വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രതിമകൾ

പ്രതിമകൾ

നിർവ്വ​ചനം: സാധാ​ര​ണ​യാ​യി ആളുക​ളു​ടെ​യോ വസ്‌തു​ക്ക​ളു​ടെ​യോ ദൃശ്യ പ്രതി​നി​ധാ​നങ്ങൾ. ആരാധനാ വിഷയ​മാ​യി​രി​ക്കുന്ന പ്രതി​മ​യാണ്‌ വിഗ്രഹം. പ്രതി​മ​ക​ളു​ടെ മുമ്പിൽ ആരാധന നടത്തു​ന്നവർ സാധാരണ പറയാ​റു​ള​ളത്‌ അവർ വാസ്‌ത​വ​ത്തിൽ ആരാധന അർപ്പി​ക്കു​ന്നത്‌ ഈ പ്രതി​മ​ക​ളാൽ പ്രതി​നി​ധാ​നം ചെയ്യ​പ്പെ​ടുന്ന ആത്മവ്യ​ക്തി​കൾക്കാണ്‌ എന്നാണ്‌. പ്രതി​മ​ക​ളു​ടെ അത്തരം ഉപയോ​ഗം അ​ക്രൈ​സ്‌ത​വ​മ​ത​ങ്ങ​ളിൽ സാധാ​ര​ണ​യാണ്‌. റോമൻ കത്തോ​ലി​ക്ക​രു​ടെ ആചാരം സംബന്ധിച്ച്‌ ദി ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ (1967, വാല്യം VII, പേ. 372) ഇപ്രകാ​രം പറയുന്നു: “ഒരു പ്രതി​മക്ക്‌ നൽക​പ്പെ​ടുന്ന ആരാധന അതു പ്രതി​നി​ധാ​നം ചെയ്യുന്ന വ്യക്തി​യിൽ എത്തി​ച്ചേ​രു​ക​യും അവിടം​കൊണ്ട്‌ അവസാ​നി​ക്കു​ക​യും ചെയ്യു​ന്ന​തി​നാൽ ആ വ്യക്തിക്ക്‌ അർഹമായ ആരാധന വ്യക്തിയെ പ്രതി​നി​ധാ​നം ചെയ്യുന്ന പ്രതി​മക്ക്‌ നൽകാ​വു​ന്ന​താണ്‌.” ഇത്‌ ഒരു ബൈബിൾ ഉപദേ​ശമല്ല.

ആരാധനാ വിഷയ​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ടുന്ന പ്രതി​മ​ക​ളു​ടെ നിർമ്മാ​ണം സംബന്ധിച്ച്‌ ദൈവ​ത്തി​ന്റെ വചനം എന്തു പറയുന്നു?

പുറ. 20:4, 5, JB: “നീ നിനക്കാ​യിട്ട്‌ കൊത്ത​പ്പെട്ട ഒരു പ്രതി​മ​യോ സ്വർഗ്ഗ​ത്തി​ലോ ഭൂമി​യി​ലോ ഭൂമിക്ക്‌ താഴെ വെളള​ത്തി​ലോ ഉളള യാതൊ​ന്നി​ന്റെ​യും ഏതെങ്കി​ലും സാദൃ​ശ്യ​മോ ഉണ്ടാക്ക​രുത്‌. നീ അവയുടെ മുമ്പാകെ കുമ്പി​ടു​ക​യോ അവയെ സേവി​ക്കു​ക​യോ അരുത്‌, [“അവക്ക്‌ മുമ്പാകെ കുമ്പി​ടു​ക​യോ അവയെ ആരാധി​ക്കു​ക​യോ അരുത്‌,” NAB]. എന്തു​കൊ​ണ്ടെ​ന്നാൽ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യായ ഞാൻ തീക്ഷ്‌ണ​ത​യു​ളള ദൈവ​മാ​കു​ന്നു.” (ചെരി​ച്ചെ​ഴുത്ത്‌ കൂട്ടി​ച്ചേർത്തത്‌.) (നിരോ​ധനം പ്രതി​മകൾ ഉണ്ടാക്കു​ന്ന​തി​നും അവയുടെ മുമ്പാകെ കുമ്പി​ടു​ന്ന​തി​നും എതി​രെ​യാ​യി​രു​ന്നു എന്ന്‌ കുറി​ക്കൊ​ള​ളുക.)

