വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദുഷ്ടത

ദുഷ്ടത

നിർവ്വ​ചനം: ധാർമ്മി​ക​മാ​യി വളരെ മോശ​മാ​യി​രി​ക്കു​ന്നത്‌. അത്‌ മിക്ക​പ്പോ​ഴും ദ്രോ​ഹ​ക​ര​മായ, വിദ്വേ​ഷ​പ​ര​മായ അല്ലെങ്കിൽ നശീകരണ സ്വാധീ​ന​മു​ളള കാര്യ​ങ്ങളെ സൂചി​പ്പി​ക്കു​ന്നു.

ഇത്രയ​ധി​കം ദുഷ്ടത ഉളള​തെ​ന്തു​കൊ​ണ്ടാണ്‌?

അതിന്‌ ദൈവത്തെ കുററ​പ്പെ​ടു​ത്താ​നാ​വില്ല. അവൻ മനുഷ്യ​വർഗ്ഗ​ത്തിന്‌ പൂർണ്ണ​ത​യു​ളള ഒരു തുടക്ക​മി​ട്ടു​കൊ​ടു​ത്തു, എന്നാൽ ദൈവ​ത്തി​ന്റെ നിബന്ധ​ന​കളെ അവഗണി​ക്കു​ന്ന​തി​നും നൻമ​യെന്ത്‌, തിൻമ​യെന്ത്‌ എന്ന്‌ തങ്ങൾക്കു​വേ​ണ്ടി​ത്തന്നെ തീരു​മാ​നി​ക്കു​ന്ന​തി​നും മനുഷ്യർ തെര​ഞ്ഞെ​ടു​ത്തു. (ആവ. 32:4, 5; സഭാ. 7:29; ഉൽപ്പ. 3:5, 6) ഇതു ചെയ്യു​ക​വഴി അവർ മനുഷ്യാ​തീത ദുഷ്ടശ​ക്തി​ക​ളു​ടെ സ്വാധീ​ന​ത്തിൻകീ​ഴിൽ വന്നിരി​ക്കു​ന്നു.—എഫേ. 6:11, 12.

1 യോഹ. 5:19: “മുഴു​ലോ​ക​വും ദുഷ്ടനാ​യ​വന്റെ അധികാ​ര​ത്തിൽ കിടക്കു​ന്നു.”

വെളി. 12:7-12: “സ്വർഗ്ഗ​ത്തിൽ യുദ്ധം പൊട്ടി​പ്പു​റ​പ്പെട്ടു . . . മഹാസർപ്പ​വും അതിന്റെ ദൂതൻമാ​രും പടവെട്ടി, എന്നാൽ അത്‌ ജയിച്ചില്ല, സ്വർഗ്ഗ​ത്തിൽ മേലാൽ അവർക്ക്‌ ഒരു സ്ഥലം കണ്ടതു​മില്ല. നിവസി​ത​ഭൂ​മി​യെ മുഴുവൻ വഴി​തെ​റ​റി​ക്കുന്ന, പിശാ​ചും സാത്താ​നും എന്ന്‌ വിളി​ക്ക​പ്പെ​ടുന്ന ആദ്യപാ​മ്പായ മഹാസർപ്പം താഴേക്ക്‌ വലി​ച്ചെ​റി​യ​പ്പെട്ടു; അവൻ ഭൂമി​യി​ലേക്ക്‌ വലി​ച്ചെ​റി​യ​പ്പെട്ടു, അവന്റെ ദൂതൻമാ​രും അവനോ​ടു​കൂ​ടെ വലി​ച്ചെ​റി​യ​പ്പെട്ടു. . . . ‘അതിനാൽ സ്വർഗ്ഗ​വും അതിൽ വസിക്കു​ന്ന​വ​രു​മാ​യു​ളേ​ളാ​രെ, സന്തോ​ഷി​ക്കുക! ഭൂമി​ക്കും സമു​ദ്ര​ത്തി​നും അയ്യോ കഷ്ടം, എന്തു​കൊ​ണ്ടെ​ന്നാൽ പിശാച്‌ തനിക്ക്‌ അൽപ്പകാ​ലമേ ശേഷി​ച്ചി​ട്ടു​ളളു എന്നറി​ഞ്ഞു​കൊണ്ട്‌ മഹാ​ക്രോ​ധ​ത്തോ​ടെ നിങ്ങളു​ടെ അടുക്ക​ലേക്ക്‌ ഇറങ്ങി വന്നിരി​ക്കു​ന്നു.’” (രാജ്യ​ത്തി​ന്റെ ജനനത്തെ തുടർന്ന്‌ സാത്താൻ സ്വർഗ്ഗ​ത്തിൽ നിന്ന്‌ വലി​ച്ചെ​റി​യ​പ്പെ​ട്ട​പ്പോൾ മുതൽ ലോക​ത്തിന്‌ ഈ വർദ്ധിച്ച കഷ്ടം അനുഭ​വ​പ്പെ​ട്ടി​രി​ക്കു​ന്നു. 10-ാം വാക്യം കാണുക.)

