വിശേഷദിവസങ്ങൾ
നിർവ്വചനം: ഏതെങ്കിലും ഒരു സംഭവത്തിന്റെ അനുസ്മരണത്തിനായി ലൗകിക ജോലിയിൽ നിന്നും സ്കൂളിൽ നിന്നും ഒഴിവുകിട്ടുന്ന ദിവസങ്ങൾ. അത്തരം ദിവസങ്ങൾ കുടുംബപരമോ സാമൂഹികമോ ആയ ആഘോഷങ്ങളുടെ അവസരങ്ങളുമായേക്കാം. അതിൽ പങ്കെടുക്കുന്നവർ അവയെ മതപരമായോ അല്ലെങ്കിൽ ഏറെയും സാമൂഹികമോ ലൗകികമോ ആയ കാര്യങ്ങളായോ വീക്ഷിച്ചേക്കാം.
ക്രിസ്തുമസ്സ് ബൈബിളിനെ അടിസ്ഥാനമാക്കിയുളള ഒരു ആഘോഷമാണോ?
ആഘോഷത്തിന്റെ തീയതി
മക്ലിന്റോക്കിന്റെയും സ്റ്രേറാങ്ങിന്റെയും വിജ്ഞാനകോശം ഇപ്രകാരം പറയുന്നു: “ക്രിസ്തുമസ്സ് ആചരണം ദിവ്യ നിയോഗപ്രകാരമുളളതോ പുതിയ നിയമത്തിൽ ഉത്ഭവിച്ചതോ അല്ല. ക്രിസ്തുവിന്റെ ജൻമദിനം പുതിയ നിയമത്തിൽ നിന്നോ തീർച്ചയായും മറേറതെങ്കിലും ഉറവിൽ നിന്നോ തിട്ടപ്പെടുത്താൻ കഴിയുകയില്ല.”—(ന്യൂയോർക്ക്, 1871), വാല്യം II, പേ. 276.
യേശുവിന്റെ ജനന സമയത്ത് രാത്രിയിൽ ആട്ടിടയൻമാർ വയലിൽ ആയിരുന്നുവെന്ന് ലൂക്കോസ് 2:8-11 കാണിക്കുന്നു. യേശുവിന്റെ കാലത്തെ അനുദിന ജീവിതം എന്ന [ഇംഗ്ലീഷ്] പുസ്തകം ഇപ്രകാരം പ്രസ്താവിക്കുന്നു: “ആട്ടിൻകൂട്ടങ്ങൾ . . . ശീതകാലം ആലയിൽ കഴിക്കുന്നു; ഇതിൽ നിന്ന് തന്നെ ക്രിസ്തുമസ്സിന്റെ പരമ്പരാഗത തീയതി ശരിയായിരിക്കാൻ സാദ്ധ്യതയില്ല എന്നു കാണാം, എന്തുകൊണ്ടെന്നാൽ ആട്ടിടയൻമാർ വയലിലായിരുന്നു എന്ന് സുവിശേഷം പറയുന്നു.” (ന്യൂയോർക്ക് 1962), ഹെൻട്രി ദാനിയേൽ-റോപ്സ്, പേ. 228.
ദി എൻസൈക്ലോപ്പീഡിയ അമേരിക്കാനാ നമ്മോടിപ്രകാരം പറയുന്നു: “ഡിസംബർ 25 ക്രിസ്തുമസ്സായി സ്ഥാപിച്ചതിന്റെ കാരണം അത്ര വ്യക്തമല്ല, എന്നാൽ മകര സംക്രാന്തിയോടനുബന്ധിച്ച് പകലിന് ദൈർഘ്യം വർദ്ധിച്ചു തുടങ്ങുമ്പോൾ ‘സൂര്യന്റെ ജൻമദിനം’ ആഘോഷിക്കാൻ നടത്തപ്പെട്ടിരുന്ന പുറജാതി ഉൽസവത്തോട് ഒത്തുവരാനാണ് ഈ തീയതി തെരഞ്ഞെടുത്തത് എന്നാണ് പൊതുവേയുളള അഭിപ്രായം. . . . റോമൻ സാററർനാലിയയും (കൃഷിദേവനായ സാറേറണിനും സൂര്യന്റെ പുതുക്കം പ്രാപിച്ച ശക്തിക്കും അർപ്പിതമായ ഉൽസവം) ഇതേ സമയത്തായിരുന്നു. ചില ക്രിസ്തുമസ്സ് ആചാരങ്ങൾ ഈ പുരാതന പുറജാതി ആഘോഷത്തിൽ നിന്ന് ഉത്ഭവിച്ചവയാണെന്ന് വിശ്വസിക്കപ്പെടുന്നു.”—(1977), വാല്യം 6, പേ. 666.
