വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹൂദൻമാർ

യഹൂദൻമാർ

നിർവ്വ​ചനം: ഇന്ന്‌ സാധാരണ ഉപയോ​ഗി​ക്ക​പ്പെ​ടു​ന്ന​ത​നു​സ​രിച്ച്‌ ഈ പദം എബ്രായ വംശത്തിൽപ്പെട്ട ആളുക​ളെ​യും യഹൂദ മതത്തി​ലേക്ക്‌ പരിവർത്തനം ചെയ്‌ത​വ​രെ​യും അർത്ഥമാ​ക്കു​ന്നു. ആത്മീയ​മാ​യി യഹൂദൻമാ​രാ​യി​രി​ക്കുന്ന ക്രിസ്‌ത്യാ​നി​ക​ളു​ണ്ടെ​ന്നും അവരാണ്‌ “ദൈവ​ത്തി​ന്റെ ഇസ്രാ​യേൽ” എന്നും ഉളള വസ്‌തു​ത​യി​ലേക്ക്‌ ബൈബിൾ ശ്രദ്ധ ക്ഷണിക്കു​ന്നു.

ഇന്ന്‌ സ്വാഭാ​വിക ഇസ്രാ​യേ​ല്യർ ദൈവ​ത്തി​ന്റെ തെര​ഞ്ഞെ​ടു​ക്ക​പ്പെട്ട ജനമാ​ണോ?

അനേകം യഹൂദ​രു​ടെ​യും വിശ്വാ​സം അതാണ്‌. എൻ​സൈ​ക്ലോ​പ്പീ​ഡിയ ജൂഡെ​യിക്ക (യെരൂ​ശ​ലേം, 1971, വാല്യം 5, കോളം 498) ഇപ്രകാ​രം പറയുന്നു: “തെര​ഞ്ഞെ​ടു​ക്ക​പ്പെട്ട ജനം ഇസ്രാ​യേൽ ജനത്തിന്‌ പൊതു​വേ ഉപയോ​ഗി​ക്ക​പ്പെ​ടുന്ന ഒരു പദവി നാമം, അഖിലാ​ണ്ഡ​ത്തി​ന്റെ ദൈവ​വു​മാ​യി ഇസ്രാ​യേൽ ജനം ഒരു അതുല്യ​മായ പ്രത്യേക ബന്ധത്തി​ലാണ്‌ എന്ന്‌ അത്‌ പ്രകട​മാ​ക്കു​ന്നു. യഹൂദ്യ ചിന്തയു​ടെ ചരി​ത്ര​ത്തി​ലു​ട​നീ​ളം ഇത്‌ ഒരു കേന്ദ്ര ആശയമാ​യി​രി​ക്കു​ന്നു.”—ആവർത്തനം 7:6-8; പുറപ്പാട്‌ 19:5 എന്നിവ കാണുക.

ക്രൈ​സ്‌തവ ലോക​ത്തി​ലെ അനേക​രും സമാന​മായ വീക്ഷണം വച്ചു പുലർത്തു​ന്നു. അററ്‌ലാൻറാ ജേർണൽ ആൻഡ്‌ കോൺസ്‌റ​റി​റ​റ്യൂ​ഷന്റെ “മതം” എന്ന വിഭാഗം (ജനുവരി 22, 1983, പേ. 5-B) ഇപ്രകാ​രം റിപ്പോർട്ടു ചെയ്‌തു: “ദൈവം ‘തന്റെ ജനമായ ഇസ്രാ​യേ​ലി​നെ തളളി​ക്ക​ള​ഞ്ഞിട്ട്‌’ തൽസ്ഥാ​നത്ത്‌ ‘പുതിയ ഇസ്രാ​യേ​ലി​നെ’ സ്ഥാപിച്ചു എന്ന നൂററാ​ണ്ടു​കൾ പഴക്കമു​ളള സഭകളു​ടെ പഠിപ്പി​ക്ക​ലിന്‌ വിപരീ​ത​മാ​യി അദ്ദേഹം [ഫിലദൽഫി​യ​യി​ലെ റെറമ്പിൾ യൂണി​വേ​ഴ്‌സി​ററി ദൈവ​ശാ​സ്‌ത്ര​ജ്ഞ​നായ പോൾ എം. വാൻ ബ്യൂറൻ] പറയുന്നു ‘ദൈവ​വും യഹൂദ​ജ​ന​വു​മാ​യു​ളള ഉടമ്പടി നിത്യ​മാണ്‌’ എന്ന്‌ സഭകൾ ഇപ്പോൾ ഉറപ്പിച്ചു പറയുന്നു. ‘അററ്‌ലാൻറി​ക്കി​ന്റെ ഇരുപു​റ​വു​മു​ളള പ്രോ​ട്ട​സ്‌റ​റൻറു​കാ​രും കത്തോ​ലി​ക്ക​രും ഈ അതിശ​യ​ക​ര​മായ കീഴ്‌മേൽ മറിക്കൽ നടത്തി​യി​രി​ക്കു​ന്നു.’” ദി ന്യൂ​യോർക്ക്‌ ടൈംസ്‌, (ഫെബ്രു​വരി 6, 1983, പേ. 42) ഇപ്രകാ​രം കൂട്ടി​ച്ചേർത്തു: “‘ഇവാഞ്ച​ലി​ക്കൽ സഭകൾക്ക്‌ ഇസ്രാ​യേ​ല്യ​രോട്‌ ഒരു പ്രത്യേക ആകർഷ​ണ​വും ദൈവം ഇസ്രാ​യേ​ല്യ​രു​ടെ പക്ഷത്താ​ക​യാൽ ഇസ്രാ​യേ​ല്യർ ചെയ്യു​ന്ന​തി​നെ​ല്ലാം പിന്തുണ കൊടു​ക്ക​ണ​മെന്ന വിശ്വാ​സ​വു​മുണ്ട്‌,’ ജോൺ ഹോപ്‌കിൻസ്‌ യൂണി​വേ​ഴ്‌സി​റ​റി​യി​ലെ ഒരു ദൈവ​ശാ​സ്‌ത്ര പ്രൊ​ഫ​സ​റും വെസ്ലിയൻ സുവി​ശേ​ഷ​ക​നു​മായ തിമൊ​ഥി സ്‌മിത്ത്‌ പറഞ്ഞു.” ക്രൈ​സ്‌തവ ലോക​ത്തി​ലെ ചിലർ എല്ലാ സ്വാഭാ​വിക ഇസ്രാ​യേ​ല്യ​രു​ടെ​യും മാനസാ​ന്ത​ര​വും അന്തിമ​മായ രക്ഷയും പ്രതീ​ക്ഷി​ക്കു​ന്നു. ദൈവ​വും ഇസ്രാ​യേ​ല്യ​രു​മാ​യി എന്നും അഭേദ്യ​മായ ഒരു ബന്ധമു​ണ്ടാ​യി​രു​ന്നെന്ന്‌ മററു ചിലർ കരുതു​ന്നു, അതു​കൊണ്ട്‌ ക്രിസ്‌തു മുഖേന രമ്യ​പ്പെ​ടേ​ണ്ടത്‌ ജാതികൾ മാത്ര​മാ​ണെ​ന്നും അവർ വാദി​ക്കു​ന്നു.

