വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തിന്റെ ആത്മാവ്‌

ലോകത്തിന്റെ ആത്മാവ്‌

നിർവ്വ​ചനം: യഹോ​വ​യാം ദൈവ​ത്തി​ന്റെ ദാസൻമാ​ര​ല്ലാ​ത്തവർ ചേർന്നു​ളള മനുഷ്യ​സ​മു​ദാ​യ​ത്തി​ലെ ആളുകൾ ഒരു പ്രത്യേക രീതി​യിൽ സംസാ​രി​ക്കു​ക​യും കാര്യങ്ങൾ ചെയ്യു​ക​യും ചെയ്യാൻ അവരെ നിർബ്ബ​ന്ധി​ക്കുന്ന ശക്തമായ സ്വാധീ​നം. ആളുകൾ വ്യക്തി​പ​ര​മായ താൽപ​ര്യ​മ​നു​സ​രിച്ച്‌ പ്രവർത്തി​ക്കു​ന്നു​വെ​ങ്കി​ലും ലോക​ത്തി​ന്റെ ആത്‌മാവ്‌ പ്രകട​മാ​ക്കു​ന്നവർ സാത്താൻ ഭരണാ​ധി​പ​നും ദൈവ​വു​മാ​യി​രി​ക്കുന്ന ഇന്നത്തെ വ്യവസ്ഥി​തിക്ക്‌ പൊതു​വാ​യു​ളള ചില അടിസ്ഥാ​ന​മ​നോ​ഭാ​വ​ങ്ങ​ളു​ടെ​യും, കാര്യങ്ങൾ ചെയ്യുന്ന വിധങ്ങ​ളു​ടെ​യും ജീവി​ത​ല​ക്ഷ്യ​ങ്ങ​ളു​ടെ​യും തെളിവ്‌ നൽകുന്നു.

ലോക​ത്തി​ന്റെ ആത്മാവി​നാൽ കളങ്ക​പ്പെ​ടു​ന്നത്‌ ഗൗരവ​മാ​യി എടുക്കേണ്ട ഒരു സംഗതി​യാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

1 യോഹ. 5:19: “മുഴു​ലോ​ക​വും ദുഷ്‌ട​നാ​യ​വന്റെ അധികാ​ര​ത്തിൻകീ​ഴിൽ കിടക്കു​ന്നു.” (മനുഷ്യ​വർഗ്ഗ​ത്തിൽ യഹോ​വ​യു​ടെ അംഗീ​കൃത ദാസൻമാ​ര​ല്ലാ​ത്ത​വ​രു​ടെ ചിന്തക​ളെ​യും പ്രവർത്ത​ന​ങ്ങ​ളെ​യും ഭരിക്കുന്ന ഒരു ആത്‌മാവ്‌ സാത്താൻ വളർത്തി​ക്കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്നു. അത്‌ വ്യാപ​ക​മാ​യി കാണ​പ്പെ​ടുന്ന സ്വാർത്ഥ​ത​യു​ടെ​യും അഹങ്കാ​ര​ത്തി​ന്റെ​യും ഒരു ആത്‌മാ​വാ​യ​തി​നാൽ അത്‌ മനുഷ്യർ ശ്വസി​ക്കുന്ന വായു​പോ​ലെ​യാണ്‌. ആ ആത്‌മാവ്‌ നമ്മുടെ ജീവി​തത്തെ രൂപ​പ്പെ​ടു​ത്താൻ അനുവ​ദി​ച്ചു​കൊണ്ട്‌ സാത്താന്റെ അധികാ​ര​ത്തിന്‌ കീഴ്‌പ്പെ​ട്ടു​പോ​കാ​തി​രി​ക്കാൻ നാം വളരെ​യ​ധി​കം ശ്രദ്ധി​ക്കേ​ണ്ട​തുണ്ട്‌.)