2 തിമൊ. 3:1-5: “അന്ത്യനാ​ളു​ക​ളിൽ ഇടപെ​ടാൻ പ്രയാ​സ​മേ​റിയ ദുർഘ​ട​സ​മ​യങ്ങൾ ഇവിടെ ഉണ്ടായി​രി​ക്കും എന്നറി​യുക. എന്തു​കൊ​ണ്ടെ​ന്നാൽ മനുഷ്യർ സ്വസ്‌നേ​ഹി​ക​ളും, പണസ്‌നേ​ഹി​ക​ളും, പൊങ്ങ​ച്ച​ക്കാ​രും, അഹങ്കാ​രി​ക​ളും, ദൂഷകൻമാ​രും, മാതാ​പി​താ​ക്കളെ അനുസ​രി​ക്കാ​ത്ത​വ​രും, നന്ദിയി​ല്ലാ​ത്ത​വ​രും, അവിശ്വ​സ്‌ത​രും, സ്വാഭാ​വിക പ്രിയ​മി​ല്ലാ​ത്ത​വ​രും, യോജി​പ്പി​ലെ​ത്താൻ മനസ്സി​ല്ലാ​ത്ത​വ​രും, ഏഷണി​ക്കാ​രും, ആത്‌മ​നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​വ​രും, ഉഗ്രൻമാ​രും, നൻമ​പ്രി​യ​മി​ല്ലാ​ത്ത​വ​രും, ദ്രോ​ഹി​ക​ളും, വഴങ്ങാ​ത്ത​വ​രും, നിഗള​ത്താൽ ചീർത്ത​വ​രും, ദൈവ​പ്രി​യ​രാ​യി​രി​ക്കു​ന്ന​തി​നേ​ക്കാൾ ഉല്ലാസ​പ്രി​യ​രും, ദൈവി​ക​ഭ​ക്തി​യു​ടെ ഒരു രൂപം മാത്ര​മു​ള​ള​വ​രും അതിന്റെ ശക്തിയി​ല്ലാ​ത്ത​വ​രും ആയിരി​ക്കും.” (നൂററാ​ണ്ടു​ക​ളോ​ളം സത്യാ​രാ​ധന ഉപേക്ഷിച്ച്‌ വിശ്വാ​സ​ത്യാ​ഗി​ക​ളാ​യി​രു​ന്ന​തി​ന്റെ ഫലങ്ങളാണ്‌ ഇത്‌. മതഭക്ത​രാ​ണെന്ന്‌ അവകാ​ശ​പ്പെ​ട്ടവർ ദൈവ​ത്തി​ന്റെ വചനം യഥാർത്ഥ​ത്തിൽ പറയു​ന്ന​തി​നെ അവഗണി​ച്ച​തു​കൊ​ണ്ടാണ്‌ ഈ അവസ്ഥകൾ വികാസം പ്രാപി​ച്ചത്‌. യഥാർത്ഥ ദൈവിക ഭക്തിക്ക്‌ ഒരുവന്റെ ജീവി​ത​ത്തിൻമേൽ ഉണ്ടായി​രി​ക്കാ​വുന്ന നൻമക്കു​വേ​ണ്ടി​യു​ളള സ്വാധീ​നം അവരിൽ ഇല്ല എന്ന്‌ തെളി​ഞ്ഞി​രി​ക്കു​ന്നു.)

  ദൈവം എന്തു​കൊ​ണ്ടാണ്‌ അത്‌ അനുവ​ദി​ക്കു​ന്നത്‌?

