വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രക്ഷ

രക്ഷ

നിർവ്വ​ചനം: അപകട​ത്തിൽ നിന്നോ നാശത്തിൽ നിന്നോ ഉളള സംരക്ഷണം അല്ലെങ്കിൽ വിടുതൽ. ആ വിടുതൽ മർദ്ദക​രു​ടെ​യോ പീഡക​രു​ടെ​യോ കൈക​ളിൽ നിന്നാ​യി​രി​ക്കാം. എല്ലാ സത്യ​ക്രി​സ്‌ത്യാ​നി​കൾക്കും യഹോവ തന്റെ പുത്ര​നി​ലൂ​ടെ ഇന്നത്തെ ദുഷ്‌ട​വ്യ​വ​സ്ഥി​തി​യിൽ നിന്നുളള വിടു​ത​ലും പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും അടിമ​ത്വ​ത്തിൽ നിന്നുളള രക്ഷയും പ്രദാനം ചെയ്യുന്നു. “അന്ത്യനാ​ളു​ക​ളിൽ” ജീവി​ക്കുന്ന യഹോ​വ​യു​ടെ വിശ്വസ്‌ത ദാസൻമാ​രു​ടെ ഒരു മഹാപു​രു​ഷാ​ര​ത്തിന്‌ മഹോ​പ​ദ്ര​വ​ത്തി​ലൂ​ടെ​യു​ളള സംരക്ഷ​ണ​വും രക്ഷയിൽ ഉൾപ്പെ​ട്ടി​രി​ക്കും.

ദൈവം തന്റെ വലിയ കരുണ നിമിത്തം ഒടുവിൽ എല്ലാ മനുഷ്യ​രെ​യും രക്ഷിക്കു​മോ?

സാർവ്വ​ത്രിക രക്ഷ ഉണ്ടായി​രി​ക്കു​മെന്ന്‌ 2 പത്രോസ്‌ 3:9 സൂചി​പ്പി​ക്കു​ന്നു​ണ്ടോ? അത്‌ ഇപ്രകാ​രം പറയുന്നു: “ചിലർ താമസം എന്ന്‌ വിചാ​രി​ക്കു​ന്ന​തു​പോ​ലെ ദൈവം തന്റെ വാഗ്‌ദത്തം സംബന്ധിച്ച്‌ താമസ​മു​ള​ള​വനല്ല, മറിച്ച്‌ ആരും നശിച്ചു പോകാൻ ആഗ്രഹി​ക്കാ​തെ [“ആരും നശിപ്പി​ക്ക​പ്പെ​ടാൻ അവൻ ആഗ്രഹി​ക്കു​ന്നില്ല,” TEV], എല്ലാവ​രും അനുതാ​പ​ത്തി​ലെ​ത്തി​ച്ചേ​രാൻ അവൻ നിങ്ങ​ളോട്‌ ദീർഘക്ഷമ കാണി​ക്കു​ന്ന​തേ​യു​ളളു.” (RS) ആദാമി​ന്റെ സന്തതി​ക​ളെ​ല്ലാ​വ​രും അനുത​പി​ക്ക​ണ​മെ​ന്നത്‌ ദൈവ​ത്തി​ന്റെ കരുണാ​പൂർവ്വ​ക​മായ ആഗ്രഹ​മാണ്‌, അങ്ങനെ ചെയ്യുന്ന എല്ലാവ​രു​ടെ​യും പാപങ്ങൾ ക്ഷമിച്ചു കൊടു​ക്കു​ന്ന​തി​നു​ളള കരുതൽ അവൻ ഔദാ​ര്യ​പൂർവ്വം ചെയ്‌തി​രി​ക്കു​ന്നു. എന്നാൽ ആ കരുതൽ സ്വീക​രി​ക്കാൻ അവൻ ആരെയും നിർബ​ന്ധി​ക്കു​ന്നില്ല. (ആവർത്തനം 30:15-20 താരത​മ്യം ചെയ്യുക.) അനേകർ അത്‌ തളളി​ക്ക​ള​യു​ന്നു. മുങ്ങി​മ​രി​ക്കാൻ പോകുന്ന ഒരാൾക്ക്‌ സഹായി​ക്കാൻ ആഗ്രഹി​ക്കുന്ന ആരെങ്കി​ലും ജീവൻ രക്ഷിക്കാൻ സഹായ​ക​മായ എന്തെങ്കി​ലും എറിഞ്ഞു കൊടു​ക്കു​മ്പോൾ അയാൾ അത്‌ നിരസി​ക്കു​ന്നത്‌ പോ​ലെ​യാണ്‌ അവർ പ്രവർത്തി​ക്കു​ന്നത്‌. എന്നിരു​ന്നാ​ലും അനുത​പി​ക്കാൻ വിസമ്മ​തി​ക്കു​ന്ന​വർക്കു​ളള ശിക്ഷ നിത്യ​കാ​ല​ത്തേ​ക്കു​ളള നരക ദണ്ഡനമല്ല എന്നത്‌ കുറി​ക്കൊ​ളേ​ള​ണ്ട​താണ്‌. 2 പത്രോസ്‌ 3:9 കാണി​ക്കുന്ന പ്രകാരം അനുത​പി​ക്കാ​ത്തവർ നാശമ​നു​ഭ​വി​ക്കും അല്ലെങ്കിൽ “നശിപ്പി​ക്ക​പ്പെ​ടും.” ഏഴാം വാക്യ​വും (RS) “ഭക്തികെട്ട മനുഷ്യ​രു​ടെ നാശ​ത്തെ​പ്പ​ററി” പറയുന്നു. സാർവ്വ​ത്രിക രക്ഷ എന്നുളള ആശയം ഇവിടെ കാണ​പ്പെ​ടു​ന്നില്ല.—“നരകം” എന്ന മുഖ്യ ശീർഷ​ക​വും കൂടെ കാണുക.

