വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ

യഹോവ

നിർവ്വ​ചനം: ഏക സത്യ​ദൈ​വ​ത്തി​ന്റെ വ്യക്തി​പ​ര​മായ നാമം. അവൻ തന്നെത്താൻ നൽകിയ നാമ​ധേയം. യഹോവ പ്രപഞ്ച​ത്തി​ന്റെ സ്രഷ്ടാ​വും ഉചിത​മാ​യി അതിന്റെ പരമാ​ധി​കാ​രി​യാം ഭരണാ​ധി​പ​നു​മാ​കു​ന്നു. יהוה എന്ന എബ്രായ ചതുര​ക്ഷ​ര​ങ്ങ​ളിൽ നിന്നാണ്‌ യഹോവ എന്ന്‌ തർജ്ജമ ചെയ്‌തി​രി​ക്കു​ന്നത്‌, അതിന്റെ അർത്ഥം “ആയിത്തീ​രു​വാൻ അവൻ ഇടയാ​ക്കു​ന്നു” എന്നാണ്‌. ഈ നാല്‌ എബ്രായ അക്ഷരങ്ങൾ അനേകം ഭാഷക​ളിൽ JHVH എന്നോ YHWH എന്നോ ഉളള അക്ഷരങ്ങ​ളാ​ലാണ്‌ പ്രതി​നി​ധാ​നം ചെയ്യ​പ്പെ​ടു​ന്നത്‌.

ഇന്ന്‌ സാധാ​ര​ണ​യാ​യി ഉപയോ​ഗി​ക്ക​പ്പെ​ടുന്ന ബൈബിൾ ഭാഷാ​ന്ത​ര​ങ്ങ​ളിൽ ദൈവ​ത്തി​ന്റെ നാമം എവി​ടെ​യാണ്‌ കാണ​പ്പെ​ടു​ന്നത്‌?

ദി ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ: യഹോവ എന്ന നാമം പുറപ്പാട്‌ 3:15; 6:3 എന്നിവി​ട​ങ്ങ​ളിൽ കാണ​പ്പെ​ടു​ന്നു. ഉൽപത്തി 22:14; പുറപ്പാട്‌ 17:15; ന്യായാ​ധി​പൻമാർ 6:24; യെഹെ​സ്‌ക്കേൽ 48:35 എന്നിവ കൂടെ കാണുക. (എന്നാൽ ഇതും മററു ഭാഷാ​ന്ത​ര​ങ്ങ​ളും “യഹോവ” എന്നത്‌ പലയി​ട​ങ്ങ​ളി​ലും ഉപയോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും എബ്രായ പാഠത്തിൽ ചതുര​ക്ഷ​രങ്ങൾ ഉപയോ​ഗി​ച്ചി​ട്ടു​ളള എല്ലായി​ട​ത്തും അവർ കൃത്യ​മാ​യി അതുപ​യോ​ഗി​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?)

റി​വൈ​സ്‌ഡ്‌ സ്‌ററാൻഡാർഡ്‌ വേർഷൻ: പുറപ്പാട്‌ 3:15-നെക്കു​റി​ച്ചു​ളള ഒരു അടിക്കു​റിപ്പ്‌ ഇപ്രകാ​രം പറയുന്നു: “കർത്താവ്‌ എന്ന പദം വലിയ അക്ഷരത്തിൽ എഴുതി​യി​രി​ക്കു​ന്നത്‌ YHWH എന്ന ദിവ്യ​നാ​മ​ത്തിന്‌ പകരമാ​യി​ട്ടാണ്‌.”

ററു​ഡേ​യ്‌സ്‌ ഇംഗ്ലീഷ്‌ വേർഷൻ: പുറപ്പാട്‌ 6:3-നെക്കു​റി​ച്ചു​ളള ഒരു അടിക്കു​റിപ്പ്‌ ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “കർത്താവ്‌: . . . എബ്രായ പാഠത്തിൽ യാഹ്‌വേ എന്നുള​ള​തിന്‌ പരമ്പരാ​ഗ​ത​മാ​യി യഹോവ എന്ന്‌ എഴുത​പ്പെ​ടു​ന്നു. ഈ ഭാഷാ​ന്ത​ര​ത്തിൽ ഇംഗ്ലീഷ്‌ ഭാഷാ​ന്ത​ര​ങ്ങ​ളിൽ പ്രചാരം സിദ്ധി​ച്ചി​ട്ടു​ളള ഒരു പ്രയോ​ഗം പിൻപ​റ​റി​ക്കൊണ്ട്‌ വലിയ അക്ഷരങ്ങ​ളിൽ കർത്താവ്‌ എന്ന്‌ എഴുതി​യി​രി​ക്കു​ന്നു.”

കിംഗ്‌ ജെയിംസ്‌ വേർഷൻ: യഹോവ എന്ന പേര്‌ പുറപ്പാട്‌ 6:3; സങ്കീർത്തനം 83:18; യെശയ്യാവ്‌ 12:2; 26:4 എന്നിവി​ട​ങ്ങ​ളിൽ കാണ​പ്പെ​ടു​ന്നു. ഉൽപത്തി 22:14; പുറപ്പാട്‌ 17:15; ന്യായാ​ധി​പൻമാർ 6:24 കൂടെ കാണുക.

അമേരി​ക്കൻ സ്‌ററാൻഡാർഡ്‌ വേർഷൻ: ഈ ഭാഷാ​ന്ത​ര​ത്തിൽ എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ ഉടനീളം ഉൽപത്തി 2:4 മുതൽ തന്നെ യഹോവ എന്ന നാമം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.