 ദുഷ്ടൻമാ​രെ​യെ​ല്ലാം ഇവി​ടെ​നിന്ന്‌ പാടെ തുടച്ചു നീക്കു​ന്ന​താണ്‌ ഏററം നല്ലത്‌ എന്ന്‌ ചില​പ്പോൾ നമുക്കു തോന്നി​യേ​ക്കാം. ദുഷ്ടത അവസാ​നി​ച്ചു കാണാൻ നാം ആഗ്രഹി​ക്കു​ന്നു, എന്നിരു​ന്നാ​ലും ദുഷ്ടത ഇവിടെ ഉണ്ടായി​രു​ന്നി​ട്ടു​ളള കാലം വച്ചു നോക്കു​മ്പോൾ താരത​മ്യേന ചുരുക്കം വർഷങ്ങൾ മാത്രമേ നാം അത്‌ അനുഭ​വി​ച്ചി​ട്ടു​ളളു. അത്‌ സംബന്ധിച്ച്‌ യഹോ​വ​യാം ദൈവ​ത്തിന്‌ എന്തു തോന്നണം? ആയിര​ക്ക​ണ​ക്കിന്‌ വർഷങ്ങ​ളാ​യി തങ്ങൾ അനുഭ​വി​ച്ചി​ട്ടു​ളള മോശ​മായ അവസ്ഥകൾക്ക്‌ ആളുകൾ അവനെ കുററ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌, ശപിച്ചി​ട്ടു​പോ​ലു​മുണ്ട്‌. എന്നാൽ ഈ അവസ്ഥകൾക്ക്‌ കാരണ​ക്കാ​രൻ അവനല്ല, സാത്താ​നും ദുഷ്ട മനുഷ്യ​രു​മാണ്‌. യഹോ​വക്ക്‌ ദുഷ്ടൻമാ​രെ നശിപ്പി​ക്കാ​നു​ളള ശക്തിയുണ്ട്‌. അവൻ ഈ കാലമ​ത്ര​യും സ്വയം നിയ​ന്ത്രി​ച്ച​തിന്‌ തീർച്ച​യാ​യും നല്ല കാരണ​മു​ണ്ടാ​യി​രി​ക്കണം. ഈ സാഹച​ര്യ​ത്തെ കൈകാ​ര്യം ചെയ്യാ​നു​ളള യഹോ​വ​യു​ടെ മാർഗ്ഗം നാം ശുപാർശ ചെയ്യു​ന്ന​തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​ണെ​ങ്കിൽ നമുക്ക്‌ അതിൽ ആശ്ചര്യം തോന്ന​ണ​മോ? അവന്റെ അനുഭ​വ​ജ്ഞാ​നം മനുഷ്യ​രു​ടേ​തി​നേ​ക്കാൾ വളരെ​യ​ധി​ക​മാണ്‌, സാഹച​ര്യം സംബന്ധിച്ച അവന്റെ വീക്ഷണ​മാ​കട്ടെ ഏതൊരു മനുഷ്യ​ന്റേ​തി​നേ​ക്കാൾ വിശാ​ല​വു​മാണ്‌.—യെശയ്യാവ്‌ 55:8, 9; യെഹെ​സ്‌ക്കേൽ 33:17 താരത​മ്യം ചെയ്യുക.

