മരണം
നിർവ്വചനം: ജീവിതത്തിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും അന്ത്യം. ശ്വാസോച്ഛ്വാസവും ഹൃദയമിടിപ്പും മസ്തിഷ്ക്ക പ്രവർത്തനവും നിന്ന ശേഷം സാവകാശത്തിൽ ശരീരകോശങ്ങളിലെ ജീവശക്തിയുടെ പ്രവർത്തനം നിലക്കുന്നു. മരണം ജീവന്റെ വിപരീതമാണ്.
മനുഷ്യൻ മരിക്കാനാണോ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടത്?
നേരെ മറിച്ച് മരണത്തിലേക്ക് നയിക്കുന്ന അനുസരണക്കേടിനെതിരെ യഹോവ ആദാമിന് മുന്നറിയിപ്പ് നൽകി. (ഉൽപ. 2:17) പിൽക്കാലത്ത് ദൈവം ഇസ്രായേല്യർക്ക് സമയത്തിനു മുമ്പേ അവരെ മരണത്തിലേക്ക് നയിച്ചേക്കാവുന്ന നടത്തയ്ക്കെതിരെ പോലും മുന്നറിയിപ്പ് നൽകി. (യെഹെ. 18:31) കാലക്രമത്തിൽ, മനുഷ്യവർഗ്ഗത്തിനുവേണ്ടി മരിക്കാൻ അവൻ തന്റെ പുത്രനെ അയച്ചു, അത് ആ കരുതലിൽ വിശ്വാസം അർപ്പിക്കുന്നവർ നിത്യജീവൻ ആസ്വദിക്കേണ്ടതിനായിരുന്നു.—യോഹ. 3:16, 36.
സാധാരണയായി മനുഷ്യരുടെ ആയുർദൈർഘ്യം 70 അല്ലെങ്കിൽ 80 വർഷങ്ങളാണെന്ന് സങ്കീർത്തനം 90:10 പറയുന്നു. മോശ എഴുതിയപ്പോൾ അതു സത്യമായിരുന്നു, എന്നാൽ ആരംഭം മുതൽ അങ്ങനെയായിരുന്നില്ല. (ഉൽപ. 5:3-32 താരതമ്യം ചെയ്യുക.) എബ്രായർ 9:27 പറയുന്നു, “ഒരിക്കൽ എന്നേക്കുമായി മരിക്കുക എന്നത് മനുഷ്യന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു.” അതും എഴുതപ്പെട്ടപ്പോൾ സത്യമായിരുന്നു. എന്നാൽ പാപിയായ ആദാമിന്റെ മേൽ ദൈവം ന്യായവിധി ഉച്ചരിക്കുന്നതിനു മുമ്പ് അങ്ങനെയായിരുന്നില്ല.
നാം വാർദ്ധക്യം പ്രാപിക്കുകയും മരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?
എന്നേക്കും ജീവിക്കാനുളള പ്രതീക്ഷയോടെ പൂർണ്ണരായിട്ടാണ് യഹോവ ആദ്യ മാനുഷദമ്പതികളെ സൃഷ്ടിച്ചത്. അവർക്ക് സ്വതന്ത്രമനസ്സ് നൽകപ്പെട്ടിരുന്നു. സ്നേഹത്തിൽ നിന്നും അവൻ അവർക്കു വേണ്ടി ചെയ്തിട്ടുളള എല്ലാററിനെയും സംബന്ധിച്ചുളള വിലമതിപ്പ് നിമിത്തവും അവർ അവരുടെ സ്രഷ്ടാവിനെ അനുസരിക്കുമോ? അങ്ങനെ ചെയ്യുന്നതിനുളള തികഞ്ഞപ്രാപ്തി ഉൽപ. 2:17; 3:1-19; 5:3-5; ആവർത്തനം 32:4-ഉം വെളിപ്പാട് 12:9-ഉം താരതമ്യം ചെയ്യുക.