ഇത്‌ പരിഗ​ണി​ക്കുക: ബാബി​ലോ​ന്യ പ്രവാ​സത്തെ തുടർന്ന്‌ ഇസ്രാ​യേൽ അതിന്റെ ദേശത്തു പുന:സ്ഥിതീ​ക​രി​ക്ക​പ്പെ​ടു​മ്പോൾ തങ്ങളുടെ ദൈവ​ദ​ത്ത​മായ ദേശത്ത്‌ ജനം സത്യാ​രാ​ധന പുന:സ്ഥാപി​ക്കേ​ണ്ടി​യി​രു​ന്നു. ഏറെറ​ടു​ക്ക​പ്പെട്ട ആദ്യ പദ്ധതി​ക​ളി​ലൊന്ന്‌ യരൂശ​ലേ​മി​ലെ, യഹോ​വ​യു​ടെ ആലയത്തി​ന്റെ പുനർനിർമ്മാ​ണ​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും പൊ. യു. 70-ലെ റോമാ​ക്കാ​രാ​ലു​ളള യെരൂ​ശ​ലേ​മി​ന്റെ നാശത്തി​നു ശേഷം ഒരിക്ക​ലും ആലയം പുനർനിർമ്മി​ക്ക​പ്പെ​ട്ടില്ല. മറിച്ച്‌ മുമ്പത്തെ ആലയത്തി​ന്റെ സ്ഥാനത്ത്‌ ഇന്നുള​ളത്‌ ഇസ്ലാമി​ന്റെ ഒരു ആരാധ​നാ​ല​യ​മാണ്‌. തങ്ങൾ ഇപ്പോ​ഴും മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൻ കീഴി​ലാ​ണെന്നു പറയുന്ന യഹൂദൻമാർ ദൈവ​ത്തി​ന്റെ തെര​ഞ്ഞെ​ടു​ക്ക​പ്പെട്ട ജനമെന്ന നിലയിൽ യെരൂ​ശ​ലേ​മി​ലു​ണ്ടാ​യി​രു​ന്നെ​ങ്കിൽ ദൈവ​ത്തി​ന്റെ ആരാധ​ന​ക്കാ​യു​ളള ആലയം പുനർനിർമ്മി​ക്ക​പ്പെ​ടു​ക​യി​ല്ലാ​യി​രു​ന്നോ?