ദൈവം ബുദ്ധി​ശ​ക്തി​യു​ളള സൃഷ്ടി​കൾക്ക്‌ സ്വത​ന്ത്ര​മായ ഇച്ഛാശക്തി നൽകി​യി​ല്ലാ​യി​രു​ന്നു​വെ​ങ്കിൽ ദുഷ്ടത ഉണ്ടായി​രി​ക്കു​മാ​യി​രു​ന്നില്ല. ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണി​ക്കാ​നോ അവനോ​ടുള്ള സ്‌നേഹം നിമിത്തം അവനെ അനുസ​രി​ക്കാ​നോ ഉള്ള സ്വാത​ന്ത്ര്യം ദൈവം നമുക്ക്‌ നൽകി​യി​രി​ക്കു​ന്നു. (ആവ. 30:19, 20; യോശു. 24:15) അങ്ങനെ അല്ലായി​രു​ന്നെ​ങ്കിൽ എന്ന്‌ നാം ആഗ്രഹി​ക്കു​ന്നു​വോ? നാം മാതാ​പി​താ​ക്ക​ളാ​ണെ​ങ്കിൽ, എപ്പോ​ഴാണ്‌ നമുക്ക്‌ കൂടുതൽ സന്തോഷം തോന്നു​ന്നത്‌—നമ്മോ​ടു​ളള സ്‌നേഹം നിമിത്തം നമ്മുടെ മക്കൾ നമ്മെ അനുസ​രി​ക്കു​മ്പോ​ഴോ നാം നിർബ​ന്ധിച്ച്‌ അവരെ അനുസ​രി​പ്പി​ക്കു​മ്പോ​ഴോ? അനുസ​ര​ണ​മു​ള​ള​വ​നാ​യി​രി​ക്കാൻ ദൈവം ആദാമി​നെ നിർബ്ബ​ന്ധി​ക്ക​ണ​മാ​യി​രു​ന്നോ? ദൈവത്തെ അനുസ​രി​ക്കാൻ നിർബ്ബ​ന്ധി​ക്ക​പ്പെ​ടുന്ന ഒരു ലോക​ത്തി​ലാണ്‌ നാം ജീവി​ച്ചി​രു​ന്ന​തെ​ങ്കിൽ അത്‌ നമ്മെ കൂടുതൽ സന്തുഷ്ട​രാ​ക്കു​മാ​യി​രു​ന്നോ? ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യെ നശിപ്പി​ക്കു​ന്ന​തി​നു മുമ്പായി ദൈവ​ത്തി​ന്റെ നീതി​യു​ളള നിയമ​ങ്ങൾക്ക്‌ ചേർച്ച​യാ​യി ജീവി​ക്കാൻ ആളുകൾ ആഗ്രഹി​ക്കു​ന്നു​വോ ഇല്ലയോ എന്ന്‌ തെളി​യി​ക്കാൻ ദൈവം അവർക്ക്‌ അവസരം നൽകു​ക​യാണ്‌. തന്റെ നിയമിത സമയത്ത്‌ അവൻ തീർച്ച​യാ​യും ദുഷ്ടൻമാ​രെ നശിപ്പി​ക്കും.—2 തെസ്സ. 1:9, 10.

ജീവൽപ്ര​ധാ​ന​മായ ചില വിവാ​ദ​പ്ര​ശ്‌നങ്ങൾ പരിഹ​രി​ക്കാൻ അവൻ ജ്ഞാനപൂർവ്വം സമയം അനുവ​ദി​ച്ചി​രി​ക്കു​ക​യാണ്‌: (1) യഹോ​വ​യു​ടെ ഭരണത്തി​ന്റെ നീതി​യും ന്യായ​വും ഏദനിൽ വെല്ലു​വി​ളി​ക്ക​പ്പെട്ടു. (ഉൽപ്പ. 2:16, 17; 3:1-5) (2) സ്വർഗ്ഗ​ത്തി​ലും ഭൂമി​യി​ലു​മു​ളള ദൈവ​ത്തി​ന്റെ സകല ദാസൻമാ​രു​ടെ​യും നിർമ്മലത ചോദ്യം​ചെ​യ്യ​പ്പെട്ടു. (ഇയ്യോ. 1:6-11; 2:1-5; ലൂക്കോ. 22:31) ദൈവ​ത്തിന്‌ ഉടനടി ആ മൽസരി​കളെ (സാത്താ​നെ​യും ആദാമി​നെ​യും ഹവ്വാ​യെ​യും) നശിപ്പി​ച്ചു​ക​ള​യാ​മാ​യി​രു​ന്നു, എന്നാൽ അത്‌ പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ക​യി​ല്ലാ​യി​രു​ന്നു. ശക്തി പ്രയോ​ഗി​ക്കു​ന്നത്‌ ഒരുവന്റെ നിലപാട്‌ ശരിയാ​ണെന്ന്‌ തെളി​യി​ക്കു​ന്നില്ല. ഉന്നയി​ക്ക​പ്പെട്ട വിവാ​ദങ്ങൾ ധാർമ്മി​ക​മാ​യി​രു​ന്നു. ദൈവം സമയം അനുവ​ദി​ച്ചത്‌ തനിക്കു​വേ​ണ്ടി​ത്തന്നെ എന്തെങ്കി​ലും തെളി​യി​ക്കാ​നാ​യി​രു​ന്നില്ല, മറിച്ച്‌ സ്വതന്ത്ര ഇച്ഛാശ​ക്തി​യു​ളള എല്ലാ സൃഷ്ടി​ക​ളും തന്റെ ഭരണത്തി​നെ​തി​രെ​യു​ളള മൽസരം ഉൽപ്പാ​ദി​പ്പി​ച്ചി​രി​ക്കുന്ന മോശ​മായ ഫലങ്ങൾ കാണു​ന്ന​തി​നും ഈ ജീവൽപ്ര​ധാ​ന​മായ വിവാ​ദ​ങ്ങ​ളിൽ വ്യക്തി​പ​ര​മാ​യി തങ്ങൾ എവിടെ നിൽക്കു​ന്നു എന്ന്‌ പ്രകട​മാ​ക്കാൻ അവർക്ക്‌ ഒരു അവസരം പ്രദാനം ചെയ്യു​ന്ന​തി​നും വേണ്ടി​യാ​യി​രു​ന്നു. ഈ വിവാ​ദ​ങ്ങൾക്ക്‌ തീർപ്പ്‌ കൽപ്പി​ക്ക​പ്പെ​ട്ടു​ക​ഴി​ഞ്ഞാൽ സമാധാ​നം ഭഞ്‌ജി​ക്കു​ന്ന​തിന്‌ മേലാൽ ആരും അനുവ​ദി​ക്ക​പ്പെ​ടു​ക​യില്ല. മുഴു​അ​ഖി​ലാ​ണ്ഡ​ത്തി​ലെ​യും ക്രമവും യോജി​പ്പും ക്ഷേമവും യഹോ​വ​യു​ടെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്ന​തി​നെ​യും ബുദ്ധി​ശ​ക്തി​യു​ളള എല്ലാ സൃഷ്ടി​ക​ളും അവനോട്‌ ഹൃദയം​ഗ​മ​മായ ആദരവ്‌ പ്രകടി​പ്പി​ക്കു​ന്ന​തി​നെ​യും ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌. (“പിശാ​ചായ സാത്താൻ” എന്ന ശീർഷ​ക​ത്തിൻകീ​ഴിൽ 363, 364 പേജു​കൾകൂ​ടെ കാണുക.)

