വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രാർത്ഥന

പ്രാർത്ഥന

നിർവ്വ​ചനം: സത്യ​ദൈ​വ​ത്തോ​ടൊ വ്യാജ​ദൈ​വ​ങ്ങ​ളോ​ടൊ ഉച്ചത്തിൽ അല്ലെങ്കിൽ ഒരുവന്റെ ചിന്തയിൽ നിശബ്‌ദ​മാ​യി ആരാധ​നാ​മ​നോ​ഭാ​വ​ത്തോ​ടെ സംസാ​രി​ക്കു​ന്നത്‌.

അനേക​രെ​യും​പോ​ലെ നിങ്ങളു​ടെ പ്രാർത്ഥ​നക്ക്‌ ഉത്തരം ലഭിക്കു​ന്നില്ല എന്ന്‌ നിങ്ങൾക്ക്‌ തോന്നു​ന്നു​ണ്ടോ?

ആരുടെ പ്രാർത്ഥ​നകൾ കേൾക്കാ​നാണ്‌ ദൈവം മനസ്സാ​കു​ന്നത്‌?

സങ്കീ. 65:2; പ്രവൃ. 10:34, 35: “പ്രാർത്ഥന കേൾക്കു​ന്ന​വ​നാ​യു​ളേ​ളാ​വേ, സകല ജഡവും നിങ്ക​ലേ​ക്കു​തന്നെ വരും.” “ദൈവ​ത്തിന്‌ മുഖപ​ക്ഷ​മില്ല, എന്നാൽ ഏതു ജനതയി​ലും തന്നെ ഭയപ്പെട്ട്‌ നീതി​പ്ര​വർത്തി​ക്കു​ന്നവൻ അവന്‌ സ്വീകാ​ര്യ​നാണ്‌.” (ഒരുവൻ ഏതു ദേശക്കാ​ര​നാ​ണെ​ന്ന​തോ ത്വക്കിന്റെ നിറമോ അല്ലെങ്കിൽ സാമ്പത്തിക ചുററു​പാ​ടു​ക​ളോ ഇവിടെ പ്രശ്‌ന​മാ​യി​രി​ക്കു​ന്നില്ല. എന്നാൽ ഒരുവന്റെ ഹൃദ്‌​പ്രേ​ര​ണ​യും ജീവി​ത​രീ​തി​യും പ്രധാ​ന​മാണ്‌.)

ലൂക്കോ. 11:2: “നിങ്ങൾ പ്രാർത്ഥി​ക്കു​മ്പോ​ഴൊ​ക്കെ​യും ഇപ്രകാ​രം പറയുക, ‘പിതാവേ, അങ്ങയുടെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടട്ടെ.’” (ബൈബി​ളിൽ യഹോവ എന്ന്‌ പേർ പറയ​പ്പെ​ട്ടി​രി​ക്കുന്ന ആ പിതാ​വി​നോ​ടാ​ണോ നിങ്ങളു​ടെ പ്രാർത്ഥ​നകൾ? അതോ നിങ്ങളു​ടെ പ്രാർത്ഥ​നകൾ “പുണ്യ​വാൻമാ​രോ”ടാണോ?)

യോഹ. 14:6, 14: “യേശു അവനോട്‌ പറഞ്ഞു: ‘ഞാൻ വഴിയും സത്യവും ജീവനു​മാ​കു​ന്നു. എന്നിലൂ​ടെ​യ​ല്ലാ​തെ ആരും പിതാ​വി​ന്റെ അടു​ത്തേക്ക്‌ വരുന്നില്ല. എന്റെ നാമത്തിൽ നിങ്ങൾ എന്തെങ്കി​ലും ചോദി​ച്ചാൽ ഞാൻ അത്‌ ചെയ്‌തു തരും.” (പാപി​യായ ഒരു മനുഷ്യ​നെന്ന നിലയിൽ നിങ്ങൾക്ക്‌ യേശു​ക്രി​സ്‌തു​വി​ന്റെ മാദ്ധ്യസ്ഥം ആവശ്യ​മാ​ണെന്ന്‌ തിരി​ച്ച​റി​ഞ്ഞു​കൊണ്ട്‌ നിങ്ങൾ അവന്റെ നാമത്തി​ലാ​ണോ പ്രാർത്ഥി​ക്കു​ന്നത്‌?)

