വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നരകം

നരകം

നിർവ്വ​ചനം: “നരകം” എന്ന പദം പല ബൈബിൾ ഭാഷാ​ന്ത​ര​ങ്ങ​ളി​ലും കാണ​പ്പെ​ടു​ന്നു. അതേ വാക്യ​ത്തിൽ മററു ചില ഭാഷാ​ന്ത​ര​ങ്ങ​ളിൽ “ശവക്കുഴി” എന്നും “മരിച്ച​വ​രു​ടെ ലോകം” എന്നും മററും നാം വായി​ക്കു​ന്നു. മററു ബൈബി​ളു​കൾ ചില​പ്പോൾ “നരകം” എന്ന്‌ തർജ്ജമ ചെയ്യ​പ്പെ​ടുന്ന മൂല ഭാഷയി​ലു​ളള പദങ്ങൾ എടു​ത്തെ​ഴു​തുക മാത്രം ചെയ്‌തി​രി​ക്കു​ന്നു. അതായത്‌ വാക്ക്‌ തർജ്ജമ ചെയ്യാതെ നമ്മുടെ അക്ഷരമാ​ല​യി​ലെ അക്ഷരങ്ങൾ ഉപയോ​ഗിച്ച്‌ എഴുതി​യി​രി​ക്കു​ന്നു. ഈ വാക്കുകൾ എന്തൊ​ക്കെ​യാണ്‌? ഷീയോൾ എന്ന എബ്രായ പദവും അതിന്‌ തുല്യ​മായ ഹേയ്‌ഡീസ്‌ എന്ന ഗ്രീക്ക്‌ പദവും. അവ ഒരു ശവക്കു​ഴി​യെ അല്ല മറിച്ച്‌ മരിച്ചു​പോയ മനുഷ്യ​രു​ടെ പൊതു​ശ​വ​ക്കു​ഴി​യെ​യാണ്‌ പരാമർശി​ക്കു​ന്നത്‌; കൂടാതെ നിത്യ​നാ​ശ​ത്തി​ന്റെ പ്രതീ​ക​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ഗീയെന്ന എന്ന ഗ്രീക്കു പദവും. എന്നിരു​ന്നാ​ലും ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലും പല അ​ക്രൈ​സ്‌ത​വ​മ​ത​ങ്ങ​ളി​ലും നരകം ഭൂതങ്ങ​ളു​ടെ വാസസ്ഥ​ല​മാ​ണെ​ന്നും മരണ​ശേഷം ദുഷ്‌ടൻമാർ അവിടെ ശിക്ഷി​ക്ക​പ്പെ​ടു​ന്നു എന്നും പഠിപ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (ഇത്‌ ദണ്ഡനം സഹിത​മാ​ണെന്ന്‌ ചിലർ വിശ്വ​സി​ക്കു​ന്നു).

മരിച്ച​വർക്ക്‌ വേദന അനുഭ​വി​ക്കാൻ കഴിയു​മെന്ന്‌ ബൈബിൾ സൂചി​പ്പി​ക്കു​ന്നു​ണ്ടോ?

സഭാ. 9:5, 10: “ജീവി​ച്ചി​രി​ക്കു​ന്ന​വർക്ക്‌ തങ്ങൾ മരിക്കു​മെന്ന്‌ ബോധ​മുണ്ട്‌; മരിച്ച​വരെ സംബന്ധി​ച്ചാ​ണെ​ങ്കിൽ അവർക്ക്‌ യാതൊ​ന്നി​നെ​ക്കു​റി​ച്ചും ബോധ​മില്ല . . . ചെയ്യാൻ നിന്റെ കരങ്ങൾ കണ്ടെത്തു​ന്ന​തെ​ല്ലാം നിന്റെ ശക്തി​യോ​ടെ ചെയ്‌ക, എന്തു​കൊ​ണ്ടെ​ന്നാൽ ഷീയോളിൽ* പ്രവൃ​ത്തി​യോ സൂത്ര​മോ അറിവോ ജ്ഞാനമോ ഇല്ല.” (അവർക്ക്‌ യാതൊ​ന്നി​നെ​ക്കു​റി​ച്ചും ബോധ​മി​ല്ലെ​ങ്കിൽ വ്യക്തമാ​യും അവർക്ക്‌ വേദന അനുഭ​വി​ക്കാൻ കഴിയു​ക​യില്ല.) (*“ഷീയോൾ,” AS, RS, NE, JB; “ശവക്കുഴി,” KJ, Kx; “നരകം,” Dy; “മരിച്ചവരുടെ ലോകം,” TEV.)

സങ്കീ. 146:4: “അവന്റെ ആത്മാവ്‌ പോകു​ന്നു, അവൻ മണ്ണി​ലേക്ക്‌ മടങ്ങുന്നു; അന്നുതന്നെ അവന്റെ ചിന്തകൾ* നശിക്കു​ന്നു.” (*“ചിന്തകൾ,” KJ, 145:4 Dy; “പദ്ധതികൾ,” JB; “പ്ലാനുകൾ,” RS, TEV.)

ദേഹി ശരീര​ത്തി​ന്റെ മരണത്തെ അതിജീ​വി​ക്കു​ന്നു​വെന്ന്‌ ബൈബിൾ സൂചി​പ്പി​ക്കു​ന്നു​ണ്ടോ?

യെഹെ. 18:4: “പാപം ചെയ്യുന്ന ദേഹി*—അതുതന്നെ മരിക്കും.” (*“ദേഹി,” KJ, Dy, RS, NE, Kx; “മനുഷ്യൻ,” JB; “വ്യക്തി,” TEV.)

“‘ശരീര’ത്തിൽ നിന്ന്‌ വേറിട്ട്‌, തികച്ചും ആത്മീയ​മായ, വസ്‌തു​മ​യ​മ​ല്ലാത്ത, ഒരു ‘ദേഹി’ എന്ന ആശയം . . . ബൈബി​ളി​ലില്ല.”—ലാ പരോൾ ഡെ ഡ്യൂ (പാരീസ്‌, 1960), ജോർജസ്‌ ഔസൂ, റൂവൻ സെമി​നാ​രി​യി​ലെ വിശുദ്ധ തിരു​വെ​ഴു​ത്തു പ്രൊ​ഫസർ, ഫ്രാൻസ്‌, പേ. 128.

