വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

യഹോവയുടെ സാക്ഷികൾ

നിർവ്വ​ചനം: യഹോ​വ​യാം ദൈവ​ത്തെ​യും മനുഷ്യ​വർഗ്ഗത്തെ ബാധി​ക്കുന്ന അവന്റെ ഉദ്ദേശ്യ​ങ്ങ​ളെ​യും സംബന്ധിച്ച്‌ സജീവ​മാ​യി സാക്ഷ്യം വഹിക്കുന്ന ആളുക​ളു​ടെ ലോക​വ്യാ​പക സമൂഹം. അവർ അവരുടെ വിശ്വാ​സങ്ങൾ ബൈബി​ളിൽ മാത്രം അടിസ്ഥാ​ന​മാ​ക്കി​യി​രി​ക്കു​ന്നു.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഏതു വിശ്വാ​സ​ങ്ങ​ളാണ്‌ അവരെ മററു മതങ്ങളിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി വേർതി​രി​ച്ചു നിർത്തു​ന്നത്‌?

(1) ബൈബിൾ: ബൈബിൾ മുഴു​വ​നാ​യും ദൈവ​ത്തി​ന്റെ നിശ്വസ്‌ത വചനമാ​ണെന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ വിശ്വ​സി​ക്കു​ന്നു. മാനുഷ പാരമ്പ​ര്യ​ത്തിൽ അടിസ്ഥാ​ന​പ്പെ​ടു​ത്ത​പ്പെട്ട ഒരു വിശ്വാ​സ​പ്ര​മാ​ണ​ത്തോട്‌ പററി നിൽക്കാ​തെ അവരുടെ എല്ലാ വിശ്വാ​സ​ങ്ങ​ളു​ടെ​യും പ്രമാ​ണ​മെന്ന നിലയിൽ അവർ ബൈബി​ളി​നെ മുറുകെ പിടി​ക്കു​ന്നു.

(2) ദൈവം: അവർ ഏക സത്യ​ദൈ​വ​മെന്ന നിലയിൽ യഹോ​വയെ ആരാധി​ക്കു​ക​യും അവനെ സംബന്ധി​ച്ചും മനുഷ്യ​വർഗ്ഗത്തെ സംബന്ധിച്ച അവന്റെ സ്‌നേ​ഹ​പൂർവ്വ​ക​മായ ഉദ്ദേശ്യ​ങ്ങ​ളെ​ക്കു​റി​ച്ചും മററു​ള​ള​വ​രോട്‌ സ്വത​ന്ത്ര​മാ​യി സംസാ​രി​ക്കു​ക​യും ചെയ്യുന്നു. യഹോ​വയെ സംബന്ധിച്ച്‌ പരസ്യ​മാ​യി സാക്ഷ്യം പറയുന്ന ഏതൊ​രാ​ളും സാധാ​ര​ണ​യാ​യി “യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ” ആ ഒരു കൂട്ടത്തിൽ ഉൾപ്പെ​ടു​ന്ന​താ​യി തിരി​ച്ച​റി​യ​പ്പെ​ടു​ന്നു.

(3) യേശു​ക്രി​സ്‌തു: യേശു​ക്രി​സ്‌തു ത്രിത്വ​ത്തി​ന്റെ ഒരു ഭാഗമാ​ണെന്നല്ല, മറിച്ച്‌ ബൈബിൾ പറയു​ന്ന​തു​പോ​ലെ അവൻ ദൈവ​ത്തി​ന്റെ പുത്ര​നാ​ണെ​ന്നും, ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളിൽ ആദ്യത്ത​വ​നാ​ണെ​ന്നും അവന്‌ മനുഷ്യ​നാ​കു​ന്ന​തിന്‌ മുമ്പ്‌ ഒരു ആസ്‌തി​ക്യ​മു​ണ്ടാ​യി​രു​ന്നെ​ന്നും അവന്റെ ജീവൻ സ്വർഗ്ഗ​ത്തിൽനിന്ന്‌ യഹൂദ കന്യക​യായ മറിയ​യു​ടെ ഗർഭാ​ശ​യ​ത്തി​ലേക്ക്‌ മാററ​പ്പെ​ട്ടു​വെ​ന്നും ഒരു ബലിയാ​യി അർപ്പി​ക്ക​പ്പെട്ട അവന്റെ പൂർണ്ണ​ത​യു​ളള മനുഷ്യ​ജീ​വൻ വിശ്വാ​സ​മർപ്പി​ക്കു​ന്ന​വർക്ക്‌ നിത്യ​ജീ​വ​നി​ലേ​ക്കു​ളള രക്ഷ സാദ്ധ്യ​മാ​ക്കി​യി​രി​ക്കു​ന്നു​വെ​ന്നും 1914 മുതൽ ദൈവ​ദ​ത്ത​മായ അധികാ​ര​ത്തോ​ടെ ക്രിസ്‌തു മുഴു​ഭൂ​മി​മേ​ലും രാജാ​വാ​യി സജീവ​മാ​യി ഭരിക്കു​ക​യാ​ണെ​ന്നും അവർ വിശ്വ​സി​ക്കു​ന്നു.

(4) ദൈവ​ത്തി​ന്റെ രാജ്യം: ദൈവ​രാ​ജ്യം മനുഷ്യ​വർഗ്ഗ​ത്തി​ന്റെ ഏക പ്രത്യാ​ശ​യാ​ണെ​ന്നും അത്‌ ഒരു യഥാർത്ഥ ഗവൺമെൻറാ​ണെ​ന്നും അത്‌ പെട്ടെ​ന്നു​തന്നെ എല്ലാ മാനു​ഷ​ഗ​വൺമെൻറു​ക​ളും ഉൾപ്പെ​ടെ​യു​ളള ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യെ നശിപ്പി​ക്കു​മെ​ന്നും അത്‌ നീതി പ്രബല​പ്പെ​ട്ടി​രി​ക്കുന്ന ഒരു പുതിയ വ്യവസ്ഥി​തി സ്ഥാപി​ക്കു​മെ​ന്നും അവർ വിശ്വ​സി​ക്കു​ന്നു.

(5) സ്വർഗ്ഗീയ ജീവൻ: ആത്മാഭി​ഷി​ക്ത​രായ 1,44,000 ക്രിസ്‌ത്യാ​നി​കൾ രാജാ​ക്കൻമാ​രാ​യി ഭരിക്കു​ന്ന​തിന്‌ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ അവന്റെ സ്വർഗ്ഗീയ രാജ്യ​ത്തിൽ പങ്കു​ചേ​രു​മെന്ന്‌ അവർ വിശ്വ​സി​ക്കു​ന്നു. സ്വർഗ്ഗം എല്ലാ “നല്ല” ആളുകൾക്കു​മു​ളള പ്രതി​ഫ​ല​മാ​ണെന്ന്‌ അവർ വിശ്വ​സി​ക്കു​ന്നില്ല.

(6) ഭൂമി: ഭൂമിയെ സംബന്ധി​ച്ചു​ളള ദൈവ​ത്തി​ന്റെ ആദിമ ഉദ്ദേശ്യം നിവൃ​ത്തി​യേ​റു​മെ​ന്നും ഭൂമി പൂർണ്ണ​മാ​യും യഹോ​വ​യു​ടെ ആരാധ​ക​രെ​ക്കൊണ്ട്‌ നിറയു​മെ​ന്നും അവർക്ക്‌ മാനുഷ പൂർണ്ണ​ത​യിൽ നിത്യ​ജീ​വൻ ആസ്വദി​ക്കാൻ കഴിയു​മെ​ന്നും ഈ അനു​ഗ്ര​ഹ​ങ്ങ​ളിൽ ഓഹരി​ക്കാ​രാ​കാ​നു​ളള അവസര​ത്തി​ലേക്ക്‌ മരിച്ച​വർപോ​ലും ഉയർപ്പി​ക്ക​പ്പെ​ടു​മെ​ന്നും അവർ വിശ്വ​സി​ക്കു​ന്നു.

(7) മരണം: മരിച്ച​വർക്ക്‌ യാതൊ​ന്നി​നെ സംബന്ധി​ച്ചും ബോധ​മില്ല എന്നും അവർ ഏതെങ്കി​ലും ആത്മമണ്ഡ​ല​ത്തിൽ സുഖമോ ദു:ഖമോ അനുഭ​വി​ക്കു​ക​യ​ല്ലെ​ന്നും മരിച്ചവർ ദൈവ​ത്തി​ന്റെ ഓർമ്മ​യി​ല​ല്ലാ​തെ ഒരിട​ത്തും അസ്‌തി​ത്വ​ത്തി​ലി​രി​ക്കു​ന്നി​ല്ലെ​ന്നും അതു​കൊണ്ട്‌ ഭാവിയെ സംബന്ധി​ച്ചു​ളള അവരുടെ പ്രത്യാശ മരിച്ച​വ​രിൽ നിന്നുളള ഒരു പുനരു​ത്ഥാ​ന​ത്തി​ലാണ്‌ സ്ഥിതി​ചെ​യ്യു​ന്ന​തെ​ന്നും അവർ വിശ്വ​സി​ക്കു​ന്നു.

