വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശ്വാസം

വിശ്വാസം

നിർവ്വ​ചനം: “വിശ്വാ​സം പ്രത്യാ​ശി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ ഉറപ്പു ലഭിച്ച പ്രതീക്ഷ, കാണ​പ്പെ​ട്ട​ത​ല്ലെ​ങ്കി​ലും യാഥാർത്ഥ്യ​ങ്ങ​ളു​ടെ പ്രത്യക്ഷ പ്രകടനം ആണ്‌.” (എബ്രാ. 11:1) യഥാർത്ഥ വിശ്വാ​സം ക്ഷണവി​ശ്വാ​സമല്ല, അതായത്‌ ശരിയായ തെളി​വി​ല്ലാ​തെ എന്തെങ്കി​ലും വിശ്വ​സി​ക്കാ​നു​ളള മനസ്സൊ​രു​ക്കം അല്ല, അല്ലെങ്കിൽ അങ്ങനെ​യാ​യി​രി​ക്കാൻ ഒരു വ്യക്തി ആഗ്രഹി​ക്കു​ന്ന​തു​കൊ​ണ്ടു മാത്ര​മു​ളള വിശ്വാ​സമല്ല. യഥാർത്ഥ വിശ്വാ​സ​ത്തിന്‌ അടിസ്ഥാ​ന​പ​ര​മായ അല്ലെങ്കിൽ പ്രാഥ​മി​ക​മായ അറിവും തെളി​വു​ക​ളു​മാ​യു​ളള പരിച​യ​വും ആ തെളി​വു​കൾ ചൂണ്ടി​ക്കാ​ണി​ക്കുന്ന കാര്യ​ങ്ങ​ളോ​ടു​ളള ഹൃദയം​ഗ​മ​മായ വിലമ​തി​പ്പും ആവശ്യ​മാണ്‌. അപ്രകാ​രം, കൃത്യ​മായ അറിവി​ല്ലാ​തെ യഥാർത്ഥ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കുക അസാദ്ധ്യ​മാ​ണെ​ങ്കി​ലും ഒരുവൻ വിശ്വ​സി​ക്കു​ന്നത്‌ “ഹൃദയം​കൊ​ണ്ടാണ്‌” എന്ന്‌ ബൈബിൾ പറയുന്നു.—റോമ. 10:10.

അനേകർക്ക്‌ വിശ്വാ​സ​മി​ല്ലാ​ത്ത​തെ​ന്തു​കൊ​ണ്ടാണ്‌?

വിശ്വാ​സം ദൈവാ​ത്മാ​വി​ന്റെ ഫലങ്ങളി​ലൊ​ന്നാണ്‌, തന്റെ ആത്മാവ്‌ ലഭിക്കാൻ ആഗ്രഹി​ക്കു​ന്ന​വർക്ക്‌ ദൈവം സന്തോ​ഷ​പൂർവ്വം അതു നൽകുന്നു. (ഗലാ. 5:22; ലൂക്കോ. 11:13) അതു​കൊണ്ട്‌ വിശ്വാ​സ​മി​ല്ലാത്ത ആളുകൾ ആ ആത്മാവ്‌ ലഭിക്കാൻ വേണ്ടി ശ്രമി​ക്കു​ന്നില്ല അല്ലെങ്കിൽ അവർ തെററായ ഉദ്ദേശ്യ​ത്തോ​ടെ അങ്ങനെ ചെയ്യു​ക​യോ തങ്ങളുടെ ജീവി​ത​ത്തിൽ ആത്മാവ്‌ പ്രവർത്തി​ക്കു​ന്ന​തി​നെ​തി​രെ ചെറുത്തു നിൽക്കു​ക​യോ ചെയ്യുന്നു. പല സംഗതി​കൾ ഇതിനെ സ്വാധീ​നി​ക്കു​ന്നു:

