വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പൂർവ്വിക ആരാധന

പൂർവ്വിക ആരാധന

നിർവ്വ​ചനം: മരിച്ചു​പോയ പൂർവ്വി​കർ ഒരു അദൃശ്യ​മ​ണ്ഡ​ല​ത്തിൽ ബോധ​പൂർവ്വം സ്ഥിതി​ചെ​യ്യു​ന്നു​ണ്ടെ​ന്നും അവർക്ക്‌ ജീവി​ച്ചി​രി​ക്കു​ന്ന​വരെ സഹായി​ക്കാ​നോ ഉപദ്ര​വി​ക്കാ​നോ കഴിയു​മെ​ന്നു​ള​ള​തി​നാൽ അവരെ പ്രസാ​ദി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നു​മു​ളള വിശ്വാ​സ​ത്തിൽ (മതപര​മായ ചടങ്ങു​ക​ളോ​ടെ​യോ അല്ലാ​തെ​യോ) അവരെ ബഹുമാ​നി​ക്കു​ക​യും വണങ്ങു​ക​യും ചെയ്യുന്ന ആചാരം. ഇതൊരു ബൈബി​ളു​പ​ദേ​ശമല്ല.

ജീവി​ച്ചി​രി​ക്കു​ന്നവർ ചെയ്യുന്ന കാര്യങ്ങൾ മരിച്ചു​പോയ പൂർവ്വി​കർ അറിയു​ന്നു​ണ്ടോ, ഈ പൂർവ്വി​കർക്ക്‌ ജീവി​ച്ചി​രി​ക്കു​ന്ന​വരെ സഹായി​ക്കാൻ കഴിയു​മോ?

സഭാ. 9:5: “ജീവി​ച്ചി​രി​ക്കു​ന്നവർ തങ്ങൾ മരിക്കു​മെന്ന്‌ അറിയു​ന്നു; മരിച്ച​വരെ സംബന്ധി​ച്ചാ​ണെ​ങ്കിൽ അവർ യാതൊ​ന്നും അറിയു​ന്നില്ല.”

ഇയ്യോ. 14:10, 21: “ഭൗമമ​നു​ഷ്യ​ന്റെ ശ്വാസം പോകു​ന്നു, പിന്നെ അവൻ എവിടെ? അവന്റെ പുത്രൻമാർക്ക്‌ ബഹുമാ​നം ലഭിക്കു​ന്നു, എന്നാൽ അവൻ അതു അറിയു​ന്നില്ല.”

സങ്കീ. 49:10, 17-19: “ജ്ഞാനികൾ പോലും മരിക്കു​ന്നു, മൂഢനും ന്യായ​ബോ​ധ​മി​ല്ലാ​ത്ത​വ​നും ഒരുമി​ച്ചു നശിക്കു​ന്നു, അവരുടെ സമ്പാദ്യം അവർ മററു​ള​ള​വർക്ക്‌ വിട്ടേച്ചു പോകണം. . . . അവൻ മരിക്കു​മ്പോൾ അവനു യാതൊ​ന്നും കൂടെ കൊണ്ടു​പോ​കാൻ കഴിക​യില്ല. അവന്റെ മഹത്വം അവനോ​ടൊ​പ്പം ഇറങ്ങി​ച്ചെ​ല്ലു​ന്നില്ല. . . . അവന്റെ ദേഹി ഒടുവിൽ അവന്റെ പൂർവ്വി​കൻമാ​രു​ടെ തലമു​റ​വരെ മാത്രം വരുന്നു. അവർ മേലാൽ വെളിച്ചം കാണു​ക​യില്ല.”

ഒരു ബലിപീ​ഠ​ത്തി​ലോ ശവകു​ടീ​ര​ത്തി​ലോ വയ്‌ക്ക​പ്പെ​ടുന്ന ഭക്ഷണം ആരും കഴിക്കു​ന്നില്ല എന്നതു വാസ്‌ത​വ​മല്ലേ? മരിച്ച​വർക്ക്‌ അതിൽനിന്ന്‌ പ്രയോ​ജനം അനുഭ​വി​ക്കാൻ കഴിയു​ന്നില്ല എന്ന്‌ ഇതു സൂചി​പ്പി​ക്കു​ന്നി​ല്ലേ?

