വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധൻമാർ

വിശുദ്ധൻമാർ

നിർവ്വ​ചനം: റോമൻ കത്തോ​ലിക്ക സഭയുടെ ഉപദേ​ശ​മ​നു​സ​രിച്ച്‌ വിശു​ദ്ധൻമാർ മരിച്ചു​പോ​യ​വ​രും ഇപ്പോൾ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ സ്വർഗ്ഗ​ത്തി​ലാ​യി​രി​ക്കു​ന്ന​വ​രും ശ്രദ്ധേ​യ​മായ വിശു​ദ്ധി​യും സദാചാര നിഷ്‌ഠ​യും നിമിത്തം സഭയാൽ അംഗീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​മായ ആളുക​ളാണ്‌. ദൈവ​ത്തി​ന്റെ പക്കലുളള മദ്ധ്യസ്ഥൻമാ​രെന്ന നിലയിൽ വിശു​ദ്ധൻമാ​രോട്‌ പ്രാർത്ഥി​ക്ക​ണ​മെ​ന്നും വിശു​ദ്ധൻമാ​രു​ടെ തിരു​ശേ​ഷി​പ്പു​ക​ളും അവരുടെ രൂപങ്ങ​ളും വണങ്ങ​പ്പെ​ടേ​ണ്ട​താ​ണെ​ന്നു​മാണ്‌ ട്രി​ഡെ​ന്റൈൻ വിശ്വാ​സ​പ്ര​മാ​ണം പ്രഖ്യാ​പി​ക്കു​ന്നത്‌. മററു മതങ്ങളും വിശു​ദ്ധൻമാ​രു​ടെ സഹായം അപേക്ഷി​ക്കു​ന്നു. ചില മതങ്ങൾ അതിന്റെ എല്ലാ അംഗങ്ങ​ളും വിശു​ദ്ധൻമാ​രാ​ണെ​ന്നും പാപത്തിൽ നിന്ന്‌ സ്വത​ന്ത്ര​രാ​ണെ​ന്നും പഠിപ്പി​ക്കു​ന്നു. വിശു​ദ്ധൻമാ​രെ, അല്ലെങ്കിൽ പുണ്യ​വാൻമാ​രെ സംബന്ധിച്ച്‌ ബൈബിൾ അനേകം പരാമർശ​നങ്ങൾ നടത്തുന്നു. ക്രിസ്‌തു​വി​ന്റെ 1,44,000 ആത്‌മാ​ഭി​ഷിക്ത അനുഗാ​മി​കളെ അത്‌ അങ്ങനെ വിളി​ക്കു​ന്നു.

ഒരു വിശു​ദ്ധ​നാ​യി തിരി​ച്ച​റി​യ​പ്പെ​ടു​ന്ന​തി​നു​മുമ്പ്‌ ഒരു വ്യക്തി സ്വർഗ്ഗീയ മഹിമ പ്രാപി​ച്ചി​രി​ക്കണം എന്ന്‌ ബൈബിൾ പഠിപ്പി​ക്കു​ന്നു​ണ്ടോ?

ബൈബിൾ തീർച്ച​യാ​യും സ്വർഗ്ഗ​ത്തി​ലാ​യി​രി​ക്കുന്ന വിശു​ദ്ധൻമാ​രെ പരാമർശി​ക്കു​ന്നുണ്ട്‌. യഹോവ തന്നെ “പരിശു​ദ്ധൻ [ഗ്രീക്ക്‌, ഹാഗി​യോൺ]” ആയിരി​ക്കു​ന്ന​താ​യി പറയ​പ്പെ​ട്ടി​രി​ക്കു​ന്നു. (1 പത്രോ. 1:15, 16; ലേവ്യാ​പു​സ്‌തകം 11:45 കാണുക.) യേശു​ക്രി​സ്‌തു ഭൂമി​യി​ലാ​യി​രി​ക്കെ “ദൈവ​ത്തി​ന്റെ പരിശു​ദ്ധൻ [ഹാഗി​യോസ്‌]” ആയിരി​ക്കു​ന്ന​താ​യും സ്വർഗ്ഗ​ത്തിൽ “പരിശു​ദ്ധൻ [ഹാഗി​യോസ്‌]” ആയിരി​ക്കു​ന്ന​താ​യും വർണ്ണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (മർക്കോ. 1:24; വെളി. 3:7, JB) ദൂതൻമാ​രും “പരിശു​ദ്ധരാ”ണ്‌. (പ്രവൃ. 10:22, JB) മൂല​ഗ്രീ​ക്കിൽ അടിസ്ഥാ​ന​പ​ര​മാ​യി അതേ പദം ഭൂമി​യി​ലു​ളള പലർക്കും വേണ്ടി ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