1 യോഹ. 5:14: “അവന്റെ ഇഷ്ടപ്ര​കാ​രം നാം എന്തുതന്നെ ചോദി​ച്ചാ​ലും അവൻ നമ്മുടെ അപേക്ഷ കേൾക്കും എന്നുള​ളത്‌ നമുക്ക്‌ അവനോ​ടു​ളള ധൈര്യ​മാ​കു​ന്നു.” (എന്നാൽ അത്തരം ധൈര്യം ഉണ്ടായി​രി​ക്കു​ന്ന​തിന്‌ നിങ്ങൾ ആദ്യം ദൈവ​ത്തി​ന്റെ ഇഷ്ടം എന്താ​ണെന്ന്‌ അറിയണം. അതിനു​ശേഷം നിങ്ങളു​ടെ അപേക്ഷകൾ അതി​നോ​ടു​ളള ചേർച്ച​യി​ലാ​ണെന്ന്‌ ഉറപ്പു​വ​രു​ത്തുക.)

1 പത്രോ. 3:12: “യഹോ​വ​യു​ടെ കണ്ണ്‌ നീതി​മാൻമാ​രു​ടെ​മേ​ലാണ്‌ അവന്റെ ചെവികൾ അവരുടെ പ്രാർത്ഥ​നക്ക്‌ തുറന്നു​മി​രി​ക്കു​ന്നു; എന്നാൽ യഹോ​വ​യു​ടെ മുഖം ദുഷ്‌പ്ര​വൃ​ത്തി​ക്കാർക്ക്‌ പ്രതി​കൂ​ല​മാ​യി​രി​ക്കു​ന്നു.” (നീതി​യാ​യ​തെ​ന്താണ്‌, തിൻമ​യെ​ന്താണ്‌ എന്ന്‌ യഹോവ തന്റെ വചനത്തി​ലൂ​ടെ പറയു​ന്നത്‌ പഠിക്കാൻ നിങ്ങൾ സമയ​മെ​ടു​ത്തി​ട്ടു​ണ്ടോ?)

1 യോഹ. 3:22: “നാം അവന്റെ കൽപനകൾ അനുസ​രിച്ച്‌ അവന്റെ ദൃഷ്ടി​ക​ളിൽ പ്രസാ​ദ​മു​ള​ളത്‌ ചെയ്യു​ന്ന​തു​കൊണ്ട്‌ നാം എന്തു യാചി​ച്ചാ​ലും അവങ്കൽനിന്ന്‌ ലഭിക്കു​ന്നു.” (ദൈവത്തെ പ്രസാ​ദി​പ്പി​ക്കുക എന്നത്‌ നിങ്ങളു​ടെ ആത്മാർത്ഥ​മായ ആഗ്രഹ​മാ​ണോ? നിങ്ങൾക്ക്‌ ഇപ്പോൾ അറിയാ​വുന്ന കൽപനകൾ അനുസ​രി​ക്കാൻ നിങ്ങൾ ആത്മാർത്ഥ​മാ​യി ശ്രമി​ക്കു​ന്നു​ണ്ടോ?)

യെശ. 55:6, 7: “ജനങ്ങളേ, യഹോ​വയെ കണ്ടെത്താ​വു​ന്ന​പ്പോൾ അവനെ അന്വേ​ഷി​ക്കുക. അവൻ അരിക​ത്താ​യി​രി​ക്കു​മ്പോൾ അവനെ വിളി​ക്കുക. ദുഷ്ടൻ തന്റെ വഴിയും ദ്രോഹി തന്റെ ചിന്തക​ളും വിട്ടു​ക​ള​യട്ടെ, അവൻ കരുണ കാണി​ക്കുന്ന യഹോ​വ​യി​ലേ​ക്കും നമ്മുടെ ദൈവ​ത്തി​ലേ​ക്കും തിരി​യട്ടെ, എന്തെന്നാൽ അവൻ ധാരാ​ള​മാ​യി ക്ഷമിക്കും.” (ദുഷ്ടത പ്രവർത്തി​ച്ചി​ട്ടു​ള​ള​വർപോ​ലും തന്നെ വിളി​ച്ച​പേ​ക്ഷി​ക്കാൻ യഹോവ കരുണാ​പൂർവ്വം ക്ഷണിക്കു​ന്നു. എന്നാൽ ദൈവ​ത്തി​ന്റെ അംഗീ​കാ​രം നേടു​ന്ന​തിന്‌ അവർ തങ്ങളുടെ തെററായ വഴിക​ളെ​യും ചിന്തക​ളെ​യും കുറിച്ച്‌ അനുത​പി​ക്കു​ക​യും തങ്ങളുടെ ഗതിക്ക്‌ മാററം വരുത്തു​ക​യും വേണം.)

