വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രക്തം

രക്തം

നിർവ്വ​ചനം: പോഷ​ണ​വും പ്രാണ​വാ​യു​വും നൽകി​ക്കൊ​ണ്ടും പാഴ്‌വ​സ്‌തു​ക്കൾ നീക്കം ചെയ്‌തു​കൊ​ണ്ടും രോഗ​ബാ​ധ​ക്കെ​തി​രെ ശരീരത്തെ സംരക്ഷി​ക്കു​ന്ന​തിൽ ഒരു വലിയ പങ്കു വഹിച്ചു​കൊ​ണ്ടും മനുഷ്യ​ന്റെ​യും മിക്ക ബഹു​കോശ ജീവി​ക​ളു​ടെ​യും സിരാ​വ്യൂ​ഹ​ത്തി​ലൂ​ടെ ചംക്ര​മണം ചെയ്യുന്ന തികച്ചും അത്ഭുത​ക​ര​മായ ഒരു ദ്രാവകം. ജീവിത പ്രക്രി​യ​യോട്‌ രക്തം അത്ര അടുത്തു ബന്ധപ്പെ​ട്ടി​രി​ക്കു​ന്ന​തി​നാൽ “മാംസ​ത്തി​ന്റെ ദേഹി രക്തത്തി​ല​ല്ലോ” (ലേവ്യ. 17:11) എന്ന്‌ ബൈബിൾ പറയുന്നു. രക്തം എങ്ങനെ ഉപയോ​ഗി​ക്കാം എന്നതു സംബന്ധിച്ച്‌ ജീവന്റെ ഉറവെന്ന നിലയിൽ യഹോവ കൃത്യ​മായ നിർദ്ദേ​ശങ്ങൾ നൽകി​യി​ട്ടുണ്ട്‌.

‘രക്തം വർജ്ജി​ക്കാൻ’ ക്രിസ്‌ത്യാ​നി​ക​ളോട്‌ കൽപ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു

പ്രവൃ. 15:28, 29: “വിഗ്ര​ഹ​ങ്ങൾക്ക്‌ ബലിക​ഴി​ക്ക​പ്പെട്ട വസ്‌തു​ക്കൾ, രക്തം, ശ്വാസം മുട്ടി​ച്ചു​കൊ​ന്നത്‌ [അല്ലെങ്കിൽ രക്തം ചോർത്തി​ക്ക​ള​യാ​തെ കൊന്നത്‌], ദുർവൃ​ത്തി എന്നിവ​യിൽ നിന്ന്‌ ഒഴിഞ്ഞി​രി​ക്കണം എന്ന ഈ അവശ്യ സംഗതി​ക​ള​ല്ലാ​തെ മററു ഭാര​മൊ​ന്നും നിങ്ങളു​ടെ​മേൽ വയ്‌ക്കേ​ണ്ട​തില്ല എന്നതി​നോട്‌ പരിശു​ദ്ധാ​ത്മാ​വും ഞങ്ങളും [ക്രിസ്‌തീയ സഭയുടെ ഭരണസം​ഘം] അനുകൂ​ലി​ച്ചി​രി​ക്കു​ന്നു. നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധാ​പൂർവ്വം വർജ്ജിച്ചു കൊണ്ടാൽ നിങ്ങൾ അഭിവൃ​ദ്ധി​പ്പെ​ടും. നിങ്ങൾക്കു നല്ല ആരോ​ഗ്യം നേരുന്നു!” (രക്തം ഭക്ഷിക്കു​ന്നത്‌ നാം ചെയ്യാൻ ആഗ്രഹി​ക്കു​ക​യി​ല്ലാത്ത വിഗ്ര​ഹാ​രാ​ധ​ന​യോ​ടും ദുർവൃ​ത്തി​യോ​ടും സമമായി കണക്കാ​ക്കി​യി​രി​ക്കു​ന്നു.)

മൃഗമാംസം ഭക്ഷിക്കാം, എന്നാൽ രക്തം പാടില്ല

ഉൽപ. 9:3, 4: “ജീവനു​ളള ചരിക്കുന്ന ജന്തുക്ക​ളൊ​ക്കെ​യും നിങ്ങൾക്ക്‌ ആഹാര​മാ​യി​രി​ക്കട്ടെ. പച്ച സസ്യ​മെ​ന്ന​പോ​ലെ തന്നെ അവയെ​ല്ലാം ഞാൻ നിങ്ങൾക്ക്‌ നൽകുന്നു. മാംസം അതിന്റെ ദേഹി​യോ​ടു​കൂ​ടെ മാത്രം—രക്തത്തോ​ടു​കൂ​ടെ—നിങ്ങൾ ഭക്ഷിക്ക​രുത്‌.”

ഭക്ഷണമാ​യി ഉപയോ​ഗി​ക്ക​പ്പെ​ടുന്ന ഏതു മൃഗത്തി​ന്റെ​യും രക്തം മുഴു​വ​നാ​യും ചോർത്തി​ക്ക​ള​യ​പ്പെ​ടണം. ശ്വാസം​മു​ട്ടി ചത്തതോ, കുരു​ക്കിൽപ്പെട്ടു ചത്തതോ, ചത്തശേഷം കണ്ടെത്ത​പ്പെ​ട്ട​തോ ഭക്ഷിക്കാൻ കൊള​ളു​ക​യില്ല. (പ്രവൃ. 15:19, 20; ലേവ്യാ​പു​സ്‌തകം 17:13-16 താരത​മ്യം ചെയ്യുക.) അതു​പോ​ലെ രക്തമോ രക്തത്തിൽ നിന്നുളള ഏതെങ്കി​ലും ഘടകമോ ചേർന്ന ആഹാര സാധന​വും ഭക്ഷിക്കാൻ പാടില്ല.