“[എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലെ] നീഫെഷ്‌ എന്ന എബ്രായ പദം മിക്ക​പ്പോ​ഴും ‘ദേഹി’ എന്ന്‌ വിവർത്തനം ചെയ്യ​പ്പെ​ടാ​റു​ണ്ടെ​ങ്കി​ലും അതിന്‌ ഒരു ഗ്രീക്ക്‌ അർത്ഥം കാണു​ന്നത്‌ ശരിയല്ല. നീഫെഷ്‌ . . . ശരീര​ത്തിൽ നിന്ന്‌ വേറിട്ട്‌ നിന്ന്‌ പ്രവർത്തി​ക്കു​ന്ന​താ​യി സങ്കൽപ്പി​ക്കുക സാദ്ധ്യമല്ല. പുതിയ നിയമ​ത്തിൽ ‘സൈക്കീ’ എന്ന ഗ്രീക്ക്‌ വാക്ക്‌ മിക്ക​പ്പോ​ഴും ‘ദേഹി’ എന്ന്‌ തർജ്ജമ ചെയ്യ​പ്പെ​ടു​ന്നു. എന്നാൽ ഇവി​ടെ​യും ആ വാക്കിന്‌ ഗ്രീക്ക്‌ തത്വചി​ന്ത​കൻമാർ നൽകിയ അർത്ഥം ഉളളതാ​യി മനസ്സി​ലാ​ക്കേ​ണ്ട​തില്ല. അതിന്റെ സാധാരണ അർത്ഥം ‘ജീവൻ,’ അല്ലെങ്കിൽ ‘ജീവശക്തി,’ അല്ലെങ്കിൽ ചില​പ്പോൾ ‘വ്യക്തി തന്നെ’ എന്നാണ്‌.”—ദി എൻ​സൈ​ക്ലോ​പ്പീ​ഡിയ അമേരി​ക്കാ​നാ (1977), വാല്യം 25, പേ. 236.

എങ്ങനെ​യു​ളള ആളുക​ളാണ്‌ ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന നരകത്തിൽ പോകു​ന്നത്‌?

ദുഷ്ടൻമാർ നരകത്തിൽ പോകു​മെന്ന്‌ ബൈബിൾ പറയു​ന്നു​ണ്ടോ?

സങ്കീ. 9:17, KJ: “ദുഷ്ടൻമാർ നരകത്തി​ലേക്ക്‌ വിട​പ്പെ​ടും,* ദൈവത്തെ മറക്കുന്ന സകല ജനതക​ളും.” (*“നരകം,” 9:18 Dy; “മരണം” TEV; “മരണത്തിന്റെ സ്ഥലം,” Kx; “ഷീയോൾ,” AS, RS, NE, JB, NW.)

നീതിമാൻമാരും നരകത്തി​ലേക്ക്‌ പോകു​മെന്ന്‌ ബൈബിൾ പറയു​ന്നു​ണ്ടോ?

ഇയ്യോ. 14:13, Dy: “[ഇയ്യോബ്‌ ഇപ്രകാ​രം പ്രാർത്ഥി​ച്ചു:] ആർ എനിക്ക്‌ ഇത്‌ അനുവ​ദി​ച്ചു തരും, അങ്ങ്‌ നരക*ത്തിൽ എന്നെ സംരക്ഷി​ക്കു​ക​യും അങ്ങയുടെ കോപം കഴിയു​വോ​ളം എന്നെ ഒളിപ്പി​ക്കു​ക​യും എനിക്ക്‌ ഒരു അവധി നിശ്ചയിച്ച്‌ എന്നെ ഓർമ്മി​ക്കു​ക​യും ചെയ്‌തെ​ങ്കിൽ കൊള​ളാ​യി​രു​ന്നു.” (ഇയ്യോബ്‌ “കുററ​മി​ല്ലാ​ത്ത​വ​നും നീതി​മാ​നും ദൈവത്തെ ഭയപ്പെ​ടു​ന്ന​വ​നും ദോഷം വിട്ടക​ലു​ന്ന​വ​നു​മായ ഒരു മനുഷ്യ​നാ​ണെന്ന്‌” ദൈവം തന്നെ പറഞ്ഞു.—ഇയ്യോബ്‌ 1:8.) (*“ശവക്കുഴി,” KJ; “മരിച്ചവരുടെ ലോകം,” TEV; “ഷീയോൾ,” AS, RS, NE, JB, NW.]

പ്രവൃ. 2:25-27, KJ: “ദാവീദ്‌ അവനെ​ക്കു​റിച്ച്‌ [യേശു ക്രിസ്‌തു] ഇങ്ങനെ പറയുന്നു, . . . എന്തു​കൊ​ണ്ടെ​ന്നാൽ അങ്ങ്‌ എന്റെ ദേഹിയെ നരക*ത്തിൽ വിട്ടേ​ക്കു​ക​യില്ല, അങ്ങയുടെ വിശുദ്ധൻ ദ്രവത്വം കാണാൻ അനുവ​ദി​ക്കു​ക​യു​മില്ല.” (ദൈവം യേശു​വി​നെ നരകത്തിൽ “വിട്ടേ​ച്ചില്ല” എന്ന വസ്‌തുത കുറച്ചു സമയ​ത്തേ​ക്കെ​ങ്കി​ലും യേശു നരകത്തിൽ അല്ലെങ്കിൽ ഹേഡീ​സി​ലാ​യി​രു​ന്നു എന്ന്‌ സൂചി​പ്പി​ക്കു​ന്നു, ഇല്ലേ?) (*“നരകം,” Dy; “മരണം,” NE; “മരണത്തിന്റെ സ്ഥലം,” Kx; “മരിച്ചവരുടെ ലോകം,” TEV; “ഹേഡീസ്‌,” AS, RS, JB, NW.)

ബൈബിളിൽ പറഞ്ഞി​രി​ക്കുന്ന നരകത്തിൽ നിന്ന്‌ ആരെങ്കി​ലും എന്നെങ്കി​ലും പുറത്തു കടക്കു​മോ?