മത്താ. 21:42, 43: “യേശു അവരോട്‌ [യെരൂ​ശ​ലേ​മി​ലെ യഹൂദ ജനത്തിന്റെ പ്രധാന പുരോ​ഹി​തൻമാ​രോ​ടും മൂപ്പൻമാ​രോ​ടും] പറഞ്ഞു: ‘“പണിക്കാർ തളളി​ക്കളഞ്ഞ കല്ലുതന്നെ മുഖ്യ​മൂ​ല​ക്ക​ല്ലാ​യി​ത്തീർന്നി​രി​ക്കു​ന്നു. യഹോ​വ​യാൽ ഇതു സംഭവി​ച്ചി​രി​ക്കു​ന്നു, നമ്മുടെ ദൃഷ്ടി​യിൽ ആശ്ചര്യ​വു​മാ​യി​രി​ക്കു​ന്നു” എന്ന്‌ നിങ്ങൾ ഒരിക്ക​ലും തിരു​വെ​ഴു​ത്തു​ക​ളിൽ വായി​ച്ചി​ട്ടി​ല്ല​യോ? അതു​കൊ​ണ്ടാണ്‌ രാജ്യം നിങ്ങളിൽ നിന്ന്‌ എടുത്ത്‌ ഫലം കായ്‌ക്കുന്ന ഒരു ജനതക്ക്‌ ഏൽപ്പി​ക്ക​പ്പെ​ടും എന്ന്‌ ഞാൻ നിങ്ങ​ളോട്‌ പറയു​ന്നത്‌.’”

മത്താ. 23:37, 38: “യെരൂ​ശ​ലേമേ, യെരൂ​ശ​ലേമേ, പ്രവാ​ച​കൻമാ​രെ കൊല്ലു​ക​യും നിന്റെ അടുക്കൽ അയച്ചി​രി​ക്കു​ന്ന​വരെ കല്ലെറി​യു​ക​യും ചെയ്യു​ന്ന​വളെ—കോഴി തന്റെ കുഞ്ഞു​ങ്ങളെ ചിറകിൻ കീഴിൽ ചേർക്കും പോലെ നിന്റെ മക്കളെ ചേർത്തു​കൊൾവാൻ ഞാൻ എത്രവട്ടം ആഗ്രഹി​ച്ചു! എന്നാൽ നിങ്ങളോ അത്‌ ആഗ്രഹി​ച്ചില്ല. നോക്കൂ! നിങ്ങളു​ടെ ഭവനം ഉപേക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.”

അബ്രഹാ​മി​നോ​ടു​ളള ദൈവ​ത്തി​ന്റെ ഉടമ്പടി യഹൂദൻമാർ ദൈവ​ത്തി​ന്റെ തെര​ഞ്ഞെ​ടു​ക്ക​പ്പെട്ട ജനമായി തുടരു​ന്നു എന്നതിന്‌ ഉറപ്പാ​ണോ?

ഗലാ. 3:27-29: “ക്രിസ്‌തു​വി​ലേക്ക്‌ സ്‌നാ​പ​ന​മേററ നിങ്ങ​ളെ​ല്ലാ​വ​രും ക്രിസ്‌തു​വി​നെ ധരിച്ചി​രി​ക്കു​ന്നു. അതിൽ യഹൂദ​നെ​ന്നോ യവന​നെ​ന്നോ അടിമ​യെ​ന്നോ സ്വത​ന്ത്ര​നെ​ന്നോ പുരു​ഷ​നെ​ന്നോ സ്‌ത്രീ​യെ​ന്നോ ഇല്ല; എന്തു​കൊ​ണ്ടെ​ന്നാൽ ക്രിസ്‌തു​യേ​ശു​വി​നോ​ടു​ളള ഐക്യ​ത്തിൽ നിങ്ങൾ ഒരു വ്യക്തി​യാ​കു​ന്നു. മാത്ര​വു​മല്ല, നിങ്ങൾ ക്രിസ്‌തു​വി​നു​ള​ള​വ​രെ​ങ്കിൽ നിങ്ങൾ വാസ്‌ത​വ​ത്തിൽ അബ്രഹാ​മി​ന്റെ സന്തതി​യും വാഗ്‌ദത്തം സംബന്ധിച്ച്‌ അവകാ​ശി​ക​ളു​മാ​കു​ന്നു.” (അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ വീക്ഷണ​ത്തിൽ അബ്രഹാ​മി​ന്റെ സന്തതി ആരാ​ണെന്ന്‌ തീരു​മാ​നി​ക്കു​ന്നത്‌ മേലാൽ അബ്രഹാ​മിൽനി​ന്നു​ളള സ്വാഭാ​വിക വംശോൽപ​ത്തി​യല്ല.)

എല്ലാ യഹൂദൻമാ​രും ക്രിസ്‌തു​വി​ലു​ളള വിശ്വാ​സ​ത്തി​ലേക്ക്‌ പരിവർത്തനം ചെയ്യു​ക​യും രക്ഷ പ്രാപി​ക്കു​ക​യും ചെയ്യു​മോ?

