വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രോഗശാന്തി

രോഗശാന്തി

നിർവ്വ​ചനം: ശാരീ​രി​ക​മാ​യോ മാനസി​ക​മാ​യോ ആത്മീയ​മാ​യോ രോഗി​യാ​യി​രി​ക്കുന്ന ഒരാൾ നല്ല ആരോ​ഗ്യം വീണ്ടെ​ടു​ക്കാൻ ഇടയാക്കൽ. ക്രിസ്‌തീയ കാലത്തിന്‌ മുമ്പത്തെ ചില എബ്രായ പ്രവാ​ച​കൻമാർക്കും യേശു​ക്രി​സ്‌തു​വി​നും ആദിമ ക്രിസ്‌തീയ സഭയിലെ ചില അംഗങ്ങൾക്കും ദൈവാ​ത്മാ​വി​നാൽ അത്ഭുത​ക​ര​മായ രോഗ​ശാ​ന്തി കൈവ​രു​ത്താൻ കഴിഞ്ഞി​രു​ന്നു.

നമ്മുടെ നാളിൽ അത്ഭുത​ക​ര​മായ രോഗ​ശാ​ന്തി ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​നാ​ലാ​ണോ നിർവ്വ​ഹി​ക്ക​പ്പെ​ടു​ന്നത്‌?

സത്യദൈവമല്ലാത്ത മറെറാ​രു ഉറവിൽനിന്ന്‌ അത്ഭുതങ്ങൾ ചെയ്യാ​നു​ളള പ്രാപ്‌തി വരുമോ?

യഹോ​വക്ക്‌ ബലിക​ളർപ്പി​ക്കാൻ ഇസ്രാ​യേ​ല്യ​രെ മരുഭൂ​മി​യി​ലേക്ക്‌ പോകാൻ അനുവ​ദി​ക്ക​ണ​മെന്ന്‌ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ മോശ​യും അഹരോ​നും ഈജി​പ്‌റ​റി​ലെ ഫറവോ​ന്റെ മുമ്പാകെ ഹാജരാ​യി. ദിവ്യ​പി​ന്തു​ണ​യു​ടെ തെളി​വെന്ന നിലയിൽ തന്റെ വടി താഴെ​യി​ടാൻ മോശ അഹരോ​നോട്‌ നിർദ്ദേ​ശി​ക്കു​ക​യും അത്‌ ഒരു വലിയ പാമ്പാ​യി​ത്തീ​രു​ക​യും ചെയ്‌തു. ആ അത്ഭുതം ദൈവ​ശ​ക്തി​യാ​ലാ​യി​രു​ന്നു ചെയ്യ​പ്പെ​ട്ടത്‌. എന്നാൽ അപ്പോൾ ഈജി​പ്‌റ​റി​ലെ മന്ത്രവാ​ദി​ക​ളായ പുരോ​ഹി​തൻമാ​രും അവരുടെ വടികൾ നിലത്തി​ടു​ക​യും അവയും വലിയ പാമ്പു​ക​ളാ​യി​ത്തീ​രു​ക​യും ചെയ്‌തു. (പുറ. 7:8-12) ആരുടെ ശക്തി ഉപയോ​ഗി​ച്ചു​കൊ​ണ്ടാണ്‌ അവർ ആ അത്ഭുതങ്ങൾ ചെയ്‌തത്‌?—ആവർത്തനം 18:10-12 താരത​മ്യം ചെയ്യുക.

ഇരുപ​താം നൂററാ​ണ്ടിൽ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ പുരോ​ഹി​തൻമാർ നടത്തുന്ന മതപര​മായ ചടങ്ങു​ക​ളിൽ ചില​പ്പോൾ അത്ഭുത രോഗ​ശാ​ന്തി​കൾ നടത്ത​പ്പെ​ടു​ന്നുണ്ട്‌. അ​ക്രൈ​സ്‌ത​വ​മ​ത​ങ്ങ​ളിൽ വൂഡു പുരോ​ഹി​തൻമാ​രും മന്ത്രവാ​ദി ഡോക്ടർമാ​രും വൈദ്യൻമാ​രും മററു​ള​ള​വ​രും രോഗ​ശാ​ന്തി വരുത്തു​ന്നു. അവർ അതിന്‌ മിക്ക​പ്പോ​ഴും മന്ത്രവി​ദ്യ​യും ആഭിചാ​ര​വും ഉപയോ​ഗി​ക്കു​ന്നു. ചില “മനോ​രോഗ ചികിൽസകർ” തങ്ങളുടെ സൗഖ്യ​മാ​ക്ക​ലിന്‌ മതവു​മാ​യി യാതൊ​രു ബന്ധവു​മില്ല എന്ന്‌ പറയുന്നു. ഇതി​ലെ​ല്ലാം സൗഖ്യ​മാ​ക്ക​ലി​ന്റെ ശക്തി സത്യ​ദൈ​വ​ത്തിൽ നിന്നു​ള​ള​താ​ണോ?