കൃത്യ​മായ ബൈബിൾ പരിജ്ഞാ​ന​ത്തി​ന്റെ അഭാവം: ദൈവ​ത്താൽ നിശ്വ​സ്‌ത​മാ​ക്ക​പ്പെ​ട്ട​താ​ക​യാൽ ബൈബിൾ ദൈവാ​ത്മാ​വി​ന്റെ ഒരു ഉൽപ്പന്ന​മാണ്‌. (2 തിമൊ. 3:16, 17; 2 ശമു. 23:2) അതു പഠിക്കു​ന്ന​തി​ലു​ളള പരാജയം യഥാർത്ഥ വിശ്വാ​സ​ത്തി​ന്റെ വളർച്ചയെ തടസ്സ​പ്പെ​ടു​ത്തു​ന്നു. സഭാം​ഗ​ങ്ങൾക്ക്‌ ബൈബിൾ ഉണ്ടായി​രു​ന്നേ​ക്കാ​മെ​ങ്കി​ലും അവർ ദൈവ​വ​ച​ന​ത്തി​നു പകരം മനുഷ്യ​രു​ടെ ആശയങ്ങ​ളാണ്‌ പഠിപ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള​ള​തെ​ങ്കിൽ അവർക്ക്‌ ദൈവ​ത്തി​ലും അവന്റെ ഉദ്ദേശ്യ​ങ്ങ​ളി​ലും യഥാർത്ഥ വിശ്വാ​സം ഉണ്ടായി​രി​ക്കു​ക​യില്ല. ജീവി​ത​ത്തി​ലെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ന്ന​തിന്‌ അവർ സ്വന്തം ആശയങ്ങ​ളി​ലൊ മററു മനുഷ്യ​രു​ടെ ആശയങ്ങ​ളി​ലൊ ആശ്രയി​ക്കാൻ ചായ്‌വ്‌ കാണി​ക്കും.—മത്തായി 15:3-9 താരത​മ്യം ചെയ്യുക.

മതം സംബന്ധിച്ച മോഹ​വി​മു​ക്തി: ദൈവ​വ​ചനം പഠിപ്പി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ടു​ക​യും അതു പറയു​ന്ന​തിന്‌ ചേർച്ച​യിൽ ജീവി​ക്കാൻ പരാജ​യ​പ്പെ​ടു​ക​യും ചെയ്യുന്ന ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ സഭകളു​ടെ കപടഭക്തി നിമിത്തം അനേക​മാ​ളു​കൾ മോഹ​വി​മു​ക്ത​രാ​യി​രി​ക്കു​ന്നു. മററു ചിലർ അ​ക്രൈ​സ്‌ത​വ​മ​ത​ങ്ങ​ളോട്‌ പററി​നി​ന്ന​വ​രാ​യി​രു​ന്നു, എന്നാൽ അവർ അതിന്റെ ആചാര​ങ്ങ​ളിൽ നിന്നുളള മോശ​മായ ഫലങ്ങൾ കാണു​ക​യോ അവരുടെ വിശ്വാ​സങ്ങൾ ജീവിത പ്രശ്‌ന​ങ്ങളെ പരിഹ​രി​ക്കു​ന്ന​തിന്‌ തങ്ങളെ യഥാർത്ഥ​ത്തിൽ സഹായി​ച്ചി​ട്ടില്ല എന്നു മനസ്സി​ലാ​ക്കു​ക​യോ ചെയ്‌തി​രി​ക്കു​ന്നു. സത്യ​ദൈ​വത്തെ സംബന്ധിച്ച്‌ സൂക്ഷ്‌മ​മായ പരിജ്ഞാ​ന​മി​ല്ലാ​ത്ത​തി​നാൽ അത്തരം ആളുകൾ മതത്തോട്‌ ബന്ധപ്പെട്ട എല്ലാറ​റിൽ നിന്നും അകന്നു​പോ​കു​ന്നു.—റോമർ 6:3, 4; മത്തായി 7:21-23 താരത​മ്യം ചെയ്യുക.

