വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുനർജൻമം

പുനർജൻമം

നിർവ്വ​ചനം: ഒരുവൻ ഒന്നോ ഒന്നില​ധി​ക​മോ തുടർച്ച​യായ അസ്‌തി​ത്വ​ങ്ങ​ളിൽ വീണ്ടും ജനിക്കു​മെ​ന്നു​ളള വിശ്വാ​സം, അത്‌ മനുഷ്യ​നോ മൃഗമോ ആയിട്ടാ​യി​രി​ക്കാം. സാധാ​ര​ണ​യാ​യി സ്‌പർശി​ച്ച​റി​യാ​നാ​വാത്ത ഒരു “ദേഹി” മറെറാ​രു ശരീര​ത്തിൽ വീണ്ടും ജനിക്കു​ന്നു എന്നാണ്‌ വിശ്വ​സി​ക്ക​പ്പെ​ടു​ന്നത്‌. ഒരു ബൈബിൾ ഉപദേ​ശമല്ല.

തികച്ചും പുതിയ പരിച​യ​ക്കാ​രും സ്ഥലങ്ങളു​മാ​യി നേര​ത്തെ​തന്നെ പരിച​യ​മു​ണ്ടെ​ന്നു​ളള ഒരു വിചി​ത്ര​മായ തോന്നൽ പുനർജൻമം ഒരു വസ്‌തു​ത​യാണ്‌ എന്ന്‌ തെളി​യി​ക്കു​ന്നു​വോ?

ജീവ​നോ​ടി​രി​ക്കുന്ന ഏതെങ്കി​ലും പുരു​ഷ​നൊ സ്‌ത്രീ​യൊ ജീവി​ച്ചി​രി​ക്കുന്ന മററാ​രെ​ങ്കി​ലു​മാ​ണെന്ന്‌ നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും തെററി​ദ്ധ​രി​ച്ചി​ട്ടു​ണ്ടോ? അനേകർക്ക്‌ അത്തരം അനുഭ​വങ്ങൾ ഉണ്ടായി​ട്ടുണ്ട്‌. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ ചിലർക്ക്‌ സമാന​മായ പെരു​മാ​ററ രീതി​ക​ളോ അല്ലെങ്കിൽ നല്ല രൂപ സാമ്യ​മോ പോലും ഉണ്ടായി​രു​ന്നേ​ക്കാം. അതു​കൊണ്ട്‌ നിങ്ങൾ മുമ്പ്‌ ഒരിക്ക​ലും കണ്ടിട്ടി​ല്ലാത്ത ഒരാളെ പരിച​യ​മുണ്ട്‌ എന്ന തോന്നൽ അയാളു​മാ​യി മുൻജീ​വി​ത​ത്തിൽ പരിച​യ​മു​ണ്ടാ​യി​രു​ന്നു​വെന്ന്‌ തെളി​യി​ക്കു​ന്നില്ല, ഉവ്വോ?

നിങ്ങൾ ഒരിക്ക​ലും പോയി​ട്ടി​ല്ലാത്ത ഒരു സ്ഥലത്തെ ഒരു വീടോ പട്ടണമോ നിങ്ങൾക്ക്‌ പരിച​യ​മുണ്ട്‌ എന്ന്‌ തോന്നി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അത്‌ മുൻജീ​വി​ത​ത്തിൽ നിങ്ങൾ അവിടെ ജീവി​ച്ചി​ട്ടു​ള​ള​തു​കൊ​ണ്ടാ​ണോ? അനേകം വീടുകൾ സമാന​മായ രൂപകൽപന അനുസ​രി​ച്ചാണ്‌ പണിതി​ട്ടു​ള​ളത്‌. വിദൂ​ര​സ്ഥ​മായ നഗരങ്ങ​ളിൽ ഉപയോ​ഗി​ക്ക​പ്പെ​ടുന്ന ഫർണിച്ചർ സമാന മാതൃ​ക​യ​നു​സ​രി​ച്ചു​ള​ള​വ​യാ​യിരി​ക്കാം. പരസ്‌പരം ബഹുദൂ​ര​ത്താ​യി​രി​ക്കുന്ന സ്ഥലങ്ങളി​ലെ പ്രകൃതി ദൃശ്യം ചില​പ്പോൾ ഒരു​പോ​ലെ​യി​രു​ന്നേ​ക്കാ​മെ​ന്നത്‌ വാസ്‌ത​വ​മല്ലേ? അതു​കൊണ്ട്‌ പുനർജൻമ​ത്തി​ന്റെ വിശദീ​ക​ര​ണ​മൊ​ന്നും കൂടാതെ നിങ്ങൾക്കു തോന്നി​യേ​ക്കാ​വുന്ന പരിചയം മനസ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ളളു.