എല്ലാ മനുഷ്യ​രും അവസാനം രക്ഷിക്ക​പ്പെ​ടു​മെന്ന്‌ 1 കൊരി​ന്ത്യർ 15:22 തെളി​യി​ക്കു​ന്നു​വോ? അത്‌ പറയുന്നു: “ആദാമിൽ എല്ലാവ​രും മരിക്കു​ന്ന​തു​പോ​ലെ ക്രിസ്‌തു​വിൽ എല്ലാവ​രും ജീവി​പ്പി​ക്ക​പ്പെ​ടും.” (RS) മുമ്പും പിമ്പു​മു​ളള വാക്യങ്ങൾ കാണി​ക്കു​ന്ന​തു​പോ​ലെ ഇവിടെ ചർച്ച​ചെ​യ്യ​പ്പെ​ടു​ന്നത്‌ പുനരു​ത്ഥാ​ന​മാണ്‌. ആരാണ്‌ ഉയർപ്പി​ക്ക​പ്പെ​ടുക? ആദാമിക പാപം നിമിത്തം മരിച്ചവർ (21-ാം വാക്യം കാണുക), എന്നാൽ എബ്രായർ 10:26-29-ലേതു​പോ​ലു​ളള മനഃപൂർവ്വ ലംഘനം വ്യക്തി​പ​ര​മാ​യി ചെയ്‌തി​ട്ടി​ല്ലാ​ത്തവർ. ഹേഡീ​സിൽ നിന്ന്‌ യേശു ഉയർപ്പി​ക്ക​പ്പെ​ട്ട​തു​പോ​ലെ (പ്രവൃ. 2:31) ഹേഡീ​സി​ലു​ളള മറെറ​ല്ലാ​വ​രും പുനരു​ത്ഥാ​നം മുഖാ​ന്തരം “ജീവി​പ്പി​ക്ക​പ്പെ​ടും.” (വെളി. 1:18; 20:13) എന്നാൽ ഇവർ എല്ലാവ​രും നിത്യരക്ഷ പ്രാപി​ക്കു​മോ? അതിനു​ളള അവസരം അവർക്ക്‌ തുറന്നു​കി​ട്ടും, എന്നാൽ യോഹ​ന്നാൻ 5:28, 29-ൽ സൂചി​പ്പി​ക്ക​പ്പെ​ടു​ന്ന​തു​പോ​ലെ എല്ലാവ​രും അത്‌ എത്തിപ്പി​ടി​ക്കു​ക​യില്ല; പരിണ​ത​ഫലം ചിലർക്ക്‌ പ്രതി​കൂല “ന്യായ​വി​ധി”യായി​രി​ക്കു​മെന്ന്‌ അത്‌ കാണി​ക്കു​ന്നു.

