വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മഹാബാബിലോൺ

മഹാബാബിലോൺ

നിർവ്വ​ചനം: ഏകസത്യ​ദൈ​വ​മായ യഹോ​വ​യു​ടെ സത്യാ​രാ​ധ​ന​യോട്‌ പൊരു​ത്ത​പ്പെ​ടാത്ത ഉപദേ​ശ​ങ്ങ​ളും ആചാര​ങ്ങ​ളു​മു​ളള എല്ലാമ​ത​ങ്ങ​ളും ഉൾപ്പെ​ടുന്ന വ്യാജ​മ​ത​ലോ​ക​സാ​മ്രാ​ജ്യം. നോഹ​യു​ടെ നാളിലെ പ്രളയ​ത്തിന്‌ ശേഷം (പിന്നീട്‌ ബാബി​ലോൺ എന്ന്‌ അറിയ​പ്പെ​ടുന്ന) ബാബേ​ലിൽ വ്യാജ​മതം ആരംഭി​ച്ചു. (ഉൽപ. 10:8-10; 11:4-9) കാല​ക്ര​മ​ത്തിൽ ബാബി​ലോ​ന്യ മതവി​ശ്വാ​സ​ങ്ങ​ളും ആചാര​ങ്ങ​ളും പല ദേശങ്ങ​ളി​ലേ​ക്കും വ്യാപി​ച്ചു. അതു​കൊണ്ട്‌ വ്യാജ​മ​ത​ത്തിന്‌ മൊത്ത​ത്തിൽ മഹാബാ​ബി​ലോൺ എന്ന പേര്‌ നന്നായി യോജി​ക്കു​ന്നു.

വെളി​പ്പാ​ടിൽ പരാമർശി​ച്ചി​രി​ക്കുന്ന മഹാബാ​ബി​ലോൺ എന്താ​ണെ​ന്നു​ള​ള​തിന്‌ എന്തു തെളി​വു​ക​ളുണ്ട്‌?

അതു പുരാതന ബാബി​ലോൺ നഗരമാ​യി​രി​ക്കാ​വു​ന്നതല്ല. പൊതു​യു​ഗം ഒന്നാം നൂററാ​ണ്ടി​ന്റെ അവസാ​ന​ത്തോ​ടെ​യാണ്‌ വെളി​പ്പാട്‌ എഴുത​പ്പെ​ട്ടത്‌, അതു നമ്മുടെ നാളി​ലേക്കു നീണ്ടു​കി​ട​ക്കുന്ന സംഭവ​ങ്ങളെ വർണ്ണി​ക്കു​ന്നു. അമേരി​ക്കാ​നാ വിജ്ഞാ​ന​കോ​ശം ഇപ്രകാ​രം പറയുന്നു: “ആ നഗരം [ബാബി​ലോൺ] മഹാനായ കോ​രേ​ശി​ന്റെ കീഴി​ലു​ളള പേർഷ്യ​ക്കാ​രാൽ ക്രി. മു. 539-ൽ പിടി​ച്ച​ട​ക്ക​പ്പെട്ടു. പിന്നീട്‌ മഹാനായ അലക്‌സാ​ണ്ടർ ബാബി​ലോ​നെ തന്റെ കിഴക്കൻ സാമ്രാ​ജ്യ​ത്തി​ന്റെ തലസ്ഥാ​ന​മാ​ക്കാൻ ആസൂ​ത്രണം ചെയ്‌തു, എന്നാൽ അദ്ദേഹ​ത്തി​ന്റെ മരണ​ശേഷം ബാബി​ലോന്‌ ക്രമേണ അതിന്റെ പ്രാധാ​ന്യം നഷ്ടപ്പെട്ടു.” (1956, വാല്യം III പേ. 7) ഇന്ന്‌ ആ നഗരം ആൾ പാർപ്പി​ല്ലാത്ത ഒരു ശൂന്യ​ശി​ഷ്ട​മാണ്‌.