മത്താ. 24:24: “കളള​ക്രി​സ്‌തു​ക്ക​ളും കളള​പ്ര​വാ​ച​കൻമാ​രും എഴു​ന്നേ​ററ്‌ കഴിയു​മെ​ങ്കിൽ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ​ക്കൂ​ടെ വഴി​തെ​റ​റി​ക്കാൻ തക്കവണ്ണം വലിയ അടയാ​ള​ങ്ങ​ളും [“അത്ഭുത​ങ്ങ​ളും,” TEV] അതിശ​യ​ങ്ങ​ളും കാണി​ക്കും.”

മത്താ. 7:15-23: “കളള​പ്ര​വാ​ച​കൻമാ​രെ സൂക്ഷി​ച്ചു​കൊൾവിൻ . . . ‘കർത്താവെ, കർത്താവെ, ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചി​ക്കു​ക​യും, നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താ​ക്കു​ക​യും അനേകം വീര്യ​പ്ര​വൃ​ത്തി​കൾ [“അത്ഭുതങ്ങൾ,” JB, NE, TEV] പ്രവൃ​ത്തി​ക്കു​ക​യും ചെയ്‌തി​ല്ല​യോ?’ എന്ന്‌ പലരും ആ നാളിൽ എന്നോട്‌ പറയും. എന്നാൽ ഞാൻ അവരോട്‌ പറയും: ഞാൻ നിങ്ങളെ ഒരുനാ​ളും അറിഞ്ഞി​ട്ടില്ല! അധർമ്മം പ്രവർത്തി​ക്കു​ന്ന​വരെ എന്നെ വിട്ടു​പോ​കു​വിൻ.”

ഇന്നത്തെ വൈകാ​രി​ക​മായ സൗഖ്യ​മാ​ക്ക​ലു​കൾ നിർവ്വ​ഹി​ക്ക​പ്പെ​ടു​ന്നത യേശു​വും അവന്റെ ആദിമ ശിഷ്യൻമാ​രും വരുത്തിയ അത്ഭുത​ക​ര​മായ രോഗ​ശാ​ന്തി​കൾപോ​ലെ തന്നെയാ​ണോ?

അത്തരം സേവന​ത്തി​ന്റെ ചെലവ്‌: “രോഗി​കളെ സൗഖ്യ​മാ​ക്കു​വിൻ, മരിച്ച​വരെ ഉയർപ്പി​പ്പിൻ, കുഷ്‌ഠ​രോ​ഗി​കളെ ശുദ്ധരാ​ക്കു​വിൻ, ഭൂതങ്ങളെ പുറത്താ​ക്കു​വിൻ. നിങ്ങൾക്കു സൗജന്യ​മാ​യി ലഭിച്ചു സൗജന്യ​മാ​യി കൊടു​ക്കുക.” (മത്താ. 10:8) (ഇന്ന്‌ രോഗ​ശാ​ന്തി വരുത്തു​ന്നവർ അതാണോ ചെയ്യു​ന്നത്‌—യേശു കൽപി​ച്ച​തു​പോ​ലെ സൗജന്യ​മാ​യി കൊടു​ക്കു​ന്നു​ണ്ടോ?)

