വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രോൽസാഹനം

പ്രോൽസാഹനം

നിർവ്വ​ചനം: ധൈര്യ​മോ പ്രത്യാ​ശ​യോ പകർന്നു കൊടു​ക്കുന്ന എന്തെങ്കി​ലും. എല്ലാവർക്കും പ്രോൽസാ​ഹനം ആവശ്യ​മാണ്‌. അതു കൊടു​ക്കു​ന്ന​തിന്‌ വ്യക്തി​പ​ര​മായ സഹായം നൽകു​ന്ന​തോ അല്ലെങ്കിൽ വിലമ​തിപ്പ്‌ പ്രകടി​പ്പി​ക്കു​ന്ന​തോ ആവശ്യ​മാ​യി​രു​ന്നേ​ക്കാം. ഒരു പ്രയാസ സാഹച​ര്യം എങ്ങനെ നേരി​ടാ​മെന്ന്‌ കാണാൻ ആരെ​യെ​ങ്കി​ലും സഹായി​ക്കു​ന്ന​തോ മെച്ചപ്പെട്ട ഒരു ഭാവി സംബന്ധിച്ച്‌ ആത്മവി​ശ്വാ​സ​മു​ണ്ടാ​യി​രി​ക്കു​ന്നതി​നു​ളള കാരണം ചർച്ച​ചെ​യ്യു​ന്ന​തോ ആണ്‌ മിക്ക​പ്പോ​ഴും അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. അത്തരം പ്രോൽസാ​ഹ​ന​ത്തി​നു​ളള ഏററം നല്ല അടിസ്ഥാ​നം ബൈബിൾ പ്രദാനം ചെയ്യുന്നു. വിവിധ സാഹച​ര്യ​ങ്ങളെ അഭിമു​ഖീ​ക​രി​ക്കുന്ന ആളുകൾക്ക്‌ അത്‌ നൽകു​ന്ന​തിന്‌ താഴെ​ക്കൊ​ടു​ത്തി​രി​ക്കുന്ന വാക്യങ്ങൾ സഹായ​ക​മാ​യി​രി​ക്കും. ചില​പ്പോൾ വെറുതെ സഹാനു​ഭൂ​തി പ്രകട​മാ​ക്കു​ന്ന​തി​നാൽ തന്നെ വളരെ​യ​ധി​കം നൻമ​ചെ​യ്യാൻ കഴിയും.—റോമ. 12:15.

രോഗം നിമിത്തം പീഡാ​നു​ഭ​വങ്ങൾ ഉളളവർക്കു​വേണ്ടി—

വെളി. 21:4, 5: “‘[ദൈവം] അവരുടെ കണ്ണുക​ളിൽ നിന്ന്‌ കണ്ണുനീ​രെ​ല്ലാം തുടച്ചു കളയും, മേലാൽ മരണം ഉണ്ടായി​രി​ക്കു​ക​യില്ല, വിലാ​പ​വും നിലവി​ളി​യും വേദന​യും മേലാൽ ഉണ്ടായി​രി​ക്കു​ക​യില്ല. പൂർവ്വ​കാ​ര്യ​ങ്ങൾ നീങ്ങി​പ്പോ​യി​രി​ക്കു​ന്നു.’ സിംഹാ​സ​ന​ത്തി​ലി​രി​ക്കു​ന്നവൻ പറഞ്ഞു: ‘നോക്കൂ! ഞാൻ സകലവും പുതു​താ​ക്കു​ന്നു.’ അവൻ ഇങ്ങനെ​യും കൂടെ പറയുന്നു: ‘എഴുതുക, എന്തു​കൊ​ണ്ടെ​ന്നാൽ ഈ വചനങ്ങൾ വിശ്വ​സ്‌ത​വും സത്യവു​മാ​കു​ന്നു.’”