പ്രവൃ. 9:32, 36-41, JB: “പത്രോസ്‌ പല സ്ഥലങ്ങളും സന്ദർശിച്ച കൂട്ടത്തിൽ ലുദ്ദയിൽ പാർക്കുന്ന വിശു​ദ്ധൻമാ​രു​ടെ [ഹാഗി​യോസ്‌] അടുക്ക​ലും ചെന്നു. യോപ്പ​യിൽ തബീഥ എന്ന്‌ പേരുളള ഒരു ശിഷ്യ ഉണ്ടായി​രു​ന്നു. [അവൾ മരിച്ചു] . . . [പത്രോസ്‌] മരിച്ചു​പോയ സ്‌ത്രീ​യു​ടെ നേരെ തിരിഞ്ഞ്‌ ‘തബീഥയെ, എഴു​ന്നേൽക്ക’ എന്നു പറഞ്ഞു. അവൾ കണ്ണു തുറന്ന്‌ പത്രോ​സി​ന്റെ നേരെ നോക്കി, എഴു​ന്നേ​റ​റി​രു​ന്നു. പത്രോസ്‌ കൈ കൊടുത്ത്‌ അവളെ എഴു​ന്നേൽപി​ച്ചു, പിന്നെ അവൻ വിശു​ദ്ധൻമാ​രെ​യും വിധവ​മാ​രെ​യും വിളിച്ച്‌ അവൾ ജീവ​നോ​ടി​രി​ക്കു​ന്നു എന്ന്‌ അവർക്ക്‌ കാണിച്ചു കൊടു​ത്തു.” (വ്യക്തമാ​യും ഈ വിശു​ദ്ധൻമാർ അപ്പോൾ സ്വർഗ്ഗ​ത്തി​ലാ​യി​രു​ന്നില്ല, പത്രോ​സി​നെ​പ്പോ​ലെ​യു​ളള ഒരു പ്രമു​ഖ​നായ വ്യക്തി മാത്ര​മാ​യി​രു​ന്നില്ല വിശു​ദ്ധ​നാ​യി വീക്ഷി​ക്ക​പ്പെ​ട്ടത്‌.)

2 കൊരി. 1:1; 13:12, JB: “ക്രിസ്‌തുയേശുവിന്റെ ഒരു അപ്പോ​സ്‌ത​ല​നാ​യി​രി​ക്കാൻ ദൈവ​ത്താൽ നിയമി​ക്ക​പ്പെട്ട പൗലോ​സിൽ നിന്നും സഹോ​ദ​രൻമാ​രിൽ ഒരാളായ തിമൊ​ഥെ​യോ​സിൽ നിന്നും കൊരി​ന്തി​ലെ ദൈവ​സ​ഭ​ക്കും അഖായ​യി​ലെ​ല്ലാ​മു​ളള വിശു​ദ്ധൻമാർക്കും [ഹാഗി​യോ​യിസ്‌].” “വിശുദ്ധ ചുംബ​ന​ത്താൽ അന്യോ​ന്യം അഭിവാ​ദ്യം ചെയ്യുക. എല്ലാ വിശു​ദ്ധൻമാ​രും നിങ്ങൾക്ക്‌ അഭിവാ​ദ്യ​ങ്ങൾ അയക്കുന്നു.” (ക്രിസ്‌തു​വി​ന്റെ രക്തത്താൽ വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട​വ​രും ക്രിസ്‌തു​വി​ന്റെ ഭാവി കൂട്ടവ​കാ​ശി​ക​ളെന്ന നിലയിൽ ദൈവ​സേ​വ​ന​ത്തി​നാ​യി വേർതി​രി​ക്ക​പ്പെ​ട്ട​വ​രു​മായ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും വിശു​ദ്ധൻമാർ അല്ലെങ്കിൽ പരിശു​ദ്ധർ എന്നു വിളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അവരെ വിശു​ദ്ധൻമാ​രാ​യി അംഗീ​ക​രി​ക്കു​ന്നത്‌ അവർ മരിക്കു​ന്ന​തു​വരെ നീട്ടി​വ​യ്‌ക്ക​പ്പെ​ട്ടി​രു​ന്നില്ല.)

