വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പിശാചായ സാത്താൻ

പിശാചായ സാത്താൻ

നിർവ്വ​ചനം: യഹോ​വ​യാം ദൈവ​ത്തി​ന്റെ​യും സത്യ​ദൈ​വത്തെ ആരാധി​ക്കുന്ന എല്ലാവ​രു​ടെ​യും മുഖ്യ എതിരാ​ളി​യായ ആത്‌മ​സൃ​ഷ്‌ടി. അവൻ യഹോ​വ​യു​ടെ ഒരു എതിരാ​ളി​യാ​യി​ത്തീർന്ന​തു​കൊ​ണ്ടാണ്‌ അവന്‌ സാത്താൻ എന്ന്‌ പേർ നൽക​പ്പെ​ട്ടത്‌. ദൈവത്തെ ഏററവു​മ​ധി​കം ദുഷി​ക്കു​ന്ന​വ​നാ​ക​യാൽ സാത്താൻ പിശാച്‌ എന്നുകൂ​ടെ അറിയ​പ്പെ​ടു​ന്നു. അവൻ ഹവ്വായെ വഞ്ചിക്കു​ന്ന​തിന്‌ ഏദനിൽ ഒരു സർപ്പത്തെ ഉപയോ​ഗി​ച്ച​തി​നാൽ അവൻ ആദ്യ പാമ്പ്‌ എന്നും​കൂ​ടെ വർണ്ണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, അക്കാര​ണ​ത്താൽ പാമ്പ്‌ എന്നതിന്‌ “വഞ്ചകൻ” എന്ന അർത്ഥവും കൂടെ വന്നു. വെളി​പ്പാട്‌ പുസ്‌ത​ക​ത്തിൽ വിഴു​ങ്ങുന്ന ഒരു മഹാസർപ്പം എന്ന പ്രതീ​ക​വും സാത്താന്‌ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

അത്തര​മൊ​രു ആത്മവ്യക്തി യഥാർത്ഥ​ത്തിൽ സ്ഥിതി​ചെ​യ്യു​ന്നു​ണ്ടോ​യെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

തെളി​വി​ന്റെ മുഖ്യ ഉറവ്‌ ബൈബി​ളാണ്‌. അതിൽ അവൻ ആവർത്തിച്ച്‌ പേരി​നാൽ പരാമർശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു (52 പ്രാവ​ശ്യം സാത്താൻ എന്നും 33 പ്രാവ​ശ്യം പിശാച്‌ എന്നും). സാത്താന്റെ അസ്‌തി​ത്വം സംബന്ധിച്ച്‌ ദൃക്‌സാ​ക്ഷി​യു​ടെ തെളി​വും അതിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ആ ദൃക്‌സാ​ക്ഷി ആരായി​രു​ന്നു? ഭൂമി​യി​ലേക്ക്‌ വരുന്ന​തി​നു​മുൻപ്‌ സ്വർഗ്ഗ​ത്തിൽ വസിച്ചി​രുന്ന യേശു​ക്രി​സ്‌തു ആ ദുഷ്ടനെ ആവർത്തിച്ച്‌ പേരി​നാൽ പരാമർശി​ച്ചു.—ലൂക്കോ. 22:31; 10:18; മത്താ. 25:41.

പിശാ​ചായ സാത്താ​നെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നത്‌ അർത്ഥവ​ത്താണ്‌. മനുഷ്യ​വർഗ്ഗം ഇന്ന്‌ അനുഭ​വി​ക്കുന്ന ദുഷ്ടത അതിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന മനുഷ്യ​രു​ടെ ദുഷ്ടത​യേ​ക്കാൾ വളരെ​യ​ധി​ക​മാണ്‌. സാത്താന്റെ ഉത്ഭവ​ത്തെ​യും അവന്റെ പ്രവർത്ത​ന​ങ്ങ​ളെ​യും സംബന്ധി​ച്ചു​ളള ബൈബി​ളി​ന്റെ വിശദീ​ക​രണം, ഭൂരി​പക്ഷം ആളുക​ളും സമാധാ​ന​ത്തിൽ ജീവി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കി​ലും മനുഷ്യ​വർഗ്ഗം ആയിര​ക്ക​ണ​ക്കിന്‌ വർഷങ്ങ​ളാ​യി വിദ്വേ​ഷ​ത്താ​ലും അക്രമ​ത്താ​ലും യുദ്ധത്താ​ലും ബാധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെ​ന്നും അത്‌ മുഴു​മ​നു​ഷ്യ​വർഗ്ഗ​ത്തെ​യും നശിപ്പി​ക്കു​മെന്ന്‌ ഭീഷണി​പ്പെ​ടു​ത്താൻ തക്ക ഒരു നിലയി​ലെ​ത്തി​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെ​ന്നു​മു​ള​ളത്‌ വ്യക്തമാ​ക്കു​ന്നു.

