വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം

ദൈവം

നിർവ്വ​ചനം: യഹോവ എന്ന വ്യതി​രിക്ത നാമമു​ളള അത്യു​ന്ന​ത​നാ​യവൻ. എബ്രായ ഭാഷ “ദൈവം” എന്നുള​ള​തിന്‌ ശക്തിയു​ടെ​യും ഗാംഭീ​ര്യ​ത്തി​ന്റെ​യും മാഹാ​ത്മ്യ​ത്തി​ന്റെ​യും വൈശി​ഷ്ട്യ​ത്തി​ന്റെ​യും ആശയം നൽകുന്ന വാക്കുകൾ ഉപയോ​ഗി​ക്കു​ന്നു. സത്യ​ദൈ​വ​ത്തിൽ നിന്ന്‌ തികച്ചും വ്യത്യ​സ്‌ത​മാ​യി വ്യാജ​ദൈ​വ​ങ്ങ​ളു​മുണ്ട്‌. ഇവയിൽ ചിലത്‌ തങ്ങളെ​ത്തന്നെ ദൈവ​ങ്ങ​ളാ​ക്കി​യി​രി​ക്കു​ന്നു. മററു​ളളവ അവയെ സേവി​ക്കു​ന്ന​വ​രാൽ ആരാധനാ വിഷയ​ങ്ങ​ളാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

  ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്ന​തിന്‌ ഉറപ്പുളള ന്യായ​ങ്ങ​ളു​ണ്ടോ?

സങ്കീ. 19:1: “ആകാശങ്ങൾ ദൈവ​ത്തി​ന്റെ മഹത്വത്തെ പ്രഖ്യാ​പി​ക്കു​ന്നു; ആകാശ വിരിവ്‌ അവന്റെ കരവേ​ല​യെ​പ്പ​ററി പ്രസ്‌താ​വി​ക്കു​ന്നു.”

സങ്കീ. 104:24: “യഹോവേ നിന്റെ പ്രവൃ​ത്തി​കൾ എത്ര അധികം! ജ്ഞാന​ത്തോ​ടെ നീ അവയെ​യെ​ല്ലാം നിർമ്മി​ച്ചി​രി​ക്കു​ന്നു. ഭൂമി നിന്റെ നിർമ്മി​തി​ക​ളാൽ നിറഞ്ഞി​രി​ക്കു​ന്നു.”

റോമ. 1:20: “അവന്റെ അദൃശ്യ ഗുണങ്ങൾ ലോക​സൃ​ഷ്ടി മുതൽ വ്യക്തമാ​യി കാണ​പ്പെ​ടു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അവ സൃഷ്ടി​ക്ക​പ്പെട്ട വസ്‌തു​ക്കൾ വഴി ഗ്രഹി​ക്ക​പ്പെ​ടു​ന്നു.”

ന്യൂ സയൻറി​സ്‌ററ്‌ മാസിക ഇപ്രകാ​രം പറഞ്ഞു: “മതം തെററാ​ണെന്ന്‌ ശാസ്‌ത്ര​ജ്ഞൻമാർ ‘തെളി​യി​ച്ചി​രി​ക്കു​ന്നു’ എന്ന സാധാ​ര​ണ​ക്കാ​രു​ടെ വീക്ഷണം ഇപ്പോ​ഴും നിലനിൽക്കു​ന്നു. ശാസ്‌ത്ര​ജ്ഞൻമാർ സാധാ​ര​ണ​യാ​യി അവിശ്വാ​സി​ക​ളാ​യി​രി​ക്കു​ന്ന​താ​യി പ്രതീ​ക്ഷി​ക്കുന്ന ഒരു വീക്ഷണ​മാ​ണത്‌; ഡാർവിൻ ദൈവ​ത്തി​ന്റെ ശവപ്പെ​ട്ടി​മേൽ അവസാ​നത്തെ ആണി അടിച്ചു​വെ​ന്നും അതിനു ശേഷമു​ളള ശാസ്‌ത്രീ​യ​വും സാങ്കേ​തി​ക​വു​മായ കണ്ടുപി​ടു​ത്ത​ങ്ങ​ളു​ടെ പരമ്പര ഏതെങ്കി​ലും പുനരു​ത്ഥാ​ന​ത്തി​ന്റെ സാദ്ധ്യ​തയെ തളളി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നു​വെ​ന്നു​മു​ളള വീക്ഷണം. അതു തികച്ചും തെററായ ഒരു വീക്ഷണ​മാണ്‌.”—മേയ്‌ 26, 1977 പേ. 478.

ഫ്രഞ്ച്‌ ശാസ്‌ത്ര അക്കാദ​മി​യു​ടെ ഒരു അംഗം ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “പ്രകൃ​തി​യിൽ കാണ​പ്പെ​ടുന്ന ക്രമം മനുഷ്യ മനസ്സി​നാൽ കണ്ടുപി​ടി​ക്ക​പ്പെ​ട്ട​തോ ഏതെങ്കി​ലും ഗ്രഹണ​പ്രാ​പ്‌തി​കൊണ്ട്‌ സ്ഥാപി​ച്ചെ​ടു​ത്ത​തോ അല്ല . . . അത്തരം ഒരു ക്രമം ഉണ്ടായി​രി​ക്കു​ന്നത്‌ ആ ക്രമത്തി​നി​ട​യാ​ക്കിയ ഒരു ബുദ്ധി ശക്തിയു​ടെ ആസ്‌തി​ക്യം നാം അംഗീ​ക​രി​ക്കേ​ണ്ടത്‌ ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു. ആ ബുദ്ധി​ശക്തി ദൈവ​ത്തി​ന്റേ​ത​ല്ലാ​തെ മററാ​രു​ടേ​തു​മല്ല.”—ഡൂ എക്‌സി​സ്‌റേറ? ഊയി (പാരിസ്‌, 1979), ക്രിസ്‌ത്യൻ കബാനിസ്‌, പിയേർ-പോൾ ഗ്രാ​സ്സെയെ ഉദ്ധരി​ക്കു​ന്നു, പേ. 94.

