വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവാഹം

വിവാഹം

നിർവ്വ​ചനം: തിരു​വെ​ഴു​ത്തു​ക​ളിൽ നൽക​പ്പെ​ട്ടി​രി​ക്കുന്ന നിലവാ​ര​ങ്ങ​ളോ​ടു​ളള ചേർച്ച​യിൽ ഭാര്യാ​ഭർത്താ​ക്കൻമാ​രാ​യി ജീവി​ക്കാൻ വേണ്ടി​യു​ളള പുരു​ഷ​ന്റെ​യും സ്‌ത്രീ​യു​ടെ​യും സംയോ​ജനം. വിവാഹം ഒരു ദിവ്യ ക്രമീ​ക​ര​ണ​മാണ്‌. ഓരോ ഇണയും വ്യക്തി​പ​ര​മാ​യി കടപ്പാ​ടിൻ കീഴി​ലാ​യി​രി​ക്കു​ന്ന​തി​നാ​ലും സ്‌നേ​ഹ​ത്തി​ന്റെ​തായ ഒരു അന്തരീക്ഷം നിലനിൽക്കു​ന്ന​തി​നാ​ലു​മു​ളള സുരക്ഷി​ത​ബോ​ധം സഹിതം അത്‌ ഭർത്താ​വും ഭാര്യ​യും തമ്മിൽ അടുത്ത ബന്ധത്തിന്‌ ഇടനൽകു​ന്നു. വിവാഹം ഏർപ്പെ​ടു​ത്തി​യ​പ്പോൾ യഹോവ അങ്ങനെ ചെയ്‌തത്‌ പുരു​ഷന്‌ പൂരക​മാ​യി​രി​ക്കുന്ന ഒരു അടുത്ത സുഹൃ​ത്തി​നെ പ്രദാനം ചെയ്യാൻ മാത്രമല്ല, മറിച്ച്‌ കുടുംബ ക്രമീ​ക​ര​ണ​ത്തി​നു​ള​ളിൽ കൂടുതൽ മനുഷ്യ​രെ ഉൽപാ​ദി​പ്പി​ക്കാ​നു​ളള കരുതൽ ചെയ്യു​ന്ന​തി​നു​വേ​ണ്ടി​യും കൂടെ​യാ​യി​രു​ന്നു. സാദ്ധ്യ​മാ​കു​ന്നി​ട​ത്തെ​ല്ലാം ക്രിസ്‌തീയ സഭക്ക്‌ സ്വീകാ​ര്യ​മായ വിവാ​ഹ​ബ​ന്ധങ്ങൾ നിയമ​പ​ര​മാ​യി രജിസ്‌ററർ ചെയ്യേ​ണ്ട​തുണ്ട്‌.

നിയമ​പ​ര​മായ നിബന്ധ​ന​കൾക്ക്‌ ചേർച്ച​യാ​യി വിവാ​ഹി​ത​രാ​കു​ന്നത്‌ യഥാർത്ഥ​ത്തിൽ പ്രധാ​ന​മാ​ണോ?

തീത്തോ. 3:1: “ഭരണാ​ധി​കാ​രി​കൾ എന്നനി​ല​യിൽ ഗവൺമെൻറു​കൾക്കും അധികാ​രി​കൾക്കും കീഴട​ങ്ങി​യി​രി​പ്പാൻ അവരെ തുടർന്നും ഓർമ്മി​പ്പി​ക്കുക.” (ആളുകൾ ഈ നിർദ്ദേശം അനുസ​രി​ക്കു​മ്പോൾ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​വ​രു​ടെ പേര്‌ അനിന്ദ്യ​മാ​യി സൂക്ഷി​ക്ക​പ്പെ​ടു​ന്നു, കൂടാതെ അവിവാ​ഹി​ത​രായ മാതാ​പി​താ​ക്ക​ളു​ടെ മക്കളു​ടെ​മേൽ വന്നേക്കാ​വുന്ന നിന്ദയിൽ നിന്ന്‌ കുട്ടികൾ സംരക്ഷി​ക്ക​പ്പെ​ടു​ന്നു. മാത്ര​വു​മല്ല വിവാ​ഹ​ത്തി​ന്റെ നിയമ​പ​ര​മായ രജിസ്‌​ട്രേഷൻ ഇണകളിൽ ഒരാൾ മരിക്കുന്ന സാഹച​ര്യ​ത്തിൽ കുടും​ബാം​ഗ​ങ്ങ​ളു​ടെ സ്വത്തവ​കാ​ശ​ത്തിന്‌ സംരക്ഷണം നൽകുന്നു.)

എബ്രാ. 13:4: “വിവാഹം എല്ലാവർക്കും മാന്യ​വും വിവാ​ഹശയ്യ നിർമ്മ​ല​വു​മാ​യി​രി​ക്കട്ടെ, എന്തു​കൊ​ണ്ടെ​ന്നാൽ ദുർവൃ​ത്ത​രെ​യും വ്യഭി​ചാ​രി​ക​ളെ​യും ദൈവം ന്യായം​വി​ധി​ക്കും.” (“മാന്യ”മെന്ന നിലയിൽ സ്വീകാ​ര്യ​മാ​യി​രി​ക്കുന്ന വിവാഹം ചെയ്യു​ന്ന​തിൽ നിയമാ​നു​സൃ​തം വിവാ​ഹി​ത​രാ​കു​ന്നത്‌ ഒരു വലിയ പങ്കുവ​ഹി​ക്കു​ന്നു. “ദുർവൃ​ത്തി​യും” “വ്യഭി​ചാ​ര​വും” നിർവ്വ​ചി​ക്കു​ക​യിൽ മേലു​ദ്ധ​രി​ച്ച​താ​യി തീത്തോസ്‌ 3:1-ൽ പറഞ്ഞി​രി​ക്കു​ന്നത്‌ നാം മനസ്സിൽ പിടി​ക്കണം.)