ലേവ്യാ. 26:1, JB: “നിങ്ങൾ വിഗ്ര​ഹങ്ങൾ ഉണ്ടാക്ക​രുത്‌; കൊത്ത​പ്പെട്ട പ്രതി​മ​യോ സ്‌തം​ഭ​മോ നാട്ടരുത്‌, [“വിശുദ്ധ സ്‌തംഭം,” NW] രൂപം കൊത്തിയ യാതൊ​രു കല്ലും നമസ്‌ക്ക​രി​പ്പാൻ നിങ്ങളു​ടെ ദേശത്ത്‌ നാട്ടരുത്‌, എന്തു​കൊ​ണ്ടെ​ന്നാൽ യാഹ്‌വെ​യായ ഞാനാണ്‌ നിങ്ങളു​ടെ ദൈവം.” (ആരാധ​ന​ക്കാ​യി മനുഷ്യർ കുമ്പി​ടുന്ന തരത്തി​ലു​ളള യാതൊ​രു പ്രതി​മ​യും ഒരിക്ക​ലും സ്ഥാപി​ക്ക​രു​താ​യി​രു​ന്നു.)

2 കൊരി. 6:16, JB: “ദേവാലയത്തിന്‌ വിഗ്ര​ഹ​ങ്ങ​ളോട്‌ യാതൊ​രു ബന്ധവു​മില്ല, നാം അതാണ്‌—ജീവനു​ളള ദൈവ​ത്തി​ന്റെ ആലയം.”

1 യോഹ. 5:21, NAB: “എന്റെ കുഞ്ഞു​ങ്ങളെ, വിഗ്ര​ഹ​ങ്ങ​ളിൽ നിന്ന്‌ അകന്നു സൂക്ഷി​ച്ചു​കൊൾവിൻ. [“വിഗ്ര​ഹങ്ങൾ,” Dy, CC; “വ്യാജ ദൈവങ്ങൾ,” JB].

സത്യദൈവത്തിന്റെ ആരാധ​ന​ക്കു​ളള സഹായങ്ങൾ എന്നനി​ല​യിൽ പ്രതി​മകൾ ഉപയോ​ഗി​ക്കാ​മോ?

യോഹ. 4:23, 24, JB: “സത്യാരാധകർ പിതാ​വി​നെ സത്യത്തി​ലും ആത്മാവി​ലും ആരാധി​ക്കും: അത്തരം ആരാധ​ക​രെ​യാണ്‌ പിതാ​വിന്‌ വേണ്ടത്‌. ദൈവം ആത്മാവാ​കു​ന്നു, അവനെ ആരാധി​ക്കു​ന്നവർ ആത്മാവി​ലും സത്യത്തി​ലും ആരാധി​ക്കണം.” (ഭക്തിക്കു​ളള സഹായ​മെന്ന നിലയിൽ പ്രതി​മ​ക​ളിൽ ആശ്രയി​ക്കു​ന്നവർ ദൈവത്തെ “ആത്മാവി​ലല്ല” ആരാധി​ക്കു​ന്നത്‌ മറിച്ച്‌ അവരുടെ ശാരീ​രിക കണ്ണുക​ളാൽ കാണാൻ കഴിയു​ന്ന​തി​നെ അവർ ആശ്രയി​ക്കു​ന്നു.)

2 കൊരി. 5:7, NAB: “ഞങ്ങൾ കാഴ്‌ച​യാ​ലല്ല വിശ്വാ​സ​ത്താൽ നടക്കുന്നു.”

യെശ. 40:18, JB: “നിങ്ങൾക്ക്‌ ദൈവത്തെ ആരോട്‌ ഉപമി​ക്കാൻ കഴിയും? അവന്റെ എന്തു പ്രതി​മ​യാണ്‌ നിങ്ങൾക്ക്‌ ഉണ്ടാക്കാൻ കഴിയുക?”