മത്താ. 9:35: “യേശു എല്ലാ നഗരങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലും ഒരു പര്യട​ന​ത്തി​നു പുറ​പ്പെ​ടു​ക​യും . . . പഠിപ്പി​ക്കു​ക​യും രാജ്യ​ത്തി​ന്റെ സുവാർത്ത പ്രസം​ഗി​ക്കു​ക​യും എല്ലാത്തരം രോഗ​വും അനാ​രോ​ഗ്യ​വും സൗഖ്യ​മാ​ക്കു​ക​യും ചെയ്‌തു.” (അത്തരം സൗഖ്യ​മാ​ക്കൽ രാജ്യത്തെ സംബന്ധി​ച്ചു​ളള തന്റെ പ്രസം​ഗ​ത്തോട്‌ ബന്ധപ്പെ​ടു​ത്തുക വഴി യേശു തന്റെ സഹസ്രാ​ബ്ദ​വാ​ഴ്‌ച​ക്കാ​ലത്ത്‌ താൻ എന്തു ചെയ്യും എന്നത്‌ സംബന്ധിച്ച്‌ അത്ഭുത​ക​ര​മായ ഒരു പൂർവ്വ​വീ​ക്ഷണം നൽകി.)

2 കൊരി. 4:13, 16: “ഞങ്ങളും വിശ്വാ​സം പ്രകട​മാ​ക്കു​ന്നു . . . അതു​കൊണ്ട്‌ ഞങ്ങൾ അധൈ​ര്യ​പ്പെ​ടു​ന്നില്ല, എന്നാൽ ഞങ്ങളുടെ പുറ​മേ​യു​ളള മനുഷ്യൻ [ഞങ്ങളുടെ ഭൗതിക ശരീരം] ക്ഷയിച്ചു പോകു​ന്നു​വെ​ങ്കി​ലും തീർച്ച​യാ​യും ഞങ്ങളുടെ അകമെ​യു​ളള മനുഷ്യൻ അനുദി​നം പുതുക്കം പ്രാപി​ക്കു​ന്നു [അല്ലെങ്കിൽ പുതിയ ശക്തി പ്രാപി​ക്കു​ന്നു].” (ഭൗതി​ക​മായ അർത്ഥത്തിൽ ഞങ്ങൾ ക്ഷയിച്ചു​പോ​വു​ക​യാ​യി​രി​ക്കാം. എന്നാൽ ആത്മീയ​മാ​യി ദൈവ​ത്തി​ന്റെ വിലപ്പെട്ട വാഗ്‌ദാ​നങ്ങൾ ആഹരി​ക്കു​ന്ന​തിൽ തുടരു​മ​ള​വിൽ ഞങ്ങൾ പുതുക്കം പ്രാപി​ക്കു​ന്നു.)

ലൂക്കോസ്‌ 7:20-23 കൂടെ കാണുക.

മരണത്തിൽ പ്രിയ​പ്പെ​ട്ട​വരെ നഷ്ടപ്പെ​ട്ട​വർക്ക്‌—

യെശ. 25:8, 9: “അവൻ വാസ്‌ത​വ​മാ​യും മരണത്തെ സദാകാ​ല​ത്തേ​ക്കും വിഴു​ങ്ങി​ക്ക​ള​യും, പരമാ​ധീ​ശ​കർത്താ​വായ യഹോവ തീർച്ച​യാ​യും സകല മുഖങ്ങ​ളിൽ നിന്നും കണ്ണുനീർ തുടച്ചു കളയും. . . . അന്നാളിൽ തീർച്ച​യാ​യും ഒരുവൻ ഇങ്ങനെ പറയും: ‘നോക്കൂ! ഇതാണ്‌ നമ്മുടെ ദൈവം. അവനിൽ നാം പ്രത്യാശ വച്ചിരി​ക്കു​ന്നു, അവൻ നിശ്ചയ​മാ​യും നമ്മെ രക്ഷിക്കും. ഇതാണ്‌ യഹോവ. നാം അവനിൽ പ്രത്യാശ വച്ചിരി​ക്കു​ന്നു. അവനാ​ലു​ളള രക്ഷയിൽ നമുക്ക്‌ സന്തോ​ഷിച്ച്‌ ഉല്ലസി​ക്കാം.’”

യോഹ. 5:28, 29: “ഇതിങ്കൽ ആശ്ചര്യ​പ്പെ​ട​രുത്‌, എന്തു​കൊ​ണ്ടെ​ന്നാൽ സ്‌മാ​ര​ക​ക​ല്ല​റ​ക​ളി​ലു​ള​ള​വ​രെ​ല്ലാം അവന്റെ സ്വരം കേട്ട്‌ നൻമ​ചെ​യ്‌തവർ ജീവന്റെ പുനരു​ത്ഥാ​ന​ത്തി​നാ​യും ചീത്തകാ​ര്യ​ങ്ങൾ ചെയ്‌തു​കൊ​ണ്ടി​രു​ന്നവർ ന്യായ​വി​ധി​യു​ടെ പുനരു​ത്ഥാ​ന​ത്തി​നാ​യും പുറത്തു​വ​രാ​നു​ളള നാഴിക വരുന്നു.”