1 പത്രോ. 2:12-15: “ജനതകൾ നിങ്ങളെ ദുഷ്‌പ്ര​വൃ​ത്തി​ക്കാർ എന്ന്‌ വിളി​ക്കുന്ന കാര്യ​ത്തിൽ അവർ നിങ്ങളു​ടെ നല്ല പ്രവൃ​ത്തി​കളെ കണ്ടറി​ഞ്ഞിട്ട്‌ ദൈവ​ത്തി​ന്റെ സന്ദർശന ദിവസ​ത്തിൽ അവർ അവനെ മഹത്വ​പ്പെ​ടു​ത്തേ​ണ്ട​തിന്‌ അവരു​ടെ​യി​ട​യിൽ നിങ്ങളു​ടെ നടത്ത നല്ലതാ​യി​രി​ക്കട്ടെ. കർത്താവ്‌ നിമിത്തം സകല മാനുഷ സൃഷ്ടി​ക്കും കീഴട​ങ്ങി​യി​രി​ക്കുക: ശ്രേഷ്‌ഠാ​ധി​കാ​രി എന്ന്‌ വച്ച്‌ രാജാ​വി​നും ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രെ ശിക്ഷി​ക്കു​ന്ന​തി​നും സൽപ്ര​വൃ​ത്തി​ക്കാ​രു​ടെ പുകഴ്‌ച​ക്കു​മാ​യി അവനാൽ അയക്ക​പ്പെ​ട്ട​വ​രെന്ന നിലക്ക്‌ നാടു​വാ​ഴി​കൾക്കും കീഴ്‌പ്പെ​ട്ടി​രി​ക്കുക. എന്തു​കൊ​ണ്ടെ​ന്നാൽ നിങ്ങൾ നൻമ ചെയ്‌ത്‌ ന്യായ​ബോ​ധ​മി​ല്ലാ​ത്ത​വ​രു​ടെ മൗഢ്യ​മായ സംസാരം നിറു​ത്തി​ക്കണം എന്നത്‌ ദൈവ​ത്തി​ന്റെ ഇഷ്ടമാണ്‌.”

ആദാമും ഹവ്വായും ഒരുമിച്ച്‌ ജീവി​ക്കാൻ തുടങ്ങി​യ​പ്പോൾ അവിടെ എന്തെങ്കി​ലും “നിയമ​പ​ര​മായ നടപടി​ക്ര​മങ്ങൾ” ഉണ്ടായി​രു​ന്നോ?

ഉൽപ. 2:22-24: “യഹോ​വ​യായ ദൈവം മനുഷ്യ​നിൽ നിന്ന്‌ [ആദാം] എടുത്ത വാരി​യെ​ല്ലി​നെ ഒരു സ്‌ത്രീ​യാ​ക്കി അവളെ മനുഷ്യ​ന്റെ അടുക്കൽ കൊണ്ടു​വ​രാൻ നടപടി​കൾ തുടങ്ങി. അപ്പോൾ മനുഷ്യൻ: ‘ഇത്‌ ഒടുവിൽ എന്റെ അസ്ഥിയിൽനി​ന്നു​ളള അസ്ഥിയും എന്റെ മാംസ​ത്തിൽനി​ന്നു​ളള മാംസ​വും ആകുന്നു. ഇവളെ നരനിൽനിന്ന്‌ എടുത്തി​രി​ക്ക​യാൽ ഇവൾ നാരി എന്ന്‌ വിളി​ക്ക​പ്പെ​ടും’ എന്ന്‌ പറഞ്ഞു. അതു​കൊ​ണ്ടാണ്‌ ഒരു പുരുഷൻ തന്റെ അപ്പനെ​യും അമ്മയെ​യും വിട്ടു​പി​രിഞ്ഞ്‌ ഭാര്യ​യോട്‌ പററി​ച്ചേ​രു​ക​യും അവർ ഇരുവ​രും ഒരു ജഡമാ​യി​ത്തീ​രു​ക​യും ചെയ്യേ​ണ്ടത്‌.” (അഖിലാ​ണ്ഡ​പ​ര​മാ​ധി​കാ​രി​യായ യഹോ​വ​യാം ദൈവം തന്നെയാണ്‌ ആദാമി​നെ​യും ഹവ്വാ​യെ​യും കൂട്ടി​വ​രു​ത്തി​യത്‌ എന്ന്‌ കുറി​ക്കൊ​ള​ളുക. നിയമാ​നു​സൃത അധികാ​ര​ത്തിന്‌ പരിഗണന കൊടു​ക്കാ​തെ ഒരു പുരു​ഷ​നും സ്‌ത്രീ​യും ഒരുമിച്ച്‌ ജീവി​ക്കാൻ തീരു​മാ​നി​ക്കു​ന്ന​തി​ന്റെ ഒരു സംഗതി​യാ​യി​രു​ന്നില്ല അത്‌. ഈ ബന്ധത്തിന്റെ സ്ഥിരതക്ക്‌ ദൈവം നൽകിയ ഊന്നലും നിരീ​ക്ഷി​ക്കുക.)