വെളി​പ്പാട്‌ പുസ്‌ത​ക​ത്തി​ന്റെ പ്രതീ​കാ​ത്മക ഭാഷയിൽ മഹാബാ​ബി​ലോൺ രാജാ​ക്കൻമാ​രു​ടെ​മേൽ രാജാ​ധി​കാ​ര​മു​ളള ഒരു “മഹാന​ഗരം,” ഒരു “രാജ്യം” എന്ന്‌ പരാമർശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (വെളി. 17:18) ഒരു നഗര​മെ​ന്ന​പോ​ലെ, അതിനു​ള​ളിൽ തന്നെ അനേക സ്ഥാപന​ങ്ങ​ളു​ണ്ടാ​യി​രി​ക്കും; സ്വന്തം അധികാര സീമയിൽ പല രാജാ​ക്കൻമാ​രു​ളള ഒരു രാജ്യം പോലെ അതു അന്താരാ​ഷ്‌ട്ര വ്യാപ്‌തി​യി​ലു​ളള ഒന്നായി​രി​ക്കും. മഹാബാ​ബി​ലോൺ രാഷ്‌ട്രീയ ഭരണാ​ധി​കാ​രി​ക​ളോട്‌ ബന്ധമു​ള​ള​താ​യും വ്യാപാ​രി​കൾക്ക്‌ വളരെ​യ​ധി​കം ലാഭം ഉണ്ടാക്കി​ക്കൊ​ടു​ക്കു​ന്ന​താ​യും അതേ സമയം അതു തന്നെ “ഭൂതങ്ങ​ളു​ടെ പാർപ്പി​ട​വും” “വിശു​ദ്ധൻമാ​രെ​യും പ്രവാ​ച​കൻമാ​രെ​യും” പീഡി​പ്പി​ക്കു​ന്ന​തു​മായ മൂന്നാ​മ​തൊ​രു ഘടകമാ​യി​രി​ക്കു​ന്ന​താ​യും വർണ്ണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.—വെളി. 18:2, 9-17, 24.

പുരാതന ബാബി​ലോൺ അതിന്റെ മതം നിമി​ത്ത​വും യഹോ​വ​ക്കെ​തി​രെ​യു​ളള അതിന്റെ മൽസരം നിമി​ത്ത​വും വളരെ ശ്രദ്ധേ​യ​മാ​യി​രു​ന്നു

ഉൽപ. 10:8-10: “നി​മ്രോദ്‌ . . . യഹോ​വ​ക്കെ​തി​രെ ഒരു നായാ​ട്ടു​വീ​ര​നാ​യി തന്നേത്തന്നെ പ്രദർശി​പ്പി​ച്ചു . . . അവന്റെ രാജ്യ​ത്തി​ന്റെ തുടക്കം ബാബേൽ [പിന്നീട്‌ ബാബി​ലോൺ എന്ന്‌ അറിയ​പ്പെട്ടു] ആയിരു​ന്നു.”

ദാനി. 5:22, 23: “നീയോ [ബാബി​ലോൺ രാജാ​വായ ബേൽശസ്സർ] . . . സ്വർഗ്ഗ​സ്ഥ​നായ കർത്താ​വി​നെ​തി​രെ നീ നിന്നെ​ത്തന്നെ ഉയർത്തി . . . യാതൊ​ന്നും കാൺമാ​നും കേൾപ്പാ​നും അറിയാ​നും കഴിയാത്ത, വെറും വെളളി​കൊ​ണ്ടും പൊന്നു​കൊ​ണ്ടും ചെമ്പു​കൊ​ണ്ടും ഇരുമ്പു​കൊ​ണ്ടും തടി​കൊ​ണ്ടും കല്ലു​കൊ​ണ്ടും ഉളള ദൈവ​ങ്ങളെ നീ സ്‌തു​തി​ച്ചി​രി​ക്കു​ന്നു; എന്നാൽ നിന്റെ ശ്വാസം ആരുടെ കയ്യിലി​രി​ക്കു​ന്നു​വോ നിന്റെ വഴിക​ളെ​ല്ലാം ആരു​ടെ​താ​യി​രി​ക്കു​ന്നു​വോ ആ ദൈവത്തെ നീ മഹത്വീ​ക​രി​ച്ച​തു​മില്ല.”

