 സത്യസ​ന്ധ​മാ​യി ഇങ്ങനെ പറയുന്നു: “യഹോവ ദൈവ​മാ​യി​രി​ക്കുന്ന ജനം സന്തുഷ്ടരാകുന്നു!”—NW.

ആരെങ്കി​ലും ഇങ്ങനെ പറയു​മ്പോൾ—

‘നിങ്ങൾ ത്രിത്വ​ത്തിൽ വിശ്വ​സി​ക്കു​ന്നു​ണ്ടോ?’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘അത്‌ നമ്മുടെ നാളിൽ വളരെ സാധാ​ര​ണ​യായ ഒരു വിശ്വാ​സ​മാണ്‌. എന്നാൽ യേശു​വും അപ്പോ​സ്‌ത​ലൻമാ​രും പഠിപ്പി​ച്ചത്‌ അതല്ലാ​യി​രു​ന്നു എന്ന്‌ നിങ്ങൾ അറിഞ്ഞി​രു​ന്നോ? അതു​കൊണ്ട്‌ ആരെ ആരാധി​ക്കണം എന്ന്‌ യേശു ആവശ്യ​പ്പെ​ട്ടു​വോ ആ ഒരുവ​നെ​യാണ്‌ ഞങ്ങൾ ആരാധി​ക്കു​ന്നത്‌.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘യേശു പഠിപ്പി​ച്ച​പ്പോൾ ഏററം വലു​തെന്ന്‌ അവൻ പറഞ്ഞ കൽപന ഇതാണ്‌ . . . (മർക്കോ. 12:28-30).’ (2) ‘താൻ ദൈവ​ത്തോട്‌ തുല്യ​നാ​ണെന്ന്‌ യേശു ഒരിക്ക​ലും അവകാ​ശ​പ്പെ​ട്ടില്ല. അവൻ പറഞ്ഞു . . . (യോഹ. 14:28)’. (3) ‘അപ്പോൾ ത്രി​ത്വോ​പ​ദേ​ശ​ത്തി​ന്റെ ഉത്ഭവം എവി​ടെ​യാണ്‌? പരക്കെ അറിയ​പ്പെ​ടുന്ന സർവ്വവി​ജ്ഞാ​ന​കോ​ശങ്ങൾ അത്‌ സംബന്ധിച്ച്‌ പറയു​ന്നത്‌ ശ്രദ്ധി​ക്കുക. ( പേ. 405, 406 കാണുക.)’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘ഇല്ല, ഞാൻ അത്‌ വിശ്വ​സി​ക്കു​ന്നില്ല. എന്തു​കൊ​ണ്ടാ​ണെ​ന്നോ, ആ വിശ്വാ​സ​വു​മാ​യി എനിക്കു പൊരു​ത്ത​പ്പെ​ടു​ത്താൻ കഴിയാത്ത ബൈബിൾ വാക്യ​ങ്ങ​ളുണ്ട്‌. അതി​ലൊന്ന്‌ ഇതാണ്‌ (മത്താ. 24:36) ഒരുപക്ഷേ നിങ്ങൾക്ക്‌ അത്‌ വിശദീ​ക​രി​ച്ചു തരാൻ കഴി​ഞ്ഞേ​ക്കും.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘പുത്രൻ പിതാ​വി​നോട്‌ തുല്യ​നാ​ണെ​ങ്കിൽ പുത്രന്‌ അറിയാൻ കഴിയാഞ്ഞ ചില കാര്യങ്ങൾ പിതാവ്‌ അറിയു​ന്ന​തെ​ങ്ങ​നെ​യാണ്‌?’ അത്‌ യേശു​വി​ന്റെ മനുഷ്യ സ്വഭാവം സംബന്ധി​ച്ചു മാത്ര​മാണ്‌ എന്ന്‌ അവർ പറയു​ന്നു​വെ​ങ്കിൽ ഇപ്രകാ​രം ചോദി​ക്കുക: (2) ‘എന്നാൽ പിന്നെ പരിശു​ദ്ധാ​ത്മാ​വിന്‌ അറിഞ്ഞു​കൂ​ടാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?’ (ആ വ്യക്തി സത്യത്തിൽ ആത്മാർത്ഥ​മായ താൽപ​ര്യം പ്രകട​മാ​ക്കു​ന്നു​വെ​ങ്കിൽ ദൈവത്തെ സംബന്ധിച്ച്‌ തിരു​വെ​ഴു​ത്തു​കൾ എന്തു പറയുന്നു എന്ന്‌ കാണിച്ചു കൊടു​ക്കുക.—സങ്കീ. 83:18; യോഹ. 4:23, 24)

