വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരിണാമം

പരിണാമം

നിർവ്വ​ചനം: ആദ്യ ജീവരൂ​പം ജീവനി​ല്ലാത്ത വസ്‌തു​വിൽനിന്ന്‌ വികാസം പ്രാപി​ച്ചു എന്ന സിദ്ധാ​ന്ത​മാണ്‌ ജൈവ​പ​രി​ണാ​മം. പിന്നീട്‌ അത്‌ പുനരുൽപാ​ദനം നടത്തി​യ​പ്പോൾ അതു വിവിധ ജീവി​ക​ളാ​യി മാറി എന്നും അവസാനം ഭൂമി​യിൽ ഇന്നോളം ഉണ്ടായി​രു​ന്നി​ട്ടു​ളള എല്ലാ സസ്യ, ജന്തു ജീവരൂ​പ​ങ്ങ​ളും ഉളവായി എന്നും പറയ​പ്പെ​ടു​ന്നു. ഒരു സ്രഷ്ടാ​വി​ന്റെ പ്രകൃ​താ​തീത ഇടപെടൽ കൂടാ​തെ​യാണ്‌ ഇതെല്ലാം സംഭവി​ച്ചത്‌ എന്നും പറയ​പ്പെ​ടു​ന്നു. ദൈവം പരിണാ​മ​ത്തി​ലൂ​ടെ സൃഷ്ടി നടത്തി​യെ​ന്നും അവൻ ആദ്യം ഒരു പ്രാഥ​മിക ജീവരൂ​പത്തെ ആസ്‌തി​ക്യ​ത്തി​ലേക്ക്‌ കൊണ്ടു​വ​ന്നു​വെ​ന്നും പിന്നീട്‌ പരിണാ​മ​ത്തി​ലൂ​ടെ മനുഷ്യൻ ഉൾപ്പെ​ടെ​യു​ളള ഉയർന്ന ജീവരൂ​പങ്ങൾ നിർമ്മി​ക്ക​പ്പെ​ട്ടു​വെ​ന്നും പറഞ്ഞു​കൊണ്ട്‌ ചിലർ ദൈവ​ത്തി​ലു​ളള വിശ്വാ​സ​വും പരിണാ​മ​വും സംയോ​ജി​പ്പി​ക്കാൻ ശ്രമി​ക്കു​ന്നു. ഒരു ബൈബി​ളു​പ​ദേ​ശമല്ല.

 പരിണാ​മം വാസ്‌ത​വ​ത്തിൽ ശാസ്‌ത്രീ​യ​മാ​ണോ?

“ശാസ്‌ത്രീയ രീതി” താഴെ​പ്പ​റ​യും​പ്ര​കാ​ര​മാണ്‌: സംഭവി​ക്കു​ന്നത്‌ എന്താ​ണെന്ന്‌ നിരീ​ക്ഷി​ക്കുക; ആ നിരീ​ക്ഷ​ണ​ങ്ങളെ അടിസ്ഥാ​ന​മാ​ക്കി സത്യമാ​യി​രി​ക്കാ​വു​ന്നത്‌ എന്ത്‌ എന്നത്‌ സംബന്ധിച്ച്‌ ഒരു സിദ്ധാന്തം ആവിഷ്‌ക്ക​രി​ക്കുക; കൂടു​ത​ലായ നിരീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും പരീക്ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും ആ സിദ്ധാ​ന്തത്തെ പരി​ശോ​ധി​ക്കുക; സിദ്ധാ​ന്തത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ളള മുൻനി​ഗ​മ​നങ്ങൾ നിവർത്തി​യാ​കു​ന്നു​ണ്ടോ​യെന്ന്‌ കാണാൻ കാത്തി​രി​ക്കുക. പരിണാ​മ​ത്തിൽ വിശ്വ​സി​ക്കു​ക​യും അതു പഠിപ്പി​ക്കു​ക​യും ചെയ്യു​ന്നവർ ഈ രീതി​യാ​ണോ പിൻപ​റ​റി​യി​ട്ടു​ള​ളത്‌?

ജ്യോതി ശാസ്‌ത്ര​ജ്ഞ​നായ റോബർട്ട്‌ ജാസ്‌​റ്രേറാ പറയുന്നു: “അവർക്ക്‌ [ശാസ്‌ത്ര​ജ്ഞൻമാർക്ക്‌] മനോ​വി​ഷമം ഉളവാ​ക്കും​വണ്ണം അവർക്ക്‌ വ്യക്തമായ ഉത്തരങ്ങ​ളില്ല, കാരണം ജീവനി​ല്ലാത്ത വസ്‌തു​ക്ക​ളിൽ നിന്ന്‌ ജീവൻ ഉളവാ​ക്കിയ പ്രകൃ​തി​യു​ടെ പരീക്ഷണം പുനരാ​വി​ഷ്‌ക്ക​രി​ക്കു​ന്ന​തിൽ രസത​ന്ത്ര​വി​ദ​ഗ്‌ദ്‌ധർ വിജയി​ച്ചി​ട്ടില്ല. അത്‌ എങ്ങനെ സംഭവി​ച്ചു​വെന്ന്‌ ശാസ്‌ത്ര​ജ്ഞൻമാർക്ക്‌ അറിഞ്ഞു​കൂ​ടാ.”—ദി എൻചാൻറഡ്‌ ലൂം: മൈൻഡ്‌ ഇൻ ദി യൂണി​വേ​ഴ്‌സ്‌ (ന്യൂ​യോർക്ക്‌, 1981), പേ. 19.

പരിണാ​മ​വാ​ദി​യായ ലോറൽ എയ്‌സി​ലി ഇപ്രകാ​രം സമ്മതിച്ചു പറഞ്ഞു: “പുരാ​ണ​ക​ഥ​യി​ലും അത്ഭുത​ത്തി​ലും ആശ്രയി​ക്കു​ന്ന​തിന്‌ ദൈവ​ശാ​സ്‌ത്ര​ജ്ഞനെ കുററ​പ്പെ​ടു​ത്തി​യ​ശേഷം സ്വന്തമാ​യി ഒരു പുരാ​ണകഥ നിർമ്മി​ക്കേ​ണ്ടി​യി​രി​ക്കുന്ന, ഒട്ടും​തന്നെ അസൂയാർഹ​മ​ല്ലാത്ത ഒരു സ്ഥാനത്ത്‌ ശാസ്‌ത്രം അതി​നെ​ത്തന്നെ കണ്ടെത്തി​യി​രി​ക്കു​ന്നു; അതായത്‌ ദീർഘ​കാ​ലത്തെ ശ്രമത്തി​നു ശേഷവും ഇന്ന്‌ സംഭവി​ക്കു​മെന്ന്‌ തെളി​യി​ക്കാൻ കഴിയാത്ത ഒരു സംഗതി അതിപു​രാ​ത​ന​കാ​ലത്ത്‌ സംഭവി​ച്ചു എന്ന അഭ്യൂഹം.”—ദി ഇമെൻസ്‌ ജേർണി (ന്യൂ​യോർക്ക്‌, 1957), പേ. 199.

ന്യൂ സയൻറി​സ്‌ററ്‌ പറയുന്ന പ്രകാരം: “ശാസ്‌ത്ര​ജ്ഞൻമാ​രിൽ വർദ്ധി​ച്ചു​വ​രുന്ന ഒരു സംഖ്യ, പ്രത്യേ​കി​ച്ചും കൂടുതൽ കൂടുതൽ പരിണാ​മ​വാ​ദി​കൾ . . . ഡാർവി​ന്റെ പരിണാ​മ​സി​ദ്ധാ​ന്തം ഒരു ശാസ്‌ത്രീയ സിദ്ധാ​ന്തമേ അല്ല എന്ന്‌ വാദി​ക്കു​ന്നു. . . . ഈ വിമർശ​ക​രിൽ പലരും ബൗദ്ധി​ക​മാ​യി ഏററം സമുന്ന​ത​മായ സാക്ഷ്യം ലഭിച്ചി​ട്ടു​ള​ള​വ​രാണ്‌.”—ജൂൺ 25, 1981, പേ. 828.