ദൈവം ദുഷ്ടത അനുവ​ദി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്ന്‌ മനസ്സി​ലാ​കു​ന്നില്ല: മിക്കയാ​ളു​കൾക്കും ദൈവം ദുഷ്ടത അനുവ​ദി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്ന്‌ മനസ്സി​ലാ​കു​ന്നില്ല, അതു​കൊണ്ട്‌ സംഭവി​ക്കുന്ന മോശ​മായ എല്ലാകാ​ര്യ​ങ്ങൾക്കും അവർ അവനെ കുററ​പ്പെ​ടു​ത്തു​ന്നു. തിൻമ​യി​ലേ​ക്കു​ളള മനുഷ്യ​ന്റെ ചായ്‌വ്‌ ദൈവ​ത്തി​ന്റെ ഇഷ്ടത്താലല്ല മറിച്ച്‌ ആദാമി​ന്റെ പാപം നിമി​ത്ത​മാ​ണെന്ന്‌ അവർ തിരി​ച്ച​റി​യു​ന്നില്ല. (റോമ. 5:12) പിശാ​ചായ സാത്താന്റെ അസ്‌തി​ത്വ​വും ലോക​കാ​ര്യാ​ദി​ക​ളിൻമേ​ലു​ളള അവന്റെ സ്വാധീ​ന​വും അവർ തിരി​ച്ച​റി​യാ​തി​രു​ന്നേ​ക്കാം, അതു​കൊണ്ട്‌ സാത്താൻ ചെയ്യുന്ന ഹീനകാ​ര്യ​ങ്ങൾക്കെ​ല്ലാം അവർ ദൈവത്തെ കുററ​പ്പെ​ടു​ത്തു​ന്നു. (1 യോഹ. 5:19; വെളി. 12:12) അവർക്ക്‌ ഈ കാര്യങ്ങൾ സംബന്ധിച്ച്‌ ഒരളവി​ലു​ളള തിരി​ച്ച​റി​വു​ണ്ടെ​ങ്കിൽ നടപടി​യെ​ടു​ക്കുന്ന കാര്യ​ത്തിൽ ദൈവം കാലതാ​മസം വരുത്തു​ന്നു​വെന്ന്‌ അവർക്ക്‌ തോന്നി​യേ​ക്കാം, എന്തു​കൊ​ണ്ടെ​ന്നാൽ അഖിലാ​ണ്ഡ​പ​ര​മാ​ധി​കാ​ര​ത്തി​ന്റെ വിവാ​ദ​പ്ര​ശ്‌നം അവർ വ്യക്തമാ​യി കാണു​ക​യോ ഇന്നുവ​രെ​യു​ളള ദൈവ​ത്തി​ന്റെ ക്ഷമ അവർക്കു രക്ഷക്കുളള അനർഹ​മായ അവസരം പ്രദാനം ചെയ്യു​ന്നു​വെന്ന്‌ അവർ തിരി​ച്ച​റി​യു​ക​യോ ചെയ്യു​ന്നില്ല. (റോമ. 2:4; 2 പത്രോ. 3:9) ദുഷ്ടത പ്രവർത്തി​ക്കു​ന്ന​വ​രെ​യെ​ല്ലാം എന്നേക്കു​മാ​യി നശിപ്പി​ക്കു​ന്ന​തിന്‌ ദൈവം ഒരു സമയം നിശ്ചയി​ച്ചി​രി​ക്കു​ന്നു എന്നും അവർ പൂർണ്ണ​മാ​യി തിരി​ച്ച​റി​യു​ന്നില്ല.—വെളി. 22:10-12; 11:18; ഹബ. 2:3.