വെളി. 12:9: “നിവസിത ഭൂമിയെ മുഴുവൻ വഴി​തെ​റ​റി​ക്കുന്ന പിശാ​ചും സാത്താ​നും എന്ന്‌ വിളി​ക്ക​പ്പെ​ടുന്ന പഴയ പാമ്പായ മഹാസർപ്പം താഴേക്ക്‌ വലി​ച്ചെ​റി​യ​പ്പെട്ടു; അവൻ ഭൂമി​യി​ലേക്ക്‌ വലി​ച്ചെ​റി​യ​പ്പെട്ടു, അവന്റെ ദൂതൻമാ​രും അവനോ​ടു​കൂ​ടെ വലി​ച്ചെ​റി​യ​പ്പെട്ടു.” (1914-ൽ രാജ്യ​ത്തി​ന്റെ ജനന​ത്തെ​തു​ടർന്ന്‌ ഇത്‌ സംഭവിച്ച അന്നുമു​തൽ മനുഷ്യ​വർഗ്ഗ​ത്തി​നി​ട​യിൽ സാത്താ​ന്റെ​യും അവന്റെ ഭൂതങ്ങ​ളു​ടെ​യും സ്വാധീ​നം വളരെ​യ​ധി​കം ശക്തി​പ്പെ​ട്ടി​ട്ടുണ്ട്‌. വർദ്ധിച്ച തോതി​ലു​ളള സ്വാർത്ഥ​ത​യി​ലേ​ക്കും അക്രമ​പ്ര​വർത്ത​ന​ത്തി​ലേ​ക്കും അവന്റെ ആത്മാവ്‌ ആളുകളെ തളളി​വി​ട്ടി​രി​ക്കു​ന്നു. വിശേ​ഷി​ച്ചും യഹോ​വയെ സേവി​ക്കാൻ ശ്രമി​ക്കു​ന്നവർ, ലോക​ത്തി​ന്റെ ഭാഗമാ​യി​രി​ക്കു​ന്ന​തി​നും, മററു​ള​ളവർ ചെയ്യു​ന്നത്‌ ചെയ്യു​ന്ന​തി​നും, സത്യാ​രാ​ധന ഉപേക്ഷി​ക്കു​ന്ന​തി​നു​മു​ളള വലിയ സമ്മർദ്ദ​ത്തിൻ കീഴിൽ വരുന്നു.)

നാം എന്തി​നെ​തി​രെ ജാഗ്രത പാലി​ക്ക​ണ​മോ ആ ലോകാ​ത്മാ​വി​ന്റെ ചില സ്വഭാവ വിശേ​ഷങ്ങൾ എന്തൊ​ക്കെ​യാണ്‌?

1 കൊരി. 2:12: “നാമോ ലോക​ത്തി​ന്റെ ആത്‌മാ​വി​നെയല്ല ദൈവം ദയാപൂർവ്വം നമുക്ക്‌ നൽകി​യ​തി​നെ അറിയാ​നാ​യി ദൈവ​ത്തിൽ നിന്നുളള ആത്‌മാ​വി​നെ​യ​ത്രേ പ്രാപി​ച്ചത്‌.” (ഒരുവന്റെ ചിന്തയി​ലും ആഗ്രഹ​ങ്ങ​ളി​ലും ലോക​ത്തി​ന്റെ ആത്‌മാവ്‌ വേരൂ​ന്നു​ന്നു​വെ​ങ്കിൽ അതിന്റെ ഫലം ആ ആത്‌മാ​വി​നെ പ്രകട​മാ​ക്കുന്ന പ്രവർത്ത​ന​ങ്ങ​ളിൽ പെട്ടെ​ന്നു​തന്നെ കാണ​പ്പെ​ടു​ന്നു. അതു​കൊണ്ട്‌ ലോക​ത്തി​ന്റെ ആത്‌മാ​വിൽനിന്ന്‌ സ്വത​ന്ത്ര​രാ​കു​ന്ന​തിന്‌ ക്രിസ്‌തീയ വിരു​ദ്ധ​മായ പ്രവർത്ത​ന​ങ്ങ​ളും അമിത​ത്വ​ങ്ങ​ളും ഒഴിവാ​ക്കി​യാൽ മാത്രം മതിയാ​വു​ക​യില്ല, മറിച്ച്‌ ദൈവ​ത്തി​ന്റെ ആത്‌മാ​വും അവന്റെ വഴിക​ളോ​ടു​ളള ആത്‌മാർത്ഥ​മായ സ്‌നേ​ഹ​വും പ്രതി​ഫ​ലി​പ്പി​ക്കുന്ന മനോ​ഭാ​വങ്ങൾ വളർത്തി​യെ​ടു​ത്തു​കൊണ്ട്‌ കാര്യ​ത്തി​ന്റെ അടി​വേ​രോ​ളം ഇറങ്ങി​ച്ചെ​ല്ലേ​ണ്ട​തുണ്ട്‌. ലോകാ​ത്‌മാ​വി​ന്റെ ഇനിയും പറയുന്ന പ്രത്യ​ക്ഷ​തകൾ പരിഗ​ണി​ക്കു​മ്പോൾ നിങ്ങൾ ഇത്‌ മനസ്സിൽ പിടി​ക്കേ​ണ്ട​താണ്‌.)