ഭൗതിക ശാസ്‌ത്ര​ജ്ഞ​നായ എച്ച്‌. എസ്‌. ലിപ്‌സൺ പറഞ്ഞു: “സ്വീകാ​ര്യ​മായ ഏക വിശദീ​ക​രണം സൃഷ്ടി​പ്പാണ്‌. എനിക്ക്‌ എന്നതു​പോ​ലെ ഭൗതിക ശാസ്‌ത്ര​ജ്ഞൻമാർക്കെ​ല്ലാം ഇത്‌ നിഷി​ദ്ധ​മാ​ണെന്ന്‌ എനിക്ക​റി​യാം. എന്നാൽ നമുക്ക്‌ ഇഷ്ടമി​ല്ലാത്ത ഒരു സിദ്ധാന്തം അതിന്‌ അനുഭ​വാ​ധി​ഷ്‌ഠി​ത​മായ തെളി​വു​കൾ ലഭ്യമാ​യി​രി​ക്കു​മ്പോൾ നാം തളളി​ക്ക​ള​യ​രുത്‌.” (ചെരി​ച്ചെ​ഴുത്ത്‌ കൂട്ടി​ച്ചേർത്തത്‌) ഫിസി​ക്‌സ്‌ ബുളള​റ​റിൻ, 1980, വാല്യം 31, പേ. 138.

  പരിണാമത്തിന്‌ അനുകൂ​ല​മാ​യി വാദി​ക്കു​ന്നവർ തമ്മിൽ യോജി​പ്പി​ലാ​ണോ? ഈ വസ്‌തു​തകൾ അവർ പഠിപ്പി​ക്കുന്ന കാര്യങ്ങൾ സംബന്ധിച്ച്‌ നിങ്ങൾ എന്തു വിചാ​രി​ക്കാൻ ഇടയാ​ക്കു​ന്നു?

ഡാർവി​ന്റെ ഒറിജിൻ ഓഫ്‌ സ്‌പീ​ഷീ​സി​ന്റെ ശതാബ്ദി പതിപ്പി​ന്റെ ആമുഖം (ലണ്ടൻ, 1956) ഇങ്ങനെ പറയുന്നു: “നമുക്ക​റി​യാ​വു​ന്ന​തു​പോ​ലെ ജീവശാ​സ്‌ത്ര​ജ്ഞൻമാർക്കി​ട​യിൽ പരിണാ​മ​ത്തി​ന്റെ കാരണങ്ങൾ സംബന്ധിച്ച്‌ മാത്രമല്ല അതിന്റെ പ്രക്രിയ സംബന്ധി​ച്ചും വലിയ അഭി​പ്രായ വ്യത്യാ​സ​ങ്ങ​ളുണ്ട്‌. തെളി​വു​കൾ തൃപ്‌തി​ക​ര​മ​ല്ലാ​ത്ത​തി​നാൽ, ഒരു സുനി​ശ്ചി​ത​മായ നിഗമ​ന​ത്തി​ലെ​ത്താൻ കഴിയാ​ത്ത​തു​കൊ​ണ്ടാണ്‌ ഈ വ്യത്യാ​സങ്ങൾ നിലനിൽക്കു​ന്നത്‌. അതു​കൊണ്ട്‌ പരിണാ​മം സംബന്ധിച്ച അഭി​പ്രായ വ്യത്യാ​സ​ത്തി​ലേക്ക്‌ ശാസ്‌ത്ര​മ​റി​യാത്ത പൊതു​ജ​ന​ങ്ങ​ളു​ടെ ശ്രദ്ധ ആകർഷി​ക്കു​ന്നത്‌ ശരിയും ഉചിത​വു​മാണ്‌.”—ഒട്ടാവ, കാനഡ​യി​ലെ ഇൻസ്‌റ​റി​റ​റ്യൂട്ട്‌ ഓഫ്‌ ബയോ​ള​ജി​ക്കൽ കൺ​ട്രോ​ളി​ന്റെ അന്നത്തെ കോമൺവെൽത്ത്‌ ഡയറക്ടർ ഡബ്‌ള്യൂ. ആർ. തോം​സ​ണാ​ലു​ള​ളത്‌.

“ഡാർവിൻ മരിച്ച്‌ ഒരു നൂററാണ്ട്‌ കഴിഞ്ഞി​ട്ടും പരിണാ​മം വാസ്‌ത​വ​ത്തിൽ എങ്ങനെ സംഭവി​ച്ചു എന്നതി​നെ​പ്പ​ററി തെളി​യി​ക്കാ​വു​ന്ന​തോ സ്വീകാ​ര്യ​മാ​യ​തു​പോ​ലു​മോ ആയ യാതൊ​രു ആശയവു​മില്ല—സമീപ വർഷങ്ങ​ളിൽ അത്‌ ഈ മുഴു​പ്ര​ശ്‌ന​വും സംബന്ധിച്ച്‌ ചില അസാധാ​രണ ഏററു​മു​ട്ട​ലു​ക​ളി​ലേക്ക്‌ നയിച്ചി​രി​ക്കു​ന്നു. . . . പരിണാ​മ​വാ​ദി​കൾക്കി​ട​യിൽതന്നെ ഏതാണ്ട്‌ തുറന്ന പോരാ​ട്ട​ത്തി​ന്റെ അവസ്ഥയാണ്‌ നിലവി​ലു​ള​ളത്‌, ഓരോ [പരിണാമ] വിഭാ​ഗ​ക്കാ​രും ഏതെങ്കി​ലും പുതിയ ഭേദഗ​തി​കൾക്കു​വേണ്ടി വാദി​ക്കു​ന്നു.”—സി. ബൂക്കർ (ലണ്ടൻ റൈറം​സി​ലെ എഴുത്തു​കാ​രൻ), ദി സ്‌ററാർ (ജോഹാ​ന​സ്‌ബർഗ്ഗ്‌), ഏപ്രിൽ 20, 1982, പേ. 19.

ഡിസ്‌ക്കവർ എന്ന ശാസ്‌ത്ര​മാ​സിക പറഞ്ഞു: “പരിണാ​മം . . . ആക്രമി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ യാഥാ​സ്ഥി​തിക ക്രിസ്‌ത്യാ​നി​ക​ളാൽ മാത്രമല്ല മറിച്ച്‌ അത്‌ പ്രശസ്‌ത​രായ ശാസ്‌ത്ര​ജ്ഞൻമാ​രാ​ലും ചോദ്യം​ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. അശ്‌മ​കങ്ങൾ സംബന്ധിച്ച്‌ പഠനം നടത്തുന്ന ശാസ്‌ത്ര​ജ്ഞ​രായ പുരാ​ജീ​വി തന്ത്രജ്ഞർക്കി​ട​യിൽ വളർന്നു​വ​രുന്ന അഭി​പ്രായ വ്യത്യാ​സ​ങ്ങ​ളുണ്ട്‌.”—ഒക്‌ടോ​ബർ 1980, പേ. 88.

 അശ്‌മക രേഖ എന്തു വീക്ഷണ​മാണ്‌ പിന്താ​ങ്ങു​ന്നത്‌?