ശാസ്‌ത്ര​ജ്ഞൻമാർ 100-ൽപരം രാസമൂ​ല​കങ്ങൾ കണ്ടുപി​ടി​ച്ചി​ട്ടുണ്ട്‌. അവയുടെ ആണവ ഘടന ഈ മൂലകങ്ങൾ തമ്മിലു​ളള സങ്കീർണ്ണ​മായ ഗണിത ശാസ്‌ത്ര​ബ​ന്ധത്തെ പ്രകട​മാ​ക്കു​ന്നു. പീരി​യോ​ഡിക്‌ ടേബിൾ വ്യക്തമായ രൂപസം​വി​ധാ​നത്തെ പ്രകട​മാ​ക്കു​ന്നു. അത്തരം അത്ഭുത​ക​ര​മായ രൂപസം​വി​ധാ​നം യാദൃ​ച്ഛി​ക​മാ​യി സംഭവി​ച്ച​താ​യി​രി​ക്കാ​വു​ന്നതല്ല.

ദൃഷ്ടാന്തം: നാം ഒരു ക്യാമ​റ​യോ റേഡി​യോ​യോ അല്ലെങ്കിൽ ഒരു കമ്പ്യൂ​ട്ട​റോ കാണു​മ്പോൾ ബുദ്ധി​ശ​ക്തി​യു​ളള ഒരു രൂപസം​വി​ധാ​യ​ക​നാ​ലാണ്‌ അത്‌ നിർമ്മി​ക്ക​പ്പെ​ട്ടത്‌ എന്ന്‌ നാം നിശ്ചയ​മാ​യും സമ്മതി​ക്കും. എന്നാൽ അതിലും സങ്കീർണ്ണ​മായ വസ്‌തു​ക്കൾ—കണ്ണ്‌, ചെവി, മാനുഷ മസ്‌തി​ഷ്‌ക്കം—ഒരു ബുദ്ധി​മാ​നായ രൂപസം​വി​ധാ​യ​ക​നാ​ലല്ല നിർമ്മി​ക്ക​പ്പെ​ട്ടത്‌ എന്നു പറഞ്ഞാൽ അതു ന്യായ​യു​ക്ത​മാ​യി​രി​ക്കു​മോ?

“സൃഷ്ടി” എന്ന ശീർഷ​ക​ത്തിൻകീ​ഴി​ലെ പേ. 84-86 കൂടെ കാണുക.

 ദുഷ്ടതയും കഷ്ടപ്പാ​ടും ഉണ്ടെന്നു​ളള വസ്‌തുത ദൈവം ഇല്ല എന്ന്‌ തെളി​യി​ക്കു​ന്നു​വോ?

ചില ദൃഷ്ടാ​ന്തങ്ങൾ പരിചി​ന്തി​ക്കുക: കൊല ചെയ്യാൻ വേണ്ടി കത്തികൾ ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു​വെന്ന വസ്‌തുത അത്‌ ആരും രൂപസം​വി​ധാ​നം ചെയ്‌തില്ല എന്ന്‌ തെളി​യി​ക്കു​ന്നു​വോ? യുദ്ധത്തിൽ ബോം​ബു​കൾ വർഷി​ക്കാ​നു​ളള ജെററ്‌ വിമാ​ന​ങ്ങ​ളു​ടെ ഉപയോ​ഗം അവ ആരും രൂപസം​വി​ധാ​നം ചെയ്‌തതല്ല എന്ന്‌ തെളി​യി​ക്കു​ന്നു​വോ? മറിച്ച്‌ ഇവ ഉപയോ​ഗി​ക്കുന്ന വിധമല്ലേ മനുഷ്യ​വർഗ്ഗ​ത്തി​ന്റെ കഷ്ടപ്പാ​ടിന്‌ ഇടയാ​ക്കു​ന്നത്‌?

പല രോഗ​ങ്ങ​ളും മനുഷ്യ​ന്റെ മോശ​മായ ജീവി​ത​രീ​തി​ക​ളു​ടെ​യും മനുഷ്യൻ തനിക്കും മററു​ള​ള​വർക്കും വേണ്ടി തന്റെ ചുററു​പാ​ടു​കളെ നശിപ്പി​ക്കു​ന്ന​തി​ന്റെ​യും ഫലമാ​ണെ​ന്നു​ള​ളത്‌ വാസ്‌ത​വ​മല്ലേ? മനുഷ്യർ നടത്തി​യി​ട്ടു​ളള യുദ്ധങ്ങൾ മനുഷ്യ​രു​ടെ കഷ്ടപ്പാ​ടി​ന്റെ ഒരു മുഖ്യ​കാ​ര​ണ​മല്ലേ? ദശലക്ഷങ്ങൾ ഭക്ഷണമി​ല്ലാ​തെ കഷ്ടപ്പെ​ടു​മ്പോൾ മററു രാജ്യ​ങ്ങ​ളിൽ വേണ്ടതി​ല​ധി​കം ഭക്ഷണമു​ണ്ടെ​ന്നു​ള​ള​തും തന്നിമി​ത്തം അടിസ്ഥാന പ്രശ്‌ന​ങ്ങ​ളി​ലൊന്ന്‌ മനുഷ്യ​ന്റെ സ്വാർത്ഥ​ത​യാണ്‌ എന്നതും വാസ്‌ത​വ​മല്ലേ? ഇവയെ​ല്ലാം ദൈവം ഇല്ല എന്നതിനല്ല മറിച്ച്‌ മനുഷ്യർ ദൈവ​ദ​ത്ത​മായ പ്രാപ്‌തി​ക​ളെ​യും ഭൂമിയെ തന്നെയും സങ്കടക​ര​മാ​യി ദുരു​പ​യോ​ഗി​ക്കു​ന്നു എന്നതി​നാണ്‌ തെളിവ്‌ നൽകു​ന്നത്‌.

മനുഷ്യരായ നമുക്ക്‌ എന്തു സംഭവി​ക്കു​ന്നു എന്നുള​ള​തിൽ ദൈവം യഥാർത്ഥ​ത്തിൽ കരുത​ലു​ള​ള​വ​നാ​ണോ?