ജഡികാ​ഗ്ര​ഹ​ങ്ങ​ളാ​ലും വീക്ഷണ​ങ്ങ​ളാ​ലും ഭരിക്ക​പ്പെ​ടുന്ന ജീവി​തങ്ങൾ: പൊതു​വെ ഈടുററ വിശ്വാ​സ​മി​ല്ലാത്ത ആളുകൾ മററു താൽപ്പ​ര്യ​ങ്ങ​ളു​ടെ അനുധാ​വ​ന​ത്തിന്‌ തങ്ങളുടെ ജീവിതം നീക്കി​വ​ച്ചി​രി​ക്കു​ന്നു. ബൈബിൾ വിശ്വ​സി​ക്കു​ന്നു എന്ന്‌ ചിലർ പറഞ്ഞേ​ക്കാം, എന്നാൽ അവർ ഒരിക്ക​ലും അതു നന്നായി പഠിച്ചി​ട്ടില്ല അല്ലെങ്കിൽ അവർ വായി​ക്കു​ന്ന​തി​നെ​പ്പ​റ​റി​യും അതിന്റെ കാരണ​ങ്ങ​ളെ​പ്പ​റ​റി​യും അതു അനുദി​ന​ജീ​വി​ത​ത്തിൽ എങ്ങനെ ബാധക​മാ​കു​ന്നു എന്നതി​നെ​പ്പ​റ​റി​യും വിലമ​തി​പ്പോ​ടെ ധ്യാനി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. (1 ദിനവൃ​ത്താ​ന്തം 28:9 താരത​മ്യം ചെയ്യുക.) ചിലരു​ടെ സംഗതി​യിൽ തങ്ങൾക്കു​ണ്ടാ​യി​രുന്ന വിശ്വാ​സത്തെ പോഷി​പ്പി​ക്കു​ന്ന​തിൽ അവർ പരാജ​യ​പ്പെട്ടു, പകരം ദൈവ​ത്തിൽ നിന്നും അവന്റെ വഴിക​ളിൽ നിന്നും അകന്നു​പോ​കാൻ തക്കവണ്ണം നീതി​കെട്ട കാര്യങ്ങൾ തങ്ങളുടെ ഹൃദയ​ത്തി​ന്റെ ചായ്‌വു​കളെ ഭരിക്കാൻ അവർ അനുവ​ദി​ച്ചു.—എബ്രാ. 3:12.

ഒരു വ്യക്തിക്ക്‌ എങ്ങനെ വിശ്വാ​സം ആർജ്ജി​ക്കാൻ കഴിയും?

റോമ. 10:17: “വിശ്വാ​സം കേട്ടകാ​ര്യ​ത്തെ പിന്തു​ടർന്നു വരുന്നു.” (പ്രവൃ​ത്തി​കൾ 17:11, 12; യോഹ​ന്നാൻ 4:39-42; 2 ദിനവൃ​ത്താ​ന്തം 9:5-8 താരത​മ്യം ചെയ്യുക.) ഒരു വ്യക്തി ബൈബിൾ എന്തു പറയുന്നു എന്ന്‌ ആദ്യം കണ്ടുപി​ടി​ക്കണം, ബൈബി​ളി​ന്റെ ആശ്രയ​യോ​ഗ്യത ബോദ്ധ്യ​മാ​കാൻ തക്കവണ്ണം അതു പരി​ശോ​ധി​ക്കു​ക​യാ​ണെ​ങ്കിൽ അയാൾ തന്റെ വിശ്വാ​സം ശക്തമാ​ക്കും.)

റോമ. 10:10: “ഹൃദയം​കൊണ്ട്‌ ഒരുവൻ വിശ്വ​സി​ക്കു​ന്നു.” (ദൈവിക കാര്യ​ങ്ങ​ളിൽ വിലമ​തിപ്പ്‌ കെട്ടു​പ​ണി​ചെ​യ്യാൻ തക്കവണ്ണം അവയെ​പ്പ​ററി ധ്യാനി​ക്കു​ന്ന​തി​നാൽ ഒരു വ്യക്തി അവയെ തന്റെ ആലങ്കാ​രിക ഹൃദയ​ത്തിൽ പതിപ്പി​ക്കു​ന്നു.)

ഒരു വ്യക്തി ദൈവിക വാഗ്‌ദാ​ന​ങ്ങൾക്ക്‌ ചേർച്ച​യാ​യി പ്രവർത്തി​ക്കു​ക​യും താൻ ചെയ്‌ത​തിൻമേ​ലു​ളള ദൈവ​ത്തി​ന്റെ അനു​ഗ്രഹം കാണു​ക​യും ചെയ്യു​മ്പോൾ വിശ്വാ​സം ശക്തമാ​യി​ത്തീ​രു​ന്നു.—സങ്കീർത്തനം 106:9-12 കാണുക.