യഥാർത്ഥ​ത്തിൽ പിശാച്‌ ഇല്ലെങ്കിൽ അവനെ​പ്പ​ററി ബൈബിൾ പറയു​ന്നത്‌ സ്വീക​രി​ക്കു​ന്ന​തി​നാൽ ഒരു വ്യക്തിക്ക്‌ നിലനിൽക്കുന്ന പ്രയോ​ജ​ന​മൊ​ന്നും ലഭിക്കു​ക​യില്ല. എന്നാൽ മുമ്പ്‌ മാന്ത്രിക വിദ്യ​യിൽ ഏർപ്പെ​ടു​ക​യോ ആഭിചാ​രം ചെയ്‌തി​രുന്ന സംഘങ്ങ​ളിൽ അംഗങ്ങ​ളാ​യി​രി​ക്കു​ക​യോ ചെയ്‌തി​ട്ടു​ളള അനേകർ അന്ന്‌ തങ്ങൾ വളരെ കഷ്ടം അനുഭ​വി​ച്ചി​രു​ന്ന​താ​യും അദൃശ്യ ഉറവു​ക​ളിൽ നിന്ന്‌ “സ്വരങ്ങൾ” ശ്രവി​ച്ചി​രു​ന്ന​താ​യും എന്തോ അമാനുഷ ശക്തിക​ളാൽ ബാധി​ക്ക​പ്പെ​ട്ടി​രു​ന്ന​താ​യും മററും റിപ്പോർട്ടു ചെയ്‌തി​ട്ടുണ്ട്‌. അവർ സാത്താ​നെ​യും അവന്റെ ഭൂതങ്ങ​ളെ​യും സംബന്ധിച്ച്‌ ബൈബിൾ പറയു​ന്നത്‌ പഠിക്കു​ക​യും ആഭിചാര പ്രവർത്ത​ന​ങ്ങ​ളിൽ നിന്ന്‌ ഒഴിഞ്ഞി​രി​ക്കാ​നു​ളള ബൈബിൾ ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കു​ക​യും പ്രാർത്ഥ​ന​യിൽ യഹോ​വ​യു​ടെ സഹായം തേടു​ക​യും ചെയ്‌ത​പ്പോൾ വലിയ ആശ്വാസം നേടി.—“ആത്മവി​ദ്യാ​ചാ​രം” എന്ന ശീർഷ​ക​ത്തിൻ കീഴിൽ 384-389 പേജുകൾ കാണുക.

സാത്താൻ ഉണ്ട്‌ എന്ന്‌ വിശ്വ​സി​ക്കു​ന്നത്‌ അവന്‌ കൊമ്പും കൂർത്ത വാലും മുപ്പല്ലി​യും ഉണ്ടെന്നും അവൻ അഗ്നിന​ര​ക​ത്തിൽ ആളുകളെ പൊരി​ക്കു​ന്നു എന്നും മററു​മു​ളള ആശയം സ്വീക​രി​ക്കു​ന്ന​തി​നെ അർത്ഥമാ​ക്കു​ന്നില്ല. ബൈബിൾ സാത്താനെ സംബന്ധിച്ച്‌ അങ്ങനെ​യൊ​രു വർണ്ണന നൽകു​ന്നില്ല. അത്‌ ഗ്രീക്ക്‌ പുരാ​ണ​ങ്ങ​ളി​ലെ പാൻ ദേവന്റെ ചിത്രീ​ക​ര​ണ​ങ്ങ​ളാ​ലും ഡാന്റേ അലിഗി​യേറി എന്ന ഇററാ​ലി​യൻ കവി രചിച്ച ഇൻഫേർണോ​യാ​ലും സ്വാധീ​നി​ക്ക​പ്പെട്ട മദ്ധ്യകാ​ല​ഘ​ട്ട​ത്തി​ലെ കലാകാ​രൻമാ​രു​ടെ ഭാവനാ സൃഷ്ടി​യാണ്‌. ഒരു അഗ്നിന​ര​ക​ത്തെ​പ്പ​ററി പഠിപ്പി​ക്ക​പ്പെ​ടു​ന്ന​തി​നു പകരം ബൈബിൾ വ്യക്തമാ​യി പറയു​ന്നത്‌ “മരിച്ചവർ യാതൊ​ന്നും അറിയു​ന്നില്ല” എന്നാണ്‌.—സഭാ. 9:5.

സാത്താൻ ഒരുപക്ഷേ ആളുക​ളിൽത​ന്നെ​യു​ളള തിൻമ മാത്ര​മാ​ണോ?

ഇയ്യോബ്‌ 1:6-12-ഉം 2:1-7-ഉം യഹോ​വ​യാം ദൈവ​വും സാത്താ​നു​മാ​യു​ളള സംഭാ​ഷ​ണ​ത്തെ​പ്പ​ററി പറയുന്നു. സാത്താൻ ഒരു വ്യക്തി​യി​ലു​ളള തിൻമ​യാ​ണെ​ങ്കിൽ ഇവിടെ ആ തിൻമ യഹോ​വ​യിൽ തന്നെ ആയിരി​ക്കേ​ണ്ട​തുണ്ട്‌. അത്‌ യഹോ​വയെ സംബന്ധിച്ച്‌ ബൈബി​ളിൽ പറഞ്ഞി​രി​ക്കു​ന്ന​തിന്‌ നേരെ വിപരീ​ത​മാണ്‌; “അവനിൽ യാതൊ​രു നീതി​കേ​ടു​മില്ല.” (സങ്കീ. 92:15; വെളി. 4:8) എബ്രായ പാഠത്തിൽ ഇയ്യോ​ബി​ന്റെ പുസ്‌തകം ഹാസ്‌ സാത്താൻ (ദി സെയി​ററൻ) എന്ന പദപ്ര​യോ​ഗം ഉപയോ​ഗി​ക്കു​ന്നു​വെ​ന്നത്‌ ശ്രദ്ധാർഹ​മാണ്‌. ഇവിടെ ദൈവ​ത്തി​ന്റെ ശ്രദ്ധേ​യ​നായ ഒരു എതിരാ​ളി​യെ​ക്കു​റി​ച്ചാണ്‌ പരാമർശ​ന​മെന്ന്‌ അത്‌ കാണി​ക്കു​ന്നു.—സെഖര്യാവ്‌ 3:1, 2-ന്റെ NW റഫറൻസ്‌ പതിപ്പി​ലെ അടിക്കു​റി​പ്പു​കൂ​ടെ കാണുക.

