വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ

ബൈബിൾ

നിർവ്വ​ചനം: മനുഷ്യ​വർഗ്ഗ​ത്തി​നു​വേ​ണ്ടി​യു​ളള യഹോ​വ​യു​ടെ എഴുത​പ്പെട്ട വചനം. അതു രേഖ​പ്പെ​ടു​ത്താൻ അവൻ 16 നൂററാ​ണ്ടു​ക​ളി​ലേ​റെ​യു​ളള ഒരു കാലഘ​ട്ട​ത്തിൽ 40-ലധികം മാനുഷ സെക്ര​ട്ട​റി​മാ​രെ ഉപയോ​ഗി​ച്ചു, എന്നാൽ ദൈവം​തന്നെ തന്റെ പരിശു​ദ്ധാ​ത്മാ​വി​നാൽ എഴുത്തി​നെ സജീവ​മാ​യി നയിച്ചു. അപ്രകാ​രം അതു ദൈവ​ത്താൽ നിശ്വ​സ്‌ത​മാ​ക്ക​പ്പെ​ട്ട​താണ്‌. രേഖയിൽ ഒരു വലിയ ഭാഗം യഹോ​വ​തന്നെ നടത്തിയ പ്രഖ്യാ​പ​ന​ങ്ങ​ളും ദൈവ​ത്തി​ന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വി​ന്റെ പഠിപ്പി​ക്ക​ലി​നെ​യും പ്രവർത്ത​ന​ങ്ങ​ളെ​യും സംബന്ധി​ച്ചു​ളള വിശദാം​ങ്ങ​ളു​മാണ്‌. ഇതിൽ തന്റെ ദാസൻമാർക്കു​വേ​ണ്ടി​യു​ളള ദൈവ​ത്തി​ന്റെ നിബന്ധ​ന​ക​ളും ഭൂമിയെ സംബന്ധി​ച്ചു​ളള തന്റെ മഹത്തായ ഉദ്ദേശ്യം പൂർത്തീ​ക​രി​ക്കാൻ താൻ എന്തു ചെയ്യു​മെ​ന്നു​ളള പ്രസ്‌താ​വ​ന​ക​ളും നാം കാണുന്നു. ഈ കാര്യ​ങ്ങ​ളോ​ടു​ളള നമ്മുടെ വിലമ​തിപ്പ്‌ ആഴമു​ള​ള​താ​ക്കാൻവേണ്ടി വ്യക്തി​ക​ളും രാഷ്‌ട്ര​ങ്ങ​ളും ദൈവത്തെ ശ്രദ്ധി​ക്കു​ക​യും അവന്റെ ഉദ്ദേശ്യ​ങ്ങ​ളോ​ടു​ളള ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യും ചെയ്യു​മ്പോ​ഴ​ത്തെ​യും അവർ സ്വന്തം വഴിക്കു നീങ്ങു​മ്പോ​ഴ​ത്തേ​യും അനന്തര​ഫ​ലങ്ങൾ പ്രകട​മാ​ക്കുന്ന രേഖയും അവൻ ബൈബി​ളിൽ കാത്തു സൂക്ഷി​ച്ചി​രി​ക്കു​ന്നു. ആശ്രയ​യോ​ഗ്യ​മായ ഈ ചരി​ത്ര​രേ​ഖ​യി​ലൂ​ടെ മനുഷ്യ​വർഗ്ഗ​ത്തോ​ടു​ളള തന്റെ ഇടപെ​ട​ലും അതുവഴി അവന്റെ തന്നെ അത്ഭുത​ക​ര​മായ വ്യക്തി​ത്വ​വും യഹോവ നമുക്ക്‌ പരിച​യ​പ്പെ​ടു​ത്തി​ത്ത​രു​ന്നു.

ബൈബിൾ പരിഗ​ണി​ക്കു​ന്ന​തി​നു​ളള ന്യായങ്ങൾ

ബൈബിൾ മനുഷ്യ​വർഗ്ഗ​ത്തി​ന്റെ സ്രഷ്ടാ​വായ ദൈവ​ത്തിൽനി​ന്നു​ള​ള​താ​ണെന്ന്‌ അതുതന്നെ പറയുന്നു

2 തിമൊ. 3:16, 17: “എല്ലാ തിരു​വെ​ഴു​ത്തും ദൈവ​നി​ശ്വ​സ്‌ത​വും ദൈവ​ത്തി​ന്റെ മനുഷ്യൻ എല്ലാ സൽപ്ര​വൃ​ത്തി​കൾക്കും പൂർണ്ണ​മാ​യും സജ്ജനും തികച്ചും പ്രാപ്‌ത​നും ആകേണ്ട​തിന്‌ പഠിപ്പി​ക്ക​ലി​നും, ശാസന നൽകു​ന്ന​തി​നും കാര്യങ്ങൾ നേരെ​യാ​ക്കു​ന്ന​തി​നും നീതി​യിൽ ശിക്ഷണം നൽകു​ന്ന​തി​നും പ്രയോ​ജ​ന​ക​ര​വു​മാ​കു​ന്നു.”

വെളി. 1:1: “യേശു​ക്രി​സ്‌തു​വി​നാ​ലു​ളള വെളി​പ്പാട്‌, താമസി​യാ​തെ സംഭവി​പ്പാ​നു​ള​ളത്‌ തന്റെ അടിമ​കളെ കാണി​ക്കേ​ണ്ട​തിന്‌ ദൈവം അതു അവനു കൊടു​ത്തു.”

2 ശമു. 23:1, 2: “യിശ്ശാ​യി​യു​ടെ പുത്ര​നായ ദാവീ​ദി​ന്റെ മൊഴി . . . എന്നിലൂ​ടെ സംസാ​രി​ച്ചത്‌ യഹോ​വ​യു​ടെ ആത്മാവാ​യി​രു​ന്നു, അവന്റെ വാക്ക്‌ എന്റെ നാവിൻമേൽ ഉണ്ടായി​രു​ന്നു.”

യെശ. 22:15: “പരമാ​ധീ​ശ​കർത്താ​വായ സൈന്യ​ങ്ങ​ളു​ടെ യഹോവ അരുളി​ച്ചെ​യ്‌തി​രി​ക്കു​ന്നത്‌ ഇതാകു​ന്നു.”

മുഴു​മ​നു​ഷ്യ​വർഗ്ഗ​ത്തോ​ടു​മു​ളള ദൈവ​ത്തി​ന്റെ ദൂത്‌ ഭൂഗോ​ള​ത്തിന്‌ ചുററും എല്ലായി​ട​ത്തും ലഭ്യമാ​യി​രി​ക്കാൻ നാം പ്രതീ​ക്ഷി​ക്കും. ബൈബിൾ മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ ഏതാണ്ട്‌ 1,800 ഭാഷക​ളി​ലേക്ക്‌ തർജ്ജമ​ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. അതിന്റെ മൊത്തം വിതരണം ശതകോ​ടി​ക​ണ​ക്കി​നാണ്‌. ദി വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ പറയുന്നു: “അറിയ​പ്പെ​ട്ടി​ട്ടു​ള​ള​തി​ലേ​ക്കും ഏററം വ്യാപ​ക​മാ​യി വായി​ക്ക​പ്പെ​ടുന്ന പുസ്‌തകം ബൈബി​ളാണ്‌. സാദ്ധ്യ​ത​യ​നു​സ​രിച്ച്‌ അതാണ്‌ ഏററം സ്വാധീ​നം ചെലു​ത്തി​യി​ട്ടു​ളള പുസ്‌ത​ക​വും. മറേറ​തൊ​രു പുസ്‌ത​ക​ത്തി​ന്റെ​തി​നേ​ക്കാൾ അധിക​മാ​യി കോപ്പി​കൾ വിതരണം ചെയ്യ​പ്പെ​ട്ടി​ട്ടു​ള​ളത്‌ ബൈബി​ളി​ന്റേ​താണ്‌. കൂടാതെ മറേറ​തൊ​രു പുസ്‌ത​ക​ത്തെ​ക്കാ​ളും അധിക​മാ​യി കൂടുതൽ പ്രാവ​ശ്യം കൂടുതൽ ഭാഷക​ളി​ലേക്ക്‌ അത്‌ തർജ്ജമ ചെയ്യ​പ്പെ​ട്ടി​ട്ടുണ്ട്‌.”—(1984), വാല്യം 2, പേ. 219.

ബൈബിൾ പ്രവചനം ലോകാ​വ​സ്ഥ​ക​ളു​ടെ അർത്ഥം വിശദീ​ക​രി​ക്കു​ന്നു

മനുഷ്യ​വർഗ്ഗം നാശത്തി​ന്റെ വക്കിലാ​ണെന്ന്‌ അനേകം ലോക​നേ​താ​ക്കൻമാർ സമ്മതി​ക്കു​ന്നു. ദീർഘ​കാ​ലം മുമ്പ്‌ ബൈബിൾ ഈ അവസ്ഥകൾ മുൻകൂ​ട്ടി​പ്പ​റഞ്ഞു. അത്‌ അവയുടെ അർത്ഥവും അനന്തര​ഫലം എന്തായി​രി​ക്കു​മെ​ന്നും വിശദീ​ക​രി​ക്കു​ന്നു. (2 തിമൊ. 3:1-5; ലൂക്കോ. 21:10, 11, 31) ഇവിടെ ഭൂമി​യിൽ നീതി​യു​ളള അവസ്ഥക​ളിൻകീ​ഴിൽ നിത്യ​ജീ​വൻ നേടാ​നു​ളള അവസര​ത്തോ​ടെ, വരാനി​രി​ക്കുന്ന ലോക​നാ​ശത്തെ അതിജീ​വി​ക്കു​ന്ന​തിന്‌ നാം എന്തു ചെയ്യണ​മെന്ന്‌ അതു പറയുന്നു.—സെഫ. 2:3; യോഹ. 17:3; സങ്കീ. 37:10, 11, 29.