ഡൂവേ വേർഷൻ: പുറപ്പാട്‌ 6:3 സംബന്ധിച്ച ഒരു അടിക്കു​റിപ്പ്‌ ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “എന്റെ നാമം അഡൊ​നെയ്‌. എബ്രായ പാഠത്തി​ലു​ളള പേര്‌ ദൈവ​ത്തി​ന്റെ ഏററം ഉചിത​മായ പേരാണ്‌, അത്‌ അവൻ എന്നു​മെ​ന്നേ​ക്കും സ്വയം ആസ്‌തി​ക്യ​ത്തി​ലാ​യി​രി​ക്കു​ന്ന​തി​നെ അർത്ഥമാ​ക്കു​ന്നു, (പുറ. 3, 14) എന്നാൽ യഹൂദൻമാർ ആദരവു നിമിത്തം അത്‌ ഒരിക്ക​ലും ഉച്ചരി​ക്കാ​റില്ല; മറിച്ച്‌ ബൈബി​ളിൽ അത്‌ കാണ​പ്പെ​ടുന്ന സ്ഥാനങ്ങ​ളി​ലെ​ല്ലാം അവർ പകരം അഡൊ​നെയ്‌ എന്ന്‌ വായി​ക്കു​ന്നു, അതിന്റെ അർത്ഥം കർത്താവ്‌ എന്നാണ്‌; അതു​കൊണ്ട്‌ അഡൊ​നെയ്‌ എന്ന വാക്കിന്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന സ്വരങ്ങൾ അവർ യോദ്‌, ഹേ, വാവ്‌, ഹേ എന്ന അക്ഷരങ്ങൾ ചേർന്നു​ളള അനിർവ​ച​നീ​യ​മായ ആ പേരിന്‌ ചേർക്കു​ന്നു. അപ്രകാ​രം ചില ആധുനി​കർ പുരാതന യഹൂദർക്കാ​കട്ടെ ക്രിസ്‌ത്യാ​നി​കൾക്കാ​കട്ടെ അറിയാൻ പാടി​ല്ലാഞ്ഞ യഹോവ എന്ന നാമം നിർമ്മി​ച്ചി​രി​ക്കു​ന്നു; എന്തു​കൊ​ണ്ടെ​ന്നാൽ എബ്രാ​യ​യി​ലു​ളള ഈ പേരിന്റെ യഥാർത്ഥ ഉച്ചാരണം, ദീർഘ​കാ​ലം ഉപയോ​ഗി​ക്ക​പ്പെ​ടാ​തി​രു​ന്ന​തി​നാൽ നിശ്ചയ​മി​ല്ലാ​താ​യി​രി​ക്കു​ക​യാണ്‌.” (ദി കാത്തലിക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ [1913, വാല്യം VIII, പേ. 329] ഇപ്രകാ​രം പറയു​ന്നത്‌ രസാവ​ഹ​മാണ്‌: “യഹോവ പഴയ നിയമ​ത്തി​ലെ ദൈവ​ത്തി​ന്റെ വ്യക്തി​പ​ര​മായ നാമം; അതു​കൊണ്ട്‌ യഹൂദൻമാർ ആ നാമത്തെ ഏററം ശ്രേഷ്‌ഠ​മായ നാമം, ഏകനാമം എന്ന്‌ വിളി​ച്ചി​രു​ന്നു.”)

ദി ഹോളി ബൈബിൾ റൊണാൾഡ്‌ എ. നോക്‌സ്‌ വിവർത്തനം ചെയ്‌തത്‌: യാഹ്‌വേ എന്ന നാമം പുറപ്പാട്‌ 3:14; 6:3 എന്നിവി​ട​ങ്ങ​ളി​ലെ അടിക്കു​റി​പ്പിൽ കാണ​പ്പെ​ടു​ന്നു.

ദി ന്യൂ അമേരി​ക്കൻ ബൈബിൾ: പുറപ്പാട്‌ 3:14-നെപ്പറ​റി​യു​ളള ഒരു അടിക്കു​റിപ്പ്‌ “യാഹ്‌വേ” എന്ന രൂപത്തെ അനുകൂ​ലി​ക്കു​ന്നു. എന്നാൽ ആ പേര്‌ ഭാഷാ​ന്ത​ര​ത്തി​ന്റെ മുഖ്യ​പാ​ഠ​ത്തിൽ കാണ​പ്പെ​ടു​ന്നില്ല. സെൻറ്‌ ജോസഫ്‌ പതിപ്പിൽ കൊടു​ത്തി​രി​ക്കുന്ന അപ്പെൻഡി​ക്‌സ്‌ ബൈബിൾ ഡിക്‌ഷ്‌ന​റി​യിൽ “ലോർഡ്‌” “യാഹ്‌വേ” എന്ന പദങ്ങൾ കൂടെ കാണുക.

ദി ജെറു​സ​ലേം ബൈബിൾ: ഉൽപത്തി 2:4 മുതൽ തന്നെ ചതുര​ക്ഷ​രങ്ങൾ യാഹ്‌വേ എന്ന്‌ തർജ്ജമ ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു.

ന്യൂ വേൾഡ്‌ ട്രാൻസ്‌ലേഷൻ: ഈ ഭാഷാ​ന്ത​ര​ത്തിൽ എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലും ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളി​ലും യഹോവ എന്ന നാമം 7,210 പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.

ആൻ അമേരി​ക്കൻ ട്രാൻസ്‌ലേഷൻ: പുറപ്പാട്‌ 3:15-ലും 6:3-ലും യാഹ്‌വേ എന്ന പദവും അതെ തുടർന്ന്‌ ബ്രായ്‌ക്ക​റ​റിൽ “കർത്താവ്‌” എന്ന പദവും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.

ദി ബൈബിൾ ഇൻ ലിവിംഗ്‌ ഇംഗ്ലീഷ്‌, എസ്സ്‌. ററി. ബയിം​ഗ്‌ടൻ: എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലു​ട​നീ​ളം യഹോവ എന്ന നാമം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.

ദി ‘ഹോളി സ്‌ക്രി​പ്‌ച്ചേ​ഴ്‌സ്‌’, ജെ. എൻ. ഡാർബി വിവർത്തനം ചെയ്‌തത്‌: യഹോവ എന്ന നാമം എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലു​ട​നീ​ള​വും മത്തായി 1:20 മുതൽ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളി​ലെ പല അടിക്കു​റി​പ്പു​ക​ളി​ലും കാണ​പ്പെ​ടു​ന്നു.

ദി എംഫാ​റ​റിക്‌ ഡയഗ്ലട്ട്‌, ബെഞ്ചമിൻ വിൽസൺ: ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഈ വിവർത്ത​ന​ത്തിൽ മത്തായി 21:9-ലും മററ്‌ 17 സ്ഥാനങ്ങ​ളി​ലും യഹോവ എന്ന നാമം കാണ​പ്പെ​ടു​ന്നു.

ദി ഹോളി സ്‌ക്രി​പ്‌ച്ചേ​ഴ്‌സ്‌ അക്കോർഡിംഗ്‌ ററു ദി മസോ​റെ​റ​റിക്‌ ടെകററഏ ന്യൂ ട്രാൻസ്‌ലേഷൻ, മാക്‌സ്‌ മാർഗോ​ലിസ്‌ മുഖ്യ എഡിറ​റ​റാ​യി​രി​ക്കുന്ന ജൂയിഷ്‌ പബ്‌ളി​ക്കേഷൻ സൊ​സൈ​ററി ഓഫ്‌ അമേരിക്ക: ഇംഗ്ലീഷ്‌ പരിഭാ​ഷ​യിൽ എബ്രായ ചതുര​ക്ഷ​രങ്ങൾ പുറപ്പാട്‌ 6:3-ൽ കാണ​പ്പെ​ടു​ന്നു.

ദി ഹോളി ബൈബിൾ, റോബർട്ട്‌ യംഗ്‌ വിവർത്തനം ചെയ്‌തത്‌: എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലു​ട​നീ​ളം യഹോവ എന്ന നാമം ഈ പദാനു​പദ തർജ്ജമ​യിൽ കാണ​പ്പെ​ടു​ന്നു.