തീർച്ച​യാ​യും അതെ! തെളി​വു​കൾ പരി​ശോ​ധി​ക്കുക: ദൈവം മനുഷ്യന്‌ പൂർണ്ണ​ത​യു​ളള ഒരു തുടക്കം ഇട്ടു​കൊ​ടു​ത്തു എന്ന്‌ ബൈബിൾ പറയുന്നു. (ഉൽപ. 1:27, 31; ആവ. 32:4) എന്നിരു​ന്നാ​ലും മനുഷ്യൻ തുടർന്ന്‌ ദൈവ​പ്രീ​തി ആസ്വദി​ക്കു​ന്നത്‌ അവന്റെ സ്രഷ്ടാ​വി​നോ​ടു​ളള അനുസ​ര​ണത്തെ ആശ്രയി​ച്ചി​രു​ന്നു. (ഉൽപ. 2:16, 17) മനുഷ്യൻ അനുസ​ര​ണ​മു​ള​ള​വ​നാ​യി​രു​ന്നെ​ങ്കിൽ അവൻ പൂർണ്ണ​ത​യു​ളള മാനു​ഷ​ജീ​വൻ ആസ്വദി​ക്കു​ന്ന​തിൽ തുടരു​മാ​യി​രു​ന്നു—രോഗ​വും കഷ്ടതയും മരണവും ഇല്ല. സ്രഷ്ടാവ്‌ മനുഷ്യന്‌ ആവശ്യ​മായ മാർഗ്ഗ​നിർദ്ദേശം നൽകു​ക​യും ആപത്തു​ക​ളിൽ നിന്ന്‌ മനുഷ്യ​നെ സംരക്ഷി​ക്കാൻ തന്റെ ശക്തി ഉപയോ​ഗി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. എന്നാൽ മനുഷ്യൻ ദൈവ​ത്തി​ന്റെ മാർഗ്ഗ​നിർദ്ദേ​ശത്തെ തളളി​ക്ക​ള​യു​ക​യും സ്വയം​ഭ​ര​ണ​ത്തി​ന്റെ ഗതി തെര​ഞ്ഞെ​ടു​ക്കു​ക​യും ചെയ്‌തു. അവനു​വേണ്ടി ഉദ്ദേശി​ച്ചി​ട്ടി​ല്ലാഞ്ഞ ഒരു സംഗതി ചെയ്യാൻ ശ്രമി​ച്ചു​കൊണ്ട്‌ അവൻ തന്റെ​മേൽത്തന്നെ വിപത്ത്‌ വരുത്തി​വ​ച്ചി​രി​ക്കു​ന്നു. (യിരെ. 10:23; സഭാ. 8:9; റോമ. 5:12) എന്നിരു​ന്നാ​ലും കഴിഞ്ഞ നൂററാ​ണ്ടു​ക​ളി​ലെ​ല്ലാം തന്നോ​ടും തന്റെ വഴിക​ളോ​ടു​മു​ളള സ്‌നേഹം നിമിത്തം തന്നെ സേവി​ക്കാൻ മനസ്സൊ​രു​ക്ക​മു​ള​ള​വരെ ദൈവം ക്ഷമാപൂർവ്വം അന്വേ​ഷി​ച്ചു​കൊ​ണ്ടാ​ണി​രു​ന്നി​ട്ടു​ള​ളത്‌. മനുഷ്യ​ന്റെ അപൂർണ്ണ​ത​ക​ളും ദുർഭ​ര​ണ​വും നിമിത്തം അവർക്ക്‌ നഷ്ടമായ എല്ലാ അനു​ഗ്ര​ഹ​ങ്ങ​ളും ആസ്വദി​ക്കാ​നു​ളള അവസരം അവൻ അവരുടെ മുമ്പാകെ വെക്കുന്നു. (വെളി. 21:3-5) തന്റെ പുത്രൻ മുഖാ​ന്തരം മനുഷ്യ​രെ പാപത്തിൽ നിന്നും മരണത്തിൽനി​ന്നും വീണ്ടെ​ടു​ക്കാൻ ദൈവം ചെയ്‌ത കരുതൽ അവന്‌ മനുഷ്യ​വർഗ്ഗ​ത്തോ​ടു​ളള വലിയ സ്‌നേ​ഹ​ത്തി​ന്റെ അത്ഭുത​ക​ര​മായ തെളി​വാണ്‌. (യോഹ. 3:16) ഭൂമിയെ നശിപ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വരെ നശിപ്പി​ക്കു​ന്ന​തി​നും നീതി​സ്‌നേ​ഹി​ക​ളായ ആളുകൾ തന്റെ ആദിമ ഉദ്ദേശ്യ​ത്തോ​ടു​ളള ചേർച്ച​യിൽ ജീവിതം ആസ്വദി​ക്കാ​നി​ട​യാ​ക്കു​ന്ന​തി​നും ദൈവം ഒരു നിയമിത സമയം വച്ചിട്ടുണ്ട്‌.—വെളി. 11:18; സങ്കീ. 37:10, 11; “ദുരിതം”, “ദുഷ്ടത” എന്നീ പ്രധാന ശീർഷ​ക​ങ്ങൾകൂ​ടെ കാണുക.

ദൈവം ഒരു യഥാർത്ഥ ആളാണോ?

എബ്രാ. 9:24: “ക്രിസ്‌തു . . . നമുക്കു​വേണ്ടി ദൈവ​മെന്ന വ്യക്തി​യു​ടെ മുമ്പാകെ പ്രത്യ​ക്ഷ​നാ​കു​വാൻ സ്വർഗ്ഗ​ത്തി​ലേ​ക്ക​ത്രേ പ്രവേ​ശി​ച്ചത്‌.”

യോഹ. 4:24: “ദൈവം ഒരു ആത്മാവാ​കു​ന്നു.”

യോഹ. 7:28: “എന്നെ അയച്ചവൻ യഥാർത്ഥ​മാണ്‌,” യേശു പറഞ്ഞു.

1 കൊരി. 15:44: “ഭൗതിക ശരീര​മു​ണ്ടെ​ങ്കിൽ ആത്മീയ ശരീര​വു​മുണ്ട്‌.”