ദി ന്യൂ കാത്തലിക് എൻസൈക്ലോപ്പീഡിയ ഇപ്രകാരം സമ്മതിച്ചു പറയുന്നു: “ക്രിസ്തുവിന്റെ ജനന തീയതി നമുക്ക് അറിഞ്ഞുകൂടാ. സുവിശേവിവരണങ്ങൾ ദിവസമോ മാസമോ സൂചിപ്പിക്കുന്നില്ല . . . എച്ച്. ഉസെനർ നിർദ്ദേശിക്കുന്നതും ഇന്ന് പൊതുവേ പണ്ഡിതൻമാർ അംഗീകരിച്ചിരിക്കുന്നതുമായ സിദ്ധാന്തമനുസരിച്ച് ക്രിസ്തുവിന്റെ ജൻമദിനം മകരസംക്രാന്തിയായി
നിശ്ചയിക്കപ്പെട്ടു (ജൂലിയൻ കലണ്ടർ പ്രകാരം ഡിസംബർ 25, ഈജിപ്ററുകാരുടെ കലണ്ടറിൽ ജനുവരി 6), എന്തുകൊണ്ടെന്നാൽ സൂര്യൻ അതിന്റെ വടക്കോട്ടുളള നീക്കം ആരംഭിച്ച ഈ ദിവസം മിത്രാ ദേവന്റെ പുറജാതി ഭക്തൻമാർ ഡിയെസ് നത്താലിസ് ശാലിസ് ഇൻവിക്തി (അജയ്യനായ സൂര്യന്റെ ജൻമദിനം) ആഘോഷിച്ചു. ഔറേലിയൻ 274 ഡിസംബർ 25-ന് സൂര്യദേവനെ സാമ്രാജ്യത്തിന്റെ മുഖ്യ മദ്ധ്യസ്ഥനായി പ്രഖ്യാപിക്കുകയും ക്യാമ്പസ് മാർഷിയൂസിലെ ക്ഷേത്രം സൂര്യദേവന് സമർപ്പിക്കുകയും ചെയ്തു. റോമിൽ സൂര്യാരാധന വിശേഷാൽ ശക്തമായിരുന്ന കാലത്താണ് ക്രിസ്തുമസ്സ് ഉത്ഭവിച്ചത്.”—(1967), വാല്യം III, പേ. 656.ജ്ഞാനികൾ അല്ലെങ്കിൽ വിദ്വാൻമാർ ഒരു നക്ഷത്രത്താൽ നയിക്കപ്പെടുന്നു
ആ വിദ്വാൻമാർ യഥാർത്ഥത്തിൽ കിഴക്കു നിന്നുളള ജോതിഷക്കാരായിരുന്നു. (മത്താ. 2:1, 2, NW; NE) ജോതിഷത്തിന് അനേകമാളുകളുടെയിടയിൽ ഇന്ന് നല്ല പ്രചാരം ലഭിച്ചിട്ടുണ്ടെങ്കിലും ബൈബിളിൽ അതിനെ ശക്തമായി കുററം വിധിച്ചിരിക്കുന്നു. (“വിധി” എന്ന മുഖ്യ ശീർഷകത്തിൻകീഴിൽ 144, 145 പേജുകൾ കാണുക.) താൻ കുററം വിധിച്ച കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നവരെ ദൈവം നവജാത ശിശുവായിരുന്ന യേശുവിന്റെ അടുത്തേക്ക് നയിക്കുമായിരുന്നോ?
നക്ഷത്രം ഈ ജോതിഷക്കാരെ ആദ്യം ഹെരോദാവിന്റെ അടുത്തേക്കും പിന്നീട് യേശുവിന്റെ അടുത്തേക്കും നയിച്ചുവെന്നും ഹെരോദാവ് പിന്നീട് യേശുവിനെ കൊല്ലാൻ ശ്രമിച്ചുവെന്നും മത്തായി 2:1-16 കാണിക്കുന്നു. ഈ ജോതിഷക്കാരല്ലാതെ മററാരെങ്കിലും ആ “നക്ഷത്രം” കണ്ടതായി ഒരിടത്തും പരാമർശനമില്ല. അവർ പോയശേഷം ശിശുവിനെ സംരക്ഷിക്കാൻ വേണ്ടി ഈജിപ്ററിലേക്ക് പലായനം ചെയ്യാൻ യഹോവയുടെ ദൂതൻ ജോസഫിന് മുന്നറിയിപ്പ് നൽകി. ആ “നക്ഷത്രം” ദൈവത്തിൽനിന്നുളള ഒരു അടയാളമായിരുന്നോ അതോ ദൈവപുത്രനെ നശിപ്പിക്കാൻ ശ്രമിച്ച ആരിൽ നിന്നെങ്കിലുമുളളതായിരുന്നോ?