വിജയ നിരക്ക്‌: “അവനിൽ [യേശു​വിൽ] നിന്ന്‌ ശക്തി പുറ​പ്പെട്ട്‌ അവരെ​ല്ലാ​വ​രെ​യും സൗഖ്യ​മാ​ക്കു​ക​യാൽ ജനക്കൂട്ടം മുഴുവൻ അവനെ തൊടു​വാൻ ശ്രമിച്ചു.” (ലൂക്കോ. 6:19) “അവർ രോഗി​കളെ വഴിക​ളി​ലേക്കു കൊണ്ടു​വന്ന്‌ പത്രോസ്‌ കടന്നു പോകു​മ്പോൾ അവന്റെ നിഴൽ എങ്കിലും വല്ലവരു​ടെ​യും മേൽ വീഴേ​ണ്ട​തിന്‌ അവിടെ ചെറിയ കിടക്ക​മേ​ലും കട്ടിലിൻമേ​ലും കിടത്തി. അതുകൂ​ടാ​തെ യെരൂ​ശ​ലേ​മിന്‌ ചുററു​മു​ളള പട്ടണങ്ങ​ളിൽ നിന്നുളള ജനക്കൂ​ട്ടങ്ങൾ വന്നുകൂ​ടി രോഗി​ക​ളെ​യും അശുദ്ധാ​ത്മാ​ക്കൾ ബാധി​ച്ച​വ​രെ​യും കൊണ്ടു​വ​രി​ക​യും അവർ എല്ലാവ​രും സൗഖ്യം പ്രാപി​ക്കു​ക​യും ചെയ്‌തു. (പ്രവൃ. 5:15, 16) (നമ്മുടെ നാളിൽ ഇത്തരം രോഗ​ശാ​ന്തി​ക്കാ​രു​ടെ അടു​ത്തേ​യ്‌ക്കോ പുണ്യ​സ്ഥ​ല​ങ്ങ​ളി​ലേ​ക്കോ പോകുന്ന എല്ലാവ​രും സൗഖ്യം പ്രാപി​ക്കു​ന്നു​ണ്ടോ?)

ഇത്തരം “രോഗ ശാന്തി​ക്കാ​രും” കൂടെ ഒരു ഭാഗമാ​യി​രി​ക്കുന്ന മതസ്ഥാ​പ​ന​ങ്ങ​ളി​ലെ അംഗങ്ങ​ളു​ടെ ജീവി​ത​രീ​തി അവർക്ക്‌ ദൈവ​ത്തി​ന്റെ ആത്മാവു​ണ്ടെന്ന്‌ തെളിവ്‌ നൽകു​ന്നു​ണ്ടോ?

ഒരു സംഘമെന്ന നിലയിൽ അവർ ആത്മാവി​ന്റെ ഫലങ്ങളായ സ്‌നേഹം, ദീർഘക്ഷമ, സൗമ്യത, ആത്മനി​യ​ന്ത്രണം എന്നിവ ശ്രദ്ധേ​യ​മായ വിധത്തിൽ പ്രകട​മാ​ക്കു​ന്നു​ണ്ടോ?—ഗലാ. 5:22, 23.

ലോക​രാ​ഷ്‌ട്രീയ കാര്യാ​ദി​ക​ളിൽ ഉൾപ്പെ​ടു​ന്നത്‌ ഒഴിവാ​ക്കി​ക്കൊണ്ട്‌ അവർ യഥാർത്ഥ​ത്തിൽ “ലോക​ത്തി​ന്റെ ഭാഗ”മല്ലാതി​രി​ക്കു​ന്നു​ണ്ടോ? യുദ്ധകാ​ല​ഘ​ട്ട​ങ്ങ​ളിൽ അവർ രക്തപാ​ത​ക​ത്തിൽ നിന്ന്‌ ഒഴിവാ​യി നിന്നി​ട്ടു​ണ്ടോ? ലോക​ത്തി​ന്റെ അധാർമ്മിക നടത്ത ഒഴിവാ​ക്കു​ന്ന​തി​നാൽ അവർക്ക്‌ ഒരു നല്ല പേരു​ണ്ടോ?—യോഹ. 17:16; യെശ. 2:4; 1 തെസ്സ. 4:3-8.

ഇന്ന്‌ യഥാർത്ഥ ക്രിസ്‌ത്യാ​നി​കൾ അത്ഭുത രോഗ​ശാ​ന്തി കൈവ​രു​ത്താ​നു​ളള പ്രാപ്‌തി​യാ​ലാ​ണോ തിരി​ച്ച​റി​യ​പ്പെ​ടു​ന്നത്‌?