 ദൈവമുമ്പാകെ മദ്ധ്യസ്ഥൻമാ​രാ​യി പ്രവർത്തി​ക്കാൻ വേണ്ടി “വിശു​ദ്ധൻമാ​രോട്‌” പ്രാർത്ഥി​ക്കു​ന്നത്‌ തിരു​വെ​ഴു​ത്തു​പ​ര​മാ​ണോ?

യേശു​ക്രി​സ്‌തു പറഞ്ഞു: “നിങ്ങൾ ഇപ്രകാ​രം പ്രാർത്ഥി​ക്കണം: ‘സ്വർഗ്ഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, . . .’” അതു​കൊണ്ട്‌ പ്രാർത്ഥ​നകൾ പിതാ​വി​നോ​ടാ​യി​രി​ക്കണം. യേശു ഇപ്രകാ​ര​വും കൂടെ പറഞ്ഞു: “ഞാൻ വഴിയും സത്യവും ജീവനു​മാ​കു​ന്നു. എന്നിലൂ​ടെ​യ​ല്ലാ​തെ ആർക്കും പിതാ​വി​ന്റെ അടുക്കൽ വരാൻ കഴിക​യില്ല. എന്റെ നാമത്തിൽ നിങ്ങൾ എന്തെങ്കി​ലും ചോദി​ച്ചാൽ ഞാൻ അത്‌ ചെയ്‌തു തരും.” (മത്താ. 6:9; യോഹ. 14:6, 14, JB) അങ്ങനെ, മററാർക്കെ​ങ്കി​ലും ഒരു മദ്ധ്യസ്ഥ​നാ​യി​രി​ക്കാൻ കഴിയു​മെ​ന്നു​ളള ആശയത്തെ യേശു തളളി​ക്ക​ളഞ്ഞു. ക്രിസ്‌തു​വി​നെ സംബന്ധിച്ച്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇപ്രകാ​രം കൂട്ടി​ച്ചേർത്തു: “അവൻ നമുക്കു​വേണ്ടി മരിക്കുക മാത്രമല്ല ചെയ്‌തത്‌—അവൻ മരിച്ച​വ​രിൽ നിന്ന്‌ ഉയർത്തെ​ഴു​ന്നേൽക്കു​ക​യും ദൈവ​ത്തി​ന്റെ വലതു​ഭാ​ഗ​ത്തു​നിന്ന്‌ നമുക്കു​വേണ്ടി വാദി​ക്കു​ക​യും ചെയ്യുന്നു.” “തന്നിലൂ​ടെ ദൈവത്തെ സമീപി​ക്കുന്ന സകലർക്കും വേണ്ടി മദ്ധ്യസ്ഥം വഹിക്കാൻ അവൻ എന്നേക്കും ജീവി​ച്ചി​രി​ക്കു​ന്നു.” (റോമ. 8:34; എബ്രാ. 7:25, JB) നമ്മുടെ പ്രാർത്ഥ​നകൾ ദൈവ​ത്താൽ കേൾക്ക​പ്പെ​ട​ണ​മെന്ന്‌ നാം യഥാർത്ഥ​ത്തിൽ ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ അവന്റെ വചനം നിർദ്ദേ​ശി​ക്കുന്ന രീതി​യിൽ ദൈവത്തെ സമീപി​ക്കു​ന്നത്‌ ജ്ഞാനപൂർവ്വ​ക​മാ​യി​രി​ക്കു​ക​യി​ല്ലേ? (“മറിയ” എന്ന ശീർഷ​ക​ത്തിൻ കീഴിൽ 258, 259 പേജുകൾ കൂടെ കാണുക.)