യോഹ. 11:25, 26: “യേശു അവളോട്‌ പറഞ്ഞു: ‘ഞാൻ പുനരു​ത്ഥാ​ന​വും ജീവനു​മാ​കു​ന്നു. എന്നിൽ വിശ്വ​സി​ക്കു​ന്നവൻ മരിച്ചാ​ലും ജീവനി​ലേക്ക്‌ വരും; ജീവി​ച്ചി​രി​ക്കു​ക​യും എന്നിൽ വിശ്വ​സി​ക്കു​ക​യും ചെയ്യു​ന്ന​വ​രെ​ല്ലാം ഒരുനാ​ളും മരിക്കു​ക​യില്ല. നീ ഇതു വിശ്വ​സി​ക്കു​ന്നു​വോ?’”

സങ്കീ. 146:5, 9: “തന്റെ പ്രത്യാശ തന്റെ ദൈവ​മായ യഹോ​വ​യിൽ അർപ്പി​ക്കുന്ന മനുഷ്യൻ . . . സന്തുഷ്ടൻ. പിതാ​വി​ല്ലാത്ത ബാല​നെ​യും വിധവ​യെ​യും അവൻ ആശ്വസി​പ്പി​ക്കു​ന്നു.” (ഇപ്പോൾപോ​ലും യഹോ​വക്ക്‌ സന്തപ്‌ത​രാ​യ​വ​രോട്‌ അത്തരത്തി​ലു​ളള സ്‌നേ​ഹ​പൂർവ്വ​ക​മായ താൽപ്പ​ര്യ​മുണ്ട്‌.)

ലൂക്കോസ്‌ 7:11-16; 8:49-56 കൂടെ കാണുക.

ദൈവേഷ്ടം ചെയ്യു​ന്ന​തി​നാൽ പീഡനത്തെ അഭിമു​ഖീ​ക​രി​ക്കു​ന്ന​വർക്ക്‌—

സങ്കീ. 27:10: “എന്റെ സ്വന്തം അപ്പനും എന്റെ സ്വന്തം അമ്മയും എന്നെ ഉപേക്ഷി​ച്ചാ​ലും യഹോവ തന്നെ എന്നെ കൈ​ക്കൊ​ള​ളും.”

1 പത്രോ. 4:16: “അവൻ ഒരു ക്രിസ്‌ത്യാ​നി എന്ന നിലയിൽ കഷ്ടം അനുഭ​വി​ക്കു​ന്നു​വെ​ങ്കിൽ അവൻ ലജ്ജിക്കാ​തെ ഈ നാമത്തിൽ ദൈവത്തെ മഹത്വ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കട്ടെ.”

സദൃ. 27:11: “എന്റെ മകനെ, എന്നെ നിന്ദി​ക്കു​ന്ന​വ​നോട്‌ ഞാൻ ഉത്തരം പറയേ​ണ്ട​തിന്‌ നീ ജ്ഞാനി​യാ​യി​രു​ന്നു എന്റെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കുക.” (കഠിന​മായ കഷ്ടപ്പാട്‌ സഹിക്കുന്ന ആരും ദൈവത്തെ സേവി​ക്കു​ന്ന​തിൽ തുടരു​ക​യില്ല എന്നുളള സാത്താന്റെ വ്യാജ​മായ ആരോ​പ​ണ​ത്തിന്‌ നാം വിശ്വ​സ്‌ത​ത​യാൽ ഒരു മറുപടി കൊടു​ക്കു​ക​യാണ്‌.)