അവർക്കുണ്ടായിരുന്നു. ദൈവം ആദാമിനോട് പറഞ്ഞു: “നൻമതിൻമകളുടെ അറിവിന്റെ വൃക്ഷത്തെ സംബന്ധിച്ചാണെങ്കിൽ നീ അതിൽ നിന്ന് ഭക്ഷിക്കരുത്, എന്തുകൊണ്ടെന്നാൽ നീ അതിൽ നിന്ന് ഭക്ഷിക്കുന്ന നാളിൽ നീ തീർച്ചയായും മരിക്കും.” ഒരു സർപ്പത്തെ വക്താവായി ഉപയോഗിച്ചുകൊണ്ട് യഹോവയുടെ കൽപ്പന ലംഘിക്കാൻ സാത്താൻ ഹവ്വായെ വശീകരിച്ചു. ആദാം തന്റെ ഭാര്യയെ ശാസിച്ചില്ല, മറിച്ച് വിലക്കപ്പെട്ട കനി ഭക്ഷിക്കുന്നതിന് അവളോട് ചേർന്നു. തന്റെ വചനമനുസരിച്ച് തന്നെ യഹോവ ആദാമിന്റെമേൽ മരണവിധി ഉച്ചരിച്ചു, എന്നാൽ പാപികളായ ആ ദമ്പതികളെ വധിക്കുന്നതിനു മുൻപ് അവർ മക്കളെ ജനിപ്പിക്കാൻ യഹോവ കരുണാപൂർവ്വം അനുവദിച്ചു.—റോമ. 5:12, 17, 19: “ഏക മനുഷ്യനാൽ [ആദാം] പാപവും പാപത്താൽ മരണവും ലോകത്തിലേക്ക് പ്രവേശിച്ചു, അങ്ങനെ എല്ലാവരും പാപം ചെയ്തിരിക്കുകയാൽ മരണം സകല മനുഷ്യരിലേക്കും വ്യാപിച്ചു—. . . .ഒരു മനുഷ്യന്റെ ലംഘനത്താൽ മരണം രാജാവായി വാണു . . . ഒരു മനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നു.”
1 കൊരി. 15:22: “ആദാമിൽ എല്ലാവരും മരിക്കുന്നു.”
“വിധി” എന്ന മുഖ്യശീർഷകവും കൂടെ കാണുക.
ശിശുക്കൾ മരിക്കുന്നത് എന്തുകൊണ്ട്?
സങ്കീ. 51:5, JB: “ഞാൻ കുററമുളളവനായി ജനിച്ചുവെന്ന്, എന്നെ ഗർഭം ധരിച്ച നിമിഷം മുതൽ ഒരു പാപിയാണെന്ന് നീ അറിയുന്നു.” (ഇയ്യോബ് 14:4; ഉൽപത്തി 8:21 കൂടെ കാണുക.)
റോമ. 3:23; 6:23: “എല്ലാവരും പാപം ചെയ്തിരിക്കുന്നു, ദൈവതേജസ്സിൽ കുറവുളളവരായിത്തീർന്നിരിക്കുന്നു . . . പാപം നൽകുന്ന ശമ്പളം മരണമത്രേ.”
ചിലരോട് പറയപ്പെട്ടിട്ടുളളതുപോലെ ദൈവം കുട്ടികളെ അവരുടെ മാതാപിതാക്കളിൽ നിന്ന് “എടുത്തുകൊണ്ടു” പോകുന്നില്ല. ഭൂമി വേണ്ടത്ര ആഹാരം ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിലും സ്വാർത്ഥത നിറഞ്ഞ രാഷ്ട്രീയവും വ്യാപാരപരവുമായ ഘടകങ്ങൾ അത് ഏററവുമധികം ആവശ്യമായിരിക്കുന്നവർക്ക് വിതരണം ചെയ്യുന്നതിനെ മിക്കപ്പോഴും തടസ്സപ്പെടുത്തുകയും അതുവഴി വികലപോഷണത്താലുളള മരണത്തിന് ഇടയാക്കുകയും ചെയ്യുന്നു. മുതിർന്നവരെപ്പോലെ തന്നെ ചില കുട്ടികൾ അപകടങ്ങളിൽ മരണമടയുന്നു. എന്നാൽ നാം എല്ലാം പാപം അവകാശമാക്കിയിരിക്കുന്നു; നാമെല്ലാവരും അപൂർണ്ണരാണ്. എല്ലാവരും—നല്ലവരും ചീത്തയാളുകളും—കാലക്രമത്തിൽ മരിക്കുന്ന ഒരു വ്യവസ്ഥിതിയിലേക്ക് നാം ജനിച്ചു. (സഭാ. 9:5) കുട്ടികളെ അവരുടെ മാതാപിതാക്കളുമായി പുനരുത്ഥാനത്താൽ വീണ്ടും കൂട്ടിച്ചേർക്കാൻ യഹോവ ‘അതിയായി ആഗ്രഹിക്കുന്നു,’ അതിന് സ്നേഹപൂർവ്വകമായ കരുതൽ ചെയ്തിട്ടുമുണ്ട്.—യോഹ. 5:28, 29; ഇയ്യോ. 14:14, 15; യിരെമ്യാവ് 31:15, 16; മർക്കോസ് 5:40-42 താരതമ്യം ചെയ്യുക.