ഉൽപ. 1:28: “ദൈവം അവരെ [ആദാമി​നെ​യും ഹവ്വാ​യെ​യും] അനു​ഗ്ര​ഹിച്ച്‌ അവരോട്‌ ഇപ്രകാ​രം പറഞ്ഞു: ‘നിങ്ങൾ സന്താന​പു​ഷ്ടി​യു​ള​ള​വ​രാ​യി പെരുകി ഭൂമി​യിൽ നിറഞ്ഞ്‌ അതിനെ കീഴടക്കി സമു​ദ്ര​ത്തി​ലെ മൽസ്യ​ത്തിൻമേ​ലും ആകാശ​ത്തി​ലെ പറവജാ​തി​യിൻമേ​ലും സകല ഭൂചര​ജ​ന്തു​വിൻമേ​ലും വാഴുക.’” (ഇവിടെ ഈ ബന്ധത്തിൻമേൽ ഏററം ഉന്നതനായ നിയമാ​നു​സൃത അധികാ​രി​യു​ടെ അനു​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു, ലൈം​ഗിക ബന്ധത്തി​ലേർപ്പെ​ടു​ന്ന​തി​നു​ളള അവകാ​ശ​വും അവരുടെ ജീവി​തത്തെ അർത്ഥസ​മ്പു​ഷ്ട​മാ​ക്കുന്ന നിയോ​ഗ​വും അവർക്ക്‌ നൽക​പ്പെട്ടു.)

പ്രാദേശിക നിയമം അനുവ​ദി​ക്കു​ന്നു​വെ​ങ്കിൽ ഒരു വ്യക്തിക്ക്‌ ഒന്നില​ധി​കം ഭാര്യ​മാർ ഉണ്ടായി​രി​ക്കാ​മോ?

1 തിമൊ. 3:2, 12: “അതു​കൊണ്ട്‌ മേൽവി​ചാ​രകൻ നിരപ​വാ​ദ്യ​നും ഏകഭാ​ര്യ​യു​ടെ ഭർത്താ​വു​മാ​യി​രി​ക്കണം . . . ശുശ്രൂ​ഷാ​ദാ​സൻമാർ ഏകഭാ​ര്യ​യു​ടെ ഭർത്താ​ക്കൻമാ​രാ​യി​രി​ക്കട്ടെ.” (ഈ പുരു​ഷൻമാർക്ക്‌ ഉത്തരവാ​ദി​ത്വം നൽക​പ്പെട്ടു എന്നു മാത്രമല്ല അവർ ക്രിസ്‌തീ​യ​സ​ഭ​യി​ലെ മററു​ള​ള​വർക്ക്‌ മാതൃ​ക​ക​ളാ​യി​രി​ക്കേ​ണ്ടി​യു​മി​രു​ന്നു.)

1 കൊരി. 7:2: “ദുർവൃ​ത്തി​യു​ടെ ആധിക്യം നിമിത്തം ഓരോ പുരു​ഷ​നും സ്വന്തം ഭാര്യ​യും ഓരോ സ്‌ത്രീ​ക്കും സ്വന്തം ഭർത്താ​വു​മു​ണ്ടാ​യി​രി​ക്കട്ടെ.” (ഇവിടെ ഒരു ഭാഗത്തും ഒന്നില​ധി​കം ഇണകളു​ണ്ടാ​യി​രി​ക്കാ​നു​ളള അനുവാ​ദ​മില്ല.)

അബ്രഹാമിനും യാക്കോ​ബി​നും ശലോ​മോ​നും ഒന്നില​ധി​കം ഭാര്യ​മാ​രു​ണ്ടാ​യി​രി​ക്കാൻ ദൈവം അനുവ​ദി​ച്ച​തെ​ന്തു​കൊ​ണ്ടാണ്‌?

ബഹുഭാ​ര്യാ​ത്വ​ത്തിന്‌ തുടക്ക​മി​ട്ടത്‌ യഹോ​വയല്ല. അവൻ ആദാമിന്‌ ഒരു ഭാര്യയെ മാത്രമേ നൽകി​യു​ളളു. പിന്നീട്‌ കയീന്റെ വംശത്തിൽപ്പെട്ട ലാമേക്ക്‌ തനിക്കു​വേണ്ടി രണ്ടു ഭാര്യ​മാ​രെ എടുത്തു. (ഉൽപ. 4:19) കാല​ക്ര​മ​ത്തിൽ മററു​ള​ളവർ അയാളു​ടെ ദൃഷ്ടാന്തം അനുക​രി​ച്ചു, ചിലർ അടിമ​പ്പെൺകു​ട്ടി​കളെ വെപ്പാ​ട്ടി​മാ​രാ​യി സ്വീക​രി​ച്ചു. ദൈവം ആ നടപടി പൊറു​ക്കു​ക​യും മോ​ശൈ​ക​ന്യാ​യ​പ്ര​മാ​ണ​ത്തിൽ അത്തരം ബന്ധങ്ങളു​ളള സ്‌ത്രീ​കൾക്ക്‌ ഉചിത​മായ പെരു​മാ​ററം ലഭിക്കു​ന്ന​തി​നാ​വ​ശ്യ​മായ വ്യവസ്ഥകൾ ഉൾപ്പെ​ടു​ത്തു​ക​യും ചെയ്‌തു. ക്രിസ്‌തീയ സഭ സ്ഥാപി​ത​മാ​കു​ന്ന​തു​വരെ അവൻ ഈ രീതി തുടർന്നു, എന്നാൽ പിന്നീട്‌ ഏദനിൽ താൻതന്നെ സ്ഥാപിച്ച നിലവാ​ര​ത്തി​ലേക്ക്‌ തന്റെ ദാസൻമാർ തിരികെ വരണ​മെന്ന്‌ ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു.