എഫേ. 6:18, 19, JB: “എല്ലാ വിശു​ദ്ധൻമാർക്കും വേണ്ടി പ്രാർത്ഥി​ക്കാൻ ഉണർന്നി​രി​ക്കു​ന്ന​തിൽ മടുത്തു​പോ​ക​രുത്‌; എന്റെ വായ്‌ തുറന്നു നിർഭയം സംസാ​രി​ക്കു​ന്ന​തി​നും സുവി​ശേ​ഷ​ത്തി​ന്റെ മർമ്മം പ്രസ്‌താ​വി​ക്കു​ന്ന​തി​നും എനിക്ക്‌ അവസരം കിട്ടേ​ണ്ട​തിന്‌ എനിക്കു വേണ്ടി​യും പ്രാർത്ഥി​പ്പിൻ.” (ചെരി​ച്ചെ​ഴുത്ത്‌ കൂട്ടി​ച്ചേർത്തത്‌.) (ഇവിടെ വിശു​ദ്ധൻമാർക്കു​വേണ്ടി പ്രാർത്ഥി​ക്കാ​നാണ്‌ അവരോ​ടോ അവരി​ലൂ​ടെ​യോ പ്രാർത്ഥി​ക്കാ​നല്ല പ്രോൽസാ​ഹി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌. ദി ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ, 1967, വാല്യം XI, പേ. 670, ഇപ്രകാ​രം സമ്മതിച്ചു പറയുന്നു: “സാധാ​ര​ണ​യാ​യി പു[തിയ] നി[യമത്തിൽ] സ്വകാ​ര്യ​വും പൊതു മതശു​ശ്രൂ​ഷ​യു​ടെ ഭാഗവു​മായ എല്ലാ പ്രാർത്ഥ​ന​യും ക്രിസ്‌തു മുഖേന പിതാ​വായ ദൈവ​ത്തോ​ടാണ്‌.”)

റോമ. 15:30, JB: “സഹോദരൻമാരെ, എനിക്കു​വേണ്ടി ദൈവ​ത്തോട്‌ പ്രാർത്ഥി​ച്ചു​കൊണ്ട്‌ എന്റെ അപകട​ങ്ങ​ളിൽ എന്നെ സഹായി​ക്കാൻ നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​നെ​യും ആത്മാവി​ന്റെ സ്‌നേ​ഹ​ത്തെ​യും പ്രതി ഞാൻ നിങ്ങ​ളോട്‌ അപേക്ഷി​ക്കു​ന്നു.” (ഒരു വിശുദ്ധൻ തന്നെയാ​യി​രുന്ന അപ്പോ​സ്‌ത​ല​നായ പൗലോസ്‌ തനിക്കു​വേണ്ടി പ്രാർത്ഥി​ക്കാൻ വിശു​ദ്ധൻമാ​രായ സഹക്രി​സ്‌ത്യാ​നി​ക​ളോട്‌ അഭ്യർത്ഥി​ച്ചു. എന്നാൽ പൗലോ​സി​ന്റെ പ്രാർത്ഥ​നകൾ സഹവി​ശു​ദ്ധൻമാ​രോ​ടാ​യി​രു​ന്നില്ല എന്ന്‌ കുറി​ക്കൊ​ള​ളുക. പ്രാർത്ഥ​ന​യി​ലൂ​ടെ പൗലോ​സിന്‌ പിതാ​വി​നോ​ടു​ണ്ടാ​യി​രുന്ന അടുത്ത ബന്ധത്തിന്റെ സ്ഥാനം അവനു​വേ​ണ്ടി​യു​ളള അവരുടെ പ്രാർത്ഥ​നകൾ ഏറെറ​ടു​ത്ത​തു​മില്ല. എഫേസ്യർ 3:11, 12, 14 താരത​മ്യം ചെയ്യുക.)

“വിശു​ദ്ധൻമാ​രു​ടെ” തിരു​ശേ​ഷി​പ്പും പ്രതി​മ​ക​ളും വണങ്ങുന്ന സമ്പ്രദാ​യം എങ്ങനെ വീക്ഷി​ക്ക​പ്പെ​ടണം?

ദി ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ ഇപ്രകാ​രം സമ്മതിച്ചു പറയുന്നു: “തിരു​ശേ​ഷി​പ്പു​കൾ വച്ചു പൂജി​ക്കുന്ന സമ്പ്രദാ​യ​ത്തിന്‌ പഴയ നിയമ​ത്തിൽ ന്യായീ​ക​രണം കണ്ടെത്താൻ ശ്രമി​ക്കു​ന്നത്‌ വ്യർത്ഥ​മാണ്‌; പുതിയ നിയമ​ത്തി​ലും തിരു​ശേ​ഷി​പ്പു​കൾക്ക്‌ വലിയ ശ്രദ്ധ​യൊ​ന്നും കൊടു​ക്ക​പ്പെ​ടു​ന്നില്ല. . . . [സഭാ “പിതാ​വായ”] ഒറിജൻ ഈ സമ്പ്രദാ​യത്തെ ഒരു ഭൗതിക വസ്‌തു​വിന്‌ ആദരവ്‌ കൊടു​ക്കുന്ന ഒരു പുറജാ​തി രീതി​യാ​യി കണക്കാ​ക്കി​യ​താ​യി തോന്നു​ന്നു.”—(1967), വാല്യം XII, പേ. 234, 235.