പരമ്പരാഗത ക്രിസ്തുമസ്സ് കലാരൂപങ്ങളിൽ ചിത്രീകരിക്കുന്നതുപോലെ അവർ ശിശുവായ യേശുവിനെ ഒരു പുൽത്തൊട്ടിയിൽ കിടക്കുന്നതായി കണ്ടുവെന്ന് ബൈബിൾ വിവരണം പറയുന്നില്ല എന്ന് കുറിക്കൊളളുക. ജോതിഷക്കാർ അവിടെ എത്തിയപ്പോൾ യേശുവും അവന്റെ മാതാപിതാക്കളും ഒരു വീട്ടിൽ വസിക്കുകയായിരുന്നു. അപ്പോഴത്തെ യേശുവിന്റെ പ്രായം സംബന്ധിച്ചാണെങ്കിൽ ജോതിഷക്കാരിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേത്ലഹേം പ്രദേശത്തെ രണ്ടു വയസ്സും അതിൽ കുറവും പ്രായമുളള എല്ലാ ആൺകുട്ടികളെയും നശിപ്പിക്കാൻ ഹേരോദാവ് ഉത്തരവിട്ടു.—മത്താ. 2:1, 11, 16.
ആഘോഷത്തിന്റെ ഭാഗമായി സമ്മാനം കൊടുക്കൽ; സാന്താക്ലോസ്, ക്രിസ്തുമസ്സ് ഫാദർ മുതലായവരെ സംബന്ധിച്ച കഥകൾ
ക്രിസ്തുമസ്സ് സമ്മാനം കൊടുക്കുന്ന സമ്പ്രദായം ജോതിഷക്കാർ ചെയ്തതിനെ അടിസ്ഥാനമാക്കി നിലവിൽ വന്നിട്ടുളളതല്ല. മുകളിൽ കാണിച്ചതുപോലെ യേശുവിന്റെ ജനനസമയത്തല്ല അവർ വന്നത്. കൂടാതെ അവർ അന്യോന്യം സമ്മാനങ്ങൾ കൈമാറുകയല്ല ചെയ്തത് മറിച്ച് ശ്രേഷ്ഠരായ ആളുകളെ സന്ദർശിക്കുമ്പോൾ
അന്നു ചെയ്യാറുണ്ടായിരുന്നതുപോലെ കുട്ടിയായ യേശുവിന് കാഴ്ചകൊടുക്കുകയാണ് ചെയ്തത്.ദി എൻസൈക്ലോപ്പീഡിയ അമേരിക്കാനാ ഇപ്രകാരം പറയുന്നു: “സാററർനാലിയയുടെ സമയത്ത് . . . ആഘോഷങ്ങൾക്ക് പ്രമുഖസ്ഥാനമുണ്ടായിരുന്നു, അന്യോന്യം സമ്മാനങ്ങൾ കൈമാറുകയും ചെയ്തിരുന്നു.” (1977, വാല്യം 24, പേ. 299) അനേക സന്ദർഭങ്ങളിലും ക്രിസ്തുമസ്സ് സമ്മാനങ്ങൾ കൊടുക്കുന്നതിലെ മനോഭാവം അതാണ്—അന്യോന്യം സമ്മാനങ്ങൾ കൈമാറുക. അത്തരം സമ്മാനം നൽകലിൽ പ്രതിഫലിക്കുന്ന മനോഭാവം യഥാർത്ഥ സന്തുഷ്ടി കൈവരുത്തുന്നില്ല. എന്തുകൊണ്ടെന്നാൽ അത് മത്തായി 6:3, 4; 2 കൊരിന്ത്യർ 9:7 എന്നിവിടങ്ങളിൽ കാണപ്പെടുന്ന ക്രിസ്തീയ തത്വങ്ങൾക്ക് എതിരാണ്. തീർച്ചയായും സ്നേഹത്തിന്റെ ഒരു പ്രകടനമായി ഒരു ക്രിസ്ത്യാനിക്ക് മററുളളവർക്ക് മററു സന്ദർഭങ്ങളിൽ സമ്മാനങ്ങൾ കൊടുക്കാൻ കഴിയും, താൻ ആഗ്രഹിക്കുന്നത്ര കൂടെക്കൂടെ അങ്ങനെ ചെയ്യുകയുമാവാം.
കുട്ടികൾ എവിടെ വസിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ സാന്താക്ലോസ്, സെൻറ് നിക്കോളസ്, ഫാദർ ക്രിസ്തുമസ്സ്, പീയർ നോയൽ, ക്നെക്ററ് റൂപ്രെക്ററ്, ദി മേജയ്, ജൾട്ടോംററൺ എന്ന കുട്ടിഭൂതം (അല്ലെങ്കിൽ ജൂലെനിസ്സർ) അല്ലെങ്കിൽ ലാ ബെഫാന എന്നറിയപ്പെടുന്ന ഒരു മന്ത്രവാദിനി, സമ്മാനങ്ങൾ കൊണ്ടുവരുന്നതായി കുട്ടികളോട് പറയപ്പെട്ടിരിക്കുന്നു. (ദി വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയ 1984, വാല്യം 3, പേ. 414) തീർച്ചയായും ഈ കഥകളിൽ ഒന്നും വാസ്തവത്തിൽ സത്യമല്ല. അത്തരം കഥകൾ പറയുന്നത് കുട്ടികളിൽ സത്യത്തോടുളള സ്നേഹം കെട്ടുപണി ചെയ്യുമോ, കൂടാതെ അത്തരം ആചാരങ്ങൾ ദൈവത്തെ സത്യത്തിൽ ആരാധിക്കണമെന്ന് പഠിപ്പിച്ച യേശുവിനെ ബഹുമാനിക്കുന്നുവോ?—യോഹ. 4:23, 24.