റോമ. 11:25, 26: “സഹോ​ദ​രൻമാ​രെ, നിങ്ങൾ വിവേ​കി​ക​ളെന്ന്‌ നിങ്ങൾക്കു തന്നെ തോന്നാ​തി​രി​ക്കാൻ ഈ പാവന രഹസ്യം സംബന്ധിച്ച്‌ നിങ്ങൾ അജ്ഞരാ​യി​രി​ക്ക​രുത്‌ എന്ന്‌ ഞാൻ ആഗ്രഹി​ക്കു​ന്നു. ജനതക​ളിൽ നിന്നുളള പൂർണ്ണ സംഖ്യ വന്നു ചേരു​വോ​ളം ഇസ്രാ​യേ​ല്യർക്ക്‌ ഭാഗി​ക​മാ​യി ഹൃദയ​കാ​ഠി​ന്യം സംഭവി​ച്ചി​രി​ക്കു​ന്നു, ഈ വിധത്തിൽ [“ഇങ്ങനെ​യാണ്‌,” TEV; “അപ്രകാരം,” CC, By; ഗ്രീക്ക്‌, ഹൗടോസ്‌] എല്ലാ ഇസ്രാ​യേ​ലും രക്ഷിക്ക​പ്പെ​ടും.” (“എല്ലാ ഇസ്രാ​യേ​ലും” രക്ഷിക്ക​പ്പെ​ടു​ന്നത്‌ എല്ലാ യഹൂദൻമാ​രു​ടെ​യും മാനസാ​ന്തരം കൊണ്ടല്ല, മറിച്ച്‌ പുറജാ​തി ജനതക​ളിൽ നിന്നുളള ആളുകൾ ‘വരുന്ന​തി​നാ​ലാണ്‌’ എന്ന്‌ കുറി​ക്കൊ​ള​ളുക. ചില വിവർത്തകർ 26-ാം വാക്യം ഇപ്രകാ​രം തർജ്ജമ ചെയ്‌തി​രി​ക്കു​ന്നു: “പിന്നീട്‌ ഇതിനു ശേഷം ഇസ്രാ​യേ​ലിൽ ശേഷി​ച്ചവർ രക്ഷിക്ക​പ്പെ​ടും.” എന്നാൽ ഏ മാനുവൽ ഗ്രീക്ക്‌ ലെക്‌സി​ക്കൻ ഓഫ്‌ ദി ന്യൂ റെറസ്‌റ​റ​മെൻറ്‌ [എഡിൻബർഗ്‌, 1937, ജി. ആബട്ട്‌ സ്‌മിത്ത്‌, പേ. 329] ഹൗടോസ്‌ എന്നതിന്റെ അർത്ഥം “ഈ വിധത്തിൽ, അങ്ങനെ, അപ്രകാ​രം” എന്നാണ്‌ കൊടു​ത്തി​രി​ക്കു​ന്നത്‌.)

റോമർ 11:25, 26-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ കൃത്യ​മാ​യി മനസ്സി​ലാ​ക്കു​ന്ന​തിന്‌ റോമാ ലേഖന​ത്തിൽ നേര​ത്തെ​യു​ളള ഈ പ്രസ്‌താ​വന നാം കണക്കി​ലെ​ടു​ക്കേ​ണ്ടി​യി​രി​ക്കു​ന്നു: “പുറമേ യഹൂദ​നാ​യവൻ യഹൂദനല്ല, പുറമേ ജഡത്തി​ലു​ള​ളത്‌ പരിച്‌ഛേ​ദ​ന​യു​മല്ല. അകമേ യഹൂദ​നാ​യ​വ​ന​ത്രേ യഹൂദൻ; എഴുത​പ്പെട്ട ഒരു നിയമ​ത്താ​ലല്ല ഹൃദയ​ത്തിൽ ആത്മാവി​നാ​ലു​ളള പരിച്‌ഛേ​ദ​ന​യ​ത്രേ അവന്റെ പരിച്‌ഛേദന.” (2:28, 29) “ഇസ്രാ​യേ​ലിൽ നിന്ന്‌ ഉത്ഭവി​ച്ച​വ​രെ​ല്ലാം യഥാർത്ഥ​ത്തിൽ ‘ഇസ്രാ​യേല’ല്ല.”—9:6.

രക്ഷിക്കപ്പെടുന്നതിന്‌ യഹൂദൻമാർ യേശു​ക്രി​സ്‌തു​വിൽ വിശ്വാ​സ​മർപ്പി​ക്കേ​ണ്ട​തു​ണ്ടോ?

‘അനേക​രു​ടെ പാപങ്ങൾ വഹിക്കു​ന്ന​തി​നും അതി​ക്ര​മി​കൾക്ക്‌ വേണ്ടി മാദ്ധ്യസ്ഥം വഹിക്കു​ന്ന​തി​നു​മു​ളള’ മശിഹാ​യു​ടെ മരണത്തെ യെശയ്യാവ്‌ 53:1-12 മുൻകൂ​ട്ടി​പ്പ​റഞ്ഞു. ദാനി​യേൽ 9:24-27 മശിഹാ​യു​ടെ വരവി​നെ​യും അവന്റെ മരണ​ത്തെ​യും ‘പാപത്തിന്‌ അന്ത്യം വരുത്തു​ന്ന​തി​നോ​ടും അകൃത്യം ക്ഷമിക്കു​ന്ന​തി​നോ​ടും’ ബന്ധപ്പെ​ടു​ത്തി. (JP) യഹൂദൻമാർക്ക്‌ അത്തരത്തി​ലു​ളള മാദ്ധ്യ​സ്ഥ​വും ക്ഷമയും ആവശ്യ​മാ​യി​രു​ന്നു​വെന്ന്‌ ഈ രണ്ടു വേദഭാ​ഗ​ങ്ങ​ളും കാണി​ച്ചു​ത​രു​ന്നു. മശിഹാ​യെ തളളി​ക്ക​ള​യാ​നും അതേസ​മയം അവനെ അയച്ചവന്റെ അംഗീ​കാ​രം ഉണ്ടായി​രി​ക്കാ​നും അവർക്ക്‌ പ്രതീ​ക്ഷി​ക്കാൻ കഴിയു​മാ​യി​രു​ന്നോ?