പ്രവൃ. 17:29, JB: “നാം ദൈവ​ത്തി​ന്റെ മക്കളാ​ക​യാൽ ദൈവം മനുഷ്യൻ രൂപകൽപ്പന ചെയ്‌ത്‌ പൊന്നി​ലോ വെളളി​യി​ലോ കല്ലിലോ കൊത്തു​പണി ചെയ്‌തു​ണ്ടാ​ക്കിയ എന്തി​നേ​പ്പോ​ലെ​യെ​ങ്കി​ലും ആണെന്ന്‌ നിരൂ​പി​ക്കാൻ യാതൊ​രു ന്യായീ​ക​ര​ണ​വു​മില്ല.”

യെശ. 42:8, JB: “എന്റെ നാമം യാഹ്‌വേ എന്നാകു​ന്നു, ഞാൻ എന്റെ മഹത്വം മറെറാ​രു​ത്ത​നും എന്റെ സ്‌തുതി വിഗ്ര​ഹ​ങ്ങൾക്കും [“കൊത്ത​പ്പെട്ട വസ്‌തു​ക്കൾക്ക്‌,” Dy] വിട്ടു​കൊ​ടു​ക്കു​ക​യില്ല.”

ദൈവത്തിന്റെ അടുത്തു​ളള മദ്ധ്യസ്ഥൻമാ​രാ​യി നാം “വിശു​ദ്ധൻമാ​രെ,” ഒരുപക്ഷേ ആരാധ​ന​ക്കു​ളള സഹായ​മാ​യി പ്രതി​മകൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ വണങ്ങണ​മോ?

പ്രവൃ. 10:25, 26, JB: “പത്രോസ്‌ വീട്ടി​ലെ​ത്തി​യ​പ്പോൾ കൊർന്നേ​ല്യോസ്‌ അവനെ എതി​രേ​ററ്‌ ചെന്ന്‌ അവന്റെ കാൽക്കൽ മുട്ടു​കു​ത്തി കമിഴ്‌ന്നു വീണു. എന്നാൽ പത്രോസ്‌: ‘എഴു​ന്നേൽക്ക, ഞാനും ഏതായാ​ലും ഒരു മനുഷ്യൻ മാത്ര​മാണ്‌!’ എന്ന്‌ പറഞ്ഞ്‌ അവനെ എഴു​ന്നേൽപി​ച്ചു.” (പത്രോസ്‌ വ്യക്തി​പ​ര​മാ​യി സന്നിഹി​ത​നാ​യി​രു​ന്ന​പ്പോൾ അത്തരം ആരാധന അംഗീ​ക​രി​ക്കാ​ഞ്ഞ​തു​കൊണ്ട്‌ അവന്റെ ഒരു പ്രതി​മ​യു​ടെ മുമ്പാകെ മുട്ടു​കു​ത്താൻ അവൻ നമ്മെ പ്രോൽസാ​ഹി​പ്പി​ക്കു​മോ? വെളി​പ്പാട്‌ 19:10 കൂടെ കാണുക.)

യോഹ. 14:6, 14, JB: “യേശു പറഞ്ഞു: ‘ഞാൻ വഴിയും സത്യവും ജീവനു​മാ​കു​ന്നു. എന്നിലൂ​ടെ​യ​ല്ലാ​തെ ആർക്കും പിതാ​വി​ങ്ക​ലേക്ക്‌ വരാൻ കഴിയു​ക​യില്ല. എന്റെ നാമത്തിൽ നിങ്ങൾ എന്തെങ്കി​ലും ചോദി​ച്ചാൽ ഞാൻ അത്‌ ചെയ്യും.’” (നാം പിതാ​വി​നെ സമീപി​ക്കു​ന്നത്‌ തന്നിലൂ​ടെ മാത്ര​മാ​യി​രി​ക്ക​ണ​മെ​ന്നും നമ്മുടെ അപേക്ഷകൾ യേശു​വി​ന്റെ നാമത്തി​ലാ​യി​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും യേശു ഇവിടെ വ്യക്തമാ​യി പ്രസ്‌താ​വി​ക്കു​ന്നു.)