(8) അന്ത്യനാ​ളു​കൾ: 1914 മുതൽ നാം ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ അന്ത്യനാ​ളു​ക​ളി​ലാണ്‌ ജീവി​ക്കു​ന്ന​തെ​ന്നും നീതിയെ സ്‌നേ​ഹി​ക്കു​ന്നവർ ശുദ്ധീ​ക​രി​ക്ക​പ്പെട്ട ഒരു ഭൂമി​യി​ലേക്ക്‌ അതിജീ​വി​ക്കു​മെ​ന്നും അവർ വിശ്വ​സി​ക്കു​ന്നു.

(9) ലോക​ത്തിൽനിന്ന്‌ വേർപെ​ട്ടവർ: തന്റെ അനുയാ​യി​കളെ സംബന്ധിച്ച്‌ സത്യമാ​യി​രി​ക്കു​മെന്ന്‌ യേശു പറഞ്ഞതു​പോ​ലെ ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​തി​രി​ക്കാൻ അവർ ആത്മാർത്ഥ​മാ​യി ശ്രമി​ക്കു​ന്നു. തങ്ങളുടെ അയൽക്കാ​രോട്‌ അവർ യഥാർത്ഥ ക്രിസ്‌തീയ സ്‌നേഹം പ്രകട​മാ​ക്കു​ന്നു, എന്നാൽ അവർ ഏതെങ്കി​ലും രാഷ്‌ട്ര​ത്തി​ന്റെ രാഷ്‌ട്രീയ പ്രവർത്ത​ന​ങ്ങ​ളി​ലൊ യുദ്ധങ്ങ​ളി​ലൊ പങ്കു​ചേ​രു​ന്നില്ല. അവർ തങ്ങളുടെ കുടും​ബ​ങ്ങ​ളു​ടെ ഭൗതി​കാ​വ​ശ്യ​ത്തി​നു​വേണ്ടി കരുതു​ന്നു, എന്നാൽ ഭൗതിക വസ്‌തു​ക്കൾക്കും വ്യക്തി​പ​ര​മായ കീർത്തി​ക്കും അതിരു​ക​ടന്ന്‌ ലോക​ത്തി​ന്റെ ഉല്ലാസ​ങ്ങ​ളിൽ മുഴു​കു​ന്ന​തി​നും വേണ്ടി​യു​ളള ലോക​ത്തി​ന്റെ ആർത്തി​പൂണ്ട അനുധാ​വനം അവർ ഒഴിവാ​ക്കു​ന്നു.

(10) ബൈബിൾ ബുദ്ധ്യു​പ​ദേശം ബാധക​മാ​ക്കു​ന്നു: ദൈവ​ത്തി​ന്റെ വചനത്തി​ലെ ബുദ്ധ്യു​പ​ദേശം ഇപ്പോൾ അനുദിന ജീവി​ത​ത്തിൽ—സ്വന്തം ഭവനത്തി​ലും സ്‌കൂ​ളി​ലും വ്യാപാര ഇടപാ​ടു​ക​ളി​ലും അവരുടെ സഭയി​ലും—ബാധക​മാ​ക്കു​ന്നത്‌ പ്രധാ​ന​മാ​ണെന്ന്‌ അവർ വിശ്വ​സി​ക്കു​ന്നു. ഒരു വ്യക്തി​യു​ടെ കഴിഞ്ഞ​കാല ജീവി​ത​രീ​തി പരിഗ​ണി​ക്കാ​തെ അയാൾ ദൈവ​വ​ചനം കുററം​വി​ധി​ക്കുന്ന കാര്യങ്ങൾ ഉപേക്ഷി​ക്കു​ക​യും ദൈവ​വ​ച​ന​ത്തി​ലെ ദൈവിക ബുദ്ധ്യു​പ​ദേശം ബാധക​മാ​ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ അയാൾക്ക്‌ യഹോ​വ​യു​ടെ ഒരു സാക്ഷി​യാ​യി​ത്തീ​രാൻ കഴിയും. എന്നാൽ അതിനു​ശേഷം ആരെങ്കി​ലും വ്യഭി​ചാ​രം, ദുർവൃ​ത്തി, സ്വവർഗ്ഗ​രതി, മയക്കു​മ​രു​ന്നു ദുരു​പ​യോ​ഗം, മുഴു​ക്കു​ടി, ഭോഷ്‌ക്കു​പ​റ​ച്ചിൽ, മോഷണം എന്നിവ​യിൽ തുടരെ ഏർപ്പെ​ടു​ന്നു​വെ​ങ്കിൽ അയാൾ സ്ഥാപന​ത്തിൽനിന്ന്‌ പുറത്താ​ക്ക​പ്പെ​ടും.

(മുകളിൽ കൊടു​ത്തി​രി​ക്കുന്ന പട്ടിക യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വിശ്വാ​സ​ങ്ങ​ളിൽ ശ്രദ്ധേ​യ​മായ ചിലത്‌ ചുരു​ക്ക​മാ​യി പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്നു. എന്നാൽ അവരുടെ വിശ്വാ​സ​ങ്ങളെ മററു​ള​ള​വ​രു​ടേ​തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​ക്കുന്ന എല്ലാ ആശയങ്ങ​ളും അതിൽ ഉൾപ്പെ​ട്ടി​ട്ടില്ല. മേൽപ്പറഞ്ഞ വിശ്വാ​സ​ങ്ങൾക്കു​ളള തിരു​വെ​ഴുത്ത്‌ അടിസ്ഥാ​നങ്ങൾ ഈ പുസ്‌ത​ക​ത്തി​ലെ സൂചി​ക​യിൽനിന്ന്‌ കണ്ടെത്താൻ കഴിയും.)

യഹോവയുടെ സാക്ഷികൾ ഒരു അമേരി​ക്കൻ മതമാ​ണോ?

അവർ ദൈവ​രാ​ജ്യ​ത്തി​ന്റെ വക്താക്ക​ളാണ്‌, അല്ലാതെ ഈ പഴയ​ലോ​ക​ത്തി​ലെ ഏതെങ്കി​ലും രാജ്യത്തെ രാഷ്‌ട്രീ​യ​മോ സാമ്പത്തി​ക​മോ സാമു​ദാ​യി​ക​മോ ആയ വ്യവസ്ഥി​തി​യു​ടെ വക്താക്കളല്ല.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആധുനി​ക​കാല ആരംഭം ഐക്യ​നാ​ടു​ക​ളി​ലാ​യി​രു​ന്നു എന്നത്‌ സത്യമാണ്‌. അവരുടെ ലോക​ആ​സ്ഥാ​നം അവി​ടെ​യാ​യി​രി​ക്കു​ന്നത്‌ ബൈബിൾ സാഹി​ത്യം അച്ചടി​ക്കു​ന്ന​തി​നും ലോക​ത്തി​ന്റെ മിക്കഭാ​ഗ​ങ്ങ​ളി​ലേ​ക്കും എത്തിക്കു​ന്ന​തി​നും സഹായ​ക​മാ​യി​രു​ന്നി​ട്ടുണ്ട്‌. എന്നാൽ സാക്ഷികൾ ഒരു രാഷ്‌ട്രത്തെ മറെറാ​ന്നി​നേ​ക്കാൾ അനുകൂ​ലി​ക്കു​ന്നില്ല; അവർ മിക്കവാ​റും എല്ലാ രാജ്യ​ങ്ങ​ളി​ലും കാണ​പ്പെ​ടു​ന്നു. അതതു പ്രദേ​ശത്തെ വേലയു​ടെ മേൽനോ​ട്ടം വഹിക്കു​ന്ന​തിന്‌ ഭൂമി​യു​ടെ പല ഭാഗങ്ങ​ളി​ലും അവർക്ക്‌ ഓഫീ​സു​കൾ ഉണ്ട്‌.

ഇത്‌ പരിഗ​ണി​ക്കുക: യഹൂദ​നെ​ന്ന​നി​ല​യിൽ യേശു പാലസ്‌തീ​നി​ലാണ്‌ ജനിച്ചത്‌, എന്നാൽ ക്രിസ്‌ത്യാ​നി​ത്വം ഒരു പാലസ്‌തീ​നി​യൻ മതമല്ല, ആണോ? യേശു​വി​ന്റെ മാനുഷ ജനനത്തി​ന്റെ സ്ഥാനമല്ല പരിഗ​ണി​ക്കേണ്ട ഏററം മുഖ്യ​ഘ​ടകം. യേശു പഠിപ്പി​ച്ചത്‌ സകല ജനതക​ളി​ലെ​യും ആളുക​ളോട്‌ നിഷ്‌പ​ക്ഷ​മാ​യി ഇടപെ​ടുന്ന അവന്റെ പിതാ​വായ യഹോ​വ​യാം ദൈവ​ത്തിൽ നിന്നുളള കാര്യ​ങ്ങ​ളാ​യി​രു​ന്നു.—യോഹ. 14:10; പ്രവൃ. 10:34, 35.

യഹോവയുടെ സാക്ഷി​ക​ളു​ടെ വേലക്കു​ളള സാമ്പത്തിക സഹായം എവിടെ നിന്നാണ്‌?