തീത്തോസ്‌ 2:11 പോലെ RS-ലെ വിവർത്ത​ന​മ​നു​സ​രിച്ച്‌ “സകല മനുഷ്യ​രു​ടെ​യും രക്ഷ”യെ പരാമർശി​ക്കുന്ന വാക്യങ്ങൾ സംബന്ധി​ച്ചെന്ത്‌? യോഹ​ന്നാൻ 12:32, റോമർ 5:18, 1 തിമൊ​ഥെ​യോസ്‌ 2:3, 4 എന്നീ വാക്യ​ങ്ങ​ളും RS, KJ, NE, TEV മുതലായ ഭാഷാ​ന്ത​ര​ങ്ങ​ളിൽ സമാന​മായ ആശയം നൽകുന്നു. ഈ വാക്യ​ങ്ങ​ളിൽ “എല്ലാവ​രും” “ഏതൊ​രു​വ​നും” എന്നൊക്കെ വിവർത്തനം ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌ പാസ്‌ എന്ന ഗ്രീക്കു പദത്തിന്റെ വിഭക്തി രൂപങ്ങ​ളാണ്‌. വൈനി​ന്റെ എക്‌സ്‌പോ​സി​റ​ററി ഡിക്ഷ്‌നറി ഓഫ്‌ ന്യൂ റെറസ്‌റ​റ​മെൻറ്‌ വേഡ്‌സ്‌ (ലണ്ടൻ, 1962, വാല്യം I, പേജ്‌ 46) എന്ന ഗ്രന്ഥത്തിൽ കാണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ പാസ്‌ എന്നതിന്‌ “എല്ലാവി​ധ​ത്തി​ലു​മു​ളള അല്ലെങ്കിൽ തരത്തി​ലു​മു​ളള” എന്ന അർത്ഥമു​ണ്ടാ​യി​രി​ക്കാൻ കഴിയും. അതു​കൊണ്ട്‌ മേൽപറഞ്ഞ വാക്യ​ങ്ങ​ളിൽ “എല്ലാവ​രും” എന്നതിനു പകരം “എല്ലാ വർഗ്ഗത്തി​ലും പെട്ട” അല്ലെങ്കിൽ NW-ൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ “എല്ലാ തരത്തി​ലു​മു​ളള” എന്ന്‌ ഉപയോ​ഗി​ക്കാൻ കഴിയും. ഏതാണ്‌ ശരി—“എല്ലാവ​രും” എന്നതോ “എല്ലാ തരത്തി​ലു​മു​ളള” എന്ന പദപ്ര​യോ​ഗ​ത്താൽ ലഭിക്കുന്ന ആശയമോ? കൊള​ളാം, ഏതു വിവർത്ത​ന​മാണ്‌ ബൈബി​ളി​ന്റെ ശേഷം ഭാഗ​ത്തോ​ടും യോജി​പ്പി​ലാ​യി​രി​ക്കു​ന്നത്‌? രണ്ടാമത്‌ പറഞ്ഞതാണ്‌. പ്രവൃ​ത്തി​കൾ 10:34, 35; വെളി​പ്പാട്‌ 7:9, 10; 2 തെസ്സ​ലോ​നീ​ക്യർ 1:9 എന്നിവ പരിഗ​ണി​ക്കുക. (കുറിപ്പ്‌: ആ ഗ്രീക്ക്‌ വാക്ക്‌ മത്തായി 5:11-ൽ “എല്ലാ തരത്തിലുമുളള” RS, TEV; “എല്ലാ വർഗ്ഗത്തി​ലും​പെട്ട,” NE; “എല്ലാ രീതി​യി​ലു​മു​ളള,” KJ എന്ന്‌ വിവർത്തനം ചെയ്‌തി​രി​ക്കു​ന്ന​തി​നാൽ പ്രകട​മാ​കു​ന്ന​തു​പോ​ലെ മററ്‌ വിവർത്ത​ക​രും പദത്തിന്റെ ആ അർത്ഥം തിരി​ച്ച​റി​യു​ന്നു.)

ചിലർ ഒരിക്ക​ലും രക്ഷിക്ക​പ്പെ​ടു​ക​യില്ല എന്ന്‌ സുനി​ശ്ചി​ത​മാ​യും കാണി​ക്കുന്ന തിരു​വെ​ഴു​ത്തു​ക​ളു​ണ്ടോ?