ആത്മവി​ദ്യാ​ചാ​രം” എന്ന മുഖ്യ​ശീർഷ​ക​വും കൂടെ കാണുക.

മരിച്ചുപോയ നമ്മുടെ പൂർവ്വി​കർ നമ്മെ ഉപദ്ര​വി​ക്കു​മെന്ന്‌ ഭയപ്പെ​ടാൻ കാരണ​മു​ണ്ടോ?

സഭാ. 9:5, 6: “മരിച്ച​വരെ സംബന്ധി​ച്ചാ​ണെ​ങ്കിൽ, . . . അവരുടെ സ്‌നേ​ഹ​വും അവരുടെ ദ്വേഷ​വും അവരുടെ അസൂയ​യും നശിച്ചു​പോ​യി​രി​ക്കു​ന്നു, മേലാൽ അനിശ്ചി​ത​കാ​ല​ത്തോ​ളം സൂര്യന്‌ കീഴെ ചെയ്യ​പ്പെ​ടാ​നു​ളള യാതൊ​ന്നി​ലും അവർക്ക്‌ ഒരു ഓഹരി​യും ഇല്ല.”

ശരീരത്തിന്റെ മരണത്തെ അതിജീ​വി​ക്കു​ന്ന​താ​യി ഒരു വ്യക്തി​യു​ടെ ഒരു ആത്മീയ ഘടകമു​ണ്ടോ?

യെഹെ. 18:4: “നോക്കു! എല്ലാ ദേഹി​ക​ളും—അവ എനിക്കു​ള​ളത്‌. പിതാ​വി​ന്റെ ദേഹി​പോ​ലെ​തന്നെ പുത്രന്റെ ദേഹി​യും—അവ എനിക്കു​ള​ളത്‌. പാപം ചെയ്യുന്ന ദേഹി—അതുതന്നെ മരിക്കും.” (20-ാം വാക്യ​വും)

സങ്കീ. 146:3, 4: “പ്രഭു​ക്കൻമാ​രിൽ ആശ്രയി​ക്ക​രുത്‌, ഭൗമിക മനുഷ്യ​ന്റെ പുത്ര​നി​ലും അരുത്‌ . . . അവന്റെ ആത്മാവ്‌ പോകു​ന്നു, അവൻ മണ്ണി​ലേക്ക്‌ തിരികെ പോകു​ന്നു; അന്നുതന്നെ അവന്റെ ചിന്തകൾ നശിക്കുക തന്നെ ചെയ്യുന്നു.”

ശരീര​ത്തി​ന്റെ മരണത്തി​ങ്കൽ അതിജീ​വിച്ച്‌ ബോധ​പൂർവ്വം തുടർന്നു ജീവി​ക്കു​ന്ന​തായ മനുഷ്യ​ന്റെ ഏതെങ്കി​ലും ഘടകത്തി​ന്റെ യാതൊ​രു തെളി​വും ശാസ്‌ത്ര​ജ്ഞൻമാ​രും ശസ്‌ത്ര​ക്രി​യാ​വി​ദ​ഗ്‌ദ്ധ​രും കണ്ടെത്തി​യി​ട്ടില്ല.

“മരണം” എന്ന ശീർഷ​ക​ത്തിൻ കീഴിൽ 100-102 പേജു​ക​ളി​ലെ വിവരങ്ങൾ കൂടെ കാണുക.

നിങ്ങൾ ജീവി​ച്ചി​രി​ക്കു​മ്പോൾ നിങ്ങളു​ടെ മക്കളും കൊച്ചു​മ​ക്ക​ളും നിങ്ങ​ളോട്‌ ആദരവും സ്‌നേ​ഹ​വും കാണി​ക്കാ​നാ​ണോ നിങ്ങളു​ടെ മരണ​ശേഷം അവർ നിങ്ങളു​ടെ ശവകു​ടീ​ര​ത്തി​ങ്കൽ കർമ്മങ്ങൾ നടത്താ​നാ​ണോ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌?