പല ബൈബിൾ ഭാഷാ​ന്ത​ര​ങ്ങ​ളും ദൈവ​ത്തി​ന്റെ വ്യക്തി​പ​ര​മായ നാമം ഉപയോ​ഗി​ക്കാ​തി​രി​ക്കു​ക​യോ ചുരുക്കം ചില പ്രാവ​ശ്യം മാത്രം ഉപയോ​ഗി​ക്കു​ക​യോ ചെയ്യു​ന്ന​തെ​ന്തു​കൊണ്ട്‌?

റി​വൈ​സ്‌ഡ്‌ സ്‌ററാൻഡാർഡ്‌ വേർഷന്റെ ആമുഖം ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “രണ്ടു കാരണ​ങ്ങ​ളാൽ കമ്മററി ജെയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​ര​ത്തി​ലെ കൂടുതൽ പരിചി​ത​മായ പ്രയോ​ഗ​ത്തി​ലേക്ക്‌ തിരികെ പോയി​രി​ക്കു​ന്നു. (1) ‘യഹോവ’ എന്ന പദം എബ്രായ ഭാഷയിൽ എന്നെങ്കി​ലും ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രുന്ന നാമത്തെ കൃത്യ​മാ​യി പ്രതി​നി​ധാ​നം ചെയ്യു​ന്നില്ല; (2) ഏക​ദൈ​വത്തെ മററ്‌ ദൈവ​ങ്ങ​ളിൽ നിന്ന്‌ വേർതി​രിച്ച്‌ കാണി​ക്കാൻ ആവശ്യ​മാ​യി​രി​ക്ക​ത്ത​ക്ക​വണ്ണം ദൈവ​ത്തിന്‌ വ്യക്തി​പ​ര​മായ നാമം ഉപയോ​ഗി​ക്കുന്ന രീതി ക്രിസ്‌തീയ കാലത്തി​നു മുമ്പു​തന്നെ യഹൂദ മതവ്യ​വ​സ്ഥി​തി ഉപേക്ഷി​ച്ചി​രു​ന്നു, അത്‌ ക്രിസ്‌തീയ സഭയുടെ സാർവ്വ​ത്രിക വിശ്വാ​സ​ത്തോട്‌ തികച്ചും ചേർച്ച​യി​ലു​മല്ല.” (അപ്രകാ​രം വിശുദ്ധ ബൈബി​ളിൽ നിന്ന്‌ അതിന്റെ ദിവ്യ എഴുത്തു​കാ​രന്റെ പേര്‌, അത്‌ മൂല എബ്രാ​യ​യിൽ മറേറ​തൊ​രു പേരി​നേ​ക്കാ​ളും സ്ഥാന​പ്പേ​രി​നെ​ക്കാ​ളും കൂടുതൽ പ്രാവ​ശ്യം ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കെ നീക്കം ചെയ്യു​ന്ന​തിന്‌ അടിസ്ഥാ​ന​മാ​യി​രി​ക്കു​ന്നത്‌, ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്താണ്‌ എന്നതിനെ സംബന്ധി​ച്ചു​ളള അവരുടെ സ്വന്തം വീക്ഷണ​മാണ്‌. അവർ തന്നെ സമ്മതി​ക്കു​ന്ന​ത​നു​സ​രിച്ച്‌ “നിങ്ങളു​ടെ പാരമ്പ​ര്യം കൊണ്ട്‌ നിങ്ങൾ ദൈവ​വ​ചനം ദുർബ​ല​മാ​ക്കി​യി​രി​ക്കു​ന്നു” എന്ന്‌ യേശു ആരെപ്പ​ററി പറഞ്ഞു​വോ ആ യഹൂദ മതവ്യ​വ​സ്ഥി​തി​യു​ടെ പിന്തു​ണ​ക്കാ​രു​ടെ മാതൃ​ക​യാണ്‌ അവർ പിൻപ​റ​റി​യി​രി​ക്കു​ന്നത്‌.—മത്തായി 15:6.)

ദൈവ​ത്തി​ന്റെ വ്യക്തി​പ​ര​മായ നാമം തങ്ങളുടെ തർജ്ജമ​യിൽ ഒരു പ്രാവ​ശ്യ​മോ അല്ലെങ്കിൽ ഏതാനും പ്രാവ​ശ്യ​മോ ഉൾപ്പെ​ടു​ത്താൻ കടപ്പാട്‌ തോന്നി​യി​ട്ടു​ളള വിവർത്തകർ പ്രത്യ​ക്ഷ​ത്തിൽ വില്ല്യം ററിൻഡെ​യി​ലി​ന്റെ മാതൃക അനുക​രി​ച്ചി​രി​ക്കു​ന്നു. അദ്ദേഹം ദിവ്യ​നാ​മം പൂർണ്ണ​മാ​യി വിട്ടു​ക​ള​യുന്ന പാരമ്പ​ര്യ​ത്തിൽ നിന്ന്‌ വിട്ടു​മാ​റി​ക്കൊണ്ട്‌ 1530-ൽ പ്രസി​ദ്ധീ​ക​രിച്ച പഞ്ചഗ്ര​ന്ഥി​യിൽ അത്‌ ഉൾപ്പെ​ടു​ത്തി.

ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ നിശ്വസ്‌ത എഴുത്തു​കാ​രാൽ യഹോവ എന്ന നാമം ഉപയോ​ഗി​ക്ക​പ്പെ​ട്ടോ?

നാലാം നൂററാ​ണ്ടിൽ ജെറോം ഇപ്രകാ​രം എഴുതി: “ലേവി എന്നുകൂ​ടെ വിളി​ക്ക​പ്പെ​ടുന്ന നികുതി പിരി​വു​കാ​ര​നായ മത്തായി ഒരു അപ്പോ​സ്‌ത​ല​നാ​യി​ത്തീ​രു​ക​യും പരിച്‌ഛേ​ദ​ന​യേ​റ​റ​വ​രിൽ നിന്ന്‌ വിശ്വാ​സി​ക​ളാ​യി​ത്തീർന്ന​വ​രു​ടെ പ്രയോ​ജ​ന​ത്തി​നാ​യി യഹൂദ​യിൽ വച്ച്‌ എബ്രായ ഭാഷയും അക്ഷരങ്ങ​ളും ഉപയോ​ഗിച്ച്‌ ആദ്യമാ​യി ക്രിസ്‌തു​വി​ന്റെ ഒരു സുവി​ശേഷം എഴുതു​ക​യും ചെയ്‌തു.” (ഡെ വീറിസ്‌ ഇൻലസ്‌റ്ര​റി​ബൂസ്‌, അദ്ധ്യായം III) ഈ സുവി​ശേ​ഷ​ത്തിൽ ചതുര​ക്ഷ​രങ്ങൾ കാണ​പ്പെ​ടുന്ന എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലെ ഭാഗങ്ങ​ളു​ടെ നേരി​ട്ടു​ളള 11 ഉദ്ധരണി​കൾ ഉണ്ട്‌. താൻ ഉദ്ധരിച്ച എബ്രായ പാഠത്തിൽ എഴുത​പ്പെ​ട്ടി​രു​ന്ന​തു​പോ​ലെ മത്തായി അവ ഉദ്ധരി​ച്ചില്ല എന്ന്‌ വിചാ​രി​ക്കാൻ യാതൊ​രു ന്യായ​വു​മില്ല.

ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഉളളട​ക്ക​ത്തിന്‌ സംഭാവന ചെയ്‌ത മററ്‌ നിശ്വസ്‌ത എഴുത്തു​കാർ ഗ്രീക്ക്‌ ഭാഷയി​ലേ​ക്കു​ളള എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഒരു ഭാഷാ​ന്ത​ര​മായ സെപ്‌റ​റു​വ​ജിൻറിൽ നിന്ന്‌ നൂറു​ക​ണ​ക്കിന്‌ ഭാഗങ്ങൾ ഉദ്ധരിച്ചു. ഈ ഭാഗങ്ങ​ളിൽ പലതി​ലും സെപ്‌റ​റു​വ​ജിൻറി​ന്റെ ആദിമ പകർപ്പു​ക​ളു​ടെ ഗ്രീക്ക്‌ പാഠത്തിൽത്തന്നെ എബ്രായ ചതുര​ക്ഷ​രങ്ങൾ ഉൾക്കൊ​ണ്ടി​രു​ന്നു. തന്റെ പിതാ​വി​ന്റെ നാമം സംബന്ധിച്ച യേശു​വി​ന്റെ തന്നെ മനോ​ഭാ​വ​ത്തോ​ടു​ളള യോജി​പ്പിൽ യേശു​വി​ന്റെ ശിഷ്യൻമാർ ആ നാമം ഉദ്ധരണി​ക​ളിൽ നിലനിർത്തി​യി​ട്ടു​ണ്ടാ​കണം.—യോഹ​ന്നാൻ 17:6, 26 താരത​മ്യം ചെയ്യുക.

ജേർണൽ ഓഫ്‌ ബിബ്‌ളി​ക്കൽ ലിററ​റേ​ച്ച​റിൽ ജോർജിയ യൂണി​വേ​ഴ്‌സി​റ​റി​യി​ലെ ജോർജ്‌ ഹവാർഡ്‌ ഇപ്രകാ​രം എഴുതി: “ഗ്രീക്ക്‌ സംസാ​രി​ക്കുന്ന യഹൂദൻമാർ തങ്ങളുടെ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളിൽ יהוה തുടർന്നും എഴുതി​യി​രു​ന്നു എന്നത്‌ നമുക്ക്‌ അറിവു​ളള ഒരു വസ്‌തു​ത​യാണ്‌. കൂടാതെ ഗ്രീക്ക്‌ സംസാ​രി​ച്ചി​രുന്ന യാഥാ​സ്ഥി​തിക മനഃസ്ഥി​തി​ക്കാ​രായ ആദിമ യഹൂദ​ക്രി​സ്‌ത്യാ​നി​കൾ ഇതി​നൊ​രു മാററം വരുത്തി​യി​രി​ക്കാൻ യാതൊ​രു സാദ്ധ്യ​ത​യു​മില്ല. ദൈവ​ത്തെ​പ്പ​ററി രണ്ടാമത്‌ പറയു​മ്പോൾ [ദൈവ​മെ​ന്നോ കർത്താ​വെ​ന്നോ] ഉളള വാക്കുകൾ ഉപയോ​ഗി​ച്ചി​രി​ക്കാ​നി​ട​യു​ണ്ടെങ്കി​ലും ബൈബിൾ പാഠത്തിൽനിന്ന്‌ തന്നെ അവർ ചതുര​ക്ഷ​രങ്ങൾ ഉപേക്ഷി​ച്ചു​ക​ള​യു​ന്നത്‌ അങ്ങേയ​ററം അസാധാ​ര​ണ​മാ​യി​രി​ക്കു​മാ​യി​രു​ന്നു. . . . ആദിമ സഭയുടെ തിരു​വെ​ഴു​ത്തു​ക​ളാ​യി​രുന്ന ഗ്രീക്ക്‌ ബൈബി​ളിൽ ചതുര​ക്ഷ​രങ്ങൾ ഉപയോ​ഗി​ച്ചി​രു​ന്ന​തി​നാൽ പുതിയ നിയമ​ത്തി​ന്റെ എഴുത്തു​കാർ തിരു​വെ​ഴു​ത്തു​ക​ളിൽ നിന്ന്‌ ഉദ്ധരി​ച്ച​പ്പോൾ ബൈബിൾ പാഠത്തിൽ ചതുര​ക്ഷ​രങ്ങൾ നിലനിർത്തി എന്നു വിശ്വ​സി​ക്കാൻ ന്യായ​മുണ്ട്‌. . . . എന്നാൽ അത്‌ ഗ്രീക്കു പഴയനി​യ​മ​ത്തിൽ നിന്ന്‌ നീക്കം ചെയ്യ​പ്പെ​ട്ട​പ്പോൾ പുതിയ നിയമ​ത്തി​ലെ പഴയനി​യമ ഉദ്ധരണി​ക​ളിൽ നിന്നും അവ നീക്കം ചെയ്യ​പ്പെട്ടു. അപ്രകാ​രം ഏതാണ്ട്‌ രണ്ടാം നൂററാ​ണ്ടി​ന്റെ ആരംഭ​ത്തോ​ടെ പകരം പദങ്ങളു​ടെ ഉപയോ​ഗം രണ്ടു നിയമ​ങ്ങ​ളിൽനി​ന്നും ചതുര​ക്ഷ​ര​ങ്ങളെ പുറന്ത​ള​ളി​യി​രി​ക്കണം.—വാല്യം 96, നമ്പർ 1, മാർച്ച്‌ 1977, പേ. 76, 77.

ദിവ്യനാമത്തിന്റെ ഏതുരൂ​പ​മാണ്‌ ശരിയാ​യി​ട്ടു​ള​ളത്‌—യഹോവ എന്നതോ യാഹ്‌വേ എന്നതോ?