യോഹ. 13:35: “നിങ്ങളു​ടെ​യി​ട​യിൽ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ നിങ്ങൾ എന്റെ ശിഷ്യ​രാ​ണെന്ന്‌ എല്ലാവ​രും അറിയും.” (ഇതാണ്‌ യേശു പറഞ്ഞത്‌. നാം യഥാർത്ഥ​ത്തിൽ അവനെ വിശ്വ​സി​ക്കു​ന്നു​വെ​ങ്കിൽ സത്യ​ക്രി​സ്‌ത്യാ​നി​ത്വ​ത്തി​ന്റെ തെളി​വാ​യി നാം അത്ഭുത​രോ​ഗ​ശാ​ന്തി​ക്കു​വേ​ണ്ടി​യല്ല മറിച്ച്‌ സ്‌നേ​ഹ​ത്തി​നു​വേണ്ടി നോക്കും.)

പ്രവൃ. 1:8: “പരിശു​ദ്ധാ​ത്മാവ്‌ നിങ്ങളു​ടെ​മേൽ വരു​മ്പോൾ നിങ്ങൾ ശക്തി പ്രാപി​ക്കു​ക​യും . . . ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ത്തോ​ളം എന്റെ സാക്ഷി​ക​ളാ​യി​രി​ക്കു​ക​യും ചെയ്യും.” (സ്വർഗ്ഗ​ത്തി​ലേക്ക്‌ മടങ്ങി​പ്പോ​കു​ന്ന​തിന്‌ തന്റെ അപ്പോ​സ്‌ത​ലൻമാ​രിൽ നിന്ന്‌ പിരി​യു​ന്ന​തി​നു മുമ്പായി, സൗഖ്യ​മാ​ക്കലല്ല മറിച്ച്‌ ഇതായി​രി​ക്കും അവർ ചെയ്യേണ്ട ജീവൽപ്ര​ധാ​ന​മായ വേല​യെന്ന്‌ യേശു അവരോട്‌ പറഞ്ഞു. മത്തായി 24:14; 28:19, 20 കൂടെ കാണുക.)

1 കൊരി. 12:28-30: “ദൈവം സഭയിൽ ഒന്നാമത്‌ അപ്പോ​സ്‌ത​ലൻമാർ, രണ്ടാമത്‌ പ്രവാ​ച​കൻമാർ, മൂന്നാ​മത്‌ ഉപദേ​ഷ്ടാ​ക്കൻമാർ ഇങ്ങനെ യഥാ​ക്ര​മ​ത്തി​ലു​ള​ള​വരെ നിയമി​ച്ചി​രി​ക്കു​ന്നു; പിന്നെ വീര്യ​പ്ര​വൃ​ത്തി​കൾ; പിന്നെ രോഗ​ശാ​ന്തി​ക​ളു​ടെ വരങ്ങൾ; സഹായ​ക​മായ സേവനങ്ങൾ, നയിക്കാ​നു​ളള പ്രാപ്‌തി​കൾ, വിവിധ ഭാഷകൾ. എല്ലാവ​രും അപ്പോ​സ്‌ത​ലൻമാ​രല്ല, ആണോ? എല്ലാവ​രും പ്രവാ​ച​കൻമാ​രല്ല, ആണോ? എല്ലാവ​രും ഉപദേ​ഷ്ടാ​ക്കൻമാ​രല്ല, ആണോ? എല്ലാവ​രും വീര്യ​പ്ര​വൃ​ത്തി​കൾ ചെയ്യു​ന്ന​വരല്ല, ആണോ? എല്ലാവർക്കും രോഗ​ശാ​ന്തി വരങ്ങളില്ല, ഉണ്ടോ?” (അതു​കൊണ്ട്‌ എല്ലാ സത്യ​ക്രി​സ്‌ത്യാ​നി​കൾക്കും രോഗ​ശാ​ന്തി​വരം ഉണ്ടായി​രി​ക്കു​ക​യി​ല്ലെന്ന്‌ ബൈബിൾ വ്യക്തമാ​യി കാണി​ക്കു​ന്നു.)