മോശയെ ദൈവം അടക്കം ചെയ്‌തു എന്നും യാതൊ​രു മനുഷ്യ​നും ഒരിക്ക​ലും അവന്റെ ശവകു​ടീ​രം കണ്ടെത്തി​യില്ല എന്നതും ശ്രദ്ധാർഹ​മാണ്‌. (ആവ. 34:5, 6) എന്നാൽ പ്രധാന ദൂതനായ മീഖാ​യേൽ മോശ​യു​ടെ ശരീര​ത്തെ​ക്കു​റിച്ച്‌ പിശാ​ചി​നോട്‌ വാദിച്ചു എന്ന്‌ യൂദാ 9 നമ്മോട്‌ പറയുന്നു. എന്തു​കൊണ്ട്‌? മനുഷ്യർക്ക്‌ കണ്ടുപി​ടി​ക്കാൻ കഴിയാത്ത ഒരു വിധത്തിൽ അത്‌ നീക്കം ചെയ്യാ​നു​ളള ദൈവ​ത്തി​ന്റെ ഉദ്ദേശ്യം വ്യക്തമാ​യി പ്രസ്‌താ​വി​ക്ക​പ്പെ​ട്ടി​രു​ന്നു. അത്‌ ഒരു പ്രദർശന വസ്‌തു​വോ ആരാധനാ വിഷയ​മോ ആക്കാൻ തക്കവണ്ണം മനുഷ്യ​രെ ആ ശരീര​ത്തി​ങ്ക​ലേക്ക്‌ നയിക്കാൻ എതിരാ​ളി ആഗ്രഹി​ച്ചി​രു​ന്നോ?

“വിശു​ദ്ധൻമാ​രു​ടെ” പ്രതി​മ​കളെ വണങ്ങു​ന്നത്‌ സംബന്ധിച്ച്‌ “പ്രതി​മകൾ” എന്ന മുഖ്യ ശീർഷകം കാണുക.

കത്തോലിക്ക “വിശു​ദ്ധൻമാ​രു​ടെ” ശിരസ്സിന്‌ ചുററും ഒരു പ്രഭാ​വ​ലയം ചിത്രീ​ക​രി​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടാണ്‌?

ദി ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ ഇപ്രകാ​രം സമ്മതിച്ചു പറയുന്നു: “എല്ലാ വിശു​ദ്ധൻമാർക്കും മിക്ക​പ്പോ​ഴു​മു​ളള ഒരു സവി​ശേ​ഷ​ത​യാണ്‌ പ്രഭാ​വ​ലയം (മേഘം), വിശു​ദ്ധന്റെ ശിരസ്സി​നു ചുററും വ്യക്തമാ​യി കാണാൻ കഴിയുന്ന ഒരു പ്രകാശം. ഇതിന്റെ തുടക്കം ക്രിസ്‌തീയ കാലങ്ങൾക്ക്‌ മുൻപാണ്‌, പുറജാ​തി​കൾ രൂപം കൊടുത്ത ഗ്രീക്ക്‌ കലയിൽ ഇതിനു​ളള ദൃഷ്ടാ​ന്തങ്ങൾ കാണാ​വു​ന്ന​താണ്‌. മൊ​സെ​യിക്‌ രൂപങ്ങ​ളിൽ നിന്നും നാണയ​ങ്ങ​ളിൽ നിന്നും കാണാൻ കഴിയു​ന്ന​തു​പോ​ലെ നെപ്‌റ​റ്യൂൺ, ജൂപ്പി​ററർ, ബാക്കസ്‌ മുതലായ ദേവൻമാർക്കും അർദ്ധ ദേവൻമാർക്കും വിശേ​ഷി​ച്ചും (സൂര്യ​ദേ​വ​നായ) അപ്പോ​ളോ​യ്‌ക്കും പ്രഭാ​വ​ലയം ഉപയോ​ഗി​ച്ചി​രു​ന്നു.”—(1967), വാല്യം XII, പേ. 963.