ജീവിതത്തിന്റെ ഉദ്ദേശ്യം മനസ്സി​ലാ​ക്കാൻ ബൈബിൾ നമ്മെ സഹായി​ക്കു​ന്നു

അത്‌ ഇതു​പോ​ലു​ളള ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകുന്നു: ജീവൻ എവി​ടെ​നിന്ന്‌ ഉത്ഭവിച്ചു? (പ്രവൃ. 17:24-26) നാം ഇവിടെ ആയിരി​ക്കു​ന്നത്‌ എന്തിന്‌? ഏതാനും വർഷം ജീവിച്ച്‌ ജീവി​ത​ത്തിൽ നിന്ന്‌ ലഭിക്കാ​വു​ന്ന​തെ​ല്ലാം ആസ്വദി​ച്ചിട്ട്‌ മരിക്കാ​നാ​ണോ?—ഉൽപ. 1:27, 28; റോമർ 5:12; യോഹ. 17:3; സങ്കീ. 37:11; സങ്കീ. 40:8.

നീതി​സ്‌നേ​ഹി​ക​ളായ ആളുകൾ ഏററം ആഗ്രഹി​ക്കുന്ന കാര്യങ്ങൾ നമുക്ക്‌ എങ്ങനെ ഉണ്ടായി​രി​ക്കാൻ കഴിയും എന്ന്‌ ബൈബിൾ കാണി​ച്ചു​ത​രു​ന്നു

യഥാർത്ഥ​മാ​യി അന്യോ​ന്യം സ്‌നേ​ഹി​ക്കുന്ന ആളുക​ളു​മാ​യു​ളള ആരോ​ഗ്യാ​വ​ഹ​മായ സഹവാസം എവിടെ കണ്ടെത്താ​മെന്ന്‌ (യോഹ. 13:35), നമുക്കും നമ്മുടെ കുടും​ബ​ങ്ങൾക്കും വേണ്ടു​വോ​ളം ഭക്ഷണം ഉണ്ടായി​രി​ക്കു​മെന്ന്‌ എന്തിന്‌ ഉറപ്പു​നൽകാൻ കഴിയു​മെന്ന്‌ (മത്താ. 6:31-33; സദൃശ. 19:15; എഫേ. 4:28), നമുക്കു ചുററും പ്രയാ​സ​ക​ര​മായ സാഹച​ര്യ​ങ്ങൾ ഉളള​പ്പോ​ഴും നമുക്ക്‌ സന്തുഷ്ട​രാ​യി​രി​ക്കാ​വു​ന്ന​തെ​ങ്ങ​നെ​യെന്ന്‌ അത്‌ നമ്മോടു പറയുന്നു.—സങ്കീ. 1:1, 2; 34:8; ലൂക്കോ. 11:28; പ്രവൃ. 20:35.

ദൈവ​ത്തി​ന്റെ രാജ്യം, അവന്റെ ഗവൺമെൻറ്‌ ഇപ്പോ​ഴത്തെ ദുഷ്ടവ്യ​വ​സ്ഥി​തി​യെ നീക്കി​ക്ക​ള​യു​മെന്ന്‌ അതു വിശദീ​ക​രി​ക്കു​ന്നു. (ദാനി. 2:44) അതിന്റെ ഭരണത്തിൻകീ​ഴിൽ മനുഷ്യ​വർഗ്ഗ​ത്തിന്‌ പൂർണ്ണ ആരോ​ഗ്യ​വും നിത്യ​ജീ​വ​നും ആസ്വദി​ക്കാൻ കഴിയും.—വെളി. 21:3, 4; യെശയ്യാവ്‌ 33:24 താരത​മ്യം ചെയ്യുക.

തീർച്ച​യാ​യും ദൈവ​ത്തിൽ നിന്നാ​യി​രി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ടു​ന്ന​തും ലോകാ​വ​സ്ഥ​ക​ളു​ടെ അർത്ഥവും ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യ​വും വിശദീ​ക​രി​ക്കു​ന്ന​തും നമ്മുടെ പ്രശ്‌നങ്ങൾ എങ്ങനെ പരിഹ​രി​ക്ക​പ്പെ​ടു​മെന്ന്‌ കാണി​ക്കു​ന്ന​തു​മായ ഒരു പുസ്‌തകം പരിഗ​ണ​നാർഹം തന്നെയാണ്‌.

  നിശ്വസ്‌തതയുടെ തെളി​വു​കൾ

അതു നിറയെ ഭാവിയെ സംബന്ധിച്ച്‌ വിശദ​മായ അറിവ്‌ പ്രതി​ഫ​ലി​പ്പി​ക്കുന്ന പ്രവച​ന​ങ്ങ​ളാണ്‌—അത്‌ മനുഷ്യർക്ക്‌ അസാദ്ധ്യ​മാണ്‌

2 പത്രോ. 1:20, 21: “തിരു​വെ​ഴു​ത്തി​ലെ പ്രവചനം ഏതെങ്കി​ലും സ്വകാ​ര്യ​മായ വ്യാഖ്യാ​ന​ത്താൽ ഉളവാ​കു​ന്നതല്ല. കാരണം പ്രവചനം ഒരിക്ക​ലും മനുഷ്യ​ന്റെ ഇഷ്ടത്താൽ വന്നതല്ല, മറിച്ച്‌ പരിശു​ദ്ധാ​ത്മാ​വി​നാൽ നയിക്ക​പ്പെട്ട മനുഷ്യർ ദൈവ​ത്തിൽനിന്ന്‌ സംസാ​രി​ച്ച​ത​ത്രേ.”

◼ പ്രവചനം: യെശ. 44:24, 27, 28; 45:1-4: “യഹോവ . . . ആഴി​യോട്‌ ‘വററി​പ്പോ​കുക; നിന്റെ നദിക​ളെ​ല്ലാം ഞാൻ ഉണക്കി​ക്ക​ള​യും’ എന്ന്‌ പറയു​ന്നവൻ; കോ​രേ​ശി​നെ​സം​ബ​ന്ധിച്ച്‌ ‘അവൻ എന്റെ ഇടയനാ​കു​ന്നു, അവൻ എന്റെ ഇഷ്ടമെ​ല്ലാം പൂർണ്ണ​മാ​യി നിവർത്തി​ക്കും’ എന്നു പറയു​ന്നവൻ; യെരൂ​ശ​ലേ​മി​നെ​പ്പ​ററി ‘അവൾ പുനർനിർമ്മി​ക്ക​പ്പെ​ടും’ എന്നും ആലയ​ത്തെ​പ്പ​ററി ‘നിന്റെ അടിസ്ഥാ​നം ഇടപ്പെ​ടും’ എന്നുളള എന്റെ മൊഴി​യിൽപോ​ലും തന്റെ അഭിഷി​ക്ത​നായ കോ​രേ​ശി​നോട്‌ യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു, അവൻ രാഷ്‌ട്ര​ങ്ങളെ കീഴട​ക്കേ​ണ്ട​തിന്‌ ഞാൻ രാജാ​ക്കൻമാ​രു​ടെ അരക്കച്ച​ക​ളെ​പ്പോ​ലും അഴി​ക്കേ​ണ്ട​തിന്‌; ഇരട്ടപ്പാ​ളി​ക​ത​കു​കൾ അവന്റെ മുമ്പിൽ തുറന്നി​രി​ക്കേ​ണ്ട​തിന്‌ പടിവാ​തി​ലു​കൾപോ​ലും അവന്റെ മുമ്പിൽ അടയാ​തി​രി​ക്കേ​ണ്ട​തിന്‌ ഞാൻ അവന്റെ വലങ്കൈ പിടി​ച്ചി​രി​ക്കു​ന്നു: ‘ഞാൻ തന്നെ നിനക്കു മുമ്പായി പോയി ദുർഘ​ട​ങ്ങളെ നിരപ്പാ​ക്കും താമ്ര​വാ​തി​ലു​കളെ ഞാൻ തകർക്കും, ഇരുമ്പു ഓടാ​മ്പ​ലു​കളെ ഞാൻ ഛേദിച്ചു കളയും. . . . എന്റെ ദാസനായ യാക്കോബ്‌ നിമി​ത്ത​വും ഞാൻ തെര​ഞ്ഞെ​ടു​ത്ത​വ​നായ ഇസ്രാ​യേൽ നിമി​ത്ത​വും ഞാൻ നിന്നെ പേർചൊ​ല്ലി വിളിച്ചു.” (യെശയ്യാ​വി​നാ​ലു​ളള എഴുത്ത്‌ ഏതാണ്ട്‌ പൊ. യു. മു. 732-ഓടെ പൂർത്തി​യാ​യി.)