ദൈവേഷ്‌ടം പരിഗ​ണി​ക്കാ​തെ ഒരു വ്യക്തി ചെയ്യാൻ ആഗ്രഹി​ക്കു​ന്നത്‌ ചെയ്യു​ന്നത്‌

ശരി​യേത്‌ തെറേ​റത്‌ എന്ന്‌ സ്വയമാ​യി തീരു​മാ​നി​ക്കാൻ സാത്താൻ ഹവ്വായെ ഉൽസാ​ഹി​പ്പി​ച്ചു. (ഉൽപ. 3:3-5; അതിന്‌ വിപരീ​ത​മാ​യി സദൃശ​വാ​ക്യ​ങ്ങൾ 3:5, 6 കാണുക.) ഹവ്വായു​ടെ ഗതി പിന്തു​ട​രുന്ന പലർക്കും മനുഷ്യ​വർഗ്ഗത്തെ സംബന്ധി​ച്ചു​ളള ദൈവ​ത്തി​ന്റെ ഇഷ്‌ടം എന്താ​ണെന്ന്‌ അറിഞ്ഞു​കൂ​ടാ, അതു കണ്ടുപി​ടി​ക്കാൻ അവർക്ക്‌ ഒട്ടും താൽപ​ര്യ​വു​മില്ല. അവർ പറയു​ന്ന​തു​പോ​ലെ അവർ “സ്വന്തം കാര്യങ്ങൾ ചെയ്യുന്നു.” ദൈവ​ത്തി​ന്റെ നിബന്ധ​നകൾ അറിയാ​വു​ന്ന​വ​രും അവക്കൊ​ത്തു ജീവി​ക്കാൻ ശ്രമി​ക്കു​ന്ന​വ​രും “ചെറിയ കാര്യങ്ങൾ” എന്ന്‌ അവർ വീക്ഷി​ച്ചേ​ക്കാ​വുന്ന സംഗതി​ക​ളിൽ ദൈവ​വ​ച​ന​ത്തി​ലെ ബുദ്ധി​യു​പ​ദേശം മന:പൂർവ്വം അവഗണി​ച്ചു​ക​ള​യാൻ ലോക​ത്തി​ന്റെ ആത്‌മാവ്‌ ഇടയാ​ക്കാ​തി​രി​ക്കാൻ ശ്രദ്ധി​ക്കേ​ണ്ട​തുണ്ട്‌.—ലൂക്കോ. 16:10; “സ്വാത​ന്ത്ര്യം” എന്നതും​കൂ​ടെ കാണുക.