ഒരു പുരാതന ക്യൂണി​ഫോം ലിഖിതം ഇപ്രകാ​രം വായി​ക്ക​പ്പെ​ടു​ന്നു: “ബാബി​ലോ​ണിൽ ആകെ മുഖ്യ ദേവൻമാ​രു​ടേ​തായ 53 ക്ഷേത്ര​ങ്ങ​ളും മർഡ്യൂ​ക്കി​ന്റെ 55 ചാപ്പലു​ക​ളും ഭൗമിക ദേവൻമാ​രു​ടെ 300 ചാപ്പലു​ക​ളും സ്വർഗ്ഗീയ ദേവൻമാർക്കാ​യു​ളള 600 ചാപ്പലു​ക​ളും ഇസ്‌താർദേ​വി​യു​ടെ 180 ബലിപീ​ഠ​ങ്ങ​ളും നെർഗാൽ, അദാദ്‌ എന്നീ ദേവൻമാ​രു​ടെ 180 ബലിപീ​ഠ​ങ്ങ​ളും മററു വിവിധ ദേവൻമാ​രു​ടേ​താ​യി 12 ബലിപീ​ഠ​ങ്ങ​ളു​മുണ്ട്‌.”—ദി ബൈബിൾ ആസ്‌ ഹിസ്‌റ​ററി എന്ന പുസ്‌ത​ക​ത്തിൽ ഉദ്ധരി​ച്ചി​രി​ക്കു​ന്നത്‌ (ന്യൂ​യോർക്ക്‌; 1964), ഡബ്‌ള്യൂ. കെല്ലർ, പേ. 301.

അമേരി​ക്കാ​നാ വിജ്ഞാ​ന​കോ​ശം ഇപ്രകാ​രം അഭി​പ്രാ​യ​പ്പെ​ടു​ന്നു: [ബാബി​ലോ​ന്റെ ഭാഗമാ​യി​രുന്ന] സുമേ​റി​യൻ സംസ്‌ക്കാ​രം പുരോ​ഹി​തൻമാ​രു​ടെ അധീന​ത​യി​ലാ​യി​രു​ന്നു; സംസ്ഥാ​ന​ഭ​ര​ണ​ത്തി​ന്റെ തലപ്പത്ത്‌ ദൈവ​ങ്ങ​ളു​ടെ പ്രതി​പു​രു​ഷ​നായ ലുഗൽ (അക്ഷരാർത്ഥ​ത്തിൽ ‘മഹാനായ മനുഷ്യൻ’) ഉണ്ടായി​രു​ന്നു.—(1977), വാല്യം 3, പേ. 9.

അപ്പോൾ, യുക്ത്യാ​നു​സ​രണം വെളി​പ്പാ​ടിൽ പരാമർശി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന മഹാബാ​ബി​ലോൺ മതപര​മായ ഒന്നാണ്‌. ഒരു നഗരം പോ​ലെ​യും ഒരു സാമ്രാ​ജ്യം പോ​ലെ​യും ആയിരി​ക്കു​ന്ന​തി​നാൽ അതു ഒരു മതവി​ഭാ​ഗം മാത്ര​മാ​യി പരിമി​ത​പ്പെ​ടു​ത്ത​പ്പെ​ട്ടി​രി​ക്കു​ന്നില്ല, മറിച്ച്‌ അതിൽ സത്യ​ദൈ​വ​മായ യഹോ​വ​ക്കെ​തി​രായ എല്ലാ മതങ്ങളും ഉൾപ്പെ​ടു​ന്നു.

പുരാതന ബാബി​ലോ​ന്റെ മതപര​മായ ആശയങ്ങ​ളും ആചാര​ങ്ങ​ളും ലോക​വ്യാ​പ​ക​മാ​യി എല്ലാ മതങ്ങളി​ലും കാണ​പ്പെ​ടു​ന്നു

“ഈജി​പ്‌റ​റി​നും പേർഷ്യ​ക്കും ഗ്രീസി​നും ബാബി​ലോ​ന്യ​മ​ത​ത്തി​ന്റെ സ്വാധീ​നം അനുഭ​വ​വേ​ദ്യ​മാ​യി . . . ആദിമ ഗ്രീക്കു പുരാ​ണ​ങ്ങ​ളി​ലും ഗ്രീക്കു മതാചാ​ര​ങ്ങ​ളി​ലും ശേമ്യ ഘടകങ്ങ​ളു​ടെ ഒരു ശക്തമായ കലർപ്പ്‌ ഉണ്ട്‌ എന്നത്‌ കൂടു​ത​ലായ വിശദീ​ക​ര​ണ​മൊ​ന്നും ആവശ്യ​മി​ല്ലാ​തി​രി​ക്കാൻ തക്കവണ്ണം ഇന്ന്‌ പണ്ഡിതൻമാ​രാൽ പൊതു​വെ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. ഈ ശേമ്യ ഘടകങ്ങൾ വലിയ ഒരളവു​വരെ കൂടുതൽ കൃത്യ​മാ​യി പറഞ്ഞാൽ ബാബി​ലോ​ണിൽ നിന്നു​ള​ള​താണ്‌.”—ബാബി​ലോ​ണി​ലേ​യും അസ്സീറി​യാ​യി​ലെ​യും മതം ([ഇംഗ്ലീഷ്‌] (ബോസ്‌ററൺ, 1898), എം. ജാസ്‌​റ്രേറാ, ജൂണിയർ, പേ. 699, 700.