◻ നിവൃത്തി: ഈ പ്രവചനം എഴുത​പ്പെ​ട്ട​പ്പോൾ കോ​രേശ്‌ ജനിച്ചി​രു​ന്നില്ല. പൊ. യു. മു. 617-607 വരെ യഹൂദൻമാർ ബാബി​ലോ​ണി​ലെ പ്രവാ​സ​ത്തി​ലേക്ക്‌ പിടി​ച്ചു​കൊ​ണ്ടു​പോ​ക​പ്പെ​ട്ടി​രു​ന്നില്ല, പൊ. യു. മു. 607 വരെ യെരൂ​ശ​ലേ​മും അതിലെ ആലയവും നശിപ്പി​ക്ക​പ്പെ​ട്ട​തു​മില്ല. പൊ. യു. മു. 539 മുതൽ പ്രവചനം അതിന്റെ വിശദാം​ശ​ങ്ങ​ളിൽ നിവൃ​ത്തി​യാ​യി. കോ​രേശ്‌ യൂഫ്ര​ട്ടീസ്‌ നദിയി​ലെ വെളളം ഒരു കൃത്രിമ തടാക​ത്തി​ലേക്ക്‌ തിരി​ച്ചു​വി​ട്ടു, നദിയി​ലേ​ക്കു​ളള ബാബി​ലോ​ന്റെ ഗെയി​റ​റു​കൾ നഗരത്തിൽ വിരു​ന്നു​സൽക്കാ​രം നടക്കു​മ്പോൾ അശ്രദ്ധ​മാ​യി തുറന്നി​ട്ടി​രു​ന്നു, കോ​രേ​ശി​ന്റെ കീഴി​ലു​ണ്ടാ​യി​രുന്ന മേദ്യ​രും പേർഷ്യ​ക്കാ​രും ബാബി​ലോൺ പിടി​ച്ച​ടക്കി. അതേതു​ടർന്ന്‌ കോ​രേശ്‌ യഹൂദ​പ്ര​വാ​സി​കളെ മോചി​പ്പി​ക്കു​ക​യും യെരൂ​ശ​ലേ​മി​ലെ യഹോ​വ​യു​ടെ ആലയം പുതു​ക്കി​പ്പ​ണി​യാ​നു​ളള നിർദ്ദേ​ശ​വു​മാ​യി അവരെ അങ്ങോട്ട്‌ അയക്കു​ക​യും ചെയ്‌തു.—ദി എൻ​സൈ​ക്ലോ​പ്പീ​ഡിയ അമേരി​ക്കാ​നാ (1956), വാല്യം 3, പേ. 9; ലൈററ്‌ ഫ്രം ദി എൻഷൻറ്‌ പാസ്‌ററ്‌ (പ്രിൻസ്‌ടൺ, 1959), ജാക്ക്‌ ഫിനെഗൻ, പേ. 227-229; “എല്ലാ തിരു​വെ​ഴു​ത്തും ദൈവ​നി​ശ്വ​സ്‌ത​വും പ്രയോ​ജ​ന​പ്ര​ദ​വു​മാ​കു​ന്നു” [ഇംഗ്ലീഷ്‌] (ന്യൂ​യോർക്ക്‌, 1983) പേ. 282, 284, 295.

◼ പ്രവചനം: യിരെ. 49:17, 18: “ഏദോം ഒരു അതിശ​യ​വി​ഷ​യ​മാ​യി​ത്തീ​രണം. അവളുടെ സമീപ​ത്തു​കൂ​ടെ കടന്നു​പോ​കുന്ന ഏവനും ആശ്ചര്യ​ത്തോ​ടെ തുറിച്ചു നോക്കു​ക​യും അവളുടെ സകല ബാധക​ളും നിമിത്തം ചൂളകു​ത്തു​ക​യും ചെയ്യും. സോ​ദോ​മി​ന്റെ​യും ഗോ​മോ​റ​യു​ടെ​യും അവയുടെ അയൽന​ഗ​ര​ങ്ങ​ളു​ടെ​യും മറിച്ചി​ട​ലി​നു​ശേഷം എന്ന പോലെ, ‘അവിടെ ആരും പാർക്കു​ക​യില്ല’ എന്ന്‌ യഹോവ അരുളി​ച്ചെ​യ്‌തി​രി​ക്കു​ന്നു.” (യിരെ​മ്യാ​യു​ടെ പ്രവച​ന​ങ്ങ​ളു​ടെ രേഖ​പ്പെ​ടു​ത്തൽ പൊ. യു. മു. 580-ൽ പൂർത്തി​യാ​യി.)

◻ നിവൃത്തി: “അവർ [ഏദോ​മ്യർ] ക്രി. മു. 2-ാം നൂററാ​ണ്ടിൽ യൂദാ മക്‌ബേ​യൂ​സി​നാൽ പലസ്‌തീ​നിൽ നിന്ന്‌ പുറത്താ​ക്ക​പ്പെട്ടു, ക്രി. മു. 109-ൽ മക്‌ബായ നേതാ​വായ ജോൺ ഹിർക്കാ​നസ്‌ യഹൂദ​രാ​ജ്യം ഏദോം ദേശങ്ങ​ളു​ടെ പടിഞ്ഞാ​റു​ഭാ​ഗം വരെ വികസി​പ്പി​ച്ചു. ക്രി. മു. 1-ാം നൂററാ​ണ്ടിൽ റോമാ സാമ്രാ​ജ്യ​ത്തി​ന്റെ വികസനം ഒരു സ്വത​ന്ത്ര​രാ​ജ്യ​മായ ഏദോ​മി​ന്റെ എല്ലാ ലക്ഷണങ്ങ​ളും തുടച്ചു നീക്കി . . . ക്രി. വ. 70ലെ റോമാ​ക്കാ​രാ​ലു​ളള യെരൂ​ശ​ലേ​മി​ന്റെ നാശ​ത്തോ​ടെ . . . ഇഡുമെയ [ഏദോം] എന്ന പേരു​തന്നെ ചരി​ത്ര​ത്തിൽനിന്ന്‌ അപ്രത്യ​ക്ഷ​മാ​യി.” (ദി ന്യൂ ഫങ്ക്‌ & വാഗ്നൽസ്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ, 1952, വാല്യം 11, പേ. 4114) അതിന്റെ നിവൃത്തി നമ്മുടെ നാൾവരെ നീണ്ടു കിടക്കു​ന്നു എന്നത്‌ കുറി​ക്കൊ​ള​ളുക. സംഭവങ്ങൾ നടന്നു​ക​ഴിഞ്ഞ ശേഷമാണ്‌ ഈ പ്രവചനം എഴുത​പ്പെ​ട്ടത്‌ എന്ന്‌ യാതൊ​രു കാരണ​വ​ശാ​ലും വാദി​ക്കാൻ സാദ്ധ്യമല്ല.

◼ പ്രവചനം: ലൂക്കോ. 19:41-44; 21:20, 21: “അവൻ [യേശു​ക്രി​സ്‌തു] നഗരത്തെ [യെരൂ​ശ​ലേ​മി​നെ] നോക്കി അതി​നെ​ച്ചൊ​ല്ലി കരഞ്ഞു പറഞ്ഞത്‌: . . . ‘നിന്റെ ശത്രുക്കൾ നിന്റെ ചുററും കൂർത്ത തടികൾ കൊണ്ടു ഒരു കോട്ട പണിയു​ക​യും നിന്നെ വളയു​ക​യും ചുററും നിന്ന്‌ നിന്നെ ഞെരു​ക്കു​ക​യും നിന്നെ​യും നിന്നി​ലു​ളള നിന്റെ മക്കളെ​യും നിലത്തു തളളി​യി​ടു​ക​യും നിന്നെ കല്ലിൻമേൽ കല്ല്‌ ശേഷി​ക്കാ​തെ​യാ​ക്കു​ക​യും ചെയ്യുന്ന നാളുകൾ നിന്റെ​മേൽ വരും, എന്തു​കൊ​ണ്ടെ​ന്നാൽ നിന്റെ പരി​ശോ​ധ​ന​യു​ടെ സമയം നീ തിരി​ച്ച​റി​ഞ്ഞില്ല.’” രണ്ടു ദിവസ​ങ്ങൾക്കു​ശേഷം അവൻ തന്റെ ശിഷ്യൻമാ​രെ ഇപ്രകാ​രം ബുദ്ധ്യു​പ​ദേ​ശി​ച്ചു: “യെരൂ​ശ​ലേം പാളയ​മ​ടി​ച്ചി​രി​ക്കുന്ന സൈന്യ​ങ്ങ​ളാൽ ചുററ​പ്പെ​ട്ടി​രി​ക്കു​ന്നതു കാണു​മ്പോൾ അവളുടെ ശൂന്യ​മാ​ക്കൽ സമീപി​ച്ചി​രി​ക്കു​ന്നു എന്ന്‌ അറിഞ്ഞു​കൊ​ള​ളു​വിൻ. അപ്പോൾ യഹൂദ​യി​ലു​ള​ളവർ പർവ്വത​ങ്ങ​ളി​ലേക്ക്‌ ഓടി​പ്പോ​കാൻ തുടങ്ങട്ടെ, അവളുടെ നടുവി​ലു​ള​ളവർ വിട്ടു​പോ​കട്ടെ.” (പൊ. യു. 33-ൽ യേശു ഉച്ചരിച്ച പ്രവചനം.)