വെളി. 20:13, 14, KJ: “സമുദ്രം അതിലു​ളള മരിച്ച​വരെ ഏൽപ്പിച്ചു കൊടു​ത്തു; മരണവും നരക*വും അവയി​ലു​ളള മരിച്ച​വരെ ഏൽപ്പിച്ചു കൊടു​ത്തു: ഓരോ​രു​ത്തർക്കും അവരവ​രു​ടെ പ്രവൃ​ത്തി​ക്ക​നു​സ​രിച്ച്‌ ന്യായ​വി​ധി​യു​ണ്ടാ​യി. മരണവും നരകവും തീപ്പൊ​യ്‌ക​യി​ലേക്ക്‌ എറിയ​പ്പെട്ടു.” (അതു​കൊണ്ട്‌ മരിച്ചവർ നരകത്തിൽ നിന്ന്‌ വിടു​വി​ക്ക​പ്പെ​ടും. നരകവും തീപ്പൊ​യ്‌ക​യും ഒന്നല്ല എന്നും നരകം തീപ്പൊ​യ്‌ക​യി​ലേക്ക്‌ എറിയ​പ്പെ​ടു​മെ​ന്നും കുറി​ക്കൊ​ള​ളുക.) (*“നരകം,” Dy, Kx; “മരിച്ചവരുടെ ലോകം,” TEV; “ഹേഡീസ്‌,” NE, AS, RS, JB, NW.)

നരകത്തെപ്പററി ബൈബിൾ പറയു​ന്നതു സംബന്ധിച്ച്‌ ആശയക്കു​ഴപ്പം ഉളള​തെ​ന്തു​കൊണ്ട്‌?

“ആദ്യകാല വിവർത്തകർ എബ്രായ ഷീയോ​ളും ഗ്രീക്ക്‌ ഹേഡീ​സും ഗീഹെ​ന്നാ​യും എല്ലായ്‌പ്പോ​ഴും നരകം എന്ന്‌ തർജ്ജമ ചെയ്‌തത്‌ വളരെ​യ​ധി​കം ആശയക്കു​ഴ​പ്പ​ത്തി​നും തെററി​ദ്ധാ​ര​ണ​ക്കും ഇടയാ​ക്കി​യി​രി​ക്കു​ന്നു. ബൈബി​ളി​ന്റെ പരിഷ്‌ക്ക​രിച്ച പതിപ്പു​ക​ളു​ടെ വിവർത്തകർ പ്രസ്‌തുത വാക്കുകൾ അതേപടി എടു​ത്തെ​ഴു​തുക മാത്രം ചെയ്‌ത​തി​നാൽ ഈ ആശയക്കു​ഴ​പ്പ​വും തെററി​ദ്ധാ​ര​ണ​യും കാര്യ​മാ​യി നീക്കാൻ കഴിഞ്ഞി​ട്ടില്ല.”—ദി എൻ​സൈ​ക്ലോ​പ്പീ​ഡിയ അമേരി​ക്കാ​നാ (1942), വാല്യം XIV, പേ. 81.

മൂലഭാ​ഷ​യി​ലെ വാക്കുകൾ എല്ലായ്‌പ്പോ​ഴും ഒരു​പോ​ലെ വിവർത്തനം ചെയ്യു​ന്ന​തി​നു പകരം തർജ്ജമ​ക്കാർ തങ്ങളുടെ വ്യക്തി​പ​ര​മായ വിശ്വാ​സം അവരുടെ വിവർത്ത​ന​ത്തിന്‌ നിറം പകരാൻ അനുവ​ദി​ച്ചി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌: (1) ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം ഷീയോൾ എന്നത്‌ “നരകം” എന്നും “ശവക്കുഴി” എന്നും “കുഴി” എന്നും വിവർത്തനം ചെയ്‌തി​രി​ക്കു​ന്നു; ഹേയ്‌ഡീസ്‌ എന്നത്‌ “നരകം” എന്നും “ശവക്കുഴി” എന്നും വിവർത്തനം ചെയ്‌തി​രി​ക്കു​ന്നു; “ഗീയെന്ന” എന്നത്‌ “നരകം” എന്ന്‌ തർജ്ജമ ചെയ്‌തി​രി​ക്കു​ന്നു. (2) ററു​ഡേ​യ്‌സ്‌ ഇംഗ്ലീഷ്‌ വേർഷൻ ഹേയ്‌ഡീസ്‌ എന്ന ഗ്രീക്ക്‌ പദം ഹേഡീസ്‌ എന്ന്‌ എഴുതു​ക​യും “നരകം” എന്നും “മരിച്ച​വ​രു​ടെ ലോക”മെന്നും വിവർത്തനം ചെയ്യു​ക​യും ചെയ്‌തി​രി​ക്കു​ന്നു. എന്നാൽ ഹേയ്‌ഡീസ്‌ എന്ന പദം “നരകം” എന്ന്‌ തർജ്ജമ ചെയ്‌തി​രി​ക്കു​ന്നതു കൂടാതെ ഗീയെന്ന എന്ന പദവും അങ്ങനെ തന്നെ തർജ്ജമ ചെയ്‌തി​രി​ക്കു​ന്നു. (3) യെരൂ​ശ​ലേം ബൈബിൾ ആറു പ്രാവ​ശ്യം ഹേയ്‌ഡീസ്‌ എന്ന പദം അതേപടി ഉപയോ​ഗി​ക്കു​ക​യും മററു ഭാഗങ്ങ​ളിൽ “നരകം” എന്നും “അധോ​ലോ​കം” എന്നും തർജ്ജമ ചെയ്യു​ക​യും ചെയ്‌തി​രി​ക്കു​ന്നു. കൂടാതെ രണ്ടു പ്രാവ​ശ്യം ഹേയ്‌ഡീസ്‌ എന്ന പദം തർജ്ജമ ചെയ്‌തി​രി​ക്കു​ന്ന​തു​പോ​ലെ ഗീയെന്ന എന്ന പദവും നരകം എന്ന്‌ തർജ്ജമ ചെയ്‌തി​രി​ക്കു​ന്നു. അപ്രകാ​രം മൂല ഭാഷാ​പ​ദ​ങ്ങ​ളു​ടെ കൃത്യ​മായ അർത്ഥം അവ്യക്ത​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

ദുഷ്ടൻമാർക്ക്‌ നിത്യ​ശി​ക്ഷ​യു​ണ്ടോ?