ദൈവത്തിന്‌ ജീവനു​ളള ആളുക​ളോട്‌ നാം ബന്ധപ്പെ​ടു​ത്തു​ന്ന​തരം വികാ​ര​ങ്ങ​ളു​ണ്ടോ?

യോഹ. 16:27: “നിങ്ങൾക്ക്‌ എന്നോട്‌ പ്രിയം ഉളളതു​കൊ​ണ്ടും പിതാ​വി​ന്റെ പ്രതി​നി​ധി എന്ന നിലയിൽ ഞാൻ വന്നിരി​ക്കു​ന്നു എന്ന്‌ നിങ്ങൾ വിശ്വ​സി​ക്കു​ന്ന​തു​കൊ​ണ്ടും പിതാ​വി​നു​തന്നെ നിങ്ങ​ളോട്‌ പ്രിയ​മുണ്ട്‌.”

യെശ. 63:9: “അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടം അനുഭ​വി​ച്ചു. . . . അവന്റെ സ്‌നേ​ഹ​ത്തി​ലും സഹാനു​ഭൂ​തി​യി​ലും അവൻ തന്നെ അവരെ വീണ്ടെ​ടു​ത്തു.”

1 തിമൊ. 1:11: “സന്തുഷ്ട​നായ ദൈവം.”

ദൈവത്തിന്‌ ഒരു ആരംഭ​മു​ണ്ടാ​യി​രു​ന്നോ?

സങ്കീ. 90:2: “പർവ്വതങ്ങൾ തന്നെ ജനിക്കു​ന്ന​തി​നു മുമ്പ്‌, അല്ലെങ്കിൽ പ്രസവ​വേ​ദ​ന​യോ​ടെ​യെ​ന്ന​പോ​ലെ നീ ഭൂമി​യെ​യും അതിലെ ഫലഭൂ​യി​ഷ്‌ഠ​മായ ദേശങ്ങ​ളെ​യും ഉൽപ്പാ​ദി​പ്പി​ക്കു​ന്ന​തി​നു മുമ്പ്‌, അനിശ്ചി​ത​കാ​ലം തൊട്ട്‌ അനിശ്ചി​ത​കാ​ലം വരെ പോലും നീ ദൈവ​മാ​കു​ന്നു.”

അത്‌ ന്യായ​യു​ക്ത​മാ​ണോ? നമ്മുടെ മനസ്സു​കൾക്കു അത്‌ പൂർണ്ണ​മാ​യി ഗ്രഹി​ക്കാൻ കഴിയു​ക​യില്ല. എന്നാൽ ഈ സംഗതി നിരാ​ക​രി​ക്കാൻ അതു മതിയായ കാരണ​മാ​യി​രി​ക്കു​ന്നില്ല. ഉദാഹ​ര​ണങ്ങൾ പരിചി​ന്തി​ക്കുക: (1) സമയം. ഏതെങ്കി​ലും ഒരു നിമിഷം സമയത്തി​ന്റെ ആരംഭ​മെന്ന്‌ പറഞ്ഞ്‌ ആർക്കും ചൂണ്ടി​ക്കാ​ണി​ക്കാ​നാ​വില്ല. നമ്മുടെ ജീവിതം അവസാ​നി​ച്ചേ​ക്കാ​മെ​ങ്കി​ലും സമയം അവസാ​നി​ക്കു​ന്നില്ല എന്നുള​ളത്‌ ഒരു വസ്‌തു​ത​യാണ്‌. സമയത്തി​ന്റെ ചില വശങ്ങൾ നമുക്ക്‌ മനസ്സി​ലാ​കു​ന്നില്ല എന്നുള​ള​തു​കൊണ്ട്‌ സമയമെന്ന ആശയം നാം തളളി​ക്ക​ള​യു​ന്നില്ല. മറിച്ച്‌ അതനു​സ​രിച്ച്‌ നാം നമ്മുടെ ജീവിതം ക്രമ​പ്പെ​ടു​ത്തു​ന്നു. (2) ശൂന്യാ​കാ​ശം. വാനനി​രീ​ക്ഷകർ ശൂന്യാ​കാ​ശ​ത്തിന്‌ ആരംഭ​വും അവസാ​ന​വും കാണു​ന്നില്ല. ശൂന്യാ​കാ​ശ​ത്തി​ലേക്ക്‌ അവർ എത്ര​ത്തോ​ളം കടന്നു​ചെ​ല്ലു​ന്നു​വോ അത്രകണ്ട്‌ ശൂന്യാ​കാ​ശം മുമ്പോട്ട്‌ നീണ്ടു​കി​ട​ക്കു​ന്ന​താ​യി അവർ കാണുന്നു. വ്യക്തമാ​യി തെളി​വു​ളള കാര്യം അവർ തളളി​ക്ക​ള​യു​ന്നില്ല; ശൂന്യാ​കാ​ശം അനന്തമാണ്‌ എന്ന്‌ പലരും പറയുന്നു. ദൈവ​ത്തി​ന്റെ ആസ്‌തി​ക്യം സംബന്ധി​ച്ചും അതേ തത്വം ബാധക​മാ​കു​ന്നു.