◻ നിവൃത്തി: യെരൂ​ശ​ലേം റോമി​നെ​തി​രെ മൽസരി​ക്കു​ക​യും ക്രി. വ. 66-ൽ സെസ്‌റ​റി​യസ്‌ ഗാലസ്സി​ന്റെ കീഴി​ലു​ളള റോമൻ​സൈ​ന്യം നഗരത്തെ ആക്രമി​ക്കു​ക​യും ചെയ്‌തു. എന്നാൽ യഹൂദ ചരി​ത്ര​കാ​ര​നായ ജോസീ​ഫസ്‌ റിപ്പോർട്ടു ചെയ്യുന്ന പ്രകാരം “തിരി​ച്ച​ടി​യൊ​ന്നും ഉണ്ടാകാ​തി​രു​ന്നി​ട്ടും റോമൻ സൈന്യാ​ധി​പൻ തന്റെ പടയാ​ളി​കളെ പിൻവ​ലി​ക്കു​ക​യും യാതൊ​രു കാരണ​വും കൂടാതെ തന്നെ നഗരത്തിൽ നിന്ന്‌ പെട്ടെന്ന്‌ പിൻവാ​ങ്ങു​ക​യും ചെയ്‌തു.” (ജോസീ​ഫസ്‌, ദി ജ്യൂയിഷ്‌ വാർ, പെൻഗ്വിൻ ക്ലാസി​ക്‌സ്‌, 1969, പേ. 167) ഇത്‌ ക്രിസ്‌ത്യാ​നി​കൾക്ക്‌ നഗരത്തിൽനിന്ന്‌ ഓടി​പ്പോ​കാൻ അവസരം നൽകി, എവു​സേ​ബി​യൂസ്‌ പംഫീ​ലസ്‌ അദ്ദേഹ​ത്തി​ന്റെ എക്ലേസി​യാ​സ്‌റ​റി​ക്കൽ ഹിസ്‌റ​ററി (സി. എഫ്‌. ക്രൂസ്‌ തർജ്ജമ ചെയ്‌തത്‌, ലണ്ടൻ, 1894, പേ. 75) എന്ന പുസ്‌ത​ക​ത്തിൽ പറയും​പ്ര​കാ​രം അവർ യോർദ്ദാന്‌ അപ്പുറ​മു​ളള പെല്ലാ​യി​ലേക്ക്‌ ഓടി​പ്പോ​വു​ക​തന്നെ ചെയ്‌തു. പിന്നീട്‌ പൊ. യു. 70-ലെ പെസഹാ​യോ​ട​ടുത്ത്‌ തീത്തൂസ്‌ എന്ന സൈന്യാ​ധി​പൻ നഗരം വളയു​ക​യും വെറും മൂന്നു ദിവസം കൊണ്ട്‌ 4.5 മൈൽ (7.2 കി. മീ.) നീളമു​ളള ഒരു വേലി അതിനു​ചു​റ​റും നിർമ്മി​ക്കു​ക​യും ചെയ്‌തു, അഞ്ചു മാസങ്ങൾക്കു ശേഷം യെരൂ​ശ​ലേം പിടി​ക്ക​പ്പെട്ടു. “യെരൂ​ശ​ലേം തന്നെ സുസം​ഘ​ടി​ത​മായ ഒരു വിധത്തിൽ നശിപ്പി​ക്ക​പ്പെ​ടു​ക​യും ആലയം ശൂന്യ​മാ​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. ദേശത്തി​ലു​ട​നീ​ളം യഹൂദ്യ കെട്ടി​ട​ങ്ങ​ളു​ടെ നാശം എത്ര സമ്പൂർണ്ണ​മാ​യി​രു​ന്നു​വെന്ന്‌ പുരാ​വ​സ്‌തു​ഗ​വേ​ഷണം ഇന്നു നമുക്ക്‌ കാണിച്ചു തരുന്നു.”—ദി ബൈബിൾ ആൻഡ്‌ ആർക്കി​യോ​ളജി (ഗ്രാൻഡ്‌ റാപ്പി​ഡ്‌സ്‌, മിച്ചി.; 1962) ജെ. ഏ. തോം​പ്‌സൺ, പേ. 299.

പിൽക്കാലത്തു മാത്രം മാനുഷ ഗവേഷകർ കണ്ടുപി​ടിച്ച കാര്യങ്ങൾ സംബന്ധിച്ച്‌ അതിന്റെ ഉളളടക്കം ശാസ്‌ത്രീ​യ​മാ​യി കൃത്യ​ത​യു​ള​ള​താണ്‌

പ്രപഞ്ചത്തിന്റെ ഉത്ഭവം: ഉൽപ. 1:1: “ആദിയിൽ ദൈവം ആകാശ​ങ്ങ​ളും ഭൂമി​യും സൃഷ്ടിച്ചു.” 1978-ൽ ജ്യോ​തി​ശാ​സ്‌ത്ര​ജ്ഞ​നായ റോബർട്ട്‌ ജാസ്‌ത്രോ എഴുതി: “ഇപ്പോൾ ജ്യോ​തി​ശാ​സ്‌ത്ര​പ​ര​മായ തെളി​വു​കൾ പ്രപഞ്ച​ത്തി​ന്റെ ഉൽപ്പത്തി സംബന്ധിച്ച്‌ ബൈബി​ളി​ന്റെ വീക്ഷണ​ത്തി​ലേക്ക്‌ നമ്മെ നയിക്കു​ന്ന​തെ​ങ്ങ​നെ​യെന്ന്‌ നമുക്ക്‌ കാണാൻ കഴിയു​ന്നു. വിശദാം​ശ​ങ്ങ​ളിൽ വ്യത്യാ​സ​മു​ണ്ടെ​ങ്കി​ലും അവശ്യ​ഘ​ട​ക​ങ്ങ​ളിൽ ഉൽപ്പത്തി സംബന്ധിച്ച ജ്യോ​തി​ശാ​സ്‌ത്ര​വി​വ​ര​ണ​വും ബൈബി​ളി​ന്റെ വിവര​ണ​വും ഒന്നുത​ന്നെ​യാണ്‌: ഒരു മനുഷ്യ​നി​ലേക്ക്‌ നയിക്കുന്ന സംഭവ​ങ്ങ​ളു​ടെ ശൃംഖല പെട്ടെന്ന്‌, ഒരു നിമി​ഷ​ത്തിൽ, പ്രകാ​ശ​ത്തി​ന്റെ​യും ഊർജ്ജ​ത്തി​ന്റെ​യും ഒരു മിന്നലിൽ ആരംഭി​ച്ചു.”—ഗോഡ്‌ ആൻഡ്‌ ദി അസ്‌​ത്രോ​ണ​മേർസ്‌ (ന്യൂ​യോർക്ക്‌, 1978), പേ. 14.

ഭൂഗ്രഹത്തിന്റെ ആകൃതി: യെശ. 40:22: “ഭൂവൃ​ത്ത​ത്തിൻമീ​തെ അധിവ​സി​ക്കുന്ന ഒരുവൻ ഉണ്ട്‌.” പുരാതന കാലങ്ങ​ളി​ലെ പൊതു​വായ അഭി​പ്രാ​യം ഭൂമി പരന്നതാണ്‌ എന്നതാ​യി​രു​ന്നു. ഈ ബൈബിൾ ഭാഗം എഴുത​പ്പെട്ട്‌ 200-ലധികം വർഷങ്ങൾക്കു ശേഷം മാത്ര​മാ​യി​രു​ന്നു ഭൂമി ഉരുണ്ട​താ​യി​രി​ക്കാൻ സാദ്ധ്യ​ത​യുണ്ട്‌ എന്ന്‌ ചില ഗ്രീക്ക്‌ തത്വജ്ഞാ​നി​കൾ ന്യായ​വാ​ദം ചെയ്‌തത്‌. പിന്നെ​യും ഏതാണ്ട്‌ 300 വർഷങ്ങൾ കഴിഞ്ഞ​പ്പോൾ ഒരു ഗ്രീക്ക്‌ ജ്യോ​തി​ശാ​സ്‌ത്രജ്ഞൻ ഭൂമി​യു​ടെ ഏകദേശ വ്യാസാർദ്ധം കണക്കു​കൂ​ട്ടി​യെ​ടു​ത്തു. എന്നാൽ അപ്പോ​ഴും ഭൂമി ഗോളാ​കൃ​തി​യി​ലു​ള​ള​താണ്‌ എന്ന ആശയം പൊതു​വേ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നില്ല. ഇരുപ​താം നൂററാ​ണ്ടിൽ മാത്ര​മാണ്‌ മനുഷ്യർക്ക്‌ വിമാ​ന​ത്തിൽ സഞ്ചരി​ക്കു​ന്ന​തി​നും പിന്നീട്‌ ബാഹ്യാ​കാ​ശ​ത്തി​ലേ​ക്കും ചന്ദ്രനി​ലേ​ക്കു​പോ​ലും യാത്ര ചെയ്യു​ന്ന​തി​നും അപ്രകാ​രം ഭൂച​ക്ര​വാ​ള​ത്തി​ന്റെ “വൃത്താ​കൃ​തി” വ്യക്തമാ​യി കാണു​ന്ന​തി​നും കഴിഞ്ഞത്‌.