തന്റെ ഇഷ്ടം യേശു​വി​നെ​ക്കൊണ്ട്‌ ചെയ്യി​ക്കാ​നാ​യി പിശാച്‌ യേശു​വി​നെ പ്രലോ​ഭി​പ്പി​ക്കാൻ ശ്രമി​ച്ച​താ​യി ലൂക്കോസ്‌ 4:1-13 റിപ്പോർട്ടു ചെയ്യുന്നു. പിശാച്‌ നടത്തിയ പ്രസ്‌താ​വ​ന​ക​ളും യേശു നൽകിയ മറുപ​ടി​ക​ളും ആ വിവര​ണ​ത്തിൽ കാണ​പ്പെ​ടു​ന്നു. അവിടെ യേശു​വിൽ തന്നെയു​ളള തിൻമ​യാൽ അവൻ പരീക്ഷി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നോ? അത്തര​മൊ​രു വീക്ഷണം യേശു പാപമി​ല്ലാ​ത്ത​വ​നാ​യി​രു​ന്നു എന്നുളള ബൈബിൾ വിവര​ണ​ത്തോട്‌ ചേർച്ച​യി​ലാ​യി​രി​ക്കു​ന്നില്ല. (എബ്രാ. 7:26; 1 പത്രോ. 2:22) യൂദാസ്‌ ഇസ്‌ക്ക​രി​യോ​ത്താ​വിൽ വികാസം പ്രാപിച്ച ഒരു ദുഷ്ട ഗുണത്തെ വർണ്ണി​ക്കാൻ യോഹ​ന്നാൻ 6:70-ൽ ഡയബ​ളോസ്‌ എന്ന പദം ഉപയോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ലൂക്കോസ്‌ 4:3-ൽ ഒരു പ്രത്യേക വ്യക്തിയെ സൂചി​പ്പി​ച്ചു​കൊണ്ട്‌ ഹോ ഡയബ​ളോസ്‌ (ദി ഡെവിൾ) ആണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

പിശാചിൽ കുററം ആരോ​പി​ക്കു​ന്നത്‌ മോശ​മായ അവസ്ഥകൾക്കു​ളള ഉത്തരവാ​ദി​ത്വ​ത്തിൽ നിന്ന്‌ രക്ഷപെ​ടാ​നു​ളള ഒരു തന്ത്രം മാത്ര​മാ​ണോ?

ചിലയാ​ളു​കൾ തങ്ങൾ ചെയ്യുന്ന തെററു​കൾക്കു​ളള ഉത്തരവാ​ദി​ത്വം പിശാ​ചി​ന്റെ​മേൽ കെട്ടി​വ​യ്‌ക്കു​ന്നു. അതിനു വിപരീ​ത​മാ​യി, മററു മനുഷ്യ​രു​ടെ കൈയാ​ലോ അല്ലെങ്കിൽ സ്വന്തം പെരു​മാ​റ​റ​ത്തി​ന്റെ ഫലമാ​യി​ട്ടോ മനുഷ്യൻ അനുഭ​വി​ക്കുന്ന തിൻമ​യ്‌ക്ക്‌ മിക്ക​പ്പോ​ഴും ഏറിയ പങ്ക്‌ ഉത്തരവാ​ദി​ത്വ​വും മനുഷ്യർ വഹിക്കു​ന്നു എന്ന്‌ ബൈബിൾ കാണിച്ചു തരുന്നു. (സഭാ. 8:9; ഗലാ. 6:7) എന്നിരു​ന്നാ​ലും മനുഷ്യ​വർഗ്ഗ​ത്തിന്‌ വളരെ​യ​ധി​കം കഷ്ടം വരുത്തി​വ​ച്ചി​രി​ക്കുന്ന മനുഷ്യാ​തീത ശത്രു​വി​ന്റെ അസ്‌തി​ത്വ​ത്തെ​യും തന്ത്രങ്ങ​ളെ​യും സംബന്ധിച്ച്‌ ബൈബിൾ നമ്മെ അജ്ഞതയിൽ വിട്ടേ​ക്കു​ന്നില്ല. അവന്റെ നിയ​ന്ത്ര​ണ​ത്തിൽ നിന്ന്‌ നമുക്ക്‌ എങ്ങനെ പുറത്തു​ക​ട​ക്കാം എന്ന്‌ അത്‌ കാണിച്ചു തരുന്നു.

സാത്താൻ എവിടെ നിന്ന്‌ വന്നു?