രോഗികളെ സൗഖ്യ​മാ​ക്കാ​നു​ളള പ്രാപ്‌തി വിശ്വാ​സി​കളെ തിരി​ച്ച​റി​യി​ക്കുന്ന ഒരടയാ​ള​മാ​യി​രി​ക്കു​മെന്ന്‌ മർക്കോസ്‌ 16:17, 18 കാണിച്ചു തരുന്നി​ല്ലേ?

മർക്കോ. 16:17, 18, KJ: “വിശ്വസിക്കുന്നവരെ ഈ അടയാ​ളങ്ങൾ പിന്തു​ട​രും; എന്റെ നാമത്തിൽ അവർ പിശാ​ചു​ക്കളെ പുറത്താ​ക്കും, അവർ പുതു​ഭാ​ഷ​ക​ളിൽ സംസാ​രി​ക്കും; അവർ സർപ്പങ്ങളെ പിടി​ച്ചെ​ടു​ക്കും, മരണക​ര​മായ എന്തെങ്കി​ലും കുടി​ച്ചാ​ലും അവർക്ക്‌ ഹാനി സംഭവി​ക്കു​ക​യില്ല; രോഗി​ക​ളു​ടെ മേൽ കൈവ​ച്ചാൽ അവർക്ക്‌ സൗഖ്യം വരും.”

ഈ വാക്യങ്ങൾ പൊ. യു. അഞ്ചും ആറും നൂററാ​ണ്ടു​ക​ളി​ലെ ചില ബൈബിൾ കൈ​യ്യെ​ഴു​ത്തു പ്രതി​ക​ളി​ലും ഭാഷാ​ന്ത​ര​ങ്ങ​ളി​ലും കാണ​പ്പെ​ടു​ന്നു. എന്നാൽ അതിലും പഴക്കമു​ളള ഗ്രീക്കു കൈ​യ്യെ​ഴു​ത്തു പ്രതി​ക​ളായ നാലാം നൂററാ​ണ്ടി​ലെ സിനാ​റ​റി​ക്കസ്‌, വത്തിക്കാൻ MS. 1209 എന്നിവ​യിൽ കാണ​പ്പെ​ടു​ന്നില്ല. ബൈബിൾ കൈ​യ്യെ​ഴു​ത്തു പ്രതികൾ സംബന്ധിച്ച്‌ ഒരു വിദഗ്‌ധ​നായ ഡോക്ടർ ബി. എഫ്‌. വെസ്‌റ​റ്‌കോട്ട്‌ പറഞ്ഞി​രി​ക്കു​ന്നത്‌ “ഈ വാക്യങ്ങൾ . . . മൂലവി​വ​ര​ണ​ത്തി​ന്റെ ഒരു ഭാഗമല്ല, ഒരു കൂട്ടി​ച്ചേർപ്പാ​ണെ”ന്നാണ്‌. (സുവി​ശേഷ പഠനങ്ങൾക്ക്‌ ഒരു ആമുഖം [ഇംഗ്ലീഷ്‌], ലണ്ടൻ 1881, പേ. 338) അഞ്ചാം നൂററാ​ണ്ടിൽ ബൈബിൾ ഭാഷാ​ന്ത​ര​ക്കാ​ര​നായ ജെറോം പറഞ്ഞത്‌ “മിക്കവാ​റും എല്ലാ ഗ്രീക്കു കൈ​യ്യെ​ഴു​ത്തു പ്രതി​ക​ളി​ലും ഈ ഭാഗം ഇല്ല” എന്നാണ്‌. (മർക്കോ​സി​ന്റെ സുവി​ശേ​ഷ​ത്തി​ലെ അവസാ​നത്തെ പന്ത്രണ്ട്‌ വാക്യങ്ങൾ, [ഇംഗ്ലീഷ്‌] ലണ്ടൻ, 1871, ജെ. ഡബ്‌ളി​യു. ബർഗൺ, പേ. 53) ദി ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ (1967) ഇപ്രകാ​രം പറയുന്നു: “അതിലെ വാക്കു​ക​ളും അതിന്റെ ശൈലി​യും ആ സുവി​ശേ​ഷ​ത്തി​ന്റെ ശേഷം ഭാഗത്തിൽ നിന്ന്‌ വളരെ വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ക​യാൽ മർക്കോസ്‌ തന്നെ അത്‌ [അതായത്‌ 9-20 വാക്യങ്ങൾ] എഴുതി​യി​രി​ക്കാൻ ഒട്ടും സാദ്ധ്യ​ത​യില്ല.” (വാല്യം IX, പേ. 240) തങ്ങൾ വിശ്വാ​സി​ക​ളാ​ണെന്ന്‌ തെളി​യി​ക്കാൻ ആദിമ ക്രിസ്‌ത്യാ​നി​കൾ വിഷം കുടി​ക്കു​ക​യോ സർപ്പങ്ങളെ പിടി​ക്കു​ക​യോ ചെയ്‌ത​തായ യാതൊ​രു രേഖയു​മില്ല.