മൃഗജീവൻ: ലേവ്യ. 11:6: “മുയൽ . . . അയവി​റ​ക്കു​ന്നു.” ചില വിമർശകർ ഇതിനെ ദീർഘ​കാ​ലം എതിർത്തി​രു​ന്നു​വെ​ങ്കി​ലും അവസാനം 18-ാം നൂററാ​ണ്ടിൽ വില്യം കൂപ്പർ എന്ന ഇംഗ്ലീ​ഷ്‌കാ​രൻ മുയൽ അയവി​റ​ക്കു​ന്ന​താ​യി നിരീ​ക്ഷി​ച്ചു. അതു ചെയ്യ​പ്പെ​ടുന്ന അസാധാ​ര​ണ​വി​ധം 1940-ൽ പ്രൊ​സീ​ഡിം​ഗ ഓഫ്‌ ദി സുവോ​ള​ജി​ക്കൽ സൊ​സൈ​ററി ഓഫ്‌ ലണ്ടൻ, വാല്യം 110, സീരീസ്‌ എ, പേ. 159-163-ൽ വിവരി​ക്ക​പ്പെട്ടു.

അതിന്റെ ആന്തരിക യോജിപ്പ്‌ അർത്ഥവ​ത്താണ്‌

ബൈബി​ളി​ലെ പുസ്‌ത​കങ്ങൾ രാജാവ്‌, പ്രവാ​ചകൻ, ഇടയൻ, ചുങ്കം പിരി​വു​കാ​രൻ, വൈദ്യൻ എന്നിങ്ങനെ വളരെ വ്യത്യ​സ്‌ത​രായ നാൽപ്പ​തോ​ളം ആളുക​ളാൽ രേഖ​പ്പെ​ടു​ത്ത​പ്പെട്ടു എന്ന വസ്‌തു​ത​യു​ടെ വീക്ഷണ​ത്തിൽ അതു വിശേ​ഷാൽ അങ്ങനെ​യാണ്‌. അതിന്റെ എഴുത്ത്‌ 1,610 വർഷങ്ങൾകൊ​ണ്ടാണ്‌ പൂർത്തി​യാ​യത്‌, അതു​കൊണ്ട്‌ അവർ ഒത്തു​ചേർന്നു ഗൂഢാ​ലോ​ചന നടത്താൻ അവസര​മി​ല്ലാ​യി​രു​ന്നു. എന്നിരു​ന്നാ​ലും അവരുടെ എഴുത്തു​കൾ ഏററം ചെറിയ വിശദാം​ശ​ങ്ങ​ളിൽപോ​ലും യോജി​പ്പി​ലാണ്‌. ബൈബി​ളി​ന്റെ വിവി​ധ​ഭാ​ഗങ്ങൾ പൂർണ്ണ​യോ​ജി​പ്പിൽ ഇണച്ചു​ചേർത്തി​രി​ക്കു​ന്നത്‌ വിലമ​തി​ക്ക​ണ​മെ​ങ്കിൽ നിങ്ങൾ വ്യക്തി​പ​ര​മാ​യി അതു വായി​ക്കു​ക​യും പഠിക്കു​ക​യും ചെയ്യണം.

ബൈബിളിന്‌ മാററ​മൊ​ന്നും വരുത്ത​പ്പെ​ട്ടി​ട്ടില്ല എന്ന്‌ നമു​ക്കെ​ങ്ങനെ ഉറപ്പു​ള​ള​വ​രാ​യി​രി​ക്കാൻ കഴിയും?

“ഒരു എഴുത്തിന്‌ സാക്ഷ്യം വഹിക്കുന്ന പുരാതന കൈ​യ്യെ​ഴു​ത്തു പ്രതി​ക​ളു​ടെ എണ്ണത്തിന്റെ സംഗതി​യി​ലും മൂലകൃ​തി​യു​ടെ​യും സാക്ഷ്യം വഹിക്കുന്ന കൈ​യ്യെ​ഴു​ത്തു പ്രതി​യു​ടെ​യും ഇടക്ക്‌ കടന്നു പോയി​ട്ടു​ളള വർഷങ്ങ​ളു​ടെ സംഗതി​യി​ലും മററു പുരാതന എഴുത്തു​കളെ [ഹോമ​റി​ന്റെ​യും പ്ലേറേ​റാ​യു​ടെ​യും മററു​ള​ള​വ​രു​ടെ​യും] അപേക്ഷിച്ച്‌ ബൈബി​ളിന്‌ വ്യക്തമായ ഒരു നേട്ടമുണ്ട്‌ . . . ബൈബി​ളി​ന്റെ കയ്യെഴു​ത്തു പ്രതി​ക​ളോ​ടു​ളള താരത​മ്യ​ത്തിൽ മററു​ള​ള​വ​യു​ടെ കൈ​യ്യെ​ഴു​ത്തു പ്രതികൾ വളരെ ചുരു​ക്ക​മാണ്‌. മറെറാ​രു പുരാ​ത​ന​പു​സ്‌ത​ക​വും ബൈബി​ളി​നോ​ളം മെച്ചമാ​യി സാക്ഷ്യ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടില്ല.”—ദി ബൈബിൾ ഫ്രം ദി ബിഗി​നിങ്ങ്‌ (ന്യൂ​യോർക്ക്‌, 1929), പി. മാരിയൻ സിംസ്‌, പേ. 74, 76.

ആയിര​ത്തി​തൊ​ള​ളാ​യി​രത്തി എഴുപ​ത്തി​യൊ​ന്നി​ലെ ഒരു റിപ്പോർട്ടിൻപ്ര​കാ​രം, സാദ്ധ്യ​ത​യ​നു​സ​രിച്ച്‌, എബ്രായ തിരു​വെ​ഴു​ത്തു​കൾ മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ ഉൾക്കൊ​ള​ളുന്ന 6,000-ത്തോളം കൈ​യ്യെ​ഴു​ത്തു പ്രതി​ക​ളുണ്ട്‌; അവയിൽ ഏററം പുരാ​ത​ന​മാ​യത്‌ പൊ. യു. മു. മൂന്നാം നൂററാ​ണ്ടി​ലേ​താണ്‌. ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളു​ടേ​താ​യി ഗ്രീക്കിൽ ഏതാണ്ട്‌ 5,000 എണ്ണമുണ്ട്‌, അവയിൽ ഏററം പഴക്കമു​ള​ളത്‌ പൊ. യു. രണ്ടാം നൂററാ​ണ്ടി​ന്റെ ആരംഭ​ത്തി​ലേ​താണ്‌. അതുകൂ​ടാ​തെ മററു ഭാഷക​ളി​ലേ​ക്കു​ളള ആദിമ വിവർത്ത​ന​ങ്ങ​ളു​ടെ അനേകം പ്രതി​ക​ളും സ്ഥിതി​ചെ​യ്യു​ന്നുണ്ട്‌.

ദി ചെസ്‌ററർ ബീററി ബിബ്ലിക്കൽ പാപ്പി​റൈയെ സംബന്ധി​ച്ചു​ളള തന്റെ ഏഴു വാല്യ​ങ്ങ​ളു​ടെ ആമുഖ​ത്തിൽ സർ ഫ്രെഡ​റിക്‌ കെനിയൻ എഴുതി: “അവയുടെ [പാപ്പി​റൈ] പരി​ശോ​ധ​ന​യിൽ നിന്ന്‌ നാം എത്തി​ച്ചേ​രുന്ന പ്രഥമ​വും ഏററം പ്രധാ​ന​വു​മായ നിഗമനം, നിലവി​ലു​ളള പാഠങ്ങ​ളു​ടെ അത്യന്താ​പേ​ക്ഷി​ത​മായ കൃത്യത അവ ഉറപ്പാ​ക്കു​ന്നു എന്നുളള സംതൃ​പ്‌തി​ദാ​യ​ക​മായ ഒന്നു തന്നെയാണ്‌. ശ്രദ്ധേ​യ​മോ അടിസ്ഥാ​ന​പ​ര​മോ ആയ യാതൊ​രു വ്യത്യാ​സ​വും പഴയതോ പുതി​യ​തോ ആയ നിയമ​ങ്ങ​ളിൽ കാണ​പ്പെ​ടു​ന്നില്ല. ജീവൽപ്ര​ധാ​ന​മായ വസ്‌തു​ത​ക​ളെ​യോ ഉപദേ​ശ​ങ്ങ​ളെ​യോ ബാധി​ക്കുന്ന പ്രധാ​ന​പ്പെട്ട ഏതെങ്കി​ലും ഭാഗം വിട്ടു​ക​ള​യ​പ്പെ​ടു​ക​യോ കൂട്ടി​ച്ചേർക്ക​പ്പെ​ടു​ക​യോ വ്യത്യാ​സ​പ്പെ​ടു​ത്ത​പ്പെ​ടു​ക​യോ ചെയ്‌തി​ട്ടില്ല. വാക്കു​ക​ളു​ടെ ക്രമം അല്ലെങ്കിൽ കൃത്യ​മാ​യി ഏതു പദം ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്നതു​പോ​ലെ നിസ്സാ​ര​മായ കാര്യ​ങ്ങ​ളെയേ ഈ പാഠ​ഭേ​ദങ്ങൾ ബാധി​ച്ചി​ട്ടു​ളളു . . . എന്നാൽ അവയുടെ യഥാർത്ഥ പ്രാധാ​ന്യം, അവ നിലവി​ലു​ളള പാഠങ്ങ​ളു​ടെ കൃത്യത ഇന്നോളം ലഭ്യമാ​യി​രു​ന്ന​തി​നേ​ക്കാ​ളും നേര​ത്തെ​യു​ളള തെളി​വി​നാൽ ഉറപ്പാ​ക്കി​യി​രി​ക്കു​ന്നു എന്നുള​ള​താണ്‌.”—(ലണ്ടൻ, 1933), പേ. 15.