എബ്രായ ഭാഷയിൽ ആദ്യം അത്‌ എങ്ങനെ​യാണ്‌ ഉച്ചരി​ച്ചി​രു​ന്നത്‌ എന്ന്‌ ഇന്ന്‌ യാതൊ​രു മനുഷ്യ​നും നിശ്ചയ​മില്ല. എന്തു​കൊ​ണ്ടില്ല? ബൈബിൾ എഴുതാ​നു​പ​യോ​ഗിച്ച എബ്രായ ഭാഷ അന്ന്‌ സ്വരാ​ക്ഷ​രങ്ങൾ കൂടാതെ വ്യഞ്‌ജ​നാ​ക്ഷ​രങ്ങൾ മാത്രം ഉപയോ​ഗി​ച്ചാണ്‌ എഴുത​പ്പെ​ട്ടത്‌. ആ ഭാഷ അനുദിന ജീവി​ത​ത്തിൽ ഉപയോ​ഗി​ച്ചി​രു​ന്ന​പ്പോൾ വായന​ക്കാർ ഉചിത​മായ സ്വരങ്ങൾ ചേർത്ത്‌ വായി​ച്ചി​രു​ന്നു. എന്നാൽ കാല​ക്ര​മ​ത്തിൽ ദൈവ​ത്തി​ന്റെ നാമം ഉച്ചത്തിൽ പറയു​ന്നത്‌ തെററാണ്‌ എന്ന്‌ യഹൂദൻമാർക്ക്‌ ഒരു അന്ധവി​ശ്വാ​സം ഉളവാ​യ​തി​നാൽ അവർ പകരം പദങ്ങൾ ഉപയോ​ഗി​ച്ചു തുടങ്ങി. നൂററാ​ണ്ടു​കൾക്ക്‌ ശേഷം യഹൂദ​പ​ണ്ഡി​തൻമാർ പുരാതന എബ്രായ ഭാഷ വായി​ക്കു​മ്പോൾ ഉപയോ​ഗി​ക്കേണ്ട സ്വരങ്ങളെ സൂചി​പ്പി​ക്കാൻ ചില ബിന്ദുക്കൾ വികസി​പ്പി​ച്ചെ​ടു​ത്തു. എന്നാൽ പകരപ​ദ​ങ്ങൾക്കു​ളള സ്വരങ്ങൾ അവർ ദിവ്യ​നാ​മത്തെ പ്രതി​നി​ധാ​നം ചെയ്യുന്ന നാല്‌ വ്യഞ്‌ജ​നാ​ക്ഷ​ര​ങ്ങൾക്ക്‌ നൽകി. അങ്ങനെ ദിവ്യ​നാ​മ​ത്തി​ന്റെ ആദിമ ഉച്ചാരണം നഷ്ടമായി.

പല പണ്ഡിതൻമാ​രും “യാഹ്‌വേ” എന്ന പദത്തെ അനുകൂ​ലി​ക്കു​ന്നു, എന്നാൽ നമുക്ക്‌ അത്‌ സംബന്ധിച്ച്‌ തീർച്ച​യില്ല, അവർക്കി​ട​യിൽ യോജി​പ്പു​മില്ല. നേരെ​മ​റിച്ച്‌ ആ നാമത്തി​ന്റെ “യഹോവ” എന്ന രൂപമാണ്‌ ഏററം എളുപ്പം തിരി​ച്ച​റി​യ​പ്പെ​ടു​ന്നത്‌. കാരണം അതാണ്‌ ഇംഗ്ലീ​ഷിൽ നൂററാ​ണ്ടു​ക​ളാ​യി ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്നത്‌. അതു​പോ​ലെ അത്‌ മററു രൂപങ്ങ​ളി​ലെ​ന്ന​പോ​ലെ എബ്രായ ചതുര​ക്ഷ​ര​ങ്ങ​ളി​ലെ നാലു വ്യഞ്‌ജ​ന​ങ്ങ​ളും നിലനിർത്തി​യി​രി​ക്കു​ന്നു.

ദി എംഫ​സൈ​സ്‌ഡ്‌ ബൈബി​ളിൽ ജെ. ബി. റോതർഹാം എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ ഉടനീളം യാഹ്‌വേ എന്ന രൂപം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. എന്നാൽ പിന്നീട്‌ സങ്കീർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ളള തന്റെ പഠനങ്ങ​ളിൽ അദ്ദേഹം “യഹോവ” എന്ന രൂപം ഉപയോ​ഗി​ച്ചു. അദ്ദേഹം ഇപ്രകാ​രം വിശദീ​ക​രി​ച്ചു. “സ്‌മാ​ര​ക​നാ​മ​ത്തി​ന്റെ യഹോവ എന്ന ഇംഗ്ലീഷ്‌ രൂപം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ യാഹ്‌വേ എന്നത്‌ കൂടുതൽ കൃത്യ​മായ ഉച്ചാര​ണ​മാ​ണോ എന്നത്‌ സംബന്ധിച്ച്‌ എന്തെങ്കി​ലും സംശയ​മു​ണ്ടാ​യി​ട്ടല്ല മറിച്ച്‌ ഇങ്ങനെ​യൊ​രു സംഗതി​യിൽ പൊതു​ജ​ന​ങ്ങ​ളു​ടെ കണ്ണും കാതു​മാ​യി ബന്ധപ്പെ​ടാൻ ഇതാണ്‌ അഭികാ​മ്യം എന്ന്‌ എനിക്ക്‌ വ്യക്തി​പ​ര​മാ​യി തെളി​വു​ള​ള​തി​നാ​ലാണ്‌. ഇവിടെ ദിവ്യ​നാ​മം എളുപ്പ​ത്തിൽ തിരി​ച്ച​റി​യുക എന്നതാണ്‌ മുഖ്യ​ല​ക്ഷ്യം.”—(ലണ്ടൻ, 1911), പേ. 29.

വിവിധ ഉച്ചാര​ണങ്ങൾ സംബന്ധിച്ച്‌ ചർച്ച​ചെ​യ്‌ത​ശേഷം ഗുസ്‌താവ്‌ ഫ്രി​യെ​ഡ​റിക്‌ ഈഹ്‌ലർ എന്ന ജർമ്മൻ പ്രൊ​ഫസർ ഈ നിഗമ​ന​ത്തിൽ എത്തി​ച്ചേർന്നു: “ഇപ്പോൾ മുതൽ ഞാൻ യഹോവ എന്ന വാക്ക്‌ ഉപയോ​ഗി​ക്കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ ഇത്‌ നമ്മുടെ പദസഞ്ച​യ​ത്തിൽ മറെറ​ന്തി​നേ​ക്കാ​ളും സ്വാഭാ​വി​ക​ത​യു​ള​ള​താ​യി​ത്തീർന്നി​രി​ക്കു​ന്നു, പകരം മറെറാന്ന്‌ കണ്ടുപി​ടി​ക്കുക സാദ്ധ്യമല്ല.”—തിയോ​ള​ജി​യേ ദെ ആൾററൻ റെറസ്‌റ​റ​മെൻറ്‌സ്‌, രണ്ടാം പതിപ്പ്‌ (സ്‌ററ​ട്ട്‌ഗാർട്ട്‌, 1882), പേ. 143.

ഈശോ സഭാ പണ്ഡിത​നായ പോൾ ജൂഓൺ ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “ഞങ്ങളുടെ ഭാഷാ​ന്ത​ര​ങ്ങ​ളിൽ (സൈദ്ധാ​ന്തിക) രൂപമായ യാഹ്‌വേക്കു പകരം ഞങ്ങൾ യഹോവ എന്ന രൂപമാണ്‌ ഉപയോ​ഗി​ച്ചി​ട്ടു​ള​ളത്‌ . . . അതാണ്‌ പരമ്പരാ​ഗ​ത​മാ​യി ഫ്രഞ്ചു​ഭാ​ഷ​യിൽ ഉപയോ​ഗി​ച്ചു​പോ​രു​ന്നത്‌.”—ഗ്രാമേർ ദെ ല്‌ഹേ ബ്രേ ബിബ്‌ളി​ക്വേ (റോം, 1923), പേ. 49-ലെ അടിക്കു​റിപ്പ്‌.