ദൃഷ്‌ടാ​ന്തം: കുടും​ബ​ത്ത​ല​വ​നെ​ന്ന​നി​ല​യിൽ നിങ്ങൾ നിങ്ങളു​ടെ സ്ഥാനം ദുരു​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും നിങ്ങ​ളെ​ക്കൂ​ടാ​തെ സ്വത​ന്ത്ര​മാ​യി തീരു​മാ​നങ്ങൾ എടുക്കു​ക​യാ​ണെ​ങ്കിൽ അതായി​രി​ക്കും നിങ്ങളു​ടെ കുട്ടി​കൾക്ക്‌ കൂടുതൽ മെച്ച​മെ​ന്നും നിങ്ങ​ളോ​ടു​ളള സ്‌നേഹം നിമി​ത്തമല്ല നിങ്ങൾ നൽകുന്ന ഭൗതി​ക​മായ പ്രയോ​ജ​നങ്ങൾ നിമി​ത്ത​മാണ്‌ അവർ നിങ്ങളെ അനുസ​രി​ക്കു​ന്ന​തെ​ന്നും ആരെങ്കി​ലും സമൂഹ​ത്തി​ന്റെ​യെ​ല്ലാം മുമ്പാകെ നിങ്ങ​ളെ​പ്പ​ററി ഒരു ആരോ​പണം ഉന്നയി​ച്ചാൽ ആ പ്രശ്‌ന​ത്തിന്‌ ഒരു തീർപ്പ്‌ ഉണ്ടാക്കു​ന്ന​തി​നു​ളള ഏററം നല്ല മാർഗ്ഗം എന്തായി​രി​ക്കും? ആ വ്യാജാ​രോ​പ​കനെ വെടി​വച്ച്‌ കൊന്നു​ക​ള​ഞ്ഞാൽ സമൂഹ​ത്തി​ന്റെ മനസ്സിൽ നിന്ന്‌ ആ ആരോ​പ​ണങ്ങൾ നീങ്ങി​പ്പോ​യ്‌ക്കൊ​ള​ളു​മോ? മറിച്ച്‌, നിങ്ങൾ നീതി​യും സ്‌നേ​ഹ​വു​മു​ളള ഒരു കുടും​ബ​ത്ത​ല​വ​നാ​ണെ​ന്നും നിങ്ങളു​ടെ കുട്ടികൾ നിങ്ങ​ളോ​ടൊ​പ്പം ജീവി​ക്കു​ന്നത്‌ അവർ നിങ്ങളെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ടാ​ണെ​ന്നും കാണി​ക്കാൻ നിങ്ങൾക്ക്‌ സാക്ഷി​ക​ളാ​യി​രി​ക്കാൻ നിങ്ങൾ നിങ്ങളു​ടെ കുട്ടി​കൾക്ക്‌ ഒരു അവസരം നൽകു​ക​യാ​ണെ​ങ്കിൽ അത്‌ എത്രയോ നല്ല ഒരു മറുപ​ടി​യാ​യി​രി​ക്കും! നിങ്ങളു​ടെ കുട്ടി​ക​ളിൽ ചിലർ നിങ്ങളു​ടെ ശത്രു​വി​നെ വിശ്വ​സിച്ച്‌ വീടു​വി​ട്ടു പോവു​ക​യും മററു ജീവിത ശൈലി​കൾ സ്വീക​രി​ച്ചു​കൊണ്ട്‌ തങ്ങളുടെ ജീവിതം നശിപ്പി​ക്കു​ക​യും ചെയ്‌താൽ അത്‌ കുട്ടികൾ നിങ്ങളു​ടെ മാർഗ്ഗ​നിർദ്ദേശം ശ്രദ്ധി​ച്ചി​രു​ന്നെ​ങ്കിൽ അവർക്ക്‌ അതായി​രി​ക്കു​മാ​യി​രു​ന്നു കൂടുതൽ മെച്ച​മെന്ന്‌ സത്യസ​ന്ധ​രായ നിരീ​ക്ഷകർ തിരി​ച്ച​റി​യാൻ ഇടയാ​ക്കു​കയേ ചെയ്യു​ക​യു​ളളു.