അഹങ്കാരത്തിന്റെ അടിസ്ഥാ​ന​ത്തിൽ സാഹച​ര്യ​ങ്ങ​ളോട്‌ പ്രതി​ക​രി​ക്കൽ

തന്നെപ്പ​റ​റി​ത്ത​ന്നെ​യു​ളള അതിരു​കടന്ന വിലയി​രു​ത്തൽ തന്റെ ഹൃദയത്തെ ദുഷി​പ്പി​ക്കാൻ ആദ്യമാ​യി അനുവ​ദി​ച്ചത്‌ സാത്താ​നാ​യി​രു​ന്നു. (യെഹെ​സ്‌ക്കേൽ 28:17; സദൃശ​വാ​ക്യ​ങ്ങൾ 16:5 എന്നിവ താരത​മ്യം ചെയ്യുക.) സാത്താൻ ഭരണാ​ധി​പ​നാ​യി​രി​ക്കുന്ന ലോക​ത്തിൽ തങ്ങൾ മററ്‌ വംശങ്ങ​ളേ​ക്കാ​ളും രാഷ്‌ട്ര​ങ്ങ​ളെ​ക്കാ​ളും ഭാഷാ​ക്കൂ​ട്ട​ങ്ങ​ളെ​ക്കാ​ളും സാമ്പത്തിക നിലയി​ലു​ള​ള​വ​രെ​ക്കാ​ളും ശ്രേഷ്‌ഠ​രാണ്‌ എന്ന്‌ ചിന്തി​ക്കാ​നി​ട​യാ​ക്കുന്ന അഹങ്കാരം ഒരു വിഘടന ശക്തിയാണ്‌. ദൈവത്തെ സേവി​ക്കു​ന്ന​വർപോ​ലും അത്തരം വികാ​ര​ങ്ങ​ളു​ടെ അവശി​ഷ്‌ടം വേരോ​ടെ പിഴുതു കളയേ​ണ്ട​യാ​വ​ശ്യ​മുണ്ട്‌. അഹങ്കാരം നിസ്സാ​ര​പ്ര​ശ്‌ന​ങ്ങളെ ഗൗരവ​മു​ള​ള​താ​യി കണക്കാ​ക്കാ​നി​ട​യാ​ക്കാ​തെ അല്ലെങ്കിൽ സ്വന്തം തെററു​കൾ അംഗീ​ക​രി​ക്കു​ന്ന​തി​നും ബുദ്ധി​യു​പ​ദേശം സ്വീക​രി​ക്കു​ന്ന​തി​നും അതുവഴി യഹോ​വ​യാം ദൈവം തന്റെ സ്ഥാപന​ത്തി​ലൂ​ടെ നൽകുന്ന സ്‌നേ​ഹ​പൂർവ്വ​ക​മായ സഹായ​ത്തിൽനിന്ന്‌ പ്രയോ​ജനം അനുഭ​വി​ക്കു​ന്ന​തി​നും തടസ്സമാ​കാ​തെ​യി​രി​ക്കാൻ അവർ സൂക്ഷി​ക്കേ​ണ്ട​തുണ്ട്‌.—റോമ. 12:3; 1 പത്രോ. 5:5.

അധികാരത്തോട്‌ ഒരു മൽസര മനോ​ഭാ​വം പ്രകട​മാ​ക്കൽ

മൽസരം സാത്താ​നി​ലാണ്‌ ആരംഭി​ച്ചത്‌, അവന്റെ പേരിന്റെ അർത്ഥം “എതിരാ​ളി” എന്നാണ്‌. യഹോ​വയെ വെല്ലു​വി​ളി​ക്കു​ക​വഴി താൻ സാത്താന്റെ ഒരു സന്തതി​യാ​ണെന്ന്‌ നി​മ്രോദ്‌ പ്രകട​മാ​ക്കി, അവന്റെ പേരിന്റെ അർത്ഥം “നമുക്ക്‌ മൽസരി​ക്കാം” എന്നായി​രി​ക്കാം. ആ ആത്‌മാവ്‌ ഒഴിവാ​ക്കു​ന്നത്‌ ദൈവ​ഭ​യ​മു​ളള വ്യക്തി​കളെ ലൗകി​കാ​ധി​കാ​രി​കളെ ധിക്കരി​ക്കു​ന്ന​തിൽനിന്ന്‌ തടയും. (റോമ. 13:1); അത്‌ പ്രായ​പൂർത്തി​യാ​കാ​ത്ത​വരെ തങ്ങളുടെ മാതാ​പി​താ​ക്ക​ളു​ടെ ദൈവ​ദ​ത്ത​മായ അധികാ​ര​ത്തിന്‌ കീഴ്‌പ്പെ​ട്ടി​രി​ക്കാൻ സഹായി​ക്കും (കൊലോ. 3:20); തന്റെ ദൃശ്യ​സ്ഥാ​പ​ന​ത്തിൽ യഹോവ ഉത്തരവാ​ദി​ത്വം ഭരമേൽപി​ച്ചി​രി​ക്കു​ന്ന​വരെ അനാദ​രി​ക്കുന്ന വിശ്വാ​സ​ത്യാ​ഗി​ക​ളോട്‌ സഹതാപം കാട്ടു​ന്ന​തി​നെ​തി​രെ അതൊരു സംരക്ഷ​ണ​മാ​യി​രി​ക്കും.—യൂദാ 11; എബ്രാ. 13:17.