അവരുടെ ദൈവങ്ങൾ: ദൈവ​ങ്ങ​ളു​ടെ ത്രിത്വ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു, അവരുടെ ദൈവ​ങ്ങൾക്കി​ട​യിൽ വിവിധ പ്രകൃ​തി​ശ​ക്തി​കളെ പ്രതി​നി​ധാ​നം ചെയ്യു​ന്ന​വ​രും മനുഷ്യ​രു​ടെ ചിലതരം പ്രവർത്ത​ന​ങ്ങ​ളിൽ പ്രത്യേ​കം സ്വാധീ​നം ചെലു​ത്തു​ന്ന​വ​രും ഉണ്ടായി​രു​ന്നു. (ബാബി​ലോ​ണി​യൻ ആൻഡ്‌ അസ്സീറി​യൻ റിലി​ജി​യൻ, നോർമൻ ഒക്‌ലാ. 1963, എസ്സ്‌, എച്ച്‌, ഹുക്ക്‌, പേ. 14-40) “ആദിമ​കാ​ല​ങ്ങ​ളി​ലെ പുരാ​ത​ന​ജ​ന​ത​ക​ളു​ടെ ത്രിത്വ​ങ്ങ​ളു​ടെ ഒരു പുനരാ​വി​ഷ്‌ക്ക​രണം മാത്ര​മാ​യി​രി​ക്കുന്ന പ്ലേറേ​റാ​യു​ടെ ത്രിത്വം ആണെന്നു തോന്നു​ന്നു ക്രിസ്‌തീയ സഭകൾ പഠിപ്പി​ക്കുന്ന മൂന്ന്‌ ആളത്വ​ങ്ങൾക്ക്‌ അഥവാ മൂന്നു ദിവ്യ​വ്യ​ക്തി​കൾക്ക്‌ ജൻമം നൽകിയ മൂന്നു ഗുണങ്ങ​ളു​ടേ​തായ തത്വശാ​സ്‌ത്ര​പ​ര​മായ ഒരു ത്രിത്വ​ത്തി​ന്റെ പിന്നി​ലു​ളള ന്യായം. . . . ദിവ്യ​ത്രി​ത്വം സംബന്ധിച്ച ഈ ഗ്രീക്ക്‌ തത്വജ്ഞാ​നി​യു​ടെ [പ്ലേറേ​റാ​യു​ടെ] ആശയം . . . എല്ലാ [പുറജാ​തി] മതങ്ങളി​ലും കാണാൻ കഴിയും.”—ന്യൂ​വോ​ഡി​ക്ഷ​നേർ യൂണി​വേ​ഴ്‌സൽ (പാരിസ്‌, 1865-1870), എം ലാക്കാ​ട്രേ എഡിററ്‌ ചെയ്‌തത്‌, വാല്യം 2, പേ. 1467.

പ്രതിമകളുടെ ഉപയോ​ഗം: “[മെസൊ​പ്പൊ​ത്താ​മ്യൻ മതത്തിൽ] അത്തരം പ്രതി​മ​ക​ളു​ടെ ചെലവ്‌ കുറഞ്ഞ മാതൃ​കകൾ വിസ്‌തൃ​ത​മാ​യി വിതരണം ചെയ്യ​പ്പെ​ട്ടി​രു​ന്നു എന്ന വസ്‌തുത കാണി​ക്കുന്ന പ്രകാരം മതപര​മായ ചടങ്ങു​ക​ളി​ലും സ്വകാ​ര്യ​മായ ആരാധ​ന​യി​ലും പ്രതി​മ​കൾക്ക്‌ ഒരു പ്രമുഖ സ്ഥാനമാണ്‌ ഉണ്ടായി​രു​ന്നത്‌. അടിസ്ഥാ​ന​പ​ര​മാ​യി, ഒരു പ്രതി​മക്ക്‌ ചില പ്രത്യേക സവി​ശേ​ഷ​ത​ക​ളും അലങ്കാ​ര​ങ്ങ​ളും ഉണ്ടായി​രി​ക്കു​ക​യും ഉചിത​മായ രീതി​യിൽ പരിപാ​ലി​ക്ക​പ്പെ​ടു​ക​യും ചെയ്‌താൽ ആ ദൈവം അതിന്റെ പ്രതി​മ​യിൽ സന്നിഹി​ത​നാ​യി​രി​ക്കു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ട്ടി​രു​ന്നു.”—പുരാതന മെസൊ​പ്പൊ​ത്താ​മ്യ—ഒരു മൃതസം​സ്‌ക്കാ​ര​ത്തി​ന്റെ ചിത്രം [ഇംഗ്ലീഷ്‌] (ഷിക്കാ​ഗോ, 1964), ഏ. എൽ. ഓപ്പൻഹീം, പേ. 184.