ദി ന്യൂ എൻ​സൈ​ക്ലോ​പ്പീ​ഡിയ ബ്രിട്ടാ​നിക്ക പറയുന്നു: “ഗ്രീക്കു​കാ​രു​ടെ​യും റോമാ​ക്കാ​രു​ടെ​യും കലാരൂ​പ​ങ്ങ​ളിൽ സൂര്യ​ദേ​വ​നായ ഹേലി​യോ​സും റോമൻ ചക്രവർത്തി​മാ​രും മിക്ക​പ്പോ​ഴും കിരണ കിരീ​ട​ത്തോ​ടു​കൂ​ടെ കാണ​പ്പെ​ടു​ന്നു. അതിന്റെ പുറജാ​തി ഉത്ഭവം നിമിത്തം അത്‌ ആദിമ ക്രിസ്‌തീയ കലകളിൽ ഒഴിവാ​ക്ക​പ്പെ​ട്ടി​രു​ന്നു, എന്നാൽ ക്രിസ്‌തീയ ചക്രവർത്തി​മാർ തങ്ങളുടെ ഔദ്യോ​ഗിക ചിത്ര​ങ്ങ​ളിൽ ലളിത​മായ ഒരു പ്രഭാ​വ​ലയം ഉപയോ​ഗി​ച്ചി​രു​ന്നു. നാലാം നൂററാ​ണ്ടി​ന്റെ പകുതി​യാ​യ​തോ​ടെ ക്രിസ്‌തു​വും ഇത്തര​മൊ​രു രാജകീയ ഗുണസൂ​ച​ന​യോ​ടെ ചിത്രീ​ക​രി​ക്ക​പ്പെട്ടു തുടങ്ങി . . . ആറാം നൂററാ​ണ്ടോ​ടെ മാത്ര​മാണ്‌ പ്രഭാ​വ​ലയം കന്യാ​മ​റി​യ​ത്തി​നും മററു വിശു​ദ്ധൻമാർക്കും സാധാ​ര​ണ​യാ​യി ഉപയോ​ഗി​ച്ചു തുടങ്ങി​യത്‌.”—(1976), മൈ​ക്രോ​പ്പീ​ഡിയ, വാല്യം IV, പേ. 864.

ക്രിസ്‌ത്യാനിത്വത്തെ പുറജാ​തി പ്രതീക പ്രയോ​ഗ​വു​മാ​യി കൂട്ടി​ക്കു​ഴ​ക്കു​ന്നത്‌ ഉചിത​മാ​ണോ?

“വെളി​ച്ച​വും ഇരുളും തമ്മിൽ യാതൊ​രു ബന്ധവു​മില്ല. ക്രിസ്‌തു ബെലി​യാ​റി​ന്റെ [ബെലി​യാൽ; സാത്താൻ] കൂട്ടാ​ളി​യല്ല, അതു​പോ​ലെ ഒരു വിശ്വാ​സിക്ക്‌ അവിശ്വാ​സി​യു​മാ​യി യാതൊ​രു ഓഹരി​യു​മില്ല. ദൈവാ​ല​യ​ത്തിന്‌ വിഗ്ര​ഹ​ങ്ങ​ളു​മാ​യി യാതൊ​രു ബന്ധവു​മില്ല, അതാണ്‌ നമ്മൾ—ജീവനു​ളള ദൈവ​ത്തി​ന്റെ ആലയം. . . . അപ്പോൾ അവരു​ടെ​യി​ട​യിൽ നിന്ന്‌ പുറത്തു​വന്ന്‌ വേർപെ​ട്ടി​രി​ക്കുക എന്ന്‌ കർത്താവ്‌ അരുളി​ച്ചെ​യ്യു​ന്നു. അശുദ്ധ​മാ​യ​തൊ​ന്നും തൊട​രുത്‌, ഞാൻ നിങ്ങളെ സ്വാഗതം ചെയ്യു​ക​യും നിങ്ങൾക്ക്‌ പിതാ​വാ​യി​രി​ക്കു​ക​യും ചെയ്യും, നിങ്ങൾ എനിക്ക്‌ പുത്രൻമാ​രും പുത്രി​മാ​രും ആയിരി​ക്കു​ക​യും ചെയ്യും എന്ന്‌ സർവ്വശ​ക്ത​നായ കർത്താവ്‌ അരുളി​ച്ചെ​യ്യു​ന്നു.”—2 കൊരി. 6:14-18, JB.