അബ്രഹാ​മി​നെ സംബന്ധി​ച്ചാ​ണെ​ങ്കിൽ അവൻ സാറാ​യി​യെ (സാറാ) തന്റെ ഭാര്യ​യാ​യി എടുത്തു. അവൾക്ക്‌ എഴുപ​ത്തഞ്ചു വയസ്സാ​യ​പ്പോൾ, അവൾക്ക്‌ ഒരിക്ക​ലും ഒരു കുട്ടി ജനിക്കു​ക​യില്ല എന്ന്‌ വിചാ​രി​ച്ച​പ്പോൾ, തന്റെ ദാസി​യു​മാ​യി ബന്ധപ്പെ​ടു​ന്ന​തി​നും അതുവഴി തനിക്ക്‌ അവൾ മുഖേന ഒരു നിയമാ​നു​സൃത സന്തതി ലഭിക്കു​ന്ന​തി​നും അവൾ തന്റെ ഭർത്താ​വി​നോട്‌ ആവശ്യ​പ്പെട്ടു. അബ്രഹാം അങ്ങനെ ചെയ്‌തു, എന്നാൽ അത്‌ അവന്റെ കുടും​ബ​ത്തിൽ വലിയ കലഹമു​ണ്ടാ​കു​ന്ന​തി​ലേക്ക്‌ നയിച്ചു. (ഉൽപ. 16:1-4) പിന്നീട്‌ അത്ഭുത​ക​ര​മാ​യി സാറാ തന്നെ ഗർഭം ധരിക്കാൻ ഇടയാ​ക്കി​ക്കൊണ്ട്‌ “സന്തതി” സംബന്ധിച്ച്‌ അബ്രഹാ​മി​നോ​ടു​ളള വാഗ്‌ദത്തം യഹോവ നിറ​വേ​ററി. (ഉൽപ. 18:9-14) സാറാ മരിച്ച​ശേഷം മാത്ര​മാണ്‌ അബ്രഹാം മറെറാ​രു ഭാര്യയെ സ്വീക​രി​ച്ചത്‌.—ഉൽപ. 23:2; 25:1.

യാക്കോബ്‌ ഒന്നില​ധി​കം ഭാര്യ​മാ​രെ സ്വീക​രി​ക്കാ​നി​ട​യാ​യത്‌ അവന്റെ അമ്മായി​യ​പ്പന്റെ വഞ്ചന നിമി​ത്ത​മാണ്‌. പദ്ദൻ-അരാമിൽ നിന്ന്‌ ഒരു ഭാര്യയെ കണ്ടുപി​ടി​ക്കാൻ പുറ​പ്പെ​ട്ട​പ്പോൾ അവന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ അതല്ല. അവന്റെ ഭാര്യ​മാർ തമ്മിലു​ളള സങ്കടക​ര​മായ മൽസര​ത്തെ​പ്പ​ററി ബൈബിൾ രേഖ കുറെ വിശദാം​ശങ്ങൾ നൽകി​ക്കൊ​ണ്ടു​തന്നെ സംസാ​രി​ക്കു​ന്നു.—ഉൽപ. 29:18–30:24.

ശലോ​മോന്‌ അനേകം ഭാര്യ​മാ​രും വെപ്പാ​ട്ടി​മാ​രും ഉണ്ടായി​രു​ന്നു എന്നത്‌ പരക്കെ അറിയ​പ്പെ​ടുന്ന സംഗതി​യാണ്‌. എന്നാൽ അങ്ങനെ ചെയ്യു​ക​യിൽ “രാജാവ്‌ തന്റെ ഹൃദയം മറിഞ്ഞു പോകാ​തി​രി​ക്കാൻ അനേകം ഭാര്യ​മാ​രെ എടുക്ക​രുത്‌” എന്ന യഹോ​വ​യു​ടെ വ്യക്തമാ​യി പ്രസ്‌താ​വി​ക്ക​പ്പെട്ട കൽപനക്ക്‌ എതിരെ പ്രവർത്തി​ക്കു​ക​യാ​യി​രു​ന്നു എന്നത്‌ എല്ലാവ​രും തിരി​ച്ച​റി​യു​ന്നില്ല. (ആവ. 17:17) തന്റെ വിദേശ ഭാര്യ​മാ​രു​ടെ സ്വാധീ​നം നിമിത്തം ശലോ​മോൻ വ്യാജ​ദൈ​വ​ങ്ങ​ളു​ടെ ആരാധ​ന​യി​ലേക്ക്‌ തിരി​ഞ്ഞു​വെ​ന്നും “അവൻ യഹോ​വ​യു​ടെ ദൃഷ്ടി​യിൽ അനിഷ്ട​മാ​യത്‌ ചെയ്യാൻ തുടങ്ങി” എന്നും കുറി​ക്കൊ​ളേ​ള​ണ്ട​താണ്‌. “യഹോ​വ​യു​ടെ കോപം അവന്റെ നേരെ ജ്വലിച്ചു.”—1 രാജാ. 11:1-9.