1 തിമൊ. 2:5, JB: “ഒരു ദൈവ​മേ​യു​ളളു, ദൈവ​ത്തി​നും മനുഷ്യ​വർഗ്ഗ​ത്തി​നു​മി​ടക്ക്‌ ഒരു മദ്ധ്യസ്ഥ​നു​മേ​യു​ളള, ഒരു മനുഷ്യ​നായ ക്രിസ്‌തു​യേശു തന്നെ.” (ക്രിസ്‌തു​വി​ന്റെ സഭാം​ഗ​ങ്ങൾക്കു​വേണ്ടി മദ്ധ്യസ്ഥന്റെ സ്ഥാനത്ത്‌ മററു​ള​ളവർ സേവി​ക്കാൻ ഇവിടെ അനുവ​ദി​ക്ക​പ്പെ​ട്ടി​ട്ടില്ല.)

“വിശു​ദ്ധൻമാർ” എന്ന ശീർഷ​ക​ത്തിൻ കീഴിൽ 353, 354 പേജു​കൾകൂ​ടെ കാണുക.

ആരാധ​ക​രു​ടെ മനസ്സിൽ പ്രമു​ഖ​മാ​യി​ട്ടു​ള​ളത്‌ പ്രതി​മ​യാൽ പ്രതി​നി​ധാ​നം ചെയ്യ​പ്പെ​ടുന്ന വ്യക്തി​യാ​ണോ അതോ ചില പ്രതി​മകൾ മററു​ള​ള​വ​യേ​ക്കാൾ ശ്രേഷ്‌ഠ​ത​യു​ള​ള​വ​യാ​യി വീക്ഷി​ക്ക​പ്പെ​ടു​ന്നു​ണ്ടോ?

ആരാധ​ക​രു​ടെ മനോ​ഭാ​വം പരിഗ​ണി​ക്കേണ്ട ഒരു പ്രമുഖ ഘടകമാണ്‌. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ ഒരു “പ്രതി​മ​യും” “വിഗ്ര​ഹ​വും” തമ്മിലു​ളള മുഖ്യ വ്യത്യാ​സം അത്‌ എന്തിനു​വേണ്ടി ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു എന്നതാണ്‌.

ആരാധ​കന്റെ മനസ്സിൽ ഒരു വ്യക്തി​യു​ടെ ഒരു പ്രതി​മക്ക്‌ അതേ വ്യക്തി​യു​ടെ മറെറാ​രു പ്രതി​മ​യെ​ക്കാൾ കൂടുതൽ മൂല്യ​മോ പ്രാധാ​ന്യ​മോ ഉണ്ടായി​രി​ക്കു​മോ? ഉണ്ടെങ്കിൽ, വ്യക്തിയല്ല പ്രതി​മ​യാണ്‌ ആരാധ​കന്റെ മനസ്സിൽ മുഖ്യ​മാ​യും ഉളളത്‌. ചില പ്രത്യേക പുണ്യ​സ്ഥ​ല​ങ്ങ​ളിൽ ആരാധന നടത്താൻ വേണ്ടി ആളുകൾ ദീർഘ​മായ തീർത്ഥ​യാ​ത്രകൾ നടത്തു​ന്ന​തെ​ന്തി​നാണ്‌? “അത്ഭുത” ശക്തിയു​ള​ള​താ​യി വീക്ഷി​ക്ക​പ്പെ​ടു​ന്നത്‌ അവിടത്തെ പ്രതിമ തന്നെയല്ലേ? ഉദാഹ​ര​ണ​മാ​യി ക്യാനൺ ഐവ്‌സ്‌ ഡെലാ​പോർട്ടി​നാ​ലു​ളള ലെ ട്രോ​യിസ്‌ നോട്ടർ ഡാം ഡെ ല കത്തേ​ദ്രാ​ലേ ഡെ കാർട്ടെസ്‌ എന്ന പുസ്‌ത​ക​ത്തിൽ ഫ്രാൻസി​ലെ കാർ​ത്ത്രേ​സി​ലു​ളള കത്തീ​ദ്ര​ലി​ലെ മറിയ​യു​ടെ പ്രതി​മ​ക​ളെ​പ്പ​ററി നമ്മോട്‌ ഇപ്രകാ​രം പറയ​പ്പെ​ട്ടി​രി​ക്കു​ന്നു: “കൊത്ത​പ്പെ​ട്ട​തോ വരക്ക​പ്പെ​ട്ട​തോ വർണ്ണചി​ല്ലു​കൊ​ണ്ടു​ളള ജനാല​ക​ളിൽ കാണ​പ്പെ​ടു​ന്ന​തോ ആയ ഈ പ്രതി​മ​ക​ളെ​ല്ലാം ഒരു​പോ​ലെ കീർത്തി​കേ​ട്ട​വയല്ല. . . . യഥാർത്ഥ​ത്തിൽ ആരാധനാ വിഷയ​മാ​യി​രി​ക്കുന്ന മൂന്നെ​ണ്ണ​മേ​യു​ളളു: നിലയറ മാതാവ്‌, സ്‌തം​ഭ​ത്തിൻമേ​ലു​ളള മാതാവ്‌, ‘ബെല്ലേ വെരി​യേർ’ മാതാവ്‌.” എന്നാൽ ആരാധ​ക​രു​ടെ മനസ്സിൽ മുഖ്യ​മാ​യി ഉണ്ടായി​രു​ന്നത്‌ പ്രതി​മയല്ല വ്യക്തി​തന്നെ ആയിരു​ന്നെ​ങ്കിൽ ഒരു പ്രതിമ മറെറാ​ന്നി​നോ​ളം തന്നെ നല്ലതായി പരിഗ​ണി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു, അല്ലേ?