മത്താ. 25:46, KJ: “ഇവർ നിത്യ​ശി​ക്ഷാ​വി​ധി​യി​ലേക്ക്‌ പോകും.” [“ഛേദനം,” Int; ഗ്രീക്ക്‌, കൊലാ​സിൻ]: എന്നാൽ നീതി​മാൻമാർ നിത്യ​ജീ​വ​നി​ലേക്ക്‌ പോകും.” (എംഫാ​റ​റിക്‌ ഡയഗ്ലററ്‌ “ശിക്ഷ” എന്നതിനു പകരം “വെട്ടി​ക്ക​ളയൽ” എന്ന്‌ വായി​ക്ക​പ്പെ​ടു​ന്നു. ഒരു അടിക്കു​റിപ്പ്‌ ഇപ്രകാ​രം പറയുന്നു: “കൊലാ​സിൻ . . . എന്നത്‌ കൊലാ​സൂ എന്നതിൽ നിന്നാണ്‌ വരുന്നത്‌, അതിന്റെ അർത്ഥം 1. വെട്ടി​ക്ക​ള​യുക; കോതി ശരിയാ​ക്കു​ന്ന​തി​നു​വേണ്ടി മരങ്ങളു​ടെ ശിഖരങ്ങൾ മുറിച്ചു കളയു​ന്ന​തു​പോ​ലെ. 2. തടയുക, അമർത്തുക . . . 3. ശാസി​ക്കുക, ശിക്ഷി​ക്കുക. ഒരു വ്യക്തിയെ ജീവനിൽ നിന്നോ സമൂഹ​ത്തിൽ നിന്നോ ഛേദിച്ചു കളയു​ന്നത്‌ അല്ലെങ്കിൽ നിയ​ന്ത്രി​ക്കു​ന്നത്‌ ശിക്ഷയാ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു;—അതു​കൊ​ണ്ടാണ്‌ ആ വാക്കിന്റെ ആലങ്കാ​രി​ക​മായ മൂന്നാ​മത്തെ ഈ അർത്ഥം വന്നിട്ടു​ള​ളത്‌. ഇതിൽ ആദ്യത്തെ അർത്ഥം സ്വീക​രി​ച്ചി​ട്ടു​ള​ളത്‌ അത്‌ ആ വാചക​ത്തി​ന്റെ രണ്ടാം ഭാഗ​ത്തോട്‌ യോജി​ക്കു​മെ​ന്നു​ള​ള​തു​കൊ​ണ്ടും അങ്ങനെ വിപരീ​താർത്ഥ​പ്ര​യോ​ഗ​ത്തി​ന്റെ ശക്തിയും സൗന്ദര്യ​വും നിലനിർത്തു​ന്ന​തു​കൊ​ണ്ടു​മാണ്‌. നീതി​മാൻമാർ ജീവനി​ലേ​ക്കും ദുഷ്ടൻമാർ ജീവനിൽ നിന്നുളള ഛേദന​ത്തി​ലേ​ക്കും അല്ലെങ്കിൽ മരണത്തി​ലേ​ക്കും പോകു​ന്നു. 2 തെസ്സ. 1.9 കാണുക.”)

2 തെസ്സ. 1:9, RS: “അവർ നിത്യനാശം* എന്ന ശിക്ഷാ​വി​ധി​യും കർത്താ​വി​ന്റെ സന്നിധാ​ന​ത്തിൽ നിന്നും അവന്റെ ശക്തിയു​ടെ മഹത്വ​ത്തിൽ നിന്നു​മു​ളള അകൽച്ച​യും അനുഭ​വി​ക്കും.” (*“നിത്യ​മായ നാശം,” NAB, NE; “എന്നേക്കുമായി നഷ്ടമാ​കും,” JB; “നിത്യശിക്ഷക്ക്‌ വിധി​ക്ക​പ്പെ​ടും,” Kx; “നാശത്തിലെ നിത്യ​ശിക്ഷ,” Dy.)

യൂദാ 7, KJ: “സോദോമും ഗൊ​മോ​റ​യും അവക്ക്‌ ചുററു​മു​ളള നഗരങ്ങ​ളും അതു​പോ​ലെ ദുർവൃ​ത്തിക്ക്‌ തങ്ങളെ​ത്തന്നെ ഏൽപിച്ചു കൊടു​ക്കു​ക​യും അന്യജ​ഡ​ത്തിന്‌ പിന്നാലെ പോവു​ക​യും ചെയ്‌ത​തി​നാൽ നിത്യാ​ഗ്നി​യു​ടെ ശിക്ഷ സഹിച്ചു​കൊണ്ട്‌ ദൃഷ്ടാ​ന്ത​മാ​യി വെക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.” (സോ​ദോ​മി​നെ​യും ഗൊ​മോ​റ​യെ​യും നശിപ്പിച്ച അഗ്നിയു​ടെ ജ്വലനം ആയിര​ക്ക​ണ​ക്കിന്‌ വർഷങ്ങൾക്ക്‌ മുമ്പു​തന്നെ അവസാ​നി​ച്ചു. എന്നാൽ ആ അഗ്നിയു​ടെ ഫലം ഇന്നും തുടർന്ന്‌ പോരു​ന്നു; ആ നഗരങ്ങൾ പുനർനിർമ്മി​ക്ക​പ്പെ​ട്ടി​ട്ടില്ല. എന്നിരു​ന്നാ​ലും ദൈവ​ത്തി​ന്റെ ന്യായ​വി​ധി ആ നഗരങ്ങൾക്കെ​തി​രെ മാത്ര​മാ​യി​രു​ന്നില്ല അവയിലെ ദുഷ്ടരായ നിവാ​സി​കൾക്കെ​തി​രെ​യും കൂടെ​യാ​യി​രു​ന്നു. അവർക്ക്‌ സംഭവി​ച്ചത്‌ ഒരു മുന്നറി​യി​പ്പിൻ ദൃഷ്ടാ​ന്ത​മാണ്‌. അവയിലെ നിവാ​സി​കൾ “നശിപ്പി​ക്ക​പ്പെട്ടു” എന്ന്‌ ലൂക്കോസ്‌ 17:29-ൽ യേശു പറഞ്ഞു; ആ നാശം നിത്യ​മാ​യി​രു​ന്നു എന്ന്‌ യൂദാ 7 കാണി​ക്കു​ന്നു.)

വെളിപ്പാട്‌ പുസ്‌ത​ക​ത്തിൽ പരാമർശി​ച്ചി​രി​ക്കുന്ന ‘നിത്യ​ദണ്ഡന’ത്തിന്റെ അർത്ഥ​മെ​ന്താണ്‌?