ഒരു ഭാഷയിൽ നിന്ന്‌ മറെറാ​ന്നി​ലേക്ക്‌ എടുക്കു​മ്പോൾ മിക്ക പേരു​കൾക്കും ഒരളവി​ലു​ളള മാററം സംഭവി​ക്കു​ന്നു. യേശു ഒരു യഹൂദ​നാ​യി​ട്ടാണ്‌ ജനിച്ചത്‌, എബ്രാ​യ​യിൽ അവന്റെ പേര്‌ യേഷ്വാ എന്നായി​രി​ക്കണം ഉച്ചരി​ക്ക​പ്പെ​ട്ടി​രു​ന്നത്‌. എന്നിരു​ന്നാ​ലും ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ നിശ്വസ്‌ത എഴുത്തു​കാർ യീസോസ്‌ എന്ന ഗ്രീക്ക്‌ രൂപം ഉപയോ​ഗി​ക്കാൻ മടിച്ചില്ല. മററ്‌ മിക്ക ഭാഷക​ളി​ലും ഉച്ചാരണം അൽപ്പം വ്യത്യ​സ്‌ത​മാണ്‌, എന്നാൽ നമ്മുടെ ഭാഷയിൽ സാധാ​ര​ണ​യാ​യി​രി​ക്കുന്ന രൂപം നാം സ്വത​ന്ത്ര​മാ​യി ഉപയോ​ഗി​ക്കു​ന്നു. ബൈബി​ളി​ലെ മററു നാമങ്ങളെ സംബന്ധി​ച്ചും ഇത്‌ സത്യമാണ്‌. അങ്ങനെ​യെ​ങ്കിൽ സകല നാമങ്ങ​ളി​ലും അതി​പ്ര​ധാ​ന​മായ നാമം ഉളള ഒരുവ​നോട്‌ നമുക്ക്‌ ഉചിത​മായ ആദരവ്‌ കാണി​ക്കാ​വു​ന്നത്‌ എങ്ങനെ​യാണ്‌? അത്‌ ആദ്യം എങ്ങനെ​യാണ്‌ ഉച്ചരി​ച്ചി​രു​ന്നത്‌ എന്ന്‌ നമുക്ക്‌ അറിയാൻ പാടി​ല്ലാ​ത്ത​തി​നാൽ അത്‌ ഒരിക്ക​ലും പറയു​ക​യോ എഴുതു​ക​യോ ചെയ്യാ​തി​രി​ക്കു​ന്ന​തി​നാ​ലാ​ണോ? അതോ അതിന്റെ ഉടമ​യെ​പ്പ​ററി യോഗ്യ​മാ​യി സംസാ​രി​ക്കു​ക​യും അവന്റെ ആരാധ​ക​രെന്ന നിലയിൽ അവനെ ബഹുമാ​നി​ക്കുന്ന വിധത്തിൽ പെരു​മാ​റു​ക​യും ചെയ്യവേ നമ്മുടെ ഭാഷയിൽ സാധാ​ര​ണ​മാ​യി​രി​ക്കുന്ന ഉച്ചാര​ണ​വും അക്ഷരങ്ങ​ളും ഉപയോ​ഗി​ക്കു​ന്ന​തി​നാ​ലാ​ണോ?

ദൈവത്തിന്റെ വ്യക്തി​പ​ര​മായ നാമം അറിയു​ന്ന​തും ഉപയോ​ഗി​ക്കു​ന്ന​തും പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

നിങ്ങൾക്ക്‌ പേര്‌ അറിയാൻ പാടി​ല്ലാത്ത ആരെങ്കി​ലു​മാ​യി നിങ്ങൾക്ക്‌ ഒരു അടുത്ത ബന്ധമു​ണ്ടോ? ദൈവം പേരി​ല്ലാ​ത്ത​വ​നാ​യി​രി​ക്കു​ന്ന​വരെ സംബന്ധി​ച്ചി​ട​ത്തോ​ളം അവൻ മിക്ക​പ്പോ​ഴും വ്യക്തി​ത്വ​മി​ല്ലാത്ത ഒരു ശക്തി മാത്ര​മാണ്‌, ഒരു യഥാർത്ഥ വ്യക്തിയല്ല, അവർക്ക്‌ അറിയാ​വു​ന്ന​തോ അവർ സ്‌നേ​ഹി​ക്കു​ന്ന​തോ ആയ ഒരുവനല്ല. അവനോട്‌ അവർക്ക്‌ ഹൃദയ​ത്തിൽ നിന്ന്‌ പ്രാർത്ഥ​ന​യിൽ സംസാ​രി​ക്കാൻ കഴിയു​ക​യു​മില്ല. അവർ പ്രാർത്ഥി​ക്കു​ന്നെ​ങ്കിൽ തന്നെ ആ പ്രാർത്ഥന വെറു​മൊ​രു ചടങ്ങ്‌, മന:പാഠമാ​ക്കിയ പദങ്ങളു​ടെ ആചാര​പ​ര​മായ ഒരു ആവർത്തനം മാത്ര​മാണ്‌.

യഥാർത്ഥ ക്രിസ്‌ത്യാ​നി​കൾക്ക്‌ സകല ജനതക​ളി​ലെ​യും ആളുകളെ ശിഷ്യ​രാ​ക്കാൻ യേശു​ക്രി​സ്‌തു​വിൽനിന്ന്‌ ഒരു നിയോ​ഗ​മുണ്ട്‌. ഈ ആളുകളെ പഠിപ്പി​ക്കു​മ്പോൾ ജനതക​ളു​ടെ വ്യാജ​ദൈ​വ​ങ്ങ​ളിൽ നിന്ന്‌ സത്യ​ദൈ​വത്തെ തിരി​ച്ച​റി​യി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ​യാണ്‌? ബൈബിൾ തന്നെ ചെയ്യു​ന്ന​തു​പോ​ലെ അവന്റെ വ്യക്തി​പ​ര​മായ നാമം ഉപയോ​ഗി​ക്കു​ന്ന​തി​നാൽ തന്നെ.—മത്താ. 28:19, 20; 1 കൊരി. 8:5, 6.

പുറ. 3:15: “ദൈവം . . . മോശ​യോട്‌ ഇങ്ങനെ പറഞ്ഞു: ‘നീ ഇസ്രാ​യേൽ പുത്രൻമാ​രോട്‌ പറയേ​ണ്ടത്‌ ഇങ്ങനെ​യാണ്‌: “നിങ്ങളു​ടെ പൂർവ്വ​പി​താ​ക്കൻമാ​രു​ടെ ദൈവ​മായ യഹോവ . . . എന്നെ നിങ്ങളു​ടെ അടുക്കൽ അയച്ചി​രി​ക്കു​ന്നു.” ഇതു അനിശ്ചി​ത​കാ​ല​ത്തോ​ളം എന്റെ നാമവും തലമു​റ​ത​ല​മു​റ​യാ​യി എന്റെ ജ്ഞാപക​വു​മാ​കു​ന്നു.’”