പ്രവൃ. 4:11, 12: “[യേശു​ക്രി​സ്‌തു​വി​നെ സംബന്ധിച്ച്‌ യെരൂ​ശ​ലേ​മി​ലെ യഹൂദ ഭരണാ​ധി​പൻമാ​രോ​ടും മൂപ്പൻമാ​രോ​ടും ഇപ്രകാ​രം പറയാൻ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ പരിശു​ദ്ധാ​ത്മാ​വി​നാൽ പ്രേരി​ത​നാ​യി:] ‘പണിക്കാ​രായ നിങ്ങൾ വിലയി​ല്ലാ​ത്ത​താ​യി തളളി​ക്ക​ള​ഞ്ഞ​തും കോണി​ന്റെ മൂലക്ക​ല്ലാ​യി​ത്തീർന്ന​തു​മായ കല്ല്‌’ ഇതു തന്നെ. മാത്ര​വു​മല്ല, മറെറാ​രു​ത്ത​നി​ലും രക്ഷയില്ല; നാം രക്ഷിക്ക​പ്പെ​ടു​വാൻ ആകാശ​ത്തിൻകീ​ഴിൽ മനുഷ്യ​രു​ടെ ഇടയിൽ നൽകപ്പെട്ട വേറൊ​രു നാമവും ഇല്ല.” (ഇസ്രാ​യേൽ ജനത മേലാൽ പ്രത്യേക ദൈവ​പ്രീ​തി ആസ്വദി​ക്കു​ന്നി​ല്ലെ​ങ്കി​ലും എല്ലാ ജനതക​ളി​ലെ​യും ആളുക​ളു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ വ്യക്തി​ക​ളായ യഹൂദൻമാർക്ക്‌ മശിഹാ​യായ യേശു​വി​ലൂ​ടെ സാദ്ധ്യ​മാ​ക്കി​ത്തീർത്ത രക്ഷയിൽ നിന്ന്‌ പ്രയോ​ജ​ന​മ​നു​ഭ​വി​ക്കു​ന്ന​തി​നു​ളള വഴി തുറന്നി​രി​ക്കു​ന്നു.)

ഇന്ന്‌ ഇസ്രാ​യേ​ലിൽ നടക്കുന്ന സംഭവങ്ങൾ ബൈബിൾ പ്രവച​ന​ങ്ങ​ളു​ടെ നിവൃ​ത്തി​യാ​ണോ?

യെഹെ. 37:21, 22, JP: “കർത്താവായ ദൈവം ഇപ്രകാ​രം പറയുന്നു: ഞാൻ ഇസ്രാ​യേൽ പുത്രൻമാ​രെ അവർ ചെന്നു ചേർന്നി​രി​ക്കുന്ന ജനതക​ളു​ടെ​യി​ട​യിൽ നിന്ന്‌ എല്ലാം ശേഖരിച്ച്‌ അവരുടെ സ്വന്തം ദേശ​ത്തേക്ക്‌ കൊണ്ടു​വ​രും. ഞാൻ അവരെ ആ ദേശത്ത്‌ ഇസ്രാ​യേൽ പർവ്വത​ങ്ങ​ളിൽ തന്നെ ഒരു ജനതയാ​ക്കും, ഒരു രാജാവ്‌ അവർക്കെ​ല്ലാം രാജാ​വാ​യി​രി​ക്കും.” (ഇന്ന്‌ ഇസ്രാ​യേൽ ദാവീ​ദി​ന്റെ രാജകീയ വംശത്തി​ലെ ഒരു രാജാ​വി​ന്റെ കീഴിലല്ല. അവരു​ടേത്‌ ഒരു റിപ്പബ്ലി​ക്കാണ്‌.)