അത്ഭുത രോഗ​ശാ​ന്തി വരുത്താ​നു​ളള പ്രാപ്‌തി പോ​ലെ​യു​ളള വരങ്ങൾ ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾക്കു നൽക​പ്പെ​ട്ടത്‌ എന്തിനു​വേ​ണ്ടി​യാ​യി​രു​ന്നു?

എബ്രാ. 2:3, 4: “നമ്മുടെ കർത്താ​വി​ലൂ​ടെ പറഞ്ഞു തുടങ്ങി​യ​തും അവനെ കേട്ടവർ നമുക്ക്‌ ഉറപ്പിച്ചു തന്നതും ദൈവം അടയാ​ള​ങ്ങ​ളാ​ലും അത്ഭുത​ങ്ങ​ളാ​ലും വിവിധ വീര്യ​പ്ര​വൃ​ത്തി​ക​ളാ​ലും തന്റെ ഇഷ്ടപ്ര​കാ​രം പരിശു​ദ്ധാ​ത്മാ​വി​നെ നൽകി​ക്കൊ​ണ്ടും സാക്ഷ്യം വഹിച്ച​തു​മായ ഇത്ര വലിയ രക്ഷ ഗണ്യമാ​ക്കാ​തെ പോയാൽ നാം എങ്ങനെ രക്ഷപ്പെ​ടും?” (അന്നു പുതു​താ​യി ആരംഭിച്ച ക്രിസ്‌തീയ സഭ യഥാർത്ഥ​ത്തിൽ ദൈവ​ത്തിൽ നിന്നു​ള​ള​താണ്‌ എന്നതിന്‌ ബോദ്ധ്യം വരുത്തുന്ന തെളി​വാ​യി​രു​ന്നു അത്‌. എന്നാൽ ഒരിക്കൽ അത്‌ പൂർണ്ണ​മാ​യും സ്ഥാപിച്ചു കഴിയു​മ്പോൾ അത്‌ വീണ്ടും വീണ്ടും തെളി​യി​ക്കേണ്ട ആവശ്യ​മു​ണ്ടാ​യി​രു​ന്നോ?)

1 കൊരി. 12:29, 30; 13:8, 13: “എല്ലാവ​രും പ്രവാ​ച​കൻമാ​രല്ല, ആണോ? . . . എല്ലാവർക്കും രോഗ​ശാ​ന്തി വരങ്ങളില്ല, ഉണ്ടോ? . . . എല്ലാവ​രും അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കു​ന്നില്ല, ഉണ്ടോ? . . . സ്‌നേഹം ഒരുനാ​ളും നിലച്ചു​പോ​കു​ന്നില്ല. പ്രവച​ന​വ​ര​മു​ണ്ടെ​ങ്കിൽ അതു നീങ്ങി​പ്പോ​കും; ഭാഷാ​വ​ര​മു​ണ്ടെ​ങ്കിൽ അത്‌ നിലച്ചു​പോ​കും. . . . എന്നിരു​ന്നാ​ലും ഇപ്പോൾ വിശ്വാ​സം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനിൽക്കു​ന്നു; എന്നാൽ ഇവയിൽ ഏററവും വലിയ​തോ സ്‌നേഹം തന്നെ.” (അവയുടെ ഉദ്ദേശ്യം സാധിച്ചു കഴിഞ്ഞ​പ്പോൾ ആ അത്ഭുത​വ​രങ്ങൾ നിന്നു​പോ​കു​മാ​യി​രു​ന്നു. എന്നാൽ ദൈവാ​ത്മാ​വി​ന്റെ ഫലങ്ങളായ വിലതീ​രാത്ത ഗുണങ്ങൾ സത്യ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ ജീവി​ത​ത്തിൽ തുടർന്നും പ്രകട​മാ​ക്ക​പ്പെ​ടു​മാ​യി​രു​ന്നു.)