വെളി. 14:9-11; 20:10, KJ: “ആരെങ്കിലും മൃഗ​ത്തെ​യും അതിന്റെ പ്രതി​മ​യെ​യും ആരാധി​ക്കു​ക​യും നെററി​യി​ലോ കൈ​മേ​ലോ അതിന്റെ മുദ്ര​യേൽക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ അവൻ ദൈവ​കോ​പ​ത്തി​ന്റെ പാത്ര​ത്തിൽ പകർന്നി​രി​ക്കുന്ന കലർപ്പി​ല്ലാത്ത ദൈവ​ക്രോ​ധ​ത്തി​ന്റെ മദ്യം കുടി​ക്കേണ്ടി വരും; അവർ വിശുദ്ധ ദൂതൻമാ​രു​ടെ​യും കുഞ്ഞാ​ടി​ന്റെ​യും മുമ്പാകെ തീയാ​ലും ഗന്ധകത്താ​ലും ദണ്ഡിപ്പി​ക്ക​പ്പെ​ടും: അവരുടെ ദണ്ഡനത്തി​ന്റെ പുക [ഗ്രീക്ക്‌, ബസാനി​സ്‌മൂ] എന്നേക്കും ഉയരുന്നു: മൃഗ​ത്തെ​യും അവന്റെ പ്രതി​മ​യെ​യും നമസ്‌ക്ക​രി​ക്കു​ന്ന​വർക്കും അവന്റെ പേരിന്റെ മുദ്ര ഏൽക്കു​ന്ന​വർക്കും രാപകൽ സ്വസ്ഥത​യു​ണ്ടാ​യി​രി​ക്കു​ക​യില്ല.” “അവരെ വഞ്ചിച്ച പിശാച്‌ മൃഗവും കളള​പ്ര​വാ​ച​ക​നും കിടക്കുന്ന തീയും ഗന്ധകവും കത്തുന്ന പൊയ്‌ക​യി​ലേക്ക്‌ തളളി​യി​ട​പ്പെട്ടു, അവർ എന്നന്നേ​ക്കും രാപ്പകൽ ദണ്ഡിപ്പി​ക്ക​പ്പെ​ടും.”

ഈ വാക്യ​ങ്ങ​ളിൽ പരാമർശി​ച്ചി​രി​ക്കുന്ന ‘ദണ്ഡനം’ എന്താണ്‌? വെളി​പ്പാട്‌ 11:10-ൽ (KJ) ‘ഭൂമിയിൽ വസിക്കു​ന്ന​വരെ ദണ്ഡിപ്പി​ക്കുന്ന പ്രവാ​ച​കൻമാ​രെ’ പരാമർശി​ച്ചി​രി​ക്കു​ന്നത്‌ ശ്രദ്ധാർഹ​മാണ്‌. അത്തരം ദണ്ഡനം ഈ പ്രവാ​ച​കൻമാർ പ്രഖ്യാ​പി​ക്കുന്ന ദൂതു​ക​ളാൽ അവരെ ലജ്ജിപ്പി​ക്ക​ത്ത​ക്ക​വണ്ണം തുറന്നു​കാ​ട്ടു​ന്ന​തിൽ നിന്ന്‌ ഉളവാ​കു​ന്ന​താണ്‌. വെളി​പ്പാട്‌ 14:9-11-ൽ (KJ) പ്രതീ​കാ​ത്മക “മൃഗ​ത്തെ​യും അവന്റെ പ്രതി​മ​യെ​യും” ആരാധി​ക്കു​ന്നവർ “തീയാ​ലും ഗന്ധകത്താ​ലും ദണ്ഡിപ്പി​ക്ക​പ്പെടു”ന്നതായി പറയ​പ്പെ​ട്ടി​രി​ക്കു​ന്നു. ഇത്‌ മരണാ​ന​ന്തരം ബോധ​പൂർവ്വം ദണ്ഡിപ്പി​ക്ക​പ്പെ​ടു​ന്ന​താ​യി​രി​ക്കു​ക​യില്ല, എന്തു​കൊ​ണ്ടെ​ന്നാൽ “മരിച്ചവർ യാതൊ​ന്നും അറിയു​ന്നില്ല.” (സഭാ. 9:5, KJ) അപ്പോൾ പിന്നെ അവർ ജീവി​ച്ചി​രി​ക്കു​മ്പോൾ അത്തരം ദണ്ഡനം അനുഭ​വി​ക്കാൻ ഇടയാ​ക്കു​ന്നത്‌ എന്താണ്‌? അത്‌ “മൃഗത്തി​ന്റെ​യും അവന്റെ പ്രതി​മ​യു​ടെ​യും” ആരാധകർ “തീയും ഗന്ധകവും കത്തുന്ന പൊയ്‌ക”യാൽ പ്രതി​നി​ധാ​നം ചെയ്യപ്പെട്ട രണ്ടാം മരണം അനുഭ​വി​ക്കേണ്ടി വരു​മെ​ന്നു​ളള ദൈവ​ദാ​സൻമാ​രു​ടെ പ്രഖ്യാ​പ​ന​മാണ്‌. അവരുടെ തീയാ​ലു​ളള നാശത്തി​ന്റെ പുക എന്നേക്കും ഉയരുന്നു, എന്തു​കൊ​ണ്ടെ​ന്നാൽ ആ നാശം നിത്യ​മാണ്‌. അത്‌ ഒരിക്ക​ലും മറക്ക​പ്പെ​ടു​ക​യു​മില്ല. പിശാച്‌ “തീയും ഗന്ധകവും കത്തുന്ന പൊയ്‌ക​യിൽ” ‘എന്നേക്കും ദണ്ഡനം സഹി​ക്കേണ്ടി വരും’ എന്ന്‌ വെളി​പ്പാട്‌ 20:10 പറയു​മ്പോൾ അതിന്റെ അർത്ഥ​മെ​ന്താണ്‌? “തീയും ഗന്ധകവും കത്തുന്ന പൊയ്‌ക”യുടെ അർത്ഥം “രണ്ടാം മരണം” എന്നാ​ണെന്ന്‌ വെളി​പ്പാട്‌ 21:8 (KJ) വ്യക്തമാ​യി പറയുന്നു. അതു​കൊണ്ട്‌ പിശാച്‌ അവിടെ എന്നേക്കും “ദണ്ഡിപ്പി​ക്ക​പ്പെ​ടു​ന്നു” എന്നതിന്റെ അർത്ഥം അവന്‌ അതിൽനിന്ന്‌ വിടു​ത​ലില്ല, അവൻ എന്നേക്കും നിയ​ന്ത്ര​ണ​ത്തിൻ കീഴി​ലാ​യി​രി​ക്കും, വാസ്‌ത​വ​ത്തിൽ നിത്യ​മായ മരണത്തിൽ എന്നുതന്നെ. “ദണ്ഡനം” എന്ന വാക്കിന്റെ ഈ ഉപയോ​ഗം (ഗ്രീക്ക്‌, ബസാ​നോസ്‌ എന്നതിൽ നിന്ന്‌) അതേ ഗ്രീക്ക്‌ പദം മത്തായി 18:34-ൽ ഒരു ‘ജയിലർക്ക്‌’ അത്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തി​നെ​പ്പ​ററി ഒരുവനെ അനുസ്‌മരിപ്പിക്കുന്നു.—RS, AT, ED, NW.