ബലിവസ്‌തു എന്ന നിലയി​ലു​ളള രക്തത്തിന്റെ ഉപയോ​ഗം മാത്രമേ ദൈവ​ത്താൽ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ളളു

ലേവ്യ. 17:11, 12: “മാംസ​ത്തി​ന്റെ ദേഹി അതിന്റെ രക്തത്തി​ല​ല്ലോ; നിങ്ങളു​ടെ ദേഹി​കൾക്കു​വേണ്ടി പ്രായ​ശ്ചി​ത്തം കഴിപ്പാൻ ഞാൻ നിങ്ങൾക്കു​വേണ്ടി അതു ബലിപീ​ഠ​ത്തിൽ വച്ചു തന്നിരി​ക്കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അതിലു​ളള ദേഹി നിമിത്തം രക്തമാണ്‌ പ്രായ​ശ്ചി​ത്ത​മാ​കു​ന്നത്‌. അതു​കൊ​ണ്ടാണ്‌ ഞാൻ ഇസ്രാ​യേൽ പുത്രൻമാ​രോട്‌ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നത്‌: ‘നിങ്ങളിൽ യാതൊ​രു ദേഹി​യും പരദേ​ശി​യാ​യി നിങ്ങളു​ടെ ഇടയിൽ വന്നു പാർക്കുന്ന യാതൊ​രു​വ​നും രക്തം ഭക്ഷിക്ക​രുത്‌.’” (മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൻ കീഴിലെ എല്ലാ മൃഗബ​ലി​ക​ളും യേശു​ക്രി​സ്‌തു​വി​ന്റെ ഏക ബലിയെ മുൻനി​ഴ​ലാ​ക്കി.)

എബ്രാ. 9:11-14, 22: “ക്രിസ്‌തു ഒരു മഹാപു​രോ​ഹി​ത​നെന്ന നിലയിൽ വന്നപ്പോൾ . . . കോലാ​ടു​ക​ളു​ടെ​യും കാളക്കി​ടാ​ങ്ങ​ളു​ടെ​യും രക്തവും​കൊ​ണ്ടല്ല, സ്വന്ത രക്തവും​കൊണ്ട്‌ സദാകാ​ല​ത്തേ​ക്കു​മാ​യി ഒരിക്കൽ വിശു​ദ്ധ​സ്ഥ​ലത്ത്‌ പ്രവേ​ശിച്ച്‌ എന്നേക്കു​മു​ളള ഒരു വിടുതൽ നമുക്കാ​യി നേടി​ത്ത​ന്നി​രി​ക്കു​ന്നു. ആട്ടു​കൊ​റ​റൻമാ​രു​ടെ​യും കാളക​ളു​ടെ​യും രക്തവും മലിന​പ്പെ​ട്ട​വ​രു​ടെ​മേൽ തളിക്കുന്ന പശുഭ​സ്‌മ​വും ജഡിക​ശു​ദ്ധി വരുത്തു​ന്നു​വെ​ങ്കിൽ നിത്യാ​ത്മാ​വി​നാൽ ദൈവ​ത്തി​നു തന്നേത്തന്നെ നിഷ്‌ക്ക​ള​ങ്ക​നാ​യി അർപ്പിച്ച ക്രിസ്‌തു​വി​ന്റെ രക്തം ജീവനു​ളള ദൈവ​ത്തിന്‌ വിശു​ദ്ധ​സേ​വ​ന​മർപ്പി​ക്കാൻ നിങ്ങളു​ടെ മനസ്സാ​ക്ഷി​യെ നിർജ്ജീ​വ​പ്ര​വൃ​ത്തി​കളെ നീക്കി എത്രയ​ധി​കം വിശു​ദ്ധീ​ക​രി​ക്കും? . . . രക്തം ചൊരി​യ​പ്പെ​ടു​ന്നി​ല്ലെ​ങ്കിൽ പാപത്തി​ന്റെ മോചനം നടക്കു​ന്നില്ല.”

എഫേ. 1:7: “അവൻ [യേശു​ക്രി​സ്‌തു] മുഖാ​ന്തരം അവന്റെ രക്തത്താൽ നമുക്ക്‌ മറുവി​ല​യാ​ലു​ളള മോചനം, അതെ, അവന്റെ ധാരാ​ള​മായ അനർഹ​ദ​യ​യാൽ നമ്മുടെ പാപങ്ങ​ളു​ടെ മോചനം ഉണ്ട്‌.”

പൊ. യു. ആദ്യ നൂററാ​ണ്ടു​ക​ളിൽ ക്രിസ്‌ത്യാ​നി​ക​ളാ​ണെന്ന്‌ അവകാ​ശ​പ്പെ​ട്ടവർ രക്തം സംബന്ധി​ച്ചു​ളള ബൈബി​ളി​ന്റെ കൽപ്പനയെ എങ്ങനെ​യാണ്‌ മനസ്സി​ലാ​ക്കി​യത്‌?