മതപരമായ കാരണങ്ങളാലല്ലാത്തിടത്തോളം കാലം അക്രൈസ്തവമായ ഉത്ഭവങ്ങളുളള ആഘോഷങ്ങളിൽ പങ്കുചേരുന്നതിനോട് എന്തെങ്കിലും എതിർപ്പുണ്ടോ?
എഫേ. 5:10, 11: “കർത്താവിന് സ്വീകാര്യമായിരിക്കുന്നത് എന്തെന്ന് ഉറപ്പു വരുത്തിക്കൊണ്ടിരിക്കുക; ഇരുട്ടിന്റെ നിഷ്ഫല പ്രവൃത്തികളിൽ അവരോട് കൂട്ടാളികളാകുന്നത് നിർത്തുക, മറിച്ച്, അവയെ ശാസിക്കയത്രേ വേണ്ടത്.”
2 കൊരി. 6:14-18: “നീതിക്കും അധർമ്മത്തിനും തമ്മിൽ എന്തു കൂട്ടായ്മ? അല്ലെങ്കിൽ വെളിച്ചത്തിന് ഇരുളുമായി എന്തു പങ്ക്? കൂടാതെ, ക്രിസ്തുവിനും ബെലിയാലിനും തമ്മിൽ എന്ത് യോജിപ്പ്? അല്ലെങ്കിൽ വിശ്വസ്തനായ ഒരാൾക്ക് അവിശ്വാസിയുമായി എന്ത് ഓഹരിയാണുളളത്? ദേവാലയത്തിന് വിഗ്രഹങ്ങളോട് എന്ത് യോജിപ്പാണുളളത്? . . . ‘“അതുകൊണ്ട് അവരുടെയിടയിൽ നിന്ന് പുറപ്പെട്ട് വേർപെട്ടിരിപ്പിൻ,” എന്ന് യഹോവ പറയുന്നു, “അശുദ്ധമായതിനെ തൊടുന്നത് നിർത്തുക;”’ ‘“എന്നാൽ ഞാൻ നിങ്ങളെ സ്വീകരിക്കും . . . നിങ്ങൾ എനിക്ക് പുത്രൻമാരും പുത്രിമാരും ആയിരിക്കും” എന്ന് സർവ്വശക്തനായ യഹോവ അരുളിച്ചെയ്യുന്നു.’” (യഹോവയോടുളള യഥാർത്ഥ സ്നേഹവും അവനെ പ്രസാദിപ്പിക്കാനുളള ശക്തമായ ആഗ്രഹവും വൈകാരികമായി ആകർഷകമായിരുന്നേക്കാവുന്ന ക്രിസ്തീയ വിരുദ്ധ ആചാരങ്ങളിൽ നിന്ന് വിട്ടുപോരാൻ ഒരു വ്യക്തിയെ സഹായിക്കും. യഹോവയെ യഥാർത്ഥത്തിൽ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തി, വ്യാജദൈവങ്ങളെ ബഹുമാനിക്കുകയോ വ്യാജത്തിന് പ്രോൽസാഹനം കൊടുക്കുകയോ ചെയ്യുന്ന ആചാരങ്ങൾ ഉപേക്ഷിക്കുന്നതിനാൽ തന്റെ സന്തോഷം നഷ്ടപ്പെടുന്നു എന്ന് ഒരിക്കലും വിചാരിക്കുകയില്ല. യഥാർത്ഥ സ്നേഹം അയാൾ അനീതിയിലല്ല സത്യത്തിൽ സന്തോഷിക്കാൻ ഇടയാക്കും. 1 കൊരിന്ത്യർ 13:6 കാണുക.)
പുറപ്പാട് 32:4-10 താരതമ്യം ചെയ്യുക. ഇസ്രായേല്യർ ഈജിപ്ററുകാരുടെ ഒരു മതാചാരം കടമെടുക്കുകയും “യഹോവക്ക് ഒരു ഉൽസവം” എന്ന് അതിന് ഒരു പുതിയ പേരു കൊടുക്കുകയും ചെയ്തു എന്ന് കുറിക്കൊളളുക. എന്നാൽ അതിന് യഹോവ അവരെ കഠിനമായി ശിക്ഷിച്ചു. ഇന്ന് വിശേഷദിവസങ്ങളോട് അനുബന്ധിച്ച് 20-ാം നൂററാണ്ടിലെ ആചാരങ്ങൾ മാത്രമെ നാം കാണുന്നുളളു. ചിലത് നിരുപദ്രവകരമാണെന്ന് തോന്നിയേക്കാം. എന്നാൽ ഇവ എന്തിൽ നിന്ന് ഉത്ഭവിച്ചുവോ ആ പുറജാതി മതാചാരങ്ങൾ യഹോവ നേരിട്ട് കണ്ടിട്ടുണ്ട്. അവന്റെ വീക്ഷണം നമുക്ക് പ്രധാനമായിരിക്കേണ്ടതല്ലേ?