യേശു പറഞ്ഞ ‘തീയുളള ഗീഹെന്ന’ എന്താണ്‌?

ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളിൽ 12 പ്രാവ​ശ്യം ഗീഹെ​ന്ന​യെ​പ്പ​റ​റി​യു​ളള പരാമർശനം കാണ​പ്പെ​ടു​ന്നു. അഞ്ചു പ്രാവ​ശ്യം അത്‌ തീയോട്‌ നേരിട്ട്‌ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. ഗീനാൻ തോ പൈ​റോസ്‌ എന്ന ഗ്രീക്ക്‌ പ്രയോ​ഗം തർജ്ജമ​ക്കാർ “നരകാഗ്നി” (KJ, Dy), “നരകത്തിലെ തീ” (NE), “അഗ്നികൂപം” (AT), “ഗീഹെന്നായിലെ അഗ്നി” (NAB) എന്നിങ്ങനെ തർജ്ജമ ചെയ്‌തി​രി​ക്കു​ന്നു.

ചരിത്ര പശ്ചാത്തലം: ഹിന്നോം താഴ്‌വര (ഗീഹെന്ന) യെരൂ​ശ​ലേ​മി​ന്റെ മതിലു​കൾക്ക്‌ പുറത്താ​യി​രു​ന്നു. ഒരു കാലത്ത്‌ അത്‌ ശിശു​ബലി ഉൾപ്പെ​ടെ​യു​ളള വിഗ്ര​ഹാ​രാ​ധ​ന​യു​ടെ ഒരു സ്ഥലമാ​യി​രു​ന്നു. ഒന്നാം നൂററാ​ണ്ടിൽ ഗീഹെന്ന യെരൂ​ശ​ലേ​മി​ലെ മലിന വസ്‌തു​ക്കൾ കൂട്ടി​യിട്ട്‌ ദഹിപ്പി​ക്കുന്ന സ്ഥലമാ​യി​രു​ന്നു. ചത്ത ജന്തുക്ക​ളു​ടെ ഉടലുകൾ ദഹിപ്പി​ക്കു​ന്ന​തി​നു​വേണ്ടി അതി​ലേക്ക്‌ എറിഞ്ഞു കളഞ്ഞി​രു​ന്നു. തീ നന്നായി കത്തുന്ന​തി​നു​വേണ്ടി ഗന്ധകം ചേർത്തി​രു​ന്നു. കൂടാതെ ഒരു സ്‌മാരക കല്ലറയി​ലെ ശവസം​സ്‌ക്കാ​രം അർഹി​ക്കാത്ത വധിക്ക​പ്പെട്ട കുററ​പ്പു​ള​ളി​ക​ളു​ടെ ശവശരീ​ര​ങ്ങ​ളും അവി​ടേക്ക്‌ എറിഞ്ഞി​രു​ന്നു. അപ്രകാ​രം മത്തായി 5:29, 30-ൽ “ശരീരം മുഴുവൻ” ഗീഹെ​ന്നാ​യിൽ എറിയ​പ്പെ​ടു​ന്ന​തി​നെ​പ്പ​ററി യേശു പറഞ്ഞു. ശരീരം നിരന്തരം കത്തി​ക്കൊ​ണ്ടി​രുന്ന തീയിൽ വീണാൽ അത്‌ ദഹിച്ചു പോകു​മാ​യി​രു​ന്നു. എന്നാൽ അത്‌ മലയി​ടു​ക്കിൽ ഉന്തി നിൽക്കുന്ന പാറ​ക്കെ​ട്ടിൽ എവി​ടെ​യെ​ങ്കി​ലു​മാണ്‌ വീഴു​ന്ന​തെ​ങ്കിൽ ശരീരം അഴുകി പുഴു​വും കൃമി​യും നിറയു​ക​യും ചെയ്യു​മാ​യി​രു​ന്നു. (മർക്കോ. 9:47, 48) ജീവനു​ളള മനുഷ്യർ ഗീഹെ​ന്നാ​യിൽ എറിയ​പ്പെ​ട്ടി​രു​ന്നില്ല; അതു​കൊണ്ട്‌ അത്‌ ബോധ​പൂർവ്വ​ക​മായ ദണ്ഡനത്തി​ന്റെ ഒരു സ്ഥലമാ​യി​രു​ന്നില്ല.

മത്തായി 10:28-ൽ “ദേഹി​യെ​യും ദേഹ​ത്തെ​യും ഗീഹെ​ന്നാ​യിൽ നശിപ്പി​ക്കാൻ കഴിയു​ന്ന​വനെ ഭയപ്പെടണ”മെന്ന്‌ യേശു തന്റെ കേൾവി​ക്കാർക്ക്‌ മുന്നറി​യി​പ്പു നൽകി. അതിന്റെ അർത്ഥ​മെ​ന്താണ്‌? ഗീഹെ​ന്നാ​യി​ലെ അഗ്നിയിൽ ദണ്ഡിപ്പി​ക്ക​പ്പെ​ടു​ന്ന​തി​നെ​പ്പ​ററി ഇവിടെ പറയു​ന്നില്ല എന്നത്‌ കുറി​ക്കൊ​ള​ളുക; മറിച്ച്‌ ‘ഗീഹെ​ന്ന​യിൽ നശിപ്പി​ക്കാൻ കഴിയു​ന്ന​വനെ ഭയപ്പെ​ടാൻ’ അവൻ പറയുന്നു. “ദേഹിയെ” പ്രത്യേ​കം പരാമർശി​ക്കു​ന്ന​തി​നാൽ ഒരുവന്റെ ഭാവി ജീവൽ പ്രതീ​ക്ഷകൾ ദൈവ​ത്തിന്‌ നശിപ്പി​ക്കാൻ കഴിയു​മെന്ന്‌ അവൻ ഊന്നി​പ്പ​റ​യു​ന്നു; അപ്രകാ​രം അവർക്ക്‌ പുനരു​ത്ഥാന പ്രത്യാ​ശ​യില്ല. അതു​കൊണ്ട്‌ ഗീഹെ​ന്നാ​യി​ലെ തീയെ സംബന്ധിച്ച പരാമർശ​ന​ത്തിന്‌ വെളി​പ്പാട്‌ 21:8-ലെ ‘തീത്തടാക’ത്തിന്റെ അതേ അർത്ഥമാ​ണു​ള​ളത്‌, അതായത്‌ നാശം, “രണ്ടാം മരണം.”