യെശ. 2:2-4, JP: “ദിവസങ്ങളുടെ അറുതി​യിൽ കർത്താ​വി​ന്റെ ആലയമു​ളള പർവ്വതം പർവ്വത​ങ്ങ​ളു​ടെ മുകളിൽ സ്ഥാപി​ത​വും കുന്നു​കൾക്ക്‌ മീതെ ഉന്നതവു​മാ​യി​രി​ക്കും; സകല ജനതക​ളും അതി​ലേക്ക്‌ ഒഴുകി​ച്ചെ​ല്ലും. അനേക ജനതക​ളും ചെന്ന്‌ ഇങ്ങനെ പറയും: ‘വരുവിൻ, നമുക്ക്‌ കർത്താ​വി​ന്റെ പർവ്വത​ത്തി​ലേക്ക്‌, യാക്കോ​ബിൻ ദൈവ​ത്തി​ന്റെ ആലയത്തി​ലേക്ക്‌ കയറി​ച്ചെ​ല്ലാം; അവൻ തന്റെ വഴികൾ നമ്മെ പഠിപ്പി​ക്കു​ക​യും നാം അവന്റെ പാതക​ളിൽ നടക്കു​ക​യും ചെയ്യും.’ . . . അവർ തങ്ങളുടെ വാളു​കളെ കൊഴു​ക്ക​ളാ​യും കുന്തങ്ങളെ കോതു​ക​ത്രി​ക​ക​ളാ​യും അടിച്ചു തീർക്കും; ജനത ജനതക്ക്‌ നേരെ വാൾ ഓങ്ങു​ക​യില്ല, അവർ മേലാൽ യുദ്ധം അഭ്യസി​ക്കു​ക​യു​മില്ല.” (മുമ്പ്‌ ആലയം ഇരുന്ന സ്ഥാനത്ത്‌ ഇന്ന്‌ “യാക്കോ​ബിൻ ദൈവ​ത്തി​ന്റെ ആലയ”മില്ല, മറിച്ച്‌ ഒരു ഇസ്ലാമിക ആരാധ​നാ​ല​യ​മാ​ണു​ള​ളത്‌. ഇസ്രാ​യേ​ലി​ന്റെ​യോ അതിന്റെ അയൽ രാജ്യ​ങ്ങ​ളു​ടെ​യോ ഭാഗത്ത്‌ “വാളു​കളെ കൊഴു​ക്ക​ളാ​യി അടിച്ചു തീർക്കാ​നു​ളള” യാതൊ​രു നീക്കവു​മില്ല. അവർ അതിജീ​വ​ന​ത്തിന്‌ സൈനി​ക​മായ തയ്യാ​റെ​ടു​പ്പി​ലാണ്‌ ആശ്രയി​ക്കു​ന്നത്‌.)

യെശ. 35:1, 2, JP: “വിജനപ്രദേശവും വരണ്ടനി​ല​വും ആനന്ദി​ക്കും. മരുഭൂ​മി സന്തോ​ഷിച്ച്‌ പനിനീർപു​ഷ്‌പം പോലെ പൂക്കും. അത്‌ സമൃദ്ധ​മാ​യി പുഷ്‌പി​ക്കു​ക​യും സന്തോ​ഷ​ത്തോ​ടും പാട്ടോ​ടും കൂടെ ഉല്ലസി​ക്കു​ക​യും ചെയ്യും; ലെബാ​നോ​ന്റെ മഹത്വ​വും കാർമ്മേ​ലി​ന്റെ​യും ശാരോ​ന്റെ​യും ശ്രേഷ്‌ഠ​ത​യും അതിന്‌ നൽക​പ്പെ​ടും; അവർ കർത്താ​വി​ന്റെ മഹത്വ​വും നമ്മുടെ ദൈവ​ത്തി​ന്റെ ശ്രേഷ്‌ഠ​ത​യും ദർശി​ക്കും.” [വനവൽക്ക​ര​ണ​ത്തി​നും ജലസേ​ച​ന​ത്തി​നും വേണ്ടി​യു​ളള ശ്രദ്ധേ​യ​മായ പദ്ധതികൾ ഇസ്രാ​യേ​ലിൽ വിജയ​ക​ര​മാ​യി നടപ്പാ​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. എന്നാൽ അതിന്റെ നേതാ​ക്കൻമാർ അതിനു​ളള മഹത്വം കർത്താ​വായ ദൈവ​ത്തിന്‌ നൽകു​ന്നില്ല. ഒരു മുൻ പ്രധാ​ന​മ​ന്ത്രി ഡേവിഡ്‌ ബെൻ-ഗുരി​യോൺ പറഞ്ഞ പ്രകാരം: “മരുഭൂ​മി​യെ കീഴട​ക്കാ​നും ശാസ്‌ത്ര​ത്തി​ന്റെ​യും നമ്മുടെ പയനിയർ ആത്മാവി​ന്റെ​യും ബലത്തിൽ അവിടെ സമൃദ്ധി കൈവ​രു​ത്താ​നും ഈ രാജ്യത്തെ ജനാധി​പ​ത്യ​ത്തി​ന്റെ ഒരു ശക്തിദുർഗ്ഗ​മാ​യി മാററാ​നും ഇസ്രാ​യേൽ . . . പ്രതിജ്ഞാ ബദ്ധമാണ്‌.”)