ആദിമ ക്രിസ്‌ത്യാ​നി​ക​ളു​ടെ കാര്യ​ത്തിൽ സത്യമാ​യി​രു​ന്ന​തു​പോ​ലെ സ്വമേ​ധ​യാ​യു​ളള സംഭാ​വ​ന​ക​ളാൽ. (2 കൊരി. 8:12; 9:7) അവരുടെ മീററിം​ഗു​ക​ളിൽ കാണിക്ക ശേഖര​മില്ല; അവർ പൊതു​ജ​ന​ങ്ങ​ളിൽ നിന്ന്‌ ഒരിക്ക​ലും പണം ആവശ്യ​പ്പെ​ടാ​റില്ല. അനുഭാ​വി​കൾ സ്വമേ​ധയാ നൽകുന്ന സംഭാ​വ​നകൾ യഹോ​വ​യു​ടെ സാക്ഷികൾ ലോക​വ്യാ​പ​ക​മാ​യി നിർവ​ഹി​ക്കുന്ന ബൈബിൾ വിദ്യാ​ഭ്യാ​സ പ്രവർത്ത​ന​ങ്ങൾക്കാ​യി ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു.

വീടു​തോ​റും പ്രവർത്തി​ക്കു​ന്ന​തി​നും തെരു​വിൽ സാഹി​ത്യം സമർപ്പി​ക്കു​ന്ന​തി​നും സാക്ഷി​കൾക്കു കൂലി കൊടു​ക്കു​ന്നില്ല. മനുഷ്യ​വർഗ്ഗ​ത്തി​നു​വേ​ണ്ടി​യു​ളള ദൈവ​ത്തി​ന്റെ സ്‌നേ​ഹ​പൂർവ്വ​ക​മായ കരുത​ലി​നെ​പ്പ​ററി സംസാ​രി​ക്കാൻ ദൈവ​ത്തോ​ടും അയൽക്കാ​രോ​ടു​മു​ളള സ്‌നേഹം അവരെ പ്രേരി​പ്പി​ക്കു​ന്നു.

യഹോ​വ​യു​ടെ സാക്ഷി​ക​ളാൽ ഉപയോ​ഗി​ക്ക​പ്പെ​ടുന്ന ഒരു നിയമാ​നു​സൃത മതകോർപ്പ​റേ​ഷ​നായ ദി വാച്ച്‌ടവ്വർ ബൈബിൾ ആൻഡ്‌ ട്രാക്‌ററ്‌ സൊ​സൈ​ററി ഓഫ്‌ പെൻസിൽവേ​നിയ, യു. എസ്സ്‌. എയിലെ പെൻസിൽവേ​നിയ കോമൺവെൽത്തി​ന്റെ നോൺ​പ്രോ​ഫി​ററ്‌ കോർപ്പ​റേഷൻ നിയമ​മ​നു​സ​രിച്ച്‌ 1884-ൽ രജിസ്‌ററർ ചെയ്യ​പ്പെട്ടു. അപ്രകാ​രം നിയമാ​നു​സൃ​തം അത്‌ ലാഭമു​ണ്ടാ​ക്കുന്ന ഒരു പ്രസ്ഥാ​ന​മാ​യി​രി​ക്കു​ന്നില്ല, ആയിരി​ക്കാ​വു​ന്ന​തു​മല്ല. ഈ സൊ​സൈ​റ​റി​യി​ലൂ​ടെ വ്യക്തി​ക​ളും ലാഭമു​ണ്ടാ​ക്കു​ന്നില്ല. സൊ​സൈ​റ​റി​യു​ടെ ചാർട്ടർ ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “അത്‌ [സൊ​സൈ​ററി] അതിന്റെ അംഗങ്ങൾക്ക്‌, ഡയറക്ടർമാർക്കോ ഉദ്യോ​ഗ​സ്ഥൻമാർക്കോ യാദൃ​ച്ഛി​ക​മാ​യോ അല്ലാ​തെ​യോ പണപര​മായ നേട്ടമോ ലാഭമോ പ്രതീ​ക്ഷി​ക്കു​ന്നില്ല.”

യഹോവയുടെ സാക്ഷികൾ ഒരു മതവി​ഭാ​ഗ​മോ ഉപാസ​നാ​ക്ര​മ​മോ ആണോ?

ഒരു വ്യവസ്ഥാ​പിത മതത്തിൽ നിന്ന്‌ പിരി​ഞ്ഞു​പോയ ഒരു കൂട്ടമാ​യി​ട്ടാണ്‌ ചിലർ ഒരു മതവി​ഭാ​ഗത്തെ നിർവ്വ​ചി​ക്കു​ന്നത്‌. മററു​ള​ളവർ ആ പദം ഒരു പ്രത്യേക മാനുഷ നേതാ​വി​നെ​യോ ഉപദേ​ഷ്ടാ​വി​നെ​യോ അനുഗ​മി​ക്കു​ന്ന​വർക്ക്‌ ബാധക​മാ​ക്കു​ന്നു. ആ പദം സാധാ​ര​ണ​മാ​യി ആക്ഷേപ​സൂ​ച​ക​മാ​യി​ട്ടാണ്‌ ഉപയോ​ഗി​ക്കാറ്‌. യഹോ​വ​യു​ടെ സാക്ഷികൾ ഏതെങ്കി​ലും ഒരു സഭയിൽനിന്ന്‌ പിരി​ഞ്ഞതല്ല, മറിച്ച്‌ എല്ലാ ജീവിത തുറയിൽനി​ന്നും അനേകം മതപശ്ചാ​ത്ത​ല​ങ്ങ​ളിൽനി​ന്നും ഉളളവർ അവരിൽ ഉൾപ്പെ​ടു​ന്നു. അവർ നേതാവ്‌ എന്ന നിലയിൽ ഏതെങ്കി​ലും മനുഷ്യ​നി​ലേക്കല്ല മറിച്ച്‌ യേശു​ക്രി​സ്‌തു​വി​ലേ​ക്കാണ്‌ നോക്കു​ന്നത്‌.

യാഥാ​സ്ഥി​തി​ക​മ​ല്ലാ​ത്ത​തും ഏതെങ്കി​ലും പ്രത്യേക ആരാധ​നാ​ക്ര​മ​മ​നു​സ​രി​ച്ചു​ളള ഭക്തി നിഷ്‌ക്കർഷി​ക്കു​ന്ന​തു​മായ ഒരു മതമാണ്‌ ഒരു ഉപാസ​നാ​ക്രമം. പല ഉപാസ​നാ​ക്ര​മ​ങ്ങ​ളും ജീവി​ച്ചി​രി​ക്കുന്ന ഒരു മാനു​ഷ​നേ​താ​വി​നെ അനുഗ​മി​ക്കു​ക​യും അതിലെ അംഗങ്ങൾ മിക്ക​പ്പോ​ഴും സമൂഹ​ത്തിൽനിന്ന്‌ അകന്നു​മാ​റി കൂട്ടങ്ങ​ളാ​യി ജീവി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ യാഥാ​സ്ഥി​തി​ക​മാ​യത്‌ എന്തെന്ന്‌ നിശ്ചയി​ക്കു​ന്നത്‌ ദൈവ​വ​ച​ന​ത്തി​ന്റെ അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കണം, യഹോ​വ​യു​ടെ സാക്ഷികൾ ബൈബി​ളി​നോട്‌ കർശന​മാ​യി പററി നിൽക്കു​ന്നു. അവരുടെ ആരാധന ഒരു ജീവിത രീതി​യാണ്‌, ഏതെങ്കി​ലും ഭക്തിയു​ടെ ചടങ്ങല്ല. അവർ ഏതെങ്കി​ലും മാനു​ഷ​നേ​താ​വി​നെ അനുഗ​മി​ക്കു​ക​യോ സമൂഹ​ത്തിൽനിന്ന്‌ തങ്ങളെ​ത്തന്നെ ഒററ​പ്പെ​ടു​ത്തു​ക​യോ ചെയ്യു​ന്നില്ല. അവർ മററാ​ളു​ക​ളു​ടെ​യി​ട​യിൽ ജീവി​ക്കു​ക​യും ജോലി​യെ​ടു​ക്കു​ക​യും ചെയ്യുന്നു.