മത്താ. 5:10-12: “നീതി നിമിത്തം പീഡി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നവർ സന്തുഷ്ട​രാ​കു​ന്നു. എന്തു​കൊ​ണ്ടെ​ന്നാൽ ദൈവ​രാ​ജ്യം അവർക്കു​ള​ള​താണ്‌. എന്റെ നിമിത്തം ആളുകൾ നിങ്ങളെ നിന്ദി​ക്കു​ക​യും പീഡി​പ്പി​ക്കു​ക​യും നിങ്ങൾക്കെ​തി​രെ സകലവിധ ദുഷ്ടകാ​ര്യ​വും കളവായി പറയു​ക​യും ചെയ്യു​മ്പോൾ നിങ്ങൾ സന്തുഷ്ട​രാ​കു​ന്നു; സ്വർഗ്ഗ​ങ്ങ​ളിൽ നിങ്ങളു​ടെ പ്രതി​ഫലം വലുതാ​ക​യാൽ സന്തോ​ഷിച്ച്‌ തുളളി​ച്ചാ​ടു​വിൻ. എന്തു​കൊ​ണ്ടെ​ന്നാൽ നിങ്ങൾക്ക്‌ മുമ്പേ​യു​ളള പ്രവാ​ച​കൻമാ​രെ​യും അവർ അങ്ങനെ​തന്നെ പീഡി​പ്പി​ച്ചു.”

പ്രവൃ. 5:41, 42: “അതു​കൊണ്ട്‌ അവന്റെ നാമം നിമിത്തം നിന്ദി​ക്ക​പ്പെ​ടു​വാൻ യോഗ്യ​രാ​യി എണ്ണപ്പെ​ട്ട​തിൽ സന്തോ​ഷി​ച്ചു​കൊണ്ട്‌ [അപ്പോ​സ്‌ത​ലൻമാർ] സന്നദ്രീ​മി​ന്റെ മുമ്പാകെ നിന്ന്‌ പോയി. പിന്നെ അവർ ദിന​മ്പ്രതി ആലയത്തി​ലും വീടു​തോ​റും നിരന്തരം ഉപദേ​ശി​ക്കു​ക​യും ക്രിസ്‌തു​യേ​ശു​വി​നെ​ക്കു​റി​ച്ചു​ളള സുവാർത്ത ഘോഷി​ക്കു​ക​യും ചെയ്‌തു​കൊ​ണ്ടി​രു​ന്നു.”

ഫിലി. 1:27-29: “. . . നിങ്ങളു​ടെ എതിരി​ക​ളാൽ ഒരുവി​ധ​ത്തി​ലും ഭയപ്പെ​ടു​ത്ത​പ്പെ​ടാ​തെ ക്രിസ്‌തു​വി​നെ​ക്കു​റി​ച്ചു​ളള സുവാർത്തക്ക്‌ യോഗ്യ​മാം​വണ്ണം മാത്രം പെരു​മാ​റുക. അതുതന്നെ അവരുടെ നാശത്തി​നും നിങ്ങളു​ടെ രക്ഷക്കും ഒരു തെളി​വാണ്‌. ആ സൂചന ദൈവ​ത്തിൽ നിന്നു​ള​ള​താണ്‌. എന്തു​കൊ​ണ്ടെ​ന്നാൽ ക്രിസ്‌തു​വിൽ വിശ്വ​സി​ക്കാൻ മാത്രമല്ല അവനു​വേണ്ടി കഷ്ടം അനുഭ​വി​ക്കാ​നും നിങ്ങൾക്ക്‌ പദവി ലഭിച്ചി​രി​ക്കു​ന്നു.”

അനീതി നിമിത്തം നിരുൽസാ​ഹി​ത​രാ​യ​വർക്ക്‌—

സങ്കീ. 37:10, 11: “അൽപ്പകാ​ല​വും കൂടെ കഴിഞ്ഞാൽ മേലാൽ ദുഷ്ടനു​ണ്ടാ​യി​രി​ക്കു​ക​യില്ല; നീ അവന്റെ സ്ഥാനം ശ്രദ്ധി​ച്ചു​നോ​ക്കും, അവൻ ഉണ്ടായി​രി​ക്കു​ക​യില്ല. എന്നാൽ സൗമ്യ​ത​യു​ള​ളവർ തന്നെ ഭൂമിയെ കൈവ​ശ​മാ​ക്കും, അവർ വാസ്‌ത​വ​മാ​യും സമാധാന സമൃദ്ധി​യിൽ പരമാ​നന്ദം കണ്ടെത്തും.”