ആരാധനാ വിഷയ​മാ​യി​രി​ക്കുന്ന പ്രതി​മ​കളെ ദൈവം എങ്ങനെ വീക്ഷി​ക്കു​ന്നു?

യിരെ. 10:14, 15, JB: “താനുണ്ടാക്കിയ വിഗ്രഹം നിമിത്തം തട്ടാൻമാ​രൊ​ക്കെ​യും ലജ്ജിച്ചു​പോ​കു​ന്നു. അവനു​ണ്ടാ​ക്കിയ പ്രതിമ വെറും മിഥ്യ​യ​ത്രേ, അവയിൽ ശ്വാസ​മില്ല, അവ ഏതുമില്ല, അപഹാ​സ്യ​മായ നിർമ്മി​തി തന്നെ.”

യെശ. 44:13-19, JB: “മരപ്പണിക്കാരൻ തോതു​പി​ടിച്ച്‌ ചോക്കു​കൊണ്ട്‌ രൂപ​രേ​ഖ​വ​രച്ച്‌ വൃത്തയ​ന്ത്ര​വും ചീകു​ളി​യും ഉപയോ​ഗിച്ച്‌ പ്രതിമ കൊത്തി​യു​ണ്ടാ​ക്കു​ന്നു. അവൻ അതിനെ മനുഷ്യാ​കൃ​തി​യിൽ ഉണ്ടാക്കു​ന്നു, അതിന്‌ മനുഷ്യ​ന്റെ മുഖം നൽകുന്നു, അത്‌ ഒരു ക്ഷേത്ര​ത്തിൽ വസി​ക്കേ​ണ്ട​തി​നു​തന്നെ. അവൻ ഒരു ദേവദാ​രു വെട്ടുന്നു, അല്ലെങ്കിൽ വനത്തിലെ മരങ്ങളിൽ നിന്ന്‌ ഒരു സൈ​പ്രസ്‌ വൃക്ഷമോ ഓക്ക്‌ വൃക്ഷമോ തെര​ഞ്ഞെ​ടു​ക്കു​ന്നു, അല്ലെങ്കിൽ അവൻ ഒരു ദേവദാ​രു നട്ടു മഴ അതിനെ വളർത്തി. സാധാരണ മനുഷ്യന്‌ അത്‌ അത്രയും വിറകാണ്‌; അവൻ അത്‌ തീ കായാൻ ഉപയോ​ഗി​ക്കു​ന്നു, അത്‌ അപ്പം ചുടാ​നും അവൻ ഉപയോ​ഗി​ക്കു​ന്നു. എന്നാൽ ഇവൻ അതു​കൊണ്ട്‌ ഒരു ദൈവത്തെ ഉണ്ടാക്കി അതിനെ ആരാധി​ക്കു​ന്നു; അതിൽ നിന്ന്‌ അവൻ ഒരു വിഗ്രഹം ഉണ്ടാക്കി അതിന്റെ മുമ്പിൽ കുമ്പി​ടു​ന്നു. പകുതി അവൻ തീ കത്തിക്കു​ന്നു, തീക്കന​ലിൽ ഇറച്ചി ചുട്ടു തിന്ന്‌ തൃപ്‌ത​നാ​കു​ന്നു. അവൻ തീയും കായുന്നു. ‘ഹാ, നല്ല തീ! എനിക്ക്‌ കുളിർ മാറി’ എന്ന്‌ അവൻ പറയുന്നു. ശേഷം ഭാഗം കൊണ്ട്‌ അവൻ തന്റെ ദൈവത്തെ, തന്റെ വിഗ്ര​ഹത്തെ ഉണ്ടാക്കി അതിന്റെ മുമ്പാകെ കുമ്പിട്ട്‌ അതിനെ ആരാധി​ക്കു​ന്നു, അതി​നോട്‌ പ്രാർത്ഥി​ക്കു​ന്നു. ‘എന്നെ രക്ഷിക്ക​ണമേ, എന്തു​കൊ​ണ്ടെ​ന്നാൽ നീ എന്റെ ദൈവ​മാ​കു​ന്നു’ എന്ന്‌ അവൻ പറയുന്നു. അവർ ഒന്നും അറിയു​ന്നില്ല, അവർക്ക്‌ ഒന്നും മനസ്സി​ലാ​കു​ന്നില്ല, ഒന്നും കാണാ​ത​വണ്ണം അവരുടെ കണ്ണുക​ളും ഗ്രഹി​ക്കാ​ത​വണ്ണം അവരുടെ ഹൃദയ​ങ്ങ​ളും അടച്ചി​രി​ക്കു​ന്നു. അവർ ചിന്തി​ക്കു​ന്നില്ല, ‘ഒരംശം ഞാൻ കത്തിച്ചു, കനലിൽ അപ്പം ചുട്ടു, ഇറച്ചി​യും ചുട്ടു തിന്നു, ശേഷം​കൊണ്ട്‌ ഞാൻ ഒരു മ്ലേച്ഛബിം​ബത്തെ ഉണ്ടാക്കു​ക​യോ? ഒരു മരമു​ട്ടി​യു​ടെ മുമ്പാകെ ഞാൻ കുമ്പി​ടു​ക​യോ?’ എന്ന്‌ ചോദി​ക്കാൻ തക്കവണ്ണം അവർക്ക്‌ അറിവും ബുദ്ധി​യും ഇല്ല.”

യെഹെ. 14:6, JB: “കർത്താവായ യാഹ്വേ ഇപ്രകാ​രം പറയുന്നു: ‘തിരികെ വരുവിൻ, നിങ്ങളു​ടെ വിഗ്ര​ഹ​ങ്ങളെ [“കാഷ്‌ഠ വിഗ്ര​ഹ​ങ്ങളെ,” NW] വിട്ടു​ക​ള​യു​ക​യും നിങ്ങളു​ടെ എല്ലാ മ്ലേച്ഛ ആചാര​ങ്ങ​ളെ​യും ഉപേക്ഷി​ക്കു​ക​യും ചെയ്യു​വിൻ.”

യെഹെ. 7:20, JB: “അവരുടെ ആഭരണ​ങ്ങ​ളു​ടെ ഭംഗി​യിൽ അവർ അഭിമാ​നം കൊണ്ടി​രു​ന്നു, അവയിൽ നിന്ന്‌ അവർ മ്ലേച്ഛ​പ്ര​തി​മ​ക​ളും വിഗ്ര​ഹ​ങ്ങ​ളും ഉണ്ടാക്കി. അതു​കൊ​ണ്ടാണ്‌ ഞാൻ അവർക്ക്‌ അത്‌ ഭീതി​കാ​രണം [“മേച്ഛത,” Dy; “വിസർജ്ജിത വസ്‌തു,” NAB] ആക്കാൻ ഉദ്ദേശി​ച്ചി​രി​ക്കു​ന്നത്‌.”

നാം മുമ്പ്‌ വന്ദിച്ചി​രുന്ന ഏതെങ്കി​ലും പ്രതി​മകൾ സംബന്ധിച്ച്‌ നാം എങ്ങനെ വിചാ​രി​ക്കണം?