വിവാഹിത ഇണകൾക്ക്‌ സമാധാ​ന​ത്തോ​ടെ ഒന്നിച്ചു ജീവി​ക്കാൻ കഴിയു​ന്നി​ല്ലെ​ങ്കിൽ വേർപി​രി​യു​ന്നത്‌ അനുവ​ദ​നീ​യ​മാ​ണോ?

1 കൊരി. 7:10-16: “വിവാ​ഹി​ത​രോട്‌ ഞാൻ, ഞാനല്ല കർത്താവ്‌ തന്നെ നിർദ്ദേ​ശി​ക്കു​ന്നത്‌ ഭാര്യ ഭർത്താ​വി​നെ വേർപി​രി​യ​രുത്‌ എന്നാണ്‌, വാസ്‌ത​വ​ത്തിൽ പിരി​ഞ്ഞു​വെ​ങ്കി​ലോ അവൾ വിവാഹം കൂടാതെ പാർക്കേണം, അല്ലെന്നു​വ​രി​കിൽ ഭർത്താ​വി​നോട്‌ നിരന്നു​കൊ​ളേ​ളണം; ഭർത്താവ്‌ ഭാര്യയെ ഉപേക്ഷി​ക്ക​യു​മ​രുത്‌. എന്നാൽ ശേഷമു​ള​ള​വ​രോട്‌ കർത്താവല്ല ഞാൻ തന്നെ പറയു​ന്നത്‌ [എന്നാൽ പൗലോസ്‌ പരിശു​ദ്ധാ​ത്മാ​വി​നാൽ നയിക്ക​പ്പെട്ടു എന്ന്‌ 40-ാം വാക്യം കാണി​ക്കു​ന്നു]: ഒരു സഹോ​ദ​രന്‌ അവിശ്വാ​സി​യായ ഒരു ഭാര്യ ഉണ്ടായി​രി​ക്കു​ക​യും അവൾ അയാ​ളോ​ടു​കൂ​ടെ പാർക്കാൻ സമ്മതി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ അയാൾ അവളെ ഉപേക്ഷി​ക്ക​രുത്‌. അവിശ്വാ​സി​യായ ഭർത്താ​വു​ളള ഒരു സ്‌ത്രീ​യും അയാൾ അവളോ​ടു​കൂ​ടെ പാർക്കാൻ സമ്മതി​ക്കു​ന്നു​വെ​ങ്കിൽ ഭർത്താ​വി​നെ ഉപേക്ഷി​ക്ക​രുത്‌. എന്തു​കൊ​ണ്ടെ​ന്നാൽ അവിശ്വാ​സി​യായ ഭർത്താവ്‌ ഭാര്യ​യോ​ടു​ളള ബന്ധത്തിൽ വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടും അവിശ്വാ​സി​യായ ഭാര്യ സഹോ​ദ​ര​നോ​ടു​ളള ബന്ധത്തിൽ വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടു​മി​രി​ക്കു​ന്നു; അല്ലെങ്കിൽ നിങ്ങളു​ടെ മക്കൾ അശുദ്ധർ എന്നു വരും; എന്നാൽ ഇപ്പോ​ഴോ അവർ വിശു​ദ്ധ​രാ​കു​ന്നു. അവിശ്വാ​സി വേർപി​രി​യു​ന്നു​വെ​ങ്കിൽ പിരി​യട്ടെ; അത്തരം സാഹച​ര്യ​ങ്ങ​ളിൽ ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​യോ ബദ്ധരാ​യി​രി​ക്കു​ന്നില്ല, എന്നാൽ സമാധാ​ന​ത്തി​ലാ​യി​രി​പ്പാൻ ദൈവം നിങ്ങളെ വിളി​ച്ചി​രി​ക്കു​ന്നു. എന്തു​കൊ​ണ്ടെ​ന്നാൽ ഭാര്യയെ, നീ ഭർത്താ​വി​നെ രക്ഷിക്കു​മെന്ന്‌ നിനക്ക്‌ എങ്ങനെ അറിയാം? അല്ലെങ്കിൽ ഭർത്താവേ, നീ നിന്റെ ഭാര്യയെ രക്ഷിക്കു​മെന്ന്‌ നിന​ക്കെ​ങ്ങനെ അറിയാം?” (വിശ്വാ​സി കഷ്ടം സഹിക്കു​ക​യും വിവാ​ഹ​ബന്ധം തകർന്നു പോകാ​തി​രി​ക്കാൻ ആത്മാർത്ഥ​മാ​യി ശ്രമി​ക്കു​ക​യും ചെയ്യു​ന്ന​തെ​ന്തു​കൊണ്ട്‌? വിവാ​ഹ​ത്തി​ന്റെ ദിവ്യ ഉത്ഭവ​ത്തോ​ടു​ളള ആദരവു​കൊ​ണ്ടും അവിശ്വാ​സി കാല​ക്ര​മ​ത്തിൽ സത്യ​ദൈ​വ​ത്തി​ന്റെ ഒരു ദാസനാ​യി​ത്തീ​രാൻ സഹായി​ക്ക​പ്പെ​ടു​മെ​ന്നു​ളള പ്രതീ​ക്ഷ​യി​ലും തന്നെ.)

പുനർവി​വാ​ഹം ചെയ്യാ​നു​ളള ലക്ഷ്യത്തിൽ വിവാ​ഹ​മോ​ചനം നേടു​ന്നതു സംബന്ധി​ച്ചു​ളള ബൈബി​ളി​ന്റെ വീക്ഷണ​മെ​ന്താണ്‌?