മരിച്ചവർ എവിടെയാണ്?
ഉൽപ. 3:19: “നിലത്ത് തിരികെച്ചേരുന്നതുവരെ നിന്റെ മുഖത്തെ വിയർപ്പിൽ നീ അപ്പം ഭക്ഷിക്കും, എന്തുകൊണ്ടെന്നാൽ നീ നിലത്തു നിന്ന് എടുക്കപ്പെട്ടിരിക്കുന്നു. നീ പൊടിയാകുന്നു, നീ പൊടിയിലേക്ക് തിരികെച്ചേരുകയും ചെയ്യും.”
സഭാ. 9:10: “ചെയ്യാൻ നിന്റെ കൈ കണ്ടെത്തുന്നതൊക്കെയും നിന്റെ ശക്തിയോടെതന്നെ ചെയ്യുക.’ എന്തുകൊണ്ടെന്നാൽ നീ ചെല്ലുന്ന സ്ഥലമായ ഷീയോളിൽ [“ശവക്കുഴിയിൽ,” KJ, Kx; “മരിച്ചവരുടെ ലോകത്ത്,” TEV] പ്രവൃത്തിയോ ഉപായമോ അറിവോ ജ്ഞാനമോ ഇല്ല.”
മരിച്ചവരുടെ അവസ്ഥ എന്ത്?
സഭാ. 9:5: “ജീവിച്ചിരിക്കുന്നവർക്ക് തങ്ങൾ മരിക്കുമെന്ന് ബോധമുണ്ട്; എന്നാൽ മരിച്ചവരെ സംബന്ധിച്ചിടത്തോളം അവർക്ക് യാതൊന്നിനെക്കുറിച്ചും ബോധമില്ല.”
സങ്കീ. 146:4: “അവന്റെ ആത്മാവ് പുറത്തുപോകുന്നു, അവൻ തന്റെ നിലത്തേക്ക് തിരികെപ്പോകുന്നു; അന്നുതന്നെ അവന്റെ ചിന്തകൾ [“ചിന്തകൾ,” KJ, Dy-ൽ 145:4; “അവന്റെ സകല ചിന്തയും,” NE; “ആസൂത്രണങ്ങൾ,” RS, NAB] നശിക്കുന്നു.”
യോഹ. 11:11-14: “‘നമ്മുടെ സുഹൃത്ത് ലാസർ വിശ്രമിക്കുകയാണ്, എന്നാൽ അവനെ ഉറക്കത്തിൽ നിന്ന് ഉണർത്താൻ ഞാൻ അങ്ങോട്ട് പോവുകയാണ്.’ . . . യേശു അവരോട് തുറന്നു പറഞ്ഞു: ‘ലാസർ മരിച്ചുപോയി.’” (കൂടാതെ സങ്കീർത്തനം 13:3)
ശരീരം മരിക്കുമ്പോഴും തുടർന്നു ജീവിക്കുന്നതായി മനുഷ്യന്റെ ഏതെങ്കിലും ഭാഗമുണ്ടോ?
യെഹെ. 18:4: “പാപം ചെയ്യുന്ന ദേഹി [“ദേഹി,” RS, NE, KJ, Dy, Kx; “മനുഷ്യൻ,” JB; “വ്യക്തി,” TEV]—അതുതന്നെ മരിക്കും.”
യെശ. 53:12: “അവൻ മരണത്തോളം തന്നെ തന്റെ ദേഹിയെ [“ദേഹി,” RS, KJ, Dy; “ജീവൻ,” TEV; “തന്നെത്തന്നെ,” JB, Kx, NAB] ഒഴുക്കിക്കളഞ്ഞു.” (മത്തായി 26:38 താരതമ്യം ചെയ്യുക.)
“ദേഹി” “ആത്മാവ്” എന്നീ മുഖ്യശീർഷകങ്ങളും കൂടെ കാണുക.
മരിച്ചവർക്ക് ജീവിച്ചിരിക്കുന്നവരെ ഏതെങ്കിലും വിധത്തിൽ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ?
