വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുതിയലോക ഭാഷാന്തരം

പുതിയലോക ഭാഷാന്തരം

നിർവ്വ​ചനം: അഭിഷി​ക്ത​രായ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു കമ്മററി​യാൽ എബ്രായ, അരാമ്യ, ഗ്രീക്ക്‌ എന്നീ ഭാഷക​ളിൽ നിന്ന്‌ ആധുനിക ഇംഗ്ലീ​ഷി​ലേക്ക്‌ നേരിട്ടു തയ്യാറാ​ക്ക​പ്പെട്ട, വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഒരു ഭാഷാ​ന്തരം. അവർ നിർവ്വ​ഹിച്ച വേല​യെ​പ്പ​ററി അവർ ഇപ്രകാ​രം പറഞ്ഞു: “വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ ദിവ്യ​ഗ്ര​ന്ഥ​കർത്താ​വി​നെ ഭയപ്പെ​ടു​ക​യും സ്‌നേ​ഹി​ക്കു​ക​യും ചെയ്യുന്ന വിവർത്ത​കർക്ക്‌ അവനോട്‌, അവന്റെ ചിന്തക​ളും പ്രഖ്യാ​പ​ന​ങ്ങ​ളും സാദ്ധ്യ​മാ​കു​ന്നത്ര കൃത്യ​ത​യോ​ടെ മററു​ള​ള​വർക്ക്‌ കൈമാ​റി​കൊ​ടു​ക്കാ​നു​ളള പ്രത്യേക ഉത്തരവാ​ദി​ത്തം തോന്നു​ന്നു. തങ്ങളുടെ നിത്യ​ര​ക്ഷ​ക്കു​വേണ്ടി അത്യുന്നത ദൈവ​ത്തി​ന്റെ നിശ്വസ്‌ത വചനങ്ങ​ളു​ടെ ഒരു ഭാഷാ​ന്ത​രത്തെ ആശ്രയി​ക്കേണ്ടി വരുന്ന അന്വേ​ഷ​ണ​ബു​ദ്ധി​യു​ളള വായന​ക്കാ​രോ​ടും അവർക്ക്‌ ഉത്തരവാ​ദി​ത്തം തോന്നു​ന്നു.” ഈ ഭാഷാ​ന്തരം ആദ്യം 1950 മുതൽ 1960 വരെയു​ളള കാലഘ​ട്ട​ത്തിൽ ഭാഗം​ഭാ​ഗ​മാ​യി പുറത്തി​റക്കി. മററു ഭാഷക​ളി​ലു​ളള വിവർത്ത​നങ്ങൾ ഇംഗ്ലീഷ്‌ ഭാഷാ​ന്ത​രത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ള​ള​വ​യാണ്‌.

“പുതി​യ​ലോക ഭാഷാ​ന്തരം” എന്തി​നെ​യാണ്‌ അടിസ്ഥാ​ന​മാ​ക്കി​യി​രി​ക്കു​ന്നത്‌?