പാപത്തിന്റെ ശിക്ഷ എന്താ​ണെ​ന്നാണ്‌ ബൈബിൾ പറയു​ന്നത്‌?

റോമ. 6:23: “പാപം നൽകുന്ന ശമ്പളം മരണം ആകുന്നു.”

ഒരുവന്റെ മരണ​ശേഷം തന്റെ പാപത്തിന്‌ കൂടു​ത​ലായ ശിക്ഷ സഹി​ക്കേണ്ടി വരുമോ?

റോമ. 6:7: “മരിച്ചവൻ പാപത്തിൽ നിന്ന്‌ മോചനം പ്രാപി​ച്ചി​രി​ക്കു​ന്നു.”

ദുഷ്ടൻമാരെ നിത്യ​കാ​ലം ദണ്ഡിപ്പി​ക്കു​ന്നത്‌ ദൈവ​ത്തി​ന്റെ വ്യക്തി​ത്വ​ത്തോട്‌ പൊരു​ത്ത​പ്പെ​ടു​മോ?

യിരെ. 7:31: “അവർ [വിശ്വാ​സ​ത്യാ​ഗി​ക​ളായ യഹൂദ്യർ] ഹിന്നോ​മി​ന്റെ പുത്രന്റെ താഴ്‌വ​ര​യി​ലെ തോ​ഫെ​ത്തിൽ തങ്ങളുടെ പുത്രൻമാ​രെ​യും പുത്രി​മാ​രെ​യും ദഹിപ്പി​ക്കേ​ണ്ട​തിന്‌ പൂജാ​ഗി​രി​കളെ പണിതി​രി​ക്കു​ന്നു. അത്‌ ഞാൻ കൽപി​ച്ചതല്ല എന്റെ ഹൃദയ​ത്തിൽ തോന്നി​യ​തു​മല്ല.” (അത്‌ ദൈവ​ത്തി​ന്റെ ഹൃദയ​ത്തിൽ ഒരിക്ക​ലും തോന്നി​യ​ത​ല്ലെ​ങ്കിൽ അവന്‌ വലിയ തോതിൽ അങ്ങനെ​യൊന്ന്‌ ഉണ്ടായി​രി​ക്കു​ന്നില്ല, അവൻ അങ്ങനെ​യൊന്ന്‌ ഉപയോ​ഗി​ക്കു​ന്നു​മില്ല.)

ഉദാഹ​രണം: എന്തെങ്കി​ലും തെററു ചെയ്‌ത​തി​ന്റെ ശിക്ഷയാ​യി തന്റെ കുട്ടി​യു​ടെ കൈ തീയിൽ വച്ച്‌ പൊള​ളി​ക്കുന്ന ഒരു പിതാ​വി​നെ​പ്പ​ററി നിങ്ങൾ എന്തു വിചാ​രി​ക്കും? “ദൈവം സ്‌നേ​ഹ​മാ​കു​ന്നു.” (1 യോഹ. 4:8) സുബോ​ധ​മു​ളള ഒരു മാനുഷ പിതാ​വും ചെയ്യു​ക​യി​ല്ലാ​ത്തത്‌ അവൻ ചെയ്യു​മോ? തീർച്ച​യാ​യും ഇല്ല!

ധനവാനെയും ലാസറി​നെ​യും​കു​റിച്ച്‌ പറഞ്ഞ കാര്യ​ങ്ങ​ളാൽ മരണാ​ന​ന്ത​ര​മു​ളള ദുഷ്ടൻമാ​രു​ടെ ദണ്ഡന​ത്തെ​പ്പ​ററി യേശു പഠിപ്പി​ച്ചോ?

ലൂക്കോസ്‌ 16:19-31-ലെ വിവരണം അക്ഷരാർത്ഥ​ത്തിൽ എടു​ക്കേ​ണ്ട​തോ അതോ മറെറ​ന്തി​ന്റെ​യെ​ങ്കി​ലും ചിത്രീ​ക​ര​ണ​മോ? “അത്‌ ചരി​ത്ര​ത്തി​ലെ ഏതെങ്കി​ലും വ്യക്തിയെ പരാമർശി​ക്കാ​തെ കഥാരൂ​പ​ത്തി​ലു​ളള ഒരു ഉപമ മാത്ര​മാണ്‌” എന്ന്‌ യെരൂ​ശ​ലേം ബൈബിൾ ഒരു അടിക്കു​റി​പ്പിൽ സമ്മതിച്ചു പറയുന്നു. അക്ഷരാർത്ഥ​ത്തിൽ എടുത്താൽ ദിവ്യ​പ്രീ​തി ആസ്വദി​ക്കു​ന്ന​വ​രെ​ല്ലാം കൂടി ഒരു മനുഷ്യ​ന്റെ, അബ്രഹാ​മി​ന്റെ മടിയിൽ ഒതുങ്ങും എന്ന്‌ അത്‌ അർത്ഥമാ​ക്കും; ഒരുവന്റെ വിരൽ തുമ്പിലെ ജലം ഹേഡീ​സി​ലെ തീജ്ജ്വാ​ല​യിൽ നീരാ​വി​യാ​യി പോക​യി​ല്ലെ​ന്നും; അവിടെ കഷ്ടമനു​ഭ​വി​ക്കുന്ന ഒരാൾക്ക്‌ ഒരു തുളളി വെളളം ആശ്വാസം കൈവ​രു​ത്തും എന്നും അത്‌ അർത്ഥമാ​ക്കും. അത്‌ ന്യായ​യു​ക്ത​മാ​ണെന്ന്‌ നിങ്ങൾക്ക്‌ തോന്നു​ന്നു​വോ? അത്‌ അക്ഷരീ​യ​മാ​ണെ​ങ്കിൽ അത്‌ ബൈബി​ളി​ന്റെ ഇതരഭാ​ഗ​ങ്ങ​ളോട്‌ യോജി​പ്പി​ലാ​യി​രി​ക്കു​ക​യില്ല. ബൈബിൾ അപ്രകാ​രം വൈരു​ദ്ധ്യ​മു​ള​ള​താ​ണെ​ങ്കിൽ സത്യത്തെ സ്‌നേ​ഹി​ക്കുന്ന ഒരാൾ അത്‌ തന്റെ വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​മാ​യി ഉപയോ​ഗി​ക്കു​മോ? എന്നാൽ ബൈബിൾ അതിൽ തന്നെ വൈരു​ദ്ധ്യ​മു​ള​ളതല്ല.