സഭാ. 9:6: “അവരുടെ സ്നേഹവും അവരുടെ ദ്വേഷവും അവരുടെ അസൂയയും ഇപ്പോൾത്തന്നെ നശിച്ചുപോയിരിക്കുന്നു, അവർക്ക് മേലാൽ അനിശ്ചിതകാലത്തോളം സൂര്യനുതാഴെ ചെയ്യപ്പെടാനുളള യാതൊന്നിലും ഒരു ഓഹരിയുമില്ല.”
യെശ. 26:14: “അവർ മരിച്ചവരാണ്; അവർ ജീവിക്കുകയില്ല. മരണത്തോടെ ബലഹീനരായിത്തീർന്ന അവർ എഴുന്നേൽക്കുകയില്ല.”
മരിച്ചവരെന്നു പ്രഖ്യാപിക്കപ്പെട്ടശേഷം ജീവനിലേക്ക് തിരികെ വരുത്തപ്പെട്ടവരും മറെറാരു ജീവിതത്തെപ്പററി സംസാരിച്ചവരുമായവരുടെ റിപ്പോർട്ടുകൾ സംബന്ധിച്ചെന്ത്?
സാധാരണയായി ഒരു വ്യക്തിയുടെ ശ്വാസോച്ഛ്വാസവും ഹൃദയമിടിപ്പും
നിലച്ച് പല മിനിററുകൾക്ക് ശേഷമാണ് സാവകാശം ശരീര കോശങ്ങളിലെ ജീവശക്തി ഇല്ലാതാകാൻ തുടങ്ങുന്നത്. ശരീരം മരവിപ്പിക്കുകയാണെങ്കിൽ ആ പ്രക്രിയ മണിക്കൂറുകളോളം താമസിപ്പിക്കാൻ കഴിയും. ഇക്കാരണത്താൽ ചിലപ്പോൾ ഒരു വ്യക്തിയെ കാർഡിയോപൾമനറി പുനർജീവിപ്പിക്കൽ പ്രക്രിയയിലൂടെ വീണ്ടും ജീവനിലേക്ക് കൊണ്ടുവരിക സാദ്ധ്യമാണ്. അവർ “വൈദ്യശാസ്ത്രപരമായി” പറഞ്ഞാൽ മരിച്ചവരാണ്, എന്നാൽ അവരുടെ ശരീരകോശങ്ങൾ അപ്പോഴും ജീവനുളളവയായിരുന്നു.“വൈദ്യശാസ്ത്രപരമായ” മരണത്തിൽനിന്ന് തിരികെ വരുത്തപ്പെട്ട അനേകമാളുകൾ യാതൊന്നും ഓർമ്മിക്കുന്നില്ല. മററുചിലർ പറന്നുനടന്നതായി തോന്നിയെന്ന് റിപ്പോർട്ടു ചെയ്യുന്നു. ചിലർ സുന്ദരമായ ദൃശ്യങ്ങൾ കണ്ടതായി പറയുന്നു; മററു ചിലർ ആ അനുഭവത്തിൽ ഭയവിഹ്വലരായിത്തീർന്നു.
ഈ അനുഭവങ്ങളിലേതിനെങ്കിലും വൈദ്യശാസ്ത്രപരമായ ഒരു വിശദീകരണമുണ്ടോ?
ദി അരിസോണ റിപ്പബ്ലിക്കിന്റെ വൈദ്യശാസ്ത്ര എഡിററർ ഇപ്രകാരം എഴുതി: “അനസ്തേഷ്യയുടെയോ രോഗത്തിന്റെയോ പരിക്കിന്റെയോ ഫലമായി ശാരീരിക ശക്തി ഏററം കുറഞ്ഞ അവസ്ഥയിലായിത്തീരുമ്പോൾ ശാരീരിക പ്രവർത്തനങ്ങളുടെ സ്വതേയുളള നിയന്ത്രണം അതിനനുസരിച്ച് കുറയുന്നു. അങ്ങനെ ന്യൂറോ ഹോർമോണുകളും നാഡീവ്യൂഹത്തിലെ കാറെറക്കൊലാമൈൻസും സ്വതന്ത്രമാക്കപ്പെടുകയും അനിയന്ത്രിതമായ അളവിൽ ഒഴുകുകയും ചെയ്യുന്നു. അതിന്റെ ഫലം, മററു പ്രത്യക്ഷതകളോടൊപ്പം ചിത്തവിഭ്രാന്തിയാണ്, ബോധാവസ്ഥയിലേക്ക് മടങ്ങി വരുമ്പോൾ മരിച്ചിട്ട് മടങ്ങി വന്നതാണ് എന്ന് വിശദീകരിക്കപ്പെടുകയും ചെയ്യുന്നു.”—മേയ് 28, 1977, പേ. C-1; കൂടാതെ ജർമ്മൻ വൈദ്യശാസ്ത്രപ്രസിദ്ധീകരണം ഫോർട്ട്ക്രിസ്റേറ ദെർ മെഡിസിൻ, നമ്പർ 41, 1979; സൈക്കോളജി ററുഡേ, ജനുവരി 1981.