ഒരു മതവി​ഭാ​ഗ​ത്തി​ലെ അംഗങ്ങ​ളെ​ല്ലാ​വ​രും വിശു​ദ്ധ​രാ​യി​രി​ക്കു​ക​യും അങ്ങനെ പാപത്തിൽ നിന്ന്‌ സ്വത​ന്ത്ര​രാ​യി​രി​ക്കു​ക​യും ചെയ്യു​മോ?

ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌തീയ സഭയുടെ ഭാഗമാ​യി​രു​ന്ന​വ​രെ​ല്ലാം വിശു​ദ്ധൻമാ​രാ​യി​രു​ന്നു എന്നത്‌ തീർച്ച​യാ​യും സത്യമാ​യി​രു​ന്നു. (1 കൊരി. 14:33, 34; 2 കൊരി. 1:1; 13:13, RS, KJ) “പാപമോചനം” ലഭിച്ച​വ​രും ദൈവ​ത്താൽ “വിശു​ദ്ധീ​ക​രിക്ക”പ്പെട്ടവ​രു​മാ​യി അവർ വർണ്ണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (പ്രവൃ. 26:18; 1 കൊരി. 1:2, RS, KJ) എന്നിരു​ന്നാ​ലും തങ്ങൾ സകല പാപങ്ങ​ളിൽ നിന്നും സ്വത​ന്ത്ര​രാ​ണെന്ന്‌ അവർ അവകാ​ശ​പ്പെ​ട്ടില്ല. അവർ പാപി​യായ ആദാമി​ന്റെ സന്തതി​ക​ളാ​യി ജനിച്ച​വ​രാ​യി​രു​ന്നു. ഈ പാരമ്പ​ര്യാ​വ​കാ​ശം അപ്പോ​സ്‌ത​ല​നായ പൗലോസ്‌ താഴ്‌മ​യോ​ടെ സമ്മതിച്ചു പറഞ്ഞതു​പോ​ലെ അവരുടെ ഭാഗത്ത്‌ ശരിയാ​യത്‌ ചെയ്യു​ന്ന​തി​നു​വേണ്ടി കഠിന​മായ പോരാ​ട്ടം നടത്തേ​ണ്ടത്‌ ആവശ്യ​മാ​ക്കി​ത്തീർത്തു. (റോമ. 7:21-25) അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ നിശി​ത​മാ​യി ഇങ്ങനെ പറഞ്ഞു: “നമുക്ക്‌ പാപം ഇല്ല എന്ന്‌ നാം പറയു​ന്നു​വെ​ങ്കിൽ നാം നമ്മെത്തന്നെ വഞ്ചിക്കു​ക​യാ​കു​ന്നു, സത്യം നമ്മളിൽ ഇല്ല.” (1 യോഹ. 1:8, RS) അതു​കൊണ്ട്‌ ക്രിസ്‌തു​വി​ന്റെ യഥാർത്ഥ അനുഗാ​മി​കളെ സംബന്ധിച്ച്‌ ആ പദം ഉപയോ​ഗി​ച്ചി​രി​ക്കുന്ന വിധത്തിൽ ഒരു വിശു​ദ്ധ​നാ​യി​രി​ക്കുക എന്നാൽ ജഡത്തി​ലാ​യി​രി​ക്കു​മ്പോൾ അവർ സകല പാപങ്ങ​ളിൽ നിന്നും സ്വത​ന്ത്ര​രാണ്‌ എന്ന്‌ അർത്ഥമില്ല.

എല്ലാ സത്യ​ക്രി​സ്‌ത്യാ​നി​ക​ളും ഇന്ന്‌ സ്വർഗ്ഗീയ ജീവന്റെ പ്രതീ​ക്ഷ​യു​ളള വിശു​ദ്ധൻമാ​രാ​ണോ എന്നറി​യാൻ 164-168 പേജുകൾ കാണുക.

ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ—

‘നിങ്ങൾ വിശു​ദ്ധൻമാ​രിൽ വിശ്വ​സി​ക്കു​ന്നു​ണ്ടോ?’