മററു ദൃഷ്ടാ​ന്തങ്ങൾ: (1) സൂര്യന്റെ മദ്ധ്യത്തി​ലെ ഊഷ്‌മാവ്‌ 2,70,00,000 ഡിഗ്രി ഫാരൻഹീ​ററ്‌ (1,50,00,000 ഡിഗ്രി സെൻറി​ഗ്രേഡ്‌) ആണെന്ന്‌ വാനനി​രീ​ക്ഷകർ നമ്മോട്‌ പറയുന്നു. അത്രയും ഉഗ്രമായ ചൂട്‌ നമുക്ക്‌ മനസ്സി​ലാ​ക്കാൻ കഴിയാ​ത്ത​തു​കൊണ്ട്‌ നാം ആ ആശയം തളളി​ക്ക​ള​യു​ന്നു​ണ്ടോ? (2) ഒരു സെക്കൻഡിൽ 1,86,000 മൈൽ (3,00,000 കി. മീററർ) വേഗത്തിൽ സഞ്ചരി​ക്കുന്ന ഒരു പ്രകാ​ശ​ര​ശ്‌മി കുറുകെ സഞ്ചരി​ക്കു​ന്ന​തിന്‌ 1,00,000 വർഷങ്ങൾ വേണ്ടി വരത്തക്ക​വണ്ണം നമ്മുടെ ആകാശ​ഗംഗ എന്ന നക്ഷത്ര​വ്യൂ​ഹം അത്ര വലുതാണ്‌ എന്ന്‌ അവർ നമ്മോട്‌ പറയുന്നു. അത്തരം ദൂരങ്ങൾ വാസ്‌ത​വ​ത്തിൽ നമ്മുടെ മനസ്സുകൾ ഗ്രഹി​ക്കു​ന്നു​ണ്ടോ? എന്നാൽ ശാസ്‌ത്രീയ തെളി​വു​കൾ അതിനെ പിന്താ​ങ്ങു​ന്ന​തു​കൊണ്ട്‌ നാം അത്‌ അംഗീ​ക​രി​ക്കു​ന്നു.

ഏതാണ്‌ കൂടുതൽ ന്യായ​യു​ക്തം—ഈ പ്രപഞ്ചം ജീവനും ബുദ്ധി​യു​മു​ളള ഒരു സ്രഷ്ടാ​വി​ന്റെ നിർമ്മി​തി​യാണ്‌ എന്ന്‌ വിശ്വ​സി​ക്കു​ന്ന​തോ? അല്ലെങ്കിൽ ബുദ്ധി​പൂർവ്വ​ക​മായ മാർഗ്ഗ​നിർദ്ദേ​ശ​മൊ​ന്നും കൂടാതെ നിർജ്ജീവ വസ്‌തു​ക്ക​ളിൽ നിന്ന്‌ യാദൃ​ച്ഛി​ക​മാ​യി ഉണ്ടാ​യെന്ന്‌ വിശ്വ​സി​ക്കു​ന്ന​തോ? ചിലയാ​ളു​കൾ രണ്ടാമത്‌ പറഞ്ഞ വീക്ഷണം സ്വീക​രി​ക്കു​ന്നു. കാരണം മറിച്ച്‌ വിശ്വ​സി​ച്ചാൽ അതിന്റെ അർത്ഥം തങ്ങൾക്ക്‌ പൂർണ്ണ​മാ​യി മനസ്സി​ലാ​ക്കാൻ കഴിയാത്ത ഗുണങ്ങ​ളോ​ടു​കൂ​ടിയ ഒരു സ്രഷ്ടാ​വി​ന്റെ ആസ്‌തി​ക്യം അവർ അംഗീ​ക​രി​ക്കേണ്ടി വരിക എന്നായി​രി​ക്കും. എന്നാൽ ജീവ കോശ​ങ്ങ​ളിൽ ഉളളതും അവയുടെ വളർച്ചയെ നിയ​ന്ത്രി​ക്കു​ന്ന​തു​മായ ജീനു​ക​ളു​ടെ പ്രവർത്തനം ശാസ്‌ത്ര​ജ്ഞൻമാർ പൂർണ്ണ​മാ​യി മനസ്സി​ലാ​ക്കു​ന്നില്ല എന്നുള​ളത്‌ പരക്കെ അറിവു​ളള വസ്‌തു​ത​യാണ്‌. മാനുഷ മസ്‌തി​ഷ്‌ക്ക​ത്തി​ന്റെ പ്രവർത്ത​ന​വും അവർ പൂർണ്ണ​മാ​യി മനസ്സി​ലാ​ക്കു​ന്നില്ല. എന്നാൽ ഇവ സ്ഥിതി ചെയ്യു​ന്നുണ്ട്‌ എന്നുള​ളത്‌ ആരാണ്‌ നിഷേ​ധി​ക്കുക? സങ്കീർണ്ണ​മായ രൂപസം​വി​ധാ​ന​വും അതിബൃ​ഹ​ത്തായ വലിപ്പ​വും സഹിതം ഈ പ്രപഞ്ചം ആസ്‌തി​ക്യ​ത്തി​ലേക്കു കൊണ്ടു വരാൻ കഴിയ​ത്ത​ക്ക​വണ്ണം മഹാനാ​യി​രി​ക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച എല്ലാ കാര്യ​ങ്ങ​ളും മനസ്സി​ലാ​ക്കാൻ നാം പ്രതീ​ക്ഷി​ക്കേ​ണ്ട​തു​ണ്ടോ?

ദൈവത്തിന്റെ നാമം ഉപയോ​ഗി​ക്കു​ന്നത്‌ പ്രധാ​ന​മാ​ണോ?

റോമ. 10:13: “യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കുന്ന ഏവനും രക്ഷിക്ക​പ്പെ​ടും.”

യെഹെ. 39:6: “ഞാൻ യഹോവ എന്ന്‌ ജനം അറി​യേണ്ടി വരും.”

യേശു തന്റെ പിതാ​വി​നോട്‌ പറഞ്ഞു: “ഞാൻ അവർക്ക്‌ (തന്റെ യഥാർത്ഥ അനുഗാ​മി​കൾക്ക്‌) നിന്റെ നാമം വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു; ഇനിയും വെളി​പ്പെ​ടു​ത്തു​ക​യും ചെയ്യും.”—യോഹ. 17:26.

“യഹോവ” എന്നതിൻകീ​ഴിൽ 196, 197 പേജുകൾ കൂടെ കാണുക.

നമുക്ക്‌ ഏതെങ്കി​ലും ഒരു മതം ഉണ്ടായി​രി​ക്കു​ന്നു​വെ​ങ്കിൽ നാം ഏതു ദൈവത്തെ സേവി​ക്കു​ന്നു എന്നത്‌ പ്രധാ​ന​മാ​ണോ?

1 കൊരി. 10:20: “ജനതകൾ ബലി അർപ്പി​ക്കു​ന്നത്‌ ദൈവ​ത്തി​നല്ല, ഭൂതങ്ങൾക്ക​ത്രേ അവർ ബലി അർപ്പി​ക്കു​ന്നത്‌.”