മറെറാരു കാലത്ത്‌ മറെറാ​രു സ്ഥലത്ത്‌ ജീവി​ച്ചി​രു​ന്ന​തി​ന്റെ ഓർമ്മകൾ ഹിപ്‌നോ​ട്ടി​സ​ത്തി​ലൂ​ടെ പുറത്തു​കൊ​ണ്ടു​വ​രു​ന്നത്‌ പുനർജൻമ​ത്തി​ന്റെ തെളി​വാ​ണോ?

ഹിപ്‌നോ​ട്ടി​സ​ത്തി​ലൂ​ടെ തലച്ചോ​റിൽ സൂക്ഷിച്ചു വച്ചിരി​ക്കുന്ന വളരെ​യ​ധി​കം വിവരങ്ങൾ പുറത്തു​കൊ​ണ്ടു​വ​രാൻ കഴിയും. ഹിപ്‌നോ​ട്ടി​സ്‌റ​റു​കൾ ഉപബോ​ധ​മ​ന​സ്സിൽ നിന്ന്‌ വിവരങ്ങൾ ചോർത്തി​യെ​ടു​ക്കു​ന്നു. എന്നാൽ ആ ഓർമ്മകൾ അവിടെ വന്നത്‌ എങ്ങനെ​യാണ്‌? ഒരുപക്ഷേ നിങ്ങൾ ഒരു പുസ്‌തകം വായി​ക്കു​ക​യോ ഒരു ചലച്ചി​ത്രം കാണു​ക​യോ ടെലി​വി​ഷ​നിൽ നിന്ന്‌ ചിലയാ​ളു​ക​ളെ​പ്പ​ററി പഠിക്കു​ക​യോ ചെയ്‌തി​ട്ടു​ണ്ടാ​യി​രി​ക്കാം. നിങ്ങൾ ആരെപ്പ​ററി പഠിച്ചു​വോ ആ ആളുക​ളു​ടെ സ്ഥാനത്ത്‌ നിങ്ങ​ളെ​ത്തന്നെ നിർത്താൻ ശ്രമി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ ആ അനുഭവം നിങ്ങളു​ടേ​താ​യി​രു​ന്നാ​ലെ​ന്ന​വണ്ണം അത്‌ നിങ്ങളിൽ വ്യക്തമായ ധാരണ ഉളവാ​ക്കി​യി​ട്ടു​ണ്ടാ​യി​രി​ക്കാം. നിങ്ങൾ അങ്ങനെ ചെയ്‌തത്‌ ദീർഘ​നാൾ മുമ്പാ​യി​രി​ക്കാം, നിങ്ങൾ അതു മറന്നു​പോ​യി​ട്ടും ഉണ്ടായി​രി​ക്കാം. എന്നാൽ ഹിപ്‌നോ​ട്ടി​സ​ത്തിൻകീ​ഴിൽ നിങ്ങൾ “മറെറാ​രു ജീവിതം” ഓർമ്മി​ക്കു​ന്ന​തു​പോ​ലെ ആ അനുഭവം ഓർമ്മ​യി​ലേക്ക്‌ കൊണ്ടു​വ​രാൻ കഴിയും. എന്നിരു​ന്നാ​ലും അത്‌ ശരിയാ​ണെ​ങ്കിൽ എല്ലാവർക്കും അത്തരം ഓർമ്മകൾ ഉണ്ടായി​രി​ക്കേ​ണ്ട​തല്ലേ? എന്നാൽ എല്ലാവർക്കു​മില്ല. ഐക്യ​നാ​ടു​ക​ളി​ലെ കൂടുതൽ കൂടുതൽ സ്‌റേ​റ​ററ്‌ സുപ്രീം കോട​തി​കൾ ഹിപ്‌നോ​ട്ടി​സം ഉപയോ​ഗി​ച്ചു പുറത്തു​കൊ​ണ്ടു​വ​രുന്ന തെളി​വു​കൾ സ്വീക​രി​ക്കു​ന്നില്ല. മിനെ​സോ​ട്ടാ സുപ്രീം കോടതി 1980-ൽ ഇപ്രകാ​രം പ്രഖ്യാ​പി​ച്ചു: “ഏററം ആധികാ​രി​ക​മായ സാക്ഷ്യം സൂചി​പ്പി​ക്കു​ന്നത്‌ യാതൊ​രു വിദഗ്‌ദ്‌ധ​നും ഹിപ്‌നോ​ട്ടി​സ​ത്തി​ലൂ​ടെ പുറത്തു​കൊ​ണ്ടു​വ​രുന്ന ഓർമ്മകൾ അല്ലെങ്കിൽ അതിന്റെ ഏതെങ്കി​ലും ഭാഗം സത്യമാ​ണോ, വ്യാജ​മാ​ണോ, അല്ലെങ്കിൽ ഭാവനാ സൃഷ്ടി—വിട്ടു​പോയ ഭാഗങ്ങൾ ഭാവന​യാൽ കൂട്ടി​യി​ണക്കൽ—ആണോ എന്നു തീരു​മാ​നി​ക്കാൻ കഴിയു​ക​യില്ല എന്നാണ്‌. അത്തരം ഫലങ്ങൾ ശരിയെന്ന നിലയിൽ ശാസ്‌ത്രീ​യ​മാ​യി ആശ്രയ​യോ​ഗ്യ​മല്ല.” (സ്‌റേ​റ​ററ്‌ വേർസസ്‌ മാക്ക്‌, 292 N.W.2d 764) ഹിപ്‌നോ​ട്ടി​സ​ത്തിന്‌ വിധേ​യ​നാ​കു​ന്ന​യാ​ളിന്‌ ഹിപ്‌നോ​ട്ടി​സ്‌ററ്‌ നൽകുന്ന നിർദ്ദേ​ശ​ങ്ങ​ളു​ടെ സ്വാധീ​ന​മാണ്‌ ആശ്രയ​യോ​ഗ്യ​മ​ല്ലാ​താ​ക്കുന്ന ഒരു ഘടകം.