ദൃഷ്ടാന്തം: ‘ഞാൻ ആ മനുഷ്യ​നെ വിശ്വ​സി​ക്കു​ന്നു. വാക്കു​പാ​ലി​ക്കുന്ന കാര്യ​ത്തിൽ എനിക്ക്‌ അയാളെ ആശ്രയി​ക്കാൻ കഴിയും; എനിക്ക്‌ ഒരു പ്രശ്‌ന​മു​ണ്ടെ​ങ്കിൽ അയാൾ എന്റെ സഹായ​ത്തി​നെ​ത്തും’ എന്ന്‌ നിങ്ങൾക്ക്‌ പറയാൻ കഴിയുന്ന ഒരു സുഹൃത്ത്‌ ഒരു പക്ഷേ നിങ്ങൾക്കു​ണ്ടാ​യി​രി​ക്കാം. ഇന്നലെ നിങ്ങൾ ആദ്യമാ​യി കണ്ടുമു​ട്ടിയ ഏതൊ​രാ​ളെ​പ്പ​റ​റി​യും നിങ്ങൾ അതു പറയാൻ സാദ്ധ്യ​ത​യില്ല, ഉവ്വോ? നിങ്ങൾ ദീർഘ​നാൾ സഹവസി​ച്ചി​ട്ടു​ളള, ആവർത്തി​ച്ചാ​വർത്തിച്ച്‌ തന്റെ ആശ്രയ യോഗ്യത തെളി​യി​ച്ചി​ട്ടു​ള​ള​യാ​ളാ​യി​രി​ക്കണം അയാൾ. മതവി​ശ്വാ​സ​ത്തി​ന്റെ കാര്യ​വും അങ്ങനെ​ത​ന്നെ​യാണ്‌. വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കു​ന്ന​തിന്‌ യഹോ​വ​യെ​യും അവൻ കാര്യങ്ങൾ ചെയ്യുന്ന വിധ​ത്തെ​യും കുറിച്ച്‌ അറിയു​ന്ന​തിന്‌ നിങ്ങൾ സമയ​മെ​ടു​ക്കേ​ണ്ട​തുണ്ട്‌.

ഒരു ദൈവ​മു​ണ്ടെ​ന്നു​ളള വിശ്വാ​സം

“ദൈവം” എന്ന മുഖ്യ ശീർഷ​ക​ത്തിൻ കീഴിൽ പേജുകൾ 145-151 വരെ കാണുക.

നീതിയുളള ഒരു പുതിയ വ്യവസ്ഥി​തി​യു​ടെ ഭാവി പ്രത്യാ​ശ​യി​ലു​ളള വിശ്വാ​സം

തന്റെ ദാസൻമാ​രോ​ടു​ളള യഹോ​വ​യു​ടെ ഇടപെ​ട​ലി​ന്റെ രേഖ പരിച​യ​മാ​യി​ക്ക​ഴി​യു​മ്പോൾ ഒരു വ്യക്തി യോശു​വ​യു​ടെ വീക്ഷണ​ത്തിൽ പങ്കു​ചേ​രാൻ ഇടയാ​കു​ന്നു. അവൻ പറഞ്ഞു: “നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങ​ളോ​ടു പറഞ്ഞ നല്ല കാര്യ​ങ്ങ​ളിൽ ഒന്നു​പോ​ലും പരാജ​യ​പ്പെ​ട്ടി​ട്ടില്ല എന്ന്‌ നിങ്ങളു​ടെ മുഴു ഹൃദയ​ത്തി​ലും ദേഹി​ക​ളി​ലും നിങ്ങൾക്ക്‌ ബോദ്ധ്യ​മാ​യി​രി​ക്കു​ന്നു. അവയെ​ല്ലാം നിങ്ങൾക്ക്‌ സംഭവി​ച്ചി​രി​ക്കു​ന്നു. അവയിൽ ഒരു വാക്കു​പോ​ലും പരാജ​യ​പ്പെ​ട്ടി​ട്ടില്ല.”—യോശു. 23:14.