എന്നാൽ പുനർജീവിപ്പിക്കപ്പെട്ടവരുടെ സാക്ഷ്യം, മരിച്ചവർ പ്രത്യക്ഷപ്പെടുകയും സംസാരിക്കുകയും ചെയ്തവരുടെ അനുഭവത്താൽ ഉറപ്പാക്കപ്പെടുന്നില്ലേ?
മരിച്ചവരുടെ അവസ്ഥയെ സംബന്ധിച്ച് മേലുദ്ധരിച്ച തിരുവെഴുത്തുകൾ ദയവായി വീണ്ടും വായിക്കുക. ദൈവത്തിന്റെ സത്യവചനം മരിച്ചവരുടെ അവസ്ഥയെക്കുറിച്ച് നമ്മോട് എന്താണ് പറയുന്നത്?
മനുഷ്യർ മറിച്ച് വിശ്വസിക്കണമെന്ന് ആഗ്രഹിക്കുന്നത് ആരാണ്? അനുസരണക്കേട് മരണം കൈവരുത്തും എന്ന് യഹോവ നമ്മുടെ ആദ്യമാതാപിതാക്കൾക്ക് മുന്നറിയിപ്പു കൊടുത്തശേഷം അതിന് വിപരീതമായി സംസാരിച്ചതാരാണ്? “[സാത്താനാൽ ഉപയോഗിക്കപ്പെട്ട; വെളിപ്പാട് 12:9 കൂടെ കാണുക] സർപ്പം സ്ത്രീയോട് പറഞ്ഞു: ‘നിശ്ചയമായും നിങ്ങൾ മരിക്കുകയില്ല.’” (ഉൽപ. 3:4) തീർച്ചയായും, പിൽക്കാലത്ത്, ആദാമും ഹവ്വായും മരിക്കുക തന്നെ ചെയ്തു. അപ്പോൾ ന്യായയുക്തമായി ശരീരം മരിച്ചശേഷവും മനുഷ്യന്റെ ഒരു ആത്മീയ ഭാഗം തുടർന്ന് ജീവിക്കുന്നു എന്നുളള ആശയം ആരുടെ കണ്ടുപിടുത്തമാണ്? നാം കണ്ടുകഴിഞ്ഞതുപോലെ ദൈവത്തിന്റെ വചനം പറയുന്നത് അതല്ല. പുരാതന ഇസ്രായേല്യർക്കുളള ദൈവത്തിന്റെ നിയമം മരിച്ചവരോട് ആലോചന ചോദിക്കുന്നതിനെ “അശുദ്ധവും” “മ്ലേച്ഛവുമായ” ഒരു ആചാരമായി കുററം വിധിച്ചു. (ലേവ്യ. 19:31; ആവ. 18: 10-12; യെശ. 8:19) ജീവിച്ചിരിക്കുന്നവർ മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവരോടാണ് ബന്ധപ്പെട്ടിരുന്നതെങ്കിൽ സ്നേഹവാനായ ഒരു ദൈവം ആ ആചാരത്തെ കുററം വിധിക്കുമായിരുന്നോ? നേരെമറിച്ച്, ഭൂതാത്മാക്കൾ മരിച്ച വ്യക്തികളാണെന്ന് ഭാവിക്കുകയും ഒരു വ്യാജം നിലനിർത്തത്തക്കധാരണ നൽകിക്കൊണ്ട് മനുഷ്യവർഗ്ഗത്തെ വഴിതെററിക്കുകയുമാണെങ്കിൽ അത്തരം വഞ്ചനയ്ക്കെതിരെ തന്റെ ദാസൻമാരെ സംരക്ഷിക്കുന്നത് ദൈവത്തിന്റെ ഭാഗത്തെ സ്നേഹമായിരിക്കുകയില്ലേ?—എഫേ. 6:11, 12.