മരണത്തെ സംബന്ധി​ച്ചു​ളള വിശ്വാ​സം: “[ബാബി​ലോ​ണി​ലെ] ആളുക​ളും മതചി​ന്ത​യു​ടെ നേതൃ​സ്ഥാ​ന​ത്തി​രു​ന്ന​വ​രും ഒരിക്കൽ ആസ്‌തി​ക്യ​ത്തി​ലേക്ക്‌ വരുത്ത​പ്പെ​ട്ട​തി​ന്റെ പൂർണ്ണ​മായ നിർമ്മൂ​ല​നാ​ശ​ത്തി​ന്റെ സാദ്ധ്യ​തയെ എന്നെങ്കി​ലും അഭിമു​ഖീ​ക​രി​ക്കു​ന്ന​താ​യി വിചാ​രി​ച്ചില്ല. മരണം മറെറാ​രു തരം ജീവനി​ലേ​ക്കു​ളള കടന്നു​പോ​ക്കാ​യി​രു​ന്നു.”—ബാബി​ലോ​ന്റെ​യും അസ്സീറി​യ​യു​ടെ​യും മതം [ഇംഗ്ലീഷ്‌], പേ. 556.

പൗരോഹിത്യത്തിന്റെ സ്ഥാനം: “പുരോ​ഹി​ത​നും അൽമാ​യ​നും തമ്മിലു​ളള തിരി​ച്ചു​വ്യ​ത്യാ​സം ഈ [ബാബി​ലോ​ണി​യൻ] മതത്തിന്റെ ഒരു സവി​ശേ​ഷ​ത​യാണ്‌.”—എൻ​സൈ​ക്ലോ​പ്പി​ഡിയ ബ്രിട്ടാ​നിക്ക (1948), വാല്യം 2, പേ. 861.

ജ്യോതിഷം, ഭാവി​ക​ഥനം, മാജിക്‌, ക്ഷുദ്ര​പ്ര​യോ​ഗം മുതലാ​യ​വ​യു​ടെ ഉപയോ​ഗം: ചരി​ത്ര​കാ​ര​നായ ഏ. എച്ച്‌. സെയിസ്‌ എഴുതു​ന്നു: “പുരാതന ബാബി​ലോ​ന്യ​മ​ത​ത്തിൽ . . . എല്ലാ വസ്‌തു​ക്കൾക്കും പ്രകൃതി ശക്തികൾക്കും അതി​ന്റേ​തായ സി അല്ലെങ്കിൽ ആത്മാവ്‌ ഉളളതാ​യും അവയെ ഷാമാന്റെ അല്ലെങ്കിൽ മന്ത്രവാ​ദി പുരോ​ഹി​തന്റെ മാന്ത്രിക പ്രാർത്ഥ​ന​യാൽ നിയ​ന്ത്രി​ക്കാൻ കഴിയു​ന്ന​താ​യും കരുതി​പോ​ന്നു.” (ദി ഹിസ്‌റ​ററി ഓഫ്‌ നേഷൻസ്‌, ന്യൂ​യോർക്ക്‌, 1928, വാല്യം I പേ. 96) “കൽദയർ [ബാബി​ലോ​ണി​യാ​ക്കാർ] നക്ഷത്ര​ങ്ങ​ളിൽ ഭാവി കണ്ടുപി​ടി​ക്കാ​നു​ളള ശ്രമത്തിൽ ജ്യോ​തി​ശാ​സ്‌ത്ര​ത്തിൽ വലിയ പുരോ​ഗതി കൈവ​രി​ച്ചു. ഈ വിദ്യയെ നാം ‘ജ്യോ​തി​ഷം’ എന്നു വിളി​ക്കു​ന്നു.”—ദി ഡോൺ ഓഫ്‌ സിവി​ലൈ​സേഷൻ ആൻഡ്‌ ലൈഫ്‌ ഇൻ എൻഷൻറ്‌ ഈസ്‌ററ്‌ (ഷിക്കാ​ഗോ, 1938), ആർ. എം. എൻഗ്‌ബേർജ്‌, പേ. 230.