എബ്രായ തിരു​വെ​ഴു​ത്തു​കൾ വിവർത്തനം ചെയ്യു​ന്ന​തി​ന്റെ അടിസ്ഥാ​ന​മാ​യി 1951-1955 വരെയു​ളള റുഡോൾഫ്‌ കിററ​ലി​ന്റെ ബിബ്‌ളി​യാ ഹെബ്രാ​യിക്ക ഉപയോ​ഗി​ക്ക​പ്പെട്ടു. പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ 1984-ലെ പുതു​ക്കിയ പതിപ്പിന്‌ 1977-ലെ ബിബ്‌ളിയ ഹെബ്രാ​യിക്ക സ്‌ററ​ട്ട്‌ഗാർട്ടെൻസി​യ​യോ​ടു​ളള പൊരു​ത്ത​ത്തിൽ കാലാ​നു​സൃ​ത​മാ​ക്ക​പ്പെ​ട്ട​തി​ന്റെ പ്രയോ​ജ​ന​വും ലഭിച്ചു. കൂടാതെ, ചാവു​കടൽ ചുരു​ളും മററു ഭാഷക​ളി​ലേ​ക്കു​ളള നിരവധി വിവർത്ത​ന​ങ്ങ​ളും പഠനവി​ഷ​യ​മാ​ക്ക​പ്പെട്ടു. ഗ്രീക്കു തിരു​വെ​ഴു​ത്തു​കൾക്ക്‌ അടിസ്ഥാ​ന​മാ​യി 1881-ൽ വെസ്‌ററ്‌ കോർട്ടും ഹോർട്ടും ചേർന്ന്‌ തയ്യാറാ​ക്കിയ ഗ്രീക്കു പാഠമാണ്‌ മുഖ്യ​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ട്ടത്‌, എന്നാൽ മററു പല പ്രമുഖ പാഠങ്ങ​ളും മററു ഭാഷക​ളി​ലേക്ക്‌ നേരത്തെ ഉണ്ടായി​ട്ടു​ളള നിരവധി ഭാഷാ​ന്ത​ര​ങ്ങ​ളും പരി​ശോ​ധി​ക്ക​പ്പെട്ടു.

തർജ്ജമക്കാർ ആരായി​രു​ന്നു?

അവരുടെ പകർപ്പ​വ​കാ​ശം ഒരു സമ്മാന​മെന്ന നിലയിൽ സമർപ്പി​ക്കു​ക​യിൽ പുതി​യ​ലോക ഭാഷാ​ന്തരം ബൈബി​ളി​ന്റെ ഭാഷാന്തര കമ്മററി അംഗങ്ങൾ തങ്ങളുടെ പേരുകൾ വെളി​പ്പെ​ടു​ത്ത​രു​തെന്ന്‌ അഭ്യർത്ഥി​ച്ചു. വാച്ച്‌ടവ്വർ ബൈബിൾ ആൻഡ്‌ ട്രാക്‌ററ്‌ സൊ​സൈ​ററി ഓഫ്‌ പെൻസിൽവേ​നിയ അവരുടെ അഭ്യർത്ഥ​നയെ മാനി​ച്ചി​രി​ക്കു​ന്നു. ഭാഷാ​ന്തരം ചെയ്‌തവർ തങ്ങൾക്കു​വേ​ണ്ടി​ത്തന്നെ പ്രാമു​ഖ്യത തേടി​യില്ല മറിച്ച്‌ വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ ദിവ്യ​ഗ്ര​ന്ഥ​കർത്താ​വി​നെ ബഹുമാ​നി​ക്കാ​നാണ്‌ അവർ ആഗ്രഹി​ച്ചത്‌.

പിൽക്കാ​ല​ങ്ങ​ളി​ലും മററ്‌ ചില ഭാഷാന്തര കമ്മററി​കൾ സമാന​മായ വീക്ഷണം പുലർത്തി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ന്യൂ അമേരി​ക്കൻ സ്‌ററാൻഡാർഡ്‌ ബൈബി​ളി​ന്റെ റഫറൻസ്‌ എഡിഷന്റെ (1971) പുറം ചട്ട ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “പരാമർശ​ന​ത്തി​നോ ശുപാർശ​കൾക്കോ ഞങ്ങൾ ഏതെങ്കി​ലും പണ്ഡിതന്റെ പേര്‌ ഉപയോ​ഗി​ച്ചി​ട്ടില്ല, എന്തു​കൊ​ണ്ടെ​ന്നാൽ ദൈവ​ത്തി​ന്റെ വചനം സ്വന്തം യോഗ്യ​ത​യു​ടെ അടിസ്ഥാ​ന​ത്തിൽ നിൽക്കണം എന്നതാണ്‌ ഞങ്ങളുടെ വിശ്വാ​സം.”

അത്‌ യഥാർത്ഥ​ത്തിൽ പണ്ഡി​തോ​ചി​ത​മായ ഒരു ഭാഷാ​ന്ത​ര​മാ​ണോ?