യഹോ​വ​യു​ടെ പ്രവൃ​ത്തി​ക​ളെ​ല്ലാം പൂർണ്ണ​ത​യു​ള​ള​വ​യാണ്‌; അവൻ അനീതിക്ക്‌ ഉത്തരവാ​ദി​യാ​യി​രി​ക്കു​ന്നില്ല; അതു​കൊണ്ട്‌ അവൻ ദുഷ്ടനായ ആരെയും സൃഷ്ടി​ച്ചില്ല. (ആവ. 32:4; സങ്കീ. 5:4) സാത്താ​നാ​യി​ത്തീർന്നവൻ ആരംഭ​ത്തിൽ ദൈവ​ത്തി​ന്റെ പൂർണ്ണ​ത​യു​ളള ആത്മപു​ത്രൻമാ​രിൽ ഒരാളാ​യി​രു​ന്നു. പിശാച്‌ “സത്യത്തിൽ നിലനി​ന്നില്ല” എന്ന്‌ പറഞ്ഞ​പ്പോൾ ഒരിക്കൽ അവൻ “സത്യത്തി​ലാ​യി​രു​ന്നു”വെന്ന്‌ യേശു സൂചി​പ്പി​ച്ചു. (യോഹ. 8:44) ദൈവ​ത്തി​ന്റെ ബുദ്ധി​ശ​ക്തി​യു​ളള എല്ലാ സൃഷ്ടി​ക​ളു​ടെ​യും കാര്യ​ത്തിൽ സത്യമാ​യി​രി​ക്കു​ന്ന​തു​പോ​ലെ ഈ ആത്മപു​ത്ര​നും ഒരു സ്വത​ന്ത്ര​മ​ന​സ്സോ​ടെ​യാണ്‌ സൃഷ്ടി​ക്ക​പ്പെ​ട്ടത്‌. തെര​ഞ്ഞെ​ടു​ക്കാ​നു​ളള സ്വാത​ന്ത്ര്യ​ത്തെ അവൻ ദുർവി​നി​യോ​ഗം ചെയ്‌തു, അവന്റെ ഹൃദയ​ത്തിൽ സ്വന്തം പ്രാധാ​ന്യ​ത്തി​ന്റെ വികാ​രങ്ങൾ വികാസം പ്രാപി​ക്കാൻ അനുവ​ദി​ച്ചു, ദൈവ​ത്തി​നു മാത്രം അർഹത​പ്പെട്ട ആരാധന മോഹി​ക്കാൻ തുടങ്ങി, തൽഫല​മാ​യി ദൈവത്തെ അനുസ​രി​ക്കു​ന്ന​തി​നു പകരം തന്നെ ശ്രദ്ധി​ക്കാൻ ആദാമി​നെ​യും ഹവ്വാ​യെ​യും വശീക​രി​ച്ചു. അപ്രകാ​രം അവന്റെ പ്രവർത്ത​ന​ഗ​തി​യാൽ അവൻ തന്നേത്തന്നെ “എതിരാ​ളി” എന്നർത്ഥ​മു​ളള സാത്താ​നാ​ക്കി​ത്തീർത്തു.—യാക്കോ. 1:14, 15; “പാപം” എന്നതിൻ കീഴിൽ പേ. 372 കാണുക.

മൽസരിച്ച ശേഷം ഉടനെ ദൈവം സാത്താനെ നശിപ്പി​ച്ചു കളയാ​ഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌?

സാത്താൻ ഗൗരവ​മു​ളള വിവാ​ദ​ങ്ങ​ളാണ്‌ ഉയർത്തി​യത്‌: (1) യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തി​ന്റെ നീതി​യും ഔചി​ത്യ​വും. മനുഷ്യ​വർഗ്ഗ​ത്തി​ന്റെ സന്തോ​ഷ​ത്തിന്‌ സംഭാവന ചെയ്യുന്ന സ്വാത​ന്ത്ര്യം യഹോവ അവരിൽ നിന്ന്‌ പിടിച്ചു വയ്‌ക്കു​ക​യാ​യി​രു​ന്നോ? വിജയ​ക​ര​മാ​യി സ്വന്തം കാര്യാ​ദി​കളെ ഭരിക്കാ​നു​ളള മനുഷ്യ​വർഗ്ഗ​ത്തി​ന്റെ പ്രാപ്‌തി​യും അവരുടെ ജീവന്റെ നിലനിൽപും യഥാർത്ഥ​ത്തിൽ ദൈവ​ത്തോ​ടു​ളള അവരുടെ അനുസ​ര​ണത്തെ ആശ്രയി​ച്ചാ​ണോ ഇരുന്നത്‌? അനുസ​ര​ണ​ക്കേട്‌ മരണത്തി​ലേക്ക്‌ നയിക്കു​മെന്ന്‌ പ്രസ്‌താ​വിച്ച നിയമം നൽകു​ക​യിൽ യഹോവ പറഞ്ഞത്‌ അസത്യ​മാ​യി​രു​ന്നോ? (ഉൽപ. 2:16, 17; 3:3-5) അതു​കൊണ്ട്‌ ഭരിക്കാ​നു​ളള അവകാശം യഹോ​വക്ക്‌ യഥാർത്ഥ​ത്തിൽ ഉണ്ടായി​രു​ന്നോ? (2) ബുദ്ധി​ശ​ക്തി​യു​ളള ജീവി​ക​ളു​ടെ യഹോ​വ​യോ​ടു​ളള നിർമ്മലത. ആദാമും ഹവ്വായും അനുസ​ര​ണ​ക്കേടു കാണി​ച്ച​തി​നാൽ ഈ ചോദ്യം പൊന്തി വന്നു: യഹോ​വ​യു​ടെ ദാസൻമാർ അവനെ അനുസ​രി​ക്കു​ന്നത്‌ യഥാർത്ഥ​ത്തിൽ അവനോ​ടു​ളള സ്‌നേഹം നിമി​ത്ത​മാ​ണോ അതോ അവരെ​ല്ലാ​വ​രും ദൈവത്തെ ഉപേക്ഷിച്ച്‌ സാത്താന്റെ നിർദ്ദേ​ശ​ത്തിന്‌ അനുസ​ര​ണ​മാ​യി പ്രവർത്തി​ക്കു​മോ? ഒടുവിൽ പറഞ്ഞ ഈ വിവാദം പിന്നീട്‌ ഇയ്യോ​ബി​ന്റെ നാളു​ക​ളിൽ സാത്താ​നാൽ കൂടു​ത​ലാ​യി വികസി​പ്പി​ക്ക​പ്പെട്ടു. (ഉൽപ്പ. 3:6; ഇയ്യോ. 1:8-11; 2:3-5; ലൂക്കോസ്‌ 22:31 കൂടെ​കാ​ണുക.) വെറുതെ മൽസരി​കളെ നശിപ്പി​ക്കു​ന്ന​തി​നാൽ മാത്രം ഈ വിവാ​ദ​ങ്ങൾക്ക്‌ തീർപ്പു​ണ്ടാ​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല.