സെഖ. 8:23, JP: “ആ കാലത്ത്‌ ജനതക​ളു​ടെ സകല ഭാഷക​ളിൽ നിന്നു​മു​ളള പത്തുപേർ യഹൂദ​നായ ഒരുവന്റെ വസ്‌ത്രാ​ഗ്രം പിടിച്ച്‌, ദൈവം നിങ്ങ​ളോ​ടു​കൂ​ടെ​യു​ണ്ടെന്ന്‌ ഞങ്ങൾ കേട്ടി​രി​ക്ക​യാൽ ഞങ്ങൾ നിങ്ങ​ളോ​ടു​കൂ​ടെ പോരു​ന്നു എന്ന്‌ പറയും.” (ഈ പ്രവചനം ഏതു ദൈവത്തെ സംബന്ധി​ച്ചാണ്‌? എബ്രായ ഭാഷയി​ലെ ഈ പേര്‌ [יהוה, യഹോവ എന്ന്‌ സാധാരണ തർജ്ജമ ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു] വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഈ ഒരു പുസ്‌ത​ക​ത്തിൽ തന്നെ 130-ലധികം പ്രാവ​ശ്യം കാണ​പ്പെ​ടു​ന്നു. ഇന്ന്‌ ആരെങ്കി​ലും ആ പേര്‌ ഉപയോ​ഗി​ക്കു​മ്പോൾ അയാൾ ഒരു യഹൂദ​നാ​ണെന്ന്‌ ആളുകൾ നിഗമനം ചെയ്യു​മോ? ഇല്ല; നൂററാ​ണ്ടു​ക​ളാ​യി അന്ധവി​ശ്വാ​സം യഹൂദ ജനത​മൊ​ത്ത​ത്തിൽ ദൈവ​ത്തി​ന്റെ വ്യക്തി​പ​ര​മായ പേര്‌ ഉച്ചരി​ക്കു​ന്ന​തിൽ നിന്ന്‌ മാറി നിൽക്കാൻ ഇടയാ​ക്കി​യി​രി​ക്കു​ന്നു. ഇന്ന്‌ സ്വാഭാ​വിക ഇസ്രാ​യേ​ലി​നെ സംബന്ധി​ച്ചു​ളള മതപര​മായ താൽപ​ര്യ​ത്തി​ന്റെ ഉണർവ്‌ ഈ പ്രവച​ന​ത്തോട്‌ പൊരു​ത്ത​പ്പെ​ടു​ന്നില്ല.)

അപ്പോൾ പിന്നെ ആധുനിക ഇസ്രാ​യേ​ലി​ലെ സംഭവങ്ങൾ എങ്ങനെ​യാണ്‌ വീക്ഷി​ക്ക​പ്പെ​ടേ​ണ്ടത്‌? ബൈബി​ളിൽ മുൻകൂ​ട്ടി​പ്പ​റ​യ​പ്പെ​ട്ടി​രി​ക്കുന്ന ആഗോള സംഭവ​വി​കാ​സ​ങ്ങ​ളു​ടെ ഭാഗമാ​യി മാത്രം. അവയിൽ യുദ്ധം, നിയമ​രാ​ഹി​ത്യം, ദൈവ​ത്തോ​ടു​ളള സ്‌നേ​ഹ​ത്തി​ന്റെ തണുത്തു​പോ​കൽ, പണസ്‌നേഹം എന്നിവ ഉൾപ്പെ​ടു​ന്നു.—മത്താ. 24:7, 12; 2 തിമൊ. 3:1-5.

ഇസ്രായേലിന്റെ പുന:സ്ഥിതീ​ക​രണം സംബന്ധിച്ച പ്രവച​നങ്ങൾ ഇന്ന്‌ ആരുടെ ഇടയി​ലാണ്‌ നിവൃ​ത്തി​യേ​റി​യി​രി​ക്കു​ന്നത്‌?

ഗലാ. 6:15, 16: “പരിച്‌ഛേ​ദ​ന​യോ പരിച്‌ഛേ​ദ​ന​യി​ല്ലാ​യ്‌മ​യോ ഏതുമില്ല, എന്നാൽ ഒരു പുതിയ സൃഷ്ടി​യ​ത്രേ കാര്യം. ഈ പെരു​മാ​ററ നിയമ​മ​നു​സ​രിച്ച്‌ നടക്കുന്ന എല്ലാവർക്കും, ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലി​നു തന്നെ, സമാധാ​ന​വും കരുണ​യും ഉണ്ടാകട്ടെ.” (അതു​കൊണ്ട്‌ തന്റെ ഭവനത്തി​ലെ പുരു​ഷ​പ്ര​ജ​യൊ​ക്കെ​യും പരിച്‌ഛേദന കഴിപ്പി​ക്ക​പ്പെ​ടണം എന്ന്‌ അബ്രഹാ​മി​ന്റെ മേൽ വയ്‌ക്ക​പ്പെട്ട നിബന്ധന അനുസ​രി​ക്കു​ന്ന​തി​ന്റെ അടിസ്ഥാ​ന​ത്തി​ലല്ല “ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലി​നെ” നിശ്‌ച​യി​ക്കു​ന്നത്‌. മറിച്ച്‌, ഗലാത്യർ 3:26-29-ൽ പ്രസ്‌താ​വി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തു​പോ​ലെ ക്രിസ്‌തു​വി​നു​ള​ളവർ, ആത്മാവി​നാൽ ജനിപ്പി​ക്ക​പ്പെട്ട ദൈവ​പു​ത്രൻമാർ “വാസ്‌ത​വ​ത്തിൽ അബ്രഹാ​മി​ന്റെ സന്തതി​യാണ്‌.”)