ഒരു വ്യക്തി​യു​ടെ പ്രാർത്ഥന ദൈവ​ത്തിന്‌ അസ്വീ​കാ​ര്യ​മാ​ക്കി​ത്തീർത്തേ​ക്കാ​വു​ന്നത്‌ എന്താണ്‌?

മത്താ. 6:5: “പ്രാർത്ഥി​ക്കു​മ്പോൾ നിങ്ങൾ കപടഭ​ക്തി​ക്കാ​രെ​പ്പോ​ലെ ആയിരി​ക്ക​രുത്‌; എന്തു​കൊ​ണ്ടെ​ന്നാൽ മനുഷ്യർ കാണേ​ണ്ട​തിന്‌ സിന്ന​ഗോ​ഗു​ക​ളി​ലും വിശാ​ല​മായ തെരു​ക്കോ​ണു​ക​ളി​ലും നിന്ന്‌ പ്രാർത്ഥി​ക്കാൻ അവർ ഇഷ്‌ട​പ്പെ​ടു​ന്നു. അവർക്ക്‌ അവരുടെ പ്രതി​ഫലം മുഴു​വ​നാ​യും കിട്ടി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു എന്ന്‌ സത്യമാ​യും ഞാൻ നിങ്ങ​ളോട്‌ പറയുന്നു.” (ലൂക്കോസ്‌ 18:9-14 കൂടെ)

മത്താ. 6:7: “പ്രാർത്ഥി​ക്കു​മ്പോൾ ജനതക​ളി​ലെ ആളുകൾ ചെയ്യു​ന്ന​തു​പോ​ലെ ഒരേ സംഗതി​കൾ വീണ്ടും വീണ്ടും ആവർത്തിച്ച്‌ പറയരുത്‌, എന്തു​കൊ​ണ്ടെ​ന്നാൽ അനേകം വാക്കുകൾ ഉപയോ​ഗി​ക്കു​ന്ന​തി​നാൽ തങ്ങളുടെ പ്രാർത്ഥന കേൾക്ക​പ്പെ​ടു​മെന്ന്‌ അവർ കരുതു​ന്നു.”

സദൃ. 28:9: “[ദൈവ​ത്തി​ന്റെ] നിയമം കേൾക്കാ​തെ ചെവി തിരിച്ചു കളയു​ന്ന​വന്റെ പ്രാർത്ഥ​ന​ത​ന്നെ​യും വെറു​ക്ക​ത്ത​ക്ക​താ​കു​ന്നു.”

മീഖാ. 3:4: “അപ്പോൾ സഹായ​ത്തി​നാ​യി അവർ യഹോ​വയെ വിളി​ക്കും, എന്നാൽ അവൻ അവർക്ക്‌ ഉത്തരം അരുളു​ക​യില്ല. അവർ ദുഷ്‌പ്ര​വൃ​ത്തി​കൾ ചെയ്‌ത​തി​നൊ​ത്ത​വണ്ണം അവൻ അവരിൽ നിന്ന്‌ തന്റെ മുഖം മറയ്‌ക്കും.”

യാക്കോ. 4:3: “നിങ്ങൾ യാചി​ക്കുക തന്നെ ചെയ്യു​ന്നു​വെ​ങ്കി​ലും നിങ്ങൾക്കു ലഭിക്കു​ന്നില്ല; എന്തു​കൊ​ണ്ടെ​ന്നാൽ നിങ്ങൾ ഒരു തെററായ ഉദ്ദേശ്യ​ത്തി​നു​വേ​ണ്ടി​യാണ്‌ യാചി​ക്കു​ന്നത്‌, നിങ്ങളു​ടെ ജഡിക ഉല്ലാ​സേ​ച്ഛ​കൾക്കാ​യി ചെലവി​ടേ​ണ്ട​തി​നു തന്നെ.”