യഹോവയുടെ സാക്ഷി​ക​ളു​ടെ മതത്തിന്‌ എന്ത്‌ പഴക്കമുണ്ട്‌

ബൈബിൾ അനുസ​രിച്ച്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിര വിശ്വ​സ്‌ത​നാ​യി​രുന്ന ഹാബേ​ലി​ന്റെ കാല​ത്തോ​ളം പിന്നോട്ട്‌ നീണ്ടു​കി​ട​ക്കു​ന്നു. എബ്രായർ 11:4–12:1 ഇപ്രകാ​രം പറയുന്നു: “വിശ്വാ​സ​ത്താൽ ഹാബേൽ ദൈവ​ത്തിന്‌ കയീ​ന്റേ​തി​ലും മൂല്യ​മേ​റിയ ഒരു യാഗം അർപ്പിച്ചു. . . . വിശ്വാ​സ​ത്താൽ നോഹ അന്നോളം കാണാ​തി​രുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അരുള​പ്പാട്‌ ലഭിച്ചിട്ട്‌ ദൈവി​ക​ഭയം പ്രകട​മാ​ക്കി . . . വിശ്വാ​സ​ത്താൽ അബ്രഹാം വിളി​ക്ക​പ്പെ​ട്ട​പ്പോൾ തനിക്കു അവകാ​ശ​മാ​യി കിട്ടു​വാ​നി​രുന്ന ദേശ​ത്തേക്ക്‌ പുറ​പ്പെ​ട്ടു​കൊണ്ട്‌ അനുസ​രണം പ്രകട​മാ​ക്കി . . . വിശ്വാ​സ​ത്താൽ മോശ താൻ വളർന്ന​പ്പോൾ ഫറവോ​ന്റെ പുത്രി​യു​ടെ മകൻ എന്ന്‌ വിളി​ക്ക​പ്പെ​ടു​വാൻ വിസമ്മ​തി​ക്കു​ക​യും പാപത്തി​ന്റെ താൽക്കാ​ലിക ആസ്വാ​ദ​ന​ത്തേ​ക്കാൾ ദൈവ​ജ​ന​ത്തോ​ടൊ​പ്പം കഷ്ടം അനുഭ​വി​ക്കു​ന്നത്‌ തെര​ഞ്ഞെ​ടു​ക്കു​ക​യും ചെയ്‌തു . . . അതു​കൊണ്ട്‌ സാക്ഷി​ക​ളു​ടെ ഇത്രവ​ലിയ ഒരു സമൂഹം നമുക്ക്‌ ചുററും നിൽക്കു​ന്ന​തു​കൊണ്ട്‌ നമുക്ക്‌ സകലഭാ​ര​വും നമ്മെ എളുപ്പ​ത്തിൽ കുരു​ക്കുന്ന പാപവും വിട്ട്‌ നമ്മുടെ മുമ്പാകെ വച്ചിരി​ക്കുന്ന ഓട്ടം സഹിഷ്‌ണു​ത​യോ​ടെ ഓടാം.”

യേശു​ക്രി​സ്‌തു​വി​നെ​ക്കു​റിച്ച്‌ ബൈബിൾ ഇപ്രകാ​രം പറയുന്നു: “വിശ്വ​സ്‌ത​നും സത്യവാ​നു​മായ സാക്ഷി​യാ​യി ദൈവ​ത്താ​ലു​ളള സൃഷ്ടി​യു​ടെ ആരംഭ​മായ ആമേൻ പറയു​ന്നത്‌ ഇതാണ്‌.” അവൻ ആരുടെ സാക്ഷി​യാ​യി​രു​ന്നു? അവൻ തന്റെ പിതാ​വി​ന്റെ നാമം വെളി​പ്പെ​ടു​ത്തി എന്ന്‌ അവൻതന്നെ പറയുന്നു. അവൻ യഹോ​വ​യു​ടെ ഏററം പ്രമുഖ സാക്ഷി​യാ​യി​രു​ന്നു.—വെളി. 3:14; യോഹ. 17:6.

രസാവ​ഹ​മാ​യി, യേശു​വി​ന്റെ പ്രവർത്തനം “ഒരു പുതിയ ഉപദേ​ശത്തെ” പ്രതി​നി​ധാ​നം ചെയ്യു​ന്നു​വോ എന്ന്‌ ചില യഹൂദൻമാർ ചോദി​ച്ചു. (മർക്കോ. 1:27) പിൽക്കാ​ലത്ത്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഒരു “പുതിയ ഉപദേശം” അവതരി​പ്പി​ക്കു​ന്ന​താ​യി ചില ഗ്രീക്കു​കാർ വിചാ​രി​ച്ചു. (പ്രവൃ. 17:19, 20) അതുകേട്ട ആളുക​ളു​ടെ കാതു​കൾക്ക്‌ അത്‌ പുതു​താ​യി​രു​ന്നു, എന്നാൽ ദൈവ​വ​ച​ന​ത്തോ​ടു​ളള പൂർണ്ണ​യോ​ജി​പ്പിൽ അത്‌ സത്യമാ​യി​രു​ന്നു എന്നതാണ്‌ പ്രധാന സംഗതി.

അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളിൽ പെൻസിൽവേ​നി​യ​യി​ലെ അലെഗ​നി​യിൽ 1870-കളുടെ ആരംഭ​ത്തിൽ ബൈബിൾ പഠനത്തി​നാ​യി ഒരു സംഘം രൂപീ​കൃ​ത​മാ​യ​തോ​ടെ​യാണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആധുനി​ക​കാല ചരിത്രം ആരംഭി​ക്കു​ന്നത്‌. ആരംഭ​ത്തിൽ അവർ ബൈബിൾ വിദ്യാർത്ഥി​ക​ളാ​യി മാത്ര​മാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌, എന്നാൽ 1931-ൽ അവർ യഹോ​വ​യു​ടെ സാക്ഷികൾ എന്ന തിരു​വെ​ഴു​ത്തു​പ​ര​മായ പേര്‌ സ്വീക​രി​ച്ചു. (യെശ. 43:10-12) അവരുടെ വിശ്വാ​സ​ങ്ങ​ളും ആചാര​ങ്ങ​ളും പുതുതല്ല, മറിച്ച്‌ ആദിമ നൂററാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ ഒരു പുന:സ്ഥാപന​മാണ്‌.

ശരിയായ ഏകമതം തങ്ങളു​ടേ​താ​ണെന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ?

ദൈവത്തെ ആരാധി​ക്കാൻ സ്വീകാ​ര്യ​മായ അനേക വിധങ്ങ​ളു​ണ്ടെ​ന്നു​ളള ആധുനിക വീക്ഷണ​ത്തോട്‌ ബൈബിൾ യോജി​ക്കു​ന്നില്ല. “ഒരു കർത്താ​വും ഒരു വിശ്വാ​സവു”മേയു​ളളു എന്ന്‌ എഫേസ്യർ 4:5 പറയുന്നു. യേശു ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “ജീവനി​ലേക്ക്‌ നയിക്കുന്ന വാതിൽ ഇടുക്ക​വും വഴി ഞെരു​ക്ക​വു​മു​ള​ളത്‌, അത്‌ കണ്ടെത്തു​ന്നവർ ചുരു​ക്ക​മ​ത്രേ. . . . ‘കർത്താവെ, കർത്താവെ’ എന്ന്‌ എന്നോടു പറയുന്ന ഏവനുമല്ല സ്വർഗ്ഗ​സ്ഥ​നായ എന്റെ പിതാ​വി​ന്റെ ഇഷ്ടം ചെയ്യു​ന്ന​വ​ന​ത്രേ സ്വർഗ്ഗ​രാ​ജ്യ​ത്തിൽ കടക്കു​ന്നത്‌.”—മത്താ. 7:13, 14, 21; 1 കൊരി​ന്ത്യർ 1:10 കൂടെ കാണുക.

സത്യമായ ക്രിസ്‌തീയ പഠിപ്പി​ക്ക​ലു​ക​ളു​ടെ ആകെത്തു​കയെ തിരു​വെ​ഴു​ത്തു​ക​ളിൽ ആവർത്തിച്ച്‌ “സത്യം” എന്ന്‌ പരാമർശി​ക്കു​ന്നു. ക്രിസ്‌ത്യാ​നി​ത്വ​ത്തെ “സത്യമാർഗ്ഗ”മെന്ന്‌ വിളി​ച്ചി​രി​ക്കു​ന്നു. (1 തിമൊ. 3:15; 2 യോഹ. 1; 2 പത്രോ. 2:2) യഹോ​വ​യു​ടെ സാക്ഷികൾ അവരുടെ വിശ്വാ​സ​ങ്ങ​ളും അവരുടെ പെരു​മാ​റ​റ​ത്തി​നു​ളള നിലവാ​ര​ങ്ങ​ളും അവരുടെ സ്ഥാപന​പ​ര​മായ നടപടി​ക്ര​മ​ങ്ങ​ളും ബൈബി​ളിൽ അടിയു​റ​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ലും ബൈബിൾ തന്നെ ദൈവ​ത്തി​ന്റെ വചനമാ​ണെ​ന്നു​ളള അവരുടെ വിശ്വാ​സ​ത്താ​ലും അവരുടെ പക്കലു​ള​ളത്‌ യഥാർത്ഥ​ത്തിൽ സത്യമാ​ണെന്ന്‌ അവർക്ക്‌ ബോദ്ധ്യ​മുണ്ട്‌. അതു​കൊണ്ട്‌ അവർ സ്വീക​രി​ച്ചി​രി​ക്കുന്ന നിലപാട്‌ അഹംഭാ​വ​പൂർവ്വ​ക​മായ ഒന്നല്ല, മറിച്ച്‌ ഒരുവന്റെ മതത്തെ അളക്കാ​നു​ളള ശരിയായ അളവു​കോൽ ബൈബി​ളാണ്‌ എന്നുളള അവരുടെ ആത്മവി​ശ്വാ​സത്തെ അത്‌ പ്രകട​മാ​ക്കു​ന്നു. അവർ സ്വാർത്ഥ​തൽപ​രരല്ല, മറിച്ച്‌ അവരുടെ വിശ്വാ​സം മററു​ള​ള​വ​രു​മാ​യി പങ്കുവ​യ്‌ക്കാൻ അവർ ആകാം​ക്ഷ​യു​ള​ള​വ​രാണ്‌.