മഹാബാബിലോൺ ലജ്ജയി​ല്ലാ​തെ ആഡംബ​ര​ജീ​വി​തം നയിക്കുന്ന അധാർമ്മി​ക​യായ വേശ്യ​യെ​പ്പോ​ലെ​യാണ്‌

വെളി. 17:1-5 പറയുന്നു: “‘വരൂ, അനേക വെളള​ങ്ങ​ളിൻമേൽ [ജനതകൾ] ഇരിക്കു​ന്ന​വ​ളാ​യി, ഭൂമി​യി​ലെ രാജാ​ക്കൻമാർ [രാഷ്‌ട്രീയ ഭരണാ​ധി​കാ​രി​കൾ] ആരുമാ​യി പരസംഗം ചെയ്‌തു​വോ ആ മഹാ​വേ​ശ്യ​യു​ടെ, തന്റെ വേശ്യാ​വൃ​ത്തി​യു​ടെ മദ്യത്താൽ ഭൂവാ​സി​കളെ മത്തരാ​ക്കി​യ​വ​ളു​ടെ ശിക്ഷാ​വി​ധി ഞാൻ കാണിച്ചു തരാം.’ . . . ഒരു മർമ്മം: ‘മഹാബാ​ബി​ലോൺ; വേശ്യ​മാ​രു​ടെ​യും ഭൂമി​യി​ലെ മ്ലേച്ഛത​ക​ളു​ടെ​യും മാതാവ്‌’ എന്നൊരു പേർ അവളുടെ നെററി​യിൽ എഴുതീ​ട്ടുണ്ട്‌.” “അവൾ തന്നെത്തന്നെ മഹത്വീ​ക​രിച്ച്‌ ലജ്ജയി​ല്ലാ​ത്ത​വണ്ണം ആഡംബ​ര​ത്തിൽ ജീവി​ച്ചി​രി​ക്കു​ന്നു” എന്ന്‌ വെളി​പ്പാട്‌ 18:7 കൂട്ടി​ച്ചേർക്കു​ന്നു.

സാധാരണ ജനങ്ങൾക്ക്‌ അത്‌ കഷ്ടപ്പാ​ടിന്‌ ഇടയാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും പ്രമുഖ മതസ്ഥാ​പ​നങ്ങൾ അധികാ​ര​ത്തി​നും ഭൗതിക നേട്ടങ്ങൾക്കും വേണ്ടി രാഷ്‌ട്രീയ ഭരണാ​ധി​കാ​രി​ക​ളു​ടെ കൂട്ടു​പി​ടി​ക്കു​ന്നത്‌ ഒരു പതിവാ​ക്കി​യി​ട്ടു​ണ്ടെ​ന്നു​ള​ളത്‌ സത്യമല്ലേ? തങ്ങൾ ആരെ ശുശ്രൂ​ഷി​ക്കേ​ണ്ട​തു​ണ്ടോ അവർ നിർധ​ന​രാ​യി​രി​ക്കാ​മെ​ങ്കി​ലും പുരോ​ഹി​ത​ശ്രേ​ഷ്‌ഠൻമാർ ആഡംബ​ര​ജീ​വി​തം നയിക്കു​ന്നു എന്നതും സത്യമല്ലേ?

ബൈബിളിലെ ദൈവ​ത്തെ​പ്പ​ററി യാതൊ​ന്നും അറിഞ്ഞു​കൂ​ടാ​ത്ത​വ​രോ​ടൊ​പ്പം ക്രിസ്‌തീ​യ​മെന്ന്‌ അവകാ​ശ​പ്പെ​ടുന്ന മതങ്ങളും ഉചിത​മാ​യി മഹാബാ​ബി​ലോ​ന്റെ ഭാഗമാ​യി വീക്ഷി​ക്ക​പ്പെ​ടാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