മലാ. 2:15, 16: “‘നിങ്ങളു​ടെ ആത്മാവ്‌ സംബന്ധിച്ച്‌ നിങ്ങൾ സൂക്ഷി​ച്ചു​കൊ​ള​ളുക; തന്റെ യൗവന​ത്തി​ലെ ഭാര്യ​യോട്‌ ആരും അവിശ്വ​സ്‌തത കാണി​ക്കാ​തി​രി​ക്കട്ടെ. എന്തു​കൊ​ണ്ടെ​ന്നാൽ താൻ ഉപേക്ഷ​ണത്തെ വെറു​ത്തി​രി​ക്കു​ന്നു’ എന്ന്‌ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ പറഞ്ഞി​രി​ക്കു​ന്നു.”

മത്താ. 19:8, 9: “[യേശു] അവരോട്‌ പറഞ്ഞു: ‘നിങ്ങളു​ടെ ഹൃദയ​കാ​ഠി​ന്യം പരിഗ​ണി​ച്ച​ത്രേ നിങ്ങളു​ടെ ഭാര്യ​മാ​രെ ഉപേക്ഷി​ക്കാൻ മോശ അനുവ​ദി​ച്ചത്‌, എന്നാൽ ആദ്യം മുതൽ അങ്ങനെ​യാ​യി​രു​ന്നില്ല. എന്നാൽ ഞാൻ നിങ്ങ​ളോട്‌ പറയു​ന്നത്‌ ദുർവൃ​ത്തി [വിവാ​ഹ​ത്തിന്‌ വെളി​യി​ലെ ലൈം​ഗി​ക​ബന്ധം] നിമി​ത്ത​മ​ല്ലാ​തെ ഭാര്യയെ ഉപേക്ഷി​ക്കു​ക​യും മറെറാ​രു​ത്തി​യെ വിവാഹം കഴിക്കു​ക​യും ചെയ്യു​ന്നവൻ വ്യഭി​ചാ​രം ചെയ്യുന്നു.’” (അതു​കൊണ്ട്‌ നിരപ​രാ​ധി​യായ ഇണക്ക്‌ “ദുർവൃ​ത്തി” ചെയ്യുന്ന ഇണയെ ഉപേക്ഷി​ക്കാൻ അനുവാ​ദ​മുണ്ട്‌, എന്നാൽ അങ്ങനെ ചെയ്യണ​മെ​ന്നില്ല.)

റോമ. 7:2, 3: “വിവാ​ഹി​ത​യായ ഒരു സ്‌ത്രീ അവളുടെ ഭർത്താവ്‌ ജീവി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം നിയമ​ത്താൽ അയാ​ളോട്‌ ബന്ധിക്ക​പ്പെ​ട്ടി​രി​ക്കു​ന്നു; എന്നാൽ ഭർത്താവ്‌ മരിക്കു​ന്നു​വെ​ങ്കിൽ അവൾ ഭർത്താ​വി​ന്റെ നിയമ​ത്തിൽനിന്ന്‌ ഒഴിവു​ള​ള​വ​ളാ​യി. അതു​കൊണ്ട്‌ ഭർത്താവ്‌ ജീവി​ച്ചി​രി​ക്കു​മ്പോൾ അവൾ മറെറാ​രു പുരു​ഷ​ന്റെ​താ​യാൽ അവൾ വ്യഭി​ചാ​രി​ണി എന്ന്‌ വിളി​ക്ക​പ്പെ​ടും. എന്നാൽ അവളുടെ ഭർത്താവ്‌ മരിക്കു​ന്നു​വെ​ങ്കിൽ അവൾ അയാളു​ടെ നിയമ​ത്തിൽനിന്ന്‌ സ്വത​ന്ത്ര​യാണ്‌, അതു​കൊണ്ട്‌ അവൾ മറെറാ​രു​വ​നു​ള​ള​വ​ളാ​കു​ന്നു​വെ​ങ്കിൽ അവൾ വ്യഭി​ചാ​രി​ണി​യല്ല.”

1 കൊരി. 6:9-11: “വഞ്ചിക്ക​പ്പെ​ടാ​തി​രി​ക്കുക. ദുർവൃ​ത്തർ, വിഗ്ര​ഹാ​രാ​ധി​കൾ, വ്യഭി​ചാ​രി​കൾ, അസ്വഭാ​വിക ഉപയോ​ഗ​ത്തി​നാ​യി സൂക്ഷി​ക്ക​പ്പെ​ടുന്ന പുരു​ഷൻമാർ, പുരു​ഷൻമാ​രോ​ടു​കൂ​ടെ ശയിക്കുന്ന പുരു​ഷൻമാർ . . . ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കു​ക​യില്ല. എങ്കിലും നിങ്ങളിൽ ചിലർ അത്തരക്കാ​രാ​യി​രു​ന്നു. എന്നാൽ നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തി​ലും നമ്മുടെ ദൈവ​ത്തി​ന്റെ ആത്മാവി​നാ​ലും നിങ്ങൾ കഴുകി ശുദ്ധരാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, നിങ്ങൾ വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, നിങ്ങൾ നീതി​മാൻമാ​രാ​യി പ്രഖ്യാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.” (ഇത്‌ സംഗതി​യു​ടെ ഗൗരവ​ത്തിന്‌ ഊന്നൽ നൽകുന്നു. അനുതാ​പ​മി​ല്ലാത്ത വ്യഭി​ചാ​രി​കൾക്ക്‌ ദൈവ​രാ​ജ്യ​ത്തിൽ പങ്കുണ്ടാ​യി​രി​ക്കു​ക​യില്ല. എന്നാൽ മുമ്പ്‌ വ്യഭി​ചാ​രം ചെയ്‌തി​ട്ടു​ള​ള​വർക്കും, ഒരുപക്ഷേ അനുചി​ത​മാ​യി പുനർവി​വാ​ഹം ചെയ്‌ത​വർക്കും അവർ യഥാർത്ഥ​മാ​യി അനുത​പി​ക്കു​ക​യും യേശു​വി​ന്റെ പാപപ​രി​ഹാര ബലിയു​ടെ മൂല്യ​ത്തിൽ വിശ്വാ​സ​മർപ്പി​ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ ദൈവ​ത്തി​ന്റെ ക്ഷമയും അവന്റെ മുമ്പാകെ ശുദ്ധമായ ഒരു നിലയും നേടാൻ കഴിയും.)