യെശ. 42:8, Dy; മത്താ. 4:10, JB: “കർത്താവായ ഞാൻ [“യാഹ്‌വേ,” JB; “യഹോവ,” NW]: ഇതാണ്‌ എന്റെ നാമം. ഞാൻ എന്റെ മഹത്വം മററാർക്കും, എന്റെ സ്‌തുതി കൊത്ത​പ്പെട്ട വസ്‌തു​ക്കൾക്കും വിട്ടു​കൊ​ടു​ക്കു​ക​യില്ല.” “നീ നിന്റെ ദൈവ​മായ കർത്താ​വി​നെ [“നിന്റെ ദൈവ​മായ യഹോവയെ,”NW] മാത്രം ആരാധി​ക്കു​ക​യും അവനെ മാത്രം സേവി​ക്കു​ക​യും ചെയ്യണം.” (കൂടാതെ സങ്കീർത്തനം 115:4-8 അല്ലെങ്കിൽ 113:4-8 Dy-യിൽ) (പ്രാർത്ഥന ആരാധ​ന​യു​ടെ ഒരു രൂപമാണ്‌. നിങ്ങൾ കൊത്ത​പ്പെട്ട വസ്‌തു​ക്ക​ളു​ടെ അല്ലെങ്കിൽ പ്രതി​മ​ക​ളു​ടെ മുമ്പാകെ പ്രാർത്ഥി​ച്ചാൽ അത്‌ ദൈവ​ത്തിന്‌ പ്രസാ​ദ​ക​ര​മാ​യി​രി​ക്കു​മോ?)

യെശ. 8:19: “‘ആത്മമദ്ധ്യ​വർത്തി​ക​ളോട്‌ അല്ലെങ്കിൽ താണസ്വ​ര​ത്തിൽ ചിലക്കു​ക​യും ജപിക്കു​ക​യും ചെയ്യുന്ന ഭാവി​ക​ഥ​ന​ത്തി​ന്റെ ആത്മാവു​ള​ള​വ​രോട്‌ അരുള​പ്പാട്‌ ചോദി​ക്കുക’ എന്ന്‌ അവർ നിങ്ങ​ളോട്‌ പറഞ്ഞാൽ, ഏത്‌ ജനവും അതിന്റെ ദൈവ​ത്തോ​ട​ല്ല​യോ ചോദി​ക്കേ​ണ്ടത്‌? ജീവനു​ള​ള​വർക്കു​വേണ്ടി മരിച്ച​വ​രോ​ടാ​ണോ ചോദി​ക്കേ​ണ്ടത്‌?”

യാക്കോ. 1:6, 7: “എന്നാൽ അവൻ അശേഷം സംശയി​ക്കാ​തെ വിശ്വാ​സ​ത്തോ​ടെ യാചി​ച്ചു​കൊ​ണ്ടി​രി​ക്കട്ടെ, സംശയി​ക്കു​ന്നവൻ കാററ​ടിച്ച്‌ അലയുന്ന കടൽത്തി​ര​പോ​ലെ​യാ​കു​ന്നു. യഥാർത്ഥ​ത്തിൽ, ആ മനുഷ്യൻ യഹോ​വ​യിൽ നിന്ന്‌ എന്തെങ്കി​ലും ലഭിക്കും എന്ന്‌ സങ്കൽപി​ക്കാ​തി​രി​ക്കട്ടെ.”

ഏതു കാര്യ​ങ്ങൾക്കു​വേണ്ടി ഉചിത​മാ​യി പ്രാർത്ഥി​ക്കാം?