തെർത്തു​ല്യൻ (ഏതാണ്ട്‌ പൊ. യു. 160-230): “നിങ്ങളു​ടെ പ്രകൃ​തി​വി​രു​ദ്ധ​മായ രീതികൾ ക്രിസ്‌ത്യാ​നി​ക​ളു​ടെ മുമ്പാകെ ലജ്ജിക്കട്ടെ. ഞങ്ങൾ ഞങ്ങളുടെ ഭക്ഷണ​വേ​ള​ക​ളിൽ മൃഗങ്ങ​ളു​ടെ രക്തം പോലും ഉപയോ​ഗി​ക്കു​ന്നില്ല. എന്തു​കൊ​ണ്ടെ​ന്നാൽ ഞങ്ങളു​ടേത്‌ വെറും സാധാരണ ഭക്ഷണമാണ്‌ . . . ക്രിസ്‌ത്യാ​നി​കളെ വിചാ​ര​ണ​ചെ​യ്യു​മ്പോൾ നിങ്ങൾ [പുറജാ​തി റോമാ​ക്കാർ] അവർക്ക്‌ രക്തം നിറഞ്ഞ സോ​സേ​ജു​കൾ നൽകുന്നു. നിങ്ങൾ എന്തു​കൊണ്ട്‌ അവരെ അവരുടെ ശരിയായ പാതയിൽനിന്ന്‌ വ്യതി​ച​ലി​പ്പി​ക്കാൻ ശ്രമി​ക്കു​ന്നു​വോ അത്‌ അവർക്ക്‌ നിഷി​ദ്ധ​മാ​ണെന്ന്‌ നിങ്ങൾക്ക്‌ ബോദ്ധ്യ​മുണ്ട്‌. മൃഗത്തി​ന്റെ രക്തം കാണു​മ്പോൾ അവർ ഞെട്ടു​മെന്ന്‌ നിങ്ങൾക്ക്‌ ബോദ്ധ്യ​മു​ള​ള​പ്പോൾ അവർ മനുഷ്യ​ര​ക്ത​ത്തി​നാ​യി കുതി​ച്ചു​പാ​യു​മെന്ന്‌ നിങ്ങൾ വിശ്വ​സി​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടാണ്‌?”—തെർത്തു​ല്യൻ, അപ്പൊ​ളോ​ജെ​റ​റി​ക്കൽ വർക്ക്‌സ്‌, ആൻഡ്‌ മിനു​ഷ്യസ്‌ ഫെലി​ക്‌സ്‌, ഒക്‌ടേ​വി​യസ്‌ (ന്യൂ​യോർക്ക്‌, 1950) എമിലി ഡാലി വിവർത്തനം ചെയ്‌തത്‌, പേ. 33.

മിനു​ഷ്യസ്‌ ഫെലി​ക്‌സ്‌ (പൊ. യു. മൂന്നാം നൂററാണ്ട്‌): “ഞങ്ങൾ മനുഷ്യ​ര​ക്ത​ത്തിൽ നിന്ന്‌ അത്രയ​ധി​കം അറച്ചു പിൻമാ​റു​ന്ന​തി​നാൽ ഭക്ഷിക്കാൻ കൊള​ളാ​വുന്ന മൃഗങ്ങ​ളു​ടെ രക്തം​പോ​ലും ഞങ്ങൾ ഭക്ഷണമാ​യി ഉപയോ​ഗി​ക്കു​ന്നില്ല.”—ദി ആൻറി നൈസീൻ ഫാദേർസ്‌ (ഗ്രാൻഡ്‌ റാപ്പി​ഡ്‌സ്‌, മിച്ചി.; 1956), എ. റോബർട്ട്‌സും ജെ. ഡൊണാൾഡ്‌സ​ണും എഡിററ്‌ ചെയ്‌തത്‌, വാല്യം IV, പേ. 192.

രക്തപ്പകർച്ചകൾ

ബൈബിളിന്റെ വിലക്കിൽ മനുഷ്യ​ര​ക്ത​വും ഉൾപ്പെ​ടു​ന്നു​വോ?

ഉവ്വ്‌, ആദിമ ക്രിസ്‌ത്യാ​നി​കൾ ആ വിധത്തി​ലാണ്‌ അത്‌ മനസ്സി​ലാ​ക്കി​യത്‌. പ്രവൃ​ത്തി​കൾ 15:29 . . . “രക്തം വർജ്ജി​ക്കാൻ” പറയുന്നു. മൃഗ രക്തത്തിൽ നിന്ന്‌ മാത്രം ഒഴിഞ്ഞി​രി​ക്കാ​നല്ല അത്‌ പറയു​ന്നത്‌. (“ഏതു രക്തവും” ഭക്ഷിക്കു​ന്നത്‌ വിലക്കി​യി​രുന്ന ലേവ്യ​പു​സ്‌തകം 17:10 താരത​മ്യം ചെയ്യുക.) (ആദിമ ക്രിസ്‌ത്യാ​നി​ക​ളു​ടെ വിശ്വാ​സ​ങ്ങളെ പിന്താ​ങ്ങി​ക്കൊണ്ട്‌ എഴുതിയ) തെർത്തു​ല്യൻ ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “‘രക്തം’ സംബന്ധിച്ച വിലക്ക്‌ മനുഷ്യ രക്തം സംബന്ധിച്ച്‌ അതിലും കൂടുതൽ (ഒരു വിലക്ക്‌) ആണെന്ന്‌ നമുക്ക്‌ മനസ്സി​ലാ​ക്കാം.”—ദി ആൻറി നൈസീൻ ഫാദേർസ്‌, വാല്യം IV, പേ. 86.