മററു മതങ്ങളും ബൈബിൾ അനുസ​രി​ക്കു​ന്നി​ല്ലേ?

പലരും അത്‌ ഒരളവു​വരെ ഉപയോ​ഗി​ക്കു​ന്നു. എന്നാൽ അതിലു​ള​ളത്‌ അവർ യഥാർത്ഥ​ത്തിൽ പഠിപ്പി​ക്കു​ക​യും ബാധക​മാ​ക്കു​ക​യും ചെയ്യു​ന്നു​ണ്ടോ? ഇത്‌ പരിഗ​ണി​ക്കുക: (1) അവരുടെ മിക്ക ഭാഷാ​ന്ത​ര​ങ്ങ​ളി​ലും ആയിര​ക്ക​ണ​ക്കിന്‌ സ്ഥാനങ്ങ​ളിൽ നിന്ന്‌ അവർ സത്യ​ദൈ​വ​ത്തി​ന്റെ നാമം നീക്കം ചെയ്‌തി​രി​ക്കു​ന്നു. (2) ദൈവത്തെ സംബന്ധി​ച്ചു​ളള അവരുടെ ഗ്രാഹ്യ​മായ ത്രി​ത്വോ​പ​ദേശം പുറജാ​തി ഉറവു​ക​ളിൽ നിന്ന്‌ കടമെ​ടു​ത്തി​ട്ടു​ള​ള​തും ബൈബിൾ എഴുതി പൂർത്തി​യാ​ക്ക​പ്പെട്ട്‌ നൂററാ​ണ്ടു​കൾക്കു ശേഷം ഇന്നത്തെ രൂപത്തിൽ വികാസം പ്രാപി​ച്ചി​ട്ടു​ള​ള​തു​മാണ്‌. (3) തുടർന്നു​ളള ജീവന്‌ ആധാര​മാ​യി അവർ കാണുന്ന ദേഹി​യു​ടെ അമർത്ത്യ​ത​യി​ലു​ളള വിശ്വാ​സം ബൈബി​ളിൽനിന്ന്‌ എടുത്തി​ട്ടു​ള​ളതല്ല, അതിന്റെ വേരുകൾ പുരാതന ബാബി​ലോ​ണി​ലാണ്‌. (4) യേശു​വി​ന്റെ പ്രസം​ഗ​വി​ഷയം ദൈവ​രാ​ജ്യ​മാ​യി​രു​ന്നു, അതേപ്പ​ററി വ്യക്തി​പ​ര​മാ​യി മററു​ള​ള​വ​രോട്‌ സംസാ​രി​ക്കാൻ യേശു തന്റെ ശിഷ്യൻമാ​രെ അയച്ചു. എന്നാൽ സഭകൾ ഇന്ന്‌ രാജ്യ​ത്തെ​പ്പ​ററി സംസാ​രി​ക്കാ​റേ​യില്ല; സഭാം​ഗങ്ങൾ “രാജ്യ​ത്തി​ന്റെ ഈ സുവാർത്ത” പ്രസം​ഗി​ക്കുന്ന വേല ചെയ്യു​ന്ന​തു​മില്ല. (മത്താ. 24:14) (5) തന്റെ യഥാർത്ഥ അനുയാ​യി​കളെ അവരുടെ പരസ്‌പ​ര​മു​ളള ആത്മത്യാ​ഗ​പ​ര​മായ സ്‌നേ​ഹ​ത്താൽ എളുപ്പ​ത്തിൽ തിരി​ച്ച​റി​യാൻ കഴിയു​മെന്ന്‌ യേശു പറഞ്ഞു. രാഷ്‌ട്രങ്ങൾ യുദ്ധത്തി​ലേർപ്പെ​ടു​മ്പോൾ അത്‌ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ സഭകളെ സംബന്ധിച്ച്‌ സത്യമാ​ണോ? (6) ക്രിസ്‌തു​വി​ന്റെ ശിഷ്യൻമാർ ലോക​ത്തി​ന്റെ ഭാഗമാ​യി​രി​ക്കു​ക​യില്ല എന്ന്‌ ബൈബിൾ പറയുന്നു. ആരെങ്കി​ലും ഈ ലോക​ത്തി​ന്റെ സുഹൃ​ത്താ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ അവൻ തന്നെത്തന്നെ ദൈവ​ത്തി​ന്റെ ശത്രു​വാ​ക്കി​ത്തീർക്കു​ന്നു എന്ന്‌ അത്‌ മുന്നറി​യിപ്പ്‌ നൽകു​ക​യും ചെയ്യുന്നു. എന്നാൽ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ സഭകളും അവയുടെ അംഗങ്ങ​ളും രാഷ്‌ട്ര​ങ്ങ​ളു​ടെ രാഷ്‌ട്രീയ കാര്യ​ങ്ങ​ളിൽ ആഴത്തിൽ മുഴു​കി​യി​രി​ക്കു​ന്നു. (യാക്കോ. 4:4) അത്തര​മൊ​രു രേഖയു​ടെ വീക്ഷണ​ത്തിൽ അവർ വാസ്‌ത​വ​ത്തിൽ ബൈബി​ളി​നോട്‌ പററി​നിൽക്കു​ന്നു​വെന്ന്‌ സത്യസ​ന്ധ​മാ​യി പറയാൻ കഴിയു​മോ?

യഹോവയുടെ സാക്ഷികൾ അവരുടെ ബൈബിൾ വിശദീ​ക​ര​ണ​ങ്ങ​ളിൽ എത്തി​ച്ചേ​രു​ന്നത്‌ എങ്ങനെ​യാണ്‌?

ബൈബിൾ ദൈവ​ത്തി​ന്റെ വചനമാ​ണെ​ന്നും അതിലു​ള​ളത്‌ നമ്മുടെ പ്രബോ​ധ​ന​ത്തി​നാ​ണെ​ന്നും യഹോ​വ​യു​ടെ സാക്ഷികൾ യഥാർത്ഥ​ത്തിൽ വിശ്വ​സി​ക്കു​ന്നു എന്നതാണ്‌ ഒരു മുഖ്യ​ഘ​ടകം. (2 തിമൊ. 3:16, 17; റോമർ 15:4; 1 കൊരി. 10:11) അതു​കൊണ്ട്‌ സത്യം സംബന്ധിച്ച അതിന്റെ വ്യക്തമായ പ്രസ്‌താ​വ​നകൾ ഒഴിവാ​ക്കു​ന്ന​തി​നോ അതിന്റെ ധാർമ്മിക നിലവാ​രങ്ങൾ വിട്ടു​കളഞ്ഞ ആളുക​ളു​ടെ ജീവി​തത്തെ ന്യായീ​ക​രി​ക്കു​ന്ന​തി​നോ​വേണ്ടി അവർ തത്വശാ​സ്‌ത്ര​പ​ര​മായ വാദഗ​തി​കൾ ഉപയോ​ഗി​ക്കു​ന്നില്ല.

ബൈബി​ളി​ലെ പ്രതീ​കാ​ത്മക ഭാഷയു​ടെ അർത്ഥം ചൂണ്ടി​ക്കാ​ണി​ക്കു​ന്ന​തിന്‌ അതിന്റെ അർത്ഥം സംബന്ധിച്ച്‌ സ്വന്തം സിദ്ധാ​ന്തങ്ങൾ നൽകാതെ ബൈബിൾതന്നെ അതിന്റെ സ്വന്തം വിശദീ​ക​രണം തരാൻ അവർ അനുവ​ദി​ക്കു​ന്നു. (1 കൊരി. 2:13) പ്രതീ​കാ​ത്മക പ്രയോ​ഗ​ങ്ങ​ളു​ടെ അർത്ഥം സംബന്ധിച്ച സൂചനകൾ സാധാ​ര​ണ​യാ​യി ബൈബി​ളി​ന്റെ തന്നെ മററു ഭാഗങ്ങ​ളിൽ കാണ​പ്പെ​ടു​ന്നു. (ഉദാഹ​ര​ണ​മാ​യി വെളി​പ്പാട്‌ 21:1 കാണുക; പിന്നീട്‌ ‘സമുദ്രം’ എന്നതിന്റെ അർത്ഥത്തിന്‌ യെശയ്യാവ്‌ 57:20 വായി​ക്കുക. വെളി​പ്പാട്‌ 14:1-ലെ “കുഞ്ഞാ​ടി​നെ” തിരി​ച്ച​റി​യു​ന്ന​തിന്‌ യോഹ​ന്നാൻ 1:29; 1 പത്രോസ്‌ 1:19 എന്നിവ കാണുക.)