യാക്കോ. 4:4: “വ്യഭി​ചാ​രി​ണി​കളേ, ലോക​ത്തോ​ടു​ളള സൗഹൃദം ദൈവ​ത്തോ​ടു​ളള ശത്രു​ത്വ​മാ​കു​ന്നു​വെന്ന്‌ നിങ്ങൾ അറിയു​ന്നി​ല്ല​യോ? അതു​കൊണ്ട്‌ ഈ ലോക​ത്തി​ന്റെ സുഹൃ​ത്താ​യി​രി​ക്കാൻ ആഗ്രഹി​ക്കുന്ന ഏതൊ​രാ​ളും തന്നേത്തന്നെ ദൈവ​ത്തി​ന്റെ ശത്രു​വാ​ക്കി​ത്തീർക്കു​ന്നു.” (അതു​കൊണ്ട്‌ ദൈവ​ത്തെ​പ്പ​ററി ബൈബിൾ പറയു​ന്നത്‌ എന്താ​ണെന്ന്‌ അവർക്ക്‌ അറിയാ​മെ​ങ്കി​ലും ലോക​ത്തി​ന്റെ വഴികളെ അനുക​രി​ച്ചു​കൊണ്ട്‌ അവർ അതിന്റെ സൗഹൃദം തേടു​ന്നു​വെ​ങ്കിൽ അവർ തങ്ങളെ​ത്തന്നെ ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളാ​ക്കി​ത്തീർക്കു​ന്നു.)

2 കൊരി. 4:4; 11:14, 15: “ദൈവ​പ്ര​തി​മ​യായ ക്രിസ്‌തു​വി​ന്റെ മഹത്വ​മു​ളള സുവാർത്ത​യു​ടെ പ്രകാശം ശോഭി​ക്കാ​തി​രി​ക്കാൻ ഈ വ്യവസ്ഥി​തി​യു​ടെ ദൈവം അവിശ്വാ​സി​ക​ളു​ടെ മനസ്സ്‌ കുരു​ടാ​ക്കി​യി​രി​ക്കു​ന്നു.” “സാത്താൻ താനും ഒരു വെളിച്ച ദൂതനാ​യി തന്നെത്തന്നെ മാററി​ക്കൊ​ണ്ടി​രി​ക്കു​ന്നു. അവന്റെ ശുശ്രൂ​ഷ​കൻമാർ നീതി​യു​ടെ ശുശ്രൂ​ഷ​കൻമാ​രാ​യി രൂപാ​ന്ത​ര​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു​വെ​ങ്കിൽ അതിൽ അതിശ​യ​മില്ല. എന്നാൽ അവരുടെ പ്രവൃ​ത്തി​കൾക്ക്‌ അനുസ​രി​ച്ചു​ള​ള​താ​യി​രി​ക്കും അവരുടെ അന്ത്യം.” (അപ്രകാ​രം തങ്ങൾ ക്രിസ്‌ത്യാ​നി​ക​ളാ​ണെന്ന്‌ അവർ അവകാ​ശ​പ്പെ​ട്ടേ​ക്കാ​മെ​ങ്കി​ലും സത്യ​ദൈ​വത്തെ അവൻ നിശ്ചയിച്ച രീതി​യിൽ ആരാധി​ക്കാത്ത സകലരാ​ലും യഹോ​വ​യു​ടെ മുഖ്യ എതിരാ​ളി​യായ പിശാ​ചായ സാത്താ​നാണ്‌ യഥാർത്ഥ​ത്തിൽ ബഹുമാ​നി​ക്ക​പ്പെ​ടു​ന്നത്‌. 1 കൊരി​ന്ത്യർ 10:20 കൂടെ കാണുക.)

മത്താ. 7:21-23: “എന്നോട്‌ [യേശു​ക്രി​സ്‌തു] കർത്താവേ, കർത്താവേ, എന്നു പറയുന്ന ഏവനുമല്ല സ്വർഗ്ഗ​സ്ഥ​നായ എന്റെ പിതാ​വി​ന്റെ ഇഷ്ടം ചെയ്യു​ന്ന​വ​ന​ത്രേ സ്വർഗ്ഗ​രാ​ജ്യ​ത്തിൽ കടക്കു​ന്നത്‌. ‘കർത്താവേ, കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചി​ക്കു​ക​യും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താ​ക്കു​ക​യും നിന്റെ നാമത്തിൽ അനേകം വീര്യ​പ്ര​വൃ​ത്തി​കൾ ചെയ്യു​ക​യും ചെയ്‌തി​ല്ല​യോ?’ എന്ന്‌ അനേക​രും ആ നാളിൽ എന്നോട്‌ ചോദി​ക്കും. എന്നാൽ ഞാൻ നിങ്ങളെ ഒരു നാളും അറിഞ്ഞി​ട്ടില്ല! അധർമ്മം പ്രവർത്തി​ക്കു​ന്ന​വരെ എന്നെ വിട്ടു​പോ​കു​വിൻ എന്ന്‌ അപ്പോൾ ഞാൻ അവരോട്‌ ഏററു​പ​റ​യും.”