ഇന്നോളം ദൈവം ദുഷ്ടത അനുവ​ദി​ച്ച​തി​നാൽ നമുക്ക്‌ എന്തെങ്കി​ലും പ്രയോ​ജനം ലഭിച്ചി​ട്ടു​ണ്ടോ?

2 പത്രോ. 3:9: “ചിലർ താമസം എന്നു വിചാ​രി​ക്കു​ന്ന​തു​പോ​ലെ യഹോവ തന്റെ വാഗ്‌ദത്തം സംബന്ധിച്ച്‌ താമസ​മു​ള​ള​വനല്ല, മറിച്ച്‌ ആരും നശിപ്പി​ക്ക​പ്പെ​ടാൻ ആഗ്രഹി​ക്കാ​തെ എല്ലാവ​രും അനുതാ​പ​ത്തി​ലേക്ക്‌ വരാൻ അവൻ ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട്‌ അവൻ നിങ്ങ​ളോട്‌ ദീർഘക്ഷമ കാണി​ക്കു​ന്ന​തേ​യു​ളളു.” (അവന്റെ ക്ഷമ നമ്മുടെ നാൾവരെ നീണ്ടു​നി​ന്ന​തു​കൊണ്ട്‌ നാം അനുതാ​പ​മു​ള​ള​വ​രാ​ണെ​ന്നും നൻമയും തിൻമ​യും സംബന്ധിച്ച്‌ നമ്മുടെ സ്വന്തം തീരു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു പകരം യഹോ​വ​യു​ടെ നീതി​യു​ളള ഭരണാ​ധി​പ​ത്യ​ത്തിന്‌ കീഴ്‌പ്പെ​ടാൻ നാം ആഗ്രഹി​ക്കു​ന്നു എന്നും തെളി​യി​ക്കു​ന്ന​തിന്‌ നമുക്ക്‌ അവസര​മുണ്ട്‌.)