ഒരു വ്യക്തി സൗഖ്യ​മാ​ക്ക​പ്പെ​ടു​ന്നു​വെ​ങ്കിൽ അതെങ്ങ​നെ​യാണ്‌ എന്നത്‌ വാസ്‌ത​വ​ത്തിൽ പ്രധാ​ന​മാ​ണോ?

2 തെസ്സ. 2:9, 10: “അധർമ്മ മനുഷ്യ​ന്റെ സാന്നി​ദ്ധ്യം നശിച്ചു​പോ​കു​ന്ന​വർക്ക്‌ സാത്താന്റെ പ്രവർത്ത​ന​ത്തി​നൊ​ത്ത​വണ്ണം എല്ലാ വീര്യ​പ്ര​വൃ​ത്തി​ക​ളോ​ടും [“എല്ലാത്തരം അത്ഭുത​ങ്ങ​ളോ​ടും,” JB] വ്യാജ​മായ അടയാ​ള​ങ്ങ​ളോ​ടും അനീതി​യു​ടെ സകല വഞ്ചന​യോ​ടും കൂടെ​യാ​യി​രി​ക്കും. രക്ഷിക്ക​പ്പെ​ടു​വാൻ തക്കവണ്ണം സത്യ​ത്തോ​ടു​ളള സ്‌നേഹം അവർ സ്വീക​രി​ക്കാ​യ്‌ക​യാൽ അവർക്ക്‌ അങ്ങനെ സംഭവി​ക്കു​ന്നു.”

ലൂക്കോ. 9:24, 25: “തന്റെ ദേഹിയെ [“ജീവനെ,” RS, JB, TEV] രക്ഷിക്കാൻ ആഗ്രഹി​ക്കുന്ന ഏതൊ​രാ​ളും അത്‌ നഷ്ടമാ​ക്കും; എന്നാൽ എന്നെ​പ്രതി അത്‌ നഷ്ടമാ​ക്കുന്ന ഏതൊ​രാ​ളും അതിനെ രക്ഷപ്പെ​ടു​ത്തും. വാസ്‌ത​വ​ത്തിൽ ഒരുവൻ ലോകം മുഴുവൻ നേടി​യാ​ലും തന്നെത്തന്നെ നഷ്ടമാ​ക്കു​ന്നെ​ങ്കിൽ അല്ലെങ്കിൽ നശിച്ചു പോകു​ന്നെ​ങ്കിൽ അയാൾക്ക്‌ എന്തു പ്രയോ​ജനം?”

എല്ലാ രോഗ​ങ്ങ​ളിൽനി​ന്നു​മു​ളള യഥാർത്ഥ സൗഖ്യ​മാ​ക്കൽ സംബന്ധിച്ച്‌ എന്ത്‌ പ്രത്യാ​ശ​യാ​ണു​ള​ളത്‌?

വെളി. 21:1-4: “ഒരു പുതിയ ആകാശ​വും പുതിയ ഭൂമി​യും ഞാൻ കണ്ടു; എന്തു​കൊ​ണ്ടെ​ന്നാൽ മുമ്പത്തെ ആകാശ​വും മുമ്പത്തെ ഭൂമി​യും നീങ്ങി​പ്പോ​യി​രു​ന്നു . . . ‘അവൻ [ദൈവം] അവരുടെ കണ്ണിൽ നിന്ന്‌ കണ്ണുനീർ എല്ലാം തുടച്ചു കളയും, മേലാൽ മരണം ഉണ്ടായി​രി​ക്കു​ക​യില്ല, ദുഃഖ​മോ മുറവി​ളി​യോ വേദന​യോ മേലാൽ ഉണ്ടായി​രി​ക്കു​ക​യില്ല. പൂർവ്വ​കാ​ര്യ​ങ്ങൾ നീങ്ങി​പ്പോ​യി​രി​ക്കു​ന്നു.’”