മരിച്ചവർക്കുവേണ്ടി വിലാപം കഴിക്കുന്ന പരമ്പരാഗത ആചാരങ്ങളിൽ യഹോവയുടെ സാക്ഷികൾ പങ്കെടുക്കാത്തതെന്തുകൊണ്ടാണ്?
പ്രിയപ്പെട്ട ഒരാളുടെ മരണത്തിൽ ദുഃഖിക്കുക എന്നത് സ്വാഭാവികമാണ്, അത് ഉചിതമായി പ്രകടിപ്പിക്കുകയും ചെയ്യാം
തന്റെ അടുത്ത സുഹൃത്തായിരുന്ന ലാസർ മരിച്ചശേഷം “യേശു കണ്ണീർ വാർത്തു”. (യോഹ. 11:35) ചില സന്ദർഭങ്ങളിൽ മരണത്തോടുളള ബന്ധത്തിൽ ദൈവദാസൻമാർ അനുഭവിച്ച ദുഃഖം തീവ്രമായിരുന്നിട്ടുണ്ട്.—2 ശമു. 1:11, 12.
എന്നാൽ പുനരുത്ഥാന പ്രത്യാശ നിമിത്തം ക്രിസ്ത്യാനികളോട് ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു: “പ്രത്യാശയില്ലാത്ത മററുളളവർ ദുഃഖിക്കുന്നതുപോലെ നിങ്ങൾ ദുഃഖിക്കാതിരിക്കേണ്ടതിന് മരണത്തിൽ നിദ്രകൊളളുന്നവരെക്കുറിച്ച് നിങ്ങൾക്ക് അറിവില്ലാതിരിക്കരുത് എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.”—1 തെസ്സ. 4:13.
മരണത്തോട് ബന്ധപ്പെട്ട എല്ലാ ആചാരങ്ങളും യഹോവയുടെ ദാസൻമാർ തളളിക്കളയുന്നില്ല
ഉൽപ. 50:2, 3: “തന്റെ പിതാവിന് സുഗന്ധവർഗ്ഗമിടുവാൻ യോസേഫ് തന്റെ ദാസൻമാരായ വൈദ്യൻമാരോട് കൽപ്പിച്ചു . . . അവർ അവനുവേണ്ടി തികച്ചും നാൽപ്പതു ദിവസമെടുത്തു, കാരണം സുഗന്ധവർഗ്ഗമിടുന്നതിന് നാൽപ്പതു ദിവസമെടുക്കുന്നത് പതിവായിരുന്നു.”
യോഹ. 19:40: “അവർ യേശുവിന്റെ ശരീരമെടുത്ത് യഹൂദൻമാർ ശരീരം അടക്കുന്ന മര്യാദപ്രകാരം അത് സുഗന്ധവർഗ്ഗത്തോടുകൂടെ ശീലയിൽ പൊതിഞ്ഞുകെട്ടി.”
ദൈവവചനത്തോട് യോജിപ്പിലല്ലാത്ത ആചാരങ്ങൾ അവനെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നവരാൽ ഒഴിവാക്കപ്പെടുന്നു
ചില ആചാരങ്ങൾ ഒരുവന്റെ ദുഃഖം പരസ്യപ്പെടുത്താൻ വേണ്ടിയുളളവയാണ്. എന്നാൽ യേശു പറഞ്ഞു: “[ദുഃഖം നിമിത്തം] നിങ്ങൾ ഉപവസിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കുന്നത് നിർത്തുക. എന്തുകൊണ്ടെന്നാൽ തങ്ങൾ ഉപവസിക്കുന്നു എന്ന് മററുളളവർ കാണേണ്ടതിന് അവർ തങ്ങളുടെ മുഖം വിരൂപമാക്കുന്നു. അവർക്ക് അവരുടെ പ്രതിഫലം മുഴുവനായി ലഭിച്ചു കഴിഞ്ഞു എന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു. എന്നാൽ നിങ്ങളോ ഉപവസിക്കുമ്പോൾ മനുഷ്യരല്ല രഹസ്യത്തിലുളള നിങ്ങളുടെ പിതാവ് നിങ്ങൾ ഉപവസിക്കുന്നതായി കാണേണ്ടതിന് നിങ്ങളുടെ തലയിൽ എണ്ണ പൂശുകയും മുഖം കഴുകുകയും ചെയ്യുക; മത്താ. 6:16-18.