യെശ. 9:6, 7: “നമുക്ക്‌ ഒരു ശിശു ജനിച്ചി​രി​ക്കു​ന്നു, നമുക്ക്‌ ഒരു പുത്രൻ നൽക​പ്പെ​ട്ടി​രി​ക്കു​ന്നു, രാജകീയ ഭരണം അവന്റെ തോളിൽ വന്നു​ചേ​രും, അവൻ അത്ഭുത ഉപദേ​ഷ്ടാവ്‌, ശക്തനാം ദൈവം, നിത്യ​പി​താവ്‌, സമാധാ​ന​പ്രഭു എന്നിങ്ങനെ പേർ വിളി​ക്ക​പ്പെ​ടും. ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തി​ലും അവന്റെ രാജത്വ​ത്തി​ലും ഇന്നുമു​തൽ എന്നേക്കും ന്യായ​ത്തോ​ടും നീതി​യോ​ടും​കൂ​ടെ അതിനെ സ്ഥാപിച്ചു നിലനിർത്തു​ന്ന​തിന്‌ അവന്റെ രാജകീയ ഭരണത്തി​ന്റെ വർദ്ധന​ക്കും സമാധാ​ന​ത്തി​നും അവസാ​ന​മു​ണ്ടാ​യി​രി​ക്ക​യില്ല. സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യു​ടെ തീക്ഷ്‌ണ​ത​തന്നെ അതു നിവർത്തി​ക്കും.”

ദാനി. 2:44: “ആ രാജാ​ക്കൻമാ​രു​ടെ നാളു​ക​ളിൽ സ്വർഗ്ഗ​സ്ഥ​നായ ദൈവം ഒരു നാളും നശിപ്പി​ക്ക​പ്പെ​ടാത്ത ഒരു രാജത്വം സ്ഥാപി​ക്കും. അതു മറെറാ​രു ജനത്തി​നും കൈമാ​റ​പ്പെ​ടു​ക​യില്ല. അതു ഈ രാജത്വ​ങ്ങ​ളെ​യൊ​ക്കെ​യും തകർത്തു നശിപ്പി​ക്കു​ക​യും അതു തന്നെ അനിശ്ചി​ത​കാ​ല​ത്തോ​ളം നിലനിൽക്കു​ക​യും ചെയ്യും.”

യെശയ്യാവ്‌ 32:1, 2; 2 പത്രോ. 3:13 കൂടെ കാണുക.

സാമ്പത്തിക പ്രശ്‌ന​ങ്ങ​ളാൽ ഞെരു​ക്ക​പ്പെ​ടു​ന്ന​വർക്ക്‌—

യെശ. 65:21, 22: “അവർ നിശ്ചയ​മാ​യും വീടുകൾ പണിത്‌ പാർക്കും; അവർ നിശ്ചയ​മാ​യും മുന്തി​രി​ത്തോ​ട്ടങ്ങൾ നട്ടുണ്ടാ​ക്കി അവയുടെ ഫലം അനുഭ​വി​ക്കും. അവർ പണിയു​ക​യും മറെറാ​രു​ത്തൻ പാർക്കു​ക​യും ചെയ്യു​ക​യില്ല; അവർ നടുക​യും മറെറാ​രു​ത്തൻ തിന്നു​ക​യും ചെയ്യു​ക​യില്ല. . . . തങ്ങളുടെ സ്വന്തം കൈക​ളു​ടെ അദ്ധ്വാ​ന​ഫലം എന്റെ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടവർ പൂർണ്ണ​മാ​യി ഉപയോ​ഗി​ക്കും.”

സങ്കീ. 72:8, 16: “സമുദ്രം മുതൽ സമുദ്രം വരെയും നദി മുതൽ ഭൂമി​യു​ടെ അറുതി​ക​ളോ​ള​വും അവന്‌ [മശി​ഹൈക രാജാ​വിന്‌] പ്രജക​ളു​ണ്ടാ​കും. ഭൂമി​യിൽ ധാന്യ​സ​മൃ​ദ്ധി​യു​ണ്ടാ​യി​രി​ക്കും; പർവ്വത​ങ്ങ​ളു​ടെ മുകളിൽ ഒരു കവി​ഞ്ഞൊ​ഴു​ക്കു​ണ്ടാ​യി​രി​ക്കും.”