റോമ. 9:14-24: “അപ്പോൾ നാം എന്തു പറയണം? ദൈവ​ത്തി​ന്റെ പക്കൽ അനീതി​യു​ണ്ടോ? ഒരിക്ക​ലും അങ്ങനെ ആകാതി​രി​ക്കട്ടെ! . . . ഇപ്പോൾ ദൈവം തന്റെ കോപം പ്രകട​മാ​ക്കാ​നും ശക്തി വെളി​പ്പെ​ടു​ത്തു​വാ​നും മനസ്സു​ണ്ടാ​യി​രു​ന്നി​ട്ടും, യഹൂദൻമാ​രിൽ നിന്ന്‌ മാത്രമല്ല ജനതക​ളിൽ നിന്നും വിളിച്ച്‌ മഹത്വ​ത്തി​നാ​യി മുന്നൊ​രു​ക്കിയ [അതായത്‌ തന്റെ ഉദ്ദേശ്യ​ത്തോ​ടു​ളള ചേർച്ച​യിൽ ചിലർക്ക്‌ കരുണ നീട്ടി​ക്കൊ​ടു​ക്കു​ന്ന​തിന്‌ അവൻ ആ സമയം ഉപയോ​ഗി​ക്കും] കരുണാ​പാ​ത്ര​ങ്ങ​ളായ നമ്മിൽ തന്റെ മഹത്വ​ത്തി​ന്റെ ധനം വെളി​പ്പെ​ടു​ത്തു​വാൻ വേണ്ടി നാശത്തി​നു യോഗ്യ​മാ​യി നിർമ്മി​ക്ക​പ്പെട്ട കോപ​പാ​ത്ര​ങ്ങളെ വളരെ ദീർഘ​ക്ഷ​മ​യോ​ടെ സഹിച്ചു. [അതായത്‌ അവൻ ദീർഘ​കാ​ലം ദുഷ്ടൻമാ​രു​ടെ ആസ്‌തി​ക്യം സഹിച്ചു] എങ്കി​ലെന്ത്‌? (അപ്രകാ​രം സ്വർഗ്ഗീയ രാജ്യ​ത്തി​ന്റെ അംഗങ്ങ​ളാ​യി ക്രിസ്‌തു​വി​നോ​ടു​കൂ​ടെ താൻ മഹത്വീ​ക​രി​ക്കാ​നി​രി​ക്കുന്ന ആളുകളെ തെര​ഞ്ഞെ​ടു​ക്കാൻ സമയം അനുവ​ദി​ക്കു​ന്ന​തിന്‌ ദൈവം ദുഷ്ടൻമാ​രു​ടെ നാശം നീട്ടി​വച്ചു. ദൈവം അങ്ങനെ ചെയ്‌തത്‌ ആരോ​ടെ​ങ്കി​ലു​മു​ളള അനീതി​യാ​യി​രു​ന്നോ? അല്ല; അത്‌ പറുദീ​സാ​ഭൂ​മി​യിൽ എന്നേക്കും ജീവി​ക്കു​ന്ന​തി​നു​ളള അവസരം ലഭിക്കാ​നു​ളള എല്ലാത്ത​ര​ത്തി​ലു​മു​ളള ആളുകളെ അനു​ഗ്ര​ഹി​ക്കു​ന്ന​തി​നു​ളള ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നു. സങ്കീർത്തനം 37:10, 11 താരത​മ്യം ചെയ്യുക.)

ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ—

‘ദൈവം എന്തു​കൊ​ണ്ടാണ്‌ ഇത്തരം ദുഷ്ടത അനുവ​ദി​ക്കു​ന്നത്‌?’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘നിങ്ങളു​ടെത്‌ ഒരു നല്ല ചോദ്യ​മാണ്‌. ദൈവ​ത്തി​ന്റെ അനേകം വിശ്വസ്‌ത ദാസൻമാർ തങ്ങൾക്ക്‌ ചുററു​മു​ളള ദുഷ്ടത നിമിത്തം അസ്വസ്ഥ​രാ​യി​ത്തീർന്നി​ട്ടുണ്ട്‌. (ഹബ. 1:3, 13)’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘അത്‌ ദൈവ​ത്തി​ന്റെ ഭാഗത്തെ എന്തെങ്കി​ലും താൽപ്പ​ര്യ​ക്കു​റ​വു​കൊ​ണ്ടല്ല. ദുഷ്ടൻമാ​രോട്‌ കണക്കു​ചോ​ദി​ക്കാൻ താൻ ഒരു സമയം നിശ്ചയി​ച്ചി​ട്ടു​ണ്ടെന്ന്‌ അവൻ നമുക്ക്‌ ഉറപ്പു തരുന്നു. (ഹബ. 2:3)’ (2) ‘എന്നാൽ ആ സമയം വരു​മ്പോൾ അതിജീ​വ​ക​രു​ടെ കൂട്ടത്തി​ലാ​യി​രി​ക്കാൻ നമ്മുടെ ഭാഗത്ത്‌ എന്താണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌? (ഹബ. 2:4ബി; സെഫ. 2:3)’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘നിങ്ങൾ ആ ചോദ്യം ചോദി​ച്ച​തിൽ എനിക്ക്‌ സന്തോ​ഷ​മുണ്ട്‌. അത്‌ ആത്‌മാർത്ഥ​ഹൃ​ദ​യ​രായ പലരെ​യും അസ്വസ്ഥ​രാ​ക്കുന്ന ഒരു സംഗതി​യാണ്‌. നിങ്ങളു​ടെ ചോദ്യ​ത്തിന്‌ ഉത്തരം നൽകുന്ന വളരെ സഹായ​ക​മായ ചില വിവരങ്ങൾ ഇവിടെ എന്റെ കൈവ​ശ​മുണ്ട്‌. (അതിനു​ശേഷം  428-430 പേജു​ക​ളി​ലെ ചില ആശയങ്ങൾ ഒരുമിച്ച്‌ വായി​ക്കുക.)’