ദൃഷ്ടാന്തം: ഒരു മാന്യവക്തിയുടെ ജൻമദിനം ആഘോഷിക്കാനെന്ന് പറഞ്ഞ് ഒരു കൂട്ടം ആളുകൾ അയാളുടെ വീട്ടിലേക്ക് കടന്നുചെല്ലുന്നുവെന്ന് വിചാരിക്കുക. അയാൾ ജൻമദിനാഘോഷങ്ങളെ അനുകൂലിക്കുന്നില്ല. അമിത തീററിയിലോ കുടിയിലോ അഴിഞ്ഞ നടത്തയിലോ ആളുകൾ ഏർപ്പെടുന്നത് കാണാൻ അയാൾ ആഗ്രഹിക്കുന്നില്ല. എന്നാൽ അവരിൽ ചിലർ ഇതെല്ലാം ചെയ്യുകയും അദ്ദേഹത്തിനൊഴികെ മറെറല്ലാവർക്കും സമ്മാനങ്ങൾ കൊണ്ടുവരികയും ചെയ്യുന്നു! അതിനെല്ലാമുപരിയായി അദ്ദേഹത്തിന്റെ ഒരു ശത്രുവിന്റെ ജൻമദിനം അവർ ആഘോഷത്തിനായി തെരഞ്ഞെടുക്കുന്നു. ആ മനുഷ്യന് എന്ത് തോന്നും? നിങ്ങൾ അതിൽ ഉൾപ്പെടാൻ ആഗ്രഹിക്കുമോ? ക്രിസ്തുമസ്സ് ആഘോഷം കൊണ്ട് കൃത്യമായും ഇതു തന്നെയാണ് ചെയ്യുന്നത്.
ഈസ്റററിന്റെയും അതിനോട് ബന്ധപ്പെട്ട ആചാരങ്ങളുടെയും ഉത്ഭവമെന്താണ്?
ദി എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക ഇപ്രകാരം അഭിപ്രായപ്പെടുന്നു: “പുതിയ നിയമത്തിലോ അപ്പോസ്തലിക പിതാക്കൻമാരുടെ എഴുത്തുകളിലോ ഈസ്ററർ തിരുനാളിന്റെ ആചരണം സംബന്ധിച്ച് യാതൊരു സൂചനയുമില്ല. ചില പ്രത്യേക സമയങ്ങളുടെ പവിത്രത എന്നത് ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളുടെ മനസ്സിൽ ഇല്ലാതിരുന്ന ഒരാശയമായിരുന്നു.”—(1910), വാല്യം VIII, പേ. 828.
ദി കാത്തലിക് എൻസൈക്ലോപ്പീഡിയ നമ്മോട് ഇപ്രകാരം പറയുന്നു: “വസന്തത്തിന്റെ മടങ്ങിവരവിനോട് ബന്ധപ്പെട്ട ഒട്ടനവധി പുറജാതി ആചാരങ്ങളാണ് ഈസ്ററർ ആയിത്തീർന്നത്. മുട്ട വസന്താരംഭത്തിൽ പൊട്ടിമുളയ്ക്കുന്ന ജീവന്റെ പ്രതീകമാണ് . . . മുയൽ ഒരു പുറജാതി പ്രതീകമാണ്, അത് എന്നും ഉർവരതയുടെ ഒരു ചിഹ്നമായിരുന്നിട്ടുണ്ട്.”—(1913), വാല്യം V, പേ. 227.
അലക്സാണ്ടർ ഹിസ്ലോപ്പിനാലുളള ദി ററൂ ബാബിലോൺസ് എന്ന പുസ്തകത്തിൽ നാം ഇപ്രകാരം വായിക്കുന്നു: “ഈസ്ററർ എന്ന പദത്തിന്റെ തന്നെ അർത്ഥമെന്താണ്? അത് ക്രിസ്തീയമായ ഒരു പേരല്ല. അത് അതിന്റെ കൽദയ ഉത്ഭവം അതിന്റെ നെററിയിൽ തന്നെ വഹിക്കുന്നു. ഈസ്ററർ എന്നത് ആകാശരാജ്ഞിയായ ബേൽററിസിന്റെ സ്ഥാനപ്പേരുകളിൽ ഒന്നായ അസ്ററാർട്ടെ മാത്രമാണ്. അവളുടെ പേര്, . . . അസ്സീറിയൻ സ്മാരകങ്ങളിൽ യിരെമ്യാവ് 7:18 താരതമ്യം ചെയ്യുക.