ഭാഷാ​ന്തരം ചെയ്‌തവർ അറിയ​പ്പെ​ടാൻ ആഗ്രഹി​ക്കാ​ത്ത​തു​കൊണ്ട്‌ അവരുടെ വിദ്യാ​ഭ്യാ​സ യോഗ്യ​ത​യു​ടെ പശ്ചാത്ത​ല​ത്തിൽ ആ ചോദ്യ​ത്തിന്‌ ഇവിടെ ഉത്തരം നൽകാൻ കഴിയു​ക​യില്ല. ഭാഷാ​ന്തരം അതിന്റെ സ്വന്തം മേൻമ​യു​ടെ അടിസ്ഥാ​ന​ത്തിൽ വിലയി​രു​ത്ത​പ്പെ​ടണം.

ഇത്‌ ഏതുത​ര​ത്തി​ലു​ളള ഒരു ഭാഷാ​ന്ത​ര​മാണ്‌? അത്‌ മൂലഭാ​ഷ​ക​ളിൽ നിന്നുളള കൃത്യ​മായ, ഏറെയും അക്ഷരീ​യ​മായ ഒരു ഭാഷാ​ന്ത​ര​മാണ്‌ എന്നതാണ്‌ ഒരു സംഗതി. അപ്രധാ​ന​മെന്ന്‌ ഭാഷാ​ന്ത​ര​ക്കാർ കരുതുന്ന വിശദാം​ശങ്ങൾ വിട്ടു​ക​ള​യു​ക​യും സഹായ​ക​മെന്ന്‌ അവർ വിചാ​രി​ക്കുന്ന ആശയങ്ങൾ കൂട്ടി​ച്ചേർക്കു​ക​യും ചെയ്‌തു​കൊ​ണ്ടു​ളള ഒരു ശ്ലഥമായ പരാവർത്ത​നമല്ല അത്‌. പഠിതാ​ക്കൾക്ക്‌ ഒരു സഹായ​മെന്ന നിലയിൽ പല പതിപ്പു​ക​ളി​ലും ന്യായാ​നു​സൃ​തം ഒന്നില​ധി​കം വിധങ്ങ​ളിൽ തർജ്ജമ​ചെ​യ്യ​പ്പെ​ടാ​വുന്ന പദപ്ര​യോ​ഗ​ങ്ങ​ളിൽ വ്യത്യസ്‌ത പാഠങ്ങൾ കാണി​ക്കുന്ന വിശദ​മായ അടിക്കു​റി​പ്പു​കൾ ചേർത്തി​ട്ടുണ്ട്‌. കൂടാതെ ചില പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തിന്‌ അടിസ്ഥാ​ന​മായ പുരാതന കൈ​യ്യെ​ഴു​ത്തു പ്രതി​ക​ളും പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

ചില വാക്യങ്ങൾ ഒരു വ്യക്തിക്ക്‌ പരിചി​ത​മാ​യി​രി​ക്കു​ന്ന​തിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി​ട്ടാ​യി​രി​ക്കാം വായി​ക്ക​പ്പെ​ടു​ന്നത്‌. ഇതിൽ ഏതാണ്‌ ശരി? പുതി​യ​ലോക ഭാഷാ​ന്തരം റഫറൻസ്‌ പതിപ്പി​ന്റെ അടിക്കു​റി​പ്പിൽ കൊടു​ത്തി​രി​ക്കുന്ന, കൈ​യ്യെ​ഴു​ത്തു പ്രതി​ക​ളിൽനി​ന്നു​ളള ഭാഗങ്ങൾ പരി​ശോ​ധി​ക്കു​ന്ന​തി​നും അനുബ​ന്ധ​ത്തിൽ കൊടു​ത്തി​രി​ക്കുന്ന വിശദീ​ക​ര​ണങ്ങൾ വായി​ക്കു​ന്ന​തി​നും മററു വിവിധ ഭാഷാ​ന്ത​ര​ങ്ങ​ളു​മാ​യി അവ ഒത്തു​നോ​ക്കു​ന്ന​തി​നും വായന​ക്കാർ ക്ഷണിക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. മററു ചില ഭാഷാ​ന്ത​ര​ക്കാ​രും ഇതി​നോട്‌ സമാന​മാ​യി വിവർത്തനം ചെയ്യേ​ണ്ട​തി​ന്റെ ആവശ്യകത മനസ്സി​ലാ​ക്കി​യി​ട്ടു​ള​ള​താ​യി അവർ മിക്ക​പ്പോ​ഴും കണ്ടെത്തും.

ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളിൽ യഹോവ എന്ന നാമം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

പുതി​യ​ലോക ഭാഷാ​ന്തരം മാത്രമല്ല അങ്ങനെ ചെയ്യുന്ന ഏക ബൈബിൾ എന്നു കുറി​ക്കൊ​ളേ​ള​ണ്ട​താണ്‌. ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളു​ടെ എബ്രായ ഭാഷയി​ലേ​ക്കു​ളള തർജ്ജമ​യിൽ നിശ്വസ്‌ത എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ നിന്ന്‌ നേരിട്ട്‌ ഉദ്ധരണി​ക​ളു​ളള സ്ഥാനങ്ങ​ളിൽ ദിവ്യ​നാ​മം കാണ​പ്പെ​ടു​ന്നു. ദി എംഫാ​റ​റിക്‌ ഡയഗ്ലറ​റിൽ (1864) യഹോവ എന്ന നാമം 18 പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ മററ്‌ 38 ഭാഷാ​പ​തി​പ്പു​ക​ളി​ലെ​ങ്കി​ലും ദിവ്യ​നാ​മ​ത്തി​ന്റെ അതതു ഭാഷക​ളി​ലു​ളള രൂപം കാണ​പ്പെ​ടു​ന്നു.

തന്റെ പിതാ​വി​ന്റെ നാമത്തിന്‌ യേശു നൽകിയ ഊന്നൽ അവൻ വ്യക്തി​പ​ര​മാ​യി അത്‌ ധാരാളം പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​രു​ന്നു എന്ന്‌ സൂചി​പ്പി​ക്കു​ന്നു. (മത്താ. 6:9; യോഹ. 17:6, 26) പൊ. യു. 4-ാം നൂററാ​ണ്ടിൽ ജീവി​ച്ചി​രുന്ന ജെറോ​മി​ന്റെ അഭി​പ്രാ​യ​മ​നു​സ​രിച്ച്‌ അപ്പോ​സ്‌ത​ല​നായ മത്തായി ആദ്യം തന്റെ സുവി​ശേഷം എഴുതി​യത്‌ എബ്രായ ഭാഷയി​ലാണ്‌, ആ സുവി​ശേ​ഷ​ത്തി​ലാ​കട്ടെ ദിവ്യ​നാ​മം ഉൾക്കൊ​ള​ളുന്ന ധാരാളം ഭാഗങ്ങൾ എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ നിന്ന്‌ ഉദ്ധരി​ച്ചി​ട്ടുണ്ട്‌. ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളു​ടെ മററു എഴുത്തു​കാർ ഗ്രീക്ക്‌ സെപ്‌റ​റു​വ​ജിൻറിൽ നിന്ന്‌ ഉദ്ധരിച്ചു. (അത്‌ പൊ. യു. മു. 280-നോട​ടുത്ത്‌ ആരംഭിച്ച എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഗ്രീക്കു​ഭാ​ഷ​യി​ലേ​ക്കു​ളള ഒരു തർജ്ജമ ആയിരു​ന്നു.) ഇപ്പോ​ഴും കാത്തു​സൂ​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ഭാഗങ്ങ​ളിൽ നിന്ന്‌ കാണാൻ കഴിയു​ന്ന​തു​പോ​ലെ അതിന്റെ ആദ്യപ​കർപ്പു​ക​ളിൽ എബ്രായ അക്ഷരങ്ങൾ ഉപയോ​ഗി​ച്ചു തന്നെ എഴുത​പ്പെട്ട ദിവ്യ​നാ​മ​മു​ണ്ടാ​യി​രു​ന്നു.