രക്തപ്പകർച്ച വാസ്‌ത​വ​ത്തിൽ രക്തം ഭക്ഷിക്കു​ന്ന​തു​പോ​ലെ തന്നെയാ​ണോ?

ഒരാശു​പ​ത്രി​യിൽ ഒരു രോഗിക്ക്‌ വായി​ലൂ​ടെ ആഹാരം കഴിക്കാൻ സാധി​ക്കാ​തെ വരു​മ്പോൾ സിരക​ളി​ലൂ​ടെ ഭക്ഷണം കൊടു​ക്കു​ന്നു. രക്തം വായി​ലേക്ക്‌ സ്വീക​രി​ക്കാ​തെ രക്തപ്പകർച്ച​യി​ലൂ​ടെ രക്തം സ്വീക​രി​ക്കുന്ന ഒരാൾ വാസ്‌ത​വ​ത്തിൽ “രക്തം . . . വർജ്ജിക്കാ”നുളള കൽപ്പന അനുസ​രി​ക്കു​ക​യാ​ണോ? (പ്രവൃ. 15:29) ഒരു താരത​മ്യം ഉപയോ​ഗി​ച്ചാൽ, മദ്യം വർജ്ജി​ക്കണം എന്ന്‌ ഡോക്ടർ നിർദ്ദേ​ശി​ച്ചി​രി​ക്കുന്ന ഒരു രോഗി​യു​ടെ കാര്യം പരിഗ​ണി​ക്കുക. അയാൾ മദ്യം കഴിക്കു​ന്നത്‌ നിറു​ത്തി​യിട്ട്‌ മദ്യം നേരിട്ട്‌ സിരക​ളി​ലേക്ക്‌ സ്വീക​രി​ക്കു​ക​യാ​ണെ​ങ്കിൽ അയാൾ ആ നിർദ്ദേശം അനുസ​രി​ക്കു​ക​യാ​ണോ?

രക്തം സ്വീക​രി​ക്കാൻ വിസമ്മ​തി​ക്കുന്ന ഒരു രോഗി​യു​ടെ കാര്യ​ത്തിൽ പകരം ചികിൽസാ രീതികൾ ഏതെങ്കി​ലും ഉണ്ടോ?

മിക്ക​പ്പോ​ഴും ലളിത​മായ സലൈൻ സൊലൂ​ഷ​നോ, റിങ്ങേ​ഴ്‌സ്‌ സൊലൂ​ഷ​നോ, ഡെക്‌സ്‌ട്രാ​നോ പ്ലാസ്‌മാ വോളി​യം എക്‌സ്‌പാൻഡേ​ഴ്‌സാ​യി ഉപയോ​ഗി​ക്കാൻ കഴിയും, ഇവ മിക്കവാ​റും എല്ലാ ആധുനിക ആശുപ​ത്രി​ക​ളി​ലും ലഭ്യവു​മാണ്‌. വാസ്‌ത​വ​ത്തിൽ ഇവ ഉപയോ​ഗി​ക്കു​ന്ന​തി​നാൽ രക്തപ്പകർച്ച നടത്തു​ന്ന​തിൽ നിന്നുളള അപകടങ്ങൾ ഒഴിവാ​ക്കാ​നും കഴിയും. ദി കനേഡി​യൻ അനസതേ​റ​റി​സ്‌റ​റ്‌സ്‌ സൊ​സൈ​ററി ജേർണൽ (ജനുവരി 1975, പേ. 12) പറയുന്നു: “രക്തപ്പകർച്ച കൊണ്ടു​ണ്ടാ​കുന്ന അപകടങ്ങൾ ഒഴിവാ​ക്കാൻ കഴിയു​ന്നു എന്നുള​ള​താണ്‌ പ്ലാസ്‌മ സബ്‌സ്‌റ​റി​റ​റ്യൂ​ട്ട്‌സ്‌ ഉപയോ​ഗി​ക്കു​ന്ന​തി​ന്റെ നേട്ടം: ബാക്ടീ​രി​യൽ അല്ലെങ്കിൽ വൈറൽ ഇൻഫെ​ക്‌ഷൻ, പകർച്ച​യിൽ നിന്നു​ണ്ടാ​കുന്ന റീയാ​ക്‌ഷൻ, ആർ എച്ച്‌ സെൻസി​റൈ​റ​സേഷൻ എന്നിവ ഒഴിവാ​ക്ക​പ്പെ​ടു​ന്നു.” രക്തം ചേരാത്ത പ്ലാസ്‌മ എക്‌സ്‌പാൻഡേ​ഴ്‌സ്‌ ഉപയോ​ഗി​ക്കു​ന്ന​തി​നോട്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ മതപര​മായ എതിർപ്പൊ​ന്നു​മില്ല.