പുനർജൻമവിശ്വാസത്തിനുളള തെളിവ്‌ ബൈബി​ളിൽ കാണ​പ്പെ​ടു​ന്നു​ണ്ടോ?

മത്തായി 17:12, 13 പുനർജൻമ​വി​ശ്വാ​സം പ്രതി​ഫ​ലി​പ്പി​ക്കു​ന്നു​ണ്ടോ?

മത്താ. 17:12, 13: “[യേശു പറഞ്ഞു:] ‘ഏലിയാവ്‌ വന്നു കഴിഞ്ഞു, എന്നാൽ അവർ അവനെ തിരി​ച്ച​റി​യാ​തെ തങ്ങൾക്ക്‌ തോന്നി​യ​തെ​ല്ലാം അവനോട്‌ ചെയ്‌തു. അതേ വിധത്തിൽ മനുഷ്യ​പു​ത്ര​നും അവരുടെ കൈയാൽ കഷ്‌ടം അനുഭ​വി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.’ അപ്പോൾ അവൻ സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ​ക്കു​റിച്ച്‌ തങ്ങളോട്‌ പറഞ്ഞു എന്ന്‌ ശിഷ്യൻമാർ തിരി​ച്ച​റി​ഞ്ഞു.”

യോഹ​ന്നാൻ സ്‌നാ​പകൻ ഏലിയാ​പ്ര​വാ​ച​കന്റെ പുനർജൻമ​മാ​യി​രു​ന്നു​വെന്ന്‌ ഇതിനർത്ഥ​മു​ണ്ടോ? “നീ ഏലിയാ​വാ​ണോ?” എന്ന്‌ യഹൂദ പുരോ​ഹി​തൻമാർ യോഹ​ന്നാ​നോട്‌ ചോദി​ച്ച​പ്പോൾ “അല്ല” എന്ന്‌ അവൻ പറഞ്ഞു. (യോഹ. 1:21) അപ്പോൾ യേശു എന്താണ്‌ അർത്ഥമാ​ക്കി​യത്‌? യഹോ​വ​യു​ടെ ദൂതൻ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​പ്ര​കാ​രം “അപ്പൻമാ​രു​ടെ ഹൃദയ​ങ്ങളെ മക്കളി​ലേ​ക്കും അനുസ​ര​ണം​കെ​ട്ട​വരെ നീതി​മാൻമാ​രു​ടെ പ്രാ​യോ​ഗിക ജ്ഞാനത്തി​ലേ​ക്കും തിരി​ക്കു​ന്ന​തിന്‌ ഒരുക്ക​മു​ളള ഒരു ജനതയെ യഹോ​വ​ക്കാ​യി തയ്യാറാ​ക്കു​വാൻ ഏലിയാ​വി​ന്റെ ആത്മാ​വോ​ടും ശക്തി​യോ​ടും കൂടെ” യോഹ​ന്നാൻ യഹോ​വ​യു​ടെ മശിഹാ​യു​ടെ മുമ്പാകെ നടന്നു. (ലൂക്കോ. 1:17) അതു​കൊണ്ട്‌ ഏലിയാ​പ്ര​വാ​ച​ക​ന്റേ​തു​പോ​ലെ ഒരു വേല ചെയ്‌തു​കൊണ്ട്‌ സ്‌നാ​പ​ക​യോ​ഹ​ന്നാൻ പ്രവചനം നിവർത്തി​ക്കു​ക​യാ​യി​രു​ന്നു.—മലാ. 4:5, 6.

യോഹന്നാൻ 9:1, 2-ലെ വിവരണം പുനർജൻമത്തെ സൂചി​പ്പി​ക്കു​ന്നു​ണ്ടോ?