ഡാർവിൻ ഇപ്രകാ​രം സമ്മതിച്ചു പറഞ്ഞു: “അനേകം വർഗ്ഗങ്ങൾ . . . പെട്ടെന്ന്‌ ജീവനി​ലേക്ക്‌ വന്നിട്ടു​ണ്ടെ​ങ്കിൽ ആ വസ്‌തുത പരിണാമ സിദ്ധാ​ന്ത​ത്തിന്‌ മാരക​മാ​യി​രി​ക്കും.” (ദി ഒറിജിൻ ഓഫ്‌ സ്‌പീ​ഷീസ്‌, ന്യൂ​യോർക്ക്‌ 1902, രണ്ടാം ഭാഗം പേ. 83) “അനേകം വർഗ്ഗങ്ങൾ” ഒരേ സമയത്ത്‌ ആസ്‌തി​ക്യ​ത്തി​ലേക്കു വന്നു​വെ​ന്നാ​ണോ അതോ പരിണാ​മ​വാ​ദി​കൾ അവകാ​ശ​പ്പെ​ടു​ന്ന​തു​പോ​ലെ സാവകാ​ശ​മു​ളള ഒരു വികാസം പ്രാപി​ക്ക​ലി​ലേക്ക്‌ വിരൽ ചൂണ്ടു​ന്ന​താ​യി​ട്ടാ​ണോ തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നത്‌?

ശരിയായ ഒരു നിഗമ​ന​ത്തിൽ എത്തി​ച്ചേ​രാൻ തക്കവണ്ണം വേണ്ടത്ര അശ്‌മ​കങ്ങൾ കണ്ടെത്ത​പ്പെ​ട്ടി​ട്ടു​ണ്ടോ?

സ്‌മി​ത്‌സോ​ണി​യൻ ഇൻസ്‌റ​റി​റ​റ്യൂ​ട്ടി​ലെ ശാസ്‌ത്ര​ജ്ഞ​നായ പോർട്ടർ കിയെർ ഇപ്രകാ​രം പറയുന്നു: “ലോക​ത്തി​ലെ​ല്ലാ​മാ​യി​ട്ടു​ളള കാഴ്‌ച​ബം​ഗ്ലാ​വു​ക​ളിൽ പട്ടിക​പ്പെ​ടു​ത്തി​യ​തും തിരി​ച്ച​റി​യ​പ്പെ​ട്ടി​ട്ടു​ള​ള​തു​മായ 10 കോടി അശ്‌മ​ക​ങ്ങ​ളെ​ങ്കി​ലു​മുണ്ട്‌.” (ന്യൂ സയൻറി​സ്‌ററ്‌, ജനുവരി 15, 1981, പേ. 129) ഏ ഗൈഡ്‌ ററു ഏർത്ത്‌ ഹിസ്‌റ​ററി ഇപ്രകാ​രം കൂട്ടി​ച്ചേർക്കു​ന്നു: “അശ്‌മ​ക​ങ്ങ​ളു​ടെ സഹായ​ത്തോ​ടെ പുരാ​ജീ​വി​ത​ന്ത്ര​ജ്ഞർക്ക്‌ ഇപ്പോൾ കഴിഞ്ഞ യുഗങ്ങ​ളി​ലെ ജീവി​തത്തെ സംബന്ധിച്ച്‌ ഒരു നല്ല ചിത്രം നൽകാൻ കഴിയു​ന്നു.”—(ന്യൂ​യോർക്ക്‌, 1956), റിച്ചാർഡ്‌ കാരിം​ഗ്‌ടൺ, മെൻറർ എഡിഷൻ, പേ. 48.

അശ്‌മക രേഖ വാസ്‌ത​വ​ത്തിൽ എന്തു കാണി​ക്കു​ന്നു?

ചിക്കാ​ഗോ​യി​ലെ ഫീൽഡ്‌ മ്യൂസി​യം ഓഫ്‌ നാച്ചുറൽ ഹിസ്‌റ​റ​റി​യു​ടെ ബുളള​റ​റിൻ ഇപ്രകാ​രം ചൂണ്ടി​ക്കാ​ട്ടി: “ഡാർവി​ന്റെ [പരിണാമ] സിദ്ധാന്തം എന്നും അശ്‌മ​ക​രേ​ഖ​യിൽ നിന്നുളള തെളി​വു​ക​ളോട്‌ അടുത്തു ബന്ധപ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടുണ്ട്‌. ജീവന്റെ ചരിത്രം സംബന്ധിച്ച ഡാർവി​ന്റെ വിശദീ​ക​ര​ണ​ത്തിന്‌ അനുകൂ​ല​മായ വാദത്തി​ന്റെ മുഖ്യ പങ്ക്‌ അവയെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണെന്ന്‌ മിക്കയാ​ളു​ക​ളും അനുമാ​നി​ക്കു​ന്നു. നിർഭാ​ഗ്യ​ക​ര​മെന്നു പറയട്ടെ ഇത്‌ കൃത്യ​മാ​യും സത്യമല്ല. . . . ഭൂതത്വ​ശാ​സ്‌ത്ര​രേഖ പരിണാ​മ​ത്തി​ന്റെ സാവധാ​ന​ത്തി​ലു​ള​ള​തും ക്രമാ​നു​ഗ​ത​വു​മായ പുരോ​ഗ​തി​യു​ടെ ഒരു വിശിഷ്ട അങ്കിത ശൃംഖല അന്ന്‌ നൽകി​യില്ല, ഇന്ന്‌ നൽകു​ന്ന​തു​മില്ല.”—ജനുവരി 1979, വാല്യം 50, നമ്പർ 1, പേ. 22, 23.

ജീവനെ സംബന്ധിച്ച ഒരു വീക്ഷണം എന്ന [ഇംഗ്ലീഷ്‌] പുസ്‌തകം ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “കാബ്രി​യൻ കാലഘ​ട്ട​ത്തി​ന്റെ തുടക്കം മുതൽ ഒരു കോടി വർഷം ദീർഘി​ക്കുന്ന ഒരു കാലഘ​ട്ട​ത്തിൽ നമ്മുടെ ഗ്രഹത്തിൽ രേഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​രി​ക്കു​ന്ന​തി​ലേ​ക്കും ഏററം ശ്രദ്ധേ​യ​മായ വൈവി​ധ്യ​ത്തിൽ എല്ലാരൂ​പ​ങ്ങ​ളി​ലും അശ്‌മ​കങ്ങൾ അവശേ​ഷി​പ്പി​ച്ചി​ട്ടു​ളള നട്ടെല്ലി​ല്ലാത്ത ജന്തുക്കൾ പ്രത്യ​ക്ഷ​മാ​യി.”—(കാലി​ഫോർണിയ, 1981), സാൽവ​ഡോർ ഇ. ലൂറിയ, സ്‌ററീ​ഫൻ ജേ ഗോൾഡ്‌, സാം സിംഗർ, പേ. 649.

പുരാ​ജീ​വി തന്ത്രജ്ഞ​നായ ആൽഫ്രഡ്‌ റോമർ ഇപ്രകാ​രം എഴുതി: “ഇതിന്‌ [കാബ്രി​യൻ കാലഘ​ട്ട​ത്തിന്‌] അടിയിൽ കാബ്രി​യൻ ജീവരൂ​പ​ങ്ങ​ളു​ടെ പൂർവ്വി​കരെ കണ്ടെത്താൻ പ്രതീ​ക്ഷി​ക്കാ​വുന്ന വളരെ ആഴത്തി​ലു​ളള ഊറൽ മണ്ണു കാണ​പ്പെ​ടു​ന്നു. എന്നാൽ അവയെ നാം അവിടെ കാണു​ന്നില്ല. അവിടെ ജീവന്റെ തെളി​വു​കൾ ഒന്നും തന്നെ കാണ​പ്പെ​ടു​ന്നില്ല. അതു​കൊണ്ട്‌ കാബ്രി​യൻ കാലഘ​ട്ട​ത്തി​ന്റെ തുടക്ക​ത്തിൽ പ്രത്യേ​ക​മാ​യി സൃഷ്ടി നടന്നി​രി​ക്കണം എന്ന ആശയ​ത്തോട്‌ ചേർച്ച​യി​ലാണ്‌ ആകമാ​ന​മായ ചിത്രം എന്നു ന്യായ​മാ​യി പറയാ​വു​ന്ന​താണ്‌.”—നാച്ചുറൽ ഹിസ്‌റ​ററി, ഒക്‌ടോ​ബർ 1959, പേ. 467.