ജോർജിയ യൂണി​വേ​ഴ്‌സി​റ​റി​യി​ലെ പ്രൊ​ഫസർ ജോർജ്‌ ഹൊവാർഡ്‌ ഇപ്രകാ​രം എഴുതി: “ആദിമ സഭ ഉപയോ​ഗി​ച്ചി​രുന്ന തിരു​വെ​ഴു​ത്തു​ക​ളു​ടെ ഭാഗമാ​യി​രുന്ന ഗ്രീക്ക്‌ ബൈബി​ളിൽ റെറ​ട്രാ​ഗ്രാം [ദിവ്യ​നാ​മ​ത്തി​നു​ളള നാലു എബ്രായ അക്ഷരങ്ങൾ] എഴുത​പ്പെ​ട്ടി​രു​ന്ന​തി​നാൽ പു[തിയ] നി[യമ] എഴുത്തു​കാർ തിരു​വെ​ഴു​ത്തു​ക​ളിൽ നിന്ന്‌ ഉദ്ധരി​ച്ച​പ്പോൾ ബൈബിൾ പാഠത്തിൽ റെറ​ട്രാ​ഗ്രാം നിലനിർത്തി എന്ന്‌ വിശ്വ​സി​ക്കാൻ ന്യായ​മുണ്ട്‌.”—ജേർണൽ ഓഫ്‌ ബിബ്ലിക്കൽ ലിററ​റേച്ചർ, മാർച്ച്‌ 1977, പേ. 77.

പ്രത്യക്ഷത്തിൽ ചില വാക്യങ്ങൾ വിട്ടു​ക​ള​ഞ്ഞി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

ചില ഭാഷാ​ന്ത​ര​ങ്ങ​ളിൽ കാണ​പ്പെ​ടുന്ന ആ വാക്യങ്ങൾ ലഭ്യമായ ഏററം പഴക്കമു​ളള കൈ​യെ​ഴു​ത്തു പ്രതി​ക​ളിൽ കാണ​പ്പെ​ടു​ന്നില്ല. ദി ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ കത്തോ​ലി​ക്ക​രു​ടെ യെരു​ശ​ലേം ബൈബിൾ എന്നിവ​പോ​ലു​ളള ആധുനിക ഭാഷാ​ന്ത​ര​ങ്ങ​ളു​മാ​യു​ളള താരത​മ്യ​പ​ഠനം പ്രസ്‌തുത വാക്യങ്ങൾ ബൈബി​ളി​ന്റെ ഭാഗമല്ല എന്ന്‌ മററ്‌ ഭാഷാ​ന്ത​ര​ക്കാ​രും തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു എന്ന്‌ കാണി​ക്കു​ന്നു. ചിലയി​ട​ങ്ങ​ളിൽ ബൈബി​ളി​ന്റെ മറെറാ​രു ഭാഗത്തു​നിന്ന്‌ എടുത്തി​ട്ടു​ളള ഭാഗങ്ങൾ പകർപ്പെ​ഴു​ത്തു​കാ​രാൽ പകർത്തി​യെ​ഴു​തിയ ഭാഗ​ത്തോട്‌ കൂട്ടി​ച്ചേർക്ക​പ്പെ​ടു​ക​യാണ്‌ ഉണ്ടായത്‌.

ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ—

‘നിങ്ങൾക്ക്‌ ഉളളത്‌ നിങ്ങളു​ടെ സ്വന്തം ബൈബി​ളാണ്‌’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘നിങ്ങളു​ടെ കൈവ​ശ​മു​ള​ളത്‌ ബൈബി​ളി​ന്റെ ഏതു ഭാഷാ​ന്ത​ര​മാണ്‌? അത്‌ . . . (നിങ്ങളു​ടെ ഭാഷയി​ലു​ളള പലത്‌ പറയുക) ആണോ? നിങ്ങൾക്ക്‌ അറിയാ​വു​ന്ന​തു​പോ​ലെ ബൈബി​ളി​ന്റെ നിരവധി ഭാഷാ​ന്ത​ര​ങ്ങ​ളുണ്ട്‌.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: ‘നിങ്ങൾ ഇഷ്ടപ്പെ​ടുന്ന ഏതു ഭാഷാ​ന്തരം ഉപയോ​ഗി​ക്കു​ന്ന​തി​നും എനിക്ക്‌ സന്തോ​ഷ​മേ​യു​ളളു. എന്നാൽ ഞാൻ പുതി​യ​ലോക ഭാഷാ​ന്തര വിശേ​ഷാൽ ഇഷ്ടപ്പെ​ടു​ന്ന​തി​ന്റെ കാരണ​മെ​ന്താ​ണെ​ന്ന​റി​യാൻ നിങ്ങൾക്ക്‌ താൽപ​ര്യ​മു​ണ്ടാ​യി​രി​ക്കും. അത്‌ അതിന്റെ ആധുനി​ക​വും എളുപ്പം ഗ്രഹി​ക്കാ​വു​ന്ന​തു​മായ ഭാഷ നിമി​ത്ത​വും വിവർത്തകർ മൂല ബൈബിൾ ഭാഷയി​ലു​ളള ആശയങ്ങ​ളോട്‌ അടുത്തു പററി​നി​ന്നി​ട്ടു​ള​ള​തു​കൊ​ണ്ടു​മാണ്‌.’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘നിങ്ങൾ പറയു​ന്ന​തിൽ നിന്ന്‌ നിങ്ങൾക്ക്‌ ഭവനത്തിൽ സ്വന്തമാ​യി ഒരു ബൈബിൾ ഉണ്ടെന്ന്‌ ഞാൻ വിചാ​രി​ക്കു​ന്നു. നിങ്ങൾ ഉപയോ​ഗി​ക്കു​ന്നത്‌ ബൈബി​ളി​ന്റെ ഏതു ഭാഷാ​ന്ത​ര​മാണ്‌? . . . നിങ്ങൾ അതൊന്ന്‌ എടുക്കാ​മോ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: ‘നാം ഏതു ഭാഷാ​ന്തരം ഉപയോ​ഗി​ക്കു​ന്നു എന്നത്‌ ഗൗനി​ക്കാ​തെ നിങ്ങൾക്ക്‌ നിങ്ങളു​ടെ സ്വന്തം ബൈബി​ളിൽ കാണാൻ കഴിയു​ന്ന​തു​പോ​ലെ നമു​ക്കെ​ല്ലാ​വർക്കും​വേണ്ടി യോഹ​ന്നാൻ 17:3-ൽ നാം മനസ്സിൽ പിടി​ക്കേണ്ട മുഖ്യ​സം​ഗതി യേശു ഊന്നി​പ്പ​റഞ്ഞു. . . . ‘