യോഹ. 9:1, 2: “അവൻ [യേശു] കടന്നു​പോ​കു​മ്പോൾ പിറവി​യി​ലെ കുരു​ട​നായ ഒരു മനുഷ്യ​നെ അവൻ കണ്ടു. അവന്റെ ശിഷ്യൻമാർ അവനോട്‌: ‘റബ്ബീ, ഇവൻ കുരു​ട​നാ​യി പിറക്ക​ത്ത​ക്ക​വണ്ണം ആർ പാപം ചെയ്‌തു, ഇവനോ ഇവന്റെ അമ്മയപ്പൻമാ​രോ?’”

“നല്ലയാ​ളു​ക​ളു​ടെ ദേഹികൾ മാത്ര​മാണ്‌ മററ്‌ ശരീര​ങ്ങ​ളി​ലേക്ക്‌ മാററ​പ്പെ​ടുക,” എന്ന്‌ പറഞ്ഞ യഹൂദ പരീശൻമാ​രു​ടെ വിശ്വാ​സ​ത്താൽ ഈ ശിഷ്യൻമാർ സ്വാധീ​നി​ക്ക​പ്പെ​ട്ടി​രി​ക്കാ​നി​ട​യു​ണ്ടോ? (യഹൂദൻമാ​രു​ടെ യുദ്ധങ്ങൾ, ജോസീ​ഫസ്‌, ബുക്ക്‌ II, അദ്ധ്യായം VIII, ഖ. 14) അയാൾ ഒരു ‘നല്ല മനുഷ്യ​നാണ്‌’ എന്ന്‌ അവർ വിചാ​രി​ച്ച​താ​യി അവരുടെ ചോദ്യം സൂചി​പ്പി​ക്കാ​ത്ത​തു​കൊണ്ട്‌ അതിന്‌ സാദ്ധ്യ​ത​യില്ല. യേശു​വി​ന്റെ ശിഷ്യൻമാ​രെന്ന നിലയിൽ അവർ തിരു​വെ​ഴു​ത്തു​കൾ വിശ്വ​സി​ക്കു​ക​യും ദേഹി മരിക്കു​ന്നു എന്ന്‌ അറിഞ്ഞി​രി​ക്കു​ക​യും ചെയ്യാ​നാണ്‌ കൂടുതൽ സാദ്ധ്യത. എന്നാൽ ഗർഭാ​ശ​യ​ത്തി​ലു​ളള ഒരു ശിശു​വിന്‌ പോലും ജീവനു​ള​ള​തി​നാ​ലും അത്‌ പാപത്തിൽ ഗർഭം ധരിക്ക​പ്പെ​ട്ട​താ​യ​തി​നാ​ലും അതിന്റെ അന്ധതക്ക്‌ ഇടയാ​ക്കി​ക്കൊണ്ട്‌ അത്തരം ഒരു അജാത ശിശു​വിന്‌ പാപം ചെയ്യാൻ കഴിയു​മോ എന്ന്‌ അവർ ചിന്തി​ച്ചി​ട്ടു​ണ്ടാ​വണം. ഏതായാ​ലും യേശു​വി​ന്റെ മറുപടി പുനർജൻമ​ത്തെ​യോ ജനനത്തിന്‌ മുമ്പ്‌ ഗർഭാ​ശ​യ​ത്തി​ലാ​യി​രി​ക്കുന്ന ഒരു ശിശു പാപം ചെയ്യുന്നു എന്ന ആശയ​ത്തെ​യോ പിന്താ​ങ്ങി​യില്ല. യേശു തന്നെ മറുപടി പറഞ്ഞു: “അവനോ അവന്റെ മാതാ​പി​താ​ക്ക​ളോ പാപം ചെയ്‌തി​ട്ടില്ല.” (യോഹ. 9:3) നാം ആദാമി​ന്റെ സന്തതി​ക​ളാ​യ​തു​കൊണ്ട്‌ മാനു​ഷി​ക​മായ വൈക​ല്യ​ങ്ങ​ളും അപൂർണ്ണ​ത​യും അവകാ​ശ​മാ​ക്കി​യി​ട്ടുണ്ട്‌ എന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. ദൈവത്തെ മഹത്വ​പ്പെ​ടു​ത്തു​ന്ന​തിന്‌ ആ സാഹച​ര്യം ഉപയോ​ഗി​ച്ചു​കൊണ്ട്‌ യേശു ആ അന്ധനെ സൗഖ്യ​മാ​ക്കി.