എഫേ. 6:2, 3: “‘നിനക്ക്‌ ശുഭമാ​യി​രി​പ്പാ​നും നീ ഭൂമി​യിൽ ദീർഘ​കാ​ലം ജീവി​ച്ചി​രി​പ്പാ​നും നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ച്ചു​കൊൾക’ എന്നത്‌ വാഗ്‌ദ​ത്ത​ത്തോ​ടു​കൂ​ടിയ ആദ്യകൽപ്പ​ന​യാ​കു​ന്നു.” (ബൈബിൾ തത്വങ്ങ​ളിൽ പരിശീ​ലി​പ്പി​ക്ക​പ്പെട്ട കുട്ടികൾ തങ്ങളുടെ മാതാ​പി​താ​ക്കൾ ജീവി​ച്ചി​രി​ക്കു​മ്പോൾ അവരുടെ ഹൃദയ​ങ്ങൾക്ക്‌ സന്തോഷം കൈവ​രു​ത്തുന്ന ബഹുമാ​നം അവരോട്‌ കാണി​ക്കു​ന്നു.)

സദൃ. 23:22: “നിന്നെ ജനിപ്പിച്ച നിന്റെ അപ്പന്റെ വാക്കു കേൾക്ക, നിന്റെ അമ്മ വൃദ്ധയാ​യി​രി​ക്കു​ന്ന​തി​നാൽ മാത്രം അവളെ നിന്ദി​ക്ക​രുത്‌.”

1 തിമൊ. 5:4: “ഏതെങ്കി​ലും വിധവക്ക്‌ മക്കളോ കൊച്ചു​മ​ക്ക​ളോ ഉണ്ടെങ്കിൽ അവർ ആദ്യം തന്നെ സ്വന്തഭ​വ​ന​ത്തിൽ ദൈവ​ഭക്തി ആചരി​ക്കാ​നും അവരുടെ മാതാ​പി​താ​ക്കൾക്കും വല്യമ്മ​വ​ല്യ​പ്പൻമാർക്കും ഉചിത​മായ പ്രതി​ഫലം കൊടു​ത്തു​കൊ​ണ്ടി​രി​ക്കാ​നും പഠിക്കട്ടെ, എന്തു​കൊ​ണ്ടെ​ന്നാൽ ഇതു ദൈവ​ദൃ​ഷ്ടി​യിൽ സ്വീകാ​ര്യ​മാണ്‌.”

ആത്മമദ്ധ്യവർത്തികൾ മരിച്ച​വ​രിൽനി​ന്നു​ളള ദൂതുകൾ എത്തിച്ചു തരുന്ന​താ​യി അവകാ​ശ​പ്പെ​ടു​മ്പോൾ അവ വാസ്‌ത​വ​ത്തിൽ എവിടെ നിന്ന്‌ വരുന്നു?

യെശ. 8:19: “‘ആത്മമദ്ധ്യ​വർത്തി​ക​ളോട്‌ അല്ലെങ്കിൽ ചിലക്കു​ക​യും താണസ്വ​ര​ങ്ങ​ളിൽ മന്ത്രി​ക്കു​ക​യും ചെയ്യുന്ന ഭാവി​ക​ഥ​ന​ത്തി​ന്റെ ആത്മാവു​ള​ള​വ​രോട്‌ ചോദി​പ്പിൻ’ എന്ന്‌ അവർ നിങ്ങ​ളോട്‌ പറയു​ന്നു​വെ​ങ്കിൽ ഏതു ജനതയും തങ്ങളുടെ ദൈവ​ത്തോ​ട​ല്ല​യോ ചോദി​ക്കേ​ണ്ടത്‌? ജീവി​ച്ചി​രി​ക്കു​ന്ന​വർക്കു വേണ്ടി മരിച്ച​വ​രോ​ടോ ആലോചന ചോദി​ക്കേ​ണ്ടത്‌?” (അതു യഥാർത്ഥ​ത്തിൽ നമ്മുടെ പ്രിയ​പ്പെ​ട്ട​വ​രു​മാ​യി ബന്ധത്തിൽ കൊണ്ടു​വ​രു​മാ​യി​രു​ന്നെ​ങ്കിൽ ദൈവം നമുക്ക്‌ അതി​നെ​തി​രെ മുന്നറി​യിപ്പ്‌ നൽകു​മാ​യി​രു​ന്നോ?)