പുതു​ക്ക​പ്പെട്ട ആരോ​ഗ്യം, മരിച്ച​വ​രിൽ നിന്നുളള പുനരു​ത്ഥാ​നം എന്നിവ പോലു​ളള കാര്യങ്ങൾ സംബന്ധിച്ച ബൈബി​ളി​ന്റെ വാഗ്‌ദാ​നങ്ങൾ യേശു​ക്രി​സ്‌തു കാണിച്ച അത്ഭുത​ങ്ങ​ളു​ടെ രേഖയാൽ ദൃഢമാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഇവ കെട്ടു​ക​ഥ​കളല്ല. ബൈബിൾ വിവര​ണങ്ങൾ വായി​ക്കു​ക​യും അവ ആധികാ​രിക ചരി​ത്ര​ത്തി​ന്റെ അടയാ​ളങ്ങൾ വഹിക്കു​ന്നുണ്ട്‌ എന്നതിന്‌ തെളിവ്‌ കാണു​ക​യും ചെയ്യുക. ഭൂമി​ശാ​സ്‌ത്ര​പ​ര​മായ സ്ഥാനങ്ങ​ളു​ടെ പേർ പറയ​പ്പെ​ട്ടി​രി​ക്കു​ന്നു; സമകാ​ലിക ലൗകിക ഭരണാ​ധി​കാ​രി​ക​ളു​ടെ പേർ നൽക​പ്പെ​ട്ടി​രി​ക്കു​ന്നു; ഒന്നില​ധി​കം ദൃക്‌സാ​ക്ഷി​ക​ളു​ടെ വിവര​ണങ്ങൾ കാത്തു സൂക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഈ തെളി​വു​ക​ളെ​പ്പ​ററി ധ്യാനി​ക്കു​ന്നത്‌ ബൈബിൾ വാഗ്‌ദാ​ന​ങ്ങ​ളി​ലു​ളള നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കും.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രാജ്യ​ഹാ​ളു​ക​ളി​ലേ​ക്കും അവരുടെ പൊതു സമ്മേള​ന​ങ്ങ​ളി​ലേ​ക്കും കടന്നു​ചെ​ല്ലുക, ബൈബിൾ തത്വങ്ങ​ളു​ടെ ബാധക​മാ​ക്കൽ ജീവി​ത​ത്തിന്‌ മാററം വരുത്തു​ന്നു​വെന്ന്‌, അതിന്‌ ആളുകളെ സത്യസ​ന്ധ​രും ധാർമ്മി​ക​മാ​യി നേരു​ള​ള​വ​രു​മാ​ക്കാൻ കഴിയു​മെ​ന്നു​ള​ള​തിന്‌, അതിന്‌ എല്ലാ വർഗ്ഗങ്ങ​ളി​ലെ​യും രാഷ്‌ട്ര​ങ്ങ​ളി​ലെ​യും ആളുകളെ യഥാർത്ഥ സാഹോ​ദ​ര്യ​ത്തിൽ ഒരുമിച്ച്‌ ജീവി​ക്കു​ന്ന​തി​നും പ്രവർത്തി​ക്കു​ന്ന​തി​നും പ്രാപ്‌ത​രാ​ക്കാൻ കഴിയു​മെ​ന്നു​ള​ള​തിന്‌ നിങ്ങൾക്ക്‌ തന്നെ തെളിവ്‌ കാണാൻ കഴിയും.

ഒരു വ്യക്തിക്ക്‌ വിശ്വാ​സ​മു​ണ്ടെ​ങ്കിൽ പ്രവൃ​ത്തി​കൾ വാസ്‌ത​വ​ത്തിൽ ആവശ്യ​മാ​ണോ?