ദേഹിയെയും മരണ​ത്തെ​യും സംബന്ധി​ച്ചു​ളള ബൈബിൾ ഉപദേശം പുനർജൻമ​വി​ശ്വാ​സ​ത്തോട്‌ ചേർച്ച​യി​ലാ​ണോ?

ഉൽപത്തി 2:7 പ്രസ്‌താ​വി​ക്കു​ന്നു: “യഹോ​വ​യായ ദൈവം നിലത്തെ പൊടി​യിൽ നിന്ന്‌ മനുഷ്യ​നെ ഉണ്ടാക്കാ​നും അവന്റെ മൂക്കി​ലേക്ക്‌ ജീവശ്വാ​സം ഊതാ​നും തുടങ്ങി, മനുഷ്യൻ ജീവനു​ളള ഒരു ദേഹി​യാ​യി​ത്തീർന്നു.” മനുഷ്യൻ തന്നെയാ​യി​രു​ന്നു ദേഹി എന്ന്‌ കുറി​ക്കൊ​ള​ളുക; ദേഹി ഭൗതിക വസ്‌തു​ക്ക​ളെ​ക്കൊ​ണ്ട​ല്ലാ​തെ നിർമ്മി​ക്ക​പ്പെ​ട്ട​തോ ശരീര​ത്തിൽ നിന്ന്‌ വേർപെട്ട്‌ വ്യത്യ​സ്‌ത​മാ​യി​രു​ന്ന​തോ ആയ എന്തെങ്കി​ലു​മാ​യി​രു​ന്നില്ല. “പാപം ചെയ്യുന്ന ദേഹി അതുതന്നെ മരിക്കും.” (യെഹെ. 18:4, 20) മരിച്ച ഒരാൾ “മരിച്ച ദേഹി” എന്ന്‌ പരാമർശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (സംഖ്യ. 6:6) മരണത്തി​ങ്കൽ, “അവന്റെ ആത്മാവ്‌ വിട്ടു​പോ​കു​ന്നു, അവൻ നില​ത്തേക്ക്‌ തിരികെ പോകു​ന്നു; അന്നുതന്നെ അവന്റെ ചിന്തകൾ തീർച്ച​യാ​യും നശിക്കു​ന്നു.” (സങ്കീ. 146:4) അതു​കൊണ്ട്‌ ആരെങ്കി​ലും മരിക്കു​മ്പോൾ മുഴു വ്യക്തി​യും മരിക്കു​ന്നു; മറെറാ​രു ശരീര​ത്തി​ലേക്ക്‌ പ്രവേ​ശി​ക്കാൻ തക്കവണ്ണം യാതൊ​ന്നും ജീവ​നോ​ടെ​യി​രി​ക്കു​ന്നില്ല. (കൂടുതൽ വിശദാം​ശ​ങ്ങൾക്ക്‌ “ദേഹി”, “മരണം” എന്നീ മുഖ്യ ശീർഷ​കങ്ങൾ കാണുക.)