ആ ഉപമയു​ടെ അർത്ഥ​മെന്ത്‌? “ധനവാൻ” പരീശൻമാ​രെ പ്രതി​നി​ധാ​നം ചെയ്‌തു. (14-ാം വാക്യം കാണുക.) ഭിക്ഷക്കാ​ര​നായ ലാസ്സർ പരീശൻമാ​രാൽ നിന്ദി​ക്ക​പ്പെ​ട്ട​വ​രും എന്നാൽ അനുത​പിച്ച്‌ യേശു​വി​ന്റെ ശിഷ്യൻമാ​രാ​യി​ത്തീർന്ന​വ​രു​മായ സാധാ​ര​ണ​ക്കാ​രായ യഹൂദൻമാ​രെ പ്രതി​നി​ധാ​നം ചെയ്‌തു. (ലൂക്കോ. 18:11; യോഹ. 7:49; മത്താ. 21:31, 32 കാണുക.) അവരുടെ മരണവും പ്രതീ​കാ​ത്മ​ക​മാ​യി​രു​ന്നു; അത്‌ അവരുടെ സാഹച​ര്യ​ത്തി​ലു​ണ്ടായ മാററത്തെ പ്രതി​നി​ധാ​നം ചെയ്‌തു. അപ്രകാ​രം നേരത്തെ നിന്ദി​ക്ക​പ്പെ​ട്ടി​രു​ന്നവർ ദിവ്യ​പ്രീ​തി​യു​ടെ ഒരു സ്ഥാന​ത്തേക്ക്‌ വന്നു, നേരത്തെ പ്രീതി​യു​ണ്ടാ​യി​രു​ന്ന​വ​രാ​യി കാണ​പ്പെ​ട്ടവർ ദൈവ​ത്താൽ പരിത്യ​ജി​ക്ക​പ്പെട്ടു. അവർ നിന്ദി​ച്ച​വ​രാ​ലു​ളള ന്യായ​വി​ധി ദൂതു​ക​ളാൽ അവർ ദണ്ഡിപ്പി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു.—പ്രവൃ. 5:33; 7:54.

നരകാഗ്നി സംബന്ധിച്ച പഠിപ്പി​ക്ക​ലി​ന്റെ ഉത്ഭവ​മെ​ങ്ങ​നെ​യാണ്‌?

പുരാതന ബാബി​ലോ​ണി​യാ​ക്കാ​രു​ടെ​യും അസ്സീറി​യാ​ക്കാ​രു​ടെ​യും വിശ്വാ​സ​ത്തിൽ “പാതാ​ള​ലോ​കം . . . ഭീകര​തകൾ നിറഞ്ഞ ഒരു സ്ഥലമായി, വമ്പിച്ച ശക്തിയു​ള​ള​വ​രും ക്രൂര​രു​മായ ദൈവ​ങ്ങ​ളും ഭൂതങ്ങ​ളും ആധിപ​ത്യം നടത്തുന്ന ഒരു സ്ഥലമായി ചിത്രീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.” (ദി റിലി​ജി​യൻ ഓഫ്‌ ബാബി​ലോ​ണിയ ആൻഡ്‌ അസ്സീറിയ, ബോസ്‌ററൺ, 1898, മോറിസ്‌ ജാസ്‌​റ്രേറാ ജൂണിയർ, പേ. 581) ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ നരകത്തി​ന്റെ അഗ്നിയു​ടെ ആ ഘടകത്തി​ന്റെ ആദ്യ തെളിവ്‌ പുരാതന ഈജി​പ്‌റ​റി​ലെ മതത്തിൽ കാണ​പ്പെ​ടു​ന്നു. (ദി ബുക്ക്‌ ഓഫ്‌ ദി ഡെഡ്‌, ന്യൂ ഹൈഡ്‌ പാർക്ക്‌, ന്യൂ​യോർക്ക്‌, 1960, ഇ. ഏ. വാലീസ്‌ ബഡ്‌ജി​ന്റെ ആമുഖ​ത്തോ​ടു​കൂ​ടി​യത്‌, പേജുകൾ 144, 149, 151, 153, 161) പൊ. യു. മു. 6-ാം നൂററാ​ണ്ടിൽ ആരംഭിച്ച ബുദ്ധമ​ത​ത്തിൽ പിൽക്കാ​ലത്ത്‌ ചൂടുളള നരകവും തണുത്ത നരകവും ഉണ്ടായി​രു​ന്നു എന്നത്‌ അതിന്റെ സവി​ശേ​ഷ​ത​യാണ്‌. (ദി എൻ​സൈ​ക്ലോ​പ്പീ​ഡിയ അമേരി​ക്കാ​നാ, 1977, വാല്യം 14, പേ. 68) ഇററലി​യി​ലെ കത്തോ​ലി​ക്കാ പളളി​ക​ളിൽ കാണുന്ന നരകത്തി​ന്റെ ചിത്രീ​ക​ര​ണ​ത്തിന്‌ എററ്‌ട്ര​സ്‌ക്കൻ വേരുകൾ ഉളളതാ​യി കണ്ടെത്ത​പ്പെ​ട്ടി​രി​ക്കു​ന്നു.— ലാ സിവിൽത്താ എററ്‌ട്രസ്‌ക്ക (മിലാൻ, 1979), വേർണർ കെല്ലർ, പേ. 389.

എന്നാൽ ദൈവ​ത്തിന്‌ നിന്ദ വരുത്തുന്ന ഈ വിശ്വാ​സ​ത്തി​ന്റെ യഥാർത്ഥ വേരുകൾ അതിലും ആഴത്തി​ലു​ള​ള​വ​യാണ്‌. ദണ്ഡനം നടക്കുന്ന നരക​ത്തോട്‌ ബന്ധപ്പെട്ട പൈശാ​ചി​ക​മായ ആശയങ്ങൾ ദൈവത്തെ ദുഷി​ക്കു​ന്ന​തും ദൈവ​ത്തി​ന്റെ മുഖ്യ ദൂഷക​നിൽ നിന്ന്‌ ഉത്ഭവി​ച്ചി​ട്ടു​ള​ള​തു​മാണ്‌. (പിശാച്‌ എന്നതിന്റെ അർത്ഥം “ദൂഷകൻ”) അവനെ​യാണ്‌ യേശു “ഭോഷ്‌ക്കി​ന്റെ പിതാവ്‌” എന്ന്‌ വിളി​ച്ചത്‌.—യോഹ. 8:44.