ദൈവ​ത്തിന്‌ തന്നെത്തന്നെ എന്തെങ്കി​ലും ബോദ്ധ്യ​പ്പെ​ടു​ത്താൻ ആവശ്യ​മു​ണ്ടാ​യി​രു​ന്നി​ട്ടല്ല, മറിച്ച്‌, ഈ വിവാ​ദങ്ങൾ മേലാൽ ഒരിക്ക​ലും അഖിലാ​ണ്ഡ​ത്തി​ന്റെ സാമാ​ധാ​ന​ത്തെ​യും സുസ്ഥി​തി​യെ​യും ഭഞ്‌ജി​ക്കാ​തി​രി​ക്കാൻ വേണ്ടി ഇവ സകല സംശയ​ത്തി​നും അതീത​മാം​വണ്ണം പരിഹ​രി​ക്ക​പ്പെ​ടാൻ ആവശ്യ​മായ സമയം ദൈവം അനുവ​ദി​ച്ചു. ദൈവ​ത്തോ​ടു​ളള അനുസ​ര​ണ​ക്കേ​ടി​നെ തുടർന്ന്‌ ആദാമും ഹവ്വായും മരിച്ചു എന്നുള​ളത്‌ കാലത്തി​ന്റെ തികവിൽ വ്യക്തമാ​യി​ത്തീർന്നു. (ഉൽപ. 5:5) എന്നാൽ വിവാ​ദ​ത്തിൽ ഉൾപ്പെ​ട്ടി​രു​ന്നത്‌ അതിലും അധിക​മാ​യി​രു​ന്നു. അതു​കൊണ്ട്‌ തങ്ങളു​ടെ​തന്നെ നിർമ്മി​തി​യായ എല്ലാത്തരം ഭരണരീ​തി​ക​ളും പരീക്ഷി​ച്ചു നോക്കാൻ ദൈവം സാത്താ​നെ​യും മനുഷ്യ​രെ​യും അനുവ​ദി​ച്ചി​രി​ക്കു​ന്നു. അവയി​ലൊ​ന്നും നിലനിൽക്കുന്ന സന്തുഷ്ടി കൈവ​രു​ത്തി​യി​ട്ടില്ല. തന്റെ നീതി​യു​ളള നിലവാ​ര​ങ്ങളെ അവഗണി​ച്ചു​കൊ​ണ്ടു​ളള ജീവി​ത​രീ​തി​കളെ പിൻപ​റ​റാൻ അങ്ങേയ​റ​റം​വരെ പോകു​ന്ന​തിന്‌ ദൈവം മനുഷ്യ​വർഗ്ഗത്തെ അനുവ​ദി​ച്ചി​രി​ക്കു​ന്നു. അവയുടെ ഫലങ്ങൾ തന്നെ അവയെ​പ്പ​ററി സംസാ​രി​ക്കു​ന്നു. ബൈബിൾ സത്യസ​ന്ധ​മാ​യി പറയുന്ന പ്രകാരം: “തന്റെ ചുവടി​നെ നയിക്കു​ന്ന​തു​പോ​ലും നടക്കുന്ന മനുഷ്യ​നു​ള​ളതല്ല.” (യിരെ. 10:23) അതേസ​മയം സ്‌നേ​ഹ​പൂർവ്വ​ക​മായ അനുസ​ര​ണ​ത്തി​ന്റെ പ്രവൃ​ത്തി​ക​ളി​ലൂ​ടെ തന്നോ​ടു​ളള വിശ്വ​സ്‌തത തെളി​യി​ക്കാൻ ദൈവം തന്റെ ദാസൻമാർക്ക്‌ അവസരം അനുവ​ദി​ച്ചി​രി​ക്കു​ന്നു, അതും വശീക​ര​ണ​ങ്ങ​ളെ​യും സാത്താ​നാൽ ഇളക്കി​വി​ട​പ്പെ​ടുന്ന പീഡന​ങ്ങ​ളെ​യും അഭിമു​ഖീ​ക​രി​ച്ചു​കൊ​ണ്ടു​തന്നെ. യഹോവ തന്റെ ദാസൻമാ​രെ ഇപ്രകാ​രം ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു: “മകനെ എന്നെ നിന്ദി​ക്കു​ന്ന​വന്‌ ഞാൻ ഉത്തരം കൊടു​ക്കേ​ണ്ട​തിന്‌ നീ ജ്ഞാനി​യാ​യി​രുന്ന്‌ എന്റെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കുക.” (സദൃ. 27:11) വിശ്വ​സ്‌തത തെളി​യി​ക്കു​ന്നവർ ഇപ്പോൾതന്നെ വലിയ പ്രയോ​ജ​നങ്ങൾ കൊയ്യു​ന്നു, അവർക്ക്‌ പൂർണ്ണ​ത​യു​ളള നിത്യ​ജീ​വന്റെ ഭാവി പ്രതീ​ക്ഷ​യു​മുണ്ട്‌. തങ്ങൾ ആരുടെ വ്യക്തി​ത്വ​ത്തെ​യും വഴിക​ളെ​യും യഥാർത്ഥ​ത്തിൽ സ്‌നേ​ഹി​ക്കു​ന്നു​വോ ആ യഹോ​വ​യു​ടെ ഇഷ്ടം ചെയ്യു​ന്ന​തിന്‌ അവർ ആ ജീവിതം ഉപയോ​ഗി​ക്കും.