മറെറാ​രു സാദ്ധ്യത: ‘ഞങ്ങൾ യേശു ക്രിസ്‌തു​വിൽ വിശ്വ​സി​ക്കു​ന്നു. എന്നാൽ ത്രിത്വ​ത്തിൽ വിശ്വ​സി​ക്കു​ന്നില്ല. എന്തു​കൊ​ണ്ടെ​ന്നോ? എന്തു​കൊ​ണ്ടെ​ന്നാൽ ക്രിസ്‌തു​വി​നെ​ക്കു​റിച്ച്‌ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ വിശ്വ​സി​ച്ചതു തന്നെ ഞങ്ങളും വിശ്വ​സി​ക്കു​ന്നു. അവൻ പറഞ്ഞത്‌ കുറി​ക്കൊ​ള​ളുക . . . (മത്താ. 16:15-17).’

കൂടു​ത​ലായ മറെറാ​രു നിർദ്ദേശം: ‘ത്രിത്വം എന്നു പറയു​മ്പോൾ എല്ലാവർക്കും ഒരേ ആശയമല്ല മനസ്സി​ലു​ള​ളത്‌ എന്ന്‌ ഞാൻ കണ്ടിരി​ക്കു​ന്നു. നിങ്ങൾ എന്താണ്‌ അർത്ഥമാ​ക്കു​ന്നത്‌ എന്ന്‌ എനിക്ക്‌ അറിയാൻ കഴിഞ്ഞി​രു​ന്നു​വെ​ങ്കിൽ നിങ്ങളു​ടെ ചോദ്യ​ത്തിന്‌ കൂടുതൽ മെച്ചമാ​യി ഉത്തരം പറയാൻ കഴിയു​മാ​യി​രു​ന്നു.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: ‘ആ വിശദീ​ക​രണം ഞാൻ വിലമ​തി​ക്കു​ന്നു. എന്നാൽ ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ മാത്ര​മാണ്‌ ഞാൻ വിശ്വ​സി​ക്കു​ന്നത്‌. നിങ്ങൾ “ത്രിത്വം” എന്ന പദം ബൈബി​ളിൽ എന്നെങ്കി​ലും കണ്ടിട്ടു​ണ്ടോ? . . . (നിങ്ങളു​ടെ ബൈബി​ളി​ലെ കൊൺകോ​ഡൻസ്‌ കാണി​ക്കുക.) എന്നാൽ ക്രിസ്‌തു​വി​നെ​ക്കു​റിച്ച്‌ ബൈബി​ളിൽ പറഞ്ഞി​ട്ടു​ണ്ടോ? . . . ഉവ്വ്‌, ഞങ്ങൾ അവനിൽ വിശ്വ​സി​ക്കു​ക​യും ചെയ്യുന്നു. ഈ കൊൺകോ​ഡൻസിൽ “ക്രിസ്‌തു” എന്നതിൻ കീഴിലെ പരാമർശ​ന​ങ്ങ​ളിൽ ഒന്ന്‌ മത്തായി 16:16 ആണ്‌. (അത്‌ വായി​ക്കുക.) അതാണ്‌ ഞാൻ വിശ്വ​സി​ക്കു​ന്നത്‌.’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ ഉത്തരം പറയാം (ആ വ്യക്തി യോഹ​ന്നാൻ 1:1-ലേക്ക്‌ പ്രത്യേക ശ്രദ്ധ ക്ഷണിക്കു​ന്നു​വെ​ങ്കിൽ): ‘ആ വാക്യം എനിക്കു പരിചി​ത​മാണ്‌. ചില ഭാഷാ​ന്ത​ര​ങ്ങ​ളിൽ അത്‌ യേശു “ദൈവ​മാ​ണെന്ന്‌” പറയുന്നു. മററ്‌ ചിലത്‌ അവൻ “ഒരു ദൈവ​മാണ്‌” എന്ന്‌ പറയുന്നു. അതെന്തു​കൊ​ണ്ടാണ്‌?’ (1) ‘അത്‌ അടുത്ത വാക്യം അവൻ “ദൈവ​ത്തോ​ടു​കൂ​ടെ​യാ​യി​രു​ന്നു” എന്ന്‌ പറയു​ന്ന​തു​കൊ​ണ്ടാ​ണോ?’ (2) ‘ഇവിടെ യോഹ​ന്നാൻ 1:18-ൽ കാണ​പ്പെ​ടുന്ന സംഗതി നിമി​ത്ത​വും കൂടെ​യാ​യി​രി​ക്കു​മോ അത്‌?’ (3) ‘യേശു തന്നെ ആരെ​യെ​ങ്കി​ലും ദൈവ​മാ​യി ആരാധി​ക്കു​ന്നു​ണ്ടോ എന്ന്‌ നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ? (യോഹ. 20:17)’