അപ്പോൾ രഹസ്യത്തിൽ നിങ്ങളെ കാണുന്ന നിങ്ങളുടെ പിതാവ് നിങ്ങൾക്ക് പ്രതിഫലം തരും.”—ചില ആചാരങ്ങൾ മനുഷ്യന് ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്ന ഒരു ദേഹിയുണ്ടെന്നും അതുകൊണ്ട് ജീവനോടിരിക്കുന്നവർ ചെയ്യുന്നതെന്താണെന്ന് അവർ തിരിച്ചറിയുന്നുണ്ടെന്നുമുളള വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. എന്നാൽ ബൈബിൾ പറയുന്നു: “മരിച്ചവർക്ക് . . . യാതൊന്നിനെക്കുറിച്ചും ബോധമില്ല.” (സഭാ. 9:5) കൂടാതെ, “പാപം ചെയ്യുന്ന ദേഹി—അതുതന്നെ മരിക്കും.”—യെഹെ. 18:4.
അനേകം ആചാരങ്ങൾ മരിച്ചവർക്ക് ജീവിച്ചിരിക്കുന്നവരുടെ സഹായം ആവശ്യമുണ്ടെന്ന വിശ്വാസത്തിൽ നിന്ന് അല്ലെങ്കിൽ അവരെ തൃപ്തിപ്പെടുത്തുന്നില്ലെങ്കിൽ അവർ ജീവിച്ചിരിക്കുന്നവരെ ഉപദ്രവിക്കുമെന്ന ഭയത്തിൽ നിന്ന് ഉളവായിരിക്കുന്നു. എന്നാൽ മരിച്ചവർ സുഖവും ദുഃഖവും അനുഭവിക്കുന്നില്ല എന്ന് ദൈവത്തിന്റെ വചനം കാണിച്ചു തരുന്നു. “അവന്റെ ആത്മാവ് പുറത്തുപോകുന്നു, അവൻ തന്റെ നിലത്തേക്ക് തിരികെ പോകുന്നു; അന്നുതന്നെ അവന്റെ ചിന്തകൾ നശിക്കുന്നു.” (സങ്കീ. 146:4; 2 ശമുവേൽ 12:22, 23 കൂടെ കാണുക.) “അവരുടെ സ്നേഹവും അവരുടെ ദ്വേഷവും അവരുടെ അസൂയയും നശിച്ചുപോയിരിക്കുന്നു, സൂര്യന് താഴെ ചെയ്യപ്പെടേണ്ട യാതൊന്നിലും മേലാൽ അനിശ്ചിതകാലത്തോളം അവർക്ക് ഒരു ഓഹരിയുമില്ല.”—സഭാ. 9:6.
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—
‘അത് ദൈവത്തിന്റെ ഇഷ്ടമാണ്’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘അത് സർവ്വസാധാരണമായ ഒരു വിശ്വാസമാണ്. എന്നാൽ ഇതു സംബന്ധിച്ച് ദൈവം തന്നെ എന്തു പറയുന്നു എന്ന് കണ്ടുപിടിക്കുന്നത് സഹായകമാണെന്ന് ഞാൻ കണ്ടെത്തിയിരിക്കുന്നു.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘(ഉൽപത്തി 2:17 വായിക്കുക.) ഒരു പ്രത്യേക സംഗതി ചെയ്താൽ അവന്റെ ജീവൻ നഷ്ടപ്പെടുമെന്ന് ഒരു പിതാവ് തന്റെ പുത്രനോട് പറഞ്ഞാൽ പുത്രൻ അത് ചെയ്യാൻ പിതാവ് ആഗ്രഹിക്കുന്നുവെന്ന് നിങ്ങൾ പറയുമോ?’ (2) ‘അപ്പോൾ മനുഷ്യവർഗ്ഗത്തെ സംബന്ധിച്ചുളള ദൈവത്തിന്റെ ഇഷ്ടം വാസ്തവത്തിൽ എന്താണ്? യേശു പറഞ്ഞു: “പുത്രനെ കാണുകയും [അതായത് യേശു വാസ്തവത്തിൽ ദൈവത്തിന്റെ പുത്രനാണെന്ന് തിരിച്ചറിയുകയും അംഗീകരിക്കുകയും] അവനിൽ വിശ്വാസം അർപ്പിക്കുകയും ചെയ്യുന്ന ഏവനും നിത്യജീവൻ ലഭിക്കണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം, ഒടുക്കത്തെ നാളിൽ ഞാൻ അവനെ ഉയർത്തെഴുന്നേൽപ്പിക്കും.” (യോഹ. 6:40)’
‘മനുഷ്യർ എന്നും മരിച്ചുകൊണ്ടിരിക്കും’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘തീർച്ചയായും അതുതന്നെയാണ് നമ്മുടെ നാൾവരെ മനുഷ്യർക്കു സംഭവിച്ചുകൊണ്ടിരിക്കുന്നത്, അല്ലേ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ‘എന്നാൽ വെളിപ്പാട് 21:3, 4 (അല്ലെങ്കിൽ യെശയ്യാവ് 25:8)ൽ ദൈവം നൽകിയിരിക്കുന്ന അത്ഭുതകരമായ വാഗ്ദാനം കുറിക്കൊളളുക.’