ആവ. 7:25, 26, JB: “അവരുടെ ദൈവ​ങ്ങ​ളു​ടെ കൊത്ത​പ്പെട്ട പ്രതി​മ​ക​ളിൽ പൊതി​ഞ്ഞി​രി​ക്കുന്ന പൊന്നും വെളളി​യും മോഹി​ക്കാ​തെ നീ അവയെ തീയി​ലിട്ട്‌ ചുട്ടു​ക​ള​യേണം; അതെടു​ത്താൽ അത്‌ നിനക്ക്‌ കെണി​യാ​യി​ത്തീ​രും; അത്‌ നിങ്ങളു​ടെ ദൈവ​മാ​യി​ത്തീ​രാ​തി​രി​ക്കേ​ണ്ട​തിന്‌ മ്ലേച്ഛമാ​യ​തൊ​ന്നും നിന്റെ വീട്ടിൽ കൊണ്ടു​പോ​ക​രുത്‌. അവയെ നീ അശുദ്ധ​വും വെറു​ക്ക​ത്ത​ക്ക​തു​മാ​യി കരുതണം. [“പൂർണ്ണ​മാ​യി വെറു​ക്കു​ക​യും അറപ്പു തോന്നു​ക​യും ചെയ്യണം,” NW] (മററു​ള​ള​വ​രു​ടേ​തായ പ്രതി​മകൾ നശിപ്പി​ക്കാൻ ഇന്ന്‌ യഹോ​വ​യു​ടെ ജനം അധികാ​ര​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും ഇസ്രാ​യേ​ല്യ​രോ​ടു​ളള ഈ കൽപന തങ്ങളുടെ കൈവ​ശ​മു​ണ്ടാ​യി​രു​ന്നേ​ക്കാ​വു​ന്ന​തും തങ്ങൾ വന്ദിച്ചി​ട്ടു​ള​ള​തു​മായ ഏതു പ്രതി​മ​യെ​യും അവർ എങ്ങനെ വീക്ഷി​ക്ക​ണ​മെ​ന്നതു സംബന്ധിച്ച ഒരു മാതൃക നൽകുന്നു. പ്രവൃ​ത്തി​കൾ 19:19 താരത​മ്യം ചെയ്യുക.)

1 യോഹ. 5:21, Dy: “കുഞ്ഞുങ്ങളെ വിഗ്ര​ഹ​ങ്ങ​ളിൽ നിന്ന്‌ [“വ്യാജ ദൈവ​ങ്ങ​ളിൽ നിന്ന്‌,” JB] നിങ്ങ​ളെ​ത്തന്നെ സൂക്ഷി​ച്ചു​കൊൾക.

യെഹെ. 37:23, JB: “അവർ മേലാൽ തങ്ങളുടെ വിഗ്ര​ഹ​ങ്ങ​ളെ​ക്കൊണ്ട്‌ തങ്ങളെ​ത്തന്നെ മലിന​മാ​ക്കു​ക​യില്ല . . . അവർ എനിക്ക്‌ ജനമാ​യും ഞാൻ അവർക്ക്‌ ദൈവ​മാ​യും ഇരിക്കും.”

ആരാധനയിലെ പ്രതി​മ​ക​ളു​ടെ ഉപയോ​ഗ​ത്തിന്‌ നിങ്ങളു​ടെ സ്വന്തം ഭാവി​യിൻമേൽ എന്തു ഫലം ഉണ്ടായി​രി​ക്കാൻ കഴിയും?