കഴിഞ്ഞ കാലങ്ങ​ളിൽ സഹോ​ദ​ര​നും സഹോ​ദ​രി​യും തമ്മിലു​ളള വിവാഹം ദൈവം അനുവ​ദി​ച്ച​തെ​ന്തു​കൊ​ണ്ടാണ്‌?

കയീൻ തന്റെ സഹോ​ദ​രി​മാ​രി​ലൊ​രാ​ളെ (ഉൽപ. 4:17; 5:4) അല്ലെങ്കിൽ സാദ്ധ്യ​ത​യ​നു​സ​രിച്ച്‌ ഒരു മരുമ​കളെ വിവാഹം കഴിച്ചു എന്നും അതു​പോ​ലെ അബ്രാം തന്റെ അർദ്ധ സഹോ​ദ​രി​യെ വിവാഹം ചെയ്‌തു എന്നും ബൈബിൾ രേഖ സൂചി​പ്പി​ക്കു​ന്നു. (ഉൽപ. 20:12) എന്നാൽ പിന്നീട്‌ മോശ മുഖാ​ന്തരം നൽകപ്പെട്ട ന്യായ​പ്ര​മാ​ണ​ത്തിൽ അത്തരം വിവാ​ഹ​ബ​ന്ധങ്ങൾ പ്രത്യേ​കാൽ നിരോ​ധി​ക്കുക തന്നെ ചെയ്‌തു. (ലേവ്യ. 18:9, 11) ഇന്ന്‌ ക്രിസ്‌ത്യാ​നി​കൾക്കി​ട​യിൽ അത്‌ അനുവ​ദി​ക്ക​പ്പെ​ട്ടി​ട്ടില്ല. ഒരു അടുത്ത ബന്ധുവി​നോ​ടു​ളള വിവാ​ഹ​ബന്ധം ദോഷ​ക​ര​മായ ജനിതക ഘടകങ്ങൾ സന്താന​ങ്ങ​ളി​ലേക്ക്‌ കടത്തി​വി​ടാ​നു​ളള സാദ്ധ്യത സാധാ​ര​ണ​യി​ല​ധി​ക​മാ​ക്കു​ന്നു.

മനുഷ്യ​വർഗ്ഗ​ച​രി​ത്ര​ത്തി​ന്റെ ആരംഭ​കാ​ലത്ത്‌ സഹോദര സഹോ​ദരീ വിവാഹം അനുചി​ത​മ​ല്ലാ​ഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌? ദൈവം ആദാമി​നെ​യും ഹവ്വാ​യെ​യും പൂർണ്ണ​രാ​യി സൃഷ്ടി​ക്കു​ക​യും മനുഷ്യ​വർഗ്ഗം മുഴുവൻ അവരിൽനിന്ന്‌ ഉളവാ​ക​ണ​മെന്ന്‌ ഉദ്ദേശി​ക്കു​ക​യും ചെയ്‌തു. (ഉൽപ. 1:28; 3:20) ആദ്യത്തെ ഏതാനും തലമു​റ​ക​ളിൽ വിശേ​ഷി​ച്ചും അടുത്ത​ബ​ന്ധു​ക്ക​ളു​മാ​യു​ളള വിവാഹം നടക്കു​മെന്ന്‌ സ്‌പഷ്ട​മാണ്‌. പാപം രംഗ​പ്ര​വേശം ചെയ്‌ത​ശേ​ഷ​വും ആദ്യത​ല​മു​റ​ക​ളി​ലെ കുട്ടി​ക​ളിൽ പ്രകട​മായ വൈക​ല്യ​ങ്ങൾ ഉണ്ടാകാ​നു​ളള സാദ്ധ്യത കുറവാ​യി​രു​ന്നു, കാരണം ആദാമും ഹവ്വായും ആസ്വദിച്ച പൂർണ്ണ​ത​യോട്‌ അവർ അപ്പോ​ഴും അടുത്താ​യി​രു​ന്നു. അന്നത്തെ ആളുക​ളു​ടെ ദീർഘാ​യു​സ്സു തന്നെയാണ്‌ അതിന്റെ തെളിവ്‌. (ഉൽപത്തി 5:3-8; 25:7 കാണുക.) എന്നാൽ ആദാം പാപി​യാ​യി​ത്തീർന്ന്‌ ഏതാണ്ട്‌ 2,500 വർഷങ്ങൾ കഴിഞ്ഞ​പ്പോൾ ദൈവം അടുത്ത ബന്ധുക്കൾ തമ്മിലു​ളള വിവാഹം നിരോ​ധി​ച്ചു. ഇത്‌ സന്തതി​കളെ സംരക്ഷി​ക്കു​ന്ന​തിന്‌ ഉപകരി​ക്കു​ക​യും എല്ലാത്തരം മ്ലേച്ഛരീ​തി​ക​ളും അനുവർത്തി​ച്ചു​പോന്ന ചുററു​മു​ളള ജാതി​ക​ളു​ടേ​തിന്‌ മേലായി യഹോ​വ​യു​ടെ ദാസൻമാ​രു​ടെ ലൈം​ഗിക ധാർമ്മി​ക​തയെ ഉയർത്തു​ക​യും ചെയ്‌തു.—ലേവ്യാ​പു​സ്‌തകം 18:2-18 കാണുക.