വീഴ്‌ച ഭവിച്ച ജഡത്തിന്റെ മോഹ​ങ്ങൾക്ക്‌ കടിഞ്ഞാൺ അയച്ചു​കൊ​ടു​ക്കൽ

ഇതിന്റെ സ്വാധീ​നം എല്ലായി​ട​ത്തും കാണാ​നും കേൾക്കാ​നും കഴിയു​ന്നു. ഇതി​നെ​തി​രെ നിതാന്ത ജാഗ്രത പുലർത്തേ​ണ്ട​യാ​വ​ശ്യ​മുണ്ട്‌. (1 യോഹ. 2:16; എഫേ. 4:17, 19; ഗലാ. 5:19-21) അതിന്റെ കൂടുതൽ ഗൗരവ​ത​ര​മായ തെളി​വു​ക​ളി​ലേക്ക്‌ നയി​ച്ചേ​ക്കാ​വുന്ന ചിന്തയും മോഹ​ങ്ങ​ളും ഒരുവന്റെ സംഭാ​ഷ​ണ​ത്തി​ലോ അയാൾ പറയുന്ന തമാശ​ക​ളി​ലോ അയാൾ ശ്രവി​ക്കുന്ന സംഗീ​ത​ത്തി​ന്റെ പദങ്ങളി​ലോ അയാൾ ഉൾപ്പെ​ടുന്ന ഡാൻസി​ലോ അല്ലെങ്കിൽ അയാൾ വീക്ഷി​ക്കു​ന്ന​തും അധാർമ്മിക ലൈം​ഗി​ക​തക്ക്‌ ഊന്നൽ കൊടു​ക്കു​ന്ന​തു​മായ പരിപാ​ടി​ക​ളി​ലോ പ്രത്യ​ക്ഷ​മാ​യേ​ക്കാം. ലോകാ​ത്‌മാ​വി​ന്റെ ഈ വശം മയക്കു​മ​രു​ന്നു ദുരു​പ​യോ​ഗ​ത്തി​ലും അമിത​മ​ദ്യ​പാ​ന​ത്തി​ലും വ്യഭി​ചാ​ര​ത്തി​ലും ദുർവൃ​ത്തി​യി​ലും സ്വവർഗ്ഗ​ര​തി​യി​ലും പ്രകട​മാ​കു​ന്നു. ഒരു വ്യക്തി ഒരുപക്ഷേ നിയമ​പ​ര​മാ​യി, എന്നാൽ തിരു​വെ​ഴു​ത്തു വിരു​ദ്ധ​മാ​യി തന്റെ ഇണയിൽനിന്ന്‌ മോചനം നേടു​ക​യും മറെറാ​രാ​ളെ സ്വീക​രി​ക്കു​ക​യും ചെയ്യു​മ്പോ​ഴും ഇതു പ്രത്യ​ക്ഷ​മാ​കു​ന്നു.—മലാ. 2:16.

ഒരുവൻ കാണു​ന്ന​തെ​ല്ലാം സ്വന്തമാ​ക്കാ​നു​ളള മോഹം ഒരുവന്റെ ജീവി​തത്തെ ഭരിക്കാൻ അനുവ​ദി​ക്കു​ന്നത്‌

ഹവ്വായിൽ സാത്താൻ നട്ടുവ​ളർത്തി​യത്‌ അത്തര​മൊ​രു ആഗ്രഹ​മാ​യി​രു​ന്നു. അത്‌ ദൈവ​വു​മാ​യു​ളള അവളുടെ ബന്ധം നശിപ്പി​ക്കുന്ന സംഗതി ചെയ്യാൻ അവളെ വശീക​രി​ച്ചു. (ഉൽപ. 3:6; 1 യോഹ. 2:16) അത്തര​മൊ​രു പ്രലോ​ഭ​നത്തെ യേശു ശക്തമായി തളളി​ക്ക​ളഞ്ഞു. (മത്താ. 4:8-10) യഹോ​വയെ പ്രസാ​ദി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്നവർ വ്യാപാ​ര​ലോ​കം അവരിൽ അത്തര​മൊ​രു ആത്മാവ്‌ വളർത്താ​തി​രി​ക്കാൻ സൂക്ഷി​ക്കേ​ണ്ട​തുണ്ട്‌. അതിന്റെ കെണി​യിൽ അകപ്പെ​ടു​ന്ന​വർക്ക്‌ വളരെ കഷ്ടവും ആത്മീയ നാശവു​മാണ്‌ ഫലം.—മത്താ. 13:22; 1 തിമൊ. 6:7-10.