യെശ. 12:4: “ജനങ്ങളെ യഹോ​വക്ക്‌ നന്ദി നൽകു​വിൻ! അവന്റെ നാമം വിളി​ച്ച​പേ​ക്ഷി​ക്കുക. ജനതകൾക്കി​ട​യിൽ അവന്റെ പ്രവൃ​ത്തി​കൾ പ്രസി​ദ്ധ​മാ​ക്കുക. അവന്റെ നാമം ഉന്നതമാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്ന്‌ പറയുക.”

യെഹെ. 38:17, 23: “പരമാ​ധി​കാര കർത്താ​വായ യഹോവ പറഞ്ഞി​രി​ക്കു​ന്നത്‌ ഇതാണ്‌, ‘. . . ഞാൻ നിശ്ചയ​മാ​യും എന്നെത്തന്നെ മഹത്വീ​ക​രി​ക്കു​ക​യും എന്നെത്തന്നെ വിശു​ദ്ധീ​ക​രി​ക്കു​ക​യും അനേക ജനതക​ളും കാൺകെ എന്നെത്തന്നെ വെളി​പ്പെ​ടു​ത്തു​ക​യും ചെയ്യും; ഞാൻ യഹോവ എന്ന്‌ അവർ അറി​യേ​ണ്ടി​വ​രും.’”

മലാ. 3:16: “യഹോ​വയെ ഭയപ്പെ​ടു​ന്നവർ ഓരോ​രു​ത്തൻ തന്റെ കൂട്ടു​കാ​ര​നോട്‌ തമ്മിൽത​മ്മിൽ സംസാ​രി​ച്ചു, യഹോവ ശ്രദ്ധി​ക്കു​ക​യും കേൾക്കു​ക​യും ചെയ്‌തു​കൊ​ണ്ടി​രു​ന്നു. യഹോ​വയെ ഭയപ്പെ​ടു​ന്ന​വർക്കു​വേ​ണ്ടി​യും അവന്റെ നാമ​ത്തെ​ക്കു​റി​ച്ചു പര്യാ​ലോ​ചി​ക്കു​ന്ന​വർക്കു​വേ​ണ്ടി​യും അവന്റെ മുമ്പാകെ ഒരു സ്‌മര​ണ​പു​സ്‌തകം എഴുത​പ്പെ​ടാൻ തുടങ്ങി.”

യോഹ. 17:26: “[യേശു പിതാ​വി​നോട്‌ ഇപ്രകാ​രം പ്രാർത്ഥി​ച്ചു:] നീ എന്നെ സ്‌നേ​ഹിച്ച സ്‌നേഹം അവരിൽ ആകുവാ​നും ഞാൻ അവരു​മാ​യി ഐക്യ​ത്തിൽ ആകുവാ​നും ഞാൻ നിന്റെ നാമം അവർക്ക്‌ [അവന്റെ അനുഗാ​മി​കൾക്ക്‌] വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു, ഇനിയും വെളി​പ്പെ​ടു​ത്തു​ക​യും ചെയ്യും.”

പ്രവൃ. 15:14: “ദൈവം തന്റെ നാമത്തി​നാ​യിട്ട്‌ ജനതക​ളിൽ നിന്ന്‌ ഒരു ജനത്തെ എടുക്കാൻ ആദ്യമാ​യി അവരി​ലേക്ക്‌ ശ്രദ്ധതി​രി​ച്ചത്‌ എങ്ങനെ​യെന്ന്‌ ശിമ​യോൻ നന്നായി വിവരി​ച്ചു​വ​ല്ലോ.”

“പഴയ നിയമ​ത്തി​ലെ” യഹോവ “പുതിയ നിയമ​ത്തി​ലെ” യേശു​ക്രി​സ്‌തു ആണോ?

മത്താ. 4:10: “യേശു അവനോട്‌ പറഞ്ഞു: ‘സാത്താനെ എന്നെ വിട്ടു​പോ! എന്തു​കൊ​ണ്ടെ​ന്നാൽ “നിന്റെ ദൈവ​മായ യഹോ​വയെ [KJ-ലും മററു​ള​ള​വ​യി​ലും “കർത്താ​വി​നെ”] മാത്രമേ നീ ആരാധി​ക്കാ​വു, അവനു മാത്രമേ വിശുദ്ധ സേവനം അർപ്പി​ക്കാ​വു” എന്ന്‌ എഴുത​പ്പെ​ട്ടി​രി​ക്കു​ന്നു​വ​ല്ലോ.’” (പ്രകട​മാ​യും താൻ തന്നെ ആരാധി​ക്ക​പ്പെ​ടണം എന്ന്‌ യേശു പറയു​ക​യാ​യി​രു​ന്നില്ല.)

യോഹ. 8:54: “യേശു [യഹൂദൻമാ​രോട്‌] ഇപ്രകാ​രം മറുപടി പറഞ്ഞു: ‘ഞാൻ എന്നെത്തന്നെ മഹത്വ​പ്പെ​ടു​ത്തി​യാൽ എന്റെ മഹത്വം ഏതുമില്ല. നിങ്ങൾ നിങ്ങളു​ടെ ദൈവ​മെന്ന്‌ പറയുന്ന പിതാ​വാണ്‌ എന്നെ മഹത്വ​പ്പെ​ടു​ത്തു​ന്നത്‌.’” (യഹൂദൻമാർ ആരാധി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ട്ടത്‌ യഹോ​വ​യെ​യാ​ണെന്ന്‌ എബ്രായ തിരു​വെ​ഴു​ത്തു​കൾ വ്യക്തമാ​യി തിരി​ച്ച​റി​യി​ക്കു​ന്നു. താൻതന്നെ യഹോ​വ​യാ​ണെന്നല്ല, യഹോവ തന്റെ പിതാ​വാ​ണെ​ന്നാണ്‌ യേശു പറഞ്ഞത്‌. താനും തന്റെ പിതാ​വും വ്യത്യസ്‌ത വ്യക്തി​ക​ളാ​ണെന്ന്‌ യേശു ഇവിടെ സുവ്യ​ക്ത​മാ​ക്കി.)

സങ്കീ. 110:1: “എന്റെ [ദാവീ​ദി​ന്റെ] കർത്താ​വി​നോ​ടു​ളള യഹോ​വ​യു​ടെ അരുള​പ്പാട്‌ ഇതാണ്‌: ‘ഞാൻ നിന്റെ ശത്രു​ക്കളെ നിന്റെ പാദങ്ങൾക്ക്‌ ഒരു പീഠമാ​ക്കു​വോ​ളം എന്റെ വലതു​ഭാ​ഗത്ത്‌ ഇരിക്കുക.’” (ഈ സങ്കീർത്ത​ന​ത്തിൽ പറഞ്ഞി​രി​ക്കുന്ന ദാവീ​ദി​ന്റെ “കർത്താവ്‌” താൻത​ന്നെ​യാ​ണെന്ന്‌ മത്തായി 22:41-45-ൽ യേശു വിശദീ​ക​രി​ച്ചു. അതു​കൊണ്ട്‌ യേശു യഹോ​വയല്ല, മറിച്ച്‌ യഹോ​വ​യു​ടെ വാക്കുകൾ അവനോ​ടാണ്‌ പറയ​പ്പെ​ട്ടി​രി​ക്കു​ന്നത്‌.)