ബൈബി​ളി​ന്റെ ചില ഭാഷാ​ന്ത​രങ്ങൾ മററു ചിലവ​യേ​ക്കാൾ മൂലഭാ​ഷ​യി​ലു​ള​ള​തി​നോട്‌ കൂടുതൽ അടുത്തു പററി​നിൽക്കു​ന്നു എന്നുള​ളത്‌ വാസ്‌ത​വ​മാണ്‌. ആധുനിക പരാവർത്തന ബൈബി​ളു​കൾ ചില​പ്പോൾ മൂല അർത്ഥത്തിന്‌ മാററം വരുത്താൻ തക്കവണ്ണം സ്വാത​ന്ത്ര്യം എടുത്തി​രി​ക്കു​ന്നു. ചില ഭാഷാ​ന്ത​ര​ക്കാർ തങ്ങളുടെ വ്യക്തി​പ​ര​മായ വിശ്വാ​സം തങ്ങളുടെ ഭാഷാ​ന്ത​രത്തെ ബാധി​ക്കാൻ അനുവ​ദി​ച്ചി​രി​ക്കു​ന്നു. എന്നാൽ പല ഭാഷാ​ന്ത​രങ്ങൾ താരത​മ്യം ചെയ്യു​ന്ന​തി​നാൽ ഈ ബലഹീ​ന​തകൾ തിരി​ച്ച​റി​യാൻ കഴിയും.

ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ—

‘ഞാൻ ബൈബി​ളിൽ വിശ്വ​സി​ക്കു​ന്നില്ല’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘എന്നാൽ ഒരു ദൈവ​മു​ണ്ടെന്ന്‌ നിങ്ങൾ വിശ്വ​സി​ക്കു​ന്നു, ഇല്ലേ? . . . നിങ്ങൾക്ക്‌ അംഗീ​ക​രി​ക്കാൻ പ്രയാ​സ​മായ എന്താണ്‌ ബൈബി​ളി​ലു​ള​ള​തെന്ന്‌ ഞാൻ ഒന്നു ചോദി​ച്ചോ​ട്ടെ?’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘നിങ്ങൾ എന്നും ഇങ്ങനെ​ത​ന്നെ​യാ​ണോ വിചാ​രി​ച്ചി​രു​ന്നത്‌ എന്ന്‌ ഞാനൊ​ന്നു ചോദി​ച്ചോ​ട്ടെ? . . . ബൈബിൾ നന്നായി പഠിച്ചി​ട്ടി​ല്ലെ​ങ്കിൽ കൂടി മററാ​ളു​ക​ളും ഇങ്ങനെ പറയു​ന്നത്‌ ഞാൻ കേട്ടി​ട്ടുണ്ട്‌. ബൈബിൾ ദൈവ​ത്തിൽ നിന്നുളള ഒരു ദൂതാ​ണെ​ന്നും അത്‌ പറയുന്ന കാര്യങ്ങൾ നാം വിശ്വ​സി​ക്കു​ക​യും അതനു​സ​രിച്ച്‌ ജീവി​ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ ദൈവം നമുക്ക്‌ നിത്യ​ജീ​വൻ വച്ചുനീ​ട്ടു​ന്നു​വെ​ന്നും ബൈബിൾ വ്യക്തമാ​യി പറയുന്ന സ്ഥിതിക്ക്‌ അതിന്റെ അവകാ​ശ​വാ​ദം ശരിയാ​ണോ അല്ലയോ എന്നറി​യു​ന്ന​തിന്‌ അതൊന്നു പരി​ശോ​ധി​ക്കു​ക​യെ​ങ്കി​ലും ചെയ്യു​ന്നത്‌ പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കും എന്നുള​ള​തി​നോട്‌ നിങ്ങൾ യോജി​ക്കു​ന്നി​ല്ലേ? ( 60-63 വരെ പേജു​ക​ളി​ലെ വിവരങ്ങൾ ഉപയോ​ഗി​ക്കുക.)’

‘ബൈബി​ളിൽ വൈരു​ദ്ധ്യ​ങ്ങ​ളുണ്ട്‌’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘മററു​ള​ള​വ​രും എന്നോട്‌ ഇങ്ങനെ പറഞ്ഞി​ട്ടുണ്ട്‌, എന്നാൽ യഥാർത്ഥ​ത്തിൽ വൈരു​ദ്ധ്യ​മാ​യി​രി​ക്കുന്ന ഒരു സംഗതി കാണിച്ചു തരാൻ ആർക്കും കഴിഞ്ഞി​ട്ടില്ല. എന്റെ വ്യക്തി​പ​ര​മായ ബൈബിൾ വായന​യിൽ അങ്ങനെ​യൊന്ന്‌ ഞാൻ കണ്ടിട്ടില്ല. നിങ്ങൾക്ക്‌ ഒരു ഉദാഹ​രണം കാണി​ക്കാൻ കഴിയു​മോ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: ബൈബിൾ തങ്ങളുടെ മനസ്സിൽ ഉയർത്തിയ ചോദ്യ​ങ്ങൾക്ക്‌ അനേകം ആളുക​ളും ഒരിക്ക​ലും ഉത്തരം കണ്ടെത്തി​യി​ട്ടില്ല എന്നതാണ്‌ എനിക്കു മനസ്സി​ലാ​ക്കാൻ കഴിഞ്ഞി​ട്ടു​ള​ളത്‌. ഉദാഹ​ര​ണ​ത്തിന്‌, കയീന്‌ തന്റെ ഭാര്യയെ എവിടെ നിന്ന്‌ കിട്ടി? (301, 302 പേജു​ക​ളി​ലെ വിവരങ്ങൾ ഉപയോ​ഗി​ക്കുക.)’

‘ബൈബിൾ മനുഷ്യർ എഴുതി​യ​താണ്‌’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘അത്‌ ശരിയാണ്‌. ഏതാണ്ട്‌ 40 പേർക്ക്‌ അതിൽ പങ്കുണ്ടാ​യി​രു​ന്നു. എന്നാൽ അതു ദൈവ​ത്താൽ നിശ്വ​സ്‌ത​മാ​ക്ക​പ്പെ​ട്ട​താ​യി​രു​ന്നു.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘അതിന്റെ അർത്ഥ​മെ​ന്താണ്‌? ഒരു ബിസി​ന​സു​കാ​രൻ തന്റെ സെക്ര​ട്ട​റി​യെ ഉപയോ​ഗിച്ച്‌ തനിക്കു​വേണ്ടി കത്തുക​ളെ​ഴു​തി​ക്കു​ന്ന​തു​പോ​ലെ ദൈവം എഴുത്തി​നെ നയിച്ചു എന്ന്‌.’ (2) ‘ശൂന്യാ​കാ​ശ​ത്തി​ലു​ളള ആരി​ലെ​ങ്കി​ലും നിന്ന്‌ ദൂതുകൾ സ്വീക​രി​ക്കുക എന്ന ആശയം നമ്മെ ആശ്ചര്യ​പ്പെ​ടു​ത്ത​രുത്‌. മനുഷ്യ​രു​പോ​ലും ചന്ദ്രനിൽനിന്ന്‌ ദൂതു​ക​ളും ചിത്ര​ങ്ങ​ളും അയച്ചി​ട്ടുണ്ട്‌. അവരെ​ങ്ങ​നെ​യാണ്‌ അത്‌ ചെയ്‌തത്‌? ദീർഘ​കാ​ലം മുമ്പ്‌ ദൈവ​ത്തിൽനിന്ന്‌ തന്നെ ഉളവായ നിയമങ്ങൾ ഉപയോ​ഗിച്ച്‌.’ (3) ‘എന്നാൽ ബൈബി​ളി​ലു​ള​ളത്‌ യഥാർത്ഥ​ത്തിൽ ദൈവ​ത്തിൽ നിന്നാ​ണെന്ന്‌ നമുക്ക്‌ എങ്ങനെ ഉറപ്പു​ള​ള​വ​രാ​യി​രി​ക്കാൻ കഴിയും? സാദ്ധ്യ​ത​യ​നു​സ​രിച്ച്‌ മാനുഷ ഉറവു​ക​ളിൽ നിന്ന്‌ വരാൻ കഴിയാത്ത വിവരങ്ങൾ അതിൽ അടങ്ങി​യി​രി​ക്കു​ന്നു. ഏതു തരത്തി​ലു​ളളവ? ഭാവിയെ സംബന്ധിച്ച വിശദാം​ശങ്ങൾ; അവ എല്ലായ്‌പ്പോ​ഴും പൂർണ്ണ​മാ​യി കൃത്യ​മെന്ന്‌ തെളി​ഞ്ഞി​രി​ക്കു​ന്നു. (ദൃഷ്ടാ​ന്ത​ങ്ങൾക്ക്‌  60-62 വരെ പേജു​ക​ളും “അന്ത്യനാ​ളു​കൾ” എന്ന ശീർഷ​ക​ത്തിൻ കീഴിലെ 234-239 വരെ പേജു​ക​ളും കാണുക.)