ആവ. 4:25, 26, JB: “ഏതെങ്കിലും ഒരു ആകൃതി​യിൽ ഒരു കൊത്ത​പ്പെട്ട പ്രതിമ [“ഏതെങ്കി​ലും വിഗ്രഹം,” Kx; “എന്തിന്റെയെങ്കിലും സാദൃ​ശ്യം,” Dy] ഉണ്ടാക്കി മൽസരി​ക്കു​ക​യും യഹോ​വക്ക്‌ അനിഷ്ട​മാ​യത്‌ ചെയ്യു​ക​യും അവനെ കോപി​പ്പി​ക്കു​ക​യും ചെയ്‌താൽ അന്നു ഞാൻ ആകാശ​ത്തെ​യും ഭൂമി​യെ​യും നിന​ക്കെ​തി​രെ സാക്ഷി​യാ​യി വിളി​ക്കും; . . . നീ നിർമ്മൂ​ല​മാ​യി നശിപ്പി​ക്ക​പ്പെ​ടും.” (ദൈവ​ത്തി​ന്റെ വീക്ഷണ​ത്തിന്‌ മാററം വന്നിട്ടില്ല. മലാഖി 3:5, 6 കാണുക.)

1 കൊരി. 10:14, 20, JB: “എന്റെ പ്രിയ സഹോ​ദ​രൻമാ​രെ നിങ്ങൾ വിഗ്ര​ഹാ​രാ​ധ​ന​യിൽ നിന്ന്‌ ഒഴിഞ്ഞു നിൽക്കേ​ണ്ട​തി​ന്റെ കാരണം ഇതാണ്‌. . . . അവർ അർപ്പി​ക്കുന്ന ബലികൾ ദൈവ​മ​ല്ലാത്ത ഭൂതങ്ങൾക്കാണ്‌ അവർ അർപ്പി​ക്കു​ന്നത്‌. നിങ്ങൾ ഭൂതങ്ങ​ളു​മാ​യി സംസർഗ്ഗം പുലർത്തു​ന്നതു കാണാൻ ഞാൻ ആഗ്രഹി​ക്കു​ന്നില്ല.”

വെളി. 21:8, JB: “ഭീരുക്കൾ, വാക്കു​പാ​ലി​ക്കാ​ത്തവർ, മ്ലേച്ഛവി​ഗ്ര​ഹ​ങ്ങളെ ആരാധി​ക്കു​ന്നവർ, കൊല​പാ​ത​കി​കൾ, ദുർവൃ​ത്തർ, ഭാവി പറയു​ന്നവർ, വിഗ്ര​ഹാ​രാ​ധി​കൾ അല്ലെങ്കിൽ ഏതു തരക്കാ​രു​മായ ഭോഷ്‌ക്കാ​ളി​കൾ എന്നിവർക്കു​ളള ഓഹരി ഗന്ധകം കത്തുന്ന പൊയ്‌ക​യി​ലെ രണ്ടാം മരണമാണ്‌.” [അടിക്കു​റിപ്പ്‌, “നിത്യ​മായ മരണം.”]

സങ്കീ. 115:4-8, JB (113:4-8, രണ്ടാം സംഖ്യാ ക്രമം, Dy): “മനുഷ്യ കരവി​രു​തി​ന്റെ ഉൽപന്ന​ങ്ങ​ളായ വെളളി​യി​ലും സ്വർണ്ണ​ത്തി​ലു​മു​ളള അവരുടെ വിഗ്ര​ഹ​ങ്ങൾക്ക്‌ വായു​ണ്ടെ​ങ്കി​ലും ഒരിക്ക​ലും സംസാ​രി​ക്കു​ന്നില്ല, കണ്ണു​ണ്ടെ​ങ്കി​ലും ഒരിക്ക​ലും കാണു​ന്നില്ല, ചെവി​യു​ണ്ടെ​ങ്കി​ലും ഒരിക്ക​ലും കേൾക്കു​ന്നില്ല, മൂക്കു​ണ്ടെ​ങ്കി​ലും ഒരിക്ക​ലും മണക്കു​ന്നില്ല, കൈയു​ണ്ടെ​ങ്കി​ലും ഒരിക്ക​ലും സ്‌പർശി​ക്കു​ന്നില്ല, പാദങ്ങ​ളു​ണ്ടെ​ങ്കി​ലും ഒരിക്ക​ലും നടക്കു​ന്നില്ല, തൊണ്ട​കൊണ്ട്‌ സംസാ​രി​ക്കു​ന്ന​തു​മില്ല. അവയെ നിർമ്മി​ക്കു​ന്നവർ അവയെ​പ്പോ​ലെ​യാ​കും, അവയിൽ ആശ്രയി​ക്കുന്ന ഏവനും അങ്ങനെ​തന്നെ.”