ലേയാർഡ് കണ്ട പ്രകാരം ഇസ്താർ എന്നാണ്. . . . അതാണ് ഈസ്റററിന്റെ ചരിത്രം. അതിന്റെ ആഘോഷ സമയത്തോട് ബന്ധപ്പെട്ടതും ജനപ്രീതി നേടിയിട്ടുളളതുമായ ആചാരങ്ങൾ അതിന്റെ ബാബിലോണ്യ സ്വഭാവം സംബന്ധിച്ച ചരിത്രത്തിന്റെ സാക്ഷ്യത്തിന് വേണ്ടത്ര ഉറപ്പ് നൽകുന്നു. ദുഃഖവെളളിയാഴ്ചയിലെ ചൂടുളള കുരിശപ്പങ്ങളും പാസ്ക്കൽ ദിവസത്തെ അല്ലെങ്കിൽ ഉയർപ്പ് ഞായറാഴ്ചത്തെ ചായമടിച്ച മുട്ടകളും ഇന്നത്തെപ്പോലെതന്നെ കൽദായ മതചടങ്ങുകളിലും ഉണ്ടായിരുന്നു.”—(ന്യൂയോർക്ക്, 1943), പേ. 103, 107, 108;പുതുവൽസരാഘോഷങ്ങൾ ക്രിസ്ത്യാനികൾക്ക് അസ്വീകാര്യമാണോ?
ദി വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയ പറയുന്ന പ്രകാരം “റോമാക്കാർ ആ ദിവസത്തെ [ജനുവരി 1] ഗെയിററുകളുടെയും വാതിലുകളുടെയും തുടക്കങ്ങളുടെയും ദേവനായ ജാനസിന് സമർപ്പിച്ചു. ജനുവരി മാസത്തിന്റെ ആ പേരു തന്നെ—മുമ്പോട്ടും പിൻപോട്ടുമായി നോക്കുന്ന—രണ്ടു മുഖങ്ങളുളള ജാനസിൽ നിന്നാണ് വന്നിട്ടുളളത്.”—(1984), വാല്യം 14, പേ. 237.
പുതുവൽസരദിനത്തിന്റെ തീയതിയും അതിന്റെ ആഘോഷത്തോടു ബന്ധപ്പെട്ട ആചാരങ്ങളും വിവിധ രാജ്യങ്ങളിൽ വ്യത്യസ്തങ്ങളാണ്. അനേകം സ്ഥലങ്ങളിൽ മദ്യപിച്ച് മദോൻമത്തരായി നടക്കുന്നത് ആഘോഷങ്ങളുടെ ഭാഗമാണ്. എന്നിരുന്നാലും റോമർ 13:13 ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നു: “പകൽ സമയത്തെന്നപോലെ നമുക്ക് മര്യാദയായി നടക്കാം; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, നിയമവിരുദ്ധ ലൈംഗിക വേഴ്ചകളിലും അഴിഞ്ഞ നടത്തയിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല.” (1 പത്രോസ് 4:3, 4; ഗലാത്യർ 5:19-21 കൂടെ കാണുക.)
“മരിച്ചവരുടെ ആത്മാക്കൾ”ക്കായുളള ഓർമ്മപ്പെരുന്നാളുകളുടെ പിമ്പിലുളളതെന്താണ്?
ദി എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്കയുടെ 1910-ലെ പതിപ്പ് ഇപ്രകാരം പറയുന്നു: “മരിച്ചവരുടെ തിരുനാൾ . . . റോമൻ കത്തോലിക്ക സഭയിൽ മരിച്ചുപോയ വിശ്വാസികളുടെ ഓർമ്മക്കായിട്ടുളള ദിവസമാണ്. മരണ സമയത്ത് ലഘുവായ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കപ്പെടാത്തവരും അല്ലെങ്കിൽ അവരുടെ ലംഘനങ്ങൾ സംബന്ധിച്ച് പരിഹാരം ചെയ്യാത്തവരുമായ വിശ്വാസികളുടെ ദേഹികൾക്ക് ദൈവത്തിന്റെ ദർശനം ലഭിക്കുകയില്ലെന്നും അത് ലഭിക്കുന്നതിന് പ്രാർത്ഥനകളാലും കുർബാന അർപ്പിക്കുന്നതിനാലും അവരെ സഹായിക്കാൻ കഴിയുമെന്നുമുളള വിശ്വാസത്തെ അടിസ്ഥാനമാക്കിയുളളതാണ് ഈ ആഘോഷം. . . . മരിച്ചവരുടെ തിരുനാളിനോടനുബന്ധിച്ചുളള ചില ജനരഞ്ജകമായ വിശ്വാസങ്ങൾ പുറജാതി ഉത്ഭവമുളളതും സ്മരണാതീതകാലം പഴക്കമുളളവയുമാണ്. പല കത്തോലിക്ക രാജ്യങ്ങളിലെയും കൃഷീവലൻമാർ, മരിച്ചു പോയവർ അന്നേദിവസം തങ്ങളുടെ മുൻഭവനങ്ങളിലേക്ക് മടങ്ങി വരുമെന്നും ജീവനോടിരിക്കുന്നവരുടെ ഭക്ഷണത്തിൽ പങ്കുചേരുമെന്നും വിശ്വസിക്കുന്നു.”—വാല്യം I, പേ. 709.