‘ഓരോ​രു​ത്തർക്കും ബൈബി​ളി​ന്റെ സ്വന്തം വ്യാഖ്യാ​ന​മാ​ണു​ള​ളത്‌’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘സ്‌പഷ്ട​മാ​യും അവയെ​ല്ലാം ശരിയാ​യി​രി​ക്കു​ക​യില്ല.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘നമ്മുടെ സ്വന്തം ആശയങ്ങ​ളോട്‌ പൊരു​ത്ത​ത്തിൽ കൊണ്ടു​വ​രാൻ വേണ്ടി തിരു​വെ​ഴു​ത്തു​കൾ വളച്ചൊ​ടി​ക്കു​ന്നത്‌ നിലനിൽക്കുന്ന ദ്രോ​ഹ​ത്തിന്‌ ഇടയാ​ക്കും. (2 പത്രോ. 3:15, 16)’ (2) ‘ബൈബിൾ ശരിയാ​യി മനസ്സി​ലാ​ക്കു​ന്ന​തിന്‌ രണ്ടു കാര്യ​ങ്ങൾക്ക്‌ നമ്മെ സഹായി​ക്കാൻ കഴിയും. ഒന്ന്‌, ഏതു പ്രസ്‌താ​വ​ന​യു​ടെ​യും സന്ദർഭം (മുമ്പും പിമ്പു​മു​ളള വാക്യങ്ങൾ) കണക്കി​ലെ​ടു​ക്കുക. അടുത്ത​താ​യി, ആ ഭാഗങ്ങൾ അതേ വിഷയം കൈകാ​ര്യം ചെയ്യു​ന്ന​താ​യി ബൈബി​ളി​ലു​ളള മററ്‌ പ്രസ്‌താ​വ​ന​ക​ളു​മാ​യി താരത​മ്യം ചെയ്യുക. ആ വിധത്തിൽ നാം ദൈവ​ത്തി​ന്റെ സ്വന്തം വചനം നമ്മുടെ ചിന്തയെ നയിക്കാൻ നാം അനുവ​ദി​ക്കു​ക​യാണ്‌; വ്യാഖ്യാ​നം നമ്മു​ടെതല്ല അവന്റെ​താണ്‌. വാച്ച്‌ടവർ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ സ്വീക​രി​ച്ചി​രി​ക്കുന്ന സമീപനം അതാണ്‌.’ (“യഹോ​വ​യു​ടെ സാക്ഷികൾ” എന്ന ശീർഷ​ക​ത്തിൻ കീഴിൽ 204, 205 പേജുകൾ കാണുക.)

അത്‌ നമ്മുടെ നാളി​ലേക്ക്‌ പ്രാ​യോ​ഗി​കമല്ല’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘നമ്മുടെ നാളി​ലേക്കു പ്രാ​യോ​ഗി​ക​മായ കാര്യ​ങ്ങ​ളിൽ നാം തൽപ്പര​രാണ്‌, അല്ലേ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘യുദ്ധത്തിന്‌ ഒരു അറുതി വരുത്തു​ന്നത്‌ പ്രാ​യോ​ഗി​ക​മൂ​ല്യ​മു​ള​ള​താണ്‌ എന്നതി​നോട്‌ നിങ്ങൾ യോജി​ക്കു​ന്നു​വോ? . . . മററ്‌ രാഷ്‌ട്ര​ങ്ങ​ളി​ലു​ള​ള​വ​രോട്‌ സമാധാ​ന​ത്തിൽ കഴിയാൻ ആളുകൾ പഠിച്ചാൽ അത്‌ ഒരു നല്ല തുടക്ക​മാ​യി​രി​ക്കു​മെ​ന്ന​തി​നോട്‌ നിങ്ങൾ യോജി​ക്കു​ന്നി​ല്ലേ? . . . ബൈബിൾ അത്‌ തന്നെ മുൻകൂ​ട്ടി​പ്പ​റഞ്ഞു. (യെശ. 2:2, 3) ബൈബിൾ വിദ്യാ​ഭ്യാ​സ​ത്തി​ന്റെ ഫലമായി യഹോ​വ​യു​ടെ സാക്ഷി​കൾക്കി​ട​യിൽ ഇതു സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.’ (2) ‘അതിലും കൂടുതൽ ആവശ്യ​മാണ്‌—യുദ്ധത്തി​നി​ട​യാ​ക്കുന്ന സകല രാഷ്‌ട്ര​ങ്ങ​ളും മനുഷ്യ​രും നീക്കം ചെയ്യ​പ്പെ​ടണം. അത്തര​മൊ​രു സംഗതി എന്നെങ്കി​ലും സംഭവി​ക്കു​മോ? ഉവ്വ്‌, എങ്ങനെ​യെന്ന്‌ ബൈബിൾ വിശദീ​ക​രി​ക്കു​ക​യും ചെയ്യുന്നു. (ദാനി. 2:44; സങ്കീ. 37:10, 11)’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാം: ‘നിങ്ങളു​ടെ ഉൽക്കണ്‌ഠ എനിക്ക്‌ മനസ്സി​ലാ​കു​ന്നു. ഒരു മാർഗ്ഗ​നിർദ്ദേശക ഗ്രന്ഥം പ്രാ​യോ​ഗി​ക​മൂ​ല്യ​മു​ള​ള​ത​ല്ലെ​ങ്കിൽ അതുപ​യോ​ഗി​ക്കു​ന്നത്‌ നമ്മുടെ ഭാഗത്ത്‌ മൗഢ്യ​മാ​യി​രി​ക്കും, അല്ലേ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: ‘സന്തുഷ്ട​മായ കുടും​ബ​ജീ​വി​തം നയിക്കാൻ നമ്മെ പ്രാപ്‌ത​രാ​ക്കുന്ന ശരിയായ ബുദ്ധ്യു​പ​ദേശം നൽകുന്ന ഒരു പുസ്‌തകം പ്രാ​യോ​ഗിക മൂല്യ​മു​ള​ള​താണ്‌ എന്നതി​നോട്‌ നിങ്ങൾ യോജി​ക്കു​മോ? . . . കുടും​ബ​ജീ​വി​തം സംബന്ധിച്ച സിദ്ധാ​ന്ത​ങ്ങൾക്കും ആചാര​ങ്ങൾക്കും പലവട്ടം മാററങ്ങൾ സംഭവി​ച്ചി​ട്ടുണ്ട്‌, നാം ഇന്നു കാണുന്ന ഫലങ്ങളാ​കട്ടെ നല്ലതുമല്ല. എന്നാൽ ബൈബിൾ പറയുന്ന കാര്യങ്ങൾ പഠിക്കു​ക​യും പ്രാ​യോ​ഗി​ക​മാ​ക്കു​ക​യും ചെയ്യു​ന്ന​വ​രു​ടേത്‌ ഉറപ്പു​ള​ള​തും സന്തുഷ്ട​വു​മായ കുടും​ബ​ജീ​വി​തം ആണ്‌. (കൊലൊ. 3:12-14, 18-21)’

‘ബൈബിൾ ഒരു നല്ല പുസ്‌ത​ക​മാണ്‌, എന്നാൽ പരമമായ സത്യം എന്നൊ​ന്നില്ല’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘ഓരോ​രു​ത്തർക്കും വ്യത്യസ്‌ത അഭി​പ്രാ​യങ്ങൾ ഉളളതാ​യി​തോ​ന്നു​ന്നു എന്നത്‌ ശരി തന്നെ. ഒരു കണ്ടുപി​ടു​ത്തം നടത്തി​യ​താ​യി ഒരാൾ വിചാ​രി​ച്ചാ​ലും താൻ പരിഗ​ണി​ക്കാ​തെ വിട്ടു​കളഞ്ഞ ഒരു ഘടക​മെ​ങ്കി​ലും ഉണ്ടെന്ന്‌ അയാൾ മിക്ക​പ്പോ​ഴും കണ്ടെത്തു​ന്നു. എന്നാൽ അത്തരം ഒരു പരിമി​തി ഇല്ലാത്ത ഒരാൾ ഉണ്ട്‌. അതാരാ​യി​രി​ക്കാം? . . . അതെ, പ്രപഞ്ച​ത്തി​ന്റെ സ്രഷ്ടാവ്‌.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘അതു​കൊ​ണ്ടാണ്‌ “നിന്റെ വചനം സത്യമാണ്‌” (യോഹ. 17:17) എന്ന്‌ യേശു​ക്രി​സ്‌തു അവനോട്‌ പറഞ്ഞത്‌. ആ സത്യം ബൈബി​ളി​ലുണ്ട്‌. (2 തിമൊ. 3:16, 17)’ (2) ‘നാം അജ്ഞതയിൽ തപ്പിത്ത​ട​യാൻ ദൈവം ആഗ്രഹി​ക്കു​ന്നില്ല; നാം സത്യത്തി​ന്റെ സൂക്ഷ്‌മ പരിജ്ഞാ​ന​ത്തി​ലേക്ക്‌ വരണം എന്നുള​ള​താണ്‌ അവന്റെ ഇഷ്ടം എന്ന്‌ അവൻ പറഞ്ഞി​രി​ക്കു​ന്നു. (1 തിമൊ. 2:3, 4) തികച്ചും തൃപ്‌തി​ക​ര​മായ വിധത്തിൽ ബൈബിൾ . . . പോലു​ളള ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകുന്നു.’ (ചിലരെ സഹായി​ക്കു​ന്ന​തിന്‌ നിങ്ങൾ ആദ്യം ദൈവ​ത്തി​ന്റെ ആസ്‌തി​ക്യ​ത്തിൽ വിശ്വ​സി​ക്കു​ന്ന​തി​നു​ളള തെളി​വു​കൾ ചർച്ച​ചെ​യ്യേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. “ദൈവം” എന്ന ശീർഷ​ക​ത്തിൻ കീഴിൽ 145-151 വരെ പേജുകൾ കാണുക.)