2 കൊരി. 4:4: “ദൈവ​പ്ര​തി​മ​യായ ക്രിസ്‌തു​വി​ന്റെ മഹത്തായ സുവാർത്ത​യു​ടെ പ്രകാ​ശനം ശോഭി​ക്കാ​തി​രി​ക്കാൻ ഈ വ്യവസ്ഥി​തി​യു​ടെ ദൈവം അവിശ്വാ​സി​ക​ളു​ടെ മനസ്സ്‌ കുരു​ടാ​ക്കി​യി​രി​ക്കു​ന്നു.” (ഇവിടെ പിശാ​ചി​നെ ഒരു “ദൈവ”മെന്ന്‌ പരാമർശി​ച്ചി​രി​ക്കു​ന്നു. 1 യോഹ​ന്നാൻ 5:19; വെളി​പ്പാട്‌ 12:9 കാണുക.)

മത്താ. 7:22, 23: “‘കർത്താവെ, കർത്താവെ, ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചി​ക്കു​ക​യും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താ​ക്കു​ക​യും നിന്റെ നാമത്തിൽ അനേകം വീര്യ​പ്ര​വൃ​ത്തി​കൾ പ്രവർത്തി​ക്കു​ക​യും ചെയ്‌തി​ല്ല​യോ?’ എന്ന്‌ പലരും ആ നാളിൽ എന്നോട്‌ [യേശു ക്രിസ്‌തു​വി​നോട്‌] പറയും. എന്നാൽ ‘ഞാൻ നിങ്ങളെ ഒരുനാ​ളും അറിഞ്ഞി​ട്ടില്ല! അധർമ്മം പ്രവർത്തി​ക്കു​ന്ന​വരെ എന്നെ വിട്ടു​പോ​കു​വിൻ’ എന്ന്‌ ഞാൻ അവരോട്‌ പറയും.” (ക്രിസ്‌ത്യാ​നി​യാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​ന്ന​തു​പോ​ലും നാം സത്യ​ദൈ​വത്തെ സ്വീകാ​ര്യ​മായ വിധത്തിൽ സേവി​ക്കു​ന്നു എന്നതിന്‌ ഉറപ്പല്ല.)

“മതം” എന്ന ശീർഷ​ക​ത്തിൻ കീഴിലെ 322, 323 പേജുകൾ കൂടെ കാണുക.

“ഏക സത്യ​ദൈവം യഹോ​വ​യാ​ണെ​ങ്കിൽ” യേശു ഏതുതരം “ദൈവ”മാണ്‌?

യേശു തന്നെ തന്റെ പിതാ​വി​നെ​പ്പ​ററി “ഏകസത്യ​ദൈവ”മെന്ന്‌ പറഞ്ഞു. (യോഹ. 17:3) യഹോവ തന്നെ പറഞ്ഞു: “ഞാനല്ലാ​തെ വേറൊ​രു ദൈവ​മില്ല.” (യെശ. 44:6) യഥാർത്ഥ ക്രിസ്‌ത്യാ​നി​കൾക്ക്‌ . . . “പിതാ​വായ ഏക​ദൈ​വ​മെ​യു​ളളു” എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി. (1 കൊരി. 8:5, 6) അതു​കൊണ്ട്‌ യഹോവ അതുല്യ​നാണ്‌; അവന്റെ സ്ഥാനം ആരും പങ്കുവ​യ്‌ക്കു​ന്നില്ല. ആരാധനാ വിഷയ​മാ​യി​രി​ക്കുന്ന മറെറ​ല്ലാ​റ​റി​ലും നിന്ന്‌, വിഗ്ര​ഹങ്ങൾ, ദൈവ​ങ്ങ​ളാ​ക്ക​പ്പെ​ട്ടി​രി​ക്കുന്ന മനുഷ്യർ, പിശാച്‌ എന്നവരിൽ നിന്നെ​ല്ലാം വ്യത്യ​സ്‌ത​നാ​യി യഹോവ വേറിട്ട്‌ നിൽക്കു​ന്നു. അവയെ​ല്ലാം വ്യാജ​ദൈ​വ​ങ്ങ​ളാണ്‌.

തിരു​വെ​ഴു​ത്തു​ക​ളിൽ യേശു​വി​നെ​പ്പ​ററി “ദൈവം” എന്നും “ശക്തനാം ദൈവം” എന്നു പോലും പറഞ്ഞി​രി​ക്കു​ന്നു. (യോഹ. 1:1; യെശ. 9:6) എന്നാൽ അവൻ യഹോ​വ​യെ​പ്പോ​ലെ സർവ്വശ​ക്ത​നാ​യി​രി​ക്കു​ന്ന​താ​യി ഒരിട​ത്തും പറഞ്ഞി​ട്ടില്ല. (ഉൽപ. 17:1) യേശു “[ദൈവ]മഹത്വ​ത്തി​ന്റെ പ്രതി​ച്ഛായ”യായി​രി​ക്കു​ന്ന​താ​യി പറയ​പ്പെ​ട്ടി​രി​ക്കു​ന്നു, എന്നാൽ ആ മഹത്വ​ത്തി​ന്റെ ഉറവ്‌ പിതാ​വാണ്‌. (എബ്രാ. 1:3) യേശു ഒരിക്ക​ലും തന്റെ പിതാ​വി​ന്റെ സ്ഥാനം ഏറെറ​ടു​ക്കാൻ ശ്രമി​ക്കു​ന്നില്ല. അവൻ പറഞ്ഞു: “നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ മാത്ര​മാണ്‌ നിങ്ങൾ ആരാധി​ക്കേ​ണ്ടത്‌, അവന്‌ മാത്ര​മാണ്‌ നിങ്ങൾ വിശു​ദ്ധ​സേ​വനം അർപ്പി​ക്കേ​ണ്ടത്‌.” (ലൂക്കോ. 4:8) അവൻ “ദൈവ സാദൃ​ശ്യ​ത്തി”ലിരി​ക്കു​ന്നു, “യേശു​വി​ന്റെ നാമത്തിൽ എല്ലാ മുഴങ്കാ​ലും മടങ്ങണ​മെന്ന്‌” പിതാവ്‌ കൽപി​ച്ചി​ട്ടു​മുണ്ട്‌. എന്നാൽ ഇതെല്ലാം “പിതാ​വായ ദൈവ​ത്തി​ന്റെ മഹത്വ​ത്തി​നാ​യി​ട്ടാണ്‌” ചെയ്യ​പ്പെ​ടു​ന്നത്‌.—ഫിലി. 2:5-11; 212-216 വരെ പേജു​കൾകൂ​ടെ കാണുക.

ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ—

‘ഞാൻ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നില്ല’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘നിങ്ങൾ എന്നും ഇങ്ങനെ​ത​ന്നെ​യാ​യി​രു​ന്നോ? . . . ആ നിഗമ​ന​ത്തി​ലെ​ത്തു​ന്ന​തി​നു​മുമ്പ്‌ നിങ്ങളെ ആ തീരു​മാ​ന​ത്തി​ലേക്ക്‌ നയിച്ച എന്തെങ്കി​ലും തെളി​വു​കൾ നിങ്ങൾ പരി​ശോ​ധി​ച്ചോ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: ‘ഇത്‌ എനിക്ക്‌ വളരെ താൽപ്പ​ര്യ​മു​ളള ഒരു വിഷയ​മാണ്‌, ഞാൻ അതേപ്പ​ററി കുറേ അധികം ചിന്തി​ച്ചി​ട്ടു​മുണ്ട്‌. വളരെ സഹായ​ക​മെന്ന്‌ ഞാൻ കണ്ടെത്തിയ ചില ആശയങ്ങൾ ഇവയാണ്‌: . . . ( “ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്ന​തിന്‌ ഉറപ്പുളള ന്യായ​ങ്ങ​ളു​ണ്ടോ?” എന്ന 145-ാം പേജിലെ ഉപശീർഷകം കാണുക. കൂടാതെ “സൃഷ്ടി” എന്നതിൻ കീഴിലെ 84-86 പേജു​ക​ളും.)

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘ഒരു സ്രഷ്ടാവ്‌ ഉണ്ടെന്ന്‌ നിങ്ങൾ വിശ്വ​സി​ക്കു​ന്നില്ല എന്നാണോ നിങ്ങൾ അർത്ഥമാ​ക്കു​ന്നത്‌, അതോ സഭകളിൽ നിങ്ങൾ വളരെ​യ​ധി​കം കപടഭക്തി കണ്ടിരി​ക്കു​ന്ന​തി​നാൽ അവ പഠിപ്പി​ക്കു​ന്നത്‌ നിങ്ങൾ വിശ്വ​സി​ക്കു​ന്നി​ല്ലെ​ന്നോ?’ അതാണ്‌ സംഗതി​യെ​ങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ കൂട്ടി​ച്ചേർക്കാം: ‘ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ സഭകളും സത്യ​ക്രി​സ്‌ത്യാ​നി​ത്വ​വും തമ്മിൽ വലിയ വ്യത്യാ​സ​മുണ്ട്‌. ക്രൈ​സ്‌ത​വ​ലോ​കം മനുഷ്യ​രെ ഞെരു​ക്കി​യി​ട്ടു​ണ്ടെ​ന്നു​ള​ളത്‌ വാസ്‌ത​വ​മാണ്‌. എന്നാൽ ക്രിസ്‌ത്യാ​നി​ത്വം അതു ചെയ്‌തി​ട്ടില്ല. ക്രൈ​സ്‌ത​വ​ലോ​കം യുദ്ധങ്ങൾ നടത്തി​യി​ട്ടുണ്ട്‌. എന്നാൽ ക്രിസ്‌ത്യാ​നി​ത്വം അങ്ങനെ ചെയ്‌തി​ട്ടില്ല. ഉചിത​മായ ധാർമ്മിക മാർഗ്ഗ​നിർദ്ദേശം നൽകു​ന്ന​തിൽ ക്രൈ​സ്‌ത​വ​ലോ​കം പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. എന്നാൽ ക്രിസ്‌ത്യാ​നി​ത്വം അതിൽ പരാജ​യ​പ്പെ​ട്ടി​ട്ടില്ല. ദൈവ​ത്തി​ന്റെ വചനമായ ബൈബിൾ ക്രൈ​സ്‌ത​വ​ലോ​കത്തെ പിന്താ​ങ്ങു​ന്നില്ല. മറിച്ച്‌ അത്‌ ക്രൈ​സ്‌ത​വ​ലോ​കത്തെ കുററം വിധി​ക്കു​ന്നു.’

മറെറാ​രു സാദ്ധ്യത: ‘നിങ്ങൾ വിചാ​രി​ക്കു​ന്ന​തു​പോ​ലെ വിചാ​രിച്ച ആളുക​ളു​മാ​യി ഞാൻ രസകര​മായ സംഭാ​ഷ​ണങ്ങൾ നടത്തി​യി​ട്ടുണ്ട്‌. ലോക​ത്തി​ലെ കഷ്ടപ്പാ​ടി​നെ​യും ദുഷ്ടത​യെ​യു​മെ​ല്ലാം ദൈവ​ത്തി​ലു​ളള വിശ്വാ​സ​ത്തോട്‌ പൊരു​ത്ത​പ്പെ​ടു​ത്താൻ കഴിയില്ല എന്ന്‌ അവരിൽ ചിലർ പറഞ്ഞി​ട്ടുണ്ട്‌. നിങ്ങളും അങ്ങനെ​യാ​ണോ വിചാ​രി​ക്കു​ന്നത്‌? (അങ്ങനെ​യെ​ങ്കിൽ  “ദുഷ്ടത​യും കഷ്ടപ്പാ​ടും ഉണ്ടെന്നു​ളള വസ്‌തുത ദൈവ​മി​ല്ലെന്ന്‌ തെളി​യി​ക്കു​ന്നു​വോ?” എന്ന 146, 147 പേജു​ക​ളി​ലെ ഉപശീർഷ​ക​ത്തിൻകീ​ഴി​ലെ ചില വിവരങ്ങൾ ഉപയോ​ഗി​ക്കുക.)’