സഭാ. 3:19: “മനുഷ്യ​പു​ത്രൻമാ​രെ സംബന്ധിച്ച്‌ ഒരു സംഭവ്യ​ത​യും മൃഗത്തെ സംബന്ധിച്ച്‌ ഒരു സംഭവ്യ​ത​യു​മുണ്ട്‌, അവർക്ക്‌ ഒരേ സംഭവ്യ​ത​യാ​ണു​ള​ളത്‌. ഒന്നു മരിക്കു​ന്ന​തു​പോ​ലെ മറേറ​തും മരിക്കു​ന്നു.” (മനുഷ്യ​രു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ മൃഗങ്ങൾ ചാവു​മ്പോ​ഴും യാതൊ​ന്നും അതിജീ​വി​ക്കു​ന്നില്ല. മറെറാ​രു ശരീര​ത്തിൽ പുനർജൻമം അനുഭ​വി​ക്കാൻ കഴിയുന്ന യാതൊ​ന്നു​മില്ല.)

സഭാ. 9:10: “നിന്റെ കൈ ചെയ്യാൻ കണ്ടെത്തു​ന്ന​തെ​ല്ലാം നിന്റെ ശക്തി​യോ​ടെ ചെയ്യുക, എന്തു​കൊ​ണ്ടെ​ന്നാൽ നീ ചെല്ലുന്ന സ്ഥലമായ ഷീയോ​ളിൽ വേലയോ ആസൂ​ത്ര​ണ​മോ അറിവോ ജ്ഞാനമോ ഇല്ല.” (മറെറാ​രു ശരീര​ത്തി​ലേക്കല്ല മറിച്ച്‌ മനുഷ്യ​വർഗ്ഗ​ത്തി​ന്റെ പൊതു​ശ​വ​ക്കു​ഴി​യായ ഷീയോ​ളി​ലേ​ക്കാണ്‌ മരിച്ചവർ പോകു​ന്നത്‌.)

 പുനർജൻമവും ബൈബിൾ വച്ചുനീ​ട്ടുന്ന പ്രത്യാ​ശ​യും തമ്മിൽ എത്ര​ത്തോ​ളം വ്യത്യാ​സ​മുണ്ട്‌?

പുനർജൻമം: ഈ വിശ്വാ​സ​മ​നു​സ​രിച്ച്‌ ഒരാൾ മരിക്കു​മ്പോൾ ദേഹി, “യഥാർത്ഥ വ്യക്തി” അയാൾ ഒരു നല്ല ജീവി​ത​മാണ്‌ നയിച്ചി​ട്ടു​ള​ള​തെ​ങ്കിൽ കൂടുതൽ മെച്ചപ്പെട്ട അസ്‌തി​ത്വ​ത്തി​ലേ​ക്കും എന്നാൽ അയാൾക്കു മോശ​മായ ഒരു രേഖയാ​ണു​ള​ള​തെ​ങ്കിൽ സാദ്ധ്യ​ത​യ​നു​സ​രിച്ച്‌ ഒരു മൃഗമാ​യു​ളള അസ്‌തി​ത്വ​ത്തി​ലേ​ക്കും പോകു​ന്നു. ഓരോ പുനർജൻമ​വും വ്യക്തിയെ ഈ വ്യവസ്ഥി​തി​യി​ലേക്കു തന്നെ തിരികെ കൊണ്ടു​വ​രു​ന്ന​താ​യി​ട്ടും അയാൾ അവിടെ കൂടുതൽ കഷ്ടപ്പാ​ടും അവസാനം മരണവും അനുഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​താ​യും വിശ്വ​സി​ക്ക​പ്പെ​ടു​ന്നു. പുനർജൻമ ചക്രങ്ങൾ ഏതാണ്ട്‌ അനന്തമാ​ണെന്ന്‌ കരുത​പ്പെ​ടു​ന്നു. ഇതാണോ യഥാർത്ഥ​ത്തിൽ നിങ്ങളെ കാത്തി​രി​ക്കുന്ന ഭാവി? രക്ഷപെ​ടാ​നു​ളള ഏകമാർഗ്ഗം ഇന്ദ്രി​യ​ങ്ങൾക്ക്‌ ആസ്വാ​ദ്യ​ക​ര​മാ​യ​വ​ക്കു​വേ​ണ്ടി​യു​ളള എല്ലാ ആഗ്രഹ​ങ്ങ​ളും നിഗ്ര​ഹി​ക്കു​ന്ന​താണ്‌ എന്ന്‌ ചിലർ വിശ്വ​സി​ക്കു​ന്നു. എന്നാൽ എന്തി​ലേ​ക്കാണ്‌ അവർ രക്ഷപ്പെ​ടുക? അബോ​ധാ​വ​സ്ഥ​യി​ലു​ളള ജീവിതം എന്ന്‌ ചിലർ വർണ്ണി​ക്കു​ന്ന​തി​ലേക്ക്‌.

