വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രവചനം

പ്രവചനം

നിർവ്വ​ചനം: ഒരു നിശ്വസ്‌ത ദൂത്‌; ദിവ്യേ​ഷ്‌ട​ത്തി​ന്റെ​യും ഉദ്ദേശ്യ​ത്തി​ന്റെ​യും ഒരു വെളി​പ്പാട്‌. വരാനി​രി​ക്കുന്ന എന്തെങ്കി​ലും മുൻകൂ​ട്ടി​പ്പ​റ​യു​ന്ന​തും നിശ്വസ്‌ത ധാർമ്മിക പ്രബോ​ധ​ന​വും ഒരു ദിവ്യ കൽപന അല്ലെങ്കിൽ ന്യായ​വി​ധി പ്രഖ്യാ​പി​ക്കു​ന്ന​തും പ്രവച​ന​മാ​യി​രി​ക്കാൻ കഴിയും.

ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഏതു പ്രവച​നങ്ങൾ ഇപ്പോൾത്തന്നെ നിവർത്തി​യേ​റി​യി​രി​ക്കു​ന്നു?

ചില ഉദാഹ​ര​ണ​ങ്ങൾക്ക്‌ “ബൈബിൾ,” “അന്ത്യനാ​ളു​കൾ,” “തീയതി​കൾഎന്നീ മുഖ്യ ശീർഷ​ക​ങ്ങ​ളും “എല്ലാ തിരു​വെ​ഴു​ത്തും ദൈവ​നി​ശ്വ​സ്‌ത​വും പ്രയോ​ജ​ന​ക​ര​വു​മാ​കു​ന്നു” എന്ന പുസ്‌ത​ക​ത്തി​ന്റെ 343-346 പേജു​ക​ളും കാണുക.

ഇനിയും നിവൃ​ത്തി​യേ​റാ​നു​ളള ചില ശ്രദ്ധേ​യ​മായ ബൈബിൾ പ്രവച​നങ്ങൾ ഏവയാണ്‌?

1 തെസ്സ. 5:3: “അവർ ‘സമാധാ​ന​വും സുരക്ഷി​ത​ത്വ​വും!’ എന്ന്‌ പറയു​ന്നത്‌ എപ്പോ​ഴോ അപ്പോൾ ഗർഭി​ണിക്ക്‌ പ്രസവ​വേദന വരുന്ന​തു​പോ​ലെ നാശം അവരു​ടെ​മേൽ പെട്ടെ​ന്നു​വ​രും, അവർ യാതൊ​രു പ്രകാ​ര​ത്തി​ലും രക്ഷപെ​ടു​ക​യു​മില്ല.”

വെളി. 17:16: “നീ കണ്ട പത്തു കൊമ്പും വന്യമൃ​ഗ​വും വേശ്യയെ [മഹാബാ​ബി​ലോ​നെ] ദ്വേഷി​ക്കു​ക​യും അവളെ ശൂന്യ​വും നഗ്നവു​മാ​ക്കി അവളുടെ മാംസ​ള​ഭാ​ഗങ്ങൾ തിന്നു​ക​ള​യു​ക​യും അവളെ തീകൊണ്ട്‌ പൂർണ്ണ​മാ​യി ദഹിപ്പി​ക്കു​ക​യും ചെയ്യും.”

യെഹെ. 38:14-19: “നീ ഗോഗി​നോട്‌ ഇപ്രകാ​രം പറയണം, ‘പരമാ​ധീ​ശ​കർത്താ​വായ യഹോവ പറഞ്ഞി​രി​ക്കു​ന്നത്‌ ഇതാണ്‌: “എന്റെ ജനമായ [ആത്മീയ] ഇസ്രാ​യേൽ നിർഭ​യ​മാ​യി വസിക്കുന്ന അന്നാളിൽ അല്ലയോ നീ അത്‌ അറിയു​ന്നത്‌? നിന്റെ സ്ഥലത്തു​നിന്ന്‌ വടക്കേ അതിവി​ദൂ​ര​ഭാ​ഗ​ങ്ങ​ളിൽ നിന്ന്‌ നീയും നിന്നോ​ടു​കൂ​ടെ അനേക ജനങ്ങളും . . . തീർച്ച​യാ​യും വരും.” “അന്നാളിൽ ഗോഗ്‌ ഇസ്രാ​യേൽ ദേശത്തു വരുന്ന നാളിൽ എന്റെ ക്രോധം എന്റെ മൂക്കിൽ ജ്വലി​ക്കും” എന്നാണ്‌ പരമാ​ധി​കാര കർത്താ​വായ യഹോ​വ​യു​ടെ അരുള​പ്പാട്‌. “എന്റെ തീക്ഷ്‌ണ​ത​യി​ലും എന്റെ ക്രോ​ധാ​ഗ്നി​യി​ലും ഞാൻ സംസാ​രി​ക്കേണ്ടി വരും.”’”