യെശ. 25:8: “അവൻ മരണത്തെ സദാകാ​ല​ത്തേ​ക്കും യഥാർത്ഥ​മാ​യി വിഴു​ങ്ങി​ക്ക​ള​യും, പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോവ തീർച്ച​യാ​യും എല്ലാ മുഖങ്ങ​ളിൽ നിന്നും കണ്ണുനീർ തുടച്ചു​ക​ള​യും.” (കൂടാതെ വെളി​പ്പാട്‌ 22:1, 2)

യെശ. 33:24: “യാതൊ​രു നിവാ​സി​യും ‘എനിക്ക്‌ രോഗം’ എന്നു പറയു​ക​യില്ല.”

ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ—

‘നിങ്ങൾ രോഗ​ശാ​ന്തി​യിൽ വിശ്വ​സി​ക്കു​ന്നു​ണ്ടോ?’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘രോഗം സൗഖ്യ​മാ​ക്കാൻ ദൈവ​ത്തിന്‌ കഴിവുണ്ട്‌ എന്ന്‌ വിശ്വ​സി​ക്കാത്ത ആരും ബൈബി​ളിൽ വിശ്വ​സി​ക്കു​ന്നില്ല. എന്നാൽ ഇന്ന്‌ ആളുകൾ ചെയ്യുന്ന രീതി ശരിയാ​ണോ എന്ന്‌ സംശയി​ക്കാ​തി​രി​ക്കാൻ എനിക്ക്‌ കഴിയു​ന്നില്ല.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കുക: (1) ‘ഞാൻ ഒരു തിരു​വെ​ഴുത്ത്‌ വായി​ക്കട്ടെ, ഇതിൽ നിന്ന്‌ വ്യത്യ​സ്‌ത​മായ ഒരു രീതി ഇന്ന്‌ കാണു​ന്നു​ണ്ടോ എന്ന്‌ ശ്രദ്ധി​ക്കുക. (മത്താ. 10:7, 8) . . . തന്റെ ശിഷ്യൻമാർക്ക്‌ ചെയ്യാൻ കഴിയു​മെന്ന്‌ യേശു പറഞ്ഞതും ഇന്നത്തെ രോഗ​ശാ​ന്തി​ക്കാർക്ക്‌ ചെയ്യാൻ കഴിഞ്ഞി​ട്ടി​ല്ലാ​ത്ത​തു​മായ ഒരു സംഗതി നിങ്ങൾ ശ്രദ്ധി​ച്ചോ? (അവർക്ക്‌ മരിച്ച​വരെ ഉയർപ്പി​ക്കാൻ കഴിയു​ന്നില്ല.)’ (2) ‘നാം മററു​ള​ള​വരെ വിധി​ക്കേ​ണ്ട​യാ​വ​ശ്യ​മില്ല, എന്നാൽ നാം സൂക്ഷി​ക്കേ​ണ്ട​തായ ഒരു സംഗതി മത്തായി 24:24-ൽ പറഞ്ഞി​രി​ക്കു​ന്നത്‌ ശ്രദ്ധാർഹ​മാണ്‌.’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും: ‘സൗഖ്യ​മാ​ക്കൽ സംബന്ധിച്ച്‌ ബൈബി​ളിൽ പറഞ്ഞി​രി​ക്കു​ന്നത്‌ സത്യമാ​ണെന്നു ഞാൻ തീർച്ച​യാ​യും വിശ്വ​സി​ക്കു​ന്നു. എന്നാൽ ഈ വ്യവസ്ഥി​തി​യി​ലെ ഏതു സൗഖ്യ​മാ​ക്ക​ലും താൽക്കാ​ലിക ആശ്വാ​സമേ കൈവ​രു​ത്തു​ന്നു​ളളു, അല്ലേ? അവസാനം നാം എല്ലാവ​രും മരിക്കു​ന്നു. ജീവി​ച്ചി​രി​ക്കുന്ന എല്ലാവ​രും നല്ല ആരോ​ഗ്യം ആസ്വദി​ക്കു​ക​യും ഒരിക്ക​ലും മരി​ക്കേ​ണ്ട​യാ​വ​ശ്യ​മി​ല്ലാ​തി​രി​ക്കു​ക​യും ചെയ്യുന്ന ഒരു കാലം എന്നെങ്കി​ലും ഉണ്ടായി​രി​ക്കു​മോ? (വെളി. 21:3, 4)’