ഇന്നത്തെ ലോക​ത്തിൽ സാത്താൻ എത്ര ശക്തനായ ഒരു വ്യക്തി​യാണ്‌?

യേശു​ക്രി​സ്‌തു അവനെ ദൈവ​ത്തി​ന്റെ നിബന്ധ​നകൾ അവഗണി​ക്കാ​നു​ളള ആരുടെ പ്രേര​ണയെ മനുഷ്യ​വർഗ്ഗം പൊതു​വിൽ ശ്രദ്ധ​കൊ​ടുത്ത്‌ അനുസ​രി​ക്കു​ന്നു​വോ ആ ഒരുവ​നായ “ഈ ലോക​ത്തി​ന്റെ ഭരണാ​ധി​പൻ” എന്ന്‌ പരാമർശി​ച്ചു. (യോഹ. 14:30; എഫേ. 2:2) ഈ വ്യവസ്ഥി​തി​യോട്‌ പററി നിൽക്കുന്ന ആളുക​ളു​ടെ മതാചാ​ര​ങ്ങ​ളാൽ ബഹുമാ​നി​ക്ക​പ്പെ​ടുന്ന “ഈ വ്യവസ്ഥി​തി​യു​ടെ ദൈവം” എന്നും ബൈബിൾ അവനെ വിളി​ക്കു​ന്നു.—2 കൊരി. 4:4; 1 കൊരി. 10:20.

യേശു​ക്രി​സ്‌തു​വി​നെ പ്രലോ​ഭി​പ്പി​ക്കാൻ ശ്രമി​ച്ച​പ്പോൾ പിശാച്‌ “ഒരു നിമിഷം കൊണ്ട്‌ നിവസിത ഭൂമി​യി​ലെ എല്ലാ രാജ്യ​ങ്ങ​ളും അവന്‌ കാണി​ച്ചു​കൊ​ടു​ത്തിട്ട്‌ അവനോട്‌ പറഞ്ഞു: ‘ഞാൻ ഈ സകല അധികാ​ര​വും അവയുടെ മഹത്വ​വും നിനക്കു തരാം, എന്തു​കൊ​ണ്ട​ന്നാൽ അത്‌ എനിക്ക്‌ ഏൽപി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, എനിക്ക്‌ ഇഷ്ടമു​ള​ള​വന്‌ ഞാനത്‌ കൊടു​ക്കു​ന്നു. അതു​കൊണ്ട്‌ നീ എന്റെ മുമ്പാകെ ആരാധ​ന​യു​ടെ ഒരു ക്രിയ ചെയ്യാ​മെ​ങ്കിൽ അതെല്ലാം നിന്റേ​താ​യി​രി​ക്കും.’” (ലൂക്കോ. 4:5-7) ആഗോള രാഷ്‌ട്രീയ ഭരണവ്യ​വ​സ്ഥി​തിക്ക്‌ സാത്താൻ തന്റെ ‘ശക്തിയും സിംഹാ​സ​ന​വും വലിയ അധികാ​ര​വും നൽകുന്നു’ എന്ന്‌ വെളി​പ്പാട്‌ 13:1, 2 കാണിച്ചു തരുന്നു. ഭൂമി​യി​ലെ പ്രമുഖ രാഷ്‌ട്ര​ങ്ങ​ളു​ടെ​മേ​ലെ​ല്ലാം സാത്താൻ ഭൂത​പ്ര​ഭു​ക്കൻമാ​രെ നിയമി​ച്ചി​ട്ടു​ണ്ടെന്ന്‌ ദാനി​യേൽ 10:13, 20 വെളി​പ്പെ​ടു​ത്തു​ന്നു. ഇവർ ‘ഗവൺമെൻറു​ക​ളും അധികാ​ര​ങ്ങ​ളും ഈ അന്ധകാ​ര​ത്തി​ന്റെ ലോകാ​ധി​പ​തി​ക​ളും സ്വർഗ്ഗീയ സ്ഥലങ്ങളി​ലെ ദുഷ്ടാത്മ സേനക​ളു​മാ​യി​രി​ക്കു​ന്ന​താ​യി’ എഫേസ്യർ 6:12 പറയുന്നു.

“മുഴു​ലോ​ക​വും ദുഷ്ടനാ​യ​വന്റെ അധികാ​ര​ത്തിൻകീ​ഴിൽ കിടക്കു​ന്നു” എന്ന്‌ 1 യോഹ​ന്നാൻ 5:19 പറയു​ന്നത്‌ അതിശ​യമല്ല. എന്നാൽ അവന്റെ അധികാ​രം ഒരു പരിമി​ത​മായ സമയ​ത്തേ​ക്കും സർവ്വശ​ക്ത​നാം ദൈവ​മായ യഹോവ അനുവ​ദി​ച്ചി​രി​ക്കു​ന്ന​തി​നാ​ലും മാത്ര​മാണ്‌.

മനുഷ്യവർഗ്ഗത്തെ വഴി​തെ​റ​റി​ക്കാൻ സാത്താൻ എത്രകാ​ല​ത്തേക്ക്‌ അനുവ​ദി​ക്ക​പ്പെ​ടും?

നാം ഈ സാത്താന്യ വ്യവസ്ഥി​തി​യു​ടെ അന്ത്യനാ​ളു​ക​ളി​ലാണ്‌ ജീവി​ക്കു​ന്നത്‌ എന്നുള​ള​തി​ന്റെ തെളി​വിന്‌ “തീയതി​കൾ” എന്നതിൻ കീഴിലെ 95-98 പേജു​ക​ളും “അന്ത്യനാ​ളു​കൾ” എന്ന മുഖ്യ ശീർഷ​ക​വും കാണുക.