ബൈബിൾ വെളള​ക്കാ​രു​ടെ ഒരു പുസ്‌ത​ക​മാണ്‌’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘അവർ ബൈബി​ളി​ന്റെ ധാരാളം കോപ്പി​കൾ അച്ചടി​ച്ചി​ട്ടുണ്ട്‌ എന്നത്‌ തീർച്ച​യാ​യും സത്യം​തന്നെ. എന്നാൽ ഒരു വർഗ്ഗം വേറൊ​ന്നി​നേ​ക്കാൾ മെച്ചമാ​ണെന്ന്‌ ബൈബിൾ പറയു​ന്നില്ല.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘ബൈബിൾ നമ്മുടെ സ്രഷ്ടാ​വിൽനി​ന്നു​ള​ള​താണ്‌, അവൻ പക്ഷപാ​തി​ത്വ​മു​ള​ള​വനല്ല. (പ്രവൃ. 10:34, 35)’ (2) ‘ദൈവ​ത്തി​ന്റെ വചനം എല്ലാ രാഷ്‌ട്ര​ങ്ങ​ളിൽ നിന്നും ഗോ​ത്ര​ങ്ങ​ളിൽനി​ന്നും ഉളള ആളുകൾക്ക്‌ അവന്റെ രാജ്യ​ത്തിൻ കീഴിൽ ഇവിടെ ഭൂമി​യിൽ എന്നേക്കും ജീവി​ക്കാ​നു​ളള അവസരം വച്ചു നീട്ടുന്നു. (വെളി. 7:9, 10, 17)’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘ഒരിക്ക​ലും അല്ല! ബൈബി​ളി​ലെ 66 പുസ്‌ത​കങ്ങൾ എഴുതാൻ താൻ ആരെ നിശ്വ​സ്‌ത​രാ​ക്കു​മെന്ന്‌ തീരു​മാ​നി​ച്ചത്‌ മനുഷ്യ​വർഗ്ഗ​ത്തി​ന്റെ സ്രഷ്ടാ​വാ​യി​രു​ന്നു. വെളുത്ത ത്വക്കു​ള​ള​വരെ അവൻ അതിന്‌ തെര​ഞ്ഞെ​ടു​ത്തു​വെ​ങ്കിൽ അത്‌ അവന്റെ ഉത്തരവാ​ദി​ത്ത​മാ​യി​രു​ന്നു. എന്നാൽ ബൈബി​ളി​ന്റെ ദൂത്‌ വെളള​ക്കാർക്കു​വേണ്ടി പരിമി​ത​പ്പെ​ടു​ത്തേ​ണ്ട​താ​യി​രു​ന്നില്ല.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘യേശു പറഞ്ഞത്‌ ശ്രദ്ധി​ക്കുക . . . (യോഹ. 3:16) “ഏതൊ​രാ​ളും” എന്നത്‌ ഏതു നിറമു​ളള വ്യക്തി​ക​ളെ​യും ഉൾപ്പെ​ടു​ത്തു​ന്നു. കൂടാതെ സ്വർഗ്ഗാ​രോ​ഹണം ചെയ്യു​ന്ന​തി​നു​മു​മ്പാ​യി വിടവാ​ങ്ങൽ എന്ന നിലയിൽ യേശു ശിഷ്യൻമാ​രോട്‌ ഈ വാക്കു​ക​ളും പറഞ്ഞു . . . (മത്താ. 28:19)’ (2) ‘രസാവ​ഹ​മാ​യി, പ്രവൃ​ത്തി​കൾ 13:1 നീഗർ എന്നു പേരായി ഒരാ​ളെ​പ്പ​ററി പറഞ്ഞി​രി​ക്കു​ന്നു, ആ പേരിന്റെ അർത്ഥം “കറുത്തവൻ” എന്നാണ്‌. അവൻ സിറി​യ​യി​ലെ അന്ത്യോ​ക്യ​സ​ഭ​യി​ലെ പ്രവാ​ച​കൻമാ​രി​ലും ഉപദേ​ഷ്ടാ​ക്കൻമാ​രി​ലും ഒരാളാ​യി​രു​ന്നു.’

ജെയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം മാത്രമെ ഞാൻ വിശ്വ​സി​ക്കു​ന്നു​ളളു’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘ഇപ്പോൾ അതു കൈവ​ശ​മു​ണ്ടെ​ങ്കിൽ വളരെ പ്രോൽസാ​ഹ​ജ​ന​ക​മെന്ന്‌ ഞാൻ കണ്ടെത്തിയ ഒരാശയം നിങ്ങളു​മാ​യി പങ്കുവ​യ്‌ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘അനേക​മാ​ളു​കൾ ബൈബി​ളി​ന്റെ ആ ഭാഷാ​ന്ത​ര​മാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. എനിക്കും വ്യക്തി​പ​ര​മാ​യി എന്റെ ലൈ​ബ്ര​റി​യിൽ ഒരു പ്രതി​യുണ്ട്‌.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1)‘ബൈബിൾ ആദ്യം എബ്രായ, അരാമ്യ, ഗ്രീക്ക്‌ എന്നീ ഭാഷക​ളി​ലാണ്‌ എഴുത​പ്പെ​ട്ടത്‌ എന്ന്‌ നിങ്ങൾ അറിഞ്ഞി​രു​ന്നോ? . . . നിങ്ങൾക്ക്‌ ആ ഭാഷകൾ വശമു​ണ്ടോ? . . . അതു​കൊണ്ട്‌ ബൈബിൾ ഇംഗ്ലീ​ഷി​ലേക്ക്‌ തർജ്ജമ ചെയ്യ​പ്പെ​ട്ട​തിൽ നാം നന്ദിയു​ള​ള​വ​രാണ്‌.’ (2) ‘ബൈബി​ളി​ന്റെ ആദ്യ പുസ്‌ത​ക​മായ ഉൽപ്പത്തി പൊ. യു. മു. 1513-ൽ പൂർത്തി​യാ​ക്ക​പ്പെ​ട്ടു​വെ​ന്നാണ്‌ ഈ ചാർട്ട്‌ (പു. ലോ. ഭാ.-യിലെ “ബൈബിൾ പുസ്‌ത​ക​ങ്ങ​ളു​ടെ പട്ടിക”) കാണി​ക്കു​ന്നത്‌. ഉൽപ്പത്തി പുസ്‌തകം എഴുതി​യ​ശേഷം ഏതാണ്ട്‌ 2,900 വർഷങ്ങൾ കഴിഞ്ഞാണ്‌ മുഴുവൻ ബൈബി​ളും ഇംഗ്ലീ​ഷി​ലേക്ക്‌ തർജ്ജമ ചെയ്യ​പ്പെ​ട്ടത്‌ എന്ന്‌ നിങ്ങൾ അറിഞ്ഞി​രു​ന്നോ? ജെയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം പൂർത്തി​യാ​ക്കി​യത്‌ പിന്നെ​യും 200-ലധികം വർഷങ്ങൾ കഴിഞ്ഞാണ്‌ (പൊ. യു. 1611).’ (3) ‘ഇംഗ്ലീഷ്‌ ഭാഷക്ക്‌ 17-ാം നൂററാ​ണ്ടു മുതൽ വളരെ​യ​ധി​കം മാററങ്ങൾ വന്നിരി​ക്കു​ന്നു. നമ്മുടെ ജീവി​ത​കാ​ല​ത്തു​തന്നെ നമ്മൾ അത്തരം മാററങ്ങൾ കണ്ടിരി​ക്കു​ന്നു, അല്ലേ? . . . അതു​കൊണ്ട്‌ മൂലകൃ​തി​യി​ലെ സത്യങ്ങൾ നമ്മൾ ഇന്നു സംസാ​രി​ക്കുന്ന ഭാഷയിൽ കൃത്യ​മാ​യി പ്രതി​ഫ​ലി​പ്പി​ക്കുന്ന ആധുനിക ഭാഷാ​ന്ത​രങ്ങൾ നാം വിലമ​തി​ക്കു​ന്നു.’

‘നിങ്ങൾക്ക്‌ നിങ്ങളു​ടെ സ്വന്തം ബൈബി​ളുണ്ട്‌’

പുതി​യ​ലോ​ക​ഭാ​ഷാ​ന്തരം” എന്ന മുഖ്യ​ശീർഷകം കാണുക.