ദി എൻസൈക്ലോപ്പീഡിയ അമേരിക്കാനാ പറയുന്നു: “ഹാലോവീൻ എന്ന തിരുനാളുമായി ബന്ധപ്പെട്ട ആചാരങ്ങൾ ക്രിസ്തീയ കാലത്തിനുമുമ്പുളള ഡ്രൂയിഡ് മതചടങ്ങുകളിൽ നിന്ന് വന്നിട്ടുളളവയാണ് എന്ന് കണ്ടെത്താവുന്നതാണ്.
കെൽററുകൾക്ക് രണ്ടു പ്രമുഖ ദേവൻമാരുടെ തിരുനാളുകളുണ്ടായിരുന്നു—സൂര്യദേവനും സാംഹെയിൻ എന്ന് പേരുളള മരിച്ചവരുടെ ദേവനും. ആ ദേവന്റെ തിരുനാളാകട്ടെ കെൽററിക് പുതുവൽസര പിറവിയുടെ ദിനമായ നവംബർ 1-ന് ആയിരുന്നു. മരിച്ചവരുടെ ഈ തിരുനാൾ ക്രമേണ ക്രിസ്തീയ മതചടങ്ങുകളുടെ ഭാഗമാക്കപ്പെട്ടു.”—(1977), വാല്യം 13, പേ. 725.മരിച്ചവരുടെ ആരാധന എന്ന [ഇംഗ്ലീഷ്] പുസ്തകം ഈ ഉത്ഭവത്തിലേക്ക് വിരൽ ചൂണ്ടുന്നു: “എല്ലാ പുരാതന ജനതകളുടെയും ഐതിഹ്യങ്ങൾ പ്രളയകാലത്തെ സംഭവങ്ങളോട് ഇണച്ചു ചേർക്കപ്പെട്ടിരിക്കുന്നു . . . ഈ സംഭവത്തിന്റെ ഓർമ്മക്കായുളള, മരിച്ചവർക്കുവേണ്ടിയുളള വലിയ ആഘോഷം പരസ്പരം ഏതാണ്ട് ബന്ധപ്പെട്ടു കിടക്കുന്ന രാഷ്ട്രങ്ങളിൽ മാത്രമല്ല സമുദ്രങ്ങളാലും നൂററാണ്ടുകളുടെ അകലത്താലും വേർപെട്ടുകിടക്കുന്ന ജനതകളിലും ആചരിക്കപ്പെടുന്നു എന്ന വസ്തുതയാൽ ഈ വാദത്തിന്റെ പ്രാബല്യം വ്യക്തമാക്കപ്പെട്ടിരിക്കുന്നു. കൂടാതെ ഈ വിശേഷദിവസം, എല്ലാവരാലും ഏതാണ്ട് ഒരേ ദിവസത്തിൽ, അതായത് മോശയുടെ വിവരണമനുസരിച്ച് പ്രളയം നടന്ന, നമ്മുടെ നവംബറിനോട് ഒത്തു വരുന്ന രണ്ടാം മാസം പതിനേഴാം തീയതി തന്നെ, ആഘോഷിക്കപ്പെടുന്നു.” (ലണ്ടൻ, 1904, കേണൽ ജെ. ഗാർണിയർ, പേ. 4) അപ്രകാരം ഈ ആഘോഷങ്ങൾ വാസ്തവത്തിൽ നോഹയുടെ കാലത്ത് അവരുടെ ദുഷ്ടത നിമിത്തം ദൈവം നശിപ്പിച്ച ആളുകളുടെ ബഹുമാനാർത്ഥമാണ് ആരംഭിച്ചത്.—ഉൽപ. 6:5-7; 7:11.
“മരിച്ചവരുടെ ആത്മാക്കളെ” അവർ മറെറാരു മണ്ഡലത്തിൽ ജീവിച്ചിരുന്നാലെന്നവണ്ണം ബഹുമാനിക്കുന്ന അത്തരം വിശേഷദിവസങ്ങൾ മരണമെന്നത് പൂർണ്ണമായ അബോധാവസ്ഥയാണെന്നുളള ബൈബിളിന്റെ വിവരണത്തോട് യോജിപ്പിലല്ല.—സഭാ. 9:5, 10; സങ്കീ. 146:4.
മാനുഷ ദേഹിയുടെ അമർത്ത്യതയിലുളള വിശ്വാസത്തിന്റെ ഉത്ഭവം സംബന്ധിച്ച് 101, 102 പേജുകളിലെ “മരണം” എന്ന മുഖ്യശീർഷകവും 379, 380 പേജുകളിലെ “ദേഹി” എന്ന മുഖ്യശീർഷകവും കാണുക.
വാലന്റൈൻ ദിനാഘോഷത്തിന്റെ ഉത്ഭവം എങ്ങനെയായിരുന്നു?