പ്രവൃ. 16:16: “ഞങ്ങൾ പ്രാർത്ഥ​നാ​സ്ഥ​ല​ത്തേക്ക്‌ പോകു​മ്പോൾ ഭാവി​ക​ഥ​ന​ത്തി​ന്റെ ഒരു ഭൂതം, ഒരു ആത്മാവ്‌ ഉളള ഒരു ദാസി​പെൺകു​ട്ടി ഞങ്ങളെ കണ്ടുമു​ട്ടി. ഭാവി​ക​ഥ​ന​ക​ല​യാൽ അവൾ അവളുടെ യജമാ​നൻമാർക്ക്‌ വളരെ ലാഭം ഉണ്ടാക്കി​ക്കൊ​ടു​ത്തി​രു​ന്നു.”

“ആത്മവി​ദ്യാ​ചാ​രം” എന്ന ശീർഷ​ക​ത്തിൻകീ​ഴിൽ 384-386 വരെ പേജുകൾ കൂടെ കാണുക.

നമ്മുടെ ആരാധന ആരി​ലേക്ക്‌ തിരി​ച്ചു​വി​ട​പ്പെ​ടണം?

ലൂക്കോ. 4:8: “യേശു അവനോട്‌ പറഞ്ഞു: ‘“നിന്റെ ദൈവ​മായ യഹോ​വയെ മാത്ര​മാണ്‌ നീ ആരാധി​ക്കേ​ണ്ടത്‌, അവനു മാത്ര​മാണ്‌ നീ വിശു​ദ്ധ​സേ​വനം അർപ്പി​ക്കേ​ണ്ടത്‌,” എന്നു എഴുതി​യി​രി​ക്കു​ന്നു​വ​ല്ലോ.’”

യോഹ. 4:23, 24: “സത്യാ​രാ​ധകർ പിതാ​വി​നെ സത്യ​ത്തോ​ടും ആത്മാ​വോ​ടും​കൂ​ടെ ആരാധി​ക്കുന്ന നാഴിക വരുന്നു, ഇപ്പോൾ വന്നുമി​രി​ക്കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ തീർച്ച​യാ​യും തന്നെ ആരാധി​ക്കാൻ പിതാവ്‌ അങ്ങനെ​യു​ള​ള​വരെ അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ദൈവം ആത്മാവാ​കു​ന്നു, അവനെ ആരാധി​ക്കു​ന്നവർ സത്യ​ത്തോ​ടും ആത്മാ​വോ​ടും​കൂ​ടെ ആരാധി​ക്കണം.”

മരിച്ചുപോയവർ ഉൾപ്പെടെ കുടും​ബാം​ഗങ്ങൾ ഭാവി​യിൽ ഒന്നിച്ചു ചേരാ​നു​ളള എന്തു പ്രത്യാ​ശ​യാ​ണു​ള​ളത്‌?

യോഹ. 5:28, 29: “ഇതിങ്കൽ ആശ്ചര്യ​പ്പെ​ട​രുത്‌, എന്തു​കൊ​ണ്ടെ​ന്നാൽ സ്‌മാ​ര​ക​ക​ല്ല​റ​ക​ളി​ലു​ളള എല്ലാവ​രും അവന്റെ ശബ്ദം കേട്ട്‌ നൻമ ചെയ്‌തവർ ജീവന്റെ ഒരു പുനരു​ത്ഥാ​ന​ത്തി​ലേ​ക്കും ഹീനമായ കാര്യങ്ങൾ പതിവാ​യി ചെയ്‌തു​കൊ​ണ്ടി​രു​ന്നവർ ന്യായ​വി​ധി​യു​ടെ ഒരു പുനരു​ത്ഥാ​ന​ത്തി​ലേ​ക്കും വരാനു​ളള നാഴിക വരുന്നു.”