സാത്താന്റെ ദുഷ്ടസ്വാ​ധീ​ന​ത്തിൽ നിന്നുളള വിടു​ത​ലി​നു​ളള കരുതൽ പ്രതീ​കാ​ത്മ​ക​മാ​യി ഈ വിധത്തിൽ വർണ്ണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു: “അഗാധ​ത്തി​ന്റെ താക്കോ​ലും ഒരു വലിയ ചങ്ങലയും കൈയിൽ പിടിച്ച്‌ ഒരു ദൂതൻ സ്വർഗ്ഗ​ത്തിൽ നിന്ന്‌ ഇറങ്ങി വരുന്നത്‌ ഞാൻ കണ്ടു. അവൻ പിശാ​ചും സാത്താ​നു​മെന്ന ആദ്യപാ​മ്പായ മഹാസർപ്പത്തെ പിടിച്ച്‌ ഒരു ആയിര​മാ​ണ്ടേക്ക്‌ ചങ്ങലയി​ട്ടു. ആയിര​മാണ്ട്‌ കഴിയു​വോ​ളം ജനതകളെ വഞ്ചിക്കാ​തി​രി​ക്കാൻ അവനെ അഗാധ​ത്തിൽ തളളി​യി​ടു​ക​യും അത്‌ അടച്ചു​പൂ​ട്ടി മീതെ മുദ്ര​യി​ടു​ക​യും ചെയ്‌തു. ഈ കാര്യ​ങ്ങൾക്കു​ശേഷം അവൻ അൽപകാ​ല​ത്തേക്ക്‌ അഴിച്ചു വിട​പ്പെ​ടേ​ണ്ട​താ​കു​ന്നു.” (വെളി. 20:1-3) പിന്നീട്‌ എന്ത്‌? “അവരെ വഴി​തെ​റ​റി​ച്ചു​കൊ​ണ്ടി​രുന്ന പിശാച്‌ തീയും ഗന്ധകവും കത്തുന്ന തടാക​ത്തി​ലേക്ക്‌ എറിയ​പ്പെട്ടു.” (വെളി. 20:10) അതിന്റെ അർത്ഥ​മെ​ന്താണ്‌? വെളി​പ്പാട്‌ 21:8 ഉത്തരം നൽകുന്നു: “ഇതിന്റെ അർത്ഥം രണ്ടാം മരണം എന്നാണ്‌.” അവൻ എന്നന്നേ​ക്കു​മാ​യി പൊയ്‌പ്പോ​യി​രി​ക്കും!

സാത്താനെ ‘അഗാധ​ത്തി​ല​ട​ക്കും’ എന്നതിന്റെ അർത്ഥം 1,000 വർഷ​ത്തേക്ക്‌ അവന്‌ പ്രലോ​ഭി​പ്പി​ക്കാൻ ആരുമി​ല്ലാത്ത നിർജ്ജ​ന​മായ ഒരു ഭൂമി​യിൽ അവൻ ഒതുക്കി​നിർത്ത​പ്പെ​ടു​മെ​ന്നാ​ണോ?

ഈ ആശയത്തെ പിന്താ​ങ്ങു​ന്ന​തിന്‌ ചിലയാ​ളു​കൾ (പേജ്‌ 365-ൽ ഉദ്ധരി​ച്ചി​രി​ക്കുന്ന) വെളി​പ്പാട്‌ 20:3-നെ പരാമർശി​ക്കു​ന്നു. “അഗാധം” അല്ലെങ്കിൽ “അടിത്ത​ട്ടി​ല്ലാത്ത കുഴി” (KJ) ശൂന്യ​മാ​ക്ക​പ്പെട്ട ഭൂമിയെ പ്രതി​നി​ധാ​നം ചെയ്യുന്നു എന്ന്‌ അവർ പറയുന്നു. അങ്ങനെ​യാ​ണോ? അഗാധ​ത്തിൽ അടക്ക​പ്പെ​ടു​ന്ന​തി​നു മുമ്പായി സാത്താൻ സ്വർഗ്ഗ​ത്തിൽ നിന്ന്‌ ഭൂമി​യി​ലേക്ക്‌ “പുറന്ത​ള​ള​പ്പെ​ടു​ന്ന​താ​യും” അവിടെ അവൻ മനുഷ്യ​വർഗ്ഗ​ത്തിന്‌ വർദ്ധിച്ച തോതിൽ കഷ്‌ടം വരുത്തു​ന്ന​താ​യും വെളി​പ്പാട്‌ 12:7-9, 12 (KJ) കാണി​ക്കു​ന്നു. അതു​കൊണ്ട്‌ സാത്താൻ “അടിത്ത​ട്ടി​ല്ലാത്ത കുഴി”യിലേക്ക്‌ തളളി​യി​ട​പ്പെട്ടു എന്ന്‌ വെളി​പ്പാട്‌ 20:3 (KJ) പറയു​മ്പോൾ അവൻ തീർച്ച​യാ​യും അപ്പോൾത്തന്നെ ആയിരി​ക്കുന്ന സ്ഥാനത്ത്‌—അദൃശ്യ​നെ​ങ്കി​ലും ഭൂമി​യു​ടെ സമീപ പ്രദേ​ശത്ത്‌ ഒതുക്കി​നിർത്ത​പ്പെ​ട്ട​വ​നാ​യിട്ട്‌—വിട​പ്പെ​ടു​കയല്ല. “ആയിര​മാണ്ട്‌ പൂർത്തി​യാ​കു​ന്ന​തു​വരെ മേലാൽ ജനതകളെ വഴി​തെ​റ​റി​ക്കാ​തി​രി​ക്കാൻ” അവൻ അവിടെ നിന്ന്‌ അകല​ത്തേക്ക്‌ മാററ​പ്പെ​ടു​ക​യാണ്‌. ആയിര​മാ​ണ്ടി​ന്റെ അവസാനം അഗാധ​ത്തിൽ നിന്ന്‌ ജനതകളല്ല, സാത്താൻ അഴിച്ചു വിട​പ്പെ​ടു​ന്ന​താ​യി​ട്ടാണ്‌ വെളി​പ്പാട്‌ 20:3 പറയു​ന്നത്‌ എന്ന്‌ കുറി​ക്കൊ​ള​ളുക. സാത്താൻ അഴിച്ചു​വി​ട​പ്പെ​ടു​മ്പോൾ നേരത്തെ ആ ജനതക​ളു​ടെ ഭാഗമാ​യി​രുന്ന ആളുകൾ അവി​ടെ​യു​ണ്ടാ​യി​രി​ക്കും.