2 തെസ്സ. 1:9, RS: “അവർ കർത്താ​വി​ന്റെ സാന്നി​ദ്ധ്യ​വും അവന്റെ ശക്തിയു​ടെ മാഹാ​ത്മ്യ​വും വിട്ടകന്ന്‌ നിത്യ​നാ​ശ​മെന്ന ശിക്ഷാ​വി​ധി അനുഭ​വി​ക്കും.” (ചെരി​ച്ചെ​ഴുത്ത്‌ കൂട്ടി​ച്ചേർത്തത്‌.)

വെളി. 21:8, RS: “ഭീരുക്കൾ, അവിശ്വ​സ്‌തർ, കളങ്ക​മേ​റ​റവർ എന്നിവർക്കും കൊല​പാ​ത​കി​കൾ, ദുർന്ന​ട​പ്പു​കാർ, ആഭിചാ​രകർ, വിഗ്ര​ഹാ​രാ​ധി​കൾ എന്നിവർക്കും ഭോഷ്‌ക്കു പറയുന്ന സകലർക്കു​മു​ളള ഓഹരി തീയും ഗന്ധകവും കത്തുന്ന തടാക​ത്തി​ല​ത്രേ, അത്‌ രണ്ടാം മരണം.”

മത്താ. 7:13, 14, RS: “ഇടുങ്ങിയ വാതി​ലി​ലൂ​ടെ പ്രവേ​ശി​ക്കുക; എന്തു​കൊ​ണ്ടെ​ന്നാൽ നാശത്തി​ലേക്ക്‌ നയിക്കുന്ന പടിവാ​തിൽ വിശാ​ല​വും വഴി എളുപ്പ​വു​മാ​കു​ന്നു, അതിലൂ​ടെ പ്രവേ​ശി​ക്കു​ന്നവർ അനേക​ര​ത്രേ. എന്തു​കൊ​ണ്ടെ​ന്നാൽ ജീവനി​ലേക്കു നയിക്കുന്ന പടിവാ​തിൽ ഇടുക്ക​വും വഴി ഞെരു​ക്ക​വു​മു​ള​ളത്‌, അതു കണ്ടെത്തു​ന്നവർ ചുരു​ക്ക​മ​ത്രേ.”

ഒരു വ്യക്തി ഒരിക്കൽ രക്ഷിക്ക​പ്പെ​ട്ടാൽ എന്നേക്കും രക്ഷിക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വോ?

യൂദാ 5, RS: “നിങ്ങൾ ഒരിക്കൽ എല്ലാം അറിഞ്ഞി​രു​ന്നു​വെ​ങ്കി​ലും ഈജി​പ്‌റ​റിൽ നിന്ന്‌ ഒരു ജനത്തെ രക്ഷിച്ചവൻ പിന്നീട്‌ വിശ്വ​സി​ക്കാ​ഞ്ഞ​വരെ നശിപ്പി​ച്ചു എന്ന്‌ നിങ്ങളെ ഓർപ്പി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.” (ചെരി​ച്ചെ​ഴുത്ത്‌ കൂട്ടി​ച്ചേർത്തത്‌.)

മത്താ. 24:13, RS: “അവസാനത്തോളം സഹിച്ചു നിൽക്കു​ന്നവൻ രക്ഷിക്ക​പ്പെ​ടും.” (അതു​കൊണ്ട്‌ ഒരുവന്റെ അന്തിമ​മായ രക്ഷ അയാൾ യേശു​വിൽ വിശ്വാ​സം പ്രകട​മാ​ക്കാൻ തുടങ്ങുന്ന സമയത്തല്ല തീരു​മാ​നി​ക്ക​പ്പെ​ടു​ന്നത്‌.)