മത്താ. 6:33: “ഒന്നാമത്‌ രാജ്യ​വും അവന്റെ നീതി​യും അന്വേ​ഷി​ക്കു​ന്ന​തിൽ തുടരുക, മററുളള ഈ കാര്യ​ങ്ങ​ളെ​ല്ലാം [ജീവി​ത​ത്തി​ലെ ഭൗതി​കാ​വ​ശ്യ​ങ്ങൾ] നിങ്ങൾക്ക്‌ കൂട്ടി​ച്ചേർക്ക​പ്പെ​ടും.”

റോമ. 8:35, 38, 39: “ക്രിസ്‌തു​വി​ന്റെ സ്‌നേ​ഹ​ത്തിൽ നിന്ന്‌ ആർ നമ്മെ വേർപെ​ടു​ത്തും? കഷ്ടതയോ സങ്കടമോ പീഡന​മോ പട്ടിണി​യോ നഗ്നതയോ ആപത്തോ വാളോ? മരണത്തി​നോ ജീവനോ ദൂതൻമാർക്കോ ഭരണകൂ​ട​ങ്ങൾക്കോ ഇപ്പോ​ഴു​ള​ള​വ​യ്‌ക്കോ വരുവാ​നു​ള​ള​വ​യ്‌ക്കോ അധികാ​ര​ങ്ങൾക്കോ ഉയരത്തി​നോ ആഴത്തി​നോ മററ്‌ യാതൊ​രു സൃഷ്ടി​ക്കു​മോ നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ലു​ളള ദൈവ​സ്‌നേ​ഹ​ത്തിൽ നിന്ന്‌ നമ്മെ വേർപി​രി​ക്കാൻ കഴിയു​ക​യില്ല എന്ന്‌ എനിക്ക്‌ ബോദ്ധ്യ​മുണ്ട്‌.”

എബ്രായർ 13:5, 6 കൂടെ കാണുക.

തങ്ങളുടെ സ്വന്തം കുറവു​കൾ നിമിത്തം നിരുൽസാ​ഹി​ത​രാ​യി​രി​ക്കു​ന്ന​വർക്ക്‌—

സങ്കീ. 34:18: “ഹൃദയം തകർന്ന​വർക്ക്‌ യഹോവ സമീപസ്ഥൻ ആകുന്നു; മനസ്സ്‌ തകർന്ന​വരെ അവൻ സംരക്ഷി​ക്കു​ന്നു.”

സങ്കീ. 103:13, 14: “ഒരു പിതാവ്‌ തന്റെ പുത്രൻമാ​രോട്‌ കരുണ കാണി​ക്കു​ന്ന​തു​പോ​ലെ യഹോവ തന്നെ ഭയപ്പെ​ടു​ന്ന​വ​രോട്‌ കരുണ കാണി​ച്ചി​രി​ക്കു​ന്നു. അവൻ തന്നെ നമ്മുടെ ഘടന നന്നായി അറിയു​ന്നു, നാം പൊടി​യാ​ണെന്ന്‌ ഓർത്തു​കൊണ്ട്‌ തന്നെ.”

നെഹ. 9:17: “നീയോ ക്ഷമാ​പ്ര​വൃ​ത്തി​ക​ളും കൃപയും കരുണ​യും ദീർഘ​ക്ഷ​മ​യും സ്‌നേ​ഹ​ദ​യ​യിൽ സമൃദ്ധി​യു​മു​ളള ദൈവ​മാ​കു​ന്നു.”

2 പത്രോ. 3:9, 15: “ചിലർ താമസം എന്നു വിചാ​രി​ക്കു​ന്ന​തു​പോ​ലെ യഹോവ തന്റെ വാഗ്‌ദ​ത്തങ്ങൾ പാലി​ക്കാൻ താമസ​മു​ള​ള​വനല്ല, മറിച്ച്‌ ആരും നശിപ്പി​ക്ക​പ്പെ​ടാൻ ആഗ്രഹി​ക്കാ​തെ എല്ലാവ​രും അനുതാ​പ​ത്തി​ലേക്ക്‌ വരാൻ ആഗ്രഹി​ച്ചു​കൊണ്ട്‌ അവൻ നിങ്ങ​ളോട്‌ ക്ഷമ കാണി​ക്കു​ന്നു​വെ​ന്നേ​യു​ളളു. മാത്ര​വു​മല്ല, നമ്മുടെ കർത്താ​വി​ന്റെ ക്ഷമയെ രക്ഷയെന്നു കരുതി​ക്കൊൾവിൻ.