ഫിലി. 2:9-11: “ഈ കാരണ​ത്താൽ തന്നെ ദൈവ​വും അവനെ [യേശു​ക്രി​സ്‌തു​വി​നെ] ഒരു ശ്രേഷ്‌ഠ​സ്ഥാ​ന​ത്തേക്ക്‌ ഉയർത്തി മററുളള സകല നാമത്തി​നും മേലായ നാമം അവന്‌ സദയം നൽകി, അതു​കൊണ്ട്‌ അവന്റെ നാമത്തി​ങ്കൽ സ്വർഗ്ഗ​ത്തി​ലു​ള​ള​വ​രു​ടെ​യും ഭൂമി​യി​ലു​ള​ള​വ​രു​ടെ​യും ഭൂമിക്ക്‌ കീഴി​ലു​ള​ള​വ​രു​ടെ​യും മുഴങ്കാൽ ഒക്കെയും മടങ്ങു​ക​യും എല്ലാ നാവും യേശു​ക്രി​സ്‌തു കർത്താവ്‌ എന്ന്‌ പിതാ​വായ ദൈവ​ത്തി​ന്റെ മഹത്വ​ത്തി​നാ​യി പരസ്യ​മാ​യി സമ്മതി​ക്കു​ക​യും ചെയ്യണം. [Dy വായി​ക്കു​ന്നു: . . . “എല്ലാ നാവും കർത്താ​വായ യേശു ക്രിസ്‌തു പിതാ​വായ ദൈവ​ത്തി​ന്റെ മഹത്വ​ത്തി​ലാ​ണെന്ന്‌ ഏററു പറയണം.” Kx, CC അതു​പോ​ലെ തന്നെ വായി​ക്ക​പ്പെ​ടു​ന്നു. എന്നാൽ Kx-ൽ ഒരു അടിക്കു​റിപ്പ്‌ ഇപ്രകാ​രം സമ്മതിച്ചു പറയുന്നു: “ . . . ഗ്രീക്ക്‌ പദപ്ര​യോ​ഗം ‘മഹത്വ​ത്തി​നാ​യി’ എന്ന്‌ വിവർത്തനം ചെയ്യു​ക​യാണ്‌ ഒരുപക്ഷേ കൂടുതൽ സ്വാഭാ​വി​കം.” NAB-യും JB-യും അങ്ങനെ​യാണ്‌ ചെയ്‌തി​രി​ക്കു​ന്നത്‌.]” (യേശു​ക്രി​സ്‌തു പിതാ​വിൽ നിന്ന്‌ വ്യത്യ​സ്‌ത​നും അവന്‌ കീഴ്‌പ്പെ​ട്ടി​രി​ക്കു​ന്ന​വ​നു​മാ​ണെന്ന്‌ ഇവിടെ വ്യക്തമാ​ക്കി​യി​രി​ക്കു​ന്നത്‌ കുറി​ക്കൊ​ള​ളുക.)

ഒരു വ്യക്തി യഹോയെ ഭയപ്പെ​ടേ​ണ്ട​തു​ണ്ടെ​ങ്കിൽ എങ്ങനെ​യാണ്‌ അവനെ സ്‌നേ​ഹി​ക്കാ​നും കൂടെ കഴിയു​ന്നത്‌?

നാം യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും (ലൂക്കോ. 10:27) ഭയപ്പെ​ടു​ക​യും (1 പത്രോ. 2:17; സദൃ. 1:7; 2:1-5; 16:6) ചെയ്യണ​മെന്ന്‌ ബൈബിൾ നമ്മോട്‌ പറയുന്നു. ദൈവ​ത്തോ​ടു​ളള ആരോ​ഗ്യാ​വ​ഹ​മായ ഭയം നാം ദൈവ​ത്തി​ന്റെ അപ്രീതി സമ്പാദി​ക്കു​ന്നത്‌ ഒഴിവാ​ക്കാൻ ശ്രദ്ധയു​ള​ള​വ​രാ​യി​രി​ക്കാൻ ഇടയാ​ക്കു​ന്നു. യഹോ​വ​യോ​ടു​ളള നമ്മുടെ സ്‌നേഹം അവന്‌ പ്രസാ​ദ​ക​ര​മായ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹി​ക്കു​ന്ന​തി​നും അവന്റെ സ്‌നേ​ഹ​ത്തി​ന്റെ​യും അനർഹ​ദ​യ​യു​ടെ​യും എണ്ണമററ പ്രകട​ന​ങ്ങൾക്ക്‌ നമ്മുടെ വിലമ​തിപ്പ്‌ കാണി​ക്കു​ന്ന​തി​നും നമ്മെ പ്രേരി​പ്പി​ക്കും.

ദൃഷ്ടാ​ന്തങ്ങൾ: ഒരു പുത്രൻ ഉചിത​മാ​യും തന്റെ പിതാ​വി​നെ അപ്രീ​തി​പ്പെ​ടു​ത്താൻ ഭയപ്പെ​ടു​ന്നു, എന്നാൽ പിതാവ്‌ തനിക്കു​വേണ്ടി ചെയ്യുന്ന എല്ലാ കാര്യ​ങ്ങ​ളോ​ടു​മു​ളള വിലമ​തിപ്പ്‌ പിതാ​വി​നോട്‌ യഥാർത്ഥ സ്‌നേഹം പ്രകട​മാ​ക്കാൻ പുത്രനെ പ്രേരി​പ്പി​ക്കണം. ഒരു മുങ്ങൽ വിദഗ്‌ദ്ധൻ താൻ കടലിനെ സ്‌നേ​ഹി​ക്കു​ന്നു എന്ന്‌ പറഞ്ഞേ​ക്കാം. എന്നാൽ അതി​നോ​ടു​ളള ആരോ​ഗ്യാ​വ​ഹ​മായ ഒരു ഭയം ചില കാര്യങ്ങൾ ചെയ്യു​ന്നത്‌ താൻ ഒഴിവാ​ക്കേ​ണ്ട​തുണ്ട്‌ എന്ന്‌ അയാൾ തിരി​ച്ച​റി​യാൻ ഇടയാ​ക്കു​ന്നു. അതു​പോ​ലെ ദൈവ​ത്തോ​ടു​ളള നമ്മുടെ സ്‌നേ​ഹ​ത്തോ​ടൊ​പ്പം അവന്റെ അപ്രീ​തിക്ക്‌ ഇടയാ​ക്കുന്ന കാര്യങ്ങൾ ചെയ്യു​ന്ന​തി​നെ​തി​രെ ആരോ​ഗ്യാ​വ​ഹ​മായ ഒരു ഭയവു​മു​ണ്ടാ​യി​രി​ക്കണം.