മറെറാ​രു സാദ്ധ്യത: ‘ബൈബി​ളി​ന്റെ നിരവധി ഭാഷാ​ന്ത​ര​ങ്ങ​ളുണ്ട്‌. താരത​മ്യ​പ​ഠനം നടത്തു​ന്ന​തി​നും തിരു​വെ​ഴു​ത്തു​ക​ളു​ടെ യഥാർത്ഥ അർത്ഥം ഗ്രഹി​ക്കു​ന്ന​തി​നും പഠിതാ​ക്കളെ സഹായി​ക്കു​ന്ന​തി​നും പല ഭാഷാ​ന്ത​രങ്ങൾ ഉപയോ​ഗി​ക്കാൻ ഞങ്ങളുടെ സൊ​സൈ​ററി പ്രോൽസാ​ഹി​പ്പി​ക്കു​ന്നു. നിങ്ങൾക്ക്‌ അറിയാ​വു​ന്ന​തു​പോ​ലെ ബൈബിൾ ആദ്യം എഴുത​പ്പെ​ട്ടത്‌ എബ്രായ, അരാമ്യ, ഗ്രീക്ക്‌ എന്നീ ഭാഷക​ളി​ലാണ്‌. അതു​കൊണ്ട്‌ അത്‌ നമ്മുടെ ഭാഷയി​ലാ​ക്കു​ന്ന​തിന്‌ വിവർത്തകർ ചെയ്‌തി​ട്ടു​ളള വേലയെ നമ്മൾ വിലമ​തി​ക്കു​ന്നു. ഏതു ബൈബിൾ ഭാഷാ​ന്ത​ര​മാണ്‌ നിങ്ങൾ ഉപയോ​ഗി​ക്കു​ന്നത്‌?’

കൂടു​ത​ലായ മറെറാ​രു നിർദ്ദേശം: ‘പ്രത്യ​ക്ഷ​ത്തിൽ നിങ്ങൾ ദൈവ​വ​ച​നത്തെ സ്‌നേ​ഹി​ക്കുന്ന ഒരാളാണ്‌. അതു​കൊണ്ട്‌ പുതി​യ​ലോക ഭാഷാ​ന്ത​ര​വും മററ്‌ ഭാഷാ​ന്ത​ര​ങ്ങ​ളു​മാ​യു​ളള പ്രമുഖ വ്യത്യാ​സ​ങ്ങ​ളി​ലൊന്ന്‌ എന്താണ്‌ എന്ന്‌ അറിയു​ന്ന​തിൽ നിങ്ങൾക്ക്‌ താൽപ​ര്യ​മു​ണ്ടാ​യി​രി​ക്കു​മെന്ന്‌ എനിക്കു​റ​പ്പുണ്ട്‌. അതിൽ ബൈബി​ളിൽ പരാമർശി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ഏററം പ്രമു​ഖ​നായ വ്യക്തി​യു​ടെ നാമം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. അത്‌ ആരാ​ണെന്ന്‌ നിങ്ങൾക്ക​റി​യാ​മോ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘അവന്റെ വ്യക്തി​പ​ര​മായ നാമം മൂല എബ്രായ ബൈബി​ളിൽ—മറേറ​തൊ​രു നാമ​ത്തെ​യും​കാൾ കൂടു​ത​ലാ​യി—ഏതാണ്ട്‌ 7,000 പ്രാവ​ശ്യം കാണ​പ്പെ​ടു​ന്നു എന്ന്‌ നിങ്ങൾ അറിഞ്ഞി​രു​ന്നോ?’ (2) ‘നാം ദൈവ​ത്തി​ന്റെ വ്യക്തി​പ​ര​മായ നാമം ഉപയോ​ഗി​ക്കു​ക​യോ ഉപയോ​ഗി​ക്കാ​തി​രി​ക്കു​ക​യോ ചെയ്യു​ന്ന​തിൽ എന്തു വ്യത്യാ​സ​മാ​ണു​ള​ളത്‌? കൊള​ളാം, നിങ്ങൾക്ക്‌ പേരറി​യാൻ പാടി​ല്ലാത്ത യഥാർത്ഥ​ത്തിൽ അടുപ്പ​മു​ളള ഏതെങ്കി​ലും സുഹൃ​ത്തു​ക്കൾ ഉണ്ടോ? . . . ദൈവ​വു​മാ​യി വ്യക്തി​പ​ര​മായ ഒരു ബന്ധമു​ണ്ടാ​യി​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ അവന്റെ പേരറി​യുക എന്നത്‌ സുപ്ര​ധാ​ന​മായ ഒരു തുടക്ക​മാണ്‌. യോഹ​ന്നാൻ 17:3, 6-ൽ യേശു പറഞ്ഞത്‌ കുറി​ക്കൊ​ള​ളുക. (സങ്കീ. 83:18)’