‘ക്രിസ്‌തു​വി​ന്റെ ദൈവ​ത്വ​ത്തിൽ നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ?’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘ഉവ്വ്‌, ഞാൻ തീർച്ച​യാ​യും അത്‌ വിശ്വ​സി​ക്കു​ന്നു. എന്നാൽ ഒരുപക്ഷേ നിങ്ങൾ “ക്രിസ്‌തു​വി​ന്റെ ദൈവ​ത്വ​ത്തെ​പ്പ​ററി” പറയു​മ്പോൾ നിങ്ങളു​ടെ മനസ്സി​ലു​ള​ള​താ​യി​രി​ക്കില്ല എന്റെ മനസ്സി​ലു​ള​ളത്‌.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘ഞാൻ എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌ എന്നോ? കൊള​ളാം, യെശയ്യാവ്‌ 9:6-ൽ യേശു​ക്രി​സ്‌തു​വി​നെ “ശക്തനായ ദൈവം” എന്ന്‌ വർണ്ണി​ച്ചി​രി​ക്കു​ന്നു, എന്നാൽ ബൈബി​ളിൽ അവന്റെ പിതാ​വി​നെ മാത്ര​മാണ്‌ സർവ്വശ​ക്ത​നായ ദൈവം എന്ന്‌ വിളി​ച്ചി​രി​ക്കു​ന്നത്‌.’ (2) ‘കൂടാതെ യോഹ​ന്നാൻ 17:3-ൽ യേശു തന്റെ പിതാ​വി​നെ​പ്പ​ററി “ഏകസത്യ​ദൈവം” എന്ന്‌ പറയുന്നു എന്നതും കുറി​ക്കൊ​ള​ളുക. അതു​കൊണ്ട്‌ എത്രയാ​യാ​ലും യേശു സത്യ​ദൈ​വ​ത്തി​ന്റെ ഒരു പ്രതി​ബിം​ബം മാത്ര​മാണ്‌.’ (3) ‘ദൈവ​ത്തിന്‌ പ്രസാ​ദ​മു​ള​ള​വ​രാ​യി​രി​ക്കു​ന്ന​തിന്‌ നമ്മുടെ ഭാഗത്ത്‌ എന്താണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌? (യോഹ. 4:23, 24)’