ഒരുവന്റെ വസ്‌തു​വ​ക​ക​ളു​ടെ​യും നേട്ടങ്ങ​ളെന്ന്‌ വിചാ​രി​ക്ക​പ്പെ​ടുന്ന കാര്യ​ങ്ങ​ളു​ടെ​യും പ്രദർശി​പ്പി​ക്കൽ

ഈ പ്രവർത്ത​ന​വും “ലോക​ത്തിൽനിന്ന്‌ ഉത്‌ഭ​വി​ക്കുന്ന”താണ്‌, ദൈവ​ദാ​സൻമാ​രാ​യി​ത്തീ​രു​ന്ന​വ​രാൽ ഉപേക്ഷി​ക്ക​പ്പെ​ടേ​ണ്ട​തു​മാണ്‌. (1 യോഹ. 2:16) അത്‌ അഹങ്കാ​ര​ത്തിൽ വേരൂ​ന്നി​യി​ട്ടു​ള​ള​താണ്‌, മററു​ള​ള​വരെ ആത്‌മീ​യ​മാ​യി കെട്ടു​പ​ണി​ചെ​യ്യു​ന്ന​തി​നു​പ​കരം ഭൗതിക വശീക​ര​ണ​ങ്ങ​ളും ലൗകി​ക​മായ നേട്ടങ്ങ​ളു​ടെ​തായ സ്വപ്‌ന​ങ്ങ​ളും അവരുടെ മുമ്പാകെ പ്രദർശി​പ്പി​ക്കു​ന്നു.—റോമ. 15:2.

ചീത്ത സംസാ​ര​ത്തി​ലൂ​ടെ​യും അക്രമ​പ്ര​വർത്ത​ന​ങ്ങ​ളി​ലൂ​ടെ​യും ഒരുവന്റെ വികാ​രങ്ങൾ പ്രകടി​പ്പി​ക്കു​ന്നത്‌

അവ “ജഡത്തിന്റെ പ്രവൃ​ത്തി​ക​ളാണ്‌,” അവക്കെ​തി​രെ അനേകർക്കും കഠിന​മായ പോരാ​ട്ടം നടത്തേ​ണ്ട​തുണ്ട്‌. യഥാർത്ഥ വിശ്വാ​സ​ത്താ​ലും ദൈവാ​ത്മാ​വി​ന്റെ സഹായ​ത്താ​ലും ലോക​ത്തി​ന്റെ ആത്മാവ്‌ തങ്ങളെ ഭരിക്കാൻ അനുവ​ദി​ക്കു​ന്ന​തി​നു പകരം അവർക്ക്‌ ലോകത്തെ ജയിച്ച​ട​ക്കാൻ കഴിയും.—ഗലാ. 5:19, 20, 22, 23; എഫേ. 4:31; 1 കൊരി. 13:4-8; 1 യോഹ. 5:4.

നമ്മുടെ പ്രതീ​ക്ഷ​ക​ളും ഭയപ്പാ​ടു​ക​ളും മനുഷ്യർക്ക്‌ ചെയ്യാൻ കഴിയു​ന്ന​തിൽ അടിസ്ഥാ​ന​പ്പെ​ടു​ത്തു​ന്നത്‌