മത്താ. 6:9-13: “അപ്പോൾ നിങ്ങൾ ഇപ്രകാ​രം പ്രാർത്ഥി​ക്കുക: ‘[1] സ്വർഗ്ഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ട​ണമേ. [2] നിന്റെ രാജ്യം വരണമേ. [3] നിന്റെ ഇഷ്ടം സ്വർഗ്ഗ​ത്തി​ലേ​പ്പോ​ലെ ഭൂമി​യി​ലും നടക്കേ​ണമേ. [4] ഇന്നേക്കു​വേണ്ട ആഹാരം ഇന്ന്‌ ഞങ്ങൾക്ക്‌ തരേണമേ; [5] ഞങ്ങളോട്‌ കടപ്പെ​ട്ടി​രി​ക്കു​ന്ന​വ​രോട്‌ ഞങ്ങൾ ക്ഷമിച്ചി​രി​ക്കു​ന്ന​തു​പോ​ലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോട്‌ ക്ഷമിക്ക​ണമേ; [6] ഞങ്ങളെ പ്രലോ​ഭ​ന​ങ്ങ​ളി​ലേക്കു വരുത്താ​തെ ദുഷ്ടനാ​യ​വ​നിൽ നിന്ന്‌ ഞങ്ങളെ വിടു​വി​ക്ക​ണമേ.’” (ദൈവ​ത്തി​ന്റെ നാമവും അവന്റെ ഉദ്ദേശ്യ​വും മുൻപ​ന്തി​യിൽ വയ്‌ക്ക​പ്പെ​ട​ണ​മെ​ന്നത്‌ കുറി​ക്കൊ​ള​ളുക.)

സങ്കീ. 25:4, 5: “യഹോവേ, നിന്റെ സ്വന്തം വഴികളെ എന്നെ അറിയി​ക്ക​ണമേ; നിന്റെ സ്വന്തം പാതകളെ എനിക്ക്‌ ഉപദേ​ശി​ച്ചു തരണമേ. നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പി​ക്ക​ണമേ, നീ എന്റെ രക്ഷയുടെ ദൈവ​മാ​കു​ന്നു​വ​ല്ലോ.”

ലൂക്കോ. 11:13: “ദുഷ്ടരാ​ണെ​ങ്കി​ലും നിങ്ങൾ നിങ്ങളു​ടെ മക്കൾക്ക്‌ നല്ല ദാനങ്ങളെ കൊടു​ക്കാൻ അറിയു​ന്നു​വെ​ങ്കിൽ സ്വർഗ്ഗ​സ്ഥ​നായ പിതാവ്‌ തന്നോട്‌ ചോദി​ക്കു​ന്ന​വർക്ക്‌ എത്ര അധിക​മാ​യി പരിശു​ദ്ധാ​ത്മാ​വി​നെ കൊടു​ക്കും!”

1 തെസ്സ. 5:17, 18: “നിരന്തരം പ്രാർത്ഥി​ക്കുക. എല്ലാറ​റി​നോ​ടു​മു​ളള ബന്ധത്തിൽ നന്ദി കൊടു​ക്കുക.”

മത്താ. 14:19, 20: “[യേശു] അഞ്ചപ്പവും രണ്ടു മീനു​മെ​ടുത്ത്‌ സ്വർഗ്ഗ​ത്തി​ലേക്ക്‌ നോക്കി അനു​ഗ്രഹം യാചി​ച്ച​ശേഷം അപ്പം നുറുക്കി ശിഷ്യൻമാർക്കും അവർ അത്‌ ജനക്കൂ​ട്ട​ത്തി​നും വിതരണം ചെയ്‌തു. അങ്ങനെ എല്ലാവ​രും ഭക്ഷിച്ചു തൃപ്‌ത​രാ​യി.”

യാക്കോ. 5:16: “ഒരുവ​നു​വേണ്ടി ഒരുവൻ പ്രാർത്ഥി​ക്കുക.”

മത്താ. 26:41: “പരീക്ഷ​യിൽ അകപ്പെ​ടാ​തി​രി​ക്കാൻവേണ്ടി ഉണർന്നി​രുന്ന്‌ നിരന്തരം പ്രാർത്ഥി​ക്കുക.”

ഫിലി. 4:6: “ഒന്നി​നേ​ക്കു​റി​ച്ചും വിചാ​ര​പ്പെ​ട​രുത്‌, മറിച്ച്‌ എല്ലാറ​റി​ലും പ്രാർത്ഥ​ന​യാ​ലും അപേക്ഷ​യാ​ലും നിങ്ങളു​ടെ ആവശ്യങ്ങൾ നന്ദി​യോ​ടു​കൂ​ടെ ദൈവത്തെ അറിയി​ക്ക​യ​ത്രേ വേണ്ടത്‌.”

ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ—

‘ആദ്യം എന്നോ​ടൊ​പ്പം പ്രാർത്ഥി​ക്കുക, അതിനു​ശേഷം നിങ്ങളു​ടെ ദൂത്‌ അവതരി​പ്പി​ക്കുക’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘പ്രാർത്ഥ​ന​യു​ടെ പ്രാധാ​ന്യ​ത്തെ വിലമ​തി​ക്കുന്ന ഒരാളാണ്‌ നിങ്ങ​ളെന്ന്‌ അറിയാൻ കഴിഞ്ഞ​തിൽ എനിക്ക്‌ സന്തോ​ഷ​മുണ്ട്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളും ക്രമമാ​യി പ്രാർത്ഥി​ക്കു​ന്നു. എന്നാൽ എപ്പോൾ എങ്ങനെ പ്രാർത്ഥി​ക്കണം എന്നതു സംബന്ധിച്ച്‌ യേശു പറഞ്ഞ ഒരാശയം നിങ്ങൾക്ക്‌ ഒരുപക്ഷേ പുതു​താ​യി തോന്നി​യേ​ക്കാം. എന്നാൽ തങ്ങൾ പ്രാർത്ഥി​ക്കുന്ന ഭക്തൻമാ​രാ​ണെന്ന്‌ കാണി​ക്കാൻവേണ്ടി പരസ്യ​മാ​യി പ്രാർത്ഥന നടത്തരു​തെന്ന്‌ യേശു തന്റെ ശിഷ്യൻമാ​രോട്‌ പറഞ്ഞു എന്ന്‌ നിങ്ങൾ അറിഞ്ഞി​രു​ന്നോ? . . . (മത്താ. 6:5)’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: ‘നമ്മുടെ മുഖ്യ​താൽപ്പ​ര്യ​മെ​ന്താ​യി​രി​ക്കണ​മെ​ന്നും നമ്മുടെ പ്രാർത്ഥ​ന​ക​ളിൽ നാം ഒന്നാമത്‌ എന്തു വയ്‌ക്ക​ണ​മെ​ന്നും അവൻ തുടർന്ന്‌ പറഞ്ഞത്‌ കുറി​ക്കൊ​ള​ളുക. അത്‌ നിങ്ങളു​മാ​യി പങ്കുവ​യ്‌ക്കാ​നാണ്‌ ഞാൻ വന്നത്‌. (മത്താ. 6:9, 10)’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘ചില മതവി​ഭാ​ഗ​ത്തിൽപ്പെ​ട്ടവർ അങ്ങനെ ചെയ്യു​ന്നു​ണ്ടെന്ന്‌ എനിക്ക​റി​യാം. എന്നാൽ യഹോ​വ​യു​ടെ സാക്ഷികൾ അങ്ങനെ ചെയ്യാ​റില്ല, എന്തു​കൊ​ണ്ടെ​ന്നാൽ തങ്ങളുടെ പ്രസം​ഗ​വേല മറെറാ​രു വിധത്തിൽ നിർവ്വ​ഹി​ക്കാ​നാണ്‌ യേശു തന്റെ ശിഷ്യൻമാ​രോട്‌ നിർദ്ദേ​ശി​ച്ചത്‌. “നിങ്ങൾ ഒരു വീട്ടിൽ ചെന്നാൽ ആദ്യം പ്രാർത്ഥി​ക്കുക,” എന്ന്‌ പറയു​ന്ന​തി​നു പകരം ഇവിടെ മത്തായി 10:12, 13-ൽ യേശു എന്താണ്‌ പറഞ്ഞ​തെന്ന്‌ നോക്കുക. . . . അവർ എന്തി​നെ​പ്പ​റ​റി​യാണ്‌ സംസാ​രി​ക്കേ​ണ്ടത്‌ എന്ന്‌ ഇവിടെ ഏഴാം വാക്യ​ത്തിൽ പറഞ്ഞി​രി​ക്കു​ന്നത്‌ നോക്കുക. . . . നിങ്ങ​ളെ​യും എന്നെയും പോ​ലെ​യു​ള​ള​വരെ ആ രാജ്യ​ത്തിന്‌ എങ്ങനെ സഹായി​ക്കാൻ കഴിയും? (വെളി. 21:4)’