ഫിലി. 2:12, RS: “അതുകൊണ്ട്‌ നിങ്ങൾ എല്ലായ്‌പ്പോ​ഴും അനുസ​രി​ച്ചി​ട്ടു​ള​ള​തു​പോ​ലെ ഇപ്പോൾ എന്റെ സാന്നി​ദ്ധ്യ​ത്തിൽ എന്നതു​പോ​ലെ മാത്രമല്ല, എന്റെ അസാന്നി​ദ്ധ്യ​ത്തി​ലും അതിലും അധിക​മാ​യി ഭയത്തോ​ടും വിറയ​ലോ​ടും കൂടെ നിങ്ങളു​ടെ രക്ഷക്കായി പ്രവർത്തി​ക്കുക.” (ഫിലി​പ്പ്യർ 1:1 പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ ഫിലിപ്പ്യ സഭയിലെ “പുണ്യ​വാൻമാ​രോട്‌” അല്ലെങ്കിൽ വിശു​ദ്ധൻമാ​രോ​ടാണ്‌ ഇത്‌ പറയ​പ്പെ​ട്ടത്‌. അതിരു​കടന്ന ആത്‌മ​വി​ശ്വാ​സ​മു​ള​ള​വ​രാ​യി​രി​ക്കാ​തെ, അവരുടെ അന്തിമ​മായ രക്ഷ അപ്പോ​ഴും ഉറപ്പാ​ക്ക​പ്പെ​ട്ടി​ട്ടില്ല എന്ന്‌ തിരി​ച്ച​റി​യാൻ പൗലോസ്‌ അവരെ പ്രോൽസാ​ഹി​പ്പി​ച്ചു.)

എബ്രാ. 10:26, 27, RS: “സത്യത്തിന്റെ പരിജ്ഞാ​നം ലഭിച്ച ശേഷം നാം മന:പൂർവ്വം പാപം ചെയ്‌താൽ പാപങ്ങൾക്കു​വേണ്ടി ഇനി യാതൊ​രു യാഗവും ശേഷി​ക്കാ​തെ ന്യായ​വി​ധി​ക്കാ​യി ഭയങ്കര​മായ ഒരു പ്രതീ​ക്ഷ​യും എതിരാ​ളി​കളെ ദഹിപ്പി​ക്കാ​നു​ളള അഗ്നിയു​ടെ ക്രോ​ധ​വു​മേ​യു​ളളു.” (അപ്രകാ​രം ഒരു മനുഷ്യൻ “രക്ഷിക്ക​പ്പെട്ടു” കഴിഞ്ഞാൽ പിന്നെ എന്തുതന്നെ ചെയ്‌താ​ലും ആ രക്ഷ നഷ്ടമാ​വു​ക​യില്ല എന്ന ആശയ​ത്തോട്‌ ബൈബിൾ യോജി​ക്കു​ന്നില്ല. അത്‌ വിശ്വ​സ്‌ത​ത​യു​ണ്ടാ​യി​രി​ക്കാൻ പ്രോൽസാ​ഹി​പ്പി​ക്കു​ന്നു. പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യപ്പെട്ട ഒരാൾക്കു​പോ​ലും ആ രക്ഷ നഷ്ടമാ​കാൻ കഴിയും എന്നു കാണി​ക്കുന്ന എബ്രായർ 6:4-6 കൂടെ കാണുക.)

രക്ഷിക്കപ്പെടുന്നതിന്‌ വിശ്വാ​സ​ത്തേ​ക്കാൾ കൂടു​ത​ലാ​യി എന്തെങ്കി​ലും ആവശ്യ​മാ​ണോ?

എഫേ. 2:8, 9, RS: “കൃപയാൽ [“അനർഹ ദയയാൽ,” NW] വിശ്വാ​സം മൂലം നിങ്ങൾ രക്ഷിക്ക​പ്പെ​ട്ടി​രി​ക്കു​ന്നു; അതു നിങ്ങളു​ടെ സ്വന്തം ചെയ്‌തി​യല്ല, അത്‌ ദൈവ​ത്തി​ന്റെ ദാനമ​ത്രേ—യാതൊ​രു മനുഷ്യ​നും പ്രശം​സി​ക്കാ​തി​രി​ക്കാൻ പ്രവൃ​ത്തി​കൾ നിമി​ത്ത​വു​മല്ല.” (രക്ഷക്കുളള മുഴു കരുത​ലും ദൈവ​ത്തി​ന്റെ ഭാഗത്തു​നി​ന്നു​ളള അനർഹ​ദ​യ​യാണ്‌. തന്റെ പ്രവൃ​ത്തി​കൾ എത്ര യോഗ്യ​മാ​യി​രു​ന്നാ​ലും സ്വന്ത നിലയിൽ രക്ഷ നേടാൻ കഴിയു​ന്ന​തിന്‌ ആദാമി​ന്റെ സന്തതി​ക​ളി​ലാർക്കും യാതൊ​രു മാർഗ്ഗ​വു​മില്ല. തന്റെ പുത്രന്റെ ബലിയു​ടെ പാപപ​രി​ഹാര മൂല്യ​ത്തിൽ വിശ്വാ​സ​മർപ്പി​ക്കു​ന്ന​വർക്ക്‌ ദൈവം നൽകുന്ന ഒരു ദാനമാണ്‌ രക്ഷ.)