രക്തം സ്വീക​രി​ക്കാ​ത്ത​തി​നാൽ യഹോ​വ​യു​ടെ സാക്ഷികൾ വാസ്‌ത​വ​ത്തിൽ മെച്ചപ്പെട്ട ചികിൽസ​യു​ടെ പ്രയോ​ജനം അനുഭ​വി​ക്കു​ന്നു. ദി അമേരി​ക്കൻ ജേർണൽ ഓഫ്‌ ഒബ്‌സ്‌റെ​റ​റ്ര​റി​ക്‌സ്‌ ആൻഡ്‌ ഗൈന​ക്കോ​ള​ജി​യിൽ (ജൂൺ 1, 1968, പേ. 395) ഒരു ഡോക്ടർ ഇപ്രകാ​രം സമ്മതിച്ചു പറഞ്ഞു: “രക്തപ്പകർച്ച കൊടു​ക്കാൻ സാദ്ധ്യ​ത​യി​ല്ലാത്ത സാഹച​ര്യ​ത്തിൽ നിങ്ങൾ [സർജൻമാർ] ശസ്‌ത്ര​ക്രിയ നടത്തു​മ്പോൾ ശസ്‌ത്ര​ക്രിയ കൂടുതൽ മെച്ച​പ്പെ​ടാൻ സാദ്ധ്യ​ത​യുണ്ട്‌ എന്ന കാര്യ​ത്തിൽ യാതൊ​രു സംശയ​വു​മില്ല. രക്തചോർച്ച​യു​ളള എല്ലാ രക്തക്കു​ഴ​ലു​ക​ളും അടക്കുന്ന കാര്യ​ത്തിൽ നിങ്ങൾ കൂടുതൽ നിർബന്ധം പിടി​ക്കു​ന്നു.”

രക്തപ്പകർച്ച കൂടാതെ എല്ലാത്തരം ശസ്‌ത്ര​ക്രി​യ​ക​ളും വിജയ​ക​ര​മാ​യി നടത്താൻ കഴിയു​ന്നു. അതിൽ ഹൃദയം തുറന്നു​ളള ശസ്‌ത്ര​ക്രി​യ​യും മസ്‌തിഷ്‌ക്ക ശസ്‌ത്ര​ക്രി​യ​യും അവയവങ്ങൾ മുറി​ച്ചു​നീ​ക്കു​ന്ന​തും ക്യാൻസർ ബാധിച്ച ശരീര​ഭാ​ഗങ്ങൾ മുഴു​വ​നാ​യി നീക്കം ചെയ്യു​ന്ന​തും ഉൾപ്പെ​ടു​ന്നു. ന്യൂ​യോർക്ക്‌ സ്‌റേ​റ​ററ്‌ ജേർണൽ ഓഫ്‌ മെഡി​സി​നിൽ (ഒക്‌ടോ​ബർ 15, 1972, പേ. 2527) എഴുതു​ക​യിൽ ഡോക്ടർ ഫിലിപ്പ്‌ റോയെൻ പറഞ്ഞു: “രക്തം മാററാൻ കഴിയാ​ത്ത​തി​ന്റെ പേരിൽ ആവശ്യ​മായ ശസ്‌ത്ര​ക്രി​യാ​ന​ട​പ​ടി​കൾ സ്വീക​രി​ക്കു​ന്ന​തിൽ നിന്ന്‌ ഞങ്ങൾ മടിച്ച്‌ മാറി നിന്നി​ട്ടില്ല.” റെറക്‌സാസ്‌ ഹാർട്ട്‌ ഇൻസ്‌റ​റി​റ​റ്യൂ​ട്ടി​ലെ ഡോക്ടർ ഡെൻറൺ കൂളി ഇപ്രകാ​രം പറഞ്ഞു: “യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ [നോൺ ബ്ലഡ്‌ പ്ലാസ്‌മ എക്‌സ്‌പാൻഡേർസ്‌ ഉപയോ​ഗി​ച്ച​തി​ന്റെ] ഫലങ്ങൾ ഞങ്ങളിൽ നല്ല ധാരണ ഉളവാ​ക്കി​യ​തി​നാൽ ഞങ്ങളുടെ എല്ലാ ഹൃദ്‌രോ​ഗി​ക​ളി​ലും ഞങ്ങൾ ആ ചികിൽസാ​രീ​തി പ്രയോ​ഗി​ച്ചു തുടങ്ങി​യി​രി​ക്കു​ന്നു.” (ദി സാൻ ഡീയേ​ഗോ യൂണിയൻ, ഡിസംബർ 27, 1970, പേ. A-10) “യഹോവയുടെ സാക്ഷി​ക​ളു​ടെ മതം രക്തപ്പകർച്ചകൾ വിലക്കു​ന്ന​തു​കൊണ്ട്‌ അവരുടെ പ്രായ​പൂർത്തി​യാ​യ​വർക്കു​വേണ്ടി ആദ്യമാ​യി വികസി​പ്പി​ച്ചെ​ടുത്ത രക്തരഹി​ത​മായ ഹൃദയം തുറന്നു​ളള ശസ്‌ത്ര​ക്രിയ ഇപ്പോൾ ശിശു​ക്ക​ളി​ലും കുട്ടി​ക​ളി​ലും ഹൃദയ​ശ​സ്‌ത്ര​ക്രിയ നടത്തു​ന്ന​തിന്‌ സുരക്ഷി​ത​മായ രീതി​യിൽ ക്രമ​പ്പെ​ടു​ത്തി​യെ​ടു​ത്തി​രി​ക്കു​ന്നു.”—കാർഡി​യോ​വാ​സ്‌കു​ലർ ന്യൂസ്‌, ഫെബ്രു​വരി 1984, പേ. 5.

ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ—

‘രക്തപ്പകർച്ച നിരസി​ക്കു​ന്ന​തി​നാൽ നിങ്ങൾ നിങ്ങളു​ടെ കുട്ടികൾ മരിക്കാൻ അനുവ​ദി​ക്കു​ന്നു. അതു ഭയങ്കര​മാ​ണെന്ന്‌ ഞാൻ വിചാ​രി​ക്കു​ന്നു’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘കുറച്ചു​കൂ​ടെ സുരക്ഷി​ത​മായ പകർച്ച നടത്താൻ ഞങ്ങൾ അനുവ​ദി​ക്കാ​റുണ്ട്‌. എയ്‌ഡ്‌സ്‌, ഹെപ്പ​റൈ​റ​റ​റിസ്‌, മലമ്പനി എന്നിവ പോലു​ളള അപകടങ്ങൾ ഇല്ലാത്ത പകർച്ച ഞങ്ങൾ സ്വീക​രി​ക്കാ​റുണ്ട്‌. സ്‌നേ​ഹ​മു​ളള ഏതു മാതാ​പി​താ​ക്ക​ളും ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ ഞങ്ങളുടെ കുട്ടി​കൾക്ക്‌ ഏററം മെച്ചപ്പെട്ട ചികിൽസാ​രീ​തി​യാണ്‌ ഞങ്ങൾ ആഗ്രഹി​ക്കു​ന്നത്‌.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘വളരെ​യേറെ രക്തം നഷ്ടപ്പെ​ടു​മ്പോൾ ശരീര​ത്തി​ലെ ദ്രാവ​ക​വ്യാ​പ്‌തം പുന:സ്ഥാപി​ക്കുക എന്നതാണ്‌ ഏററം വലിയ ആവശ്യം. നമ്മുടെ രക്തത്തിന്റെ 50 ശതമാ​ന​ത്തി​ല​ധി​കം ജലമാ​ണെന്ന്‌ നിങ്ങൾ തിരി​ച്ച​റി​യു​ന്നു എന്നതിന്‌ സംശയ​മില്ല, കൂടാതെ ചുവന്ന​തും വെളു​ത്ത​തു​മായ കോശ​ങ്ങ​ളും മററു പലതും ഉണ്ട്‌. വളരെ​യ​ധി​കം രക്തം നഷ്ടമാ​കു​മ്പോൾ ശരീരം തന്നെ കരുതി വച്ചിരി​ക്കുന്ന കോശങ്ങൾ ശരീര​ത്തി​ന്റെ ധമനി​ക​ളി​ലേക്ക്‌ ധാരാ​ള​മാ​യി ഒഴുക്കു​ക​യും പുതിയ കോശ​ങ്ങ​ളു​ടെ നിർമ്മാ​ണം ത്വരി​ത​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. എന്നാൽ ദ്രാവ​ക​വ്യാ​പ്‌തം വേണ്ടത്ര ഉണ്ടായി​രി​ക്കണം. ആ ആവശ്യം നിറ​വേ​റ​റു​ന്ന​തിന്‌ രക്തം ചേരാത്ത പ്ലാസ്‌മാ വോളി​യം എക്‌സ്‌പാൻഡേ​ഴ്‌സ്‌ ഉപയോ​ഗി​ക്കാൻ കഴിയും, ഞങ്ങൾ അവ സ്വീക​രി​ക്കാ​റു​മുണ്ട്‌.’ (2) ‘വളരെ നല്ല ഫലങ്ങ​ളോ​ടെ പ്ലാസ്‌മ വോളി​യം എക്‌സ്‌പാൻഡേ​ഴ്‌സ്‌ ആയിര​ക്ക​ണ​ക്കി​നാ​ളു​ക​ളിൽ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌.’ (3) ‘എന്നാൽ ഞങ്ങൾക്ക്‌ അതിലും പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ പ്രവൃ​ത്തി​കൾ 15:28, 29-ൽ ബൈബിൾ തന്നെ പറയു​ന്ന​താണ്‌.’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘നിങ്ങളു​ടെ വീക്ഷണം എനിക്ക്‌ മനസ്സി​ലാ​ക്കാൻ കഴിയും. നിങ്ങളു​ടെ സ്വന്തം കുട്ടി അങ്ങനെ​യൊ​രു സാഹച​ര്യ​ത്തി​ലാ​യി​രി​ക്കു​ന്ന​തി​നെ​പ്പ​റ​റി​യാണ്‌ നിങ്ങൾ ചിന്തി​ക്കു​ന്നത്‌ എന്ന്‌ ഞാൻ ഊഹി​ക്കു​ന്നു. മാതാ​പി​താ​ക്ക​ളെ​ന്ന​നി​ല​യിൽ നമ്മുടെ കുട്ടി​ക​ളു​ടെ ക്ഷേമം ഉറപ്പു​വ​രു​ത്തു​ന്ന​തിന്‌ സാദ്ധ്യ​മാ​യത്‌ എല്ലാം നാം ചെയ്യും, അല്ലേ? അപ്പോൾ നിങ്ങ​ളെ​യും എന്നെയും​പോ​ലെ​യു​ളള ആളുകൾ തങ്ങളുടെ കുട്ടി​കൾക്കു ഏതെങ്കി​ലും ഒരു ചികിൽസാ​രീ​തി വേണ്ട എന്നു വയ്‌ക്കു​ന്നു​വെ​ങ്കിൽ തീർച്ച​യാ​യും അവരെ അതിന്‌ നിർബ്ബ​ന്ധി​ക്കുന്ന എന്തെങ്കി​ലും കാരണം ഉണ്ടായി​രി​ക്കണം.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘ദൈവ​ത്തി​ന്റെ വചനം ഇവിടെ പ്രവൃ​ത്തി​കൾ 15:28, 29-ൽ പറഞ്ഞി​രി​ക്കു​ന്ന​തി​നാൽ ചില മാതാ​പി​താ​ക്കൾ സ്വാധീ​നി​ക്ക​പ്പെ​ട്ടി​രി​ക്കാം എന്ന്‌ നിങ്ങൾ വിചാ​രി​ക്കു​ന്നു​വോ?’ (2) ‘അതു​കൊണ്ട്‌ ചോദ്യ​മി​താണ്‌, ദൈവം കൽപ്പി​ച്ചി​രി​ക്കു​ന്നത്‌ ചെയ്യാൻ വേണ്ടത്ര വിശ്വാ​സം നമുക്കു​ണ്ടോ?’

‘നിങ്ങൾ രക്തപ്പകർച്ച​യിൽ വിശ്വ​സി​ക്കു​ന്നില്ല’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘രക്തം സ്വീക​രി​ച്ചി​ല്ലെ​ങ്കിൽ സാക്ഷികൾ മരിച്ചു പോകും എന്ന്‌ വിശ്വ​സിച്ച ചില സാഹച​ര്യ​ങ്ങ​ളെ​പ്പ​റ​റി​യു​ളള കഥകൾ പത്രങ്ങൾ പ്രസി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. അതാണോ നിങ്ങളു​ടെ മനസ്സി​ലു​ള​ളത്‌? . . . ഞങ്ങൾ അത്തര​മൊ​രു നിലപാട്‌ സ്വീക​രി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘ഭാര്യ​യു​ടെ (ഭർത്താ​വി​ന്റെ) ജീവനു​വേണ്ടി നിങ്ങളു​ടെ സ്വന്തം ജീവനെ അപകട​ത്തി​ലാ​ക്കാൻ തക്കവണ്ണം നിങ്ങൾ നിങ്ങളു​ടെ ഭാര്യയെ (ഭർത്താ​വി​നെ) സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ? . . . തങ്ങളുടെ രാജ്യ​ത്തിന്‌ വേണ്ടി ജീവനെ അപകട​പ്പെ​ടു​ത്തു​ന്ന​വ​രു​മുണ്ട്‌, അവർ വീരപു​രു​ഷൻമാ​രാ​യി വീക്ഷി​ക്ക​പ്പെ​ടു​ന്നു, അല്ലേ? എന്നാൽ ഈ ഭൂമി​യി​ലു​ളള ആരെക്കാ​ളും അല്ലെങ്കിൽ എന്തി​നെ​ക്കാ​ളും വലുതാ​യി ഒരാളുണ്ട്‌, അതു ദൈവ​മാണ്‌. അവനോ​ടു​ളള സ്‌നേ​ഹ​ത്താ​ലും അവന്റെ ഭരണ​ത്തോ​ടു​ളള വിശ്വ​സ്‌ത​ത​യാ​ലും നിങ്ങളു​ടെ ജീവൻ നിങ്ങൾ അപകട​പ്പെ​ടു​ത്തു​മോ?’ (2) ‘ദൈവ​ത്തോ​ടു​ളള വിശ്വ​സ്‌ത​ത​യാണ്‌ ഇവിടെ പ്രശ്‌ന​മാ​യി​രി​ക്കു​ന്നത്‌. ദൈവ​ത്തി​ന്റെ വചനമാണ്‌ രക്തം വർജ്ജി​ക്കാൻ നമ്മോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌. (പ്രവൃ. 15:28, 29)’