യിരെ. 31:31-34: “‘നോക്കൂ! ഞാൻ ഇസ്രാ​യേൽ ഗൃഹ​ത്തോ​ടും യഹൂദാ ഗൃഹ​ത്തോ​ടും ഒരു പുതിയ ഉടമ്പടി ചെയ്യുന്ന നാളുകൾ വരുന്നു’ എന്നാണ്‌ യഹോ​വ​യു​ടെ അരുള​പ്പാട്‌ . . . ‘ഇനി അവരിൽ ആരും തന്റെ കൂട്ടു​കാ​ര​നെ​യും തന്റെ സഹോ​ദ​ര​നെ​യും “യഹോ​വയെ അറിയുക!” എന്ന്‌ പറഞ്ഞ്‌ ഉപദേ​ശി​ക്കു​ക​യില്ല; എന്തു​കൊ​ണ്ടെ​ന്നാൽ അവരിൽ ഏററം ചെറി​യവൻ മുതൽ ഏററം വലിയവൻ വരെ എല്ലാവ​രും എന്നെ അറിയും,’ എന്നാണ്‌ യഹോ​വ​യു​ടെ അരുള​പ്പാട്‌.” (ആ പുതിയ ഉടമ്പടി സ്വാഭാ​വിക ഇസ്രാ​യേൽ ജനത​യോ​ടല്ല മറിച്ച്‌ യേശു​ക്രി​സ്‌തു​വി​ന്റെ വിശ്വസ്‌ത അനുയാ​യി​ക​ളോ​ടാണ്‌ ചെയ്യ​പ്പെ​ട്ടത്‌; അവർക്കാ​യി​രു​ന്നു സ്വർഗ്ഗീയ ജീവന്റെ പ്രത്യാശ വച്ചുനീ​ട്ട​പ്പെ​ട്ടത്‌. തന്റെ മരണത്തി​ന്റെ സ്‌മാ​രകം ഏർപ്പെ​ടു​ത്തു​ക​യിൽ അവർക്ക്‌ ഒരു പാനപാ​ത്രം വീഞ്ഞ്‌ കൊടു​ത്തു​കൊണ്ട്‌ യേശു പറഞ്ഞു: “ഈ പാനപാ​ത്രം എന്റെ രക്തത്താ​ലു​ളള പുതിയ ഉടമ്പടി​യെ അർത്ഥമാ​ക്കു​ന്നു.” [1 കൊരി. 11:25])

വെളി. 7:4: “മുദ്ര​യി​ട​പ്പെ​ട്ട​വ​രു​ടെ എണ്ണം ഞാൻ കേട്ടു, ഇസ്രാ​യേൽ പുത്രൻമാ​രു​ടെ എല്ലാ ഗോ​ത്ര​ങ്ങ​ളിൽ നിന്നു​മാ​യി നൂററി​നാൽപ്പ​ത്തി​നാ​ലാ​യി​രം പേർ മുദ്ര​യി​ട​പ്പെട്ടു.” (തുടർന്നു വരുന്ന വാക്യ​ങ്ങ​ളിൽ “ലേവി ഗോത്ര”വും “ജോസ​ഫി​ന്റെ ഗോത്ര”വും ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഇവർ സ്വാഭാ​വിക ഇസ്രാ​യേ​ലി​ന്റെ 12 ഗോ​ത്ര​ങ്ങ​ളിൽ ഉൾപ്പെ​ട്ടി​രു​ന്നില്ല. രസാവ​ഹ​മാ​യി, “എല്ലാ ഗോ​ത്ര​ത്തി​ലും നിന്നു”ളളവർ “മുദ്ര​യി​ട​പ്പെടു”മെന്ന്‌ പറയ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ങ്കി​ലും ദാൻ, എഫ്രയീം എന്നീ ഗോ​ത്രങ്ങൾ ഉൾപ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടില്ല. [സംഖ്യാ​പു​സ്‌തകം 1:4-16 താരത​മ്യം ചെയ്യുക.] ഇവിടെ, സ്വർഗ്ഗീയ രാജ്യ​ത്തിൽ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ ഓഹരി​ക്കാ​രാ​കു​മെന്ന്‌ വെളി​പ്പാട്‌ 14:1-3-ൽ പറഞ്ഞി​രി​ക്കുന്ന ദൈവ​ത്തി​ന്റെ ആത്മീയ ഇസ്രാ​യേ​ലി​നെ​യാ​യി​രി​ക്കണം പരാമർശി​ക്കു​ന്നത്‌.)

എബ്രാ. 12:22: “നിങ്ങൾ സീയോൻ മലയെ​യും ജീവനു​ളള ദൈവ​ത്തി​ന്റെ ഒരു നഗരമായ സ്വർഗ്ഗീയ യെരൂ​ശ​ലേ​മി​നെ​യും അനേകാ​യി​രം ദൂതൻമാ​രെ​യും സമീപി​ച്ചി​രി​ക്കു​ന്നു.” (അതു​കൊണ്ട്‌ ഭൗമിക യെരൂ​ശ​ലേ​മി​ലേക്കല്ല മറിച്ച്‌ “സ്വർഗ്ഗീയ യെരൂ​ശ​ലേ​മി​ലേ​ക്കാണ്‌” സത്യ​ക്രി​സ്‌ത്യാ​നി​കൾ ദൈവിക വാഗ്‌ദ​ത്ത​ങ്ങ​ളു​ടെ നിവൃ​ത്തി​ക്കാ​യി നോക്കു​ന്നത്‌.)