യാക്കോ. 2:17, 18, 21, 22, 26: “വിശ്വാ​സം, അതിന്‌ പ്രവൃ​ത്തി​ക​ളി​ല്ലെ​ങ്കിൽ അതിൽതന്നെ നിർജ്ജീ​വ​മാണ്‌. എന്നിരു​ന്നാ​ലും ഒരുവൻ പറയും: ‘നിങ്ങൾക്ക്‌ വിശ്വാ​സ​മുണ്ട്‌, എനിക്ക്‌ പ്രവൃ​ത്തി​യും. പ്രവൃത്തി കൂടാ​തെ​യു​ളള നിന്റെ വിശ്വാ​സം എന്നെ കാണി​ക്കുക, എന്റെ പ്രവൃ​ത്തി​ക​ളാ​ലു​ളള എന്റെ വിശ്വാ​സം ഞാനും കാണി​ക്കാം.’ നമ്മുടെ പിതാ​വായ അബ്രഹാം തന്റെ പുത്ര​നായ യിസഹാ​ക്കി​നെ യാഗപീ​ഠ​ത്തിൽ അർപ്പി​ച്ച​ശേഷം പ്രവൃ​ത്തി​ക​ളാ​ല​ല്ലോ നീതി​മാ​നാ​യി പ്രഖ്യാ​പി​ക്ക​പ്പെ​ട്ടത്‌? അവന്റെ വിശ്വാ​സം അവന്റെ പ്രവൃ​ത്തി​യോ​ടു​കൂ​ടെ വ്യാപ​രി​ച്ചു​വെ​ന്നും അവന്റെ വിശ്വാ​സം പ്രവൃ​ത്തി​യാൽ പൂർണ്ണ​മാ​ക്ക​പ്പെ​ട്ടു​വെ​ന്നും നാം കാണുന്നു. വാസ്‌ത​വ​ത്തിൽ, ആത്മാവി​ല്ലാത്ത ശരീരം നിർജ്ജീ​വ​മാ​യി​രി​ക്കു​ന്ന​തു​പോ​ലെ തന്നെ പ്രവൃ​ത്തി​യി​ല്ലാത്ത വിശ്വാ​സ​വും നിർജ്ജീ​വ​മാണ്‌.”

ദൃഷ്ടാന്തം: ഒരു യുവാവ്‌ ഒരു യുവതി​യെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു പറഞ്ഞു​കൊണ്ട്‌ അവളോട്‌ പ്രേമാ​ഭ്യർത്ഥന നടത്തി​യേ​ക്കാം. എന്നാൽ അയാൾ ഒരിക്ക​ലും തന്നെ വിവാഹം കഴിക്കാൻ അവളോട്‌ ആവശ്യ​പ്പെ​ടു​ന്നി​ല്ലെ​ങ്കിൽ തന്റെ സ്‌നേഹം പൂർണ്ണ​മാ​ണെന്ന്‌ അയാൾ പ്രകട​മാ​ക്കു​ന്നു​ണ്ടോ? അതു​പോ​ലെ​തന്നെ നമ്മുടെ വിശ്വാ​സ​വും നമ്മുടെ സ്‌നേ​ഹ​വും യഥാർത്ഥ​മാ​ണെന്ന്‌ പ്രകട​മാ​ക്കാ​നു​ളള ഒരു മാർഗ്ഗ​മാണ്‌ പ്രവൃ​ത്തി​കൾ. നാം ദൈവത്തെ അനുസ​രി​ക്കു​ന്നി​ല്ലെ​ങ്കിൽ നാം അവനെ യഥാർത്ഥ​ത്തിൽ സ്‌നേ​ഹി​ക്കു​ക​യോ അവന്റെ നീതി​യു​ളള വഴിക​ളിൽ നമുക്ക്‌ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കു​ക​യോ ചെയ്യു​ന്നില്ല. (1 യോഹ. 5:3, 4) എന്നാൽ നമ്മുടെ പ്രവൃത്തി എന്തുതന്നെ ആയിരു​ന്നാ​ലും നമുക്ക്‌ രക്ഷ നേടി​യെ​ടു​ക്കാൻ കഴിയു​ക​യില്ല. നിത്യ​ജീ​വൻ എന്നത്‌ യേശു​ക്രി​സ്‌തു മുഖാ​ന്തരം ദൈവ​ത്തിൽനിന്ന്‌ ലഭിക്കുന്ന ഒരു ദാനമാണ്‌, നമ്മുടെ പ്രവൃ​ത്തി​കൾക്കു​ളള പ്രതി​ഫ​ലമല്ല.—എഫേ. 2:8, 9.