അല്ലെങ്കിൽ നിങ്ങൾക്കി​ങ്ങനെ പറയാൻ കഴിയും: ‘ഇന്ന്‌ സർവ്വസാ​ധാ​ര​ണ​മാ​യി​രി​ക്കു​ന്ന​തും യഹോ​വ​യു​ടെ സാക്ഷികൾ ഒഴിവാ​ക്കു​ന്ന​തു​മായ ധാരാളം കാര്യ​ങ്ങ​ളുണ്ട്‌—ഉദാഹ​ര​ണ​ത്തിന്‌ ഭോഷ്‌ക്‌പ​റ​ച്ചിൽ, വ്യഭി​ചാ​രം, മോഷണം, പുകവലി, നിങ്ങൾതന്നെ പറഞ്ഞതു​പോ​ലെ രക്തത്തിന്റെ ഉപയോ​ഗം. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ ദൈവ​ത്തി​ന്റെ വചനത്താൽ ഞങ്ങൾ ഞങ്ങളുടെ ജീവി​തത്തെ ഭരിക്കു​ന്നു.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘നാം “രക്തം വർജ്ജി​ക്കണം” എന്ന്‌ ബൈബിൾ ആവശ്യ​പ്പെ​ടു​ന്നു എന്ന്‌ നിങ്ങൾ അറിഞ്ഞി​രു​ന്നോ? അതു നിങ്ങളെ കാണി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. (പ്രവൃ. 15:28, 29)’ (2) ‘നമ്മുടെ ആദ്യമാ​താ​പി​താ​ക്ക​ളായ ആദാമി​നോ​ടും ഹവ്വാ​യോ​ടും ഏദനിലെ ഒരു വൃക്ഷം ഒഴികെ എല്ലാ വൃക്ഷങ്ങ​ളിൽ നിന്നും അവർക്ക്‌ ഭക്ഷിക്കാം എന്ന്‌ ദൈവം പറഞ്ഞി​രു​ന്നു എന്ന്‌ നിങ്ങൾ ഓർമ്മി​ക്കു​ന്നു​ണ്ടാ​യി​രി​ക്കു​മ​ല്ലോ. എന്നാൽ അവർ അനുസ​ര​ണ​ക്കേട്‌ കാണിച്ച്‌ വിലക്ക​പ്പെട്ട ആ പഴം തിന്നു​ക​യും സർവ്വവും നഷ്ടമാ​ക്കു​ക​യും ചെയ്‌തു. അത്‌ എത്ര ബുദ്ധി​ശൂ​ന്യ​മാ​യി​പ്പോ​യി! ഇന്ന്‌ ഏതായാ​ലും വിലക്ക​പ്പെട്ട കനി​യോ​ടു​കൂ​ടിയ ഒരു വൃക്ഷമില്ല. എന്നാൽ നോഹ​യു​ടെ നാളിലെ പ്രളയ​ത്തി​നു​ശേഷം മനുഷ്യ​വർഗ്ഗ​ത്തിന്‌ ദൈവം വീണ്ടും ഒരു വിലക്ക്‌ കൽപ്പിച്ചു. ഇപ്രാ​വ​ശ്യം അതിൽ ഉൾപ്പെ​ട്ടി​രു​ന്നത്‌ രക്തമാണ്‌. (ഉൽപ. 9:3, 4)’ (3) ‘അതു​കൊണ്ട്‌ യഥാർത്ഥ ചോദ്യം ഇതാണ്‌, നമുക്ക്‌ ദൈവ​ത്തിൽ വിശ്വാ​സ​മു​ണ്ടോ? നാം അവനെ അനുസ​രി​ക്കു​ന്നു​വെ​ങ്കിൽ അവന്റെ രാജ്യ​ത്തിൻകീ​ഴിൽ പൂർണ്ണ​രാ​യി നിത്യ​കാ​ലം ജീവി​ക്കാ​നു​ളള ഭാവി പ്രത്യാശ നമ്മുടെ മുമ്പി​ലുണ്ട്‌. നാം മരിച്ചു പോകു​ന്നു​വെ​ങ്കിൽ ഒരു പുനരു​ത്ഥാ​നം സംബന്ധിച്ച്‌ അവൻ നമുക്ക്‌ ഉറപ്പ്‌ നൽകുന്നു.’

‘“രക്തപ്പകർച്ച സ്വീക​രി​ക്കാ​ഞ്ഞാൽ നിങ്ങൾ മരിക്കും” എന്ന്‌ ഒരു ഡോക്ടർ പറയു​ന്നു​വെ​ങ്കി​ലെന്ത്‌?’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘സാഹച​ര്യം അത്ര ഗുരു​ത​ര​മാ​ണെ​ങ്കിൽ രോഗിക്ക്‌ രക്തം കൊടു​ത്താൽ അയാൾ മരിക്കു​ക​യി​ല്ലെന്ന്‌ ഡോക്ടർക്ക്‌ ഉറപ്പു തരാൻ കഴിയു​മോ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: ‘എന്നാൽ ഒരു വ്യക്തിക്ക്‌ വീണ്ടും ജീവൻ നൽകാൻ കഴിയുന്ന ഒരുവ​നുണ്ട്‌, അതു ദൈവ​മാണ്‌. മരണത്തെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ ദൈവ​ത്തി​ന്റെ കൽപ്പന ലംഘി​ച്ചു​കൊണ്ട്‌ അവന്‌ നേരെ പുറം​തി​രി​ച്ചു കളയു​ന്നത്‌ ഒരു മോശ​മായ തീരു​മാ​ന​മാ​യി​രി​ക്കും എന്നുള​ള​തി​നോട്‌ നിങ്ങൾ യോജി​ക്കു​ന്നി​ല്ലേ? യഥാർത്ഥ​ത്തിൽ എനിക്ക്‌ ദൈവ​ത്തിൽ വിശ്വാ​സ​മുണ്ട്‌. നിങ്ങൾക്കോ? അവന്റെ പുത്ര​നിൽ വിശ്വാ​സ​മർപ്പി​ക്കു​ന്ന​വർക്ക്‌ അവന്റെ വചനം പുനരു​ത്ഥാ​നം വാഗ്‌ദാ​നം ചെയ്യുന്നു. നിങ്ങൾ അത്‌ വിശ്വ​സി​ക്കു​ന്നു​വോ? (യോഹ. 11:25)’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘രക്തം കൂടാതെ ഈ കേസ്‌ എങ്ങനെ കൈകാ​ര്യം ചെയ്യണ​മെന്ന്‌ വ്യക്തി​പ​ര​മാ​യി അദ്ദേഹ​ത്തിന്‌ അറിയി​ല്ലാ​യി​രി​ക്കാം. സാദ്ധ്യ​മെ​ങ്കിൽ അതിന്‌ ആവശ്യ​മായ അനുഭ​വ​പ​രി​ച​യ​മു​ളള ഒരു ഡോക്ട​റു​മാ​യി അദ്ദേഹത്തെ ബന്ധപ്പെ​ടു​ത്താൻ ഞങ്ങൾ ശ്രമി​ക്കു​ന്നു, അല്ലെങ്കിൽ മറെറാ​രു ഡോക്ട​റു​ടെ സേവനം ഞങ്ങൾ പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നു.’