ബൈബിൾ: ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ ദേഹി മുഴു​വ്യ​ക്തി തന്നെയാണ്‌. ഒരു വ്യക്തി കഴിഞ്ഞ​കാ​ലത്ത്‌ മോശ​മായ കാര്യങ്ങൾ ചെയ്‌തി​ട്ടു​ണ്ടാ​യി​രി​ക്കാ​മെ​ങ്കി​ലും അയാൾ അനുത​പി​ക്കു​ക​യും തന്റെ വഴികൾക്ക്‌ മാററം വരുത്തു​ക​യു​മാ​ണെ​ങ്കിൽ യഹോ​വ​യാം ദൈവം അയാ​ളോട്‌ ക്ഷമിക്കും. (സങ്കീ. 103:12, 13) ഒരു വ്യക്തി മരിക്കു​മ്പോൾ യാതൊ​ന്നും അതിജീ​വി​ക്കു​ന്നില്ല. മരണം സ്വപ്‌ന​ങ്ങ​ളൊ​ന്നു​മി​ല്ലാത്ത ഗാഢനി​ദ്ര​പോ​ലെ​യാണ്‌. മരിച്ച​വ​രു​ടെ ഒരു പുനരു​ത്ഥാ​നം ഉണ്ടായി​രി​ക്കും. ഇത്‌ ഒരു പുനർജൻമമല്ല, മറിച്ച്‌ അതേ വ്യക്തിയെ വീണ്ടും ജീവനി​ലേക്ക്‌ മടക്കി​കൊ​ണ്ടു​വ​രുന്ന സംഗതി​യാണ്‌. (പ്രവൃ. 24:15) മിക്കയാ​ളു​കൾക്കും പുനരു​ത്ഥാ​നം ഭൂമി​യി​ലെ ജീവനി​ലേ​ക്കാ​യി​രി​ക്കും. ദൈവം ഇന്നത്തെ ദുഷ്ടവ്യ​വ​സ്ഥി​തി അവസാ​നി​പ്പി​ച്ച​തി​നു​ശേഷം അത്‌ സംഭവി​ക്കും. രോഗ​വും, കഷ്ടപ്പാ​ടും, മരി​ക്കേ​ണ്ട​തി​ന്റെ ആവശ്യകത പോലും, കഴിഞ്ഞ​കാല സംഗതി​ക​ളാ​യി​രി​ക്കും. (ദാനി. 2:44; വെളി. 21:3, 4) ആ പ്രത്യാശ അതിൽ ആത്മവി​ശ്വാ​സ​മു​ണ്ടാ​യി​രി​ക്കു​ന്നതി​നു​ളള കാരണങ്ങൾ പരി​ശോ​ധി​ക്കു​ന്ന​തിന്‌ നിങ്ങൾ പഠിക്കേണ്ട ഒരു സംഗതി​യാ​ണെന്ന്‌ നിങ്ങൾക്ക്‌ തോന്നു​ന്നു​വോ?

ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ—

‘ഞാൻ പുനർജൻമ​ത്തിൽ വിശ്വ​സി​ക്കു​ന്നു’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘അത്‌ കാല​ക്ര​മ​ത്തിൽ ഒരു മെച്ചപ്പെട്ട ജീവി​ത​ത്തിൽ കലാശി​ക്കു​മെന്ന്‌ നിങ്ങൾ വിശ്വ​സി​ക്കു​ന്നു, ഇല്ലേ? . . . എന്നാൽ പറയൂ, ഇവിടെ വെളി​പ്പാട്‌ 21:1-5-ൽ വർണ്ണി​ച്ചി​രി​ക്കുന്ന തരം ഒരു ലോക​ത്തിൽ ജീവി​ച്ചി​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ?’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘നിങ്ങൾ അത്‌ പറഞ്ഞത്‌ ഞാൻ വിലമ​തി​ക്കു​ന്നു. ഇത്‌ നിങ്ങൾ എന്നും വിശ്വ​സി​ച്ചി​രുന്ന ഒരു സംഗതി​യാ​ണോ എന്ന്‌ ഞാനൊ​ന്നു ചോദി​ച്ചോ​ട്ടേ? . . . നിങ്ങൾ നിങ്ങളു​ടെ മുൻവി​ശ്വാ​സങ്ങൾ വിട്ടു​ക​ള​യാൻ ഇടയാ​ക്കി​യത്‌ എന്തായി​രു​ന്നു?’ (അതിനു​ശേഷം ഒരു പക്ഷേ  320-ാം പേജിലെ ശീർഷ​ക​ത്തിൻ കീഴി​ലു​ളള ആശയങ്ങൾ ഉപയോ​ഗി​ക്കുക.)

മറെറാ​രു സാദ്ധ്യത: ‘ഈ വിശ്വാ​സ​മു​ളള മററു​ള​ള​വ​രു​മാ​യി​ട്ടു​ളള സംഭാ​ഷ​ണങ്ങൾ ഞാൻ ആസ്വദി​ച്ചി​ട്ടുണ്ട്‌. പുനർജൻമം ആവശ്യ​മാണ്‌ എന്ന്‌ നിങ്ങൾ വിശ്വ​സി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌ എന്ന്‌ ഞാനൊ​ന്നു ചോദി​ച്ചോ​ട്ടെ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘നിങ്ങൾക്കു​ണ്ടാ​യി​രു​ന്നു എന്ന്‌ നിങ്ങൾ വിശ്വ​സി​ക്കുന്ന മുൻകാല ജീവി​തത്തെ സംബന്ധിച്ച വിശദാം​ശ​ങ്ങ​ളെ​ല്ലാം നിങ്ങൾ ഓർമ്മി​ക്കു​ന്നു​ണ്ടോ? . . . എന്നാൽ ഒരുവൻ തന്റെ മുൻകാല തെററു​കൾ തിരു​ത്തു​ക​യും മെച്ച​പ്പെ​ടു​ക​യും ചെയ്യു​ന്ന​തിന്‌ അത്‌ ആവശ്യ​മാ​യി​രി​ക്കും, അല്ലേ?’ (2) നമുക്ക്‌ മറക്കാൻ കഴിയു​ന്നതു ഒരു ദയയാണ്‌ എന്ന്‌ ആ വ്യക്തി പറയു​ന്നു​വെ​ങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ ചോദി​ക്കാൻ കഴിയും: ‘അനുദിന ജീവി​ത​ത്തിൽ ഓർമ്മ​ശ​ക്തി​യി​ല്ലായ്‌മ ഒരു നേട്ടമാണ്‌ എന്ന്‌ നിങ്ങൾ കരുതു​മോ? അപ്പോൾ ഓരോ 70 വർഷമോ മറേറാ നാം പഠിച്ച​തെ​ല്ലാം മറക്കു​ന്ന​തി​നാൽ നാം നമ്മുടെ നില മെച്ച​പ്പെ​ടു​ത്തു​മോ?’ (3) നല്ലയാ​ളു​കൾ മാത്രമേ മനുഷ്യ​രാ​യി ജനിക്കു​ന്നു​ളളു എന്ന്‌ അയാൾ പറയു​ക​യാ​ണെ​ങ്കിൽ നിങ്ങൾക്കി​ങ്ങനെ ചോദി​ക്കാൻ കഴിയും: ‘എങ്കിൽ പിന്നെ ലോകാ​വ​സ്ഥകൾ കൂടുതൽ കൂടുതൽ വഷളാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? . . . നമ്മുടെ നാളിൽ അവസ്ഥകൾ യഥാർത്ഥ​ത്തിൽ മെച്ച​പ്പെ​ടു​ന്നത്‌ എങ്ങനെ​യാ​ണെന്ന്‌ ബൈബിൾ കാണിച്ചു തരുന്നു. (ദാനി. 2:44)’