ഈ വിശ്വാ​സ​ത്തിന്‌ തെളി​വാ​യി യെശയ്യാവ്‌ 24:1-6; യിരെ​മ്യാവ്‌ 4:23-29 (KJ) എന്നീ വേദഭാ​ഗങ്ങൾ ചില​പ്പോൾ പരാമർശി​ക്ക​പ്പെ​ടു​ന്നു. അവ ഇപ്രകാ​രം പറയുന്നു: “കണ്ടാലും കർത്താവ്‌ ഭൂമിയെ ശൂന്യ​വും പാഴു​മാ​ക്കു​ന്നു . . . ദേശം പൂർണ്ണ​മാ​യി ശൂന്യ​വും കവർച്ച​ചെ​യ്യ​പ്പെ​ട്ട​തു​മാ​യി​ത്തീ​രും: എന്തു​കൊ​ണ്ടെ​ന്നാൽ കർത്താ​വാണ്‌ ഈ വാക്ക്‌ അരുളി​ചെ​യ്‌തി​രി​ക്കു​ന്നത്‌.” “ഞാൻ ഭൂമിയെ നോക്കി, കണ്ടാലും അതു രൂപമി​ല്ലാ​ത്ത​തും ശൂന്യ​വും ആയിരു​ന്നു . . . ഞാൻ നോക്കി, കണ്ടാലും അവിടെ മനുഷ്യ​രാ​രു​മി​ല്ലാ​യി​രു​ന്നു . . . എന്തു​കൊ​ണ്ടെ​ന്നാൽ കർത്താവ്‌ ഇപ്രകാ​രം പറഞ്ഞി​രി​ക്കു​ന്നു, ദേശം മുഴുവൻ ശൂന്യ​മാ​യി​ത്തീ​രും . . . എല്ലാ നഗരവും ഉപേക്ഷി​ക്ക​പ്പെ​ടും; അവിടെ ആരും വസിക്കു​ക​യില്ല.” ഈ പ്രവച​നങ്ങൾ എന്താണർത്ഥ​മാ​ക്കു​ന്നത്‌? അവക്ക്‌ അവയുടെ ആദ്യ നിവൃത്തി യെരൂ​ശ​ലേ​മി​ന്റെ​മേ​ലും യഹൂദാ​ദേ​ശ​ത്തിൻമേ​ലും ഉണ്ടായി​രു​ന്നു. ദിവ്യ​ന്യാ​യ​വി​ധി നടപ്പാ​ക്കു​ന്ന​തി​നു​വേണ്ടി ബാബി​ലോ​ണി​യാ​ക്കാർ ദേശം കീഴട​ക്കാൻ യഹോവ അനുവ​ദി​ച്ചു. ഒടുവിൽ അതു മുഴുവൻ പാഴും ശൂന്യ​വു​മാ​യി അവശേ​ഷി​ച്ചു. (യിരെ​മ്യാവ്‌ 36:29 കാണുക.) എന്നാൽ ദൈവം അപ്പോൾ മുഴു ഭൂഗോ​ള​ത്തെ​യും ജനവാ​സ​മി​ല്ലാ​ത്ത​താ​ക്കി​യില്ല, ഇപ്പോൾ അവൻ അങ്ങനെ ചെയ്യു​ക​യു​മില്ല. (“ഭൂമി” എന്നതിൻ കീഴിലെ 112-115 പേജു​ക​ളുംസ്വർഗ്ഗം” എന്ന മുഖ്യ ശീർഷ​ക​വും കാണുക.) എന്നിരു​ന്നാ​ലും അതിന്റെ അവിശുദ്ധ നടത്തയാൽ ദൈവ​നാ​മത്തെ നിന്ദി​ക്കുന്ന അവിശ്വസ്‌ത യെരൂ​ശ​ലേ​മി​ന്റെ ആധുനിക പതിപ്പായ ക്രൈ​സ്‌ത​വ​ലോ​ക​ത്തെ​യും സാത്താന്റെ ദൃശ്യ​സ്ഥാ​പ​ന​ത്തി​ന്റെ ശേഷം ഭാഗം മുഴു​വ​നെ​യും അവൻ തീർച്ച​യാ​യും ശൂന്യ​മാ​ക്കും.

ആയിര​വർഷ​വാ​ഴ്‌ച​ക്കാ​ലത്ത്‌ സാത്താൻ അഗാധ​ത്തി​ലാ​യി​രി​ക്കു​മ്പോൾ ഒരു ശൂന്യ​ശി​ഷ്‌ട​മാ​യി​രി​ക്കു​ന്ന​തി​നു പകരം ഭൂമി മുഴുവൻ ഒരു പറുദീ​സ​യാ​യി​ത്തീ​രും. (“പറുദീസ” കാണുക.)