ദാനി. 2:44: “ആ രാജ്യം [ദൈവ​ത്താൽ സ്ഥാപി​ക്ക​പ്പെ​ട്ടത്‌] . . . ഈ [മാനുഷ] രാജ്യ​ങ്ങ​ളെ​യെ​ല്ലാം തകർത്തു നശിപ്പി​ക്കു​ക​യും അതുതന്നെ അനിശ്ചിത കാല​ത്തോ​ളം നിലനിൽക്കു​ക​യും ചെയ്യും.”

യെഹെ. 38:23: “ഞാൻ നിശ്ചയ​മാ​യും എന്നെത്തന്നെ മഹത്വീ​ക​രി​ക്കു​ക​യും എന്നെത്തന്നെ വിശു​ദ്ധീ​ക​രി​ക്കു​ക​യും അനേക ജനതക​ളു​ടെ​യും കണ്ണുകൾക്കു മുമ്പാകെ എന്നെത്തന്നെ വെളി​പ്പെ​ടു​ത്തു​ക​യും ചെയ്യും. ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​യും വരും.”

വെളി. 20:1-3: “അഗാധ​ത്തി​ന്റെ താക്കോ​ലും ഒരു വലിയ ചങ്ങലയും കൈയിൽ പിടി​ച്ചു​കൊണ്ട്‌ ഒരു ദൂതൻ സ്വർഗ്ഗ​ത്തിൽനിന്ന്‌ ഇറങ്ങു​ന്നത്‌ ഞാൻ കണ്ടു. അവൻ പിശാ​ചും സാത്താ​നും എന്നുളള ആദ്യ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിര​മാ​ണ്ടേക്ക്‌ ബന്ധിച്ചു. ആയിര​മാ​ണ്ടു കഴിയു​വോ​ളം ജനതകളെ വഞ്ചിക്കാ​തി​രി​ക്കാൻ അവനെ അവൻ അഗാധ​ത്തിൽ തളളി​യിട്ട്‌ അടച്ചു പൂട്ടു​ക​യും മീതെ മുദ്ര​യി​ടു​ക​യും ചെയ്‌തു. അതിനു​ശേഷം അവനെ അൽപ്പകാ​ല​ത്തേക്ക്‌ അഴിച്ചു വിടേ​ണ്ട​താ​കു​ന്നു.”

യോഹ. 5:28, 29: “ഇതിങ്കൽ ആശ്ചര്യ​പ്പെ​ട​രുത്‌, എന്തു​കൊ​ണ്ടെ​ന്നാൽ സ്‌മാരക കല്ലറക​ളി​ലു​ള​ള​വ​രെ​ല്ലാം അവന്റെ ശബ്ദം കേട്ട്‌, നൻമ പ്രവൃ​ത്തി​കൾ ചെയ്‌തവർ ഒരു ജീവന്റെ പുനരു​ത്ഥാ​ന​ത്തി​നാ​യി​ട്ടും മോശ​മായ കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടി​രു​ന്നവർ ഒരു ന്യായ​വി​ധി​യു​ടെ പുനരു​ത്ഥാ​ന​ത്തി​നാ​യി​ട്ടും പുറത്തു​വ​രു​വാ​നു​ളള നാഴിക വരുന്നു.”

വെളി. 21:3, 4: “സിംഹാ​സ​ന​ത്തിൽ നിന്ന്‌ ഒരു ഉറച്ച ശബ്ദം പറയു​ന്ന​താ​യി ഞാൻ കേട്ടത്‌: ‘നോക്കൂ! ദൈവ​ത്തി​ന്റെ കൂടാരം മനുഷ്യ​വർഗ്ഗ​ത്തോ​ടു​കൂ​ടെ​യാണ്‌, അവൻ അവരോ​ടു​കൂ​ടെ വസിക്കും, അവർ അവന്റെ ജനങ്ങളാ​യി​രി​ക്കു​ക​യും ചെയ്യും. ദൈവം തന്നെ അവരോ​ടു​കൂ​ടെ ഉണ്ടായി​രി​ക്കും. അവൻ അവരുടെ കണ്ണുക​ളിൽ നിന്ന്‌ കണ്ണുനീ​രെ​ല്ലാം തുടച്ചു​ക​ള​യും, മേലാൽ മരണമു​ണ്ടാ​യി​രി​ക്കു​ക​യില്ല, ദു:ഖമോ മുറവി​ളി​യോ വേദന​യോ മേലാൽ ഉണ്ടായി​രി​ക്കു​ക​യില്ല. ആദ്യമു​ണ്ടാ​യി​രു​ന്നവ കടന്നു​പോ​യി​രി​ക്കു​ന്നു.’”