‘ഇത്രയും വർഷങ്ങൾക്കു​ശേഷം കാര്യ​ങ്ങൾക്ക്‌ ഒരു മാററം വരുത്താൻ ദൈവം എന്തെങ്കി​ലും ചെയ്യു​മെന്ന്‌ ഞാൻ വിശ്വ​സി​ക്കു​ന്നില്ല’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘നിങ്ങൾ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നു എന്ന്‌ കേൾക്കാൻ കഴിഞ്ഞ​തിൽ എനിക്ക്‌ സന്തോ​ഷ​മുണ്ട്‌. ഇന്ന്‌ വളരെ​യ​ധി​കം ദുഷ്ടത​യു​ണ്ടെ​ന്നു​ള​ള​തും അത്‌ നമ്മുടെ കാലത്തിന്‌ ദീർഘ​കാ​ലം മുമ്പ്‌ ആരംഭി​ച്ച​താ​ണെ​ന്നു​ള​ള​തും തീർച്ച​യാ​യും സത്യമാണ്‌. എന്നാൽ നിങ്ങൾ ഇത്‌ പരിഗ​ണി​ച്ചി​ട്ടു​ണ്ടോ . . . ? (ദൈവം ഇത്‌ സഹിച്ചി​ട്ടു​ളള കാലത്തി​ന്റെ ദൈർഘ്യ​ത്തെ സംബന്ധിച്ച്‌  428-ാം പേജ്‌ 1-ാം ഖണ്ഡിക​യി​ലെ ആശയങ്ങൾ ഉപയോ​ഗി​ക്കുക.)’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘ഒരു വീട്‌ പണിയാൻ പ്രാപ്‌തി​യു​ളള ഒരാൾക്ക്‌ അത്‌ വൃത്തി​യാ​ക്കാ​നും കഴിയും എന്ന്‌ ഞാൻ പറഞ്ഞാൽ നിങ്ങൾ അതി​നോട്‌ യോജി​ക്കു​മെന്ന്‌ എനിക്കു​റ​പ്പുണ്ട്‌. . . . ദൈവം ഈ ഭൂമിയെ സൃഷ്ടി​ച്ച​തി​നാൽ അത്‌ ശുദ്ധീ​ക​രി​ക്കു​ന്നത്‌ അവന്‌ പ്രയാ​സ​മു​ളള കാര്യ​മാ​യി​രി​ക്കു​ക​യില്ല. അവൻ ഇത്രയും കാലം കാത്തി​രു​ന്നി​ട്ടു​ള​ളത്‌ എന്തു​കൊ​ണ്ടാണ്‌? ഈ മറുപടി വളരെ തൃപ്‌തി​ക​ര​മാ​യി ഞാൻ കണ്ടിരി​ക്കു​ന്നു. അത്‌ സംബന്ധിച്ച്‌ നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു എന്ന്‌ എന്നോട്‌ പറയൂ. (അതിനു​ശേഷം  428-430 പേജു​ക​ളി​ലെ വിവരം ഒരുമിച്ച്‌ വായി​ക്കുക.)’