നിങ്ങൾക്ക്‌ ഇങ്ങനെ മറുപടി പറയാം: ‘ഏതു വിശു​ദ്ധൻമാ​രെ​യാണ്‌ നിങ്ങൾ ഉദ്ദേശി​ക്കു​ന്നത്‌?’ മറിയ​യെ​യും അപ്പോ​സ്‌ത​ലൻമാ​രെ​യു​മാണ്‌ അയാൾ ഉദ്ദേശി​ക്കു​ന്ന​തെ​ങ്കിൽ നിങ്ങൾക്ക്‌ ഒരുപക്ഷേ ഇങ്ങനെ കൂട്ടി​ച്ചേർക്കാം: (1) ‘ഉവ്വ്‌, അവരെ​പ്പ​ററി വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളിൽ പറഞ്ഞി​ട്ടുണ്ട്‌, അതിൽ എഴുതി​യി​രി​ക്കു​ന്നത്‌ ഞാൻ വിശ്വ​സി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ അവർ ഇന്നു ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളി​ലും അവ നമ്മെ എങ്ങനെ ബാധി​ക്കു​ന്നു എന്നുള​ള​തി​ലു​മാണ്‌ എനിക്ക്‌ പ്രത്യേ​കാൽ താൽപ​ര്യ​മു​ള​ളത്‌, നിങ്ങൾക്കും അങ്ങനെ​യല്ലേ? . . . അവരെ സംബന്ധിച്ച്‌ ഇവിടെ വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളിൽ വളരെ രസകര​മായ ഒരാശയം ഞാൻ കണ്ടെത്തി​യി​രി​ക്കു​ന്നു, അത്‌ നിങ്ങളു​മാ​യി പങ്കുവ​യ്‌ക്കാ​നും ഞാൻ ആഗ്രഹി​ക്കു​ന്നു. (വെളി. 5:9, 10)’ [ആ വാക്യ​ത്തി​ലെ പദപ്ര​യോ​ഗം സംബന്ധിച്ച്‌ ഒരു ചോദ്യ​മു​ണ്ടാ​വു​ക​യാ​ണെ​ങ്കിൽ ഇതു കുറിക്കൊളളുക. JB പറയുന്നു “ലോകത്തെ ഭരിക്കും” CC വായി​ക്ക​പ്പെ​ടു​ന്നത്‌ “ഭൂമി​മേൽ വാഴും” എന്നാണ്‌. Kx പറയുന്നു “ഭൂമി​മേൽ രാജാ​ക്കൻമാ​രാ​യി വാഴും.” എന്നാൽ NAB-ഉം Dy-ഉം വായി​ക്ക​പ്പെ​ടു​ന്നത്‌ “ഭൂമി​യിൽ വാഴും” എന്നാണ്‌. ഗ്രീക്ക്‌ വ്യാക​രണം സംബന്ധിച്ച വിവര​ങ്ങൾക്ക്‌ “സ്വർഗ്ഗം” എന്നതിൻ കീഴിൽ പേ. 168 കാണുക.] (2) ‘അത്തര​മൊ​രു ഭരണത്തിൻ കീഴിൽ ജീവിതം എങ്ങനെ​യി​രി​ക്കും? (വെളി. 21:2-4)’

അല്ലെങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴിയും (നിങ്ങൾ ഒരു കാലത്ത്‌ ഒരു കത്തോ​ലിക്ക വിശ്വാ​സി​യാ​യി​രു​ന്നെ​ങ്കിൽ): ‘വളരെ​ക്കാ​ലം ഞാൻ വിശു​ദ്ധൻമാ​രു​ടെ തിരു​നാ​ളു​ക​ളിൽ സംബന്ധി​ക്കു​ക​യും അവരോട്‌ നിരന്ത​ര​മാ​യി പ്രാർത്ഥി​ക്കു​ക​യും ചെയ്‌തു. എന്നാൽ പിന്നീട്‌ ഞാൻ ചെയ്‌തു​കൊ​ണ്ടി​രു​ന്നത്‌ പുന:പരി​ശോ​ധി​ക്കാൻ ഇടയാ​ക്കിയ ഒരു വിവരം ഞാൻ വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളിൽ നിന്ന്‌ വായിച്ചു. ഞാൻ അത്‌ നിങ്ങളെ കാണിച്ചു തരാം. ( 353-ാം പേജ്‌ കാണുക.)’