ജന്തുശാ​സ്‌ത്ര​ജ്ഞ​നായ ഹാരൾഡ്‌ കോഫിൻ പ്രസ്‌താ​വി​ക്കു​ന്നു: “ലളിത​മാ​യ​തിൽ നിന്ന്‌ സങ്കീർണ്ണ​മാ​യ​തി​ലേക്ക്‌ ക്രമാ​നു​ഗ​ത​മാ​യി പരിണാ​മം നടന്നു എന്നത്‌ ശരിയാ​ണെ​ങ്കിൽ കാബ്രി​യൻ കാലഘ​ട്ടത്തു കാണ​പ്പെ​ടുന്ന പൂർണ്ണ​വി​കാ​സം പ്രാപിച്ച ജീവി​ക​ളു​ടെ പൂർവ്വി​കർ കണ്ടെത്ത​പ്പെ​ടണം; എന്നാൽ അവ കണ്ടെത്ത​പ്പെ​ട്ടി​ട്ടില്ല. അവ എന്നെങ്കി​ലും കണ്ടെത്ത​പ്പെ​ടാ​നു​ളള സാദ്ധ്യ​ത​യും ഇല്ല എന്ന്‌ ശാസ്‌ത്ര​ജ്ഞൻമാർ സമ്മതി​ക്കു​ന്നു. വസ്‌തു​ത​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ മാത്രം, ഭൂമി​യിൽ വാസ്‌ത​വ​ത്തിൽ കണ്ടെത്ത​പ്പെ​ട്ടി​ട്ടു​ള​ള​തി​ന്റെ അടിസ്ഥാ​ന​ത്തിൽ മാത്രം എല്ലാ പ്രധാന ജീവരൂ​പ​ങ്ങ​ളും പെട്ടെ​ന്നു​ളള ഒരു സൃഷ്ടി​ക്രി​യ​യി​ലൂ​ടെ ആസ്‌തി​ക്യ​ത്തിൽ വന്നു എന്ന സിദ്ധാ​ന്ത​മാണ്‌ ഏററം യോജി​ക്കു​ന്നത്‌.”—ലിബർട്ടി, സെപ്‌ററംബർ⁄ഒക്‌ടോബർ 1975 പേ. 12.

കോസ്‌മോസ്‌ എന്ന തന്റെ പുസ്‌ത​ക​ത്തിൽ കാൾ സഗാൻ ഇപ്രകാ​രം തുറന്നു സമ്മതി​ക്കു​ന്നു: “അശ്‌മ​ക​ങ്ങ​ളിൽ നിന്നുളള തെളിവ്‌ ഒരു വലിയ രൂപസം​വി​ധാ​യകൻ ഉണ്ട്‌ എന്ന ആശയ​ത്തോട്‌ ചേർച്ച​യി​ലാ​യി​രി​ക്കാൻ കഴിയും.”—(ന്യൂ​യോർക്ക്‌, 1980), പേ. 29.

മ്യൂട്ടേഷന്റെ, അതായത്‌ ജീനു​ക​ളി​ലെ പെട്ടെ​ന്നു​ളള മാററ​ത്തി​ന്റെ ഫലമായി പരിണാ​മ​പ്ര​ക്രിയ സംഭവി​ച്ചു എന്നു വരുമോ?

സയൻസ്‌ ഡയജസ്‌ററ്‌ ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “അവരുടെ ക്വാണ്ടം-ലീപ്പ്‌ സിദ്ധാന്തം ഉയർത്തി​പ്പി​ടി​ക്കാൻ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ നിയ​ന്ത്രണം ചെലു​ത്താൻ കഴിയുന്ന ചില സുപ്ര​ധാന ജീനു​ക​ളി​ലെ മ്യൂ​ട്ടേ​ഷ​നാ​യി​രി​ക്കാ​മെന്ന്‌ പരിണാ​മ​പ​രി​ഷ്‌ക്കർത്താ​ക്കൾ വിശ്വ​സി​ക്കു​ന്നു.” എന്നിരു​ന്നാ​ലും ബ്രിട്ടീഷ്‌ ജന്തുശാ​സ്‌ത്ര​ജ്ഞ​നായ കോളിൻ പാറേ​റ​ഴ്‌സൺ ഇപ്രകാ​രം പറഞ്ഞതാ​യി പ്രസ്‌തുത മാസിക ഉദ്ധരി​ക്കു​ന്നു: “ചിന്ത സ്വത​ന്ത്ര​മാണ്‌. നിയ​ന്ത്രണം ചെലു​ത്താൻ കഴിയുന്ന അത്തരം സുപ്ര​ധാന ജീനു​ക​ളെ​പ്പ​ററി നമുക്ക്‌ യാതൊ​ന്നും അറിഞ്ഞു​കൂ​ടാ.” (ഫെബ്രു​വരി 1982, പേ. 92) മററു വാക്കു​ക​ളിൽ പറഞ്ഞാൽ ആ സിദ്ധാ​ന്തത്തെ പിന്താ​ങ്ങാൻ യാതൊ​രു തെളി​വു​മില്ല.

ദി എൻ​സൈ​ക്ലോ​പ്പീ​ഡിയ അമേരി​ക്കാ​നാ ഇപ്രകാ​രം സമ്മതിച്ചു പറയുന്നു: “മിക്ക മ്യൂ​ട്ടേ​ഷ​നു​ക​ളും ആ ജീവി​കൾക്ക്‌ ദോഷ​ക​ര​മാ​ണെന്ന വസ്‌തുത പരിണാ​മ​ത്തി​നു​ളള അസംസ്‌കൃത പദാർത്ഥ​ത്തി​ന്റെ ഉറവ്‌ അതാ​ണെ​ന്നു​ളള വീക്ഷണ​വു​മാ​യി പൊരു​ത്ത​പ്പെ​ടുക പ്രയാ​സ​മാ​ണെന്ന്‌ തോന്നു​ന്നു. വാസ്‌ത​വ​ത്തിൽ, ജീവശാ​സ്‌ത്ര പാഠപു​സ്‌ത​ക​ങ്ങ​ളിൽ ചിത്രീ​ക​രി​ച്ചി​രി​ക്കുന്ന മ്യൂട്ടൻറ്‌സ്‌ വിചി​ത്ര​വും ബീഭൽസ​വു​മായ രൂപങ്ങ​ളു​ടെ ഒരു ശേഖര​മാണ്‌. മ്യൂ​ട്ടേഷൻ ക്രിയാ​ത്മ​ക​മെ​ന്ന​തി​നേ​ക്കാൾ നശീക​ര​ണാ​ത്മ​ക​മായ ഒരു പ്രക്രി​യ​യാ​ണെന്ന്‌ തോന്നു​ന്നു.”—(1977), വാല്യം 10, പേ. 742.

പാഠപുസ്‌തകങ്ങളിലും വിജ്ഞാ​ന​കോ​ശ​ങ്ങ​ളി​ലും കാഴ്‌ച​ബം​ഗ്ലാ​വു​ക​ളി​ലും ചിത്രീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന “കുരങ്ങു-മനുഷ്യ​രെ” സംബന്ധി​ച്ചെന്ത്‌?