ദി വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയ നമ്മോട് ഇപ്രകാരം പറയുന്നു: വാലൻന്റൈൻ ദിനം വരുന്നത് വാലന്റൈൻ എന്നു പേരുളള രണ്ട് വ്യത്യസ്ത ക്രിസ്തീയ രക്തസാക്ഷികളുടെ തിരുനാൾ ദിനത്തിലാണ്. എന്നാൽ ആ ദിനത്തോട് ബന്ധപ്പെട്ട ആചാരങ്ങൾ സാദ്ധ്യതയനുസരിച്ച് എല്ലാ ഫെബ്രുവരി 15-ാം തീയതിയും ആഘോഷിക്കപ്പെട്ടു പോന്ന ലൂപ്പർക്കാലിയ എന്ന് വിളിക്കപ്പെട്ടിരുന്ന റോമൻ തിരുനാളിൽ നിന്നുമാണ് വന്നിട്ടുളളത്. ആ തിരുനാൾ സ്ത്രീകളുടെയും വിവാഹത്തിന്റെയും ദേവിയായ ജൂണോയുടെയും പ്രകൃതി ദേവനായ പാൻദേവന്റെയും ബഹുമാനാർത്ഥമാണ് നടത്തിയിരുന്നത്.”—(1973), വാല്യം 20, പേ. 204.
മാതാക്കളുടെ ബഹുമാനാർത്ഥം ഒരു ദിവസം നീക്കിവച്ചിരിക്കുന്ന ആചാരത്തിന്റെ തുടക്കം എങ്ങനെയാണ്?
ദി എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക ഇപ്രകാരം പറയുന്നു: “ഈ ആഘോഷം
പുരാതന ഗ്രീസ്സിലെ മാതൃ ആരാധനയിൽ നിന്നും വന്നിട്ടുളളതാണ്. ദൈവങ്ങളുടെയെല്ലാം മാതാവായ സിബെൽ അല്ലെങ്കിൽ റീയയുടെ ബഹുമാനാർത്ഥമുളള മതപരമായ ചടങ്ങുകൾ സഹിതം ഔപചാരികമായ മാതൃ ആരാധന ഏഷ്യാമൈനറിലെല്ലാം മാർച്ചുമാസത്തിന്റെ മദ്ധ്യത്തിൽ നടത്തപ്പെട്ടിരുന്നു.”—(1959), വാല്യം 15, പേ. 849.ഒരു ജനതയുടെ രാഷ്ട്രീയ ചരിത്രത്തിലെ സംഭവങ്ങളുടെ ഓർമ്മ ആചരിക്കുന്ന ചടങ്ങുകളോടുളള ക്രിസ്ത്യാനികളുടെ വീക്ഷണത്തെ ഏതു ബൈബിൾ തത്വങ്ങൾ വിശദീകരിക്കുന്നു?
യോഹ. 18:36: “യേശു [റോമൻ ഗവർണറോട്] ഇങ്ങനെ ഉത്തരം പറഞ്ഞു: ‘എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല.’”
യോഹ. 15:19: “നിങ്ങൾ [യേശുവിന്റെ അനുയായികൾ] ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ ലോകം അതിന്റെ സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു. എന്നാൽ നിങ്ങൾ ലോകത്തിന്റെ ഭാഗമല്ലാത്തതിനാൽ, ഞാൻ നിങ്ങളെ ലോകത്തിൽ നിന്ന് തെരഞ്ഞെടുത്തതിനാൽ, ആ കാരണത്താൽ ലോകം നിങ്ങളെ ദ്വേഷിക്കുന്നു.”
1 യോഹ. 5:19: “മുഴു ലോകവും ദുഷ്ടനായവന്റെ അധികാരത്തിൻ കീഴിൽ കിടക്കുന്നു.” (യോഹന്നാൻ 14:30; വെളിപ്പാട് 13:1, 2; ദാനിയേൽ 2:44 ഇവ താരതമ്യം ചെയ്യുക.)
മററ് പ്രാദേശികവും ദേശീയവുമായ വിശേഷദിവസങ്ങൾ
അവ അനേകമാണ്. അവയെല്ലാം ഇവിടെ ചർച്ചചെയ്യുക സാദ്ധ്യമല്ല. എന്നാൽ മുകളിൽ കൊടുത്തിരിക്കുന്ന ചരിത്രപരമായ വിവരങ്ങൾ ഏതെങ്കിലും ഒരു വിശേഷദിവസം സംബന്ധിച്ച് എന്താണ് നോക്കേണ്ടത് എന്നുളള സൂചന നൽകുന്നു. ചർച്ചചെയ്യപ്പെട്ടിരിക്കുന്ന ബൈബിൾ തത്വങ്ങൾ യഹോവക്ക് പ്രീതികരമായത് ചെയ്യുക എന്നത് ജീവിതത്തിൽ ഏററം പ്രധാനമായി വച്ചിരിക്കുന്നവർക്ക് മതിയായ മാർഗ്ഗനിർദ്ദേശം നൽകുന്നു.