ഒരു വിവാഹം മെച്ച​പ്പെ​ടു​ത്താൻ എന്തിന്‌ സഹായി​ക്കാൻ കഴിയും?

(1) ക്രമമാ​യി ദൈവ​ത്തി​ന്റെ വചനം ഒരുമിച്ച്‌ പഠിക്കു​ന്ന​തും പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ന്ന​തി​നു​ളള സഹായ​ത്തി​നു​വേണ്ടി ദൈവ​ത്തോട്‌ പ്രാർത്ഥി​ക്കു​ന്ന​തും.—2 തിമൊ. 3:16, 17; സദൃ. 3:5, 6; ഫിലി. 4:6, 7.

(2) ശിരസ്ഥാ​ന​ത്തി​ന്റെ തത്വം വിലമ​തി​ക്കു​ന്നത്‌. ഇത്‌ ഭർത്താ​വി​ന്റെ​മേൽ ഒരു ഭാരിച്ച ഉത്തരവാ​ദി​ത്വം വയ്‌ക്കു​ന്നു. (1 കൊരി 11:3; എഫേ. 5:25-33; കൊലൊ. 3:19) അത്‌ ഭാര്യ​യു​ടെ ഭാഗത്ത്‌ ആത്മാർത്ഥ​മായ ശ്രമവും ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു.—എഫേ. 5:22-24, 33; കൊലൊ. 3:18; 1 പത്രോ. 3:1-6.

(3) ലൈം​ഗിക താൽപ​ര്യം സ്വന്തം ഇണയിൽ മാത്രം പരിമി​ത​പ്പെ​ടു​ത്തു​ന്നത്‌. (സദൃ. 5:15-21; എബ്രാ. 13:4) ഇണയുടെ ആവശ്യ​ങ്ങ​ളോ​ടു​ളള സ്‌നേ​ഹ​പൂർവ്വ​ക​മായ പരിഗ​ണ​നക്ക്‌ ആ വ്യക്തി തെററു​ചെ​യ്യാൻ പ്രലോ​ഭി​പ്പി​ക്ക​പ്പെ​ടു​ന്ന​തിൽ നിന്ന്‌ സംരക്ഷി​ക്കാൻ സഹായി​ക്കും.—1 കൊരി. 7:2-5.

(4) പരസ്‌പരം ദയയോ​ടും പരിഗ​ണ​ന​യോ​ടും കൂടെ സംസാ​രി​ക്കു​ന്നത്‌; കോപാ​വേശം, കുററ​പ്പെ​ടു​ത്തൽ, കഠിന​മായ വിമർശനം എന്നിവ ഒഴിവാ​ക്കു​ന്നത്‌.—എഫേ. 4:31, 32; സദൃ. 15:1; 20:3; 21:9; 31:26, 28.

(5) കുടും​ബ​ത്തി​ന്റെ പാർപ്പി​ടം, വസ്‌ത്രം എന്നിവ സൂക്ഷി​ക്കു​ന്ന​തി​ലും നല്ല ഭക്ഷണം പാകം ചെയ്യു​ന്ന​തി​ലും കഠിനാ​ദ്ധ്വാ​നം ചെയ്യു​ന്ന​തും ആശ്രയ​യോ​ഗ്യ​രാ​യി​രി​ക്കു​ന്ന​തും.—തീത്തോ. 2:4, 5; സദൃ. 31:10-31.

(6) മറേറ​യാൾ ചെയ്യേ​ണ്ട​തെ​ല്ലാം ചെയ്യു​ന്നു​ണ്ടെന്ന്‌ നിങ്ങൾക്ക്‌ തോന്നി​യാ​ലും ഇല്ലെങ്കി​ലും താഴ്‌മ​യോ​ടെ ബൈബിൾ ബുദ്ധ്യു​പ​ദേശം ബാധക​മാ​ക്കു​ന്നത്‌.—റോമ. 14:12; 1 പത്രോ. 3:1, 2.

(7) വ്യക്തി​പ​ര​മായ ആത്മീയ ഗുണങ്ങൾ വികസി​പ്പി​ക്കു​ന്ന​തിൽ ശ്രദ്ധ​കൊ​ടു​ക്കു​ന്നത്‌.—1 പത്രോ. 3:3-6; കൊലൊ. 3:12-14; ഗലാ. 5:22, 23.

(8) കുട്ടി​ക​ളു​ണ്ടെ​ങ്കിൽ അവർക്ക്‌ ആവശ്യ​മായ സ്‌നേ​ഹ​വും പരിശീ​ല​ന​വും ശിക്ഷണ​വും നൽകു​ന്നത്‌.—തീത്തോ. 2:4; എഫേ. 6:4; സദൃ. 13:24; 29:15.