“അത്തരം പുനർനിർമ്മാ​ണ​ങ്ങ​ളി​ലു​ളള മാംസ​വും രോമ​വും ഭാവനയെ ആശ്രയി​ച്ചു നൽകേ​ണ്ടി​യി​രി​ക്കു​ന്നു. . . . ത്വക്കിന്റെ നിറം, ആകമാ​ന​മായ നിറം, ആകൃതി, രോമം എവി​ടെ​യെ​ല്ലാം കാണ​പ്പെ​ടു​ന്നു എന്നത്‌, രൂപഭാ​വങ്ങൾ—എന്നിവ സംബന്ധിച്ച്‌ ചരി​ത്രാ​തീ​ത​മ​നു​ഷ്യ​രു​ടെ കാര്യ​ത്തിൽ നമുക്ക്‌ യാതൊ​ന്നും അറിഞ്ഞു​കൂ​ടാ.”—ദി ബയോ​ളജി ഓഫ്‌ റെയിസ്‌ (ന്യൂ​യോർക്ക്‌, 1971), ജെയിംസ്‌ സി. കിംഗ്‌, പേ. 135, 151.

“കലാകാ​രൻമാ​രു​ടെ ആശയങ്ങൾ ഭൂരി​ഭാ​ഗ​വും തെളി​വു​ക​ളിൻമേൽ എന്നതി​നേ​ക്കാൾ അധിക​മാ​യി ഭാവനയെ അടിസ്ഥാ​ന​മാ​ക്കി​യു​ള​ള​വ​യാണ്‌. . . . കലാകാ​രൻമാർ മനുഷ്യ​നും കുരങ്ങി​നും ഇടക്കുളള ഒരു ജീവിയെ സൃഷ്ടി​ക്കണം; നൽക​പ്പെ​ടുന്ന മാതൃക പഴക്ക​മേ​റി​യ​താ​ണെന്ന്‌ പറയ​പ്പെ​ട്ടാൽ അവർ അതിനെ കുരങ്ങി​നോട്‌ കൂടുതൽ അടുത്ത സാദൃ​ശ​ത്തിൽ നിർമ്മി​ക്കു​ന്നു.”—സയൻസ്‌ ഡൈജ​സററ, ഏപ്രിൽ 1981, പേ. 41.

“പുരാ​ത​ന​കാ​ലത്തെ മനുഷ്യർ അവശ്യം വന്യജീ​വി​ക​ള​ല്ലാ​യി​രു​ന്നു എന്ന്‌ നാം സാവകാ​ശം മനസ്സി​ലാ​ക്കി വരുന്ന​തു​പോ​ലെ ഹിമയു​ഗ​ത്തി​ലെ ആദ്യമ​നു​ഷ്യർ വന്യജീ​വി​ക​ളോ അർദ്ധ കുരങ്ങൻമാ​രോ മന്ദബു​ദ്ധി​ക​ളോ ആയിരു​ന്നില്ല എന്ന്‌ തിരി​ച്ച​റി​യാൻ നാം പഠി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അതു​കൊണ്ട്‌ നിയാ​ണ്ടേർത്തൽ മനുഷ്യ​നെ​യോ പീക്കിംഗ്‌ മനുഷ്യ​നെ​യോ പുനരാ​വി​ഷ്‌ക്ക​രി​ക്കാ​നു​ളള എല്ലാ ശ്രമങ്ങ​ളും അനിർവ്വ​ച​നീ​യ​മാം​വണ്ണം മൗഢ്യ​മാണ്‌.”—മാൻ, ഗോഡ്‌ ആൻഡ്‌ മാജിക്‌ (ന്യൂ​യോർക്ക്‌, 1961), ഐവാർ ലിസ്‌നർ, പേ. 304.

പാഠപുസ്‌തകങ്ങൾ പരിണാ​മത്തെ ഒരു വസ്‌തു​ത​യാ​യി അവതരി​പ്പി​ക്കു​ന്നി​ല്ലേ?

“പല ശാസ്‌ത്ര​ജ്ഞൻമാ​രും ആധികാ​രി​ക​മാ​യി സംസാ​രി​ക്കാ​നു​ളള പ്രലോ​ഭ​ന​ത്തിന്‌ വഴങ്ങുന്നു, . . . വീണ്ടും വീണ്ടും ജന്തുഗ​ണ​ങ്ങ​ളു​ടെ ഉൽപ്പത്തി സംബന്ധിച്ച പ്രശ്‌നം അന്തിമ​മാ​യി തീരു​മാ​നി​ക്ക​പ്പെ​ട്ട​തു​പോ​ലെ അവതരി​പ്പി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. അത്രയും അവാസ്‌ത​വ​മാ​യി യാതൊ​ന്നു​മില്ല. . . . എന്നിരു​ന്നാ​ലും അധികാര സ്വരത്തിൽ സംസാ​രി​ക്കാ​നു​ളള ചായ്‌വ്‌ ഇപ്പോ​ഴും നിലനിൽക്കു​ന്നു. അത്‌ ശാസ്‌ത്ര​ത്തിന്‌ യാതൊ​രു നൻമയും കൈവ​രു​ത്തു​ന്നില്ല.”—ദി ഗാർഡി​യൻ, ലണ്ടൻ, ഇംഗ്ലണ്ട്‌, ഡിസംബർ 4, 1980, പേ. 15.

എന്നാൽ ഈ ഭൂമി​യി​ലു​ള​ള​തെ​ല്ലാം ആറുദി​വ​സം​കൊണ്ട്‌ സൃഷ്ടി​ക്ക​പ്പെട്ടു എന്ന്‌ വിശ്വ​സി​ക്കു​ന്നത്‌ ന്യായാ​നു​സൃ​ത​മാ​ണോ?

ദൈവം സകലതും 24 മണിക്കൂർ വീതമു​ളള ആറുദി​വ​സങ്ങൾ കൊണ്ട്‌ സൃഷ്ടിച്ചു എന്ന്‌ പഠിപ്പി​ക്കുന്ന ചില മതവി​ഭാ​ഗ​ങ്ങ​ളുണ്ട്‌. എന്നാൽ ബൈബിൾ പറയു​ന്നത്‌ അതല്ല.

നേരത്തെ തന്നെ ഉണ്ടായി​രുന്ന ഭൂമിയെ ദൈവം മനുഷ്യ​വാ​സ​ത്തി​നാ​യി ഒരുക്കി​യ​തെ​ങ്ങ​നെ​യെന്ന്‌ ഉൽപത്തി 1:3-31 വരെ പറയുന്നു. ഇതു ആറു ദിവസ​ങ്ങ​ളു​ടെ ഒരു കാലഘ​ട്ട​ത്തിൽ നിർവ്വ​ഹി​ക്ക​പ്പെ​ട്ടു​വെന്ന്‌ അതു പറയുന്നു, എന്നാൽ അവ 24 മണിക്കൂർ വീതമു​ളള ദിവസ​ങ്ങ​ളാ​യി​രു​ന്നു​വെന്ന്‌ അത്‌ പറയു​ന്നില്ല. ഒരു വ്യക്തി തന്റെ വല്യപ്പന്റെ ആയുഷ്‌ക്കാ​ലത്തെ മുഴുവൻ പരാമർശി​ച്ചു​കൊണ്ട്‌ എന്റെ “വല്യപ്പന്റെ നാളിൽ” എന്ന്‌ പറയു​ന്നത്‌ അസാധാ​ര​ണമല്ല. അതു​പോ​ലെ ബൈബി​ളി​ലും ദീർഘ​മായ കാലഘ​ട്ടത്തെ അർത്ഥമാ​ക്കാൻ “ദിവസം” എന്ന പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (2 പത്രോസ്‌ 3:8 താരത​മ്യം ചെയ്യുക.) അപ്രകാ​രം ഉൽപത്തി പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കുന്ന ‘ദിവസങ്ങൾ’ ന്യായ​മാ​യും ആയിര​ക്ക​ണ​ക്കിന്‌ വർഷങ്ങൾ ദൈർഘ്യ​മു​ള​ള​വ​യാ​യി​രി​ക്കാം.

കൂടു​ത​ലായ വിശദാം​ശ​ങ്ങൾക്ക്‌ 88-ാം പേജ്‌ കാണുക.

ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ—

‘ഞാൻ പരിണാ​മ​ത്തിൽ വിശ്വ​സി​ക്കു​ന്നു’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘ദൈവ​ത്തിന്‌ അതി​ലെ​ന്തെ​ങ്കി​ലും കൈയ്യു​ണ്ടാ​യി​രു​ന്നു​വെന്ന്‌ നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ, അതോ തുടക്കം മുതൽ തന്നെ ജീവൻ വികാസം പ്രാപി​ച്ചത്‌ ഒരു യാദൃ​ച്ഛിക സംഭവ​മാ​യി​ട്ടാണ്‌ എന്നാണോ നിങ്ങൾ വിശ്വ​സി​ക്കു​ന്നത്‌? (പിന്നീട്‌ അയാളു​ടെ മറുപ​ടി​യു​ടെ അടിസ്ഥാ​ന​ത്തിൽ തുടരുക.)’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘ഒരു ശാസ്‌ത്ര സത്യ​മെന്ന്‌ പൂർണ്ണ​മാ​യും തെളി​യി​ക്ക​പ്പെട്ട ഒരു സംഗതി തളളി​ക്ക​ള​യു​ന്നത്‌ യാഥാർത്ഥ്യ​ബോ​ധ​ത്തോ​ടെ​യു​ളള ഒരു നടപടി​യാ​യി​രി​ക്കു​ക​യില്ല, ഉവ്വോ? . . . ഇവിടെ എന്റെ കൈവശം ഇതു സംബന്ധിച്ച്‌ ശാസ്‌ത്ര​ജ്ഞൻമാ​രു​ടെ രസകര​മായ ചില അഭി​പ്രാ​യങ്ങൾ ഉണ്ട്‌. ( 121, 122 എന്നീ പേജു​ക​ളിൽ “പരിണാ​മം വാസ്‌ത​വ​ത്തിൽ ശാസ്‌ത്രീ​യ​മാ​ണോ?” എന്ന ശീർഷ​ക​ത്തിൻകീ​ഴി​ലെ വിവര​ങ്ങ​ളോ  122, 123 എന്നീ പേജു​ക​ളി​ലെ “പരിണാ​മ​ത്തിന്‌ അനുകൂ​ല​മാ​യി വാദി​ക്കു​ന്നവർ തമ്മിൽ യോജി​പ്പി​ലാ​ണോ? . . . ” എന്നതിൻ കീഴിലെ വിവര​ങ്ങ​ളോ ഉപയോ​ഗി​ക്കുക.)’

മറെറാ​രു സാദ്ധ്യത: ‘എന്തി​നെ​ങ്കി​ലും വ്യക്തമായ തെളി​വു​ള​ള​പ്പോൾ അതാണ്‌ നാം വിശ്വ​സി​ക്കേ​ണ്ടത്‌, അല്ലേ? . . . എന്റെ സ്‌കൂൾ പാഠപു​സ്‌ത​ക​ത്തിൽ പരിണാ​മത്തെ പിന്താ​ങ്ങാൻ അശ്‌മ​ക​ങ്ങ​ളു​ടെ ചില ചിത്രങ്ങൾ നൽകി​യി​രു​ന്ന​താ​യി ഞാൻ ഓർമ്മി​ക്കു​ന്നു. എന്നാൽ അതിനു​ശേഷം അശ്‌മ​ക​രേ​ഖ​ക​ളെ​പ്പ​ററി ശാസ്‌ത്ര​ജ്ഞൻമാ​രിൽനി​ന്നു​ളള ചില രസകര​മായ അഭി​പ്രാ​യങ്ങൾ ഞാൻ വായി​ച്ചി​ട്ടുണ്ട്‌. ഇതാ അവയിൽ ചിലത്‌. ( 123, 124 എന്നീ പേജു​ക​ളി​ലെ “അശ്‌മ​ക​രേഖ എന്തു വീക്ഷണ​മാണ്‌ പിന്താ​ങ്ങു​ന്നത്‌?” എന്ന ഉപശീർഷ​ക​ത്തിൻ കീഴിലെ വിവരങ്ങൾ ഉപയോ​ഗി​ക്കുക.)’

കൂടു​ത​ലായ മറെറാ​രു നിർദ്ദേശം: ‘ജീവി​തത്തെ അതായി​രി​ക്കുന്ന രീതി​യിൽ അഭിമു​ഖീ​ക​രി​ക്കാൻ താൽപ്പ​ര്യ​മു​ളള ഒരു വ്യക്തി​യാണ്‌ താങ്ക​ളെന്ന്‌ ഞാൻ നിഗമനം ചെയ്യു​ന്നത്‌ ശരിയാ​യി​രി​ക്കു​മോ? . . . ഞാനും അങ്ങനെ​യാണ്‌.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: ‘ഞാൻ നാട്ടിൽപു​റ​ത്തു​കൂ​ടെ നടക്കു​മ്പോൾ കുറെ തടിയും കല്ലും ഒരു വീടിന്റെ ആകൃതി​യിൽ പണിതു വച്ചിരി​ക്കു​ന്നതു കണ്ടാൽ ഞാൻ അവിടെ എത്തുന്ന​തി​നു​മുൻപ്‌ ആരെങ്കി​ലും അവിടെ ചെന്ന്‌ അതു പണിത​താണ്‌ എന്നത്‌ വ്യക്തമാണ്‌; അല്ലേ? . . . എന്നാൽ വീടിന്റെ ചുററും വളരുന്ന പുഷ്‌പങ്ങൾ യാദൃ​ച്ഛി​ക​മാ​യി ഉണ്ടായ​താ​ണെന്ന്‌ ഞാൻ നിഗമനം ചെയ്യു​ന്നത്‌ യുക്തി​യാ​യി​രി​ക്കു​മോ? എനിക്ക്‌ അങ്ങനെ തോന്നു​ന്നു​വെ​ങ്കിൽ അവയിലെ സങ്കീർണ്ണ​മായ രൂപകൽപ്പന ഞാൻ അടുത്ത്‌ ശ്രദ്ധി​ക്കേ​ണ്ട​തുണ്ട്‌, എന്തു​കൊ​ണ്ടെ​ന്നാൽ രൂപസം​വി​ധാ​ന​മു​ള​ളി​ടത്ത്‌ രൂപസം​വി​ധാ​യ​ക​നു​മു​ണ്ടെ​ന്നു​ള​ളത്‌ ഒരു അടിസ്ഥാന സത്യമാ​ണെന്ന്‌ എനിക്ക​റി​യാം. എബ്രായർ 3:4-ൽ ബൈബിൾ പറയു​ന്നത്‌ അതാണ്‌.’