ഒട്ടും വൈകാ​തെ മഹാബാ​ബി​ലോ​ണിൽനിന്ന്‌ പുറത്തു​ക​ട​ക്കു​ന്നത്‌ അടിയ​ന്തി​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

വെളി. 18:4: “എന്റെ ജനമാ​യു​ളേ​ളാ​രെ, നിങ്ങൾ അവളുടെ പാപങ്ങ​ളിൽ കൂട്ടാ​ളി​ക​ളാ​കാ​നാ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ങ്കിൽ നിങ്ങൾ അവളുടെ ബാധക​ളു​ടെ ഓഹരി ലഭിക്കാ​നാ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ങ്കിൽ അവളിൽ നിന്ന്‌ പുറത്തു​പോ​രു​വിൻ.”

വെളി. 18:21: “‘ഇങ്ങനെ മഹാബാ​ബി​ലോൺ നഗരത്തെ സത്വര​മായ വീശ​ലോ​ടെ എറിഞ്ഞു കളയും, മേലാൽ അവളെ കാണു​ക​യില്ല’ എന്നു പറഞ്ഞു​കൊണ്ട്‌ ശക്തനായ ഒരു ദൂതൻ വലിയ തിരി​ക​ല്ലു​പോ​ലെ​യൊ​രു കല്ലെടുത്ത്‌ സമു​ദ്ര​ത്തി​ലേക്ക്‌ എറിഞ്ഞു​ക​ളഞ്ഞു.”

ലൂക്കോ. 21:36: “സംഭവി​പ്പാൻ നിർണ്ണ​യി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന എല്ലാറ​റി​നും ഒഴിഞ്ഞു​പോ​കു​ന്ന​തി​ലും മനുഷ്യ​പു​ത്രന്റെ മുമ്പിൽ നിൽക്കു​ന്ന​തി​ലും നിങ്ങൾ വിജയി​ക്കേ​ണ്ട​തിന്‌ സദാകാ​ല​വും ഉണർന്നും പ്രാർത്ഥി​ച്ചും​കൊ​ണ്ടി​രി​പ്പിൻ.”

ബൈബിൾ സത്യം അറിയാ​തെ കഴിഞ്ഞ കാലങ്ങ​ളിൽ മഹാബാ​ബി​ലോ​ന്റെ ഭാഗമാ​യി ജീവിച്ചു മരിച്ച മനുഷ്യർക്ക്‌ എന്തു സംഭവി​ക്കും?

പ്രവൃ. 17:30: “അത്തരം അറിവി​ല്ലാ​യ്‌മ​യു​ടെ കാലത്തെ ദൈവം അവഗണി​ച്ചി​രി​ക്കു​ന്നു, എന്നാൽ ഇപ്പോൾ എല്ലായി​ട​ത്തും എല്ലാവ​രും അനുത​പി​ക്ക​ണ​മെന്ന്‌ ദൈവം മനുഷ്യ​വർഗ്ഗ​ത്തോട്‌ പറയു​ക​യാ​കു​ന്നു.”

പ്രവൃ. 24:15: “നീതി​മാൻമാ​രു​ടെ​യും നീതി​കെ​ട്ട​വ​രു​ടെ​യും പുനരു​ത്ഥാ​നം ഉണ്ടാകാൻ പോകു​ന്നു.” (“നീതി​കെ​ട്ട​വ​രിൽ” ആരെല്ലാം ഉയർപ്പി​ക്ക​പ്പെ​ടും എന്നുള​ളത്‌ ദൈവം തീരു​മാ​നി​ക്കും.)

ഇയ്യോ. 34:12: “ദൈവം ദുഷ്ടമാ​യി പ്രവർത്തി​ക്കു​ന്നില്ല, നിശ്ചയം, സർവ്വശക്തൻ ന്യായം മറിച്ചു കളയു​ന്നില്ല.”