തനിക്ക്‌ കാണാ​നും സ്‌പർശി​ക്കാ​നും കഴിയു​ന്ന​താണ്‌ യഥാർത്ഥ​ത്തിൽ പ്രധാ​ന​മെന്ന്‌ ഭൗതിക ചിന്താ​ഗ​തി​ക്കാ​ര​നായ ഒരാൾ കരുതു​ന്നു. അയാളു​ടെ പ്രതീ​ക്ഷ​ക​ളും ഭയപ്പാ​ടു​ക​ളും മററു മനുഷ്യ​രു​ടെ വാഗ്‌ദാ​ന​ങ്ങ​ളെ​യും ഭീഷണി​ക​ളെ​യും ചുററി​പ്പ​റ​റി​യാണ്‌. സഹായ​ത്തി​നു​വേണ്ടി അയാൾ മാനുഷ ഭരണാ​ധി​പൻമാ​രി​ലേക്ക്‌ നോക്കു​ന്നു, അവർ പരാജ​യ​പ്പെ​ടു​മ്പോൾ അയാൾ യാഥാർത്ഥ്യ​ബോ​ധം വീണ്ടെ​ടു​ക്കു​ന്നു. (സങ്കീ. 146:3, 4; യെശ. 8:12, 13) അയാളെ സംബന്ധി​ച്ചി​ട​ത്തോ​ളം ഈ ജീവിതം മാത്ര​മാ​ണു​ള​ളത്‌. മരണഭീ​ഷണി അയാളെ എളുപ്പ​ത്തിൽ അടി​പ്പെ​ടു​ത്തു​ന്നു. (വിപരീത താരത​മ്യ​ത്തിന്‌ മത്തായി 10:28; എബ്രായർ 2:14, 15 കാണുക.) എന്നാൽ യഹോ​വയെ അറിയു​ക​യും മനസ്സു​ക​ളും ഹൃദയ​ങ്ങ​ളും അവന്റെ വാഗ്‌ദാ​ന​ങ്ങ​ളെ​ക്കൊണ്ട്‌ നിറക്കു​ക​യും എല്ലാ അവശ്യ​ഘ​ട്ട​ങ്ങ​ളി​ലും സഹായ​ത്തി​നാ​യി അവനി​ലേക്ക്‌ തിരി​യാൻ പഠിക്കു​ക​യും ചെയ്യു​ന്ന​വ​രു​ടെ മനസ്സു​കളെ ഒരു പുതിയ ശക്തി ഉത്തേജി​പ്പി​ക്കു​ന്നു.—എഫേ. 4:23, 24; സങ്കീ. 46:1; 68:19.

ദൈവത്തിന്‌ നൽകേണ്ട ആരാധ​നാ​പ​ര​മായ ബഹുമാ​നം മനുഷ്യർക്കും വസ്‌തു​ക്കൾക്കും നൽകൽ

ആരാധന നടത്താ​നു​ളള മനുഷ്യ​ന്റെ ദൈവ​ദ​ത്ത​മായ ചായ്‌വി​നെ തെററാ​യി നയിക്കു​ന്ന​തി​നു​ളള എല്ലാത്തരം പരിപാ​ടി​കൾക്കും “ഈ വ്യവസ്ഥി​തി​യു​ടെ ദൈവ​മായ” പിശാ​ചായ സാത്താൻ പ്രോൽസാ​ഹനം കൊടു​ക്കു​ന്നു. (2 കൊരി. 4:4) ചില ഭരണാ​ധി​പൻമാർ ദൈവ​ങ്ങ​ളാ​യി കണക്കാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (പ്രവൃ. 12:21-23) ദശലക്ഷ​ക്ക​ണ​ക്കി​നാ​ളു​കൾ വിഗ്ര​ഹ​ങ്ങ​ളു​ടെ മുമ്പാകെ കുമ്പി​ടു​ന്നു. വേറെ ദശലക്ഷങ്ങൾ നടീന​ടൻമാ​രെ​യും പ്രമുഖ കായി​ക​താ​ര​ങ്ങ​ളെ​യും വിഗ്ര​ഹ​ങ്ങ​ളാ​ക്കു​ന്നു. ആഘോ​ഷ​പ​രി​പാ​ടി​കൾ മിക്ക​പ്പോ​ഴും മനുഷ്യ​രായ വ്യക്തി​കൾക്ക്‌ അതിരു​ക​വിഞ്ഞ ബഹുമാ​നം കൊടു​ക്കു​ന്നു. ഈ ആത്മാവ്‌ വളരെ വ്യാപ​ക​മാ​യ​തി​നാൽ യഹോ​വയെ യഥാർത്ഥ​ത്തിൽ സ്‌നേ​ഹി​ക്കു​ന്ന​വ​രും അവന്‌ അനന്യ​മായ ഭക്തി കൊടു​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രും എല്ലാ ദിവസ​വും അതിന്റെ സ്വാധീ​ന​ത്തി​നെ​തി​രെ ജാഗ്രത പുലർത്തേ​ണ്ട​യാ​വ​ശ്യ​മുണ്ട്‌.