അല്ലെങ്കിൽ (നിങ്ങ​ളെ​ക്കാൾ പ്രായ​മു​ളള ഒരാ​ളോട്‌) നിങ്ങൾക്ക്‌ ഇങ്ങനെ ഉത്തരം പറയാം: ‘പരിണാ​മ​സി​ദ്ധാ​ന്ത​ത്തി​ന്റെ അടിസ്ഥാന ആശയങ്ങ​ളി​ലൊന്ന്‌ അത്‌ മനുഷ്യ​ന്റെ പുരോ​ഗ​തി​യെ, അവൻ ഇന്ന്‌ ആയിരി​ക്കുന്ന അവസ്ഥയെ, വിശദീ​ക​രി​ക്കു​ന്നു എന്നതാണ്‌, അല്ലേ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘നിങ്ങൾ ദീർഘ​കാ​ലം ജീവി​ച്ചി​ട്ടു​ളള ഒരു വ്യക്തി​യാണ്‌. നിങ്ങൾ ഒരു കൊച്ചു​കു​ട്ടി​യാ​യി​രു​ന്ന​പ്പോൾ കാര്യങ്ങൾ എങ്ങനെ​യാ​യി​രു​ന്നു​വെന്ന്‌ നിങ്ങൾ ഓർമ്മി​ക്കു​ന്നു​ണ്ടോ? ഇന്നുളള അത്രയും കുററ​കൃ​ത്യ​ങ്ങൾ അന്നുണ്ടാ​യി​രു​ന്നോ? . . . നിങ്ങൾ എപ്പോ​ഴും കതക്‌ പൂട്ടേ​ണ്ട​തു​ണ്ടാ​യി​രു​ന്നോ? . . . അന്നുളള ആളുകൾ ഇന്നത്തെ​ക്കാൾ തങ്ങളുടെ അയൽക്കാ​രോ​ടും പ്രായ​മാ​യ​വ​രോ​ടും പരിഗണന കാണി​ച്ചി​രു​ന്നു​വെന്ന്‌ നിങ്ങൾ പറയു​ക​യി​ല്ലേ? . . . അതു​കൊണ്ട്‌ സാങ്കേ​തിക രംഗത്ത്‌ വലിയ പുരോ​ഗതി ഉണ്ടായി​ട്ടു​ണ്ടെ​ങ്കി​ലും മനുഷ്യർക്ക്‌ ഏററം പ്രധാ​ന​പ്പെട്ട പല നല്ല ഗുണങ്ങ​ളും നഷ്ടമാ​യ​താ​യി തോന്നു​ന്നു. ഇതെന്തു​കൊ​ണ്ടാണ്‌?’ (2) ‘നാമി​രു​വ​രും നിരീ​ക്ഷി​ച്ചി​ട്ടു​ളള ഈ ജീവിത യാഥാർത്ഥ്യ​ങ്ങൾ ഇവിടെ ബൈബിൾ റോമർ 5:12-ൽ പറഞ്ഞി​രി​ക്കു​ന്ന​തി​നോട്‌ യോജി​പ്പി​ലാ​യി​രി​ക്കു​ന്ന​താ​യി ഞാൻ കാണുന്നു. . . . അതു​കൊണ്ട്‌ വാസ്‌ത​വ​ത്തിൽ ഒരു അധോ​ഗ​തി​യാണ്‌ ഉണ്ടായി​ട്ടു​ള​ളത്‌.’ (3) ‘എന്നാൽ അതിന്‌ ഇങ്ങനെ ഒരു മാററം വരു​മെന്ന്‌ ബൈബിൾ കാണിച്ചു തരുന്നു. (ദാനി. 2:44; വെളി. 21:3, 4)’

‘പരിണാ​മ​ത്തി​ലൂ​ടെ ദൈവം മനുഷ്യ​നെ സൃഷ്ടിച്ചു എന്നാണ്‌ ഞാൻ വിശ്വ​സി​ക്കു​ന്നത്‌’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘ഈ വീക്ഷണ​മു​ളള മററ്‌ ചില​രോട്‌ ഞാൻ സംസാ​രി​ച്ചി​ട്ടുണ്ട്‌. നിങ്ങൾ ദൈവ​ത്തിൽ ശക്തമായ വിശ്വാ​സ​മു​ളള ഒരു വ്യക്തി​യാ​ണെന്ന്‌ ഞാൻ നിഗമനം ചെയ്‌താൽ അതു ശരിയാ​യി​രി​ക്കു​മോ? . . . അതു​കൊണ്ട്‌ യഥാർത്ഥ​ത്തിൽ വിശ്വാ​സ​ത്തിന്‌ നിങ്ങളു​ടെ ജീവി​ത​ത്തിൽ ഒന്നാം സ്ഥാനമുണ്ട്‌; അതിനെ ഒരു വഴികാ​ട്ടി​യാ​ക്കി​ക്കൊണ്ട്‌ നിങ്ങൾ മററു കാര്യ​ങ്ങളെ വിലയി​രു​ത്താൻ ശ്രമി​ക്കു​ന്നു അല്ലേ? . . . ഞാനും അങ്ങനെ​ത​ന്നെ​യാണ്‌ കാര്യ​ങ്ങളെ വീക്ഷി​ക്കു​ന്നത്‌.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘ഞാൻ വിശ്വ​സി​ക്കു​ന്നത്‌ യഥാർത്ഥ​ത്തിൽ സത്യമാ​ണെ​ങ്കിൽ അതു തെളി​യി​ക്ക​പ്പെട്ട ശാസ്‌ത്ര​സ​ത്യ​ങ്ങ​ളോട്‌ യോജി​പ്പി​ലാ​യി​രി​ക്കു​മെന്ന്‌ എനിക്ക​റി​യാം. അതേസ​മയം ദൈവ​ത്തി​ന്റെ വചനം പറയു​ന്നത്‌ അവഗണി​ക്കു​ന്നത്‌ മൗഢ്യ​മാ​യി​രി​ക്കും എന്ന്‌ എനിക്ക​റി​യാം. കാരണം നമ്മിലാ​രേ​ക്കാ​ളും അധിക​മാ​യി തന്റെ സൃഷ്ടി​ക​ളെ​പ്പ​ററി ദൈവ​ത്തി​ന​റി​യാം. ഇവിടെ ഉൽപത്തി 1:21-ൽ ദൈവ​ത്തി​ന്റെ നിശ്വസ്‌ത വചനമായ ബൈബിൾ പറഞ്ഞി​രി​ക്കു​ന്നത്‌ എന്നിൽ ഒരു നല്ല ധാരണ ഉളവാ​ക്കി​യി​രി​ക്കു​ന്നു (“അതതു തരം” എന്ന വാക്കു​കൾക്ക്‌ ഊന്നൽ നൽകുക).’ (2) ‘പിന്നെ ഉൽപത്തി 2:7-ൽ മുമ്പേ ഉണ്ടായി​രുന്ന ജന്തുക്ക​ളിൽ നിന്നല്ല മറിച്ച്‌ മണ്ണിൽ നിന്ന്‌ ദൈവം മനുഷ്യ​നെ നിർമ്മി​ച്ചു എന്ന്‌ നാം മനസ്സി​ലാ​ക്കു​ന്നു.’ (3) ‘കൂടാതെ 21, 22 വാക്യ​ങ്ങ​ളിൽ ഒരു മൃഗത്തിൽ നിന്നല്ല മറിച്ച്‌ ആദാമി​ന്റെ വാരി​യെ​ല്ലു​ക​ളിൽ ഒന്ന്‌ അടിസ്ഥാ​ന​മാ​യി ഉപയോ​ഗി​ച്ചു​കൊണ്ട്‌ ദൈവം ഹവ്വായെ സൃഷ്ടിച്ചു എന്ന്‌ നാം കാണുന്നു.’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘(മുകളിൽ വിവരി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ യോജി​ക്കാ​വുന്ന ഒരു മേഖല കണ്ടെത്തിയ ശേഷം . . . ) ആദാമി​നെ സംബന്ധിച്ച ബൈബി​ളി​ലെ പരാമർശനം ഒരു രൂപകം മാത്ര​മാണ്‌ എന്ന്‌ ചിലർ പറയുന്നു. എന്നാൽ അതു ശരിയാ​ണെ​ങ്കിൽ അത്‌ എന്ത്‌ നിഗമ​ന​ത്തി​ലേക്ക്‌ നയിക്കു​ന്നു?’ (1) ‘കൊള​ളാം, ഇവിടെ റോമർ 5:19-ൽ പറഞ്ഞി​രി​ക്കു​ന്നത്‌ നോക്കുക: “ഒരു മനുഷ്യ​ന്റെ [ആദാം] അനുസ​ര​ണ​ക്കേ​ടി​നാൽ അനേകർ പാപി​ക​ളാ​യി​ത്തീർന്ന​തു​പോ​ലെ ഒരു മനുഷ്യ​ന്റെ [യേശു​ക്രി​സ്‌തു] അനുസ​ര​ണ​ത്താൽ അനേകർ നീതി​മാൻമാ​രാ​യി​ത്തീ​രും.” അതു​പോ​ലെ 1 കൊരി​ന്ത്യർ 15:22 പറയുന്നു: “ആദാമിൽ എല്ലാവ​രും മരിക്കു​ന്ന​തു​പോ​ലെ ക്രിസ്‌തു​വിൽ എല്ലാവ​രും ജീവി​പ്പി​ക്ക​പ്പെ​ടും.” എന്നാൽ വാസ്‌ത​വ​ത്തിൽ ആദാം എന്ന പേരിൽ ഒരു മനുഷ്യൻ ഇല്ലായി​രു​ന്നെ​ങ്കിൽ അങ്ങനെ ഒരാൾ പാപം ചെയ്‌തി​ട്ടില്ല. അവൻ പാപം ചെയ്യു​ക​യും പാപത്തി​ന്റെ പരമ്പരാ​വ​കാ​ശം അവന്റെ സന്തതി​കൾക്ക്‌ പകർന്നു​കൊ​ടു​ക്കു​ക​യും ചെയ്‌തി​ട്ടി​ല്ലെ​ങ്കിൽ മനുഷ്യ​വർഗ്ഗ​ത്തി​നു​വേണ്ടി ക്രിസ്‌തു തന്റെ ജീവനെ നൽകേ​ണ്ട​യാ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു. ക്രിസ്‌തു വാസ്‌ത​വ​ത്തിൽ നമുക്കു​വേണ്ടി തന്റെ ജീവനെ നൽകി​യി​ട്ടി​ല്ലെ​ങ്കിൽ ഇപ്പോ​ഴത്തെ ഏതാനും വർഷങ്ങൾക്ക​പ്പു​റം ജീവി​ക്കാൻ നാം പ്രതീ​ക്ഷി​ക്കേ​ണ്ട​തില്ല. അതിന്റെ അർത്ഥം വാസ്‌ത​വ​ത്തിൽ ക്രിസ്‌ത്യാ​നി​ത്വ​ത്തിൽ യാതൊ​ന്നും പിന്നെ അവശേ​ഷി​ച്ചി​ട്ടില്ല എന്നാണ്‌.’ (2) ‘എന്നിരു​ന്നാ​ലും മറെറ​വി​ടെ​യെ​ങ്കി​ലും കണ്ടെത്താ​വു​ന്ന​തി​ലേ​ക്കും ഏററം സമുന്ന​ത​മായ ധാർമ്മിക തത്വങ്ങ​ളാണ്‌ ക്രിസ്‌ത്യാ​നി​ത്വ​ത്തിൽ ഉൾക്കൊ​ള​ളി​ച്ചി​രി​ക്കു​ന്നത്‌. സത്യവും സത്യസ​ന്ധ​ത​യും സംബന്ധിച്ച ഏററം നല്ല തത്വങ്ങൾ അടിസ്ഥാ​ന​പ​ര​മാ​യി വ്യാജ​മാ​യി​രി​ക്കു​ന്ന​തിൽ നിന്ന്‌ ഉൽഭവി​ക്കുക സാദ്ധ്യ​മാ​ണോ?’ (27-29 വരെ പേജു​ക​ളി​ലെ “ആദാമും ഹവ്വായും” എന്ന മുഖ്യ​ശീർഷ​ക​ത്തിൻകീ​ഴി​ലെ വിവര​ങ്ങ​ളും കൂടെ കാണുക.)