1 കൊരി. 15:24-28: “പിന്നെ അവസാനം, അപ്പോൾ അവൻ രാജ്യം തന്റെ ദൈവ​വും പിതാ​വു​മാ​യ​വനെ ഏൽപി​ക്കും . . . എന്നാൽ എല്ലാം അവനു കീഴ്‌പ്പെട്ടു വന്നശേഷം ദൈവം സകലർക്കും സകലവും ആകേണ്ട​തിന്‌ പുത്രൻ താനും സകലവും തനിക്ക്‌ കീഴാ​ക്കി​ക്കൊ​ടു​ത്ത​വന്‌ കീഴ്‌പ്പെ​ട്ടി​രി​ക്കും.”

ക്രിസ്‌ത്യാനികൾക്ക്‌ ബൈബിൾ പ്രവച​ന​ങ്ങ​ളിൽ ആഴമായ താൽപ​ര്യ​മു​ണ്ടാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

മത്താ. 24:42: “നിങ്ങളു​ടെ കർത്താവ്‌ ഏതു ദിവസം വരുന്നു എന്ന്‌ അറിയാ​ത്ത​തി​നാൽ ഉണർന്നി​രി​ക്കുക.”

2 പത്രോ. 1:19-21: “[യേശു​വി​ന്റെ മറുരൂ​പ​പ്പെ​ട​ലി​ങ്കൽ സംഭവിച്ച സംഗതി​ക​ളു​ടെ ഫലമായി] കൂടുതൽ ഉറപ്പാ​ക്ക​പ്പെട്ട പ്രവാചക വചനവും നമുക്കുണ്ട്‌; നിങ്ങൾ അതിന്‌ . . . ശ്രദ്ധ കൊടു​ത്തു​കൊ​ണ്ടി​രു​ന്നാൽ നന്ന്‌. പ്രവചനം ഒരിക്ക​ലും മനുഷ്യ​ന്റെ ഇഷ്ടത്താൽ വന്നതല്ല, മറിച്ച്‌ പരിശു​ദ്ധാ​ത്മാ​വി​നാൽ നയിക്ക​പ്പെ​ട്ടിട്ട്‌ മനുഷ്യർ ദൈവ​ത്തിൽ നിന്ന്‌ സംസാ​രി​ച്ച​ത​ത്രേ.”

സദൃ. 4:18: “നീതി​മാൻമാ​രു​ടെ പാതയോ നട്ടുച്ച​വരെ അധിക​മ​ധി​കം ശോഭി​ച്ചു വരുന്ന ഉജ്ജ്വല പ്രകാശം പോ​ലെ​യാ​കു​ന്നു.”

മത്താ. 4:4: “മനുഷ്യൻ അപ്പം കൊണ്ട്‌ മാത്രമല്ല യഹോ​വ​യു​ടെ വായിൽ നിന്ന്‌ വരുന്ന സകല വചനം കൊണ്ടും കൂടെ ജീവി​ക്കേ​ണ്ട​താ​കു​ന്നു.” (അതിൽ അവന്റെ മഹത്തായ പ്രവാചക വാഗ്‌ദാ​ന​ങ്ങ​ളും ഉൾപ്പെ​ടു​ന്നു.)

2 തിമൊ. 3:16: “എല്ലാ തിരു​വെ​ഴു​ത്തും ദൈവ​നി​ശ്വ​സ്‌ത​വും പഠിപ്പി​ക്കു​ന്ന​തി​നും ശാസി​ക്കു​ന്ന​തി​നും കാര്യങ്ങൾ നേരെ​യാ​ക്കു​ന്ന​തി​നും നീതി​യിൽ ശിക്ഷണം നൽകു​ന്ന​തി​നും പ്രയോ​ജ​ന​പ്ര​ദ​വു​മാ​കു​ന്നു.” (അപ്രകാ​രം ദൈവ​ത്തി​ന്റെ എഴുത​പ്പെട്ട വചനം മുഴു​വ​നാ​യും നമ്മുടെ ശ്രദ്ധാ​പൂർവ്വ​ക​മായ പഠനം അർഹി​ക്കു​ന്നു.)

ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ—

‘നിങ്ങൾ പ്രവച​ന​ങ്ങൾക്ക്‌ വളരെ​യ​ധി​കം പ്രാധാ​ന്യം കൽപി​ക്കു​ന്നു. ക്രിസ്‌തു​വി​നെ രക്ഷകനാ​യി അംഗീ​ക​രി​ക്കു​ന്ന​തും ഒരു നല്ല ക്രിസ്‌തീയ ജീവിതം നയിക്കു​ന്ന​തും മാത്രമേ ആവശ്യ​മാ​യി​രി​ക്കു​ന്നു​ളളു’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘യേശു​ക്രി​സ്‌തു​വി​ന്റെ സ്ഥാനം വിലമ​തി​ക്കു​ന്നത്‌ തീർച്ച​യാ​യും ജീവൽ പ്രധാ​ന​മാണ്‌. എന്നാൽ ഒന്നാം നൂററാ​ണ്ടിൽ യഹൂദൻമാർ യേശു​വി​നെ സ്വീക​രി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ട്ട​തി​ന്റെ ഒരു കാരണം അവർ പ്രവച​ന​ങ്ങൾക്ക്‌ വേണ്ടത്ര ശ്രദ്ധ കൊടു​ത്തില്ല എന്നതാ​യി​രു​ന്നു​വെന്ന്‌ നിങ്ങൾ അറിഞ്ഞി​രു​ന്നോ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘മശിഹ (ക്രിസ്‌തു) എപ്പോൾ പ്രത്യ​ക്ഷ​പ്പെ​ടു​മെ​ന്നും അവൻ എന്തു ചെയ്യു​മെ​ന്നും എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലെ പ്രവച​നങ്ങൾ മുൻകൂ​ട്ടി പറഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു. എന്നാൽ യഹൂദൻമാർ പൊതു​വെ ഈ പ്രവച​നങ്ങൾ പറഞ്ഞ കാര്യ​ങ്ങൾക്ക്‌ ശ്രദ്ധ കൊടു​ത്തില്ല. മശിഹാ എന്തു ചെയ്യണം എന്നതി​നെ​പ്പ​ററി അവർക്ക്‌ സ്വന്തം ആശയങ്ങ​ളു​ണ്ടാ​യി​രു​ന്നു, അതിന്റെ ഫലമായി അവർ ദൈവ​പു​ത്രനെ തളളി​ക്ക​ളഞ്ഞു. (“യേശു​ക്രി​സ്‌തു” എന്നതിൻ കീഴിൽ പേജ്‌ 211 കാണുക.)’ (2) ‘ക്രിസ്‌തു സ്വർഗ്ഗീയ രാജാ​വാ​യി ഭരണം ആരംഭി​ക്കു​ക​യും എല്ലാ ജനതക​ളി​ലെ​യും ആളുകളെ തന്റെ സന്ദേശം അറിയി​ക്കു​ക​യും ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന ഒരു സമയത്താണ്‌ നാം ഇന്ന്‌ ജീവി​ക്കു​ന്നത്‌. (മത്താ. 24:14) എന്നാൽ മിക്കയാ​ളു​ക​ളും മറെറ​ന്തോ ആണ്‌ നോക്കി​പ്പാർത്തി​രി​ക്കു​ന്നത്‌.’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘ഒരു നല്ല ക്രിസ്‌ത്യാ​നി​യാ​യി​രി​ക്കുക എന്നത്‌ പ്രധാ​ന​മാ​ണെന്ന്‌ ഞാൻ സമ്മതി​ക്കു​ന്നു. എന്നാൽ യേശു പഠിപ്പിച്ച ചില കാര്യങ്ങൾ ഞാൻ ചെയ്യു​ക​യും എന്നാൽ ജീവി​ത​ത്തിൽ ഒന്നാമത്‌ വയ്‌ക്ക​ണ​മെന്ന്‌ അവൻ പറഞ്ഞ കാര്യങ്ങൾ ഞാൻ അവഗണി​ക്കു​ക​യു​മാ​ണെ​ങ്കിൽ ഞാൻ ഒരു നല്ല ക്രിസ്‌ത്യാ​നി​യാ​യി​രി​ക്കു​മോ? . . . ഇവിടെ മത്തായി 6:33-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രകാരം അവൻ എന്തു പറഞ്ഞു എന്ന്‌ നോക്കുക.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: ‘രക്ഷകനെന്ന നിലയിൽ നമുക്ക്‌ അവനി​ലു​ളള വിശ്വാ​സം നിമിത്തം ക്ഷമക്കു​വേണ്ടി യാചി​ക്കു​ന്ന​തി​നും മുമ്പേ രാജ്യ​ത്തി​നു​വേണ്ടി പ്രാർത്ഥി​ക്കാൻ യേശു പഠിപ്പി​ച്ചു എന്നതു വാസ്‌ത​വ​മല്ലേ? (മത്താ. 6:9-12)’