‘നിങ്ങളുടെ സമയം തീരുമ്പോൾ അത് സംഭവിക്കുന്നു’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘നിങ്ങൾ വിചാരിക്കുന്നതുപോലെ അനേകമാളുകൾ വിചാരിക്കുന്നു. പുരാതന ഗ്രീക്കുകാരിൽ അനേകർ ഇതേ വീക്ഷണം പുലർത്തിയിരുന്നു എന്ന് നിങ്ങൾ അറിഞ്ഞിരുന്നോ? ഓരോ മനുഷ്യന്റെയും ആയുർദൈർഘ്യം നിർണ്ണയിക്കുന്ന മൂന്നു ദേവതമാരുണ്ടായിരുന്നുവെന്ന് അവർ വിശ്വസിച്ചിരുന്നു. എന്നാൽ ജീവിതം സംബന്ധിച്ച് ബൈബിൾ തികച്ചും വ്യത്യസ്തമായ ഒരു വീക്ഷണമാണ് അവതരിപ്പിക്കുന്നത്.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘(സഭാപ്രസംഗി 9:11 വായിക്കുക.) ദൃഷ്ടാന്തം: ഒരു കെട്ടിടത്തിൽ നിന്ന് ഒരു സിമൻറ് കട്ട വഴിയെ നടന്നുപോകുന്ന ഒരാളുടെ തലയിൽ അടർന്നു വീണേക്കാം. ദൈവമാണോ അതിന് ഇടയാക്കിയത്? അങ്ങനെയാണെങ്കിൽ ശ്രദ്ധയില്ലായ്മ സംബന്ധിച്ച് കെട്ടിട ഉടമയെ കുററപ്പെടുത്തുന്നത് ന്യായമായിരിക്കുമോ? . . . ബൈബിൾ പറയുന്നപ്രകാരം വഴിപോക്കനെ സംബന്ധിച്ചിടത്തോളം സിമൻറ് കട്ട വീണപ്പോൾ അവിടെയായിരുന്നു എന്നത് ആസൂത്രണം ചെയ്യാഞ്ഞതും മുൻകൂട്ടിക്കാണാൻ കഴിയാഞ്ഞതുമായ ഒരു സംഗതിയായിരുന്നു.’ (2) ‘നാം തെററായ നടത്ത ഒഴിവാക്കുന്നുവെങ്കിൽ നാം നമ്മുടെ ജീവനെ സംരക്ഷിക്കുന്നു എന്ന് ബൈബിൾ നമ്മോട് പറയുന്നു. (സദൃ. 16:17) നിങ്ങൾ ഒരു പിതാവോ മാതാവോ ആണെങ്കിൽ നിങ്ങളുടെ കുട്ടികളുടെ കാര്യത്തിൽ നിങ്ങൾ ആ തത്വം ബാധകമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ജീവനഷ്ടത്തിൽ കലാശിച്ചേക്കാവുന്ന കാര്യങ്ങൾ സംബന്ധിച്ച് നിങ്ങൾ അവർക്ക് മുന്നറിയിപ്പ് കൊടുക്കുന്നു. ഇന്ന് മുഴു മനുഷ്യവർഗ്ഗത്തിനുംവേണ്ടി യഹോവ അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.’ (3) ‘ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് യഹോവക്കറിയാം. അവൻ പറയുന്ന കാര്യങ്ങൾ അവഗണിക്കുന്നവരുടേതിനേക്കാൾ വളരെ ദീർഘമായ ജീവിതം നമുക്ക് എങ്ങനെ ആസ്വദിക്കാൻ കഴിയുമെന്ന് ബൈബിളിലൂടെ അവൻ നമ്മോട് പറയുന്നു. (യോഹ. 17:3; സദൃ. 12:28)’ (“വിധി” എന്ന മുഖ്യശീർഷകവും കൂടെ കാണുക.)