എന്നാൽ ഉന്നത വിദ്യാ​ഭ്യാ​സം ലഭിച്ചി​ട്ടു​ള​ളവർ അതു വിശ്വ​സി​ക്കു​ന്നു’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘ശരിയാണ്‌, എന്നാൽ പരിണാ​മ​ത്തിൽ വിശ്വ​സി​ക്കു​ന്നു എന്നു പറയു​ന്നവർ പോലും അതിൽ വിശ്വ​സി​ക്കുന്ന മററു പലരു​മാ​യി ശക്തമായ അഭി​പ്രായ ഭിന്നത വച്ചുപു​ലർത്തു​ന്ന​താ​യി തിരി​ച്ച​റി​യാൻ എനിക്കു കഴിഞ്ഞി​ട്ടുണ്ട്‌. ( 122, 123 എന്നീ പേജു​ക​ളി​ലെ വിവര​ങ്ങ​ളിൽ നിന്നുളള ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ക്കുക.) അതു​കൊണ്ട്‌ പരിണാ​മ​ത്തി​ലൊ സൃഷ്ടി​യി​ലൊ എന്തിലാണ്‌ നാം വിശ്വ​സി​ക്കേ​ണ്ടത്‌ എന്ന്‌ കാണു​ന്ന​തിന്‌ നാം വ്യക്തി​പ​ര​മാ​യി തെളി​വു​കൾ പരി​ശോ​ധി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘അതു ശരിയാണ്‌. എന്നിരു​ന്നാ​ലും ഉന്നത വിദ്യാ​ഭ്യാ​സം ലഭിച്ചി​ട്ടു​ളള മററ​നേകർ അതു വിശ്വ​സി​ക്കു​ന്നില്ല എന്ന്‌ ഞാൻ തിരി​ച്ച​റി​യാൻ ഇടയാ​യി​രി​ക്കു​ന്നു.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘എന്തു​കൊ​ണ്ടാണ്‌ ഈ വ്യത്യാ​സം? ഒരേ തെളി​വു​കൾ അവർക്കെ​ല്ലാം പരിചി​ത​മാണ്‌. ചിലരു​ടെ പ്രത്യേക താൽപ്പ​ര്യ​ങ്ങൾ ചിത്ര​ത്തി​ലേക്ക്‌ കടന്നു​വ​ന്നി​ട്ടു​ണ്ടാ​വു​മോ? അതിന്‌ സാദ്ധ്യ​ത​യുണ്ട്‌.’ (2) ‘ആരെ വിശ്വ​സി​ക്ക​ണ​മെന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ തീരു​മാ​നി​ക്കാൻ കഴിയും? കൊള​ളാം, അവരെ ഒരു സംഘമെന്ന നിലയിൽ പരിഗ​ണി​ച്ചാൽ (വ്യക്തി​കളെ വിമർശി​ക്കാ​തെ) അതിൽ ഏതു സംഘമാ​യി​രി​ക്കും കൂടുതൽ സത്യസ​ന്ധ​മെ​ന്നാണ്‌ നിങ്ങൾ വിശ്വ​സി​ക്കു​ന്നത്‌—മനുഷ്യൻ ദൈവ​ത്താൽ സൃഷ്ടി​ക്ക​പ്പെ​ട്ടു​വെ​ന്നും അതു​കൊണ്ട്‌ അവനോട്‌ കണക്കു ബോധി​പ്പി​ക്കേ​ണ്ട​വ​രാ​ണെ​ന്നും വിശ്വ​സി​ക്കു​ന്ന​വ​രോ അതോ തങ്ങൾ യാദൃ​ച്ഛിക സംഭവ​ത്തി​ന്റെ ഉൽപ്പന്ന​ങ്ങ​ളാ​ണെ​ന്നും അതു​കൊണ്ട്‌ തങ്ങളോട്‌ തന്നെ മാത്രമെ കണക്കു ബോധി​പ്പി​ക്കേ​ണ്ട​തു​ളളു എന്നു വിശ്വ​സി​ക്കു​ന്ന​വ​രോ?’ (3) ‘അതു​കൊണ്ട്‌ ജീവനെ സംബന്ധിച്ച്‌ ഏററം തൃപ്‌തി​ക​ര​മായ വിശദീ​ക​രണം തരുന്നത്‌ പരിണാ​മ​മാ​ണോ സൃഷ്ടി​യാ​ണോ എന്ന്‌ കാണാൻ നാം വ്യക്തി​പ​ര​മാ​യി തെളി​വു​കൾ പരി​ശോ​ധി​ക്കേ​ണ്ട​തുണ്ട്‌.’