എബ്രാ. 5:9, RS: “അവൻ [യേശു] തന്നെ അനുസ​രി​ക്കുന്ന ഏവർക്കും നിത്യ​ര​ക്ഷ​യു​ടെ ഉറവാ​യി​ത്തീർന്നു.” (ചെരി​ച്ചെ​ഴുത്ത്‌ കൂട്ടി​ച്ചേർത്തത്‌) (“ക്രിസ്‌ത്യാ​നി​കൾ വിശ്വാ​സ​ത്താൽ രക്ഷിക്ക​പ്പെ​ടു​ന്നു” എന്നുളള പ്രസ്‌താ​വ​ന​യു​മാ​യി ഇതി​നെ​ന്തെ​ങ്കി​ലും പൊരു​ത്ത​ക്കേ​ടു​ണ്ടോ? അശേഷ​മില്ല. അനുസ​രണം അവരുടെ വിശ്വാ​സം യഥാർത്ഥ​മാണ്‌ എന്ന്‌ തെളി​യി​ക്കുക മാത്രമേ ചെയ്യു​ന്നു​ളളു.)

യാക്കോ. 2:14, 26, RS: “എന്റെ സഹോ​ദ​രൻമാ​രേ, ഒരു മനുഷ്യൻ തനിക്ക്‌ വിശ്വാ​സ​മുണ്ട്‌ എന്നു പറയു​ക​യും പ്രവൃ​ത്തി​ക​ളി​ല്ലാ​തി​രി​ക്കു​ക​യും ചെയ്‌താൽ എന്തു പ്രയോ​ജ​ന​മാ​ണു​ള​ളത്‌? അയാളു​ടെ വിശ്വാ​സ​ത്തിന്‌ അയാളെ രക്ഷിക്കാൻ കഴിയു​മോ? എന്തു​കൊ​ണ്ടെ​ന്നാൽ ആത്മാവി​ല്ലാത്ത ശരീരം മൃതമാ​യി​രി​ക്കു​ന്ന​തു​പോ​ലെ പ്രവൃ​ത്തി​ക​ളി​ല്ലാത്ത വിശ്വാ​സ​വും മൃതമാണ്‌.” (ഒരു മനുഷ്യൻ തന്റെ പ്രവൃ​ത്തി​ക​ളാൽ രക്ഷ സമ്പാദി​ക്കു​ന്നില്ല. എന്നാൽ യഥാർത്ഥ വിശ്വാ​സ​മു​ളള ഒരാളിന്‌ അതോ​ടൊ​പ്പം പ്രവൃ​ത്തി​ക​ളും ഉണ്ടായി​രി​ക്കും—ദൈവ​ത്തി​ന്റെ​യും ക്രിസ്‌തു​വി​ന്റെ​യും കൽപന​ക​ളോ​ടു​ളള അനുസ​ര​ണ​ത്തി​ന്റെ പ്രവൃ​ത്തി​കൾ, തന്റെ വിശ്വാ​സ​വും സ്‌നേ​ഹ​വും പ്രകട​മാ​ക്കുന്ന പ്രവൃ​ത്തി​കൾ. അത്തരം പ്രവൃ​ത്തി​കൾ ഇല്ലെങ്കിൽ അയാളു​ടെ വിശ്വാ​സം മൃതമാണ്‌.)

പ്രവൃ. 16:30, 31, RS: “‘പുരുഷൻമാരേ രക്ഷിക്ക​പ്പെ​ടു​വാൻ ഞാൻ എന്തു ചെയ്യണം?’ അവർ (പൗലോ​സും ശീലാ​സും) പറഞ്ഞു, ‘കർത്താ​വായ യേശു​വിൽ വിശ്വ​സി​ക്കുക, നീ രക്ഷിക്ക​പ്പെ​ടും, നീയും നിന്റെ കുടും​ബ​വും.’” (അയാളും അയാളു​ടെ കുടും​ബ​വും യഥാർത്ഥ​ത്തിൽ വിശ്വ​സി​ച്ചെ​ങ്കിൽ അവർ തങ്ങളുടെ വിശ്വാ​സ​ത്തോ​ടു​ളള ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യി​ല്ലേ? തീർച്ച​യാ​യും.)

ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ—

‘ഞാൻ രക്ഷിക്ക​പ്പെ​ട്ട​താണ്‌’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘അതറി​ഞ്ഞ​തിൽ എനിക്ക്‌ സന്തോ​ഷ​മുണ്ട്‌. എന്തു​കൊ​ണ്ടെ​ന്നാൽ അതിൽ നിന്ന്‌ നിങ്ങൾ യേശു​ക്രി​സ്‌തു​വിൽ വിശ്വ​സി​ക്കു​ന്നു എന്ന്‌ ഞാൻ മനസ്സി​ലാ​ക്കു​ന്നു. ഞാൻ ഇപ്പോൾ പങ്കുപ​റ​റുന്ന ഈ വേല തന്റെ ശിഷ്യൻമാർക്ക്‌ ചെയ്യാ​നാ​യി യേശു നിയമി​ച്ചു​കൊ​ടുത്ത ഒന്നാണ്‌, അതായത്‌ തന്റെ രാജ്യ​ത്തി​ന്റെ സ്ഥാപനം സംബന്ധിച്ച്‌ മററു​ള​ള​വ​രോട്‌ പറയുക എന്നത്‌. (മത്താ. 24:14)’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘ആ രാജ്യം എന്താണ്‌? അതിന്റെ വരവ്‌ ലോകത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം എന്തർത്ഥ​മാ​ക്കും? (ദാനി. 2:44)’ (2) ‘ആ സ്വർഗ്ഗീയ ഗവൺമെൻറിൻ കീഴിൽ ഭൂമി​യിൽ ഏതവസ്ഥ​ക​ളാണ്‌ ഉണ്ടായി​രി​ക്കുക?’ (സങ്കീ. 37:11; വെളി. 21:3, 4)’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘അപ്പോൾ പ്രവൃ​ത്തി​കൾ 4:12-ൽ പത്രോസ്‌ പറഞ്ഞി​രി​ക്കു​ന്ന​തി​നെ നിങ്ങൾ വിലമ​തി​ക്കു​ന്നു, ഇല്ലേ? . . . നാം വിശ്വാ​സം അർപ്പി​ക്കേ​ണ്ട​തിന്‌ നമുക്ക്‌ യേശു​വി​ന്റെ നാമം നൽകി​യത്‌ ആരാ​ണെന്ന്‌ നിങ്ങൾ എന്നെങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘യേശു തന്നെ നമ്മോട്‌ പറയുന്നു. (യോഹ​ന്നാൻ 17:3)’ (2) ‘താൻ തന്റെ പിതാ​വി​ന്റെ നാമം വെളി​പ്പെ​ടു​ത്തി എന്ന്‌ യേശു തന്നെ പറഞ്ഞി​രി​ക്കു​ന്നതു കാണുക. (യോഹ. 17:6) അവന്റെ വ്യക്തി​പ​ര​മായ നാമ​മെ​ന്താണ്‌? അത്‌ നിങ്ങളു​ടെ മനസ്സി​ലേക്ക്‌ എന്ത്‌ ആശയങ്ങ​ളാണ്‌ കൊണ്ടു​വ​രു​ന്നത്‌? (പുറ. 3:15; 34:5-7)’