പ്രവച​ന​ങ്ങ​ളു​ടെ നിവൃത്തി സംബന്ധി​ച്ചാ​ണെ​ങ്കിൽ, മുൻകൂ​ട്ടി​പ്പ​റ​യ​പ്പെട്ട കാര്യ​ങ്ങ​ളോട്‌ ഒത്തുവ​രുന്ന സംഭവങ്ങൾ സംബന്ധിച്ച്‌ ജാഗ്ര​ത​യു​ള​ള​വ​രാ​യി​രി​ക്കാൻ യേശു പറഞ്ഞത്‌ അവർ ബാധക​മാ​ക്കു​ന്നു. (ലൂക്കോ. 21:29-31; 2 പത്രോസ്‌ 1:16-19 താരത​മ്യം ചെയ്യുക.) അവർ ആ സംഭവങ്ങൾ മനസ്സാ​ക്ഷി​പൂർവ്വം ചൂണ്ടി​ക്കാ​ണി​ക്കു​ക​യും അവയുടെ അർത്ഥ​മെ​ന്തെ​ന്ന​തി​നെ​പ്പ​റ​റി​യു​ളള ബൈബി​ളി​ന്റെ സൂചന​യി​ലേക്ക്‌ ശ്രദ്ധ ആകർഷി​ക്കു​ക​യും ചെയ്യുന്നു.

ഭൂമി​യിൽ തനിക്ക്‌ ഒരു “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” (ഒരു സംഘമെന്ന നിലയിൽ വീക്ഷി​ക്ക​പ്പെ​ടുന്ന തന്റെ അഭിഷിക്ത അനുഗാ​മി​കൾ) ഉണ്ടായി​രി​ക്കു​മെ​ന്നും വിശ്വാ​സ​ത്തി​ന്റെ ഭവനക്കാ​രാ​യി​രി​ക്കു​ന്ന​വർക്ക്‌ ആത്മീയാ​ഹാ​രം പ്രദാനം ചെയ്യാൻ ആ അടിമയെ ഉപയോ​ഗി​ക്കു​മെ​ന്നും യേശു പറഞ്ഞു. (മത്താ. 24:45-47) യഹോ​വ​യു​ടെ സാക്ഷികൾ ആ ക്രമീ​ക​ര​ണത്തെ അംഗീ​ക​രി​ക്കു​ന്നു. ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളു​ടെ കാര്യ​ത്തിൽ സത്യമാ​യി​രു​ന്ന​തു​പോ​ലെ തങ്ങളുടെ പ്രയാ​സ​മു​ളള പ്രശ്‌ന​ങ്ങ​ളു​ടെ പരിഹാ​ര​ത്തി​നാ​യി അവർ “അടിമ” വർഗ്ഗത്തി​ന്റെ ഭരണസം​ഘ​ത്തി​ലേക്ക്‌ നോക്കു​ന്നു—മാനുഷ ജ്ഞാനത്തി​ന്റെ അടിസ്ഥാ​ന​ത്തി​ലല്ല, ദൈവ​വ​ചനം സംബന്ധി​ച്ചും തന്റെ ദാസൻമാ​രോ​ടു​ളള അവന്റെ ഇടപെടൽ സംബന്ധി​ച്ചും ഉളള അറിവി​ലും അവർ എന്തിനു​വേണ്ടി ആത്മാർത്ഥ​മാ​യി പ്രാർത്ഥി​ക്കു​ന്നു​വോ ആ പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​ത്തി​ലും ആശ്രയി​ക്കു​ന്ന​തി​നാൽ പ്രശ്‌നങ്ങൾ പരിഹ​രി​ക്ക​പ്പെ​ടു​ന്നു.—പ്രവൃ. 15:1-29; 16:4, 5.

യഹോവയുടെ സാക്ഷി​ക​ളു​ടെ പഠിപ്പി​ക്ക​ലിൽ വർഷങ്ങ​ളി​ലൂ​ടെ പല മാററങ്ങൾ ഉണ്ടായി​ട്ടു​ള​ളത്‌ എന്തു​കൊ​ണ്ടാണ്‌?

തന്റെ ഉദ്ദേശ്യ​ങ്ങൾ മനസ്സി​ലാ​ക്കാൻ യഹോവ തന്റെ ദാസൻമാ​രെ പ്രാപ്‌ത​രാ​ക്കു​ന്നത്‌ ക്രമാ​നു​ഗ​ത​മാ​യി​ട്ടാണ്‌ എന്ന്‌ ബൈബിൾ പ്രകട​മാ​ക്കു​ന്നു. (സദൃ. 4:18; യോഹ. 16:12) അപ്രകാ​രം ബൈബി​ളി​ന്റെ ഭാഗങ്ങൾ എഴുതാൻ നിശ്വ​സ്‌ത​രാ​ക്ക​പ്പെട്ട പ്രവാ​ച​കൻമാർക്ക്‌ തങ്ങൾ എഴുതിയ എല്ലാറ​റി​ന്റെ​യും അർത്ഥം മനസ്സി​ലാ​യില്ല. (ദാനി. 12:8, 9; 1 പത്രോ. 1:10-12) തങ്ങളുടെ നാളു​ക​ളിൽ പല കാര്യ​ങ്ങ​ളും തങ്ങൾക്ക്‌ മനസ്സി​ലാ​യില്ല എന്ന്‌ യേശു​ക്രി​സ്‌തു​വി​ന്റെ അപ്പോ​സ്‌ത​ലൻമാർ തിരി​ച്ച​റി​ഞ്ഞു. (പ്രവൃ. 1:6, 7; 1 കൊരി. 13:9-12) “അന്ത്യകാ​ലത്ത്‌” സത്യത്തെ സംബന്ധി​ച്ചു​ളള പരിജ്ഞാ​ന​ത്തിൽ വലിയ വർദ്ധന​വു​ണ്ടാ​കു​മെന്ന്‌ ബൈബിൾ പ്രകട​മാ​ക്കു​ന്നു. (ദാനി. 12:4) വർദ്ധിച്ച അറിവ്‌ മിക്ക​പ്പോ​ഴും ഒരുവന്റെ ചിന്തയിൽ ക്രമീ​ക​ര​ണങ്ങൾ വരുത്തു​ന്നത്‌ ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു. താഴ്‌മ​യോ​ടെ അത്തരം ക്രമീ​ക​ര​ണങ്ങൾ വരുത്താൻ യഹോ​വ​യു​ടെ സാക്ഷികൾ മനസ്സൊ​രു​ക്ക​മു​ള​ള​വ​രാണ്‌.

യഹോവയുടെ സാക്ഷികൾ വീടു​തോ​റും പ്രസം​ഗി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

നമ്മുടെ നാളി​ലേക്ക്‌ യേശു ഈ വേല മുൻകൂ​ട്ടി​പ്പ​റഞ്ഞു: “രാജ്യ​ത്തി​ന്റെ ഈ സുവാർത്ത സകല ജനതകൾക്കും ഒരു സാക്ഷ്യ​മാ​യി നിവസിത ഭൂമി​യി​ലെ​ല്ലാം പ്രസം​ഗി​ക്ക​പ്പെ​ടും, അപ്പോൾ അവസാനം വരും.” അവൻ തന്റെ ശിഷ്യൻമാർക്ക്‌ ഈ നിർദ്ദേ​ശ​വും നൽകി: “പോയി . . . സകല ജനതക​ളി​ലെ​യും ആളുകളെ ശിഷ്യ​രാ​ക്കുക.”—മത്താ. 24:14; 28:19.

യേശു തന്റെ ആദിമ ശിഷ്യൻമാ​രെ അയച്ച​പ്പോൾ ആളുക​ളു​ടെ വീടു​ക​ളി​ലേക്ക്‌ പോകാൻ അവൻ അവർക്ക്‌ നിർദ്ദേശം നൽകി. (മത്താ. 10:7, 11-13) തന്റെ ശുശ്രൂ​ഷയെ സംബന്ധിച്ച്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇപ്രകാ​രം പറഞ്ഞു: “പ്രയോ​ജ​ന​മു​ള​ള​തെ​ല്ലാം നിങ്ങ​ളോട്‌ പറയു​ന്ന​തിൽ നിന്നോ പരസ്യ​മാ​യും വീടു​തോ​റും നിങ്ങളെ പഠിപ്പി​ക്കു​ന്ന​തിൽ നിന്നോ ഞാൻ പിൻമാ​റി നിന്നില്ല.”—പ്രവൃ. 20:20, 21; പ്രവൃ​ത്തി​കൾ 5:42 കൂടെ കാണുക.

സാക്ഷികൾ പ്രഖ്യാ​പി​ക്കുന്ന ദൂതിൽ ആളുക​ളു​ടെ ജീവൻ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു; ആരെയും ഒഴിവാ​ക്കാ​തി​രി​ക്കു​ന്ന​തിൽ ശ്രദ്ധി​ക്കാൻ അവർ ആഗ്രഹി​ക്കു​ന്നു. (സെഫ. 2:2, 3) അവരുടെ സന്ദർശ​നങ്ങൾ ഒന്നാമത്‌ ദൈവ​ത്തോ​ടും പിന്നെ അയൽക്കാ​ര​നോ​ടു​മു​ളള സ്‌നേ​ഹ​ത്താൽ പ്രേരി​ത​മാണ്‌.