‘എനിക്ക്‌ കാണാൻ കഴിയുന്ന കാര്യ​ങ്ങളെ ഞാൻ വിശ്വ​സി​ക്കു​ന്നു​ളളു, ഞാൻ ദൈവത്തെ ഒരിക്ക​ലും കണ്ടിട്ടില്ല’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘ആ വീക്ഷണം ഇന്ന്‌ സർവ്വസാ​ധാ​ര​ണ​മാണ്‌. അതിന്‌ ഒരു കാരണ​വു​മുണ്ട്‌. ഭൗതിക സ്വത്തു​ക്കൾക്ക്‌ ഊന്നൽ കൊടു​ക്കുന്ന ഒരു സമൂഹ​ത്തി​ലാണ്‌ നാം ജീവി​ക്കു​ന്നത്‌. എന്നാൽ യാഥാർത്ഥ്യ ബോധ​മു​ണ്ടാ​യി​രി​ക്കാ​നാ​ഗ്ര​ഹി​ക്കുന്ന ഒരു വ്യക്തി​യാണ്‌ നിങ്ങൾ, അല്ലേ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘നമ്മുടെ കണ്ണുകൾകൊണ്ട്‌ കാണാൻ പാടി​ല്ലാ​ത്ത​തും എന്നാൽ തക്ക കാരണങ്ങൾ ഉളളതി​നാൽ സ്ഥിതി​ചെ​യ്യു​ന്നു​ണ്ടെന്ന്‌ നാം വിശ്വ​സി​ക്കു​ന്ന​തു​മായ ചില സംഗതി​ക​ളി​ല്ലേ? നാം ശ്വസി​ക്കുന്ന വായു​വി​നെ സംബന്ധി​ച്ചെന്ത്‌? ഒരു ചെറിയ കാററു​ള​ള​പ്പോൾ നമുക്ക്‌ അത്‌ അനുഭ​വേ​ദ്യ​മാണ്‌. കാണാൻ കഴിയി​ല്ലെ​ങ്കി​ലും നമ്മുടെ ശ്വാസ​കോ​ശം അതു​കൊണ്ട്‌ നിറയു​ന്നത്‌ നമുക്ക്‌ അനുഭ​വി​ച്ച​റി​യാം. ഫലങ്ങൾ കാണു​ന്ന​തി​നാൽ നമുക്ക്‌ അതിൽ വിശ്വ​സി​ക്കാൻ നല്ല കാണങ്ങ​ളുണ്ട്‌, ഇല്ലേ?’ (2) ‘ഭൂഗു​രു​ത്വം നമുക്ക്‌ കാണാൻ കഴിയില്ല. എന്നാൽ നാമെ​ന്തെ​ങ്കി​ലും താഴേക്ക്‌ ഇടു​മ്പോൾ ഭൂഗു​രു​ത്വം പ്രവർത്തി​ക്കു​ന്ന​തി​ന്റെ തെളിവ്‌ നാം കാണുന്നു. ഗന്ധങ്ങളും നമുക്ക്‌ കാണാൻ കഴിയു​ന്നില്ല, എന്നാൽ നമ്മുടെ മൂക്കുകൾ അവ തിരി​ച്ച​റി​യു​ന്നു. ശബ്ദതരം​ഗങ്ങൾ നമുക്ക്‌ കാണാൻ കഴിയു​ന്നില്ല, എന്നാൽ നമ്മുടെ കാതുകൾ അവ തിരി​ച്ച​റി​യു​ന്നു. അതു​കൊണ്ട്‌ തക്ക ന്യായ​ങ്ങ​ളു​ണ്ടെ​ങ്കിൽ കാണാൻ കഴിയാത്ത കാര്യ​ങ്ങ​ളിൽ നാം വിശ്വ​സി​ക്കു​ന്നു, ശരിയല്ലേ?’ (3) ‘കൊള​ളാം, അദൃശ്യ​നായ ഒരു ദൈവം യഥാർത്ഥ​ത്തിൽ സ്ഥിതി​ചെ​യ്യു​ന്നുണ്ട്‌ എന്നുള​ള​തിന്‌ തെളി​വു​ണ്ടോ? ( “ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്ന​തിന്‌ ഉറപ്പുളള ന്യായ​ങ്ങ​ളു​ണ്ടോ” എന്ന ഉപശീർഷ​ക​ത്തിൻ കീഴിൽ 145, 146 പേജു​ക​ളി​ലെ വിവരങ്ങൾ ഉപയോ​ഗി​ക്കുക.)’

‘ദൈവത്തെ സംബന്ധിച്ച്‌ എനിക്ക്‌ എന്റേതായ ധാരണ​യുണ്ട്‌’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘നിങ്ങൾ ഈ വിഷയം സംബന്ധിച്ച്‌ ചിന്തി​ച്ചി​ട്ടു​ളള ഒരാളാ​ണെ​ന്നും നിങ്ങൾ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നു എന്നും കേൾക്കാൻ കഴിഞ്ഞ​തിൽ എനിക്ക്‌ സന്തോ​ഷ​മുണ്ട്‌. ദൈവത്തെ സംബന്ധി​ച്ചു​ളള നിങ്ങളു​ടെ ധാരണ എന്താ​ണെന്ന്‌ ഞാനൊ​ന്നു ചോദി​ച്ചോ​ട്ടെ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: ‘നാം വിശ്വ​സി​ക്കുന്ന എന്തും ദൈവം തന്നെ പറയു​ന്ന​തി​നോട്‌ ചേർച്ച​യി​ലാ​ണെന്ന്‌ ഉറപ്പു​വ​രു​ത്തു​ന്നത്‌ പ്രധാ​ന​മാ​ണെന്ന്‌ നിങ്ങൾ വിലമ​തി​ക്കു​മെന്ന്‌ എനിക്ക്‌ തീർച്ച​യുണ്ട്‌. ഈ സംഗതി സംബന്ധിച്ച്‌ ബൈബി​ളിൽ നിന്ന്‌ ഒരാശയം ഞാൻ നിങ്ങളു​മാ​യി പങ്കുവ​യ്‌ക്ക​ട്ടെ​യോ? (സങ്കീ. 83:18)’