‘നിങ്ങൾ രക്ഷിക്ക​പ്പെ​ട്ട​താ​ണോ?’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘ഇന്നു വരെ അതെ. നമ്മുടെ നില സംബന്ധിച്ച്‌ അമിത​മായ ആത്മവി​ശ്വാ​സ​മു​ണ്ടാ​യി​രി​ക്ക​രുത്‌ എന്നുമു​ളള ബൈബി​ളി​ന്റെ ബുദ്ധി​യു​പ​ദേശം അറിയാ​വു​ന്ന​തു​കൊ​ണ്ടാണ്‌ ഞാൻ അങ്ങനെ പറഞ്ഞത്‌. ഈ വാക്യം നിങ്ങൾക്ക്‌ പരിച​യ​മു​ണ്ടോ? (1 കൊരി. 10:12)’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: ‘അങ്ങനെ പറയാ​നു​ളള കാരണ​മെ​ന്താണ്‌? വീണ്ടും ജനിച്ച​വ​രും സ്വർഗ്ഗീയ ജീവന്റെ പ്രത്യാ​ശ​യു​ണ്ടാ​യി​രു​ന്ന​വ​രു​മായ​വർക്ക്‌ (എബ്രാ. 3:1) പൗലോസ്‌ ഇത്‌ എഴുതി . . . (എബ്രാ. 3:12-14) ദൈവ​വ​ച​ന​ത്തി​ന്റെ അറിവിൽ വളരു​ന്ന​തി​നാ​ലാണ്‌ നാം നമ്മുടെ വിശ്വാ​സത്തെ ശക്തി​പ്പെ​ടു​ത്തു​ന്നത്‌.’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘വെറുതെ ഉവ്വ്‌ എന്ന്‌ മാത്രം പറഞ്ഞു​കൊണ്ട്‌ എനിക്ക്‌ അതിന്‌ ഉത്തരം പറയാ​മാ​യി​രു​ന്നു. എന്നാൽ ബൈബിൾ ഒന്നില​ധി​കം രക്ഷയെ​പ്പ​ററി സംസാ​രി​ക്കു​ന്നു എന്ന്‌ നിങ്ങൾ അറിഞ്ഞി​രു​ന്നോ? ഉദാഹ​ര​ണ​ത്തിന്‌ വെളി​പ്പാട്‌ 7:9, 10, 14-ന്റെ അർത്ഥ​മെ​ന്താ​ണെന്ന്‌ നിങ്ങൾ എന്നെങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ? . . . അതു​കൊണ്ട്‌ വരാൻ പോകുന്ന മഹോ​പ​ദ്ര​വ​ത്തിൽ രക്ഷിക്ക​പ്പെ​ട്ടിട്ട്‌ ഇവിടെ ഈ ഭൂമി​യിൽ തന്നെ ജീവി​ക്കുന്ന ആളുകൾ ഉണ്ടായി​രി​ക്കും. (മത്താ. 5:5)’

‘വ്യക്തി​പ​ര​മാ​യി നിങ്ങളു​ടെ രക്ഷകനാ​യി നിങ്ങൾ യേശു​വി​നെ സ്വീക​രി​ക്കു​ന്നു​വോ?’

“യേശു​ക്രി​സ്‌തു” എന്ന ശീർഷ​ക​ത്തിൻ കീഴിൽ 219, 220 പേജുകൾ കാണുക.

നിങ്ങൾ ‘1,44,000 പേർ മാത്രമേ രക്ഷപ്രാ​പി​ക്കു​ക​യു​ളളു എന്ന്‌ പറയുന്നു’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘ഞങ്ങൾ യഥാർത്ഥ​ത്തിൽ എന്താണ്‌ വിശ്വ​സി​ക്കു​ന്നത്‌ എന്ന്‌ നിങ്ങ​ളോട്‌ പറയാൻ കഴിയ​ത്ത​ക്ക​വണ്ണം നിങ്ങൾ അത്‌ പരാമർശി​ച്ച​തിൽ എനിക്ക്‌ സന്തോ​ഷ​മുണ്ട്‌. ദൈവം തന്റെ പുത്ര​നി​ലൂ​ടെ ചെയ്‌തി​രി​ക്കുന്ന കരുത​ലിൽ എത്രപേർ യഥാർത്ഥ വിശ്വാ​സം പ്രകട​മാ​ക്കു​ന്നു​വോ അത്രയും പേർക്കും രക്ഷ ലഭ്യമാണ്‌. എന്നാൽ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ​യാ​യി​രി​ക്കാൻ 1,44,000 പേർ മാത്രമേ സ്വർഗ്ഗ​ത്തി​ലേക്ക്‌ പോകു​ന്നു​ളളു എന്ന്‌ ബൈബിൾ പറയുന്നു. നിങ്ങൾ അത്‌ എന്നെങ്കി​ലും ബൈബി​ളിൽ നിന്ന്‌ കണ്ടിട്ടു​ണ്ടോ? . . . അത്‌ ഇവിടെ വെളി​പ്പാട്‌ 14:1, 3-ലാണ്‌.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘അവർ സ്വർഗ്ഗ​ത്തിൽ എന്തു ചെയ്യും? (വെളി. 20:6)’ (2) ‘അവർ ആരു​ടെ​യെ​ങ്കി​ലും മേൽ ഭരണം നടത്തും എന്നത്‌ വ്യക്തമാണ്‌. അത്‌ ആരായി​രി​ക്കും? . . . (മത്താ. 5:5; 6:10)’