സ്‌പെ​യി​നി​ലെ മതനേ​താ​ക്കൻമാ​രു​ടെ ഒരു സമ്മേളനം ഇപ്രകാ​രം കുറി​ക്കൊ​ണ്ടു: “സാക്ഷി​ക​ളു​ടെ മുഖ്യ​ശ്ര​ദ്ധ​യാ​യി​രി​ക്കുന്ന ഭവന സന്ദർശനം [സഭകൾ] പക്ഷേ പാടെ അവഗണി​ച്ചി​രി​ക്കു​ന്നു. എന്നാൽ അത്‌ ആദിമ സഭയിലെ അപ്പോ​സ്‌ത​ലിക പ്രവർത്ത​ന​ശൈ​ലി​യിൽ ഉൾപ്പെ​ട്ട​താ​യി​രു​ന്നു. സഭകൾ മിക്ക​പ്പോ​ഴും ആരാധ​നാ​ല​യങ്ങൾ പണിയു​ന്ന​തി​ലും ആളുകളെ ആകർഷി​ക്കാൻ മണിയ​ടി​ക്കു​ന്ന​തി​ലും ആരാധ​നാ​ല​യ​ങ്ങൾക്കു​ള​ളിൽ മാത്രം പ്രസം​ഗി​ക്കു​ന്ന​തി​ലും തങ്ങളെ​ത്തന്നെ പരിമി​ത​പ്പെ​ടു​ത്തു​മ്പോൾ [സാക്ഷികൾ] വീടു​തോ​റും പോകു​ക​യും സാക്ഷീ​ക​രി​ക്കു​ന്ന​തി​ലു​ളള എല്ലാ അവസര​വും പ്രയോ​ജ​ന​പ്പെ​ടു​ത്തു​ക​യും ചെയ്യുന്ന അപ്പോ​സ്‌ത​ലിക തന്ത്രം പിൻപ​റ​റു​ന്നു.”—എൽ കത്തോ​ലി​സി​സ്‌മോ, ബൊ​ഗോ​ട്ടാ, കൊളം​ബിയ, സെപ്‌റ​റം​ബർ 14, 1975, പേ. 14.

എന്നാൽ തങ്ങളുടെ വിശ്വാ​സ​ത്തിൽ പങ്കു​ചേ​രാ​ത്ത​വ​രു​ടെ ഭവനങ്ങ​ളിൽ പോലും സാക്ഷികൾ ആവർത്തിച്ച്‌ സന്ദർശനം നടത്തു​ന്ന​തെ​ന്തു​കൊണ്ട്‌?

അവർ തങ്ങളുടെ ദൂത്‌ മററു​ള​ള​വ​രു​ടെ​മേൽ അടി​ച്ചേൽപി​ക്കു​ന്നില്ല. എന്നാൽ ആളുകൾ പുതിയ താമസ സ്ഥലങ്ങളി​ലേക്ക്‌ മാറു​ന്നു​വെ​ന്നും ആളുക​ളു​ടെ സാഹച​ര്യ​ങ്ങൾക്ക്‌ മാററം വരുന്നു​വെ​ന്നും അവർക്ക​റി​യാം. ഇന്ന്‌ ഒരു വ്യക്തി ശ്രദ്ധി​ക്കാൻ കഴിയാ​ത്ത​വണ്ണം വളരെ തിരക്കി​ലാ​യി​രി​ക്കാം, മറെറാ​രു സമയത്ത്‌ അയാൾ സന്തോ​ഷ​പൂർവ്വം അതിനു​ളള സമയ​മെ​ടു​ത്തേ​ക്കാം. ഒരു കുടും​ബ​ത്തി​ലെ ഒരാൾക്ക്‌ താൽപ​ര്യ​മി​ല്ലാ​യി​രി​ക്കാം, എന്നാൽ മററു​ള​ള​വർക്ക്‌ താൽപ​ര്യ​മു​ണ്ടാ​യി​രി​ക്കാം. ആളുകൾക്ക്‌ തന്നെ മാററം വരുന്നു; ജീവി​ത​ത്തി​ലെ ഗൗരവ​ത​ര​മായ പ്രശ്‌നങ്ങൾ ആത്മീയാ​വ​ശ്യം സംബന്ധിച്ച്‌ ബോധം ഉണർത്തി​യേ​ക്കാം.—യെശയ്യാവ്‌ 6:8, 11, 12 എന്നിവ കൂടെ കാണുക.

യഹോ​വ​യു​ടെ സാക്ഷികൾ പീഡി​പ്പി​ക്ക​പ്പെ​ടു​ക​യും നിന്ദി​ക്ക​പ്പെ​ടു​ക​യും ചെയ്യു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

യേശു പറഞ്ഞു: “ലോകം നിങ്ങളെ വെറു​ക്കു​ന്നു​വെ​ങ്കിൽ നിങ്ങളെ വെറു​ക്കു​ന്ന​തിന്‌ മുമ്പേ അത്‌ എന്നെ വെറു​ത്തി​ട്ടുണ്ട്‌ എന്ന്‌ നിങ്ങൾ അറിയു​ന്നു​വ​ല്ലോ. നിങ്ങൾ ലോക​ത്തി​ന്റെ ഭാഗമാ​യി​രു​ന്നെ​ങ്കിൽ ലോകം അതിനു​ള​ള​തി​നെ സ്‌നേ​ഹി​ക്കു​മാ​യി​രു​ന്നു. ഇപ്പോൾ നിങ്ങൾ ലോക​ത്തി​ന്റെ ഭാഗമാ​യി​രി​ക്കാ​തെ, ഞാൻ ലോക​ത്തിൽനിന്ന്‌ നിങ്ങളെ തെര​ഞ്ഞെ​ടു​ത്ത​തു​കൊണ്ട്‌ ലോകം നിങ്ങളെ വെറു​ക്കു​ന്നു.” (യോഹ. 15:18, 19; 1 പത്രോസ്‌ 4:3, 4 കൂടെ കാണുക.) മുഴു​ലോ​ക​വും സാത്താന്റെ നിയ​ന്ത്ര​ണ​ത്തി​ലാ​ണെന്ന്‌ ബൈബിൾ പ്രകട​മാ​ക്കു​ന്നു; മുഖ്യ​മാ​യും പീഡന​ത്തിന്‌ പ്രേരണ നൽകു​ന്നത്‌ അവനാണ്‌.—1 യോഹ. 5:19; വെളി. 12:17.

യേശു തന്റെ ശിഷ്യൻമാ​രോട്‌ ഇപ്രകാ​രം പറഞ്ഞു: “എന്റെ നാമം നിമിത്തം നിങ്ങൾ സകലരു​ടെ​യും വിദ്വേ​ഷ​പാ​ത്ര​മാ​കും.” (മർക്കോ. 13:13) ഇവിടെ “നാമം” എന്ന പദം മശി​ഹൈക രാജാ​വെന്ന യേശു​വി​ന്റെ ഔദ്യോ​ഗിക സ്ഥാനത്തെ അർത്ഥമാ​ക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷികൾ ഏതൊരു ഭൗമിക ഭരണാ​ധി​കാ​രി​യു​ടെ​യും കൽപന​കൾക്കു​പ​രി​യാ​യി അവന്റേത്‌ വയ്‌ക്കു​ന്ന​തി​നാ​ലാണ്‌ പീഡനം ഉണ്ടാകു​ന്നത്‌.

ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ—

‘ഈ ലോകം (സമൂഹം) കുറച്ചു​കൂ​ടി ജീവി​ക്കാൻ കൊള​ളാ​വുന്ന ഒന്നാക്കു​ന്ന​തിന്‌ സഹായി​ക്കുന്ന കാര്യ​ങ്ങ​ളിൽ നിങ്ങൾ ഉൾപ്പെ​ടാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘പ്രത്യ​ക്ഷ​ത്തിൽ സമൂഹ​ത്തി​ലെ അവസ്ഥകൾ നിങ്ങൾക്ക്‌ പ്രധാ​ന​മാണ്‌, അവ എനിക്കും അങ്ങനെ​ത​ന്നെ​യാണ്‌. എന്നാൽ ഏതു പ്രശ്‌ന​ത്തിന്‌ ആദ്യം ശ്രദ്ധ ലഭിക്ക​ണ​മെ​ന്നാണ്‌ നിങ്ങൾ വിചാ​രി​ക്കു​ന്നത്‌ എന്ന്‌ ഞാൻ ഒന്നു ചോദി​ച്ചോ​ട്ടെ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: ‘അത്‌ അത്ര വലിയ ഒരാവ​ശ്യ​മാ​യി​ത്തീർന്നി​രി​ക്കു​ന്നു എന്ന്‌ നിങ്ങൾ വിചാ​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? . . . പ്രത്യ​ക്ഷ​ത്തിൽ അത്‌ സംബന്ധിച്ച്‌ ഉടനടി നടപടി സ്വീക​രി​ക്കു​ന്നത്‌ പ്രയോ​ജ​ന​ക​ര​മാ​യി​രു​ന്നേ​ക്കാം. എന്നാൽ കാര്യങ്ങൾ ദീർഘ​കാ​ലാ​ടി​സ്ഥാ​ന​ത്തിൽ മെച്ച​പ്പെ​ട്ടു​കാ​ണാൻ നാം ആഗ്രഹ​ക്കു​മെ​ന്ന​തി​നോട്‌ നിങ്ങൾ യോജി​ക്കു​മെ​ന്നു​ള​ള​തിന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളെന്ന നിലയിൽ ആ കാര്യ​ത്തോ​ടു​ളള ഞങ്ങളുടെ സമീപനം അതാണ്‌. (വ്യക്തി​പ​ര​മായ അടിസ്ഥാ​ന​ത്തിൽ ആ കാര്യ​ത്തി​ന്റെ വേരി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലാൻ ബൈബിൾ തത്വങ്ങൾ ജീവി​ത​ത്തിൽ ബാധക​മാ​ക്കു​ന്ന​തിന്‌ ആളുകളെ സഹായി​ക്കാൻ നാം എന്തു ചെയ്യു​ന്നു​വെന്ന്‌ വിശദീ​ക​രി​ക്കുക; കൂടാതെ ദൈവ​രാ​ജ്യം എന്തു​ചെ​യ്യു​മെ​ന്നും അത്‌ മനുഷ്യ​വർഗ്ഗ​ത്തി​നു​വേണ്ടി ശാശ്വ​ത​മാ​യി ആ പ്രശ്‌നം എങ്ങനെ പരിഹ​രി​ക്കു​മെ​ന്നും വിശദീ​ക​രി​ക്കുക.)’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘(മുകളിൽ കൊടു​ത്തി​രി​ക്കുന്ന മറുപ​ടി​യി​ലെ ചില ആശയങ്ങൾ പറഞ്ഞ​ശേഷം . . . ) സാമൂഹ്യ ജീവിതം മെച്ച​പ്പെ​ടു​ത്തു​ന്ന​തി​ലേക്ക്‌ ചിലയാ​ളു​കൾ പണം സംഭാ​വ​നാ​യി നൽകുന്നു; മററു​ള​ളവർ സ്വമേ​ധയാ തങ്ങളുടെ സേവനം വിട്ടു​കൊ​ടു​ക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷികൾ ഇതു രണ്ടും ചെയ്യുന്നു. ഞാനൊ​ന്നു വിശദീ​ക​രി​ക്കട്ടെ.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘യഹോ​വ​യു​ടെ സാക്ഷി​ക​ളി​ലൊ​രാ​ളാ​യി​രി​ക്കുന്ന​തിന്‌ ഒരു വ്യക്തി മനസ്സാ​ക്ഷി​പൂർവ്വം നികു​തി​കൾ കൊടു​ക്കണം; അത്‌ ആവശ്യ​മായ സേവനങ്ങൾ നടപ്പാ​ക്കു​ന്ന​തിന്‌ ഗവൺമെൻറു​കൾക്ക്‌ പണം ലഭ്യമാ​ക്കു​ന്നു.’ (2) ‘ഞങ്ങൾ അതിലു​മ​ധി​കം ചെയ്യുന്നു; ആളുക​ളു​മാ​യി സൗജന്യ ബൈബിൾ പഠനം നടത്താൻ ഞങ്ങൾ അവരുടെ വീടുകൾ സന്ദർശി​ക്കു​ന്നു. ബൈബിൾ പറയുന്ന കാര്യ​ങ്ങ​ളോട്‌ അവർ പരിച​യ​ത്തി​ലാ​കു​മ്പോൾ ബൈബിൾ തത്വങ്ങൾ ബാധക​മാ​ക്കാ​നും പ്രശ്‌ന​ങ്ങളെ വിജയ​ക​ര​മാ​യി തരണം ചെയ്യാ​നും അവർ പഠിക്കു​ന്നു.’

മറെറാ​രു സാദ്ധ്യത: ‘നിങ്ങൾ ഈ ചോദ്യം ചോദി​ച്ച​തിൽ എനിക്ക്‌ സന്തോ​ഷ​മുണ്ട്‌. സാമൂ​ഹിക കാര്യങ്ങൾ സംബന്ധിച്ച്‌ സാക്ഷികൾ എന്തു ചെയ്യുന്നു എന്നറി​യാൻ പലരും ഇങ്ങനെ അന്വേ​ഷി​ക്കാ​റില്ല. പ്രകട​മാ​യും സഹായം നൽകാ​നു​ളള പല മാർഗ്ഗ​ങ്ങ​ളുണ്ട്‌.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘ചിലർ ചില സ്ഥാപനങ്ങൾ നടത്തി​ക്കൊണ്ട്‌ അത്‌ ചെയ്യുന്നു—ആശുപ​ത്രി​കൾ, വൃദ്ധമ​ന്ദി​രങ്ങൾ, മയക്കു​മ​രു​ന്നി​ന​ടി​മ​യാ​യ​വർക്കു​വേ​ണ്ടി​യു​ളള പുനര​ധി​വാസ കേന്ദ്രങ്ങൾ മുതലാ​യവ. മററു​ള​ളവർ സ്വമേ​ധയാ ആളുക​ളു​ടെ വീടു​ക​ളി​ലേക്ക്‌ ചെന്ന്‌ ഉചിത​വും സാദ്ധ്യ​വു​മായ സഹായം നൽകി​യേ​ക്കാം. യഹോ​വ​യു​ടെ സാക്ഷികൾ ചെയ്യു​ന്നത്‌ അതാണ്‌.’ (2) ‘ജീവി​ത​ത്തോ​ടു​ളള ഒരുവന്റെ മുഴു​വീ​ക്ഷ​ണ​ത്തി​നും മാററം വരുത്താൻ കഴിയുന്ന ഒരു സംഗതി​യു​ണ്ടെന്ന്‌ ഞങ്ങൾ നിരീ​ക്ഷി​ച്ചി​ട്ടുണ്ട്‌, അത്‌ ജീവി​ത​ത്തി​ന്റെ യഥാർത്ഥ ഉദ്ദേശ്യ​ത്തെ​യും ഭാവി എന്തു കൈവ​രു​ത്തു​ന്നു എന്നതി​നെ​യും സംബന്ധിച്ച്‌ ബൈബി​ളിൽനി​ന്നു​ളള അറിവാണ്‌.’

കൂടു​ത​ലായ മറെറാ​രു നിർദ്ദേശം: ‘നിങ്ങൾ ആ ചോദ്യം ചോദി​ച്ചത്‌ ഞാൻ വിലമ​തി​ക്കു​ന്നു. അവസ്ഥകൾ മെച്ച​പ്പെട്ടു കാണാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു, അല്ലേ? യേശു​ക്രി​സ്‌തു​തന്നെ ചെയ്‌ത​തി​നെ​പ്പ​ററി നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു എന്ന്‌ ഞാൻ ഒന്ന്‌ ചോദി​ച്ചോ​ട്ടെ? അവൻ ആളുകളെ സഹായിച്ച വിധം പ്രാ​യോ​ഗി​ക​മാ​യി​രു​ന്നു​വെന്ന്‌ നിങ്ങൾ പറയു​മോ? . . . ഞങ്ങൾ അവന്റെ മാതൃക പിൻപ​റ​റാൻ ശ്രമി​ക്കു​ക​യാണ്‌.’

‘ക്രിസ്‌ത്യാ​നി​കൾ യഹോ​വ​യു​ടെയല്ല യേശു​വി​ന്റെ സാക്ഷി​ക​ളാ​യി​രി​ക്കേ​ണ്ട​താണ്‌’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘രസാവ​ഹ​മായ ഒരു ആശയമാണ്‌ നിങ്ങൾ ശ്രദ്ധയി​ലേക്ക്‌ കൊണ്ടു​വ​ന്നി​രി​ക്കു​ന്നത്‌. യേശു​വിന്‌ സാക്ഷ്യം വഹിക്കാൻ നമുക്ക്‌ ഉത്തരവാ​ദി​ത്വ​മു​ണ്ടെന്ന്‌ നിങ്ങൾ പറയു​ന്നത്‌ ശരിയാണ്‌. അതു​കൊ​ണ്ടാണ്‌ ദൈ​വോ​ദ്ദേ​ശ്യ​ത്തിൽ യേശു​ക്രി​സ്‌തു​വി​നു​ളള സ്ഥാനം ഞങ്ങളുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ ഊന്നി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നത്‌. (അത്‌ പ്രകട​മാ​ക്കു​ന്ന​തിന്‌ ഒടുവി​ലത്തെ ഒരു പുസ്‌ത​ക​മോ മാസി​ക​യോ നിങ്ങൾക്ക്‌ ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌.) എന്നാൽ ഇതൊരു പുതിയ ആശയമാ​യി നിങ്ങൾക്ക്‌ തോന്നി​യേ​ക്കാം. (വെളി. 1:5) . . . യേശു ആരുടെ “വിശ്വസ്‌ത സാക്ഷി​യാ​യി”രുന്നു? (യോഹ. 5:43; 17:6) . . . നാം അനുക​രി​ക്കാ​നു​ളള ദൃഷ്ടാന്തം യേശു വച്ചു, ഇല്ലേ? . . . യേശു​വി​നെ​യും പിതാ​വി​നെ​യും സംബന്ധിച്ച്‌ അറിവ്‌ സമ്പാദി​ക്കു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? (യോഹ. 17:3)’